|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*391.
ശ്രീ
. മഞ്ഞളാംകുഴി അലി
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
റോഡുകളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് നിലവിൽ
എന്തെല്ലാം
സംവിധാനങ്ങളാണുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
റോഡുകളുടെ
നിര്‍മ്മാണത്തില്‍
പൊതുമരാമത്ത് വകുപ്പ് മാന്വൽ
പ്രകാരമുളള വ്യവസ്ഥകൾ
പാലിക്കുന്നുവെന്ന് ഉറപ്പ്
വരുത്തി ഗുണനിലവാര പരിശോധനാ
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ;
(
സി )
ഗുണനിലവാര
വ്യവസ്ഥകളുടെ വിശദാംശം ദർഘാസ്
രേഖകളിൽ ഉൾപ്പെടുത്തുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*392.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉത്തരവാദിത്ത
ടൂറിസം നയത്തില്‍ കാലാനുസൃതമായ
എന്തെല്ലാം പരിഷ്കാരങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉത്തരവാദിത്ത
ടൂറിസം പദ്ധതി മുഖേന പുതിയ
ടൂറിസം ഡെസ്റ്റിനേഷനുകള്‍
രൂപീകരിക്കാന്‍ സാധിക്കുംവിധം
കര്‍മ്മപദ്ധതി ആവിഷ്കരിക്കാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
*393.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ വകുപ്പിന്റെ പ്രവർത്തനം
കൂടുതൽ ജനകീയമാക്കുന്നതിന്റെ
ഭാഗമായി റവന്യൂ ഇൻഫർമേഷൻ ബ്യൂറോ
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി )
ഭൂമി
സംബന്ധമായ ഉത്തരവുകളും നിയമ
ഭേദഗതികളും വളരെ വേഗത്തിൽ
പൊതുജനങ്ങളുടെ
അറിവിലേക്കെത്തിക്കുന്നതിന്
പ്രസ്തുത ബ്യൂറോ സഹായകരമാകുമോ;
വിശദമാക്കുമോ;
(
സി )
റവന്യൂ
വകുപ്പിന്റെ പ്രവർത്തനം കൂടുതൽ
കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിന്
ആർ.ഐ.ബി.-യുടെ പ്രവർത്തനം
സഹായകരമാകുമെന്ന്
കണക്കാക്കപ്പെടുന്നുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
*394.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എൻ.കെ. അക്ബര്‍
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിര്‍ദിഷ്ട
തീരദേശ ഹൈവേ വികസനത്തിന്റെ
ഭാഗമായി ഭൂമിയും വീടും
നഷ്ടപ്പെടുന്നവര്‍ക്കായി തീരദേശ
മേഖലയുടെ പ്രത്യേകത
കണക്കിലെടുത്ത് പ്രത്യേക
പുനരധിവാസ പാക്കേജ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
തീരദേശ
ഹൈവേയുടെ അലൈന്‍മെന്റ്
അന്തിമമായിട്ടുണ്ടോ; ഭൂമി
ഏറ്റെടുക്കലിനായി കിഫ്ബി
സാമ്പത്തിക അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ; പ്രസ്തുത
റോഡ് നിര്‍മ്മാണത്തിനുള്ള
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*395.
ശ്രീ.
ആന്റണി ജോൺ
ശ്രീ
ഡി കെ മുരളി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഖ്യ പ്രധാന പാതയായ എം.സി.
റോഡ് നാലുവരിയാക്കാന്‍
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
പ്രസ്തുത റോഡുവികസന പദ്ധതിയുടെ
ഡി.പി.ആര്‍. തയ്യാറായിട്ടുണ്ടോ;
പദ്ധതിയ്ക്കായി എത്ര തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി )
എം.സി.
റോഡിന് സമാന്തരമായി
തിരുവനന്തപുരം-അങ്കമാലി
ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക്
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ; ഈ പാതയുടെ
അലൈന്‍മെന്റ്
നിശ്ചയിച്ചിട്ടുണ്ടോ;
(
സി )
തിരുവനന്തപുരം-അങ്കമാലി
ഗ്രീന്‍ ഫീല്‍ഡ് പാത ഭാരത്‍ മാല
പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*396.
ശ്രീമതി
യു പ്രതിഭ
ഡോ.കെ.ടി.ജലീൽ
ശ്രീ
എം മുകേഷ്
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉത്തരവാദിത്ത
വിനോദസഞ്ചാര മേഖലയില്‍
കെെവരിച്ച നേട്ടങ്ങള്‍ക്ക്
അംഗീകാരമെന്ന നിലയിൽ
ഉത്തരവാദിത്ത ടൂറിസം
ഉച്ചകോടിയുടെ ആദ്യ വേദിയാകുവാൻ
സംസ്ഥാനത്തിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിനോദസഞ്ചാര
മേഖലയിൽ ഉത്തരവാദിത്ത ടൂറിസം
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന് പ്രസ്തുത
ഉച്ചകോടി സഹായകരമാകുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ;
(
സി )
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയുടെ ഭാഗമായി
നടപ്പാക്കിവരുന്ന സ്ട്രീറ്റ്,
പെപ്പര്‍ എന്നീ പദ്ധതികൾ ലോക
ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതികളിലൂടെ
കെെവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍ വിശദമാക്കാമോ?
*397.
ശ്രീ.
എച്ച്. സലാം
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചില കേന്ദ്രങ്ങള്‍
തൊഴിലാളികളുടെ തൊഴിലിനുള്ള
അവകാശം ഹനിക്കുന്ന തരത്തില്‍
ഇടപെടുന്ന സാഹചര്യം
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് അനുയോജ്യമായ
സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം
അസംഘടിത മേഖലയിലുള്‍പ്പെടെയുള്ള
തൊഴിലാളികളുടെ അവകാശങ്ങള്‍
സംരക്ഷിക്കാന്‍ സര്‍ക്കാര്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
വിവിധ
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
മോട്ടോര്‍
വാഹന തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ് ആരംഭിച്ച കേരള സവാരി
ഓണ്‍ ലൈന്‍ വാഹന സര്‍വീസ്
വിശ്വാസ്യതയുള്ള ഓണ്‍ ലൈന്‍
സേവനദാതാവെന്ന നിലയില്‍
വളര്‍ത്തിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(
ഡി )
തൊഴിലാളികളുടെയും
യാത്രക്കാരുടെയും താല്പര്യം
പരിഗണിച്ച് കേരള സവാരി പദ്ധതി
സംസ്ഥാനമൊട്ടാകെ
വ്യാപിപ്പിക്കാന്‍
തീരുമാനമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*398.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാർത്ഥികൾ അടക്കമുള്ള
വിനോദസഞ്ചാരികള്‍ മുങ്ങി
മരിക്കുന്ന സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
അങ്കമാലി
മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ
സ്കൂളിൽ നിന്നും മാങ്കുളത്ത്
വിനോദസഞ്ചാരത്തിനെത്തിയ
കുട്ടികള്‍ മുങ്ങിമരിച്ച
സംഭവത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ;
(
സി )
മുൻപ്
നിരവധി അപകടങ്ങൾ നടന്ന
സ്ഥലങ്ങളിൽ വ്യക്തമായ അപകട
മുന്നറിയിപ്പുകൾ ഇല്ലാത്തതാണ്
ഇത്തരത്തിലുള്ള സംഭവങ്ങൾ
ആവർത്തിക്കുന്നത് എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഇത്തരം
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
*399.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി.വി.അൻവർ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തിന്റെ
ഇതര ഭാഗങ്ങളിലെയും
ആഗോളതലത്തിലെയും മികച്ച
തൊഴിലവസരങ്ങള്‍
കരസ്ഥമാക്കുന്നതിന് സംസ്ഥാന
നൈപുണ്യ വികസന മിഷന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിദേശ
തൊഴില്‍ സാധ്യത
വികസിപ്പിക്കുന്നതിനും
നഴ്‌സിംഗ് മേഖലയില്‍ നൈപുണ്യ
വികസനത്തിനായും ഇംഗ്ലീഷ് ഭാഷ
പരിശീലനത്തിനായും കേരള അക്കാദമി
ഫോര്‍ സ്കില്‍സ് എക്സെലന്‍സ്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(
സി )
ഉദ്യോഗാര്‍ത്ഥികള്‍
വഞ്ചിക്കപ്പെടാതിരിക്കാനുള്ള
സാഹചര്യം ഒരുക്കുന്നതിന് ഉന്നത
നിലവാരത്തിലുള്ള തൊഴില്‍
പരിശീലന സ്ഥാപനങ്ങള്‍ക്ക്
കെയ്സ് അക്രെഡിറ്റേഷന്‍
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*400.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹൈടെക് സ്കൂള്‍ പദ്ധതി
ശാക്തീകരിക്കുന്നതിന്റെ ഭാഗമായി
മുപ്പത്താറായിരത്തിലധികം
ലാപ്‌ടോപ് കമ്പ്യൂട്ടറുകള്‍ ഈ
അദ്ധ്യയന വര്‍ഷം തന്നെ
ലഭ്യമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഹൈടെക്
സ്കൂള്‍ പദ്ധതി പ്രകാരം
ഉപകരണങ്ങള്‍ നല്‍കുന്നതോടൊപ്പം
അവയുടെ ഫലപ്രദമായ വിനിയോഗവും
കാര്യക്ഷമമായ പരിപാലനവും
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പൊതുവിദ്യാഭ്യാസ
മേഖല ആധുനികീകരിക്കുന്നതിനും
ഇൻഫർമേഷൻ ആൻഡ്
കമ്മ്യൂണിക്കേഷൻസ്
ടെക്‌നോളജിയധിഷ്ഠിതമാക്കുന്നതിനും
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്‍ഡ് ടെക്‌നോളജി ഫോര്‍
എഡ്യൂക്കേഷന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*401.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
വിദ്യാഭ്യാസ മന്ത്രാലയം
പ്രസിദ്ധീകരിക്കുന്ന
പൊതുവിദ്യാഭ്യാസ രംഗത്തെ പ്രകടന
മികവ് സൂചികയില്‍
(പെര്‍ഫോമന്‍സ് ഗ്രേഡിംഗ്
ഇന്‍ഡക്സ്) 2017-18 മുതല്‍
നാളിതുവരെ സംസ്ഥാനത്തിന്
നിരന്തരമായി മികവ്
പുലർത്താനായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സൂചികയിലെ നിലവാര
നിര്‍ണ്ണയത്തിനായി
പരിഗണിക്കുന്ന എല്ലാ മേഖലകളിലും
മികവ് പുലര്‍ത്താനായിട്ടുണ്ടോ;
പ്രസ്തുത നേട്ടം അംഗീകരിക്കാന്‍
വൈമുഖ്യമുള്ള ചില കേന്ദ്രങ്ങള്‍
സംസ്ഥാനം രണ്ടാം നിരയിലാണെന്ന
തെറ്റിദ്ധാരണാജനകമായ വാര്‍ത്ത
സൃഷ്ടിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പാര്‍ശ്വവല്‍ക്കരണമില്ലാതെ
എല്ലാവര്‍ക്കും മികച്ച
വിദ്യാഭ്യാസമെന്ന സംസ്ഥാന
ലക്ഷ്യം
പൂര്‍ണ്ണതയിലെത്തുന്നുവെന്നതിന്
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച
വിദ്യാഭ്യാസ പ്രാപ്യത സൂചിക
ഉപോത്ബലകമാകുന്നുണ്ടോ; ഈ
ലക്ഷ്യപ്രാപ്തിക്കായി സംസ്ഥാനം
നടത്തിയ പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ?
*402.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ്
സംവിധാനം ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
ഗ്രേഡിംഗ് കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍, യോഗ്യതകള്‍
എന്നിവ വ്യക്തമാക്കുമോ;
(
സി )
ഏത്
ഏജന്‍സി മുഖേനയാണ് ഗ്രേഡിംഗ്
പൂര്‍ത്തിയാക്കാന്‍
നിശ്ചയിച്ചിരിക്കുന്നത്;
പ്രസ്തുത ഏജന്‍സിയുടെ
മുന്‍പരിചയം എന്താണെന്ന്
അറിയിക്കാമോ;
(
ഡി )
ഇത്തരത്തില്‍
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്നതില്‍
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍
എയ്ഡഡ് എന്നീ വിഭാഗങ്ങളിലെ
ഏതൊക്കെ വിദ്യാലയങ്ങള്‍
ഉള്‍പ്പെടുമെന്ന് അറിയിക്കാമോ?
*403.
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അടിസ്ഥാന സൗകര്യ വികസനത്തില്‍
കഴിഞ്ഞ ആറ് വര്‍ഷത്തെ
പ്രവര്‍ത്തന ഫലമായി കൈവരിച്ച
നേട്ടത്തിന്റെ അടിസ്ഥാനത്തിൽ അൺ
എയ്ഡഡ്, സ്വകാര്യ
വിദ്യാലയങ്ങളില്‍ നിന്നും ഇതര
സിലബസ് വിദ്യാലയങ്ങളില്‍
നിന്നും വിദ്യാര്‍ത്ഥികളെ
പൊതുവിദ്യാലയങ്ങളിലേക്ക്
ആകര്‍ഷിക്കാനായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നേട്ടം തുടരുന്നതിന് അക്കാദമിക
മികവ് ലോകോത്തരമാക്കുകയെന്ന
ലക്ഷ്യത്തോടെ വിദ്യാകിരണം
പദ്ധതിയിലൂടെ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ;
(
സി )
കാലഘട്ടത്തിന്
അനുസൃതമായ മികച്ച
അദ്ധ്യാപനത്തിനായി
അദ്ധ്യാപകരുടെ ശേഷി വികസനത്തിന്
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*404.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം
സുതാര്യവും
കാര്യക്ഷമമാക്കുന്നതിനായി
വില്ലേജ് തല ജനകീയ സമിതികൾ
എത്രത്തോളം സഹായകരമാണ്;
വിശദമാക്കാമോ;
(
ബി )
ജില്ലാ,
താലൂക്ക് തല വികസന സമിതികളുടെ
പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ; റവന്യൂ
വകുപ്പുമായി ബന്ധപ്പെട്ട
പരാതികൾ പരിഹരിക്കുന്നതിന് ഇവ
എത്രത്തോളം ഫലപ്രദമാണ്;
വിശദമാക്കാമോ?
*405.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്ധന
വില വര്‍ദ്ധനവ് മൂലം പ്രയാസം
അനുഭവിക്കുന്ന ഓട്ടോറിക്ഷ,
ടാക്സി ഡ്രൈവര്‍മാരെ
സഹായിക്കുന്നതിന് ഈ
സർക്കാര്‍ എന്തെങ്കിലും
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
സംസ്ഥാന
ബജറ്റിൽ പെട്രോളിനും ഡീസലിനും
രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത്
ഓട്ടോറിക്ഷ, ടാക്സി
ഡ്രൈവര്‍മാരെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇന്ധന
വില കുതിച്ചുയരുന്ന
സാഹചര്യത്തിൽ പെട്രോള്‍, ഡീസല്‍
വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്
വാഹനങ്ങള്‍ വാങ്ങുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
ഓട്ടോറിക്ഷ, ടാക്സി
തൊഴിലാളികൾക്കായി
അനുവദിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
*406.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
ഐ ബി സതീഷ്
ശ്രീ
കെ ആൻസലൻ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
വർഷം സെപ്തംബറോടുകൂടി
പ്രവർത്തനസജ്ജമാകുന്ന തരത്തിൽ
വിഴിഞ്ഞം തുറമുഖ നിർമ്മാണം
ത്വരിതഗതിയിൽ
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിഴിഞ്ഞം
തുറമുഖത്തേക്കുള്ള റെയിൽ
കണക്റ്റിവിറ്റി പ്രോജക്ടിന്
കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(
സി )
വിഴിഞ്ഞം
തുറമുഖ പദ്ധതി മൂലം തൊഴിൽ
നഷ്ടപ്പെടുന്നവരെ ഉപജീവന ആഘാത
നിർണ്ണയ സമിതി റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ
പുനരധിവസിപ്പിക്കാനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ഡി )
വിഴിഞ്ഞം
തുറമുഖം നൽകാനിടയുള്ള
സാമ്പത്തികാവസരങ്ങൾ
വിനിയോഗിക്കുന്നതിന് ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങൾ
ഏർപ്പെടുത്തുന്നതിനും മാനവശേഷി
വികസനത്തിനും
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*407.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള റോഡുകളുടെ ദൈര്‍ഘ്യം
എത്രയെന്ന് സംസ്ഥാന പാത, പ്രധാന
ജില്ലാപാത എന്നിവ തിരിച്ച്
അറിയിക്കാമോ;
(
ബി )
റോഡുകള്‍
തകരാറ് കൂടാതെ
പരിപാലിക്കപ്പെടുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിനായി
ബാധ്യതാകാലയളവ് കഴിഞ്ഞിട്ടുള്ള
റോഡുകള്‍ക്ക് റണ്ണിംഗ് കരാര്‍
നല്‍കിയിട്ടുണ്ടോ; എങ്കിൽ
നിലവില്‍ ഇതുവഴി എത്ര
കിലോമീറ്റര്‍ റോഡുകളുടെ
കൃത്യമായ പരിപാലനം
ഉറപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
അതിതീവ്രമഴയേയും
കാലാവസ്ഥാ വ്യതിയാനത്തേയും
അതിജീവിക്കുന്ന തരത്തിൽ
സംസ്ഥാനത്തെ റോഡുനിര്‍മ്മാണ
രീതി നവീകരിക്കുന്നതിനായി
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(
ഡി )
പൊതുമരാമത്ത്
റോഡുകളെ സംബന്ധിച്ചുള്ള
പൊതുജനങ്ങളുടെ പരാതികൾക്കുള്ള
പരിഹാര സംവിധാനം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
അറ്റകുറ്റപ്പണികളുടെ പുരോഗതി
വിലയിരുത്താന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങൾ വിശദമാക്കാമോ?
*408.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ പ്രൈമറി സ്കുളുകളിലും
പ്രീ പ്രൈമറി ക്ലാസുകൾ
പ്രവർത്തിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ ആയത് എല്ലാ
സ്കുളുകളിലും തുടങ്ങുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
കുട്ടികളുടെ
ശാരീരിക, മാനസിക വളർച്ചക്ക്
സഹായകരമായ എന്തെല്ലാം
ക്രമീകരണങ്ങളാണ് പ്രസ്തുത
വിദ്യാലയങ്ങളിൽ
ഏർപ്പെടുത്തിയിരിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
പ്രീ
പ്രൈമറി വിദ്യാഭ്യാസം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
*409.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീമതി
യു പ്രതിഭ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആഭ്യന്തര, വിദേശ
വിനോദസഞ്ചാരികള്‍ പൊതുവെ
അംഗീകരിച്ചിട്ടുള്ള വിവിധ
ബീച്ചുകളുടെ നവീകരണത്തിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
തീരദേശ
മേഖലയിലെ വിനോദസഞ്ചാര
കേന്ദ്രങ്ങളിലേക്ക് കൂടുതല്‍
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
അടിസ്ഥാനസൗകര്യ വികസനമടക്കം
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ ഫലമായി
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കോവളം
ബീച്ചിന്റെ സമഗ്ര വികസനത്തിനായി
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നല്‍കുമോ?
*410.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. ടി. വി. ഇബ്രാഹിം
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-ലെ
ദേശീയ വിദ്യാഭ്യാസ നയത്തിലെ
നിർദേശ പ്രകാരം ഒന്നാം ക്ലാസിൽ
ചേരുന്നതിന് ആറ് വയസ്സ്
നിർബന്ധമാക്കണമെന്ന് കേന്ദ്ര
സർക്കാർ അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
ഈ നിർദേശം സംസ്ഥാനത്ത്
നടപ്പിലാക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ; ആയത്
നടപ്പിലാക്കുന്നതിൽ
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ടുകളുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ദേശീയ
വിദ്യാഭ്യാസ നയപ്രകാരം പ്രീ
പ്രൈമറി തലത്തിൽ എന്തെല്ലാം
മാറ്റങ്ങളാണ് നിർദേശിക്കുന്നത്;
വിശദമാക്കുമോ?
*411.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റേതായ
വികസന സാധ്യത ടൂറിസം രംഗത്ത്
പ്രയോജനപ്പെടുത്തുന്നതിനായി
വ്യത്യസ്ത വകുപ്പുകളെ
സംയോജിപ്പിച്ച് പദ്ധതി
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
തീര്‍ത്ഥാടന
ടൂറിസത്തിന് എന്തൊക്കെ
സാധ്യതകളാണ്
സംസ്ഥാനത്തുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*412.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മിതമായ നിരക്കില്‍ സുരക്ഷിതമായ
യാത്രാ സൗകര്യം
ഊര്‍ജ്ജിതപ്പെടുത്തുന്നതിനും
തൊഴിലാളികള്‍ക്ക് വരുമാനം
ഉറപ്പാക്കുന്നതിനുമായി ഈ
സര്‍ക്കാര്‍ ആരംഭിച്ച കേരള
സവാരി പദ്ധതി സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഓണ്‍ലൈന്‍ ടാക്സി പദ്ധതി
സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
ഒരാള്‍ക്ക്
മാത്രം യാത്ര ചെയ്യാവുന്ന
തരത്തില്‍ ബൈക്ക് ടാക്സികള്‍
എന്ന ആശയം കേരള സവാരിയിലൂടെ
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
*413.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം
കൂടുതല്‍ ജനോപകാരപ്രദമാക്കാൻ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
സ്വകാര്യ
മേഖലയില്‍ ഉള്‍പ്പെടെ
ഉദ്യോഗാർത്ഥികളെ
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
വഴി ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
*414.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോക
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടത്തുന്ന
പ്രവര്‍ത്തനങ്ങൾ വിശദമാക്കാമോ;
(
ബി )
വിനോദസഞ്ചാരികള്‍
ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന്
ഉറപ്പ് വരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
വിനോദസഞ്ചാരികള്‍ക്ക്
മാത്യകാപരമായ പെരുമാറ്റം
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(
ഡി )
ഓട്ടോറിക്ഷാ
തൊഴിലാളികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
പരിശീലനം നല്‍കി വിനോദസഞ്ചാര
പ്രചാരകരാക്കാന്‍
പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*415.
ശ്രീ
എം നൗഷാദ്
ശ്രീമതി
ദെലീമ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയിൽ കൂടുതല്‍
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്
പുതിയ ടൂറിസം ഉല്പന്നങ്ങള്‍
ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി
കൊച്ചി ഉള്‍പ്പെടെയുളള പ്രധാന
വിനോദസഞ്ചാര കേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
കോവളം-ഗോവ ക്രൂയിസ് കപ്പല്‍
യാത്ര ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
റാഫ്റ്റിംഗിനും
കയാക്കിംഗിനും സാധ്യതയുളള
നദികളെ കോര്‍ത്തിണക്കി സാഹസിക
വിനോദസഞ്ചാര ഇടനാഴി
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ലോക
ടൂറിസം മേഖലയിലെ മാറ്റങ്ങള്‍
സൂക്ഷ്മമായി നിരീക്ഷിച്ച് പുതിയ
അഭിരുചികള്‍ക്കനുസൃതമായി
സംസ്ഥാനത്തെ വിനോദസഞ്ചാര
മേഖലയെ നവീകരിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ?
*416.
ശ്രീ
വി ജോയി
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി
ഒ എസ് അംബിക
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ചരക്കുനീക്കം
സുഗമമാക്കുന്നതിനും ഗതാഗത
സൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിനും
ലക്ഷ്യമിട്ട് സര്‍ക്കാര്‍
ആരംഭിച്ചിട്ടുള്ള വിവിധ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി
വിട്ടുനല്‍കിയിട്ടുള്ള
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന
തരത്തില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
തുറമുഖ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
താെഴില്‍ നെെപുണ്യ
പരിശീലനത്തിനായുള്ള
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്കിന്റെ നിര്‍മ്മാണത്തിലെ
പുരോഗതി വിശദമാക്കുമോ?
*417.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അശാസ്ത്രീയ
നിർമ്മാണവും പരിപാലന വീഴ്ചയും
മൂലം സംസ്ഥാനത്തെ
മിക്കറോഡുകളും
സഞ്ചാരയോഗ്യമല്ലാതെ
ശോച്യാവസ്ഥയിലാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ജല
അതോറിറ്റി പൈപ്പുകൾ
സ്ഥാപിക്കുന്നതിനും
കേബിളുകൾക്ക് വേണ്ടി റോഡുകൾ
വെട്ടിമുറിക്കുന്നതിനും
മുമ്പായി ബന്ധപ്പെട്ട
വകുപ്പുകളുടെ ഏകോപനം
ഉണ്ടാക്കണമെന്നുള്ള നിർദേശം
നൽകിയിട്ടുണ്ടോ;
(
സി )
അറ്റകുറ്റപ്പണികൾ
യഥാസമയം പൂർത്തിയാക്കി
റോഡുകളുടെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*418.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയുടെ
പ്രവർത്തനവുമായി ബന്ധപ്പെട്ട്
റവന്യൂ വകുപ്പിന്റെ ചുമതലകൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലൂടെ
അനര്‍ഹർക്ക് തുക
നേടിക്കൊടുക്കാൻ റവന്യൂ
വകുപ്പിലെ ഉദ്യോഗസ്ഥർ
കൂട്ടുനിന്നുവെന്ന
ആരോപണത്തിന്മേല്‍ പരിശോധന
നടത്തിയിട്ടുണ്ടോ;
(
സി )
എങ്കിൽ
പരിശോധനയിലെ പ്രധാനപ്പെട്ട
കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*419.
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ,
മെഡിക്കൽ വാല്യൂ ടൂറിസം
ഹബ്ബാക്കി മാറ്റുന്നതിന്
ആരോഗ്യ, വിനോദസഞ്ചാര
വകുപ്പുകള്‍ യോജിച്ച്
പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ആതുര
സേവന രംഗത്ത് മികച്ച നിലയിൽ
പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ
ശ്രേണിയെ സംസ്ഥാനത്തിന്റെ
മികച്ച ടൂറിസം പ്രോഡക്ടായി
അവതരിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പൊതു,
സ്വകാര്യ പങ്കാളിത്തത്തോടുകൂടി
സർക്കാർ അധീനതയിലുള്ള
സ്പെഷ്യാലിറ്റി ആശുപത്രികളിലും
മെഡിക്കൽ കോളജുകളിലും മെഡിക്കൽ
ടൂറിസം പ്രോജക്ടുകൾ
ആരംഭിക്കുന്നതിനുള്ള സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സ്വകാര്യ
ആശുപത്രികൾ മെഡിക്കൽ വാല്യൂ
ടൂറിസം പ്രോജക്ടിന്റെ
ഭാഗമാക്കുന്നതിന് നിബന്ധനകൾ
നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
*420.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ മൂന്നാം നൂറ്
ദിന കര്‍മ്മ പരിപാടിയുടെ
ഭാഗമായി റവന്യൂ വകുപ്പ് നൂറ്
ദിനം ഇരുനൂറ് പദ്ധതികള്‍
വിഭാവനം ചെയ്തിട്ടുണ്ടോ;
(
ബി )
മൂന്നാം
നൂറ് ദിന പരിപാടിയുടെ ഭാഗമായി
റവന്യൂ വകുപ്പിന് കീഴില്‍ എത്ര
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട്
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; വിശദാംശം
നല്‍കുമോ?
|
|
|
|
|
|
|
|