UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
160.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം എത്ര രൂപയുടെ സൗജന്യചികിത്സയാണ് ഇതുവരെ നല്‍കിയിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്ത് ആകെ എത്ര പേര്‍ക്ക് സൗജന്യചികിത്സ നല്‍കിയിട്ടുണ്ട്; എത്ര സര്‍ക്കാര്‍ ആശുപത്രികളിലാണ് പ്രസ്തുത പദ്ധതിയുള്ളത്; വ്യക്തമാക്കാമോ?
161.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഹൃദ്യം പദ്ധതി എന്താണെന്നും എന്നു മുതലാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എത്ര കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും എത്ര തുക സംസ്ഥാന സര്‍ക്കാര്‍ ഇതേവരെ ഇതിനായി ചെലവാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
162.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി 2016 നു ശേഷം സംസ്ഥാനത്ത് വാങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലിസ്റ്റ്, ഉപകരണങ്ങൾ നൽകിയ സ്ഥാപനം, വാങ്ങിയ തീയതി, ഒരു ഉപകരണത്തിന്റെ വില, ഓരോ ഉപകാരണത്തിന്റെയും മൊത്തം എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി എസ്.ആർ.ഐ.ടി എന്ന സ്ഥാപനം എന്തെങ്കിലും പ്രവൃത്തികൾ നിര്‍വഹിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി എസ്.ആർ.ഐ.ടി എന്ന സ്ഥാപനത്തിന് നൽകിയ പ്രവൃത്തികൾ അവർ പൂർത്തിയാക്കിയിട്ടുണ്ടോ : ഇല്ലെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
163.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതികളിലായി (KASP) എത്ര തുകയാണ് ആശുപത്രികള്‍ക്ക് നല്‍കാനുള്ളത്; ഓരോ ആശുപത്രികള്‍ക്കും ഈ ഇനങ്ങളില്‍ എത്രമാസത്തെ കുടിശ്ശികയുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
MEDISEP, RBSK, ആരോഗ്യകിരണം, ഹൃദ്യം, ആവാസ്, അമ്മയും കുഞ്ഞും, സുകൃതം, RSBY, S CHISS, CHIS PLUS എന്നീ പദ്ധതികളിലായി എത്ര തുകയാണ് കുടിശ്ശികയുള്ളത്; ഓരോ ആശുപത്രികള്‍ക്കും ഈ ഇനങ്ങളില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കാമോ?
164.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദിശ ഓണ്‍ലെെന്‍ സേവനം സാധാരണ ജനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഈ സേവനം നാളിതുവരെ എത്ര പേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
165.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഴക്കാല രോഗങ്ങളെ നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ഇത്തരത്തിലുള്ള നടപടികളുടെ ഭാഗമായി നാളിതുവരെ എന്തെല്ലാം നേട്ടം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
166.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രുതിതരംഗം പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ; പ്രസ്തുത പദ്ധതിയിലേയ്ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടോ; നിലവില്‍ എത്ര അപേക്ഷകള്‍ തീർപ്പാക്കാൻ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാലപ്പഴക്കം ചെന്നതും, തകരാറിലായതുമായ കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണം മാറ്റി വെയ്ക്കേണ്ട കുട്ടികളുടെ എത്ര അപേക്ഷകളാണ് തീർപ്പാക്കാൻ ഉള്ളതെന്ന് അറിയിക്കാമോ?
167.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് ശ്രവണ സഹായി നല്‍കുന്നതിനു 'ശ്രുതിതരംഗം', 'ധ്വനി' എന്നീ പേരുകളില്‍ പദ്ധതികള്‍ നിലവിലുണ്ടോ;
( ബി )
പ്രസ്തുത പദ്ധതികള്‍ വഴി എത്ര കുട്ടികള്‍ക്ക് ശ്രവണ സഹായി നല്‍കിയിട്ടുണ്ട്; അതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്;
( സി )
പ്രസ്തുത ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞതുമൂലം കുട്ടികളുടെ പഠനത്തേയും ജീവിത സാഹചര്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ മാസങ്ങളായി തുടരുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് പരിഹാര നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
‘ശ്രുതി തരംഗം’ പദ്ധതിയില്‍ സഹായം ലഭിച്ചിരുന്ന കുട്ടികളുടെ തുടര്‍ സഹായത്തിനായുള്ള അപേക്ഷകളില്‍ ത്വരിത നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ;
( ഇ )
സംസ്ഥാനത്താകെ കേള്‍വി പരിമിതിയുള്ള കുട്ടികളെ ജില്ലാ തലത്തില്‍ സര്‍വെ നടത്തി കണ്ടെത്തി അത്തരക്കാരെ എല്ലാവരേയും ഈ പദ്ധതിയിലൂടെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോ?
168.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവം ലഭിക്കാനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന രോഗികളുടെ എണ്ണം എത്ര; വൃക്ക, കരള്‍ തുടങ്ങി അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം തരംതിരിച്ച് വ്യക്തമാക്കുമോ;
( ബി )
മൃതസഞ്ജീവനി പദ്ധതി നടപ്പില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് ഇത്തരത്തില്‍ എത്രപേര്‍ക്ക് അവയവങ്ങള്‍ ദാനം നല്‍കി ജീവന്‍ നിലനിര്‍ത്തി ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി സജീവമാക്കാനും സുതാര്യമായ അവയവദാനങ്ങളിലൊന്നുപോലും സാങ്കേതിക പ്രശ്നങ്ങളാൽ വെെകാതിരിക്കുവാനും പരാതികള്‍ പരിഹരിച്ച് അവയവദാനം സുഗമവും സുതാര്യവുമാക്കുവാനുമായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ?
169.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ ആശുപത്രിക്കും എത്ര തുക അനുവദിച്ചുവെന്നും, തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
170.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നുണ്ടോ; നാളിതുവരെ എത്ര ആശുപത്രികളില്‍ പ്രസ്തുത സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്?
171.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം മണ്ഡലത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
172.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റി, ജില്ലാതല കമ്മിറ്റികള്‍, ഉപജില്ലാതല കമ്മിറ്റികള്‍ എന്നിവയുടെ ഘടനയും ചുമതലയും സംബന്ധിച്ച മാര്‍ഗ്ഗരേഖ, വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കാമോ ;
( ബി )
ഈ പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പട്ടിക തിരിച്ച് നല്‍കാമോ?
173.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ മലയിടംതുരുത്ത്, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കിവരുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
174.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ എത്ര ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതെങ്കിലും സി.എച്ച്.സി.-യിലോ പി.എച്ച്.സി.-യിലോ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
175.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനു സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;
( ബി )
കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചു ആവശ്യത്തിന് ജീവനക്കാരെയും മരുന്നും ഉറപ്പു വരുത്തുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുമോ; വിശദാംശം ലഭ്യമാക്കാമോ ;
( സി )
കുട്ടനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്കാനിംഗ് ഉള്‍പ്പെടെയുള്ള ലാബ്‌ സംവിധാനം മികച്ച നിലയില്‍ ഉറപ്പു വരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?
176.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പോലുളള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ഓരോ സി.എച്ച്.സി. കളിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് ഐസൊലേഷൻ വാര്‍ഡുകള്‍ ആരംഭിക്കുവാൻ തീരുമാനിച്ചിരുന്നോ; എങ്കില്‍ വിശദാംശം നൽകാമോ;
( ബി )
എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണോ ഐസൊലേഷൻ വാര്‍ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ; കോഴിക്കോട് ജില്ലയിലെ ഐസൊലേഷൻ വാര്‍ഡുകളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
177.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , കുടുംബ ക്ഷേമ കേന്ദ്രങ്ങള്‍, ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഒഴിവുകള്‍ നിലവിലുണ്ടോ; എങ്കില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അവ നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ;
( ബി )
മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി അപ്ഗ്രേഡ് ചെയ്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന്മേല്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ തസ്തിക സൃഷ്ടിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; സര്‍ക്കാര്‍ കത്ത് നമ്പര്‍ എം1/252/2021-ഹെല്‍ത്ത് പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടറില്‍ നിന്നും ആവശ്യപ്പെട്ട റിപ്പോര്‍ട്ടിന്മേലും 02/12/2022 തീയതിയിലെ പി. എല്‍. എ 2/13064/2020/ ആ.വ.ഡ നമ്പര്‍ കത്ത് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലും സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദീകരിക്കാമോ;
( ഡി )
മലപ്പുറം ആനക്കയം പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം കൂടി ആരംഭിക്കുന്നത് സംബന്ധിച്ച് 19.11.2018 ല്‍ സമര്‍പ്പിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; പുതിയ കേന്ദ്രം ഉടൻ അനുവദിക്കുമോ;വിശദമാക്കാമോ?
178.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ സംസ്ഥാന ബജറ്റില്‍ ഉൾപ്പെടുത്തി ഏതൊക്കെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വിവിധ പ്രവൃത്തികള്‍ക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍ സൂചിപ്പിച്ച കാലയളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി ലഭിച്ച ആരോഗ്യ സ്ഥാപനങ്ങളില്‍ സ്വീകരിച്ചു വരുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് വിശദമാക്കാമോ;
( സി )
പ്ലാന്‍/ നോണ്‍-പ്ലാന്‍ ഫണ്ട് ഇനത്തില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ മേല്‍ സൂചിപ്പിച്ച കാലയളവില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പുതുതായി സബ്സെന്റര്‍ ആരംഭിക്കുന്നതിന് വേണ്ടി സ്ഥാപന മേധാവികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും ശിപാര്‍ശ ചെയ്യപ്പെട്ട ഏക സബ്സെന്റര്‍ എന്ന നിലയില്‍ പുളിയം പറമ്പ് സബ്സെന്റര്‍ പദ്ധതിക്ക് അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
179.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലേബര്‍ റൂമുകളുടെ ഗുണനിലവാരം ലോകോത്തരമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ സംസ്ഥാനത്ത് എത്ര ലേബര്‍ റൂമുകളെയാണ് നാളിതുവരെ ലക്ഷ്യ നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ആലപ്പുഴ ജില്ലയില്‍ പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തിയിട്ടുണ്ടോ;
( ഡി )
സ്വകാര്യ ആശുപത്രികളിലെ ലേബര്‍ റൂമുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
180.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റിന് അനുമതി നൽകിയത് എന്നാണെന്നും, എത്ര രൂപയാണെന്നും അറിയിക്കാമോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രവൃത്തി ആരംഭിക്കാത്തതിനുള്ള കാരണവും അറിയിക്കാമോ ;
( സി )
പ്രവൃത്തി സമയബന്ധിതമായി ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
181.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ മടവൂര്‍ ചാലാംകോണം പി.എച്ച്.സി.-യ്ക്ക പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
നിര്‍വ്വഹണ ഏജന്‍സിയായ എച്ച്.എൽ.എൽ. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
182.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനപാതയിലൂടെ 50 കിലോമീറ്ററിൽ അധികം യാത്ര ചെയ്ത് അടുത്തുള്ള പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമുള്ളതിനാൽ അച്ഛൻ കോവിലിലെ പുതിയ പി‌.എച്ച്‌.സി.യില്‍ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പുനലൂർ നിയോജകമണ്ഡലത്തിലെ പൂർണ്ണമായും വനത്താൽ ചുറ്റപ്പെട്ട അച്ചൻകോവിലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയിട്ടുള്ളതിനാലും ഇവിടെ ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളതിനാലും രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും ആരംഭിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമോ; വിശദമാക്കാമോ?
183.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് ഒ. പി. ബ്ലോക്ക്, കാഷ്വാലിറ്റി, ഡയഗ്നോസ്റ്റിക് ബ്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവുകളുടെ പകര്‍പ്പ് അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മേല്‍ പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ എന്താണെന്നും പ്രസ്തുത ഫയല്‍ ഏത് കാര്യാലയത്തിലാണെന്നും തുടര്‍ നടപടികള്‍ എന്താണെന്നും വ്യക്തമാക്കാമോ; ഫയല്‍ കിഫ്ബിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ എന്നാണ് നല്‍കിയതെന്നും എത്രകാലമായി ഫയല്‍ കിഫ്ബിയിലുണ്ടെന്നും അറിയിക്കാമോ;
( സി )
മേല്‍ പ്രൊപ്പോസലിന് സാങ്കേതികാനുമതി നല്‍കേണ്ടത് ആരാണ്; ഇക്കാര്യത്തിൽ കിഫ്ബിയുടെ ധനാനുമതി ലഭിച്ചിട്ടുണ്ടോ; ഡി.പി.ആറും എസ്റ്റിമേറ്റും ആരോഗ്യ വകുപ്പ് അംഗീകരിച്ചതാണോയെന്നും അറിയിക്കാമോ;
( ഡി )
ഡി.പി.ആര്‍. പ്രകാരം മേല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാവശ്യമായ സ്ഥലം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണോ; എങ്കില്‍ ഈ സ്ഥലം ലഭ്യമാണെന്ന് വകുപ്പിനെ അറിയിച്ച രേഖകളുടെ പകര്‍പ്പും, സ്ഥലത്തിന്റെ സ്കെച്ചും നല്‍കുമോ?
184.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് 2022-23, 2023-24 എന്നീ സാമ്പത്തിക വർഷങ്ങളിൽ അനുവദിച്ച ഫണ്ടുകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഓരോ പദ്ധതിയും നിർവ്വഹണത്തിന്റെ ഏത് ഘട്ടങ്ങളിലാണെന്ന് വിശദമാക്കുമോ?
185.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളില്‍ നിലവിലുളള ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ എണ്ണം ചാര്‍ട്ട് തിരിച്ച് അറിയിക്കാമോ;
( ബി )
ഒ.പി സമയം എത്ര മണി മുതല്‍ എത്ര മണി വരെ ആണെന്നും മുഴുവന്‍സമയ ഡോക്ടര്‍മാരുളള സ്ഥാപനങ്ങള്‍ ഉണ്ടോയെന്നുമുളള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
186.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് വേണ്ടി അനുവദിച്ച ഉപകരണങ്ങൾ നിലവിൽ പ്രവർത്തിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നൽകിവരുന്നതെന്ന് വിശദമാക്കാമോ?
187.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ ഏതെല്ലാം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഈ - ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; പുതുതായി ഈ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനായുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ ?
188.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആലത്തൂർ മണ്ഡലത്തിലെ കുനിശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഐസൊലേഷൻ വാർഡ് സ്ഥാപിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കുവേണ്ടി എത്ര തുകയാണ് വക മാറ്റി വച്ചിരിക്കുന്നതെന്നും പ്രവൃത്തിയുടെ നിർവ്വഹണ ഏജൻസി ഏതാണെന്നും വ്യക്തമാക്കാമോ?
189.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗൽപാടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിർവ്വഹണം ഏത് ഘട്ടത്തിലാണ് ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവർത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ മംഗൽപാടി താലൂക്ക് ആശുപത്രിക്ക് ലഭ്യമാകുന്ന ഭൗതിക നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
190.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം നിര്‍വ്വഹിച്ച കുട്ടികളുടെ ഐ.സി.യു. പ്രവർത്തിക്കുന്നുണ്ടോ;
( ബി )
നാളിതുവരെ എത്ര കുട്ടികളെ ഐ.സി.യു.-വിൽ കിടത്തി ചികിത്സിച്ചു; ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;
( സി )
ചികിത്സയ്ക് പര്യാപ്തമായ സംവിധാനങ്ങളില്ലെന്ന് പറഞ്ഞ് രോഗികളെ തിരിച്ചയയ്ക്കുന്നതായ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
191.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പുതിയ ഡയാലിസിസ്, എക്‌സ്‌റേ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്‌; വിശദമാക്കാമോ;
( ബി )
പ്രത്യേക പരിഗണന നൽകി പ്രസ്തുത സംവിധാനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ?
192.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര ജില്ലാ ആശുപത്രിയെ നിലവിൽ ജില്ലാ ആശുപത്രിയായി ആണോ താലൂക്ക് ആശുപത്രിയായി ആണോ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് വ്യക്‌തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേണും ഭൗതിക സൗകര്യങ്ങളും ജില്ലാ ആശുപത്രിയുടെതാണോ താലൂക്ക് ആശുപത്രിയുടെതാണോ എന്ന് വ്യക്തമാക്കുമോ;
( സി )
മലയോര മേഖലയായ വടകരയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രി എന്ന നിലയിൽ പ്രസ്തുത ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണും ഭൗതിക സൗകര്യങ്ങളും വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?
193.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
12 നിലകളില്‍ സജ്ജമാക്കുന്ന കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സമുച്ചയത്തിന്റെ നിലവിലുള്ള നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രി സമുച്ചയത്തില്‍ ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരെയും അനുവദിക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
194.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിഫ്ബി, എം.എല്‍.എ. ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണോദ്ഘാടനം എന്നാണ് നിര്‍വ്വഹിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും അതില്‍ കിഫ്ബി, എം.എല്‍.എ. ഫണ്ട് എത്ര വീതമാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ ഏജന്‍സി ഏതാണെന്നും നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കണമെന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ;
( ഇ )
പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് വിശദമാക്കാമോ?
195.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനത്തിന് ഇതുവരെ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത ലാബിന്റെ പ്രവർത്തനം ഇടയ്ക്ക് തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കാത്ത് ലാബിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
196.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ എൈസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുന്ന പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ഏതൊക്കെ ആരോഗ്യ കേന്ദ്രങ്ങളെയാണ് ആയതിലേക്കായി തെരെഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത എൈസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തില്‍ വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തിയിട്ടുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; വെല്‍നസ് സെന്ററുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
197.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സമഗ്രവികസന മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് നബാര്‍ഡ് ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വിശദമാക്കാമോ;
( ബി )
നിലവില്‍ പരിഗണനയിലുള്ള പ്രോജക്ടിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതിക്ക് നബാര്‍ഡ് ധനസഹായം ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
198.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന ഒ.പി. ബ്ലോക്ക് ഉള്‍പ്പെടെയുള്ള ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ സാധിക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ; വിശദവിവരം ലഭ്യമാക്കാമോ?
199.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തിലെ എം.എല്‍.എ.-യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വണ്ടന്‍മേട് സി.എച്ച്.സി.-യില്‍ ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 4 കോടി രൂപ അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രസ്തുത തുക വിനിയോഗിച്ചതെന്നും വിനിയോഗിച്ചു വരുന്നതെന്നുമുള്ള വിശാദാംശം നല്‍കാമോ;
( സി )
2021 മുതല്‍ നാളിതുവരെ എത്ര തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത തുക ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും നിര്‍വ്വഹണ ഏജന്‍സി ആരാണെന്നുമുള്ള വിശദാംശം നല്‍കാമോ?
200.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്ര തസ്തികകളാണ് ഇതുവരെ അനുവദിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
201.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ നിലവിലുണ്ടായിട്ടും മാതൃശിശു വിഭാഗത്തില്‍ തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ മാതൃശിശു വിഭാഗത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
പ്രസ്തുത ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള എല്ലാ ശസ്ത്രക്രിയകളും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് നടക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ എല്ലാ ദിവസവും ശസ്ത്രക്രിയകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
202.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് വര്‍ഷം മുന്‍പ് മുഖ്യമന്ത്രി ശിലാ സ്ഥാപനം നടത്തിയ കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കിഫ്ബിയും വാപ്കോസും തമ്മില്‍ ധാരണയില്‍ എത്താത്തതു കാരണം അനന്തമായി നീണ്ടു പോകുന്ന കെട്ടിട നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
203.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നബാര്‍ഡ് സഹായത്തോടെയുള്ള ട്രോമകെയര്‍ യൂണിറ്റിന്റെയും സര്‍ജിക്കല്‍ വാര്‍ഡിന്റെയും നിർമ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
ട്രോമകെയര്‍ യൂണിറ്റ് എന്നത്തേയ്ക്ക പ്രവർത്തന സജ്ജമാകുമെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്?
204.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ എം. എൽ. എ.-എസ്. ഡി. എഫ്. -ല്‍ നിന്നും വാഹനം വാങ്ങാന്‍ ഫണ്ട് അനുവദിച്ചിരുന്നോ; പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ കോഴിക്കോട് ഡി. എം. ഒ.-യ്ക്ക സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാമോ?
205.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ എത്ര ഡയാലിസിസ് യൂണിറ്റുകളാണുളളതെന്നും പ്രതിദിനം എത്ര പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നുവെന്നും വിശദമാക്കാമോ;
( സി )
ഡയാലിസിസിന് അപേക്ഷ നല്കി ക്യൂവിലുളളവരുടെ എണ്ണം സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ഡി )
കൂടുതല്‍ ഡയാലിസിസ് മെഷീനുകളും ടെക്നീഷ്യന്‍മാരേയും വിന്യസിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?
206.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷന്‍ വര്‍ഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനുണ്ടെന്ന് വിശദമാക്കാമോ?
207.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോങ്ങാട് ചെറായ കാക്കറത്ത് വീട്ടിലെ കാര്‍ത്തിക മരിച്ചതുമായി ബന്ധപ്പെട്ട് പിതാവ് ശ്രീ. ഹരിദാസ് ചികിത്സാ പിഴവ് ആരോപിച്ച് നൽകിയ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
208.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ്, പോലീസ് സര്‍ജന്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഇനി പൂര്‍ത്തിയാക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
209.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകൾ, ചായക്കടകൾ, ഹോട്ടലുകൾ, എന്നിടങ്ങളിൽ ചൂടുള്ള ഭക്ഷണവും കറികളും നേരിയ കനം മാത്രമുള്ള പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു നൽകുന്ന മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്ലാസ്റ്റിക് കവറുകളിൽ ചൂടുള്ള ഭക്ഷണം പൊതിയുന്നത് മൂലമുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോർട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്ലാസ്റ്റിക് കവറുകൾക്ക് പകരം അലുമിനിയം ഫോയിൽ പേപ്പറുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങളും നടപടികളും സ്വീകരിക്കുമോ ?
210.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
211.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പകർച്ചപ്പനി മുൻകരുതൽ നടപടികളുടെ ഭാഗമായി മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇതിനായി ഓരോ വർഷവും ചെലവഴിച്ച തുകയുടെ വിശദാംശവും നൽകാമോ;
( ബി )
പനിമരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ എത്ര പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടന്നും ഏതൊക്കെ തരം പനികളാണ് മരണകാരണമായിട്ടുള്ളതെന്നും വ്യക്തമാക്കാമോ; പ്രസ്തുത കാലയളവിൽ പനി ബാധിച്ചു മരിച്ചവരുടെ വിശദാംശങ്ങൾ ജില്ല തിരിച്ചു ലഭ്യമാക്കാമോ;
( ഡി )
ഓരോ മെഡിക്കൽ കോളേജിലും മേൽപ്പറഞ്ഞ കാലയളവിൽ പനി ബാധിച്ചു മരിച്ചവരുടെ വിശദാംശങ്ങൾ പ്രത്യേകം വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത കാലയളവിൽ സർക്കാർ ആശുപത്രികളിൽ നിന്ന് റിപ്പോർട്ട് ചെയ്ത പനിമരണങ്ങൾ എത്രയെന്നും സ്വകാര്യ ആശുപത്രികളിൽ നിന്ന് റിപ്പോർട്ട് ചെയ്ത പനി മരണങ്ങൾ എത്രയെന്നും പനി ബാധിച്ചിട്ടും ചികിത്സ തേടാത്തതിനാൽ മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകൾ എത്രയെന്നും തരംതിരിച്ച് ലഭ്യമാക്കാമോ?
212.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോകോൾ എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രോട്ടോക്കോളിൽ 2001 മുതൽ നാളിതുവരെ എന്തൊക്കെ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് 2001 മുതൽ 2010 വരെയും 2011 മുതൽ 2023 വരെയുമുള്ള കാലയളവുകളില്‍ എത്ര മസ്തിഷ്ക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചും ആശുപത്രി തിരിച്ചുമുള്ള കണക്കുകൾ വർഷ അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
213.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതിനു ശേഷം സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം എത്രയാണ്; പനിയുടെ ഇനവും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാകുമോ ;
( ബി )
2023-ൽ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ ആകെ എണ്ണം എത്രയാണ് ; പനിയുടെ ഇനവും മാസവും തിരിച്ചുള്ള കണക്ക് ലഭ്യമാകുമോ ;
( സി )
2023-ൽ പനിബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം എത്രയാണ്; മരണകാരണമായ പനിയുടെ ഇനവും മാസവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ഇപ്രകാരം പനി പടർന്ന് പിടിക്കാൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് സർക്കാർ കണ്ടെത്തിയിട്ടുള്ളത് ;
( ഇ )
സംസ്ഥാനത്ത് പനി പടർന്നു പിടിക്കാതിരിക്കാനും പനി മരണങ്ങൾ ഉണ്ടാകാതിരിക്കാനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ ?
214.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേദന സംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ഗ്യാസ്ട്രിക് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള അവശ്യ മരുന്നുകള്‍ ആശുപത്രികളിൽ ലഭ്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മെഡിക്കല്‍ കോളേജുകള്‍ക്കും ജനറല്‍ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും മരുന്ന് വിതരണം ചെയ്ത വകയില്‍ വിവിധ ഏജന്‍സികള്‍ക്ക് എത്ര രൂപ വീതം നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നീതി മെഡിക്കൽ സെന്ററുകളിലും കാരുണ്യ ഫാര്‍മസിയിലും മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്കില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
215.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 2023 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ നിരത്തിലിറക്കാൻ പാടുള്ളതല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ വാഹനങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇതിന്റെ അടിസ്ഥാനത്തില്‍ പകരം വാഹനങ്ങള്‍ ക്രമീകരിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ആശുപത്രികള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ആശുപത്രികള്‍ക്ക് വാഹനം വാങ്ങുന്നതിനുള്ള അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?
216.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ ആരോഗ്യ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ ?
217.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോൾ പൊതുജനങ്ങൾ ആശ്രയിക്കുന്ന ആംബുലൻസുകളിലെ ചില ഡ്രൈവർമാർ നിർദ്ധനരായ രോഗികളിൽ നിന്നും കണക്കില്ലാത്ത വാടക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് തടയുന്നതിന് വേണ്ടി വാടക സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുമോ; അമിത വാടക ഈടാക്കുന്ന ഇത്തരം ഡ്രൈവർമാർക്കും സ്ഥാപനങ്ങൾക്കും എതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
218.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിയോജക മണ്ഡല ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ഐസൊലേഷൻ വാർഡുകളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
വൈപ്പിൻ നിയോജകമണ്ഡലത്തിലെ ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ കരാർ ആരാണ് ഏറ്റെടുത്തിട്ടുള്ളത്; കരാർ കാലാവധി അവസാനിക്കുന്നത് എന്നാണ്; നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ നേരിടുന്ന കാലതാമസത്തിന് കാരണമെന്താണെന്ന്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെയും നിർമ്മാണ കരാറിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ?
219.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകര്‍ച്ചപ്പനി, എലിപ്പനി, ചെള്ള്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ഈ വര്‍ഷം ജൂലൈ വരെ മരിച്ചവരുടെ എണ്ണം എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മുന്‍കരുതല്‍ എടുക്കുന്നതിലുണ്ടായ വീഴ്ച്ചയാണ് പനിബാധിതരുടെ എണ്ണം കൂടാന്‍ കാരണമായതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ആശുപത്രികളിള്‍ പ്ലേറ്റ് ലെറ്റ്സ് സ്റ്റോക്കില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
220.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങള്‍ അടങ്ങുന്ന കോഡ് ഗ്രേ പ്രോട്ടോക്കോൾ വികസിത രാജ്യങ്ങളില്‍ നിലവിലുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വികസിത രാജ്യങ്ങളിലെ മാതൃകയില്‍ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോക്കോൾ ആവിഷ്‌ക്കരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് വകുപ്പിന്റെ സഹകരണത്തോടെ ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റ് നടത്തിയിട്ടുണ്ടോ; ഓരോ ആശുപത്രിയിലേയും സാഹചര്യവും പ്രത്യേകതകളും പരിഗണിച്ച് സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനം മുഖേന ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമം തടസ്സമാകുന്നില്ലെന്ന് ഉറപ്പുവരുത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
221.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പാലിയേറ്റീവ് നെറ്റ് വര്‍ക്കിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തിന് ഒരു പാലിയേറ്റീവ് നയരേഖ രൂപീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത നയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ വിശദാംശം അറിയിക്കുമോ;
( ഡി )
പാലിയേറ്റീവ് നയരേഖ രൂപീകരിച്ചിട്ടില്ലെങ്കിൽ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാലീയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍, നിയന്ത്രണം എന്നിവ എങ്ങനെയാണ് നടപ്പാക്കിവരുന്നതെന്ന് അറിയിക്കുമോ; പ്രസ്തുത യൂണിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( എഫ് )
സെക്കണ്ടറിതല പരിചരണം ആവശ്യമുള്ളവര്‍ക്ക് ആയത് ലഭ്യമാക്കുന്നതിന് എന്തൊക്കെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
222.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചപ്പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനുളള സാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താന്‍ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ആവശ്യത്തിന് മരുന്നുകളും, പരിശോധനാകിറ്റുകളും സുരക്ഷാസാമഗ്രികളും ഉറപ്പുവരുത്തുന്നതിനും, പനിബാധിതരില്‍ പരിശോധന വേളയില്‍ മറ്റ് രോഗങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് അതിവേഗ ചികിത്സ ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്താകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിനും, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
223.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കാർഡിയോ തൊറാസിക് ഓപ്പറേഷൻ, വാസ്കുലർ സർജറി, ഹാർട്ട് ഓപ്പറേഷൻ, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ സമയത്തിന് നടക്കുന്നില്ലെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓപ്പറേഷനുകളുമായി ബന്ധപ്പെട്ട സ്റ്റെന്റും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കുമായി എത്ര തുകയാണ് സര്‍ജിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുവാനുള്ളതെന്ന് വ്യക്തമാക്കാമോ?
224.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേ​ജിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഇനി എത്ര തുക ആവശ്യമുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ തുക ഏതെങ്കിലും ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ടോയെന്നും എങ്കിൽ എപ്പോഴാണ് അനുവദിച്ചതെന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
ഭരണാനുമതി ലഭിച്ചിട്ടില്ലെങ്കിൽ കാലതാമസത്തിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മെഡിക്കൽ കോളേജിൽ ഇതേവരെ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചുവെന്നും ഏതെല്ലാം ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( ഇ )
ഹോസ്പിറ്റൽ നിർമ്മാണം ഇപ്പോൾ ഏതുഘട്ടത്തിലാണെന്നും പ്രവൃത്തി നടക്കുന്നുണ്ടോയെന്നും ഇല്ലായെങ്കിൽ അതിനുളള കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
ഹോസ്പിറ്റൽ നിർമ്മാണം എത്ര രൂപയ്ക്കാണ് കരാർ നൽകി​യതെന്നും കരാർ കമ്പനി ഏതാണെന്നും ഇതു വരെ ചെയ്ത പ്രവൃത്തിയുടെ തുക എത്രയാണെന്നും കരാർ കമ്പനിക്ക് കുടിശിക ഉണ്ടോയെന്നും വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത മെഡിക്കൽ കോളേജിൽ ഇനി അവശേഷിക്കുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്നും ഇവ പൂർത്തീകരിച്ച് മെഡിക്കൽ കോളേജ് എപ്പോൾ യാഥാർത്ഥ്യമാകുമെന്നും വ്യക്തമാക്കാമോ?
225.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗികള്‍ക്ക് സി.ടി. സ്കാന്‍ പോലുള്ള റിപ്പോര്‍ട്ടുകൾ യഥാസമയം ലഭിക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് ക്ലിയറന്‍സ് ആകാതെ ദിവസങ്ങളോളം ആശുപത്രിയില്‍ തുടരേണ്ട ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
226.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 88.4 കോടി രൂപയുടെ സാങ്കേതികാനുമതി ലഭ്യമായ ട്രോമാകെയര്‍ ഒന്നാം ഘട്ട പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ 35.52 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന മെയിന്റനന്‍സ് ഒന്നാം ഘട്ട പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
227.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജിലെ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉള്ളതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നല്‍കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
228.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളില്‍ സേവന ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗം കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
229.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും വിവിധ സര്‍ക്കാര്‍ പ്രോജക്ടുകളിലും താത്ക്കാലികമായി നിയമിക്കുന്ന ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നിവര്‍ക്ക് നിലവില്‍ നിശ്ചയിച്ചിട്ടുള്ള പ്രതിമാസ വേതനം നല്‍കി വരുന്നുണ്ടോ; പ്രതിമാസ വേതനം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഈ വിഭാഗം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ?
230.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്റ്റാഫ് നഴ്സിംങ് ഓഫീസര്‍ ഗ്രേഡ് II തസ്തികയിൽ നിന്നും ഗ്രേഡ് I തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിച്ചത് എത്ര പേര്‍ക്കാണെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ആര്‍ദ്രം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സ്റ്റാഫ് പാറ്റേണ്‍ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ സ്റ്റാഫ് നഴ്സിംങ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോയെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ആരോഗ്യവകുപ്പിലെ രോഗി, നഴ്സ് അനുപാതം കാലാനുസൃതമായി പരിഷ്കരിച്ച് അധിക തസ്തിക സൃഷ്ടിച്ച് നഴ്സുമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
231.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിൽ ദന്ത വിഭാഗങ്ങൾ ഉള്ള ആശുപത്രികളിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തിക ഇല്ലാത്ത ആശുപത്രികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ദന്ത വിഭാഗങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും ഡെന്റൽ ഹൈജീനിസ്റ്റുകളെ നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
232.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഈ വര്‍ഷം എത്ര ഡോക്ടര്‍മാര്‍ വിരമിച്ചിട്ടുണ്ട്; ഇവര്‍ക്ക് പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന ഓര്‍ത്തോ വിഭാഗത്തില്‍ ‍‍ഡോക്ടര്‍മാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
233.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകൾ നികത്തിയിട്ടില്ല എന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകൾ നികത്താത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകൾ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
234.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രികളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നിലവിലുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികകളിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
235.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ അനുവദിക്കപ്പെട്ട ചീഫ് മെഡിക്കൽ ഓഫീസർ തസ്തിക സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകൾ അനുവദിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ പ്രത്യേക മാനദണ്ഡങ്ങൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വകുപ്പിൽ കാസർഗോഡ് ജില്ലയിലെ ഏതൊക്കെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഏതൊക്കെ ഡിസ്പെൻസറികളിലാണ് ചീഫ് മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ജില്ലയുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് സി.എം.ഒ തസ്തികകളുടെ എണ്ണം എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും കൂടുതലായി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
236.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്നറിയിക്കാമോ;
( ബി )
ഗൈനക്കോളജിസ്റ്റിന്റെ അഭാവം കാരണം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രസവകേസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ ഒഴിവ് കാരണം കുറ്റ്യാടി മണ്ഡലത്തിലെ പാവപ്പെട്ടവരും കര്‍ഷക തൊഴിലാളികളുമായ സാധാരണക്കാര്‍ക്ക് പ്രസവ കേസുകളില്‍ വിദൂരത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ ഒഴിവു നികത്തുന്നതിന് അടിയന്തരമായി സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
237.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ (ഫൈലേറിയ) തസ്തികയിൽ അവസാനമായി നിയമനം നടന്നത് എന്നാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിലവിൽ ഒഴിവുകൾ ഉണ്ടോ; എങ്കിൽ എന്ത് കാരണത്താലാണ് നിയമനം നടത്താത്തതെന്ന് വിശദമാക്കുമോ;
( സി )
ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ എന്റമോളജി, ഫൈലേറിയ എന്നീ തസ്തികകളിലെ നിയമന രീതിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിന് എന്തെങ്കിലും ശിപാർശകൾ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
അസിസ്റ്റന്റ് ഡയറക്ടർ (ഫൈലേറിയ) തസ്തികയിൽ നിയമനം നടത്തുന്നതിന് സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
238.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 25.03.2020, 29.03.2020 എന്നീ തീയതികളിൽ നൽകിയ പർച്ചെയ്‌സ് ഓർഡറുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
സാൻ ഫാർമ എന്ന സ്ഥാപനത്തിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 30.03.2020-ന് നൽകിയ പർച്ചെയ്‌സ് ഓർഡറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
239.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ കുടുംബക്ഷേമ (എഫ്) വകുപ്പിന്റെ 04.05.2018-ലെ ഉത്തരവ് (സാധാ) നമ്പര്‍ 1493/2018 നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എം.എല്‍.എ. കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
240.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് TATA ഹോസ്പിറ്റൽ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറി ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
സ്ഥലം ലഭ്യമാക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടർ മുഖേന കൊടുത്ത വകുപ്പ് തല ഭൂമി കൈമാറ്റ അപേക്ഷ റവന്യൂ വകുപ്പ് ഹെൽത്ത് വകുപ്പിന്റെ അഭിപ്രായം (ഫയൽ നമ്പർ E 2/171/23/ Health ) ആരാഞ്ഞ് ഹെൽത്ത് സെക്രട്ടറിക്ക് നൽകിയിട്ടുള്ള വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഫയൽ ആരോഗ്യ വകുപ്പ് വീണ്ടും ഡയറക്ടർക്ക് നൽകിയിട്ടുണ്ടോ ; എങ്കിൽ അതിന്റെ ആവശ്യം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
അടിയന്തരമായി ആരോഗ്യ വകുപ്പിന് കിട്ടേണ്ട സ്ഥലം കൈമാറ്റ ഫയൽ കാലതാമസം വരുത്താതെ റവന്യൂ വകുപ്പിൽ തിരിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ അറിയിക്കാമോ?
241.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലെ കെട്ടിടങ്ങൾക്ക് 2023 മെയ് മാസത്തിൽ തീപിടിച്ചിരുന്നോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തീപിടിത്തങ്ങളുടെ കാരണം അന്വേഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീപിടിത്തങ്ങളിൽ കത്തിനശിച്ച സാമഗ്രികളുടെ ലിസ്റ്റ്, അവ വാങ്ങിയ തീയതി എന്നിവ പ്രത്യേകം ലഭ്യമാക്കാമോ;
( ഡി )
ഓരോ ജില്ലകളിലും ഉണ്ടായ തീപിടിത്തത്തിൽ എത്ര രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
242.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ആന്റണി ജോൺ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യൂബയുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനത്തെ ആരോഗ്യ ഗവേഷണ മേഖലയിൽ ആകര്‍ഷകമായ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി ക്യൂബന്‍ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ക്യൂബയുമായുള്ള സഹകരണം സംസ്ഥാനത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് എത്രത്തോളം ഗുണകരമാകുമെന്നു വിശദമാക്കുമോ;
( സി )
പ്രസ്തുത സംരംഭം ക്യൂബയിലേയും സംസ്ഥാനത്തിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും ആശയവിനിമയത്തിനും സഹായകരമാവുമോ; ആരോഗ്യ വിദഗ്‍ദ്ധരുടെ കൈമാറ്റവും വിനിമയവും സാധ്യമാകുമോ; വിശദമാക്കാമോ;
( ഡി )
ഇതിനായി പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ?
243.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റെപ്സ് ഓയില്‍ ഫീല്‍ഡ് ആന്റ് എക്യുപ്മെന്റ് ട്രേഡിംഗ് എല്‍.എല്‍.സി. യുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നടത്തിയ ഇടപാടുകളുടെ ലെഡ്ജർ വിവരങ്ങൾ ലഭ്യമാക്കാമോ?
244.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ; അവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
245.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെ മരുന്നു സംഭരണ ശാലകളിൽ നടന്ന വൻ തീപിടുത്തവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത തീപിടുത്തങ്ങളിൽ എത്ര രൂപയുടെ നഷ്ടം കെ.എം.എസ്.സി.എൽ .ന് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് കാലത്ത് മരുന്നും മറ്റ് സാധനസാമഗ്രികളും വാങ്ങിയതിന്റെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം നടന്നുവരവെ  പ്രസ്തുത തീപിടുത്തത്തിന്റെ  അന്വേഷണം വിജിലൻസ് വകുപ്പിന് നൽകുവാൻ സർക്കാർ തയ്യാറാകുമോ; വിശദമാക്കാമോ?
246.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 2022, 2023 വർഷങ്ങളിൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും ഏതൊക്കെ തീയതിയിൽ പി.പി.ഇ. കിറ്റുകൾ, എൻ 95 മാസ്കുകൾ, ഗ്ലൗസുകൾ എന്നിവ വാങ്ങിയെന്ന് എണ്ണം,നിരക്ക് തിരിച്ച് വ്യക്തമാക്കാമോ?
247.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതിനുശേഷം നാളിതുവരെ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയവരുടെ ആകെ എണ്ണം എത്രയാണ്; മൃഗങ്ങളുടെ ഇനവും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
മൃഗങ്ങളുടെ കടിയേൽക്കുന്നവർക്കുള്ള പ്രതിരോധ വാക്സിനുകൾ നിലവിൽ സൗജന്യമായാണോ ലഭ്യമാക്കുന്നത്; ഏതൊക്കെ തലങ്ങളിലുള്ള ആശുപത്രികളിലാണ് ഈ വാക്സിനുകൾ നിലവിൽ ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പേവിഷ വാക്സിനുകളുടെ ഉപയോഗത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടോ; എത്ര ശതമാനത്തിന്റെ വർദ്ധനവാണ് വാക്സിൻ ഉപയോഗത്തിൽ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
2016 മുതൽ സംസ്ഥാനത്ത് പേവിഷ വാക്സിൻ എടുത്തവരുടെ ആകെ എണ്ണം എത്രയാണെന്നുള്ള വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
248.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം സംസ്ഥാനത്തെ ആശുപത്രികളില്‍ എം.എൽ.എ ഫണ്ടും സർക്കാർ ഫണ്ടും കൂട്ടിച്ചേര്‍ത്ത് ഐസൊലേഷൻ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നോ;
( ബി )
എങ്കിൽ ഏതൊക്കെ മണ്ഡലങ്ങളില്‍ ഐസൊലേഷൻ വാര്‍ഡുകളുടെ നിര്‍മ്മാണത്തിന് എം.എൽ.എ ഫണ്ട് ലഭ്യമായിട്ടുണ്ട്; ഓരോ വാർഡ് നിർമാണത്തിനും ചെലവായ തുക എത്രയെന്നും അതിന്റെ നിര്‍മ്മാണ പുരോഗതിയും നിയോജകമണ്ഡലം തിരിച്ചുള്ള കണക്കും ലഭ്യമാക്കാമോ?
249.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പാണാവള്ളി പഞ്ചായത്തില്‍ 11-ാം വാര്‍ഡില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞ ഗുരുദത്ത് എന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രദേശത്തെ കായലിലും തോടുകളിലും അടി‍ഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ?
250.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി പ്രത്യേക പദ്ധതി ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ സുരക്ഷ, മുന്‍കൂട്ടിയുള്ള പകര്‍ച്ചവ്യാധി നിര്‍ണയം, ആരോഗ്യ പ്രശ്നങ്ങള്‍ തടയുന്നതിന്, ഏകാരോഗ്യം എന്ന സമീപനം വളര്‍ത്തിയെടുക്കല്‍, ആരോഗ്യനയ ശിപാര്‍ശകള്‍ എന്നിവയ്ക്ക് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമാണ്; മറ്റെന്തൊക്കെ കാര്യങ്ങളാണ് ഇതു വഴി ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നൽകാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
251.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരുന്നു വാങ്ങിയ ഇനത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് സംസ്ഥാന സർക്കാർ എത്ര തുക നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കൂടാതെ ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് മരുന്നു വാങ്ങിയ ഇനത്തിൽ സർക്കാർ തുക നൽകുവാനുള്ളതെന്ന് ഓരോ സ്ഥാപനത്തിന്റെയും പേര്, നൽകുവാനുള്ള തുക എന്നിവ സഹിതം വ്യക്തമാക്കുമോ;
( ബി )
കുടിശ്ശിക തുക ലഭിക്കാതെ മരുന്ന് നൽകാൻ സാധിക്കില്ല എന്ന് ഏതെങ്കിലും സ്ഥാപനം അറിയിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് അപ്രകാരം അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ആശുപത്രി വികസന സമിതികളുടെ പണം ഉപയോഗിച്ച് മരുന്നുകൾ വാങ്ങി നൽകുന്നതിന് സർക്കാർ അനുമതിയുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ ആശുപത്രി വികസന സമിതികൾക്ക് മരുന്നുവാങ്ങി നൽകിയ ഇനത്തിൽ സർക്കാർ എത്ര തുക നിലവിൽ അനുവദിക്കാനുണ്ടെന്ന് ആശുപത്രി തിരിച്ച് വ്യക്തമാക്കുമോ?
252.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂലൈ മാസത്തിൽ ബ്ലീച്ചിങ് പൗഡർ സംബന്ധിച്ച ക്വട്ടേഷൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ക്ഷണിച്ചിരുന്നോ; ക്വട്ടേഷൻ സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്വട്ടേഷനിൽ പാർകിൻസ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തെ ഒന്നാമതായും ബാങ്കെ ബെഹാരി കെമിക്കൽസ് എന്ന സ്ഥാപനത്തെ രണ്ടാമതായും തെരെഞ്ഞെടുത്തിരുന്നോ; പ്രസ്തുത ക്വട്ടേഷനിൽ പങ്കെടുത്ത ഓരോ സ്ഥാപനവും രേഖപ്പെടുത്തിയ തുക വിശദമാക്കാമോ;
( സി )
പ്രസ്തുത ക്വട്ടേഷൻ ക്ഷണിക്കുന്നതിന് മുൻപ് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ എത്ര കിലോ ബ്ലീച്ചിങ് പൗഡർ സ്റ്റോക്ക് ഉണ്ടായിരുന്ന് എന്ന് വിശദമാക്കാമോ;
( ഡി )
എത്ര കിലോ ബ്ലീച്ചിങ് പൗഡർ ലഭ്യമാക്കാനാണ് പ്രസ്തുത ക്വട്ടേഷൻ ക്ഷണിച്ചത് എന്നും ഇതിൽ ഒന്നാമതായി സ്ഥാപനത്തിൽ നിന്നും രണ്ടാമതായി സ്ഥാപനത്തിൽ നിന്നും എത്ര ബ്ലീച്ചിങ് പൗഡർ വാങ്ങി എന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത ബ്ലീച്ചിങ് പൗഡറുകളുടെ ഗുണനിലവാരം കുറഞ്ഞതാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ സ്ഥാപനങ്ങളിലെ സ്റ്റോക്ക് തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിരുന്നോ; ഏതൊക്കെ സ്ഥാപനങ്ങൾ സ്റ്റോക്ക് തിരിച്ചെടുത്തു എന്ന് വ്യക്തമാക്കാമോ;
( എഫ് )
തിരിച്ചെടുക്കാത്ത സ്റ്റോക്ക് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ജി )
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻെറ കൊല്ലം, തിരുവനന്തപുരം, ആലപുഴ ജില്ലകളിലെ ഗോഡൗണുകളിൽ ഉണ്ടായ തീപിടിത്തം ബ്ലീച്ചിങ് പൗഡർ കാരണമാണ് എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
253.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
30.03.2020-നു സാൻ ഫാർമ്മ എന്ന സ്ഥാപനത്തിൽ നിന്നും പി. പി. ഇ. കിറ്റുകൾ വാങ്ങുന്നതിനു മുൻപ് കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ അന്നത്തെ ആരോഗ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതി നേടിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
30.03.2020-നു സാൻ ഫാർമ്മ എന്ന സ്ഥാപനത്തിൽ നിന്നും പി. പി.ഇ.കിറ്റുകൾ വാങ്ങുന്നതിനു മുൻപ് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയിൽ നിന്നും അനുമതി തേടിയിരുന്നോ എന്ന് വ്യക്തമാക്കാമോ?
254.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 28-03-2020 തീയതിയിൽ ചേർന്ന സ്റ്റേറ്റ് ലെവൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി കോവിഡ് പ്രതിരോധ സാമഗ്രികൾ വില നോക്കാതെ വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനു നിർദ്ദേശം നൽകാൻ തീരുമാനിച്ചിരുന്നോ;
( ബി )
എങ്കിൽ ഈ നിർദ്ദേശം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനു നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
255.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ ആന്‍ജിയോ പ്ലാസ്റ്റി ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടന്നുവരുന്നുണ്ടെങ്കിലും നിലവില്‍ അവിടെ കാര്‍ഡിയോളജിസ്റ്റിന്റെ തസ്തികയില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ?
256.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തിച്ചിരുന്ന തൃശൂർ ഗവൺമെന്റ് മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിച്ച് നീക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടം പൊളിച്ച് നീക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുള്ളതാരാണെന്നും ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കെട്ടിടം പൊളിച്ച് നീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കെട്ടിടം പൊളിക്കുന്നതിനുള്ള ചെലവ് വഹിച്ചതാരാണെന്നും ചെലവ് എത്രയാണെന്നും വെളിപ്പെടുത്തുമോ;
( ഇ )
അനധികൃതമായാണ് പ്രസ്തുത കെട്ടിടം പൊളിച്ചിട്ടുള്ളതെങ്കില്‍ ഇത് സംബന്ധിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കിൽ പരാതിയുടെ പകർപ്പ് ലഭ്യമാക്കുമോ; പരാതി നല്കിയിട്ടില്ലെങ്കിൽ നല്കാത്തതിലുള്ള കാരണം വിശദമാക്കുമോ;
( എഫ് )
പ്രസ്തുത വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍നടപടികളും വിശദമാക്കാമോ?
257.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വ്വകലാശാല എന്നിവയുടെ കീഴില്‍ എത്ര കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതെല്ലാം കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ഓരോന്നിലും എത്ര സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
258.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കൽ കോളേജിൽ ഡ്യൂവൽ കൺട്രോൾ അവസാനിപ്പിച്ച് പൂർണ്ണമായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതിക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചു; എത്രപേർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചു; ഈ പദ്ധതിക്കെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
259.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശപ്രകാരം വിദേശത്ത് പഠിച്ച മെഡിക്കല്‍ ബിരുദക്കാരുടെ ഇന്റേണ്‍ഷിപ്പ് മെഡിക്കല്‍ കോളേജുകളില്‍ മാത്രമേ നടത്താവൂ എന്ന് പരിമിതപ്പെടുത്തിയിട്ടുണ്ടോ; ജില്ലാ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്നതിന് അനുമതിയുണ്ടോ; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
260.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് സീറ്റുകള്‍ ലഭ്യമല്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കും പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ വിദ്യാര്‍ത്ഥികള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് തന്നെ പഠനം നടത്താനായി കൂടുതല്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
261.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നഴ്‌സിങ് കോളേജുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;
( ബി )
നഴ്‌സിങ് കോളേജുകൾ അനുവദിക്കുന്നതിന് സീറ്റുകളുടെ എണ്ണവും അനുബന്ധ ആശുപത്രികളിലെ ബെഡ്ഡുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം എത്രയെന്ന് അറിയിക്കാമോ;
( സി )
ദേശീയ തലത്തിൽ അനുശാസിക്കുന്ന അനുപാതം എത്രയാണ്; സംസ്ഥാനത്തെ അനുപാതവുമായി പ്രസ്തുത അനുപാതവുമായി വ്യത്യാസം വന്നത് എങ്ങനെയെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ കുട്ടികള്‍ നഴ്‌സിങ് പഠനത്തിന് മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ നഴ്സിങ് സീറ്റുകളുടെ എണ്ണവും ബെഡ്ഡ് കപ്പാസിറ്റിയും തമ്മിലുള്ള അനുപാതം ദേശീയ അനുപാതത്തിന് തുല്യമാക്കാന്‍ നടപടി സ്വീകരിക്കാമോ?
262.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കൽ കോളേജിൽ 150 എം.ബി.ബി.എസ്. സീറ്റുകളും പി.ജി. സീറ്റുകളും നഷ്ടപ്പെടാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ; ആലപ്പുഴ മെഡിക്കൽ കോളേജിൽ ദേശീയ മെഡിക്കൽ കമ്മീഷൻ നടത്തിയ പരിശോധന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ദേശീയ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യവും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ; ഈ കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സാധാരണക്കാരായ കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കുവാൻ സാധിക്കുന്ന എം.ബി.ബി.എസ്. സീറ്റുകളും പി.ജി. സീറ്റുകളും നഷ്ടപ്പെട്ട സാഹചര്യത്തിൽ, എന്ത് ബദല്‍ മാര്‍ഗമാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വിശദാംശം സഹിതം വ്യക്തമാക്കാമോ?
263.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഐ.സി.യു. -വിൽ പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെ ചില ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇവർ ആരെല്ലാമാണെന്നും ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
സസ്പെൻഷനിൽ ആയ പ്രസ്തുത ജീവനക്കാരെ തിരികെ സർവീസിൽ പ്രവേശിപ്പിക്കുവാൻ ഉത്തരവ് നൽകിയത് സർക്കാർ അറിവോട് കൂടിയാണോ എന്ന് വിശദമാക്കുമോ; സർക്കാർ അനുമതി ഇല്ലെങ്കിൽ സസ്പെൻഷനിലായ ജീവനക്കാരെ തിരിച്ചെടുക്കുവാൻ ഉത്തരവ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
264.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 05/08/2020 മുതല്‍ പ്രവര്‍ത്തന രഹിതമായ കൊബാള്‍ട്ട് തെറാപ്പി മെഷീന്‍ മാറ്റി പുതിയ മെഷീന്‍ വാങ്ങുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രെപ്പോസലിന്മേൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പുതിയ മെഷീന്‍ എപ്പോള്‍ ലഭ്യമാക്കാന്‍ സാധിക്കും; വിശദമാക്കാമോ?
265.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) ഫണ്ടില്‍ ക്രമക്കേട് നടന്നിട്ടുള്ളതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്നും ഏതൊക്കെ കാലയളവിലെ കണക്കുകളാണ് പരിശോധിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും തട്ടിപ്പിന്റെ സ്വഭാവവും എന്തൊക്കെയാണ് കണ്ടെത്തലുകളെന്നും വിശദീകരിക്കാമോ;
( ഡി )
പ്രസ്‌തുത ക്രമക്കേടുകളെ കുറിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കെല്ലാമെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( എഫ് )
ആശുപത്രി വികസന സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പ്രസ്തുത ക്രമക്കേടുകളെ കുറിച്ച് സര്‍ക്കാരിനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ജി )
ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സൂക്ഷ്മതയും സുതാര്യതയും കാര്യക്ഷമതയും പുലര്‍ത്താത്ത, സംഘടിത സ്വഭാവത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് അവസരം ഒരുക്കിയ എച്ച്.ഡി.എസ് ന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സമഗ്രവും ഉന്നതതലത്തിലുമുള്ള അന്വേഷണം നടത്തുവാന്‍ തയ്യാറാകുമോ?
266.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ഏതൊക്കെ മണ്ഡലങ്ങളിലാണ് സിദ്ധവൈദ്യ ചികിത്സാസൗകര്യം ലഭ്യമായിട്ടുള്ളത്; മണ്ഡലത്തിന്റെ പേര്, സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ഇവ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്തെ ഏറ്റവും വലിയ നിയമസഭാ മണ്ഡലങ്ങളിലൊന്നായ ഉടുമ്പന്‍ചോലയില്‍ സിദ്ധവൈദ്യ ചികിത്സാസൗകര്യം ലഭ്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നെടുംകണ്ടം പഞ്ചായത്തില്‍ സിദ്ധവൈദ്യ ഡിസ്പെന്‍സറി ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ഡി )
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ ഒരു സിദ്ധവൈദ്യ ഡിസ്പെന്‍സറി ആരംഭിക്കുന്നത് പരിശോധിക്കുമോ; വ്യക്തമാക്കാമോ?
267.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് ഹോമിയോപ്പതി ഡയറക്ടർ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് നടപ്പിലാക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
268.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുങ്കടവിള അരുവിപ്പുറം ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഒ.പി. ലെവല്‍ ട്രീറ്റ്മെന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം ഉള്‍പ്പെടെ സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഡിസ്പെന്‍സറിയില്‍ ഒ.പി. പരിശോധന ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
269.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുൻസിപ്പൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിർമ്മാണത്തിന് എത്ര തുകയുടെ ഭരണാനുമതിയാണ് നൽകിയത്; നിർമ്മാണത്തിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പുതിയ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
270.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികളെ കിടത്തി ചികിത്സ ലഭ്യമാക്കുന്ന വിധത്തില്‍ ആശുപത്രികളാക്കി അപ്‌ഗ്രേഡ് ചെയ്യുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ തയാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട നെടുങ്കുന്നം ആയുര്‍വേദ ഡിസ്‌പെന്‍സറിയെ ആശുപത്രിയാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കി നടപടികള്‍ ത്വരിതപ്പെടുത്തുമോ ?
271.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔഷധി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനിലെ ജനറല്‍ വര്‍ക്കര്‍ തസ്തികയിലെ ജീവനക്കാരുടെ ശമ്പളസ്കെയില്‍ വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത വേതനവ്യവസ്ഥ നിലവിലെ സാഹചര്യത്തില്‍ വളരെകുറവാണെന്നത് കണക്കിലെടുത്ത് അവരുടെ ശമ്പള വര്‍ദ്ധനവിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ജീവനക്കാര്‍ക്ക് അനുവദിച്ചുവരുന്ന H.R.A., C.C.A., D.A. മുതലായവയുടെ വിശദാംശം ലഭ്യമാക്കാമോ?
272.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സർവകലാശാല സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കോട്ടക്കലില്‍ ആയുര്‍വേദ സർവകലാശാല സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. നൽകിയ കത്തിന്മേൽ ആയുഷ് മിഷൻ ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിന്മേല്‍ കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ആയുര്‍വ്വേദ സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കിയാല്‍ സര്‍വ്വകലാശാല ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഇ )
കോട്ടക്കല്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സർവകലാശാല സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
273.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണശാല മെഡിക്കൽ കോളേജിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിലെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
274.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ, മറ്റ് താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഔഷധ വിതരണ കേന്ദ്രങ്ങൾ, ഔഷധ വിപണന വിതരണ കേന്ദ്രങ്ങള്‍ എന്നിവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കാമോ;
( ബി )
മേല്‍ കേന്ദ്രങ്ങളില്‍ നിന്നും പൊതു ജനങ്ങൾക്ക് എന്തെല്ലാം വിവരങ്ങളും സേവനങ്ങളും ലഭ്യമാകുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് വിപണിയിൽ ഇറങ്ങുന്ന മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ;
( ഡി )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളില്‍ പ്രവർത്തിക്കുന്ന ഔഷധ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
275.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് റൂള്‍സ് 1945 ലെ ചട്ടങ്ങള്‍ പാലിക്കാതെ നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാര്‍ മരുന്നുകള്‍ സംഭരിച്ച് കൈകാര്യം ചെയ്യുന്നതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെന്റല്‍ കോളേജുകളില്‍ മരുന്നുകള്‍ നിയമാനുസൃതമായി കൈകാര്യം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് റൂള്‍സ് പാലിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളില്‍ മരുന്നുകള്‍ സംഭരിച്ച് കൈകാര്യം ചെയ്യുന്നതിന് ഫാര്‍മസി വിഭാഗം ആരംഭിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇപ്രകാരം ആവശ്യപ്പെട്ട കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും നിശ്ചിത യോഗ്യതയുള്ള ഫാര്‍മസിസ്റ്റുമാരെ നിയമിച്ച് മരുന്ന് സംഭരണം നിയമാനുസൃതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
276.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാരക വിഷാംശമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ വ്യാജമായി ഉൽപ്പാദിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രമുഖ കമ്പനികളുടെ ബ്രാൻഡുകൾ എന്ന് അവകാശപ്പെടുന്ന രീതിയിൽ വ്യാജന്മാർ നടത്തുന്ന വിൽപ്പന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം സൗന്ദര്യ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്ന മലയാളികൾക്ക് ത്വക്ക് രോഗങ്ങളും അനുബന്ധ രോഗങ്ങളും ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കുന്നതിനു സ്വീകരിക്കാവുന്ന നടപടികൾ വിശദമാക്കാമോ;
( ഡി )
വ്യാജ നിർമ്മിതികൾ വില്പന നടത്തുന്നത് തടയുന്നതിന് ഡ്രഗ്സ് കൺട്രോൾ റൂം സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ; മരുന്നുകൾ വില്പന നടത്തുന്നതിനുള്ള ലൈസൻസ് നല്‍കുന്നതിനുള്ള നടപടികൾ വിശദീകരിക്കാമോ;
( ഇ )
പ്രമുഖ ബ്രാൻഡ് കമ്പനികളുടെ പേരിലും ലേബലിലുമുള്ള വ്യാജ വസ്തുക്കൾ നിർമ്മിച്ച് വില്പന നടത്തുന്നത് തടയാൻ എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് അറിയിക്കാമോ?
277.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിവര്‍ഷം എത്ര തുകയുടെ അലോപ്പതി മരുന്നുകള്‍ സംസ്ഥാനത്ത് വിപണനം ചെയ്യുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;
( ബി )
മരുന്ന് വില്‍പ്പനയ്ക്ക് ആനുപാതികമായി ഗുണനിലവാര പരിശോധന നടക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഇതര സംസ്ഥാന വിതരണക്കാരില്‍ നിന്നും നേരിട്ട് വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുന്ന മരുന്നുകൾ പരിശോധിക്കപ്പെടുന്നില്ലായെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ?
278.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിക്രമങ്ങൾക്കിരയാക്കപ്പെടുന്ന സ്ത്രീകൾക്ക് സേവനം നൽകുന്നതിന് വനിതാ ശിശുവികസന വകുപ്പും പോലീസും ഏകോപനത്തോടെ പ്രവർത്തിക്കുന്നില്ല എന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ പോലീസിന്റെ പൂർണ്ണ സഹകരണം വനിതാ ശിശുവികസന വകുപ്പിന് ലഭിക്കുന്നുണ്ടോ;
( സി )
ഗാർഹിക പീഡനത്തിനിരയായി സർക്കാർ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചേരുന്ന സ്ത്രീകളെ സംബന്ധിച്ചുള്ള വിവരം ആശുപത്രി അധികൃത‍ര്‍ എത്ര സമയത്തിനുള്ളിലാണ് പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടത്; വ്യക്തമാക്കാമോ ;
( ഡി )
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വുമൺ ഹെൽപ്പ് സെല്ലുകളും വുമൺ റിസപ്ഷൻ ഡെസ്കും പ്രവർത്തിക്കുന്നുണ്ടോ എന്ന് വനിതാ ശിശുവികസന വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?
279.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ശിശുക്കള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കായി വനിത-ശിശു വികസന വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; ഈ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
280.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് വനിത-ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഏതെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾ തടയുന്നതിന് വേണ്ടി സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ പ്രോജക്ടുകളിലെ ജീവനക്കാരും സംവിധാനങ്ങളും ജെൻഡർ സെൻസിറ്റീവ് ആണോ എന്നുള്ളത് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അത്തരം പരിശോധനകളുടെ റിപ്പോർട്ട് നൽകാമോ;
( സി )
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾ ജെൻഡർ ഫോക്കസ്ഡ് ആക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും എന്തെല്ലാം പരിശീലനങ്ങളാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ഡി )
സ്ത്രീകൾക്ക് നേരെ നടന്നിട്ടുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെട്ടിട്ടുള്ള കേസുകളിൽ ഇരയാക്കപ്പെട്ട വനിതയ്ക്ക് പരിഹാര നിർദ്ദേശങ്ങളിൽ പൂർണ്ണ സംതൃപ്തി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിലവിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളത്; ഇത്തരം സംവിധാനങ്ങളെക്കുറിച്ച് ഇരയാക്കപ്പെട്ട വനിതകളുടെ ഫീഡ്ബാക്ക് എടുക്കുന്നുണ്ടോ; ഉണ്ടെങ്കിൽ നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ഇ )
അതിക്രമങ്ങൾക്കിരയാക്കപ്പെട്ടതും പ്രശ്നപരിഹാരം ഉണ്ടായി വീടുകളിലേക്കു മടങ്ങിയ സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥയെ സംബന്ധിച്ച എന്തെങ്കിലും സ്ഥിതി വിവരക്കണക്കുകളോ റിപ്പോർട്ടുകളോ വകുപ്പിൽ ലഭ്യമാണോ; വ്യക്തമാക്കുമോ;
( എഫ് )
അതിക്രമങ്ങൾക്കിരയാക്കപ്പെടുന്ന വനിതകൾക്ക് നൽകുന്ന കൗൺസിലിംഗ് സെഷൻ മോണിറ്റർ ചെയ്യാൻ സംവിധാനം ഉണ്ടോയെന്ന് വ്യക്തമാക്കാമോ; ഗാർഹിക പീഡനത്തിന് ഇരയായി ഒരു പ്രത്യേക മാനസികാവസ്ഥയിൽ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന ഒരു സ്ത്രീക്ക് പൂർണ്ണ അർത്ഥത്തിൽ സർക്കാർ സംവിധാനങ്ങളിൽ നിന്ന് നീതി ലഭിക്കുന്നില്ല എന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
281.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ അംഗന്‍വാടികളുടെ എണ്ണവും അവയുടെ നമ്പരും വാർഡ് നമ്പരും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേരും ഓരോ അംഗന്‍വാടിയിലും ഉള്ള കുട്ടികളുടെ എണ്ണവും വിശദമാക്കുമോ;
( ബി )
സ്വന്തമായി സ്ഥലമുള്ളതും സ്ഥലം ഇല്ലാത്തതുമായ അംഗൻവാടികൾ , സ്വന്തമായി കെട്ടിടം ഉള്ളതും കെട്ടിടം ഇല്ലാത്തതുമായ അംഗൻവാടികൾ എന്നിവ വേർതിരിച്ച് വിവരങ്ങൾ ലഭ്യമാക്കുമോ?
282.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാതൃക അംഗന്‍വാടികൾ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മാതൃക അംഗന്‍വാടി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; മാതൃക അംഗന്‍വാടി ആരംഭിക്കുവാൻ സൗകര്യപ്രദമായ ഏതെല്ലാം അംഗന്‍വാടികൾ ഉണ്ടെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തിൽ ഏതെങ്കിലും അംഗന്‍വാടികള്‍ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
283.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗന്‍വാടി ഹെല്‍പ്പര്‍ ജീവനക്കാർക്ക് നിലവില്‍ നല്‍കിവരുന്ന ഹോണറേറിയം എത്ര രൂപയാണ്; പ്രസ്തുത ഹോണറേറിയം ഒടുവില്‍ വര്‍ദ്ധിപ്പിച്ചത് എന്നാണ്; എന്ത് തുകയാണ് വര്‍ദ്ധിപ്പിച്ചത്; വർദ്ധിപ്പിച്ച തുക നല്‍കി തുടങ്ങിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എറണാകുളം ജില്ലയിലെ പാമ്പാക്കുട സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴിൽ പ്രവൃത്തിക്കുന്ന 17 അംഗന്‍വാടികളിലെ ഹെല്‍പ്പര്‍മാര്‍ക്ക് വര്‍ദ്ധിപ്പിച്ച ഹോണറേറിയവും കുടിശ്ശികയും നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( സി )
നിലവില്‍ അംഗന്‍വാടി ജീവനക്കാരുടെ ജോലി സമയം എത്ര മണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്; പ്രസ്തുത സമയത്തിനുശേഷം ഭവന സന്ദര്‍ശനം നടത്താന്‍ നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അംഗന്‍വാടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
284.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗന്‍വാടി ‍ജീവനക്കാരുടെ വേതന വര്‍ദ്ധനവ് അവസാനമായി നടപ്പിലാക്കിയത് എന്നാണ് ; വര്‍ദ്ധനവ് എത്രയായിരുന്നു; നിലവിലുള്ള വേതനത്തിന്റെ വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ജീവനക്കാരുടെ ക്ഷേമനിധിയിലേയ്ക്കുള്ള സര്‍ക്കാര്‍ വിഹിതം നൂറ് ശതമാനത്തില്‍ നിന്നും അന്‍പത് ശതമാനമായി കുറച്ചതിന്റെ സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ;
( സി )
ക്ഷേമനിധിയില്‍ നിന്നും ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, ഭവന വായ്പ, വിവാഹ ധനസഹായം എന്നിവ 2018-ല്‍ റദ്ദാക്കിയിരുന്നോ; എങ്കില്‍ പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും ബോര്‍‍ഡ് തീരുമാനത്തിന്റെ പകര്‍പ്പും ലഭ്യമാക്കാമോ?
285.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശിശുക്ഷേമ വകുപ്പിന് കീഴിൽ എത്ര സ്മാർട്ട് അംഗൻവാടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രത്യേക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൂടി സൗകര്യപ്രദമാകുന്ന തരത്തിൽ അംഗൻവാടികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമോ; വിശദമാക്കാമോ ?
286.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ 184, 165, 109 എന്നീ നമ്പറുകളിലുള്ള അംഗന്‍വാടികളുടെ കെട്ടിടനിർമ്മാണത്തിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധി നൽകിയ നിവേദനങ്ങളിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വന്തമായി കെട്ടിടങ്ങളില്ലാത്ത പ്രസ്തുത അംഗന്‍വാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
287.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രവണ വൈകല്യമുള്ള കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റ് ഉപകരണങ്ങളുടെ അറ്റകുറ്റപണി വൈകുന്നതിനാൽ കേടായ ഉപകരണങ്ങളാണ് കുട്ടികൾ മാസങ്ങളായി ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി മതിയായ തുക അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം അറിയിക്കുമോ; തുക അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
നിലവിൽ അഡ്വാൻസ്ഡ് ബയോണിക്സ് പ്രോസസറുകള്‍ ഉപയോഗിക്കുന്ന കോക്ലിയർ ഇംപ്ലാന്റ് ഉപകരണങ്ങളുടെ കാലാവധി 31.03.2023 ന് അവസാനിച്ചിട്ടുള്ളതിനാല്‍ കാലാവധി കഴിഞ്ഞതും വരും വര്‍ഷങ്ങളില്‍ കാലാവധി കഴിയുന്നതുമായ പ്രോസസറുകൾ അപ്ഗ്രേഡ് ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ഉപകരണങ്ങളുടെ കേടുപാടുകള്‍ അടിയന്തരമായി കണ്ടെത്തി പരിഹരിക്കുന്നതിന് എല്ലാ ജില്ലാ ആശുപതികളിലും ഓഡിയോളജിസ്റ്റുകളെയും സ്പീച്ച് തെറാപ്പിസ്റ്റുകളെയും നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
288.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വകുപ്പിന്റെയും വനിത ശിശുവികസന വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സ്‌കൂൾ ആരോഗ്യ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
289.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഈ വര്‍ഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ എത്ര പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എത്ര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എത്ര തുക പിഴയായി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
290.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ ഉപയോഗ ശേഷം അടുത്ത ദിവസങ്ങളില്‍ പുനഃരുപയോഗിച്ചു വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ക്യാന്‍സര്‍ പോലെ ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ഇത്തരം ഭക്ഷ്യ എണ്ണകള്‍ പിടിച്ചെടുക്കാന്‍ വേണ്ടി ഭക്ഷ്യസുരക്ഷാ വിഭാഗം എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ ;
( ബി )
ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ ഹോട്ടലുകളിൽ ഭക്ഷ്യഎണ്ണ ഉപയോഗിക്കുന്നത് മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടി വിശദമാക്കാമോ ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.