STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3736.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും സംസ്ഥാന ബജറ്റില്‍ നീക്കി വെച്ച തുക എത്രയാണെന്ന് വര്‍ഷം തിരിച്ചുള്ള കണക്ക് വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഓരോ വര്‍ഷവും ഈ ഇനത്തില്‍ ചെലവഴിച്ച തുക എത്രയാണെന്നും ഏതെല്ലാം സ്‌കോളര്‍ഷിപ്പുകള്‍ക്ക് വേണ്ടിയാണ് തുക ചെലവഴിച്ചതെന്നും വിശദമാക്കുമോ?
3737.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ സച്ചാർ/പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ സ്കോളർഷിപ്പ് പദ്ധതികൾ ഏതെല്ലാമാണെന്നും ഇതിൽ ഏതെങ്കിലും സ്കോളർഷിപ്പുകൾ സർക്കാർ നിർത്തലാക്കിയിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം 2021 -22 വർഷത്തിൽ വിവിധ സ്കോളർഷിപ്പുകൾക്കായി ലഭിച്ച അപേക്ഷകരുടെ എണ്ണം, സ്കോളർഷിപ്പ് അനുവദിച്ചവരുടെ എണ്ണം എന്നിവ സമുദായം തിരിച്ച് ലഭ്യമാക്കുമോ;
( സി )
സ്കോളർഷിപ്പിനായി 2021-22, 2022-23 വർഷങ്ങളിൽ നീക്കിവെച്ച തുക എത്രയാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷം അധിക തുക നീക്കിവെച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ഡി )
സ്കോളർഷിപ്പ് വിഹിതം സംബന്ധിച്ച് സമുദായം തിരിച്ചുള്ള അനുപാതം തയാറാക്കിയിട്ടുണ്ടോ; എങ്കിൽ ഓരോ സമുദായങ്ങൾക്കുമുള്ള അനുപാതം എത്രയെന്ന് അറിയിക്കുമോ;
( ഇ )
ഈ വർഷത്തെ സ്കോളർഷിപ്പ് നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
3738.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മണ്ഡലത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന ഭരണാനുമതി ലഭ്യമാക്കിയ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കൊലച്ചിപ്പാറ, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കാരക്കാട്ടില്‍ എന്നീ കുടിവെള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൂര്‍ത്തിയാക്കിയിട്ടും കമ്മീഷന്‍ ചെയ്യാത്ത ഏതെങ്കിലും പദ്ധതി പ്രസ്തുത പദ്ധതികളിൽ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
പൂര്‍ത്തീകരിച്ച പദ്ധതികൾ കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3739.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഹെൽത്തി കിഡ്‌സ്, ഗോൾ എന്നീ പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
3740.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?
3741.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പ് ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മൂന്നാര്‍ ഹെെ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിന്റെ നവീകരണത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3742.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കളിസ്ഥലങ്ങള്‍ കായികേതര ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കായികതാരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് കായിക മേഖലയില്‍ പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
3743.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ലെ ദേശീയ ഗെയിംസില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത മെഡൽ ജേതാക്കൾക്കും പരിശീലകർക്കും മാനേജർമാർക്കും സംസ്ഥാന സര്‍ക്കാര്‍ നൽകിയ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2022-ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത മെഡൽ ജേതാക്കൾക്കും പരിശീലകർക്കും മാനേജർമാർക്കും എത്ര രൂപ പ്രോത്സാഹനമായി നൽകിയെന്ന് വ്യക്തമാക്കുമോ;
( സി )
ഇവർക്ക് ക്യാഷ് അവാർഡ് നൽകിയില്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ?
3744.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി സംസ്കൃത കോളേജിൽ പ്രഖ്യാപിച്ച ഇൻഡോർ സ്റ്റേഡിയം ആരംഭിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
ഏത് വകുപ്പുമായി ബന്ധപ്പെട്ടാണ് പ്രസ്തുത തടസ്സങ്ങൾ നേരിടുന്നതെന്നും ഇവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; ഫയല്‍ നടപടികളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
വിദ്യാർത്ഥികൾക്കും കായിക പ്രേമികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഇൻഡോർ സ്റ്റേഡിയം ആരംഭിക്കുന്നതിന് വകുപ്പ് പ്രത്യേക മുൻഗണന നൽകി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3745.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ഹെല്‍ത്തി കിഡ്സ് പദ്ധതി ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3746.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കായികക്ഷമതാ മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ; മിഷന്റെ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ കായിക-വിനോദ മത്സരങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മികവ് കെെവരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
കായികരംഗത്ത് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
3747.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ഇറവങ്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എം.എൽ.എ. ഫണ്ടും കായിക വകുപ്പിന്റെ ഫണ്ടും സംയുക്തമായി വിനിയോഗിച്ച് നിർമ്മിക്കുന്ന ഗ്രൗണ്ടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുത ഗ്രൗണ്ട് നിർമ്മാണത്തിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3748.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫുട്ബോള്‍ കളിയില്‍ മികച്ച കളിക്കാരെ സൃഷ്ടിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഗോള്‍ പദ്ധതി ഏതെല്ലാം സ്ഥലങ്ങളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വര്‍ക്കല മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3749.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ കളിക്കളം പദ്ധതിയുടെ നിലവിലെ സ്ഥിതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോയെന്നും പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
3750.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുന്നതിന് കായികാനുബന്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങൾ ആരംഭിക്കുന്ന വിഷയം വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3751.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 - 23 വർഷത്തെ ബജറ്റിൽ ന്യൂനപക്ഷക്ഷേമ വകുപ്പിന് എത്ര രൂപയാണ് വകയിരുത്തിയതെന്നും ഈ തുക മുഴുവൻ ധനകാര്യ വകുപ്പിൽ നിന്നും അനുവദിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( ബി )
വകയിരുത്തിയ തുക ഏതെല്ലാം പ്രവൃത്തികൾക്ക് അനുവദിച്ചു എന്ന് പ്രവൃത്തിയും ജില്ലയും തിരിച്ചു വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ ജില്ല തിരിച്ചു വ്യക്തമാക്കാമോ?
3752.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിൽ നിന്നും ഫിനാൻസ് ഓഫീസര്‍മാരെ സ്പോർട്സ് കൗൺസിലിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നത് ഏത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
01.04.2022-ലെ സ. ഉ (കൈയെഴുത്ത് )നമ്പർ 52/22/ജി.എ.ഡി. പ്രകാരമുള്ള ഡെപ്യൂട്ടേഷൻ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഫിനാൻസ് ഓഫീസറെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
തിരുവനന്തപുരത്തുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഗസറ്റഡ് തസ്തികയിൽ എസ്.സി. എസ്.റ്റി. വിഭാഗത്തിൽപ്പെട്ട എത്ര ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ട ജീവനക്കാർ ഇല്ലെങ്കിൽ യോഗ്യരായ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷന്‍ സേവനത്തിനായി അപേക്ഷ നൽകിയാൽ പരിഗണിക്കുമോ;
( ഇ )
സ്പോർട്സ് കൗൺസിലിൽ ഫിനാൻസ് ഓഫീസര്‍മാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കി സ്പോർട്സ് താരങ്ങൾ ആയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3753.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് സ്ഥാനമൊഴിയാൻ ഇടയായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് സർക്കാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണോ ചുമതലക്കാരെ നീക്കിയതെന്ന് വ്യക്തമാക്കുമോ?
3754.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന് വേണ്ടി സർക്കാർ അനുവദിച്ച ഭൂമിയില്‍ അനധികൃത നിർമ്മാണം നടത്തുന്നു എന്ന പരാതി ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്കൂളിന് ഭൂമി അനുവദിച്ചത് എന്നാണെന്നും എന്തൊക്കെ വ്യവസ്ഥകളിലാണ് ഭൂമി അനുവദിച്ച് നൽകിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്കൂളിനായി അനുവദിച്ച ഭൂമിയിൽ മയക്കുമരുന്ന് സംഘങ്ങൾ താവളമാക്കുന്നതായും കായിക താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായും പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചുറ്റുമതിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3755.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ ഭക്ഷണ അലവന്‍സിനായി 2022-23 സാമ്പത്തിക വര്‍ഷം എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുക നല്‍കിയിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3756.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ആരംഭിച്ച സ്പോർട്സ് ഹോസ്റ്റലുകൾ പ്രതിസന്ധി നേരിടുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഹോസ്റ്റലുകളുടെ പ്രവർത്തനത്തിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
3757.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എന്തൊക്കെ ഘടകങ്ങളാണ് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നും വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് വിഭാവനം ചെയ്യുന്നത് എന്നറിയിക്കാമോ?
3758.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മികച്ച കായികതാരങ്ങളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ഉന്നത നിലവാരമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി കായിക അക്കാദമികൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമാണെന്ന് അറിയിയ്ക്കാമോ ;
( സി )
കായിക മേഖലയുടെ ഉന്നമനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3759.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത കെട്ടിടത്തില്‍ കായിക പരിശീലനം ആരംഭിക്കുന്നതിന് എന്തെല്ലാം അനുബന്ധ സൗകര്യങ്ങളാണ് അടിയന്തരമായി ലഭ്യമാകേണ്ടത്; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത അക്കാദമിയില്‍ അനുബന്ധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് അക്കാദമി സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടിയുടെ വിശദാംശം അറിയിക്കുമോ;
( സി )
എത്ര കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രസ്തുത അക്കാദമിയില്‍ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കുമോ?
3760.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കോട്ടായി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നതിനായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ തയ്യാറാക്കിയ പ്രൊപ്പോസല്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജിംനേഷ്യത്തിനായിട്ടുളള എസ്റ്റിമേറ്റ് തയ്യാറാക്കിയ ഫയല്‍ നിലവില്‍ ഏത് കാര്യാലയത്തിലാണെന്നും ആയതിന്റെ നിലവിലെ സ്ഥിതി ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കാമോ?
3761.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡത്തില്‍ സ്പോര്‍ട്സ് അക്കാഡമി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
3762.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2019-20, 2020-21, 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതും കായിക വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗം മുഖേന നടപ്പിലാക്കുന്നതുമായ പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഓപ്പണ്‍ ജിംനേഷ്യം അനുവദിക്കുന്നതിനുള്ള വകുപ്പുതല നടപടികളുടെ വിശദവിവരവും നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( സി )
ഈ മണ്ഡലത്തില്‍ പുതുതായി നീന്തല്‍ക്കുളം സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദമാക്കാമോ?
3763.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക മേഖലയുടെ സമഗ്ര പുരോഗതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ വികസനത്തിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിർമ്മാണം ആരംഭിച്ച പുതിയ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
സ്റ്റേഡിയങ്ങളിലെ നശിച്ചു പോയ സിന്തറ്റിക് ട്രാക്കുകളുടെ നവീകരണത്തിനും പുതിയ ട്രാക്കുകളുടെ നിർമ്മാണത്തിനും നടപടികൾ സ്വീകരിക്കുമോ;
( ഡി )
ജില്ലാ സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമോ; വിശദമാക്കാമോ?
3764.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ പിങ്ക് ടര്‍ഫ് സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3765.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം പഞ്ചായത്തിലെ നിള പാര്‍ക്കിന് സമീപം സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി അനുവദിക്കുന്നതിനായി കുറ്റിപ്പുറം സ്പോര്‍ട്ട്സ് അക്കാഡമി കോട്ടക്കല്‍ എം‌.എല്‍‌.എ. മുഖേന നല്‍കിയ നിവേദനത്തിന്മേല്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ;
( ബി )
കായിക പ്രതിഭകളെ വളര്‍ത്തി എടുക്കുന്നതിനും അവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നതിനുമായി കുറ്റിപ്പുറം പഞ്ചായത്തില്‍ നിലവില്‍ കളിസ്ഥലമില്ല എന്നത് കണക്കിലെടുത്ത് കുറ്റിപ്പുറം നിളയോരം പാര്‍ക്കിന് പുറകുവശത്തുള്ള സ്ഥലത്ത് ഒരു കളിസ്ഥലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
3766.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിക്കായി 2021-22, 22-23 വര്‍ഷത്തെ ബജറ്റുകളില്‍ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി നിര്‍ദ്ദേശിച്ച പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി കളിക്കളങ്ങളുടെ ലിസ്റ്റ് ജില്ല/നിയോജകമണ്ഡലം എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കളിക്കളങ്ങളുടെ നിര്‍മ്മാണത്തിനായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ?
3767.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ ഭരണിക്കാവ് ഗവ. യു.പി.എസ്.-ലെ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ അനുവദിച്ചിട്ടുളള തുക പരിമിതമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രസ്തുത സ്റ്റേഡിയം പൂര്‍ത്തികരിക്കുന്നതിന് അധിക തുക അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3768.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത പദ്ധതികള്‍ ഏതെല്ലാമെന്നും അനുവദിച്ച തുക എത്രയെന്നും അറിയിക്കാമോ; മേല്‍ പ്രപ്പോസലിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ആകെ എത്ര അപേക്ഷകളാണ് മേല്‍ പദ്ധതിയിലേക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; ഓരോ സാമ്പത്തിക വര്‍ഷവും ഓരോ പഞ്ചായത്തുകളിലെ കളിസ്ഥലങ്ങള്‍ തെരഞ്ഞെടുക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
തെരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളുടെ വികസനത്തിനായി പദ്ധതി രേഖ തയ്യാറാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണോയെന്നും, അല്ലെങ്കില്‍ ഇതിനായി ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
3769.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയം നിർമ്മാണത്തിന് നൽകിയിട്ടുള്ള ഭരണാനുമതിയുടെ വിശദാംശവും അതില്‍ ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും അവശേഷിക്കുന്ന പ്രവൃത്തികൾ എന്തെല്ലാമെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഫണ്ട് ലഭ്യത ഉൾപ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
3770.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ തെെക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ തെെക്കാട്ടുശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ വളമംഗലത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3771.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി നടപ്പാക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട പുതുക്കാട് മണ്ഡലത്തിലെ പറപ്പൂക്കര പഞ്ചായത്തിലെ ജി.വി.എച്ച്.എസ്.എസ്. നന്തിക്കരയിലെ ഗ്രൗണ്ട് നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നാളിതുരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ?
3772.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറിയാന്‍ ‍ജെ.കാപ്പന്‍ സ്മാരക പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് പഴയതും ഉപയോഗശൂന്യവുമായ സിന്തറ്റിക് ട്രാക്ക് മാറ്റി പുതിയ ട്രാക്ക് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3773.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്തിട്ടുള്ള ചിറക്കര ഗവ. എച്ച്. എസ്. ഗ്രൗണ്ടിന്റെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഗ്രൗണ്ട് നവീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട് എന്ന് അറിയിക്കാമോ?
3774.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സ്ഥലങ്ങളില്‍ നിലവില്‍ വഖഫ് ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
കൊല്ലത്തും എറണാകുളത്തും നിലവിലുണ്ടായിരുന്ന വഖഫ് ട്രൈബ്യൂണലുകള്‍ നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കുന്നത് പരിശോധിക്കുമോയെന്നറിയിക്കുമോ;
( സി )
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലെ വഖഫ് കേസുകള്‍ നടത്തുവാന്‍ കോഴിക്കോട് വരെ യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ പരിഗണിച്ച് ഈ പ്രദേശങ്ങൾക്കായി ഒരു ട്രൈബ്യൂണല്‍ ആരംഭിക്കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?
3775.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോര്‍ഡിന്റെ വസ്തുവകകളിൽ കൈയ്യേറ്റങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം കയ്യേറ്റങ്ങള്‍ കണ്ടുപിടിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ;
( ബി )
ഇത്തരം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിലൂടെ എത്ര രൂപയുടെ സ്വത്തും ഭൂമിയും തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ?
3776.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍-തിരുനാവായ റെയില്‍വേ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ച ഗുരുവായൂര്‍-തിരുനാവായ റെയില്‍വേ പദ്ധതി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിലെ റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3777.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ ആയൂരിൽ റെയിൽവേ റിസർവേഷൻ സെന്റർ കോവിഡ് കാലത്തിന് ശേഷം പ്രവർത്തനം നിലച്ച അവസ്ഥയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രദേശത്തെ ആളുകളുടെ ആശ്രയമായിരുന്ന പ്രസ്തുത റെയിൽവേ റിസർവേഷൻ സെന്റർ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ഇടപെടൽ നടത്തുമോ; വിശദമാക്കാമോ;
( സി )
നിലവില്‍ ഇവിടെ സര്‍വീസ് നടത്തുന്ന ചെന്നൈ-എഗ്മോർ-കൊല്ലം എക്സ്പ്രസിൽ നിലവിലുള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം പതിനാലില്‍ നിന്നും ഇരുപത് ആയി ഉയർത്തുന്നതിന് മധുര റെയിൽവേ ഡിവിഷനിൽ സമ്മർദ്ദം ചെലുത്തുമോ; വിശദമാക്കാമോ?
3778.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് -കാണിയൂർ റെയിൽ പാത നിർമ്മിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പാതയ്ക്ക് റെയിൽവേ ബോർഡ് അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പാത സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേരള-കർണാടക സർക്കാറുകൾ തമ്മിൽ എന്തൊക്കെ ധാരണകളും ചർച്ചകളുമാണ് നടത്തിയതെന്ന് വിശദമാക്കാമോ?
3779.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളത്ത് നിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള റെയില്‍പാതയുടെ പ്രവര്‍ത്തനം ആരംഭിച്ചത് ഏത് വര്‍ഷമാണെന്ന് അറിയിക്കാമോ ;
( ബി )
കായംകുളത്ത് നിന്നും കോട്ടയം വഴിയുള്ള എറണാകുളം ലൈന്‍ ഇരട്ടപ്പാത ആക്കിയിട്ടും ആലപ്പുഴ വഴിയുള്ള ലൈന്‍ ഇരട്ടിപ്പിക്കാന്‍ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിനായി നീക്കിവെച്ചിട്ടുള്ള തുകയും പ്രവൃത്തികളും വിശദമാക്കാമോ;
( ഡി )
കായംകുളം-ആലപ്പുഴ-എറണാകുളം ലൈന്‍ ഇരട്ടിപ്പിക്കലിന് ഫണ്ട് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
3780.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ -കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; എങ്കില്‍ പ്രസ്തുത ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
( ബി )
റീജിയണൽ കാൻസർ സെന്ററിലേക്ക് വരുന്ന രോഗികൾ, നിയമസഭാ സാമാജികർ, മറ്റു യാത്രക്കാർ എന്നിവർക്കുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് പ്രസ്തുത ട്രെയിന്‍ തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമോ; വിശദാംശം നൽകുമോ?
3781.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റെയില്‍ പാതയിലെ തുവ്വൂര്‍ റെയില്‍വെ സ്റ്റേഷന്‍ ക്രോസിംഗ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റെയില്‍ പാതയില്‍ സര്‍വീസ് നടത്തുന്ന കോട്ടയം പാസഞ്ചര്‍ ട്രെയിനിന് തുവ്വൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.