|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2602.
ശ്രീ
എം വിൻസെൻറ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍ നിലവിലെ
ഓഡിറ്റിംഗ് സംവിധാനം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
നിരന്തരം
ക്രമക്കേടുകള്‍ റിപ്പോർട്ട്
ചെയ്യപ്പെടുന്ന സാഹചര്യത്തിൽ
സഹകരണ മേഖലയിലെ ഓഡിറ്റിംഗ്
സംവിധാനം
ശക്തിപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
സി )
നിലവിലെ
ഓഡിറ്റിംഗ് സമ്പ്രദായത്തിന്
പകരം ടീം ഓഡിറ്റ് സംവിധാനം
ഏർപ്പെടുത്തുമോ; കണക്കുകളുടെ
പരിശോധനയ്ക്ക് പുറമേ
സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ
സംവിധാനത്തിലൂടെ സമർപ്പിക്കുന്ന
കണക്കുകളുടെ പരിശോധന കൂടി
ഓഡിറ്റ് നടപടികളുടെ
ഭാഗമാക്കുമോ; വിശദാംശം നൽകുമോ;
(
ഡി )
ഓഡിറ്റ്
റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ
അടിസ്ഥാനത്തിൽ സഹകരണ വകുപ്പ്
നടത്തുന്ന അന്വേഷണങ്ങൾ
സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2603.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട
ഉപകരണങ്ങളും സര്‍ജിക്കല്‍
ഉപകരണങ്ങളും നിര്‍മ്മിക്കുന്ന
എത്ര സ്ഥാപനങ്ങളാണ് സഹകരണ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നതെന്ന് ഇനം
തിരിച്ച് വിശദമാക്കാമോ;
(
ബി )
സഹകരണ
സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍
പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും
ആശുപത്രി ഉപകരണങ്ങളും
സര്‍ജിക്കല്‍ ഉപകരണങ്ങളും
നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുടെ
അഭാവം സ്വകാര്യമേഖലയുടെ
മുന്നേറ്റത്തിന് ഇടയാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത് പരിഹരിക്കാനും കൂടുതല്‍
സഹകരണ സ്ഥാപനങ്ങളില്‍
മെഡിക്കല്‍ ഉപകരണങ്ങളുടെയും
അനുബന്ധ വസ്തുക്കളുടെയും
നിര്‍മ്മാണം ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
2604.
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. രാജ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അന്തര്‍സംസ്ഥാന
സഹകരണ സംഘങ്ങള്‍
രൂപീകരിക്കുവാന്‍ കേന്ദ്ര
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സഹകരണ
ബാങ്കുകളെ
ശക്തിപ്പെടുത്തുന്നതിനായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
അന്തര്‍സംസ്ഥാന
സഹകരണ സംഘങ്ങള്‍
രൂപീകരിക്കുവാനുള്ള കേന്ദ്ര
തീരുമാനം തിരുത്തുവാനാവശ്യമായ
സമ്മര്‍ദം ചെലുത്തുവാന്‍
സര്‍ക്കാര്‍ തയ്യാറാകുമോ;
വിശദമാക്കുമോ?
2605.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ വിജിലൻസ് സംവിധാനത്തിന്റെ
നിലവിലെ പ്രവർത്തനരീതി
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സംവിധാനം കാര്യക്ഷമമായി
പ്രവർത്തിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
(
സി )
സഹകരണ
സംഘങ്ങൾ കേന്ദ്രീകരിച്ച്
തട്ടിപ്പുകൾ വ്യാപകമാകുന്ന
സാഹചര്യത്തിൽ സഹകരണ വിജിലൻസ്
സംവിധാനം
ശക്തിപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
സഹകരണ
രജിസ്ട്രാറുടെ നിയന്ത്രണത്തിൽ
നിന്നുമാറ്റി സ്വതന്ത്രമായി
പ്രവർത്തിക്കുന്നതിനും
സർക്കാരിന് റിപ്പോർട്ട്
സമര്‍പ്പിക്കുന്നതിനും ഉൾപ്പെടെ
സഹകരണ വിജിലൻസ് സംവിധാനത്തിന്
കൂടുതൽ അധികാരങ്ങൾ നൽകുമോ;
വിശദാംശം ലഭ്യമാക്കുമോ?
2606.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പില്‍ സ്ഥിരം തസ്തികകളിലും
കെ.എസ്.ആര്‍. തസ്തികകളിലുമായി
നിലവില്‍ എത്ര ജൂനിയര്‍
ഇന്‍സ്‌പെക്ടര്‍, സീനിയര്‍
ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍
ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ എന്നീ
തസ്തികകളില്‍ ഒഴിവുണ്ടെന്ന് തരം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
2607.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭൂപരിഷ്ക്കരണം
കേരളത്തില്‍ സൃഷ്ടിച്ച ബദല്‍
സാമൂഹ്യസമ്പദ്ഘടനയെ മുന്നോട്ട്
കൊണ്ടുപോകുന്നതിന് സഹകരണ മേഖല
നൽകിയ സംഭാവനകൾ
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
നെൽ
കർഷകരുടെ സംഭരണ വിപണന
പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണ
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
സി )
യുവജനങ്ങളുടെ
തൊഴിലും വരുമാനവും
വർദ്ധിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ യുവാക്കളെ സഹകരണ
മേഖലയിൽ ആകർഷിക്കുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2608.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
അഡ്മിനിസിട്രേറ്റീവ്
ട്രിബ്യൂണല്‍ 2023 ജനുവരി 27-ന്
പുറപ്പെടുവിച്ച വിധിയുടെ
അടിസ്ഥാനത്തില്‍ സഹകരണ
വകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന
ജൂനിയര്‍ കോ-ഓപ്പറേറ്റീവ്
ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍
പി.എസ്.സി. റാങ്ക് ലിസ്റ്റില്‍
നിന്നും നേരിട്ട് നിയമനം
നടത്താന്‍ സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2609.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിനോദസഞ്ചാര
മേഖലകളിലേക്ക് സഞ്ചാരികളെ
എത്തിക്കുന്നതിന് സഹകരണ
വകുപ്പിന് കീഴില്‍ ടൂര്‍
ഓപ്പറേറ്റിങ് സംഘങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
സംസ്ഥാനത്ത്
സഞ്ചാരികളെ എത്തിക്കുന്നതിന്
സഹകരണ വകുപ്പിന്റെ
നേതൃത്വത്തില്‍ പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വിനോദസഞ്ചാര
മേഖലയില്‍ നിക്ഷേപം
നടത്തുന്നതിനായി സഹകരണ
മേഖലയില്‍ നിന്നും വായ്പ
സൗകര്യം നല്‍കുന്നത്
പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2610.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളിൽ നിന്നും വായ്പ
എടുത്തിരിക്കുന്ന
സഹകാരികള്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള റിസ്ക്
ഫണ്ട് പദ്ധതി സംബന്ധിച്ച
വിശദാംശം നൽകാമോ;
(
ബി )
ഇടുക്കി
ജില്ലയിൽ നിന്നും റിസ്ക് ഫണ്ട്
ലഭിക്കുന്നതിനായി 2022 ജനുവരി
മുതൽ ഡിസംബര്‍ വരെ എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
ഇതിൽ എത്ര പേര്‍ക്ക് സാമ്പത്തിക
ആനുകൂല്യം നൽകിയിട്ടുണ്ട്;
വിശദാംശം നൽകാമോ;
(
സി )
വായ്പ
കുടിശ്ശിക ഉള്ളവര്‍
മരണപ്പെടുകയോ മാരകരോഗങ്ങള്‍ക്ക്
ഇരയാവുകയോ ചെയ്താൽ റിസ്ക് ഫണ്ട്
ആനുകൂല്യം അനുവദിക്കാൻ കഴിയുമോ;
ഇപ്രകാരം ആനുകൂല്യം
ലഭിക്കുന്നതിനായി ഇടുക്കി
ജില്ലയിൽ നിന്നും 2022
വര്‍ഷത്തിൽ എത്ര അപേക്ഷകള്‍
ലഭിച്ചു; ഇതിൽ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
2611.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പിന്റെ കീഴിൽ കാസർഗോഡ്
ജില്ലയിൽ പ്രവർത്തിച്ചുവരുന്ന
സ്ഥാപനങ്ങൾ/ഓഫീസുകൾ ഏതെല്ലാം
സ്ഥലങ്ങളിൽ
പ്രവർത്തിക്കുന്നുണ്ടെന്നും അവ
സംബന്ധിച്ച വിശദവിവരവും
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങൾ/ഓഫീസുകൾ എത്രകാലമായി
പ്രവർത്തിച്ചുവരുന്നെന്നും
അനുവദിച്ച തസ്തികകൾ
ഏതൊക്കെയാണെന്നും സ്ഥാപനവും
ഓഫീസും തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങളിൽ/ഓഫീസുകളിൽ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകൾ
ഏതൊക്കെയാണെന്നും എത്രകാലമായി
ഒഴിവുകൾ തുടരുന്നുവെന്നും
സ്ഥാപനവും ഓഫീസും തിരിച്ച്
വിശദമാക്കാമോ?
2612.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയിൽ പ്രവര്‍ത്തിക്കുന്ന
സഹകാരികള്‍ക്ക് എന്തല്ലാം
പ്രോത്സാഹനങ്ങളാണ്
നല്കുന്നതെന്ന് വിശദമാക്കാമോ;
(
ബി )
സഹകരണ
മേഖലയിൽ സഹകാരികൾക്ക് ആരോഗ്യ
ഇൻഷ്വറൻസ് ഏർപ്പെടുത്തുമോ;
വിശദമാക്കാമോ?
2613.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ ആശുപത്രികളില്‍
പ്രവര്‍ത്തന വിപുലീകരണത്തിനായി
നാഷണല്‍ കോ-ഓപ്പറേറ്റീവ്
ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍
(എന്‍.സി.ഡി.സി.) വായ്പ
ഉപയോഗിച്ചിട്ടുള്ള സഹകരണ
ആശുപത്രികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
പദ്ധതി പ്രകാരം അനുവദിച്ച വായ്പ
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം വായ്പ
കുടിശ്ശികയുള്ള സഹകരണ
ആശുപത്രികള്‍ ഏതെല്ലാം; വായ്പ
കുടിശ്ശിക എത്രയെന്നും
വിശദീകരിക്കാമോ?
2614.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ സഹകരണ
സംഘങ്ങളില്‍ നിന്നും കേരള സഹകണ
റിസ്ക് ഫണ്ട് പദ്ധതി പ്രകാരം
എത്ര അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
സഹകണ
റിസ്ക് ഫണ്ട് പദ്ധതി
പ്രകാരമുള്ള ആനുകൂല്യങ്ങള്‍
അപേക്ഷകര്‍ക്ക് എപ്പോള്‍
ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ;
(
ഡി )
കുഴുപ്പിള്ളി
സഹകരണബാങ്കില്‍ നിന്ന്
വായ്പയെടുക്കുകയും
18/10/2021-ന് മരണപ്പെടുകയും
ചെയ്ത സുരേഷിന്റെ ഭാര്യ ശ്രീമതി
ഉമസുരേഷിന് റിസ്ക് ഫണ്ട്
ആനുകൂല്യം ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്മേല്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ; പ്രസ്തുത
ആനുകൂല്യം എപ്പോള്‍
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ?
2615.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
നിയോജക മണ്ഡലത്തിലെ വിവിധ
സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍
നിന്നും റിസ്ക് ഫണ്ട്
ആനുകൂല്യത്തിനായി സഹകരണ
ബോര്‍ഡില്‍ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷകളില്‍ എത്ര പേർക്ക്
റിസ്ക് ഫണ്ട് ആനുകൂല്യം
ലഭ്യമായിട്ടുണ്ടെന്നും അതിനായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ആനുകൂല്യം ഇനിയും
ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ
അപേക്ഷകര്‍ക്ക് സമയബന്ധിതമായി
ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
2616.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികത്തോട് അനുബന്ധിച്ച്
സഹകരണ സംഘങ്ങള്‍ മുഖാന്തിരം
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദാംശം അറിയിക്കാമോ;
(
ബി )
ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം
കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക്
അടിയന്തര ചികിത്സാസഹായം
ലഭ്യമാക്കുന്നതിന് സഹകരണ
വകുപ്പ് പ്രത്യേകമായ പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്കുമോ;
(
സി )
ഏതൊക്കെ
അസുഖങ്ങള്‍ ഉളളവര്‍ക്ക് എത്ര
രൂപവരെ ധനസഹായം ലഭ്യമാക്കും;
ധനസഹായം അനുവദിക്കുന്നതിന്
പ്രത്യേക സമിതികള്‍
നിലവിലുണ്ടോ; അപേക്ഷ നല്‍കേണ്ട
വിധം വിശദമാക്കാമോ;
(
ഡി )
ഇത്തരത്തില്‍
ധനസഹായം ലഭിക്കുന്നതിനുള്ള
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
ഇതില്‍ എത്ര പേര്‍ക്ക് സഹായം
നല്‍കിയിട്ടുണ്ട്; വിശദാംശം
നല്‍കാമോ?
2617.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി
മാവേലിക്കര താലൂക്കിൽ നിന്നും
എത്ര അപേക്ഷകൾ ലഭിച്ചുവെന്നും
എത്രപേര്‍ക്ക് തുക
അനുവദിച്ചുവെന്നും സഹകരണ
സംഘം/സഹകരണ ബാങ്ക്
അടിസ്ഥാനത്തിൽ അറിയിക്കുമോ;
വിശദമാക്കുമോ?
2618.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
കാർഷിക വായ്പ സഹകരണ സംഘങ്ങൾ,
സർവീസ് സഹകരണ ബാങ്കുകൾ, കാർഷിക
ഗ്രാമ വികസന ബാങ്കുകൾ എന്നിവ
മുഖേന വിതരണം ചെയ്യുന്ന
ഹ്രസ്വകാല കാർഷിക വായ്പകൾക്ക്
ഉത്തേജന പലിശ ഇളവ്
അനുവദിയ്ക്കുന്നതിനായി നടപ്പ്
സാമ്പത്തിക വർഷം എത്ര തുക
അനുവദിച്ച് നൽകിയിട്ടുണ്ട്;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
ഉത്തേജന പലിശ ഇളവ് അനുവദിച്ച
ഇനത്തിൽ സംസ്ഥാനത്തെ വിവിധ
സഹകരണ ബാങ്കുകൾ, സഹകരണ സംഘങ്ങൾ
എന്നിവയ്ക്ക് നാളിതുവരെ
അനുവദിച്ച് നൽകാനുള്ള
കുടിശികയുടെ വിശദാംശം ജില്ല
തിരിച്ച് വ്യക്തമാക്കുമോ?
2619.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന
ഭക്ഷ്യ-ഭക്ഷ്യേതര
ഉല്പന്നങ്ങളുടെ വില്‍പ്പന
വര്‍ദ്ധിപ്പിക്കുന്നതിന്
ബ്രാന്റിംഗ്, വിപണനം
എന്നിവയ്ക്കായി പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ബി )
സഹകരണ
സംഘങ്ങളുടെ ഉല്പന്നങ്ങളില്‍
വ്യാപാര മുദ്ര നിയമ പ്രകാരം
രജിസ്റ്റര്‍ ചെയ്ത വ്യാപാര നാമം
നല്‍കുന്നതിന് മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം
നല്കുമോ;
(
സി )
ഗുണനിലവാരമുള്ള
പഴങ്ങളുടെയും പച്ചക്കറികളുടെയും
ശേഖരണവും വിപണനവും
വ്യാപകമാക്കുന്നതിന് സഹകരണ
മേഖലയില്‍ പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയത് ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
കാര്‍ഷിക
ഉല്പന്നങ്ങളുടെ വിപണന സംവിധാനം
മെച്ചപ്പെടുത്തുന്നതിനും
വിലസ്ഥിരത ഉറപ്പാക്കുന്നതിനും
സഹകരണ വകുപ്പിന്റെ സഹായം കൃഷി
വകുപ്പിന് ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
2620.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ജീവനക്കാര്‍ക്ക് മെഡിസെപ്പ്
മാതൃകയില്‍ ഇന്‍ഷ്വറന്‍സ്
പദ്ധതി നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ആയതിന്റെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
2621.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്ക് വഴി കാർഷിക വികസന
പദ്ധതികൾക്കായി എന്തെല്ലാം
സേവനങ്ങളാണ് കർഷകർക്ക് നൽകി
വരുന്നത്;
(
ബി )
നിലവിലുള്ള
സേവനങ്ങൾക്ക് പുറമെ പുതിയ
എന്തൊക്കെ സേവനങ്ങളാണ് നൽകുവാൻ
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
2622.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജക മണ്ഡലത്തിൽ സഹകരണ
സ്ഥാപനങ്ങള്‍ മുഖേന സുഭിക്ഷ
കേരളം പദ്ധതിയിലുള്‍പ്പെടുത്തി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഉള്‍പ്പെടുത്തി
മണ്ഡലത്തിലെ എത്ര കര്‍ഷകര്‍ക്ക്
സഹകരണ സ്ഥാപനങ്ങള്‍ മുഖേന വായ്പ
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നൽകാമോ?
2623.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ സഹകരണ
സ്ഥാപനങ്ങള്‍ മുഖേന സുഭിക്ഷ
കേരളം പദ്ധതിയിലുള്‍പ്പെടുത്തി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മണ്ഡലത്തിലെ എത്ര കര്‍ഷകര്‍ക്ക്
സഹകരണ സ്ഥാപനങ്ങള്‍ മുഖേന വായ്പ
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കാമോ?
2624.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ ക്യാന്‍സര്‍,
വൃക്കരോഗങ്ങള്‍ തുടങ്ങിയ
മാരകരോഗങ്ങള്‍ ബാധിച്ച
സഹകാരികള്‍ക്ക് നടപ്പാക്കി
വരുന്ന അംഗസമാശ്വാസ നിധി
പ്രകാരം എത്ര പേര്‍ക്ക്
സഹായധനം വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
വാമനപുരം
നിയോജക മണ്ഡലത്തിലെ സംഘങ്ങളില്‍
നിന്ന് എത്ര പേര്‍ക്ക് ഇതിന്റെ
ആനുകൂല്യങ്ങള്‍
ലഭിച്ചിട്ടുണ്ടെന്ന് സഹകരണ സംഘം
തിരിച്ച് വിവരം നല്‍കാമോ?
2625.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ വിവിധ സര്‍വീസ്
സഹകരണ ബാങ്കുകളിൽ നിന്നും
റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി
സഹകരണ ബോര്‍ഡിൽ എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്നും എത്ര
പേര്‍ക്ക് റിസ്ക് ഫണ്ട്
ആനുകൂല്യം
ലഭ്യമാക്കിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ റിസ്ക് ഫണ്ട്
ആനുകൂല്യമായി എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ആനുകൂല്യങ്ങള്‍ നല്കുവാൻ എത്ര
അപേക്ഷകള്‍
ബാക്കിയുണ്ടെന്നുമുള്ള വിവരം
അറിയിക്കുമോ; വ്യക്തമാക്കുമോ;
(
സി )
അര്‍ഹരായ
മുഴുവൻ പേര്‍ക്കും റിസ്ക് ഫണ്ട്
ആനുകൂല്യം വേഗത്തിൽ
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2626.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക്
ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം
നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
ക്രെഡിറ്റ്
ഗ്യാരണ്ടിയുടെ പരിധി നിലവിൽ
എത്ര രൂപയാണ്; ആയതിന്റെ പരിധി
ഉയർത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2627.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകാരി
സാന്ത്വനം പദ്ധതി പ്രകാരം
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
വിശദമാക്കാമോ?
2628.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പിന്റെ സമഗ്ര കാര്‍ഷിക
വികസന പദ്ധതി പ്രകാരം
കുന്നത്തുനാട് നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം മണ്ഡലത്തിലെ
എത്ര കര്‍ഷകര്‍ക്ക് പ്രയോജനം
ലഭിച്ചിട്ടുണ്ടെന്നും ഇതിനായി
ചെലവഴിച്ച തുകയുടെ വിശദാംശവും
ലഭ്യമാക്കാമോ?
2629.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ പ്രഖ്യാപിച്ച യുവജന
സഹകരണ സംഘം പദ്ധതിയില്‍
നിലവില്‍ എത്ര സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ; ജില്ല തിരിച്ചുള്ള
വിശദവിവരം നൽകുമോ;
(
ബി )
കൊയിലാണ്ടി
നിയോജക മണ്ഡലത്തിൽ പ്രസ്തുത
പദ്ധതിയിൽ നിലവിൽ എത്ര സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ; വിശദമാക്കുമോ?
2630.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
അംഗ സമാശ്വാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ധനസഹായത്തിനായി
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍
നിന്നും എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവയില്‍
എത്ര അപേക്ഷകളില്‍ ധനസഹായം
അനുവദിച്ചുവെന്നും അനുവദിച്ച
തുക എത്രയെന്നും
വ്യക്തമാക്കാമോ?
2631.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിലെ കോർ ബാങ്കിംഗ്
സംവിധാനത്തിലെ അപാകതകൾ മൂലം
നിക്ഷേപകർക്ക് ആർ.ടി.ജി.എസ്,
നെഫ്റ്റ് എന്നീ സംവിധാനങ്ങൾ
ഫലപ്രദമായി ഉപയോഗിക്കാൻ
സാധിക്കുന്നില്ല എന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കോർ
ബാങ്കിംഗ് പൂർത്തിയായപ്പോൾ ഒരു
അക്കൗണ്ട് ഉടമയ്ക്ക് രണ്ട്
അക്കൗണ്ട് നമ്പർ ലഭിച്ചു എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
രണ്ട് അക്കൗണ്ടുകളിൽ ഏത്
അക്കൗണ്ട് ഉപയോഗിക്കണമെന്ന
ആശങ്ക അക്കൗണ്ട് ഉടമയ്ക്ക്
ഉണ്ടാക്കാനിടയുള്ള സാഹചര്യത്തിൽ
പ്രസ്തുത വിഷയം പരിഹരിക്കാൻ
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കേരള
ബാങ്ക് എ.ടി.എം. കാർഡിന്റെ
ഉപയോഗത്തിൽ അമിതമായ ഫീസ്
ഈടാക്കുന്നു എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ?
2632.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിലെ ആർ.ടി.ജി.എസ്.,
നെഫ്റ്റ് എന്നീ സംവിധാനങ്ങൾ
ഫലപ്രദമായി
നടപ്പിലാകുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കേരള
ബാങ്കിലേക്ക് ലയിച്ച ജില്ലാ
ബാങ്കുകളിൽ നിന്ന് ഓൺലൈനായി പണം
ട്രാൻസ്ഫർ ചെയ്താൽ ബന്ധപ്പെട്ട
അക്കൗണ്ട് ഉടമകൾക്ക് ആയത്
ലഭിക്കുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
സി )
സർക്കാരിന്റെ
വിവിധ പദ്ധതി പ്രകാരം ധനസഹായം
ലഭിക്കുന്നവർ, വിവിധ
ആനുകൂല്യങ്ങളിലൂടെ ധനസഹായം
ലഭിക്കുന്നവർ, മാസംതോറും
അക്കൗണ്ടിൽ പണം എത്തേണ്ടവർ
എന്നിവർക്കൊന്നും യഥാസമയം പണം
ലഭിക്കുന്നില്ല എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
കേരള
ബാങ്ക് എ.ടി.എം. കളിൽ മിനിമം
ഇടപാടുകൾ അധികരിക്കുമ്പോൾ
ഉയർന്ന യൂസർ ഫീസ്
ഈടാക്കുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
എങ്കിൽ
പ്രസ്തുത പരാതികൾ പരിഹരിക്കാൻ
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2633.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജില്ല
സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ
ബാങ്കിൽ ലയിപ്പിച്ച് കേരള
ബാങ്ക് എന്ന രീതിയിൽ
പ്രവർത്തിക്കുന്നതിന് റിസർവ്
ബാങ്ക് അനുമതി നൽകിയത്
സംബന്ധിച്ച രേഖയുടെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
ബാങ്കുകളുടെ
ലയനത്തിന് റിസർവ് ബാങ്ക്
മുന്നോട്ടുവെച്ച നിബന്ധനകൾ
എന്തൊക്കെയായിരുന്നു; ഏതൊക്കെ
നിബന്ധനകൾ പാലിച്ചതിന്റെ
അടിസ്ഥാനത്തിലാണ് അനുമതി
ലഭിച്ചത് എന്ന് വ്യക്തമാക്കുമോ?
2634.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലാ ബാങ്ക് കൂടി കേരള
ബാങ്കില്‍ ലയിച്ചതോടെ
സംസ്ഥാനത്ത് സ്വന്തം ബാങ്കെന്ന
ലക്ഷ്യം
പൂര്‍ത്തീകരിക്കാനായിട്ടുണ്ടോ;
കേരള ബാങ്കിന്റെ മൂന്ന്
വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം
വിലയിരുത്തിയിട്ടുണ്ടോ; ബാങ്ക്
രൂപീകരണ സമയത്ത് ഉണ്ടായിരുന്ന
അറ്റ നഷ്ടവും നിഷ്ക്രിയ
ആസ്തിയും എത്രയായിരുന്നുവെന്നും
ആയതിന്റെ നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
(
ബി )
ഏഷ്യയിലെ
സഹകരണ സംഘങ്ങളില്‍ ഒന്നാം
സ്ഥാനവും ധനകാര്യ സേവന
മേഖലയില്‍ ലോകത്ത് ഏഴാം
സ്ഥാനവും കരസ്ഥമാക്കാന്‍
കേരളബാങ്കിന് കഴിഞ്ഞിട്ടുണ്ടോ;
(
സി )
കാര്‍ഷിക
മേഖലയ്ക്കും കാര്‍ഷിക അടിസ്ഥാന
സൗകര്യ വികസനത്തിനും കേരള
ബാങ്ക് നടത്തിയ ഇടപെടലുകള്‍
വിശദമാക്കാമോ?
2635.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർഫാസി
നിയമം സംബന്ധിച്ചുള്ള വിശദവിവരം
നൽകുമോ;
(
ബി )
പ്രസ്തുത
നിയമത്തിനെതിരെയുള്ള വിയോജിപ്പ്
സംസ്ഥാന സർക്കാർ കേന്ദ്ര
സർക്കാരിനെ അറിയിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നിയമം ഉപയോഗിച്ച് 2016 മുതൽ
2022 വരെ എത്ര വീടുകൾ ജപ്തി
ചെയ്തു; ജില്ല തിരിച്ചുള്ള
കണക്കുകൾ ലഭ്യമാക്കുമോ;
(
ഡി )
ഇനി
എത്ര പേർക്ക് ജപ്തി നോട്ടീസ്
നൽകാനുണ്ട്; ജില്ല തിരിച്ചുള്ള
കണക്കുകൾ നൽകാമോ;
(
ഇ )
സർഫാസി
നിയമത്തിന്റെ ദോഷഫലങ്ങളെ
സംബന്ധിച്ച് സഹകാരികൾക്ക്
സെമിനാർ/അവബോധ ക്ലാസുകൾ
നൽകിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ; വിശദമാക്കുമോ?
2636.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകള്‍ വഴി സാമൂഹ്യക്ഷേമ
പെന്‍ഷന്‍ വിതരണം ചെയ്തുവരുന്ന
ജീവനക്കാര്‍ക്കുള്ള
ഇന്‍സെന്റീവ്,
കുടിശ്ശികയായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അവര്‍ക്കുള്ള
ഇന്‍സെന്റീവില്‍ എന്തെങ്കിലും
കുറവ് വരുത്തിയിട്ടുണ്ടോ;
(
സി )
മുന്‍കാല
പ്രാബല്യത്തോടെ ഇന്‍സെന്റീവിൽ
കുറവ് വരുത്തിയിട്ടുണ്ടെങ്കില്‍
ആയത് പുന:പരിശോധിക്കുന്നതിനും
കുറവ് ഒഴിവാക്കുന്നതിനും
ആവശ്യമായ നടപടി സ്വീകരിക്കുമോ;
വ്യകതമാക്കുമോ?
2637.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്ത് എത്ര
സഹകരണ ബാങ്ക്/സംഘങ്ങളിൽ
അഡ്മിനിസ്ട്രേറ്റീവ് ഭരണം
ഏർപ്പെടുത്തിയിട്ടുണ്ട്; ഓരോ
സംഘത്തിലും അഡ്മിനിസ്ട്രേറ്റീവ്
ഭരണം ഏർപ്പെടുത്തിയ കാലയളവും ഈ
കാലയളവിൽ നൽകിയ അംഗത്വത്തിന്റെ
എണ്ണവും വ്യക്തമാക്കുമോ;
(
ബി )
അഡ്മിനിസ്ട്രേറ്റീവ്
ഭരണത്തിൽ അംഗത്വം നൽകുന്നവർക്ക്
സംഘത്തിൽ നിന്നും ഏതൊക്കെ
രീതിയിലുള്ള ആനുകൂല്യങ്ങൾ
കൈപ്പറ്റുന്നതിനാണ് നിയമപരമായി
അവകാശമുള്ളത്; വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
അംഗങ്ങളുടെ മെമ്പർഷിപ്പിന്
പിന്നീട് വരുന്ന ഭരണസമിതിയുടെ
അംഗീകാരം ആവശ്യമാണോ; ഇപ്രകാരം
മെമ്പർഷിപ്പ്
അംഗീകരിക്കുന്നതിനുള്ള
നടപടിക്രമം എന്താണ്;
വ്യക്തമാക്കുമോ;
(
ഡി )
മെമ്പർഷിപ്പുകൾ
പുതിയ ഭരണസമിതി അംഗീകരിക്കാത്ത
പക്ഷം അവർ കൈപ്പറ്റിയ
ആനുകൂല്യങ്ങൾ തിരികെ
പിടിക്കുന്നതിന് വ്യവസ്ഥയുണ്ടോ;
വിശദാംശം നൽകുമോ?
2638.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
താലൂക്കിലെ ചേരാനല്ലൂർ സർവീസ്
കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡ് നമ്പർ 2417 ൽ നിന്നും
മെമ്പർ റിലീഫ് ഫണ്ടിനുള്ള
അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഈ
അപേക്ഷയിന്മേൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
മെമ്പർ
റിലീഫ് ഫണ്ടിൽ
ഉൾപ്പെട്ടിട്ടില്ലെങ്കിൽ
മേൽപ്പറഞ്ഞ സൊസൈറ്റിയെ കൂടി
ഉൾപ്പെടുത്താൻ കഴിയുമോ;
വിശദമാക്കാമോ?
2639.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂർ
സഹകരണ ബാങ്ക്
തട്ടിപ്പിനിരയായവർക്ക് നിക്ഷേപ
തുക തിരിച്ചുനൽകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഇതിനായി തുക
സമാഹരിച്ചത് ഏത് രീതിയിലാണെന്ന്
വിശദമാക്കുമോ;
(
ബി )
നാളിതുവരെ
എത്ര നിക്ഷേപകർക്ക് മുഴുവൻ
തുകയും തിരിച്ചുനൽകിയെന്നും
മുഴുവൻ തുകയും തിരികെ
ലഭിക്കാത്ത എത്ര പേർ
നിലവിലുണ്ടെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ?
2640.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മയ്യനാട്
സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ
തട്ടിപ്പ് സംബന്ധിച്ച് സഹകരണ
വകുപ്പിന്റെ നേതൃത്വത്തിൽ
നടത്തിയ അന്വേഷണം
പൂർത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
അന്വേഷണത്തിലുള്ള
കണ്ടെത്തലുകൾ എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
അന്വേഷണ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
2641.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവര്‍ത്തനക്ഷമമായ 425
പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങളുടെ പുനരുജ്ജീവനം
ലക്ഷ്യമാക്കി എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
സംഘങ്ങള്‍ക്ക് എത്ര രൂപ വീതം
ധനസഹായം നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2642.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വകലാശാല കാമ്പസില്‍
സ്ഥിതിചെയ്യുന്ന സഹകരണ
സ്ഥാപനങ്ങളുടെ (സംഘങ്ങൾ,
സൊസൈറ്റികൾ എന്നിങ്ങനെ)
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളുടെ ഡയറക്ടര്‍
ബോര്‍ഡ് അംഗങ്ങൾ ഉൾപ്പെടെ
ഭരണസമിതി അംഗങ്ങളുടെയും
ഭാരവാഹികളുടെയും ഔദ്യോഗിക
മേല്‍വിലാസം ഉള്‍പ്പെടെയുള്ള
വിശദാംശം ലഭ്യമാക്കാമോ; അവരില്‍
എത്ര സര്‍വകലാശാല
ജീവനക്കാരുണ്ടെന്നും എത്ര
പെൻഷൻക്കാരുണ്ടെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങളിൽ നിന്നും
സര്‍വകലാശാലയ്ക്ക് നിലവില്‍
നൽകിക്കൊണ്ടിരിക്കുന്ന
പാട്ടത്തുക, വാടക എന്നിവയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
സഹകരണ സ്ഥാപനങ്ങളുടെ കീഴില്‍
സര്‍വകലാശാല കാമ്പസില്‍
നിലവിലുള്ള ധനകാര്യ
സ്ഥാപനങ്ങളുടെയും സഹകരണ
സ്‌റ്റോറുകളുടെയും മറ്റ്
സംവിധാനങ്ങളുടെയും വിശദാംശം
ലഭ്യമാക്കാമോ?
2643.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളില്‍ നടത്തുന്ന
ഓഡിറ്റിംഗ് സംവിധാനത്തിലെ
നിലവിലെ സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഗ്രൂപ്പ് ഓഡിറ്റിംഗ് സംവിധാനം
എല്ലാ ജില്ലകളിലും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2644.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങള്‍ സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന
മാത്രമേ ഇന്‍ഷ്വറന്‍സ്
സംബന്ധമായ പ്രവര്‍ത്തനങ്ങള്‍
നടത്താവൂയെന്ന് ഏതെങ്കിലും
പ്രത്യേക ഉത്തരവ് വഴി
നിഷ്‍ക്കര്‍ഷിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ബി )
സഹകരണ
സ്ഥാപനങ്ങളുടെ ഇന്‍ഷ്വറന്‍സ്
സംബന്ധമായ
പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീമതി
സി. ബി. ഗീത പ്രസിഡന്റായ
കോ-ഓപ്പറേറ്റീവ് ഇന്‍ഷ്വറന്‍സ്
സൊസൈറ്റി ലിമിറ്റഡ്
(നമ്പര്‍-4428) നെ നോഡല്‍
ഏജന്‍സിയായി സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ്
നിയമിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഏക
നോഡല്‍ ഏജന്‍സിയായ പ്രസ്തുത
സൊസൈറ്റി മുഖേന മാത്രമേ സഹകരണ
സ്ഥാപനങ്ങള്‍ ഇന്‍ഷ്വറന്‍സ്
പ്രവൃത്തികൾ നടത്താവൂ എന്ന്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ?
2645.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബി.എസ്.എൻ.എൽ.
എൻജിനീയേഴ്സ് കോ-ഓപ്പറേറ്റീവ്
സൊസൈറ്റി തട്ടിപ്പിൽ ആരോപണ
വിധേയരായ ഉദ്യോഗസ്ഥർ ആർബിട്രേഷൻ
നടപടികൾ തുടങ്ങുന്നതിന് മുമ്പ്
ആസ്തികൾ വിൽക്കുന്നതിനായി
സമൂഹമാധ്യമങ്ങളിൽ പരസ്യം
നൽകിയത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
(
ബി )
ആരോപണ
വിധേയരായവർ അനധികൃതമായി
സമ്പാദിച്ച സ്വത്ത്
കണ്ടുകെട്ടുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
തട്ടിപ്പിനിരയായവർക്ക്
അടിയന്തരമായി നിക്ഷേപം തിരിച്ച്
നൽകുന്നതിനുള്ള നടപടികൾ
ആരംഭിക്കുമോ; വിശദാംശം നൽകുമോ?
2646.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2022-2023 വരെ
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ എത്ര സഹകരണ
സംഘങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്നും അവ
ഏതെല്ലാം എന്നും
വ്യക്തമാക്കുമോ;
(
ബി )
പുതിയ
സഹകരണ സംഘങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വ്യക്തമാക്കുമോ?
2647.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ യുവ സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ; എങ്കിൽ എത്ര എണ്ണം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും അവ
ഏതൊക്കെ താലൂക്കുകളില്‍
ആണെന്നും വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
യുവ സഹകരണ സംഘങ്ങളിലൂടെ
എന്തെല്ലാം കാര്യങ്ങള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
കൂടുതല്‍
യുവ സഹകരണ സംഘങ്ങള്‍
രൂപീകരിക്കുന്നതിന്നുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2648.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിൽ നിന്നും
വായ്പയെടുത്ത് യഥാസമയം
തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക്
അദാലത്ത് സംഘടിപ്പിച്ച് ഇളവ്
നൽകുന്ന പദ്ധതി നിലവിലുണ്ടോ;
വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
2649.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; അവയുടെ ജില്ല
തിരിച്ചുള്ള എണ്ണം
ലഭ്യമാക്കാമോ;
(
ബി )
കാര്‍ഷിക
മേഖലയ്ക്ക് ഊന്നല്‍ നല്‍കി
പ്രവര്‍ത്തിക്കുന്ന സഹകരണ
സംഘങ്ങള്‍ എത്രയെന്നും ലേബര്‍
കോണ്‍ട്രാക്ട് സൊസൈറ്റികള്‍
എത്രയെന്നും ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
2650.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളിൽ കുടിശ്ശികയും
നിഷ്ക്രിയ ആസ്തികളും
വര്‍ദ്ധിച്ചുവരുന്നതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത് സംബന്ധിച്ച സ്ഥിതിവിവര
കണക്കുകള്‍ വിശദമാക്കാമോ;
(
സി )
കുടിശ്ശിക
നിവാരണത്തിനും നിഷ്ക്രിയ ആസ്തി
കുറയ്ക്കുന്നതിനും സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
2651.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബി.എസ്.എൻ.എൽ.
എഞ്ചിനീയേഴ്‌സ് കോപ്പറേറ്റീവ്
സൊസൈറ്റിയുടെ ആസ്തി ബാധ്യതകൾ
വ്യക്തമാക്കുമോ; പ്രസ്തുത
സൊസൈറ്റി സ്ഥിരനിക്ഷേപങ്ങൾക്ക്
മറ്റ് സഹകരണ സംഘങ്ങളും
ബാങ്കുകളും നൽകുന്നതിനേക്കാൾ
ഉയർന്ന പലിശ നിരക്ക്
നൽകിയിരുന്നോ; എങ്കിൽ പലിശ
നിരക്ക് എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സൊസൈറ്റിയിൽ നിലവിലെ ഭരണസമിതി
അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ
സ്ഥിരനിക്ഷേപം ഉണ്ടായിരുന്നോ;
എങ്കിൽ പ്രസ്തുത നിക്ഷേപം ഈ
ഭരണസമിതിയുടെ കാലയളവിൽ
എപ്പോഴെങ്കിലും
പിൻവലിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
സൊസൈറ്റിയുടെ
ഓഡിറ്റ് ചുമതല ഉണ്ടായിരുന്നത്
ആർക്കാണ്; ഏത് വർഷം വരെ ഓഡിറ്റ്
നടപടികൾ
പൂർത്തീകരിച്ചിട്ടുണ്ട്;
പ്രസ്തുത ഓഡിറ്റിൽ തട്ടിപ്പ്
സംബന്ധിച്ച് എന്തെങ്കിലും
കണ്ടെത്തലുകൾ ഉണ്ടായിരുന്നോ;
അവസാന രണ്ട് വർഷത്തെ ഓഡിറ്റ്
റിപ്പോർട്ടുകളുടെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
നിക്ഷേപകർക്ക്
നിക്ഷേപം തിരികെ നൽകുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
2652.
ശ്രീ
എം വിൻസെൻറ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ
തോമസ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബി.എസ്.എൻ.എൽ.
എൻജിനീയർ സഹകരണ സംഘത്തിൽ
തട്ടിപ്പ് നടന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിന്മേൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
എത്ര കോടി രൂപയുടെ തട്ടിപ്പ്
നടന്നതായാണ്
കണ്ടെത്തിയിട്ടുള്ളതെന്നും എത്ര
നിക്ഷേപകർ
വഞ്ചിതരായിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
സംഘത്തിലെ
നിക്ഷേപകരുടെ പേരിൽ വ്യാജ
വായ്പകൾ എടുത്തിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
തട്ടിപ്പിന് ഉത്തരവാദികളായ
ഭരണസമിതിക്കെതിരെയും
ഉദ്യോഗസ്ഥർക്കെതിരെയും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംഘത്തിൽ
ഭൂരിപക്ഷവും 60 വയസ്സിൽ കൂടുതൽ
പ്രായമുള്ള നിക്ഷേപകരാണ് എന്നത്
പരിഗണിച്ച് നിക്ഷേപങ്ങൾ തിരികെ
നൽകുന്നതിന് അടിയന്തര
കർമ്മപദ്ധതി ആവിഷ്കരിക്കുമോ;
വിശദമാക്കാമോ?
2653.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളുടെ അക്കൗണ്ടിംഗ്
സമ്പ്രദായം ഏകീകൃത രൂപത്തില്‍
ആക്കുന്നതിനായി കോമണ്‍ സോഫ്റ്റ്
വെയര്‍ നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ;
(
ബി )
ഈ
സംവിധാനം കാലതാമസം കൂടാതെ
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2654.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളിൽ
അഡ്മിനിസ്ട്രേറ്റീവ് ഭരണ
കാലയളവിൽ അംഗത്വം
ലഭിക്കുന്നവർക്ക് വോട്ടിംഗ്
അവകാശം നൽകാൻ നിലവിൽ
വ്യവസ്ഥയുണ്ടോ; ഇപ്രകാരം
വോട്ടവകാശം നൽകുന്നത് സഹകരണ
സംഘങ്ങളെ ജനാധിപത്യ വിരുദ്ധമായി
അട്ടിമറിക്കുന്നതിന് ദുരുപയോഗം
ചെയ്യപ്പെടും എന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ; ഈ കാര്യത്തിൽ
എന്ത് തിരുത്തൽ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്ത് എത്ര
സഹകരണ ബാങ്ക്/സംഘങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിൽ
അഡ്മിനിസ്ട്രേറ്റീവ് ഭരണ
കാലയളവിൽ അംഗത്വം ലഭിച്ചവർക്ക്
വോട്ടവകാശം നൽകിയിട്ടുണ്ട്
എന്നും ഓരോ സംഘത്തിലെയും
അഡ്മിനിസ്ട്രേറ്റീവ് ഭരണ
കാലാവധിയും ഈ കാലയളവിൽ നൽകിയ
അംഗത്വത്തിന്റെ എണ്ണവും അവരിൽ
നിന്നും വോട്ടവകാശം നൽകിയ
അംഗങ്ങളുടെ എണ്ണവും സംഘത്തിലെ
ആകെ അംഗങ്ങളുടെ എണ്ണവും
വ്യക്തമാക്കുമോ?
2655.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബി.എസ്.എന്‍.എല്‍.
എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തിൽ
250 കോടിയോളം രൂപയുടെ നിക്ഷേപ
തട്ടിപ്പ് നടന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
സഹകരണ സംഘ തട്ടിപ്പിൽ അന്വേഷണം
നടത്തുന്നുണ്ടോ; എങ്കിൽ
അന്വേഷണത്തിന്റെ പുരോഗതി
വിശദമാക്കാമോ;
(
സി )
തട്ടിപ്പിന്റെ
ഭാഗമായി പണം
നഷ്ടപ്പെട്ടവര്‍ക്ക് ആയത്
തിരിച്ചുനല്കാൻ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
2656.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി.ഉമ
തോമസ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബി.എസ്.എന്‍.എല്‍.
എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തിൽ
സഹകരണ വിഭാഗം പരിശോധന
നടത്തിയിട്ടുണ്ടോ; എങ്കിൽ
പ്രധാന കണ്ടെത്തലുകൾ എന്തൊക്കെ
എന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംഘത്തിൽ തട്ടിപ്പ് നടത്തിയ
പ്രതികൾ വാങ്ങിയ അനധികൃത
സ്വത്തുക്കൾ കണ്ടുകെട്ടാൻ സഹകരണ
വകുപ്പ് നടപടികൾ സ്വീകരിക്കുമോ;
എങ്കിൽ നടപടിയുടെ പുരോഗതി
വിശദമാക്കാമോ;
(
സി )
തട്ടിപ്പിന്റെ
ഭാഗമായി പണം
നഷ്ടപ്പെട്ടവര്‍ക്ക് പണം
തിരിച്ചുനല്കാൻ കാര്യക്ഷമമായ
ഇടപെടൽ നടത്തുമോ എന്ന്
വ്യക്തമാക്കാമോ?
2657.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-ന്
ശേഷം നാളിതുവരെ കാസര്‍ഗോഡ്
ജില്ലയിൽ പുതുതായി രജിസ്ട്രേഷൻ
ലഭിച്ച് പ്രവർത്തനം ആരംഭിച്ച
സഹകരണ സംഘങ്ങളുടെ പേര്,
മേല്‍വിലാസം, ചീഫ്
പ്രൊമോട്ടറുടെ പേര് എന്നിവ
വിശദമാക്കാമോ?
2658.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സുതാര്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
2659.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷേമപെൻഷനുകൾ വിതരണം ചെയ്ത
വകയിൽ സഹകരണ സംഘം ജീവനക്കാർക്ക്
എത്ര മാസത്തെ ഇൻസെന്റീവ് നൽകാൻ
ബാക്കിയുണ്ടെന്നും ആയത് എപ്പോൾ
നൽകാൻ കഴിയുമെന്നും
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
കാല ധനസഹായ തുകയായ 1000/- രൂപ
വീടുകളിലെത്തിച്ച് നൽകിയ സഹകരണ
സംഘം ജീവനക്കാർക്ക് ഇൻസെന്റീവ്
നൽകാൻ ബാക്കിയുണ്ടോ എന്നും ഈ
ഇൻസെന്റീവുകൾ എപ്പോൾ നൽകാൻ
കഴിയുമെന്നും വ്യക്തമാക്കാമോ;
(
സി )
സഹകരണ
സംഘങ്ങള്‍ക്കും പെൻഷൻ കൈകാര്യം
ചെയ്യുന്ന ജീവനക്കാർക്കും
ധനസഹായം വീടുകളിലെത്തിക്കുന്ന
ജീവനക്കാർക്കും നിലവിൽ നൽകി
വരുന്ന ഇൻസന്റീവ് തുകയായ 50 രൂപ
എന്നത് 30 രൂപയാക്കി കുറക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
എങ്കിൽ
ആയതിനുള്ള കാരണം എന്താണ് എന്നും
ആയത് എന്ന് മുതൽ പ്രാബല്യത്തിൽ
വരുമെന്നും നൽകാൻ ബാക്കിയുള്ള
തുക എത്രയാണെന്നും കുടിശ്ശിക
ഇൻസെന്റീവ് നൽകുന്നതിന് ഈ
തീരുമാനം ബാധകമാണോ എന്നും
വ്യക്തമാക്കാമോ?
2660.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
നിയോജക മണ്ഡലത്തിൽ സഹകരണ
സംഘങ്ങളുടെ കീഴിൽ നീതി മെഡിക്കൽ
സ്റ്റോറുകൾ
പ്രവർത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ; എങ്കിൽ
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നൽകുമോ;
(
ബി )
പാവപ്പെട്ട
രോഗികൾക്ക് ഏറെ ഉപകരിക്കുന്ന
നീതി മെഡിക്കൽ സ്റ്റോറുകൾ
പ്രസ്തുത നിയോജക മണ്ഡലത്തിലെ
മലപ്പുറം മുനിസിപ്പാലിറ്റിയിലും
എല്ലാ പഞ്ചായത്ത്
അടിസ്ഥാനത്തിലും
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2661.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസ-വികസന
മേഖലകളില്‍ പിന്നാക്കം
നില്‍ക്കുന്ന കുട്ടനാട്ടില്‍
കേപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കുട്ടനാട്
പോലെയുള്ള പിന്നാക്ക മേഖലകളില്‍
സഹകരണ പ്രസ്ഥാനത്തിന്റെ
കൂടുതല്‍ സംരംഭങ്ങള്‍
തുടങ്ങാന്‍ എന്തൊക്കെ നടപടികള്‍
ഉണ്ടാകും എന്ന് വ്യക്തമാക്കുമോ?
2662.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനാതിര്‍ത്തിയോട്
ചേര്‍ന്ന സ്വകാര്യ പട്ടയഭൂമി
ക്രയവിക്രയം ചെയ്യുന്നതിന് വനം
വകുപ്പിന്റെ നിരാക്ഷേപ പത്രം
ഒഴിവാക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2663.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രജിസ്ട്രേഷന്‍ നിയമങ്ങള്‍
കാലോചിതമായി
പരിഷ്ക്കരിക്കേണ്ടതിന്റെ
ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമമോ;
(
ബി )
എങ്കില്‍
ഇതുസംബന്ധിച്ച് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നൽകുമോ;
(
സി )
ഏതെല്ലാം
നിയമങ്ങള്‍ക്കാണ് ഭേദഗതി
ആവശ്യമുള്ളതെന്ന് അറിയിക്കാമോ;
(
ഡി )
നിയമപരിഷ്ക്കരണ
നടപടികള്‍ക്കായി ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന് അറിയിക്കാമോ?
2664.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍
സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്
സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത് പരിഗണനയില്‍
ഉണ്ടോ;
(
ബി )
എങ്കില്‍
ആയതിന്റെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
2665.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കുഴല്‍മന്ദം സബ് രജിസ്ട്രാര്‍
ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കാമോ?
2666.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മൂര്‍ക്കനാട്
സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ
കെട്ടിടം നിര്‍മ്മിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കുമോ;
(
ബി )
അവശേഷിക്കുന്ന
പ്രവൃത്തികൾ ഫണ്ടിന്റെ
അപര്യാപ്തത മൂലം
പൂര്‍ത്തിയാക്കാന്‍ കഴിയാത്ത
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിനായി
പ്രതീക്ഷിക്കുന്ന 23 ലക്ഷം രൂപ
ഏത് രീതിയില്‍ വകയിരുത്താന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
അറിയിക്കുമോ;
(
സി )
പൊതുജനങ്ങളുടെ
ദീര്‍ഘകാല ആവശ്യം പരിഗണിച്ച്
പ്രസ്തുത പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2667.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി സബ്
രജിസ്ട്രാര്‍ ഓഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2668.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ നിലവിൽ എത്ര സബ്
രജിസ്ട്രാര്‍ ഓഫീസുകൾ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഏതൊക്കെ താലൂക്കുകളിലാണ് ഇവ
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
2022
ജനുവരി 1 മുതൽ ഡിസംബർ 31 വരെ
കാസര്‍ഗോഡ് ജില്ലയില്‍ വിവിധ
സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി
എത്ര രജിസ്ട്രേഷനുകൾ
നടന്നിട്ടുണ്ടെന്ന് സ്ഥാപനം
തിരച്ച് വിശദമാക്കുമോ?
2669.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രമാണങ്ങളുടെ
കൃത്രിമത്വം തടയുന്നതിനും അസ്സൽ
പ്രമാണങ്ങളും മുൻപ്രമാണങ്ങളും
നഷ്ടപ്പെടുകയോ നശിച്ചുപോകുകയോ
ചെയ്യുന്ന സാഹചര്യങ്ങളിലും
രജിസ്ട്രേഷൻ വകുപ്പ് നല്കുന്ന
സഹായങ്ങള്‍ എന്തൊക്കെയെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|