UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

781.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളെ കോർ ബാങ്കിങ്ങിന്റെ ഭാഗമാക്കുന്നതുവഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബാങ്ക് ആക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
നാളികേര സംഭരണ സംസ്കരണ രംഗത്തേക്ക് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
782.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര എണ്ണമാണെന്ന് വിശദമാക്കാമോ;
( ബി )
മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ നിയന്ത്രണാധികാരം സംസ്ഥാന സ‍ര്‍ക്കാരിലേക്ക് വരുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സൊസൈറ്റികളിലെ നിക്ഷേപവും ഇടപാടുകളും സംബന്ധിച്ച പരാതികള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കാൻ ആവശ്യമായ നിയമഭേദഗതി നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സൊസൈറ്റികളുടെ കടന്നുവരവ് കേരളത്തിന്റെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ; എങ്കിൽ അത് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ?
783.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃശ്ശൂര്‍ കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ലിമിറ്റഡിനെ നിലവിലെ സാമ്പത്തിക ബാദ്ധ്യതകള്‍ പരിഹരിച്ച് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കുമോ?
784.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെലവ് കുറഞ്ഞ രീതിയിൽ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി ഓരോ താലൂക്കിലും സ്ഥാപിച്ച കോ-ഓപ്പറേറ്റീവ് കോളേജുകൾ പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കോ-ഓപ്പറേറ്റീവ് കോളേജുകളെ സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
785.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ല്‍ എറണാകുളത്ത് സംഘടിപ്പിച്ച സഹകരണ എക്സ്പോയുടെ ഉദ്ദേശം വ്യക്തമാക്കാമോ;
( ബി )
സഹകരണ എക്സ്പോയില്‍ കാലിക പ്രാധാന്യമുള്ള എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
786.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ സഹകരണ അംഗ സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭ്യമാക്കേണ്ട അപേക്ഷകളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകരില്‍ എത്ര പേര്‍ക്ക് ധനസഹായം ലഭ്യമായിട്ടുണ്ടെന്നും അതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ധനസഹായം ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ അപേക്ഷകര്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
787.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലം വരുന്നതിന് മുന്നോടിയായി പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹകരണമേഖലയുടെ ഇടപെടല്‍ സാധ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഉത്സവ സീസണുകളില്‍ പൊതുവിപണിയില്‍ ഇടപെടല്‍ നടത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് വകുപ്പ് പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
788.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ ബാങ്കുകളെ ഏതെല്ലാം രീതിയിൽ ദോഷകരമായി ബാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമോയെന്ന് അറിയിക്കാമോ?
789.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടനയുടെ സംസ്ഥാന പട്ടികയില്‍ വരുന്ന സഹകരണമെന്ന വിഷയം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ കൊണ്ടുവരാനുളള ശ്രമം നടക്കുന്നതായുളള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നബാര്‍ഡിനെ ഒഴിവാക്കി നാഷണല്‍ സഹകരണ ബാങ്ക് രൂപീകരിക്കാനുളള നിര്‍ദ്ദേശം ദേശീയ സഹകരണ നയത്തില്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
നബാര്‍ഡിനെ ശാക്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?
790.
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഉറപ്പു വരുത്തുന്ന നിലയില്‍ സഹകരണ മേഖലയെ വാർത്തെടുക്കാൻ നടത്തിയ നിയമപരമായ നടപടികള്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
യുവജനങ്ങള്‍, തദ്ദേശീയരായ ഗോത്ര വിഭാഗങ്ങൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗക്കാർക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹകരണ മേഖലയെ പ്രാപ്തമാക്കാന്‍ എത്രത്തോളം സാധ്യമായിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
കഴിഞ്ഞ ആറു വര്‍ഷക്കാലയളവില്‍ സഹകരണ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; പുതിയ മേഖലകളിലേയ്ക്ക് മൂലധന നിക്ഷേപം നടത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
791.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അത്തരത്തില്‍ നിയമനിര്‍മ്മാണം നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഏത് തരത്തിലാണ് ബാധിക്കുക എന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
792.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡ്മിനിസ്ട്രേറ്റീവ് ട്രിെെബ്യൂണലിന്റെ ഉത്തരവ് പ്രകാരം സഹകരണ വകുപ്പ് ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ പി.എസ്.സി. യിലേയ്ക്ക് റിപ്പോർട്ട് ചെയ്ത 13 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് പ്രൊഫോർമയിൽ വ്യക്തത വരുത്തുന്നതിനായി പി.എസ്.സി.യില്‍ നിന്നും സഹകരണ രജിസ്ട്രാർ ആഫീസിലേയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
സഹകരണ രജിസ്ട്രാര്‍ ഓഫീസിലെ 711652/2023 (ഇ.എ.(1)) നമ്പർ ഫയലിൽ സ്വീകരിച്ച നടപടി വിശദീകരിക്കാമോ; ഇത്തരം സാഹചര്യത്തിൽ നിയമന ശിപാർശ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ എത്ര സമയമെടുക്കുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കത്തിന്മേൽ തുടർനടപടി കൈക്കൊണ്ട് പ്രസ്തുത തസ്തികയിലേക്ക് പി.എസ്.സി. യിൽ നിന്നും നിയമന ശിപാർശ നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
793.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾക്ക് ബഹുസംസ്ഥാന സഹകരണ സംഘങ്ങളിൽ ലയിക്കാമെന്ന വ്യവസ്ഥ കേന്ദ്ര സഹകരണ നിയമത്തിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തെ സഹകരണ മേഖലയെ ഏതൊക്കെ രീതിയിൽ ദോഷകരമായി ബാധിക്കും എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത നിയമ ഭേദഗതി ബഹുസംസ്ഥാന സഹകരണ സംഘങ്ങൾക്ക് കേരളത്തിലെ സംഘങ്ങളെ ഏറ്റെടുത്തുകൊണ്ട് ഇവിടെ പ്രവർത്തിക്കുന്നതിനും സംസ്ഥാന സഹകരണ മേഖലയുടെ താല്പര്യത്തിന് വിരുദ്ധമായി കാര്യങ്ങൾ നടപ്പാക്കാനും അവസരം സൃഷ്ടിക്കുമെന്നു കരുതുന്നുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച എതിർപ്പ് സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത രേഖയുടെ പകർപ്പും കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച മറുപടിയുടെ പകർപ്പും ലഭ്യമാക്കുമോ;
( സി )
സഹകരണ സംഘങ്ങൾ തമ്മിൽ ലയിക്കുന്നതിനുള്ള ലയന പ്രമേയം പാസാകാനുള്ള ഭൂരിപക്ഷം അതത് സംസ്ഥാനത്തെ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് അനുസരിച്ചായിരിക്കുമെന്ന് കേന്ദ്ര നിയമത്തിൽ വ്യവസ്ഥ ഉണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ലയന പ്രമേയം പാസാക്കുവാൻ കേവല ഭൂരിപക്ഷം മതി എന്ന സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ട് ബഹു-സംസ്ഥാന സഹകരണ സംഘങ്ങളുടെ കടന്നുവരവിനെ നിയന്ത്രിക്കുവാൻ സർക്കാർ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
794.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക വായ്പകളുടെ സബ്സിഡി ഇനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിഹിതമായി എത്ര രൂപ നാളിതുവരെ സഹകരണ സംഘങ്ങൾക്ക് കൈമാറാൻ ഉണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
കടാശ്വാസ കമ്മീഷൻ മരവിപ്പിച്ച കടങ്ങൾ എഴുതി തള്ളിയ ഇനത്തിൽ സഹകരണ സംഘങ്ങൾക്ക് എത്ര തുക നൽകാനുണ്ട് ; വിശദാംശം വ്യക്തമാക്കുമോ?
795.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത യൂണിവേഴ്സിറ്റി പാറശ്ശാല മണ്ഡലത്തിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിക്മ (കെ.ഐ.സി.എം.എ) ക്യാമ്പസില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?
796.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക രംഗത്ത് സംഭരണം, വിപണനം, മൂല്യവര്‍ദ്ധന എന്നീ രംഗങ്ങളില്‍ സഹകരണ വകുപ്പ് ഫലപ്രദമായി ഇടപെടുന്നതിന് തയ്യാറാക്കിയ പദ്ധതികള്‍ ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ ടെക്നോളജി ഡ്രിവൺ അഗ്രിക്കള്‍ച്ചര്‍ പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന നിലയില്‍ മൂല്യവര്‍ദ്ധിത സൗകര്യങ്ങളുള്ളതും ശീതീകരണ സംഭരണ സംവിധാനങ്ങളുള്ളതുമായ ഒരു വിപണി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
797.
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പരീക്ഷാ ബോര്‍ഡ് കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് പരീക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനായി നടത്തുവാനും അപേക്ഷ മുതല്‍ വാല്യുവേഷന്‍ വരെ കുറ്റമറ്റതാക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; കേപ്പിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ട നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
സഹകരണ മേഖലയിലെ ഇ-ഓഫീസ് സംവിധാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
798.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ സഹകരണ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നത് എത്ര പേർക്കാണ്; പ്രാഥമിക സഹകരണ സംഘങ്ങളിലെ പരമാവധി പെൻഷൻ നിരക്കും കുറഞ്ഞ പെൻഷൻ നിരക്കും എത്രയാണ്; വിശദമാക്കാമോ;
( ബി )
സംസ്ഥാന സഹകരണ പെൻഷൻ ഫണ്ടിൽ നിന്നും പെൻഷൻ നൽകുന്നതിനായി പ്രതിമാസം എത്ര രൂപ ചെലവഴിക്കേണ്ടി വരുന്നുണ്ട്; പ്രസ്തുത തുക പെൻഷൻ സ്ഥിരഫണ്ടിന്റെ പലിശയിൽ നിന്നും ലഭ്യമാകുന്നുണ്ടോ; ഇല്ലെങ്കിൽ ഏതൊക്കെ രീതിയിലാണ് പ്രസ്തുത തുക കണ്ടെത്തുന്നത്; വ്യക്തമാക്കാമോ;
( സി )
സഹകരണ സംഘങ്ങൾ പ്രതിമാസ പെൻഷൻ ഫണ്ട് വിഹിതമായി അടയ്ക്കേണ്ട തുക സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( ഡി )
പെൻഷൻ നൽകുവാൻ സ്ഥിര ഫണ്ടിന്റെ പലിശ കൂടാതെ സ്ഥിര നിക്ഷേപം കൂടി ഉപയോഗിക്കേണ്ടി വരുന്നത് സഹകരണ പെൻഷൻ മേഖലയെ പ്രതിസന്ധിയിൽ ആക്കുമെന്നു കരുതുന്നുണ്ടോ; എങ്കിൽ ഇത് തടയുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
799.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് പൊതുപ്രവർത്തന രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മാതൃകാ നിയമാവലി സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയത്തിൽ കേന്ദ്രം അമിതമായ ഇടപെടലുകൾ നടത്തുന്നുണ്ടോ; എങ്കിൽ ഇത്തരം പ്രവണതയ്ക്കെതിരായ നിലപാട് രേഖാമൂലം അറിയിക്കാത്തതിന് കാരണം വ്യക്തമാക്കുമോ;
( സി )
പ്രാഥമിക സഹകരണ സംഘങ്ങളിൽ പൊതു സോഫ്റ്റ്‌വെയർ നടപ്പാക്കി നബാ‍ര്‍ഡിനു കീഴിൽ ഓൺലൈൻ ശൃംഖലയുടെ ഭാഗമാക്കുന്ന പദ്ധതിയിൽ പങ്കാളിയാകാത്തത് മൂലം സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കേന്ദ്ര പദ്ധതികൾ നഷ്ടമാകുന്ന സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ മേഖലയിലാണ് ഇപ്രകാരം പദ്ധതികൾ നഷ്ടപ്പെടാൻ സാധ്യതയുള്ളത്; ഇതിനെ എങ്ങനെ മറികടക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനങ്ങൾക്ക് പ്രാദേശിക സാഹചര്യമനുസരിച്ച് മാതൃകാ നിയമാവലിയിൽ ഭേദഗതി വരുത്താം എന്ന വ്യവസ്ഥ അനുസരിച്ച് മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി തമിഴ്നാട് പ്രത്യേക സമിതിയെ നിയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ രീതിയിലുള്ള മാറ്റത്തിലൂടെ സംസ്ഥാന താൽപര്യം സംരക്ഷിച്ചുകൊണ്ട് മേൽപ്പറഞ്ഞ കേന്ദ്ര പദ്ധതികൾ നേടിയെടുക്കാൻ സാധിക്കും എന്ന് വിലയിരുത്തുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
800.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊക്കാളി നെല്‍കര്‍ഷകരുടെ നെല്ല് ന്യായവിലക്ക് സംഭരിക്കുന്നതിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പൊക്കാളി നെല്‍കര്‍ഷകരുടെ നെല്ല് ന്യായവിലയ്ക്ക് സംഭരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ 06.02.2023-ന് ആര്‍.സി.എസ്./11331/2022-എം.പി.(2) കത്ത് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
801.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിൽ കൂടുതൽ കേന്ദ്രീകൃത നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം സംസ്ഥാന സഹകരണ മേഖലയെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രാദേശിക സമ്പദ്ഘടനയെ സംരക്ഷിച്ച് നിർത്തുന്നതിനും ഉത്തേജിതമാക്കുന്നതിനും ആവശ്യമായ കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും പ്രാദേശിക ചെറുകിട ഇടത്തരം വ്യവസായ പദ്ധതികൾ പുനരുജജീവിപ്പിക്കുന്നതിനും സഹകരണ ബാങ്കുകൾ ആവിഷ്കരിച്ചിട്ടുള്ള നൂതന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
802.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണവകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റം നിലവിലെ ഏത് വ്യവസ്ഥകള്‍ പ്രകാരമാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
25.02.2017 തീയതിയിലെ ജി.ഒ.(പി) 03/2017/പി. ആന്റ് എ.ആര്‍.‍ഡി. നമ്പര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമാണോ നിലവില്‍ സഹകരണവകുപ്പിൽ സ്ഥലമാറ്റം നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകള്‍ സഹകരണവകുപ്പിൽ നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഉത്തരവ് പുറപ്പെടുവിച്ച് ആറ് വർഷം കഴിഞ്ഞിട്ടും ഉത്തരവിലെ വ്യവസ്ഥകൾ നടപ്പിലാക്കിയിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ?
803.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
കുടുംബത്തില്‍ ഒരു കരുതല്‍ധനം എന്ന പദ്ധതി സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ?
804.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഗ്രാമീണ വിപണികളുടെ വികസനത്തിനും നവീകരണത്തിനുമായി അതത് പ്രദേശത്തെ അംഗീകൃത പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണ ചന്തകൾ, പച്ചക്കറി ശേഖരണ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണെന്ന്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ഡലങ്ങളില്‍ ഓരോ മത്സ്യഫെഡ് ഔട്ട്‍ലെറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന ഏതെല്ലാം മണ്ഡലങ്ങളില്‍ ഔട്ട്‍ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മറ്റു മണ്ഡലങ്ങളി‍ല്‍ എപ്പോള്‍ സ്ഥാപിക്കാനാകുമെന്നും വ്യക്തമാക്കുമോ?
805.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ സഹകരണ വകുപ്പ് വഴി പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
806.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ മരണപ്പെട്ടാല്‍ അവര്‍ക്ക് ലഭിക്കുന്ന റിസ്ക്‌ ഫണ്ട് ആനുകൂല്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കുമോ;
( ബി )
റിസ്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയിട്ട് യഥാസമയം ആശ്വാസം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
റിസ്ക്‌ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് സമയപരിധി നിലവിലുണ്ടോ എന്ന് വിശദമാക്കുമോ;
( ഡി )
ലോണെടുത്തവര്‍ മരണപ്പെട്ടാല്‍ റിസ്ക്‌ ഫണ്ട് ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ എന്നത് സംബന്ധിച്ച് ബാങ്ക് തീരുമാനമെടുക്കുന്നതിന്റെ കാലയളവിന് പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
807.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ജനി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വിപുലപ്പെടുത്താനും അതുവഴി കൂടുതല്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്നു വിശദമാക്കാമോ?
808.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ സ്ഥാപനങ്ങള്‍ മുഖേന എത്ര കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
809.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനു കീഴീല്‍ വർഷങ്ങളായി കളക്ഷന്‍ ഏജന്റുമാരായി പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്താന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
വളരെക്കാലമായി പ്രസ്തുത ജോലി ചെയ്തുവരുന്നവരുടെ ആവശ്യം പ്രത്യേകമായി പരിഗണിച്ച് സ്ഥിരപ്പെടുത്തല്‍ നടപടികള്‍ ത്വരിതപ്പെടുത്താമോ?
810.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ എം മുകേഷ്
ശ്രീമതി ഒ എസ് അംബിക
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും നല്‍കാന്‍ പര്യാപ്തമായ രീതിയില്‍ കേരള ബാങ്കിനെ പരിവര്‍ത്തനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
ഡിജിറ്റല്‍ സേവന മേഖലയില്‍ കേരള ബാങ്ക് കെെവരിച്ച പുരോഗതി വിശദമാക്കാമോ;
( സി )
വ്യക്തിഗത ഉപയോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആധുനിക ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിനുളള പുതിയ മൊബെെല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചിട്ടുണ്ടോ;
( ഡി )
എ.ടി.എം, മെെക്രോ എ.ടി.എം. എന്നിവ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( ഇ )
ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
811.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിലെ നിലവിലെ ഒഴിവുള്ള തസ്തികകളിലേക്ക് നാളിതുവരെ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിന് എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ;
( ബി )
കേരള ബാങ്കിൽ നിയമനങ്ങൾ നടത്തുന്നതിലേക്കായി ഒഴിവുകൾ യഥാസമയം പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ട്; വിശദമാക്കാമോ;
( സി )
കേരള ബാങ്കിലെ ക്ലർക്ക് തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് നിലവിൽ എത്ര ഒഴിവുകൾ ഉണ്ട്; പ്രസ്തുത ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
( ഡി )
പ്രസ്തുത ബാങ്കിൽ ക്ലാർക്ക് തസ്തികയ്ക്ക് മുകളിൽ ഏതൊക്കെ തസ്തികകളിൽ നിലവിൽ ഒഴിവുണ്ട്; അവ എത്രയെണ്ണമെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത ഒഴിവുകൾ യഥാസമയം പി.എസ്.സി യ്ക്ക് റിപ്പോർട്ട്ചെയ്തിട്ടുണ്ടോ; ഇല്ലായെങ്കിൽ എന്തുകൊണ്ട്; വിശദമാക്കാമോ?
812.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; ആയതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യത എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് പി.എസ്.സി. തയ്യാറാക്കിയ കാറ്റഗറി നം. 089/2023 വിജ്ഞാപനത്തില്‍ റിക്രൂട്ട്മെന്റ് റൂളില്‍ നിഷ്കര്‍ഷിച്ചതില്‍ നിന്നും വിഭിന്നമായ യോഗ്യത നിശ്ചയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ തുടര്‍നടപടി സ്വീകരിക്കുമോ?
813.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ അവ ലഭ്യമാക്കുന്നതിന് വേണ്ടി സഹകരണ ബാങ്കുകള്‍ മുഖേന പ്രത്യേക ന്യായവില സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ;
( ബി )
ഇത്തരം സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?
814.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന സഹകരണ ബാങ്ക് മുക്കം ശാഖയില്‍ നിന്നും വായ്പയെടുക്കുകയും 2021 ജൂണ്‍ മാസത്തില്‍ മരണപ്പെടുകയും ചെയ്ത മൂസ, ഏറാടി പരമ്പരത്ത്, വെള്ളലശ്ശേരി എന്നയാളുടെ കുടുംബത്തിന് സഹകരണ റിസ്ക് ഫണ്ട് ലഭിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടൊണെന്ന് വ്യക്തമാക്കുമോ;
( ബി )
ടി കുടുംബത്തിന് സഹകരണ റിസ്ക് ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
815.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ കര്‍ഷകര്‍ക്കുള്ള സഹായമായി അനുവദിച്ച തുക കര്‍ഷകര്‍ക്ക് നല്‍കിയ വകയില്‍ കാര്‍ഷിക വികസന ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും തുക ലഭിക്കാനുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എത്ര രൂപയാണെന്നും ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ആണെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
816.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് ഫര്‍ക്ക കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് അഴിമതി ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
817.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ഏജന്റുമാരെ ജീവനക്കാരായി പരിഗണിച്ച് കമ്മീഷന് പുറമെ മാസം 2500 രൂപ വീതം നല്‍കണമെന്ന 05.07.2015-ലെ ഉത്തരവ് പല സഹകരണ ബാങ്കുകളും പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം കളക്ഷന്‍ ഏജന്റുമാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നല്‍കാത്ത സഹകരണ ബാങ്കുകളോട് മുന്‍കാല പ്രാബല്യത്തോടെ പ്രസ്തുത ആനുകൂല്യം നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
818.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണുള്ളത്; വിശദമാക്കാമോ;
( ബി )
ആയതിൽ എത്ര ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്; നിലവിലുള്ള ലിസ്റ്റിൽ നിന്നും എത്ര പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്; എത്ര പേർ ജോലിയിൽ പ്രവേശിച്ചു എന്നത്‌ വിശദമാക്കാമോ;
( സി )
നിലവിലുള്ള ലിസ്റ്റില്‍ നിന്നും ഈ വർഷം എത്ര പേർക്ക് നിയമനം നൽകുവാൻ സാധിക്കും; ബാക്കിയുള്ള ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
ബാങ്കുകളിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ പുതുക്കുന്നതിലേക്കായുള്ള നടപടികൾ സ്വീകരിച്ചിട്ടിട്ടുണ്ടോ; എങ്കിൽ ഇതു എപ്പോൾ പൂർത്തിയാക്കാന്‍ സാധിക്കും; വ്യക്തമാക്കാമോ?
819.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവരുവാൻ ആലോചിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സംഘങ്ങള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സംഘങ്ങള്‍ വന്നാലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളെ മറികടക്കാന്‍ എന്തൊക്കെ മുൻകരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ?
820.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി അതതു സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ തുക അടക്കാറുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ ജീവനക്കാരുടെ പെന്‍ഷന്‍ തുക അടക്കാത്ത എത്ര സംഘങ്ങള്‍ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; ആലപ്പുഴ ജില്ലയില്‍ ഇങ്ങനെ തുക അടക്കാത്ത എത്ര സംഘങ്ങള്‍ ഉണ്ടെന്നും ഏതെല്ലാം സംഘങ്ങള്‍ ആണെന്നും എത്ര ജീവനക്കാര്‍ ഉണ്ടെന്നും താലൂക്ക് തിരിച്ചുളള വിവരം ലഭ്യമാക്കുമോ;
( സി )
സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ തുക അടക്കാന്‍ വിമുഖത കാട്ടുന്ന സംഘങ്ങളെ കണ്ടെത്തി തുക അടപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
821.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എത്ര സഹകരണ സംഘങ്ങള്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സമുണ്ടോ; ഇതിന്റെ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
822.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് 2023 സെപ്റ്റംബര്‍ മാസത്തില്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കുടിശ്ശിക വായ്പക്കാരുടെ സൗകര്യാര്‍ത്ഥം ഒറ്റതവണ തീര്‍പ്പാക്കല്‍ അദാലത്ത് സാമ്പത്തിക വര്‍ഷത്തില്‍ 3 പ്രാവശ്യമായി നടപ്പിലാക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ?
823.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സ്ഥിരനിക്ഷേപം സമാഹരിക്കുന്നത് ഏത് പലിശ നിരക്കിൽ ആണെന്ന് വ്യക്തമാക്കുമോ; മറ്റു സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടിയ പലിശ നിരക്കിൽ ആണോ സ്ഥിരനിക്ഷേപ സമാഹരണം നടത്തുന്നത്; എങ്കിൽ ഇത്തരത്തിൽ സ്ഥിരനിക്ഷേപം സമാഹരിക്കുന്നതിന് ഊരലുങ്കലിന് അനുമതി നൽകുന്നതിന് ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ആകെ എത്ര സർക്കാർ /പൊതുമേഖല പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ട്; എത്ര കോടി രൂപയുടെ പ്രവൃത്തികളാണ് ഏറ്റെടുത്തത് ; ഇതിൽ ടെൻഡർ കൂടാതെ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ എത്രയെണ്ണമുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
824.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സഹകരണ സംഘങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷാ മാനദണ്ഡങ്ങള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍ തുടങ്ങിയവ എന്തൊക്കെയെന്ന് വിശദമാക്കാമോ?
825.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ വിഭാഗങ്ങളിലായി എത്ര സഹകരണ സ്ഥാപനങ്ങളാണ് നിലവിലുണ്ടായിരുന്നതെന്നും ഇപ്പോള്‍ എത്രയെണ്ണമുണ്ടെന്നും വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച സഹകരണ സംഘങ്ങള്‍ എത്രയെന്നും നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ എത്രയെന്നും അറിയിക്കാമോ;
( സി )
നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ക്ക് പ്രസ്തുത തുക മടക്കി നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ നിക്ഷേപകന് തുക ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
826.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ടീം ഓഡിറ്റ് സംവിധാനം ഏതെല്ലാം ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ടീം ഓഡിറ്റ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കാമോ?
827.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ് സംഘടനകള്‍ മുഖാന്തിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ സംഘങ്ങള്‍ ആരംഭിക്കുന്നതിന് സംഘടനകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകൾക്ക് അനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( സി )
പോലീസ് വകുപ്പില്‍ നടപ്പിലാക്കിയ മാതൃകയിൽ മറ്റ് വകുപ്പുകളിലും സഹകരണ സംഘങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
828.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ മാത്തിലില്‍ കണ്‍സ്യൂമര്‍ ഫെഡിന് സ്വന്തമായി സ്ഥലം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ ഭൂമി ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി എന്തെങ്കിലും പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ?
829.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ രണ്ടു വര്‍ഷം സംസ്ഥാനത്ത് നടന്ന ഭൂമി രജിസ്ട്രേഷന്‍ എത്രയെന്നും ഈയിനത്തില്‍ ലഭിച്ച വരുമാനം എത്രയെന്നുമുള്ള വിവരങ്ങള്‍ വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സമീപകാലത്ത് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള ഭൂവുടമകള്‍ക്ക് വില കുറച്ചുകാട്ടി രജിസ്ട്രേഷന്‍ നടത്തിയതിന്റെ പേരില്‍ നോട്ടീസ് അയച്ച് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; ഏതു വര്‍ഷം വരെയുള്ള ഇടപാടുകാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ രജിസ്ട്രേഷന്‍ സംബന്ധിച്ച് ഇപ്പോള്‍ വന്‍തുക പിഴ ആയി ഈടാക്കാന്‍ സ്വീകരിച്ച നടപടി മൂലം നിരവധി പേര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇങ്ങനെയുള്ളവര്‍ക്ക് തുക അടയ്ക്കാന്‍ സാവകാശം അനുവദിച്ച് ഗഡുക്കളായി അടയ്ക്കുന്നതിന് അനുമതി നല്‍കുമോ?
830.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചേതന പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുമോ; പ്രസ്തുത സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സൊസൈറ്റിയുടെ വരവ് ചെലവ് കണക്കുകളും വാർഷിക റിപ്പോർട്ടും വർഷാവർഷം സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഈ സൊസൈറ്റിയുടെ പ്രവർത്തന മേഖല എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഏതൊക്കെ സ്ഥാപനങ്ങളാണ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതെന്നതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ഡി )
വരവ് ചെലവ് കണക്കുകളും വാർഷിക റിപ്പോർട്ടും നൽകാത്ത സൊസൈറ്റികളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് വ്യവസ്ഥയുണ്ടോ; ഉണ്ടെങ്കില്‍ ഇപ്രകാരമുള്ള എന്തെങ്കിലും നടപടി പ്രസ്തുത സൊസൈറ്റിക്കെതിരെ വകുപ്പ് സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
831.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് താലൂക്കിലെ മുന്നാട് വില്ലേജില്‍ 2010-ലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയത്തില്‍ തൊട്ടടുത്ത വില്ലേജുകളെ അപേക്ഷിച്ച് ന്യായവില വളരെ കൂടുതലാണെന്നുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
തൊട്ടടുത്ത വില്ലേജുകളെ അപേക്ഷിച്ച് പരിമിതമായ ഗതാഗത സൗകര്യമുള്ള പ്രസ്തുത വില്ലേജിൽ ഭൂമിയുടെ ന്യായവിലയിലെ ഭീമമായ വര്‍ദ്ധനവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനങ്ങളില്‍ എന്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പാവപ്പെട്ട കര്‍ഷകരുള്ള ഈ വില്ലേജില്‍ ഭീമമായ ന്യായവില മൂലം ഭൂമി രജിസ്ട്രേഷന്‍ മറ്റ് വില്ലേജുകളെ അപേക്ഷിച്ച് കുറവാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
832.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി സബ് രജിസ്ട്രേഷൻ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കമോ;
( ബി )
പഞ്ചായത്ത് വകുപ്പില്‍ നിന്നും പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതിന് നിലവിലെ തടസങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
833.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകളാണ് നിലവിലുള്ളത്;
( ബി )
പ്രസ്തുത ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
834.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ?
835.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച തിരുവള്ളൂര്‍, വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതിന്റെ ഫയല്‍ അംഗീകാരത്തിനായി ഏത് ഓഫീസിലേക്കാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് ഫയല്‍ നമ്പര്‍ സഹിതം അറിയിക്കാമോ; ഈ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ എന്ന് പ്രവര്‍ത്തനക്ഷമമാകും എന്ന് അറിയിക്കാമോ?
836.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഭരണാനുമതി ലഭ്യമാക്കിയിരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എത്ര കെട്ടിടങ്ങളാണ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഉദ്ഘാടനം ചെയ്തിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത എത്ര രജിസ്ട്രാര്‍ ഓഫീസുകളാണ് നിലവിലുള്ളതെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ഡി )
ഓഫീസ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണമെന്താണെന്ന് വിശദമാക്കാമോ;
( ഇ )
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
837.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പളളി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നാണ്; അറിയിക്കുമോ;
( ബി )
ഏത് ഏജന്‍സിയാണ് കെട്ടിട നിര്‍മ്മാണം നടത്തിയത്;
( സി )
പ്രസ്തുത കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക എത്രയാണ്;
( ഡി )
കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് നാളുകളായിട്ടും പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത കെട്ടിടത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റാതിരിക്കുന്നത് എന്തുകാെണ്ടാണ്; വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത കെട്ടിടത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?
838.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ സബ്‌രജിസ്ട്രാർ ഓഫീസുകൾ അക്രഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച്‌ നടപടികൾ കൈക്കൊള്ളുന്നതിനും സബ്‌രജിസ്ട്രാർ ഓഫീസുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും രജിസ്ട്രേഷൻ വകുപ്പ് മേധാവിക്ക് ജനപ്രതിനിധി നൽകിയ നിവേദനത്തിന്മേൽ എന്തെല്ലാം തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പൊതുജനങ്ങൾക്ക് മികച്ച സേവനം നല്കുന്നതിനായി ചാത്തന്നൂർ മണ്ഡലത്തിലെ സബ്‌രജിസ്ട്രാർ ഓഫീസുകളിൽ മികച്ച വേഗതയുള്ള നെറ്റ് വർക്ക് സിസ്റ്റം, ആവശ്യമായ പുതിയ കമ്പ്യൂട്ടർ, പ്രിൻറർ, യു.പി.എസ്., ബാറ്ററി എന്നിവ നൽകുന്നതിനും ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
839.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര സബ് രജിസ്ട്രാർ ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുവെന്ന് ജില്ല തിരിച്ച്‌ ഓഫീസുകളുടെ പേര്, വാടക തുക എന്നിവ സഹിതം ലഭ്യമാക്കുമോ;
( ബി )
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസുകളിൽ രണ്ട് വർഷമോ അതിലധികമോ ആയി വാടക കുടിശിക വരുത്തിയിട്ടുള്ള സബ് രജിസ്ട്രാർ ഓഫീസുകളുടെ പേര്, വാടക കുടിശിക വരുത്തിയ കാലയളവ്, കുടിശ്ശിക തുക എന്നിവ സഹിതം ലഭ്യമാക്കാമോ;
( സി )
സബ് രജിസ്ട്രാർ ഓഫീസുകളുടെ വാടക പുതുക്കി നിർണ്ണയിക്കുന്നതിന് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും തടസ്സമായി നിൽക്കുന്നത് രജിസ്ട്രേഷൻ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേൽ വകുപ്പ് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസുകളുടെ ലീസ് എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും പഴയ കാലയളവിലെ വാടക തുക മതിയാകുമെന്ന് കെട്ടിട ഉടമസ്ഥൻ സമ്മതപത്രം എഴുതി തന്ന കേസുകളിന്മേൽ എന്തെല്ലാം നടപടികൾ നാളിതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഏറ്റവും കൂടുതൽ കാലം വാടക കുടിശിക വരുത്തിയിട്ടുള്ള ഓഫീസ് ഏതാണെന്നും കൊടുത്തുതീർക്കാനുള്ള വാടക കുടിശിക എത്രയാണെന്നും അതിന്മേൽ സ്വീകരിച്ച നടപടി എന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
വാടക കുടിശിക കൊടുത്തുതീർക്കാൻ രജിസ്ട്രേഷൻ വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
840.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കല്ലട കോളനി നിവാസികൾക്ക് ഹൗസിംഗ് ബോർഡിൽ നിന്നും സ്ഥലം എഴുതി വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടു നൽകിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നികുതി വകുപ്പ് ജെ (1) 130/2020 നമ്പർ ഫയലില്‍ ഇതുവരെ സ്വീകരിച്ചു വന്ന നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വസ്തുവിന്റെ റവന്യൂ നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്നും വസ്തുവിന്റെ റവന്യൂപരമായ വിശദാംശങ്ങൾ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോയെന്നും ഇക്കാര്യം സംബന്ധിച്ച് കോട്ടയം ജില്ലാ രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും വിശദീകരിക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.