UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2146.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ മുന്‍കാലത്ത് സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് അനുവദിച്ച റെയില്‍വേ പദ്ധതികള്‍ റദ്ദുചെയ്യുകയും സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന പുതിയ പദ്ധതികളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാതിരിക്കുകയും സംസ്ഥാനവുമായി ചര്‍ച്ച ചെയ്യാതെ ചില പദ്ധതികള്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ തികച്ചും വിവേചനപരമാണെന്നത് പരിഗണിച്ച് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 2018-ലെ പ്രളയ കാലത്ത് ദുരിതബാധിതര്‍ക്ക് അധിക അരി നല്‍കിയതിന് ശേഷം ഇപ്പോള്‍ അരിവില നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരായതും തെറ്റായ കീഴ്‍വഴക്കവുമാണെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ;
( സി )
മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ സംസ്ഥാനത്തിന് അനുവദിച്ചതും കേന്ദ്രത്തില്‍ എൻ.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അംഗീകാരം റദ്ദാക്കുകയും ചെയ്ത വന്‍കിട, ചെറുകിട പദ്ധതികള്‍ സംബന്ധിച്ച് അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
2147.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗലാപുരം - കൊച്ചി പ്രകൃതിവാതക ലൈന്‍ പൂര്‍ത്തീകരിച്ചതിനാല്‍ വീടുകളില്‍ പാചകാവശ്യത്തിനായി പ്രകൃതിവാതകം എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ; വ്യവസായ/വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഇന്ധനമായി ഇവ എപ്പോള്‍ നല്‍കാന്‍ കഴിയുമെന്നുള്ള വിവരം ലഭ്യമാക്കുമോ?
2148.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കമ്പനി/ബോർഡ് /കോർപ്പറേഷൻ എന്നിവയിൽ നിലവിലുള്ള തസ്തികകളുടെ അംഗീകൃത എണ്ണം എത്രയാണെന്ന് തസ്തിക തിരിച്ചു വിശദമാക്കുമോ;
( ബി )
മേൽ അംഗീകൃത തസ്തികകളിൽ സ്ഥിരനിയമനം ലഭിച്ച് നിലവിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ജാതി, മതം, ലിംഗം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഓരോ തസ്തികയിലും നിലവിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ ജാതി, മതം, ലിംഗം,നിയമന രീതി, സംവരണ വിഭാഗം തിരിച്ചുള്ള കണക്ക് ലഭ്യമല്ലെങ്കിൽ അത്തരം വിവരശേഖരണം അടുത്ത 6 മാസത്തിനുള്ളിൽ നടത്തണമെന്ന് വകുപ്പിനോട് നിർദേശിക്കുമോ ;
( സി )
അംഗീകൃത തസ്തികകളിൽ സ്ഥിരനിയമനം ലഭിച്ച് നിലവിൽ ജോലിചെയ്യുന്ന ജീവനക്കാർ നിയമിതരായത് പൊതുവിഭാഗത്തിലോ സംവരണ വിഭാഗത്തിലോ എന്നതിന്റെ വിശദാംശം നല്‍കുമോ; സംവരണ വിഭാഗത്തിനുളള നിയമനമാണെങ്കിൽ സംവരണ വിഭാഗം ഏതാണ് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭ്യമാക്കുന്നതിന് എപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2149.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സിനിമ, സീരിയൽ എന്നിവയിൽ അഭിനയിക്കുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കുമോ;
( ബി )
ഇത്തരത്തില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അനുമതിക്കായി ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്നുണ്ടോ;എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കുമോ?
2150.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം പുതുതായി ഏതെങ്കിലും പദ്ധതികള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കുമോ?
2151.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗലപുരം-വിഴിഞ്ഞം ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ; റോഡിന്റെ ദെെര്‍ഘ്യം, വീതി എന്നിവ സംബന്ധിച്ചും പദ്ധതിയുടെ നിര്‍മ്മാണവും പൂര്‍ത്തീകരണവും എന്ന് സാധ്യമാക്കാനാകും എന്നിവ സംബന്ധിച്ചുമുള്ള വിശദാംശം ലഭ്യമാക്കാമോ?
2152.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മലയോര ഹെെവേയുടെ നിര്‍മ്മാണത്തിനായി സ്ഥലം അളന്നു തിരിക്കുന്നതിനും കല്ലുകള്‍ സ്ഥാപിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മൂലം സാധിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍ദ്ദിഷ്ട മലയോര ഹെെവേയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വരന്തരപ്പിളളി, മറ്റത്തൂർ പഞ്ചായത്തുകളില്‍ വനഭൂമികളിലെ സര്‍വ്വേ നടപടികള്‍ക്ക് വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുളള തടസ്സങ്ങള്‍ നീക്കുന്നതിനും വീടും ജീവിതോപാധിയും നഷ്ടപ്പെടുന്നവര്‍ക്കും ചുരുങ്ങിയ സ്ഥലം മാത്രമുളള കുടുംബങ്ങള്‍ക്കുണ്ടാകുന്ന കെട്ടിടം ഉള്‍പ്പെടെയുളള നഷ്ടങ്ങള്‍ നികത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
2153.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഡി )
റീബില്‍ഡ് കേരളയുടെ രണ്ടാം ഘട്ടത്തില്‍ കോതമംഗലം മണ്ഡലത്തില്‍ നിന്നും ഏതെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
റീബില്‍ഡ് കേരള രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പദ്ധതികള്‍ കോതമംഗലം മണ്ഡലത്തില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2154.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ പുരാേഗതി വിവരം ലഭ്യമാക്കാമാേ?
2155.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നികത്തപ്പെട്ടുപോയ നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കുന്നതിന് ബോക്സ് കള്‍വര്‍ട്ട് സ്ഥാപിക്കുന്നതിനായി റീബില്‍ഡ് കേരളയില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയുടെ തുടർനടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
റീബില്‍ഡ് കേരളയില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2156.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം-ബേക്കല്‍ ദേശീയപാതയുടെ സ്ഥലമേറ്റെടുക്കല്‍, പുനരധിവാസം, വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയവയുടെ വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
ഈ പദ്ധതി എന്നത്തേക്ക് യാഥാര്‍ത്ഥ്യമാക്കാനാവും എന്ന് അറിയിക്കുമോ?
2157.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ സർവീസിലും അർദ്ധസർക്കാർ,മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലുമായി എത്ര ജീവനക്കാരാണ് സർക്കാർ ശമ്പളം കൈപ്പറ്റുന്നത്;
( ബി )
ജീവനക്കാർ ജോലിചെയ്യുന്ന വകുപ്പുകൾ, സ്ഥിരം നിയമനം, ഡെപ്യൂട്ടേഷൻ നിയമനം, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം, മറ്റുതരത്തിലുള്ള നിയമനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള എണ്ണം വേർതിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് താൽക്കാലിക/ദിവസ വേതന/കരാറടിസ്ഥാനത്തിലുള്ള നിയമനങ്ങൾ മുഖേന തദ്ദേശസ്ഥാപനങ്ങളുള്‍പ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ശമ്പളം കൈപ്പറ്റുന്ന എത്ര ജീവനക്കാരാണ് നിലവിലുള്ളത്; ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഈ തസ്തികകളിൽ നിയമനങ്ങൾ നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഈ ജീവനക്കാരിൽ പി.എസ്.സി. മുഖേന നിയമിക്കപ്പെടുന്നതിന് അർഹതയുളള തസ്തികകളിൽ താൽക്കാലിക ജോലി ചെയ്യുന്നത് എത്രപേരാണ്; പ്രസ്തുത തസ്തികകളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സി. മുഖേനയോ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയോ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2158.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സർവീസിലും സ്വയംഭരണ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും ജോലിചെയ്യുന്ന മുന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥരുടെയും പിന്നോക്ക വിഭാഗങ്ങളിലെ ഓരോ സംവരണ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇത്തരത്തിലുള്ള വിവരശേഖരണം നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങൾക്കുള്ള സംവരണം പത്ത് ശതമാനം തന്നെയാവണമെന്നല്ല പത്ത് ശതമാനം വരെ ആവാം എന്നാണ് ഭരണഘടനാ ഭേദഗതി എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സംസ്ഥാനത്ത് പ്രസ്തുത സംവരണം പത്ത് ശതമാനമായി നിശ്ചയിക്കാൻ കാരണമെന്താണെന്നും അതിന് ആശ്രയിച്ച സ്ഥിതി വിവര കണക്കുകൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
മുന്നോക്ക വിഭാത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടും മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസിൽ സംവരണം നൽകുന്നത് കൂടുതൽ അസമത്വത്തിന് കാരണമാകും എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ;
( ഡി )
സർക്കാർ സർവീസിൽ പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണ് എന്ന് കണ്ടെത്തിയ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
2159.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖല/സഹകരണ/ബോർഡ് മുതലായ സർക്കാർ നിയന്ത്രണ സ്ഥാപനങ്ങളിൽ 2016 ജൂൺ മുതൽ 2022 നവംബർ 15 വരെ എത്ര പേരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം സ്ഥാപനങ്ങളിൽ ഏതെല്ലാം തസ്തികകളിലാണ് നിയമനം നടത്തിയതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ കാലയളവിൽ ഏതൊക്കെ സ്ഥാപനങ്ങളിൽ എത്ര താൽക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നൽകിയെന്നും ഇനി സ്ഥിരനിയമനത്തിന് പരിഗണനയിലുള്ളത് എത്രയാണെന്നും വ്യക്തമാക്കുമോ?
2160.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവരാവകാശ നിയമത്തിലെ സെക്ഷൻ 4( 1) (6 ) പ്രകാരം എല്ലാ പൊതു അധികാര സ്ഥാപനങ്ങളും അവരുടെ കൈവശമുള്ള രേഖകളുടെ പ്രസിദ്ധീകരണം സ്വമേധയാ നടത്തുകയും അത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തുകയോ പൊതു ജനങ്ങൾക്ക് നേരിട്ടെത്തി പരിശോധിക്കാനുള്ള അവസരം നൽകുകയോ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സെക്ഷൻ 4(1)(6) പ്രകാരം വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാപനങ്ങളുടെ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത വിവരങ്ങൾ നാളിതുവരെ പ്രസിദ്ധപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2161.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗെയില്‍ പെെപ്പ്‌ലെെന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സിറ്റി ഗ്യാസ് ലെെന്‍ പദ്ധതി ആരംഭിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് വീടുകളില്‍ ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുളളത്; എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ട്;വ്യക്തമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ എത്ര ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകളാണ് നിലവില്‍ വരാന്‍ പോകുന്നത്; വിശദാംശം അറിയിക്കാമോ?
2162.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ പരിപാടികൾക്കുള്ള പ്രോട്ടോകോൾ കൂടാതെ ക്ഷീരമേഖലയ്ക്ക് മാത്രമായി ബാധകമാകുന്ന പ്രോട്ടോകോൾ ഉത്തരവ് പുറപ്പെടുവിക്കാൻ വകുപ്പ് സെക്രട്ടറിക്ക്‌ പൊതുഭരണ വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത അനുമതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ക്ഷീരമേഖലയ്ക്ക് മാത്രമായി ബാധകമാകുന്ന 19.10.2022-ലെ നമ്പർ ഡി.2/81/2022/ഡി.ഡി. പ്രോട്ടോകോൾ ഉത്തരവ് പുറപ്പെടുവിക്കാൻ ക്ഷീരവികസന വകുപ്പ് സെക്രട്ടറിക്ക്‌ അധികാരമുണ്ടോ എന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവില്‍ എം.പി. മാരെ ഉൾപ്പെടുത്താതിരുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സഹകരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്ക് സർക്കാർ പ്രോട്ടോകോൾ ബാധകമാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
മിൽമ ചെയർമാന് സർക്കാർ പ്രോട്ടോകോൾ ബാധകമാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ടിയാന്റെ പ്രോട്ടോകോൾ പ്രകാരമുള്ള സ്ഥാനം എന്താണെന്ന് വ്യക്തമാക്കാമോ?
2163.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ അധികാരത്തില്‍ വന്നതിനുശേഷം വിവിധ വകുപ്പുകളില്‍ നടത്തിയ താല്‍ക്കാലിക നിയമനങ്ങളുടെ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
വിവിധ വകുപ്പുകളില്‍ താല്‍ക്കാലികമായി നിയമിതരായ എത്രപേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് വകുപ്പ് തിരിച്ച് വിശദാംശം നല്‍കുമോ;
( സി )
ഈ സ്ഥിരപ്പെടുത്തല്‍ നടപടികള്‍ കേരള ഹൈ കോടതി സ്റ്റേ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പുകളിലെ നിയമനങ്ങളാണ് സ്റ്റേ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സ്ഥിരപ്പെടുത്തല്‍ സംബന്ധിച്ച് ഹൈ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ഇ )
പി‌.എസ്‌.സി.റാങ്ക് പട്ടികകളും എംപ്ലായ്മെന്‍റ് എക്സ്ചേഞ്ച് ലിസ്റ്റുകളും നിലവില്‍ ഉള്ളപ്പോഴും അവയെ ഒഴിവാക്കി തല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( എഫ് )
സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം എത്രയാണെന്ന് ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ജി )
അവയില്‍ എത്ര പേർക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എംപ്ലായ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമനം നല്കിയെന്ന് ജില്ല തിരിച്ച് വിശദാംശം വെളിപ്പെടുത്തുമോ?
2164.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി തലശ്ശേരി മുതല്‍ വളപട്ടണം വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; നീലേശ്വരം കോട്ടപ്പുറം വരെ ഈ പാത നീട്ടാന്‍ കഴിയുമോയെന്ന് അറിയാക്കാമോ?
2165.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പിന്നോക്ക സമുദായമായതിന്റെ അടിസ്ഥാനത്തിൽ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലും മെഡിക്കൽ പി.ജി. കോഴ്സുകളിലും വിദ്യാഭ്യാസ സംവരണം ലഭിക്കുന്നുണ്ടോ;
( ബി )
ആംഗ്ലോ ഇന്ത്യൻ സമുദായം കേരളാ സ്റ്റേറ്റ് സോഷ്യല്‍ ആന്റ് ഇക്കണോമിക്കലി ബാക് വേഡ് കമ്മ്യൂണിറ്റി (എസ്.ഇ.ബി.സി.)/അദര്‍ ബാക് വേഡ് ക്ലാസ് (ഒ.ബി.സി.) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ; കേരളാ സ്റ്റേറ്റ് എസ്.ഇ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണത്തിന് അവകാശമുണ്ടോ;
( സി )
നിലവിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകള്‍, മെഡിക്കൽ പി.ജി. കോഴ്സുകള്‍ കൂടാതെ മറ്റ് കോഴ്സുകളിലും വിദ്യാഭ്യാസ സംവരണം ലഭിക്കുന്നില്ല എന്നുള്ള അഡ്വ. ആന്റണി നില്‍ട്ടണ്‍ റെമെലോയുടെ പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിൽ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ;
( ഡി )
പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ബി.സി.ഡി.ഐ.ആര്‍./ബി2/319/2021 നമ്പർ കത്ത് പ്രകാരം ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ലത്തീൻ കാത്തോലിക്ക സമുദായത്തിനോടൊപ്പം എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസ സംവരണം നൽകണമെന്ന ശിപാർശ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;
( ഇ )
ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ലത്തീൻ കത്തോലിക്കക്കാരോടൊപ്പം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലും മെഡിക്കൽ പി.ജി. കോഴ്സുകളിലും വിദ്യാഭ്യാസ സംവരണം നൽകാനുള്ള ഉപദേശം ഓഫീസ് ഓഫ് കേരളാ സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക് വേഡ് ക്ലാസ്സസില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
2166.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരി മുതൽ നാളിതുവരെ ഉന്നത പഠനത്തിനായി സംസ്ഥാനത്ത് നിന്നും എത്രപേർ സ്റ്റുഡന്റ് വിസയിൽ പോയിട്ടുണ്ടെന്ന വിശദാംശം അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ യുവജനങ്ങളും വിദ്യാർത്ഥികളും വിദേശരാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം ഭാവിയിൽ നാടിനെ എപ്രകാരം ബാധിക്കും എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇവരെ സ്വന്തം നാട്ടിൽ തന്നെ നിലനിർത്തുന്നതിന് പ്രചോദിപ്പിക്കുമാറ് ദീർഘകാല അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
2167.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറ എന്‍.സി.സി. ട്രെയിനിംഗ് കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി എത്ര തുകയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2168.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ - ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങള്‍, പ്രധാന ജംഗ്ഷനുകള്‍, പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി സംബന്ധിച്ച് മണ്ഡലാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പോലീസ് പട്രോളിംഗ്, വി.ഐ.പി. സുരക്ഷ, സര്‍വൈലന്‍സ് എന്നിവക്കായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് 'സ്പെഷ്യാലിറ്റി ട്രെയിന്‍ഡ് ബ്രേവ് ബ്രിഗേഡ്' എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ?
2169.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം കണ്ടെത്തുന്നതിന് നിലവിലുളള സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സർക്കാർ വാഹനം ഉപയോഗിച്ച് രാത്രി കാലങ്ങളിൽ കുറ്റകൃത്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മന്ത്രിമാരുടെ ​​പ്രൈവറ്റ് സെക്രട്ടറിമാർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ കേരള സർക്കാർ എന്ന ബോർഡ് സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2170.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പ്രവൃത്തിയുടേയും പുരോഗതി എന്തൊക്കെയെന്നും വിശദമാക്കുമോ?
2171.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ഡിസ്കിൽ ജൂനിയർ ഫിനാൻസ് ഓഫീസറെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ ആരാണ് പ്രസ്തുത തസ്തികയിൽ നിയമിക്കപ്പെട്ടത്; പ്രസ്തുത ഉദ്യോഗസ്ഥന്റെ യോഗ്യത എന്താണ്; ഏത് രീതിയിലാണ് ഇദ്ദേഹത്തെ നിയമിച്ചത്; ടിയാളുടെ യോഗ്യതയും മുൻപരിചയവും വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2172.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ഡിസ്കിന്റെ ആസ്ഥാനമന്ദിരം നിലവിൽ പ്രവർത്തിക്കുന്നത് ഏത് കെട്ടിടത്തിലാണ് എന്ന് അറിയിക്കാമോ; പ്രസ്തുത കെട്ടിടം കെ-ഡിസ്കിന്റെ ഉടമസ്ഥതയിലുള്ളതാണോ; അല്ലെങ്കിൽ കെട്ടിട ഉടമയുമായി ഉണ്ടാക്കിയ വാടക കരാർ /ലീസ് എഗ്രിമെന്റ് പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടത്തിൽ എത്ര ചതുരശ്ര അടി സ്ഥലമാണ് കെ-ഡിസ്ക് ലീസ്/വാടകയ്ക്ക് എടുത്തിട്ടുള്ളതെന്നും അവിടെ ഓഫീസ് ക്രമീകരിക്കുന്നതിനായി കെ-ഡിസ്ക് എന്തൊക്കെ പ്രവൃത്തികളാണ് ചെയ്തിട്ടുള്ളതെന്നും ഏത് ഏജൻസി മുഖേനയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും വ്യക്തമാക്കാമോ; പ്രസ്തുത ഏജൻസിയെ തെരഞ്ഞെടുത്തതിന്റെ ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ; ടെൻഡർ നടപടി കൂടാതെ അക്രെഡിറ്റെഡ് ഏജൻസിക്ക് എത്ര രൂപയുടെ പ്രവൃത്തികളാണ് ഏല്പിച്ചു നൽകിയതെന്നും പ്രസ്തുത നടപടി ഏത് ചട്ട പ്രകാരമാണെന്നും വ്യക്തമാക്കുമോ; ഓഫീസ് ക്രമീകരിക്കുന്നതിനായി ചെലവഴിച്ച തുക ഇനം തിരിച്ചു വ്യക്തമാക്കുമോ; പ്രസ്തുത പ്രവർത്തിയുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ ;
( സി )
കെ ഡിസ്ക് ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കൂടുതൽ സ്ഥലം ലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നോ; എങ്കിൽ ഇത് നടപ്പാക്കിയോ; ലീസ് കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പുതുതായി ലീസ് ചെയ്ത കെട്ടിട ഭാഗത്ത് എന്തൊക്കെ ഇന്റീരിയർ വർക്കുകൾ ചെയ്യാനാണ് അനുമതി നൽകിയിട്ടുള്ളത് ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത ഇന്റീരിയർ വർക്കുകൾ ഓഫീസ് പ്രവർത്തനത്തിന് അനിവാര്യമാണോ എന്ന് ഏതെങ്കിലും സർക്കാർ ഏജൻസി പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് നൽകുമോ;
( എഫ് )
പ്രസ്തുത പ്രവൃത്തി ഏത് അക്രഡിറ്റഡ് ഏജൻസിക്കാണ് നൽകിയതെന്നും എത്ര രൂപയുടെ പ്രവൃത്തിയാണ് ഇപ്രകാരം നൽകിയതെന്നും ഏത് ചട്ടപ്രകാരമാണ് ടെൻഡർ കൂടാതെ പ്രസ്തുത പ്രവൃത്തി അക്രഡിറ്റഡ് ഏജൻസിക്ക് നൽകിയതെന്നും വ്യക്തമാക്കുമോ;
( ജി )
പ്രസ്തുത പ്രവൃത്തിക്കായി നാളിതുവരെ എത്ര തുക റിലീസ് ചെയ്തു നൽകിയിട്ടുണ്ടെന്നും പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടോയെന്നും എന്നത്തേക്ക് പൂർത്തീകരിക്കണമെന്നാണ് വർക്ക് ഓർഡറിൽ നിർദ്ദേശിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2173.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ഡിസ്കിന്റെ നാളിതുവരെയുള്ള പ്രവർത്തനം വ്യക്തമാക്കുമോ; കെ ഡിസ്ക് മുഖേന നടപ്പാക്കിയ പദ്ധതികളും അവയിലൂടെ കൈവരിച്ച നേട്ടങ്ങളും വിശദമാക്കുമോ;
( ബി )
കെ ഡിസ്കിന്റെ പ്രവർത്തനങ്ങൾക്കായി നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കുമോ?
2174.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഡിസ്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സ്റ്റാഫ് പാറ്റേർണും വ്യക്തമാക്കുമോ; നിലവിൽ കെ -ഡിസ്കിൽ എത്ര ജീവനക്കാർ ഉണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് ഇവർ ജോലി ചെയ്യുന്നതെന്നും ഇതിൽ എത്ര താൽക്കാലിക /കരാർ ജീവനക്കാരുണ്ടെന്നും എത്ര സ്ഥിരം/ഡെപ്യൂട്ടഷൻ ജീവനക്കാരുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കെ-ഡിസ്കിന്റെ രൂപീകരണം മുതൽ നാളിതുവരെ എത്ര ജീവനക്കാരെ കരാർ/താല്‍ക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് നിയമനം നടത്തിയതെന്നും വിശദമാക്കാമോ; ഓരോ തസ്തികയിലെയും പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിയമിക്കപ്പെട്ട ആളുകളുടെ എണ്ണവും വ്യക്തമാക്കുമോ;
( സി )
ഏത് ഏജൻസി മുഖേനയാണ് കെ-ഡിസ്കിൽ നിയമനങ്ങൾ നടത്തിയിട്ടുള്ളത്; പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് ഇത്തരം നിയമനങ്ങൾ നടത്തുവാൻ പ്രസ്തുത ഏജൻസിക്ക് സർക്കാർ അധികാരം നൽകിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശം, രേഖകള്‍ എന്നിവ നൽകുമോ?
2175.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഡിസ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണെന്നും അദ്ദേഹത്തിന് ഈ പദവിയിൽ അനുവദിച്ചിട്ടുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 2022 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം കൈപ്പറ്റിയ തുക ഇനം തിരിച്ച് വ്യക്തമാക്കുമോ; അദ്ദേഹത്തിന് ഔദ്യോഗിക കാർ, ഔദ്യോഗിക വസതി തുടങ്ങിയവ അനുവദിച്ച് നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മേല്പറഞ്ഞ ഉദ്യോഗസ്‌ഥനുമായി ബന്ധപ്പെട്ട ചെലവുകൾക്കായി കെ-ഡിസ്ക് ആകെ ചെലവാക്കിയ തുക ഇനം തിരിച്ച് വ്യക്തമാക്കുമോ?
2176.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഡിസ്കിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ആരാണെന്നും അദ്ദേഹത്തിന് ഈ പദവിയിൽ അനുവദിച്ചിട്ടുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 2022 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം കൈപ്പറ്റിയ തുക ഇനം തിരിച്ച് വ്യക്തമാക്കുമോ; അദ്ദേഹത്തിന് ഔദ്യോഗിക കാർ, ഔദ്യോഗിക വസതി തുടങ്ങിയവ അനുവദിച്ച് നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മേല്പറഞ്ഞ ഉദ്യോഗസ്‌ഥനുമായി ബന്ധപ്പെട്ട ചെലവുകൾക്കായി കെ-ഡിസ്ക് ആകെ ചെലവാക്കിയ തുക ഇനം തിരിച്ച് വ്യക്തമാക്കുമോ?
2177.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ഡിസ്ക് എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ, എക്സ് ഒഫീഷ്യോ ഗവണ്മെന്റ് സെക്രട്ടറി എന്ന നിലയിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ ;വിശദാംശം വ്യക്തമാക്കുമോ; ഏത് റൂൾ പ്രകാരമാണ് അദ്ദേഹത്തിന് ഈ അധികാരം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
2178.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലോട് ജവഹർ ലാൽ നെഹ്‌റു ബോട്ടാണിക്കൽ ഗാർഡനിൽ ഇപ്പോൾ എത്ര സ്ഥിരം/താല്കാലിക ജീവനക്കാരുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ എത്ര സെക്ഷൻ ഓഫീസർമാരുടെ ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഒഴിവുള്ള സെക്ഷൻ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പ്രസ്തുത ഓഫീസിൽ കോടതി കേസുകൾ കൂടുതൽ ഉള്ളതിനാൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ലോ ഓഫീസറായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നിലവിലുള്ള താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ; വിശദമാക്കുമോ?
2179.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ആശ്രാമത്തെ കണ്ടല്‍കാടുകള്‍ ഉള്‍പ്പെടുന്ന ജൈവ വൈവിധ്യ മേഖലയില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ മാലിന്യ നിക്ഷേപം തടയുന്നതിനാവശ്യമായ അടിയന്തര തുടര്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആശ്രാമം ജൈവ വൈവിധ്യ പൈതൃക കേന്ദ്രത്തിന്റെ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2180.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സി.ആർ.ഇസെഡ് . 1,2,3 മേഖലകളിൽ അനുവദിച്ചു വരുന്ന ഇളവുകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
2181.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സി.ആര്‍.ഇസെഡ്. വിജ്ഞാപനപ്രകാരം തീരദേശ പരിപാലന പ്ലാനില്‍ നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് മേഖല മാറ്റം നല്‍കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കുമോ;
( ബി )
തീരദേശ നിയന്ത്രണത്തില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ആശ്വാസം കിട്ടാന്‍ പരിസ്ഥിതി വകുപ്പ് സ്വീകരിക്കുന്ന നടപടിയെ കുറിച്ച് വിശദമാക്കുമോ;
( സി )
2021-ലെ വിജ്ഞാപനപ്രകാരം നഗര സ്വഭാവമുള്ള എത്ര പഞ്ചായത്തുകളെയാണ് ഗ്രേഡ് എ ആയി തരം തിരിച്ചിട്ടുള്ളത്; ഇവയില്‍ സി.ആര്‍.ഇസെഡ്. 3 ബാധകമായ പ‍ഞ്ചായത്തുകളെ ഇളവുകളുള്ള സി.ആര്‍.ഇസെഡ്. 2 ൽ ഉള്‍പ്പെടുത്താന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2182.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദ്യ വിജ്ഞാപനം വന്ന് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കെ.എ.എസ്. അടുത്ത വിജ്ഞാപനം പുറത്തിറക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ കെ.എ.എസിന് പുതുതായി തസ്തിക കണ്ടെത്തി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
കെ.എ.എസിന് കൂടുതല്‍ തസ്തികകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കെ.എ.എസ്.ന്റെ ആദ്യ ബാച്ചിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കാന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ടോ; വിശദമാക്കുമോ;
( ഇ )
വിവിധ വകുപ്പുകളില്‍ പ്രമോഷന് വേണ്ടി കെ.എ.എസിനായി നീക്കി വെച്ച തസ്തികകള്‍ വെട്ടിച്ചുരുക്കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
2183.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് പി.എസ്.സി. വഴി നടത്തിയ നിയമനങ്ങള്‍ എത്രയാണെന്ന് വകുപ്പ് തിരിച്ച് അറിയിക്കാമോ;
( ബി )
2016-21 കാലയളവില്‍ പി.എസ്.സി. വഴി എത്ര നിയമനങ്ങളാണ് നടത്താന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വകുപ്പ് തിരിച്ച് അറിയിക്കാമോ;
( സി )
പി.എസ്.സി. വഴിയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് വിശദാംശം അറിയിക്കാമോ?
2184.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ഒക്ടോബര്‍ വരെ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെ.പി.എസ്.സി. നിയമന ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ട് എന്നുള്ളതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2185.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് സര്‍വ്വീസ് കമ്മീഷന് കീഴില്‍ എത്ര ഓണ്‍ലെെന്‍ പരീക്ഷ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇടുക്കി ജില്ലയില്‍ എത്ര പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടെന്നും അവ ഏതാെക്കെയെന്നും അറിയിക്കാമാേ?
2186.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് കാറ്റഗറി നമ്പർ 516/2021 പ്രകാരം വിജ്ഞാപനം ചെയ്ത പരീക്ഷയുടെ സിലബസ്, കലണ്ടർ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിജ്ഞാപനം പ്രസിദ്ധീകരിച്ചത് എന്നാണ്; ആയതിന് എത്ര അപേക്ഷകരുണ്ട്; സിലബസും പരീക്ഷ തീയതിയും പ്രഖ്യാപിക്കുവാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
2187.
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പല സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പബ്ലിക് സർവ്വീസ് കമ്മീഷന് വി​ട്ടെങ്കിലും നിയമനങ്ങൾ നടത്താൻ സാധിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനത്തിനുളള വിശേഷാൽ ചട്ടം തയ്യാറാക്കുന്നതിൽ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വ്യക്‌തമാക്കുമോ;
( സി )
നിശ്ചിത കാലയളവിനുളളിൽ വിശേഷാൽ ചട്ടം തയ്യാറാക്കി പി.എസ്.സി.യ്ക്ക് നൽകാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദ്ദേശം നൽകുമോ;
( ഡി )
പി.എസ്.സി.യ്ക്ക് വിട്ട ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2188.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. മുഖേന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജോലി നല്‍കിയിട്ടുള്ളതെന്ന കണക്ക് വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ?
2189.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമനങ്ങൾ പി.എസ്.സി. മുഖേനയാക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവെങ്കിലും പി.എസ്.സി. മുഖേന റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടാൻ തീരുമാനിച്ചത് എന്നാണ് എന്നും ഓരോ സ്ഥാപനത്തിലും റിക്രൂട്ട്മെന്റ് നടത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണ് എന്നും വ്യക്തമാക്കുമോ?
2190.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി. ടൈപ്പിസ്റ്റിന്റെ റാങ്ക് ലിസ്റ്റ് എന്നാണ് നിലവിൽ വന്നതെന്ന് വ്യക്തമാക്കാമോ; എത്ര പേരുള്‍പ്പെട്ട റാങ്ക് ലിസ്റ്റാണ് നിലവിലുള്ളതെന്നും ഇതിൽ നിന്നും എത്രപേർക്ക് നിയമനം നൽകിയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിനായി കഴിഞ്ഞപ്രാവശ്യം എത്രപേരുള്‍പ്പെട്ട റാങ്ക് ലിസ്റ്റാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കാമോ; അതിൽ നിന്നും എത്രപേർക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ട്; വിശദാംശം നൽകാമോ;
( സി )
നിലവിൽ പ്രസ്തുത തസ്തികയിലെ നിയമന ശിപാർശയ്ക്കായി പി.എസ്‌.സി.യിലേക്ക് എത്ര ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; സംസ്ഥാനത്ത് എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും വരുന്ന രണ്ട് വർഷങ്ങളിലായി എത്രപേർ സർവീസിൽ നിന്നും വിരമിക്കുമെന്നും ഇതിന് ആനുപാതികമായി എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികയിൽ എംപ്ലോയ്‍മെന്റ് വഴിയോ താൽക്കാലികമായോ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ; എങ്കിൽ അവരെ അടിയന്തരമായി മാറ്റി ആ ഒഴിവുകളിലേക്ക് പി.എസ്‌.സി. റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശിപാർശ നൽകുമോയെന്ന് വ്യക്തമാക്കാമോ?
2191.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിൽ യു.പി.എസ്.എ. തസ്തികയിൽ നിലവിൽ എത്ര വേക്കൻസികൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കോട്ടയം ജില്ലയിൽ നിലവിലുള്ള യു.പി.എസ്.എ. റാങ്ക് ലിസ്റ്റിൽപ്പെട്ട( കാറ്റഗറി നമ്പർ 517/2019) ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ലിസ്റ്റിൽ നിന്നും നിയമന ശുപാർശ നൽകുന്നതിന് എന്തെങ്കിലും നിയമ തടസ്സം നിലവിൽ ഉണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കോട്ടയം ജില്ലയിലെ യു.പി.എസ്.എ. തസ്തികയിലെ ഒഴിവുകൾ സംബന്ധിച്ച് എന്തെങ്കിലും കോടതി വ്യവഹാരം നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത കേസിന്റെ നമ്പർ, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
2192.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ കാറ്റഗറി 103/2019 പ്രകാരം ക്ലാര്‍ക്ക്/ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഇനി എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവിലുള്ള ക്ലാര്‍ക്ക്/ടൈപ്പിസ്റ്റ് തസ്തികകള്‍ എത്രയാണെന്ന വിവരം ലഭ്യമാക്കാമോ; പ്രസ്തുത ഓഫീസുകളുടെ പേരും അതാത് ഓഫീസുകളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള ക്ലാര്‍ക്ക്/ ടൈപ്പിസ്റ്റിന്റെ അംഗീകൃത തസ്തികകള്‍ എത്രയാണെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( സി )
തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളില്‍ പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്രപേര്‍ വീതം താല്‍ക്കാലിക/കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്ത് വരുന്നുണ്ടെന്നും അപ്രകാരം ഏതെല്ലാം ഓഫീസുകളില്‍ എത്രവീതം ജീവനക്കാരുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ഡി )
ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിലവിലുള്ള ക്ലാര്‍ക്ക്/ടൈപ്പിസ്റ്റ് ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
തിരുവനന്തപുരം ജില്ലയിലെ വിവിധ ഓഫീസുകളില്‍ 2023 വരെ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്കികയില്‍ എത്ര പ്രതീക്ഷിത ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ഓഫീസ് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?
2193.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി 325/2020 വിജ്ഞാപന പ്രകാരമുള്ള കമ്പനി-ബോര്‍ഡ് എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയി ലേക്കുള്ള എത്ര ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്ന് എത്ര ഒഴിവുകള്‍ വീതം എന്നത് സ്ഥാപനങ്ങള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിലേക്കുള്ള നിയമനത്തിൽ ഏതെല്ലാം കമ്പനികളേയും ബോര്‍ഡുകളേയും കോര്‍പ്പറേഷനുകളേയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കമ്പനി-ബോര്‍ഡുകളില്‍ ഇനി എത്ര എല്‍.ഡി.ടൈപ്പിസ്റ്റുകളുടെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ട് എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത തസ്തികയില്‍ നിയമനം ന‌ടത്തേണ്ട‌ ഏതെല്ലാം കമ്പനി-ബോര്‍ഡ് -കോര്‍പ്പറേഷനുകളില്‍, താല്‍ക്കാലിക/കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍, എത്രപേരെ വിതമാണ് നിയമിച്ചിട്ടുള്ളതെന്ന് സ്ഥാപനം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ഇ )
കമ്പനി-ബോര്‍ഡ് എല്‍.ഡി.ടൈപ്പിസ്റ്റ് നിയമനത്തിനായി 2023 ഡിസംബറിനകം എത്ര പ്രതീക്ഷിത ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് സ്ഥാപനങ്ങള്‍ തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള കമ്പനി-ബോര്‍ഡ് എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്കുള്ള ചുരുക്കപട്ടിക എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2194.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമിക്കുന്നതിനായി കെ.പി.എസ്.സി. തയ്യാറാക്കിയിട്ടുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് ഇതിനകം നിയമനം നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേ നിയമനങ്ങൾക്കായി നിലവില്‍ എത്ര ഒഴിവുകളാണ് വിവിധ വകുപ്പുകളില്‍ നിന്നും കെ.പി.എസ്.സി.യിലേ ക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
2195.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പി.എസ്.സി. നടത്തിയ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള കാറ്റഗറി നമ്പർ 548/2019 റാങ്ക് പട്ടികയിൽ നിന്നും എത്ര ഉദ്യോഗാർഥികൾക്ക് നാളിതുവരെ ഇറിഗേഷൻ വകുപ്പിൽ നിയമനം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക്   നിയമനം സാധ്യമാകുന്ന വിധത്തിൽ ഇറിഗേഷൻ വകുപ്പിൽ നിന്നും ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉണ്ടോയെന്നറിയിക്കാമോ;
( സി )
എങ്കിൽ റാങ്ക് പട്ടികയിൽ ഉള്ളവർക്ക് നിയമനം സാധ്യമാകുന്ന രീതിയിൽ ഇറിഗേഷൻ വകുപ്പിൽ നിന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2196.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ഓരോ ഓഫീസുകളിലും അനുവദിക്കപ്പെട്ട തസ്തികയും അവയുടെ എണ്ണവും ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
അത്തരത്തില്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
2197.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകളിൽ മേലധികാരികൾ സമയബന്ധിതമായി ഓഫീസ് നടപടികൾ സ്വീകരിക്കാത്തതിന്റെ ഫലമായി കീഴ്ജീവനക്കാരുടെ സേവന-വേതന വിഷയങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ആർക്കാണെന്ന് വിശദമാക്കാമോ;
( ബി )
മേൽ വിഷയം പരിഹരിക്കുന്നതിന് കേരള സർവ്വീസ് റൂൾസ്, കേരളാ സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് എന്നിവയിൽ നിലവിൽ ചട്ടമുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2198.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റൈറ്റ്സ് ഓഫ് പെഴ്സണ്‍സ് വിത്ത് ഡിസ്എബിലിറ്റി ആക്ട് 2016 അനുസരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ലഭിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനമാണെന്നുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സര്‍വീസിലുളള ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിന് പ്രസ്തുത നിയമത്തില്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ; ഭിന്നശേഷി ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലും സംവരണം നല്‍കണമെന്നുളള സുപ്രീംകോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുളള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമെോ?
2199.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമവും അഴിമതി രഹിതവുമാക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദമാക്കുമോ?
2200.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എത്ര വകുപ്പുകളില്‍ സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ട്; വിശദമാക്കുമോ;
( ബി )
ഇനി സ്പെഷ്യല്‍ റൂള്‍ വരാനുള്ളത് ഏതൊക്കെ വകുപ്പുകളിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരാത്ത വകുപ്പുകളിലെ ജിവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കാറുണ്ടോ;
( ഡി )
അത്തരത്തില്‍ പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ വകുപ്പുകളില്‍; വിശദാംശം ലഭ്യമാക്കാമോ?
2201.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ കാലാവധി കഴിഞ്ഞതിന് ശേഷം പി.എസ്.സി. മുഖേന മറ്റൊരു വകുപ്പിൽ നിയമനം കിട്ടുകയും പ്രസ്തുത വകുപ്പില്‍ 4 വര്‍ഷം തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ച് വരുകയും ചെയ്യുന്ന ഒരാള്‍ക്ക് തിരികെ മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലേക്ക് മടങ്ങി പോകുവാന്‍ വ്യവസ്ഥയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ മടങ്ങിപ്പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ മുന്‍കാല സര്‍വ്വീസ് സീനിയോറിറ്റി, സാലറി എന്നിവ സംരക്ഷിച്ച് നല്‍കുമോ; വ്യക്തമാക്കാമോ?
2202.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ ആശ്രിത നിയമന പദ്ധതി അനുസരിച്ച് 2015 മുതൽ 2021 വരെ എത്ര നിയമനം നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ എത്രപേർക്ക് നിയമനം നൽകുവാൻ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ആശ്രിത നിയമനത്തിനായി പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന പൊതു സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടതും 40 വയസ്സ് പിന്നിട്ടതുമായ എത്ര ഉദ്യോഗാർത്ഥികൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
40 വയസ്സ് പിന്നിട്ട ഉദ്യോഗാർത്ഥികളുടെ നിയമത്തിന് മുൻഗണന നൽകുന്ന കാര്യം പരിഗണിക്കാമോ?
2203.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ/പൊതുമേഖല/ബോർഡ്/കോർപ്പറേഷൻ മുതലായ സ്ഥാപനങ്ങളിൽ 2016 ജൂൺ മുതൽ 2022 നവംബർ 25 വരെ താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ച് സ്ഥിരനിയമനം നല്കപ്പെട്ടവരുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങൾ സംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പരിഗണനയിലുള്ള കേസ്സുകളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
ഏതെല്ലാം സ്ഥാപനങ്ങളില്‍, ഏതൊക്കെ തസ്തികകളിലാണ് പ്രസ്തുത നിയമനങ്ങള്‍ നടത്തിയതെന്നും എത്ര തസ്തികളിലേക്കാണ് അപ്രകാരം നിയമനം നടത്തിയതെന്നും തരംതിരിച്ച് വിവരം ലഭ്യമാക്കുമോ?
2204.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) എന്ന സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
വിവിധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള ലിസ്റ്റ് അനുസരിച്ചല്ലാതെ നേരിട്ട് റിക്രൂട്ട്മെന്റ് നടത്തുന്നതിന് സി.എം.ഡി.യ്ക്ക് അധികാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സി.എം.ഡി. മുഖേന റിക്രൂട്ട്മെന്റ് നടത്തുന്ന നടപടിക്രമം എന്താണെന്ന് അറിയിക്കുമോ;
( ഡി )
എംപ്ലോയ്മെന്റിലും പ്രൊഫഷണൽ എംപ്ലോയ്മെന്റിലും രജിസ്റ്റർ ചെയ്ത് സീനിയോറിറ്റി അനുസരിച്ച് ജോലിയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉള്ളപ്പോൾ അവരെ മറികടന്നുകൊണ്ട് സി.എം.ഡി. മുഖേന നിയമനം നടത്തുന്ന രീതി അടിയന്തരമായി അവസാനിപ്പിക്കുമോ; വ്യക്തമാക്കുമോ?
2205.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ എത്ര വീടുകള്‍ക്കും ഓഫീസുകള്‍ക്കുമാണ് ആദ്യ ഘട്ടമായി കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
അടുത്ത ഘട്ടത്തില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ എത്ര കണക്ഷനുകൾ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഏതൊക്കെ മേഖലകളിലാണ് ആയത് നല്‍കാന്‍ ഉദ്യേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നിലവില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുളളതെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
2206.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റും പട്ടികജാതി വികസന വകുപ്പും ചേര്‍ന്ന് രൂപീകരിച്ച സൈബര്‍ശ്രീ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
രൂപീകരണം മുതല്‍ സൈബര്‍ശ്രീ പദ്ധതി വഴി നടത്തിയ പരിശീലനങ്ങളുടെ നേട്ടങ്ങള്‍ വിശദമാക്കുമോ;
( സി )
ഈ സാമ്പത്തിക വര്‍ഷത്തില്‍ നടത്താനായി പരിശീലനങ്ങളുടെ പ്രൊപ്പോസല്‍ സി-ഡിറ്റ് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
അപ്രകാരം പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2207.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം മുകേഷ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ഐ.ടി. മേഖലയില്‍ എത്രത്തോളം പുരോഗതി കെെവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ഐ. ടി. പാര്‍ക്കുകള്‍, കമ്പനികള്‍ എന്നിവയുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
യുവ പ്രൊഫഷണലുകള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തൊഴില്‍ ചെയ്യുവാൻ സാധിക്കുന്ന വിധം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഐ.ടി. മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ഐ.ടി. സേവന കയറ്റുമതിയില്‍ എത്രത്തോളം വര്‍ദ്ധനവ് വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്; വിശദാംശം നൽകുമോ?
2208.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2209.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയില്‍ എത്ര അക്ഷയ സെന്ററുകളാണ് അനുവദിച്ചുട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
പുതിയതായി അക്ഷയ സെന്ററുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
2210.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി കരാർ നൽകിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം കേബിൾ സ്ഥാപിക്കാനായി റെയിൽവയർ അടക്കമുള്ള ഏഴ് സ്ഥാപനങ്ങൾക്ക് ഉപകരാർ നൽകിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി കരാര്‍ നല്‍കിയ സ്ഥാപനങ്ങളുമായി സർക്കാർ ഉണ്ടാക്കിയ കരാറിൽ ഉപകരാർ നൽകാം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉപകരാർ ലഭിച്ച റെയിൽവയർ അടക്കമുള്ള സ്ഥാപനങ്ങൾ വീണ്ടും ഉപകരാർ നൽകിയത് കരാർ വ്യവസ്ഥകളുടെ ലംഘനമാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
സർക്കാരിൽ നിന്നും വൻ തുക വാങ്ങിയെടുത്തുകൊണ്ട് കുറഞ്ഞ നിരക്കിൽ ഉപകരാർ നൽകുന്ന സാഹചര്യം സർക്കാർ പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2211.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തിന് ഗതിവേഗം കൂട്ടുന്ന പദ്ധതികള്‍ ഐ.ടി. മേഖലയില്‍ പൂര്‍ത്തീകരിക്കുന്നതിലുണ്ടായിട്ടുളള പുരോഗതി വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐ.ടി. മേഖലയിലെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങള്‍ ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ദേശീയപാത 66 -ന് സമാന്തരമായി നാല് ഐ.ടി. ഇടനാഴികള്‍ സ്ഥാപിക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സാറ്റലെെറ്റ് ഐ.ടി. പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
2212.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സുശക്തവും കാര്യക്ഷമവും ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ-ഫോണ്‍ പദ്ധതി ഏത് ഘട്ടത്തിലാണ്; ഇത് എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതുമൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എത്രത്തോളം കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും യഥാക്രമം സൗജന്യമായും മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കും; വിശദമാക്കാമോ;
( സി )
കെ-ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍, കെ-ഫോണ്‍ നെറ്റ് വര്‍ക്കിന്റെ രൂപരേഖ എന്നിവയുടെ വിശദാംശം വെളിപ്പെടുത്താമോ?
2213.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന് പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സി-ഡിറ്റിലെ ജീവനക്കാര്‍ക്ക് മറ്റേതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തീരുമാനം മാനേജ്മെന്റിന്റെ പരിഗണനയിലുണ്ടെങ്കില്‍ അതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സി-ഡിറ്റിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന് ഏതെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കാമോ?
2214.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പിനായുള്ള കരാർ ഏത് സ്ഥാപനത്തിനാണ് നൽകിയത് എന്ന് വ്യക്തമാക്കാമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കരാർ പ്രകാരം ഒരു മീറ്റര്‍ കെ-ഫോൺ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് എത്ര രൂപയാണ് സർക്കാരിന് ചെലവ് വരുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കരാർ നൽകിയ തീയതിയും കരാർ അവസാനിക്കുന്ന തീയതിയും വ്യക്തമാക്കാമോ;
( ഡി )
ഭാരത് ഇലകട്രോണിക്സ് റെയിൽ ടെൽ കോര്‍പറേഷനും അടങ്ങിയ കരാർ കാലാവധി എന്നാണ് അവസാനിച്ചത് എന്നും പ്രസ്തുത കരാർ പുതിക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
2215.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഐ.ടി. വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക, കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ; ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗ്ഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
2216.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിലവില്‍ കെ-ഫോണ്‍ സേവനം ഏതെല്ലാം സ്ഥലങ്ങളിലും ഓഫീസുകളിലും നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി ഏതെല്ലാം പ്രദേശങ്ങളിലും ഓഫീസുകളിലുമാണ് കെ-ഫോണ്‍ സേവനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പൊതു പ്രദേശങ്ങള്‍ക്ക് പുറമേ പ്രത്യേക പരിഗണന നല്‍കി പോങ്ങന്‍ ചുവട് ആദിവാസി മേഖലയിലേക്ക് കെ-ഫോണ്‍ സേവനം ലഭ്യമാക്കുവാന്‍ സാധിക്കുമോ; വിശദമാക്കാമോ?
2217.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ഒക്ടോബർ 14ന് ജമ്മു കാശ്മീരിൽ വെച്ച് സൈനിക സേവനത്തിനിടെ വീരചരമം പ്രാപിച്ച പുനലൂര്‍ നിയോജകമണ്ഡലത്തിലെ ഇടയം എന്ന സ്ഥലത്തുള്ള അഭിജിത്തിന്റെ കുടുംബത്തിന് വീട് വെക്കുന്നതിലേക്കായി 5 ലക്ഷം രൂപ അനുവദിച്ചിരുന്നുവോയെന്ന് വിശദമാക്കാമോ ;
( ബി )
പ്രസ്തുത തുക അഭിജിത്തിന്റെ കുടുംബത്തിന് നൽകിയിട്ടുണ്ടോ ;
( സി )
പ്രസ്തുത കുടുംബത്തിന് തുക ലഭിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമോ; വിശദമാക്കാമോ?
2218.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിന്മേൽ ലാൻഡ് റവന്യൂ അസിസ്റ്റൻറ് കമ്മീഷണറും ധനകാര്യ പരിശോധനാ വിഭാഗവും നടത്തിയ പരിശോധനയിൽ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2219.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ നിലവില്‍ വന്നതിന് ശേഷം തിരൂരങ്ങാടി മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ചികിത്സാ ധനസഹായത്തിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
2220.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൂടുതല്‍ ജനങ്ങള്‍ക്ക്‌ സഹായകരമാകുന്ന നിലയില്‍ വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
നിർധന രോഗികൾക്ക് ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് നല്‍കുന്ന ധനസഹായം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2221.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും നല്‍കി വരുന്ന ചികിത്സാ സഹായങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ പിറവം മണ്ഡലത്തില്‍ എത്ര രൂപയുടെ ചികിത്സാ സഹായം നല്‍കിയിട്ടുണ്ട്; വ്യക്‌തമാക്കുമോ;
( സി )
ചികിത്സാ സഹായങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ താലൂക്ക്/വില്ലേജ് അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചിട്ടുണ്ടോ; എങ്കിൽ പിറവം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന താലൂക്ക്/വില്ലേജ് കളിലൂടെ വിതരണം ചെയ്ത ചികിത്സാ സഹായം എത്രയെന്ന് അറിയിക്കാമോ?
2222.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായത്തിനും മറ്റുമായി എത്ര തുകയാണ് നാളിതുവരെ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നെന്മാറ മണ്ഡലത്തിലേക്ക് എത്ര തുകയാണ് ഇപ്രകാരം അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2223.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി അനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ?
2224.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവള റണ്‍‌വെ വികസനത്തിന് 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
റണ്‍വേയ്ക്ക് സമമായി ഭൂമി നിരപ്പാക്കി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ ചെലവ് സംസ്ഥാന സര്‍ക്കാരാണോ വഹിക്കുന്നത്; എങ്കില്‍ ഇതിന് എത്ര തുക ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഇതിന് ആവശ്യമായ തുക കണ്ടിൻജന്‍സി ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
2225.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതുതായി ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി ഇപ്പോൾ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര സ്ഥലമാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും അത് എന്നത്തേക്ക് പൂർത്തിയാക്കുവാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമിക ചെലവിലേക്ക് 50 ലക്ഷം രൂപയുടെ കണ്ടിൻജൻസി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഡി )
ഏറ്റെടുക്കുന്ന ഭൂമി റൺവേയ്ക്ക് സമാനമായി നിരപ്പാക്കുന്ന പ്രവൃത്തിയുടെ ചെലവ് ആരാണ് വഹിക്കുക എന്ന് ധാരണയായിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത വിമാനത്താവളം സ്വകാര്യവല്കരിക്കുന്നു എന്ന റിപ്പോർട്ടുകളിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കുമോ;
( എഫ് )
ഇവിടെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2226.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ എസ്. എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷനിലേക്കുള്ള മെട്രോ റെയിൽ നിർമ്മാണം എന്ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
ആലുവ മുതൽ എസ്. എൻ ജംഗ്ഷൻ വരെ മെട്രോ റെയിൽ നിർമ്മാണം പൂർത്തിയായപ്പോൾ 22 മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ചതുപോലെ എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ 22 മീറ്റർ വീതിയിലുള്ള റോഡ് നിർമ്മിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
2227.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഏതൊക്കെ മൊബൈൽ ആപ്പുകളും ടോൾ ഫ്രീ ഹെല്പ് ലൈനുകളും നിലവിലുണ്ട്; വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മൊബൈൽ ആപ്പുകളും ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പറുകളും കൈകാര്യം ചെയ്യുന്നത് ഏതു കമ്പനിയാണെന്ന് വ്യക്തമാക്കുമോ?
2228.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ പരിപാടികൾ പൊതുജനങ്ങളിൽ എത്തിക്കേണ്ട ചുമതലയുള്ള ഇന്‍ഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ജീവനക്കാരുടെ കുറവ് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന നടപടി വിശദീകരിക്കുമോ;
( ബി )
പ്രസ്തുത വകുപ്പിൽ അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്‍റ് എഡിറ്റർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ ഡയറക്ടർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ എത്ര വീതം തസ്തികകൾ സൃഷ്ടിക്കാനാണ് പ്രൊപ്പോസൽ സമർപ്പിച്ചത്; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പ്രൊപ്പോസലിന്മേൽ സർക്കാർ സ്വീകരിച്ച നടപടിയുടെ  വിശദാംശം നൽകുമോ?
2229.
ഡോ.കെ.ടി.ജലീൽ
ശ്രീ. എം.വിജിന്‍
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശജോലി കാംക്ഷിക്കുന്ന അഭ്യസ്തവിദ്യരെ സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പിനിരയാക്കാതെ വിദേശ തൊഴില്‍ ലഭ്യമാക്കാന്‍ നോര്‍ക്ക റിക്രൂട്ടിംഗ് വിംഗിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
സമീപ കാലത്തെ വിദേശയാത്രയുടെ ഫലമായി വിപുലമായ തോതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് സാധ്യതകള്‍ തുറന്നു കിട്ടിയിട്ടുണ്ടോ; ഇതിനായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ടോ;
( സി )
വിദേശ തൊഴിലിന് കേരളീയരെ പ്രാപ്തരാക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുവാനുദ്ദേശിക്കുന്നുണ്ടോ; വ്യക്‌തമാക്കുമോ?
2230.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞത്ത് സമരത്തിന്റെ ഭാഗമായി നടക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
വിഴിഞ്ഞത്ത് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആർച്ച് ബിഷപ്പിനെതിരെ അടക്കം കേസ് എടുത്ത പോലീസ് നടപടി പ്രദേശത്ത് പ്രകോപനം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
വിഴിഞ്ഞം സമരത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദ വിവരം നൽകുമോ?
2231.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ ആഭ്യന്തര വകുപ്പ് ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും എത്ര രൂപ നിരക്കിൽ നിരത്തുകളിൽ സ്ഥാപിക്കാനുള്ള ക്യാമറകൾ വാങ്ങി എന്ന വിവരം ലഭ്യമാക്കുമോ?
2232.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയതായി തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ട്രെയിനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും കോഴിക്കോട് ജില്ലയില്‍ തോക്ക് ലൈസന്‍സ് അനുവദിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( സി )
അര്‍ഹതയുള്ളവര്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2233.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ജില്ലാ ജയിലിൽ അക്കൗണ്ടന്റ് ജനറൽ (A G) അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ എന്തെല്ലാം കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2234.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാേലീസ് സേനയിലെ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ കണ്ടെത്തി നടപടികള്‍ സ്വീകരിച്ച് പാേലീസ് സേനയെ നവീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശങ്ങള്‍ നല്‍കാമാേ?
2235.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് ക്യാമ്പ് ഫോളോവര്‍മാര്‍ക്ക് സ്‍പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കിയ സാഹചര്യത്തിൽ ഈ വിഭാഗത്തില്‍ പി.എസ്.സി.വഴിയുള്ള നിയമന നടപടികള്‍ എത്രത്തോളമായി എന്ന് അറിയിക്കുമോ?
2236.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് മേധാവിയുടെ 23.01.2020 ലെ പി .എച് .ക്യൂ. സർക്കുലർ നമ്പർ 06/2020 പ്രകാരം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആഴ്ചയില്‍ ഒരു ദിവസം ലഭ്യമാകേണ്ട വനിതാ ബീറ്റ് ഓഫീസര്‍മാരുടെ സേവനം പഞ്ചായത്തുകളില്‍ ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളില്‍ വനിതാ ബീറ്റ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാകുന്നില്ല; ജില്ല തിരിച്ച് എണ്ണം വ്യക്തമാക്കാമോ;
( സി )
വനിതാ ബീറ്റ് ഓഫീസര്‍മാരുടെ സേവനം പല പഞ്ചായത്തുകളിലും ലഭ്യമാകുന്നില്ലെന്ന വിവരം യഥാസമയം പോലീസ് മേധാവിയെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ?
2237.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലയളവ് മുതൽ നാളിതുവരെ നയതന്ത്ര ചാനൽ മുഖേനയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഏതൊക്കെ കേസുകളിൽ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ട്; ഓരോ കേസിലും ഹാജരായ അഭിഭാഷകർ ആരൊക്കെയാണ്; ഓരോരുത്തർക്കും ഫീസ്, യാത്രപ്പടി, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി അനുവദിച്ച തുക ഇനം തിരിച്ച് വ്യക്തമാക്കുമോ?
2238.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ കമാന്റോ സേനാംഗങ്ങളില്‍ നാളിതുവരെ ഗ്രേഹൗണ്ട് കോഴ്സ് ചെയ്യാതെ മാവോയിസ്റ്റ് അലവൻസ് ഉള്‍പ്പെടെയുള്ള അലവൻസുകള്‍ വാങ്ങിക്കുന്ന എത്ര പേർ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഓഫീസര്‍മാരുടെ അറിവോടെയാണോ പ്രസ്തുത കോഴ്സ് ചെയ്യാത്ത സേനാംഗങ്ങൾ മാവോയിസ്റ്റ് അലവൻസ് വാങ്ങിക്കുന്നത് എന്ന് വ്യക്തമാക്കാമോ; ഗ്രേഹൗണ്ട് കോഴ്സ് ചെയ്യാത്ത സേനാംഗങ്ങൾ ഡ്യൂട്ടി ചെയ്യാറുണ്ടോ; എങ്കിൽ ആരുടെ ഉത്തരവ് പ്രകാരമാണ് കോഴ്സ് ചെയ്യാത്ത സേനാംഗങ്ങൾ ഡ്യൂട്ടി ചെയുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സേനാംഗമായ സുനീഷിന് പാലക്കാട്‌ വച്ച് കോഴ്സിനിടയിൽ 14.9.2021-ന് ശാരീരിക അസ്വസ്ഥത ഉണ്ടെന്ന് ബോധിപ്പിച്ചിട്ടും ചാർജിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ നിര്‍ബന്ധപൂർവം സുനീഷിനെ 15.9.2021-ല്‍ ട്രെയിനിംഗ് എടുപ്പിക്കുകയും ടിയാൻ കുഴഞ്ഞ് വീണ് മരണപ്പെടുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ശാരീരിക അസ്വസ്ഥത അറിയിച്ചിട്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയോ പിറ്റേ ദിവസത്തെ ട്രെയിനിംഗില്‍ നിന്നും മാറ്റി നിർത്തുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കാമോ;
( ഡി )
സുനീഷിനെ ട്രെയിനിംഗില്‍ നിന്നും എന്തുകൊണ്ട് മാറ്റിനിർത്തിയില്ല എന്നും വൈദ്യപരിശോധനയ്ക്ക് എന്തുകൊണ്ട് വിധേയമാക്കിയില്ല എന്നും വകുപ്പ് അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ എന്ത് നിയമ നടപടിയാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2239.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ഭിന്നശേഷിക്കാരനായ രതീഷ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത മരണം കൊലപാതകമാണ് എന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ ഈ പരാതിയുടെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( സി )
രതീഷിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് സി.ബി.ഐ.ക്ക് വിടുവാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ?
2240.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പലവിധ കേസുകളുമായി ബന്ധപ്പെട്ട ആയിരകണക്കിന് വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നത് മഴയും വെയിലും കൊണ്ട് നശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാൻ വഴിയൊരുക്കുന്നതും ഇവയിൽ വിഷപ്പാമ്പടക്കമുള്ള ഇഴജന്തുക്കൾ താവളമാക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്ന പരിഹാരത്തിന് സർക്കാർ എന്തെങ്കിലും നടപടി ആലോചിക്കുന്നുണ്ടോ;
( ഡി )
ഇത്തരത്തിൽ പിടിക്കപ്പെട്ട വാഹനങ്ങൾ കേസ് തീരുമ്പോൾ ഉപയോഗശൂന്യമായി ആക്രിക്ക് കൊടുക്കേണ്ട അവസ്ഥയുണ്ടാകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഇ )
വിവിധ കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലേലം ചെയ്ത് അതിന്റെ വില ട്രഷറിയിൽ ഒടുക്കി കേസ് തീരുമ്പോൾ ഉടമക്ക് ട്രഷറി വഴി നൽകുകയോ അല്ലെങ്കിൽ തുക സർക്കാരിലേക്ക് കണ്ടുകെട്ടുകയോ ചെയ്യുന്നതിന് നിയമം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; വ്യക്‌തമാക്കുമോ?
2241.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1146/21 US 427, 436 IPC(ഐ.പി.സി.) യായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ ഫോറന്‍സിക് ലാബ് പരിശോധന റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കേസിന്മേലുള്ള പോലീസിന്റെ ഊര്‍ജ്ജിതവും ശാസ്ത്രീയവുമായ അന്വേഷണത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ;
( സി )
കുറ്റകൃത്യം നടന്ന് ഒരു വര്‍ഷമായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
പ്രസ്തുത കേസിന്മേൽ പ്രതികളെ അടിയന്തരമായി കണ്ടെത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2242.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളുടെ മറവില്‍ നടത്തുന്ന ചൂഷണങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ?
2243.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയെ നവീകരിക്കുന്നതിനായി നടപ്പിലാക്കിയ പരിഷ്കാരങ്ങളും പദ്ധതികളും ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഇതിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കളങ്കിത പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി നേരിട്ട എത്ര പോലീസുദ്യോഗസ്ഥരുണ്ടെന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
2244.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെതിരെ കേസ് എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സമരവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ തയ്യാറായതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരെയുള്ള കേസുകള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2245.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ മൂലം പാലക്കാട്‌ ജില്ലയിലെ മൈലമ്പുള്ളി എന്ന സ്ഥലത്ത് ഹൈവേ സൈഡിൽ വ്യവസായം തുടങ്ങുന്നതിനു കാലതാമസം നേരിടുന്നു എന്ന് ആരോപിച്ച് യുവ വ്യവസായി ശ്രീ. എ. വി സന്ദീപ് സംസ്ഥാന പോലീസ് മേധാവിക്ക് (ADGP intelligence) സമർപ്പിച്ച പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിൽ 14.03.2022 ന് നൽകിയ No.G10(a)-8527/2022/SB ADGP of Intelligence പരാതിയിൽ No. 962/ssb/22 of dysp of SSB Palakkad,488/SSB/22 of DYSP, SSB Palakkad, CA-1132/22/SB-TSR of Superintendent of police ssb rank 09.02.2022 മേൽ കേസുകളിൽ അന്വേഷണം നടത്തി സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ; അന്വേഷണ റിപ്പോർട്ടിന്റെപകർപ്പ് നൽകാമോ?
2246.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളികൊല്ലൂരിൽ സൈനികനും സഹോദരനും പോലീസ് സ്‌റ്റേഷനില്‍നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിൽ പോലീസ് സ്റ്റേഷനിൽ ഇവർക്ക് മര്‍ദ്ദനം നടന്നു എന്ന് സ്ഥിരീകരിച്ചിട്ടിട്ടുണ്ടോ;
( സി )
പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടും മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
സൈനികനേയും സഹോദരനേയും പോലീസ് സ്‌റ്റേഷനില്‍ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ?
2247.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഏതാനും അലമാരകളിൽ നിന്നും ഫയലുകളും മറ്റു അനുബന്ധ രേഖകളും നഷ്ടപ്പെട്ടതായുള്ള പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പരാതിയിൽ എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( ഡി )
പ്രസ്തുത പരാതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി ആരോഗ്യവകുപ്പിന്റെ വകുപ്പുതല അന്വേഷണം മാത്രം മതി എന്ന് പോലീസ് തീരുമാനിച്ചിരുന്നോ; ഇതിനുള്ള കാരണം വിശദമാക്കുമോ;
( എഫ് )
പ്രസ്തുത പരാതിയിൽ ആരോഗ്യവകുപ്പിന്റെ വകുപ്പുതല അന്വേഷണം മാത്രം മതി എന്ന് പോലീസ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2248.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസിന്റെ അന്വേഷണം നീണ്ടുപോകാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത കേസിന്റെ അന്വേഷണം നീളുന്നത് കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കേസിന്റെ അന്വേഷണം എപ്പോൾ അവസാനിക്കും എന്ന് വ്യക്തമാക്കാമോ?
2249.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് നിലവില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ ഉളളതെന്ന് വിശദമാക്കുമോ;
( ബി )
പുതുതായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഏതൊക്കെ സ്കൂളുകളാണ് നിലവില്‍ അപേക്ഷ നല്‍കിയിട്ടുളളതെന്നും പ്രസ്തുത അപേക്ഷയിന്മേല്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്നും വ്യക്തമാക്കുമോ?
2250.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിൽ മൂന്നുമാസം മുമ്പ് ആത്മഹത്യ ചെയ്ത രാഷ്ട്രീയനേതാവിന്റെ ആത്മഹത്യാക്കുറിപ്പിൽ തൃശ്ശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപക നിയമനം സംബന്ധിച്ച പരാമർശം ഉള്ളതായി പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ കാര്യത്തിലെ വസ്തുത വെളിപ്പെടുത്തുമോ;
( ബി )
ആത്മഹത്യാക്കുറിപ്പിനെ അടിസ്ഥാനമാക്കി കേസിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2251.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലയളവ് മുതൽ നാളിതുവരെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഏതൊക്കെ കേസുകളിൽ സംസ്ഥാന സർക്കാർ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ട്; ഓരോ കേസിലും ഹാജരായ അഭിഭാഷകർ ആരൊക്കെയാണ്; ഓരോരുത്തർക്കും ഫീസിനത്തിലും യാത്രാപടിയായും മറ്റ് ആനുകൂല്യങ്ങളായും അനുവദിച്ച തുക എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?
2252.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വര്‍ദ്ധിച്ചുവരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കോട്ടയത്തും തിരുവനന്തപുരത്തെ കോടതി റോഡ്, മ്യൂസിയം, കവടിയാർ പണ്ഡിറ്റ്‌ കോളനി എന്നിവിടങ്ങളിലും സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതില്‍ സർക്കാർ പരാജയപ്പെട്ടു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2253.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര പോക്സോ കോടതികൾ പ്രവർത്തിക്കുന്നുണ്ട്; പട്ടിക നൽകാമോ; പുതിയ കോടതികൾ തുടങ്ങാൻ പദ്ധതിയുണ്ടോ;വിശദമാക്കാമോ;
( ബി )
പ്രസ്തുത കോടതികളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പോക്സോ കേസുകൾ പോലുള്ള ഗുരുതര സ്വഭാവമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് അഭികാമ്യമാണോ; വ്യക്‌തമാക്കാമോ;
( ഡി )
പോക്സോ അതിവേഗ കോടതികളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2254.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരക്ഷണമൊരുക്കുന്നതിന് പോലീസിന്റെ ഇടപെടലും ഘടനയും മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പൊതുസ്ഥലങ്ങളിലും സെെബറിടങ്ങളിലും സ്വന്തം ഭവനങ്ങളിലും സ്ത്രീകള്‍ ആക്രമണം നേരിടുന്നതിനാല്‍ ആയത് ഫലപ്രദമായി നേരിടാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന സ്ത്രീകളോടും കുട്ടികളോടും പോലീസുകാർ അപമര്യാദയായി പെരുമാറുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്ത കേസുകളിൽ നിന്നും രക്ഷപ്പെടാൻ പോലീസുകാർ വ്യാജ രേഖയുണ്ടാക്കുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന മലയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടറെ സർക്കാർ സംരക്ഷിച്ചിരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( എഫ് )
സമാനമായ സംഭവങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2255.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ തൃക്കരിപ്പൂര്‍ വില്ലേജില്‍ അയിരൂര്‍പാടം സ്വദേശിനി പാണ്ഡ്യാര്‍പിള്ളില്‍ വീട്ടില്‍ ആമിന അബ്ദുള്‍ഖാദിര്‍ കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
കോതമംഗലം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 434/2021 യു./എസ്. 174 സി.ആര്‍.പി.സി. പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് 257/സി.ബി./ഇ.കെ.എം./ആര്‍./2021 റീ നമ്പര്‍ ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി കുറ്റവാളികളെ കണ്ടെത്തുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2256.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന രജിസ്ട്രേഷനുളളതും അല്ലാത്തതുമായ അനധികൃത സ്ഥാപനങ്ങള്‍ നടത്തുന്ന ഓണ്‍ലെെന്‍ തട്ടിപ്പുകളും വട്ടപ്പലിശസംഘങ്ങള്‍, മറ്റിതര പണപ്പിരിവ് സംഘങ്ങള്‍ എന്നിവ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ ഈ സര്‍ക്കാര്‍ നിലവിൽ വന്നതിനുശേഷം നാളിതുവരെ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് എത്ര ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുവാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത പരിഗണിക്കുമോ?
2257.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര പോലീസ് സ്റ്റേഷനുകളാണ് നിലവിലുള്ളത്;
( ബി )
സംസ്ഥാനത്ത് വനിതാ പോലീസ് സ്റ്റേഷനുകൾ നിലവിൽ വന്നത് എന്നാണ്; എത്ര വനിത പോലീസ് സ്റ്റേഷനുകളാണ് നിലവിലുള്ളത്;
( സി )
സംസ്ഥാന പോലീസ് സേനയുടെ ആകെ അംഗബലം എത്രയാണ്; ഓരോ തസ്തികയിലെയും പുരുഷ വനിത പോലീസുകാരുടെ എണ്ണം വേർതിരിച്ച് ലഭ്യമാക്കുമോ; സംസ്ഥാന പോലീസ് സേനയുടെ അംഗബലത്തിന്റെ എത്ര ശതമാനമാണ് വനിതാ പോലീസ് സേന അംഗങ്ങൾ; വ്യക്‌തമാക്കുമോ;
( ഡി )
അധികാരപരിധിയുടെ വിസ്തൃതി, കൈകാര്യം ചെയ്യുന്ന കേസുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും വനിതാ പോലീസ് സ്റ്റേഷനുകളും മറ്റു പോലീസ് സ്റ്റേഷനുകളും തുല്യനിലയിൽ ആണോ പ്രവർത്തിക്കുന്നത്;
( ഇ )
എങ്കിൽ എന്തൊക്കെ അധികാരങ്ങളുടെയും ഭൗതിക സൗകര്യങ്ങളുടെയും കാര്യത്തിലാണ് വനിതാ പോലീസ് സ്റ്റേഷനുകളും മറ്റു പോലീസ് സ്റ്റേഷനുകളും വ്യത്യസ്തത പുലർത്തുന്നത്;
( എഫ് )
വനിതാ പോലീസ് സ്റ്റേഷനുകളിൽ മറ്റു പോലീസ് സ്റ്റേഷനുകളിൽ ഉള്ളതുപോലെ പോലീസ് വാഹനങ്ങളുടെയും ഡ്രൈവറുടെയും സേവനം ലഭ്യമാണോ; ഇല്ലെങ്കിൽ അവ ലഭ്യമാക്കാത്തതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
2258.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 2022 ജനുവരി 1 മുതല്‍ നവംബര്‍ 30 വരെ ആകെ എത്ര ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ കൊലപാതക കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ എണ്ണം വ്യക്തമാക്കാമോ;
( സി )
ഇതില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ആയതില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഉണ്ടന്ന് വ്യക്തമാക്കാമോ?
2259.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
21.7.2022 ന് വടകര പോലീസ് കസ്റ്റഡില്‍ എടുക്കുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് കുഴഞ്ഞ് വീണ് മരണപ്പെടുകയും ചെയ്ത സജീവന്റെ ആശ്രിതര്‍ പ്രായാധിക്യവും അസുഖങ്ങളും കാരണം പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് സര്‍ക്കാര്‍ സഹായം നല്‍കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ?
2260.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി ആരംഭിച്ച കയ്പമംഗലം പോലീസ് സ്റ്റേഷൻ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് താൽക്കാലികമായി ആരംഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടവും സ്ഥലവും വാങ്ങുന്നതിന് ആവശ്യമായ നടപടി ഏത് ഘട്ടത്തിലാണെന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2261.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
2019-ൽ നടന്ന സമരത്തിൽ പങ്കെടുത്തവർക്കെതിരെയുളള കേസ്സുകളിൽ ഇനിയും പിൻവലിക്കാൻ ഉണ്ടോ;
( സി )
ഇവ അടിയന്തരമായി പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2262.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആഭ്യന്തര വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്;
( ബി )
ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; താൽക്കാലിക/കരാർ നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയത്; വിശദാംശം ലഭ്യമാക്കുമോ?
2263.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിമതി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി വിജിലന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ പരിശോധനകളുടെ വിശദാംശം വെളിപ്പെടുത്താമോ; പ്രസ്തുത പരിശോധനകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത് വിചാരണയ്ക്കെത്തിയ കേസുകളില്‍ എത്രയെണ്ണം ശിക്ഷിക്കപ്പെട്ടുവെന്നും എത്രയെണ്ണം വെറുതെ വിട്ടുവെന്നും വിശദമാക്കാമോ;
( ഡി )
വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കെെക്കൊളളാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ?
2264.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് പ്രാഥമികമായി അനുവദിച്ച തുക ആദ്യഘട്ട നിര്‍മ്മാണം ആരംഭിക്കുന്നതിന് അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഫൗണ്ടേഷന്‍ ചെലവ് വലിയതോതില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ പദ്ധതിക്ക് 150 കോടിയോളം രൂപയുടെ പുതുക്കിയ ഭരണാനുമതിക്കുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി കോടതി സമുച്ചയ നിര്‍മ്മാണം ആരംഭിക്കുന്നതിന് സഹായകരമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2265.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവൃത്തി പൂർത്തിയായ മഞ്ചേരി കോർട്ട് കോംപ്ലക്സ് കെട്ടിടം അടിയന്തരമായി തുറന്ന് കൊടുക്കാൻ നടപടി സ്വീകരിക്കുമോ?
2266.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കിളിമാനൂരില്‍ പുതിയ കോടതി സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
2267.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ മുൻസിഫ് കോടതി സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
മഞ്ചേശ്വരം താലൂക്കിൽ മുൻസിഫ് കോടതി എപ്പോൾ അനുവദിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2268.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളത്ത് നിർത്തലാക്കിയ വഖഫ് ട്രിബ്യൂണൽ കോടതിയിലെ ശിരസ്താദാർ തസ്തിക അപ്ഗ്രേഡ് ചെയ്ത് മൂവാറ്റുപുഴ അഡീഷണൽ സ്പെഷ്യൽ കോടതിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നം.സി-583/20/ഹോം എന്ന ഫയലിലെ തീരുമാനങ്ങളും നടപടികളും അറിയിക്കാമോ?
2269.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ കല്ലമ്പലം ഫയര്‍ ആന്റ് റസ്‍ക്യൂ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി ലഭ്യമായ സാഹചര്യത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2270.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് ഫയര്‍സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2271.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിൽ സൗകര്യങ്ങൾ വളരെ പരിമിതമായതിനാൽ നിലവിലുള്ള ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകൾ നിലയിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയ്ക്ക് ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2272.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആലത്തൂര്‍ അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അഗ്നിരക്ഷാ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
2273.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ഒരു പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2274.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങോം ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
2275.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിയ്യൂർ സെൻട്രൽ ജയിലിൽ അക്കൗണ്ടന്റ് ജനറൽ പരിശോധന നടത്തിയതിൽ എന്തെല്ലാം കാര്യങ്ങളാണ് കണ്ടെത്തിയത് എന്ന് വിശദമാക്കാമോ; ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സംസ്ഥാനത്തെ ഏതെല്ലാം ജയിലുകളിൽ എ.ജി. യുടെ പരിശോധന നടത്തിയിട്ടുണ്ടെന്നും അവിടെയെല്ലാം കണ്ടെത്തിയ ക്രമക്കേടുകൾ എന്തെല്ലാമെന്നുമുള്ള വിവരം ലഭ്യമാക്കുമോ; കണ്ടെത്തിയ ക്രമക്കേടുകളുടെ റിപ്പോർട്ടുകൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അക്കൗണ്ടന്റ് ജനറൽ പരിശോധന നടത്തിയിട്ടുണ്ടോ;എങ്കിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരം ലഭ്യമാക്കുമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
മലപ്പുറം മലബാർ സ്പെഷ്യൽ പോലീസ് ഓഫീസിൽ എ.ജി. നടത്തിയ ഓഡിറ്റിൽ എന്തെല്ലാം ക്രമക്കേടുകൾ കണ്ടെത്തി എന്ന വിവരം ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2276.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലക്കാരായ എത്രപേരാണ് വയനാട് ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കിടക്കുന്നതെന്നറിയിക്കാമോ;
( ബി )
ഇതില്‍ പട്ടികവിഭാഗക്കാരായ എത്രപേർ ഉണ്ടെന്നും ഇരുപത് വയസ്സിന് താഴെ പ്രായമുള്ള എത്രപേര്‍ ഉണ്ടെന്നും വ്യക്തമാക്കാമോ;
( സി )
മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട വയനാട് സ്വദേശികളായ എത്ര തടവുകാര്‍ സംസ്ഥാനത്തെ ജയിലുകളില്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ഡി )
മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന വയനാട് സ്വദേശികളായ തടവുകാരില്‍ മുപ്പത് വയസ്സിന് താഴെ പ്രായമുള്ള എത്രപേർ ഉണ്ടെന്ന് വ്യക്തമാക്കാമോ?
2277.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലാ ജയില്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തിയ സ്ഥലം ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
ഇതിന്റെ നിര്‍മ്മാണത്തിനായി തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2278.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പുതുവൈപ്പ് വില്ലേജില്‍ ജയില്‍ വകുപ്പിനായി റിക്വസിഷന്‍ ഫോം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള 300/1 -ല്‍ പ്പെട്ട 46.948 സെന്റ് സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച ഫയല്‍ നമ്പര്‍ വ്യക്തമാക്കുമോ?
2279.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരിപക്ഷം ഗവണ്‍മെന്റ് പ്രസ്സുകളും രാത്രി 10.30 വരെ പ്രവര്‍ത്തിക്കുന്നതിനാല്‍ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഇല്ലാത്ത ഗവണ്‍മെന്റ് പ്രസ്സുകളില്‍ അവ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
രാത്രി 10.30 വരെയും പ്രത്യേക സാഹചര്യങ്ങളില്‍ അതിനുശേഷവും പ്രവര്‍ത്തിക്കുന്ന ഏതെല്ലാം പ്രസ്സുകളിലാണ് ക്വാര്‍ട്ടേഴ്സുകള്‍ ആവശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കാമോ?
2280.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പിന് കീഴിലുള്ള ഷൊര്‍ണ്ണൂര്‍ ഗവ. പ്രസ്സില്‍ എച്ച്.എം.ടി. മെഷീനുകള്‍ സമയബന്ധിതമായി ഓവര്‍റോളിംഗ് നടത്തുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
ഷൊര്‍ണ്ണൂര്‍ ഗവ. പ്രസ്സിലെ എച്ച്.എം.ടി. പ്രിന്റിംഗ് മെഷീനുകളുടെ മെയിന്റനന്‍സിനായി എച്ച്.എം.ടി. കമ്പനിയുമായി ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാരണത്താല്‍ നിരന്തര ഉപയോഗം മൂലം സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മെഷീനുകളുടെ പ്രവര്‍ത്തനം നടക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന് അടിയന്തരമായി പരിഹാരം കാണാൻ കഴിയുമോയെന്ന് വ്യക്‌തമാക്കുമോ?
2281.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഉള്‍പ്പെടുത്തേണ്ട സംസ്ഥാനത്തിന്റെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിവിധ ജില്ലകളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും പ്രസ്തുത പദ്ധതിയിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ എത്ര പ്രൊപ്പോസലുകളാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ലഭിച്ചിട്ടുളളതെന്ന് അറിയിക്കാമോ; ലഭിച്ച പ്രൊപ്പോസലുകള്‍ പരിശോധിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ മുന്‍ഗണനാക്രമത്തിലുളള പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പി.എം.ജെ.വി.കെ. പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനായി സംസ്ഥാനതല യോഗം 2022-23 സാമ്പത്തികവര്‍ഷത്തില്‍ ചേര്‍ന്നിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് യോഗം ചേരുമെന്ന് അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ എച്ച്.എസ്.എസ്.-ന്റെ പ്രൊപ്പോസല്‍ ഉചിത മാര്‍ഗേന വിദ്യാഭ്യാസ വകുപ്പ് മുഖാന്തരം പി.എം.ജെ.വി.കെ. പദ്ധതിയ്ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; മേല്‍ പദ്ധതി സംസ്ഥാനതല യോഗത്തിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; ഫയല്‍ നമ്പരടക്കമുളള വിശദാംശം ലഭ്യമാക്കാമോ;
( ഇ )
2020-21, 2021-22 വര്‍ഷങ്ങളില്‍ പി.എം.ജെ.വി.കെ. പദ്ധതിയിലേക്ക് നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ എച്ച്.എസ്.എസ്. പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടും പരിഗണിക്കാതെ പോയതിന്റെ കാരണം വിശദമാക്കാമോ; നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ഇതുവരെ ഒരു പ്രൊപ്പോസല്‍ പോലും പരിഗണിച്ചിട്ടില്ലാത്തതും കൂടാതെ രണ്ടു് തവണ ഒഴിവാക്കപ്പെട്ടതും പരിഗണിച്ച് ഇത്തവണ മേല്‍ പ്രെപ്പോസല്‍ മുന്‍ഗണനയിലുള്‍പ്പെടുത്തുമോ; വിശദമാക്കാമോ?
2282.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടറുടെ 05.07.2022 തീയതിയിലെ 1412/22/പി.എം.ജെ.വി.കെ./ഡി.പി.ഒ./കെ.കെ.ഡി. നമ്പര്‍ കത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കി നൽകിയ, ഹോമിയോ ഡിസ്പെൻസറി കെട്ടിടം നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശത്തിന്മേൽ (ബി.2/3388/22 തീയതി 03.08.2022) സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച ഫയൽ നിലവില്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഫയലിന്റെ നമ്പർ ലഭ്യമാക്കുമോ?
2283.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പരിശീലന കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള E petn 1304/2022 (ഇ പെറ്റിഷൻ 1304/2022) എന്ന ഫയലിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
2284.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ളതും സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾക്കു സാധ്യതയുള്ളതുമായ മഞ്ചേശ്വരം താലൂക്കിൽ ന്യൂനപക്ഷ പരിശീലന കേന്ദ്രം അനുവദിക്കണമെന്ന എം.എൽ.എ.യുടെ നിവേദനത്തിൻമേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടെ ന്യൂനപക്ഷങ്ങൾക്കായി പരീക്ഷാ പരിശീലന കേന്ദ്രം തുടങ്ങുന്നതിനു നടപടികൾ സ്വീകരിക്കുമോ?
2285.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മാർച്ച്‌ മാസം നടന്ന ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിൽ എത്ര ജീവനക്കാർ ഹാജർ ആയിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജർ ആകാൻ സാധിക്കാത്ത എത്ര ജീവനക്കാർ പണിമുടക്ക് ദിവസം അവധി അപേക്ഷ നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പണിമുടക്ക് ദിവസം ജോലിക്ക് ഹാജർ ആയതിന്റെ പേരിൽ ജീവനക്കാരനെ മർദ്ദിച്ചത് സംബന്ധിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
പണിമുടക്ക് ദിവസം വികാസ്ഭവനിലുള്ള ഓഫീസുകളിൽ എത്ര ജീവനക്കാർ ഹാജർ ആയിരുന്നുവെന്നും എത്ര പേര്‍ ലീവിന് അപേക്ഷിച്ചിരുന്നുവെന്നും വിശദമാക്കാമോ;
( ഇ )
പണിമുടക്ക് ദിവസങ്ങളിൽ പബ്ലിക് ഓഫീസിൽ പ്രവർത്തിച്ചുവരുന്ന ആഫീസുകളിൽ എത്ര പേര്‍ ജോലിക്ക് ഹാജർ ആയിരുന്നുവെന്നും എത്ര പേര്‍ അവധി അപേക്ഷ നൽകിയിരുന്നുവെന്നും വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.