UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
291.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വരുന്ന ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രത്യേക ചന്തകള്‍ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
292.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലസ്ഥാന നഗരത്തില്‍ 2024 ജനുവരി മുതല്‍ സിറ്റി ഗ്യാസ് പെെപ്പ് ലെെന്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
സിറ്റി ഗ്യാസ് പദ്ധതിയ്ക്കായി കൊച്ചുവേളിയില്‍ സ്ഥാപിച്ചിട്ടുളള പ്ലാന്റിന്റെ ശേഷി എത്രയാണെന്നും ഇവിടെ നിന്നും എത്ര മാത്രം ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ സാധിക്കുമെന്നും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിലവില്‍ എത്ര സിറ്റി ഗ്യാസ് കണക്ഷന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്; തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( ഡി )
അപേക്ഷകള്‍ ലഭിക്കുന്നതിനനുസരിച്ച് സിറ്റി ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിന് സാധിക്കുന്നുണ്ടോ; സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനും എന്തെല്ലാം ഇടപെടലുകളാണ് നടത്തുന്നതെന്ന് അറിയിക്കാമോ?
293.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
294.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2022-23 കാലയളവില്‍ എത്ര ഹോട്ടലുകള്‍ പ്രവർത്തിക്കുന്നുണ്ട്; ഇതില്‍ പാലക്കാട് ജില്ലയില്‍ എത്ര എണ്ണം എവിടെയൊക്കെ പ്രവര്‍ത്തിച്ച് വരുന്നു എന്ന് വിശദമാക്കാമോ; ഇതിലേക്കായി സർക്കാർ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
295.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഭക്ഷ്യ ഭദ്രത നിയമപ്രകാരം ഗുണമേന്മയുള്ള റേഷൻ സാധനങ്ങൾ യഥാസമയം ലഭിച്ചില്ലെങ്കിൽ കാർഡുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുവാൻ അവകാശമുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സർവർ തകരാറിനെയും ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെയും തുടർന്ന് റേഷൻ ലഭിക്കാത്ത കാർഡ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഭക്ഷ്യ കമ്മീഷന്റെ ഉത്തരവിൽ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
296.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട അരിവിഹിതം മുഴുവനായി നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
മുൻഗണനാ റേഷൻ കാർഡുകളും ബി.പി.എൽ. റേഷൻ കാർഡുകളും അനുവദിക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
297.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡുകള്‍ ചിപ്പ് ഘടിപ്പിച്ച പി.വി.സി കാര്‍ഡ് രൂപത്തിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സികളുമായി ആശയ വിനിമയം നടത്തുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍ പ്രസ്തുത ഏജന്‍സികളുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കുമോ?
298.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ നിലവിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകൾ എത്രയാണ്;
( സി )
വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
വയനാട് ജില്ലയില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകളായ എത്ര പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ് ഉള്ളതെന്ന് വിശദമാക്കാമോ?
299.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയതായി എത്രപേർക്ക് കഴിഞ്ഞ ഒരു വർഷത്തിനകം റേഷൻ കാർഡുകൾ നൽകിയിട്ടുണ്ടെന്നും ഇതിൽ എത്രപേർക്ക് ബി.പി.എൽ. കാർഡ് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
അനർഹർ കൈവശം വച്ചിരുന്ന എത്ര കാർഡുകളാണ് സറണ്ടർ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
300.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആർ സി എം എസ് )ല്‍ ഡാറ്റാ എന്‍ട്രി വരുത്തിയപ്പോള്‍ നിരവധി തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തെറ്റുകള്‍ തിരുത്തുന്നതിന് കാര്‍ഡ് ഉടമകള്‍ക്ക് എന്തെങ്കിലും അവസരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അച്ചടിച്ച റേഷൻ കാര്‍ഡുകള്‍ക്ക് പകരം സ്മാര്‍ട്ട് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിൽ സംസ്ഥാനത്ത് സ്മാര്‍ട്ട് റേഷൻ കാർഡുകള്‍ വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
301.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യത്യസ്ത കാറ്റഗറികളിലെ റേഷന്‍ കാര്‍ഡുകൾ ഏതൊക്കെയെന്നും അവയുടെ കളർ കോഡ് എന്തെന്നും വ്യക്തമാക്കാമോ; ഓരോ കാറ്റഗറിയിലും നിലവിലുളള റേഷന്‍ കാര്‍ഡുകളുടെ എണ്ണം വിശദമാക്കാമോ;
( ബി )
എ.എ.വെെ. കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്ക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
എ.എ.വെെ. കാര്‍ഡുകളുടെ ദുരുപയോഗം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് നല്കുന്ന റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
302.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷൻ കടകളെ നവീകരിക്കുന്നതിനും റേഷൻ കടകൾ വഴി നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
303.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്തുവാന്‍ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇടതുപക്ഷ സര്‍ക്കാരുകളുടെ ഇടപെടല്‍ സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളെ കാലോചിതവും പരിഷ്കൃതവും ഗുണഭോക്തൃ സൗഹാര്‍ദ്ദവുമാക്കി മാറ്റിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും ഘട്ടം ഘട്ടമായി സ്മാര്‍ട്ട് റേഷന്‍ കടകളാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇതിന്റെ ഭാഗമായി റേഷൻകടകളുടെ പശ്ചാത്തലസൗകര്യം വിപുലപ്പെടുത്തി ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന നടപടിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
കെ-സ്റ്റോറുകളാക്കി മാറ്റുന്ന റേഷന്‍കടകളുടെ ലൈസന്‍സികള്‍ക്ക് ബാങ്കുകളുടെ സഹായത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
304.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ ;
( ബി )
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരാത്ത, തുറന്ന കമ്പോള വില്പന പദ്ധതിയിലൂടെ (ഒ.എം.എസ്.എസ്.) സംസ്ഥാനങ്ങള്‍ക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്;
( സി )
പ്രസ്തുത നടപടി മൂലം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതത്തിൽ എത്ര ടണ്‍ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
വെട്ടിക്കുറച്ച ഭക്ഷ്യധാന്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി എന്തെല്ലാം ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് വിശദമാക്കാമോ?
305.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയത് എന്നുമുതലാണെന്ന് അറിയിക്കുമോ;
( ബി )
സോഫ്‌റ്റ്‌വെയര്‍ സംവിധാനത്തിലെ തകരാർ മൂലം റേഷന്‍ വിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
റേഷന്‍ വിതരണത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവസാന തീയതികളില്‍ ഇ-പോസ് മെഷീന്‍ പണിമുടക്കുന്നതുവഴി നിരവധി പേര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭ്യമാകാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
സോഫ്‌റ്റ്‌വെയര്‍ സംവിധാനത്തിലെ പിഴവ് പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
306.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നഗരസഭയില്‍ റവന്യൂ ടവറിന് സമീപം ഹൗസിംഗ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലത്ത് സിവില്‍ സപ്ലൈസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം പരിശോധിച്ച് ഫീസിബിലിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികൾ വിശദമാക്കാമോ?
307.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വിതരണവുമായി ബന്ധപ്പെട്ട ഇ-പോസ് സംവിധാനവും അതിനെ നിയന്ത്രിക്കുന്ന സെർവറും ഇടക്കിടെ തകരാറിലാകുന്നത് റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യം ഗൗരവമായി പരിശോധിച്ചിട്ടുണ്ടോ ;
( ബി )
സെർവർ തകരാർ മൂലം ഏപ്രിൽ മാസം 2.66 ലക്ഷത്തോളം പേർക്ക് ​റേഷൻ നിഷേധിക്കപ്പെട്ടതായി സംസ്ഥാന ഭക്ഷ്യകമ്മീഷന് പരാതി ലഭിച്ചിരുന്നോ: എങ്കിൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
സാങ്കേതിക പിഴവുമൂലം റേഷൻ മുടങ്ങാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
308.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-പോസ് മെഷീനുകളുടെ തകരാർ മൂലം റേഷന്‍ വിതരണം ഇടയ്ക്കിടെ തടസ്സപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തകരാര്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
309.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിനും നിത്യോപയോഗസാധനങ്ങള്‍ സുലഭമായി ലഭ്യമാക്കുന്നതിനും പൊതുവിതരണകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കൂടുതല്‍ പൊതുവിതരണകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
പൊതുവിതരണകേന്ദ്രങ്ങള്‍ വഴി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
310.
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യം ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിലക്കയറ്റം തടയാന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് 3000 കോടി രൂപയോളം കുടിശ്ശിക നൽകാനുണ്ട് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
സര്‍ക്കാര്‍ കുടിശ്ശിക നൽകാത്തത് കാരണം സംഭരിച്ച നെല്ലിന്റെ തുക കര്‍ഷകര്‍ക്ക് നൽകാൻ സപ്ലൈകോയ്ക്ക് സാധിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഇ )
സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
311.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ യഥേഷ്ടം ലഭ്യമല്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിലക്കയറ്റം പിടിച്ചു നിര്‍ത്തി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
312.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള വില വര്‍ദ്ധനവ് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ?
313.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സപ്ലൈകോ നടത്തുന്ന ഇടപെടലുകൾ വിശദമാക്കാമോ;
( സി )
സർക്കാർ നൽകാനുള്ള കുടിശ്ശിക ലഭിക്കാത്തതിനാൽ സപ്ലൈകോ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കുടിശ്ശിക നൽകാത്തത് കാരണം സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യത്തിന് സാധനങ്ങൾ ഇല്ലാതെ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കുമോ?
314.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം ദു:സ്സഹമായിരിക്കുന്ന അവസ്ഥ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിന് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തടസ്സം സൃഷ്ടിക്കുന്നുണ്ടോ;
( സി )
വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് അടിയന്തരമായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
315.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യം നിലവിലുണ്ടോ ; എങ്കില്‍ ഇത് ഗൗരവത്തോടെ കണ്ടിട്ടുണ്ടോ;
( ബി )
അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വിലക്കയറ്റം തടയുന്നതിനും വില നിയന്ത്രിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( സി )
വിലക്കയറ്റം തടയുന്നതിന് മാവേലി സ്റ്റോറുകള്‍, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവ വഴി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
316.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപയ്ക്ക് റേഷന്‍ കടകള്‍ വഴി അധിക അരി നല്‍കുന്നത് പരിഗണനയില്‍ ഉണ്ടോ;
( ബി )
നിത്യോപയോഗ സാധനങ്ങൾക്ക് ചില വ്യാപാരികള്‍ അമിതമായി വില ഈടാക്കുന്നത് മൂലം അവശ്യ സാധനങ്ങള്‍ക്ക് ഉണ്ടാകുന്ന വിലയക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
317.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിലക്കയറ്റം തടയുന്നതിന് മാതൃകാപരമായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
318.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ശ്രദ്ധയിൽവന്നിട്ടുണ്ടോ;
( ബി )
എങ്കിൽ വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
മാവേലി സ്റ്റോർ, സപ്ലൈക്കോ എന്നിവ മുഖേന കൂടുതൽ സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
മാർക്കറ്റിൽ ഒരേ സാധനങ്ങൾക്ക് വിവിധയിടങ്ങളിൽ വ്യത്യസ്ത വില ഈടാക്കുന്നത് തടയാനും കൃത്രിമ വിലക്കയറ്റം ഉണ്ടാകുന്നത് തടയാനും എന്തെല്ലാം പരിശോധന മാർഗ്ഗങ്ങളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഇ )
കെ - സ്റ്റോർ പദ്ധതി വേണ്ടത്ര വിജയം കാണുന്നില്ല എന്ന വിമർശനം പരിശോധിച്ച് കെ - സ്റ്റോറിലൂടെ കൂടുതൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
319.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില എത്ര ശതമാനം വർദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഫലപ്രദമായി വിപണിയില്‍ ഇടപെടുന്നതിന്എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
സപ്ലൈകോ വില്‍പ്പനശാലയില്‍ സബ്സിഡിയില്‍ വില്‍ക്കുന്ന പല ഉല്‍പ്പന്നങ്ങളും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാവുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
വരാനിരിക്കുന്ന ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
320.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൊതുജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും വിലനിലവാരം നിയന്ത്രിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( സി )
കൃത്യമായ വിപണി ഇടപെടല്‍ നടത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനുമായി സ്വീകരിച്ച നടപടികള്‍ മൂലമുണ്ടായ പുരോഗതി അറിയിക്കുമോ; ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും അവര്‍ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
321.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-പുല്ലുപാറയില്‍ സിവില്‍ സപ്ലെെസ് വകുപ്പിന്റെ കീഴില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് പ്രവൃത്തി ഉദ്ഘാടനം നടത്തിയ ഗോഡൗണിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
322.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ വിപണി ഇടപെടലിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും നാളിതുവരെ ഇതിൽ എത്ര തുക അനുവദിച്ചു നൽകിയെന്നും എത്ര തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
323.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സബ്സിഡി ഇനത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത വകയിലും കിറ്റ് വിതരണം ചെയ്ത വകയിലും സപ്ലൈകോയ്ക്ക് എത്ര തുക നല്‍കുവാനുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത കുടിശ്ശിക എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരണം നടത്തിയത് വഴി സപ്ലൈകോയ്ക്ക് എത്ര രൂപ കുടിശ്ശിക ഇനത്തില്‍ നല്‍കുവാനുണ്ട്; പ്രസ്തുത കുടിശ്ശിക എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
സപ്ലൈക്കോ സ്റ്റോറുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
324.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ കാണിനാട്ടില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കണമെന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സൂപ്പര്‍ മാര്‍ക്കറ്റിനായി പഞ്ചായത്ത് കെട്ടിട സൗകര്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആയത് ആരംഭിക്കുന്നതിന് നടപടി കൈക്കൊള്ളുമോയെന്ന് അറിയിക്കാമോ?
325.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെങ്കിലും സ്ഥലത്ത് പുതുതായി മാവേലി സ്റ്റോറുകളോ സപ്ലെെകോ ഔട്ട് ലെറ്റുകളോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മണ്ഡലത്തിലെ ഏതെങ്കിലും മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; നിലവില്‍ മണ്ഡലത്തില്‍ എത്ര സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ഡി )
കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഇ )
സപ്ലെെകോ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി വിവിധ വിഭാഗങ്ങളിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് ഇനം തിരിച്ച് ലഭ്യമാക്കാമോ?
326.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ ഓണ്‍ലെെന്‍ വഴിയാക്കുന്നതിനായി എച്ച്.ആര്‍.എം.എസ്. വികസിപ്പിക്കുന്നതിനായി 02.06.2022-ല്‍ സി-ഡിറ്റിന് നല്‍കിയ വര്‍ക്ക് ഓര്‍ഡര്‍ പ്രകാരം സോഫ്‌റ്റ്‌വെയര്‍ തയ്യാറായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്കായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത് ; സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കേണ്ട കാലാവധി എന്നുവരെയാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നുമുതല്‍ നടപ്പിലാക്കാനാകും എന്ന് വിശദമാക്കാമോ?
327.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്ല് സംഭരണ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക വിതരണം ചെയ്യാനും അടുത്ത സംഭരണ സീസണ്‍ മുതല്‍ സമയബന്ധിതമായി നെല്ലെടുക്കാനും വില യഥാസമയം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
328.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി നെല്ല് സംഭരണം നടത്തിയ ഇനത്തില്‍ കര്‍ഷകര്‍ക്ക് എത്ര രൂപ വിതരണം ചെയ്യാനുണ്ടെന്ന് വിശദമാക്കുമോ; പ്രസ്തുത തുക എന്നത്തേക്ക് കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
2016 - ന് ശേഷം നെല്ലിന്റെ സംഭരണ വിലയില്‍ കേന്ദ്രസംസ്ഥാന വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ആയതിന്റെ വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
നടപ്പ് സാമ്പത്തിക വര്‍ഷം നെല്ലിന്റെ സംഭരണ വിലയില്‍ സംസ്ഥാന വിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയിനത്തിൽ കർഷകർക്ക് നൽകാനുള്ള തുക പൂർണ്ണമായും വിതരണം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
329.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സീസണിൽ പാലക്കാട് ജില്ലയിൽ നിന്നും സംഭരിച്ച നെല്ലിന്റെ അളവ് എത്രയാണെന്ന് അറിയിക്കുമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തിലെ ഓരോ പാടശേഖരത്തില്‍ നിന്നും ശേഖരിച്ച നെല്ലിന്റെ കണക്ക് വിശദമാക്കുമോ ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ നിന്നും സംഭരിച്ച നെല്ലിന്റെ തുക കുടിശ്ശികയായി നല്‍കാനുണ്ടോ; എങ്കിൽ പ്രസ്തുത പാടശേഖരങ്ങളുടെ പേരുവിവരവും ഓരോ പാടശേഖരത്തിനും നല്‍കാനുള്ള കുടിശ്ശിക തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കുടിശ്ശിക പൂർണ്ണമായി നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
330.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സീസണില്‍ കര്‍ഷകരില്‍ നിന്നും എത്ര ടണ്‍ നെല്ലാണ് സംഭരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കാത്ത വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ഡി )
സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും എന്ന് കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
331.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോ വഴി നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കുടിശ്ശിക വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
കുടിശ്ശിക എന്നു മുതല്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇടക്കാലാശ്വാസമായി കുടിശ്ശിക കര്‍ഷകര്‍ക്ക് അനുവദിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കുമോ?
332.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-പോസ് മെഷീൻ സ്ഥാപിച്ചത് ഏതു സ്ഥാപനമാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് ടെൻഡർ നടപടികളിലൂടെയാണോ കരാർ നൽകിയത്; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഇ-പോസ് മെഷീൻ സ്ഥാപിച്ചതിന്റെ കരാർ രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
ഇ-പോസ് മെഷീൻ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവൃത്തികളിലാണ് സംസ്ഥാന സർക്കാർ ടെൻഡർ വിളിച്ചിരുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
ഈ ടെൻഡറുകളിൽ ഏതൊക്കെ സ്ഥാപനങ്ങൾ പങ്കെടുത്തു എന്നും ഓരോ സ്ഥാപനവും ക്വാട്ട് ചെയ്ത തുക എത്രയായിരുന്നു എന്നും വ്യക്തമാക്കാമോ;
( എഫ് )
ഇ-പോസ് മെഷീൻ സ്ഥാപിച്ചതുമായും അവയുടെ പ്രവർത്തനവുമായും ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.ഐ.സി. എന്തൊക്കെ ജോലികളാണ് ചെയ്യുന്നത് എന്നും സംസ്ഥാന സർക്കാർ എന്തൊക്കെ ജോലികളാണ് ചെയ്യുന്നത് എന്നും വിശദമാക്കാമോ?
333.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഭക്ഷ്യധാന്യ വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഓണം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ആഘോഷ സമയങ്ങളില്‍ കേന്ദ്രം പ്രത്യേക സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
334.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭ കെടുതികളും കേന്ദ്രസർക്കാരിന്റെ പുത്തൻ സാമ്പത്തിക നയം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്ത് നിത്യോപയോഗ സാധനവിലയെയും ലഭ്യതയെയും എപ്രകാരം ബാധിച്ചുവെന്നും അതുമൂലമുണ്ടായ വിലവർദ്ധനയും ദൗര്‍ലഭ്യവും സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രതിസന്ധി തരണം ചെയ്യാനും ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും വിലനിലവാരം പിടിച്ചുനിർത്താനുമായി നടപ്പാക്കിയ പ്രധാന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ആവശ്യം വേണ്ടുന്ന നിത്യോപയോഗ സാധനങ്ങളുടെ ദൈനംദിന കണക്കും സംസ്ഥാന ലഭ്യതയും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അളവും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രതിസന്ധി നേരിടാൻ എന്തെല്ലാം കേന്ദ്രസഹായം അഭ്യർത്ഥിച്ചുവെന്നും ലഭ്യമായത് എന്തെല്ലാമെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.