ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
പെൻഷൻകാരുടെയും ജീവനക്കാരുടെയും
ഭാവി പെൻഷൻ ബാധ്യതകൾ
നിറവേറ്റുന്നതിന് വേണ്ടി
രൂപീകരിച്ച കെ.എസ്.ഇ.ബി.
ലിമിറ്റഡ് എംപ്ലോയീസ് മാസ്റ്റർ
പെൻഷൻ ആന്റ് ഗ്രാറ്റുവിറ്റി
ട്രസ്റ്റിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും നിലവിലെ
പ്രവർത്തനങ്ങളും സംബന്ധിച്ച
വിവരങ്ങൾ നൽകാമോ;
(
ബി )
സംസ്ഥാന
സർക്കാരും കെ.എസ്.ഇ.ബി.
ലിമിറ്റഡും ജീവനക്കാരുടെ
സംഘടനകളും തമ്മിൽ
ഏർപ്പെട്ടിട്ടുള്ള തൃകക്ഷി കരാർ
പ്രകാരമുള്ള പെൻഷൻ ഫണ്ട്
പ്രസ്തുത ട്രസ്റ്റിൽ
നിക്ഷേപിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ
വ്യക്തമാക്കാമോ; പെൻഷൻ ഫണ്ട്
എന്നത്തേക്ക്
നിക്ഷേപിക്കുമെന്ന്
അറിയിക്കാമോ;
(
സി )
പെൻഷൻ
ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം
ലഭിക്കാത്ത സ്ഥിതി വിശേഷം
മറികടക്കുന്നതിനായി
പന്ത്രണ്ടായിരം കോടി രൂപയുടെ
കടപ്പത്രം
പുറപ്പെടുവിക്കുവാനുള്ള അനുമതി
നൽകണമെന്നും 2023 ഒക്ടോബർ 31
വരെയുള്ള പെൻഷൻ ആവശ്യത്തിന്
ഇലക്ട്രിസിറ്റി ഡ്യൂട്ടി
ഉപയോഗിക്കാനുള്ള അനുവാദം അടുത്ത
പത്തുവർഷത്തേക്ക് കൂടി
ദീർഘിപ്പിച്ച് നൽകണമെന്നും
അപേക്ഷിച്ചുകൊണ്ട് കെ.എസ്.ഇ.ബി.
ലിമിറ്റഡ് സർക്കാരിനെ
സമീപിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ഇക്കാര്യത്തിൽ സർക്കാർ
കൈകൊണ്ടിട്ടുള്ള തീരുമാനങ്ങളും
സ്വീകരിച്ചിട്ടുള്ള നടപടികളും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
ഏകദേശം
നാല്‍പതിനായിരത്തോളം വരുന്ന
കെ.എസ്.ഇ.ബി. പെൻഷൻകാരുടെ
നിയമപരമായി
പരിരക്ഷിക്കപ്പെട്ടിട്ടുള്ള
പെൻഷൻ ആനുകൂല്യങ്ങൾ പെൻഷൻ
ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം
ലഭിക്കാതെയും കടപ്പത്രങ്ങൾ
പുറപ്പെടുവിക്കാതെയും
നിർവഹിക്കാൻ കഴിയാത്ത
സാഹചര്യമാണോ ഉള്ളതെന്ന്
അറിയിക്കാമോ; എങ്കിൽ സർക്കാരും
കെ.എസ്.ഇ.ബി. യും ഇക്കാര്യത്തിൽ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
പരിഹാര നടപടികള്‍ അറിയിക്കാമോ;
(
ഇ )
പെൻഷൻ
ആവശ്യത്തിനായി ഈടാക്കുന്ന
ഇലക്ട്രിസിറ്റി ഡ്യൂട്ടി 2023
നവംബർ 1 മുതൽ സർക്കാരിലേക്ക്
അടയ്ക്കണമെന്ന് ബജറ്റിൽ നിർദേശം
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ഏതെല്ലാം ചട്ടങ്ങൾ പ്രകാരമാണ്
പ്രസ്തുത നിർദേശം
നൽകിയിട്ടുള്ളതെന്ന്
അറിയിക്കാമോ?