|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*361.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
ഡി കെ മുരളി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനാതിർത്തി സർവേ നടത്തി ജണ്ട
കെട്ടി തിരിച്ച് രേഖകൾ
ഡിജിറ്റൈസ് ചെയ്യാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ പുരോഗതി അറിയിക്കാമോ;
(
ബി )
വനസംരക്ഷണം
കാര്യക്ഷമമാക്കുന്നതിനായി
വിപുലമായ തോതിൽ ആധുനിക
ആശയവിനിമയ ഉപകരണങ്ങള്‍, ക്യാമറ,
ഡ്രോൺ ക്യാമറ തുടങ്ങിയവ
ഉപയോഗിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
വനത്തിനുള്ളിൽ
താമസിക്കുന്ന പട്ടിക
ഗോത്രവർഗങ്ങളിൽപ്പെട്ടവരെ
നിർബന്ധിതമായല്ലാതെ വനത്തിന്
പുറത്ത്
പുനരധിവസിപ്പിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*362.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലസംരക്ഷണത്തിനായി ജലസമൃദ്ധി
പദ്ധതിക്ക് കീഴില്‍ നദീതട,
നീര്‍ത്തട അടിസ്ഥാനത്തില്‍
ജലവിഭവ വകുപ്പ് ആസൂത്രണം ചെയ്ത്
നടപ്പിലാക്കുന്ന
പ്രവൃത്തികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
ജലവിഭവാസൂത്രണവും
നിരീക്ഷണവും
കാര്യക്ഷമമാക്കുന്നതിന്
ശാസ്ത്ര, സാങ്കേതികശാസ്ത്ര
വിദ്യകളുടെ പ്രയോഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
പദ്ധതിയുണ്ടോ; ഇതിനായി
പ്രാദേശികാടിസ്ഥാനത്തില്‍ ജല
ബജറ്റ്
തയ്യാറാക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
നീര്‍ച്ചാല്‍
ശൃംഖലകള്‍ പുനരുജ്ജീവിപ്പിച്ച്
വേനല്‍ക്കാലത്ത് കൂടി
നീരൊഴുക്ക് ഉറപ്പാക്കാന്‍
കഴിയുന്ന രീതിയിലാണോ
പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*363.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
വി ജോയി
ശ്രീമതി
യു പ്രതിഭ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം
ഉറപ്പ് വരുത്തുന്നതിനായി ഈ
സര്‍ക്കാര്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
രണ്ടര
ലക്ഷത്തോളം മത്സ്യബന്ധന
തൊഴിലാളികളെയും ഒരു ലക്ഷത്തോളം
അനുബന്ധ മത്സ്യത്തൊഴിലാളികളെയും
പ്രതിവര്‍ഷം പത്ത് ലക്ഷം
രൂപയുടെ ഇന്‍ഷുറന്‍സ് കവറേജില്‍
ഉള്‍പ്പെടുത്താനായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മണ്ണെണ്ണ
സബ്സിഡിയ്ക്കായി പ്രതിവര്‍ഷം
എത്ര തുകയാണ് നല്‍കി വരുന്നത്;
പരമ്പരാഗത യാനങ്ങളില്‍
മോട്ടോര്‍ ഘടിപ്പിക്കാന്‍
സബ്സിഡി നല്‍കി വരുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്
ലഭിക്കാനുള്ള കേന്ദ്ര വിഹിതം
കുടിശികയായിട്ടും സമ്പാദ്യ
സമാശ്വാസ സഹായ പദ്ധതി പ്രകാരം
തുക മുടക്കം കൂടാതെ
നല്‍കാനായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*364.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യവിപണനത്തിന് ആധുനിക
സൗകര്യങ്ങളോടുകൂടിയ മത്സ്യ
മാർക്കറ്റുകൾ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
നല്ല
മത്സ്യങ്ങൾ കുറഞ്ഞ വിലയ്ക്ക്
പ്രസ്തുത മാർക്കറ്റുകളിലൂടെ
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
മത്സ്യ
മാർക്കറ്റുകൾ വൃത്തിയായി
സൂക്ഷിക്കുന്നതിന് എന്തെല്ലാം
ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*365.
ശ്രീമതി
ദെലീമ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ
സാംസ്കാരികത്തനിമയും സാംസ്കാരിക
വൈവിധ്യവും
പ്രോത്സാഹിപ്പിക്കുന്നതിന്
സാംസ്കാരിക മേഖലകളിലെ
പ്രവര്‍ത്തനം ശാക്തീകരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(
ബി )
സാംസ്കാരിക
വിനിമയത്തില്‍ സാംസ്കാരിക
കേന്ദ്രങ്ങളുടെ പ്രാധാന്യം
കണക്കിലെടുത്ത് എല്ലാ
ജില്ലകളിലും സാംസ്കാരിക
സമുച്ചയം നിര്‍മ്മിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(
സി )
ഗ്രാമ,
നഗര ഭേദമെന്യേ സാംസ്കാരിക
തെരുവുകളും കലാ സാംസ്കാരിക
പ്രവര്‍ത്തനം സാധ്യമാകുന്ന പൊതു
ഇടങ്ങളും സൃഷ്ടിക്കുന്നതിന്
പരിപാടിയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*366.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവി ആക്രമണം നേരിടുന്ന
ജനവാസ മേഖലകള്‍ക്ക് ചുറ്റും
ഫെൻസിങ് സ്ഥാപിക്കുന്ന
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ആന
അടക്കമുള്ള വന്യമൃഗങ്ങളെ
പ്രതിരോധിക്കാൻ ഏത് തരം
ഫെൻസിംഗാണ് മികച്ചതെന്ന്
പരിശോധിച്ചിട്ടുണ്ടോ; ആനകളുടെ
ആക്രമണം കൂടുതലുള്ള സ്ഥലങ്ങളിൽ
ആനമതിൽ നിർമ്മിക്കാൻ
തയ്യാറാകുമോ;
(
സി )
വന്യജീവി
ആക്രമണം നേരിടുന്ന ജനവാസ
മേഖലകള്‍ക്ക് ചുറ്റും സോളാർ
ഫെൻസിംഗ് സ്ഥാപിക്കാനുള്ള
നടപടിയുടെ പുരോഗതി
വിശദമാക്കാമോ;
(
ഡി )
വന്യജീവി
ആക്രമണങ്ങളില്‍ നിന്നും
സംരക്ഷണം നല്‍കാന്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുമായി
ചേര്‍ന്ന് വനം വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികൾ
വിശദമാക്കാമോ?
*367.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവർഗ്ഗ ഉപ
പദ്ധതികളിലുണ്ടാകുന്ന വിടവുകൾ
നികത്തുന്നതിനുവേണ്ടി
ക്രിട്ടിക്കൽ ഗ്യാപ്പ്
ഫില്ലിംഗ് സ്കീം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി
പട്ടികജാതി, പട്ടികവർഗ്ഗ
കോളനികളുടെ അടിസ്ഥാന സൗകര്യ
വികസനത്തിന് മതിയായ തുക
അനുവദിക്കുന്നതിന് കഴിയുമോ;
വിശദമാക്കുമോ;
(
സി )
പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗങ്ങളിലെ
യുവജനങ്ങളുടെ നൈപുണ്യ പരിശീലനം,
വിദ്യാഭ്യാസ പുരോഗതി എന്നിവ
ഉറപ്പാക്കുന്നതിന് പ്രസ്തുത
ഫണ്ട് ഉപയോഗിക്കാൻ
കഴിയുമോയെന്ന് വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രോജക്ടുകൾക്ക് അംഗീകാരവും
അനുമതിയും നൽകുന്നതിന് പ്രത്യേക
സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*368.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈജ്ഞാനിക
ലോകത്ത് സംസ്ഥാനം വളരെയേറെ
മുന്നോട്ട് പോകുമ്പോഴും തീരദേശ
ജനതയുടെ വൈജ്ഞാനിക
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിനുള്ള പദ്ധതികൾ
ആരംഭിക്കേണ്ടതിന്റെ ആവശ്യകത
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളി
സമൂഹത്തിലെ യുവജനങ്ങൾക്ക്
നൈപുണ്യ പരിശീലനവും തൊഴിലും
ഉറപ്പാക്കുന്നതിനുവേണ്ടി തൊഴിൽ
തീരം പദ്ധതി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
കേരള
നോളജ് ഇക്കോണമി മിഷനുമായി
സഹകരിച്ച് മത്സ്യബന്ധന വകുപ്പ്
നടപ്പിലാക്കുന്ന തൊഴിൽ തീരം
പദ്ധതിയുടെ സമീപന രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയോടൊപ്പം തീരദേശ ജനതയുടെ
സാമൂഹിക, വിദ്യാഭ്യാസ, തൊഴിൽ
അവസ്ഥകളെ സംബന്ധിച്ച് സമഗ്ര
സർവേ നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*369.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവർഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാർത്ഥികൾക്കിടയില്‍
തോൽവിയുടെയും കൊഴിഞ്ഞു
പോക്കിന്റെയും നിരക്ക്
കൂടുതലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിന് പഠനത്തിൽ
പിന്നാക്കം നിൽക്കുന്ന
കുട്ടികളെ സഹായിക്കുന്നതിനായി
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
പട്ടികജാതി,
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
നിലവിൽ നൽകി വരുന്ന ധനസഹായങ്ങൾ
ജീവിതച്ചെലവിനനുസൃതമായി
വർദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ?
*370.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വേനല്‍ക്കാലത്ത്
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന
പ്രദേശങ്ങളില്‍ കുടിവെള്ളം
ലഭ്യമാക്കുന്നതിന് മുൻകരുതൽ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ; വിശദമാക്കുമോ;
(
ബി )
കുടിവെള്ള
ക്ഷാമം രൂക്ഷമായ തീരദേശ
മേഖലയില്‍ തടസ്സരഹിതമായി
കുടിവെള്ളം ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്നും അവ
കാര്യക്ഷമമാണോയെന്നും
വിശദമാക്കുമോ?
*371.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജനവാസ കേന്ദ്രങ്ങളിൽ
കാട്ടാനകളുടെ ആക്രമണം
വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ
ആനത്താരകളുടെ പുനർ നിർമ്മാണ
പദ്ധതി വനം വകുപ്പിന്റെ
പരിഗണയിലുണ്ടോ;
(
ബി )
വൈൽഡ്
ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ
വിദഗ്ദ്ധരായ ശാസ്ത്രജ്ഞർ
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിൽ പഠനം നടത്തി
ആനത്താരകൾ നിർമ്മിച്ചാൽ
കാട്ടാനകളുടെ ആക്രമണം തടയാമെന്ന
റിപ്പോർട്ട് സമർപ്പിച്ചിട്ടും
പദ്ധതി നടപ്പാക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ
നാളിതുവരെ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് കേന്ദ്ര വനം
പരിസ്ഥിതി വകുപ്പിന്റെ അനുമതി
ലഭ്യമായിട്ടുണ്ടോ; ഇതിനായി
സംസ്ഥാന സർക്കാർ നടത്തിയ
ഇടപെടലുകൾ വിശദമാക്കാമോ?
*372.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തന പരിധി
പുനഃക്രമീകരിക്കുന്നതിന്
സ്വീകരിച്ച് വരുന്ന നടപടികളും
അവയുടെ നിലവിലെ പുരോഗതിയും
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
മുഴുവന്‍ വീടുകളിലേക്കും
വാട്ടര്‍ അതോറിറ്റി മുഖേന
കുടിവെള്ളമെത്തിക്കുന്ന നിലവിലെ
സാഹചര്യം കണക്കിലെടുത്ത് റവന്യൂ
ജില്ല, നിയമസഭാ മണ്ഡലം
എന്നിവയുടെ അടിസ്ഥാനത്തില്‍
വാട്ടര്‍ അതോറിറ്റി ഓഫീസുകളുടെ
പ്രവര്‍ത്തന പരിധി
പുനഃക്രമീകരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുമോ; എങ്കിൽ
വിശദമാക്കുമോ?
*373.
ശ്രീ.
പി.വി. ശ്രീനിജിൻ
ഡോ.കെ.ടി.ജലീൽ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂരിഭാഗം പൊതുജലാശയങ്ങളിലെ
ജലത്തിലും കോളിഫോം
ബാക്ടീരിയയുടെ
സാന്നിദ്ധ്യമുണ്ടെന്ന്
കണ്ടെത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ജലസ്രോതസ്സുകള്‍
മലിനീകരിക്കപ്പെടുന്നില്ല എന്ന്
ഉറപ്പ് വരുത്താന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
ബി )
ജല
ഗുണനിലവാരം
പരിശാേധിക്കുന്നത്തില്‍ സംസ്ഥാന
വ്യാപകമായി എന്‍.എ.ബി.എല്‍.
അംഗീകാരമുള്ള ലബോറട്ടറികള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
പരിശീലനം നല്‍കി അവരുടെ
പങ്കാളിത്തത്തോടെ എല്ലാ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലും
ജലഗുണനിലവാരം
പരിശോധിയ്ക്കാനുള്ള സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശ്യമുണ്ടോ;
(
ഡി )
സംസ്ഥാനത്ത്
സ്വീവറേജ് സംവിധാനം
വിപുലീകരിക്കാന്‍
പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*374.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നബാര്‍ഡിന്റെ സഹായത്തോടെ
ജലവിഭവ വകുപ്പ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍ വാട്ടര്‍
അതോറിറ്റി മുഖേന
നടപ്പാക്കുന്നവയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(
സി )
നബാര്‍ഡ്
ധനസഹായത്തോടെ അതിതീവ്ര പ്രളയ
ബാധിത പ്രദേശങ്ങളില്‍ വകുപ്പ്
നടപ്പാക്കുന്ന പദ്ധതികള്‍
വിശദമാക്കുമോ?
*375.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന വന്യമൃഗ സങ്കേതങ്ങളോട്
ചേര്‍ന്നുള്ള തോട്ടം ഭൂമികളില്‍
അനധികൃത റിസോര്‍ട്ടുകളുടെ
നിര്‍മ്മാണം വര്‍ദ്ധിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനെതിരെ എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
വന്യമൃഗ
സങ്കേതങ്ങളോട് ചേര്‍ന്ന്
സ്വകാര്യ തോട്ടങ്ങള്‍ക്കുവേണ്ടി
പാട്ടത്തിന് നല്കിയിട്ടുള്ള
ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍
ലഭ്യമാണോയെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
മേഖലകളിലെ വന ഭൂമിയും റവന്യൂ
പുറമ്പോക്ക് ഭൂമിയും പ്രത്യേകം
അളന്ന് തിരിച്ചിട്ടുണ്ടോ; ഈ
പ്രദേശങ്ങളിലെ പാട്ടത്തിനെടുത്ത
ഭൂമിയിലോ അതിനടുത്ത കയ്യേറ്റ
ഭൂമിയിലോ റിസോര്‍ട്ട്
നിർമ്മിച്ച് കൊമേഴ്‍സ്യല്‍
ബിസിനസ് നടത്താന്‍ അനുമതി
നല്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
ഇല്ലെങ്കില്‍
അനധികൃതമായി കയ്യേറിയ വനഭൂമിയും
നിയമ ലംഘനം നടത്തി അവിടെ
നിര്‍മ്മിച്ച റിസോര്‍ട്ടുകളും
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*376.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കടല്‍ മത്സ്യലഭ്യതയില്‍ മുന്‍
വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ
വര്‍ഷം ഗണ്യമായ വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ; അശാസ്ത്രീയ
മത്സ്യബന്ധന രീതികള്‍
ഒഴിവാക്കാന്‍ വേണ്ട ഇടപെടല്‍
നടത്തിയതും
സാങ്കേതികവിദ്യാധിഷ്ഠിതമായ
ശാസ്ത്രീയ മത്സ്യബന്ധന മുറകളുടെ
വ്യാപനവും കടല്‍ മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
കാരണമായതായി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
സംസ്ഥാന,
ജില്ല, ഗ്രാമതല ഫിഷറീസ്
മാനേജ്മെന്റ് കൗണ്‍സിലുകള്‍
മത്സ്യസമ്പത്ത്
സംരക്ഷിക്കേണ്ടതിന്റെ
പ്രാധാന്യം സംബന്ധിച്ച്
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍
അവബോധം സൃഷ്ടിക്കുന്നതിന്
കാര്യക്ഷമമായ പ്രവര്‍ത്തനം
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സമുദ്ര
മത്സ്യബന്ധനത്തിന്റെ
നടത്തിപ്പിനും നിരീക്ഷണത്തിനും
പുറമെ സമുദ്ര മത്സ്യകൃഷിയുടെ
വ്യാപനത്തിനും ഫിഷറീസ്
മാനേജ്മെന്റ് കൗണ്‍സിലുകളുടെ
പ്രവര്‍ത്തനം
പ്രയോജനപ്രദമായിട്ടുണ്ടോ;
വിശദമാക്കാമോ?
*377.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
ഒ . ആർ. കേളു
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക ഗോത്രവര്‍ഗ്ഗ ഊരുകളിലെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
അംബേദ്കര്‍ സെറ്റില്‍മെന്റ്
വികസന പദ്ധതിയുടെ ഭാഗമായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; ദുഷ്കരമായ
സാഹചര്യത്തില്‍
താമസിക്കുന്നവരുടെ പുനരധിവാസം
പ്രസ്തുത പദ്ധതി പ്രകാരം
നടപ്പിലാക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
അടിസ്ഥാന
സൗകര്യ വികസനത്തോടൊപ്പം
പ്രസ്തുത ഊരുകൾ കേന്ദ്രീകരിച്ച്
സാമ്പത്തിക വികസന പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഊരുകളിലല്ലാതെ
താമസിക്കുന്ന പട്ടിക
ഗോത്രവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കായുള്ള പി.കെ.
കാളന്‍ പദ്ധതിയിന്‍ കീഴില്‍
നടത്തുന്ന പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച വിശദാംശം നൽകുമോ?
*378.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എം. എം. മണി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര
ബജറ്റില്‍
സ്കോളര്‍ഷിപ്പുകള്‍ക്കും
ഫെലോഷിപ്പുകള്‍ക്കും ഉള്ള
വകയിരുത്തലില്‍ രണ്ടായിരം
കോടിയോളം രൂപയുടെ
കുറവുവരുത്തിയത് സാമ്പത്തികമായി
ദുര്‍ബലരായ പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ
പ്രതികൂലമായി
ബാധിക്കാനിടയുള്ളതിനാല്‍
ഇക്കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
സമീപനം വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തിനകത്തും
പുറത്തും വിദേശത്തെ മികച്ച
സ്ഥാപനങ്ങളിലും ഉന്നത പഠനം
നടത്തുന്ന എല്ലാ പട്ടികജാതി,
പട്ടികഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന
സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്
നല്‍കുന്നുണ്ടോ;
(
സി )
ഐ.ഐ.ടി.
പോലുള്ള ദേശീയ പ്രാധാന്യമുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പ്രവേശനം ലഭിക്കുന്ന എസ്.സി.,
എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക്
ഫ്രീഷിപ്പ് കാര്‍ഡുകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
*379.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉള്‍നാടന്‍ മത്സ്യോല്പന്നങ്ങള്‍
വിപണനം ചെയ്യുന്നതിന്
സര്‍ക്കാര്‍ നല്‍കിവരുന്ന
സഹായങ്ങള്‍ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മത്സ്യോല്പന്നങ്ങളുടെ രുചിയും
ഗുണനിലവാര പരിശോധനയും നടത്തി
കേരള ബ്രാന്റ് നെയിം
ഏര്‍പ്പെടുത്തി കൂടുതല്‍
ജനകീയമായ വിപണനം
സാധ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ആഴക്കടല്‍
മത്സ്യങ്ങളുടെ ലഭ്യത
കുറഞ്ഞുവരുന്നതും പ്രസ്തുത
മത്സ്യോല്പന്നങ്ങളിലെ
രാസവസ്തുക്കളുടെ വ്യാപക
ദോഷഫലങ്ങളും കണക്കിലെടുത്ത്
കേരള ബ്രാന്റ്
മത്സ്യോല്പന്നങ്ങള്‍
വ്യാപകമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*380.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനമേഖലയ്ക് പുറത്ത് ജൈവ വൈവിധ്യ
സംരക്ഷണത്തിന് വനം വകുപ്പ്
നടത്തുന്ന പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
നല്ല
ഇനം തൈകൾ ഉല്പാദിപ്പിച്ച്
വിതരണം ചെയ്ത് കാർഷിക
വനവൽക്കരണം സാധ്യമാക്കാൻ
പദ്ധതിയുണ്ടോ; വിശദാംശം നൽകാമോ;
(
സി )
നഗര
വനവൽക്കരണത്തിനും
പൊതുസ്ഥലങ്ങളിൽ വിവിധയിനം
വൃക്ഷങ്ങൾ
വച്ചുപിടിപ്പിക്കുന്നതിനും
വിദ്യാലയങ്ങളും ഫോറസ്ട്രി
ക്ലബുകളും മുഖേന
വൃക്ഷവൽക്കരണത്തിന്റെ
പ്രാധാന്യം
പ്രചരിപ്പിക്കുന്നതിനും വകുപ്പ്
നടത്തുന്ന പ്രവർത്തനങ്ങൾ
അറിയിക്കാമോ?
*381.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്ത
വേനലിനെയും അതിജീവിക്കാന്‍
കഴിയത്തക്ക നിലയില്‍
സംസ്ഥാനത്ത് ശാസ്ത്രീയമായ ജല
മാനേജ്മെന്റ് നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
*382.
ശ്രീ
വി ജോയി
ശ്രീ
എം നൗഷാദ്
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധുനിക താെഴില്‍മേഖലയുടെ
ആവശ്യത്തിനനുസൃതമായി
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ മാനവ
വിഭവശേഷി വികസനത്തിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(
ബി )
ഇവര്‍ക്കായി
വൈമാനിക പഠനത്തിന് പ്രത്യേക
സഹായ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
പ്രസ്തുത പഠനത്തിനായി ഒ.ബി.സി.,
ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സഹായ
പദ്ധതിയുടെ ആനുകൂല്യം
നല്‍കുന്നുണ്ടോ; വിശദാംശം
നല്‍കാമോ;
(
സി )
വെെമാനിക
പഠനത്തിന് പ്രവേശനം ലഭിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം സൗകര്യങ്ങളും
സഹായങ്ങളുമാണ് ലഭ്യമാക്കുന്നത്;
കോഴ്സിന്റെ മുഴുവന്‍ തുകയും
വകുപ്പ് ഏറ്റെടുക്കുന്നുണ്ടോ;
പ്രസ്തുത പദ്ധതിയിന്‍കീഴില്‍
വെെമാനിക പഠനം
പൂര്‍ത്തീകരിച്ചവരുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
*383.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവി ആക്രമണം രൂക്ഷമായ
സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള
സോളാര്‍ ഫെൻസിംഗിന്റെ
അറ്റകുറ്റപ്പണിയ്ക്ക്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
നിലവില്‍
സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗുകൾ
പലയിടത്തും വള്ളിപടര്‍പ്പ് കയറി
ഉപയോഗശൂന്യമായിരിക്കുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
സഹായത്തോടെ സോളാര്‍ ഫെൻസിംഗുകൾ
യഥാസമയം അറ്റകുറ്റപ്പണി നടത്തി
സൂക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*384.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. പി . ഉബൈദുള്ള
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുഴകളെ ജലസംഭരണികളാക്കി
മാറ്റുന്നതിന് ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പഠനത്തിന്റെ
അടിസ്ഥാനത്തിൽ ചെക്ക് ഡാമുകളും
റെഗുലേറ്ററുകളും
നിർമ്മിക്കുന്നതിനുളള പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
ഇത്തരത്തിലുളള
നിർമ്മാണങ്ങൾ പ്രളയത്തെ
തടയുന്നതിന് പര്യാപ്തമാണോ
എന്ന് വ്യക്തമാക്കുമോ?
*385.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉത്സവ സീസണുകൾ ആരംഭിച്ച
സാഹചര്യത്തിൽ നാട്ടാനകളുടെ
പരിപാലനത്തിനും
എഴുന്നള്ളത്തിനും പുതുക്കിയ
മാർഗനിർദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഉത്സവങ്ങളോടനുബന്ധിച്ച്
എഴുന്നള്ളിക്കുന്ന ആനകൾ
അക്രമാസക്തമാകുകയും ആൾനാശം
ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ
വരുത്തുകയും ചെയ്യുന്നത്
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണന്ന് വിശദമാക്കുമോ;
(
സി )
ഉത്സവ
സീസണുകൾക്ക് മുൻപ് നാട്ടാനകളെ
സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷൻ
ഓഫ് ക്രൂവൽറ്റി റ്റു അനിമൽസ്
പാനലിൽ ഉൾപ്പെട്ട ഡോക്ടർമാർ
പരിശോധിച്ച് ആരോഗ്യപരമായ
കാര്യങ്ങൾ ഉറപ്പാക്കുന്നതിന്
നിർദേശം നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*386.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി,
വയനാട്, ആറളം അടക്കമുള്ള
മേഖലകളിൽ കാട്ടാന ശല്യം
രൂക്ഷമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മേഖലകളിൽ നിരന്തരം
നാശനഷ്ടങ്ങളുണ്ടാക്കുന്ന
കാട്ടാനകളെ
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
മേഖലകളിൽ നിരന്തരം
നാശനഷ്ടങ്ങളുണ്ടാക്കുന്ന
ആക്രമണകാരികളായ ആനകളെ
നിരീക്ഷിക്കുന്നതിനും ആവശ്യമായ
തുടര്‍ നടപടികള്‍
സ്വീകരിക്കുന്നതിനും നടത്തിയ
ഇടപെടല്‍ വിശദമാക്കാമോ;
(
ഡി )
കാട്ടാന
ആക്രമണത്തില്‍ കൊല്ലപ്പെട്ട
താല്കാലിക വാച്ചര്‍ ശാന്തന്‍പാറ
അയ്യപ്പന്‍കുടി സ്വദേശി
ശക്തിവേലിന്റെ കുടുംബത്തിന്
അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*387.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം നൗഷാദ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളില്‍ നിന്നും
വന്‍തോതില്‍
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം
സംസ്ഥാനത്തേക്ക് എത്തുന്നത്
മത്സ്യത്തൊഴിലാളികളുടെയും
ഉപഭോക്താക്കളുടെയും
താല്പര്യത്തിന്
ഹാനികരമായതിനാല്‍
ഗുണനിലവാരമില്ലാത്ത
മത്സ്യവിപണനം സംസ്ഥാനത്ത്
കുറ്റകരമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
മത്സ്യം പിടിക്കുന്നത് മുതല്‍
ഉപഭോക്താവിലെത്തുന്നതുവരെ
ഗുണനിലവാരം നിലനിര്‍ത്താന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
മത്സ്യം കേടുകൂടാതെ
കരയ്ക്കെത്തിക്കുന്നതിന്
ഇന്‍സുലേറ്റഡ് ഐസ് ബോക്സ്
നല്‍കി വരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഉപഭോക്താക്കള്‍ക്ക്
കേടുവരാത്ത മത്സ്യവും
മത്സ്യോല്പന്നങ്ങളും
ലഭ്യമാക്കുന്നതിന്
ആരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍
മത്സ്യവിപണനം
വിപുലീകരിക്കുന്നതിനും
അന്തിപ്പച്ച ഫിഷ് മാര്‍ട്ടുകളും
മൊബൈല്‍ ഫിഷ് മാര്‍ട്ടുകളും
കൂടുതലായി
ഏര്‍പ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
*388.
ശ്രീമതി
ശാന്തകുമാരി കെ.
ഡോ.കെ.ടി.ജലീൽ
ശ്രീ.
എം.വിജിന്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നവകേരള
നിര്‍മ്മിതിയില്‍ അര്‍ഹമായ
പരിഗണന ലഭിക്കും വിധം
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ സമഗ്രമായ സാമൂഹിക,
സാമ്പത്തിക വിവരം ശേഖരിച്ച്
അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന
തരത്തില്‍ ഒരു ഡാറ്റാ ബേസ്
സൃഷ്ടിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രവര്‍ത്തനക്ഷമമല്ലാത്തതും
കയ്യൊഴിയാന്‍
ഉദ്ദേശിക്കുന്നതുമായ
എസ്റ്റേറ്റുകള്‍, മറ്റ്
ഭൂമികള്‍ എന്നിവ ഏറ്റെടുത്ത്
കൂട്ടുടമസ്ഥതയില്‍ സൊസൈറ്റികള്‍
രൂപീകരിച്ച് അവയ്ക്ക് ആവശ്യമായ
പ്രവര്‍ത്തന മൂലധനം നല്‍കി
പ്രസ്തുത വിഭാഗങ്ങളുടെ
ഭൂമിയുടെയും ജീവനോപാധികളുടെയും
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
കഴിയുന്ന തരത്തില്‍ പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
കോളനികളും
ഊരുകളും മൈക്രോ ബിസിനസ്
ഹബ്ബുകളാക്കി വികസിപ്പിക്കാന്‍
പദ്ധതികള്‍ തയ്യാറാക്കുമോ;
(
ഡി )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ തനതായ അറിവുകളെയും
കഴിവുകളെയും അനുയോജ്യമായ
ഉല്പന്നങ്ങളും സേവനങ്ങളുമാക്കി
മാര്‍ക്കറ്റ് ചെയ്യാന്‍
പദ്ധതികള്‍ തയ്യാറാക്കുമോ?
*389.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പെട്രോൾ, ഡീസൽ, മണ്ണെണ്ണ
എന്നിവയുടെ വിലവർദ്ധനവ് കാരണം
മത്സ്യത്തൊഴിലാളികൾ കടുത്ത
പ്രതിസന്ധി നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്നും ഇത്
പരിഹരിക്കാനായി സത്വര നടപടികൾ
കൈക്കൊള്ളുമോയെന്നും
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാന
സർക്കാർ ബജറ്റിൽ ഏർപ്പെടുത്തിയ
പെട്രോൾ, ഡീസൽ രണ്ട് രൂപ സെസ്സ്
പ്രതിസന്ധി നേരിടുന്ന
മത്സ്യത്തൊഴിലാളികളുടെ ജീവിതം
കൂടുതൽ ദുസ്സഹമാക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദമാക്കുമോ?
*390.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി
കെ.കെ.രമ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.സി.,
എസ്.ടി. വിഭാഗങ്ങള്‍ക്കായി
കിഫ്ബിയില്‍ പ്രത്യേക ഫണ്ട്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
പദ്ധതിയിൽ
വകയിരുത്തുന്ന തുക പോലും
എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ
ഉന്നമനത്തിന് പര്യാപ്തമല്ലാത്ത
സാഹചര്യത്തില്‍ കിഫ്ബിയില്‍
പ്രസ്തുത വിഭാഗങ്ങള്‍ക്ക്
പ്രത്യേക ഫണ്ട് വകയിരുത്താത്തത്
അനീതിയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
സ്പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍,
ട്രൈബല്‍ സബ് പ്ലാന്‍ എന്നീ
മാതൃകയില്‍ പ്രസ്തുത
വിഭാഗങ്ങള്‍ക്കായി കിഫ്ബിയില്‍
പ്രത്യേക ഫണ്ട് വകയിരുത്താന്‍
മുന്‍കൈയെടുക്കുമോ;
വ്യക്തമാക്കാമോ;
(
ഡി )
ആദിവാസി
മേഖലകളിലെ അടിസ്ഥാന സൗകര്യ
വികസനത്തിന് കിഫ്‌ബി വഴി
പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
|
|
|
|
|
|
|
|