|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2856.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫ്ലഡ്
ഡാമേജ് വര്‍ക്ക് ലിസ്റ്റില്‍
ഉള്‍പ്പെടുത്തി കാസര്‍ഗോഡ്
മൈനര്‍ ഇറിഗേഷന്‍ സമര്‍പ്പിച്ച
എത്ര പ്രവൃത്തികള്‍ക്ക് 2022-23
വര്‍ഷത്തില്‍ അനുമതി
നല്‍കിയിട്ടുണ്ട്; വിശദാംശങ്ങൾ
അറിയിക്കാമോ?
2857.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലവിഭവ വകുപ്പിന്റെ ആസ്തികളായി
കണക്കാക്കിയിട്ടുള്ള
ജലാശയങ്ങൾ,തോടുകള്‍, പുഴകള്‍,
മറ്റ് ജലനിര്‍ഗ്ഗമന
മാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ
നീളം,വീതി എന്നിവ
ഉള്‍പ്പെടുത്തിയ ആസ്തി
രജിസ്റ്റര്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത് അടിയന്തരമായി
തയ്യാറാക്കാന്‍ നടപടി
സ്വീകരിക്കാമോ;
(
ബി )
തോടുകളുടെയും
പുഴകളുടെയും കുളങ്ങളുടെയും
അതിര്‍ത്തികള്‍
വേര്‍തിരിക്കാത്തത്
കയ്യേറ്റങ്ങള്‍
വര്‍ദ്ധിക്കുന്നതിനും ആയത്
ഒഴിപ്പിച്ചെടുക്കുന്നതിന്
തടസ്സമാകുന്നുവെന്നതും
കണക്കിലെടുത്ത് എത്രയും വേഗം
ആസ്തി രജിസ്റ്റര്‍
തയാറാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
2858.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സംസ്ഥാനത്തിന്റെ
ജലവിഭവം സംബന്ധിച്ച് വിശദമായ
പഠനം നടത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
ജലസമ്പത്ത് സംബന്ധിച്ച പഠനം
1958-ലും 1984-ലും നടത്തിയതിന്
ശേഷം നാല്‍പത്
വര്‍ഷത്തോളമായിട്ടും അത്തരമൊരു
സമഗ്ര പഠനം
നടത്തിയിട്ടില്ലായെന്നത്
കണക്കിലെടുത്ത് എത്രയും വേഗം
ജലകമ്മീഷന്‍ രൂപീകരിച്ച് സമഗ്ര
പഠനം നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2859.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂരിൽ
ജഡ്ജസ് ക്വാർട്ടേഴ്സ്
നിർമ്മിക്കുന്നതിനായി കല്ലട
ഇറിഗേഷൻ പ്രോജക്ടി
(കെ.ഐ.പി)ന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം വിട്ടുകിട്ടുന്നത്
സംബന്ധിച്ച് 3.6.2020-ന്
അന്നത്തെ ബഹു. വനം വന്യജീവി
വകുപ്പ് മന്ത്രിയുടെ
സാന്നിധ്യത്തിൽ ജലവിഭവ വകുപ്പ്
മന്ത്രിയുടെ ചേംബറിൽ വച്ച്
കൂടിയ യോഗത്തിൽ പുനലൂർ
കെ.ഐ.പി-യുടെ ഏകദേശം 1200
ചതുരശ്ര മീറ്റർ സ്ഥലത്തോടൊപ്പം
കിണറും പമ്പ് ഹൗസും സ്ഥിതി
ചെയ്യുന്ന സ്ഥലം കൂടി
വിട്ടുനല്കുന്നതിന്
തീരുമാനിച്ചിരുന്നു എന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നിലവിലുള്ള
നിയമങ്ങൾക്കും വ്യവസ്ഥകൾക്കും
അനുസൃതമായി കോടതിയ്ക്കായി സ്ഥലം
വിട്ടുനല്കുന്നതിന് മുമ്പായി
കെ.ഐ. പി-യുടെ ക്യാമ്പസിൽ പുതിയ
കിണറും പമ്പ്ഹൗസും പുനലൂർ
കോടതിയുടെ ചെലവിലും
ഉത്തരവാദിത്വത്തിലും
നിർമ്മിച്ചു നൽകുന്നതിന്
തീരുമാനിക്കുകയും ആയതിന്റെ
തുടർനടപടികൾക്കായി കെ.ഐ.പി,
കൊട്ടാരക്കര സൂപ്രണ്ടിങ്
എഞ്ചിനീയറെ
ചുമതലപ്പെടുത്തിയിരുന്നു എന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
യോഗതീരുമാനത്തിന്മേൽ
സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പുനലൂർ
കോർട്ട് കോംപ്ലക്സിന് ഓഫീസ്
ക്വാർട്ടേഴ്സ്
നിർമ്മിക്കുന്നതിന് 2023-24
സാമ്പത്തിക വർഷത്തെ ബജറ്റിൽ തുക
വകയിരുത്തിയിട്ടുള്ള
സാഹചര്യത്തിൽ പ്രസ്തുത
നിർമ്മാണം നടത്തുന്നതിനായി
തീരുമാനിച്ചിട്ടുള്ള ഭൂമി
വിട്ടു നൽകുന്നതിനുള്ള നടപടികൾ
ത്വരിതപ്പെടുത്തുമോ ; ആയത്
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകും എന്ന്
വിശദമാക്കുമോ?
2860.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2021-22, 2022-23 സാമ്പത്തിക
വര്‍ഷങ്ങളിൽ പ്ലാന്‍, നോണ്‍
പ്ലാന്‍ ഇനത്തില്‍ എത്ര രൂപയുടെ
പദ്ധതികള്‍ക്കാണ് ഇറിഗേഷന്‍
മൈനര്‍, മേജര്‍ വിഭാഗങ്ങള്‍ക്ക്
ഭരണാനുമതി നല്‍കിയതെന്ന്
സര്‍ക്കിള്‍ തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
2022-23-ല്‍
പ്ലാന്‍, നോണ്‍ പ്ലാന്‍
ഇനത്തില്‍ ഭരണാനുമതി
നല്‍കിയതില്‍ ഇനി ലഭിക്കുവാൻ
അവശേഷിക്കന്ന തുക എത്രയെന്ന
വിവരം ലഭ്യമാക്കാമോ?
2861.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇറിഗേഷന്‍-ടൂറിസം
പദ്ധതി എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഏതൊക്കെ മണ്ഡലങ്ങളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
അരൂര്‍
മണ്ഡലത്തില്‍ പെരുമ്പളം ന്യൂ
സൗത്ത് പ്രദേശത്ത്
ഇറിഗേഷന്‍-ടൂറിസം പദ്ധതി
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2862.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഒറ്റപ്പാലം
മണ്ഡലത്തില്‍ നടപ്പാക്കുന്ന
മൈനര്‍/മേജര്‍ ഇറിഗേഷന്‍
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
2863.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ തിരൂരങ്ങാടി
നഗരസഭയിൽപ്പെട്ട വെഞ്ചാലി
കാപ്പ് നവീകരണവുമായി
ബന്ധപ്പെട്ട് നിലവിൽ ഏതെങ്കിലും
പദ്ധതി സർക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ വിശദമായ
പ്രോജക്ട് റിപ്പോർട്ട്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് അനുമതി
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട ഫയൽ നിലവില്‍ ഏത്
ഓഫീസിലാണ് ; ആയതിന്റെ ഫയൽ നമ്പർ
ലഭ്യമാക്കാമോ?
2864.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
മണ്ഡലത്തില്‍ 2021-22, 2022-23
സാമ്പത്തിക വര്‍ഷങ്ങളിൽ
പ്ലാന്‍, നോണ്‍പ്ലാന്‍ ഇനങ്ങളിൽ
മൈനര്‍, മേജര്‍ ഇറിഗേഷൻ
വിഭാഗങ്ങളിൽ എത്ര
പദ്ധതികള്‍ക്ക് ഭരണാനുമതി
നല്‍കിയതെന്നതിന്റെ പട്ടിക ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഭരണാനുമതിക്കായി
ചീഫ് എഞ്ചിനീയര്‍ നല്‍കിയ
ഏതെല്ലാം പദ്ധതികൾക്കാണ്
ഭരണാനുമതി നല്‍കാനുള്ളത്; ആയത്
അടിയന്തരമായി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
2865.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിയാര്‍വാലി
ഇറിഗേഷന്‍ പ്രോജക്ടിനായി
2023-24 സാമ്പത്തിക വര്‍ഷം എത്ര
തുകയാണ് ബജറ്റില്‍
വകയിരുത്തിയിട്ടുള്ളതെന്ന്
ശീര്‍ഷകം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
2023-24
വര്‍ഷത്തില്‍ പ്രസ്തുത
പ്രോജക്ടില്‍ ഏതെല്ലാം
പ്രവൃത്തികളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
തകര്‍ന്ന
കനാലുകളുടെ
പുനര്‍നിര്‍മ്മാണത്തിനും
അറ്റകുറ്റപണികള്‍ക്കും
വകയിരുത്തിയ തുകയുടെ വിശദാംശം
ലഭ്യമാക്കാമോ?
2866.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ
മേപ്പാടം-മുതാരുകുളമ്പ്
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
നിലവിൽ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2867.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആസാദി
കാ അമൃത് മഹോത്സവ്-ന്റെ ഭാഗമായി
ചരിത്ര പ്രാധാന്യമുള്ളതും നൂറ്
വര്‍ഷത്തിലധികം പഴക്കമുള്ളതുമായ
ജലാശയങ്ങള്‍
നവീകരിക്കുന്നതിനായുള്ള
കേന്ദ്രാവിഷ്കൃത പദ്ധതിയിലേക്ക്
സംസ്ഥാനത്ത് നിന്നും ജലവിഭവ
വകുപ്പ് മുഖേന പ്രൊപ്പോസലുകള്‍
അയച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ പ്രൊജക്ട്
കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ
വാപ്കോസ് ലിമിറ്റഡ് മുഖാന്തിരം
മേല്‍ പദ്ധതിയിലേക്ക്
പ്രൊപ്പോസലുകള്‍
സമർപ്പിച്ചിട്ടുണ്ടോ ; എങ്കിൽ
ഏതെല്ലാം നിയോജകമണ്ഡലങ്ങളിലെ
ഏതെല്ലാം പദ്ധതികളുടെ
പ്രൊപ്പോസലുകളാണ്
നല്‍കിയതെന്നുമുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
സി )
മേല്‍
പദ്ധതിയുമായി ബന്ധപ്പെട്ട്
കേന്ദ്ര സര്‍ക്കാരില്‍ നിന്നും
ലഭിച്ച ആശയവിനിമയങ്ങളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
ഇവയ്ക്ക് സര്‍ക്കാര്‍ നല്‍കിയ
മറുപടികളുടെ പകര്‍പ്പുകളും
ലഭ്യമാക്കാമോ;
(
ഡി )
മേല്‍
പദ്ധതിയിലേക്ക് ഏതെങ്കിലും
ജലാശയങ്ങളെ തിരഞ്ഞെടുത്തതായി
കേന്ദ്ര സര്‍ക്കാരിൽ നിന്നും
സംസ്ഥാനത്തിന് അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
2868.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍
ബീച്ചില്‍ പരപ്പാല്‍ തീരസംരക്ഷണ
പ്രവൃത്തിയുടെ ഡിസൈന്‍
ചെയ്യുന്നതിന് ഹൈഡ്രോളിക്ക്
മോഡല്‍ പഠനം നടത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
തുടര്‍പ്രവര്‍ത്തനങ്ങളുടെ വിശദ
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പഠനം നടത്തുന്നതിനായി നിലവില്‍
നിയോഗിച്ചിരിക്കുന്ന എജന്‍സിയെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഹൈഡ്രോളിക്ക്
മോഡല്‍ പഠനം പൂര്‍ത്തിയാകുന്ന
മുറക്ക് അരിയല്ലൂര്‍ ബീച്ചില്‍
പരപ്പാല്‍ തീരസംരക്ഷണ
പ്രവൃത്തിയുടെ ഡിസൈന്‍
പ്രവര്‍ത്തനങ്ങള്‍ ഏതു
തരത്തില്‍ നിര്‍വ്വഹിക്കാനാണ്
ആലോചിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
2869.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
കായലിൽ നിറഞ്ഞുകിടക്കുന്ന
എക്കലും ചെളിയും നീക്കം ചെയ്ത്
ജലയാനങ്ങളുടെ യാത്രയും
മത്സ്യബന്ധനവും
സുഗമമാക്കുന്നതിനായി ഏതെങ്കിലും
പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
പുതിയ പദ്ധതികൾ
ആവിഷ്കരിക്കാനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
സി )
ഇപ്രകാരം
നീക്കം ചെയ്യുന്ന എക്കലും
ചെളിയും വെള്ളക്കെട്ടുമൂലം
ദുരിതം അനുഭവിക്കുന്ന താഴ്ന്ന
പ്രദേശങ്ങളിൽ
നിക്ഷേപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
2870.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പുഴയോര സംരക്ഷണത്തിനായി ജലവിഭവ
വകുപ്പ് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
പട്ടാമ്പി
മണ്ഡലത്തിലൂടെ ഒഴുകുന്ന
ഭാരതപ്പുഴയുടെ തീരങ്ങള്‍
സൗന്ദര്യ വത്ക്കരിക്കുന്നതിന്റെ
ഭാഗമായി പൊതു ജനങ്ങളെ
അകര്‍ഷിക്കുന്ന തരത്തില്‍ വിവിധ
പദ്ധതികള്‍ നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ; എങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നതിന്റെ
വിശദാംശം നല്‍കുമോ?
2871.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുഴകള്‍
സംരക്ഷിക്കുന്നതിനും പുഴയുടെ
തീരങ്ങളിലെ കൃഷി, മല്‍സ്യകൃഷി,
ടൂറിസം, ജൈവ വേലി തുടങ്ങിയ
ജീവനോപാധി പ്രവര്‍ത്തനങ്ങളെ
പ്രോല്‍സാഹിപ്പിക്കുന്നതിനുമായി
സമഗ്രമായ ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
(
ബി )
പുഴയുടെ
സമഗ്ര സംരക്ഷണത്തോടൊപ്പം മറ്റ്
വരുമാന മാര്‍ഗ്ഗങ്ങള്‍ കൂടി
ലഭിക്കുന്ന തരത്തില്‍
പ്രത്യേകമായ പദ്ധതി
തയ്യാറാക്കാനും വിവിധ
വകുപ്പുകളുടെ ഫണ്ടുകള്‍
ലഭിക്കുന്നതിനുമായി നടപടി
സ്വീകരിക്കാമോ;
(
സി )
പുഴകള്‍
സംരക്ഷിക്കുന്നതിനായി ഏതൊക്കെ
ഫണ്ടുകളാണ് നിലവിലുള്ളത്;
വിശദമാക്കാമോ;
(
ഡി )
പുഴ-
ജല സംരക്ഷണത്തിനായി കേന്ദ്ര
സര്‍ക്കാരിന്റെ ഏതൊക്കെ
ഫണ്ടുകളാണ് നിലവില്‍
ലഭ്യമായിട്ടുള്ളത്; 2022-23
വര്‍ഷത്തില്‍ പുഴ
സംരക്ഷണത്തിനായി കേന്ദ്ര
സര്‍ക്കാരിന്റെ ഫണ്ട്
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ഇ )
ബാലുശ്ശേരി
മണ്ഡലത്തിലെ
മഞ്ഞപ്പുഴ-രാമന്‍പുഴ
സംരക്ഷിക്കുന്നതിനും പുഴയെ
മനുഷ്യന്റെ ജീവനോപാധിയായി
മാറ്റുന്നതിനും വിവിധ
വകുപ്പുകളുടെ സഹായത്താല്‍ ഒരു
സമഗ്ര മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2872.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽപ്പെട്ട പെരുമണ്ണ
ക്ലാരി പഞ്ചായത്തിലെ ക്ലാരി
തോട് നവീകരണത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
നഗര
സഞ്ജയ പദ്ധതിയിൽ ഉൾപ്പെടുത്തി
തുക അനുവദിച്ച പ്രസ്തുത
പ്രവൃത്തിയുടെ നാളിതുവരെ
പൂർത്തീകരിച്ച നടപടികളും ഇനി
പൂർത്തീകരിക്കാൻ അവശേഷിക്കുന്ന
നടപടികളും വിശദമാക്കാമോ?
2873.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ പൊതുകുളങ്ങള്‍,
തടാകങ്ങള്‍ എന്നിവയുടെ
പുനരുദ്ധാരണത്തിന് 2016 മുതല്‍
നാളിതുവരെ അനുവദിച്ച
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ;
(
ബി )
നിലവില്‍
ഗുരുവായൂര്‍ മണ്ഡലത്തിലെ
ഏതൊക്കെ പൊതുകുളങ്ങളുടെ
/തടാകങ്ങളുടെ നവീകരണത്തിനാണ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2874.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ലട
ജലസേചന പദ്ധതിയുടെ മാവേലിക്കര
മണ്ഡലത്തിലെ കനാല്‍
നവീകരിക്കുന്നതിനും ചോര്‍ച്ച
തടയുന്നതിനുമായി സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ ;
(
ബി )
പ്രസ്തുത
കനാലിന്റെ നവീകരണത്തിനാവശ്യമായ
തുക അനുവദിക്കുമോ; കനാലിന്റെ
വിവിധ ഭാഗങ്ങളിലെ നവീകരണ
പ്രവർത്തനങ്ങൾക്കായി
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോയെന്നും
അതിന്മേല്‍ എന്തെല്ലാം നടപടി
സ്വീകരിച്ചു എന്നും
അറിയിക്കാമോ?
2875.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
ഇറിഗേഷന്‍ കനാലുകളുടെ ചോര്‍ച്ച
തടയുന്ന പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
കനാലുകളില്‍
വെള്ളം തുറന്ന് വിടുന്നതിന്
മുമ്പ് പ്രസ്തുത പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
സാധിക്കുമോയെന്ന്
വിശദമാക്കാമോ?
2876.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2021
ഒക്ടോബർ മാസമുണ്ടായ
ഉരുൾപ്പൊട്ടലിലും പ്രളയത്തിലും
പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ
നദികളിലും അവയുടെ പോഷക
നദികളിലും ചെക്ക് ഡാമുകളിലും
നദികളോടനുബന്ധിച്ചുള്ള
കുടിവെള്ള പദ്ധതികളുടെ
ജലസ്രോതസ്സുകളിലും അടിഞ്ഞുകൂടിയ
മണ്ണും ചെളിയും മാലിന്യങ്ങളും
വാരിയെടുത്ത് വിവിധ സ്ഥലങ്ങളിൽ
നിക്ഷേപിച്ചിരിക്കുന്നത് നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ജലാശയങ്ങളിലെ
മണ്ണും ചെളിയും മാലിന്യങ്ങളും
നീക്കം ചെയ്യൽ പദ്ധതി പ്രകാരം
പ്രസ്തുത മണ്ഡലത്തിലെ വിവിധ
സ്ഥലങ്ങളിൽ നിന്നും നീക്കം
ചെയ്ത മണൽ ലേലം
ചെയ്യുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2877.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലുവ,
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ
തൂമ്പാത്തോട് പുനരുദ്ധാരണത്തിന്
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
16.11.2022 തീയതിയില്‍ നല്‍കിയ
അപേക്ഷയില്‍
(11002/വി.ഐ.പി./എം(ഡബ്ല്യൂ.ആര്‍)/2022)
ചീഫ് എഞ്ചിനീയര്‍ (ഐ&എ)
നാളിതുവരെ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ചീഫ്
എഞ്ചിനീയര്‍ നടത്തിയ എല്ലാ
കത്തിടപാടുകളുടെയും
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
ബി )
തൂമ്പാത്തോട്
എത്രയും വേഗം പുനരുദ്ധാരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2878.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പീരുമേട്
മണ്ഡലത്തിലെ പെരിയാർ നദിയിൽ
തോണിത്തടിയിൽ കിഫ്‌ബി പദ്ധതിയിൽ
ഉൾപ്പെടുത്തി ചെക്ക്ഡാം
പണിയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ചെക്ക് ഡാം പണിയുന്നതിന് എത്ര
രൂപയാണ്
അനുവദിച്ചിരിക്കുന്നതെന്നും
ടെൻഡർ നടപടികൾ
പൂർത്തിയാക്കിട്ടുണ്ടോ എന്നും
വിശദമാക്കാമോ ;
(
സി )
അടുത്ത
കാലവർഷത്തിനു മുമ്പ് പണി
പൂർത്തിയാക്കാനാകുമോയെന്ന്
വിശദമാക്കാമോ?
2879.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ എരുമേലി പഞ്ചായത്ത്
പന്ത്രണ്ടാം വാർഡിലെ മൂലക്കയം
പ്രദേശവും റാന്നി മണ്ഡലത്തിലെ
പെരുനാട് പഞ്ചായത്തിലെ എട്ടാം
വാർഡിലെ കിസുമം പ്രദേശവും
തമ്മിൽ ബന്ധിപ്പിച്ച്
പമ്പയാറ്റിൽ ഒരു ചെക്ക് ഡാം കം
കോസ്‍വേ നിർമ്മിക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികളുടെ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി
യാഥാർത്ഥ്യമാക്കുന്നതിനായി
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതി നല്‍കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2880.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലലഭ്യതയ്ക്കായി
വാമനപുരം നദിയില്‍
എവിടെയെല്ലാമാണ് ജല അതോറിറ്റി
മുഖാന്തിരം തടയണകള്‍
സ്ഥാപിക്കാന്‍
അനുമതിയായിട്ടുള്ളതെന്നും
ഇതിന്റെ നിര്‍വ്വഹണ ചുമതല ഏത്
വകുപ്പിനാണ്
നല്‍കിയിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
വാമനപുരം
നദിയില്‍ അരുവിപ്പുറം എന്ന
സ്ഥലത്ത് രണ്ട് വര്‍ഷം മുന്‍പ്
തടയണ നിര്‍മ്മിക്കാന്‍ അനുമതി
ലഭിച്ചിട്ടും ഇതുവരെയും
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ സാധിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
പ്രസ്തുത
തടയണകളുടെ നിര്‍മ്മാണം എന്ന്
ആരംഭിക്കാനാകും എന്ന്
അറിയിക്കാമോ?
2881.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലുവ,
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ
തലപ്പാടി റോഡില്‍ ഈസ്റ്റ് ദേശം
പെരിയാര്‍ തീരത്തുള്ള
കെട്ടിടങ്ങള്‍
സംരക്ഷിക്കുന്നതിന് സംരക്ഷണ
ഭിത്തി നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് 07.01.2022 ന്
നല്‍കിയ നിവേദനത്തില്‍
(5353/വി.ഐ.പി./എം.(ഡബ്ല്യു.ആർ.)/2022),
ചീഫ് എഞ്ചിനിയര്‍ (ഐ&എ)
(സി.ഇ.ഐ.എ./647/2022/ഡബ്ല്യു4)
നാളിതുവരെ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; പ്രസ്തുത
വിഷയത്തില്‍ ചീഫ് എഞ്ചിനീയര്‍
നാളിതുവരെ നടത്തിയ
കത്തിടപാടുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സംരക്ഷണ ഭിത്തി നിര്‍മ്മാണം
എത്രയും വേഗം
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2882.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തീരസംരക്ഷണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
സര്‍ക്കാര്‍ നടത്തി വരുന്നത്
എന്ന് വിശദമാക്കാമോ;
(
ബി )
ഇത്തരം
പദ്ധതികള്‍ക്കാവശ്യമായ ഗവേഷണ
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
2883.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടലാക്രമണ
ഭീഷണി രൂക്ഷമായ കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി, മാട്ടൂല്‍
എന്നീ ഗ്രാമപഞ്ചായത്തുകളിലെ
കടല്‍ഭിത്തിയുടെ നിര്‍മ്മാണ
പുരോഗതിയുടെ വിശദാംശം
ലഭ്യമാക്കാമോ; പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നറിയിക്കുമോ?
2884.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിലൂടെ കടന്നുപോകുന്ന
ചെറുപുഴയുടെയും
കടലുണ്ടിപ്പുഴയുടെയും തീരങ്ങള്‍
ഇടിയുന്നത് മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇരുപുഴകളുടെയും
തീരങ്ങള്‍ ഇടിയുന്ന
പ്രദേശങ്ങളില്‍ സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്ന
പ്രവൃത്തികള്‍ക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ; ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത്
നടപ്പിലാക്കുമോയെന്ന്
അറിയിക്കാമോ?
2885.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
മണ്ഡലത്തില്‍ ടെട്രാപോഡ്
പോലെയുള്ള ആധുനിക കടല്‍ത്തീര
സംരക്ഷണ രീതികള്‍ ഉപയോഗിച്ച്
കടല്‍ഭിത്തി
നിർമ്മിക്കുന്നതിനുള്ള
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
2886.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടപ്പള്ളി
സ്പില്‍വേയുടെ ഷട്ടറുകള്‍
കാലപ്പഴക്കത്താല്‍ കൃത്യമായി
പ്രവര്‍ത്തിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഷട്ടറുകളില്‍ എത്ര എണ്ണമാണ്
ഉയര്‍ത്താന്‍ കഴിയാത്ത
സ്ഥിതിയില്‍ ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്പില്‍വേയുടെ
അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ
പത്ത് വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും എത്ര തുക വീതം
ചെലവഴിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ ;
(
സി )
കോടികള്‍
ചെലവഴിച്ച് അറ്റകുറ്റപണികൾ
നടത്തുന്നതിനു പകരം കുറച്ചു തുക
കൂടി വിനിയോഗിച്ച് പുതിയ
സ്പില്‍വേ കം ബ്രിഡ്ജ്
സ്ഥാപിക്കാന്‍ കഴിയുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
ആധുനിക
സാങ്കേതിക വിദ്യകൾ
ഉപയോഗപ്പെടുത്തി
തോട്ടപ്പിള്ളിയില്‍ പുതിയ
സ്പില്‍വേ കം ബ്രിഡ്ജ്
നിര്‍മ്മിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
2887.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിലെ മൂര്‍ക്കനാട്
കുടിവെള്ള പദ്ധതിയുടെ
ജലസ്രോതസ്സ്
നിലനിര്‍ത്തുന്നതിന്
കുന്തിപുഴയില്‍ നിലാപറമ്പിന്
സമീപം കേരള ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍
നടപ്പിലാക്കി വരുന്ന
കീഴ്മുറികടവ് മൂതിക്കയം
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതിയും ഏകദേശം എത്ര ശതമാനം
പ്രവൃത്തി
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ് കരുതുന്നതെന്നും
സമയബന്ധിതമായി പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്നും
അറിയിക്കുമോ?
2888.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ ആലക്കോട്
പഞ്ചായത്തില്‍ തിമിരി
വാര്‍ഡില്‍ പച്ചാണിയിലുള്ള
തോക്കാട് വെന്റഡ് ക്രോസ്സ് ബാർ
(വി.സി.ബി) -ന്
കാലപ്പഴക്കത്താല്‍ ബലക്ഷയം
സംഭവിക്കുകയും ആയതിന്റെ
ഷട്ടറുകള്‍
ഉപയോഗശൂന്യമായിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വി.സി.ബി യുടെ അറ്റകുറ്റപണികള്‍
നടത്തുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ജലദൗര്‍ലഭ്യം
നേരിടുന്ന ഈ പ്രദേശത്തെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനും കൃഷി
ആവശ്യത്തിനും ഏറെ സഹായകരമാകുന്ന
പ്രസ്തുത
വി.സി.ബി,അറ്റകുറ്റപണികള്‍
നടത്തി സംരക്ഷിക്കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
2889.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ കടക്കാട്ടുപാറ
ആലുംകടവ് റെഗുലേറ്റര്‍
പദ്ധതിയ്ക്കായി തയാറാക്കിയ
ഡി.പി.ആര്‍. ലഭ്യമായിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതി അംഗീകാരത്തിനായി
കിഫ്ബിക്ക് നല്‍കിയിട്ടുണ്ടോ ;
കിഫ്ബിയിലേക്ക് നല്‍കിയ
ശിപാര്‍ശയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(
സി )
കടക്കാട്ടുപാറ
ആലുംകടവ് റെഗുലേറ്റര്‍ പദ്ധതി
നടപ്പാക്കുന്നതിന് ആവശ്യമായ തുക
ഇത്തരം പ്രവൃത്തികള്‍ക്കായി
കിഫ്ബിയില്‍ മാറ്റി
വച്ചിട്ടുള്ള അക്കൗണ്ട് ഹെഡിൽ
ലഭ്യമാണോ എന്ന് വ്യക്തമാക്കാമോ?
2890.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന് കീഴിൽ നിലവിൽ എത്ര
ക്യാഷ് കൗണ്ടറുകൾ പ്രവർത്തിച്ചു
വരുന്നുണ്ട്; അവ നിർത്തലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കൗണ്ടറുകൾ നിർത്തലാക്കിയാൽ
അക്ഷയ കേന്ദ്രങ്ങൾ വഴി വാട്ടർ
ചാർജ് അടയ്ക്കുന്ന
ഉപഭോക്താക്കൾക്ക് അക്ഷയ
കേന്ദ്രത്തിൽ ഫീസ് നൽകേണ്ട
സാഹചര്യം ഉണ്ടാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
എങ്കിൽ
നിർത്തലാക്കാൻ ഉദ്ദേശിക്കുന്ന
ക്യാഷ് കൗണ്ടറുകൾ നിലനിർത്താൻ
നടപടി സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
2891.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ ജലസേചന വകുപ്പില്‍
സ്ഥാനക്കയറ്റവും വിരമിക്കലും
മൂലം എത്ര ക്ലാര്‍ക്കുമാരുടെ
ഒഴിവുകള്‍ നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതില്‍
എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
ഒഴിവുകള്‍ ഉണ്ടായ തീയതി,
പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു
ചെയ്ത തീയതി എന്നിവ സഹിതം
വിശദമാക്കാമോ;
(
സി )
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാത്ത
ഒഴിവുകള്‍ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍
റിപ്പോർട്ട് ചെയ്യാത്തതിനുള്ള
കാരണം എന്താണെന്ന്
വിശദമാക്കാമോ?
2892.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയില്‍ ജലസേചന വകുപ്പില്‍
അസിസ്റ്റന്റ്
എഞ്ചിനീയർ(സിവില്‍) തസ്തികയില്‍
നിലവിൽ എത്ര ഒഴിവുകള്‍
ഉണ്ടെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ ഏതൊക്കെ
ഓഫീസുകളിലാണെന്നും അവ എത്ര
കാലമായി ഒഴിഞ്ഞു
കിടക്കുന്നുവെന്നും
വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
2893.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇറിഗേഷന്‍
വകുപ്പില്‍ 2023 ഫെബ്രുവരി
മുതല്‍ 2024 ഏപ്രില്‍ വരെ
ഓവർസിയർ ഗ്രേഡ് III, II, I
(സിവില്‍), അസിസ്റ്റന്റ്
എഞ്ചിനീയര്‍ (സിവില്‍) എന്നീ
തസ്തികയില്‍ നിന്ന്
വിരമിക്കുന്നവരുടെ എണ്ണം തസ്തിക
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകളില്‍ ഓരോ തസ്തികയിലും
എത്ര ഒഴിവുകളാണ് നേരിട്ടുള്ള
നിയമനം മുഖേന
നികത്തപ്പെടേണ്ടതെന്ന്
അറിയിക്കാമോ?
2894.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിലെ ജല അതോറിറ്റി വക
ഭൂമി ഏതൊക്കെയെന്നും,
എവിടെയൊക്കെയെന്നും
വസ്തുവകകളുടെ വിസ്തീര്‍ണ്ണം
എത്രയെന്നും വിശദമാക്കാമോ;
(
ബി )
എളങ്കുന്നപുഴ
പഞ്ചായത്തിലെ ഓച്ചന്തുരുത്തിൽ
സ്ഥിതി ചെയ്യുന്ന വാട്ടര്‍
ടാങ്ക് പ്രവര്‍ത്തനക്ഷമമാണോ;
പ്രസ്തുത ടാങ്ക്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനും
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി
ഉപയോഗയോഗ്യമാക്കുന്നതിനും
ജലഅതോറിറ്റി എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2895.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ
ഏതെല്ലാം നിര്‍മ്മാണങ്ങളാണ്
അപകടാവസ്ഥയിലുള്ളത് എന്ന്
അറിയിക്കാമോ;
(
ബി )
ഇത്തരം
നിര്‍മ്മാണ പ്രവൃത്തികളുടെ
അപകടാവസ്ഥ അടിയന്തരമായി
പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
2896.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ താത്തൂർപോയിൽ
കെ.ഡബ്ല്യൂ.എ. കുടിവെള്ള പദ്ധതി
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്
കൈമാറുന്നതുമായി ബന്ധപ്പെട്ട്
കെ .ഡബ്ല്യു.എ. എം.ഡി.
പുറപ്പെടുവിച്ച ഉത്തരവിന്റെ
തീയതി വ്യക്തമാക്കാമോ ;
(
ബി )
സര്‍ക്കാര്‍
തലത്തില്‍ തീരുമാനമായിട്ടും
പ്രസ്തുത പദ്ധതി നടപടിക്രമങ്ങൾ
പൂര്‍ത്തീകരിച്ച് മൈനര്‍
ഇറിഗേഷന്‍ വകുപ്പിന്
കൈമാറുന്നതില്‍ അസാധാരണ
കാലതാമസമുണ്ടായതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി മൈനര്‍ ഇറിഗേഷന്
കൈമാറുന്ന നടപടി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2897.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാടിനെ
പ്രളയത്തില്‍ നിന്ന്
സംരക്ഷിക്കുന്ന തോട്ടപ്പള്ളി
സ്പില്‍വേയും പാലവും ഏതു
വര്‍ഷമാണ് നിര്‍മ്മിച്ചത്; എത്ര
ഷട്ടറുകളാണ് ഇതിനുള്ളത്;
വിശദമാക്കുമോ;
(
ബി )
കാലപ്പഴക്കം
മൂലം ഷട്ടറുകളുടെ കൃത്യമായ
പ്രവര്‍ത്തനം നടക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
അറ്റകുറ്റപ്പണിക്കായി
കഴിഞ്ഞ അഞ്ചു വര്‍ഷം എത്ര
രൂപയാണ് ചെലവഴിച്ചിട്ടുള്ളത്
എന്നും ഏതൊക്കെ
പ്രവൃത്തികള്‍ക്കായാണ് ഇത്
ചെലവഴിച്ചതെന്നും വിശദമാക്കാമോ;
(
ഡി )
നിലവിൽ
ഷട്ടറുകളുടെ
അറ്റകുറ്റപ്പണിക്കായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; എത്ര
രൂപയാണ് ഈ പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക;
പ്രവൃത്തിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ഇ )
സ്പില്‍വേ
ഷട്ടറുകള്‍ക്ക് ഉയരം
കുറവായതിനാല്‍ ഉപ്പുവെള്ളം
ഷട്ടറിനു മുകളിലൂടെ ശുദ്ധജല
തടാകത്തില്‍ കയറുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
2898.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍
പദ്ധതിയുടെ നിലവിലെ സ്ഥിതി
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം മാനന്തവാടി
മണ്ഡലത്തില്‍ എത്ര ഗാര്‍ഹിക
കണക്ഷന്‍ നല്‍കുന്നതിനാണ്
ലക്ഷ്യമിടുന്നത്; നിലവില്‍ എത്ര
കണക്ഷന്‍ നല്‍കിയിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ?
2899.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
ആറുകളിലും തോടുകളിലും അടിഞ്ഞു
കിടക്കുന്ന പായല്‍ നീക്കം
ചെയ്യുന്നതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പായല്‍
നീക്കം ചെയ്യാത്തത് മൂലം വെള്ളം
കെട്ടികിടന്ന് മലിനമാകുന്നതും
ചെറു വള്ളങ്ങൾക്കുൾപ്പെടെ
സഞ്ചരിക്കാന്‍ കഴിയാത്തതും
പരിഹരിക്കാന്‍ എന്തൊക്കെ
അടിയന്തര നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2900.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
നഗരസഭയിലെ കീച്ചേരിയിൽ ജലവിഭവ
വകുപ്പിന് കീഴിലുളള സ്ഥലം
സ്റ്റേഡിയം നിര്‍മ്മാണത്തിന്
വിട്ടു നല്‍കുന്നതിന്
സമര്‍പ്പിച്ച അപേക്ഷയിന്മേൽ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലം കൈമാറുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
2901.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
വടുതല ഭാഗത്ത് ഡി.പി. വേള്‍ഡ്
എന്ന കമ്പനി നിർമ്മിച്ച
താത്കാലിക ബണ്ട് നീക്കം
ചെയ്യുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
2902.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പറശ്ശിനിക്കടവ്
പാലത്തിന്റെ റീടാറിങ്ങ്
നടത്തുന്നതിന് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ റീടാറിങ്ങിനായി
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പാലം അവസാനമായി ടാര്‍ ചെയ്തത്
ഏത് വര്‍ഷമാണ്;
(
ഡി )
പ്രസ്തുത
പാലത്തിന്റെ റീടാറിങ്ങ്
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനും മൂന്ന്
മാസത്തിനകം
പൂര്‍ത്തിയാക്കുന്നതിനും നടപടി
സ്വീകരിക്കാമോ?
2903.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ
കാരിക്കോട്
ഡിസ്ട്രിബ്യൂട്ടറിയുടെ ആറാമത്തെ
റീച്ച്
തടസ്സപ്പെട്ടിരിക്കുന്നത്
പരിഹരിക്കാന്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(
ബി )
ആയത്
പൂർത്തീകരിക്കാനുള്ള
പ്രവൃത്തികള്‍ക്ക് നിലവിലെ
നിരക്കിലുളള എസ്റ്റിമേറ്റ്
തയ്യാറാക്കാന്‍ വകുപ്പുതല
ടെക്നിക്കല്‍ കമ്മിറ്റി
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കുമോ;
(
സി )
മുളക്കുളം
പഞ്ചായത്തിലൂടെയുള്ള പ്രസ്തുത
പ്രോജക്ടിന്റെ നിർമ്മാണ
പ്രവർത്തനങ്ങൾ
മുടങ്ങിക്കിടക്കുന്നത്
പരിഹരിക്കാന്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(
ഡി )
കാരിക്കോട്
ഡിസ്ട്രിബ്യൂട്ടറിയുടെ രണ്ട്,
അഞ്ച് റീച്ചുകളുടെ നിര്‍മ്മാണം
സംബന്ധിച്ച റിവൈസ്ഡ്
എസ്റ്റിമേറ്റ്
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്റെ
കാലതാമസത്തിനുള്ള കാരണം
വിശദമാക്കുമോ?
2904.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കോട്ടായിയിലെ
2022-23 സാമ്പത്തിക വർഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച സൈഫണേജ്
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2905.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ബഡ്ജറ്റിൽ ഹരിപ്പാട്
മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ്
മുഖേന നിര്‍വ്വഹിക്കുന്നതിനായി
തുക അനുവദിച്ചിരുന്ന പുളിക്കീഴ്
റെഗുലേറ്റര്‍ കം ബ്രിഡ്ജ്,
ആറാട്ടുപുഴ പഞ്ചായത്തിലെ
മണിവേലിക്കകടവ് കടവത്ത് പാലം
പ്രദേശത്തെ സംരക്ഷണ പ്രവൃത്തി
എന്നിവയുടെ ഭരണാനുമതിയുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് എത്രയും വേഗം
ഭരണാനുമതി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2906.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ചങ്ങനാശ്ശേരി
മണ്ഡലത്തില്‍
ഇറിഗേഷന്‍(മെെനര്‍/മേജര്‍
)/വാട്ടര്‍ അതോറിറ്റി മുഖാന്തരം
ഏതെല്ലാം പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനാണ്
ഭരണാനുമതി
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുകയും പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
2907.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ ജലവിഭവ വകുപ്പ്
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ പ്രവർത്തന പുരോഗതി
സംബന്ധിച്ച വിവരങ്ങൾ
അറിയിക്കാമോ?
2908.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിലെ ജല സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനായുള്ള
പ്രോജക്ട് പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസല്‍ നബാര്‍ഡില്‍
സമര്‍പ്പിക്കുന്നതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ?
2909.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടപ്പള്ളി
സ്പില്‍വേയ്ക്ക് പടിഞ്ഞാറ് വശം
പൊഴിമുഖത്ത് നിന്നും വ്യാവസായിക
ആവശ്യങ്ങള്‍ക്കായി മണല്‍ നീക്കം
ചെയ്യുവാന്‍ കെ.എം.എം.എല്‍.,
ഐ.ആര്‍.ഇ.എല്‍. എന്നീ പൊതുമേഖലാ
സ്ഥാപനങ്ങളുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ; ഇത്
സംബന്ധിച്ച കരാറില്‍
ഏര്‍പ്പെട്ടത് എന്നാണ്;
പ്രസ്തുത കരാറിലെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കരാര്‍ പ്രകാരം കെ.എം.എം.എല്‍.,
ഐ.ആര്‍.ഇ.എല്‍. എന്നീ
സ്ഥാപനങ്ങള്‍ ഓരോന്നും ശേഖരിച്ച
മണലിന്റെ അളവ് എത്ര വീതമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഇനത്തില്‍ ഓരോ സ്ഥാപനവും
സര്‍ക്കാരിലേക്ക് എത്ര തുക വീതം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ധാതുക്കള്‍
വേര്‍തിരിച്ച ശേഷം
അവശേഷിക്കുന്ന മണല്‍ തിരികെ
നിക്ഷേപിക്കണം എന്ന് കരാറില്‍
വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര അളവില്‍ മണല്‍
തിരികെ നിക്ഷേപിച്ചുവെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമോ?
2910.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ
വിഭാഗം അവസാനമായി പരിശോധന
നടത്തിയത് എന്നാണെന്നും
പ്രസ്തുത പരിശോധനയിൽ എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
അറിയിക്കുമോ; പരിശോധന
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
2911.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇറിഗേഷന്‍
ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍
നിന്നും സര്‍ക്കാരിലേയ്ക്ക്
നല്‍കിയിരുന്ന 26.02.2022-ലെ
CEIA/101/21-A6 നമ്പര്‍
കത്തിന്മേല്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കുമോ;
(
ബി )
ജലവിഭവ
വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട
നടപടികള്‍ സ്വീകരിക്കുന്ന ഫയല്‍
ഏതാണെന്ന് അറിയിക്കാമോ;
പ്രസ്തുത ഫയലിന്റെ നോട്ട്,
കറന്റ് ഭാഗങ്ങളുടെ മുഴുവന്‍
പേജുകളുടേയും പകര്‍പ്പ്
ലഭ്യമാക്കാമോ?
2912.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സി&എ.
ജി. ജലവിഭവ വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷ
കാലയളവിൽ നടത്തിയ ഓഡിറ്റിൽ
എന്തൊക്കെ ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഓഡിറ്റ് സംബന്ധിച്ച അന്തിമ
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2913.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റി
അസിസ്റ്റന്റ് എഞ്ചിനീയര്‍
തസ്തികയിലേക്ക് പി.എസ്.സി.
നടത്തുന്ന വകുപ്പുതല
പരീക്ഷയ്ക്ക് നിലവില്‍
അതോറിറ്റിയില്‍ ജോലി ചെയ്യുന്ന
ബിടെക് യോഗ്യതയുള്ള
ഓപ്പറേറ്റര്‍ ഉള്‍പ്പടെയുള്ള
ലോവര്‍ കാറ്റഗറി
ജീവനക്കാര്‍ക്ക് അവസരം
നല്‍കുന്നതിനാവശ്യമായ
ടെക്നിക്കല്‍ ചട്ടം
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേരള
വാട്ടർ അതോറിറ്റിയില്‍
ടെക്നിക്കല്‍ ചട്ടങ്ങള്‍
രൂപീകരിക്കുവാന്‍ ഹൈക്കോടതി
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ചട്ടം
രൂപീകരിക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിൽ കാറ്റഗറി 3, 4
തസ്തികകളില്‍ നിലവില്‍ ജോലി
ചെയ്യുന്ന സിവില്‍,
മെക്കാനിക്കല്‍, കെമിക്കല്‍
എന്നീ വിഷയങ്ങളില്‍ ബി.ടെക്
യോഗ്യതയുള്ളവരുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
2914.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഞ്ചായത്തുകളിലെ
പ്രധാന ജലസ്രോതസ്സുകളും,
കുളങ്ങളും സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും ഭൂജല
വകുപ്പ് നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
(
ബി )
ഓരോ
വര്‍ഷവും ഓരോ പഞ്ചായത്തിലും ഒരു
ജലസ്രോതസ്സെങ്കിലും നവീകരിച്ച്
സംരക്ഷിക്കുന്നതിന് ആവശ്യമായ
ഫണ്ടും അനുമതിയും
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2915.
ഡോ.കെ.ടി.ജലീൽ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂജല സമ്പത്തിന്റെ വിവര
ശേഖരണാർത്ഥം ഈ സർക്കാർ ആരംഭിച്ച
വെൽ സെൻസസ് പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
സെൻസസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ
വിശദമാക്കുമോ;
(
സി )
ഭൂജല
സമ്പത്തിന്റെ സുസ്ഥിര
വികസനവുമായി ബന്ധപ്പെട്ട്
നടപ്പാക്കി വരുന്ന
പ്രവർത്തനങ്ങൾ അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
2916.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ കുടിവെള്ളം പൈപ്പ്
ലൈന്‍ മുഖേന എത്തിക്കാന്‍
കഴിയാത്ത പ്രദേശങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
അത്തരത്തിലുള്ള
പ്രദേശങ്ങളില്‍ ഭൂജല
വകുപ്പിന്റെ മിനി കുടിവെള്ള
പദ്ധതികള്‍ നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2917.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂജല
വകുപ്പില്‍ സി.എൽ.ആർ.
തൊഴിലാളികളെ എസ്.എൽ.ആർ.
ആക്കുന്നത് സംബന്ധിച്ച
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
ബി )
സി.എൽ.ആർ.
തൊഴിലാളികളെ എസ്.എൽ.ആർ. ആയി
മാറ്റുന്നത് സംബന്ധിച്ച്
ജി.ഡബ്ല്യൂ1/272/2022 നമ്പർ
ഫയലില്‍ സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കാമോ;
(
സി )
നിലവിലുള്ള
സി.എൽ.ആർ. തൊഴിലാളികളുടെ വേതനം
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
സി.എൽ.ആർ.
ജീവനക്കാരെ എസ്.എൽ.ആർ. വർക്കർ
ആയി നിയോഗിക്കുന്നതിനുള്ള അർഹത
പരിശോധിക്കുന്നതിനും ഇവരെ
സ്കിൽഡ് വർക്കർ തസ്തികയില്‍
നിയമിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
ഇ )
കുഴൽക്കിണർ
നിർമ്മാണ സൈറ്റുകളിലും ഭൂജല
സർവെ പ്രവർത്തനങ്ങൾക്കുമുള്ള
സി.എൽ.ആർ. ജീവനക്കാരെ ജോലിയുടെ
സ്വഭാവമനുസരിച്ച് എട്ട്
മണിക്കൂർ ഷിഫ്റ്റ്
സമയക്രമങ്ങളിലും ഓഫീസ്
സമയക്രമങ്ങളിലും
നിയോഗിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2918.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലവിഭവ വകുപ്പ് മുഖേന
നടപ്പിലാക്കുന്ന കുടിവെള്ള
പദ്ധതിയ്ക്ക് സാങ്കേതികാനുമതി
നല്‍കുന്നതിന് ജില്ലാ ഭൂജല
വകുപ്പ് ഓഫീസര്‍ക്കുള്ള
ഡലിഗേഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍
പവര്‍ എത്ര രൂപ വരെയാണ്;
വിശദാംശം അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഡലിഗേഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍
പവര്‍ നിജപ്പെടുത്തിയത്
എന്നാണെന്ന് അറിയിക്കാമോ;
(
സി )
മറ്റ്
വകുപ്പുകളില്‍ ജില്ലാ
ഓഫീസര്‍മാര്‍ക്ക്
സാങ്കേതികാനുമതി നല്‍കാനുള്ള
ഡലിഗേഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍
പവര്‍ ഒരു കോടി രൂപ
വരെയായിരിക്കെ ഭൂജല വകുപ്പില്‍
മാത്രം കാലാനുസൃതമായ മാറ്റം
വരുത്തുന്നതിനുള്ള തടസ്സം
എന്താണെന്ന് വിശദമാക്കാമോ;
(
ഡി )
മറ്റ്
വകുപ്പുകള്‍ക്ക് നല്‍കിയത് പോലെ
ഭൂജല വകുപ്പിലും
സാങ്കേതികാനുമതി നല്‍കാനുള്ള
ഡെലിഗേഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍
പവര്‍ കാലാനുസൃതമായി
വര്‍ദ്ധിപ്പിച്ച് നല്‍കുന്ന
വിഷയം പരിഗണിക്കുമോ; വിശദാംശം
അറിയിക്കാമോ?
2919.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തില്‍ ഗ്രൗണ്ട് വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
കീഴില്‍ നടത്തിവരുന്ന
പ്രവൃത്തികള്‍ ഏതൊക്കെയെന്നും
ആയതിന്റെ നിലവിലെ പ്രവര്‍ത്തന
പുരോഗതി എന്തെന്നും
വിശദമാക്കാമോ?
2920.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വാട്ടർ അതോറിറ്റിക്ക് 2022-ൽ
അനുവദിച്ച പദ്ധതിയേതര ഗ്രാന്റ്
തുക പൂർണ്ണമായും നൽകാൻ
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നൽകാമോ;
(
ബി )
പദ്ധതിയേതര
ഗ്രാന്റ് തുകയായി 2022 -ൽ
അനുവദിച്ച 353 കോടി രൂപയില്‍
183 കോടി രൂപ മാത്രമാണ് നൽകിയത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ബാക്കി
തുക യഥാസമയം നൽകാൻ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
2921.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്
ലൈന്‍ സ്ഥാപിക്കല്‍
പ്രവൃത്തികള്‍ സമയബന്ധിതമായി
നടക്കാത്തത് മൂലം റോഡ്
പ്രവൃത്തികള്‍ നീണ്ടുപോവുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പൊതുമരാമത്ത്
റോഡുകളില്‍ റോഡ് പ്രവൃത്തികള്‍
ആരംഭിക്കുന്നതിന് മുമ്പായി
ആവശ്യമായ പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിന് വകുപ്പുതല
ഏകോപനത്തിനുള്ള സംവിധാനം
ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍
സന്നദ്ധമാവുമോ; വിശദമാക്കുമോ?
2922.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റത് മുതൽ
കേരള വാട്ടർ അതോറിറ്റിയുടെ
പ്രതിമാസ വരവും ചിലവും എത്ര
വീതമാണെന്ന് ഇനം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
ബി )
നടപ്പ്
സാമ്പത്തിക വർഷത്തില്‍ സംസ്ഥാന
സർക്കാരിൽ നിന്നും വാട്ടർ
അതോറിറ്റിക്ക് ഗ്രാന്റ് ഇനത്തിൽ
ലഭിക്കാനുള്ള ബാക്കി തുക
എത്രയാണെന്ന് അറിയിക്കുമോ;
(
സി )
മുൻ
വർഷങ്ങളിൽ ഗ്രാന്റ് തുക
മുഴുവനായും ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ 2016 മുതൽ ഗ്രാന്റ്
ഇനത്തിൽ ഉണ്ടായിട്ടുള്ള ആകെ
കുറവ് എത്രയാണെന്ന് വർഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
2923.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗാർഹിക ഉപഭോക്താക്കൾക്കും
ഗാർഹികേതര ഉപഭോക്താക്കൾക്കും
2023 ജനുവരി മാസത്തിൽ യൂണിറ്റ്
ഒന്നിന് ഈടാക്കിയിരുന്ന
വെള്ളക്കരം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുതുക്കിയ
നിരക്ക് പ്രകാരം
ഉപഭോക്താക്കൾക്ക് യൂണിറ്റ്
ഒന്നിന് ഈടാക്കുന്ന വെള്ളക്കരം
എത്രയാണെന്ന് വ്യക്തമാക്കുമോ?
2924.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലസേചന
വകുപ്പില്‍ വെെജ്ഞാനിക
ഭരണനിര്‍വ്വഹണം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട പ്രൊപ്പോസല്‍
തയ്യാറാക്കുന്നതിനുള്ള
21.11.2022-ലെ യോഗത്തിലെ
നിര്‍ദ്ദേശത്തിന്മേല്‍ വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസല്‍
സര്‍ക്കാരിലേയ്ക്ക്
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
2925.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
വാട്ടർ അതോറിറ്റിക്ക് 2011 മുതൽ
സർക്കാർ അനുവദിച്ച പദ്ധതിയേതര
ഗ്രാന്റും ഓരോ വർഷവും നൽകിയ
തുകയും വർഷം തിരിച്ച്
ലഭ്യമാക്കാമോ;?
2926.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന് 2016-17 സാമ്പത്തിക
വർഷം മുതൽ നാളിതുവരെ
പദ്ധതിയിനത്തിൽ അനുവദിച്ച
തുകയും ചെലവഴിച്ച തുകയും
സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
2927.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന ജലജീവന്‍ മിഷന്‍
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും
എത്ര കുടിവെള്ള കണക്ഷനുകള്‍
നല്‍കിയെന്നും ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും എത്ര
കണക്ഷനുകള്‍ നല്‍കാൻ
അവശേഷിക്കുന്നുണ്ട്
എന്നതിന്റേയും വിശദാംശം
ഗ്രാമപഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
അങ്ങാടിപ്പുറം, മങ്കട
ഗ്രാമപഞ്ചായത്തുകളിലെ
സ്ഥലമേറ്റെടുപ്പിന്റെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
2928.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതി
മുഖേന കുടിവെള്ളം
എത്തിക്കുന്നതിനുള്ള
പ്രവൃത്തികൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
മഞ്ചേരി
ടൗണിലെ പൈപ്പ് ലൈൻ മാറ്റുന്ന
പ്രവൃത്തി അടിയന്തരമായി
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2929.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ നാട്ടിക-ഫര്‍ക്ക
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക് കമ്മീഷന്‍
ചെയ്യാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
2930.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തില്‍ പട്ടികജാതി വികസന
വകുപ്പിന്റെ കോർപ്പസ് ഫണ്ട്
ഉപയോഗിച്ച് വാട്ടർ
അതോറിറ്റിയുടെ മേൽനോട്ടത്തിൽ
നിർമ്മിച്ച് കുണ്ടറ
പഞ്ചായത്തിന് കൈമാറിയ കഠിനാ
പൊയ്ക കുടിവെള്ള പദ്ധതി
പ്രവർത്തനരഹിതമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
പുനരുദ്ധാരണത്തിനായി നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2931.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ ജലജീവന്‍
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
മണ്ഡലത്തിലെ
ഓരോ പഞ്ചായത്തിലും പ്രസ്തുത
പദ്ധതിക്കായി അനുവദിച്ച തുക
എത്രയാണെന്ന് അറിയിക്കുമോ;
ആയതിന്റെ ഭരണാനുമതിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ?
2932.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
ജലസേചന പദ്ധതിയുടെ
കനാലുകളിലേക്ക് വെള്ളം തുറന്നു
കൊടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
കുറ്റ്യാടി
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിലെ കനാലുകളില്‍
വെള്ളം എത്തുന്നത് സംബന്ധിച്ച
സമയക്രമം വിശദമാക്കാമോ?
2933.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
അർബൻ വാട്ടർ സര്‍വീസസ്
ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ
ഭാഗമായി സംസ്ഥാനത്തെ രണ്ട്
നഗരങ്ങളിലെ കുടിവെള്ള
വിതരണത്തിന്റെ പൂര്‍ണ്ണ
ചുമതലയും വെള്ളക്കരം പിരിക്കൽ
അടക്കമുള്ളവയുടെ അധികാരവും
സ്വകാര്യ കമ്പനിക്ക് നൽകാൻ
വാട്ടർ അതോറിറ്റിയുമായി
എ.ഡി.ബി. മുന്നോട്ട് വച്ച
കരാറിന്റെ
വ്യവസ്ഥകളിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കൊച്ചിയിൽ
വിതരണ നഷ്ടം 35 ശതമാനത്തിൽ
താഴെയാണെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വാട്ടർ അതോറിറ്റിയുടെ
വിതരണ നഷ്ടം 50 ശതമാനത്തിൽ
നിന്നും 20 ശതമാനമാക്കി
കുറയ്‌ക്കാൻ കഴിയുമെന്ന് അർബൻ
വാട്ടർ സര്‍വീസസ്
ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ
ഭാഗമായി കരാർ കമ്പനി മുന്നോട്ട്
വച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
(
സി )
പദ്ധതിയുടെ
ഭാഗമായി കരാർ കമ്പനി
മുന്നോട്ടുവച്ച പ്രസ്തുത
അവകാശവാദങ്ങൾ
സ്വീകരിക്കുകയുണ്ടായോ; എങ്കിൽ
സാഹചര്യം വിശദമാക്കാമോ?
2934.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ എത്ര വീടുകളില്‍
കുടിവെള്ള കണക്ഷൻ
നല്‍കിയിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
എത്ര
വീടുകള്‍ക്ക് കുടിവെള്ള
കണക്ഷനുവേണ്ടിയുള്ള അപേക്ഷ
ലഭിച്ചിട്ടുണ്ട്; പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള കണക്ക്
നല്‍കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ മുഴുവന്‍
വീടുകളിലും കുടിവെള്ളം
എത്തിക്കുന്നതിനായി ജലജീവന്‍
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്; ആയതിന്
ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ഇ )
പ്രസ്തുത
പദ്ധതി നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ?
2935.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ എടരിക്കോട്
പഞ്ചായത്തിൽ ജലജീവൻ പദ്ധതി
മുഖേന നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതിയ്ക്ക്
എടരിക്കോട് കെ.ഇ.എൽ. ന്റെ
ഭൂമിയിൽ നിന്നും സ്ഥലം
അനുവദിക്കുന്നതിനുള്ള നടപടികൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്കാവശ്യമായ സ്ഥലം
ജലജീവൻ പദ്ധതിക്ക്
ഉപയോഗിക്കുന്നതിനുള്ള അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്ക്
ആരംഭിക്കാൻ കഴിയുമെന്ന്
വിശദമാക്കാമോ?
2936.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തിലെ ജലജീവൻ പദ്ധതിയുടെ
പ്രവർത്തന പുരോഗതി
വിശദമാക്കുമോ;
(
ബി )
വളപട്ടണം
പഞ്ചായത്തിൽ ജലജീവൻ പദ്ധതി
പ്രകാരം എത്ര കണക്ഷൻ നൽകാൻ
സാധിച്ചുവെന്ന് അറിയിക്കുമോ?
2937.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്
കുടിവെള്ള പദ്ധതിക്കായി ഓവര്‍
ഹെഡ് ടാങ്ക്
നിര്‍മ്മിക്കുന്നതിന് സ്ഥലം
ഏറ്റെടുക്കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
സ്ഥലം
ഏറ്റെടുക്കുന്നതിലെ കാലതാമസം
മൂലം കുടിവെള്ള പദ്ധതിയ്ക്ക്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2938.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വേനൽക്കാലം
ആരംഭിച്ചതോടുകൂടി സംസ്ഥാനത്ത്
പലയിടത്തും കുടിവെളളക്ഷാമം
അനുഭവപ്പെടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇപ്രകാരം കുടിവെളളക്ഷാമം
അനുഭവപ്പെടുന്ന ഇടങ്ങളിൽ
ശുദ്ധജലം ലഭ്യമാക്കുന്നതിനായി
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികൾ എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
സി )
വേനൽക്കാലത്ത്
ജലലഭ്യത ഉറപ്പു വരുത്തുന്നതിന്
ഏതെങ്കിലും ദീർഘകാല പദ്ധതി
ആവിഷ്കരിക്കുന്നതിന്
ആലോചനയുണ്ടോ; എങ്കിൽ വിശദാംശം
നൽകുമോ?
2939.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാട്ടർ
അതോറിറ്റിയുടെ പൈപ്പുകൾ
പൊട്ടുന്നത് മൂലം വെള്ളം
പാഴാവുന്നതും കുടിവെള്ളം
ലഭിക്കുന്നതിന്
തടസ്സമുണ്ടാവുന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച പരാതികൾ
പൊതുജനങ്ങൾക്ക് ഓൺലൈനായി
രജിസ്റ്റർ ചെയ്യുന്നതിനും അവ
സമയബന്ധിതമായി പരിഹരിച്ച വിവരം
ഓൺലൈനായി തന്നെ
അറിയിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
സി )
പൈപ്പുകൾ
പൊട്ടുന്നത് മൂലമുണ്ടാകുന്ന ജല
നഷ്‌ടം ഒഴിവാക്കുന്നതിന് ബ്ലൂ
ബ്രിഗേഡ് സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
2940.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാരകമായ
ഉദര രോഗങ്ങൾക്ക് കാരണമാകുന്ന
നോറോ വൈറസ് കുടിവെളളത്തിലൂടെ
പകരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ജലത്തിലൂടെ
പ്രസ്തുത വൈറസ് പകരുന്നതിന്റെ
സാഹചര്യം എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
കുടിവെളളത്തിന്റെ
ഗുണനിലവാര പരിശോധനയ്ക്ക്
നിലവിൽ എന്തെല്ലാം
സംവിധാനമാണുളളത്;
(
ഡി )
നോറ
വൈറസ് പോലെയുള്ള രോഗങ്ങൾ
റിപ്പോർട്ട് ചെയ്യുന്ന
സാഹചര്യത്തിൽ കുടിവെളളത്തിന്റെ
ഗുണനിലവാര പരിശോധനയ്ക്ക്
നിലവിലുള്ള സംവിധാനങ്ങൾ
പര്യാപ്തമാണോ; വിശദമാക്കുമോ?
2941.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള വിതരണ
സംവിധാനത്തിന്റെ ശേഷിയും
ഭാവിയിലെ ആവശ്യകതയും
അടിസ്ഥാനമാക്കിയുള്ള സമഗ്ര പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
കുടിവെള്ള സ്രോതസ്സുകളുടെ ശേഷി,
നിലവിലുള്ള ജലവിതരണ ക്ഷമത,
ഗുണനിലവാരം, ശുദ്ധീകരണ
സംവിധാനങ്ങളുടെ കാര്യക്ഷമത
എന്നിവയുടെ അടിസ്ഥാനത്തിൽ സമഗ്ര
കുടിവെള്ള ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
സി )
നഗര
പ്രദേശങ്ങളിലെയും ഗ്രാമ
പ്രദേശങ്ങളിലെയും കുടിവെള്ള
വിതരണത്തിലെ അപര്യാപ്തതയ്ക്ക്
ജലസ്രോതസ്സുകളുടെ ശേഷിക്കുറവ്
എത്രത്തോളം
കാരണമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
വൻകിട
കുടിവെള്ള പദ്ധതികളിൽ
ജലസ്രോതസ്സുകളുടെ അപര്യാപ്തത
പരിഹരിക്കുന്നതിന് ചെറുകിട
ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തി
കുടിവെള്ള ലഭ്യത
നിലനിർത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2942.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റി നിലവില്‍
എത്ര കോടി രൂപ നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്;
വ്യക്തമാക്കുമോ;
(
ബി )
ഗാര്‍ഹിക
പൈപ്പ് കണക്ഷനുകളില്‍ എത്ര
മീറ്ററുകള്‍ ആണ്
പ്രവര്‍ത്തിക്കാത്തവയെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
ഇതുമൂലം പ്രതിവര്‍ഷം എത്ര
രൂപയുടെ വരുമാന നഷ്ടമാണ്
വാട്ടര്‍ അതോറിറ്റിക്ക്
ഉണ്ടാകുന്നത്; വ്യക്തമാക്കുമോ;
(
സി )
പൈപ്പ്
കണക്ഷനുകളുടെ ചോര്‍ച്ച മൂലം
പ്രതിദിന വിതരണത്തിനായി
തയ്യാറാക്കുന്ന വെള്ളത്തിന്റെ
എത്ര ശതമാനമാണ്
കണക്കില്‍പ്പെടാതെ
നഷ്ടപ്പെടുന്നത്; ഇതുമൂലം
പ്രതിവര്‍ഷം എത്ര തുകയുടെ
വരുമാന നഷ്ടമാണ് വാട്ടര്‍
അതോറിറ്റിക്ക് ഉണ്ടാവുന്നത്;
വ്യക്തമാക്കുമോ?
2943.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവൻ
മിഷൻ അടക്കമുള്ള കുടിവെള്ള
പദ്ധതിയുടെ പൈപ്പുകൾ ദേശീയ
പാതയിൽ സ്ഥാപിക്കുന്നതിന് നാഷണൽ
ഹൈവേ അതോറിറ്റിയിൽ നിന്നും
യഥാസമയം അനുമതി ലഭിക്കാത്തത്
കാരണം പ്രവൃത്തികൾ
സമയബന്ധിതമായി പൂർത്തിയാക്കാൻ
സാധിക്കാത്ത
സാഹചര്യമുണ്ടാകുന്നു എന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ബി )
മലപ്പുറം
ജില്ലയിൽ കൊണ്ടോട്ടി
മണ്ഡലത്തിലൂടെ കടന്നുപോകുന്ന
എൻ.എച്ച്. 966, എൻ. എച്ച് 66
എന്നീ ദേശീയ പാതകളിൽ
എവിടെയെല്ലാം വാട്ടർ
അതോറിറ്റിയുടെ കുടിവെള്ള
പദ്ധതിക്കുള്ള പൈപ്പിടൽ
അനുമതിക്കായി അപേക്ഷ
നല്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പ്രവൃത്തികൾക്ക് അനുമതി
ലഭിക്കുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
സി )
ദേശീയ
പാത അതോറിറ്റിയുമായി ഇത്
സംബന്ധിച്ച് മന്ത്രിതല യോഗം
ചേർന്ന് അനുമതി
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2944.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നഗരസഭകളിലും
പഞ്ചായത്തുകളിലുമായി
അനുവദിച്ചിട്ടുള്ള പൊതു
ടാപ്പുകളുടെ എണ്ണം എത്രയെന്നും
അവയിലൂടെ ജല അതോറിറ്റി വിതരണം
ചെയ്യുന്ന ജലത്തിന്റെ അളവ്
എത്രയാണെന്നുമുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
പൊതു
ടാപ്പുകൾ വഴി ഉപേയാഗിക്കുന്ന
ജലത്തിനു തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്കു ബിൽ
നൽകുന്നുണ്ടോ; എങ്കിൽ എന്നു
മുതലാണ് ഇപ്രകാരം ബിൽ നൽകാൻ
ആരംഭിച്ചതെന്നും ആയത് വാർഷിക
അടിസ്ഥാനത്തിലാണോ പ്രതിമാസ
അടിസ്ഥാനത്തിലാണോ നൽകി
വരുന്നതെന്നതും വ്യക്തമാക്കുമോ;
(
സി )
പൊതു
ടാപ്പുകളുടെ ബിൽ തുകയിൽ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ കുടിശിക
വരുത്തിയിട്ടുണ്ടോ; എങ്കിൽ
ജില്ല തിരിച്ചുള്ള വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
കുടിശിക
പിരിച്ചെടുക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
ഇ )
2021
, 2022, 2023 വർഷങ്ങളിൽ പൊതു
ടാപ്പുകളുടെ വെള്ളക്കരം
വർദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
2945.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാട്ടർ
അതോറിട്ടിയുടെ കേരള അർബൻ വാട്ടർ
സര്‍വ്വീസസ് ഇംപ്രൂവ്‌മെന്റ്
പ്രോജക്ട് (KUWSIP) ന്റെ
ഭാഗമായി ലഭ്യമാക്കിയ എ.ഡി.ബി.
വായ്പയുടെ വ്യവസ്ഥകൾ
വിശദമാക്കാമോ; ഇത് സംബന്ധിച്ച
രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
2946.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ കല്ലറ
പഞ്ചായത്തില്‍
കൊടിതൂക്കിക്കുന്ന് മുതല്‍
പാട്ടറ ജംഗ്ഷൻ വരെയും, പാങ്ങോട്
പഞ്ചായത്തില്‍ ചാമവിള,
കൊച്ചാലുംമൂട്, ഭരതന്നൂര്‍,
നെല്ലിക്കുന്ന്
തൃക്കോവില്‍വട്ടം വരെയുമുള്ള
പ്രദേശങ്ങളിലും നിലവില്‍
സ്ഥാപിച്ചിട്ടുള്ള
എ.സി(ആസ്ബറ്റോസ് സിമന്റ്)
പൈപ്പുകള്‍ മാറ്റി പകരം
ഡി.ഐ.(ഡക്റ്റയില്‍ അയണ്‍)
പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി
കിഫ്ബിയില്‍ നിന്ന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
വിശദവിവരം നല്‍കുമോ;
(
ബി )
ഈ
പ്രവൃത്തി ഏതു കാരണത്താലാണ്
നാളിതുവരെയായി ആരംഭിക്കാത്തത്
എന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കുമെന്നും ആയത്
എന്നേക്ക്
പൂർത്തീകരിക്കാനാകുമെന്നതും
വിശദമാക്കുമോ?
2947.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അധിക
വായ്പ അനുവദിക്കുന്നതിനുള്ള
ഉപാധിയായി കേന്ദ്രസർക്കാർ
വ്യവസ്ഥ പ്രകാരം 2021 മുതൽ
പ്രതിവർഷം വാട്ടർ ചാർജ്
നിരക്കിൽ 5% താരിഫ് വർധന
ഏർപ്പെടുത്തണം എന്ന നിബന്ധന
സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷം
മുതൽ നടപ്പാക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2948.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തമംഗലം
ഗ്രാമപഞ്ചായത്തിലെ താന്നിക്കോട്
മല കേന്ദ്രമാക്കി കുടിവെള്ള
വിതരണത്തിനുള്ള പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഉപയോഗപ്പെടുത്തി ഏതൊക്കെ
പ്രദേശങ്ങളില്‍ കുടിവെള്ളം
ലഭ്യമാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം
ഏറ്റെടുക്കല്‍ നടപടി ഏത്
ഘട്ടത്തിലാണ്; വിശദമാക്കുമോ?
2949.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ഡോ.
എം.കെ . മുനീർ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെളള വിതരണം
മെച്ചപ്പെടുത്തുന്നതിന്
എ.ഡി.ബി. യിൽ നിന്നും വായ്പ
തേടാൻ ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത വായ്പ
ലഭിക്കുന്നതിനുളള വ്യവസ്ഥകൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
സി )
തിരുവനന്തപുരം,
കൊച്ചി എന്നീ നഗരങ്ങളിലെ
കുടിവെളള വിതരണ സംവിധാനം
പൂർണ്ണമായി സ്വകാര്യ ഏജൻസികളെ
ഏൽപ്പിക്കണമെന്ന നിർദ്ദേശം
ഉണ്ടായിട്ടുണ്ടോ;
(
ഡി )
എങ്കിൽ
ഇക്കാര്യത്തിലുള്ള നിലപാട്
വ്യക്തമാക്കുമോ?
2950.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവന്‍
മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്ത്
എത്ര പുതിയ കുടിവെള്ള കണക്ഷനുകൾ
നൽകിയിട്ടുണ്ട് വ്യക്തമാക്കുമോ;
(
ബി )
കുടിവെള്ള
ചാർജിനത്തിൽ 2016 മാർച്ച്
മാസത്തിൽ വാട്ടർ അതോറിറ്റിക്ക്
ലഭിച്ച വരുമാനം എത്രയാണ്; ഈ
ഇനത്തിൽ 2023 ജനുവരി മാസത്തിൽ
ലഭിച്ച വരുമാനം എത്രയാണ്;
വ്യക്തമാക്കുമോ;
(
സി )
നിലവിൽ
നടപ്പിലാക്കിയ വാട്ടർ ചാർജ്
വർദ്ധനവിലൂടെ ഈ ഇനത്തിൽ
പ്രതിമാസം എത്ര അധികവരുമാനം
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
2951.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെള്ളക്കര
കുടിശ്ശിക വരുത്തിയിട്ടുള്ള
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങള്‍, വ്യവസായ
സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ
വിവരങ്ങളും, കുടിശ്ശകയായ തുകയും
ഉള്‍പ്പെടെയുള്ള വിശദവിവരം
തരംതിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പൊതുടാപ്പുകള്‍ക്ക്
നല്‍കിവരുന്ന വെള്ളക്കരം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
ആയതിന്റെ ബാദ്ധ്യത ആരാണ്
ഏറ്റെടുക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
2952.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മുൻസിപ്പാലിറ്റിയിലെ കുടിവെള്ള
പദ്ധതിയുടെ ആധുനികീകരണത്തിനും
ശേഷി വര്‍ദ്ധിപ്പിക്കലിനുമായി
കിഫ്ബി മുഖേന എത്ര രൂപയുടെ
പദ്ധതിയ്ക്കാണ് അനുമതി
ലഭിച്ചിട്ടുള്ളത്; ആയതിന്റെ
ഭരണാനുമതിയുടെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
പദ്ധതിയുടെ
എസ്.പി.വി. ആരാണെന്നും
എന്തൊക്കെ പദ്ധതികളാണ്
ഇതിലുള്‍പ്പെടുത്തിയിട്ടുള്ളതെന്നും
അറിയിക്കുമോ; അതിൽ ഏതൊക്കെ
പദ്ധതികളാണ് അമ്പലപ്പുഴ മണ്ഡല
പരിധിയില്‍ വരുന്നതെന്നും ഓരോ
പദ്ധതിക്കും എത്ര തുക വീതമാണ്
ചെലവഴിക്കുകയെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ പ്രവൃത്തികൾ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കേണ്ടതെന്നും
നാളിതുവരെ ഏതൊക്കെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്നും ഓരോ
പ്രവൃത്തിയുടെയും എത്ര
ശതമാനമാണ് ആരംഭിക്കാൻ
കഴിഞ്ഞതെന്നും അറിയിക്കുമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തിലുള്‍പ്പെടുന്ന
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ ആരംഭിക്കുവാന്‍
ഉണ്ടായ കാലതാമസത്തിന് കാരണം
വിശദമാക്കുമോ;
(
ഇ )
ഈ
പദ്ധതിയുടെ ഭരണാനുമതി
പുതുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
പുതുക്കിയ പദ്ധതി പ്രകാരം എത്ര
കോടി രൂപയാണ് ഇതിന് അധികമായി
വേണ്ടി വരികയെന്നും ആയതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും അറിയിക്കുമോ?
2953.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
കോര്‍പ്പറേഷനും സമീപ
പഞ്ചായത്തുകളിലേക്കുമുള്ള
ശുദ്ധജല വിതരണ പദ്ധതിയുടെ
ഭാഗമായി മണലൂര്‍ മണ്ഡലത്തിലെ
മണലൂര്‍, അരിമ്പൂര്‍,
വെങ്കിടങ്ങ് പഞ്ചായത്തുകളിലെ
കുടിവെള്ള വിതരണത്തിന് കിഫ്ബി
വഴി നടപ്പാക്കുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പത്തൊന്‍പത്
പഞ്ചായത്തുകള്‍ക്ക്
പ്രയോജനകരമായ പ്രസ്തുത
പദ്ധതിയുടെ പ്രധാന ജല
സ്രാേതസ്സ് ഏതാണെന്നും
പദ്ധതിയുടെ ഭാഗമായി സര്‍വ്വീസ്
കണക്ഷനുകള്‍ നല്‍കുന്ന
നടപടികളുടെ പുരോഗതി സംബന്ധിച്ച
വിശദാംശങ്ങളും ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ?
2954.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബി
സാമ്പത്തികാനുമതി നല്‍കിയ
ഡബ്ല്യൂ.എസ്.എസ്. ടു കാസര്‍ഗോഡ്
മുൻസിപ്പാലിറ്റി ആൻഡ് ചെമ്മനാട്
പഞ്ചായത്ത് എന്ന പ്രവൃത്തിയുടെ
നിലവിലെ നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രോജക്ടില്‍ ചെമ്മനാട്
പഞ്ചായത്തിലെ കുടിവെള്ള
പദ്ധതിക്കായി എത്ര തുക
നീക്കിവെച്ചിട്ടുണ്ട്; ആയതിന്റെ
നിര്‍മ്മാണ പുരോഗതി ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2955.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
നഗരത്തിന് ഉള്‍പ്പെടെ
കുടിവെള്ളം എത്തിക്കുന്ന
അരുവിക്കര ഡാമിന്റെ സംഭരണ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
ആയതിലേക്കായി
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്നും നാളിതുവരെ എത്ര
തുക ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
2956.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വാട്ടർ അതോറിറ്റി പൊതു
ടാപ്പുകളുടെ നിരക്ക്
വർദ്ധിപ്പിച്ചത് തദ്ദേശ
സ്വയംഭരണ സ്ഥാപങ്ങളുടെ മേൽ
അമിതഭാരം
ഉണ്ടാക്കിയിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
നിലവിലുള്ള നിരക്കും പുതുക്കിയ
നിരക്കും വ്യക്തമാക്കാമോ;
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
വികസന പ്രവർത്തനങ്ങളെ സാരമായി
ബാധിക്കുന്ന പ്രസ്തുത നയം
പുനഃപരിശോധിക്കുമോ?
2957.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വെളളക്കരം വർദ്ധിപ്പിച്ചതിന്റെ
ഭാഗമായി പൊതുടാപ്പുകൾക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
നൽകേണ്ട ചാർജ്
വർദ്ധിപ്പിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
ഫണ്ട്
കുറവായ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെ
പ്രതിസന്ധിയിലാക്കുന്നതായി
പറയപ്പെടുന്ന പ്രസ്തുത നടപടി
പുന:പരിശോധിക്കാൻ നടപടി
സ്വീകരിക്കുമോ?
2958.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-2023
വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ
ജലസേചന വകുപ്പിനുള്ള ആകെ അടങ്കൽ
തുക എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക ഏതെല്ലാം മേഖലയ്ക്ക് എത്ര
രൂപ വീതമാണ് അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
ബജറ്റിൽ
വകയിരുത്തിയ തുക ധനകാര്യ
വകുപ്പിൽ നിന്ന് അനുവദിച്ച്
കിട്ടിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇപ്രകാരം
വകയിരുത്തിയ തുക ചെലവഴിച്ച്
കഴിഞ്ഞിട്ടുണ്ടെങ്കിൽ മേഖലയും
ജില്ലയും തിരിച്ച് വിശദാംശം
അറിയിക്കുമോ;
(
ഇ )
ഇല്ലെങ്കിൽ
അതിനുള്ള കാരണം എന്താണെന്ന്
വിശദമാക്കുമോ?
2959.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാട്ടർ
അതോറിറ്റിക്ക് കുടിശികയിനത്തിൽ
ലഭിക്കാനുള്ള തുകയില്‍
ആംനസ്റ്റി പദ്ധതി മുഖേന എത്ര
തുക പിരിച്ചെടുക്കാൻ ആണ്
ലക്ഷ്യമിട്ടത്; വിശദാംശം
ലഭ്യമാക്കുമോ?
2960.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വാട്ടർ അതോറിറ്റിയിലെ 1294
തസ്തികകൾ പുനർവിന്യാസം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ഏതൊക്കെ തസ്തികകളാണ് ഇപ്രകാരം
പുനർവിന്യാസം ചെയുന്നത് എന്ന്
തസ്തിക തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തസ്തിക പുനർവിന്യാസ നടപടികളിൽ
നിന്നും മീറ്റർ റീഡർമാരെ
ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ കാരണം വ്യക്തമാക്കുമോ?
2961.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തുച്ഛമായി
കുടിവെള്ളം ഉപയോഗിക്കുന്ന
വായനശാലകളെയും ഗ്രന്ഥശാലകളെയും
ഗാർഹികേതര ഉപഭോക്താവായി
കണക്കാക്കുന്ന നിലവിലെ രീതി
മാറ്റി അവർക്ക് പ്രത്യേക സ്ലാബ്
ഏർപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡിന് ജല അതോറിറ്റി
കുടിശികയിനത്തിൽ എത്ര തുകയാണ്
അടയ്ക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക് ദ്വൈമാസ
ബില്ലിംഗ് സംവിധാനം
അവസാനിപ്പിച്ച് മാസംതോറും
ബില്ല് നല്കുന്ന സമ്പ്രദായം
നടപ്പാക്കാൻ നടപടി
സ്വീകരിക്കുമോ;
(
ഡി )
പൈപ്പിൽ
ചോർച്ച കണ്ടെത്തിയാല്‍ തദ്ദേശ
സ്ഥാപനത്തിൽ നിന്നോ
പൊതുമരാമത്ത് വകുപ്പിൽ നിന്നോ
അനുമതി വാങ്ങിയിട്ടാണോ ആയത്
പരിഹരിക്കാൻ ജല അതോറിറ്റി റോഡ്
വെട്ടിപ്പൊളിക്കാറുള്ളതെന്നും
പ്രസ്തുത റോഡ് എത്ര ദിവസത്തിനകം
പൂർവസ്ഥിതിയിൽ എത്തിക്കുമെന്നും
വ്യക്തമാക്കുമോ;
(
ഇ )
പൈപ്പ്
ലൈനിലെ ചോർച്ച
കണ്ടെത്തുന്നതിനായി ഏതെല്ലാം
ആധുനിക സംവിധാനങ്ങളാണ് കേരള
വാട്ടർ അതോറിറ്റിക്കുള്ളതെന്ന്
വിശദമാക്കുമോ?
2962.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിതരണം
ചെയ്യുന്ന വെളളത്തിന്റെ ചോർച്ച
കേരള വാട്ടർ അതോറിറ്റിയുടെ
വരുമാന നഷ്ടത്തിന് ഒരു പ്രധാന
കാരണമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
വാട്ടര്‍
അതോറിറ്റി വിതരണം ചെയ്യുന്ന
വെളളത്തിന്റെ ചോർച്ച എത്ര
ശതമാനമാണെന്നും ഇത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ ?
2963.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീ
ബില്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി കേരള വാട്ടര്‍
അതോറിറ്റിക്ക് പ്രത്യേകമായി
ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
എതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
പ്രസ്തുത ഫണ്ട്
വിനിയോഗിക്കപ്പെട്ടതെന്നും
ഇതിന്റെ ഭാഗമായി വാട്ടര്‍
അതോറിറ്റിയുടെ പമ്പ് ഹൗസുകളിലും
പ്ലാന്റുകളിലും ഓട്ടോമേഷന്‍
സംവിധാനങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
എങ്കില്‍
ഏത് കമ്പനിക്കാണ് പമ്പ്
ഹൗസുകളിലും പ്ലാന്റുകളിലും
ഓട്ടോമേഷന്‍ സംവിധാനങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍
ലഭിച്ചത്; ഇതുമായി ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള ടെണ്ടര്‍
നടപടിക്രമങ്ങളുടേയും ഇതില്‍
പങ്കെടുത്തിരുന്ന
സ്ഥാപനങ്ങളുടേയും വിശദവിവരം
ലഭ്യമാക്കാമോ;
(
ഡി )
കെല്‍ട്രോണ്‍
അടക്കമുള്ള പൊതുമേഖലാ
സ്ഥാപനങ്ങളെ പ്രസ്തുത ടെണ്ടര്‍
നടപടികളില്‍
പങ്കെടുപ്പിക്കുന്നതിന് നടപടി
സ്വീകരിച്ചിരുന്നോ എന്ന്
അറിയിക്കാമോ;
(
ഇ )
ഓട്ടോമേഷന്‍
സംവിധാനം
പ്രാവര്‍ത്തികമായപ്പോള്‍ എത്ര
താല്ക്കാലിക ജീവനക്കാര്‍ക്കാണ്
ജോലി നഷ്ടമായത്; ഇവരെ വാട്ടര്‍
അതോറിറ്റിയുടെ മറ്റ്
പ്രോജക്ടുകളിലോ യൂണിറ്റുകളിലോ
പുനര്‍വിന്യസിക്കുന്നതിനുള്ള
എന്ത് നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
എഫ് )
താല്‍ക്കാലിക
ജീവനക്കാരുടെ അഭാവത്തില്‍ പമ്പ്
ഹൗസുകളില്‍ ജല ശുദ്ധീകരണ
പ്രവര്‍ത്തനങ്ങള്‍
നിര്‍വ്വഹിക്കുന്നതിനായി
ഇപ്പോള്‍ എന്ത് ബദല്‍
ക്രമീകരണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
2964.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുടാപ്പുകൾക്ക് നിലവിൽ
നൽകുന്ന നിരക്ക് എത്രയെന്ന്
അറിയിക്കാമോ;
(
ബി )
പുതിയ
ബജറ്റ് പ്രകാരം
പൊതുടാപ്പുകൾക്ക് എത്ര
വർദ്ധനവാണ് നിരക്കിൽ
വരുത്തിയതെന്ന് അറിയിക്കാമോ;
(
സി )
ഇത്തരത്തിലുള്ള
വർദ്ധനവ് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക് ഏറെ പ്രതിസന്ധി
സൃഷ്ടിക്കുന്നുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കിൽ
വർദ്ധിപ്പിച്ച നിരക്ക്
കുറയ്ക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
2965.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാട്ടർ
അതോറിട്ടിയുടെ കേരള അർബൻ വാട്ടർ
സർവീസസ് ഇംപ്രൂവ്‌മെന്റ്
പ്രോജക്ട്(KUWSIP)-ന്റെ ഭാഗമായി
സ്വകാര്യ സ്ഥാപനവുമായി കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത കരാറിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
2966.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുടിവെള്ളത്തിന്റെ
ദുരുപയോഗം
ശ്രദ്ധയില്‍പ്പെട്ടാല്‍
തുടര്‍ന്ന് സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(
ബി )
വാഹനം
കഴുകുന്നതടക്കമുള്ള കുടിവെള്ള
ദുരുപയോഗം കണ്ടെത്താനുള്ള
സ്‌ക്വാഡ് സംവിധാനം
നിലവിലുണ്ടോ; ഇല്ലെങ്കില്‍
ഏര്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കുടിവെള്ള
ദുരുപയോഗം അധികാരികളുടെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിന്
പൊതുജനങ്ങൾക്ക് അവസരം നല്‍കുന്ന
വിധത്തില്‍ ടോള്‍ ഫ്രീ
കംപ്ലയിന്റ് രജിസ്‌ട്രേഷന്‍
സംവിധാനം ഏര്‍പ്പെടുത്താമോ?
2967.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലവിഭവ
വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക
വസതിയിലെ കഴിഞ്ഞ ഒരു വർഷത്തെ
വാട്ടർ ചാർജിന്റെ വിശദാംശം
ഉപയോഗിച്ച യൂണിറ്റ്, ബിൽ തുക
എന്നിവ സഹിതം വ്യക്തമാക്കുമോ?
2968.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന
ജലനിധി ഗ്രാമീണ കുടിവെള്ള
പദ്ധതികളുടെ വിശദാംശം നൽകുമോ;
(
ബി )
2021-22,
2022-23 സാമ്പത്തിക വർഷങ്ങളിൽ
ജലനിധി പദ്ധതികൾക്കായി
അനുവദിച്ച തുകയും പദ്ധതിയുടെ
ഇപ്പോഴത്തെ പ്രവർത്തന
പുരോഗതിയും വ്യക്തമാക്കാമോ;
(
സി )
വേനൽ
രൂക്ഷമാകുന്ന സാഹചര്യത്തിൽ
മലപ്പുറം മണ്ഡലത്തിലെ ജലനിധി
പദ്ധതികൾ വേഗത്തിൽ
പൂർത്തീകരിക്കുന്നതിനുള്ള
നപടികൾ സ്വീകരിക്കുമോ?
2969.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും
പട്ടുവം ജപ്പാന്‍ കുടിവെള്ള
ഒന്നാംഘട്ടം /രണ്ടാംഘട്ടം
പദ്ധതികള്‍ മുഖേനയും നബാര്‍ഡ്,
ജലജീവന്‍ മിഷന്‍, കിഫ്ബി എന്നീ
പദ്ധതികള്‍ വഴിയും സ്ഥാപിച്ച
പൈപ്പ് ലൈനുകള്‍, അതിനായി
ചെലവഴിച്ച തുക, നല്‍കിയ
കണക്ഷനുകളുടെ എണ്ണം എന്നിവയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഏതൊക്കെ
പഞ്ചായത്തുകളിലാണ് ജലജീവന്‍
പദ്ധതി
പൂര്‍ത്തീകരിക്കാനുള്ളത്;
വിശദമാക്കാമോ?
2970.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജൽജീവൻ
മിഷൻ പ്രകാരം പാറശാല മണ്ഡലത്തിൽ
2020 മുതല്‍ 2023 വരെ എത്ര
കുടിവെള്ള കണക്ഷനുകൾ നൽകിയെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരും
സംസ്ഥാന സർക്കാരും നൽകിയ തുക
എത്രയെന്ന് വേർതിരിച്ച്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി ത്വരിതപ്പെടുത്താൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2971.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തിലെ കേരള വാട്ടര്‍
അതോറിറ്റിയുടെ കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കിൽ ആയത് ഉദ്ഘാടനം ചെയ്ത്
കൈമാറിയിട്ടുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന് എത്ര തുകയാണ്
ചെലവായതെന്നും എസ്റ്റിമേറ്റ്
തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവൃത്തി എത്ര തുകയ്ക്കാണ്
കരാര്‍ കൊടുത്തതെന്നും ഏത്
ഏജന്‍സിയാണ് കരാറില്‍
ഒപ്പിട്ടിരിക്കുന്നതെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
കമ്പനിക്ക് ബിൽ പ്രകാരമുള്ള തുക
പൂര്‍ണ്ണമായും
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിടത്തിന്റെ രണ്ടാം ഘട്ട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; രണ്ടാം
ഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉണ്ടായിരിക്കുന്ന പ്രധാന തടസ്സം
വ്യക്തമാക്കാമോ;
(
ഇ )
രണ്ടാം
ഘട്ട നിര്‍മ്മാണത്തിന്റെ
ഡി.പി.ആർ. വാട്ടര്‍ അതോറിറ്റി
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2972.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
മണ്ഡലത്തിൽ കാലപ്പഴക്കവും
പൈപ്പുകളുടെ വലുപ്പമില്ലായ്മയും
മൂലം നിലവിലുള്ള കുടിവെള്ള
പദ്ധതികളിലെ പല
പൈപ്പുകളിലൂടെയും സുഗമമായി
ജലവിതരണം നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇരുപത്തിയഞ്ച്
വര്‍ഷത്തിലധികം പഴക്കമുള്ള
ജലവിതരണ പൈപ്പുകള്‍ മാറ്റി
പുതിയവ സ്ഥാപിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും പദ്ധതി
കെ.ഡബ്ല്യൂ.എ.
നടപ്പാക്കുന്നുണ്ടോ; എങ്കില്‍
ഏതൊക്കെ കുടിവെള്ള പദ്ധതികളിലെ
പൈപ്പുകളാണ് മാറ്റാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
എത്ര രൂപയാണ് ഇതിന്
ചെലവാകുന്നതെന്നും അറിയിക്കുമോ;
(
സി )
ഇല്ലെങ്കിൽ
അമ്പലപ്പുഴ മണ്ഡലത്തിലെ
ഇരുപത്തിയഞ്ച് വര്‍ഷത്തിലധികം
കാലപ്പഴക്കമുള്ള മുഴുവന്‍
പൈപ്പുകളും മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
2973.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
കുടിവെളള പദ്ധതിയുടെ രണ്ടാം
ഘട്ടം, റീച്ച് 1-ന്റെ ഭാഗമായി
മാന്നാര്‍ ഇന്‍ടേക്ക് വെല്‍
മുതല്‍ പളളിപ്പാട് വാട്ടര്‍
ട്രീറ്റ്‌മെന്റ് പ്ലാന്റ് വരെ
800 മില്ലിമീറ്റര്‍ സ്‌പൈറലി
വെല്‍ഡഡ് എം.എസ്. പൈപ്പ് വിതരണം
ചെയ്ത് സ്ഥാപിക്കുന്ന പ്രവൃത്തി
എത്ര തവണ ടെണ്ടര്‍/റീ ടെണ്ടര്‍
ചെയ്തിട്ടുണ്ടെന്നും അതിന്റെ
വിശദവിവരവും അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ
റീടെണ്ടര്‍/കരാറിന്റെ
സ്ഥിരീകരണത്തിനായുള്ള ഫയല്‍
ക്യാബിനറ്റിന്റെ പരിഗണനയ്ക്ക്
വിടുന്നതിനായി മുഖ്യമന്ത്രിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിക്കപ്പെട്ടിരുന്നോ;
എങ്കില്‍ പ്രസ്തുത ഫയലില്‍
മുഖ്യമന്ത്രി/ചീഫ് സെക്രട്ടറി
എന്ത് തീരുമാനമാണ്
എടുത്തിരുന്നതെന്ന്
അറിയിക്കാമോ;
(
സി )
മുഖ്യമന്ത്രിയുടെയോ
വകുപ്പ് മന്ത്രിയുടേയോ
അംഗീകാരത്തോടെയാണോ ചീഫ്
സെക്രട്ടറി ഇത് സംബന്ധിച്ച
റിമാര്‍ക്‌സ്/തീരുമാനം
എടുത്തിട്ടുള്ളതെന്ന കാര്യം
വ്യക്തമാക്കാമോ;
(
ഡി )
സമാന
സ്ഥിതിവിശേഷവും സാഹചര്യവും
നേരിടുന്ന വര്‍ക്കുകളുടെ
നിര്‍വ്വഹണത്തിന്
അനുവര്‍ത്തിക്കേണ്ട/സ്വീകരിക്കേണ്ട
ഭരണപരവും നിയമാനുസൃതവുമായ
നടപടിക്രമങ്ങള്‍ എന്താണെന്നും ഈ
നടപടിക്രമങ്ങള്‍ പ്രസ്തുത
വര്‍ക്കിന്റെ കാര്യത്തില്‍
അനുവര്‍ത്തിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
ഫയലിന്റെ നിലവിലെ അവസ്ഥ
എന്താണെന്നും പ്രസ്തുത ടെണ്ടര്‍
സ്ഥിരീകരിച്ച് നല്‍കുന്നതിന്
എന്ത് സാങ്കേതിക തടസ്സമാണ്
നിലവിലുള്ളതെന്നും അറിയിക്കാമോ;
(
എഫ് )
ഹരിപ്പാട്
മണ്ഡലത്തിലെ തീരദേശ
പ്രദേശങ്ങളില്‍ ഉള്‍പ്പെടെ
അനുഭവപ്പെടുന്ന രൂക്ഷമായ
കുടിവെളള ക്ഷാമം പരിഗണിച്ച്
പ്രസ്തുത പ്രവൃത്തിയുടെ
നിര്‍വ്വഹണത്തിന് അടിയന്തരമായി
അനുമതി നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|