|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5835.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്ത്
നിത്യോപയോഗ സാധനങ്ങളുടെ വില
കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കെ
പാചക വാതകത്തിന് തുടര്‍ച്ചയായി
വിലകൂട്ടുന്നത് ജനജീവിതം
കൂടുതല്‍ ദുസ്സഹമാക്കുന്ന
സാഹചര്യം പ്രത്യേകം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
2014-ല്‍
കേന്ദ്ര സര്‍ക്കാര്‍
അധികാരത്തില്‍ വരുമ്പോള്‍
നാനൂറ് രൂപയായിരുന്ന പാചക വാതക
സിലിണ്ടറിന് തുടര്‍ച്ചയായി വില
വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായി
സാധാരണ ജനങ്ങളുടെ ദൈനംദിന
ജീവിതം താറുമാറാകുകയും ഹോട്ടൽ
ഭക്ഷണത്തിന് വില
വര്‍ദ്ധിക്കുവാന്‍ ഇടയാവുകയും
ചെയ്ത സാഹചര്യത്തിൽ സംസ്ഥാന
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
സി )
നിലവിലെ
കേന്ദ്ര സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനുശേഷം
പാചക വാതക സിലിണ്ടറിന്
നല്‍കിയിരുന്ന സബ്സിഡി
നിര്‍ത്തലാക്കുകയും
സിലിണ്ടറിന്റെ വില ആയിരത്തി
ഒരുനൂറ്റി പത്ത് രൂപയായി
വര്‍ദ്ധിപ്പിക്കുകയും ചെയ്ത
നടപടികൾ തിരുത്തുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തുന്നതിന്
അടിയന്തര നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ?
5836.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2014-ൽ
കേന്ദ്ര സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം ഇതുവരെ
എത്ര തവണയാണ് പാചകവാതക വില
വര്‍ദ്ധിപ്പിച്ചതെന്നും എത്ര
രൂപ വീതമാണ്
വര്‍ദ്ധിപ്പിച്ചതെന്നും
അറിയിക്കാമോ;
(
ബി )
പെട്രോള്‍,
ഡീസല്‍ വില വര്‍ദ്ധനവ് മൂലമുള്ള
നിത്യോപയോഗ സാധനങ്ങളുടെ വില
വർദ്ധനവും പാചകവാതക വില
വര്‍ദ്ധനവും ജനങ്ങള്‍ക്ക്
കടുത്ത ജീവിത
പ്രതിസന്ധിയുണ്ടാക്കാനിടയുള്ളത്
ഗൗരവമായി കാണുന്നുണ്ടോ;
(
സി )
പാചകവാതക
വില വര്‍ദ്ധനവ്
പിന്‍വലിക്കുന്നതിനും
നിര്‍ത്തലാക്കപ്പെട്ട സബ്സിഡി
പുന:സ്ഥാപിക്കുന്നതിനും കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി
സ്വീകരിക്കുമോ?
5837.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2014-ല്‍
കേന്ദ്ര സര്‍ക്കാര്‍
അധികാരത്തില്‍ വരുന്നതിന്
മുമ്പ് പാചക വാതകത്തിന്റെ
വിലയെന്തായിരുന്നുവെന്നും
അധികാരത്തില്‍ വന്നാല്‍ ഈ
മേഖലയില്‍ എന്തെല്ലാം
ചെയ്യുമെന്നാന്ന് വാഗ്ദാനം
നല്‍കിയിരുന്നതെന്നും
അറിയിക്കാമോ;
(
ബി )
2020-ല്‍
പാചകവാതകത്തിന്റെ സബ്സിഡി
അപ്രഖ്യാപിതമായി
പിന്‍വലിക്കുകയും നിരന്തരമായി
പാചകവാതകത്തിന് വില
വര്‍ദ്ധിപ്പിക്കുകയും
ചെയ്യാനിടയായതുമൂലം രാജ്യത്ത്
ഉണ്ടായിട്ടുള്ള
വിലക്കയറ്റത്തിന്റെ തോത്
സംസ്ഥാനത്ത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
5838.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രളയകാലത്ത്
നെല്ല് സംഭരിച്ച മില്ലുകൾക്ക്
നഷ്ടപരിഹാരമായി പത്തുകോടി രൂപ
നൽകാമെന്ന് ധനകാര്യവകുപ്പ്
മന്ത്രിയുടെയും ഭക്ഷ്യവകുപ്പ്
മന്ത്രിയുടെയും സാന്നിധ്യത്തിൽ
നടന്ന ചർച്ചയിൽ മില്ലുടമകൾക്ക്
ഉറപ്പ് നൽകിയിരുന്നോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തിൽ പ്രളയകാലത്ത്
നെല്ല് സംഭരിച്ച്
അരിയാക്കിയതിനുള്ള കൈകാര്യ
ചെലവിനത്തിൽ മില്ലുടമകൾക്ക്
സർക്കാർ പണം
അനുവദിക്കുകയുണ്ടായോ;
(
സി )
ഈ
ഇനത്തിൽ എത്ര കോടി നൽകണമെന്നാണ്
മില്ലുടമകളുടെ സംഘടന
ആവശ്യപ്പെട്ടിട്ടുള്ളത്;
മില്ലുടമകളുടെ ആവശ്യം
ന്യായമാണെന്ന് സപ്ലൈകോ നടത്തിയ
അന്വേഷണത്തിൽ
കണ്ടെത്തുകയുണ്ടായോ;
(
ഡി )
ഈ
ഇനത്തില്‍ പണം നൽകുന്നതിന് കേരള
ബാങ്കിൽ നിന്നും
വായ്പയെടുക്കുന്നതിന്
തീരുമാനിക്കുകയുണ്ടായോ; എങ്കിൽ
ആകെ എത്ര തുക എത്ര ശതമാനം പലിശ
നിരക്കിൽ വായ്പയായി
എടുക്കുന്നതിനാണ്
തീരുമാനിച്ചിരുന്നത്;
(
ഇ )
സംസ്ഥാനത്ത്
ആകെ എത്ര മില്ലുകൾ ആണ് ഇപ്രകാരം
പ്രളയകാലത്ത് നെല്ല്
സംഭരിച്ചത്; ഓരോ മില്ലും
സംഭരിച്ച നെല്ലിന്റെ അളവ് എത്ര
വീതം ആണെന്ന് അറിയിക്കുമോ;
(
എഫ് )
മില്ലുടമകൾക്കുള്ള
നഷ്ടപരിഹാരത്തുക എപ്പോള്‍
വിതരണം ചെയ്യാനാകും എന്നാണ്
സർക്കാർ കരുതുന്നത്;
വ്യക്തമാക്കാമോ?
5839.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിശപ്പ്
രഹിത പദ്ധതിയുടെ ഭാഗമായി
പ്രവര്‍ത്തിച്ചുവരുന്ന സുഭിക്ഷ
ഹോട്ടലുകള്‍
വിപുലീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കുമോ;
(
ബി )
യുവസംരംഭകരെ
ഈ പദ്ധതിയിലേക്ക്
ആകര്‍ഷിക്കുന്നതിന് വേണ്ടി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
5840.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിശപ്പ്
രഹിത കേരളം പദ്ധതിയുടെ ഭാഗമായി
20 രൂപയ്ക്ക് ഊണ്
നല്‍കുന്നതിനായി ആരംഭിച്ച
സുഭിക്ഷ ഹോട്ടലുകള്‍ എത്ര
നിയോജകമണ്ഡലങ്ങളിൽ
ആരംഭിച്ചുവെന്നും ആയതിനായി
ഇതുവരെ എത്ര തുക
ചെലവാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പ്രതിമാസം
ശരാശരി എത്ര പേര്‍ സുഭിക്ഷ
ഹോട്ടല്‍
പ്രയോജനപ്പെടുത്തുന്നുവെന്ന്
അറിയിക്കാമോ;
(
സി )
സുഭിക്ഷ
ഹോട്ടലുകളുടെ പ്രവര്‍ത്തന
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ് സുഭിക്ഷ
ഹോട്ടലുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
മണ്ഡലം തിരിച്ച് വിശദമാക്കാമോ;
(
ഇ )
കൂടുതല്‍
സ്ഥലങ്ങളിലേക്ക് പ്രസ്തുത
പദ്ധതി വ്യാപിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദമാക്കാമോ?
5841.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിൽ സഞ്ചരിക്കുന്ന റേഷൻ
കടകളുടെ പ്രവർത്തനം ഏതൊക്കെ
സ്ഥലങ്ങളിൽ ഉണ്ടെന്നതിന്റെ
വിശദവിവരം ലഭ്യമാക്കാമോ?
5842.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂര്‍
മണ്ഡലത്തില്‍ മുന്‍ഗണനാ റേഷന്‍
കാര്‍ഡ് അനുവദിക്കുന്നതിനായി
ലഭിച്ച അപേക്ഷകളില്‍ എത്രയെണ്ണം
തീര്‍പ്പാക്കാനുണ്ടെന്ന വിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷകൾ പരിശോധിച്ച്
അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ
കാര്‍ഡ് അനുവദിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
പ്രസ്തുത അപേക്ഷകളിന്മേല്‍
സമയബന്ധിതമായി
തീരുമാനമെടുക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
5843.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനധികൃതമായി
കൈവശം വച്ചിരുന്ന എത്ര
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ്
മലപ്പുറം ജില്ലയില്‍ നിന്നും
പിടിച്ചെടുത്തതെന്ന്
വിശദമാക്കുമോ?
5844.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ആലത്തൂര്‍ മണ്ഡലത്തില്‍ എത്ര
എ.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍
മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക്
മാറ്റി നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നിന്നും മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിനായി ലഭിച്ച
എല്ലാ അപേക്ഷകളും
തീര്‍പ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
5845.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അതിദരിദ്രർക്കായുള്ള
അന്ത്യോദയ അന്ന യോജന (എ.എ.വൈ.)
പ്രകാരം 2021-2022, 2022-2023
കാലയളവിൽ എത്ര കാർഡ് ഉടമകൾക്ക്
പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച് വിശദമാക്കാമോ?
5846.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡില്ലാത്ത
അതിദരിദ്രരെ കണ്ടെത്തി റേഷന്‍
കാര്‍ഡ് അനുവദിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
അത്തരത്തില്‍
കണ്ടെത്തിയ എത്ര പേര്‍ക്ക്
ഇതുവരെ റേഷന്‍ കാര്‍ഡ്
അനുവദിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
5847.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ റേഷന്‍ കടകള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമം അറിയിക്കാമോ;
(
ബി )
നിലവിലെ
ലൈസന്‍സികള്‍
മരണപ്പെടുന്നതിനാലോ മറ്റ്
കാരണങ്ങളാലോ പ്രവർത്തനം നിലച്ചു
പോകുന്ന റേഷന്‍ കടകള്‍
മറ്റുള്ളവര്‍ക്ക്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍,
അപേക്ഷാരീതികള്‍, അര്‍ഹതാ
മാനദണ്ഡങ്ങള്‍ എന്നിവ
വ്യക്തമാക്കാമോ;
(
സി )
ഒരു
റേഷന്‍ കടയുടെ പരമാവധി ഉപഭോക്തൃ
അംഗസംഖ്യ സംബന്ധിച്ച്
നിബന്ധനയുണ്ടോ; വളരെ കൂടുതൽ
അംഗസംഖ്യയുള്ള റേഷന്‍കടകള്‍
വിഭജിച്ച് പുതിയ റേഷന്‍ കടകള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
5848.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കുറ്റിക്കോല്‍
പഞ്ചായത്തിലെ ആനക്കല്‍
പ്രദേശത്ത് പുതിയ റേഷന്‍ കട
അനുവദിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
(
ബി )
ഇതു
സംബന്ധിച്ച് നല്‍കിയ
നിവേദനത്തില്‍ (ഫയൽ നമ്പർ
ബി2/163/21/ഭ.പൊ.വി.വ.) എന്ത്
തുടര്‍ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
5849.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം പുതുതായി റേഷന്‍
കടകള്‍ ആരംഭിക്കുന്നതിന്
അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
തൃശ്ശൂര്‍
ജില്ലയില്‍ നിന്നും എത്ര
അപേക്ഷകളാണ് ലഭ്യമായിട്ടുളളത്;
വ്യക്തമാക്കാമോ;
(
സി )
പുതിയ
റേഷന്‍ കടകള്‍ എന്നത്തേക്ക്
അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ?
5850.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സെർവർ
തകരാർ മൂലം റേഷൻ കടകളുടെ
സമയക്രമത്തിൽ ഉണ്ടായ മാറ്റം
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നാളിതുവരെ
സെർവർ തകരാർ
പരിഹരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ; ഇതുമൂലം പല
കാർഡ് ഉടമകളും റേഷൻ വാങ്ങാതെ
തിരികെ പോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ?
5851.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലുവ
താലൂക്കില്‍ ശ്രീമൂലനഗരം
പഞ്ചായത്തില്‍ എടനാട്
എ.ആര്‍.ഡി. 171 നമ്പര്‍ റേഷന്‍
കടയുടെ ലൈസന്‍സ് നിലനിര്‍ത്തി
നല്‍കണമെന്ന് ആഷിഖ്
അയ്യൂബ്ഖാന്‍ 02.07.2022 തീയതി
വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയ
അപേക്ഷയിൽ നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷയില്‍ അന്തിമ തീരുമാനം
എടുത്തിട്ടുണ്ടോ; എങ്കില്‍
തീരുമാനം എന്താണെന്ന്
അറിയിക്കാമോ;
(
സി )
ഈ
വിഷയത്തില്‍ അപേക്ഷകന് മറുപടി
നല്‍കിയിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
5852.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ ഇ-പോസ് മെഷീനുകൾ
പ്രവർത്തിക്കാത്തത് കാരണം റേഷൻ
വിതരണത്തില്‍
തടസ്സമുണ്ടാകുന്നുവെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇ-പോസ്
യന്ത്രം തകരാറിലായാൽ റേഷൻ
വിതരണം മുടങ്ങാതിരിക്കാൻ ബദൽ
സംവിധാനം ഏർപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
5853.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റേഷന്‍
വിതരണം പ്രതിസന്ധിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള കാരണം
പരിശോധിക്കുകയും പരിഹാര
നടപടികള്‍ സ്വീകരിക്കുകയും
ചെയ്തിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
കാര്‍ഡുടമകള്‍ക്ക്
വിതരണം ചെയ്യുന്ന ധാന്യവിഹിതം
വെട്ടിക്കുറയ്ക്കുകയുണ്ടായോ;
ഏതെല്ലാം ധാന്യങ്ങള്‍ എത്ര
അളവിലാണ് കുറവ്
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
റേഷന്‍
കടകളില്‍ ഗോതമ്പിന്റെയും
പച്ചരിയുടെയും വിതരണം
പൂര്‍ണ്ണമായും
നിര്‍ത്തിവെച്ചിട്ടുണ്ടോ; ഈ
ധാന്യങ്ങള്‍ മാസങ്ങളായി
കാര്‍ഡുടമകള്‍ക്ക്
ലഭിക്കുന്നില്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
കേന്ദ്ര
സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ
റേഷന്‍ വിഹിതത്തില്‍ കുറവ്
വരുത്തിയതാണോ പ്രസ്തുത
അവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്;
(
ഇ )
അനുവദിക്കപ്പെട്ട
ഭക്ഷ്യധാന്യം പൂര്‍ണ്ണമായി
ഏറ്റെടുത്ത് യഥാസമയം
കാര്‍ഡുടമകള്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
കാരണം വിശദമാക്കുമോ;
(
എഫ് )
റേഷന്‍
വസ്തുക്കള്‍ കരിഞ്ചന്തയില്‍
വിറ്റഴിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റേഷന്‍
വിതരണം തടസ്സപ്പെടുന്നതുമൂലം
പൊതുവിപണിയില്‍ വിലക്കയറ്റം
രൂക്ഷമാകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ജി )
സംസ്ഥാനത്തിന്റെ
വെട്ടിക്കുറച്ച
ഭക്ഷ്യധാന്യത്തിന്റെ അളവ്
പുന:സ്ഥാപിക്കുന്നതിനും
അനുവദിക്കപ്പെട്ട വിഹിതം
പൂര്‍ണ്ണമായും
കാര്‍ഡുടമകള്‍ക്ക്
ലഭ്യമാക്കുന്നതിനും അടിയന്തര
നടപടി സ്വീകരിക്കുമോ?
5854.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
റേഷന്‍ കടകളില്‍ നിന്നും അടുത്ത
കാലത്തായി വിതരണം ചെയ്യുന്ന അരി
കൂടുതലും പച്ചരിയായതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
പുഴുക്കലരി
ആവശ്യാനുസരണം വിതരണം
ചെയ്യുന്നതിന് എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
5855.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യധാന്യങ്ങള്‍ വേണ്ടത്ര
അളവില്‍ സംഭരിക്കുന്നതിന്
പൊതുവിതരണ വകുപ്പ് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
റേഷന്‍
കടകള്‍ക്ക് ചുരുങ്ങിയത് രണ്ട്
മാസത്തേക്ക് ആവശ്യമായ
ഭക്ഷ്യസാധനങ്ങള്‍ സംഭരിച്ച്
വയ്ക്കുന്നതിന് വേണ്ട സംഭരണ
കേന്ദ്രങ്ങള്‍ നിർമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
ജനങ്ങളുടെ,
വിശേഷിച്ച്
പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ
പോഷകാഹാര നിലവാരം
വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍
സാര്‍വത്രിക ലഭ്യതയുള്ള
ധാന്യങ്ങളോടൊപ്പം പ്രാദേശിക
ലഭ്യതയുള്ള ഉല്പന്നങ്ങളും
ഉള്‍പ്പെടുത്തി റേഷൻ വിതരണം
വൈവിധ്യവല്‍ക്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
5856.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും
കൃത്യമായ അളവിൽ ഭക്ഷ്യ ധാന്യം
ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
പൊതുവിതരണത്തിന് ആവശ്യമായ
ഭക്ഷ്യ ധാന്യം അനുവദിക്കാത്തത്
സംബന്ധിച്ച് കേരളത്തിന്റെ
പ്രതിഷേധം കേന്ദ്രസർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5857.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം മൂലം ജനജീവിതം
ദുസ്സഹമായിരിക്കുന്നത് സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
നിത്യോപയോഗ
സാധനങ്ങളില്‍ കൂടുതൽ പേർ
ഉപയോഗിക്കുന്ന ജയ, ജ്യോതി
എന്നീ ഇനം അരിയുടെ വിലക്കയറ്റം
നിയന്ത്രിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
5858.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നഗരസഭയില്‍ റവന്യൂ ടവറിന് സമീപം
ഹൗസിംഗ് ബോര്‍ഡിന്റെ
അധീനതയിലുള്ള സ്ഥലത്ത് സിവില്‍
സപ്ലൈസ് ഗോഡൗണ്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് പ്രാഥമിക
ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ എന്തെല്ലാം
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
5859.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിൽ എത്ര മാവേലി
സ്റ്റോറുകൾ
പ്രവർത്തിക്കുന്നുവെന്നും അവ
എവിടെയൊക്കെയാണെന്നും
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും
മുൻസിപ്പാലിറ്റിയിലും പുതുതായി
മാവേലി സ്റ്റോറുകൾ
ആരംഭിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ?
5860.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
താലൂക്ക് സപ്ലൈ ഓഫീസ്
പരിധിയിലുള്ള 246, 281, 287
എന്നീ നമ്പരുകളിലുള്ള
റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ
നിയമിക്കുന്നതിനുള്ള നടപടികൾ
പൂർത്തിയായിട്ടുണ്ടോ;എങ്കിൽ
വിശദവിവരം അറിയിക്കാമോ;
(
ബി )
കൊല്ലം
താലൂക്ക് സപ്ലൈ ഓഫീസ്
പരിധിയിലുള്ള 236, 276, 238
എന്നീ നമ്പരുകളിലുള്ള
റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ
നിയമിക്കുന്നതിനുള്ള നടപടികൾ
ആരംഭിച്ചിട്ടുണ്ടോ; ആയതിന്
വിജ്ഞാപനം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
വ്യക്തമാക്കാമോ?
5861.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വട്ടിയൂര്‍ക്കാവ്
നിയോജകമണ്ഡലത്തില്‍
ഭക്ഷ്യവകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും
അവയുടെ ഫോണ്‍ നമ്പര്‍,
മേല്‍വിലാസം, ഇ-മെയില്‍ വിലാസം,
ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍
നമ്പരുകള്‍ എന്നിവയും
ലഭ്യമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സ്ഥിരം തസ്തികകള്‍, അവയുടെ
എണ്ണം, ഒഴിവുള്ള തസ്തികകള്‍
എന്നിവ വ്യക്തമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര
സേവന വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരുണ്ടോ എന്നും
ഉണ്ടെങ്കില്‍ അത് സംബന്ധിച്ച
വിശദാംശങ്ങളും ലഭ്യമാക്കാമോ;
(
ഡി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍ നിന്ന്
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്നും പ്രസ്തുത
സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള
മുന്നുപാധികള്‍/രേഖകള്‍
ഏതൊക്കെയെന്നും സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള സമയപരിധി
എത്രയെന്നും വിശദമാക്കാമോ?
5862.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സപ്ലൈകോ മുഖേനയുള്ള നെല്ല്
സംഭരണം ആരംഭിച്ചത് ഏത്
വര്‍ഷമാണ്; വ്യക്തമാക്കുമോ;
(
ബി )
കുട്ടനാട്ടിലെ
രണ്ടാംവിള നെല്ല് സംഭരണത്തിന്റെ
ഭാഗമായി എത്ര മെട്രിക് ടണ്‍
നെല്ലാണ് സപ്ലൈകോ ഇതുവരെ
സംഭരിച്ചതെന്നും കിലോയ്ക്ക്
എത്ര രൂപയ്ക്കാണ് നെല്ല് സംഭരണം
നടത്തുന്നതെന്നും വിശദമാക്കുമോ;
(
സി )
കുട്ടനാട്ടിലെ
നെല്ല് സംഭരണം ആരംഭിക്കുവാന്‍
വൈകിയെന്ന കര്‍ഷകരുടെ ആക്ഷേപവും
മാധ്യമ വാര്‍ത്തകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ യാഥാര്‍ത്ഥ്യം
വ്യക്തമാക്കാമോ;
(
ഡി )
നെല്ലു
സംഭരണത്തിനായി രജിസ്റ്റര്‍
ചെയ്ത കര്‍ഷകര്‍ക്ക് ലഭിച്ച
ചെക്കുകള്‍ കേരള ബാങ്കിന്റെ
അമ്പലപ്പുഴ ശാഖയില്‍ മാറി
നല്‍കിയില്ല എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ?
5863.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുന്നതിന്റെ ഭാഗമായി ഈ
സീസണില്‍ തൃശൂര്‍ ജില്ലയില്‍
സംഭരിച്ച നെല്ലിന്റെ അളവ്
എത്രയാണെന്ന് അറിയിക്കുമോ;
(
ബി )
മണലൂര്‍
മണ്ഡലത്തിലെ ഓരോ പാടശേഖരത്തില്‍
നിന്നും സംഭരിച്ച നെല്ലിന്റെ
കണക്ക് നല്‍കാമോ;
(
സി )
സംഭരിച്ച
നെല്ലിന്റെ തുക കുടിശികയായ
പ്രസ്തുത മണ്ഡലത്തിലെ
പാടശേഖരങ്ങളുടെ പേര് വിവരവും
ഓരോന്നിന്റെയും കുടിശിക
എത്രയാണെന്നും വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കുടിശിക പൂര്‍ണ്ണമായി
നല്‍കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
5864.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സപ്ലൈകോ
എഗ്രിമെന്റ് പ്രകാരം നെല്ല്
സംഭരണം നടത്തുന്ന മില്ലുകൾ
നെല്ല് സംഭരിച്ച് അവരുടെ
സ്വന്തം ബ്രാൻഡിൽ വിദേശത്തേക്ക്
എക്സ്പോർട്ട് ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോയെന്നും സപ്ലൈകോ
എഗ്രിമെന്റിന് വിരുദ്ധമായി
നടക്കുന്ന പ്രസ്തുത ക്രമക്കേട്
തടയുന്നതിന് എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മില്ലുകൾ തമിഴ്‍നാട്ടിൽ നിന്ന്
ഗുണനിലവാരം കുറഞ്ഞ വെള്ള അരി
എത്തിച്ച് റെഡ് ഓക്സൈഡ്
കൂട്ടിക്കലർത്തി പാലക്കാടൻ മട്ട
എന്ന ബ്രാൻഡിൽ ഉദ്യോഗസ്ഥരുടെ
അറിവോടെ സപ്ലൈകോയ്ക്ക് തിരിച്ചു
നൽകുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ സമഗ്ര അന്വേഷണം
നടത്തി കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
5865.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റേഷന്‍ വിതരണത്തിനുള്ള ഇ-പോസ്
മെഷീന്റെ തകരാറുമൂലം റേഷന്‍
വിതരണം മുടങ്ങുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത മെഷീന്റെ തകരാര്‍മൂലം
റേഷന്‍ വിതരണം
മുടങ്ങാതിരിക്കാന്‍ എന്തെല്ലാം
ബദല്‍ സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ?
5866.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശാല
നിയോജകമണ്ഡലത്തില്‍ വിശപ്പു
രഹിത കേരളം പദ്ധതി പ്രകാരം
അനുവദിച്ച സുഭിക്ഷ ഹോട്ടലുകള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ?
5867.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സപ്ലൈകോയെയും
സഹകരണ സ്ഥാപനങ്ങളുടെ വിപണന
കേന്ദ്രങ്ങളെയും
ചേര്‍ത്തിണക്കിക്കൊണ്ടും
ചെറുകിട കച്ചവടക്കാരെ
സഹകരിപ്പിച്ചുകൊണ്ടും
ഇ-കൊമേഴ്സ് വിപണന ശൃംഖല
രൂപീകരിക്കുന്നതിനെ കുറിച്ച്
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുളള നടപടി
സ്വീകരിക്കുമോ?
5868.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യ
ധാന്യങ്ങളിലും പച്ചക്കറി,
മത്സ്യം, മാംസം എന്നിവയില്‍
ക്രമാതീതമായ മായം കലർത്തുന്നതും
മറ്റു കാരണങ്ങളും മൂലം
ഉപഭോക്താക്കള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
ഉപഭോക്‌തൃകാര്യ വകുപ്പ്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉപഭോക്താക്കള്‍ക്ക്
ശക്തമായ സംരക്ഷണം
നല്‍കുന്നതിനും അവരുടെ അവകാശ
സംരക്ഷണത്തിനും
സ്വീകരിച്ചുവരുന്ന പുതിയ
നടപടികള്‍ എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ?
5869.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലാ ലീഗൽ മെട്രോളജി ഓഫീസിന്
സ്വന്തമായി
കെട്ടിടമില്ലാത്തതിനാൽ
പരിമിതമായ സൗകര്യങ്ങളിലാണ്
ഓഫീസ് പ്രവർത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ലീഗൽ
മെട്രോളജിയുടെ വിവിധ ജില്ലാതല
ഓഫീസുകളായ ഡെപ്യൂട്ടി കൺട്രോളർ
ഓഫീസ്, ഡെപ്യൂട്ടി കൺട്രോളർ
ഓഫീസ് (ഫ്ലയിംഗ് സ്‌ക്വാഡ്),
അസിസ്റ്റന്റ് കൺട്രോളർ ഓഫീസ്,
ഇൻസ്‌പെക്ടർ ഓഫീസ് സർക്കിൾ-2
എന്നിവയ്ക്ക് ഒരു ജില്ലാ ആസ്ഥാന
മന്ദിരം സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
മന്ദിരം പണിയാൻ ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്നും
ഇതിനായി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്നും
അറിയിക്കുമോ; വിശദാംശം നൽകുമോ?
|
|
|
|
|
|
|
|