|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4200.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത് 60,000
കോടി രൂപയുടെ പശ്ചാത്തലസൗകര്യ
വികസന പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇതിനാവശ്യമായ സാമ്പത്തികസ്ഥിതി
സംസ്ഥാന സര്‍ക്കാരിനുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിലവില്‍ ഏകദേശം എത്ര കോടി
രൂപയുടെ പശ്ചാത്തലസൗകര്യ വികസന
പ്രവൃത്തികള്‍ക്ക് ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി
വഴി എത്ര രൂപയുടെ
പശ്ചാത്തലസൗകര്യ വികസന
പ്രവൃത്തികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്; അതില്‍ എത്ര
കോടിയുടെ പദ്ധതികൾ
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
4201.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എം.വിജിന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
സമ്പദ് വ്യവസ്ഥ സ്ഥിര വിലയില്‍
12 ശതമാനവും നടപ്പുവിലയില്‍ 17
ശതമാനവും വളര്‍ച്ച നേടിയതായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
കോവിഡാനന്തരം
സംസ്ഥാനം കൈവരിച്ച വളര്‍ച്ച
നിലനിര്‍ത്തി മുന്നോട്ട്
പോകാന്‍ സ്വീകരിച്ചുവരുന്ന
കര്‍മ്മപരിപാടികള്‍
വിശദമാക്കാമോ;
(
സി )
സാമ്പത്തിക
വളര്‍ച്ച കൈവരിയ്ക്കുന്നതിന്റെ
ഭാഗമായി ഉല്പാദന മേഖലകളുടെ
ഉത്തേജനം സാധ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്; ഇതുവഴി
പ്രതീക്ഷിക്കുന്ന ഉയര്‍ന്ന
ഉല്പാദനവും തൊഴിലവസരങ്ങളും
സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍
ഉണ്ടാക്കാന്‍ പോകുന്ന
മാറ്റങ്ങള്‍ എന്തൊക്കെയാണ്;
വിശദാംശം നല്‍കാമോ?
4202.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
7500
കോടി രൂപയുടെ വയനാട് പാക്കേജ്,
12000 കോടി രൂപയുടെ ഇടുക്കി
പാക്കേജ്, 2500 കോടി രൂപയുടെ
കുട്ടനാട് പാക്കേജ്, 5000 കോടി
രൂപയുടെ തീരദേശ പാക്കേജ് എന്നിവ
നടപ്പാക്കുന്നതിന് ഈ
സര്‍ക്കാരിന്റെ കാലത്ത് ഓരോ
ബജറ്റിലും എത്ര തുക വീതം നീക്കി
വച്ചിട്ടുണ്ട്; കാസര്‍കോട്
പാക്കേജിനുള്ള തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
സാമ്പത്തിക വര്‍ഷം തിരിച്ച്
കണക്ക് ലഭ്യമാക്കുമോ;
(
ബി )
ഈ
പാക്കേജുകള്‍ക്ക് നീക്കിവച്ച
തുകയില്‍ നിന്ന് ഓരോന്നിനും
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഈ
സര്‍ക്കാരിന്റെ കാലത്ത് ഈ
പാക്കേജുകള്‍ സമയബന്ധിതമായി
നടപ്പാക്കും എന്ന പ്രഖ്യാപനം
നടപ്പിലാക്കുന്നതിന് വരുന്ന
സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര
തുക അധികം സമാഹരിക്കേണ്ടി
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്; ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ?
4203.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബജറ്റില്‍
20% തുക നീക്കിവെച്ച ചില
പ്രവൃത്തികള്‍
പ്രായോഗികമല്ലാത്തതിനാല്‍ പകരം
നിര്‍ദ്ദേശിക്കുന്ന
പ്രവൃത്തികള്‍ക്ക് ധനവകുപ്പ്
അനുമതി നല്‍കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
പൊതു നിര്‍ദ്ദേശം നല്‍കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4204.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാരും കേരള മെഡിക്കൽ
സർവീസസ് കോർപറേഷൻ അടക്കമുള്ള
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും
മറ്റ് സ്ഥാപനങ്ങളുമായി
ഏർപ്പെടുന്ന പർച്ചെയ്‌സ്
കരാറുകളിൽ ജി.എസ്.ടി.
ഈടാക്കാവുന്ന ഉൽപ്പന്നങ്ങളുടെ
മുൻകൂർ നികുതിയായ ടി.ഡി.എസ്.
നിഷ്കര്‍ഷിക്കുന്നുണ്ടോ; എങ്കിൽ
ഇതിന്റെ വിശദ വിവരം നൽകാമോ?
4205.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിത്യോപയോഗ
സാധനങ്ങൾക്ക് ജി.എസ്.ടി.
നടപ്പിലാക്കൽ, അശാസ്ത്രീയമായ
പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി
നിരക്ക് വർധന എന്നിവ മൂലം
സംസ്ഥാനത്തെ വ്യാപാര മേഖല
നേരിടുന്ന പ്രയാസങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്ലാസ്റ്റിക്
നിരോധനത്തിന്റെ പേരിൽ വ്യാപാരി
സമൂഹത്തെ മാത്രം ബലിയാടാക്കുന്ന
സ്ഥിതിവിശേഷം
പുനഃപരിശോധിക്കുമോ;
(
സി )
കടകളിൽ
പരിശോധന നടത്തിയും ഭീമമായ തുക
പിഴ ഈടാക്കിയും ബദൽ മാർഗം
കണ്ടെത്താതെ അശാസ്ത്രീയമായ
രീതിയിൽ നിയമം നടപ്പിലാക്കുന്ന
സർക്കാർ തീരുമാനം
പിൻവലിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4206.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പതിനൊന്നാം
ശമ്പളപരിഷ്കരണ കമ്മീഷൻ
ശിപാര്‍ശയുടെ അടിസ്ഥാനത്തിൽ
പെൻഷൻകാർക്ക് നൽകാനുള്ള
ക്ഷാമാശ്വാസം കുടിശിക
ആയിട്ടുണ്ടോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കുടിശിക എന്ന്
അനുവദിക്കുമെന്നാണ് ആദ്യം
ഉത്തരവിറക്കിയതെന്നും കുടിശിക
വിതരണം നാളിതുവരെ എത്ര തവണ
മാറ്റി വച്ചിട്ടുണ്ടെന്നും
അറിയിക്കുമോ; ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
ഇറക്കിയിട്ടുള്ള എല്ലാ
സര്‍ക്കാര്‍ ഉത്തരവുകളുടെയും
പകർപ്പുകള്‍ ലഭ്യമാക്കുമോ;
(
സി )
പെൻഷൻകാരുടെ
ആനുകൂല്യങ്ങൾ അടിയന്തരമായി
വിതരണം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4207.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ചരക്ക് സേവന നികുതി വകുപ്പിന്
കീഴിൽ കാലഹരണപ്പെട്ട നികുതി
നിയമങ്ങളുമായി ബന്ധപ്പെട്ട് (
നിലവിലുള്ള മണി ലെൻഡിങ് ആക്ട് ,
കെ.ജി.എസ്.റ്റി. ആക്ടിൽ സജീവമായ
സ്ഥാപനങ്ങൾ ഒഴികെ)
സമർപ്പിച്ചിട്ടുള്ള
വകുപ്പിലേയ്ക്ക് ലീൻ മാർക്ക്
ചെയ്തിരിക്കുന്ന പോസ്റ്റോഫീസ്
അക്കൗണ്ടുകൾ, ദേശീയ സമ്പാദ്യ
പദ്ധതി നിക്ഷേപ
സാക്ഷ്യപത്രങ്ങൾ, ബാങ്ക് സ്ഥിര
നിക്ഷേപ സാക്ഷ്യപത്രങ്ങൾ,
ബാങ്ക് ഗ്യാരന്റികൾ തുടങ്ങി
ഈടായി വാങ്ങി
സൂക്ഷിച്ചിരിക്കുന്ന രേഖകൾ എത്ര
ഡീലർമാരുടേതുണ്ട് എന്ന വിവരം
ലഭ്യമാക്കാമോ;
(
ബി )
മേൽ
പറഞ്ഞ ഇനങ്ങളിൽ എത്ര
സാക്ഷ്യപത്രങ്ങൾ ഈടായി വാങ്ങി
സൂക്ഷിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
സി )
ആയതിന്റെ
മുഖവില എത്ര തുക വരും
എന്നതിന്റെ വിശദാംശം നൽകാമോ?
4208.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ ഡിവിസിബിള്‍
പൂളില്‍ നിന്നും സംസ്ഥാനത്തിന്
ലഭിക്കുന്ന നികുതി വിഹിതത്തില്‍
കാലാകാലങ്ങളായി
കുറവുണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ധനപരമായ
പല കാര്യങ്ങളിലും
കേന്ദ്രസർക്കാർ സംസ്ഥാനത്തോട്
സ്വീകരിച്ച നിസ്സഹകരണ നിലപാട്
മറികടന്ന് ജനങ്ങളുടെ വാങ്ങൽ
ശേഷിയെ സ്വാധീനിക്കുവാനും
കമ്പോളം ചലനാത്മകമാക്കുവാനും
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ച ഉത്തേജക
പാക്കേജുകള്‍
സഹായിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പ്രകൃതിദുരന്തങ്ങളും
കോവിഡ് മഹാമാരിയും സൃഷ്ടിച്ച
കടുത്ത പ്രതിസന്ധികൾക്കിടയിലും
സമ്പദ് വ്യവസ്ഥയെ
പുനരുജ്ജീവിപ്പിക്കുവാൻ സംസ്ഥാന
സർക്കാരിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
4209.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
മുഖേന ചിറയിന്‍കീഴ് നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാമാണെന്നും
ഓരോ പദ്ധതിയുടെയും നിലവിലെ
പുരോഗതിയും വ്യക്തമാക്കാമോ?
4210.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി
അനുവദിച്ച പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
ടി
പ്രവൃത്തികളില്‍ എത്രഎണ്ണം
പൂര്‍ത്തീകരിച്ചെന്നും ഓരോ
പ്രവൃത്തികളുടെയും നിര്‍മ്മാണ
പുരോഗതിയും വിശദമാക്കാമോ;
(
സി )
പ്രസ്തുത
നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി
ഫണ്ട് അനുവദിക്കുകയും എന്നാല്‍
നാളിതുവരെ യാതൊരുവിധ
പ്രവര്‍ത്തനങ്ങളും നടക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും; അതിനുള്ള
കാരണം എന്താണെന്നും
വിശദമാക്കാമോ?
4211.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്‌ബി
രൂപീകരിക്കുന്നതിന് മുന്‍പ്
കേരള സർക്കാർ ഇൻഫ്രാസ്ട്രക്ച്ചർ
ഫൈനാൻസിങ് നടത്തിയിരുന്നത്
എങ്ങനെയായിരുന്നു; വിശദ
വിവരങ്ങൾ നൽകാമോ; ഇതിനായി
ഏതൊക്കെ സ്ഥാപനങ്ങളാണ്
ഉണ്ടായിരുന്നത്; ഇപ്പോഴും ആ
സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യ
വികസനമേഖലയിൽ
ഉൾപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
കിഫ്‌ബി
എങ്ങനെയാണ് ഫണ്ട്
ശേഖരിച്ചിട്ടുള്ളതെന്നത്
വ്യക്തമാക്കുമോ; കിഫ്‌ബി നിലവിൽ
വന്നതുമുതൽ നാളിതുവരെ
ശേഖരിച്ചിട്ടുള്ള ഫണ്ട്
വിവരങ്ങൾ ലഭ്യക്കുമോ;
(
സി )
വിദേശത്തുള്ള
സ്റ്റോക്ക് എക്സ്ചെഞ്ചിൽ കൂടിയ
നിരക്കിൽ കിഫ്ബി ബോണ്ട് ഇഷ്യൂ
ചെയ്തത് എന്തിനാണെന്ന്
വ്യക്തമാക്കുമോ; രൂപം കൊണ്ടതിനു
ശേഷം എത്ര മസാല ബോണ്ടുകൾ കിഫ്ബി
വിതരണം ചെയ്തിട്ടുണ്ട് എന്നതും
വ്യക്തമാക്കാമോ;
(
ഡി )
കിഫ്ബിക്ക്
ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ
മാത്രമല്ലാതെ മറ്റ് മേഖലകളിലും
ഇൻവെസ്റ്റ്മെന്റ് ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
4212.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജക മണ്ഡലത്തില്‍ കിഫ്ബി
പദ്ധതി പ്രകാരം നടപ്പിലാക്കി
വരുന്ന പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
4213.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
മുഖേന അനുവദിച്ച
തൃശ്ശൂർ-കരുവന്നൂർ ശുദ്ധജല
വിതരണ പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
4214.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
പ്രസ്തുത പ്രവൃത്തികളുടെ
നിര്‍വ്വഹണ പുരോഗതി
അറിയിക്കുമോ;
(
ബി )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കുറ്റിപ്പുറം
താലൂക്ക് ആശുപത്രിയുടെ സമഗ്ര
നവീകരണത്തിന് ആവശ്യമായ തുക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4215.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
അനുമതി നല്കിയ ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയാണെന്നും പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരവും ലഭ്യമാക്കുമോ?
4216.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍ കിഫ്ബി
അംഗീകാരം നല്‍കിയ പ്രവൃത്തികള്‍
ഏതെല്ലാമെന്നും അവയുടെ നിലവിലെ
സ്ഥിതി എന്തെന്നും
വിശദമാക്കുമോ?
4217.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിൽ നാളിതുവരെ
കിഫ്‌ബി മുഖേന അനുവദിച്ച
പദ്ധതികൾ ഏതെല്ലാമാണെന്നും
അവയുടെ നിലവിലെ സ്ഥിതിയും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളിൽ നാളിതുവരെ
ആരംഭിക്കാത്ത പ്രവൃത്തികൾ
ഏതെല്ലാമാണെന്നും ആയവ
ആരംഭിക്കാത്തതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
4218.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
വഴിയുള്ള നിർമ്മാണ
പ്രവർത്തനങ്ങള്‍ പൂർത്തീകരിച്ച്
3 വർഷം കഴിഞ്ഞിട്ടും
കരാറുകാർക്ക് അവരുടെ ബില്ലുകൾ
മാറി നല്‍കാത്ത അവസ്ഥയ്ക്ക്
പരിഹാരം കണ്ടെത്തുമോ;
(
ബി )
കിഫ്ബി
ഓരോ നിബന്ധനകൾ വച്ച്
കരാറുകാരുടെ ബില്ലുകൾ
വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം
പരിശോധിക്കുമോ;കിഫ്ബിയില്‍
സമർപ്പിക്കുന്ന ബില്ലുകൾ
പാസാക്കുന്നതിന് വലിയ കാലതാമസം
ഉണ്ടാകുന്നതായുള്ള ആക്ഷേപത്തിന്
എന്ത് പരിഹാര നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
കിഫ്ബി
എടുക്കുന്ന വായ്പയും
സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ
ഉള്‍പ്പെടുത്തിയിരിക്കുന്നതിനാൽ
ഉണ്ടായ പ്രതിസന്ധി
വ്യക്തമാക്കാമോ?
4219.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തി ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
4220.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്‌ബി
പദ്ധതിയിൽ ഉൾപ്പെടുത്തിയ
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ
കുട്ടോത്ത്-അട്ടക്കുണ്ട് കടവ്
റോഡ് പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ലാൻഡ് അക്വിസിഷൻ
പ്രവർത്തനങ്ങൾ എന്നത്തേയ്ക്ക്
പൂർത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
4221.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018
മുതൽ കരാറിലേര്‍പ്പെട്ട്
പൂര്‍ത്തീകരിച്ച നിരവധി കിഫ്ബി
പ്രവൃത്തികളുടെ പണം
കുടിശികയുണ്ടെന്നുള്ള
കരാറുകാരുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
പ്രവൃത്തികള്‍
പൂർത്തിയാക്കി 3 വർഷം
കഴിഞ്ഞിട്ടും ബില്ലുകൾ
പാസാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വിശദമാക്കാമോ;
(
സി )
കരാറുകാർക്കുള്ള
കുടിശിക സമയബന്ധിതമായി
തീർപ്പാക്കാൻ നടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
4222.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആസ്തി
വികസന ഫണ്ട് വഴി ഒരു കോടി രൂപ
വരെയുള്ള പ്രവൃത്തികൾ നോൺ
പ്രോജക്ട് മാനേജ്‌മെന്റ്
കൺസൾട്ടൻസികൾക്ക് നൽകിയതുപോലെ
പി.എം.സി.(പ്രോജക്ട്
മാനേജ്‌മെന്റ് കൺസൾട്ടൻസി)
കൾക്കും ടെൻഡർ കൂടാതെ
പ്രവൃത്തികൾ നല്‍കി പ്രസ്തുത
ഏജൻസികളെ കൊണ്ട് പ്രൈസ്
സോഫ്റ്റ്‌വെയറിൽ എസ്റ്റിമേറ്റ്
തയ്യാറാക്കി പ്രവൃത്തികൾ
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ആസ്തി
വികസന ഫണ്ട് വഴിയുള്ള
പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന്
ഏജൻസിയെ നിർണ്ണയിക്കുന്നതിനുള്ള
അധികാരം എം.എൽ.എ. മാർക്ക്
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
നോൺ
പി.എം.സി. ആനുകൂല്യം
പറ്റിക്കൊണ്ട് ലഭിക്കുന്ന
പ്രവൃത്തികൾ മാനദണ്ഡങ്ങൾക്ക്
വിരുദ്ധമായി പ്രസ്തുത ഏജൻസികൾ
മറ്റ് ഏജൻസികൾക്ക് ടെൻഡർ ചെയ്ത്
നൽകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
ബഡ്ജറ്റില്‍
നോൺ പി.എം.സി. കൾക്ക്
നൽകുന്നതിനുള്ള തുക ആസ്തി വികസന
ഫണ്ടിൽ വകയിരുത്തിയതുപോലെ
പി.എം.സി. കൾക്കും ടെൻഡർ
കൂടാതെയുള്ള പ്രവൃത്തികൾക്ക്
തുക വകയിരുത്താത്തത് കാരണം
പി.എം.സി. കൾ പൂര്‍ത്തിയാക്കിയ
പ്രവൃത്തികളുടെ ബില്ലുകള്‍
മാറിനൽകാതിരിക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4223.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017-18,
2018-19, 2019-20, 2020-21
എന്നീ വര്‍ഷങ്ങളില്‍ മലമ്പുഴ
നിയോജക മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കുന്നതിനായി എത്ര
പദ്ധതികൾക്കാണ് ഓരോ വര്‍ഷവും
അനുമതി നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; ഓരോ വര്‍ഷവും
നടപ്പിലാക്കിയ പദ്ധതികളുടെ ആകെ
തുക വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ?
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
നിര്‍വ്വഹണം
4224.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവില്‍
സംസ്ഥാനത്തെ പദ്ധതികള്‍
നടപ്പിലാക്കാനായി ആകെ
വകയിരുത്തിയിട്ടുള്ള തുകയില്‍
സംസ്ഥാന പദ്ധതികളില്‍ 40% ഉം,
തദ്ദേശ പദ്ധതികളില്‍ 51% ഉം
മാത്രമാണ്
ചെലവഴിച്ചതെന്നിരിക്കെ നടപ്പ്
സാമ്പത്തിക വര്‍ഷം
അവസാനിക്കാന്‍ 2 മാസം മാത്രം
ശേഷിക്കെ എങ്ങനെയാണ് പദ്ധതി
നിര്‍വ്വഹണം
പൂര്‍ത്തിയാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എം.എൽ.എ.
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്
പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ
ബില്‍ തുക സമയബന്ധിതമായി
അനുവദിക്കുന്നതിനാവശ്യമായ ഫണ്ട്
തദ്ദേശസ്വയംഭരണ എഞ്ചിനിയറിംഗ്
വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക്
നല്‍കുമോ;
(
സി )
എം.എൽ.എ.
ആസ്തി വികസന ഫണ്ടിന്റെ ഭാഗമായി
നടത്തിയ പ്രവൃത്തികളുടെ ബില്‍
തുക അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ് വിഭാഗം ചീഫ്
എഞ്ചിനീയറുടെ ഓഫീസിലുള്ള ബാക്ക്
ലോഗ് ധനകാര്യ വകുപ്പ്
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4225.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ 2016-17
സാമ്പത്തിക വര്‍ഷം മുതല്‍
നാളിതുവരെ എം.എല്‍.എ. യുടെ
പ്രത്യേക വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തിയ പദ്ധതികളുടെ
സേവിംഗ്സ് തുക സംബന്ധിച്ച
വിശദവിവരം സാമ്പത്തിക വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
4226.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ 2017-18
സാമ്പത്തിക വര്‍ഷം മുതല്‍
നാളിതുവരെ ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തിയ പദ്ധതികളുടെ
ടെന്‍ഡര്‍ സേവിംഗ്സ് സംബന്ധിച്ച
വിശദവിവരം സാമ്പത്തിക വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
4227.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായികമേഖലയിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനായുള്ള
പ്രവ്യത്തികള്‍ നിയോജകമണ്ഡല
ആസ്തി വികസന നിധി വിനിയോഗിച്ച്
സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷന്‍
മുഖേന നിര്‍വ്വഹണം
നടത്തുന്നതിന് സാധിക്കുമോ;
ഇതിനായി ഏത് ശീര്‍ഷകത്തില്‍
നിന്നും തുക വകയിരുത്തിയാണ്
ഭരണാനുമതി നല്‍കുന്നതെന്നും
കായിക വകുപ്പ് ഡയറക്ടര്‍, ചീഫ്
എന്‍ജിനീയര്‍, സ്പോര്‍ട്സ്
കേരളാ ഫൗണ്ടേഷന്‍ എന്നിവരില്‍
ആരാണ്
നിര്‍വ്വഹണോദ്യാേഗസ്ഥനെന്നും
ടി പ്രവൃത്തികള്‍ ഒറിജിനല്‍
പ്രവൃത്തികളായാണോ ഡെപോസിറ്റ്
പ്രവൃത്തികളായാണോ നിര്‍വ്വഹണം
നടത്തുന്നത് എന്നും അറിയിക്കുമോ
; വിശദാംശം ലഭ്യമാക്കുമോ?
4228.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ എം.എല്‍.എ. മാരുടെ
ആസ്തി വികസന ഫണ്ടില്‍ നിന്നും
ഉപയോഗിച്ച് നാല് കോടി രൂപ
വിനയോഗിച്ച ഓരോ നിയോജക
മണ്ഡലത്തിലും നിര്‍മ്മിക്കാന്‍
തീരുമാനിച്ച ഐസൊലേഷന്‍
വാര്‍ഡന്റെ നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍ ഏത്
ആശുപത്രിയെയാണ് ഐസൊലേഷന്‍
വാര്‍ഡ് നിര്‍മ്മാണത്തിന്
തെരഞ്ഞെടുത്തതെന്നും അതിന്റെ
നിര്‍വഹണ ചുമതല ആര്‍ക്കാണെന്നും
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
4229.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ നാളിതുവരെ തരൂർ
മണ്ഡലത്തിലെ എം.എൽ.എ. ആസ്ഥി
വികസന ഫണ്ട്, പ്രത്യേക വികസന
നിധി എന്നിവയുടെ നിലവിലെ ടെൻഡർ
സേവിംഗ്സ് തുക എത്രയാണെന്ന്
വർഷം തിരിച്ച് ലഭ്യമാക്കാമോ?
4230.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം എം.എല്‍.എ. ആസ്തി വികസന
ഫണ്ടിലെ ടെണ്ടര്‍ സേവിംഗ്സ് തുക
ഉപയോഗിച്ച് പുതിയ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
ഇത്തരത്തില്‍
ടെണ്ടര്‍ സേവിംഗ്സ് ഉപയോഗിച്ച്
ഭരണാനുമതി ലഭ്യമാക്കുന്നതിന്
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ;
(
സി )
ടെണ്ടര്‍
സേവിംഗ്സ് ഉപയോഗിച്ച് പുതിയ
പ്രവൃര്‍ത്തികള്‍ക്ക് ഭരണാനുമതി
നല്‍കുന്നതിന്
ധനകാര്യവകുപ്പില്‍ നിന്ന്
സ്പെഷ്യല്‍ സാങ്ഷന്‍
ആവശ്യമുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
4231.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
നിയോജക മണ്ഡലത്തില്‍ 2016-17
വര്‍ഷത്തെ ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്നതിനായി പ്രസ്തുത
കാലയളവിലെ മലമ്പുഴ എം.എല്‍.എ.
ശിപാര്‍ശ ചെയ്ത തേനാരി സ്കൂളിന്
ചുറ്റുമതിലും ക്ലാസ്സ് റൂമും
നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്കായി നീക്കി വച്ച
തുക എത്രയാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടെങ്കില്‍
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
4232.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരി നേരിടുന്നതിന്റെ
ഭാഗമായി ഐസൊലേഷൻ വാർഡുകൾ
നിർമ്മിക്കുന്നതിന് എം.എൽ.എ.
മാരുടെ ആസ്തി വികസന ഫണ്ടിൽ
നിന്നും ആകെ എത്ര രൂപയാണ്
നീക്കിവച്ചതെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
തുകയിൽ നിന്നും നാളിതുവരെ എത്ര
രൂപയാണ് ചെലവാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനത്ത്
നാളിതുവരെ നിർമ്മാണം
പൂർത്തിയാക്കി ബില്ലുകൾ
സമർപ്പിച്ചിട്ടുള്ള ഐസൊലേഷൻ
വാർഡുകളുടെ എണ്ണം എത്രയാണ്;
മണ്ഡലം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
4233.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജക മണ്ഡലത്തിലെ 2016 മുതല്‍
2021 വരെയുളള കാലയളവില്‍ ആസ്തി
വികസന ഫണ്ടില്‍ നിന്നുമുളള
ടെണ്ടര്‍ സേവിംഗ്സ് എത്രയെന്ന്
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
തരംതിരിച്ച് നല്‍കാമോ;
(
ബി )
പ്രസ്തുത
ടെണ്ടര്‍ സേവിംഗ്സ് വഴി
ലഭിക്കുന്ന തുകയ്ക്കുളള
പ്രെപ്പോസലുകള്‍
സമര്‍പ്പിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
4234.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22,
2022-23 എന്നീ വർഷങ്ങളിൽ
അഴീക്കോട് നിയോജക മണ്ഡലത്തിൽ
എം.എൽ.എ. യുടെ ആസ്തി വികസന
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
സംബന്ധിച്ച വിവരം
പ്രവൃത്തികളുടെ ലിസ്റ്റ് സഹിതം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4235.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017
മുതല്‍ നാളിതുവരെ എം.എല്‍.എ.
മാരുടെ ആസ്തിവികസന ഫണ്ടില്‍
നിന്നും, പ്രത്യേക വികസന
ഫണ്ടില്‍ നിന്നും എത്ര ക്ഷീര
സഹകരണസംഘങ്ങള്‍ക്കാണ് കെട്ടിടം
നിര്‍മ്മിക്കുന്നതിന് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്നും ഈ
സഹകരണ സംഘങ്ങളുടെ ഭൂമി ആരുടെ
ഉടമസ്ഥതയിലുള്ളതാണെന്നും
അറിയിക്കാമോ;
(
ബി )
ക്ഷീര
സഹകരണ സംഘങ്ങളുടെ
ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ. ഫണ്ട്
വിനിയോഗിക്കുന്നതിനുള്ള തടസ്സം
എന്താണെന്ന് അറിയിക്കാമോ;
(
സി )
സംസ്ഥാനത്തെ
ക്ഷീര സഹകരണ സംഘങ്ങളുടെ
ഉടമസ്ഥതയിലുള്ള ഭൂമിയില്‍
കെട്ടിടം നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ. ഫണ്ട്
അനുവദിക്കുന്നതിനായി പ്രത്യേക
ഉത്തരവ് പുറപ്പെടുവിക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
4236.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
നിയോജക മണ്ഡലത്തില്‍ 2016-17
വര്‍ഷത്തെ ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്നതിനായി പ്രസ്തുത
കാലയളവിലെ മലമ്പുഴ എം.എല്‍.എ.
ശിപാര്‍ശ ചെയ്ത
എണ്ണപ്പാടം-അണപ്പാറ റോഡ്
നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി എത്ര രൂപയാണ്
നീക്കി വെച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടെങ്കില്‍
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
4237.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21,
2021-22 എന്നീ വർഷങ്ങളിൽ
പ്രത്യേക വികസന നിധി
(എസ്.ഡി.എഫ്.), ആസ്തി വികസന
ഫണ്ട് (എ.ഡി.എഫ്.) എന്നിവ
വിനിയോഗിച്ച്
നടപ്പാക്കുന്നതിനായി മഞ്ചേശ്വരം
നിയോജക മണ്ഡലത്തിൽ നിന്നും
സമർപ്പിച്ച പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളിൽ നാളിതുവരെ ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികളുടെ വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ;
ഭരണാനുമതി നൽകാൻ വൈകുന്നതിന്റെ
കാരണമെന്താണെന്ന് വിശദമാക്കുമോ;
(
സി )
2020-21,
2021-22 എന്നീ വർഷങ്ങളിൽ
പ്രസ്തുത മണ്ഡലത്തിൽ എം.എൽ.എ.
പ്രത്യേക വികസന നിധി, നിയോജക
മണ്ഡല ആസ്തി വികസന ഫണ്ട് എന്നിവ
ഉപയോഗിച്ച് നിർവഹിച്ച
പദ്ധതികളുടെ പ്രവർത്തന
പുരോഗതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
4238.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എല്‍.എ.-
അസറ്റ് ഡെവലപ്മെന്റ് ഫണ്ട്,
സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ട്
എന്നിവ ഉപയോഗിച്ച് നടത്താവുന്ന
വികസന പ്രവര്‍ത്തനങ്ങളുടെ
നിലവിലുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുതുക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(
ബി )
ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ചുകൊണ്ടുള്ള
നിര്‍മ്മിതികള്‍, റോഡുകളില്‍
ടൈലുകള്‍ വിരിയ്ക്കല്‍, ബി.എം.
&ബി.സി. നവീകരണം, കാന,
ഡ്രെയിനേജ് ഇവയുടെ നിര്‍മ്മാണം,
റാമ്പുകളുടെ നിര്‍മ്മാണം
തുടങ്ങിയ പ്രവൃത്തികള്‍ക്കും
അനുമതി ലഭ്യമാക്കുന്ന തരത്തില്‍
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
ഭേദഗതികള്‍ വരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
മണ്ഡലത്തിലെ
ആവശ്യങ്ങള്‍ പരിഗണിച്ച്
എം.എല്‍.എ.മാര്‍
സമര്‍പ്പിക്കുന്ന വികസന
ശിപാര്‍ശകളില്‍ അതിന്റെ സാധ്യത
മാത്രം പരിശോധിച്ച്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4239.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എൽ.എ.
മാരുടെ പ്രത്യേക വികസന നിധിയിലെ
ടെണ്ടർ സേവിംഗ്സ് തുക
ഉപയോഗിച്ച് മറ്റ്
പ്രവൃത്തികൾക്ക് പ്രൊപ്പോസലുകൾ
സമർപ്പിക്കുവാൻ നിലവിൽ
വ്യവസ്ഥയുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കിൽ
ആസ്തി വികസന ഫണ്ടിനുള്ളത് പോലെ
പ്രത്യേക വികസന നിധിയ്ക്കും
അതിനുള്ള അനുമതി നൽകുമോയെന്ന്
വ്യക്തമാക്കുമോ?
4240.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
നിയോജക മണ്ഡലത്തിലെ എം.എല്‍.എ.
യുടെ ആസ്തി വികസന ഫണ്ട്
പദ്ധതികളില്‍ നിന്നും ഉള്ള
ടെണ്ടര്‍ സേവിംഗ്സ് തുക
എത്രയാണെന്ന് വിശദമാക്കാമോ?
4241.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സംസ്ഥാനങ്ങളുമായി പങ്കിടാത്ത
തരത്തിലുള്ള
സര്‍ചാര്‍ജ്ജുകളിലും
സെസ്സുകളിലും കഴിഞ്ഞ ഏതാനും
വര്‍ഷങ്ങളായി വര്‍ദ്ധനവ്
വരുത്തുന്നുണ്ടോ;
(
ബി )
കേന്ദ്രാവിഷ്‍കൃത
പദ്ധതികള്‍ നിര്‍ത്തലാക്കുകയും
ഗാഡ്ഗില്‍ ഫോര്‍മുലയുടെ
അടിസ്ഥാനത്തില്‍ പ്ലാന്‍
ഗ്രാന്റായി നല്‍കിയിരുന്ന
കേന്ദ്ര സഹായം നിർത്തലാക്കുകയും
ചെയ്തിട്ടുണ്ടോ;
(
സി )
കേന്ദ്രാവിഷ്‍കൃത
പദ്ധതികള്‍ക്കായുള്ള വിഹിതം
കുറച്ചത് മൂലം സംസ്ഥാനത്തെ
പദ്ധതി പ്രവര്‍ത്തനങ്ങളില്‍
പ്രതിസന്ധികള്‍
ഉണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
വിവിധ കേന്ദ്രാവിഷ്‍കൃത
പദ്ധതികള്‍ക്കായി ലഭിക്കേണ്ട
കേന്ദ്ര വിഹിതത്തില്‍
വരുത്തിയിരിക്കുന്ന കുറവ്
എത്രയാണെന്ന് അറിയിക്കാമോ?
4242.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
ധനകാര്യ കമ്മീഷന്‍ 2023-24
സാമ്പത്തിക വര്‍ഷം കേരളത്തിന്
നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള
നികുതി വിഹിതം കേന്ദ്ര നികുതി
വരുമാനത്തിന്റെ എത്ര ശതമാനമാണ്;
ഉദ്ദേശം വരുന്ന തുക എത്രയാണ്;
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്
ഇതില്‍ കുറവ് വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
15-ാം
ധനകാര്യ കമ്മീഷന്‍ നിലവിൽ
വന്നത് മുതല്‍ ഓരോ സാമ്പത്തിക
വര്‍ഷവും കേരളത്തിന് അനുവദിച്ച
നികുതി വിഹിതം എത്ര ശതമാനം/എത്ര
തുക എന്നത് സാമ്പത്തിക വര്‍ഷം
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനങ്ങള്‍ക്ക്
നികുതി വിഹിതം നിര്‍ണ്ണയിച്ച്
നല്‍കുന്നതിന് കേന്ദ്ര ധനകാര്യ
കമ്മീഷന്‍ മാനദണ്ഡമാക്കുന്നത്
ഏതൊക്കെ ഘടകങ്ങളാണെന്ന്
അറിയിക്കുമോ ;
(
ഡി )
കേരളത്തേക്കാള്‍
ജനസംഖ്യ കുറവുളള
സംസ്ഥാനങ്ങള്‍ക്ക്
കേരളത്തെക്കാള്‍ കൂടുതല്‍
ശതമാനം നികുതി വിഹിതം
അനുവദിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഇ )
പത്താം
ധനകാര്യ കമ്മീഷന്‍ മുതല്‍
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍
വരെ കേരളത്തിന് അനുവദിച്ച
കേന്ദ്ര നികുതി വിഹിതം വര്‍ഷം
തിരിച്ച് ശതമാന കണക്കില്‍
ലഭ്യമാക്കാമോ; 13 ഉം 14ഉം 15ഉം
ധനകാര്യകമ്മീഷനുകള്‍ നികുതി
വിഹിതം നിശ്ചയിക്കുന്നതിന്
മാനദണ്ഡങ്ങളില്‍
വരുത്തിയിട്ടുളള മാറ്റങ്ങള്‍
എന്തൊക്കെ എന്ന് ഇനം തിരിച്ച്
വിശദാംശം സഹിതം വ്യക്തമാക്കാമോ;
(
എഫ് )
ജനസംഖ്യ
നിയന്ത്രണത്തിലും പ്രതിശീര്‍ഷ
വരുമാനത്തിലും കേരളം മറ്റ്
സംസ്ഥാനങ്ങളെക്കാള്‍ മികച്ച
നിലയില്‍ ആയത് മൂലം കേന്ദ്ര
നികുതി വിഹിതം
ലഭിക്കുന്നതിലുണ്ടായ കുറവ്
ധനകാര്യകമ്മീഷനെ
അറിയിക്കുന്നതിനും അര്‍ഹമായ
വിഹിതം ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
4243.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നബാര്‍ഡ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
നിർദ്ദേശിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
4244.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശപൊതു
സര്‍വ്വീസിന്റെ ഭാഗമായി
നിലവില്‍ വരേണ്ട
ഇന്റര്‍-ട്രാന്‍സ്ഫര്‍
പോളിസിയ്ക്ക് മുന്നോടിയായി
നടപ്പിലാക്കേണ്ട സ്പാര്‍ക്ക്
അധിഷ്ഠിത സര്‍വ്വീസ് തദ്ദേശ
പൊതുസര്‍വ്വീസില്‍ ഉള്‍പ്പെട്ട
മുഴുവന്‍ ജീവനക്കാര്‍ക്കും
നടപ്പിലാക്കാമോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇന്റര്‍
ട്രാന്‍സ്ഫര്‍ പോളിസി
നടപ്പിലാക്കുന്നതിന്റെ ഭാഗമായി
പൊതുസര്‍വ്വീസില്‍ ഉള്‍പ്പെട്ട
മുഴുവന്‍ ജീവനക്കാരെയും
സ്പാര്‍ക്ക് അധിഷ്ഠിത
സര്‍വ്വീസിലേക്ക് കൊണ്ട്
വരുന്നതിന് നിലവില്‍ ധനകാര്യ
വകുപ്പിലുള്ള ഫയലിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ്
വിഭാഗത്തിലെ ജീവനക്കാര്‍ക്ക്
സ്പാര്‍ക്ക് നടപ്പിലാക്കിയ
മാതൃകയില്‍ പൊതു സര്‍വ്വീസില്‍
ഉള്‍പ്പെട്ട മുഴുവന്‍
വകുപ്പിലെയും ജീവനക്കാര്‍ക്ക്
സ്പാര്‍ക്ക് നടപ്പിലാക്കുവാന്‍
അനുമതി നല്‍കാമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
വിഷയം സംബന്ധിച്ച് തദ്ദേശപൊതു
സര്‍വ്വീസ് പ്രിന്‍സിപ്പല്‍
ഡയറക്ടര്‍ പ്രായോഗിക ശിപാര്‍ശ
നല്കിയിട്ടുണ്ടോ; എങ്കിൽ ആയത്
അംഗീകരിക്കുമോ എന്നത്
വ്യക്തമാക്കാമോ?
4245.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ ഗ്യാരണ്ടി നൽകി
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
വാഹന വായ്പ എടുക്കുന്നതിനുള്ള
പദ്ധതി തയ്യാറാക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
ബി )
ഇതിനായി
സ്വകാര്യ പൊതുമേഖല ബാങ്കുകള്‍,
സഹകരണ ബാങ്കുകള്‍
എന്നിവിടങ്ങളില്‍ നിന്നും
താൽപ്പര്യപത്രം (expression of
interest ) വാങ്ങി ഭവനവായ്പ
അനുവദിക്കുന്ന മാതൃകയില്‍
നാലുചക്ര വാഹനങ്ങള്‍
വാങ്ങുന്നതിന് മിതമായ പലിശ
നിരക്കില്‍ വായ്പ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇത്തരത്തില്‍
പ്രത്യേക പലിശയിളവില്‍
അനുവദിക്കുന്ന വാഹന വായ്പകളുടെ
തിരിച്ചടവ് കലാവധി കുറഞ്ഞത്
പത്തുവര്‍ഷമായി പുതുക്കി
നല്‍കുന്നതിന് സംസ്ഥാനത്തെ
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ്
കമ്മിറ്റി ധനകാര്യ
സ്ഥാപനമേധാവികളുടെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4246.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ വകുപ്പുകളിൽ
നിയമിതരായിട്ടുള്ള സീനിയർ
ഫിനാൻസ് ഓഫീസർമാരുടെയും;
ഫിനാൻസ് ഓഫീസർമാരുടെയും;
ഫിനാൻഷ്യൽ
അസിസ്റ്റന്റുമാരുടെയും; ഡിവിഷണൽ
അക്കൗണ്ടന്റുമാരുടെയും ഭരണപരവും
ധനപരവുമായ അധികാരങ്ങളും
ചുമതലകളും കർത്തവ്യങ്ങളും
വിശദമാക്കി എന്തെങ്കിലും
സർക്കാർ ഉത്തരവുകളോ
സർക്കുലറുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ജീവനക്കാരുടെ ഭരണപരവും
ധനപരവുമായ അധികാരങ്ങളും
ചുമതലകളും കർത്തവ്യങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
4247.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ
പദ്ധതി പിൻവലിക്കുന്നതിന്
കാലതാമസം ഉണ്ടാകാൻ
കാരണമെന്താണെന്ന് അറിയിക്കുമോ?
4248.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പങ്കാളിത്ത
പെൻഷൻ സംബന്ധിച്ച് നിയോഗിച്ച
വിദഗ്ധ സമിതി റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
റിപ്പോർട്ട് ലഭ്യമാക്കാമോ;
(
ബി )
പങ്കാളിത്ത
പെൻഷൻ ഉപേക്ഷിക്കുന്നത്
പരിഗണനയിൽ ഉണ്ടോയെന്ന്
വിശദമാക്കാമോ?
4249.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയിൽ അവയവമാറ്റ
ശസ്ത്രക്രിയയ്ക്കുള്ള ഫണ്ട്
തീർന്നതിനാൽ മുൻനിശ്ചയിച്ച
ശസ്ത്രക്രിയകൾ വരെ ആശുപത്രികൾ
മാറ്റിവയ്ക്കുന്ന ഗുരുതരമായ
സ്ഥിതിവിശേഷം
സംജാതമായിട്ടുള്ളത് സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ;
അടിയന്തരമായി ഫണ്ട് അനുവദിച്ച്
നൽകുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ജീവനക്കാരിൽ
നിന്നും മെഡിസെപ്പ് ഇൻഷുറൻസ്
പ്രീമിയം പിരിച്ചെടുത്ത ശേഷം
ചികിത്സ നിഷേധിക്കുന്ന
സാഹചര്യത്തിൽ താല്പര്യമില്ലാത്ത
ജീവനക്കാർക്ക് പ്രസ്തുത
ഇൻഷുറൻസ് പദ്ധതിയിൽ നിന്നും
പിന്മാറുന്നതിന് അവസരം
നൽകുമോയെന്ന് വ്യക്തമാക്കുമോ?
4250.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പങ്കാളിത്ത
പെന്‍ഷന്‍ പദ്ധതിയില്‍
ഉള്‍പ്പെടുന്ന സംസ്ഥാന
സര്‍വ്വീസ് ജീവനക്കാര്‍,
ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍,
ആള്‍ ഇന്ത്യാ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍ എന്നിവരുടെ
എന്‍.പി.എസ്. അക്കൗണ്ടിലേക്ക്
സംസ്ഥാന സര്‍ക്കാര്‍
അടവാക്കുന്ന വിഹിതം
വകയിരുത്തുന്ന ചെലവ് ശീര്‍ഷകം
ഏതെന്നും 2016-2017 മുതല്‍
2021-22 സാമ്പത്തിക വര്‍ഷം വരെ
ഓരോ സാമ്പത്തിക വര്‍ഷവും
പ്രസ്തുത ശീര്‍ഷകത്തിലെ ചെലവ്
എത്രയെന്നും ഇനം തിരിച്ച്
വിശദമാക്കാമോ?
4251.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ മെഡിസെപ്പില്‍
ഉള്‍പ്പെടുത്തിയ ഓരോ
ആശുപത്രിയിലും നാളിതുവരെ എത്ര
പേര്‍ക്ക് ചികില്‍സാ സൗകര്യം
ലഭിച്ചുവെന്ന് വിശദമാക്കുമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ ഈ ഇനത്തില്‍ ആകെ
അനുവദിച്ച തുക ആശുപത്രി
അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
4252.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജി.എസ്.ടി.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റവുമായി
ബന്ധപ്പെട്ട് നികുതി വകുപ്പ്
സെക്രട്ടറിയ്ക്കും നികുതി
വകുപ്പ് കമ്മീഷണർക്കുമെതിരെ
കേരള അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റേയോ പട്ടികജാതി
കമ്മീഷന്റേയോ ഉത്തരവുകൾ
മനഃപ്പൂർവ്വം
പാലിക്കാതിരുന്നതിന്റെ പേരിൽ
കോടതിയലക്ഷ്യ നടപടികൾ
എന്തെങ്കിലും ഉണ്ടാക്കുകയോ
നിലനിൽക്കുകയോ
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ; എങ്കിൽ
ഏതെല്ലാം കേസുകളിലാണ്
കോടതിയലക്ഷ്യ നടപടികൾ
ഉണ്ടാക്കുകയോ നിലനിൽക്കുകയോ
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മേൽസൂചിപ്പിച്ച
പ്രകാരം കോടതിയലക്ഷ്യ നടപടികൾ
ഉണ്ടാകുവാനുള്ള കാരണങ്ങൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
സി )
കോടതിയലക്ഷ്യ
നടപടികൾക്കെതിരെ ഏതെങ്കിലും
കേസുകളിൽ ഹൈക്കോടതിയെ സമീപിച്ച്
സ്റ്റേ സമ്പാദിച്ചിട്ടുണ്ടോ;
(
ഡി )
സ്റ്റേ
സമ്പാദിച്ചിട്ടില്ലെങ്കിൽ
ആയതിനുള്ള കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ജി.എസ്.
ടി. വകുപ്പുമായി ബന്ധപ്പെട്ട
ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ
കമ്മിറ്റി (ഡി.പി.സി.) യിൽ
വിജിലൻസ് അന്വേഷണം നടക്കുന്നു
എന്ന കാരണത്താൽ പ്രൊമോഷൻ
നൽകുന്നതിൽ ടി വകുപ്പിലെ
ഉദ്യോഗസ്ഥരെ 2019 മുതൽ മാറ്റി
നിർത്തിയ എത്ര കേസുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും
ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
(
എഫ് )
അപ്രകാരം
വിജിലൻസ് അന്വേഷണം നടക്കുന്നു
എന്ന കാരണത്താൽ ഉദ്യോഗസ്ഥരെ
വകുപ്പുതല സ്ഥാനക്കയറ്റം
നിർണ്ണയിക്കുന്ന യോഗത്തിൽ
ഉൾപ്പെടുത്താതിരിക്കുന്നത് കേരള
ഹൈക്കോടതിയുടെ ഒ.പി. 336/2019
സ്റ്റേറ്റ് ഓഫ് കേരള vs
ബാബുപ്രസാദ് ബി എന്ന കേസിലെ
വിധിന്യായത്തിനും യൂണിയൻ ഓഫ്
ഇന്ത്യ vs കെ.വി. ജാനകി രാമൻ
എന്ന കേസിലെ ബഹു. പരമോന്നത
നീതിപീഠത്തിന്റെ
വിധിന്യായത്തിനും എതിരാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(
ജി )
മേൽപ്രകാരം
അന്യായമായി ഉദ്യോഗസ്ഥർക്ക്
പ്രൊമോഷൻ നിഷേധിച്ച കാര്യത്തിൽ
ജി.എസ്.ടി. കമ്മീഷണറേറ്റിലെ
ഡെപ്യൂട്ടി കമ്മീഷണർ-I പേഴ്സണൽ
അഡ്മിനിസ്ട്രേഷൻ എന്ന തസ്തിക
വഹിക്കുന്ന ഉദ്യോഗസ്ഥന്റെ
ഭാഗത്ത് നിന്ന് എന്തെങ്കിലും
അലംഭാവമോ കൃത്യവിലോപമോ
നടന്നിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
4253.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിസെപ്
പദ്ധതിയിൽ അവയവമാറ്റ
ശസ്ത്രക്രിയക്കായി കോർപ്പസ്
ഫണ്ടിൽ എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും എത്ര
അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള
ക്ലെയിം നൽകിയിട്ടുണ്ടെന്നും
എത്ര ശസ്ത്രക്രിയകൾക്കുള്ള
ക്ലെയിം നൽകാൻ
ബാക്കിയുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
അവയവമാറ്റ
ശസ്ത്രക്രിയ്ക്കുള്ള ഫണ്ട്
വിഹിതം കഴിഞ്ഞതായി ഇൻഷുറൻസ്
കമ്പനിയിൽ നിന്നും
ആശുപത്രികൾക്ക് അറിയിപ്പ്
ലഭിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിജസ്ഥിതി
വ്യക്തമാക്കുമോ?
4254.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയിൽ നാളിതുവരെ
ആശുപത്രികളില്‍ നൽകിയ
ക്ലെയിമുകളിൽ എത്ര എണ്ണം
നിരസിക്കപ്പെട്ടിട്ടുണ്ട്;
ഏതൊക്കെ ചികിത്സകൾക്കുള്ള
ക്ലെയിം ആണ് നിരസിക്കപ്പെട്ടത്;
ആകെ എത്ര രൂപയുടെ ക്ലെയിമുകള്‍
നിരസിക്കപ്പെട്ടിട്ടുണ്ട്;
ക്ലെയിം നിരസിക്കപ്പെട്ട
കേസുകളിൽ ജീവനക്കാർ
ചികിത്സയ്ക്കുള്ള പണം
അടയ്ക്കേണ്ടതായി വന്നിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര കേസുകളിൽ
ഇപ്രകാരം തുക അടയ്ക്കേണ്ടതായി
വന്നു എന്നിവയുടെ വിശദാംശം
സർക്കാർ ആശുപത്രി സ്വകാര്യ
ആശുപത്രി എന്നിങ്ങനെ തരം
തിരിച്ച് ലഭ്യമാക്കുമോ?
4255.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
30.12.2022
തീയതിയിലെ
ജി.ഒ.(പി)No.148/2022/ഫിന്‍.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
ലാസ്റ്റ് ഗ്രേഡ്
കാറ്റഗറിയിലുള്ള
ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍
നിലവില്‍ പണമായി
കൈമാറുന്നുണ്ടോ; വിശദമാക്കാമോ;
(
ബി )
ട്രഷറി
ഡയറക്ടര്‍ എല്ലാ ട്രഷറി
ഓഫീസര്‍മാര്‍ക്കും നല്‍കിയ
റ്റി.ആര്‍.വൈ./109/2023-ഇ1
കത്തിലെ നിര്‍ദ്ദേശ പ്രകാരം
ലാസ്റ്റ് ഗ്രേഡ് കാറ്റഗറി
ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍
അനുവദിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ലാസ്റ്റ്
ഗ്രേഡ് കാറ്റഗറി ജീവനക്കാരുടെ
അതേ ശമ്പള സ്കെയിലില്‍ ജോലി
ചെയ്യുന്ന ഫാം തൊഴിലാളികള്‍ക്ക്
ലീവ് സറണ്ടര്‍
അനുവദിക്കുന്നതില്‍
എന്തെങ്കിലും തടസ്സങ്ങളുണ്ടോ;
എങ്കില്‍ അവ പരിഹരിക്കുന്നതിന്
പുതിയ ഉത്തരവിന്റെ
ആവശ്യമുണ്ടോയെന്നും
അറിയിക്കാമോ;
(
ഡി )
ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന ആനുകൂല്യങ്ങള്‍
തടസ്സങ്ങളില്ലാതെ ഫാം
തൊഴിലാളികള്‍ക്കും
നല്‍കുന്നതിന് ആവശ്യമായ
ക്രമീകരണം സ്പാര്‍ക്കില്‍
ഏര്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
4256.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
വാഹനങ്ങളുടെ ദുരുപയോഗം
കണ്ടെത്തുവാൻ ധനകാര്യ പരിശോധന
വിഭാഗം സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
സർക്കാർ
വാഹനങ്ങളുടെ ദുരുപയോഗം
സംബന്ധിച്ച പരിശോധനകൾ ഇപ്പോൾ
ധനകാര്യ പരിശോധന വിഭാഗം
കാര്യക്ഷമമായി നടത്തുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതുമൂലം സർക്കാർ വാഹനങ്ങൾ
ഉപയോഗിക്കുവാൻ അനുമതിയില്ലാത്ത
ഉദ്യോഗസ്ഥർ പോലും വാഹനങ്ങൾ
ദുരുപയോഗം ചെയ്യുന്നത്
വർദ്ധിച്ചുവരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം
തടയുന്നതിനായുള്ള നടപടികൾ
സ്വീകരിക്കുവാൻ ധനകാര്യ പരിശോധന
വിഭാഗത്തിന് നിർദേശം നൽകുമോ?
4257.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂർ
നിയോജക മണ്ഡലത്തിലെ കോട്ടായി
ഐ.എച്ച്.ആർ.ഡി. കെട്ടിട
നിർമ്മാണത്തിനായി 2020-21
വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച
അഞ്ച് കോടി രൂപ ബന്ധപ്പെട്ട
വകുപ്പിന്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4258.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ വാര്‍ഷിക
പദ്ധതിയ്ക്കായി എത്ര കോടി
രൂപയാണ് നീക്കിവച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ; വാര്‍ഷിക
പദ്ധതിയില്‍ നാളിതുവരെ ഓരോ
വകുപ്പും എത്ര കോടി രൂപ വീതം
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(
ബി )
2022-23
വാര്‍ഷിക പദ്ധതിയില്‍ 2023
ജനുവരി 31-നകം എത്ര ശതമാനം തുക
ഓരോ വകുപ്പും ചെലവിടണമെന്നാണ്
നിർദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ 20% ബഡ്ജറ്റ് പ്രൊവിഷൻ
ലഭിച്ച പദ്ധതികള്‍
4259.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
മുതല്‍ 2022-23 വരെയുളള
സാമ്പത്തിക വര്‍ഷങ്ങളിലെ
ബഡ്ജറ്റുകളില്‍ 20% ബഡ്ജറ്റ്
പ്രൊവിഷന്‍ ലഭിച്ച പാലക്കാട്
ജില്ലയിലെ പദ്ധതികള്‍ നിയോജക
മണ്ഡലങ്ങള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ ഓരോന്നിന്റേയും
നിലവിലെ സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
4260.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2011-12
സാമ്പത്തിക വര്‍ഷം മുതല്‍
2020-21 സാമ്പത്തിക വര്‍ഷം വരെ
ഓരോ വര്‍ഷവും ബജറ്റ്
എസ്റ്റിമേറ്റുകളുടെ അനുബന്ധം
II-ൽ വരുന്ന മരാമത്ത് പണികളില്‍
ഇരുപത് ശതമാനം തുക
വകയിരുത്തിയിട്ടുള്ള പൂഞ്ഞാർ
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
വർഷം തിരിച്ച് വ്യക്തമാക്കാമോ?
4261.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
നടപ്പിലാക്കുന്നത് മോണിട്ടര്‍
ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
2021-22,
2022-23 ബജറ്റുകളില്‍
ഉള്‍പ്പെട്ട പ്രവൃത്തികളില്‍
എത്ര പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും
എത്ര പ്രവൃത്തികള്‍
നടപ്പിലാക്കാനുണ്ടെന്നും അവ
എപ്പോള്‍ നടപ്പിലാക്കുമെന്നും
അറിയിക്കുമോ?
4262.
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
വാങ്ങുന്നവരുടെ എണ്ണം
പരിമിതപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
സാമൂഹ്യ
സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ
എണ്ണം
പരിമിതപ്പെടുത്തുന്നതിനായി
പ്രസ്തുത പെൻഷൻ വാങ്ങുന്നവർ
വരുമാന സർട്ടിഫിക്കറ്റ്
ഹാജരാക്കുവാൻ
നിർദ്ദേശിച്ചിട്ടുണ്ടോ;
(
സി )
സാമൂഹ്യ
സുരക്ഷാ പെൻഷൻ വിതരണത്തിനായി
രൂപീകരിച്ച കമ്പനിക്ക് സർക്കാർ
നൽകേണ്ട തുക
കണക്കാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
4263.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷേമ
പെൻഷൻ പദ്ധതിയിൽ പെൻഷൻ
ലഭിക്കുന്നവർക്ക് സാമൂഹ്യ
സുരക്ഷാ പെൻഷൻ പൂർണ്ണമായും
നൽകുന്നുണ്ടോ;
(
ബി )
തൊഴിലാളി
ക്ഷേമനിധിയിൽ വിഹിതം അടച്ച്
പെൻഷൻ ലഭിക്കുന്നവർക്ക് വിധവ,
വികലാംഗ, വാർദ്ധക്യകാല പെൻഷനുകൾ
പൂർണ്ണമായും നൽകാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4264.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023
ജനുവരിയിലെ കണക്ക് പ്രകാരം
സംസ്ഥാനത്ത് എത്ര പേർക്കാണ്
സാമൂഹിക ക്ഷേമ പെൻഷനും
ക്ഷേമനിധി പെൻഷനും
നൽകുന്നതെന്ന് വ്യക്തമാക്കാമോ;
(
ബി )
2023
ജനുവരിയിലെ കണക്ക് പ്രകാരം എത്ര
പേരുടെ പെൻഷനാണ് സസ്പെൻഡ്
ചെയ്തു
നിർത്തിയിരിക്കുന്നതെന്നും
ഇതിന്റെ കാരണങ്ങളും
വ്യക്തമാക്കാമോ;
(
സി )
ക്ഷേമനിധി
പെൻഷൻ നൽകുവാൻ സർക്കാർ ഗ്രാന്റ്
നൽകുന്നുണ്ടോ; എങ്കിൽ ഒരോ
ക്ഷേമനിധി ബേർഡിനും എത്ര
തുകയാണ് ഗ്രാന്റായി
നൽകുന്നതെന്ന് വിശദീകരിക്കാമോ?
4265.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകള്‍ വഴി സംസ്ഥാന
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന
പെന്‍ഷനുകളും ധനസഹായങ്ങളും
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
സാമൂഹിക
സുരക്ഷാ മിഷന്‍ മുഖേന
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന
പെന്‍ഷനുകള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ?
4266.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ പെന്‍ഷൻ
വാങ്ങിക്കൊണ്ടിരിക്കുന്നവരില്‍
ഏറെ പേരും അനര്‍ഹരാണെന്ന്
ധനവകുപ്പ് കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(
ബി )
അനര്‍ഹരെ
കണ്ടെത്തുന്നതിനായി നടത്തിയ
മസ്റ്ററിംങ് കൂടാതെ
മറ്റെന്തെങ്കിലും പരിശോധനകള്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
അനര്‍ഹരായി ലിസ്റ്റിൽ എത്ര
ആളുകള്‍ ഉണ്ടെന്നാണ്
കണ്ടെത്തിയതെന്ന് വിശദമാക്കാമോ;
(
സി )
അനര്‍ഹർ
കൈപ്പറ്റിയ തുക
തിരിച്ചുപിടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
ഡി )
നിലവില്‍
എത്രയാളുകളാണ് പെന്‍ഷന്‍
വാങ്ങുന്നതെന്നും ഓരോ മാസവും
ഇതിനായി എത്ര തുക ചെലവ്
വരുന്നുവെന്നും
വെളിപ്പെടുത്തുമോ?
4267.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലയളവിലും (2016-21) ഈ
സര്‍ക്കാരിന്റെ കാലയളവിലും
സംസ്ഥാനത്ത് ക്ഷേമനിധി
പെന്‍ഷന്‍, സാമൂഹിക സുരക്ഷാ
പെന്‍ഷന്‍ എന്നീ ഇനങ്ങളിൽ എത്ര
പേര്‍ക്ക് എത്ര രൂപ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ 44 ക്ഷേമനിധി
പെന്‍ഷനുകൾ, വിശ്വകര്‍മ്മ
പെന്‍ഷന്‍, തെങ്ങുകയറ്റ
തൊഴിലാളി പെന്‍ഷന്‍,
ക്യാന്‍സര്‍ പെന്‍ഷന്‍,
അവശകലാകാര പെന്‍ഷന്‍ മുതലായ
പെന്‍ഷനുകളിൽ ഓരോ പെൻഷൻ
ഇനത്തിലും നല്‍കിയിട്ടുള്ള
തുകയെത്രേയെന്ന് പ്രത്യേകമായി
നല്‍കാമോ?
4268.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സാമൂഹ്യക്ഷേമ പെൻഷനുകൾ
നിലവിൽ എത്ര മാസത്തെ കുടിശിക
വിതരണം ചെയ്യാൻ ഉണ്ടെന്ന് ഇനം
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കുടിശിക വിതരണം ചെയ്യുന്നതിന്
എത്ര തുക ആവശ്യമാണെന്ന് ഇനം
തിരിച്ച് വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം
ചെയ്യുന്നതിനായി നിലവിൽ
ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം
എന്താണെന്ന് വ്യക്തമാക്കുമോ?
4269.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പെന്‍ഷന്‍ ആനുപാതികമായി
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോയെന്ന്
വിശദമാക്കുമോ;
(
സി )
കോവിഡ്
പ്രതിസന്ധി മൂലവും അസുഖം, അപകടം
തുടങ്ങിയ കാരണങ്ങളാലും അംശാദായം
അടയ്ക്കാനാവാതെ അംഗത്വം
പുതുക്കാനാവാത്ത അഞ്ച് വര്‍ഷം
വരെ കുടിശിക വരുത്തിയിട്ടുള്ള
അംഗങ്ങള്‍ക്ക് അംഗത്വം
പുതുക്കാനുള്ള അവസരം നല്‍കുന്ന
കാര്യം പരിശോധിക്കുമോയെന്ന്
വിശദമാക്കുമോ?
4270.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്ഷേമനിധി പെന്‍ഷനുകള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
സര്‍വ്വീസ്
പെന്‍ഷന്‍ കൂടാതെ പെന്‍ഷന്‍
എന്ന നിര്‍വ്വചനത്തില്‍
ഉള്‍പ്പെടുന്ന പെന്‍ഷനുകള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
4271.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിയ്ക്ക് ഭൂമി
ഏറ്റെടുക്കുന്നതിനായി ആവശ്യമായ
തുകയുടെ 30 ശതമാനവും
കണ്ടിൻജന്‍സി ചാര്‍ജ്ജും
അനുവദിച്ചെങ്കില്‍ മാത്രമേ ഭൂമി
ഏറ്റെടുക്കല്‍ പ്രക്രിയ
ആരംഭിക്കാന്‍ കഴിയുകയുള്ളൂ
എന്നതിനാല്‍ ഇക്കാര്യത്തില്‍
ധനകാര്യ വകുപ്പ് സ്വീകരിച്ച്
വരുന്ന നടപടികള്‍
ത്വരിതപ്പെടുത്തി തുക
അനുവദിക്കുന്നതിനാവശ്യമായ
തുടര്‍ നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
4272.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നിർദ്ദിഷ്ട
പെരുമ്പാവൂർ ബൈപാസും എം.സി.
റോഡും സന്ധിക്കുന്ന സ്ഥലത്ത്
ഗ്രേഡ് സെപ്പറേറ്റഡ് റോഡ്
നിർമ്മിക്കുന്നതിനാവശ്യമായ തുക
വകയിരുത്തുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കാമോ;
(
ബി )
പെരുമ്പാവൂർ
ബൈപാസ് രണ്ടാം ഘട്ട
പൂർത്തീകരണത്തിന് ആവശ്യമായ
സ്ഥലം ഏറ്റെടുക്കാൻ തുക
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ?
4273.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2021-22, 2022-23 (നാളിതുവരെ)
സാമ്പത്തിക വർഷങ്ങളിൽ എത്ര
ലിറ്റർ വീതം പെട്രോളും ഡീസലും
ഉപയോഗിച്ചു എന്ന വിവരം നൽകാമോ?
4274.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അമ്പതിനായിരം
രൂപക്ക് മുകളിലുള്ള സാധനങ്ങള്‍
വാഹനങ്ങളില്‍ കൊണ്ട്
പോകുമ്പോള്‍ ഓണ്‍ലൈനായി
തയ്യാറാക്കേണ്ട ഇ-വേ ബിൽ
സംവിധാനത്തിന്റെ മറവിൽ വ്യാപക
വെട്ടിപ്പ് നടക്കുന്നു എന്ന
ആക്ഷേപം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
ഒരേ
ബില്ല് ഉപയോഗിച്ച് പലതവണ ചരക്ക്
കടത്തുന്നതും ബില്ലിൽ
രേഖപ്പെടുത്തിയതിൽ കൂടുതൽ
ചരക്ക് കടത്തുന്നതും അടക്കമുള്ള
വെട്ടിപ്പുകൾ തടയാൻ സർക്കാർ
ഏർപ്പെടുത്തിയ സംവിധാനങ്ങൾ
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സംവിധാനങ്ങൾ കാര്യക്ഷമമല്ല
എന്നത് വസ്തുതയാണോ; എങ്കിൽ ഇത്
കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി
സ്വീകരിക്കുമോ?
4275.
ശ്രീ
എം വിൻസെൻറ്
ശ്രീമതി.ഉമ
തോമസ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വർണ്ണത്തിൽ നിന്നും
ലഭിക്കുന്ന നികുതി വാറ്റ്
നികുതി കാലഘട്ടത്തെ അപേക്ഷിച്ച്
ഗണ്യമായി കുറഞ്ഞു എന്നത്
വസ്തുതയാണോ; എങ്കില്‍
സ്വർണ്ണത്തിൽ നിന്നുമുള്ള
നികുതി വെട്ടിപ്പ് തടയാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
സ്വർണ്ണത്തിന്റെ
ഉപഭോഗം രാജ്യത്ത് മുന്നിട്ട്
നിൽക്കുന്ന സംസ്ഥാനത്ത്,
സ്വർണ്ണത്തിൽ നിന്നുമുള്ള
നികുതി കുറയാനുണ്ടായ സാഹചര്യം
വിശദമാക്കാമോ?
4276.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നികുതിദായകര്‍
ആദായ നികുതി വകുപ്പിലേക്ക്
അടയ്ക്കുന്ന തുകയില്‍ നിന്ന്
സംസ്ഥാന സര്‍ക്കാരിന് വിഹിതം
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
2021-22
സാമ്പത്തിക വര്‍ഷം സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍
സ്പാര്‍ക്ക് മുഖേന ഇന്‍കം
ടാക്സ് വകുപ്പിലേക്ക്
ഒടുക്കിയിട്ടുള്ള തുകയുടെ
കണക്ക് ലഭ്യമാണോ; എങ്കിൽ
എത്രയെന്ന് അറിയിക്കാമോ?
4277.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പെട്രോളിയം ഉൽപ്പന്നങ്ങളുടെ
വിപണനത്തിലേയ്ക്കായി ചുമത്തുന്ന
അഡീഷണൽ സെയിൽസ് ടാക്സ്
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ബി )
അഡീഷണൽ
സെയിൽസ് ടാക്സിലൂടെ
സംസ്ഥാനത്തിന് പ്രതിവർഷം എത്ര
രൂപ ലഭിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
4278.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വിൽപ്പന നികുതി നിയമം 1963
പ്രകാരം 2017-18 മുതൽ
സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ
പ്രതിമാസ നികുതി റിട്ടേണുകൾ
കൃത്യമായി ഫയൽ ചെയ്യാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രതിമാസ
നികുതി റിട്ടേണുകൾ ഫയൽ
ചെയ്യുന്നതിൽ വീഴ്ച വരുത്തിയ
ബാർ ഹോട്ടലുകൾക്കെതിരെ സംസ്ഥാന
നികുതി വകുപ്പ് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
2022-23
സാമ്പത്തിക വർഷത്തിൽ 2023
ജനുവരി വരെ പ്രതിമാസ നികുതി
റിട്ടേണുകൾ സമർപ്പിക്കാത്ത എത്ര
ബാർ ഹോട്ടലുകളുണ്ട് എന്ന കണക്ക്
ലഭ്യമാക്കാമോ;
(
ഡി )
2022
ഏപ്രിൽ മുതൽ 2023 ജനുവരി വരെ
പ്രതിമാസ നികുതി റിട്ടേണുകൾ
സമർപ്പിക്കാത്ത ബാർ
ഹോട്ടലുകൾക്കെതിരെ നികുതി
വകുപ്പ് സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന് മാസം
തിരിച്ച് വ്യക്തമാക്കാമോ?
4279.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാരിൽ നിന്നും ജി.എസ്.ടി.
ഇനത്തിൽ ലഭിക്കാനുള്ള തുക
എത്രയാണ്; ഇത് ലഭിക്കുന്നതിന്
തടസ്സമായിട്ടുള്ളത് ഓഡിറ്റ്
ചെയ്ത കണക്കുകൾ
സമർപ്പിക്കാത്തത് ആണ് എന്ന
കേന്ദ്ര ധനകാര്യ മന്ത്രിയുടെ
പരാമർശം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4280.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
പരിധിയിൽ വരാത്ത, ഇൻപുട് ടാക്സ്
ക്രെഡിറ്റിന് അർഹതയില്ലാത്ത
ഡീലർമാർ ഇതര സംസ്ഥാനങ്ങളിൽ
നിന്നും വാങ്ങുകയോ അപ്രകാരം
വാങ്ങിയ സാധനങ്ങൾ ഉപയോഗിച്ച്
കൊണ്ട് നികുതി ഇല്ലാത്ത സാധനം
ഉണ്ടാക്കി വിൽക്കുകയോ ചെയ്‌താൽ
സംസ്ഥാനത്തിന് ഐ.ജി.എസ്.ടി-ക്ക്
അർഹതയുണ്ട് എന്നത് വസ്തുതയാണോ;
വിശദാംശം അറിയിക്കുമോ;
(
ബി )
ഇൻപുട്
ടാക്സ് ക്രെഡിറ്റിന്
അർഹതയില്ലാത്തതുകൊണ്ടു തന്നെ
ഇത്തരത്തിലുള്ള ഭൂരിഭാഗം പേരും
ഈ വില്പന ഡിക്ലയർ ചെയ്യാറില്ല
എന്നത് വസ്തുതയല്ലേ;
വിശദമാക്കാമോ;
(
സി )
ഇത്തരത്തിലുള്ള
വില്പനകൾ അക്കൗണ്ട്
ചെയ്യപ്പെടാതെ പോവുകയും
സംസ്ഥാനത്തിന് ഐ.ജി.എസ്.ടി.
നഷ്ടം സംഭവിക്കുകയും
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
ഗൗരവമേറിയതല്ലേയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇങ്ങനെയുള്ള
ക്രയവിക്രയങ്ങൾ ഡിക്ലയർ ചെയ്യാൻ
സർക്കാർ കാര്യക്ഷമമായി ഇടപെടൽ
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
4281.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ നല്‍കിയിരുന്ന
ഡെഫിസിറ്റ് ഗ്രാന്റും
ജി.എസ്.ടി. നഷ്ട പരിഹാര തുകയും
ഇനി ലഭിക്കാത്ത സാഹചര്യം
കണക്കിലെടുത്ത് ജനങ്ങളുടെ മേല്‍
അധിക നികുതി ഭാരം ചുമത്താതെ
സംസ്ഥാന സാമ്പത്തിക സ്ഥിതി
എങ്ങനെ മെച്ചപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വാറ്റ്,
ജി.എസ്.റ്റി., സി.എസ്.റ്റി.,
ലക്ഷ്വറി ടാക്സ് എന്നിവയുടെ
നിലവിലെ കുടിശിക
പിരിച്ചെടുക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ; ഇതിനായി സംസ്ഥാന
ജി.എസ്.റ്റി. വകുപ്പില്‍ ഒരു
പ്രത്യേക ടീമിനെ നിയോഗിക്കുന്ന
കാര്യം പരിഗണിക്കുമോ;
(
സി )
വിനോദ
നികുതിയും പരസ്യ നികുതിയും
ജി.എസ്.ടി.-യില്‍ നിന്നും
ഒഴിവാക്കി സംസ്ഥാന
സര്‍ക്കാരുകളെ
ഏല്‍പ്പിക്കുന്നതിന്
ജി.എസ്.റ്റി. കൗണ്‍സിലില്‍
സമ്മര്‍ദ്ദം ചെലുത്തുമോയെന്ന്
വ്യക്തമാക്കുമോ?
4282.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്യസംസ്ഥാനങ്ങളിൽ
നിന്നും വ്യക്തികൾ അനധികൃതമായി
ചരക്ക് സംസ്ഥാനത്തേക്ക്
കടത്തുന്നത് തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
നടക്കുന്ന ബി2സി (ബിസിനസ്സ് ടു
കസ്റ്റമർ) ഇടപാടുകളിൽ വ്യാപകമായ
നികുതി വെട്ടിപ്പുകൾ നടക്കുന്നു
എന്നത് വസ്തുതയാണോ;
(
സി )
അന്യസംസ്ഥാനങ്ങളിൽ
നിന്നും വ്യക്തികൾ അനധികൃതമായി
ചരക്ക് സംസ്ഥാനത്തേയ്ക്ക്
കടത്തുമ്പോൾ ഇ-വേ ബിൽ ഉണ്ടെന്ന്
ഉറപ്പാക്കാൻ സർക്കാർ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
4283.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫിസിക്കൽ മെഡിസിൻ ആൻഡ്
റീഹാബിലിറ്റേഷൻ
(എൻ.ഐ.പി.എം.ആർ.) സ്ഥാപനത്തിലെ
ദിവസവേതന ജീവനക്കാർ അവരുടെ സേവന
വേതന വ്യവസ്ഥ സംബന്ധിച്ച്
ധനകാര്യ വകുപ്പ് സെക്രട്ടറിക്ക്
നൽകിയ പരാതി ഫയൽ നമ്പർ
6243712/2002-ൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ;
(
ബി )
ഈ
ഫയൽ ഇപ്പോൾ ആരുടെ പക്കലാണുള്ളത്
എന്ന് അറിയിക്കാമോ; പ്രസ്തുത
ഫയലിന് ധനകാര്യ വകുപ്പില്‍ ഫയൽ
നമ്പരും ഇ-ഫയല്‍
നമ്പരുമുണ്ടെങ്കിൽ അത്
ലഭ്യമാക്കാമോ;
(
സി )
ഈ
വിഭാഗം ജീവനക്കാരെ കാറ്റഗറി
പത്തിൽ നിന്നും എട്ടിലേക്കാണ്
മാറ്റിയിരിക്കുന്നത് ഈ വിവേചനം
അവസാനിപ്പിക്കണമെന്ന
ആവശ്യത്തിന്‍മേല്‍ എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
4284.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിക്ഷേപ
തട്ടിപ്പ് സംഘങ്ങളെ
നിരോധിക്കാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിക്ഷേപ
തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുന്നതിനും അവര്‍ക്ക്
നല്‍കുന്ന ശിക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നിക്ഷേപ
തട്ടിപ്പ് സംഘങ്ങളുടെ സ്ഥാവര
ജംഗമ വസ്തുക്കള്‍
ഏറ്റെടുക്കുന്നതിനും
ദീര്‍ഘകാലത്തേക്ക് ജാമ്യം
ലഭിക്കാത്ത രീതിയില്‍ നിയമം
പരിഷ്ക്കരിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
4285.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യതൊഴിലാളി വികസനക്ഷേമ
സഹകരണ സംഘങ്ങളില്‍ സേവന വേതന
വ്യവസ്ഥകള്‍ എന്നാണ് നിലവില്‍
വന്നതെന്നും പ്രസ്തുത
സംഘങ്ങളില്‍ ശമ്പള പരിഷ്കരണം
എന്നാണ് അവസാനം
നടപ്പിലാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സംഘങ്ങളില്‍ ശമ്പള പരിഷ്കരണം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
സി )
ഇതു
സംബന്ധിച്ച് ധനകാര്യ വകുപ്പിലെ
dev.4/105/2018 നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
4286.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന അതിര്‍ത്തി
ചെക്ക്‌പോസ്റ്റുകളില്‍
എ.എൻ.പി.ആർ. (ആട്ടോമാറ്റിക്
നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ)
ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി
ഉണ്ടാക്കിയ കരാറിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
4287.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
എം മുകേഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി
കുടിശിക ഇനത്തില്‍ വലിയ തുക
സംസ്ഥാനത്തിന് കേന്ദ്രം
നല്‍കാനുണ്ടെന്നും ഇതുകാരണമാണ്
കേരളത്തില്‍ പെട്രോളിയം
ഉല്പന്നങ്ങള്‍ക്ക് സെസ്
ഏര്‍പ്പെടുത്തുന്നതെന്നുമുള്ള
തെറ്റായ പ്രചാരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജി.എസ്.ടി.
കുടിശിക സംബന്ധിച്ച് കേരളവും
കേന്ദ്രവും തമ്മില്‍ തര്‍ക്കം
നിലവിലുണ്ടോയോന്ന്
വിശദമാക്കാമോ;
(
സി )
ജി.എസ്.ടി.
നഷ്ടപരിഹാരം നല്‍കുന്നത്
കേന്ദ്രം അവസാനിപ്പിച്ചതോടെ
സംസ്ഥാനത്തിന് എത്രത്തോളം
നഷ്ടമുണ്ടായിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
ജി.എസ്.ടി.
നഷ്ടപരിഹാര കാലാവധി
നീട്ടണമെന്ന് ജി.എസ്.ടി.
കൗണ്‍സിലില്‍ കേരളം
ആവശ്യപ്പെട്ടിട്ടുണ്ടോ; മറ്റ്
ഏതെങ്കിലും സംസ്ഥാനങ്ങള്‍ ഇതേ
ആവശ്യം ഉന്നയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
പതിനഞ്ചാം
ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍
പൂളില്‍ നിന്ന് സംസ്ഥാനത്തിന്
നല്‍കുന്ന വിഹിതം
വെട്ടിക്കുറച്ചിട്ടുണ്ടോ;
ഇതുവഴി സംസ്ഥാനത്തിന്
എത്രത്തോളം നഷ്ടം
സംഭവിച്ചിട്ടുണ്ട്; വിശദാംശം
നല്‍കാമോ?
4288.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന അതിര്‍ത്തി
ചെക്ക്‌പോസ്റ്റുകളില്‍
സ്ഥാപിച്ച നാള്‍ മുതല്‍
എ.എൻ.പി.ആർ. (ഓട്ടോമേറ്റിക്
നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ)
ക്യാമറകള്‍ വഴി എത്ര നികുതി
വെട്ടിപ്പുകൾ
കണ്ടെത്തിയെന്നതിന്റെ വിശദാംശം
വർഷം തിരിച്ച് ലഭ്യമാക്കുമോ?
4289.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന അതിര്‍ത്തി
ചെക്ക്‌പോസ്റ്റുകളില്‍
എ.എൻ.പി.ആർ. (ആട്ടോമേറ്റിക്
നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ)
ക്യാമറകള്‍ സ്ഥാപിക്കാൻ ഏത്
സ്ഥാപനത്തെയാണ്
തിരഞ്ഞെടുത്തതെന്ന്
അറിയിക്കുമോ;
(
ബി )
ടെൻഡർ
നടപടികളിലൂടെയാണോ പ്രസ്തുത
സ്ഥാപനത്തെ തിരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കാമോ; എങ്കിൽ ടെൻഡർ
നടപടികളുടെ വിശദാംശം നൽകാമോ?
4290.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്റ്റോർ
പർച്ചേസ് മാന്വൽ പ്രകാരം വിദേശ
സ്ഥാപനങ്ങളിൽ നിന്നും സാമഗ്രികൾ
വാങ്ങുമ്പോൾ സംസ്ഥാന സർക്കാർ
സ്ഥാപനങ്ങൾ, കെ.എം.എസ്.സി.എൽ.
അടക്കമുള്ള സംസ്ഥാന സർക്കാർ
കമ്പനികൾ എന്നിവ
നിഷ്കർഷിക്കേണ്ട മാനദണ്ഡങ്ങൾ
വിശദമാക്കാമോ?
4291.
ശ്രീ
. മഞ്ഞളാംകുഴി അലി
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബിക്കുവേണ്ടി
നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ
കരാറുകാർക്ക് തുക അനുവദിച്ച്
നൽകുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
കരാറുകാർക്ക്
കുടിശിക വരുത്തിയത് കിഫ്ബി
പദ്ധതികളെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(
സി )
കരാറുകാർക്ക്
കുടിശിക തീർത്ത് നൽകാൻ അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4292.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018
മുതൽ നാളിതുവരെ കിഫ്ബിയുടെ കരാർ
പ്രകാരം ജോലി തുടങ്ങി
പൂർത്തിയാക്കിയ എത്ര
കരാറുകാർക്ക് തുക നൽകാനുണ്ടെന്ന
വിവരം ലഭ്യമാക്കാമോ?
4293.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
നിയോജക മണ്ഡലത്തിൽ കിഫ്ബി ഫണ്ട്
വിനിയോഗിച്ച് നടപ്പിലാക്കുന്ന
കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് മൂപ്പന്‍ റോഡ് എന്ന
പ്രവൃത്തിക്ക് കിഫ്ബി
സാമ്പത്തികാനുമതി
നല്‍കിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
കിഫ്ബിയില്‍ നിന്ന് അനുമതി
എന്തെങ്കിലും ഇനി
ലഭിക്കാനുണ്ടോ; വിശദമാക്കാമോ?
4294.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാെല്ലം
ജില്ലാ ആശുപത്രിയിലെ അടിസ്ഥാന
സൗകര്യ വികസത്തിന്നായുള്ള
കിഫ്ബി പദ്ധതിയ്ക്ക്
കിഫ്ബിയില്‍ നിന്നും സാമ്പത്തിക
അനുമതി ലഭ്യമാക്കുന്നതിനുള്ള
നടപടികളില്‍ വലിയ തോതിലുള്ള
കാലതാമസം നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
നടപടികള്‍
അടിയന്തരമായി പൂര്‍ത്തീകരിച്ച്
പ്രവൃത്തി ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
4295.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാെല്ലം
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതിയിൽ ഉൾപ്പെടുത്തി
നടപ്പിലാക്കുന്ന ഭരണാനുമതി
ലഭിച്ചതും പൂര്‍ത്തീകരിച്ചതും
നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികൾ എതെല്ലാമാണ്;
അവയുടെ ഇപ്പോഴത്തെ സ്ഥിതി
സഹിതം വിശദാംശം ലഭ്യമാക്കുമോ?
4296.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയ സെസ്സ് ഇനത്തിൽ നാളിതുവരെ
ലഭിച്ച തുകയില്‍ എത്ര രൂപ
ചെലവായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4297.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നികുതി
വെട്ടിക്കുക എന്ന ലക്ഷ്യത്തോടെ
സംസ്ഥാനത്തെ വ്യാപാര
സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ,
ഇതര സ്ഥാപനങ്ങൾ അവരുടേതല്ലാത്ത
വ്യക്തിഗത അക്കൗണ്ടുകളിലേക്ക്
ബിൽ തുക ക്രെഡിറ്റ് ചെയ്യാവുന്ന
വിധം യു.പി.ഐ സംവിധാനം
ഉപയോഗിച്ചുള്ള ക്യു.ആർ കോഡ്
സ്കാനറുകൾ ഉപയോഗിച്ചുവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത് ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
നിശ്ചിത
തുകയ്ക്കുമേൽ പ്രതിദിന
വ്യാപാരം/പണമിടപാട് നടക്കാറുള്ള
വ്യാപാര/മറ്റുവക സ്ഥാപനങ്ങളിൽ
ഡിജിറ്റൽ പെയ്മെന്റ് സംവിധാനം
കൂടി നിർബന്ധമാക്കിക്കൊണ്ട്
ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി
വരുത്താമോ;
(
ഡി )
നികുതി
വെട്ടിക്കുക എന്ന ലക്ഷ്യത്തോടെ
ഡിജിറ്റൽ പെയ്മെന്റ് സംവിധാനം
ഒഴിവാക്കി രൊക്കം പണമായി മാത്രം
ബിൽ തുക സ്വീകരിക്കുകയോ
ബില്ലില്ലാതെ പണം
സ്വീകരിക്കുകയോ ചെയ്യുന്ന
നികുതി പരിധിയിലുള്ള
വ്യാപാര/മറ്റിതര
സ്ഥാപനങ്ങൾക്കെതിരെ നടപടി
സ്വീകരിക്കുവാനും ഇത്തരം
പ്രവണതകൾ തടയുന്നതിനുമായി
എന്തെല്ലാം നടപടികൾ
സ്വീകരിക്കാൻ കഴിയും എന്നത്
അറിയിക്കാമോ?
4298.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സംസ്ഥാനത്തിന് ലഭിക്കേണ്ട
ജി.എസ്.ടി. നഷ്ടപരിഹാര തുക
ലഭിക്കാത്തത് കൊണ്ടാണോ
ജീവനക്കാരുടെ ഡി.എ കുടിശിക
നൽകുന്നതിന് കാലതാമസം
നേരിടുന്നതെന്ന് വിശദമാക്കാമോ;
(
ബി )
ജി.എസ്.ടി
ഉൾപ്പടെയുള്ള നഷ്ടപരിഹാരം
ലഭിക്കുന്നതിന് ആവശ്യമായ
ഡോക്യുമെന്റുകള്‍ കേന്ദ്ര
സർക്കാരിന് എന്നാണ്
സമർപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
ധനവകുപ്പിൽ
നിന്നും ഏതെങ്കിലും ഉന്നത
ഉദ്യോഗസ്ഥർ നഷ്ടപരിഹാരം
ലഭിക്കുവാനായി കേന്ദ്ര ധന
മന്ത്രാലയത്തിൽ പോയിരുന്നോ;
എങ്കിൽ എന്ത് മറുപടി ലഭിച്ചു;
വിശദമാക്കാമോ?
4299.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
കോംപൻസേഷൻ അനുവദിക്കുന്നതിനുള്ള
അടിസ്ഥാന വർഷമായ 2015-16
ആസ്‌പദമാക്കി കോംപൻസേഷൻ
ലഭിക്കുന്നതിനായി സംസ്ഥാന
സർക്കാർ കണക്കാക്കി കേന്ദ്രത്തെ
അറിയിച്ച തുക എത്രയാണ്;
പ്രസ്തുത തുകയുടെ ഇനം
തിരിച്ചുള്ള വിശദാംശം നൽകുമോ;
(
ബി )
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം 2017-18
മുതൽ 2022-23 വരെ ജി.എസ്.ടി.
യിൽ നിന്നുള്ള (കോമ്പൻസേഷൻ
ഒഴികെ) വരുമാനം വർഷം തിരിച്ച്
ലഭ്യമാക്കുമോ; എസ്.ജി.എസ്.ടി.,
ഐ.ജി.എസ്.ടി., അഡ്‌ഹോക്
സെറ്റിൽമെന്റ് എന്നിവയുടെ
വളർച്ച ആകെ വരുമാനത്തിന്റെ എത്ര
ശതമാനമാണെന്ന് പ്രസ്തുത
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
ഇനം തിരിച്ച് ലഭ്യമാക്കുമോ?
4300.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചലച്ചിത്ര
താരങ്ങൾ ജി.എസ്.ടി.
അടയ്ക്കുന്നതില്‍ വീഴ്ച്ച
വരുത്തിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഏതൊക്കെ ചലച്ചിത്ര താരങ്ങളാണ്
ഇത്തരത്തിൽ വീഴ്ച്ച
വരുത്തിയതെന്നാണ് ജി.എസ്.ടി
വകുപ്പിന്റെ രേഖയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ജി.എസ്.ടി.
രജിസ്ട്രേഷൻ എടുത്തിട്ടില്ലാത്ത
ചലച്ചിത്ര താരങ്ങളെ കുറിച്ചുള്ള
വിവരം ശേഖരിച്ചിട്ടുണ്ടോ;
എങ്കിൽ ആരൊക്കെ എന്ന്
വ്യക്തമാക്കുമോ;
(
ഡി )
ജി.എസ്.ടി
രജിസ്ട്രേഷൻ ഉള്ള ചലച്ചിത്ര
പ്രവർത്തകര്‍ റിട്ടേൺ യഥാസമയം
സമര്‍പ്പിക്കുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
ഇത്തരത്തില്‍ റിട്ടേൺ
സമര്‍പ്പിക്കാത്തവരുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ഇ )
നികുതി
വെട്ടിപ്പ് നടത്തിയതായി
പറയപ്പെടുന്ന ചലച്ചിത്ര
പ്രവർത്തകരിൽ നിന്ന് കുടിശികയും
പിഴയും ഈടാക്കാതെ ഒരു വർഷത്തെ
നികുതി മാത്രം ഈടാക്കിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
എഫ് )
ഇതുമായി
ബന്ധപ്പെട്ട ഫയൽ നടപടികളില്‍
കാലതാമസം നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
ജി )
ഇത്തരത്തില്‍
കുടിശികയുള്ള നികുതിയും പിഴയും
ഈടാക്കാൻ എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
4301.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
നികുതി സമ്പ്രദായമായ ജി.എസ്.ടി.
(ചരക്ക് സേവന നികുതി)യുമായി
ബന്ധപ്പെട്ട ഐ.ജി.എസ്.ടി.
(സംയോജിത ചരക്ക് സേവന നികുതി)
റിട്ടേണുകൾ എന്താണെന്ന്
വിശദമാക്കുമോ;
(
ബി )
ഐ.ജി.എസ്.ടി.
റിട്ടേണുകൾ ഘടനാപരമായി
പരിഷ്കരിക്കാത്തത് മൂലം അഞ്ചു
വർഷത്തിനിടെ ശരാശരി
ഇരുപത്തിഅയ്യായിരം കോടി രൂപ
സംസ്ഥാനത്തിന് നഷ്ടമായതായി
എക്സ്പെൻഡിച്ചർ റിവ്യൂ
കമ്മിറ്റി റിപ്പോർട്ടിൽ
വ്യക്തമാക്കിയിട്ടുണ്ടോ;
(
സി )
എക്സ്പെൻഡിച്ചർ
റിവ്യൂ കമ്മിറ്റി റിപ്പോർട്ട്
നിയമസഭയുടെ പരിഗണനയ്ക്കായി
സമർപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിന്റെ കാരണങ്ങൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ഡി )
സംസ്ഥാനത്തിന്
അഞ്ചു വർഷത്തിനിടെ ശരാശരി
ഇരുപത്തിഅയ്യായിരം കോടി രൂപ
നികുതി ഇനത്തിൽ നഷ്ടമായത്
ജി.എസ്.ടി. റിട്ടേൺ ഫയൽ
ചെയ്യുന്നതിലെ പ്രശ്നങ്ങൾ
മൂലമാണോയെന്ന് വ്യക്തമാക്കാമോ?
4302.
ശ്രീ
എം വിൻസെൻറ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
പോര്‍ട്ടലില്‍നിന്ന് വിവരങ്ങള്‍
ശേഖരിക്കാന്‍ ഏതു
സോഫ്റ്റ്‌വെയറാണ് സംസ്ഥാനം 2017
മുതൽ ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സോഫ്റ്റ്‌വെയറിന് പകരം കേന്ദ്രം
നിഷ്കർഷിക്കുന്ന ജി.എസ്.ടി.എൻ.
മോഡൽ 2 സിസ്റ്റം സോഫ്റ്റ്‌വെയർ
ഉപയോഗിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
മുൻപ്
ഉപയോഗിച്ചുകൊണ്ടിരുന്ന
സോഫ്റ്റ്‌വെയറിന്റെ ന്യൂനതകൾ
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ;
(
ഡി )
മുൻപ്
ഉപയോഗിച്ചുകൊണ്ടിരുന്ന
സോഫ്റ്റ്‌വെയറിന്റെ ന്യൂനതകൾ
കണക്കിലെടുക്കാതെ നാല്
വർഷത്തിലേറെ പ്രസ്തുത
സോഫ്റ്റ്‌വെയർ
ഉപയോഗിക്കാനുണ്ടായ സാഹചര്യം
വിശദമാക്കാമോ?
4303.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജി.എസ്.ടി. നടപ്പിലാക്കിയതിന്
ശേഷം ഈ നിയമം അനുസരിച്ച് നികുതി
നിർണ്ണയത്തിലൂടെയും അല്ലാതെയും
നേടിയെടുത്ത അഡീഷണൽ ഡിമാന്റ്
എത്ര രൂപയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുകയിൽ എത്ര രൂപ
പിരിച്ചെടുക്കാൻ സാധിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഇനത്തിൽ കുടിശിക തുക എത്ര
വരുമെന്ന് വ്യക്തമാക്കാമോ;
(
ഡി )
കുടിശിക
പിരിച്ചെടുക്കുവാനുള്ള റവന്യൂ
റിക്കവറി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഇ )
റവന്യൂ
റിക്കവറി നടപടികൾക്കായുള്ള
സോഫ്റ്റ്‌വെയർ ജി.എസ്.ടി.
ബാക്ക് എൻഡിൽ ലഭ്യമാണോ എന്ന്
വ്യക്തമാക്കാമോ?
4304.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജി.എസ്.ടി.നഷ്ടപരിഹാരം
ലഭിയ്ക്കുന്നതിനുള്ള
നാളിതുവരെയുള്ള കണക്കുകള്‍
ഒരോന്നും ഏതെല്ലാം തീയതിയിലാണ്
എ.ജി.സാക്ഷ്യപ്പെടുത്തി കേന്ദ്ര
സര്‍ക്കാരിന് സംസ്ഥാനം
സമര്‍പ്പിയ്ക്കേണ്ടിയിരുന്നതെന്ന്
വ്യക്തമാക്കുമോ; അത് സംസ്ഥാനം
ഏതു തീയതിയിലാണ് കേന്ദ്രത്തിന്
സമർപ്പിച്ചതെന്ന്
വ്യക്തമാക്കുമോ; ഓരോ
വര്‍ഷത്തേയും കണക്കുകള്‍
സമര്‍പ്പിയ്ക്കുന്നതില്‍
കാലതാമസം ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര ദിവസത്തെ വീതം
കാലതാമസമാണ് ഓരോ വര്‍ഷത്തെയും
കണക്കുകളും
സമര്‍പ്പിയ്ക്കുന്നതില്‍
നേരിട്ടിട്ടുള്ളതെന്നുള്ള വിവരം
വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
ജി.എസ്.ടി.നഷ്ടപരിഹാരമായി
സംസ്ഥാനത്തിന് ഇനി എത്ര തുകയാണ്
ലഭിയ്ക്കാന്‍
ബാക്കിയുള്ളതെന്നും ആയത്
ലഭിയ്ക്കുന്നതിനായി കേന്ദ്രം
ആവശ്യപ്പെട്ടിട്ടുളള
രേഖകളെല്ലാം സംസ്ഥാനം
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ; എങ്കിൽ എന്നാണ്
സമര്‍പ്പിച്ചതെന്നും
വ്യക്തമാക്കുമോ,;
(
സി )
ഐ.ജി.എസ്.ടി
ഇനത്തില്‍ സംസ്ഥാനത്തിന് എത്ര
തുക ലഭിയ്ക്കാനുണ്ട്; ഇത്
ലഭിയ്ക്കുന്നതിന് സംസ്ഥാനം
ക്ലെയിം നല്‍കേണ്ടതുണ്ടോ;
എങ്കില്‍ അത് നല്‍കിയിട്ടുണ്ടോ;
ഐ.ജി.എസ്.ടി ഇനത്തില്‍
സംസ്ഥാനത്തിന്റെ വിഹിതം
ലഭിയ്ക്കാത്തതിന്
കാരണമെന്തെന്ന് അറിയിക്കുമോ?
ടേൺ
ഓവർ ടാക്സ്
4305.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017
- 18 മുതൽ 2022 - 23 വരെ
സംസ്ഥാനത്തെ ബാറുകളിൽ നിന്നുള്ള
ടേൺ ഓവർ ടാക്സ് വരുമാനം
എത്രയാണെന്ന് സാമ്പത്തിക വർഷം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
കെ.ജി.എസ്.ടി.
നിയമം 1963 - ചട്ടം 7
അനുസരിച്ച് നികുതി നൽകുന്ന ബാർ
ഹോട്ടലുകൾ നിലവിലുണ്ടോ; എങ്കിൽ
2017-18 മുതൽ 2022-23 വരെ ആയതിൽ
നിന്നുമുള്ള വരുമാനം സാമ്പത്തിക
വർഷം തിരിച്ച് ലഭ്യമാക്കാമോ;
(
സി )
2015
- 16 സാമ്പത്തിക വർഷത്തിൽ
ബാറുകളിൽ നിന്നുള്ള ടേൺ ഓവർ
ടാക്സ് വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
2015
- 16 സാമ്പത്തിക വർഷത്തിൽ
കെ.ജി.എസ്.ടി. നിയമം 1963 -
ചട്ടം 7 അനുസരിച്ച് നികുതി
ഒടുക്കിയിരുന്ന ബാർ ഹോട്ടലുകൾ
എത്രയായിരുന്നു; ഇതിൽ നിന്നുള്ള
വരുമാനം എത്രയായിരുന്നു;
വ്യക്തമാക്കാമോ?
4306.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജി.എസ്.ടി.- യുമായി
ബന്ധപ്പെട്ട് നികുതിദായകരുടെ
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
നിലവിലുള്ള സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
ആക്റ്റിലെ
വ്യവസ്ഥ പ്രകാരം പരാതികള്‍
പരിഹരിക്കുന്നതിനായി സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
2019
ഏപ്രില്‍ മുതല്‍ 2023 ജനുവരി 31
വരെ നികുതിദായകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
ബന്ധപ്പെട്ട സമിതികള്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
സമിതിയുടെ ഘടന സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
4307.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലക്കി
ബില്‍ ആപ്പിന്റെ നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
എത്ര പേര്‍ ഈ ആപ്പ്
ഉപയോഗിക്കുന്നുണ്ടെന്നും ആപ്പ്
കൂടുതല്‍ ജനകീയമാക്കാന്‍
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ;
(
സി )
ഇതിന്റെ
ഭാഗമായുള്ള സമ്മാനങ്ങള്‍
യഥാസമയം വിതരണം
ചെയ്യാറുണ്ടോയെന്നും എത്ര
രൂപയുടെ സമ്മാനങ്ങളാണ് ഇതിനകം
വിതരണം ചെയ്തതെന്നും
വിശദമാക്കാമോ;
(
ഡി )
ലക്കി
ബില്‍ ആപ്പില്‍ ജി.എസ്.ടി.
നമ്പര്‍ ഇല്ലാത്ത ബില്ലുകള്‍
അപ്‍ലോഡ് ചെയ്യാന്‍ നിലവില്‍
സാധിക്കാത്ത സാഹചര്യത്തില്‍
ജി.എസ്.ടി. അടയ്ക്കാന്‍
ബാധ്യതപ്പെട്ട ഒരു സ്ഥാപനം
ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന
ജി.എസ്.ടി. നമ്പര്‍ ഇല്ലാത്ത
ബില്‍ അപ് ലോഡ് ചെയ്യുന്നതിനും
ഇത്തരം സ്ഥാപനങ്ങളെ
കണ്ടെത്തുന്നതിനും കഴിയുന്ന
സംവിധാനം ആപ്പിന്റെ ഭാഗമായി
ഉള്‍പ്പെടുത്താന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4308.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രഷറി നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
പത്ത്
ലക്ഷത്തിന് മുകളിലുള്ള ബില്ല്
മാറാന്‍ ധനകാര്യ വകുപ്പിന്റെ
പ്രത്യേക അനുമതി വാങ്ങണമെന്ന്
നിഷ്കർഷിച്ചിട്ടുണ്ടോ; എങ്കിൽ
കാരണം വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ട്രഷറി നിയന്ത്രണം
ഏർപ്പെടുത്താനുണ്ടായ സാഹചര്യം
വിശദമാക്കാമോ?
4309.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
സബ് ട്രഷറി ഓഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും നിര്‍മ്മാണം
എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍
കഴിയുമെന്നും അറിയിക്കാമോ?
4310.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിതുര
സബ്ട്രഷറിയുടെ പുതിയ കെട്ടിട
നിര്‍മ്മാണത്തിനായി വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
തുക
വകയിരുത്തിയിട്ടുണ്ടെങ്കില്‍
ആയത് സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
4311.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂർ
മണ്ഡലത്തിലെ ഇന്ദുചൂഡൻ സ്മാരക
സാംസ്‌കാരിക നിലയത്തിന്റെ
നിർമ്മാണത്തിന് ആദ്യ ഗഡുവായി
നൽകിയ ഇരുപത്തഞ്ച് ലക്ഷം രൂപ
എംപ്ലോയീസ് ട്രഷറി സേവിങ്സ്
ബാങ്ക് അക്കൗണ്ട് ഇല്ല എന്ന
കാരണത്താൽ കാവശ്ശേരി
പഞ്ചായത്തിന് കൈമാറാൻ
സാധിച്ചിട്ടില്ല എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തുക കൈമാറുന്നതിന് കാവശ്ശേരി
പഞ്ചായത്തിന് അനുയോജ്യമായ
ട്രഷറി സേവിങ്സ് ബാങ്ക്
അക്കൗണ്ട് തുടങ്ങുന്നതിനുള്ള
അനുമതി ലഭ്യമാക്കുന്നത് ധനകാര്യ
വകുപ്പ് പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4312.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചെറുകിട
കച്ചവടക്കാർക്ക് വിറ്റഴിക്കാൻ
കഴിയാതെ വരുന്ന ലോട്ടറിയുടെ പണം
തിരികെ ലഭിക്കാത്തതിനാൽ വലിയ
പ്രതിസന്ധി നേരിടുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഹോൾസെയിൽ
കം റീടെയ്ൽ ഷോപ്പുകൾ നടത്തുന്ന
വൻകിട ഏജന്റുമാർ വൻതോതിൽ
ലോട്ടറി ടിക്കറ്റ് എടുക്കുകയും
ആയത് ചെറുകിട കച്ചവടക്കാർക്ക്
ലാഭം ഈടാക്കി വിൽക്കുകയും
ചെയ്യുന്നതിനാൽ ടിക്കറ്റ്
വിറ്റഴിക്കാത്തതിന്റെ ബാധ്യത
വൻകിട ഏജന്റുമാരെ സാരമായി
ബാധിക്കുന്നില്ല എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
സി )
ആയതിനാൽ
ലോട്ടറി കച്ചവടം നടത്തുന്ന
ചെറുകിട കച്ചവടക്കാർക്ക്
ലോട്ടറി വിറ്റഴിക്കുവാൻ
കഴിയാത്ത സാഹചര്യമുണ്ടായാൽ ആയത്
തിരിച്ചെടുത്തിട്ട് പകരം അടുത്ത
ദിവസത്തെ ലോട്ടറി നൽകുവാൻ
സാധിക്കുന്ന രീതിയിൽ ലോട്ടറി
വിതരണ സംവിധാനം പരിഷ്കരിക്കുമോ;
വിശദാംശം നൽകുമോ?
4313.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ സാമ്പത്തിക വർഷം എത്ര
ക്രിസ്തുമസ് നവവത്സര ബംബർ
ലോട്ടറി ടിക്കറ്റുകൾ പ്രിന്റ്
ചെയ്തെന്നും അതിന്റെ എത്ര
ടിക്കറ്റുകൾ വിറ്റഴിച്ചുവെന്നും
ഒരു ടിക്കറ്റിന്റെ വില
എത്രയായിരുന്നുവെന്നും
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ബംബർ ലോട്ടറിയുടെ വിറ്റുവരവ്
എത്ര രൂപയാണെന്നും സമ്മാനഘടന
എപ്രകാരമായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(
സി )
സമ്മാന
ഇനത്തിൽ ചെലവായ തുക, കമ്മീഷൻ
ഇനത്തിൽ ചെലവായ തുക എന്നീ
വിശദാംശങ്ങൾ ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
ബംബർ ടിക്കറ്റിലൂടെ സർക്കാരിന്
ലഭിച്ച ലാഭം എത്രയെന്നും എത്ര
രൂപയുടെ ടിക്കറ്റുകൾ
വിറ്റഴിക്കാതെ തിരികെ
ലഭിച്ചിട്ടുണ്ടെന്നും
വിറ്റഴിക്കാത്ത ടിക്കറ്റിനത്തിൽ
സർക്കാരിന് നഷ്ടം
സംഭവിച്ചിട്ടുണ്ടോ എന്നും
വിശദമാക്കുമോ?
4314.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്ത് ലോട്ടറി
വകുപ്പിലെ ക്രമക്കേടുകളുമായി
ബന്ധപ്പെട്ട് വകുപ്പുതല
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ
എത്ര ജീവനക്കാർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
ഏതൊക്കെ
ക്രമക്കേടുകളുടെ പേരിലാണ്
ഇപ്രകാരം നടപടി സ്വീകരിച്ചത്;
ഓരോ കേസിലും എത്ര രൂപയുടെ
ക്രമക്കേട് നടന്നതായാണ്
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
അന്വേഷണ റിപ്പോർട്ടുകളുടെ
പകർപ്പ് ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
ക്രമക്കേടുകളിൽ പോലീസ് അന്വേഷണം
നടത്തിയ കേസുകൾ
ഏതെല്ലാമാണെന്നും പ്രസ്തുത
കേസുകളുടെ നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ?
4315.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ധനകാര്യ
ഇൻസ്പെക്ഷൻ വിഭാഗം ലോട്ടറി
വകുപ്പിൽ അവസാനമായി പരിശോധന
നടത്തിയത് എന്നാണ്;
(
ബി )
പ്രസ്തുത
പരിശോധനയിൽ കണ്ടെത്തിയ
ക്രമക്കേടുകൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ; ഇത് സംബന്ധിച്ച
പരിശോധന റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്
ഏജന്റുമാരുടെയും
വിൽപനക്കാരുടെയും ക്ഷേമനിധി
ബോർഡ് വഴി ഇതുവരെ എത്രപേർക്ക്
പെൻഷൻ ആനുകൂല്യങ്ങൾ
അനുവദിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭാഗ്യക്കുറി
വകുപ്പ് ക്ഷേമനിധി ബോർഡ്
അംഗങ്ങളായ തൊഴിലാളികൾക്ക്
സൗജന്യ യൂണിഫോം നൽകുന്ന പദ്ധതി
സംസ്ഥാനത്ത്
പൂർത്തിയായിട്ടുണ്ടോ; എത്ര
തൊഴിലാളികൾ പ്രസ്തുത പദ്ധതിയുടെ
ഗുണഭോക്താക്കളാണ് എന്ന്
വിശദമാക്കാമോ;
(
സി )
അംഗപരിമിതരായ
ക്ഷേമനിധി അംഗങ്ങൾക്ക്
മുച്ചക്രവാഹനം നൽകുന്ന പദ്ധതി
നടപ്പിലാക്കി വരുന്നുണ്ടോ;
എങ്കിൽ പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
ഭാഗ്യക്കുറി
മേഖലയിൽ പ്രവർത്തിക്കുന്ന
സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേക
പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ?
4317.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചെറുകിട
ലോട്ടറി ഏജന്റുമാർ സമ്മാനം
അടിച്ച പണം വാങ്ങുന്നതിനായി
ലോട്ടറി ഓഫീസിനെ സമീപിക്കുമ്പോൾ
പണത്തിന് പകരം ലോട്ടറി
ടിക്കറ്റ് നൽകുന്നതിന് സർക്കാർ
നിർദ്ദേശം നൽകിയിട്ടുണ്ടോ;
എങ്കിൽ ഏത് സാഹചര്യത്തിലാണ്
ഇപ്രകാരം നിർദ്ദേശം നൽകിയത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഇതു
സംബന്ധിച്ച നിരവധി ആക്ഷേപങ്ങൾ
ഉയർന്നുവരുന്ന സാഹചര്യത്തിൽ,
ലോട്ടറി ഏജന്റുമാരുടെ കമ്മീഷനും
പ്രൈസ് മണിയും ഉൾപ്പെടെയുള്ള
തുക പണമായിത്തന്നെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4318.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.എഫ്.
ഇ. യിൽ ഒറ്റത്തവണ തീർപ്പാക്കൽ
പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കിൽ
ആയത് നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
4319.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ഒക്ടോബര്‍ 29-ാം തീയതിയിലെ
ജി.ഒ.(പി)നം.131/2022/ഫിൻ
നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്
കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക്
ബാധകമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവ് നടപ്പിലാക്കുമ്പോള്‍
കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക്
നിലവില്‍ ലഭിച്ച് വരുന്ന
ഏതെല്ലാം ആനുകൂല്യങ്ങള്‍
നഷ്ടപ്പെടുമെന്നറിയിക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവിലുടെ കെ.എസ്.എഫ്.ഇ.
ജീനക്കാര്‍ക്ക് ലഭിക്കുന്ന
നേട്ടങ്ങള്‍ സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
ജീവനക്കാര്‍ക്കിടയില്‍
ഉണ്ടായിട്ടുള്ള ആശങ്കകള്‍
പരിഹരിക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
4320.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സുവര്‍ണ്ണജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച
കെ.എസ്.എഫ്.ഇ. ചിട്ടിയ്ക്ക്
ചിറ്റാളനായ ഭര്‍ത്താവിന്റെ
മരണത്തെ തുടര്‍ന്ന്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്നതിനായി വകുപ്പ്
മന്ത്രിക്ക് സമര്‍പ്പിച്ച ഇ
6801911/2022 നമ്പർ അപേക്ഷയുടെ
തുടര്‍ നടപടി വിശദമാക്കാമോ;
പ്രസ്തുത അപേക്ഷയിന്മേൽ
നിരാലംബരായ കുടുംബത്തിന്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
4321.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ഇൻഷുറൻസ് വകുപ്പ് മുഖാന്തിരം
നടപ്പിലാക്കി വരുന്ന ഗ്രൂപ്പ്
പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ്
സ്കീം (ജി.പി.എ.ഐ.എസ്) ഏതെല്ലാം
വിഭാഗം ജീവനക്കാര്‍ക്കാണ്
നടപ്പിലാക്കി വരുന്നത്; ഇതിന്റെ
വാര്‍ഷിക പ്രീമിയം ഒരാള്‍ക്ക്
എത്രയാണ്; വിശദാംശം നൽകുമോ;
(
ബി )
കഴിഞ്ഞ
അഞ്ച് വര്‍ഷമായി പ്രതിവർഷം
പ്രീമിയം ഇനത്തിൽ എത്ര രൂപ
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
അഞ്ച് വര്‍ഷം പ്രസ്തുത സ്കീം
പ്രകാരം പ്രതിവർഷം അപകട
മരണത്തിന് നല്‍കിയ തുക
എത്രയാണ്; വിശദമാക്കാമോ?
4322.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
കേന്ദ്ര-സംസ്ഥാന ഇൻഷ്വറൻസ്
പദ്ധതികളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഇൻഷ്വറൻസ് പദ്ധതികളിൽ
അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങൾ,
പ്രീമിയം തുക എന്നിവ
വിശദമാക്കാമോ?
4323.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
(
ബി )
ഏതൊക്കെ
വിഭാഗത്തിലുള്ള ഇന്‍ഷുറന്‍സ്
പരിരക്ഷകളാണ്
നല്‍കിവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
ജീവനക്കാര്‍ക്കുള്ള
ഇന്‍ഷുറന്‍സ് പോളിസികള്‍
സംബന്ധിച്ച സ്ഥിതിവിവരം
അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
ഡി )
ജീവനക്കാര്‍ക്കുള്ള
മെഡിസെപ് പദ്ധതി ഏറ്റെടുക്കാന്‍
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്
സാധിക്കുമോ; എങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
4324.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ ഉദ്യോഗസ്ഥർക്കായി
നടപ്പാക്കിവരുന്ന ഗ്രൂപ്പ്
ഇൻഷ്വറൻസ് പദ്ധതിയിൽ നിലവിൽ ആകെ
എത്ര പേരാണ്
അംഗങ്ങളായിട്ടുള്ളതെന്ന്
പ്രീമിയം തുകയുടെ അടിസ്ഥാനത്തിൽ
തരം തിരിച്ച് അറിയിക്കുമോ;
(
ബി )
നിലവിൽ
ഏതൊക്കെ ഇൻഷ്വറൻസ്
പദ്ധതികളിലാണ് സർക്കാർ-പൊതുമേഖല
സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ
നിർബന്ധമായും
ചേർന്നിരിക്കണമെന്ന്
നിഷ്കർഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഗ്രൂപ്പ്
ഇൻഷ്വറൻസ് പദ്ധതി പുതുക്കിയത്
പ്രകാരമുള്ള ഇൻഷ്വറൻസ് പരിരക്ഷ
ജീവനക്കാർക്ക് എന്ന് മുതലാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഗ്രൂപ്പ്
ഇൻഷ്വറൻസ് പുതുക്കിയ പദ്ധതി
പ്രകാരം മുന്‍പ്
ഉണ്ടായിരുന്നതിൽ നിന്നും
ഇപ്പോഴുള്ള മാറ്റങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഇ )
ജീവനക്കാർക്ക്
ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ
നൽകുന്ന പദ്ധതി ആരംഭിച്ചത്
എന്നാണ്; പദ്ധതിയുടെ ആരംഭം മുതൽ
നാളിതുവരെ എത്ര തവണയാണ്
പ്രീമിയം തുകയിൽ വർദ്ധനവ്
വരുത്തിയിട്ടുള്ളത്; വർദ്ധനവ്
വരുത്തിയ തുകയും വർദ്ധനവ്
പ്രാബല്യത്തിൽ വന്ന തീയതികളും
അറിയിക്കുമോ;
(
എഫ് )
ഗ്രൂപ്പ്
ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള
പരിരക്ഷ തുക വിതരണം
ചെയ്തിട്ടുള്ളത് ആകെ എത്ര
ജീവനക്കാർക്കാണെന്ന് ഓരോ വർഷവും
വിതരണം ചെയ്ത ആകെ തുക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
4325.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിസെപ്
പദ്ധതിയിൽ നിലവിൽ എത്ര സർക്കാർ
ആശുപത്രികളും എത്ര സ്വകാര്യ
ആശുപത്രികളും ചേർന്നിട്ടുണ്ട്;
ജില്ല തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ; ഓരോ
ആശുപത്രികളിലും ലഭിക്കുന്ന
ചികില്‍സകള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മിക്ക
ജില്ലകളിലെയും പ്രധാനപ്പെട്ട
സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ
നിന്നും വിട്ടു നിൽക്കുന്നതായും
തുടക്കത്തിൽ താല്പര്യമില്ലാതെ
പദ്ധതിയിൽ ചേർന്ന പല സ്വകാര്യ
ആശുപത്രികളും ഇപ്പോൾ പദ്ധതിയിൽ
നിന്നും പിന്മാറുന്നതായുമുള്ള
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രധാനപ്പെട്ട
സ്വകാര്യ ആശുപത്രികളും നിലവിൽ
താല്പര്യപ്പെട്ടുവന്ന സ്വകാര്യ
ആശുപത്രികളും ചികിത്സ
നിർത്തലാക്കി
പിന്‍മാറുന്നതോടുകൂടി മെഡിസെപ്
കൊണ്ട് ഉദ്ദേശിച്ച പ്രയോജനം
ജീവനക്കാർക്ക് ലഭിക്കില്ല
എന്നതിനാല്‍ ആയത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മെഡിസെപ്
മുഖേനയുള്ള ചികില്‍സകള്‍
ആശുപത്രികളില്‍ ക്യാഷ്‍ലെസ്സ്
ആണോ; എത്ര ദിവസത്തിന് ചികില്‍സ
ലഭിക്കും; കൂടുതല്‍ വരുന്ന തുക
അടക്കേണ്ടതുണ്ടോ; ഇത് സംബന്ധമായ
എല്ലാ വിവരങ്ങളും
ഉള്‍പ്പെടുത്തി കൃത്യമായ
ചികില്‍സ മാനദണ്ഡങ്ങള്‍;
ഏതെല്ലാം ചികില്‍സകള്‍ക്ക്
ആനുകൂല്യം ലഭിക്കും;
എവിടെയെല്ലാം ലഭിക്കും;
എങ്ങനെയാണെങ്കില്‍ ലഭിക്കില്ല;
പരാതി സംഗതികള്‍ക്ക് ആരെയാണ്
സര്‍ക്കാരില്‍ ബന്ധപ്പെടേണ്ടത്;
ഇന്‍ഷുറന്‍സ് കമ്പിനിയുടെ
ഭാഗത്ത് ആരെ ബന്ധപ്പെടണം
എന്നിങ്ങനെയുള്ള വിവരങ്ങള്‍
പ്രസിദ്ധീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
ചില
സ്വകാര്യ ആശുപത്രികള്‍ അവര്‍
കരാറിലേര്‍പ്പെട്ട എല്ലാ
ചികില്‍സകളും നല്‍കാതെ
ഒന്നിലധികം രോഗവുമായി അഡ്മിട്ട്
ചെയ്യപ്പെടുകയാണെങ്കില്‍
ഏതെങ്കിലും ഒരസുഖത്തിന് മാത്രം
ചികില്‍സ നല്‍കുന്നതായും
പാക്കേജ് എന്ന പേരില്‍ 5
ദിവസത്തിന് മാത്രമായി
പരിമിതപ്പെടുത്തുന്നതായും
ബാക്കി ചികില്‍സകളുടെ തുക
നിര്‍ബന്ധപൂര്‍വം
കൈപ്പറ്റുന്നതായും ഉള്ള
പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ആശുപത്രികള്‍ക്കെതിരെയാണ്
അത്തരത്തില്‍ പരാതി
ലഭിച്ചിട്ടുള്ളതെന്നും ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ?
4326.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജി.പി.എ.ഐ.എസ്.
പദ്ധതി പ്രകാരം കേരളത്തിലെ
സര്‍ക്കാര്‍ ജീവനക്കാരില്‍
നിന്ന് നാളിതുവരെ ആകെ എത്ര
തുകയാണ് ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം
അപകടത്തില്‍പ്പെട്ട എത്ര
പേര്‍ക്ക് ആനുകൂല്യം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
അപകടത്തില്‍പ്പെട്ട
ജീവനക്കാര്‍ക്കും, മരണമടഞ്ഞ
ജീവനക്കാരുടെ ആശ്രിതര്‍ക്കും
നല്‍കിയ തുക തരംതിരിച്ച്
ലഭ്യമാക്കാമോ;
(
സി )
ജി.പി.എ.ഐ.എസ്.
പദ്ധതി നടപ്പിലാക്കുമ്പോള്‍
ജീവനക്കാരില്‍ നിന്നും പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നതിനെക്കുറിച്ചും,
ആനുകൂല്യം
നിഷേധിക്കുന്നതിനെക്കുറിച്ചുമുളള
കാര്യകാരണങ്ങള്‍
വ്യക്തമാക്കിയാണോ സമ്മതപത്രം
വാങ്ങുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിബന്ധനകള്‍
അറിയാതെ ജി.പി.എ.ഐ.എസ്.
പദ്ധതിയുടെ തുക ജീവനക്കാരില്‍
നിന്ന് ഈടാക്കുന്നതായും,
അപകടത്തില്‍പ്പെട്ട്
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് പ്രസ്തുത
ആനുകൂല്യം നിഷേധിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
4327.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പ്
പ്രകാരം എംപാനല്‍ ചെയ്തിട്ടുളള
ആശുപത്രികളില്‍ ചികിത്സാ
ആനുകൂല്യം ലഭിക്കാത്ത
ചികിത്സകള്‍ക്ക് പ്രസ്തുത
ആശുപത്രികളില്‍ ചികിത്സ
നടത്തിയവരുടെ തുക നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇവര്‍ക്ക് റീ
ഇംബേര്‍സ്‌മെന്റ് നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
മെഡിസെപ്പ്
പ്രകാരം എംപാനല്‍ ചെയ്ത
മുഴുവന്‍ ആശുപത്രികളിലും
ജീവനക്കാര്‍ക്ക് അത്യാവശ്യമായ
ചികിത്സ ലഭിക്കുന്നതിന് ഒരു
നിശ്ചിത തുക വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4328.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയുമായി ബന്ധപ്പെട്ട
പരാതികൾ പരിഹരിക്കുന്നതിന്
ജില്ലകൾ തോറും പരാതി പരിഹാര സെൽ
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
4329.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയിൽ നിലവില്‍ എം പാനൽ
ചെയ്ത ആശുപത്രികളുടെ പട്ടിക
ലഭ്യമാക്കുമോ; പ്രസ്തുത
ആശുപത്രികളിലെ എല്ലാ
വിഭാഗങ്ങളിലും ജീവനക്കാർക്ക്
ഇൻഷുറൻസ് പരിരക്ഷ
ലഭിക്കുന്നുണ്ടോ എന്നത്
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
എം
പാനൽ ചെയ്ത ആശുപത്രികളിൽ
നിന്നും പിന്മാറിയവയുടെ
പേരുവിവരം നൽകുമോ;
(
സി )
മെഡിസെപ്പ്
പദ്ധതിയിൽ നാളിതുവരെ
ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ
നിന്നും ഇൻഷുറൻസ് പ്രീമിയമായി
പിരിച്ച തുകയുടെയും ഇൻഷുറൻസ്
കമ്പനിക്ക് നൽകിയ തുകയുടെയും
വിശദാംശം ലഭ്യമാക്കുമോ?
4330.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയില്‍ ചിറയിന്‍കീഴ്,
വര്‍ക്കല താലൂക്കുകളിലെ
ഏതെല്ലാം ആശുപത്രികളാണ്
നിലവില്‍ എംപാനല്‍
ചെയ്യപ്പെട്ടിരിക്കുന്നത്;
കൂടുതല്‍ ആശുപത്രികള്‍ എംപാനല്‍
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
കെ.എഫ്.സി.
വഴി ചെറുകിട, ഇടത്തരം
സംരംഭകര്‍ക്ക് നല്‍കുന്ന
ആനുകൂല്യങ്ങള്‍
4331.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എഫ്.സി.
വഴി ചെറുകിട, ഇടത്തരം
സംരംഭകര്‍ക്ക് നല്‍കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|