|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1674.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എയ്ഡഡ്
കോളേജുകളില്‍ അധ്യാപക
നിയമനത്തിന് വേണ്ട യോഗ്യതകളുടെ
വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
നിയമന മാന്വല്‍
പരിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
സി )
താല്‍ക്കാലിക
അധ്യാപക നിയമനത്തിന് എന്തെല്ലാം
യോഗ്യതകളാണ് വേണ്ടത്; വിശദാംശം
അറിയിക്കാമോ?
1675.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ ഉന്നമനത്തിനായി
എന്തൊക്കെ നടപടികളാണ്
പ്രധാനമായും
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഇനി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
1676.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ നവീകരണം ലക്ഷ്യമിട്ട്
ഈ സര്‍ക്കാര്‍ നടത്തി വരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
ഉന്നതവിദ്യാഭ്യാസ
രംഗത്ത് സംസ്ഥാനത്തെ എത്ര
ശതമാനം വിദ്യാര്‍ത്ഥികള്‍
ഇതരസംസ്ഥാനങ്ങളെയും
ഇതരരാജ്യങ്ങളെയും
ആശ്രയിച്ചുവരുന്നു എന്നത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ
പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍
സംസ്ഥാനത്ത് തന്നെ ഉറപ്പു
വരുത്തേണ്ട ആവശ്യകത
പരിഗണിക്കുമോ; എങ്കില്‍ ആയതിന്
എന്ത് നടപടി സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
1677.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കോളേജുകളില്‍ നൂതന കോഴ്സുകള്‍
ആരംഭിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
മെറിറ്റും,
സാമൂഹ്യനീതിയും, ഗുണനിലവാരവും
ഒരുപോലെ ഉറപ്പുവരുത്തുന്ന
തരത്തില്‍ ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ സമഗ്ര
പുരോഗതിയ്ക്കായി പദ്ധതികള്‍
ആസൂത്രണം ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
കലാലയങ്ങളില്‍
നിലവിലുള്ള ഇന്റഗ്രേറ്റഡ്
പി.ജി.കോഴ്സുകളുടെ എണ്ണം
എത്രയാണെന്ന് അറിയിക്കാമോ;
(
ഡി )
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ
വികസനത്തോടൊപ്പം ആവശ്യത്തിന്
അദ്ധ്യാപകരെ നിയമിക്കാനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1678.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍ ചരിത്ര
വിഷയത്തില്‍ ഗവേഷണം ചെയ്യുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം ഫെല്ലോഷിപ്പുകളാണ്
നിലവിലുള്ളത്; ഇനം തിരിച്ചുള്ള
വിശദാംശം നല്‍കാമോ?
1679.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്
മേഖലയില്‍ ആകെയുള്ള ബിരുദ,
ബിരുദാനന്തര സീറ്റുകളുടെ എണ്ണം
സ്ഥാപനം, കോഴ്സ് എന്നിങ്ങനെ തരം
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
2016-ന്
ശേഷം വയനാട് ജില്ലയില്‍
അനുവദിക്കപ്പെട്ട സര്‍ക്കാര്‍,
എയ്ഡഡ് മേഖലയിലെ
ബിരുദ-ബിരുദാനന്തര സീറ്റുകളുടെ
എണ്ണം സ്ഥാപനം, കോഴ്സ്
എന്നിങ്ങനെ തരം തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
നിലവിൽ
ഏതെങ്കിലും ബിരുദ-ബിരുദാനന്തര
കോഴ്സുകളില്‍ സീറ്റ് ഒഴിഞ്ഞു
കിടക്കുന്നുണ്ടെങ്കില്‍ അതിന്റെ
കണക്ക് സ്ഥാപനം/കോഴ്സ്
എന്നിങ്ങനെ തരം തിരിച്ച്
ലഭ്യമാക്കുമോ?
1680.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. എൻ . ഷംസുദ്ദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
വർഷത്തിൽ പ്ലസ്‍ ടു കഴിഞ്ഞ
എല്ലാവർക്കും സർക്കാർ, എയ്ഡഡ്
കോളേജുകളിൽ പ്രവേശനം
ഉറപ്പുവരുത്താൻ
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മലബാർ
മേഖലയിൽ ഡിഗ്രി പ്രവേശനത്തിന്
ആവശ്യമായ സീറ്റുകൾ ഇല്ലെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ആയതു പരിഹരിക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1681.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീമതി
ദെലീമ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സംസ്ഥാനത്തെ
സര്‍ക്കാര്‍ ഫെെന്‍ ആര്‍ട്സ്
കോളേജുകളുടെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഫെെന്‍ ആര്‍ട്സ്
കോളേജുകളുടെയും സീറ്റുകളുടെയും
പരിമിതി മൂലം വിദ്യാര്‍ത്ഥികള്‍
മറ്റ് സംസ്ഥാനങ്ങളെ
ആശ്രയിക്കുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
സി )
ഫെെന്‍
ആര്‍ട്സ് കോളേജുകളുടെ
പശ്ചാത്തല സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
കാലാനുസൃതമായി ഡിപ്ലോമ, ബിരുദ,
ബിരുദാനന്തര കോഴ്സുകള്‍
ആരംഭിക്കുന്നതിനും അതുവഴി
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്
അവസരം ഒരുക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സ്വകാര്യ,
സ്വാശ്രയ, സഹകരണ മേഖലകളില്‍
ഫെെന്‍ ആര്‍ട്സ് കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
1682.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ മേഖലയെ
ലോകോത്തരമാക്കി ഉയര്‍ത്തുകയെന്ന
പ്രഖ്യാപിത
ലക്ഷ്യത്തിനനുസൃതമായി
പാഠ്യപദ്ധതി സമഗ്രമായി
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പരമ്പരാഗത
കോഴ്സുകള്‍ക്ക് പകരമായോ
അതിനോടൊപ്പമോ പുതുതലമുറ
കോഴ്സുകള്‍ ആരംഭിക്കാനുള്ള
പരിപാടിയില്‍ കൈവരിച്ച പുരോഗതി
പരിശോധിച്ചിട്ടുണ്ടോ;
(
സി )
പരമ്പരാഗത
കോഴ്സുകള്‍ക്കുള്ള സീറ്റുകള്‍
ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം
പരിശോധിച്ച് കോഴ്സുകളില്‍
ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1683.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കലാശാലകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തോടൊപ്പം ജോലിയും ചെയ്യാൻ
കഴിയുന്ന രീതിയിലുള്ള
പാഠ്യപദ്ധതി അടുത്ത അക്കാദമിക്
വര്‍ഷം മുതൽ നടപ്പാക്കുവാൻ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(
ബി )
നിലവിലെ
സെമസ്റ്റര്‍ രീതിയിലുള്ള
പഠനരീതി മാറ്റി പഴയ രീതിയിലുള്ള
പഠനം സാധ്യമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; ഇന്റേണൽ
മാര്‍ക്കുമായി ബന്ധപ്പെട്ട്
കുട്ടികള്‍
അനുഭവിക്കേണ്ടിവരുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ ഗവേഷണ പ്രബന്ധങ്ങള്‍
വ്യക്തികള്‍ക്ക് മാത്രം
പ്രയോജനം ചെയ്യുന്ന രീതിയിൽ
നിന്ന് വ്യത്യസ്തമായി അവയിലെ
കണ്ടെത്തലുകള്‍
പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനം
ചെയ്യുന്ന രീതിയിൽ
പുനഃക്രമീകരിക്കുവാൻ നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
1684.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരേ
സമയം രണ്ട് അക്കാദമിക്
പ്രോഗ്രാമുകള്‍ പഠിക്കാമെന്ന
യു.ജി.സി. നിര്‍ദേശം എങ്ങനെ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1685.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ യൂണിവേഴ്സിറ്റികളും
വിദേശ യൂണിവേഴ്സിറ്റികളും
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇത്തരം
സ്ഥാപനങ്ങളിലെ പ്രവേശനത്തിന്
നിലവിലുള്ള സംവരണ തത്വങ്ങള്‍
പാലിക്കുമെന്ന് ഉറപ്പുവരുത്താൻ
കഴിയുമോയെന്ന് വ്യക്തമാക്കുമോ?
1686.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം സര്‍വ്വകലാശാലകളിലും
കോളേജുകളിലും ആരംഭിച്ച
പുതുതലമുറ കോഴ്സുകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കോഴ്സുകള്‍ക്കായി എത്ര
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കോഴ്സുകളില്‍ എത്ര
കുട്ടികള്‍ക്ക് പ്രവേശനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1687.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
നിയോജക മണ്ഡലത്തിലെ കോട്ടായി
ഐ.എച്ച്.ആര്‍.ഡി. കോളേജ്
കെട്ടിടത്തിന്റെ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
1688.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.വി.സുമേഷ്
ശ്രീമതി
യു പ്രതിഭ
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ വകുപ്പും
നോളജ് ഇക്കോണമി മിഷനും
ചേര്‍ന്ന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കുന്നതെന്നും അവയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
ബി )
തൊഴിലിടങ്ങളിലെ
സ്ത്രീ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടി സംസ്ഥാന നോളജ് ഇക്കോണമി
മിഷനുമായി ചേര്‍ന്ന് ഉന്നത
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
തൊഴില്‍
കമ്പോളത്തില്‍
മത്സരിക്കുന്നതിനും
തൊഴില്‍മേളകളിലും
അഭിമുഖങ്ങളിലും
വിജയിക്കുന്നതിനും തൊഴില്‍
നൈപുണ്യം കരഗതമാക്കുന്നതിനും
ഉതകുന്ന പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1689.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
കോളേജുകള്‍ക്കാണ് റൂസ ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്നും അവ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണെന്നും
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതിയും അനുവദിച്ച തുകയും
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
1690.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വിനോദസഞ്ചാരകേന്ദ്രങ്ങൾ
ദത്തെടുക്കണമെന്ന് യു.ജി.സി.
നിർദ്ദേശം നൽകിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ബി )
എന്തൊക്കെ
പ്രവർത്തനങ്ങളാണ് പ്രസ്തുത
സ്കീമിലൂടെ നടപ്പാക്കുവാൻ
നിർദ്ദേശിച്ചിട്ടുള്ളത്;
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഈ
നിർദ്ദേശം നടപ്പാക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
1691.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
സർക്കാർ വനിതാ ആർട്സ് &
സയൻസ് കോളേജ് കെട്ടിട
നിർമ്മാണത്തിന് കിഫ്‌ബിയിൽ
ഉൾപ്പെടുത്തി 13.85 കോടി രൂപ
അനുവദിച്ച് ധനാനുമതി
ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടു
വർഷമായിട്ടും തുടർ
നടപടികളൊന്നും
ഉണ്ടായിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് സാങ്കേതിക അനുമതി
ലഭിച്ചിട്ടുണ്ടോ; പദ്ധതിയുടെ
ടെണ്ടർ നടപടികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; എങ്കിൽ നിർമ്മാണം
വൈകുന്നതിന്റെ കാരണം
അറിയിക്കാമോ;
(
സി )
സാങ്കേതിക
തടസ്സങ്ങൾ അടിയന്തരമായി
പരിഹരിച്ച് കിഫ്‌ബി ഫണ്ട്
ഉപയോഗിച്ച് പ്രസ്തുത വനിതാ
കോളേജിന്റെ കെട്ടിട നിർമ്മാണ
പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1692.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അടിസ്ഥാനസൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
കോടഞ്ചേരി സർക്കാർ കോളേജില്‍
കിഫ്ബി ധനസഹായത്തോടെ
ചെയ്യാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍ക്ക് ഇനിയും
അംഗീകാരം ലഭിച്ചിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിര്‍വ്വഹണ
ഏജന്‍സിയായ കെ.എസ്.ഐ.റ്റി.ഐ.എൽ.
(കേരള സ്റ്റേറ്റ് ഇൻഫർമേഷൻ
ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ
ലിമിറ്റഡ്),
ഡി.പി.ആർ.(ഡീറ്റൈൽഡ് പ്രോജക്ട്
റിപ്പോർട്ട്)
സമര്‍പ്പിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
പ്രവൃത്തി
നിർവഹണത്തിൽ കാലതാമസം
വരുത്തുന്ന ഇത്തരം ഏജൻസികളെ
ഒഴിവാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1693.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
ഹബ്ബാക്കിത്തീര്‍ക്കുകയെന്ന
ലക്ഷ്യത്തോടെ
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
സര്‍വകലാശാലകളുടെയും
കോളേജുകളുടെയും അടിസ്ഥാന
സൗകര്യവികസനത്തിന് പ്രത്യേകം
ഊന്നല്‍ നല്‍കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനത്ത്
നാലുവര്‍ഷ ബിരുദ കോഴ്സുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത കോഴ്സിനാവശ്യമായ
കേന്ദ്രികൃത പാഠ്യപദ്ധതിയും
അടിസ്ഥാന സൗകര്യവും
തയ്യാറായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1694.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോളേജ്
വിദ്യാഭ്യാസ വകുപ്പ് ,സാങ്കേതിക
വിദ്യാഭ്യാസം വകുപ്പ്
,എൻ.സി.സി.വകുപ്പ്, സാമൂഹ്യനീതി
വകുപ്പ്, അസാപ്പ് എന്നിവയുടെ
കീഴിൽ കാസർഗോഡ് ജില്ലയിൽ
പ്രവർത്തിക്കുന്ന ഓഫീസുകളുടെ
വിശദവിവരങ്ങൾ നൽകാമോ; ഏതെല്ലാം
ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
കാലമായി പ്രസ്തുത ഓഫീസുകൾ
പ്രവർത്തിക്കുന്നുണ്ടെന്നും
അനുവദിച്ച തസ്തികകൾ
ഏതൊക്കെയാണെന്നും ഓഫീസ്
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന
തസ്തിക ഏതൊക്കെയാണെന്നും
എത്രകാലമായി ഒഴിവുകൾ നികത്താതെ
കിടക്കുന്നുവെന്നും ഓഫീസ്
തിരിച്ച് വ്യക്തമാക്കുമോ?
1695.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
കോളേജുകളിലെ അദ്ധ്യാപകരുടെ
ജോലിഭാരവും തസ്തികകളും
പുനര്‍നിര്‍ണ്ണയിച്ച് 2020
ഏപ്രിലില്‍ സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
ഉത്തരവ് മൂലം തസ്തിക നഷ്ടം
സംഭവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ എത്ര തസ്തികകള്‍
നഷ്ടപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
ഉത്തരവിന്റെ പ്രത്യാഘാതം
പഠിക്കുന്നതിന് സമിതിയെ
നിയോഗിച്ചിരുന്നോ; എങ്കില്‍
ആരൊക്കെയാണ് അംഗങ്ങളെന്നും
സമിതിയുടെ ശിപാർശകൾ
എന്തൊക്കെയെന്നും വിശദമാക്കുമോ;
(
ഡി )
സമിതിയുടെ
ശിപാർശകളുടെ അടിസ്ഥാനത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
തുടര്‍നടപടികള്‍ വിശദമാക്കുമോ;
(
ഇ )
2020
ഏപ്രിലിലെ സര്‍ക്കാര്‍ ഉത്തരവ്
മൂലം നഷ്ടമായ തസ്തികകള്‍ക്ക്
സമിതിയുടെ ശിപാർശയുടെ
അടിസ്ഥാനത്തില്‍ അംഗീകാരം
നല്‍കുന്നപക്ഷം ഉയര്‍ന്ന
പ്രായപരിധിയില്‍ ഇളവ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
1696.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
എസ്.ഡി. കോളേജിലെ മൈക്രോബയോളജി
വിഭാഗത്തിൽ ബയോ ടെക്നോളജി
അസിസ്റ്റന്റ് പ്രൊഫസർ തസ്തിക
അനുവദിക്കുന്നത് സംബന്ധിച്ച
ഫയലിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
1697.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ ഡോ. ബി.ആര്‍.
അംബേദ്കര്‍ മെമ്മോറിയല്‍
ആര്‍ട്സ് & സയന്‍സ്
കോളേജിന്റെ കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നബാര്‍ഡ് വഴി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; എത്ര
കോടി രൂപയുടെ എസ്റ്റിമേറ്റാണ്
അനുമതിക്കായി നബാര്‍ഡില്‍
സമര്‍പ്പിച്ചിരുന്നത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1698.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറ്റിങ്ങല്‍
ഗവ.കോളേജിലെ ബിരുദാനന്തര ബിരുദ
കോഴ്സുകളില്‍ സീറ്റ്
ഒഴിവുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സാങ്കേതിക
തടസ്സം നിമിത്തം അഡ്മിഷന്‍
നല്‍കാനാകാത്ത
സാഹചര്യത്തെത്തുടര്‍ന്ന് ഉണ്ടായ
സീറ്റ് ഒഴിവ് ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ ഈ ഒഴിവ് നികത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1699.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സർവ്വകലാശാലാ കോളേജിലെ
പി.ജി.വിദ്യാർത്ഥികൾക്ക്
ഹോസ്റ്റൽ സൗകര്യം
ലഭിക്കുന്നതിനുള്ള അർഹതാ
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
കേരള
സർവ്വകലാശാലാ കോളേജിലെ എം.എസ്
സി. വിദ്യാർത്ഥിനികളായ കാസർഗോഡ്
ജില്ലയിലെ ആയിഷത്ത് ആദില കെ .കെ
, മറിയം റഷീദ കെ. കെ , അനുശ്രീ
ടി. എന്നിവർക്ക് ദൂരപരിധി
കണക്കാക്കി ഹോസ്റ്റൽ സൗകര്യം
ലഭ്യമാക്കാത്തത്
എന്ത്കൊണ്ടാണെന്ന്
വിശദമാക്കുമോ;
(
സി )
സാമ്പത്തികമായി
വളരെ പിന്നോക്കം നിൽക്കുന്ന
പ്രസ്തുത വിദ്യാർത്ഥിനികൾക്ക്
ഹോസ്റ്റൽ സൗകര്യം എപ്പോൾ
അനുവദിക്കുമെന്ന് വിശദമാക്കുമോ?
1700.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൊകേരി
കോളേജിലെ ഇന്റേണല്‍ റോഡ്
പ്രവൃത്തിയുടെ നിലവിലെ അവസ്ഥ
വിശദ വിവരങ്ങള്‍ സഹിതം
അറിയിക്കാമോ;
(
ബി )
മൊകേരി
കോളേജിലെ ലേഡീസ് ഹോസ്റ്റല്‍,
ലെെബ്രറി ബ്ലോക്ക് എന്നിവയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും തടസങ്ങള്‍ ഉണ്ടോ;
എങ്കില്‍ ആയതു
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
പ്രവൃത്തികളുടെ കരാര്‍ കാലാവധി
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ?
1701.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
പാര്‍ട്ട് ടൈം ജോലി നല്‍കുന്ന
പദ്ധതികള്‍ നിലവില്‍
ഉണ്ടോ;എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവില്‍ ഇല്ലെങ്കില്‍
ആയത് ആരംഭിക്കുന്ന വിഷയം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1702.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരുമ്പാവൂർ
നിയോജക മണ്ഡലത്തിൽ ലൈബ്രറി
കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത
എത്ര ഗ്രന്ഥശാലകൾ
പ്രവർത്തിക്കുന്നുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഗ്രന്ഥശാലകൾക്ക്
അനുവദിച്ചിട്ടുള്ള ഗ്രാന്റ്,
ലൈബ്രേറിയൻ അലവൻസ് എന്നിവ
ഗ്രേഡ് അനുസരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഈ
മണ്ഡലത്തിലെ ലൈബ്രറികളുടെ
പുരോഗതിക്കായി ഈ വർഷം ഏതെല്ലാം
പദ്ധതികളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1703.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് (നിര്‍മ്മിത
ബുദ്ധി) പഠനവും, ഗവേഷണവും
പ്രോത്സാഹിപ്പിക്കുന്നതിന്
സംസ്ഥാനത്ത് എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
1704.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍ കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ധനാനുമതി ലഭിച്ച പെരിങ്ങോം
സർക്കാർ കോളേജ് കെട്ടിട
നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
കിഫ്ബിയുടെ
ധനാനുമതി ലഭിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പദ്ധതിയുടെ
നിര്‍വ്വഹണം തുടങ്ങാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സാങ്കേതിക
പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതി
എത്രയും വേഗം ആരംഭിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1705.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍വ്വകലാശാലാ ഗ്രന്ഥാലയങ്ങളെ
അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ
കേന്ദ്രങ്ങളാക്കി മാറ്റാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അവ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
1706.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ റൂൾസ് ഓഫ്
ബിസിനസ്സ് അനുസരിച്ച്
സംസ്ഥാനത്തെ ഏതെങ്കിലുമൊരു
കോഴ്സിന്റെ തത്തുല്യ/ഉയര്‍ന്ന
യോഗ്യത നിശ്ചയിക്കുന്നതിനുള്ള
അധികാരം ഏത് വകുപ്പിനാണെന്ന്
അറിയിക്കാമോ;
(
ബി )
റൂൾസ്
ഓഫ് ബിസിനസ്സിലെ വിഷയ വിതരണം
പാലിച്ചുള്ളതാണോ 17.03.2023 -
ലെ സ.ഉ.(സാധാ)
57/2023/എല്‍.ബി.ആര്‍. നമ്പർ
ഉത്തരവ് എന്ന് വ്യക്തമാക്കാമോ;
(
സി )
അല്ലെങ്കിൽ
ആയതിന്മേല്‍ ഉന്നത വിദ്യാഭ്യാസ
വകുപ്പ് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെയാണെന്ന്
ഫയല്‍ നമ്പർ സഹിതം
വിശദമാക്കാമോ?
1707.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.
ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ്
കോളേജിൽ വിദ്യാർത്ഥികൾ
നടത്തിയിരുന്ന സമരം
ശ്രദ്ധയിൽപ്പെട്ടിരുന്നോ;
എന്തൊക്കെ വിഷയങ്ങൾ
ഉന്നയിച്ചാണ് വിദ്യാർത്ഥികൾ
സമരം ചെയ്തിരുന്നത്;
വിദ്യാർഥികൾ നൽകിയ പരാതിയുടെ
പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിൽ നടന്ന
മനുഷ്യത്വരഹിതവും
ജാതിവിരുദ്ധവും
സ്ത്രീവിരുദ്ധവുമായ വിഷയങ്ങൾ
സംബന്ധിച്ച് അന്വേഷണം
നടത്തുന്നതിന് ഏതൊക്കെ
കമ്മീഷനുകളെയും സമിതികളെയും ആണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
കമ്മീഷനുകളുടെയും സമിതികളുടെയും
പേരു വിവരങ്ങൾ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കമ്മീഷനുകളോ സമിതികളോ അവരുടെ
റിപ്പോർട്ടുകൾ ഇതിനോടകം
സമർപ്പിക്കുകയുണ്ടായോ;
എന്തൊക്കെയാണ് റിപ്പോർട്ടിലെ
പ്രധാന കണ്ടെത്തലുകൾ;
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശം
നൽകാമോ;
(
ഡി )
ഇ-ഗ്രാന്റ്
വിതരണം മുടങ്ങിയ വിഷയത്തിൽ സമരം
ചെയ്ത വിദ്യാർത്ഥികളിൽ ചിലർക്ക്
മൂന്ന് വർഷം കൊണ്ട് തീരേണ്ട
കോഴ്സ് എട്ട് വർഷമായിട്ടും
പൂർത്തിയാക്കാൻ കഴിയാത്തത്
പ്രസ്തുത വിദ്യാർത്ഥികൾ സമരം
ചെയ്തതിന്റെ പ്രതികാര
നടപടികളുടെ ഭാഗമായാണെന്ന
ആരോപണത്തിന്മേല്‍
അന്വേഷണമെന്തെങ്കിലും
നടത്തുകയുണ്ടായോയെന്ന്
വ്യക്തമാക്കാമോ;
(
ഇ )
വിദ്യാർത്ഥികൾ
നടത്തിയ സമരങ്ങളുമായി
ബന്ധപ്പെട്ട് ആരെയെങ്കിലും
കുറ്റക്കാരായി
കണ്ടെത്തുകയുണ്ടായോ; എങ്കിൽ
ഇവർക്കെതിരെ സ്വീകരിച്ചിട്ടുള്ള
നടപടികൾ, എന്തെല്ലാമാണെന്ന്
വിശദാംശം നൽകുമോ?
1708.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.
ആർ. നാരായണൻ നാഷണൽ ഫിലിം
ഇൻസ്റ്റിറ്റ്യൂട്ടിൽ
വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്
അനുവദിക്കുന്നതിൽ വീഴ്ച
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
ഏതു
വർഷം വരെ ഇ-ഗ്രാന്റ് അനുവദിച്ച്
നൽകിയിട്ടുണ്ടെന്നും എത്ര
നാളത്തെ കുടിശ്ശികയുണ്ടെന്നും
വിശദമാക്കാമോ; ധനകാര്യ
പ്രതിസന്ധി ഇ-ഗ്രാന്റ്
വിതരണത്തെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിലെ ഇ-ഗ്രാന്റ്
വിതരണവുമായി ബന്ധപ്പെട്ട്
വിദ്യാർത്ഥികളുടെ പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ?
1709.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.ആർ.നാരായണൻ
നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
ഡയറക്ടർക്കെതിരെ ജാതി അധിക്ഷേപം
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതി സംബന്ധിച്ച്
അന്വേഷണം നടത്തിയ കമ്മീഷൻ
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കമ്മീഷന്റെ കണ്ടെത്തലുകൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
കമ്മീഷൻ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ,
ഇൻസ്റ്റിറ്റ്യൂട്ടിലെ
ജീവനക്കാരെ വീട്ടുജോലിക്ക്
നിയോഗിച്ചതായുള്ള വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
1710.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.ആർ.
നാരായണൻ നാഷണൽ ഫിലിം
ഇൻസ്റ്റിറ്റ്യൂട്ട്
ഡയറക്ടർക്കെതിരെ ജാതി അധിക്ഷേപം
സംബന്ധിച്ച പരാതിയിൽ അന്വേഷണം
നടത്തിയ കമ്മീഷന്റെ
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ,
സർക്കാർ നിർദ്ദേശപ്രകാരമാണോ
അദ്ദേഹം ഡയറക്ടർ സ്ഥാനം
രാജിവച്ചതെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അന്വേഷണത്തിൽ ഡയറക്ടർ
കുറ്റക്കാരനാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇക്കാര്യത്തിൽ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന തുടർനടപടികൾ
വ്യക്തമാക്കുമോ?
1711.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ കോളേജുകള്‍
ആരംഭിക്കുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിച്ച്
വരുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
1712.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതിക
സർവകലാശാലയിലെ ദൈനംദിന
ഭരണകാര്യങ്ങൾ
നിയന്ത്രിക്കുന്നതിനായി
സിൻഡിക്കേറ്റ് ഉപസമിതിയെ
നിയോഗിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ; പ്രസ്തുത
ഉപസമിതിയുടെ ചുമതലകൾ
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
ബി )
സർവകലാശാല
നിയമത്തിലെ/സ്റ്റാറ്റ്യൂട്ടിലെ
ഏത് വ്യവസ്ഥ പ്രകാരമാണ്
ഇപ്രകാരമുള്ള ഒരു ഉപസമിതിയെ
നിയോഗിച്ചിട്ടുള്ളത്; വിശദാംശം
നൽകുമോ; പ്രസ്തുത ഉപസമിതി
രൂപീകരിച്ച സിൻഡിക്കേറ്റ്
തീരുമാനത്തിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
1713.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2000-01
വര്‍ഷം കൂത്തുപറമ്പില്‍
ആരംഭിച്ച കോളേജ് ഓഫ് അപ്ലൈഡ്
സയൻസിന് (ഐ.എച്ച്.ആര്‍.ഡി.
കോളേജ്) വലിയവെളിച്ചത്ത്
സ്വന്തമായി പണിത
കെട്ടിടത്തിലേക്ക് കോളേജിന്റെ
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജിലെ ക്ലാസ് മുറികള്‍
സജ്ജമാക്കുന്നതിന് പ്രത്യേക
ഫണ്ട് അനുവദിക്കുന്നതിന്
മുന്‍കൈയെടുക്കുമോയെന്ന്
വിശദമാക്കുമോ?
1714.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ് പ്രൊഫഷണൽ
എഡ്യൂക്കേഷൻ (സി.എ.പി.ഇ.) ന്റെ
അധീനതയിലുള്ള തൃക്കരിപ്പൂര്‍
സഹകരണ എഞ്ചിനീയറിംഗ് കോളേജില്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പുതിയ കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തില്‍ നിലവില്‍ എത്ര
എഞ്ചിനീയറിംഗ്
കോഴ്സുകളാണുള്ളതെന്ന്
വ്യക്തമാക്കുമോ?
1715.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ പുതിയ പോളിടെക്നിക്
കോളേജ് ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്;വിശദമാക്കുമോ;
(
ബി )
പ്രസ്തുത
താലൂക്കിൽ 2023 - 24 അധ്യയന
വർഷം പോളിടെക്നിക് ആരംഭിക്കാൻ
കഴിയുമോയെന്ന് വ്യക്തമാക്കുമോ?
1716.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ എടരിക്കോട്
ഗ്രാമ പഞ്ചായത്തിൽപ്പെട്ട
കോട്ടയ്ക്കൽ വനിത പോളിടെക്നിക്
കോളേജിന്റെ കെട്ടിട നിർമ്മാണ
പ്രവൃത്തി ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട്
ഇനി പൂർത്തീകരിക്കാനുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
1717.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോളീടെക്നിക്
ഡിപ്ലോമ പാസ്സായവർക്ക് ഐ.ടി.ഐ.
യോഗ്യതയുള്ള തസ്തികയ്ക്ക്
അപേക്ഷിക്കുവാൻ അര്‍ഹതയില്ല
എന്ന ഉത്തരവുള്ളത് പോലെ ഡിപ്ലോമ
യോഗ്യതയുള്ള തസ്‌തികയ്ക്ക്
എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക്
അപേക്ഷിക്കുവാൻ അര്‍ഹതയില്ല
എന്ന ഉത്തരവ് നിലവിലുണ്ടോ;
ഇല്ലെങ്കിൽ പുതിയ ഉത്തരവ്
പുറപ്പെടുവിക്കുവാൻ
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1718.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പുതിയ വനിതാ
പോളിടെക്‌നിക് കോളേജുകള്‍
ആരംഭിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
എവിടെയെല്ലാം എന്ന്
വ്യക്തമാക്കുമോ;വിശദാംശം
നല്‍കാമോ;
(
സി )
പാറശ്ശാല
നിയോജകമണ്ഡലത്തില്‍ ഒരു വനിതാ
പോളിടെക്നിക്
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്മേല്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
1719.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയില്‍ പുതിയ പോളിടെക്നിക്
ആരംഭിക്കുന്ന വിഷയം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
തീരദേശ മണ്ഡലവും പ്രൊഫഷണല്‍
സ്ഥാപനങ്ങള്‍ ഇല്ലാത്തതുമായ
ഗുരുവായൂര്‍ നിയോജക
മണ്ഡലത്തില്‍ പുതിയ
പോളിടെക്നിക് ആരംഭിക്കുന്നത്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1720.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരപ്പയിൽ
സർക്കാർ പോളിടെക്നിക് കോളേജ്
അനുവദിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
മലയോരമേഖലയിൽ
ഉന്നത വിദ്യാഭ്യാസത്തിനുള്ള
സാഹചര്യങ്ങൾ കുറവാണെന്നത്
പരിഗണിച്ച് പരപ്പ പോളിടെക്നിക്
കോളേജ് എത്രയും വേഗം
യാഥാർത്ഥ്യമാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1721.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലുവ
ഐ.എച്ച്.ആര്‍.ഡി. യ്ക്ക്
കീഴിലുള്ള കപ്രശ്ശേരി മോഡല്‍
ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി
സ്കൂളിന് മള്‍ട്ടി പര്‍പ്പസ്
ഓഡിറ്റോറിയം
നിര്‍മ്മിക്കുന്നതിന് ഫണ്ട്
അനുവദിക്കണമെന്ന അപേക്ഷയില്‍
(ഇ-6353658/2022/എം.
(ഉ.വി..&എസ്.ജെ)
ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍
നാളിതുവരെ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് നടത്തിയ
കത്തിടപാടുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നിർമ്മാണത്തിന് ആവശ്യമായ ഫണ്ട്
അനുവദിച്ച് പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
1722.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ടി.കെ.എം. എഞ്ചിനീയറിംഗ്
കോളേജില്‍ അദ്ധ്യാപകനായി ജോലി
ചെയ്തിരുന്ന സെയിദ് അബൂബക്കര്‍
പൂക്കോയ തങ്ങള്‍ക്ക് പെന്‍ഷന്‍
ലഭിക്കുന്നത് സംബന്ധിച്ച (ഫയൽ
നമ്പർ ജെ3/121/2020)
വിഷയത്തിന്മേൽ ഡി.റ്റി.ഇ. യില്‍
നിന്നും ആവശ്യപ്പെട്ടതായ
ടിയാനെതിരെ സ്വീകരിച്ച റവന്യൂ
റിക്കവറികളുടെ നിലവിലത്തെ
സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വ്യക്തിക്ക് പെന്‍ഷന്‍
അനുവദിക്കണമെന്ന വിഷയത്തിന്മേൽ
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍
ഡയറക്ട്രേറ്റില്‍ നാളിതുവരെ
സ്വീകരിച്ച നടപടികളുടെ മുഴുവന്‍
വിശദാംശങ്ങളും ഫയല്‍ നമ്പര്‍
സഹിതം ലഭ്യമാക്കുമോ?
1723.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പരീക്ഷാ ഭവന്‍ നടത്തുന്ന
കെ.ജി.റ്റി.ഇ. (കോമേഴ്സ്)
ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ്
ലോവര്‍ 80 wpm., ഹയര്‍ 120
wpm., ഹൈസ്പീഡ് 150 wpm.
എന്നിവയ്ക്ക് തത്തുല്യമായി
തമിഴ്നാട് സർക്കാർ ടെക്നിക്കല്‍
എക്സാമിനേഷന്‍
(റ്റി.ജി.റ്റി.ഇ.) നടത്തുന്ന
ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ്
ജൂനിയര്‍ 80 wpm,
ഇന്റര്‍മിഡിയറ്റ് 100 wpm.,
സീനിയര്‍ 120 wpm.,ഹൈസ്പീഡ് 150
wpm. എന്നീ പരീക്ഷകളില്‍
ഏതെല്ലാമാണ് സംസ്ഥാന
സര്‍ക്കാര്‍ തത്തുല്യമായി
അംഗീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; ഇത് സംബന്ധിച്ച
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
ബി )
തമിഴ്നാട്
സർക്കാർ ടെക്നിക്കല്‍
എക്സാമിനേഷന്‍ (റ്റി.ജി.റ്റി.ഇ)
നടത്തുന്ന ഷോര്‍ട്ട് ഹാന്‍ഡ്
ഇംഗ്ലീഷ് ജൂനിയര്‍ 80wpm.
പാസ്സായ ഒരാള്‍ക്ക്
കെ.ജി.റ്റി.ഇ.(കോമേഴ്സ്)
ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ്
ഹയര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍
ചെയ്ത് പരീക്ഷയ്ക്ക്
ഹാജരാകുന്നതിന്
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1724.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-ല്‍
കെ.ജി.റ്റി.ഇ.(കോമേഴ്സ്) ടൈപ്പ്
റൈറ്റിംഗ് ആന്റ് വേഡ്
പ്രോസസ്സിംഗിന്റെ എത്ര
പരീക്ഷകളാണ് നടന്നതെന്നും
പ്രസ്തുത വര്‍ഷം രണ്ട്
പരീക്ഷകള്‍ നടത്താതിരുന്നതിന്
തടസ്സം എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(
ബി )
എല്ലാ
വര്‍ഷവും
കെ.ജി.റ്റി.ഇ.(കോമേഴ്സ്) രണ്ട്
പരീക്ഷകള്‍ നടത്തണമെന്ന്
നിര്‍ദേശം ഉണ്ടായിരുന്നിട്ടും
ആയത് പാലിക്കപ്പെടാത്തതിലുള്ള
വീഴ്ച പരിശോധിച്ച് 2023-ല്‍ ഇത്
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
2022
ഡിസംബറിലെ
കെ.ജി.റ്റി.ഇ.(കോമേഴ്സ്) ടൈപ്പ്
റൈറ്റിംഗ് ആന്റ് വേഡ്
പ്രോസസ്സിംഗ് പരീക്ഷയുടെ
വിജ്ഞാപനം എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സമയബന്ധിതമായി
പ്രസ്തുത പരീക്ഷ വിജ്ഞാപനം
പ്രസിദ്ധീകരിക്കാത്തത് കാരണം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള
ആശങ്കയും ബുദ്ധിമുട്ടും
പരിഹരിക്കുന്നതിന് അടുത്ത
പരീക്ഷ വിജ്ഞാപനം എത്രയും വേഗം
പ്രസിദ്ധീകരിക്കുന്നതിന് പരീക്ഷ
കമ്മീഷണര്‍ക്ക് നിര്‍ദേശം
നല്‍കുമോ; ഇതിന് അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ഇ )
കെ.ജി.റ്റി.ഇ.(കോമേഴ്സ്)
ടൈപ്പ് റൈറ്റിംഗ് ആന്റ്
കമ്പ്യൂട്ടര്‍ വേഡ്
പ്രോസസ്സിംഗ് പരീക്ഷയില്‍
പാര്‍ട്ട് എഴുതി പാസ്സാകുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ട്ടിഫിക്കറ്റിന് വേണ്ടി
വീണ്ടും അപേക്ഷിക്കേണ്ടി വരുന്ന
സാഹചര്യം ഉണ്ടാകുന്നത്
എന്തുകൊണ്ടാണ്; ഈ
സര്‍ട്ടിഫിക്കറ്റിനായി വീണ്ടും
അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1725.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
20.08.2022-ലെ
സ.ഉ.(കയ്യെഴുത്ത്)403/2022/എച്ച്.ഇ.ഡി.എന്‍.
നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം കെ.ജി.റ്റി.ഇ. ടൈപ്പ്
റൈറ്റിംഗ് & വേഡ്
പ്രോസസ്സിംഗ് ഇംഗ്ലീഷ്, മലയാളം
എന്നിവയുടെ പരിഷ്കരിച്ച സിലബസ്
അനുസരിച്ച് കമ്പ്യൂട്ടര്‍ മുഖേന
പരീക്ഷ നടത്തണമെന്നത്
പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്
കെ.ജി.റ്റി.ഇ. മാനേജ്മെന്റ്
അസ്സോസ്സിയേഷന്‍ നല്‍കിയ
അപേക്ഷയില്‍ നാളിതുവരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
അപേക്ഷയില്‍ അന്തിമ
തീര്‍പ്പുണ്ടായിട്ടുണ്ടോ;
എങ്കില്‍ അന്തിമ തീരുമാനം
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
20.08.2022-ലെ
ഉത്തരവ് പുന:പരിശോധിക്കണമെന്ന്
ആവശ്യപ്പെട്ട് സാങ്കേതിക
വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും
ആരെല്ലാമാണ് അപേക്ഷകള്‍
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
20.08.2022-ലെ
സിലബസ് പരിഷ്കരണ ഉത്തരവ്
പ്രകാരം
കെ.ജി.റ്റി.ഇ.(കോമേഴ്സ്) ടൈപ്പ്
റൈറ്റിംഗ് &വേഡ്
പ്രോസസ്സിംഗ് പരിഷ്കരിച്ച
പരീക്ഷ എങ്ങനെയാണ് നടത്തുന്നത്
എന്നത് സംബന്ധിച്ച് സാങ്കേതിക
വിദ്യാഭ്യാസ ഡയറക്ടര്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
ഡി )
20.08.2022-ലെ
സിലബസ് പരിഷ്കരണ ഉത്തരവ് കാരണം
കെ.ജി.റ്റി.ഇ.(കോമേഴ്സ്)
ടൈപ്പ് റൈറ്റിംഗ് & വേഡ്
പ്രോസസ്സിംഗ്
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള
ആശങ്ക പരിഹരിക്കുന്നതിന് സിലബസ്
പരിഷ്കരണം പ്രകാരമുള്ള പരീക്ഷ
എങ്ങനെയാണ് നടത്തുന്നത് എന്നത്
സംബന്ധിച്ച് സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ് ഉത്തരവുകളോ
സര്‍ക്കുലറുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കിൽ
അതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
ഇ )
20.08.2022-ലെ
ഉത്തരവ് പ്രകാരം
കെ.ജി.റ്റി.ഇ.(കോമേഴ്സ്) ടൈപ്പ്
റൈറ്റിംഗ്& കമ്പ്യൂട്ടര്‍
വേഡ് പ്രോസ്സസ്സിംഗ് പരീക്ഷ
നടത്തിപ്പ് പരീക്ഷാഭവനില്‍
നിന്ന് മാറ്റി സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന് കീഴില്‍
കൊണ്ടുവരുന്നതിന് ആലോചനയുണ്ടോ;
വ്യക്തമാക്കാമോ?
1726.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിൽ
നിന്നും ഉന്നത പഠനത്തിനായി
വിദേശ രാജ്യങ്ങളിലേക്ക് നിരവധി
വിദ്യാർത്ഥികൾ പോകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
കേരളത്തിലെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ഗുണനിലവാരം
മെച്ചപ്പെടുത്തി
വിദ്യാർത്ഥികൾക്ക്
പഠനത്തിനാവശ്യമായ സാഹചര്യം
ഒരുക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
ഡി )
വിദ്യാഭ്യാസത്തിനായി
വിദേശ രാജ്യങ്ങളിലേക്കുള്ള
വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
1727.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ നിന്നും
ഉന്നതവിദ്യാഭ്യാസത്തിന് തുടർ
പഠന യോഗ്യത നേടിയ
കുട്ടികൾക്കുള്ള അവസരങ്ങൾ
വിപുലമാക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
ബി )
നിലവിലെ
സർക്കാർ എയ്ഡഡ് കോളേജുകളിൽ
പുതിയ യു.ജി., പി.ജി. കോഴ്സുകൾ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ജില്ലയിൽ
സർക്കാർ/എയിഡഡ് മേഖലയിൽ ഒരു
എഞ്ചിനീയറിംഗ് കോളേജ്
ഇല്ലാത്തതിനാൽ ഒരു
സർക്കാർ/എയ്ഡഡ് എഞ്ചിനീയറിംഗ്
കോളേജ് അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1728.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർവ്വകലാശാലകളിലെ
ഉന്നതാധികാര സമിതികളായ സെനറ്റ്,
സിൻഡിക്കേറ്റ്, അക്കാദമിക്
കൗൺസിൽ എന്നിവയുടെ യോഗങ്ങളുടെ
മിനിറ്റ്സുകൾ ബന്ധപ്പെട്ട
വെബ്സൈറ്റിൽ ലഭ്യമാണോയെന്ന്
അറിയിക്കാമോ;
(
ബി )
ഏതെല്ലാം
സർവ്വകലാശാലകൾ തങ്ങളുടെ
വെബ്സൈറ്റിൽ സെനറ്റ്,
സിൻഡിക്കേറ്റ്, അക്കാദമിക്
കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സുകൾ
അപ്-ലോഡ് ചെയ്യാറുണ്ടെന്നും
ഏതെല്ലാം സർവ്വകലാശാലകൾ
വെബ്സൈറ്റിൽ അപ്-ലോഡ്
ചെയ്യുന്നില്ലെന്നും
വ്യക്തമാക്കുമോ;
(
സി )
സെനറ്റ്,
സിൻഡിക്കേറ്റ്, അക്കാദമിക്
കൗൺസിൽ യോഗങ്ങളുടെ
മിനിറ്റ്സുകൾ, സർവ്വകലാശാല
വെബ്സൈറ്റിൽ ലഭ്യമാക്കുന്നത്
തടയുന്ന വിധത്തിൽ സർവ്വകലാശാല
ചട്ടങ്ങളിൽ ഏതെങ്കിലും
തരത്തിലുളള വ്യവസ്ഥകൾ ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
വിവരസാങ്കേതികവിദ്യയുടെ
പ്രായോഗികവൽക്കരണത്തിന് നേരെ
സർവ്വകലാശാലകൾ പുറംതിരിഞ്ഞ്
നിൽക്കുന്നത് അഭിലഷണീയമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(
ഇ )
ഇല്ലെങ്കില്‍
യോഗങ്ങളുടെ മിനിറ്റ്സുകൾ,
സർവ്വകലാശാല വെബ്സൈറ്റിൽ അപ്
ലോഡ് ചെയ്യുന്നതിനും സ്ഥിരമായി
നിലനിർത്തുന്നതിനും സർവ്വകലാശാല
ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ
വരുത്തുന്നതിനുമുളള നടപടികൾ
സ്വീകരിക്കുമോയെന്നും ആയതിന്
സർവ്വകലാശാലകൾക്ക് നിർദ്ദേശം
നൽകുമോയെന്നും വ്യക്തമാക്കുമോ?
1729.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിൽ സാമ്പത്തിക
പ്രതിസന്ധി
നിലനില്‍ക്കുന്നുവെന്ന
മാധ്യമവാര്‍ത്തകള്‍ സര്‍ക്കാര്‍
തലത്തില്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍
നല്‍കി വന്നിരുന്ന പദ്ധതിയേതര
വിഹിതം കുടിശ്ശിക
സര്‍വ്വകലാശാലകള്‍ക്ക്
ലഭിക്കാനുണ്ടോ; എങ്കില്‍ അവ
എത്രയാണെന്ന് അറിയിക്കാമോ;
(
സി )
സര്‍വ്വകലാശാലകളിലെ
ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും നല്‍കുന്നതിനായി
സര്‍വ്വകലാശാലകളുടെ തനത് ഫണ്ടും
സ്ഥിര നിക്ഷേപവും
ചെലവഴിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
1730.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി.ഉമ
തോമസ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർവകലാശാലകൾക്ക്
സർക്കാർ നൽകുന്ന പദ്ധതി,
പദ്ധതിയേതര വിഹിതം മുടങ്ങിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
(
ബി )
സംസ്ഥാനത്തെ
ഓരോ സർവകലാശാലകള്‍ക്കും പദ്ധതി
വിഹിതമായും പദ്ധതിയേതര
വിഹിതവുമായും നടപ്പ് സാമ്പത്തിക
വർഷം എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പദ്ധതിയേതര
സഹായം മുടങ്ങിയതോടെ
സർവവകലാശാലകൾക്ക് തനത് ഫണ്ടിൽ
നിന്നും ശമ്പളവും പെൻഷനും
നൽകേണ്ടിവരുന്നത്
സർവകലാശാലകളുടെ പ്രവർത്തനത്തിൽ
വലിയ പ്രതിസന്ധി
സൃഷ്ടിക്കുമെന്നതിനാൽ പദ്ധതി,
പദ്ധതിയേതര വിഹിതം
അനുവദിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1731.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവ്വകലാശാലകളിൽ ഓരോന്നിലും
2016 മുതൽ 2022 വരെയുള്ള
കാലയളവിൽ എത്ര
അദ്ധ്യാപക-അനദ്ധ്യാപക തസ്തികകൾ
റദ്ദു ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ റദ്ദു ചെയ്ത തസ്തികകൾ
ഏതൊക്കെയാണെന്ന് എണ്ണം ഉൾപ്പെടെ
വ്യക്തമാക്കാമോ?
1732.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-2023
കാലയളവില്‍
സര്‍വ്വകലാശാലകള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ നല്‍കുന്ന
പദ്ധതിയേതര വിഹിതം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ഓരോ സര്‍വ്വകലാശാലയ്ക്കും
അവയുടെ ഓരോ ബജറ്റ്
ശീര്‍ഷകങ്ങലും നടപ്പ്
സാമ്പത്തിക വര്‍ഷം അനുവദിച്ച
തുക എത്രയാണെന്ന്
വിശദമാക്കാമോ;
(
സി )
സര്‍വ്വകലാശാലകളുടെ
നടപ്പ് സാമ്പത്തിക വര്‍ഷത്തെ
തനത് വരുമാനം, ബാങ്ക് നിക്ഷേപം,
സ്ഥിരനിക്ഷേപം ഇവ എത്രയാണെന്ന്
വിശദമാക്കാമോ?
1733.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർവകലാശാലകൾ
തനത് വരുമാനം
വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന
സർക്കാർ നിർദ്ദേശം
നൽകിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സർവകലാശാലകളുടെ
തനത് വരുമാന മാർഗങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഉല്പാദനത്തിലേക്ക്
നയിക്കുന്ന ഗവേഷണ ഫലങ്ങളിലൂടെ
തനത് വരുമാനം ആർജ്ജിക്കുന്ന
എത്ര സർവ്വകലാശാലകൾ
നിലവിലുണ്ട്; അവ
ഏതൊക്കെയാണെന്നും ഓരോ
സർവകലാശാലയിലെയും പ്രോജക്ടുകൾ
ഏതാണെന്നും ആർജിക്കുന്ന വരുമാനം
എത്രയാണെന്നും വ്യക്തമാക്കുമോ;
(
ഡി )
തനത്
വരുമാനം വർദ്ധിപ്പിക്കുന്ന
സർവകലാശാലകൾക്ക് തത്തുല്യമായ
തുക ഇൻസെന്റീവ് ആയി നൽകുമെന്ന
മുൻ ധനകാര്യ മന്ത്രിയുടെ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ എത്ര
സർവകലാശാലകൾക്ക് നാളിതുവരെ
ഇൻസെന്റീവ് നൽകിയിട്ടുണ്ടെന്നും
ഓരോ സർവകലാശാലയ്ക്കും അനുവദിച്ച
തുക എത്രയാണെന്നും
വ്യക്തമാക്കുമോ?
1734.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ സാമ്പത്തിക
പ്രതിസന്ധി തരണം
ചെയ്യുന്നതിനായി സർവകലാശാലകളുടെ
സ്ഥിരനിക്ഷേപം ട്രഷറിയിലേക്ക്
മാറ്റുവാൻ നിർദേശം
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിവിധ
സർവകലാശാലകളുടെ സ്ഥിര നിക്ഷേപം,
ബാങ്ക് നിക്ഷേപം, തനത് വരുമാനം
എന്നിവയുടെ വിശദാംശം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വിവരങ്ങൾ
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സ്ഥിരനിക്ഷേപങ്ങൾ
ട്രഷറിയിലേക്ക് മാറ്റുമ്പോൾ
സർവകലാശാലകൾക്ക് എന്തൊക്കെ
ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്;
ട്രഷറിയിൽ നിന്നും പണം
പിൻവലിക്കുന്നതിന് നിയന്ത്രണം
ഏർപ്പെടുത്തുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പദ്ധതി,
പദ്ധതിയേതര വിഹിതം
അനുവദിക്കാതിരിക്കുകയും
സ്ഥിരനിക്ഷേപം ട്രഷറിയിലേക്ക്
മാറ്റുകയും ചെയ്യുന്ന സമീപനം
തിരുത്താൻ തയ്യാറാകുമോ;
വിശദാംശം ലഭ്യമാക്കുമോ?
1735.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എച്ച്. സലാം
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ ഇന്ത്യയില്‍ വിദേശ
സര്‍വകലാശാലകള്‍ക്ക് നേരിട്ട്
പ്രവര്‍ത്തിക്കാനുള്ള അനുമതി
നല്‍കിയതിന്റെ പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
യു.ജി.സി.
നിബന്ധനകള്‍ക്കനുസരിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി
കൂടാതെ വിദേശ
സര്‍വകലാശാലകള്‍ക്ക്
പ്രവര്‍ത്തനാനുമതി
നേടിയെടുക്കാമെന്നത്
വസ്തുതയാണോ; വ്യക്തമാക്കാമോ;
(
സി )
സാമൂഹ്യനീതിയോ
സാമ്പത്തികനീതിയോ പുലര്‍ത്താന്‍
ഇത്തരം വിദേശ
സര്‍വകലാശാലകള്‍ക്ക്
ബാദ്ധ്യതയില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
1736.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍വ്വകലാശാലകളിലെ
ഗ്രേഡിംഗ് സംവിധാനം
ഏകീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
1737.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സർവകലാശാലയുടെ കാര്യവട്ടം
ക്യാമ്പസിൽ ബയോടെക്നോളജി വിഭാഗം
ആരംഭിച്ചത് എന്നാണെന്നും
പ്രസ്തുത വിഭാഗത്തിൽ നാളിതുവരെ
എത്ര സ്ഥിരം അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
കാര്യവട്ടം
ക്യാമ്പസിലെ ബയോടെക്നോളജി
വിഭാഗത്തിൽ സ്ഥിരം അദ്ധ്യാപകരെ
നിയമിച്ചിട്ടില്ലാത്തതിനാൽ
വകുപ്പ് മേധാവിയായി മറ്റു
വിഭാഗങ്ങളിൽ നിന്നുള്ള
അദ്ധ്യാപകരെ നിയോഗിക്കേണ്ടി
വരുന്നുണ്ടോ;എങ്കില്‍ ഇത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
പ്രസ്തുത
ക്യാമ്പസിലെ ബയോടെക്നോളജി
വിഭാഗത്തിൽ സ്ഥിരം അദ്ധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
1738.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചിൻ
ശാസ്ത്ര സാങ്കേതിക സർവകലാശാല
(കുസാറ്റ്) എഞ്ചിനീയറിംഗ്
കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ
കേന്ദ്രങ്ങൾ
എവിടെയെല്ലാമാണുള്ളതെന്നും ഓരോ
കേന്ദ്രത്തിലും ഉള്ള
സീറ്റുകളുടെ എണ്ണവും
വിശദമാക്കാമോ;
(
ബി )
അപേക്ഷകരുടെ
എണ്ണം മാനദണ്ഡമാക്കിയാണോ സീറ്റ്
അലോക്കേഷൻ നടത്തുന്നത്; എങ്കിൽ
കൂടുതൽ അപേക്ഷകരുള്ള മലബാർ
ജില്ലകളിൽ നിന്നുള്ളവർക്ക്
പരീക്ഷ കേന്ദ്രങ്ങളും
സീറ്റുകളും കുറവാണെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പരാതി പരിഹരിക്കുന്നതിനും
പരീക്ഷയ്ക്കായി കൂടുതൽ
കേന്ദ്രങ്ങൾ അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
1739.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
സർവകലാശാലയിൽ അസോസിയേറ്റ്
പ്രൊഫസർ തസ്തികയിലേക്കുള്ള
നിയമനത്തിന്റെ റാങ്ക് പട്ടികയിൽ
ഒന്നാം റാങ്ക് ജേതാവായ
വ്യക്തിക്ക് യോഗ്യത ഇല്ല എന്ന്
ഹൈക്കോടതി വിധിച്ചത് എന്നാണ്;
പ്രസ്തുത വ്യക്തിയുടെ നിയമനം
സംബന്ധിച്ച നടപടികൾ പുനഃപരിശോധന
നടത്തണമെന്ന കോടതി
നിർദേശത്തിന്റെ അടിസ്ഥാനത്തിൽ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വ്യക്തിയുടെ യോഗ്യത
പരിശോധിക്കുന്നതിന് സർവകലാശാല
സ്ക്രൂട്ടിനി കമ്മിറ്റിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
റാങ്ക് പട്ടിക തയ്യാറാക്കുന്ന
അവസരത്തിൽ പ്രസ്തുത വ്യക്തിയുടെ
യോഗ്യത പരിശോധിച്ച്
ബോധ്യപ്പെട്ടിരുന്നോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
സ്ക്രൂട്ടിനി
കമ്മിറ്റിയിലെ അംഗങ്ങൾ
ആരൊക്കെയാണെന്നും പ്രസ്തുത
വ്യക്തിയുടെ യോഗ്യത
പരിശോധിക്കുന്നതിന് കമ്മിറ്റി
എത്ര തവണ യോഗം ചേർന്നുവെന്നും
അറിയിക്കാമോ; ഓരോ
യോഗത്തിന്റെയും മിനിറ്റ്സിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
1740.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയാളം
സർവകലാശാല വൈസ് ചാൻസലർ
നിയമനത്തിനായി സെർച്ച്
കമ്മിറ്റി രൂപീകരിക്കുവാൻ നടപടി
ആരംഭിച്ചിട്ടുണ്ടോ; യു.ജി.സി.
മാനദണ്ഡം അനുസരിച്ചാണോ പ്രസ്തുത
നടപടി സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നൽകുമോ;
(
ബി )
സർവകലാശാല
നിയമത്തിലെ ഏത് വകുപ്പ്
പ്രകാരമാണ് സെർച്ച് കമ്മിറ്റി
രൂപീകരണത്തിന് നടപടി
സ്വീകരിച്ചിട്ടുള്ളത്; പ്രസ്തുത
നിയമ വ്യവസ്ഥ നിലവിൽ വന്നത്
എന്നാണെന്ന് വ്യക്തമാക്കുമോ;
(
സി )
വൈസ്
ചാൻസലർ നിയമനത്തിനുള്ള സെർച്ച്
കമ്മിറ്റിയുടെ ഘടന
പുനഃക്രമീകരിച്ചുകൊണ്ട് നിയമസഭ
പാസാക്കിയ ബില്ലിന് ഗവർണ്ണറുടെ
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
ആക്ട്
നിലവിൽ വന്നിട്ടില്ലാത്ത പക്ഷം
പ്രസ്തുത വ്യവസ്ഥ പ്രകാരം
രൂപീകരിക്കുന്ന സെർച്ച്
കമ്മിറ്റിക്ക്
നിയമസാധുതയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1741.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയാളം
സർവ്വകലാശാല വൈസ് ചാൻസലർ
നിയമനത്തിനായി സെർച്ച്
കമ്മിറ്റി രൂപീകരിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1742.
ശ്രീ
. സണ്ണി ജോസഫ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയാളം
സർവകലാശാലയിലെ അദ്ധ്യാപക
നിയമനങ്ങൾക്കായുള്ള ഇന്റർവ്യൂ
ബോർഡിൽ ഉദ്യോഗാർത്ഥികളുടെ
പി.എച്ച്.ഡി. ഗൈഡുമാരെ
ഉൾപ്പെടുത്തിയതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ; ഏത്
സാഹചര്യത്തിലാണ് ഇപ്രകാരമുള്ള
നടപടി ഉണ്ടായതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം മലയാളം സർവകലാശാല
നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ
ഇന്റർവ്യൂ ബോർഡിൽ
ഉൾപ്പെട്ടവരുടെയും റാങ്ക്
പട്ടികയിൽ ഉൾപ്പെട്ടവരുടെയും
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സർവകലാശാല
അദ്ധ്യാപക നിയമനങ്ങൾ
സുതാര്യമാക്കുന്നതിനായി
പി.എസ്.സി. മുഖേന നിയമനം
നടത്താൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1743.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മലയാളം സർവ്വകലാശാല വൈസ്ചാൻസലറെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍ അഞ്ച്
അംഗ സേർച്ച് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സേര്‍ച്ച് കമ്മിറ്റി രൂപീകരണം
യൂണിവേഴ്സിറ്റി ഗ്രാന്റ്സ്
കമ്മീഷൻ വ്യവസ്ഥകള്‍
പ്രകാരമാണോ; വൈസ് ചാൻസലർ
നിയമനവുമായി ബന്ധപ്പെട്ട
നിലവിലുള്ള മാനദണ്ഡങ്ങൾ
വ്യക്തമാക്കുമോ;
(
സി )
സർവ്വകലാശാല
വൈസ് ചാൻസലർ നിയമനത്തിനുള്ള
സേർച്ച് കമ്മിറ്റിയിലെ
അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കി
ഉയർത്തി കൊണ്ടുള്ള നിയമ ഭേദഗതി
നിലവിൽ വന്നതെന്നാണെന്ന്
അറിയിക്കുമോ;
(
ഡി )
മലയാളം
സർവ്വകലാശാല വൈസ് ചാൻസലർ
നിയമനത്തിനായുള്ള സേർച്ച്
കമ്മിറ്റിയിലേക്ക് സർക്കാർ
പ്രതിനിധിയെ ആവശ്യപ്പെട്ട്
കൊണ്ടുള്ള ചാൻസലറുടെ കത്ത്
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
അതിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
1744.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ബയോടെക്നോളജി ബിരുദ,
ബിരുദാനന്തര കോഴ്സുകൾ ബോട്ടണി
ബിരുദ, ബിരുദാനന്തര
കോഴ്സുകൾക്ക് തത്തുല്യമായി
അംഗീകരിച്ചുകൊണ്ട് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
സംസ്ഥാനത്തെ
വിവിധ സർവ്വകലാശാലകളിൽ ബോട്ടണി
ബിരുദാനന്തര കോഴ്സുകൾക്ക്
സബ്സിഡിയറി വിഷയമായ
ബയോടെക്നോളജി
പഠിപ്പിക്കുന്നതിനായി നിലവിൽ
ബയോടെക്നോളജി യോഗ്യതയുള്ള
അധ്യാപകരെ നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ബയോടെക്നോളജി
യോഗ്യതയുള്ള അധ്യാപകരെ
നിയമിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1745.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയാളം
സർവകലാശാലയിലെ അദ്ധ്യാപക
നിയമനങ്ങളിൽ സംവരണ തത്വം
പാലിക്കുന്നില്ല എന്ന ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
ഒഴിവുകൾ
റിപ്പോർട്ട് ചെയ്ത്
റിക്രൂട്ട്മെന്റ് നടപടികൾ
ആരംഭിക്കുമ്പോൾ തന്നെ
സംവരണക്രമം വ്യക്തമാക്കണമെന്ന്
സർവ്വകലാശാലകൾക്ക് നിർദ്ദേശം
നൽകിയിട്ടുണ്ടോ; ഇതിൽ നിന്നും
വ്യത്യസ്തമായ നടപടി ഏതെങ്കിലും
സർവകലാശാലകൾ
സ്വീകരിക്കുന്നുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
സി )
റിക്രൂട്ട്മെന്റ്
നടപടികളുടെ സമയത്ത് സംവരണ ക്രമം
വ്യക്തമാക്കുന്ന കാര്യത്തിൽ
കാലിക്കറ്റ് സർവകലാശാലയ്ക്ക്
കോടതിയിൽ നിന്നും എന്തെങ്കിലും
ഇളവ് അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
ഡി )
സംസ്ഥാനത്തെ
മുഴുവൻ സർവകലാശാലകളിലും സംവരണ
ക്രമം പാലിച്ചുകൊണ്ട്
റിക്രൂട്ട്മെന്റ് നടത്തുന്നു
എന്ന് ഉറപ്പാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1746.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീ
ശങ്കരാചാര്യ സംസ്കൃത
സർവകലാശാലയിൽ കോവിഡ് കാലത്ത്
നടത്തിയ അധ്യാപക നിയമനങ്ങൾ
പുനഃപരിശോധിക്കണമെന്ന്
ആവശ്യപ്പെട്ട് ഉന്നത
വിദ്യാഭ്യാസ വകുപ്പ്
മന്ത്രിക്ക് പരാതി
ലഭിച്ചിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത പരാതിയിൽ നാളിതുവരെ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോവിഡ്
കാലത്ത് നിയമനം നേടിയ
അസിസ്റ്റന്റ് പ്രൊഫസർമാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികൾ സംസ്കൃത സർവ്വകലാശാല
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
എത്രപേർക്കാണ് നിയമനം
സ്ഥിരപ്പെടുത്തി നൽകിയതെന്ന്
അറിയിക്കാമോ;പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
സാങ്കേതിക
സർവ്വകലാശാലയിൽ അനധികൃത നിയമനങ്ങൾ
1747.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതിക
സർവ്വകലാശാലയിൽ അനധികൃത
നിയമനങ്ങൾ നടത്തിയതായി വൈസ്
ചാൻസലർ, ചാൻസലർക്ക് റിപ്പോർട്ട്
നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
സാങ്കേതിക
സർവ്വകലാശാലയിലെ സിൻഡിക്കേറ്റ്
ഉപസമിതി
1748.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതിക
സർവ്വകലാശാലയിലെ ദൈനംദിന
ഭരണകാര്യങ്ങൾ
നിയന്ത്രിക്കുന്നതിനായി
സിൻഡിക്കേറ്റ് ഉപസമിതിയെ
നിയോഗിച്ചിട്ടുണ്ടോ; ചാൻസലറും
വൈസ് ചാൻസലറും തമ്മിൽ നടത്തുന്ന
എല്ലാ കത്ത് ഇടപാടുകളും
ഉപസമിതിയുടെ അറിവോടെ
ആയിരിക്കണമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(
ബി )
സാങ്കേതിക
സർവ്വകലാശാലയുടെ നിലവിലെ വൈസ്
ചാൻസലർ നാളിതുവരെ ചാൻസലർക്ക്
അയച്ച കത്തുകളുടെയും
റിപ്പോർട്ടുകളുടെയും പകർപ്പ്
ലഭ്യമാക്കുമോ?
1749.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ
സ്ത്രീ ശാക്തീകരണം
ലക്ഷ്യംവെച്ചുകൊണ്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഷീ
[സ്കീം ഫോർ ഹെർ എംപവർമെന്റ് ഇൻ
എഞ്ചിനീയറിംഗ് എഡ്യൂക്കേഷൻ]
പദ്ധതി സംസ്ഥാനത്തെ ഏതെല്ലാം
എഞ്ചിനീയറിംഗ് കോളേജുകളിൽ
നടപ്പാക്കാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടത്തിപ്പ് സംബന്ധിച്ച
വിലയിരുത്തൽ നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി എല്ലാ എഞ്ചിനീയറിംഗ്
കോളേജുകളിലേയ്ക്കും
വ്യാപിപ്പിക്കുന്നതിനോടൊപ്പം
പോളിടെക്നിക്ക് കോളേജുകളിൽ കൂടി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1750.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.ആർ.
നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ
ജാതി വിവേചനവും സംവരണ
അട്ടിമറിയും സംബന്ധിച്ച്
ഇവിടുത്തെ വിദ്യാർത്ഥികൾ നൽകിയ
പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ
ഇത് സംബന്ധിച്ച വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
പരാതി അന്വേഷിക്കാൻ സർക്കാർ
നിയോഗിച്ച സമിതി അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത അന്വേഷണ റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
1751.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സര്‍ക്കാരിന്റെ കാലയളവില്‍
പട്ടാമ്പിയില്‍ ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ശ്രീനാരായണഗുരു ഓപ്പൺ
സര്‍വ്വകലാശാലയുടെ റീജിയണല്‍
സെന്റര്‍ പ്രസ്തുത സ്ഥലത്ത്
ആരംഭിക്കുന്നത് സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
സെന്റര്‍ എന്ന് ആരംഭിക്കുവാൻ
കഴിയുമെന്നും ഇതിലേയ്ക്കായി
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ; എങ്കില്‍ എത്ര
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്ന് തസ്തിക
തിരിച്ചുള്ള വിവരങ്ങള്‍
നല്‍കാമോ?
1752.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീമതി
കെ.കെ.രമ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.ആർ.നാരായണൻ
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
ഡയറക്ടർക്കെതിരെയുള്ള ആരോപണം
സംബന്ധിച്ച് അന്വേഷണ സമിതി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ
പരാതിയിന്മേൽ അന്വേഷണം നടത്തിയ
രണ്ട് സമിതികളുടെയും
കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
അന്വേഷണ സമിതികളുടെ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
1753.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീനാരായണഗുരു
ഓപ്പണ്‍ യൂണിവേഴ്‍സിറ്റിയുടെ
നിലവിലെ പ്രവര്‍ത്തനം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
യൂണിവേഴ്‍സിറ്റിയിൽ ഏതൊക്കെ
കോഴ്‍സുകളില്‍ ഇതിനകം പ്രവേശനം
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
അവിടെ
നിലവില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
ശ്രീനാരായണഗുരു
ഓപ്പണ്‍ യൂണിവേഴ്‍സിറ്റി
ആരംഭിച്ചതിന്റെ ഫലമായി
മറ്റേതെങ്കിലും
യൂണിവേഴ്‍സിറ്റിയില്‍
നടത്തിക്കൊണ്ടിരുന്ന
വിദൂരവിദ്യാഭ്യാസ കോഴ്‍സുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം
യൂണിവേഴ്‍സിറ്റികളിലെ ഏതെല്ലാം
കോഴ്‍സുകള്‍
നിർത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1754.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീനാരായണഗുരു
ഓപ്പൺ സർവ്വകലാശാല
രൂപീകരണത്തിന് ശേഷം കേരളത്തിലെ
മറ്റു സർവകലാശാലകൾ വിദൂര
വിദ്യാഭ്യാസ സമ്പ്രദായത്തിൽ
കോഴ്സുകൾ നടത്തരുത് എന്ന നിയമ
വ്യവസ്ഥ സംസ്ഥാനത്തെ
വിദ്യാർത്ഥികളെ വളരെ ദോഷകരമായി
ബാധിച്ചിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇഷ്ടമുള്ള
കോഴ്സുകൾ വിദൂര വിദ്യാഭ്യാസ
സമ്പ്രദായത്തിൽ പഠിക്കുവാൻ
അവസരം ലഭിക്കാത്തതിനാൽ മറ്റ്
സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളെ
ആശ്രയിക്കുന്ന രീതി വർദ്ധിച്ചു
വരുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
(
സി )
പല
സംസ്ഥാനങ്ങളിലും ഓപ്പൺ
യൂണിവേഴ്സിറ്റികളും ഇതര
സർവ്വകലാശാലകളും ഒരേ സമയം വിദൂര
വിദ്യാഭ്യാസ കോഴ്സുകൾ
നടത്തുന്നത് പരിഗണിച്ച്
കേരളത്തിലെ സർവകലാശാലകൾക്കും
വിദൂര വിദ്യാഭ്യാസ
സമ്പ്രദായത്തിൽ കോഴ്സുകൾ
നടത്തുന്നതിനുള്ള അനുമതി
പുന:സ്ഥാപിച്ചു നൽകുന്ന രീതിയിൽ
നിയമഭേദഗതിക്ക് തയ്യാറാകുമോ;
വിശദാംശം നൽകുമോ?
1755.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സർവ്വകലാശാലകളിൽ സെനറ്റ്,
സിൻഡിക്കേറ്റ് തുടങ്ങിയ ഭരണ
സംവിധാനങ്ങളിൽ എം.എൽ.എ.മാരുടെ
പ്രാതിനിധ്യം സംബന്ധിച്ച
വിശദാംശം യൂണിവേഴ്സിറ്റി
അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സമിതികളിൽ എം.എൽ.എ.മാരുടെ
പ്രാതിനിധ്യത്തിനായി അവസാനം
തെരഞ്ഞെടുപ്പ് നടന്നത്
എന്നാണെന്നും വരണാധികാരി
ആരായിരുന്നുവെന്നും പ്രസ്തുത
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
നിയമ/സ്റ്റാറ്റ്യൂട്ട്
വ്യവസ്ഥകൾ എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
സമിതികളിൽ നിലവിൽ അംഗങ്ങളായുള്ള
സാമാജികരുടെ പേര് വിവരവും
അടുത്ത തെരഞ്ഞെടുപ്പ്
എന്നത്തേയ്ക്ക് നടക്കുമെന്നും
സർവ്വകലാശാല അടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
1756.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസികളുടെയും
അവരുടെ കുട്ടികളുടെയും തുടർ
വിദ്യാഭ്യാസത്തിന് സഹായകമായ
രീതിയിൽ സംസ്ഥാനത്തെ പുതിയ
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒരു
കേന്ദ്രവും പരീക്ഷ സെന്ററും
സൗദി അറേബ്യയിൽ റിയാദ്
കേന്ദ്രമാക്കി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1757.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ വിദൂര വിദ്യാഭ്യാസ
കോഴ്സുകൾ നടത്തുന്നതിന്
യു.ജി.സി.യുടെ അംഗീകാരമുള്ളത്
ഏതൊക്കെ
സർവ്വകലാശാലകൾക്കാണെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഏതൊക്കെ കോഴ്സുകളിലാണ് വിദൂര
വിദ്യാഭ്യാസം നടക്കുന്നതെന്ന്
സർവ്വകലാശാല തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
പുതിയതായി
ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ
യൂണിവേഴ്സിറ്റിയിൽ ഏതൊക്കെ
കോഴ്സുകളിലാണ്
വിദൂരവിദ്യാഭ്യാസം
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1758.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സർവ്വകലാശാല പുറപ്പെടുവിച്ച
27.06.2022 -ലെ അനൗദ്യോഗിക
കുറിപ്പ് നമ്പര്‍
12643/2022/എ.ഡി.എം.എൻ. പ്രകാരം
ഡീൻ ഓഫ് സ്റ്റുഡൻറ്സ് വെൽഫെയർ
തസ്തികയിൽ നിന്നും വിരമിച്ച
ജീവനക്കാരന്റെ ലക്ചറർ
തസ്തികയിലെ മുൻകാല അഡ്ഹോക്
സേവനം കണക്കിലെടുത്ത് പെൻഷൻ
ആനുകൂല്യങ്ങൾ
പരിഷ്കരിക്കുന്നതിനുളള
പ്രൊപ്പോസൽ സംസ്ഥാന ഓഡിറ്റ്
കാര്യാലയത്തിലേക്ക്
നല്കിയതിന്റെയും ആയതിന് ലഭിച്ച
മറുപടിയുടെയും പ്രസ്തുത
വിഷയത്തിൽ കാലിക്കറ്റ്
സർവ്വകലാശാല സിൻഡിക്കേറ്റിന്റെ
30.12.2022ലെ ഇനം.നം.2022/1447
തീരുമാനത്തിന്റെയും പകർപ്പുകൾ
ഉൾപ്പെടെയുളള വിശദാംശവും
ആയതുപ്രകാരം ടിയാന്റെ പെൻഷൻ
ആനുകൂല്യങ്ങൾ പുനര്‍
നിർണ്ണയിക്കപ്പെടുമ്പോൾ
സർവ്വകലാശാലയക്ക് എത്ര രൂപയുടെ
അധിക സാമ്പത്തിക ബാധ്യത
വന്നുചേരുമെന്നും
കുടിശ്ശികയിനത്തിൽ ഇന്നുവരെ
എത്ര രൂപ അനുവദിക്കേണ്ടി
വരുമെന്നുമുള്ള വിശദാംശവും
ലഭ്യമാക്കാമോ;
(
ബി )
കാലിക്കറ്റ്
സർവ്വകലാശാല പുറപ്പെടുവിച്ച
14.09.2010- ലെ എ.ഡി.ഇ3.
/3103/2002 ഉത്തരവിൽ ഉൾപ്പെട്ട
ജീവനക്കാരുടെ പോണ്ടിച്ചേരി
ഗവൺമെന്റിന് കീഴിലുള്ള സേവനം
സ്ഥിരം/താൽക്കാലികം/അഡ്ഹോക്
എന്നിവയിൽ ഏത്
വിഭാഗത്തിൽപ്പെട്ടവയായിരുന്നുവെന്നും
എത്കാലയളവിലായിരുന്നുവെന്നും
ഉത്തരവിന്റെ പകർപ്പ് സഹിതം
വിശദമാക്കാമോ;
(
സി )
ഓഡിറ്റ്
തടസ്സവാദങ്ങൾ മറികടന്നു കൊണ്ട്
സർവ്വകലാശാല അധികാരികൾക്ക്
സാമ്പത്തിക വിനിയോഗമുൾപ്പെടുന്ന
വിഷയങ്ങളിൽ തീരുമാനം എടുക്കാൻ
അധികാരമില്ലെന്ന്
വ്യക്തമാക്കുന്ന
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ
08.08.2012 ലെ കത്തും ആയത്
സർവ്വകലാശാലയിൽ നടപ്പിൽ
വരുത്തിയ 31/2013/സി.യു.
ഉത്തരവുകളുടെ പകർപ്പുകളും
പ്രസ്തുത ഉത്തരവുകൾ ഈ വിഷയത്തിൽ
പരിഗണിക്കാതിരുന്നതിന്റെ
കാരണവും വ്യക്തമാക്കുമോ;
(
ഡി )
സർവ്വകലാശാല
തീരുമാനങ്ങളിലും നടപടികളിലും
ഓഡിറ്റ് വകുപ്പിൽ നിന്നും
തടസ്സവാദങ്ങൾ
ഉന്നയിക്കപ്പെടുമ്പോൾ പ്രസ്തുത
വിഷയത്തിൽ സർക്കാരിൽ നിന്നും
സ്പഷ്ടീകരണം തേടുന്ന രീതി ഈ
വിഷയത്തിൽ സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(
ഇ )
കാലിക്കറ്റ്
സർവ്വകലാശാലയിൽ നിന്നും
വിരമിച്ച
അദ്ധ്യാപകന്റേതുൾപ്പെടെ മുൻകാല
സർവ്വീസുകൾ പെൻഷൻ
ആനുകൂല്യങ്ങൾക്ക്
പരിഗണിക്കുന്നതുമായി
ബന്ധപ്പെട്ട ബഹു.കേരള ഹൈക്കോടതി
ഡിവിഷൻ ബെഞ്ചിന്റെ WA No.1460
of 2021 and Connected WA’s
കേസിലെ 15.12.2021 ലെ വിധി
സർവ്വകലാശാലയ്ക്ക്
ബാധകമാണെന്നിരിക്കെ 27.06.2022
അനൗദ്യോഗിക കുറിപ്പ്
പുറപ്പെടുവിക്കുമ്പോൾ ആയത്
പരിഗണിക്കാതിരുന്നതിന്റെ കാരണം
വിശദമാക്കുമോ;
(
എഫ് )
27.06.2022
ലെ അനൗദ്യോഗിക കുറിപ്പിൽ
പ്രതിപാദിക്കുന്ന അഡ്ഹോക്
ലക്ചറർ തസ്തികയിലെ സേവനം
റെഗുലറൈസ് ചെയ്യുന്നതുമായി
ബന്ധപ്പെട്ട് ഡിപ്പാർട്ട്മെൻറ്
ഓഫ് ഹയർ ആൻറ് ടെക്നികൽ
എജ്യുക്കേഷൻ, പോണ്ടിച്ചേരി
പുറപ്പെടുവിച്ച G.O Ms. No.5
തീയതി 06.02.2013 ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
വിശദമാക്കുമോ;
(
ജി )
16.03.2022
ലെ 2022.306*, 30.12.2022ലെ
2022.1447* സിൻഡിക്കേറ്റ്
തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ
തങ്ങളുടെ മുൻകാല താൽക്കാലിക
സേവനം പെൻഷന്
പരിഗണിക്കണമെന്നാവശ്യപ്പെട്ട്
സർവ്വകലാശാല പെൻഷൻകാരും
ജീവനക്കാരും അപേക്ഷ
സമർപ്പിക്കുന്ന പക്ഷം ആയത്
പരിഗണിക്കുന്നത്
സർവ്വകലാശാലയുടെ ധന:സ്ഥിതിയെ
ദോഷകരമായി ബാധിക്കുമെന്നും നിയമ
പ്രശ്നങ്ങൾക്ക്
വഴിവെക്കുമെന്നും
വിലയിരുത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1759.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വ്വകലാശാല റിംഗ് റോഡ്
നിര്‍മ്മിക്കുന്നതിന്
പ്രൊപ്പോസല്‍
തയ്യാറാക്കുന്നതിന്
മുന്നോടിയായി നിര്‍ദ്ദിഷ്ട
സ്ഥലം സര്‍വ്വേ
നടത്തിയിട്ടുണ്ടോ; പ്രസ്തുത
പ്രദേശത്ത് പലഭാഗങ്ങളിലും
വ്യാപക കയ്യേറ്റം നടന്നത്
സര്‍വ്വേയില്‍
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വ്വേ റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് സര്‍വ്വകലാശാലയുടെ
പക്കലുണ്ടോ; എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
നിര്‍ദ്ദിഷ്ട
സ്ഥലങ്ങളില്‍ കയ്യേറ്റം
നടന്നിട്ടുണ്ടെങ്കില്‍
കയ്യേറ്റക്കാരുടെ വിശദാംശം,
അവര്‍ എത്ര ഭൂമി കയ്യേറി എന്നീ
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
കയ്യേറ്റക്കാരില്‍
നിന്നും ഭൂമി തിരികെ
പിടിയ്ക്കുവാന്‍ സര്‍വ്വകലാശാല
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
1760.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ കല്‍പ്പറ്റയിലുള്ള
എന്‍.സി.സി. 5 കേരള
ബെറ്റാലിയനില്‍ സംസ്ഥാന
സര്‍ക്കാരിന്റെ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ബെറ്റാലിയന്‍ ആരംഭിച്ചത്
എന്നാണെന്നും ജീവനക്കാരെ
എപ്രകാരമാണ്
നിയമിച്ചിട്ടുള്ളതെന്നും തസ്തിക
തിരിച്ച് അറിയിക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തില്‍ വകുപ്പുതല
ഓഡിറ്റിംഗില്‍ ജീവനക്കാരുടെ
നിയമന രീതിയെയും ഫണ്ട് കൈകാര്യം
ചെയ്യുന്നതിനെയും സംബന്ധിച്ച്
പരാമര്‍ശം ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
1761.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിജ്ഞാന സമ്പദ് വ്യവസ്ഥയായി
വികസിപ്പിക്കുക എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പ്രൊഫഷണല്‍ സ്റ്റുഡന്റ്സ്
സമ്മിറ്റ് എന്ന പരിപാടി
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
(
സി )
പ്രസ്തുത
ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ
ഭാഗമായി കൂടുതല്‍ സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍
സെന്ററുകള്‍ ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; നിലവില്‍
ഏതൊക്കെ സ്ഥാപനങ്ങളാണ് ഈ
നിലയില്‍ സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നത്; വിശദാംശം
നല്‍കുമോ?
1762.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യനീതി വകുപ്പിന്റെ
നിയന്ത്രണത്തില്‍ എത്ര
വൃദ്ധസദനങ്ങള്‍, കെയര്‍
സെന്ററുകള്‍ എന്നിവ
എവിടെയെല്ലാം
പ്രവര്‍ത്തിച്ചുവരുന്നു എന്ന്
വിശദമാക്കാമോ;
(
ബി )
അവിടെയെല്ലാം
ഒരുക്കിയിട്ടുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നും എത്ര
പേര്‍ക്ക് ഇതിന്റെ പ്രയോജനം
ലഭിക്കുന്നുവെന്നും
വ്യക്തമാക്കാമോ?
1763.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
ലെ റൈറ്റ്സ് ഓഫ് പേഴ്സൺസ്
വിത്ത് ഡിസബിലിറ്റീസ് ആക്ട്
പ്രകാരം പതിനെട്ട് വയസ്സ്
പൂര്‍ത്തിയായവര്‍ക്ക് മാത്രമേ
പെർമനന്റ് വൈകല്യ
സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ
എന്നതിനാൽ താൽക്കാലിക വൈകല്യ
സർട്ടിഫിക്കറ്റിന്മേൽ വികലാംഗ
പെൻഷൻ അനുവദിക്കേണ്ടതില്ലെന്ന
പഞ്ചായത്ത് അഡീഷണൽ ഡയറക്ടറുടെ
ഉത്തരവ് പിൻവലിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(
ബി )
ഓട്ടിസം,
സെറിബ്രൽ പാൾസി, ബുദ്ധി
വൈകല്യം, മൾട്ടിപ്പിൾ
ഡിസബിലിറ്റി ബാധിതരായതിനാല്‍
പ്രത്യേക പരിഗണന അർഹിക്കുന്ന
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ടവർക്ക്
മെഡിക്കൽ ബോർഡ്
സർട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തിൽ ലഭിച്ചുവരുന്ന
ഡിസബിലിറ്റി/വികലാംഗ
/സാമൂഹ്യസുരക്ഷാ പെൻഷൻ
പ്രായഭേദമന്യേ പുന:സ്ഥാപിക്കാൻ
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(
സി )
മെഡിക്കൽ
ബോർഡ് സർട്ടിഫിക്കറ്റ്
ഉള്ളവർക്കോ സ്ഥിരവൈകല്യം എന്ന്
രേഖപ്പെടുത്തിയ യുണീക്
ഡിസബിലിറ്റി കാർഡ് (
യു.ഡി.ഐ.ഡി.കാർഡ്) ഉള്ളവർക്കോ
മാത്രം പെൻഷൻ നൽകിയാൽ മതി എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ജനനം
മുതൽ മരണം വരെ ഊണിലും
ഉറക്കത്തിലും സംരക്ഷണം നൽകേണ്ട
കുട്ടികൾക്ക് ഒരു
കൈത്താങ്ങായിരുന്ന പെൻഷൻ
സാങ്കേതിക കാരണങ്ങളാൽ നിർത്തൽ
ചെയ്യുന്നത് തികഞ്ഞ
നീതിനിഷേധവും മനുഷ്യത്വ രഹിതവും
ആയതിനാൽ ഇത് പുന:പരിശോധിച്ച് ഈ
വിഭാഗത്തിലുള്ളവര്‍ക്ക്
പെന്‍ഷന്‍ അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1764.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യനീതി
വകുപ്പിന് കീഴിലെ ഓര്‍ഫനേജ്
കൺട്രോൾ ബോര്‍ഡിന്റെ
രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലാതെ
അനധികൃതമായി പ്രവര്‍ത്തിക്കുന്ന
അനാഥാലയങ്ങളെ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദീകരിക്കാമോ?
1765.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഓര്‍ഫനേജ് കണ്‍ട്രോൾ ബോര്‍ഡിന്
കീഴില്‍ രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്ന എല്ലാ
വൃദ്ധസദനങ്ങള്‍ക്കും
സര്‍ക്കാര്‍ ധനസഹായം
നല്‍കുന്നുണ്ടോ; എങ്കില്‍
ധനസഹായം നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
(
ബി )
പ്രസ്തുത
വൃദ്ധസദനങ്ങളുടെ
പ്രവർത്തനത്തിനായി എന്തെല്ലാം
ധനസഹായങ്ങളാണ് നല്‍കി
വരുന്നതെന്ന് വിശദമാക്കാമോ?
1766.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധതരം
ആക്രമണങ്ങൾക്ക് വിധേയരായ
സ്ത്രീകള്‍, കുട്ടികള്‍,
വൃദ്ധര്‍, നിരാലംബര്‍,
തെരുവില്‍ അലഞ്ഞു നടക്കുന്ന
ആശ്രയമില്ലാത്തവര്‍ എന്നീ
വിഭാഗക്കാര്‍ക്ക് വൈദ്യസഹായം,
സൗജന്യ നിയമസഹായം,
കൗണ്‍സിലിംഗ്, പുനരധിവാസം,
സൗജന്യ ചികിത്സ, അനുബന്ധ
ധനസഹായം എന്നിവ ഉറപ്പാക്കാനായി
സാമൂഹ്യനീതി വകുപ്പ്
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിൽപ്പെട്ടവരുടെ നിലവിലെ
കണക്ക് എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കിൽ
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1767.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2023
കാലയളവില്‍ ആലത്തൂര്‍
മണ്ഡലത്തില്‍ മിശ്ര വിവാഹിതരും
സാമൂഹ്യമായി പിന്നാക്കം
നില്‍ക്കുന്നവരുമായ
ദമ്പതികള്‍ക്ക് വിതരണം ചെയ്ത
ധനസഹായം സംബന്ധിച്ച വിശദാംശം
പഞ്ചായത്ത് അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
1768.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വി കെയര്‍ പദ്ധതി പ്രകാരം
നല്‍കുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ; എങ്കില്‍
വിശദ വിവരങ്ങള്‍ അറിയിക്കാമോ?
1769.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
സാമൂഹ്യനീതി വകുപ്പ്
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെയും സാമൂഹ്യക്ഷേമ
പ്രവര്‍ത്തനങ്ങളുടെയും
വിശദവിവരം ലഭ്യമാക്കുമോ?
1770.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സാമൂഹ്യ സുരക്ഷമിഷന്‍
മുഖേന ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ മുഖേന
പൊതുജനങ്ങള്‍ക്ക് നല്‍കിയ സഹായ
പദ്ധതി, തുക, നിയോജക മണ്ഡലം
എന്നിങ്ങനെ തരം തിരിച്ച്
കണക്കുകള്‍ ലഭ്യമാക്കാമോ;
(
സി )
ഈ
സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യ
സുരക്ഷാ മിഷന്‍ പുതുതായി
ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദാംശം ലഭ്യമാക്കാമോ?
1771.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22,2022-23സാമ്പത്തിക
വർഷങ്ങളിൽ വി കെയർ പദ്ധതിയിലൂടെ
എത്ര പേർക്ക് ആനുകൂല്യങ്ങൾ
അനുവദിച്ചുവെന്ന് പേര്
വിവരം,അനുവദിച്ച തുക ഉൾപ്പടെ
വ്യക്തമാക്കുമോ?
1772.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിടപ്പുരോഗികളെ
പരിപാലിക്കുന്ന ആശ്വാസകിരണം
പദ്ധതിയിൽ ഏതുവര്‍ഷം വരെയുള്ള
അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുതിയ
അപേക്ഷകള്‍
സമര്‍പ്പിക്കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
1773.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസ
കിരണം പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതി പ്രകാരം അരൂര്‍
മണ്ഡലത്തില്‍ എത്രപേര്‍ക്ക്
ആനുകൂല്യം നല്‍കുന്നുണ്ടെന്നും
ആയതിന്റെ വിശദാംശവും
വ്യക്തമാക്കാമോ?
1774.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എൽഡർ ലൈന്‍ പ്രവർത്തനങ്ങൾ
ഇപ്പോഴും നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
എന്തൊക്കെ
സേവനങ്ങളാണ് ഇപ്പോൾ എൽഡര്‍ ലൈൻ
വഴി മുതിർന്ന പൗരന്മാർക്ക് നൽകി
വരുന്നത്; വ്യക്തമാക്കാമോ;
(
സി )
എൽഡർലൈൻ
പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടിരുന്ന ജീവനക്കാർക്ക്
ശമ്പളം ലഭിക്കാതെ അവർ
പ്രവർത്തനം അവസാനിപ്പിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ജീവനക്കാർക്ക് എത്ര മാസത്തെ
ശമ്പളമാണ് കുടിശ്ശികയായി
നൽകാനുള്ളതെന്ന വിവരം
അറിയിക്കുമോ?
1775.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ 2022 വരെയുള്ള
കാലയളവില്‍ വടക്കാഞ്ചേരി
മണ്ഡലത്തില്‍ സാമൂഹ്യനീതി
വകുപ്പിന് കീഴില്‍ സോഷ്യല്‍
സെക്യൂരിറ്റി മിഷന്‍ വഴി
നടപ്പാക്കുന്ന ധനസഹായത്തിന്
ലഭിച്ച അപേക്ഷകളുടെ എണ്ണവും
ഇവയില്‍ അനുവദിക്കപ്പെട്ട
ധനസഹായം സംബന്ധിച്ച വിശദാംശം
തദ്ദേശസ്വയംഭരണ സ്ഥാപന
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1776.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യസുരക്ഷാമിഷന്‍
നടപ്പിലാക്കിവരുന്ന ആശ്വാസകിരണം
പദ്ധതിയിൽ 2018 ഏപ്രിൽ മുതലുള്ള
അപേക്ഷകരെ
ഉൾപ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
അർഹരായ
എല്ലാ അപേക്ഷകരേയും പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിനായി ബഡ്ജറ്റ്
വിഹിതം
വര്‍ധിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1777.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മിഠായി
ക്ലിനിക് വഴി ജുവനൈല്‍ പ്രമേഹ
ബാധിതരായ എത്ര കുട്ടികള്‍ക്ക്
ഇന്‍സുലിന്‍ പമ്പ് വിതരണം
ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
(
ബി )
കേരളത്തിലുള്ള
ജുവനൈല്‍ പ്രമേഹ ബാധിതരായ
മുഴുവന്‍ കുട്ടികള്‍ക്കും
ഇന്‍സുലിന്‍ പമ്പ് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
1778.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തില്‍ സാമൂഹ്യനീതി
വകുപ്പിന് കീഴില്‍ എത്ര
അങ്കണവാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇതില്‍
എത്ര അങ്കണവാടികള്‍ സ്വന്തമായി
സ്ഥലവും കെട്ടിടവും ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
സ്വന്തമായി
സ്ഥലമുള്ളതും കെട്ടിടങ്ങള്‍
ഇല്ലാത്തതുമായ അങ്കണവാടികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ഡി )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
അങ്കണവാടികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ?
1779.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ നിലവിലുള്ള ബഡ്സ്
സ്കൂളുകള്‍ ഏതൊക്കെയാണെന്നും
നിലവിലുള്ള വിദ്യാർത്ഥികളുടെ
എണ്ണം എത്രയെന്നതും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പുതിയതായി
കടപ്പുറം ഗ്രാമപഞ്ചായത്തില്‍
അനുവദിച്ച ബഡ്സ് സ്കൂളിന്റെ
പ്രവര്‍ത്തനം സംബന്ധിച്ച്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1780.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കടയില്‍
ഭിന്നശേഷിക്കാര്‍ക്കായി സംയോജിത
പുനരധിവാസ ഗ്രാമം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിനായി
ഗ്രാമപഞ്ചായത്തിന്റെ ഭൂമി
സാമൂഹ്യനീതിവകുപ്പിന്
കൈമാറുന്നതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(
സി )
ആയതിന്റെ
പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1781.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലത്ത് ശ്രവണ
സഹായി നൽകിയിട്ടുള്ളത് എത്ര
പേര്‍ക്കാണെന്ന് അറിയിക്കാമോ;
(
ബി )
ഇനി
എത്ര അപേക്ഷകളാണ് ശ്രവണ സഹായി
നൽകുവാൻ പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കാമോ?
1782.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭിന്നശേഷിക്കാര്‍ക്ക്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍ തലത്തില്‍
നടപ്പിലാക്കി വരുന്നത്;
വിശദമാക്കാമോ;
(
ബി )
ഭിന്നശേഷിക്കാരുടെ
പുരോഗതിക്കായി കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളില്‍ ബജറ്റില്‍
വകയിരുത്തിയ തുകയും ചെലവഴിച്ച
തുകയും എത്രയെന്ന് അറിയിക്കാമോ;
(
സി )
പുതിയ
ഏതെല്ലാം പദ്ധതികളാണ് ഈ
മേഖലയില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്; വിശദാംശം
നൽകുമോ?
1783.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആധാര്‍
കാര്‍ഡ് എടുക്കുമ്പോള്‍
വിരലടയാളങ്ങള്‍, നേത്ര
സമ്പര്‍ക്കം എന്നിവ ഫലപ്രദമായി
പതിയേണ്ടതിനാല്‍ അംഗവെെകല്യം ,
ഭിന്നശേഷി എന്നിവ നേരിടുന്ന
കുട്ടികള്‍ക്ക് ആധാര്‍കാര്‍ഡ്
ലഭിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അവര്‍ക്ക്
ആധാര്‍കാര്‍ഡ് ലഭിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം വ്യക്തമാക്കുമോ?
1784.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷി
കുട്ടികളുടെ കുടുംബങ്ങള്‍ക്ക്
ഒരുമിച്ച് താമസിക്കാവുന്ന
തരത്തിലുള്ള മാതൃകാ അസിസ്റ്റീവ്
വില്ലേജുകള്‍ സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലങ്ങളിലാണ്
ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ; വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ;
നിലമ്പൂര്‍ നഗരസഭയില്‍
ഇതിനാവശ്യമായ സ്ഥലം
ലഭ്യമാക്കാമെന്ന് നിലമ്പൂര്‍
നഗരസഭ രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വില്ലേജുകളുടെ പ്രവര്‍ത്തന
രീതികളും വില്ലേജുകളില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളും വിശദമാക്കാമോ;
ഇതിനായി ഫണ്ട്
വകയിരിത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി രൂപരേഖ ഏതെങ്കിലും
ഏജന്‍സികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
പദ്ധതിക്കായി
പകര്‍ത്താനുദ്ദേശിക്കുന്ന മാതൃക
ഏതു സ്ഥലത്തു നടപ്പാക്കി
വിജയിച്ചതാണെന്നും അറിയിക്കാമോ?
1785.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആർ.പി.ഡബ്ള്യൂ.ഡി.ആക്ട്,2016(Rights
of Persons With Disabilities
Act,2016) അനുസരിച്ച്
ഭിന്നശേഷിക്കാര്‍ക്ക് നിയമനം
നല്‍കുന്നതിനുള്ള തസ്തികകള്‍
കണ്ടെത്തുന്നതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
ഇതിനായി
ഏതെങ്കിലും വിദഗ്ദ്ധ സമിതി
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
അതിന്റെ പ്രവര്‍ത്തനം
എപ്രകാരമാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
ആക്ട് പ്രകാരം എത്ര തസ്തികകള്‍
ഭിന്നശേഷിക്കാര്‍ക്കായി
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടെന്നും അവ
ഏതൊക്കെ വകുപ്പിലെ ഏതൊക്കെ
തസ്തികകളാണെന്നും വിശദമാക്കാമോ?
1786.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭിന്നശേഷിക്കാര്‍ക്ക് ഏതെല്ലാം
പ്രൊഫഷണല്‍ കോഴ്സുകള്‍
പഠിക്കാനാണ് അനുമതി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മെഡിക്കല്‍
വിഭാഗത്തില്‍ പഠിക്കാന്‍
ഏതെല്ലാം വിഭാഗം
ഭിന്നശേഷിക്കാര്‍ക്കാണ്
നിലവില്‍ അവസരം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1787.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ അടിമാലിയില്‍ മാനസിക
വെല്ലുവിളി നേരിടുന്ന
കുട്ടികള്‍ക്കായുള്ള
കാര്‍മ്മല്‍ ജ്യോതി
ചാരിറ്റബിള്‍ സൊസെെറ്റിയില്‍
സ്പോര്‍ട്സ് പരിശീലന കേന്ദ്രം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1788.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ജീവനക്കാര്‍ക്കുള്ള ഒന്‍പതാം
ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍
അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗ്
(നിഷ്) ലെ ജീവനക്കാര്‍ക്കും
ബാധകമാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1789.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോക്ളിയാർ
ഇമ്പ്ലാന്റേഷൻ സര്‍ജറിക്കുള്ള
സഹായവുമായി ബന്ധപ്പെട്ട്
രാജീവന്‍ പി.എം., പൂവുള്ള
മീത്തല്‍, പൊന്മേരി
പറമ്പില്‍,കോഴിക്കോട്
സമര്‍പ്പിച്ച അപേക്ഷയില്‍
തീര്‍പ്പ്
കല്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
1790.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയം
ജില്ലയിൽ കടുത്തുരുത്തി
മണ്ഡലത്തിലെ പെരുവയിൽ പ്രശാന്തം
പാലിയേറ്റീവ് കെയർ സെന്ററിന്റെ
പ്രവർത്തനത്തിനായി ഓർഫനേജ്
കൺട്രോൾ ബോർഡിന്റെ അംഗീകാരം
ലഭിക്കുന്നതിന് ഫിറ്റ്നസ്
സർട്ടിഫിക്കറ്റ്
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
സ്ഥാപനത്തിലെ
എല്ലാ രോഗികള്‍ക്കും സൗജന്യമായി
പാലിയേറ്റീവ് പരിചരണം നടത്തുന്ന
പ്രസ്തുത സ്ഥാപനത്തിന്
ഫിറ്റ്നസ് ഫീസില്‍ ഇളവ് നൽകണം
എന്നാവശ്യപ്പെട്ട് സാമൂഹ്യനീതി
വകുപ്പു മന്ത്രിക്ക്
1/10/2022-ല്‍ E 6603420
നമ്പര്‍ പ്രകാരം നല്‍കിയ
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
സി )
ഇതു
സംബന്ധിച്ച് കോട്ടയം ജില്ലാ
സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
ഇക്കാര്യത്തില്‍
ഉണ്ടായിരിക്കുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
പ്രശാന്തം
പാലിയേറ്റീവ് കെയർ സെന്ററിന്
ഓർഫനേജ് കണ്‍ട്രോള്‍
ബോര്‍ഡിന്റെ അംഗീകാരം
ലഭിക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
1791.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജുവനൈല്‍
പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക്
മിഠായി ക്ലിനിക് വഴി വിതരണം
ചെയ്തിരുന്ന സി.ജി.എം.എസ്.(
കണ്ടിന്യുവസ് ഗ്ലൂക്കോസ്
മോണിറ്ററിംഗ് സിസ്റ്റം) വിതരണം
മുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
ഒന്നര വര്‍ഷമായിട്ട്
സി.ജി.എം.എസ്. വിതരണം
മുടങ്ങിയെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സി.ജി.എം.എസ്.
വിതരണം പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
1792.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
എത്ര സ്വയം പ്രഭ ഹോമുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്നു;
(
ബി )
ഈ
പദ്ധതി നടപ്പാക്കുന്നതിന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
സ്വീകരിക്കേണ്ട നടപടികള്‍
എന്തൊക്കെയാണെന്നും സാമൂഹ്യനീതി
വകുപ്പില്‍ നിന്നും നല്‍കുന്ന
സഹായങ്ങള്‍ എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
1793.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആലത്തൂര്‍
മണ്ഡലത്തില്‍ നിന്നും
ചികിത്സാസഹായത്തിനായി സാമൂഹ്യ
സുരക്ഷാ മിഷനിലേക്ക് ആകെ ലഭിച്ച
അപേക്ഷകൾ, സഹായം അനുവദിച്ച
അപേക്ഷകൾ, ഇനി സഹായം
അനുവദിക്കാനുള്ള അപേക്ഷകൾ,
നിരസിച്ച അപേക്ഷകൾ എന്നിവയുടെ
എണ്ണം അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നിന്നും
ചികിത്സാസഹായത്തിനായി ലഭിച്ച
അപേക്ഷകളിൽ ഏതെങ്കിലും
നിരസിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ കാരണം അറിയിക്കാമോ?
1794.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിൽ
ഏതെല്ലാം സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്
എത്ര ഏക്കറിലാണെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കോംപ്ലക്സിലെ
അന്തേവാസികള്‍ക്കായി പ്രത്യേക
തൊഴിൽ പരിശീലന കേന്ദ്രം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
കോംപ്ലക്സിന്റെ പശ്ചാത്തല
വികസനത്തിനും സുരക്ഷയ്ക്കുമായി
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1795.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം സാമൂഹ്യ സുരക്ഷാ
പെൻഷൻ എത്ര മാസം യഥാസമയം വിതരണം
നടത്താൻ കഴിഞ്ഞിട്ടില്ല; എത്ര
മാസത്തെ കുടിശികയാണ് ഇപ്പോൾ
നിലവിലുള്ളത്; വിശദാംശം
ലഭ്യമാകുമോ;
(
ബി )
പെൻഷൻ
വിതരണത്തിനായി
നിശ്ചയിച്ചിട്ടുള്ള സ്പെഷ്യൽ
പർപ്പസ് വെഹിക്കളായ
കെ.എസ്.എസ്.പി.എല്‍ ന് യഥാ സമയം
തുക നൽകാത്തതും വായ്പകൾക്ക്
ഗ്യാരണ്ടി നൽകാത്തതുമാണ് പെൻഷൻ
വിതരണം മുടങ്ങാനിടയാക്കുന്നത്
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇപ്രകാരം പെന്‍ഷന്‍
മുടങ്ങാന്‍ മറ്റ് കാരണങ്ങള്‍
എന്താണെന്ന് അറിയിക്കുമോ;
(
സി )
കെ.എസ്.എസ്.പി.എല്‍
വായ്പകള്‍ക്ക് ഗ്യാരണ്ടി
നിൽക്കാൻ കഴിയില്ലെന്ന് സർക്കാർ
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ എന്താണ് കാരണമെന്ന്
അറിയിക്കുമോ?
|
|
|
|
|
|
|
|