|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3622.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
ജോയിന്റ് ആര്‍.ടി.ഒ. യ്ക്ക്
കീഴില്‍ 2016 മുതല്‍ നാളിതുവരെ
നടത്തിയ പുതിയതും
പുതുക്കിയതുമായ വാഹന
രജിസ്ട്രേഷനുകളുടെ എണ്ണം
ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര
വാഹനങ്ങള്‍, ലൈറ്റ്
വെഹിക്കിള്‍, ഹെവി വെഹിക്കിള്‍
എന്നിങ്ങനെ ഇനവും വര്‍ഷവും
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
ബി )
നിലമ്പൂര്‍
ജോയിന്റ് ആര്‍.ടി.ഒ. യ്ക്ക്
കീഴില്‍ 2016 മുതല്‍ നാളിതുവരെ
നല്‍കിയ പുതിയതും കാലാവധി
കഴിഞ്ഞത് പുതുക്കിയതും
ഉള്‍പ്പെടെയുള്ള ഡ്രൈവിംഗ്
ലൈസന്‍സുകളുടെ വിവരം
ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര
വാഹനങ്ങള്‍, ലൈറ്റ്
വെഹിക്കിള്‍, ഹെവി വെഹിക്കിള്‍
എന്നിങ്ങനെ ഇനവും വര്‍ഷവും
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
സി )
നിലമ്പൂര്‍
ജോയിന്റ് ആര്‍.ടി.ഒ. യ്ക്ക്
കീഴില്‍ 2016 മുതല്‍ നാളിതുവരെ
ഓരോ വര്‍ഷവും ടാക്സി, പാസഞ്ചര്‍
വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക്
നല്‍കിയ ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം
മുച്ചക്ര വാഹനങ്ങള്‍, ലൈറ്റ്
വെഹിക്കിള്‍, ഹെവി വെഹിക്കിള്‍
എന്നിങ്ങനെ ഇനവും വര്‍ഷവും
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
3623.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
വർഷത്തെ ബജറ്റിൽ റോഡ് ഗതാഗതം,
മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം
എന്നീ വകുപ്പുകൾക്ക് എത്ര
രൂപയാണ് വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
തുക മുഴുവൻ ധനകാര്യ വകുപ്പിൽ
നിന്ന് അനുവദിച്ചു
കിട്ടിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
തുക ഏതെല്ലാം മേഖലയ്ക്ക് എത്ര
രൂപ വീതമാണ് അനുവദിച്ചതെന്ന്
ജില്ല തിരിച്ചു വ്യക്തമാക്കാമോ;
(
ഡി )
വകയിരുത്തിയ
തുക ഏതെല്ലാം പ്രവൃത്തികൾക്ക്
അനുവദിച്ചു എന്ന് പ്രവൃത്തിയും
ജില്ലയും തിരിച്ചു
വ്യക്തമാക്കാമോ;
(
ഇ )
അനുവദിച്ച
തുകയുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ ഇപ്പോഴത്തെ
അവസ്ഥ ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
3624.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകളില്‍ ഉണ്ടാകുന്ന വാഹന
അപകടങ്ങളുടെ എണ്ണം, മരണം,
പരിക്കേറ്റവര്‍ എന്നിങ്ങനെ
കഴിഞ്ഞ 5 വര്‍ഷത്തെ കണക്ക്
വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
വാഹന
അപകടങ്ങളുടെയും
തല്‍ഫലമായുണ്ടാകുന്ന
മരണങ്ങളുടെയും കാര്യത്തില്‍
ദേശീയതലത്തില്‍ കേരളം
എത്രാമതാണ്;
(
സി )
വാഹന
അപകടങ്ങളെക്കുറിച്ച്
പഠിക്കുന്നതിനും,
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിര്‍ദേശിക്കുന്നതിനും
ഏതെങ്കിലും കമ്മറ്റിയെ
നിയോഗിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
വാഹന
അപകടങ്ങളുടെ പ്രധാനകാരണങ്ങളായി
കണ്ടെത്തിയിട്ടുള്ളവ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
വാഹന
അപകടങ്ങളുടെ പശ്ചാത്തലത്തില്‍
സുരക്ഷിത യാത്രയ്ക്കായി
മോട്ടോര്‍വാഹന വകുപ്പ്
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
3625.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
പുറ്റുമാനൂരില്‍
പ്രവര്‍ത്തിക്കുന്ന
കമ്പ്യൂട്ടറെെസ്ഡ് ടെസ്റ്റിംഗ്
സെന്റര്‍ അപ്ഗ്രേഡ് ചെയ്ത്
ആട്ടോമേറ്റഡ് ടെസ്റ്റിംഗ്
സ്റ്റേഷന്‍ ആയി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
3626.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ഥാപിച്ചിരിക്കുന്ന
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ക്യാമറകള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
തടസമെന്തെന്ന് അറിയിക്കാമോ;
(
ബി )
ഇത്തരം
ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെ
നശിച്ചുപോകുന്നത് ഒഴിവാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
സി )
പ്രസ്തുത
ആവശ്യത്തിനായി ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; ഭരണാനുമതി
നല്കുന്നതിന് മുമ്പ് എങ്ങനെയാണ്
ടെണ്ടര്‍ ചെയ്ത് ഇത്രയധികം
ഉപകരണങ്ങള്‍ വയ്ക്കാന്‍
സാധിച്ചതെന്ന് അറിയിക്കാമോ;
(
ഡി )
നടപടിക്രമങ്ങള്‍
പാലിക്കാതെ ഉപകരണം
സ്ഥാപിക്കുന്നതിന് അനുമതി
നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കാമോ?
3627.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
വാഹന അപകടങ്ങള്‍
കുറയ്ക്കുന്നതിനായി സര്‍ക്കാര്‍
കൊണ്ടുവന്ന സേഫ് കേരള പദ്ധതി
നടപ്പാക്കിയത് ഏത് വര്‍ഷമാണ്;
എത്രകാലത്തേക്കായാണ് ഈ പദ്ധതി
നടപ്പാക്കിയത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതി നടപ്പാക്കുന്നതിനായി
മോട്ടോര്‍ വാഹനവകുപ്പില്‍ എത്ര
പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്
എന്നത് സംബന്ധിച്ച ജില്ല
തിരിച്ചുള്ള കണക്കും , ഇതിന്റെ
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(
സി )
സേഫ്
കേരള പദ്ധതിക്കായി
എന്‍ഫോഴ്സ്മെന്റ് വിംഗ്
രൂപീകരിക്കുന്നതിനായി എത്ര
രൂപയാണ് ചെലവഴിച്ചത്; ഇതിനായി
പ്രത്യേകം ഓഫീസുകളും,
വാഹനങ്ങളും വാടകയ്ക്ക്
എടുത്തിട്ടുണ്ടോ; വിശദാംശം
ഇനംതിരിച്ച് ലഭ്യമാക്കാമോ;
(
ഡി )
സേഫ്
സോണ്‍ പദ്ധതി
നടപ്പാക്കിയതിനുശേഷം
സംസ്ഥാനത്ത് വാഹന അപകടങ്ങളില്‍
കുറവ് ഉണ്ടായിട്ടുണ്ടോ; ഓരോ
വര്‍ഷവും എന്‍ഫോഴ്സ്മെന്റ്
വിംഗ് എടുത്ത വിവിധ നിയമലംഘന
കേസുകളുടെ വിശദാംശങ്ങളും,
ഈടാക്കിയ പിഴയും വര്‍ഷം
തിരിച്ച് വ്യക്തമാക്കാമോ?
3628.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
അൻവർ സാദത്ത്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡിന്
മുകളില്‍ താഴ്‍ന്നുകിടക്കുന്ന
കേബിളുകള്‍, റോഡുകളുടെ
വശങ്ങളിലുള്ള സ്ലാബില്ലാത്ത
ഓടകൾ, ജല അതോറിറ്റിയുടെ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനെടുക്കുന്ന
കുഴികൾ എന്നിവ മൂലമുള്ള
റോഡപകടങ്ങൾക്ക് പരിഹാരം
കണ്ടെത്താൻ ഗതാഗത വകുപ്പ്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
ബി )
ഇതിനായി
മറ്റ് വകുപ്പുകളുമായി ചേർന്ന്
എന്തെങ്കിലും കർമ്മ പരിപാടികൾ
രൂപീകരിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(
സി )
ഇല്ലെങ്കിൽ
പൊതുമരാമത്ത്, ജലവിഭവം, തദ്ദേശ
സ്വയംഭരണം തുടങ്ങിയ
വകുപ്പുകളുമായി ചേർന്ന് കർമ്മ
പരിപാടികൾ രൂപീകരിക്കുമോയെന്ന്
അറിയിക്കുമോ?
3629.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
10 വര്‍ഷങ്ങളിൽ
സംസ്ഥാനത്തുണ്ടായ റോഡ്
അപകടങ്ങളുടെ എണ്ണവും
അപകടത്തെത്തുടര്‍ന്ന്
മരണപ്പെട്ടവരുടെ എണ്ണവും
സംബന്ധിച്ച വിവരം വര്‍ഷം
തിരിച്ച് നല്‍കുമോ?
3630.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിലെ
റോഡുകളില്‍ പ്രത്യേകിച്ച്
ദേശീയ പാതകളിലും
നഗരപ്രദേശങ്ങളിലും അമിത
വേഗത്തിലും അനിയന്ത്രിതമായി
ശബ്ദം പുറപ്പെടുവിച്ചുകൊണ്ടും
ഗതാഗത നിയമങ്ങള്‍
ലംഘിച്ചുകൊണ്ട്
ഇരുചക്രവാഹനങ്ങള്‍
ഓടിക്കുന്നതുമൂലം നിരവധി
അപകടങ്ങള്‍ നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം ഗതാഗത
നിയമലംഘനം നടത്തുന്നത്
നിയന്ത്രിക്കുവാന്‍ കര്‍ശന
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3631.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ബൈക്ക് അപകടങ്ങളില്‍ കൂടുതല്‍
പേര്‍ മരണപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
റേസിംഗ് ബൈക്കുകള്‍ രജിസ്റ്റർ
ചെയ്യപ്പെടുന്നുണ്ടോ;
ഉണ്ടെങ്കിൽ 2022 വര്‍ഷത്തില്‍
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത
റേസിംഗ് ബൈക്കുകള്‍
എത്രയാണെന്ന് അറിയിക്കാമോ;
(
സി )
റേസിംഗ്
ബൈക്കുകളുടെ അപകടത്തെ
തുടര്‍ന്ന് കഴിഞ്ഞ രണ്ട്
വര്‍ഷത്തിനിടെ
മരണപ്പെട്ടവരുടെയും
പരിക്കേറ്റവരുടെയും കണക്കുകള്‍
ലഭ്യമാണോ; വിശദമാക്കുമോ;
ബൈക്കുകള്‍ രൂപമാറ്റം വരുത്തി
ഉപയോഗിക്കുന്നത് കൂടുതല്‍
അപകടങ്ങള്‍ക്ക് കാരണമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി )
ഇരുചക്രവാഹന
അപകടങ്ങള്‍ കുറയ്ക്കുന്നതിനായി
കാര്യക്ഷമമായ പരിഹാര നടപടികള്‍
വികസിപ്പിക്കുന്നതിന് ഗതാഗത
വകുപ്പ് പദ്ധതി
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കുമോ?
3632.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം റോഡ് സേഫ്റ്റി
ഫണ്ടില്‍ ഉള്‍പ്പെടുത്തി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍ നിന്നും
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
അവ ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ റോഡ് സേഫ്റ്റി
ഫണ്ടില്‍ ഉള്‍പ്പെടുന്ന
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതെങ്കിലും ഉണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
3633.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി
കെ.കെ.രമ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇരുചക്ര വാഹനാപകട നിരക്ക്
വർദ്ധിച്ച് വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
ഇരുചക്ര വാഹനാപകട നിരക്ക് ദേശീയ
ശരാശരിയെക്കാൾ കൂടുതലാണ് എന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
(
സി )
ഓരോ
വര്‍ഷവും സംസ്ഥാനത്ത് ഇരുചക്ര
വാഹന അപകട നിരക്കും അതുവഴി
ഉണ്ടാകുന്ന മരണ നിരക്കും
ഗണ്യമായി വര്‍ദ്ധിക്കുന്ന
സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം
നിയന്ത്രിക്കുന്നതിനും അപകട
നിരക്ക് കുറയ്ക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
3634.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
യു പ്രതിഭ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
വിപുലീകരണ സാധ്യതയെക്കാൾ ഏറെ
ഉയർന്ന തോതിൽ വാഹനങ്ങളുടെ എണ്ണം
വർദ്ധിക്കുന്നതും ട്രാഫിക്
നിയമലംഘനങ്ങളും ആപത്കരമായ
രീതിയിലുള്ള വാഹനമോടിക്കലും
വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിന്
കാരണമാകുന്നതിനാൽ വാഹനാപകടങ്ങൾ
കുറച്ചുകൊണ്ടു വരുന്നതിന് റോഡ്
സുരക്ഷ അതോറിറ്റിയും മോട്ടോർ
വാഹന വകുപ്പും നടത്തുന്ന
പ്രവർത്തനങ്ങൾ വിശദമാക്കാമോ;
(
ബി )
റോഡുകളിലെ
സ്ഥിരം അപകട മേഖലകൾ
കണ്ടെത്തുന്നതിനും അത്തരം
സ്ഥലങ്ങളിലെ അപകടം
ഒഴിവാക്കുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
റോഡ്
സുരക്ഷ അതോറിറ്റിയും മോട്ടോർ
വാഹന വകുപ്പും സംയുക്തമായി
നടപ്പാക്കുന്ന സേഫ് കേരള പദ്ധതി
കൂടുതൽ കാര്യക്ഷമമാക്കാൻ
പരിപാടിയുണ്ടോ; ഗതാഗത
നിയമലംഘകർക്കെതിരെ കർശന നടപടി
ഉറപ്പാക്കാൻ വേണ്ട ഇടപെടൽ
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
റോഡ്
സേഫ്റ്റി ഫണ്ട്
3635.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം റോഡ് സേഫ്റ്റി ഫണ്ട്
ഉപയോഗിച്ച് എന്തെല്ലാം
പദ്ധതികളാണ് സംസ്ഥാനത്ത്
ആവിഷ്കരിച്ചിട്ടുളളത്; പ്രസ്തുത
ഫണ്ട് ഉപയോഗിച്ച് പാലക്കാട്
ജില്ലയില്‍ നടപ്പാക്കിയ
പദ്ധതികളുടെ വിവരം
ലഭ്യമാക്കുമോ;
(
ബി )
റോഡ്
സേഫ്റ്റി ഫണ്ടില്‍
ഉള്‍പ്പെടുത്തി പദ്ധതികൾ
അനുവദിക്കുന്നതിനായി പാലക്കാട്
ജില്ലയില്‍ നിന്ന് പുതിയ
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
3636.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹനങ്ങളുടെ അമിത വേഗത
തടയുന്നതിന് വകുപ്പ് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് വ്യക്തമാക്കുമോ;
(
ബി )
പല
നിറത്തിലുളള ആഡംബര ലൈറ്റുകളും,
എതിരെ വരുന്ന ഡ്രൈവര്‍മാരുടെ
കണ്ണ് അടപ്പിക്കുന്ന ഹൈ ബീം
ലൈറ്റും ഉപയോഗിച്ച് സർവീസ്
നടത്തുന്ന വാഹനങ്ങൾക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കുമോ;
(
സി )
ഇത്തരം
ലൈറ്റുകള്‍ ഘടിപ്പിച്ച
വാഹനങ്ങളുടെ നമ്പറുകള്‍ പൊതു
ജനങ്ങള്‍ മോട്ടോര്‍ വാഹന
വകുപ്പിന് കൈമാറുന്നതിനായുള്ള
പൊതുനിര്‍ദേശങ്ങള്‍
പുറപ്പെടുവിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3637.
ശ്രീമതി
യു പ്രതിഭ
ശ്രീ
എം മുകേഷ്
ശ്രീ.
പി.പി. സുമോദ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റോഡ്
സുരക്ഷ
ഉറപ്പുവരുത്തുന്നതിന്റെയും
വര്‍ദ്ധിച്ചുവരുന്ന
മയക്കുമരുന്നുപയോഗം കണ്ടെത്തി
തടയുന്നതിന്റെയും ഭാഗമായി
സംസ്ഥാനത്ത് പോലീസും
മോട്ടോര്‍ വാഹന വകുപ്പും
സംയുക്ത പരിശോധന
നടത്തുന്നതിനായി നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
മയക്കുമരുന്നുപയോഗിച്ച്
വാഹനമോടിക്കുന്നവരുടെ
ലെെസന്‍സ് റദ്ദാക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
ആധുനിക
സാങ്കേതികവിദ്യയുടെ സഹായത്തോടെ
ബെെക്ക് സ്റ്റണ്ട് തടയുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
ഓട്ടോമാറ്റിക്
നമ്പര്‍ പ്ലേറ്റ് കാമറകള്‍
ഇ-ചലാന്‍ സംവിധാനവുമായി
ബന്ധിപ്പിക്കുന്നതിനും ഹെവി
വാഹനങ്ങളില്‍ ഡാഷ് ബോര്‍ഡ്
കാമറകള്‍ സ്ഥാപിക്കുന്നതിനും
പദ്ധതിയുണ്ടോ; എന്തൊക്കെ
കാര്യങ്ങളാണ് ഇതുവഴി
ലക്ഷ്യമിടുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
3638.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബൈക്ക്,
സ്കൂട്ടർ, കാർ, ലോറി അടക്കമുള്ള
വാഹനങ്ങളില്‍, കഴിഞ്ഞ പത്തു
വര്‍ഷത്തെ റോഡപകടങ്ങളിൽ
മുഖ്യപങ്കുവഹിച്ചത്
ഏതുതരത്തിലുള്ള
വാഹനങ്ങളാണെന്നത് സംബന്ധിച്ച്
വര്‍ഷം തിരിച്ചുള്ള വിവരം
നല്‍കുമോ?
3639.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങളുടെ മുഖ്യ കാരണം
വാഹനപ്പെരുപ്പം, അശ്രദ്ധമായ
ഡ്രൈവിംഗ്, ഗതാഗത നിയമങ്ങള്‍
പാലിക്കാതിരിക്കൽ , റോഡുകളുടെ
ശോചനീയാവസ്ഥ എന്നിവയാണെന്ന്
കരുതുന്നുണ്ടോ; വാഹനാപകടങ്ങൾ
ഒഴിവാക്കുന്നതിനായി
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നഗരങ്ങളില്‍
പൊതു ഗതാഗത സംവിധാനം
കാര്യക്ഷമമാക്കി സ്വകാര്യവാഹന
ഉപയോഗം കുറയ്ക്കാന്‍ സർക്കാർ
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിവരങ്ങൾ നൽകാമോ;
(
സി )
അശാസ്ത്രീയമായ
പാര്‍ക്കിംഗ് അപകടങ്ങള്‍ക്ക്
കാരണമാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(
ഡി )
പാര്‍ക്കിംഗ്
നയം രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ
അത് പ്രാവര്‍ത്തികമാക്കാന്‍
നടപടിയുണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
3640.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്-മലപ്പുറം
ജില്ലകളെ ബന്ധിപ്പിക്കുന്ന
എളമരം കടവ് പാലത്തിലൂടെ ബസ്
സര്‍വീസ് ആരംഭിക്കുന്നതിന്
ഇതുവരെ അനുമതി നല്‍കിയിട്ടില്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള കാരണം
വിശദമാക്കാമോ;
(
ബി )
ബസ്
സര്‍വീസ് പെര്‍മിറ്റിന് ലഭിച്ച
അപേക്ഷകള്‍ നിരസിക്കാനുള്ള
കാരണമെന്താണെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
പാലത്തിലൂടെ സര്‍വീസ് നടത്താന്‍
പെര്‍മിറ്റ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
3641.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
നഗരത്തില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സിറ്റി ബസ് പെര്‍മിറ്റുകള്‍
എത്രയെന്നും അവ ഏതൊക്കെ
റൂട്ടുകളിലെന്നും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പെര്‍മിറ്റുകളില്‍ എത്രയെണ്ണം
സറണ്ടര്‍ ചെയ്തിട്ടുണ്ടെന്നും
സറണ്ടര്‍ ചെയ്ത
പെര്‍മിറ്റുകളുടെ റൂട്ടുകള്‍
ഏതൊക്കെയെന്നും വിശദമാക്കാമോ?
3642.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന
എത്ര കമ്പനികളാണ് സർക്കാർ
അംഗീകാരത്തോടെ
പ്രവർത്തിച്ചുവരുന്നതെന്ന്
വിശദമാക്കാമോ; അവയുടെ പേര്
വിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഓൺലൈൻ
ടാക്സി സർവീസ് നടത്തുന്നത്
സംബന്ധിച്ച നിയമത്തിലെ
വ്യവസ്ഥകളിൽ ഭേദഗതി
വരുത്തുന്നത് സംബന്ധിച്ച്
ഏതെങ്കിലും നിർദേശം
നിലവിലുണ്ടോ; ഇത്തരം
കമ്പനികൾക്ക് പ്രവർത്തനാനുമതി
നൽകുന്ന ഘട്ടത്തിൽ പാലിക്കേണ്ട
നടപടിക്രമങ്ങൾ സംബന്ധിച്ച്
പുതിയ വല്ല നിർദേശവും കേന്ദ്ര
സർക്കാർ നൽകിയിട്ടുണ്ടോ;
ഇക്കാര്യത്തിൽ പുറപ്പെടുവിച്ച
നോട്ടിഫിക്കേഷന്റെ വെളിച്ചത്തിൽ
സംസ്ഥാന സർക്കാർ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
സംസ്ഥാന
സർക്കാരിന് ഓൺലൈൻ ടാക്സി
കമ്പനികളിൽ നിന്ന് എന്തെങ്കിലും
വരുമാനം ലഭിക്കുന്നുണ്ടോ;
എങ്കിൽ വരുമാനത്തിന്റെ എത്ര
ശതമാനമാണ് സംസ്ഥാന സർക്കാരിന്
ലഭിക്കാൻ അർഹതയുള്ളതെന്നും
2020-21, 2021-22 സാമ്പത്തിക
വർഷങ്ങളിൽ എത്ര രൂപ വീതം
ലഭിച്ചിട്ടുണ്ട് എന്നും
വിശദമാക്കാമോ;
(
ഡി )
ഇങ്ങനെ
ലഭിക്കുന്ന വരുമാനം സർക്കാർ ഏത്
രീതിയിലാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഓൺലൈൻ
ടാക്സി കമ്പനികളും ഡ്രൈവർമാരും
തമ്മിൽ ഉണ്ടാകുന്ന തർക്കങ്ങൾ
പരിഹരിക്കാൻ സർക്കാർ തലത്തിൽ
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ?
3643.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുഗതാഗതരംഗത്ത് ഇലക്ട്രിക്
വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യ്ക്ക് താങ്ങാന്‍ കഴിയാത്തവിധം
ഡീസല്‍ വില കൂടി നില്‍ക്കുന്ന
സാഹചര്യത്തില്‍ ഇലക്ട്രിക്
വാഹനങ്ങള്‍ കൂടുതലായി
പൊതുയാത്രാരംഗത്ത്
ഉപയോഗിക്കുന്നതിനായി
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ; ഇത് മൂലം
കെ.എസ്.ആര്‍.ടി.സി.ക്ക്
ഉണ്ടാകുന്ന നേട്ടങ്ങള്‍
വ്യക്തമാക്കുമോ?
3644.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യ്ക്ക് ടിക്കറ്റിതര വരുമാനം
ലഭിക്കുന്നതിനായി നാളിതുവരെ
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ
ഏതെല്ലാം; അവ ആരംഭിച്ച വർഷം;
പദ്ധതികളുടെ ഇനം; എന്നിവ
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ബി )
2016
മുതൽ നാളിതുവരെ ഓരോ വർഷവും
കെ.എസ്.ആർ.ടി.സി. യ്ക്ക് ലഭിച്ച
വാർഷിക വരുമാനവും വാർഷിക ചെലവും
എത്രയാണ് ഇനം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
സി )
ഈ
സർക്കാർ അധികാരമേറ്റതുമുതൽ
കെ.എസ്.ആർ.ടി.സി.യുടെ ഓരോ
മാസത്തെയും വരുമാനവും ചെലവും
എത്ര വീതമാണെന്ന് ഇനം തിരിച്ച്
അറിയിക്കുമോ;
(
ഡി )
ഈ
കാലയളവിൽ കെ.എസ്.ആർ.ടി.സി.ക്ക്
ടിക്കറ്റ് ഇതര വരുമാന
സ്രോതസ്സുകളിൽ നിന്നും ലഭിച്ച
പ്രതിമാസ വരുമാനം എത്രയാണ് ;
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
3645.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി
നഗരത്തിലെ മേനക, ജെട്ടി,
ഷണ്‍മുഖം റോഡ്, ഹോസ്പിറ്റല്‍
റോഡ്, ജോസ് ജംഗ്ഷന്‍ വഴി
ബി.റ്റി.എച്ച്. ജംഗ്ഷന്‍
വരെയുളള 3 കി.മീ. റോഡുകളിലൂടെ
സർവീസ് നടത്തിയിരുന്ന
കെ.എസ്.ആർ.ടി.സി. ബസുകളുടെ
എണ്ണത്തിൽ നിലവിൽ കുറവ്
വന്നിട്ടുണ്ടോ; നിലവിൽ ഈ
റൂട്ടില്‍ ഓടുന്ന
കെ.എസ്.ആർ.ടി.സി. ബസുകള്‍
എത്രയെന്ന് വ്യക്തമാക്കാമോ;
(
ബി )
അരൂര്‍-വൈറ്റില-ഇടപ്പള്ളി
ബൈപ്പാസും കടവന്ത്ര-കതൃക്കടവ്
റെയില്‍വേ ഓവര്‍ബ്രിഡ്ജുകളും
വന്നതോടെ കൊച്ചി
നഗരത്തിനുള്ളിലേക്ക്
പ്രവേശിക്കുന്ന ദീര്‍ഘദൂര
കെ.എസ്.ആർ.ടി.സി. ബസുകളുടെ
എണ്ണത്തിൽ കുറവുണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
വൈപ്പിനില്‍
നിന്നുമുള്ള സ്വകാര്യബസുകള്‍
നഗരത്തില്‍ പ്രവേശക്കുന്നതിന്
പ്രധാന തടസമായി
കണക്കാക്കപ്പെടുന്ന
കെ.എസ്.ആർ.ടി.സി. ബസുകളുടെ
സാന്നിദ്ധ്യം ഗണ്യമായി
കുറഞ്ഞിട്ടുള്ളതിനാൽ കൊച്ചി
നഗരത്തിലെ ദേശസാല്‍കൃത
റൂട്ടുകളെ സംബന്ധിച്ച
സര്‍ക്കാര്‍ ഉത്തരവുകളില്‍
കാലോചിതമായ പരിഷ്കാരങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
3646.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യെ
കടബാധ്യതയില്ലാതാക്കി
ലാഭത്തിലാക്കുന്നതിന് വ്യക്തമായ
കര്‍മ്മപരിപാടി
രൂപപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ;
(
ബി )
നൂതന
മാനേജ്മെന്റ് സംവിധാനങ്ങള്‍
പ്രയോഗിച്ചുകൊണ്ട്
കെ.എസ്.ആര്‍.ടി.സി.യെ
ലാഭത്തിലാക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ;
(
സി )
പെന്‍ഷനും
ശമ്പളവും നൽകുന്നത് മുടങ്ങാതെ
കെ.എസ്.ആര്‍.ടി.സി.യെ ലാഭവിഹിതം
നല്‍കാന്‍ കഴിയും വിധമുള്ള
പൊതുമേഖലാ സ്ഥാപനമാക്കി
മാറ്റുന്നതിന് സമയബന്ധിത
കര്‍മ്മപദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ രൂപീകരിക്കാൻ
തയ്യാറാകുമോയെന്ന്
വിശദമാക്കുമോ?
3647.
ശ്രീ
എം വിൻസെൻറ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യിൽ ടാർഗറ്റ് കൈവരിക്കുന്ന
തൊഴിലാളികൾക്ക് മാത്രം അഞ്ചാം
തീയതിക്ക് മുമ്പ് ശമ്പളം
നൽകിയാൽ മതി എന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലാണ്
ഇപ്രകാരം ഒരു തീരുമാനമെടുത്തത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഓരോ
ഡിപ്പോയ്ക്കും ടാർഗറ്റ്
നൽകുന്നതിനുള്ള മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
യാത്രാദുരിതം
അനുഭവിക്കുന്ന ജനങ്ങൾക്കുള്ള
സേവനം എന്ന രീതിയിൽ നടത്തുന്ന
കെ.എസ്.ആര്‍.ടി.സി.
സർവീസുകൾക്ക് ടാർഗറ്റ്
നിശ്ചയിച്ച് നൽകുന്ന രീതി
പ്രായോഗികമാണോ; തൊഴിലാളി
വിരുദ്ധവും ജനവിരുദ്ധവുമായ ഈ
നിലപാട് പിൻവലിക്കുവാൻ
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
3648.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
നിലവില്‍ എത്ര ഇലക്ട്രിക്ക്
ബസുകള്‍ സര്‍വീസിനായി
ഉപയോഗിക്കുന്നുണ്ട് ; വിശദാംശം
അറിയിക്കുമോ;
(
ബി )
നിരത്തിലിറക്കി
സര്‍വീസ് നടത്താന്‍ കഴിയുന്ന
എത്ര ബസ്സുകള്‍
കെ.എസ്.ആര്‍.ടി.സി.-യ്ക്ക്
നിലവിലുണ്ടെന്നതിന്റെ
വിശദവിവരങ്ങള്‍ അറിയിക്കുമോ;
ആയതില്‍ സര്‍വ്വീസ് നടത്തുന്ന
ബസ്സുകളുടെ എണ്ണം അറിയിക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
യുടെ ടിക്കറ്റിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക്
വാടകയ്ക്ക് നല്‍കിയ ബസ്സുകളുടെ
വിശദാംശം ലഭ്യമാക്കുമോ?
3649.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
പ്രതിദിന വരുമാനം ഇപ്പോള്‍
ശരാശരി എത്ര രൂപയാണ്;
(
ബി )
കെ.എസ്.ആര്‍.ടി.സി.യുടെ
പ്രതിദിന വരുമാനവും മറ്റിതര
വരുമാനവും വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ഉടമസ്ഥതയില്‍ ഡിപ്പോകളിലും
പരിസരത്തും ഉപയോഗശൂന്യമായി
കിടക്കുന്ന എത്ര ഹെക്ടര്‍
സ്ഥലമുണ്ടെന്നും അവ
എവിടെയെല്ലാമാണെന്നും
അറിയിക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യുടെ
ആവശ്യം കഴിഞ്ഞ് ഇത്തരത്തില്‍
ഉപയോഗശൂന്യമായി കിടക്കുന്ന
സ്ഥലങ്ങളില്‍
സ്വകാര്യപങ്കാളിത്തത്തോടെ
വരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന
പദ്ധതികള്‍ ആവിഷ്കരിക്കാന്‍
കഴിയുമോയെന്ന് പരിശോധിക്കാമോ?
3651.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
- മംഗലാപുരം അന്തർസംസ്ഥാന
റൂട്ടിൽ സർവീസ് നടത്തുന്ന
കെ.എസ്.ആർ.ടി.സി. (കേരള)
ബസ്സുകളിൽ വിദ്യാർത്ഥികൾക്ക്
ടിക്കറ്റ് ഇളവ് ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റൂട്ടിൽ വിദ്യാർത്ഥികൾക്ക്
ടിക്കറ്റ് ഇളവ്
ലഭ്യമാക്കുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
3652.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തുടര്‍ച്ചയായി
ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍
വില വര്‍ദ്ധനവ് കാരണം
കെ.എസ്.ആര്‍.ടി.സി. യ്ക്ക്
ദൈനംദിനം എന്തെല്ലാം നഷ്ടം
സംഭവിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് വിശദമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം എത്ര തവണ
ഇത്തരത്തില്‍ വര്‍ദ്ധനവിന്റെ
ഭാരം കെ.എസ്.ആര്‍.ടി.സി. യ്ക്ക്
വഹിക്കേണ്ടി വന്നിട്ടുണ്ടെന്ന്
അറിയിക്കുമോ?
3653.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ബസുകൾ നേരത്തെ ഓടിക്കൊണ്ടിരുന്ന
റൂട്ടുകളിലാണോ നിലവിൽ
സ്വിഫ്റ്റ് ബസുകൾ സർവീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
നേരത്തെ
കെ.എസ്.ആർ.ടി.സി. ബസുകൾ
ഓടിക്കൊണ്ടിരുന്ന റൂട്ടുകളിൽ
സ്വിഫ്റ്റിൽ നിന്നുള്ള
ബസുകളെയും ജീവനക്കാരെയും
ലഭ്യമാക്കി സർവീസ് നടത്തുമ്പോൾ
ഈ റോഡുകളിൽ സർവീസ്
നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി.
ബസുകളെയും അവയിലെ ജീവനക്കാരെയും
ഏതുതരത്തിലാണ്
പുനർവിന്യസിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇവരെ
പുനർവിന്യസിക്കുന്നതിനായി
കെ.എസ്.ആർ.ടി.സി പുതിയ
റൂട്ടുകളോ സേവനങ്ങളോ
ആരംഭിക്കുകയുണ്ടായോ; വിശദാംശം
അറിയിക്കുമോ;
(
ഡി )
മുൻപ്
കെ.എസ്.ആർ.ടി.സി. സർവീസ്
നടത്തിയിരുന്ന എത്ര
റൂട്ടുകളിലാണ് നിലവിൽ
സ്വിഫ്റ്റ് ബസുകൾ സർവീസ്
നടത്തുന്നത്; ഇതിനായി എത്ര
സ്വിഫ്റ്റ് ബസുകളുടെ സേവനമാണ്
നിലവിൽ കെ.എസ്.ആർ.ടി.സി.
ഉപയോഗപ്പെടുത്തുന്നത്;
(
ഇ )
കെ.എസ്.ആർ.ടി.സി
സ്വിഫ്റ്റ് കേരളത്തിൽ
പ്രവർത്തനം ആരംഭിച്ചത്
എന്നുമുതൽക്കാണ്;
സ്വിഫ്റ്റിന്റെ വരവ് ചെലവ്
കണക്കുകൾ തയ്യാറാക്കുന്നതിനും
ആഡിറ്റ് ചെയ്യുന്നതിനും
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥർ ആരൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
എഫ് )
പ്രസ്തുത
ഉദ്യോഗസ്ഥർ
തയ്യാറാക്കിയിട്ടുള്ള കണക്കുകൾ
പ്രകാരം സ്വിഫ്റ്റിന്റെ
നാളിതുവരെയുള്ള ആകെ വരുമാനവും
ചെലവും എത്രയാണ്; ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
3654.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ഉടമസ്ഥതയില്‍ ഓരോ ജില്ലയിലും
എത്ര ഏക്കര്‍ ഭൂമിയാണ് നിലവില്‍
ഉപയോഗശൂന്യമായി കിടക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി വരുമാനദായകമായ പദ്ധതികള്‍
ആരംഭിക്കുന്നതിനോ അത്തരം
പദ്ധതികള്‍ ആരംഭിക്കുവാന്‍
തയ്യാറായുള്ളവര്‍ക്ക് ലീസിന്
നല്‍കുവാനോ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3655.
ശ്രീമതി.ഉമ
തോമസ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിൽ
നിന്നും വിരമിച്ചവർക്ക് പെൻഷൻ
ആനുകൂല്യങ്ങൾ സമയബന്ധിതമായി
നൽകാൻ സാധിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
2022
മാർച്ച് 31-ന് മുമ്പ്
വിരമിച്ച 174 കെ.എസ്.ആർ.ടി.സി.
ജീവനക്കാർക്ക് ഉടൻ പെൻഷൻ
ആനുകൂല്യങ്ങൾ വിതരണം
ചെയ്യണമെന്ന് ഹൈക്കോടതി
ഉത്തരവ് നൽകിയിട്ടുണ്ടോ;
(
സി )
കെ.എസ്.ആർ.ടി.സി.യിൽ
നിന്നും വിരമിച്ചവർക്ക് പെൻഷൻ
ആനുകൂല്യങ്ങൾ സമയബന്ധിതമായി
നൽകാൻ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
3656.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ഡോ.
എം.കെ . മുനീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ജീവനക്കാർക്ക് ശമ്പളം
നൽകുന്നതിനായി സർക്കാർ
സാമ്പത്തിക സഹായം നൽകുന്നുണ്ടോ;
(
ബി )
കെ.എസ്.ആർ.ടി.സി.യുടെ
പ്രവർത്തനത്തിന് ആവശ്യമായ
ചെലവിന്റെ സ്രോതസ്സ്
കോർപ്പറേഷൻ തന്നെ
കണ്ടെത്തണമെന്ന് സർക്കാർ
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
3657.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി
യിൽ ഓരോ മാസവും അഞ്ചാം
തീയതിക്ക് മുമ്പ് പകുതി ശമ്പളം
മാത്രം വിതരണം ചെയ്താൽ മതി
എന്ന് സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ജീവനക്കാരുടെ
അവകാശമായ ശമ്പളം ഇപ്രകാരം
തടഞ്ഞുവയ്ക്കുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
എല്ലാ
മാസവും ശമ്പള വിതരണത്തിനായി
സർക്കാരിൽ നിന്നും പ്രത്യേക
സഹായം ലഭ്യമാക്കുമെന്ന്
കെ.എസ്.ആർ.ടി.സി. യ്ക്ക് ഉറപ്പ്
ലഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി
യുടെ പ്രതിസന്ധി
മറികടക്കുന്നതിനായി സർക്കാരിൽ
നിന്നുള്ള സഹായം
ലഭിച്ചില്ലെങ്കിൽ ജീവനക്കാർക്ക്
പകുതി ശമ്പളം മാത്രം നൽകിയാൽ
മതിയെന്ന് മാനേജ്മെന്റ്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
3658.
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജീവനക്കാർക്ക്
പകുതി ശമ്പളത്തോടെ
അഞ്ചുവർഷത്തേക്ക് അവധി നൽകുന്ന
സ്കീം കെ.എസ്.ആർ. ടി.സി.-യിൽ
നിലവിലുണ്ടോ; ഉണ്ടെങ്കിൽ അത്
നടപ്പാക്കിയതിന്റെ ലക്ഷ്യം
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
ഈ
സ്കീം നടപ്പാക്കുന്നതിലൂടെ
ശമ്പളയിനത്തിൽ എത്ര കോടി
രൂപയുടെ ലാഭം ഉണ്ടാക്കുവാൻ
സാധിക്കുമെന്നാണ്
കണക്കാക്കിയത്; ഈ പദ്ധതി
പ്രകാരം കെ.എസ്.ആർ. ടി.സി. യിൽ
എത്ര ജീവനക്കാർ
അവധിയെടുത്തിട്ടുണ്ടെന്നും
ആയതിലൂടെ ശമ്പളയിനത്തിൽ എത്ര
രൂപയുടെ ലാഭം ഉണ്ടായെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
അവധി റദ്ദാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി
ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ; സർക്കാർ ഉത്തരവ്
പ്രകാരം അഞ്ചുവർഷത്തേക്ക് അവധി
അനുവദിച്ച ആനുകൂല്യം
ഉപയോഗപ്പെടുത്തി
വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പോയി
മറ്റു തൊഴിലുകളിൽ
ഏർപ്പെട്ടിരിക്കുന്ന
ജീവനക്കാരോട് അടിയന്തരമായി
തിരികെയെത്തി ജോലിയിൽ
പ്രവേശിക്കണം എന്ന്
ആവശ്യപ്പെടുന്നതിന് നിയമപരമായ
സാധുതയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
അവധാനതയില്ലാതെ
കെ.എസ്.ആർ. ടി.സി. പ്രഖ്യാപിച്ച
പദ്ധതി വിശ്വാസത്തിൽ എടുത്ത്
തൊഴിൽതേടി മറ്റു
സ്ഥലങ്ങളിലേക്ക് പോയ ജീവനക്കാരെ
സർക്കാരിന്റെ പിഴവിന്റെ പേരിൽ
ശിക്ഷിക്കുന്നത് ഉചിതമായ
നടപടിയല്ലെന്ന ആക്ഷേപത്തെ
ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ; നിലവിൽ മറ്റു
സ്ഥലങ്ങളിൽ ജോലിയെടുക്കുന്ന
ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം വരെ
തുടരാൻ അനുമതി നൽകിക്കൊണ്ട്
പ്രസ്തുത പദ്ധതി
റദ്ദാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3659.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ജീവനക്കാരുടെ പെൻഷൻ
ആനുകൂല്യങ്ങൾ സമയബന്ധിതമായി
വിതരണം ചെയ്യണമെന്ന്
ഹൈക്കോടതിയിൽ നിന്ന് നിർദേശം
ഉണ്ടായിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
അറിയിക്കുമോ;
(
ബി )
പെൻഷൻ,
റിട്ടയർമെന്റ് ആനുകൂല്യങ്ങൾ
എന്നിവയിലായി നാളിതുവരെ എത്ര
കുടിശികയുണ്ടെന്ന് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
പെൻഷനും
റിട്ടയർമെന്റ് ആനുകൂല്യങ്ങളും
കുടിശിക തീർത്ത് എന്നത്തേക്ക്
വിതരണം ചെയ്യാൻ സാധിക്കുമെന്ന്
വ്യക്തമാക്കുമോ; ആയതിനായി
എന്തെങ്കിലും പ്രത്യേക
ക്രമീകരണം/മുൻഗണന ക്രമം
ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
3660.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി
യുടെ വരുമാനത്തിന്റെ 10%
വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ
വിതരണം ചെയ്യുന്നതിനായി
മാറ്റിവയ്ക്കണമെന്ന കോടതി
ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍
മുൻസർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും എത്ര തുക മാറ്റി
വച്ചെന്നും ഇത് ആകെ
വരുമാനത്തിന്റെ എത്ര ശതമാനം
ആയിരുന്നു എന്നും
വ്യക്തമാക്കുമോ;
(
ബി )
മേല്പറഞ്ഞ
പ്രകാരം തുക മാറ്റി വച്ച്
ആനുകൂല്യങ്ങൾ വിതരണം
ചെയ്തിട്ടില്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ; പ്രസ്തുത
കുടിശ്ശിക ആനുകൂല്യങ്ങൾ
അടിയന്തരമായി വിതരണം
ചെയ്യുമോയെന്ന് വ്യക്തമാക്കുമോ?
3661.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാര്‍ക്ക് ശമ്പളം
ഗഡുക്കളായി നൽകുമെന്ന്
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
അനുമതിയോടെയാണോ ഉത്തരവ്
നല്‍കിയിട്ടുള്ളത്;
ഇല്ലെങ്കില്‍ നിലവിലെ ശമ്പള
വിതരണരീതിയില്‍ മാറ്റം
വരുത്തുന്നതിന് സര്‍ക്കാരിന്റെ
അനുമതി ആവശ്യമുണ്ടോ
ആവശ്യമില്ലയോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
ഉത്തരവ് പ്രകാരം ഏതെല്ലാം
ജീവനക്കാര്‍ക്കാണ് ഗഡുക്കളായി
ശമ്പളം നല്‍കാന്‍
ഉദ്ദേശിക്കുന്നത്, ഏതെല്ലാം
ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്
ഇത്തരം തീരുമാനം
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
സി.എം.ഡി.
ഉള്‍പ്പടെ
കെ.എസ്.ആര്‍.ടി.സി.യില്‍
സേവനമനുഷ്ടിക്കുന്നതും എന്നാല്‍
കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന്
ശമ്പളം കൈപ്പറ്റാത്തവരുമായ
ഉദ്യോഗസ്ഥര്‍ എത്ര പേരുണ്ട്;
സര്‍ക്കാര്‍ ശീര്‍ഷകത്തില്‍
നിന്നും ശമ്പളം കൈപ്പറ്റുന്ന
ജീവനക്കാര്‍ എത്ര പേരുണ്ട്;
തസ്തിക തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.യില്‍
നിന്ന് ശമ്പളം കൈപ്പറ്റാത്തതോ
സര്‍ക്കാര്‍ ശീര്‍ഷകത്തില്‍
നിന്നും ശമ്പളം കൈപ്പറ്റുന്നതോ
ആയ ജീവനക്കാരെയും ഗഡുക്കളായി
ശമ്പളം വിതരണം ചെയ്യുന്ന
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
3662.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ക്ക്
പ്രതിമാസം ശമ്പളവും പെന്‍ഷനും
നല്‍കാന്‍ എത്ര രൂപയാണ് ചെലവ്
വരുന്നത്; പ്രതിമാസ ഡീസല്‍
ചെലവ് എത്രയാണ്; മറ്റിനങ്ങളിലെ
പ്രതിമാസ ചെലവ് എത്രയാണ്; ഇനം
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യുടെ
പ്രതിമാസ കളക്ഷന്‍ എത്രയാണ്;
ഏറ്റവും ഒടുവിലത്തെ 6 മാസമുള്ള
കളക്ഷന്‍ എത്രയാണെന്ന വിവരം ഓരോ
മാസവും തിരിച്ച് ലഭ്യമാക്കുമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.യുടെ
വിവിധ ആസ്തികളില്‍ നിന്നും
പരസ്യങ്ങളില്‍ നിന്നും മറ്റ്
വരുമാനമാര്‍ഗ്ഗങ്ങളില്‍നിന്നും
ലഭിയ്ക്കുന്ന വരുമാനം എത്രയാണ്;
ഏറ്റവും ഒടുവിലത്തെ 6 മാസമുള്ള
കണക്ക് ഓരോ മാസം തിരിച്ച്
ലഭ്യമാക്കുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
പ്രതിമാസം കൊടുത്ത്
തീര്‍ക്കേണ്ട കടവും ബാധ്യതകളും
എത്രയാണ്; ഏറ്റവും ഒടുവിലത്തെ 6
മാസമുള്ള കണക്ക് ഓരോ മാസം
തിരിച്ച് ലഭ്യമാക്കുമോ;
(
ഇ )
കെ.എസ്.ആര്‍.ടി.സി.യുടെ
നിലവിലുള്ള ആസ്തികളുടെ വിവരം
ലഭ്യമാക്കുമോ;
(
എഫ് )
കെ.എസ്.ആര്‍.ടി.സി.
വിവിധ സ്ഥലങ്ങളിലായി
എവിടെയെല്ലാം ഷോപ്പിംഗ്
കോംപ്ലക്സുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
ഓരോന്നിലും എത്ര സ്ഥലം വീതം
വാടകയ്ക്കോ പാട്ടത്തിനോ
നല്‍കിയിട്ടുണ്ട്; ഒഴിഞ്ഞു
കിടക്കുന്ന ഏരിയ എത്ര; ഓരോ
ഷോപ്പിംഗ് കോംപ്ലക്സുകളില്‍
നിന്നും പരമാവധി ലഭിയ്ക്കേണ്ട
വരുമാനവും നിലവില്‍
ലഭിയ്ക്കുന്ന വരുമാനവുമെത്ര;
ഷോപ്പിംഗ് കോംപ്ലക്സുകള്‍
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
3663.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. എൻ . ഷംസുദ്ദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ബസ്സുകൾ എൽ.എൻ.ജി. യിലേക്ക്
മാറ്റുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇങ്ങനെ
മാറ്റുമ്പോൾ ഉണ്ടാകുന്ന
നേട്ടങ്ങൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
സി )
ഗുജറാത്ത്
ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ബസ്സുകൾ എൽ.എൻ.ജി. യിലേക്ക്
മാറ്റിയത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
ഡി )
ബസ്സുകൾ
എൽ.എൻ.ജി.യിലേക്ക് മാറ്റുന്നത്
സംബന്ധിച്ച് ജീവനക്കാർക്ക്
പരിശീലനം നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
3664.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
മാവേലിക്കര ഡിപ്പോയിൽ ഷോപ്പിംഗ്
കോംപ്ലക്സും ഓഫീസും
നിർമ്മിക്കുന്നതിന് എം.എൽ.എ
ഫണ്ടിൽ തുക അനുവദിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത നിർമ്മാണം
ആരംഭിക്കുവാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ; പ്രസ്തുത
പദ്ധതി അടിയന്തരമായി
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ?
3665.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിൽ
നിന്നും നിലവിൽ എത്ര
ഷെഡ്യൂളുകളാണ് ഓപ്പറേറ്റ്
ചെയുന്നതെന്നും അവ
ഏതെല്ലാമാണെന്നും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഡിപ്പോയിൽ ശരാശരി ദിവസ വരുമാനം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയിൽ കോവിഡിനെ തുടർന്ന്
നിർത്തലാക്കിയിരുന്ന
സർവീസുകളില്‍ ഏതെല്ലാമാണ്
പുനരാരംഭിക്കാനുള്ളതെന്ന്
വിശദമാക്കാമോ?
3666.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ കാക്കഞ്ചേരിയില്‍
പ്രവര്‍ത്തിക്കുന്ന ടെക്നോ
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്
മുന്‍പില്‍ പ്രദേശവാസികള്‍ക്കും
ടെക്നോ ഇന്‍ഡസ്ട്രിയല്‍
ജീവനക്കാര്‍ക്കും ഗുണകരമാവും
വിധം നിലവിലുള്ള ബസ്
കാത്തിരിപ്പ് കേന്ദ്രം കിന്‍ഫ്ര
ടെക്നോ ഇന്‍ഡസ്ട്രിയില്‍
പാര്‍ക്കിന് സമീപം മാറ്റി
സ്ഥാപിക്കുന്നതിനും എല്ലാ
വിഭാഗത്തില്‍പ്പെട്ട
ബസ്സുകള്‍ക്കും ഇവിടെ
സ്റ്റോപ്പ് അനുവദിക്കുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് മലപ്പുറം
ജില്ലയില്‍ നിന്നും വകുപ്പ് തല
ശിപാര്‍ശ ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3667.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
നിയോജക മണ്ഡലത്തിലെ
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിലവില്‍ ഉപയോഗശൂന്യമായി
കിടക്കുന്ന കെട്ടിടത്തില്‍
ജനകീയ ഹോട്ടല്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
3668.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019
കോവിഡ് കാലത്ത് പാറശ്ശാല
നിയോജകമണ്ഡലത്തില്‍ സര്‍വീസ്
നടത്തിയിരുന്ന എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വീസുകളാണ്
നിര്‍ത്തലാക്കിയതെന്ന വിവരം
ഡിപ്പോ റൂട്ട് തിരിച്ച്
നല്‍കുമോ;
(
ബി )
ഇതില്‍
എത്ര സര്‍വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും
പുനരാരംഭിക്കാനുള്ളവ
എത്രയാണെന്നുമുള്ള വിശദാംശം
ഡിപ്പോ റൂട്ട് തിരിച്ചു
നല്‍കുമോ;
(
സി )
സര്‍വീസുകള്‍
നിര്‍ത്തലാക്കിയതിനാല്‍
പൊതുജനത്തിന് ഉണ്ടാകുന്ന
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിനുള്ള
നടപടികളുടെ വിശദാംശങ്ങള്‍
അറിയിക്കുമോ;
(
ഡി )
വെള്ളറട,
കാട്ടാക്കട എന്നീ
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍ നിന്നും
സര്‍വ്വീസ് നടത്തിയിരുന്ന എത്ര
അന്തര്‍സംസ്ഥാന ബസ്
സര്‍വ്വീസുകള്‍ ഇക്കാലയളവില്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(
ഇ )
നിര്‍ത്തലാക്കിയതില്‍
എത്ര അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും
പുനരാരംഭിക്കാനുള്ളവ
എത്രയെന്നുമുള്ള വിശദാംശം
അറിയിക്കുമോ; നിര്‍ത്തലാക്കിയ
അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാന്‍
കഴിയുമോയെന്ന് അറിയിക്കുമോ?
3669.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിനെ
തുടര്‍ന്ന് പാലക്കാട്,
വടക്കഞ്ചേരി ഡിപ്പോകളില്‍
നിന്നും നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
അവയില്‍
എത്ര സര്‍വ്വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും അവ
ഏതെല്ലാമാണെന്നും വിശദമാക്കാമോ;
(
സി )
പുനരാരംഭിച്ചിട്ടില്ലാത്ത
സര്‍വ്വീസുകള്‍ വേഗത്തില്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
3670.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉപയോഗക്ഷമമല്ലാത്ത
ലോഫ്ലോർ ബസുകള്‍ സര്‍ക്കാര്‍
അംഗീകൃത സ്ഥാപനങ്ങളുടെ ഓഫീസ്
പ്രവർത്തിപ്പിക്കുന്നതിന്
വിട്ടു നല്‍കുന്നത്
പരിഗണിക്കുമോ;
(
ബി )
ഇന്ത്യയിലെ
ആദ്യത്തെ സഹകരണ മീഡിയ പ്രൊഡക്ഷൻ
ഹൗസ് ആയ അയ്കൂപ്സ് യുവ സഹകരണ
സംഘത്തിന്റെ ഓഫീസ്
പ്രവർത്തിപ്പിക്കുന്നതിനും,
ലൈവ് ബ്രോഡ്കാസ്റ്റിംഗിനായും,
സ്റ്റുഡിയോ ഫ്ലോർ ആയും
ഉപയോഗിക്കാൻ കഴിയുന്ന തരത്തില്‍
ലോഫ്ലോർ ബസ്
വിട്ടുനല്‍കുണമെന്നാവശ്യപ്പെട്ട്
സംഘം സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാകും
എന്ന് വ്യക്തമാക്കാമോ?
3671.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ പാല
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും പാല - പാലക്കുഴി
(പാലക്കാട്) ബസ് സര്‍വീസ്
ആരംഭിക്കേണ്ട ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്
സംബന്ധിച്ച് എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
3672.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിനില്‍
നിന്നുള്ള സ്വകാര്യ ബസുകള്‍ക്ക്
കൊച്ചി നഗരത്തിലേക്ക്
പ്രവേശിക്കുന്നതിന് തടസമാകുന്ന
ദേശസാല്‍കൃത റൂട്ടുകളും അവ
ഉള്‍ക്കൊള്ളുന്ന സ്കീമുകളും
ഏതെല്ലാമെന്നും പ്രസ്തുത
റൂട്ടുകളില്‍ ഉള്‍പ്പെടുന്ന
റോഡുകള്‍ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
വൈപ്പിനില്‍
നിന്നും സ്വകാര്യ ബസുകള്‍ക്ക്
നഗരത്തില്‍ പ്രവേശിക്കുന്നതിന്
തടസമാവുന്ന ദേശസാല്‍കൃത
റൂട്ടുകളും സ്കീമുകളും
സര്‍ക്കാര്‍ ഉത്തരവുകളുമായി
ബന്ധപ്പെട്ട പ്രധാന കോടതി
ഉത്തരവുകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത കോടതി
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
3673.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിനോദസഞ്ചാരികള്‍
കൂടുതലായി എത്തിച്ചേരുന്ന
മൂന്നാറില്‍ സഞ്ചാരികള്‍ക്ക്
പ്രകൃതി സൗന്ദര്യം
ആസ്വാദിക്കുന്നതിന് റൂഫ്
ഓപ്പണ്‍ ആയിട്ടുള്ള
കെ.എസ്.ആര്‍.ടി.സി
ഡബിള്‍ഡക്കര്‍ ബസ് സര്‍വീസ്
നടത്തുന്നത് ഗുണകരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
രീതിയിലുള്ള ബസ് സര്‍വീസ്
മൂന്നാറില്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3674.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ ഏതെല്ലാം പ്രദേശത്ത്
ഗ്രാമവണ്ടികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വ്വീസ് നടത്തുന്നതിന്
ഇടുക്കി ജില്ലയിലെ ഏതൊക്കെ
ഗ്രാമ പഞ്ചായത്തുകള്‍
സന്നദ്ധമായിട്ടുണ്ടെന്ന്
അറിയിക്കുമോ?
3675.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്
ഗ്രാമവണ്ടി പദ്ധതിയുമായി
സഹകരിച്ചിട്ടുള്ളതെന്ന്
വിശദാമാക്കുമോ;
(
ബി )
ഈ
പദ്ധതി വ്യാപകമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
3676.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗ്രാമീണ മേഖലയിലെ പൊതുഗതാഗത
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് വേണ്ടി
നടപ്പിലാക്കുന്ന ഗ്രാമവണ്ടി
പദ്ധതിയുടെ വിശദാംശം നല്‍കാമോ;
(
ബി )
ഗ്രാമവണ്ടി
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്
ഇതുവരെ എത്ര ബസ് റൂട്ടുകള്‍
അനുവദിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
3677.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് സുരക്ഷയ്ക്കും
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനുമായി ഈ
സര്‍ക്കാര്‍ നടപ്പാക്കുന്ന
വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം
വിശകലനം ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പൊതുനിരത്തില്‍
ഓടുന്ന വാഹനങ്ങളില്‍ നിന്നുള്ള
ശബ്ദമലിനീകരണം തടയുന്നതിനായി
നടപ്പാക്കുന്ന ഓപ്പറേഷന്‍
സെെലന്‍സ് പദ്ധതിയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
സുരക്ഷയില്‍
വീഴ്ച വരുത്തുന്ന സ്കൂള്‍
വാഹനങ്ങളെ കണ്ടെത്തുന്നതിനും
പരിഹാര നടപടികള്‍
സ്വീകരിക്കുന്നതിനും പുതിയ
പദ്ധതി നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ?
3678.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗതാഗത നിയമ ലംഘനങ്ങൾ
വർദ്ധിച്ചുവരുന്നതുമൂലം അപകട
മരണങ്ങൾ കൂടിവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഗതാഗത
നിയമങ്ങൾ കൃത്യമായി
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്താൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
നിയമലംഘനം
നടത്തുന്നവരെ കണ്ടെത്തുന്നതിൽ
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3679.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇന്‍ഷുറന്‍സ് ആവശ്യമില്ലാത്ത
വാഹനങ്ങള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ;
(
ബി )
ആദ്യകാലഘട്ടത്തിലെ
ഇലക്ട്രിക് ഇരുചക്ര
വാഹനങ്ങളില്‍ നിന്ന്
വ്യത്യസ്തമായി കൂടിയ പവറും
വേഗതയും കൈവരിക്കാന്‍
സാധിക്കുന്ന തരത്തിലുള്ള
ഇലക്ട്രിക് വാഹനങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ്, ഹെല്‍മെറ്റ്
എന്നിവ ഒഴിവാക്കുന്നതിലുള്ള
സാംഗത്യം അറിയിക്കാമോ;
(
സി )
പ്രസ്തുത
വാഹനങ്ങള്‍
അപകടത്തില്‍പ്പെടുമ്പോള്‍
ഇലക്ട്രിക് അല്ലാത്ത ഇരുചക്ര
വാഹനങ്ങള്‍ മൂലമുണ്ടാകുന്ന
എല്ലാ കഷ്ടനഷ്ടങ്ങളും
ഉണ്ടാകുമെന്നതിനാല്‍
ഹെല്‍മെറ്റ്, ഇന്‍ഷുറന്‍സ്
എന്നിവ ഒഴിവാക്കുന്ന നടപടി
പുനപരിശോധിക്കുമോ;
(
ഡി )
ഇന്‍ഷുറന്‍സ്
ഇല്ലാത്ത ഇത്തരം വാഹനങ്ങള്‍
മൂലം
കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന
പരിക്കുകള്‍ക്കും ജീവഹാനിക്കും
നഷ്ടപരിഹാരം ലഭിക്കാത്ത
സാഹചര്യത്തിന്
പരിഹാരമുണ്ടാക്കുമോ എന്ന്
വ്യക്തമാക്കുമോ?
3680.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വർക്കിംഗ്
അറേഞ്ച്മെന്റ് സമ്പ്രദായം
സർക്കാർ
നിർത്തലാക്കിയിട്ടുണ്ടെങ്കിലും
മോട്ടോർ വാഹന വകുപ്പിൽ നിലവിൽ
വർക്കിംഗ് അറേഞ്ച്‍മെൻറ്
പ്രകാരം എത്ര ഉദ്യോഗസ്ഥർ വിവിധ
ഓഫീസുകളിൽ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ; അവരുടെ പേര്
വിവരങ്ങൾ വിശദമാക്കുമോ;
(
ബി )
ട്രാൻസ്പോർട്ട്
കമ്മീഷണറേറ്റിൽ 10
വർഷത്തിലേറെയായി ജോലി
ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനെ
വകുപ്പുതല നടപടി പ്രകാരം
കമ്മീഷണർ വടക്കാഞ്ചേരിയിലേക്കും
പിന്നീട് ആലപ്പുഴയിലേക്കും
മാറ്റിയിട്ടും വിവിധ കാലയളവിൽ
കമ്മീഷണറേറ്റിൽ വർക്കിംഗ്
അറേഞ്ച്മെൻറിൽ ജോലി
ചെയ്തിരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏത്
ഉദ്യോഗസ്ഥന്റെ
നിർദ്ദേശപ്രകാരമാണ് ടിയാനെ
വർക്കിംഗ് അറേഞ്ച്മെന്റിൽ
നിയമിച്ചതെന്ന് വിശദമാക്കുമോ;
(
സി )
മോട്ടോർ
വാഹന വകുപ്പിൽ നേരത്തെ
കമ്പ്യൂട്ടർ അനുബന്ധ
ഉപകരണങ്ങളും, എഫ്.എം.എസ്
സോഫ്റ്റ്‌വെയറും വാങ്ങിയതിൽ
അഴിമതി ആരോപണം ഉയർന്ന
ഉദ്യോഗസ്ഥനെതിരെ വകുപ്പുതല
നടപടി എടുത്തിട്ടുണ്ടോ;
പ്രസ്തുത ഉദ്യോഗസ്ഥനെതിരെ
വിജിലൻസിൽ പരാതി
ഉണ്ടായിരിന്നിട്ടും അന്വേഷണം
നടത്താതെ പരാതി
പൂഴ്‍ത്തിവെച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ട്രാൻസ്പോർട്ട്
കമ്മീഷണറുടെ ഉത്തരവിൻ പ്രകാരം
വകുപ്പുതല അന്വേഷണം നേരിട്ട
ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ
കണ്ടെത്തലുകൾ ഉണ്ടായിട്ടും,
അതിന്റെ അടിസ്ഥാനത്തിൽ
കമ്മീഷണറേറ്റിലെ എല്ലാ ജോലികളിൽ
നിന്നും വിടുതൽ
ചെയ്യപ്പെട്ടിട്ടും, ടി.
ഉദ്യോഗസ്ഥനെ വീണ്ടും വർക്കിംഗ്
അറേഞ്ച്മെന്റിൽ
നിയമിച്ചിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ?
3681.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്മാര്‍ട്ട് ഡ്രൈവിംഗ്
ലൈസന്‍സുകള്‍ നല്‍കുന്നതിന്
തടസമുണ്ടോയെന്ന് അറിയിക്കാമോ;
ഇത് സംബന്ധിച്ച് കേസുകള്‍
നിലവിലുണ്ടോ; ഉണ്ടെങ്കിൽ
എന്നുമുതലുള്ള കേസാണ് എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കേസ് തീര്‍പ്പാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ; പ്രസ്തുത കേസിന്റെ
ഇപ്പോഴത്തെ അവസ്ഥയെന്തെന്ന്
അറിയിക്കാമോ;
(
സി )
രാജ്യത്തെ
ഒട്ടുമിക്ക സംസ്ഥാനങ്ങളും
സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ്
നല്‍കുമ്പോള്‍ സംസ്ഥാനത്തിന്
ഇങ്ങനെയൊരു കേസിന്റെ പേരില്‍
മാത്രം സ്മാര്‍ട്ട് കാര്‍ഡ്
ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന്
ദീർഘ നാൾ മാറി നില്‍ക്കേണ്ടി
വന്നിട്ടുണ്ടോ; എങ്കിൽ ഇത്
പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ
; വിശദാംശം ലഭ്യമാക്കുമോ ;
(
ഡി )
എല്ലാവിഷയത്തിലും
ഒന്നാം സ്ഥാനത്തെത്തുന്നതിന്
സാധിക്കുന്ന കേരളത്തിന് ഈ
വിഷയത്തില്‍ ഇന്ത്യയിലെ എല്ലാ
സംസ്ഥാനങ്ങളുടെയും പുറകില്‍
പോകേണ്ടിവരുന്നു എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഇ )
സ്മാര്‍ട്ട്
ഡ്രൈവിംഗ് ലൈസന്‍സുകള്‍
നല്‍കുന്നതിന് സത്വര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3682.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം റോഡ് സേഫ്റ്റി ഫണ്ട്
ഉപയോഗിച്ച് നടപ്പിലാക്കിയ
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും എത്ര തുക
അനുവദിച്ചുവെന്നും അവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ;
(
സി )
പദ്ധതികള്‍
റോഡ് സേഫ്റ്റി ഫണ്ടില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങളും മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ?
3683.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സർക്കാരിന്റെ 01.05.2017-ലെ നം.
ജി.എസ്.ആർ. 423(ഇ) നമ്പർ
വിജ്ഞാപന പ്രകാരം സംസ്ഥാനത്ത്
ബീക്കൺ ലൈറ്റ്
ഉപയോഗിയ്ക്കുന്നതിന് ഏതെല്ലാം
വകുപ്പിലെ ഏതെല്ലാം
ഉദ്യോഗസ്ഥർക്ക് അനുമതി
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
മേൽ
വിഞ്ജാപനപ്രകാരം പോലീസ്,
എക്സൈസ്, വനം, റവന്യൂ എന്നീ
വകുപ്പുകളിലെ ഏതെല്ലാം
ഉദ്യോഗസ്ഥർക്ക് ബീക്കൺ ലൈറ്റ്
ഉപയോഗിയ്ക്കുന്നതിന് അനുമതി
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
താലൂക്ക്
തഹസിൽദാർമാർക്ക് ദുരന്ത നിവാരണ
നിയമ പ്രകാരം ബീക്കൺ ലൈറ്റ്
ഉപയോഗിയ്ക്കുന്നതിന് നിയമ
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
3684.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ ജോയിന്റ് ആർ.ടി.ഒ.
ഓഫീസ് ഇല്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
താലൂക്കിൽ ജോയിന്റ് ആർ.ടി.ഒ.
ഓഫീസ് സ്ഥാപിക്കുന്നതിന്
ബന്ധപ്പെട്ട വകുപ്പ് സർക്കാരിന്
ശിപാര്‍ശ സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
സി )
മഞ്ചേശ്വരം
താലൂക്കിൽ ജോയിന്റ് ആർ.ടി.ഒ.
ഓഫീസ് എപ്പോൾ തുടങ്ങാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
3685.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓടുന്ന
വാഹനങ്ങൾ തീപിടിച്ചുളള അപകടങ്ങൾ
വർദ്ധിച്ചു വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ കാരണങ്ങൾ
എന്തെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
വാഹനങ്ങൾ
തീപിടിക്കുമ്പോൾ സ്വീകരിക്കേണ്ട
മുൻകരുതലുകളെക്കുറിച്ച്
വാഹനമോടിക്കുന്നവരെ
ബോധവാന്മാരാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
വാഹനങ്ങളിൽ
നിയമവിരുദ്ധ രൂപമാറ്റം
നടത്തുന്നത് കണ്ടുപിടിക്കാൻ
മോട്ടോർ വാഹന വകുപ്പിന്റെ
നേതൃത്വത്തിൽ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3686.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോർ
വാഹന വകുപ്പിൽ ഐ.ടി. വിഭാഗം
രൂപീകരിച്ച് വകുപ്പിന്റെ ഓൺലൈൻ
സേവനങ്ങൾ മെച്ചപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ; നിലവിൽ
മോട്ടോർ വാഹന വകുപ്പിലെ ഐ.ടി.
സംബന്ധമായ വിഷയങ്ങൾ
പരിശോധിക്കുന്നതിനും
നിർദ്ദേശങ്ങൾ നൽകുന്നതിനുമായി
വെർച്വൽ ഐ.ടി. കേഡർ ആയി എത്ര
ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ട്; അവരുടെ
പേരും, യോഗ്യതയും, നിലവിലെ
തസ്തികയും വ്യക്തമാക്കുമോ;
(
ബി )
മോട്ടോർ
വാഹന വകുപ്പിൽ ഫെസിലിറ്റി
മാനേജ്മെൻ്റ് സിസ്റ്റം മോണിറ്റർ
ചെയ്യാൻ വേണ്ടി സോഫ്റ്റ്‌വെയർ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ നിലവിൽ
സോഫ്റ്റ്‌വെയറിന്റെ സ്ഥിതി
എന്താണെന്നും അതിനായി എത്ര രൂപ
ചെലവായിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
സി )
വർക്കിംഗ്
അറേഞ്ച്മെൻറ് സർക്കാർ
നിർത്തലാക്കിയിട്ടും വകുപ്പുതല
നടപടി നേരിട്ട ഉദ്യോഗസ്ഥനെ
ആലപ്പുഴ നിന്നും ട്രാൻസ്പോർട്ട്
കമ്മീഷണറേറ്റിലേക്ക് വർക്കിംഗ്
അറേഞ്ച്മെന്റിൽ പെട്ടെന്ന്
മാറ്റാനുണ്ടായ സാഹചര്യം
വ്യക്തമാക്കുമോ; ഈ
ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന്
നേരത്തേ
ശിപാർശയുണ്ടായിരുന്നതിന്റെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
ഡി )
വകുപ്പിലെ
കമ്പ്യൂട്ടർ അനുബന്ധ
ഉപകരണങ്ങൾക്ക് മാത്രമായി ഒരു
സ്ക്രാപ്പ് പോളിസി നിലവിലുണ്ടോ;
ഇത്തരം ഉപകരണങ്ങൾ സ്ക്രാപ്പ്
ചെയ്യുന്നതുമായി ബന്ധപ്പെട്ട
01.10.2021-ലെ സർക്കാർ ഉത്തരവ്
'ജി.ഒ.(എം.എസ്)നം.
30/2021/ഐ.റ്റി.ഡി' മോട്ടോർ
വാഹന വകുപ്പിനും ബാധകമാണോ;
വിശദമാക്കുമോ?
3687.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു അവധി ദിനങ്ങളിലും
ഞായറാഴ്ചകളിലും യാത്രക്കാർ
കുറവാണ് എന്ന ന്യായം പറഞ്ഞ്
അവശ്യ സര്‍വീസ് ആയ സ്വകാര്യ
ബസുകൾ സർവീസ് മുടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത്തരത്തിൽ സർവീസുകൾ
കുറയ്ക്കുന്നതിന് ഏതെങ്കിലും
സ്വകാര്യ ബസ്സുകൾക്ക്
പെര്‍മിറ്റ് നല്കുമ്പോള്‍
പ്രത്യേക അനുമതി
നൽകിയിട്ടുണ്ടോ; ജില്ലതിരിച്ച്
വിശദാംശം നല്‍കുമോ;
(
സി )
ഒരു
റൂട്ടിൽ പെർമിറ്റ്
എടുത്തതിനുശേഷം ഇത്തരത്തില്‍
സർവീസ് മുടക്കുന്ന സ്വകാര്യ
ബസ്സുകൾക്കെതിരെ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണ്;
ആര്‍.ടി.ഒ. തിരിച്ച് വിശദാംശം
വെളിപ്പെടുത്തുമോ?
3688.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
സബ് ആർ.ടി.ഒ. ഓഫീസിന് കീഴിൽ
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുന്നതിന് സ്ഥലസൗകര്യം
ഇല്ലാത്തത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസിന് കീഴില്‍ ഡ്രൈവിംഗ്
ടെസ്റ്റ് നടത്തുന്നതിന് സ്ഥലം
അനുവദിക്കുന്നതിന് വേണ്ടി നൽകിയ
പ്രൊപ്പോസലുകളിൽ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
ഈ
ആവശ്യം ഉന്നയിച്ച് തെന്നല
ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന
സ്ഥലം അനുവദിക്കുന്നതിന് നൽകിയ
പ്രൊപ്പോസലിൽ അനുകൂല തീരുമാനം
എടുക്കുന്നതിന് എന്തെങ്കിലും
നിയമ തടസ്സങ്ങൾ ഉണ്ടോ;
വിശദമാക്കാമോ?
3689.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ പരപ്പയിൽ
ഓട്ടോമേറ്റഡ് വെഹിക്കിൾ
ടെസ്റ്റിംഗ് സ്റ്റേഷൻ
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ടെസ്റ്റിംഗ് സ്റ്റേഷൻ
സ്ഥാപിക്കുന്നതിന് ഭൂമി
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
3690.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങളുടെ
ഇന്‍ഷുറന്‍സ്, പുകപരിശോധന
സര്‍ട്ടിഫിക്കറ്റുകള്‍ എന്നീ
രേഖകള്‍ ഉറപ്പാക്കാന്‍
സ്വീകരിച്ച് വരുന്ന നടപടികള്‍
അറിയിക്കാമോ;
(
ബി )
ഇന്‍ഷുറന്‍സ്,
പുകപരിശോധന ഫലം എന്നിവ
ഓണ്‍ലൈനായി പരിവാഹന്‍
സൈറ്റുമായി
ബന്ധിപ്പിച്ചിരിക്കുന്ന
ഇക്കാലഘട്ടത്തില്‍ ആയവ യഥാസമയം
പുതുക്കാതെ വരുന്ന
സാഹചര്യത്തില്‍
ഓട്ടോമാറ്റിക്കായി തന്നെ പിഴ
ബാധകമാകുന്ന വിധത്തില്‍
സോഫ്റ്റ് വെയറില്‍ മാറ്റം
വരുത്താന്‍ നടപടി
സ്വീകരിക്കാമോ;
(
സി )
രേഖകള്‍
പരിശോധിക്കുന്നതിന്
എന്‍ഫോഴ്‌സ്‌മെന്റ്
സ്‌ക്വാഡുകള്‍ വാഹനം
തടഞ്ഞുനിര്‍ത്തുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
3691.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്യുന്ന
പാസഞ്ചര്‍-കം-കാര്‍ഗോ
വാഹനങ്ങള്‍ക്ക് ടാക്‌സി
പെര്‍മിറ്റ്
നിര്‍ബന്ധമാക്കിയിരിക്കുന്നത്
ഏത് ചട്ടത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
ഡ്രൈവര്‍
അടക്കം അഞ്ച്
യാത്രക്കാര്‍ക്കുള്ള ക്യാബിനും
ഒപ്പം വ്യക്തിഗത സാധനങ്ങള്‍
സൂക്ഷിക്കുന്നതിന് മാത്രം
പര്യാപ്തമായ ചെറിയ ഒരു കാര്‍ഗോ
ക്യാബിനുമുള്ള വാഹനങ്ങള്‍
വാണിജ്യാടിസ്ഥാനത്തില്‍
ഉപയോഗിക്കുന്നവയല്ലെങ്കില്‍
പ്രൈവറ്റ് പെര്‍മിറ്റ്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
(
സി )
തികച്ചും
കുടുംബപരമായ ആവശ്യങ്ങള്‍ക്ക്
മാത്രം ഉപയോഗിക്കുന്ന പ്രസ്തുത
വാഹനങ്ങള്‍ ടാക്‌സി
ആക്കുന്നതിലൂടെ ലൈഫ് ടാക്‌സ്
ഇനത്തില്‍ സര്‍ക്കാരിന്
ലഭിക്കേണ്ട വലിയ ഒരു തുക
നഷ്ടപ്പെടുന്ന സാഹചര്യം
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കാമോ?
3692.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂള്‍
ബസുകളില്‍ സുരക്ഷാ
സംവിധാനങ്ങള്‍
ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് അറിയിക്കുമോ;
(
ബി )
ഫിറ്റ്നസ്
പരിശോധനയ്ക്ക് വരുമ്പോള്‍
മാത്രം ബസുകളില്‍ സുരക്ഷാ
സംവിധാനങ്ങളും പുതിയ ടയറുകളും
മറ്റും ഉപയോഗിക്കുകയും
അതിനുശേഷം അവ മാറ്റുന്നതുമായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ നടപടി
സ്വീകരിക്കുമോ?
3693.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹനങ്ങളുടെ ഫിറ്റ്നസ്
പരിശോധനയ്ക്കായി എത്ര
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ്
സ്റ്റേഷനുകൾ നിലവിലുണ്ട്;
അറിയിക്കുമോ;
(
ബി )
2023
ഏപ്രിൽ ഒന്ന് മുതൽ ഓട്ടോമേറ്റഡ്
ടെസ്റ്റിംഗ് സ്റ്റേഷനുകൾ വഴി
മാത്രമേ ഫിറ്റ്നസ് നൽകാവൂ എന്ന
കേന്ദ്ര നിർദ്ദേശം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കാലയളവിനുള്ളിൽ സംസ്ഥാനത്തെ
എല്ലാ ആര്‍.ടി.ഒ./ സബ്
ആര്‍.ടി.ഒ. ഓഫീസുകളിലും
സർക്കാരിന്റെ ഉടമസ്ഥതയിൽ
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ്
സ്റ്റേഷനുകൾ ആരംഭിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
3694.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജല
ഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന
പ്രദേശങ്ങളിൽ ബോട്ട്
അടുപ്പിക്കുന്നതിനുള്ള
താങ്ങുകുറ്റികൾ പലയിടത്തും
കാലപ്പഴക്കം മൂലം ഉപയോഗിക്കാൻ
സാധിക്കുന്നില്ല എന്ന പരാതികൾ
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
3695.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗതത്തിലേക്ക്
കൂടുതല്‍ യാത്രക്കാരെ
ആകര്‍ഷിക്കുന്നതിനും അതുവഴി
ചെലവ് കുറഞ്ഞതും വളരെ
സുരക്ഷിതവും ആധുനിക
സൗകര്യങ്ങളോട് കൂടിയതുമായ
യാത്രാ മാര്‍ഗം
പൊതുജനങ്ങള്‍ക്ക്
നല്‍കുന്നതിനുമായി എന്തെല്ലാം
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്നു എന്ന്
വിശദമാക്കാമോ?
3696.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ടൂറിസം സാദ്ധ്യത പരിഗണിച്ച്
ജലഗതാഗത വകുപ്പിന്റെ കീഴില്‍
കുറഞ്ഞ ചാര്‍ജില്‍ ടൂറിസം
ബോട്ട് സര്‍വീസ് ആരംഭിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ടൂറിസം
കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്
നിശ്ചിത ദൂരത്തില്‍
ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക
പാക്കേജുകള്‍ നടപ്പിലാക്കാൻ
വകുപ്പ് നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
3697.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദ്രവീകൃത
പ്രകൃതി വാതകം
പ്രയോജനപ്പെടുത്തി കുറഞ്ഞ
ചെലവിൽ യാത്രാ ബോട്ടുകള്‍
സര്‍വീസ് നടത്താന്‍
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സൗരോർജ്ജ
ബോട്ടുകളുടെ നിർമ്മാണ
പ്രവർത്തനങ്ങൾ നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
3698.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ കൊറ്റി-കോട്ടപ്പുറം
ബോട്ട് റൂട്ടിൽ നിലവിൽ എത്ര
ബോട്ടുകൾ സർവ്വീസ്
നടത്തുന്നുവെന്നും എത്ര
ബോട്ടുകൾ റിപ്പയറിങ്ങിനായി
മാറ്റിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(
ബി )
പുതിയ
ബോട്ടുകൾ അനുവദിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ?
3699.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ കവ്വായി
കേന്ദ്രീകരിച്ച് പാസഞ്ചര്‍ കം
ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
3700.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ചിട്ടുള്ള മാഹി പുഴയുടെ
ഇടത് കരയില്‍ എടച്ചേരി
പഞ്ചായത്തിലുള്ള കച്ചേരിയിലെ
ബോട്ട് ജെട്ടി ടെര്‍മിനല്‍
നിര്‍മ്മാണത്തിന് സാങ്കേതിക
അംഗീകാരം നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3701.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിന്റെ കീഴിലുള്ള
കൊറ്റി-കോട്ടപ്പുറം ജലപാതയിൽ
ടൂറിസ്റ്റുകൾക്ക് കൂടി
സൗകര്യപ്രദമാകുന്ന തരത്തിൽ
കൂടുതൽ യാത്രാ ബോട്ടുകൾ
ഓടിക്കാൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
3702.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിലെ കൂലിവര്‍ക്കര്‍മാരെ
കൂലി എന്നാണ്
വിളിച്ചുവരുന്നതെന്ന്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സര്‍ക്കാര്‍
ജീവനക്കാരായ ഇവരുടെ പേര് മാറ്റം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
ഈ
വിഭാഗം ജീവനക്കാരുടെ പേര്
വര്‍ക്ക്ഷോപ്പ് അസിസ്റ്റന്റ്
എന്നാക്കുന്നത് സംബന്ധിച്ച്
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|