UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1799.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമപഠനത്തിനുള്ള ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിവിധ കോളേജുകളി‍ല്‍ പ്രസ്തുത വിഷയത്തില്‍ കൂടുതല്‍ കോഴ്സുകള്‍ തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പാലാ നിയോജകമണ്ഡലത്തിലുള്ള വിവിധ കോളേജുകളില്‍ അടിസ്ഥാന സൗകര്യമുള്ളതും ഇല്ലെങ്കില്‍ ആയവ ലഭ്യമാക്കാന്‍ സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ നിയമപഠനത്തിനിന് ബിരുദ ബിരുദാനന്തര കോഴ്സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ നിയമവിഷയത്തില്‍ പി.എച്ച്.ഡി. എടുക്കുവാന്‍ പഠിതാക്കള്‍ക്ക് സംവിധാനങ്ങള്‍ ഇല്ലായെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ പി.എച്ച്.ഡി. എടുക്കുവാനുള്ള അവസരം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് നിലവില്‍ നിയമ വിഷയത്തില്‍ പി.എച്ച്.ഡി. കോഴ്സുകള്‍ ലഭ്യമാക്കിയിട്ടുള്ള സര്‍വകലാശാലകള്‍ ഏതെല്ലാം; വിശദമാക്കാമോ?
1800.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ എന്ന് മുതലാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതോട് കൂടി നിലവിലുള്ള മൂന്നുവർഷ കോഴ്സുകള്‍ മുഴുവനും നാലുവർഷം ദൈർഘ്യമുള്ളതായി മാറ്റപ്പെടുമോയെന്ന് വിശദമാക്കാമോ;
( സി )
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ പ്രചാരത്തിലാകുന്നതോട് കൂടി നിലവിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ എപ്രകാരം തുടർന്നുകൊണ്ടുപോകുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതോട് കൂടി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് ഉയർന്നുവരാൻ സാധ്യതയുളള പ്രശ്നങ്ങൾ എപ്രകാരമാണ് പരിഹരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1801.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ലെ യു.ജി.സി നിയമ പ്രകാരം കോളേജ് അധ്യാപകർക്ക് നൽകേണ്ട പരിഷ്കരിച്ച ശമ്പളം എന്നുമുതലാണ് നൽകി തുടങ്ങിയതെന്ന് വിശദമാക്കാമോ;
( ബി )
നിലവിൽ കോളേജ് അധ്യാപകർക്ക് നൽകേണ്ട കുടിശ്ശിക എത്രയാണെന്ന് അറിയിക്കാമോ;
( സി )
2016 മുതൽ നാളിതുവരെ ഓരോ അക്കാദമിക് വർഷവും യു.ജി.സി യിൽ നിന്ന് ലഭിച്ച ഗ്രാന്റ് എത്രയെന്ന് അറിയിക്കാമോ;
( ഡി )
2016 നു ശേഷം യു.ജി.സി ഗ്രാന്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് യു.ജി.സി നൽകിയ ഗ്രാന്റ് ലഭിക്കാൻ വേണ്ടി നടത്തിയ കത്തിടപാടുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( എഫ് )
നിലവിൽ അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് യു.ജി.സി നൽകിയ നിർദേശങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ; അധ്യാപകർക്ക് സമയബന്ധിതമായി കുട്ടിശ്ശിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
1802.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ 1.30 വരെയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
ഈ രീതിയില്‍ സമയം ക്രമപ്പെടുത്തിയാല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആവശ്യമായ സമയം ലഭിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
1803.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിവത്സര ഡിഗ്രി 6 മാസം മുതൽ 2 വർഷം കൊണ്ട് നൽകാമെന്ന് വാഗ്ദാനം നൽകി ഫാസ്റ്റ് ട്രാക്ക്-ക്രെഡിറ്റ് ട്രാൻസ്ഫർ തുടങ്ങിയ പദങ്ങൾ ദുരുപയോഗം ചെയ്ത് വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ധാരാളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിൽ നടപടി സ്വീകരിക്കുവാൻ ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടോ;
( സി )
വ്യാജ ഡിഗ്രി, പി.ജി, പി. എച്ച്. ഡി. തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുവാൻ കൈക്കൊണ്ട നടപടികൾ എന്തെല്ലാം; വിശദമാക്കാമോ?
1804.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനുള്ള കാരണം സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ കഴിഞ്ഞ അക്കാദമിക് വർഷം എത്ര സീറ്റുകളിലാണ് കുറവ് രേഖപ്പെടുത്തിയതെന്നറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ തൊഴിൽ അവസരങ്ങളുടെ കുറവാണോ കൊഴിഞ്ഞുപോക്കിന് കാരണമെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ആകർഷകമാക്കാൻ എന്തെല്ലാം കർമ്മപദ്ധതികളാണ് ആവിഷ്കരിക്കുന്നത്; വിശദമാക്കാമോ?
1805.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എ. സി. മൊയ്‌തീൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ വിവരശേഖരണവും സര്‍വ്വകലാശാലാ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തലും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിവരശേഖരണത്തിന്റെ ഭാഗമാക്കുന്നുണ്ടോ; ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമാണ്; വിദ്യാര്‍ത്ഥി പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ പ്രസ്തുത പദ്ധതി വഴി നടത്തുന്നതിന് സംവിധാനമുണ്ടോ; ഇതിനായി പ്രത്യേക സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1806.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ വ്യാപകമായി സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിൻെറ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ്, സെല്‍ഫ്-ഫിനാന്‍സിങ്ങ് കോളേജുകളിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ അ‍‍‍‍‍‍‍ഡ്മിഷന്‍ ഇന്‍ടേക്ക് എത്രയാണ്; ഇനം തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ സര്‍ക്കാര്‍ , എയ്ഡഡ്,സെല്‍ഫ്-ഫിനാന്‍സിങ്ങ് കോളേജുകളില്‍ എത്ര സീറ്റുകളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ അ‍‍‍‍‍‍‍ഡ്മിഷന്‍ ക്ലോസ് ചെയ്തതതിന് ശേഷവും ആരും അഡ്മിഷന്‍ എടുക്കാത്തതിനാല്‍ ഒഴിഞ്ഞ് കിടന്നത്; ഇനം തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
1807.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ 2023-24 വർഷം ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ നൽകിയവരുടെ വിശദ വിവരങ്ങൾ കോളേജ് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഈ വർഷം ഡിഗ്രി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം വിശദമാക്കുമോ;
( സി )
പ്രസ്തുത ജില്ലയിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിലവിൽ ഒഴിവുള്ള ഡിഗ്രി സീറ്റുകളുടെ എണ്ണം കോളേജ് തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
അർഹരായ പരമാവധി വിദ്യാർത്ഥികൾക്ക് ഡിഗ്രി പ്രവേശനം ലഭിക്കുന്നതിന് ഈ വർഷം പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1808.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകൾ വളരെ പിന്നാക്കാവസ്ഥയിലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റാങ്കിംഗ് പട്ടികയിൽ ആദ്യത്തെ മുന്നൂറ് റാങ്കുകളിൽ സംസ്ഥാനത്തെ എത്ര എഞ്ചിനീയറിംഗ് കോളേജുകൾ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും അവ ഓരോന്നിന്റെയും റാങ്ക് എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
സർക്കാർ, എയ്ഡഡ്, സ്വാശ്രയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം ജില്ല തിരിച്ച് വിശദമാക്കാമോ; പ്രസ്തുത കോളേജുകളിൽ പ്രവര്‍ത്തനം നിര്‍ത്തിയവയുടെ എണ്ണം അറിയിക്കാമോ;
( ഡി )
എഞ്ചിനീയറിംഗ് പഠനത്തിലെ നിലവാര തകർച്ച ഒഴിവാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തുന്നതിനും മികവുറ്റ ഗവേഷണ - പരിശീലന പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
1809.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് അധ്യാപകരുടെ വർക്ക് ലോഡ് സംബന്ധിച്ച ഉത്തരവിനെത്തുടര്‍ന്ന് അധ്യാപകരുടെയും ഉദ്യോഗാര്‍ത്ഥികളുടെയും അഭിപ്രായങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി ആയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
01.04.2020 തിയതിയിലെ ജി.ഒ.(എം.എസ്.) നം.155/2020/എച്ച്.ഇ.ഡി.എന്‍. നമ്പര്‍ ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കോളേജുകളില്‍ തസ്തികനഷ്ടം സംഭവിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ തസ്തികനഷ്ടം സംഭവിച്ച വകുപ്പുകളുടെ വിഷയം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
1810.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ മേഖലയില്‍ ഈ വര്‍ഷം ഡിഗ്രി പ്രവേശനത്തിന് ആവശ്യമായ സീറ്റുകള്‍ ലഭ്യമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ; സീറ്റുകളുടെ കുറവ് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
മലബാര്‍ മേഖലയില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ കുട്ടികളുടെ തുടര്‍പഠനത്തിനായി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
1811.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന അരക്ഷിതാവസ്ഥ മൂലം വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ടോ; എങ്കിൽ അതിനു കാരണക്കാരായവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1812.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിനായി വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് അയച്ച്‌ ചൂഷണം ചെയ്യുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും ഇവയ്ക്ക് ലൈസന്‍സും ഏകീകൃത സേവന നിരക്കും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാനുമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിച്ചുവരുന്നു എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1813.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ പരമ്പരാഗത ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷനുകളുടെ എണ്ണം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത കോഴ്സുകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പരമ്പരാഗത ബിരുദ കോഴ്സുകള്‍ക്കൊപ്പം നൂതന തൊഴിലധിഷ്ഠിത കോഴ്സുകളോ മൊഡ്യൂളുകളോ സമാന്തരമായി പഠിക്കുന്നതിന് അവസരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1814.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ദെലീമ
ശ്രീ എം മുകേഷ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'ജീവനി പദ്ധതി' നിലവില്‍ ഏതെല്ലാം സര്‍ക്കാര്‍ കോളേജുകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്; പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി കൂടുതല്‍ കോളേജുകളിലേക്കും പോളിടെക്നിക്കുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1815.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് സ്വന്തമായി ഭൂമി ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ പുതിയ ബഹുനില മന്ദിരം നിര്‍മ്മിക്കുന്നതിനാവശ്യമായ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടോ; ആവശ്യമായ തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോ?
1816.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതല്‍ മൊകേരി ഗവണ്‍മെന്റ് കോളേജിലെ ഏതൊക്കെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് പ്രവൃത്തികളുടെ ഭരണാനുമതി തീയതി, അടങ്കല്‍ തുക, നിര്‍വ്വഹണ ഏജന്‍സി, പൂര്‍ത്തീകരണ കാലാവധി, നിലവിലെ അവസ്ഥ എന്നിവ സഹിതം വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മൊകേരി കോളേജിലെ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണത്തില്‍ തടസ്സം നേരിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത കോളേജിലെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത കോളേജിലെ ബി. എ. എക്കണോമെട്രിക്സ് ആന്റ് ഡാറ്റാ മാനേജ്മെന്റ് കോഴ്സിന്റെ ഭാഗമായുള്ള കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസലിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1817.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ഇനിയും ധനാനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രോജക്ട് നിര്‍ദേശത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
1818.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിലവിൽ പ്രിൻസിപ്പൽമാരുടെ ഒഴിവുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അതിൽ എത്ര സ്ഥലങ്ങളിൽ പ്രിൻസിപ്പൽ -ഇൻ-ചാർജ് ചുമതല വഹിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ-ഇൻ-ചാർജ് ആയി നിയമിക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിനായി യു.ജി.സി. റെഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി നാല്പത്തിമൂന്ന്‌ പേരുടെ പട്ടിക തയ്യാറാക്കി വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റിയുടെ (ഡി.പി.സി.) അംഗീകാരത്തോടെ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പട്ടികയുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പട്ടികയിൽ നിന്നും പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, പ്രസ്തുത പട്ടിക കരടായി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിക്കുവാൻ വകുപ്പ് മന്ത്രി ഫയലിൽ കുറിപ്പ് എഴുതിയതിന്റെ കാരണം വ്യക്തമാക്കുമോ; ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അപ്രകാരം നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ; അത് സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1819.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകരുടെ ജോലി ഭാരം പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടുള്ള ഉത്തരവുകളുടെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റിയുടെ ശിപാര്‍ശകൾമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1820.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസിസ്റ്റന്റ്‌ പ്രൊഫസര്‍ തസ്തികയിലേയ്ക്ക് ഏതെല്ലാം വിഷയങ്ങളില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ട്; നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ വിഷയം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ അധ്യാപകരുടെ റിട്ടയര്‍മെന്റ് വഴിയും മറ്റുവിധത്തിലും ഉണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവുകളുടെ വിഷയം/ വർഷം എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
1821.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻറ് സയൻസ് കോളജുകളിൽ 2011 ജൂൺ മുതൽ 2020 മാർച്ച് വരെ പി.എസ്.സി വഴി നിയമിക്കപ്പെട്ട അധ്യാപകരുടെ എണ്ണം വിഷയം, വർഷം അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
സർക്കാർ ആർട്സ് ആൻറ് സയൻസ് കോളജുകളിൽ 2020 ഏപ്രിൽ മുതൽ 2023 ജൂലൈ വരെ പി.എസ്.സി വഴി നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ എണ്ണം വിഷയം, വർഷം അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( സി )
കോളജ് അദ്ധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്തുകയും പി.ജി അദ്ധ്യാപനത്തിനുള്ള വെയ്റ്റേജ് എടുത്തുകളയുകയും ചെയ്ത 2020 ഏപ്രിൽ ഒന്നിലെയും മേയ് 25ലെയും ഉത്തരവ് പുനഃപരിശോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ? ;
( ഡി )
കോളേജ് അദ്ധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്തിയത് സംബന്ധിച്ഛ് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ടിൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാം?.?
1822.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ അദ്ധ്യാപക തസ്തികകളിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് വിഷയം തിരിച്ച്‌ അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ എത്ര എണ്ണം പി.എസ്.സി.ക്ക്‌ റിപ്പോർട്ട് ചെയ്‌തെന്നും അവ എന്നാണ് റിപ്പോർട്ട് ചെയ്തതെന്നും ഇല്ലെങ്കിൽ അതിനുള്ള കാരണവും അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികയിലെ മുഴുവൻ ഒഴിവുകളും പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1823.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് അദ്ധ്യാപകരുടെ ജോലിഭാരം സംബന്ധിച്ച ഉത്തരവിനെക്കുറിച്ച് അദ്ധ്യാപക സമൂഹത്തിന്റെയും ഉദ്യോഗാര്‍ത്ഥികളുടെയും ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിഷയം പഠിക്കാന്‍ ഏതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ സര്‍ക്കാരിലേയ്ക്ക് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോളേജുകളിലെ അദ്ധ്യാപകരുടെ ജോലിഭാരം പുഃനക്രമീകരിച്ചപ്പോള്‍ പഠനവകുപ്പുകളില്‍ തസ്തിത നഷ്ടപ്പെടുകയും നിലവില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ അധികമാവുകയും ചെയ്യുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ ഏതെല്ലാം വകുപ്പുകളില്‍ തസ്തിക നഷ്ടം സംഭവിച്ചു എന്നതിന്റെ വിഷയം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
1824.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താറുണ്ടോ; എങ്കിൽ അത്തരം നിയമനങ്ങൾക്ക് അവലംബിക്കുന്ന സർക്കാർ ഉത്തരവുകളുടെയും ചട്ടങ്ങളുടെയും പകർപ്പുകളുൾപ്പെടെയുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സർക്കാർ കോളേജുകളിലും സർവകലാശാലകളിലും സൂപ്പർ ന്യൂമററി തസ്തികകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കുന്ന അടിസ്ഥാന ശമ്പളം, അവരുടെ ശമ്പള സ്കെയിൽ, മറ്റ് അലവൻസുകൾ എന്നിവ എപ്രകാരമാണ് കണക്കാക്കുന്നതെന്നും അതിനാധാരമായ ചട്ടങ്ങളുടെ പകർപ്പുകളും ലഭ്യമാക്കാമോ;
( സി )
സർവകലാശാലകളിൽ സൂപ്പർ ന്യൂമററി തസ്തികകളിൽ നിയമനം നല്കിയ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിശദാംശം ലഭ്യമാക്കാമോ?
1825.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്‍; പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിലേയ്ക്ക് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ഇതില്‍ എത്ര പേരടങ്ങുന്ന പട്ടികയാണ് പി.എസ്.സി. അംഗീകരിച്ച് നിയമനത്തിനായി നല്‍കിയതെന്നും വ്യക്തമാക്കാമോ;
( സി )
പ്രിന്‍സിപ്പല്‍ നിയമനത്തിനായി സർക്കാർ നിയോഗിച്ച സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച പട്ടിക വീണ്ടും കരട് പട്ടികയാക്കാന്‍ വകുപ്പ് മന്ത്രി ഉത്തരവിട്ടിരുന്നോ; എങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുവാന്‍ എന്ത് തുടര്‍നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
1826.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളനിരക്ക് സർവകലാശാല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ ബജറ്റിലെ നിര്‍ദ്ദേശാനുസരണം വിവിധ സർവകലാശാലകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഏകീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമോ?
1827.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം തേടുന്നതായ പരാതി ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ ;
( ബി )
പ്രസ്തുത വ്യാജരേഖ ഉണ്ടാക്കാൻ സഹായിച്ചവരെ കണ്ടെത്തിയിട്ടുണ്ടോ;
( സി )
വ്യാജരേഖ തിരിച്ചറിയുന്നതിൽ കോളേജ് അധികൃതർക്ക് വീഴ്ച ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കിൽ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം നൽകുമോ;
( ഡി )
വ്യാജരേഖ ഹാജരാക്കി അധ്യാപക ജോലി നേടിയവരിൽ നിന്നും വേതനം തിരിച്ചു പിടിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?
1828.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ അനുവദിച്ച റൂസ മോഡല്‍ ഡിഗ്രി കോളേജ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തുടങ്ങാന്‍ കഴിയുമോ; അതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1829.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ പത്തിരിപ്പാല ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഏതെല്ലാം കോഴ്സുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജില്‍ പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുതെന്ന് വിശദമാക്കാമോ?
1830.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നമംഗലം ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള റിക്വിസിഷന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നല്‍കുന്നതിന് കാലതാമസം വരുന്നതിനിടയാക്കിയ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് ഫയര്‍ എന്‍.ഒ.സി ലഭിക്കാന്‍ റോഡ് വീതി കൂട്ടേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1831.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ പ്രവർത്തിച്ചുവരുന്ന ഉന്നത വിദ്യാഭ്യാസ എയ്ഡഡ് സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ജില്ല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ ഓരോന്നിന്റെയും മാനേജ്മെൻറിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മാനേജ്മെന്റ് ഉൾപ്പെടുന്ന ജാതി, മതം, സമുദായം എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1832.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ കോളേജുകൾക്ക്‌ സർവകലാശാലയുടെ സ്ഥിരം അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
മികച്ച സേവനം നിർവ്വഹിക്കുന്നതും നിയമാനുസൃതം പ്രവർത്തിക്കുന്നതുമായ സ്വാശ്രയ കോളേജുകൾക്ക് സ്ഥിര അംഗീകാരം നൽകാതിരിക്കുന്ന സർവകലാശാലകളുടെ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത്‌ പരിഹരിക്കാൻ നിർദേശം നൽകുമോ;
( സി )
നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (നാക്) ന്റെ അംഗീകാരം ഉള്ളതും പത്തുവർഷത്തിലേറെ സേവനം നിർവ്വഹിച്ചതുമായ കോളേജുകൾക്ക് പോലും സ്ഥിരം അംഗീകാരം നിഷേധിക്കപ്പെടുന്നുണ്ടോ; എങ്കിൽ അതുവഴി കേന്ദ്ര സർക്കാരിന്റെയും യു.ജി.സി.യുടെയും സഹായം കോളേജുകൾക്ക് ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1833.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദ/ ബിരുദാനന്തര കോഴ്സുകളുള്ള കോളേജുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ പ്രസ്തുത കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ ലഭ്യമാക്കിയ കോളേജുകളുടെ വിശദാംശങ്ങള്‍ നല്‍കാമോ; പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കോഴ്സുകള്‍ കൂടുതൽ കോളേജുകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1834.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രഖ്യാപിച്ചപ്പോൾ സർക്കാർ ഏതെങ്കിലും തരത്തിലുള്ള തിരുത്തലോ ബദൽ നിർദ്ദേശങ്ങളോ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ഉന്നത വിദ്യാഭ്യാസ രംഗത്ത് വിശിഷ്യാ സർവ്വകലാശാലകളുടെ നടത്തിപ്പിലും ഘടനയിലും എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1835.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 2016-ന് ശേഷം ആരംഭിച്ച കോഴ്സുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പ്രസ്തുത കോളേജിന്റെ വികസന കാര്യങ്ങള്‍ക്ക് എന്തെല്ലാം പദ്ധതികളാണ് നിലവില്‍ ആവിഷ്കരിച്ചിട്ടുള്ളത്;
( ഡി )
ഈ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത കോളേജ് റോഡ്, ഗേറ്റ്, ചുറ്റു മതില്‍ എന്നിവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1836.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം എം.എസ്.എം. കോളേജിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഒരു വിദ്യാര്‍ത്ഥി എം.കോം-ന് അഡ്മിഷൻ നേടിയ വിഷയത്തിൽ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ്;
( ബി )
പ്രസ്തുത വിഷയത്തില്‍ കോളേജ് അധികൃതർ ഉൾപ്പെടെ ആര്‍ക്കൊക്കെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികളായവർക്ക് എതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിൽ കേരള സര്‍വകലാശാല വൈസ് ചാൻസലർ കോളേജ് അധികൃതരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ടോ; എങ്കില്‍ കോളേജ് അധികൃതര്‍ നൽകിയ വിശദീകരണത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
ബിരുദത്തിന് പരാജയപ്പെട്ട വിദ്യാർത്ഥി അതേ കോളേജിൽ തന്നെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ നേടുകയും നാല് സെമസ്റ്റർ പഠനം നടത്തുകയും ചെയ്തിട്ടും അധികൃതർക്ക് തട്ടിപ്പ് മനസ്സിലാക്കുവാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടോ;
( ഇ )
സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഉന്നതന്റെ സമ്മർദ്ദം മൂലമാണ് അഡ്മിഷൻ നൽകിയതെന്ന കോളേജ് അധികൃതരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1837.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ആകെയുള്ള ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണം സ്ഥാപനം, കോഴ്സുകള്‍ എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2022 വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നിരുന്നോയെന്നും എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ എത്ര വീതമെന്നുംഅവ ഏതെല്ലാം കോഴ്സുകളിലെന്നും വിശദമാക്കാമോ?
1838.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കുളത്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളേജിന് സ്ഥലം ഏറ്റെടുക്കുന്നതിന് വകുപ്പ് എടുത്ത നടപടികള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
2023 - 24 വര്‍ഷത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി കഴിയുമോ എന്ന് വ്യക്തമാക്കാമോ?
1839.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ/എയ്ഡഡ് കോളേജുകളിലെ വിവിധ ബിരുദ കോഴ്‌സുകളിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം കോളേജ്, ജില്ല, സർവകലാശാല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോളേജുകളിൽ 2022-23, 2023-24 എന്നീ അദ്ധ്യയന വർഷങ്ങളില്‍ വിവിധ ബിരുദ കോഴ്‌സുകളിൽ ആകെ എത്ര സീറ്റുകളിലേക്ക് പ്രവേശനം നൽകിയെന്നും എത്ര സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും കോഴ്സ്, കോളേജ്, സർവകലാശാല എന്നിവ തിരിച്ച്‌ ലഭ്യമാക്കാമോ?
1840.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വർഷം ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിച്ചിട്ടും റഗുലർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത എത്ര വിദ്യാർത്ഥികൾ ഉണ്ടെന്ന് സർവ്വകലാശാല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ബിരുദ പ്രവവേശനത്തിന് ഓൺലൈനായി എത്ര വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുളളതെന്ന് സർവ്വകലാശാല തിരിച്ചു വ്യക്തമാക്കാമോ;
( സി )
സർക്കാർ - എയ്ഡഡ് കോളേജുകളിൽ ബിരുദത്തിനു എത്ര സീറ്റുകളാണുളളതെന്ന് സർവ്വകലാശാല തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
യോഗ്യതാ പരീക്ഷകളിൽ 90 ശതമാനം മാർക്കു നേടിയവർക്കു പോലും സർക്കാർ-എയ്ഡഡ് കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിനു എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
1841.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ കാട്ടാക്കടയില്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കണമെന്ന ആവശ്യം ഈ അധ്യയന വര്‍ഷം പരിഗണിയ്ക്കുമോ; പ്രസ്തുത ആവശ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1842.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതിലൂടെ എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
കോട്ടയത്ത് കുറവിലങ്ങാട്ടുള്ള മുപ്പത് ഏക്കര്‍ സ്ഥലത്ത് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് സയന്‍സ് സിറ്റിക്ക് വേണ്ടി നാളിതുവരെ നടപ്പിലാക്കിയത് എന്ന് അറിയിക്കാമോ; 
( സി )
ഇവിടെ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
സയന്‍സ് സിറ്റിക്ക് വേണ്ടി എത്ര രൂപയുടെ മുതല്‍മുടക്കാണ് കേന്ദ്ര / സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നത് ; ഇതിന്റെ വിഹിതം കേന്ദ്രം, സംസ്ഥാനം എന്നിവ തിരിച്ചു ലഭ്യമാക്കുമോ;
( ഇ )
കേരള സയന്‍സ് സിറ്റിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാനുള്ളതെന്നും ഇവ എന്നത്തേക്ക് പൂര്‍ത്തിയാകുമെന്നും അറിയിക്കാമോ;
( എഫ് )
പ്രസ്തുത സയന്‍സ് സിറ്റിയില്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്നും ഇവ പുനരാരംഭിക്കാൻ തടസ്സങ്ങള്‍ വല്ലതുമുണ്ടോയെന്നും അറിയിക്കുമോ; പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര ഫണ്ട് പൂര്‍ണ്ണമായും ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1843.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ കരിന്തളം ആർട്സ് & സയൻസ് കോളേജിന്റെ കെട്ടിട നിർമാണത്തിനും മറ്റ് അനുബന്ധ വികസനങ്ങൾക്കും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കെട്ടിട നിർമാണ നടപടികൾക്ക് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
ആയതിന് പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ?
1844.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം കോളേജുകളിലാണ് ബയോടെക്‌നോളജിയിൽ ബി.എസ്.സി., എം.എസ്.സി . കോഴ്സുകൾ ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏതൊക്കെ ഗവൺമെൻറ്/ എയ്ഡഡ് കോളേജുകളിൽ ബയോടെക്‌നോളജി ബിരുദ/ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകലാണ് സർക്കാരിൽ ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രൊപ്പോസലുകളിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
കൂടുതൽ കോളേജുകളിൽ ബയോടെക്‌നോളജിയിൽ ബിരുദ / ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1845.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബിരുദ കോഴ്സുകളില്‍ മാനവിക, ഭാഷാ വിഷയങ്ങള്‍ക്ക് വേണ്ടത്ര വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സാഹചര്യം നിലവിലുണ്ടോ; വിശദമാക്കുമോ?
1846.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് അധ്യാപക ജോലി നേടുവാൻ ശ്രമിച്ച ഗസ്റ്റ് അദ്ധ്യാപിക അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ നൽകിയ അപേക്ഷയുടെയും അപേക്ഷയോടൊപ്പം സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് എന്നിവ സംബന്ധിച്ച രേഖകളുടെയും ഇന്റർവ്യൂവിൽ ഹാജരാക്കിയ വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് എന്നിവ സംബന്ധിച്ച രേഖകളുടെയും പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വ്യക്‌തി ഹാജരാക്കിയ രേഖകളുടെ ആധികാരികത സംബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിനോട് അട്ടപ്പാടി ഗവൺമെന്റ് കോളേജ് അധികൃതർ വ്യക്തത ആവശ്യപ്പെട്ടിരുന്നോ; ഇതിന് പ്രസ്തുത കോളേജിൽ നിന്നും ലഭിച്ച മറുപടിയുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വ്യക്‌തിക്കെതിരെ അട്ടപ്പാടി ഗവൺമെന്റ് കോളേജ് അധികൃതർ പോലീസില്‍ പരാതി നൽകിയിരുന്നോ; പ്രസ്തുത പരാതിയുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത വ്യക്‌തി കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളേജിൽ ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ഹാജരാക്കിയ വിദ്യാഭ്യാസ രേഖകളുടെയും എക്സ്പീരിയൻസ് സംബന്ധിച്ച രേഖകളുടെയും ജോലിക്ക് സമർപ്പിച്ച അപേക്ഷയുടെയും പകർപ്പ് ലഭ്യമാക്കുമോ?
1847.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിലും സര്‍ക്കാര്‍ കോളേജുകളിലും വിദ്യാർത്ഥി പ്രവേശനത്തിനായി ഭരണഘടനയുടെ നൂറ്റിമൂന്നാം ഭേദഗതി പ്രകാരമുള്ള സാമ്പത്തിക പിന്നാക്ക സംവരണം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് എസ്.സി./എസ്.ടി./പിന്നാക്കം/ഇ.ഡബ്ല്യു.എസ്. എന്നീ വിഭാഗങ്ങള്‍ക്കും, സംവരണേതര വിഭാഗങ്ങള്‍ക്കും എത്ര സീറ്റുകളാണ് നല്‍കുന്നതെന്ന് സർവകലാശാലകൾ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പത് ശതമാനത്തില്‍‌ കുറയാതെ സംവരണ സീറ്റുകള്‍ ലഭിക്കത്തക്കവിധം സംവരണനയം ക്രമീകരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
1848.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആവശ്യമായ ക്ലാസ് റൂമുകളും ഭൗതിക സൗകര്യവുമുള്ള കുന്ദമംഗലം ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ നിലവില്‍ മൂന്ന് യു.ജി. കോഴ്സും ഒരു പി.ജി. കോഴ്സും മാത്രമാണ് ഉള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവിടെ ഒരു എം.കോം. കോഴ്സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1849.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ആക്ടിലെ ഇരുപത്തിമൂന്നാം വകുപ്പിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ എന്ന ശീർഷകത്തിൻ കീഴിൽ ഏഴ് ഇനങ്ങൾ മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ആക്റ്റിലെ മേൽ സൂചിപ്പിച്ച നിർവചനത്തിൽ ഏഴാം ഇനത്തിന് ശേഷമുള്ള ഇനങ്ങൾക്ക് നിലവിൽ ഏത് നിയമപ്രകാരമാണ് പ്രാബല്യമുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക ശാസ്ത്ര സർവകലാശാല ആക്റ്റിലെ കാലഹരണപ്പെട്ട ഭേദഗതികൾ മുഖാന്തരം സൃഷ്ടിക്കപ്പെട്ട അംഗത്വങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ നിയമവിരുദ്ധമായാണ് സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴസിൽ തുടരുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ആക്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന നിർവചനത്തിൽ ഏഴാം ഇനത്തിന് ശേഷമുള്ള ഇനങ്ങളിലെ അംഗത്വങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരുടെ പേരും വിലാസവും അവർ ഏത് മേഖലയെയാണ് സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സിൽ പ്രതിനിധീകരിക്കുന്നതെന്നും വ്യക്തമാക്കാമോ?
1850.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കുസാറ്റിന്റെ എഞ്ചിനീയറിംഗ് കോളേജില്‍ കൂടുതല്‍ കോഴ്സുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കം നില്ക്കു‍ന്ന ഒരു പ്രദേശം എന്ന നിലയില്‍ കുട്ടനാട് കാമ്പസ്സിന് കൂടുതല്‍ പ്രാധാന്യം നല്‍കി സംരക്ഷിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത കാമ്പസ്സില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
1851.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര പോളിടെക‍്നിക്/എഞ്ചിനീയറിംഗ് കോളേജുകളാണ് സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത സ്ഥാപനങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിവരം, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ 2019 മുതല്‍ ഓരോ വര്‍ഷവും നടന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച വിശദവിവരം സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ സേവനം സാങ്കേതിക വകുപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
1852.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിനോടനുബന്ധിച്ച് സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് എന്‍ജിനീയറിങ് കോളേജ് തുടങ്ങുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ളതിനാല്‍ ഈ വര്‍ഷം തന്നെ കോളേജ് പ്രഖ്യാപിച്ച് ഉത്തരവാകുമോ?
1853.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി ഐ.എച്ച്.ആർ.ഡി. കോളേജില്‍ പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജിൽ പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1854.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.ടെക് കോഴ്സിന് സര്‍ക്കാര്‍/എയ്ഡഡ്/ സ്വാശ്രയ മേഖലകളിലായി നിലവില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകളുണ്ടെന്നും അവയില്‍ ആകെ എത്ര സീറ്റുകളുണ്ടെന്നും അറിയിക്കാമോ;
( ബി )
ഈ അദ്ധ്യയന വര്‍ഷം ബി.ടെക് കോഴ്സിനുള്ള എത്ര സീറ്റുകളില്‍ പ്രവേശനം നടന്നുവെന്നും എത്ര സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു ശേഷം ഓരോ വര്‍ഷവും പുതുതായി ബി.ടെകിന് ഓരോ മേഖലയിലും തുടങ്ങിയ കോളേജുകള്‍, കോളേജുകളിൽ ആരംഭിച്ച വിവിധ കോഴ്സുകള്‍, അനുവദിച്ച സീറ്റുകള്‍ എന്നിവ എത്രയെണ്ണം വീതമെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; കാലഹരണപ്പെട്ട കോഴ്സുകള്‍ ഒഴിവാക്കി പകരം പുതിയ കോഴ്സുകള്‍ അനുവദിക്കുമോ;
( ഡി )
ചില സ്വാശ്രയ കോളേജുകള്‍ ഒഴിവുകളുടെ യഥാര്‍ത്ഥ സ്ഥിതി മറച്ചുവെച്ച് പുതിയ കോഴ്സുകള്‍ക്കും സീറ്റുകള്‍ക്കും വീണ്ടും അനുമതി വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; ബി.ടെക് കോഴ്സുകള്‍ ആധുനികവല്‍കരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
ഏതെല്ലാം എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
1855.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഹാൻഡ്‌ലൂം ടെക്നോളജി & ടെക്‌സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സുകൾ പഠിപ്പിക്കുന്നതിന് അദ്ധ്യാപകർക്ക് നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഇതര ബ്രാഞ്ചുകളിൽ/ട്രേഡുകളിൽ നിന്നും വ്യത്യസ്തമായി താഴ്‌ന്ന യോഗ്യതയുള്ള അദ്ധ്യാപകരെയാണോ പ്രസ്തുത കോഴ്സുകൾ പഠിപ്പിക്കുന്നതിന് പോളിടെക്‌നിക് കോളേജുകളിൽ നിയമിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോഴ്സുകൾ പഠിപ്പിക്കുന്നതിന് സമാന ബ്രാഞ്ചുകളിൽ അംഗീകൃത ബിടെക് ബിരുദം/ ബിരുദാനന്തര ബിരുദം ഉള്ളവരെ നിയമിക്കുന്നതിന് വിശേഷാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കാമോ?
1856.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഗവ: പോളിടെക്നിക്ക് കോളേജ് (പെരിയ) കാമ്പസ്സിനുള്ളിലെ റോഡുകള്‍ തകർന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനായുള്ള പ്രൊപ്പോസല്‍ 2023-24 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ പരിഗണിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് 2023-24 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1857.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ നൈപുണ്യമുള്ള അഭ്യസ്തവിദ്യരെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വീകരിച്ചു വരുന്ന നടപടി വിശദമാക്കാമോ;
( ബി )
പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ; വിദ്യാര്‍ത്ഥി പ്രവേശനം കുറഞ്ഞ എന്‍ജിനീയറിംഗ് കോളേജുകളിൽ ഡിപ്ലോമാ കോഴ്‍സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള പോളിടെക്നിക്കുകള്‍ നവീകരിക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
1858.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം ഗവണ്‍മെന്റ് പോളിടെക്നിക്കിനായി സ്ഥലമെടുക്കുന്ന നടപടിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1859.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക് കോളേജ് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പ്രവൃത്തിക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1860.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവകലാശാലയുടെ കീഴിൽ ടെക്സ്‌റ്റൈൽ ടെക്നോളജി, ഹാൻഡ് ലൂം ടെക്നോളജി എന്നിവയിൽ ബി.ടെക്. കോഴ്സ് നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
പോളിടെക്‌നിക്കുകളിൽ പ്രസ്തുത കോഴ്‌സുകളുടെ അദ്ധ്യാപക തസ്തികയിലേക്കുള്ള യോഗ്യതകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പോളിടെക്‌നിക്കുകളിൽ പ്രസ്തുത കോഴ്‌സുകളുടെ അദ്ധ്യാപകരായി നിയമിക്കപ്പെടാൻ നിലവിലുള്ള ചട്ടപ്രകാരം ബി.ടെക് ബിരുദധാരികൾക്ക് സാധ്യമാണോ; ഇല്ലെങ്കിൽ അപ്രകാരം ചട്ടങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകുമോ; വിശദമാക്കാമോ?
1861.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ വ്യാജരേഖ ഹാജരാക്കി യോഗ്യതയില്ലാത്തവർ പ്രിൻസിപ്പൽ തസ്തികയിലും വകുപ്പ് മേധാവിയായും നിയമനം നേടിയത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എ.ഐ.സി.ടി.ഇ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും കോഴ്സ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും വ്യാജ തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകിയും മേൽപ്പറഞ്ഞ രീതിയിൽ നിയമനം നേടിയവരെ കണ്ടെത്തുന്നതിനായി വകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നേടിയവർക്കെതിരെയും ബന്ധപ്പെട്ട രേഖകൾ സൂക്ഷ്മ പരിശോധന നടത്താതെ സ്ഥാനക്കയറ്റം നൽകിയവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
1862.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പരപ്പയില്‍ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
1863.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആര്‍.ഡി. യ്ക്ക് കീഴിലുള്ള ആലുവ കപ്രശ്ശേരി മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന അപേക്ഷയില്‍ (ഇ-6353658/2022/എം. (ഉ.വി..&എസ്.ജെ)) ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ അവസാനം നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1864.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ഗവണ്‍മെന്റ് പോളിടെക്നിക്കിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ആയിരുന്ന അബി കെ. അലിയാരുടെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിന് ഭാര്യ ജാസ് മോള്‍ സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ 17.12.2022-ലെ ഇ.ബി.2/44213/22 ഡി.റ്റി.ഇ. നമ്പര്‍ കത്തിന്മേല്‍ ആശ്രിത നിയമനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശവും സെക്രട്ടേറിയറ്റിലെ ഫയല്‍ നമ്പരും ലഭ്യമാക്കുമോ;
( സി )
ജാസ് മോള്‍ ആശ്രിത നിയമനത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1865.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂണ്‍ മാസത്തില്‍ നടന്ന കെ.ജി.റ്റി.ഇ.(കൊമേഴ്സ്) ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസസ്സിംഗ് പരീക്ഷയില്‍ ഇംഗ്ലീഷ് (ലോവര്‍), മലയാളം(ലോവര്‍), ഇംഗ്ലീഷ് (ഹയര്‍), മലയാളം (ഹയര്‍), ഷോര്‍‌ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് ആന്റ് മലയാളം (ലോവര്‍ ആന്റ് ഹയര്‍) എന്നീ വിഭാഗങ്ങിളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തെന്നും അതില്‍ എത്ര പേര്‍ ഓരോ പരീക്ഷയിലും വിജയിച്ചെന്നും ഓരോ വിഭാഗത്തിലെയും വിജയ ശതമാനം എത്രയെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലെ നാലാമത്തെ കോളത്തില്‍ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂ‌‌ട്ടിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ള എത്ര ഇന്‍സ്റ്റിറ്റ്യൂ‌‌ട്ടുകള്‍ ഉണ്ടെന്നും അവയുടെ പേര് വിവരങ്ങളും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലെ നാലാമത്തെ കോളത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് രേഖപ്പെടുത്താത്ത എത്ര അപേക്ഷകളാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
കെ.ജി.റ്റി.ഇ.(കൊമേഴ്സ്) ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസസ്സിംഗിലെ വിവിധ വിഷയങ്ങളിലെ പരീക്ഷകള്‍ക്ക് സ്വയം പരിശീലനം നടത്തി പരീക്ഷ യ്ക്ക് രജിസ്റ്റര്‍ ചെയ്ത് കെ.ജി.റ്റി.ഇ. സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കാമോ?
1866.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിമലയില്‍ എല്‍.ബി.എസ്. സെന്റർ അനുവദിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
മതിയായ സ്ഥല സൗകര്യവും കെട്ടിടവും വാടകരഹിതമായി ലഭ്യമാക്കിയാല്‍ പ്രസ്തുത സെന്റർ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കങ്ങഴ, വെള്ളാവൂർ, വാഴൂർ, മണിമല, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലെ ഒട്ടനവധി വിദ്യാർത്ഥികള്‍ക്ക് പ്രയോജനകരമാകുന്ന പ്രസ്തുത സ്ഥാപനം അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1867.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റേറിയം കെട്ടിടത്തിന്റെ മകുടത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്ലാനറ്റേറിയം കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകളും അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികളും വിശദമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടത്തിലെ ചോര്‍ച്ചയുടെ കാരണങ്ങള്‍ സാങ്കേതിക സമിതി കണ്ടെത്തിയിട്ടുണ്ടോയെന്നും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
സാങ്കേതിക സമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
ചോര്‍ച്ച പരിഹരിച്ച് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്ലാനറ്റേറിയം എന്നത്തേക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്ന് വെളിപ്പെടുത്തുമോ?
1868.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍വകലാശാലകളെ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളാക്കി മാറ്റുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും കഴിയുന്നത്ര വേഗത്തില്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നൂതനനടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1869.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു സര്‍വകലാശാലയില്‍ നിന്നും കോഴ്സു പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് മറ്റൊരു സര്‍വകലാശാലയിലേയക്ക് മാറേണ്ട സാഹചര്യം വന്നാല്‍ അതേ കോഴ്സ് തന്നെ തുടര്‍ന്നു പഠിക്കാന്‍ സാധിക്കുമോ; വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ നിലവിലുള്ള സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഇത്തരം ഒരു സൗകര്യം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1870.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ജനുവരി മുതല്‍ നാളിതുവരെ, സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലേക്ക് വാഹനങ്ങള്‍ വാങ്ങിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത വാഹനങ്ങളുടെ പേര്, ബ്രാന്‍ഡ്, മോഡൽ, വില എന്നിവയും ആയതുമായി ബന്ധപ്പെട്ട സര്‍വ്വകലാശാല ഉത്തരവുകളുടെയും ഇൻവോയ്‌സിന്റെയും പകര്‍പ്പുകളും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ പുതുതായി വാഹനങ്ങള്‍ വാങ്ങേണ്ടി വന്നതിന്റെ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ; പുതിയ വാഹനങ്ങള്‍ വാങ്ങിയപ്പോള്‍ 14/03/2013 ലെ ജി.ഓ (എം.എസ്.) നമ്പര്‍ 72/2013/ജി എ ഡി പ്രകാരമുള്ള എല്ലാ നിബന്ധനകളും സര്‍വ്വകലാശാലകള്‍ പാലിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; ഇല്ലെങ്കില്‍ ആയതിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
2019 ജനുവരി മുതല്‍ സര്‍വ്വകലാശാലകള്‍ എത്ര പഴയ വാഹനങ്ങള്‍ ഡിസ്‌പോസ് ചെയ്തിട്ടുണ്ടെന്നും പഴയ വാഹനങ്ങള്‍ ഡിസ്‌പോസ് ചെയ്തതിന് ശേഷം ആയതിന് ആനുപാതികമായിട്ടാണോ പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
പുതുതായി വാഹനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 14.03.2013 ലെ ജി.ഒ. (എം.എസ്.) നമ്പര്‍. 72/2013/ജി എ ഡി യിലെ നിബന്ധനകള്‍ സര്‍വകലാശാലകള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത ഉത്തരവിലെ ഖണ്ഡിക.5 (iv) പ്രകാരമുള്ള തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ ആയതിന്റെ കാരണവും വിശദമാക്കാമോ ;
( ഇ )
05.11.2020 ന് ശേഷം സര്‍വകലാശാലകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും, ആയതിന് സര്‍ക്കാറില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
1871.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ബിരുദമാണോ നൽകുകയെന്നും മൂന്ന് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഏത് സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുകയെന്നും വ്യക്തമാക്കാമോ?
1872.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന ടീച്ചര്‍ എഡ്യൂക്കേഷന്‍ കേന്ദ്രങ്ങള്‍, ബി.സി.എ/എം.സി.എ മുതലായ കോഴ്‌സുകള്‍ നടത്തപ്പെടുന്ന കംപ്യൂട്ടര്‍ സെന്ററുകള്‍, മാനേജ്‌മെന്റ് കോഴ്‌സുകള്‍ നടത്തപ്പെടുന്ന കേന്ദ്രങ്ങള്‍ തുടങ്ങി മുഴുവന്‍ സ്വാശ്രയകേന്ദ്രങ്ങളിലെയും, സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന മറ്റു സ്വാശ്രയ സ്ഥാപനങ്ങളിലെയും അധ്യാപക തസ്തികകളില്‍ കരാര്‍/ദിവസ വേതനം/മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മുഴുവന്‍ താല്‍കാലിക അധ്യാപകരുടെയും പേര്, തസ്തിക, വിഷയം, വിദ്യാഭ്യാസ യോഗ്യതകള്‍, നെറ്റ്/പി.എച്ച്.ഡി യോഗ്യത എന്നീ വിശദാംശങ്ങള്‍ സ്ഥാപനങ്ങള്‍ തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഷയങ്ങളില്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും അധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്നതിന് യു.ജി.സി, സര്‍വകലാശാല, സര്‍ക്കാര്‍ എന്നിവര്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; സര്‍വകലാശാലകളുടെ സ്വാശ്രയ കേന്ദ്രങ്ങളിലെ താല്‍കാലിക അധ്യാപകരില്‍ എത്ര പേര്‍ പ്രസ്തുത യോഗ്യതകള്‍ നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത താത്കാലിക അധ്യാപകര്‍ മേല്‍ തസ്തികകളില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ച തീയതി, നാളിതുവരെ സര്‍വകലാശാലയില്‍ ജോലിചെയ്ത കാലയളവിന്റെ വിശദാംശങ്ങള്‍, കരാര്‍ പുതുക്കി നല്‍കിയതിന്റെ വിശദാംശങ്ങള്‍, നിയമനം നല്‍കിയതുമായി ബന്ധപ്പെട്ടു സര്‍വകലാശാലകള്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ പകര്‍പ്പുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്വാശ്രയകേന്ദ്രങ്ങളിലെ വിവിധ പ്രോഗ്രാമുകളില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം, 2022-23 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയ സീറ്റുകളുടെ എണ്ണം, ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; യോഗ്യരായ അധ്യാപകരുടെ അഭാവം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനു കാരണമാകുന്നതായി വിലയിരുത്തിയിട്ടുണ്ടോ?;
( ഇ )
താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് വര്‍ഷങ്ങളോളം പ്രസ്തുത തസ്തികകളില്‍ തുടരാനനുവദിക്കുന്ന തരത്തില്‍ പുനര്‍നിയമനം (റീഎന്‍ഗേജ്‌മെന്റ്) അനുവദിക്കുന്നത് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമല്ലേയെന്ന് വ്യക്തമാക്കാമോ?
1873.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
22023 വർഷത്തിൽ കേരള, എം.ജി, കാലിക്കറ്റ്‌, കണ്ണൂർ, മലയാളം, സംസ്കൃത, കുസാറ്റ് സർവകലാശാകള്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍വകലാശാലകളില്‍ ഡിഗ്രി, പി.ജി. കോഴ്സുകളിൽ പ്രവേശനം നേടിയതും ഒന്നാമത്തെ സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വിദ്യാർത്ഥികളുടെ എണ്ണവും പ്രസ്തുത കോഴ്‌സുകൾക്കുള്ള ആകെ സീറ്റുകളുടെ എണ്ണവും സർവകലാശാല തിരിച്ച്‌ ലഭ്യമാക്കാമോ;
( ബി )
ഡിഗ്രി കോഴ്സിന് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് വേണ്ടി എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
1874.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ കോഴ്സുകള്‍ പരസ്പരം അംഗീകരിക്കാത്ത സാഹചര്യത്തില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ; എങ്കിൽ അത് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1875.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ജില്ല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ ഓരോന്നിന്റെയും മാനേജ്മെൻറിന്റെ പേരും മറ്റു വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
ഓരോ കോളേജിലും ഏതെല്ലാം എയ്ഡഡ് ബിരുദ - ബിരുദാനന്തര കോഴ്സുകളാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഓരോ കോഴ്സിലും എത്ര വിദ്യാർഥികൾക്കാണ് അഡ്മിഷൻ നൽകുന്നതെന്നും ഉള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഓരോ കോളേജിലും എത്ര സ്ഥിര അധ്യാപക- അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1876.
ഡോ. കെ. ടി. ജലീൽ
ശ്രീമതി ദെലീമ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; അതിന്റെ ഭാഗമായി പുതിയ സിലബസ് തയ്യാറാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രോജക്റ്റുകളും തൊഴില്‍ പരിശീലനവും പ്രസ്തുത കോഴ്‌സുകളുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇന്റേണല്‍ മാര്‍ക്ക്, മൂല്യനിര്‍ണ്ണയരീതി എന്നിവയില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കാമോ;
( സി )
നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ അവസാന വര്‍ഷം ഗവേഷണാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുന്നുണ്ടോ; അവസാന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ നല്‍കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുന്നതിലൂടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കാമോ?
1877.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതത് വർഷത്തെ ബജറ്റിൽ പ്ലാൻ,നോൺ പ്ലാൻ ഗ്രാന്റിനത്തിൽ വകയിരുത്തുന്ന തുകയ്ക്ക് പുറമെ മറ്റേതെങ്കിലും തരത്തിലുള്ള ധനസഹായം സർവകലാശാലകൾക്ക് നൽകാറുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
2014-15 സാമ്പത്തിക വർഷം മുതൽ പ്ലാൻ,നോൺ പ്ലാൻ ഗ്രാന്റിനു പുറമെ വിവിധ സർവകലാശാലകൾക്ക് സർക്കാരിൽ നിന്നും അനുവദിച്ച ധനസഹായത്തിന്റെ വിശദാംശം സർവകലാശാല തിരിച്ച്‌ ലഭ്യമാക്കാമോ;
( സി )
സർവകലാശാലകളുടെ വിവിധ പ്രോജക്ടുകൾക്ക് ബജറ്റ് വിഹിതത്തിനു പുറമെ സർക്കാർ ഏജൻസികളിൽ നിന്നോ മറ്റു ഏജൻസികളിൽ നിന്നോ ധനസഹായം ലഭ്യമാക്കാറുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകാമോ;
( ഡി )
പ്രസ്തുതയിനത്തിൽ 2014-15 സാമ്പത്തിക വർഷം മുതൽ വിവിധ സർവകലാശാലകൾക്ക് ലഭ്യമായ ധനസഹായത്തിന്റെ വിശദാംശം സാമ്പത്തിക വർഷം,സർവകലാശാല എന്നിവ തിരിച്ച്‌ ലഭ്യമാക്കാമോ?
1878.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
( ബി )
സര്‍വ്വകലാശാല വകുപ്പുകളെ വൈജ്ഞാനിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശ്രേഷ്ഠ കേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?
1879.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം എം.എസ്‌.എം. കോളേജിൽ വ്യാജരേഖകൾ ഹാജരാക്കി ഒരു വിദ്യാർത്ഥി എം.കോമിന്‌ പ്രവേശനം നേടിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന്മേൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജിലെ ബി.കോം പഠനം പൂർത്തിയാക്കാത്ത വിദ്യാർത്ഥി, അതേ കാലയളവിൽ തന്നെ കലിംഗ സർവകലാശാലയിൽ പഠിച്ച്‌ ബിരുദം നേടിയ സർട്ടിഫിക്കറ്റ് പി.ജി പ്രവേശനത്തിന്‌ ഹാജരാക്കിയത് പരിശോധിക്കാതിരുന്ന കോളേജിന്റെയും സർവകലാശാലയുടെയും നടപടി ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
മേൽ സൂചിപ്പിച്ച വിദ്യാർത്ഥിയുടെ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ്‌ വ്യാജമെന്ന് കലിംഗ സർവകലാശാല രജിസ്‌ട്രാർ റിപ്പോർട്ട്‌ നൽകിയ സാഹചര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ സർവകലാശാല തലത്തിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
1880.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചതെന്നും എന്ന് പൂര്‍ത്തീകരിക്കുമെന്നും ഓരോ പ്രവൃത്തിയുടെയും അടങ്കല്‍ തുകയെത്രയെന്നും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആരെല്ലാമെന്നും വ്യക്തമാക്കാമോ?
1881.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാരാജാസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയായിരുന്നതായി വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ കോളേജുകളിൽ ജോലിചെയ്ത ഗസ്റ്റ് അദ്ധ്യാപികക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
സംസ്കൃത സർവ്വകലാശാലയിൽ പട്ടികജാതിവിഭാഗത്തെ ഒഴിവാക്കി പ്രസ്തുത അദ്ധ്യാപികയ്ക്ക് പി.എച്ച്.ഡി. പ്രവേശനം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ യൂണിവേഴ്സിറ്റി റെഗുലേഷനിലെ പി.എച്ച്.ഡി. പ്രവേശനം സംബന്ധിച്ച സെലക്ഷൻ കമ്മിറ്റിയിൽ അതത് വിഷയങ്ങളുടെ ഗൈഡുകളെ കൂടാതെ മറ്റു വിഷയങ്ങളിൽ നിന്നുള്ള രണ്ടുപേർ കൂടി അംഗങ്ങളായി നിർബന്ധമായും ഉണ്ടാകണം എന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായി പുറമെ നിന്നുള്ള ഗൈഡുകളെ ഒഴിവാക്കി സെലക്ഷൻ കമ്മിറ്റി ചേർന്നാണ് പ്രസ്തുത അദ്ധ്യാപികയ്ക്ക് പി.എച്ച്.ഡി. പ്രവേശനം നൽകിയത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1882.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മഹാരാജാസ് കോളേജിൽ പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥി സംഘടനാ നേതാവ് പരീക്ഷ പാസായതായി കോളേജിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിഷയത്തിൽ വകുപ്പ് തല അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
കോളേജിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റിൽ മാർക്കുകളുടെ സ്ഥാനത്ത് പൂജ്യം എന്ന് രേഖപ്പെടുത്തിയിട്ടും സെമസ്റ്റർ റിസൾട്ട് കോളത്തിൽ ജയിച്ചു എന്ന് രേഖപ്പെടുത്തിയതിന്റെ കാരണം വിശദമാക്കാമോ;
( സി )
റിസൾട്ട് പ്രസിദ്ധീകരിച്ച വെബ്സൈറ്റ് ഏതു സോഫ്റ്റ്‌വെയർ പ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
കോളേജ് വെബ്സൈറ്റിൽ റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കോളേജ് അധികാരികൾ റിസൾട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ; വിശദമാക്കാമോ?
1883.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജുകളിലെ പരീക്ഷാഫലം നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻ.ഐ.സി.) തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ തയ്യാറാക്കിയാണോ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സോഫ്റ്റ്‌വെയറിനെ കുറിച്ച് ഏതെങ്കിലും കോളേജ് പരാതി ഉന്നയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ പരാതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
മഹാരാജാസ് കോളേജിൽ പരീക്ഷ എഴുതാതെ ജയിച്ചതായി സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയത് സംബന്ധിച്ച് എത്ര പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1884.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ പൊതുസഭ, നിർവാഹകസമിതി, പണ്ഡിതസഭ, ഗവേഷണസഭ യോഗങ്ങൾ അവസാനമായി ചേർന്നത് എന്നാണെന്ന് അറിയിക്കുമോ; അവയുടെ നടപടിക്കുറിപ്പിന്റെ പകർപ്പ് നൽകുമോ;
( ബി )
പ്രസ്തുത യോഗങ്ങൾ സമയബന്ധിതമായി ചേരാത്തത് മൂലം അക്കാഡമിക് പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ യോഗങ്ങൾ അടിയന്തിരമായി ചേരുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1885.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയ്ക്ക് പദ്ധതി വിഹിതമായും പദ്ധതിയേതര വിഹിതമായും നടപ്പ് സാമ്പത്തികവര്‍ഷം എത്ര തുകയാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മലയാള സര്‍വ്വകലാശാലയുടെ അടിസ്ഥാന വികസനത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
1886.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം യൂണിവേഴ്സിറ്റി രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവരുടെ നിയമനം ഡെപ്യൂട്ടേഷൻ വ്യവസ്ഥ പ്രകാരം സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമേ നടത്താൻ പാടുള്ളൂ എന്ന നിയമം കേരള സർവകലാശാല പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;
( ബി )
സമാന രീതിയിൽ കാലിക്കറ്റ് സർവകലാശാലയിൽ നടത്തിയ രജിസ്ട്രാർ നിയമനം കോടതി ഇടപെടലിനെ തുടർന്ന് അവസാനിപ്പിച്ചുവോ;വ്യക്തമാക്കാമോ;
( സി )
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ നിയമനം സംബന്ധിച്ച പരാതിയിൽ ഗവർണർ വിശദീകരണം തേടിയിട്ടുണ്ടോ; യൂണിവേഴ്സിറ്റി ഗവർണർക്ക് മറുപടി നൽകിയോ;
( ഡി )
സർവകലാശാല ചട്ടത്തിന് വിരുദ്ധമായി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ കോളേജ് അധ്യാപകന് ഡെപ്യൂട്ടേഷൻ നിയമനം നൽകിയത് സ്റ്റാറ്റ്യൂട്ടിനെതിരാണെന്നത് സർവ്വകലാശാലയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഇ )
ഇതിൽ സർവകലാശാല എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
1887.
ശ്രീമതി ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്സ്.സി.യും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനപട്ടിക സർക്കാരിന് നൽകിയിരുന്നോ;
( ബി )
പ്രസ്തുത പട്ടിക വകുപ്പ് മന്ത്രി ഇടപെട്ട് കരടുപട്ടികയാക്കി മാറ്റിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ വകുപ്പ് മന്ത്രിയുടെ പ്രസ്തുത നടപടി നിയമപരമാണോയെന്ന് വിശദമാക്കാമോ;
( ഡി )
വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി കൂടി പി.എസ്സ്.സി. അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനപട്ടിക കരട് ലിസ്റ്റായി കണക്കാക്കണമെന്ന നിലപാട് കൈക്കൊള്ളാൻ കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
1888.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിനായി പി.എസ്സ്.സി.യും വകുപ്പുതല സ്ഥാനക്കയറ്റ സമിതിയും അംഗീകരിച്ച പട്ടിക വകുപ്പ് മന്ത്രി ഇടപെട്ട് കരടുപട്ടികയാക്കി മാറ്റാൻ നിർദേശിച്ചിരുന്നോ;
( ബി )
പി.എസ്സ്.സി.യും കൂടി അംഗീകരിച്ച പ്രസ്തുത പട്ടികയിൽ മാറ്റം വരുത്തിയതിന്റെ അടിസ്ഥാനം വെളിപ്പെടുത്താമോ;
( സി )
സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിനായി പി.എസ്സ്.സി.യും വകുപ്പുതല സ്ഥാനക്കയറ്റ സമിതിയും അംഗീകരിച്ച പട്ടിക വകുപ്പ് മന്ത്രി ഇടപെട്ട് കരടുപട്ടികയാക്കി മാറ്റിയ നടപടി നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ?
1889.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാല നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് എത്ര ശതമാനം സംവരണം അനുവദിക്കുന്നുണ്ടെന്നും ആയത് എപ്രകാരമാണ് നടപ്പിലാക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
നിയമനങ്ങളിലെ ഭിന്നശേഷി സംവരണം ഹൊറിസോണ്ടൽ രീതിയിലാണ് നടപ്പിലാക്കേണ്ടതെന്ന ഇന്ദ്ര സാഹ്നിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിക്കനുസൃതമായാണോ സർവകലാശാല നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
1.01.2008 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ വിവിധ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിൽ നടത്തിയ സ്ഥിരനിയമനങ്ങളിൽ ഭിന്നശേഷി വിഭാഗങ്ങളിലും മറ്റു സംവരണ വിഭാഗങ്ങളിലും സംവരണം അനുവദിച്ചതിന്റെ വിശദാംശങ്ങൾ ഉൾകൊള്ളുന്ന വിവിധ തസ്തികകളിലെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്ററുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ഡി )
നോട്ടിഫിക്കേഷൻ നമ്പർ ജിഎ-ഐഐസി1 /156687/2019/എഡിഎംഎൻ തീയതി 31.12.2019 പ്രകാരമുള്ള അദ്ധ്യാപക നിയമനങ്ങളിൽ കാലിക്കറ്റ് സർവകലാശാല ഔട്ട് ഓഫ് ടേൺ ആയി നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചത് ഇന്ദ്ര സാഹ്നിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിലെ സുപ്രീം കോടതിയുടെ വിധിക്കെതിരാണെന്നും ആയതിനാൽ റൊട്ടേഷൻ ചാർട്ട് പുതുക്കി നിയമനങ്ങൾ പുന:ക്രമീകരിക്കണമെന്നുമുളള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 2021 ലെ ഡബ്ല്യൂഎ നം. 1527 കേസിലെ ഉത്തരവിനും ആയത് ശരിവെച്ച സുപ്രീം കോടതിയുടെ സ്പെഷ്യൽ ലീവ് അപ്പീൽ(സി) നം.10045/2023 കേസിലെ ഉത്തരവിനും അനുസൃതമായി നിയമനങ്ങൾ പുന:ക്രമീകരിക്കുന്നതിന് നാളിതുവരെ സർവകലാശാല സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1890.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പി.എച്ച്.ഡി. ക്ക് സീറ്റ് സംവരണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ സര്‍വകലാശാലയും പ്രസ്തുത സംവരണത്തിനായി നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ എത്രയെന്ന് വിശദമാക്കാമോ;
( ബി )
റിസര്‍ച്ച് ഗൈഡ് ആയി പത്തു വര്‍ഷത്തോളം പ്രവർത്തന പരിചയം ഉണ്ടായിട്ടും പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ഗൈഡ് ചെയ്തിട്ടില്ലാത്ത റിസര്‍ച്ച് ഗൈഡ് മാരുടെ പേരുവിവരങ്ങള്‍ വിശദമാക്കാമോ?
1891.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഓപ്ഷൻ മുഖേന സാങ്കേതിക സർവകലാശാലയിൽ നിയമിതരായ ജീവനക്കാരുടെ നിയമന മാനദണ്ഡങ്ങളും സീനിയോറിറ്റിയും നിശ്ചയിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി 10.05.2022 നു പുറപ്പെടുവിച്ച ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഉത്തരവിനെതിരെ അപ്പീൽ നൽകിയിട്ടും സ്റ്റേ ലഭിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി തന്നെ 22.07.2022 നു ഈ വിധി തന്നെ സമാനമായ മറ്റൊരു ഹർജിയിലും പുറപ്പെടുവിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേൽപ്പറഞ്ഞ കോടതിവിധികൾക്കനുസൃതമായാണോ സാങ്കേതിക സർവകലാശാലയിൽ നിയമിതരായ മഹാത്മാഗാന്ധി സർവകലാശാലയിലെ ജീവനക്കാരുടെ ഓപ്ഷൻ സ്വീകരിച്ചതെന്നും നിയമനം നൽകിയതെന്നും സീനിയോറിറ്റി നിശ്ചയിച്ച് പ്രമോഷൻ നൽകിയതെന്നും വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ മേൽ സൂചിപ്പിച്ച ഹൈക്കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള മേൽ കോടതി ഉത്തരവിന്റെയും സാങ്കേതിക സർവകലാശാല ആക്ടിലെ 7(5), 7(3) വകുപ്പുകൾ പ്രകാരം നിയമിതരായ ജീവനക്കാരുടെ പ്രത്യേക സീനിയോറിറ്റി ലിസ്റ്റുകളുടെയും പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
മേൽ സൂചിപ്പിച്ച ഹൈക്കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട് നിയമ വകുപ്പിൽ നിന്നും സ്റ്റാൻഡിങ് കൗൺസിലിൽ നിന്നും സാങ്കേതിക സർവകലാശാലയ്ക്കും സർക്കാരിനും ലഭിച്ച നിയമ ഉപദേശങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ?
1892.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ കാലതാമസം നേരിടുന്ന ഘട്ടത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1893.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി ഇതിനായി ഏറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
1894.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സർവകലാശാലകളാണ് തങ്ങളുടെ പഠനവകുപ്പുകളിൽ കരാർ, ദിവസ വേതനം, സമയദൈർഘ്യത്തിന് വേതനം നൽകുന്ന മണിക്കൂറടിസ്ഥാനത്തിൽ എന്നീ രീതികളിൽ താത്കാലിക അധ്യാപക നിയമനം നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഇപ്രകാരം നിയമനം നടത്തിയ തസ്തികകളുടെ വിശദാംശങ്ങൾ സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ; ഇത്തരം മുഴുവൻ താത്കാലിക നിയമനങ്ങളിലും കെ.എസ്. & എസ്.എസ്.ആർ. ലെ സംവരണ തത്വങ്ങൾ പാലിക്കേണ്ടതുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കെ.എസ്. & എസ്.എസ്.ആർ. പാർട്ട് II ,ജനറൽ റൂൾസിലെ റൂൾ (1) സംസ്ഥാനത്തെ സർവകലാശാല നിയമനങ്ങൾക്കും ബാധകമാണെന്നിരിക്കെ ചില സർവ്വകലാശാലകൾ താത്കാലികമായി മണിക്കൂറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുമ്പോൾ സംവരണതത്വം പാലിക്കാത്തത് നിയമ വിരുദ്ധമല്ലേയെന്നും സർവകലാശാല ചട്ടങ്ങൾക്ക് തന്നെ നിരക്കാത്തതല്ലേയെന്നും പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ;
( സി )
കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ ഇത്തരത്തിൽ നിയമവിരുദ്ധമായി അധ്യാപക തസ്തികകളിൽ കരാർ, ദിവസ വേതനം, മണിക്കൂറടിസ്ഥാനത്തിൽ എന്നിങ്ങനെ താത്കാലിക നിയമനം നല്കിയിട്ടുണ്ടെങ്കിൽ ആയത് തിരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1895.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഓഫീസിൽ 2023 ജൂൺ 20ന് നടന്ന ആക്രമണത്തിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പരിക്ക് പറ്റിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് നാളിതുവരെ സർവകലാശാല യാതൊരു പരാതിയും പോലീസിൽ നൽകിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പോലീസിന് പരാതി സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ പരിക്കേറ്റ സർവ്വകലാശാല ജീവനക്കാർക്ക് ചികിത്സ ചെലവ് ഉൾപ്പെടെ എന്തൊക്കെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
ക്യാമ്പസിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമൊ?
1896.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020, 2021, 2022 വർഷങ്ങളിൽ സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും പ്ലേസ് മെന്റ് സെല്ലുകൾ മുഖേന വിവിധ തൊഴിലുകളിലേയ്ക്ക് നേരിട്ട് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം സർവകലാശാലകള്‍ തിരിച്ച് നൽകാമോ; ആയതില്‍ സ്ത്രീകള്‍, പുരുഷന്മാര്‍ എത്ര വീതം ഉണ്ടെന്ന വിവരം ലഭ്യമാക്കാമോ?
1897.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാലയിൽ എത്ര സിൻഡിക്കേറ്റ് അംഗങ്ങൾ ഉണ്ട്; അംഗങ്ങള്‍ ഓരോരുത്തരും 2021 മുതൽ നാളിതുവരെ എത്ര രൂപ ടി.എ., സിറ്റിംഗ് ഫീസ് എന്നീ ഇനത്തിൽ കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1898.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സര്‍വകലാശാലകള്‍ക്ക് ചാന്‍സലേഴ്‌സ് അവാര്‍ഡ് പദ്ധതിയില്‍ നിന്നും ഫണ്ട് ലഭ്യമായിട്ടുണ്ട്;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗപ്പെടുത്തി സര്‍വകലാശാലകളില്‍ വാങ്ങിയിട്ടുള്ള ഉപകരണങ്ങള്‍ സര്‍വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1899.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാവീണ്യമുള്ള ആറു പേരെ വീതം കേരള, കാലിക്കറ്റ് സർവകലാശാലകളുടെ സെനറ്റിലേയ്ക്കും സിൻഡിക്കേറ്റിലേയ്ക്കും സർക്കാർ നേരിട്ട് നിയമിച്ചുവോ;
( ബി )
അവരുടെ പേരും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവർക്ക് എത്ര വർഷത്തെ പ്രാവീണ്യമുണ്ടെന്നും വ്യക്തമാക്കാമോ?
1900.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷം കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ ഡിജിറ്റല്‍ ക്ലാസ് റൂം സ്ഥാപിക്കുന്നതിനായി വാങ്ങിയ ഉപകരണങ്ങളുടെ പേര്, എണ്ണം, സ്പെസിഫിക്കേഷന്‍, മാനുഫാക്ചറര്‍, ബ്രാന്‍ഡ്, മോഡല്‍, വില എന്നീ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഡിജിറ്റല്‍ ക്ലാസ് റൂം ഉപകരണങ്ങള്‍ വാങ്ങിയ ബില്ലുകളില്‍ ഉപകരണങ്ങള്‍ സ്പെസിഫിക്കേഷന്‍ പ്രകാരമാണെന്നും പ്രവൃത്തിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേര്, ഔദ്യോഗിക പദവി, യോഗ്യത, വിദ്യാഭ്യാസ യോഗ്യത എന്നിവ വിശദമാക്കാമോ; ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത സാക്ഷ്യപ്പെടുത്തുന്നതിനാവശ്യമായ യോഗ്യത, സാങ്കേതിക വിദ്യാഭ്യാസ യോഗ്യത എന്നിവ പ്രസ്തുത ഉദ്യോഗസ്ഥന്‍ കൈവരിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ; ;
( സി )
പ്രസ്തുത ഡിജിറ്റല്‍ ക്ലാസ് റൂം ഉപകരണങ്ങള്‍ വാങ്ങാനായി സ്പെസിഫിക്കേഷന്‍ നല്‍കിയ ഉദ്യോഗസ്ഥരുടെ പേര്, ഔദ്യോഗിക സ്ഥാനപ്പേര്, യോഗ്യത, സാങ്കേതിക യോഗ്യത എന്നിവ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഡിജിറ്റല്‍ ക്ലാസ് റൂം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡ്-ല്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ; മേല്‍ സ്ഥാപനങ്ങളില്‍ ഒരു സ്ഥാപനത്തിന്റെ ബിഡ് മാത്രം തുറക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും മറ്റു സ്ഥാപനങ്ങള്‍ക്ക് സ്‌റ്റോഴ്‌സ് പര്‍ച്ചേയ്‌സ് മാന്വല്‍ പ്രകാരം നല്‍കേണ്ട പരിഗണനകള്‍ നല്‍കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ഇ )
പ്രസ്തുത സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങള്‍ വിതരണം ചെയ്ത സ്ഥാപനം 2019-20 മുതല്‍ നാളിതുവരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ സപ്ലൈ ചെയ്ത കംപ്യൂട്ടറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ പേര്, എണ്ണം, സ്പെസിഫിക്കേഷന്‍, വില, ആകെ ബില്‍ തുക എന്നീ വിശദാംശം ലഭ്യമാക്കാമോ?
1901.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയുടെ കൈവശമുള്ള ഭൂമിയും അതിലെ കെട്ടിടങ്ങളും ഏറ്റെടുത്തതിന് അനുവദിച്ച നഷ്ടപരിഹാരതുക സർക്കാരിന്റെ പേരിലുള്ള ട്രഷറി നിക്ഷേപമായി തന്നെയാണോ നിലനിൽക്കുന്നത്; വിശദമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത നഷ്ടപരിഹാരതുക ലഭിക്കുന്നതിന് കാലിക്കറ്റ് സർവകലാശാല നാളിതുവരെ സ്വീകരിച്ച നടപടികളുടെയും കത്തിടപാടുകളുടെയും വിശദാംശം, രേഖകളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കാമോ;
( സി )
സ്വന്തം ഫണ്ടുപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്ന രേഖകൾ സമർപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലയ്ക്ക് നിർദേശം നല്കിയിട്ടുണ്ടോയെന്നും അപ്രകാരം രേഖകൾ സമർപ്പിക്കുന്ന പക്ഷം നഷ്ടപരിഹാരതുക നല്കുമെന്ന് തീരുമാനമെടുത്തിട്ടുണ്ടോയെന്നും വിശദമാക്കാമോ; പ്രസ്തുത രേഖകൾ, സർക്കാർ ഉത്തരവുകൾ എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
സർവകലാശാല പ്രോജക്ടുകൾ സമർപ്പിക്കുന്ന പക്ഷം നഷ്ടപരിഹാരതുക നല്കുമെന്ന് തീരുമാനിച്ചിരുന്നോ; അപ്രകാരം സർവകലാശാല സമർപ്പിച്ച പ്രോജക്ടുകൾ, അനുവദിച്ച തുക എന്നിവയുടെ വിശദാംശം രേഖകളുടെ പകർപ്പ് സഹിതം ലഭ്യമാക്കാമോ;
( ഇ )
ദേശീയപാത വികസനത്തിന്റെ ഭാഗമായി ലഭിക്കേണ്ട നഷ്ടപരിഹാരതുക നേടിയെടുക്കുന്നതിൽ കാലിക്കറ്റ് സർവകലാശാലയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതായി കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ?
1902.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ റേഡിയോ സി.യു. എന്ന പേരിൽ ഒരു കമ്മ്യൂണിറ്റി/ഇന്റർനെറ്റ് റേഡിയോ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്കായി നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
റേഡിയോ സി.യു. വിന്റെ ഭാഗമായി നടത്തിയ നിയമനങ്ങളുടെയും, ജീവനക്കാർക്ക് നാളിതുവരെ ശമ്പളം, വേതനം എന്നീ ഇനത്തിൽ അനുവദിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ഡി )
റേഡിയോ സി.യു. വിന്റെ ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശവും റേഡിയോ പ്രക്ഷേപണ രംഗത്തെ അവരുടെ പരിചയവും സംഭാവനകളും വിശദമാക്കാമോ;
( ഇ )
പ്രക്ഷേപണം ആരംഭിച്ചതു മുതൽ ഇതുവരെയുള്ള റേഡിയോ സി.യു. വിന്റെ പ്രേക്ഷകരുടെ എണ്ണം അറിയിക്കാമോ?
1903.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ്സിൽ സ്ഥിതിചെയ്യുന്ന ഏതെല്ലാം സഹകരണ സംഘങ്ങളാണ് നിലവിൽ സർവ്വകലാശാല നടത്തുന്ന കോഴ്സുകളുടെ പാഠപുസ്തകങ്ങളുടെയും, പഠനസഹായികളുടെയും അച്ചടിയും വിതരണവും നടത്തുന്നതെന്ന് വിശദമാക്കാമോ; പ്രസ്തുത സഹകരണ സംഘങ്ങളിൽ ഏതിനെങ്കിലും സർവ്വകലാശാല നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ പഠന സാമഗ്രികൾ അച്ചടിക്കുന്നതിനുളള കരാർ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാലിക്കറ്റ് സർവ്വകലാശാല സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ആർക്കെല്ലാമാണ് അംഗത്വം ലഭിക്കുവാനർഹതയുളളതെന്നും, നിലവിൽ പ്രസ്തുത സൊസൈറ്റിയിൽ എത്ര അംഗങ്ങളുണ്ടെന്നും എത്ര വർഷം കൂടുമ്പോഴാണ് ഡയറക്ടർ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും, നിലവിലുള്ള ഭരണ സമിതിയുടെയും, അവർ ചുമതലയേറ്റെടുത്ത തീയതിയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
കാലിക്കറ്റ് സർവ്വകലാശാല സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബൈലോയുടെ പകർപ്പ് ലഭ്യമാക്കാമോ?
1904.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് യൂണിവേഴ്‍സിറ്റിയുടെ കീഴില്‍ എത്ര സബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പേരാമ്പ്ര മണ്ഡലത്തിലെ ചാലിക്കര സബ് സെന്ററില്‍ എത്ര കോഴ‍്സുകളില്‍ പഠനം തുടരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ചാലിക്കര സബ് സെന്ററിന്റെ വികസനത്തിന് സ്ഥലനിവാസികളില്‍ നിന്നും എത്ര ഏക്കര്‍ സ്ഥലം ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ചാലിക്കര സെന്ററിന്റെ വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1905.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിന് ചാലക്കുടി താലൂക്കിലെ പേരാമ്പ്ര വില്ലേജിൽ സര്‍വ്വെ നം. 83 ല്‍പ്പെട്ട തരിശ് പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ള 0.4148 ഹെക്ടര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി പാട്ടത്തിന് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിബന്ധനകളും വിശദീകരിക്കുമോ;
( സി )
പ്രസ്തുത വ്യവസ്ഥകളും നിബന്ധനകളും കാലിക്കറ്റ് സര്‍വ്വകലാശാല അംഗീകരിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ അഭിപ്രായം അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഭൂമി പാട്ടത്തിന് എടുക്കുന്നതിനുള്ള നടപടികളില്‍ കാലതാമസം ഉണ്ടാകുന്നപക്ഷം പ്രസ്‌തുത സ്ഥാപനത്തിന്റെ അംഗീകാരം ഉള്‍പ്പെടെ എൻ.സി.ടി.ഇ. റദ്ദാക്കുവാനുള്ള സാഹചര്യമുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1906.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മാർച്ച് നാലിന് കാലിക്കറ്റ് സർവകലാശാലയിൽ ഉദ്ഘാടനം നിർവഹിച്ച വിവിധ പദ്ധതികളുടെ വിശദാംശവും പ്രസ്തുത പദ്ധതികൾക്ക് ഏത് ഫണ്ടിൽ(പ്ലാൻ/നോൺ പ്ലാൻ/തനത്/മറ്റുളളവ) നിന്നാണ് തുക വകയിരുത്തിയത്/വിനിയോഗിച്ചത് എന്നതിന്റെ വിശദാംശവും പദ്ധതി തിരിച്ച്‌ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ദിനം ഉദ്ഘാടനം ചെയ്ത സെന്റർ ഫോർ എക്‌സാമിനേഷൻ ഓട്ടോമേഷൻ ആൻഡ് മാനേജ്‌മെന്റ്( സി .ഇ .എ .എം) ന്റെ കെട്ടിടം, മെഷിനറികൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്ക് നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച്‌ ലഭ്യമാക്കാമോ;
( സി )
സി .ഇ .എ .എം . മുഖേന വിഭാവനം ചെയ്ത പ്രവർത്തനങ്ങളും അവയിൽ ഇതുവരെ ആരംഭിച്ച പ്രവർത്തനങ്ങളും വിശദമാക്കാമോ;
( ഡി )
സി .ഇ .എ .എം . സംവിധാനം നിലവിൽ വന്നതിനു ശേഷം പരീക്ഷ പുനർമൂല്യനിർണ്ണയത്തിൽ ഏതെങ്കിലും തരത്തിലുള്ള പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
സി .ഇ .എ .എം-ന്റെ ഭാഗമായി എത്ര എ.എസ്.ആർ.എസ്. യൂണിറ്റുകൾ (ഓട്ടോമേറ്റഡ് സ്റ്റോറേജ് ആൻഡ് റിട്രീവൽ സിസ്റ്റംസ് )ഇതുവരെ വാങ്ങിയിട്ടുണ്ടെന്നും ആയതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( എഫ് )
സി .ഇ .എ .എം-ന്റെ -ന്റെ കെട്ടിടം, ഉത്തര പേപ്പറുകൾ കൂട്ടിയിടാനുളള ഗോഡൗൺ മാത്രമായി നിലനിൽക്കുന്നതും എ.എസ്.ആർ.എസ്. യൂണിറ്റുകൾ നാളിതുവരെയായിട്ടും പ്രവർത്തനക്ഷമമായിട്ടില്ലെന്നുമുളള വസ്തുത വിലയിരുത്തിയിട്ടുണ്ടോ?
1907.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിലെ വിവിധ ബ്രാഞ്ചുകളിലും പഠന വകുപ്പുകളിലും സ്വാശ്രയ പഠനവകുപ്പുകളിലും വിവിധ കേന്ദ്രങ്ങളിലും സർവകലാശാല നേരിട്ട് നടത്തുന്ന വിവിധ സ്വാശ്രയകേന്ദ്രങ്ങളിലുമായി അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിൽ കരാർ/ദിവസ വേതനം/മണിക്കൂർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന താത്ക്കാലിക ജീവനക്കാരുടെ തസ്തിക തിരിച്ചുളള വിശദാംശം അവർ പ്രസ്തുത തസ്തികയിൽ ജോലിചെയ്ത കാലയളവ് ഉൾപ്പെടെ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ കരാർ/ദിവസ വേതനം/മണിക്കൂർ അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരെ നിയമിക്കുന്നത് എപ്രകാരമാണെന്ന് വിശദമാക്കാമോ;
( സി )
താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന നിർദേശമുൾക്കൊള്ളുന്ന 05.02.2014-ലെ 25941/ജി2/2013/എൽ. ബി.ആർ. നമ്പർ സർക്കുലർ, 26.12.2016 -ലെ 1046913/ജി2/2016/ലേബർ നമ്പർ കത്ത് എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സർക്കുലർ, കത്ത് എന്നിവയിലെ നിർദേശങ്ങൾ നടപ്പിലാക്കാതിരുന്നിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ഇ )
കരാർ/ദിവസ വേതനം/മണിക്കൂർ അടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാർ ജോലിചെയ്തുവരുന്ന ഏതെല്ലാം തസ്തികകൾ കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടുന്നവയും സർക്കാർ അംഗീകൃത തസ്തികകളുമാണെന്നും ഏതെല്ലാം അങ്ങനെ അല്ലാത്തവ ആണെന്നും അംഗീകൃത തസ്തികകളുടെ അംഗബലത്തിൽ കവിഞ്ഞും നിയമനം നല്കിയവയുമാണെന്നും വിശദമാക്കാമോ;
( എഫ് )
താത്‌ക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് വർഷങ്ങളോളം പ്രസ്തുത തസ്തികകളിൽ തുടരാനനുവദിക്കുന്ന തരത്തിൽ പുനർനിയമനം അനുവദിക്കുന്നത് നിലവിലുള്ള ഉത്തരവുകൾക്ക് വിരുദ്ധമാണോയെന്ന് വ്യക്തമാക്കാമോ;
( ജി )
കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ട് അദ്ധ്യായം 4, 11 (1)-ലെ വ്യവസ്ഥകൾ പ്രകാരം താത്ക്കാലിക നിയമനം നൂറ്റിയെൺപത്‌ ദിവസത്തേയ്ക്ക് പരിമിതപ്പെടുത്തിയിരിക്കെ താത്കാലിക ജീവനക്കാരെ വിവിധ തസ്തികളിൽ നിയമിക്കുകയും പുനർനിയമനം മുഖേന പ്രസ്തുത തസ്തികകളിൽ വർഷങ്ങളോളം തുടരാൻ അനുവദിക്കുകയും ചെയ്യുന്നത് പ്രസ്തുത ചട്ടത്തിന്റെ ലംഘനമാണോ; അത്തരത്തില്‍ ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോ; എങ്കിൽ അതിൽ എന്ത് തുടര്‍ നടപടി ആണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?
1908.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അസാപ് (അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം) കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1909.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികള്‍, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെ പ്രത്യേകം ഫോക്കസ് ഗ്രൂപ്പുകളായി കണ്ട് പ്രസ്തുത കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് മുഖേന നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ്, അന്യഭാഷാ പഠനം എന്നിവ പരിശീലിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത സ്ഥാപനത്തില്‍ കൗശല്‍ കേന്ദ്രം സ്ഥാപിക്കുന്നതിനായുള്ള അപേക്ഷയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1910.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന നടത്തിവരുന്ന വിവിധ പദ്ധതികൾ പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷിച്ചിട്ടുള്ളവരിൽ അർഹരായവർക്ക്‌ നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ പദ്ധതികളുടെ ഇനംതിരിച്ച് ലഭ്യമാക്കാമോ?
1911.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരില്‍ നിന്നും പണം ലഭിക്കാത്തത് കാരണം നിരവധി സാമൂഹ്യ സുരക്ഷ പദ്ധതികൾ പ്രതിസന്ധിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിലുള്ള ആശ്വാസ കിരണം, ശ്രുതി തരംഗം, കാന്‍സര്‍ സുരക്ഷാ ഫണ്ട്, സമാശ്വാസം പദ്ധതി, ഓര്‍മ പരിശോധനാ ക്ലിനിക്, താലോലം, സ്നേഹപൂര്‍വ്വം, വീ കെയര്‍ എന്നീ പദ്ധതികള്‍ മുടങ്ങിയത് പുനഃസ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത പദ്ധതികൾ പുനരാരംഭിക്കാനും കുടിശ്ശിക സമയബന്ധിതമായി കൊടുത്ത് തീർക്കാനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1912.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ വയോജനങ്ങള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടത്തിപ്പിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓഫീസുകൾ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളിലൂടെ എത്ര ഗുണഭോക്താക്കൾക്ക് നാളിതുവരെ പ്രയോജനം ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
1913.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പദ്ധതി പ്രകാരം നൽകിവരുന്ന ധനസഹായം എത്രയാണെന്നും എന്നു മുതലുള്ള ധനസഹായമാണ് കുടിശ്ശികയായിട്ടുള്ളതെന്നും കുടിശ്ശിക തുക എന്നു കൊടുത്തുതീര്‍ക്കുമെന്നും വിശദമാക്കാമോ?
1914.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എത്രപേര്‍ക്കാണ് ധനസഹായം നല്‍കിവരുന്നത്; അപേക്ഷ സമര്‍പ്പിച്ച എത്ര പേര്‍ക്ക് ഇനിയും ധനസഹായം നല്‍കാനുണ്ട്; വിശദമാക്കാമോ;
( സി )
പദ്ധതിയിലേക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1915.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേനയുള്ള വിവിധ സഹായങ്ങൾക്കായി എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും പ്രസ്തുത ഇനത്തില്‍ എത്ര തുകയാണ് സഹായമായി നല്‍കിയതെന്നും വിശദമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ചികിത്സാ സഹായത്തിന് എത്തുന്ന അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കഴിയാതെ വരുന്ന സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമോ;
( ഡി )
അവയവ മാറ്റം പോലുള്ള ചികില്‍സകള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് വേണ്ടി നൽകുന്ന അപേക്ഷകളിൽ സാങ്കേതിക കാരണങ്ങളാൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ നിബന്ധനകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1916.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാം; എത്രപേര്‍ ഇതിന്റെ ഗുണഭോക്താക്കളായി എന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് മാതൃജ്യോതി പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം നല്‍കിയെന്നും ആയതിനായി ചെലവഴിച്ച തുക സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ?
1917.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രിന്റ് ഫാക്ടറി എന്ന സ്ഥാപനത്തിൽ നിന്നും 2020 ജനുവരി 1-ന് ശേഷം നാളിതുവരെ സാമൂഹ്യ സുരക്ഷാ മിഷൻ എന്തൊക്കെ സാമഗ്രികൾ വാങ്ങിയെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ;സാമഗ്രികൾ വാങ്ങിയ തീയതി, ഓരോ സാധനത്തിന്റെയും തുക, മൊത്തം തുക എന്നീ വിവരങ്ങൾ നൽകുമോ; ടെൻഡർ നടപടികളിലൂടെയാണോ ഈ പ്രവൃത്തികൾ നൽകിയത് എന്ന് വിശദമാക്കാമോ?
1918.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പദ്ധതി മുഖേന ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുന്നതെന്നും എത്ര രൂപയുടെ ആനുകൂല്യമാണ് നല്‍കുന്നതെന്നും വിശദമാക്കാമോ;
( ബി )
ഏത് തീയതിവരെ അപേക്ഷ സമർപ്പിച്ചവര്‍ക്കാണ് ഇപ്പോള്‍ ആനുകൂല്യം നല്‍കുന്നതെന്ന് വിശദമാക്കാമോ?
1919.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൈപ്പ് വൺ പ്രമേഹരോഗമുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്ന ചികിത്സാ സഹായം (മിഠായി പദ്ധതി) മുടങ്ങിയിട്ട് എത്രമാസമായെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഇനത്തില്‍ എത്ര തുകയാണ് കുടിശികയുള്ളതെന്ന് അറിയിക്കാമോ?
1920.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ വഴി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു എന്ന് വിശദമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ കാഴ്ച പദ്ധതി പ്രകാരം എത്ര കാഴ്ച പരിമിതര്‍ക്ക് വോയ്സ് എന്‍ഹാന്‍സ്ഡ് സോഫ്‍റ്റ്‍വെയര്‍ ഉള്ള സ്‍മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ കഴിഞ്ഞെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ജില്ലയില്‍ ശ്രവണ്‍ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു എന്ന് വിശദമാക്കാമോ;
( ഡി )
ഭിന്നശേഷിക്കാര്‍ക്കുള്ള മെറിഹോം പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്ക് വീട് നിർമ്മിച്ചു നല്‍കാന്‍ കഴിഞ്ഞു എന്ന് വിശദമാക്കാമോ?
1921.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ നടപ്പാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്തെല്ലാമാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ പദ്ധതിക്കും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഓരോ പദ്ധതിയുടേയും പ്രയോജനം എത്ര പേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
1922.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസം പദ്ധതി മുഖേന നല്‍കിവരുന്ന ചികിത്സാ സഹായം മുടങ്ങിയിട്ട് എത്രമാസമായെന്നും പ്രസ്തുത ഇനത്തില്‍ നൽകാനുള്ള കുടിശിക തുക എത്രയാണെന്നും അറിയിക്കാമോ?
1923.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ പൂഞ്ഞാർ മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1924.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വെള്ളാവൂരില്‍ ഭിന്നശേഷി ഗ്രാമം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് സൗജന്യമായി ലഭിക്കുന്നതിന് വെള്ളാവൂരില്‍ കണ്ടെത്തിയ റവന്യൂ പുറമ്പോക്ക് ഭൂമി സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
അർത്ഥനാധികാരിയായ സാമൂഹ്യനീതി വകുപ്പ് ഉചിത മാർഗേണ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മീഷണറുടെ കത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
എത്രയും വേഗം നടപടികള്‍ പൂർത്തിയാക്കി വെള്ളാവൂരില്‍ ഭിന്നശേഷി ഗ്രാമം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ?
1925.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പാക്കുന്ന വയോമിത്രം പദ്ധതി ആരംഭിക്കുന്നതിന് അനുമതി നല്‍കിയെങ്കിലും നാളിതുവരെ സാമൂഹ്യ സുരക്ഷ മിഷന്റെ ഫണ്ട് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം മാറ്റി വയ്ക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും മിഷന്റെ വിഹിതം അനുവദിക്കുകയോ പ്രസ്തുത വിഷയത്തിന്മേല്‍ ബ്ലോക്ക് പഞ്ചായത്ത് മിഷന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന് മറുപടി നല്‍കുകയോ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വയോമിത്രം പദ്ധതിയ്ക്കായി മിഷന്റെ വിഹിതമായി എത്ര രൂപ ചെലവഴിച്ചു; ആയതിന്റെ വിശദാംശം മിഷൻ വിഹിതം, ജില്ല, തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര്, അനുവദിച്ച തീയതി എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കാമോ;
( ഡി )
കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത് തയ്യാറാക്കിയ വായോമിത്രം പദ്ധതിയ്ക്ക് മിഷന്‍ വിഹിതം അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
വായോമിത്രം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മിഷനില്‍ എത്ര ജീവനക്കാര്‍ ഉണ്ട്; പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക വാഹനങ്ങള്‍ ഉണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ജില്ല അടിസ്ഥാനത്തില്‍ ലഭ്യമാക്കമോ?
1926.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതി പ്രകാരം കൊല്ലം ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് ഏത് വര്‍ഷം വരെയുള്ള ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
നിരാലംബരായ രോഗികള്‍ക്ക് കുടിശിക തുക വിതരണം ചെയ്യുവാന്‍ അടിയന്തരമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള പുതിയ അപേക്ഷകളിന്മേല്‍ സമയബന്ധിതമായി തീര്‍പ്പു കല്പിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1927.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതി മുഖേനയുള്ള ധനസഹായം മുടങ്ങിയിട്ട് എത്രമാസമായെന്നും പ്രസ്തുത ഇനത്തില്‍ നൽകാനുള്ള കുടിശിക തുക എത്രയാണെന്നും അറിയിക്കാമോ?
1928.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിവൈൻ റിസോഴ്സ്സ് എന്ന സ്ഥാപനത്തിൽ നിന്നും 2020 ജനുവരി 1-ന് ശേഷം നാളിതുവരെ സാമൂഹ്യ സുരക്ഷാ മിഷൻ എന്തൊക്കെ സാമഗ്രികൾ വാങ്ങിയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;പ്രസ്തുത സാമഗ്രികൾ വാങ്ങിയ തീയതി, ഓരോ സാധനത്തിന്റെയും തുക, മൊത്തം തുക എന്നീ വിവരങ്ങൾ നൽകുമോ; ടെൻഡർ നടപടികളിലൂടെയാണോ ഈ പ്രവൃത്തികൾ നൽകിയത് എന്ന് വിശദമാക്കാമോ?
1929.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിഠായി പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങളും അവ ലഭിക്കാനുള്ള മാനദണ്ഡങ്ങളും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള സേവനം പാലക്കാട് ജില്ലയിലെ ഏതെങ്കിലും ആശുപത്രിയില്‍ ലഭ്യമാണോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1930.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ നടപ്പാക്കുന്ന സ്കീമുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ സ്കീമിന്റെയും മാനദണ്ഡങ്ങളും സ്കീം മുഖേന വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഈ സർക്കാർ അധികാരം ഏൽക്കുമ്പോൾ ഓരോ സ്കീമിലും ആനുകൂല്യം കൈപ്പറ്റിയിരുന്ന ഗുണഭോക്താക്കളുടെ എണ്ണം എത്രയെന്നും മുൻ സാമ്പത്തിക വർഷത്തില്‍ ഈ ഇനത്തിൽ ചെലവാക്കിയിരുന്ന ആകെ തുക എത്രയെന്നും ജില്ല ,പദ്ധതി എന്നിവ വേർതിരിച്ച് വിശദമാക്കുമോ;
( ഡി )
വിവിധ സ്കീമുകളിലായി നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഗുണഭോക്താക്കളടെ എണ്ണം എത്രയെന്ന വിവരം സ്കീമും ജില്ലയും തിരിച്ച് ലഭ്യമാക്കുമോ; ഈ ഇനത്തില്‍ 22- 23 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ച ആകെ തുക എത്ര; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ സ്കീമുകളിലായി ആകെ എത്ര രൂപയുടെ ആനുകൂല്യങ്ങളാണ് നാളിതുവരെ കുടിശികയാക്കിയിട്ടുള്ളത്; ജില്ലയും സ്കീമും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1931.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംയോജിത പുനരധിവാസ ഗ്രാമം ആരംഭിക്കുന്നതിനുള്ള നടപടികളുടെ പൂര്‍ണ്ണ വിവരം ലഭ്യമാക്കാമോ; ആയതിന്റെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1932.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
റൊട്ടേഷന്‍ വ്യവസ്ഥയില്‍ പാലിക്കുന്ന അശാസ്ത്രീയത കാരണം ഭിന്നശേഷി സംവരണം നടപ്പിലാക്കുമ്പോള്‍ ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം മുന്‍ഗണന ലഭിക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രസ്തുത റൊട്ടേഷന്‍ വ്യവസ്ഥ ജില്ലാടിസ്ഥാനത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1933.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി എത്ര സ്പെഷ്യല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര സ്ഥാപനങ്ങള്‍ എയ്ഡഡ് ആക്കി മാറ്റിയിട്ടുണ്ടെന്നും ഈ സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അറിയിക്കാമോ?
1934.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികലാംഗ കോർപ്പറേഷൻ വഴി പാവപ്പെട്ട ഭിന്നശേഷിക്കാർക്ക് നിലവിൽ നൽകുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം നൽകുന്ന സ്‌കീം ഇപ്പാൾ നിലവിൽ ഉണ്ടോ; എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് മുച്ചക്ര വാഹനം വിതരണം ചെയുവാൻ സാധിക്കുമോയെന്ന് അറിയിക്കുമോ?
1935.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗപരിമിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന മുച്ചക്ര വാഹനം, ശ്രവണ സഹായി എന്നിവ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ ആയതിനുള്ള മാനദണ്ഡങ്ങളും മുന്‍ഗണനാക്രമവും വിശദമാക്കുമോ;
( ബി )
അംഗപരിമിതർക്കായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കിവരുന്നതും അനുവദിച്ചുവരുന്നതുമായ ആനുകൂല്യങ്ങളും പദ്ധതികളും വിശദമാക്കുമോ?
1936.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മിഷന്‍ മുഖേന ഏതൊക്കെ രോഗങ്ങളുടെ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമാണ് നിലവില്‍ ധനസഹായം നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കും വിലയേറിയ മരുന്നുകള്‍ വര്‍ഷങ്ങളായി കഴിക്കേണ്ടി വരുന്ന അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും തടസ്സരഹിതമായി മരുന്നുകള്‍ വാങ്ങുന്നതിന് ധനസഹായം ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ക്ക് ധനസഹായം അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായുളള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
1937.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിന് കീഴിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്ന ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റുകളെ കാറ്റഗറി എട്ടിൽ നിന്നും ഉയർത്തി തതുല്യയോഗ്യതയുള്ള ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ മറ്റ് ഹെൽത്ത്‌ പ്രൊഫഷണലുകൾക്കൊപ്പം കാറ്റഗറി പത്തിൽ ഉൾപെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയിരുന്ന നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
1938.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരമുള്ളതും സര്‍ക്കാര്‍ ഗ്രാന്റ് ഇന്‍ എയ്ഡിന് അര്‍ഹതയുള്ളതുമായ എത്ര വൃദ്ധസദനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
2021-22, 2022-23 വര്‍ഷങ്ങളില്‍ ഏതെല്ലാം വൃദ്ധ സദനങ്ങളാണ് ഗ്രാന്റ് ഇന്‍ എയ്ഡിന് അര്‍ഹത നേടിയതെന്നും ഓരോ സ്ഥാപനങ്ങള്‍ക്കും എത്ര വീതം അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
1939.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റര്‍ (എം.സി.ആര്‍.സി.) കെട്ടിട നിര്‍മ്മാണം ഏതുഘട്ടത്തിലാണെന്നും പ്രസ്തുത സ്ഥാപനത്തിലേയ്ക്കുള്ള തസ്തിക സൃഷ്ടിക്കൽ നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
( ബി )
തസ്തിക സൃഷ്ടിക്കൽ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ അവ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; ആയതിന്റെ പുരോഗതി വ്യക്തമാക്കാമോ?
1940.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തിലെ സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിക്കുള്ള പ്രൊപ്പോസലുകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ഈ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
1941.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജനങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ വയോജന നയം രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വയോജനങ്ങളുടെ ചികിത്സയും സംരക്ഷണവും പരിപാലനവും സ്റ്റേറ്റിന്റെ കൂടി ഉത്തരവാദിത്തം എന്ന നിലയില്‍ ഇവരുടെ ചികിത്സയ്ക്കും മറ്റുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?


 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.