|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1578.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ താലൂക്ക് ഓഫീസുകളിലായി
എത്ര ലാന്റ് റവന്യു
മാനേജ്‌മെന്റ്
(എൽ.ആർ.എം.)പരാതികൾ
തീർപ്പാക്കാനുണ്ടെന്ന് താലൂക്ക്
തിരിച്ച് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പരാതികൾ അടിയന്തിരമായി
തീർപ്പാക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1579.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത്
ഏതൊക്കെ തരത്തിൽ എത്ര രൂപയുടെ
നാശനഷ്ടമുണ്ടായി എന്നതിന്റെ
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
കാലവർഷക്കെടുതിമൂലം
ദുരിതമനുഭവിക്കുന്നവരെ
സഹായിക്കാൻ എന്തെല്ലാം നടപടികൾ
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
1580.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാങ്കുകള്‍
മുഖേന വായ്പ എടുത്ത കര്‍ഷകരും
പാവപ്പെട്ടവരും സര്‍ഫാസി,
റവന്യൂ റിക്കറി നിയമ പ്രകാരം
ജപ്തി നടപടിയും കുടിയിറക്ക്
ഭീഷണിയും നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കര്‍ഷകര്‍
ആധാരം പണയപ്പെടുത്തി
എടുത്തിട്ടുള്ള വായ്പകളെല്ലാം
കാർഷിക വായ്പകളായി കണക്കാക്കി
പ്രസ്തുത നിയമങ്ങളില്‍ നിന്നും
കര്‍ഷകര്‍ക്ക് സംരക്ഷണം
നല്‍കാന്‍ കേന്ദ്ര സർക്കാരിൽ
സമ്മർദം ചെലുത്തുമോ;
(
സി )
ഇപ്രകാരം
ആയിരക്കണക്കിന് കര്‍ഷകര്‍
കുടിയിറക്ക് ഭീഷണിയിലാണെന്ന
വസ്തുത ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
യഥാസമയം
വായ്പ തിരിച്ചടക്കാൻ കഴിയാത്ത
കര്‍ഷകര്‍ക്ക് ആശ്വാസ
നടപടികള്‍ക്ക് സര്‍ക്കാര്‍
തലത്തില്‍ ഇടപെടല്‍ നടത്തുമോ;
(
ഇ )
സര്‍ഫാസി,
റവന്യൂ റിക്കവറി നിയമ പ്രകാരം
ജപ്തി നടപടികള്‍ നേരിടുന്ന
കര്‍ഷകര്‍ക്ക് വായ്പ
തിരിച്ചടവിനുള്ള കാലാവധി നീട്ടി
നല്‍കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം നല്‍കുമോ?
1581.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
എന്തെല്ലാം മാറ്റങ്ങളാണ്
വരുത്തുവാൻ ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
ബി )
താമസത്തിനും
കൃഷിക്കുമായി പതിച്ചു നല്‍കിയ
ഭുമി ഇതര ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മുന്‍പ്
ഭൂമി ലഭിച്ചവരില്‍ ചട്ടം
പാലിക്കാതെ മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിച്ചവരില്‍ നിന്നും ഭൂമി
തിരികെ ഏറ്റെടുത്തിട്ടുണ്ടോ;
എണ്ടെങ്കില്‍ എത്ര ഭുമി തിരികെ
ഏറ്റെടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(
ഡി )
ഭൂപതിവ്
ചട്ടങ്ങളില്‍ മാറ്റം
വരുത്തുമ്പോള്‍ ഇത്തരത്തില്‍
ഏറ്റെടുത്ത ഭുമി തിരികെ
നല്‍കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കുമോ?
1582.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ ഇരിമ്പ്രനെല്ലൂര്‍,
വെങ്കിടങ്ങ്
വില്ലേജുകളില്‍പ്പെട്ട
പുഴയോരങ്ങള്‍ അനധികൃതമായി
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
അനധികൃതമായി
നികത്തിയ പ്രസ്തുത
പുഴയോരങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
അനധികൃതമായി
പ്രസ്തുത സ്ഥലങ്ങള്‍
നികത്തിയവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
1583.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയ
കുടുംബസഹായ പദ്ധതി
നടത്തിപ്പുമായി ബന്ധപ്പെട്ട്
എന്‍.എസ്.എ.പി. (നാഷണൽ സോഷ്യൽ
അസ്സിസ്റ്റൻസ് പ്രോഗ്രാം)
പോര്‍ട്ടലില്‍ ഗുണഭോക്താക്കളുടെ
വിവരം അപ്‍ലോഡ് ചെയ്യാന്‍
കഴിയാത്ത സാങ്കേതിക തടസ്സം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ ഫണ്ട്
ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതു വര്‍ഷം മുതലാണ്
കാലതാമസം നേരിട്ടതെന്നും എത്ര
തുകയാണ് ലഭിക്കാനുള്ളതെന്നും
വ്യക്തമാക്കുമോ;കുടിശ്ശിക
ലഭിക്കാൻ ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1584.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഇ-ഡിസ്ട്രിക് പദ്ധതിയുടെ
പ്രായോഗിക തലത്തിലുള്ള
പോരായ്മകള്‍ സംബന്ധിച്ച്
പരിശോധന നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സംവിധാനം ഉപയോഗിക്കുന്ന
സാഹചര്യത്തിൽ സാധാരണക്കാര്‍
നേരിടുന്ന ബുദ്ധിമുട്ട്
പരിഹരിക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
പൊതുജനങ്ങള്‍ക്ക്
റവന്യൂ വകുപ്പിന്റെ സേവനം
മൊബൈല്‍ ഫോണിലും
ഉപയോഗിക്കാന്‍ പര്യാപ്തമായ
തരത്തില്‍ ഇതില്‍ മാറ്റം
വരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
നിലവില്‍
ഏത് കമ്പനിക്കാണ് പ്രസ്തുത
സേവനം നല്‍കാന്‍ കരാര്‍
നല്‍കിയിരിക്കുന്നതെന്നറിയിക്കുമോ?
1585.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്തെ ഉത്തരവ്
പ്രകാരം ഇടുക്കി ജില്ലയിലെ
പുറമ്പോക്ക് ഭൂമിയുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
കയ്യേറ്റം നടത്തിയതായി
കണ്ടെത്തിയിട്ടുള്ള ഭൂമിയുടെ
സർവ്വേ നമ്പർ, വിസ്തീർണ്ണം,
കയ്യേറ്റക്കാരന്റെ പേരും
വിലാസവും ഉൾപ്പെടെയുള്ള
വിശദാംശം വ്യക്തമാക്കുമോ?
1586.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മുൻ എം.എൽ.എ. കയ്യേറിയതായി
പറയപ്പെടുന്ന ഭൂമി
ഒഴിപ്പിക്കുന്നത് സംബന്ധിച്ച്
റവന്യൂ വകുപ്പ് നോട്ടീസ്
നൽകിയിട്ടുണ്ടോ; എങ്കിൽ ഏത്
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണ് ഇപ്രകാരം
നോട്ടീസ് നൽകിയത്;
നോട്ടീസിന്റെയും പ്രസ്തുത
അന്വേഷണ റിപ്പോർട്ടിന്റെയും
പകർപ്പ് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഭൂമി കയ്യേറ്റം സംബന്ധിച്ച്
യഥാസമയം നടപടി
സ്വീകരിക്കുന്നതില്‍ വകുപ്പിന്
വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ സ്വീകരിച്ച തുടർ നടപടി
അറിയിക്കുമോ?
1587.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ കുട്ടമ്പുഴ
പഞ്ചായത്തിലെ മാമലക്കണ്ടം
പ്രദേശത്തെ പട്ടയ പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രദേശത്ത് പട്ടയം
ലഭിക്കുവാനുള്ളവരുടെ എണ്ണം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രദേശത്ത് പട്ടയം
നല്കുന്നതിനുള്ള തടസ്സം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പ്രദേശത്ത് എല്ലാവർക്കും പട്ടയം
നല്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1588.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കയ്യൂര്‍ - ചീമേനി
ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍
ഇനിയും പട്ടയം
ലഭിക്കാനുള്ളവരുടെ എണ്ണം
നൽകുമോ;
(
ബി )
ചെറുവത്തൂര്‍
പഞ്ചായത്തിലെ പുഴ
പുറമ്പോക്കുകളില്‍ വീട് കെട്ടി
താമസിക്കുന്നവര്‍ക്ക്
എന്നത്തേക്ക് പട്ടയം നല്‍കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
1589.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ പട്ടയ അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിനുള്ള നടപടി
എന്ന് പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ; ഇനിയും നടപടി
പൂര്‍ത്തീകരിക്കാനുള്ള
അപേക്ഷകളുടെ ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
ബി )
കുടിയേറ്റ
മേഖലയിലെ കൈവശ ഭൂമിക്കുള്ള
പട്ടയ അപേക്ഷകളില്‍
തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ
ജില്ല തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാണോ;
(
സി )
പ്രസ്തുത
പട്ടയങ്ങള്‍ ഉപാധിരഹിതമായി
നല്‍കണമെന്ന ആവശ്യം
പരിഗണിക്കുമോ;
(
ഡി )
നിലവിലുള്ള
ഭൂപതിവ് ചട്ടങ്ങള്‍ 1964-ലെ
4-ാംചട്ടം, 1993-ലെ 3-ാം ചട്ടം
എന്നിവ ഭേദഗതി ചെയ്യുന്നത്
സംബന്ധിച്ച സര്‍ക്കാര്‍ നിലപാട്
എന്താണെന്ന് വ്യക്തമാക്കുമോ?
1590.
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാട്ടിക
നിയോജക മണ്ഡലത്തിൽ തൃശൂർ,
ചാവക്കാട് താലൂക്ക്
പരിധികളിലായി എത്ര പട്ടയ
അപേക്ഷകൾ റവന്യൂ വകുപ്പിന്റെ
പരിഗണനയിലുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം പ്രസ്തുത മണ്ഡലത്തിൽ
വിതരണം ചെയ്ത പട്ടയങ്ങളുടെ
എണ്ണം വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ പട്ടയ അപേക്ഷകരുടെ
പേരും വിലാസവും വില്ലേജുകൾ
തിരിച്ച് ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1591.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
മണ്ഡലത്തിലെ ചൊവ്വത്തൂര്‍,
പോര്‍ക്കുളം, കാട്ടകമ്പാല്‍,
വേലൂര്‍, കടങ്ങോട് എന്നീ
പഞ്ചായത്തുകളിലേയും കുന്നംകുളം
നഗരസഭയിലെയുമായി തദ്ദേശസ്വയംഭരണ
വകുപ്പ് മുഖേന പുനര്‍നിക്ഷിപ്തം
ചെയ്ത് നല്‍കേണ്ട പട്ടയ
അപേക്ഷകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
പട്ടയ
വിതരണത്തിനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
പട്ടയ
വിതരണത്തിന് നിലവില്‍
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ; എങ്കില്‍
തടസ്സങ്ങള്‍ മാറ്റി എന്നേക്ക്
പട്ടയം വിതരണം ചെയ്യാനാകും,
അറിയിക്കുമോ?
1592.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിന്റെ പരിധിയില്‍
വിതരണത്തിന് തയ്യാറായ
പട്ടയങ്ങളുടെ എണ്ണവും പ്രസ്തുത
പട്ടയങ്ങള്‍ എപ്പോള്‍
നല്‍കാനാകുമെന്നും വില്ലേജ്
അടിസ്ഥാനത്തില്‍ ഇനം തിരിച്ച്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ പട്ടയത്തിനായി
ലഭിച്ചിട്ടുള്ള അപേക്ഷകളുടെ
വിശദാംശം വില്ലേജ്
അടിസ്ഥാനത്തിൽ ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
അപേക്ഷകളിന്‍മേല്‍
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
അപേക്ഷകളിൽ വിവിധ വകുപ്പുകളുടെ
നിരാക്ഷേപ പത്രം ലഭിക്കേണ്ടതായ
എത്ര അപേക്ഷകളുണ്ടെന്നും
ആയതിന്മേൽ സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദാംശവും വില്ലേജ്
അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
പട്ടയ അപേക്ഷകൾ തീർപ്പു
കല്പിക്കുന്നതിനായി മണ്ഡലത്തിൽ
സ്പെഷ്യൽ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
പട്ടയം
അനുവദിക്കുന്നതിനാവശ്യമായ
നടപടിക്രമങ്ങൾ
ത്വരിതപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
1593.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അര്‍ഹരായ
എല്ലാവര്‍ക്കും പട്ടയം
ലഭ്യമാക്കുന്നതിനുള്ള പ്രത്യേക
പദ്ധതി തയ്യാറാക്കുമോ ,
വിശദമാക്കുമോ;
(
ബി )
കാവ്,
പുറമ്പോക്ക്, കുളം
പുറമ്പോക്ക് എന്നീ പേരുകളില്‍
റവന്യൂ രേഖയില്‍ കാണുന്ന
ഭുമിക്ക് പട്ടയം നൽകുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍
ആയവ പരിഹരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തിൽ
വന്നശേഷം എത്ര പട്ടയങ്ങള്‍
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കുമോ;
(
ഡി )
റീസര്‍വെ
അപാകതകള്‍ പരിഹരിക്കുന്നതിന്
പ്രത്യേക നടപടികള്‍
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ?
1594.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
മണ്ഡലത്തില്‍ നിന്ന് കെെവശാവകാശ
വസ്തുവിന്‍മേല്‍ പട്ടയം
ലഭിക്കാനുളള എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും അതില്‍ എത്ര
പേര്‍ക്ക് പട്ടയം
ലഭിച്ചിട്ടുണ്ടെന്നും വില്ലേജ്
തിരിച്ച് അറിയിക്കുമോ;
(
ബി )
ഇനി
പട്ടയം ലഭിക്കാനുള്ള
അപേക്ഷകളിന്‍മേല്‍ സ്വീകരിച്ച
നടപടികൾ അറിയിക്കുമോ?
1595.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
വടക്കേക്കളത്ത് വര്‍ഷങ്ങളായി
കൃഷി ചെയ്തുവരുന്ന കര്‍ഷകരായ
മുഴുവന്‍ ഭൂവുടമകള്‍ക്കും
കൈവശഭൂമിക്ക് പട്ടയം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികളുടെ
പുരോഗതി വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാവുമെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
നടപടികളുടെ കാലതാമസത്തിനുള്ള
കാരണം വിശദമാക്കുമോ?
1596.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
ജില്ലയിൽ ദേവസ്വം പട്ടയത്തിന്
അപക്ഷേ നൽകി രണ്ട് വർഷം
കഴിഞ്ഞിട്ടും പട്ടയം
നൽകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ; പട്ടയം
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
1597.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ 2022 വരെയുള്ള കാലയളവിൽ
ആലത്തൂര്‍ മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന വിവരം
അറിയിക്കുമോ;
(
ബി )
പട്ടയം
ലഭിച്ചവരുടെ പേരും വിലാസവും
ഏതുതരം പട്ടയമാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(
സി )
നിലവില്‍
പട്ടയത്തിന് അപേക്ഷ
നല്‍കിയവരുടെ പേരുവിവരങ്ങളും
പട്ടയത്തിന് അപേക്ഷിച്ച
തീയതിയും ഏതുതരം പട്ടയത്തിനാണ്
അപേക്ഷ നല്‍കിയിട്ടുളളതെന്നും
വിശദമാക്കുമോ;
(
ഡി )
ഓരോ
അപേക്ഷയുടെയും നിലവിലെ സ്ഥിതി
അറിയിക്കുമോ?
1598.
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
ഭൂമി പതിവ് നിയമങ്ങൾ പ്രകാരം
അനുവദിച്ച പട്ടയങ്ങൾ സംബന്ധിച്ച
ഫയലുകൾ നഷ്ടപ്പെടുകയോ
കാലപ്പഴക്കത്താൽ നശിച്ചു
പോകുകയോ ചെയ്തിട്ടുള്ള
കേസുകളിൽ, ആധികാരികത ഉറപ്പ്
വരുത്തി നിജസ്ഥിതി
സർട്ടിഫിക്കറ്റ്
അനുവദിക്കണമെന്ന ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(
ബി )
എപ്രകാരമുള്ള
കേസുകളിലാണ് നിജസ്ഥിതി
സർട്ടിഫിക്കറ്റ്
അനുവദിക്കുന്നതിന് സർക്കാർ
ഉത്തരവുള്ളത്;
(
സി )
പ്രസ്തുത
ഉത്തരവില്‍ ദേവസ്വം പട്ടയങ്ങളെ
സംബന്ധിച്ച് പരാമർശിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1599.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന
വടക്കാഞ്ചേരി നഗരസഭ
മുപ്പത്തിയെട്ടാം ഡിവിഷനില്‍
താമസിക്കുന്ന കുംബാര
സമുദായത്തില്‍പ്പെട്ടവര്‍ക്ക്
പട്ടയം ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സമുദായത്തില്‍ എത്ര
കുടുംബങ്ങളാണ് പട്ടയം
ലഭിക്കുന്നതിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(
സി )
ഇവര്‍ക്ക്
പട്ടയം ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കുടുംബങ്ങള്‍ക്ക് പട്ടയം
ലഭ്യമാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
1600.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ കുട്ടമ്പുഴ
പഞ്ചായത്തില്‍ വടാട്ടുപാറ
പ്രദേശത്തെ പട്ടയ പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രദേശത്ത് പട്ടയം
ലഭിക്കാനുള്ളവരുടെ എണ്ണം
എത്രയെന്ന് വ്യക്‌തമാക്കുമോ;
(
സി )
പട്ടയം
നല്കുന്നതിനുള്ള തടസ്സം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പ്രദേശത്ത് എല്ലാവർക്കും പട്ടയം
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1601.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
ജില്ലയിലെ
കണിച്ചാർ-കോളയാട്-കേളകം
ഗ്രാമപഞ്ചായത്തുകളിൽ 2022
ആഗസ്റ്റ് മാസത്തിലെ
പ്രകൃതിക്ഷോഭം മൂലമുണ്ടായ
നാശനഷ്ടങ്ങൾ എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക്
നഷ്ടപരിഹാരമായി എത്ര തുക
നൽകിയിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നഷ്ടപരിഹാരത്തിനായി പ്രത്യേക
പാക്കേജ് അനുവദിക്കണമെന്ന
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനായി സ്വീകരിച്ചിട്ടുള്ളതും
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതുമായ നടപടികൾ
വ്യക്തമാക്കുമോ;
(
സി )
പ്രകൃതിക്ഷോഭം
സംബന്ധിച്ച് വിദഗ്ധ സംഘം
നടത്തിയ പഠന റിപ്പോർട്ടുകളിൽ
ഉൾപ്പെടുത്തിയിട്ടുള്ള
ശിപാർശകള്‍ എന്തെല്ലാമെന്നും
ആയത് നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്നും വിശദമാക്കുമോ?
1602.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കവളപ്പാറയിലെ
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക്
പോത്ത്കല്ല് ടൗണ്‍
ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ
ക്യാമ്പ് നടത്തിയ വകയില്‍ വിവിധ
വകുപ്പുകള്‍ മുഖാന്തിരം 2019
മുതല്‍ നാളിതുവരെ ചെലവഴിച്ച തുക
ഇനം തിരിച്ച് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
സര്‍ക്കാരിന്റെ പുനരധിവാസ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ഭൂമിയും വീടും വാങ്ങുന്നതിന്
അനുവദിച്ച പണം കൈപ്പറ്റിയിട്ട്
ഒരു വര്‍ഷമായെങ്കിലും ഇവരുടെ
ഭവന നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഭവനനിര്‍മ്മാണം
ഏതെങ്കിലും സംഘങ്ങളെയോ
ഏജന്‍സികളെയോ
ഏല്‍പ്പിച്ചിരുന്നോയെന്നും
എല്ലാ പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടേയും വീട്
നിര്‍മ്മാണം ഉടന്‍
പൂര്‍ത്തീകരിച്ച് കൈമാറാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
ഡി )
പോത്തുകല്ല്
പഞ്ചായത്തിലെ ചാലിയാര്‍ പുഴക്ക്
കുറുകെ ഇരുട്ടുകുത്തി കടവിലെ
ഇരുട്ടുകുത്തി, വാണിയമ്പുഴ,
തിരിപ്പ പൊട്ടി, കുമ്പളപ്പാറ
എന്നീ ആദിവാസി കോളനികളിലേക്ക്
പാലം നിര്‍മ്മിക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ?
1603.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ബാധിച്ച് മരണമടഞ്ഞവരുടെ ഏറ്റവും
അടുത്ത ബന്ധുവിന് അമ്പതിനായിരം
രൂപ ധനസഹായം നല്‍കുന്ന
പദ്ധതിയിൽ, ആലത്തൂര്‍
മണ്ഡലത്തില്‍ നിന്ന് എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
റിലീഫ്
പോര്‍ട്ടല്‍ വഴി പ്രസ്തുത
ധനസഹായം വിതരണം
ചെയ്യുന്നതിനുള്ള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ; ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര പേര്‍ക്കാണ്
ധനസഹായം ലഭിച്ചതെന്ന്
അറിയിക്കുമോ?
പ്രകൃതി
ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള
ധനസഹായം
1604.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2014-ന് ശേഷം പ്രകൃതി
ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും പ്രകൃതി
ദുരന്തങ്ങളില്‍ വീടിനും
വസ്തുവകകള്‍ക്കും നാശനഷ്ടം
സംഭവിച്ചവര്‍ക്കുമുള്ള ധനസഹായം
ഏത് വര്‍ഷം വരെയുള്ള
അപേക്ഷകര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(
ബി )
നിലവില്‍
എത്രപേര്‍ ഈയിനത്തില്‍
ധനസഹായത്തിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ; തല്‍സ്ഥിതി
വിവരങ്ങള്‍ സഹിതം അറിയിക്കുമോ;
(
സി )
2016
മുതല്‍ 2022 വരെയുള്ള
കാലയളവില്‍ പെരുങ്കടവിള,
പാറശ്ശാല ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക് കീഴില്‍
സംസ്ഥാന ദുരന്ത പ്രതികരണ നിധി
പദ്ധതിയുടെ ഭാഗമായി
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന
റോഡുകളുടെ പുനരുദ്ധാരണത്തിനായി
ഭരണാനുമതി നല്‍കിയ
പ്രവൃത്തികള്‍ ഏതൊക്കെയെന്നും
അവയില്‍ ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തിയായെന്നും ബ്ലോക്ക്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കുമോ;
(
ഡി )
2020-22
കാലയളവില്‍ സെക്രട്ടേറിയറ്റ്
ദുരന്ത നിവാരണ (എ) വകുപ്പിന്റെ
ഭരണാനുമതി ലഭിച്ചിട്ടും
കളക്ട്റേറ്റ് ദുരന്തനിവാരണ
വകുപ്പിന്റെ നിര്‍വഹണാനുമതി
ലഭിക്കാത്ത പ്രവൃത്തികളുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ഇ )
കളക്ട്റേറ്റ്
ദുരന്തനിവാരണ വകുപ്പിന്റെ
നിര്‍വഹണാനുമതി ലഭിച്ചിട്ടും
നാളിതുവരെ പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികളുണ്ടോ; വിശദാംശം
അറിയിക്കാമോ; എന്ത്
കാരണത്താലാണ് പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്തതെന്ന്
വിശദമാക്കുമോ?
1605.
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുടരെ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്
സംബന്ധിച്ച് പഠനം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിനായി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഉൾപ്പെടെയുളള നൂതന സാങ്കേതിക
വിദ്യകൾ പ്രയോജനപ്പെടുത്തുന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
എങ്കിൽ
ദുരന്ത നിവാരണ സംവിധാനം
എപ്രകാരം ശക്തിപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1606.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂപരിഷ്കരണ
നിയമപ്രകാരം പട്ടയം നൽകപ്പെട്ട
കുടിയാന്മരുടെ ഭൂമി ജന്മിമാർ
തിരിച്ചുപിടിക്കുന്ന സംഭവങ്ങൾ
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തിലുള്ള എത്ര
കേസുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നും
ഇക്കാര്യത്തിൽ എന്തൊക്കെ
തുടർനടപടികള്‍
സ്വീകരിച്ചുവെന്നുമുള്ള
വിശദവിവരങ്ങൾ അറിയിക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് നിയമനിർമ്മാണം
നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1607.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പള്ളിച്ചല്‍
വില്ലേജില്‍ ചട്ടമ്പി
സ്വാമികളുടെ അമ്മ ഗൃഹം
സംരക്ഷിക്കുന്നതിനുള്ള ഭൂമി
ഏറ്റെടുക്കല്‍ നടപടിയുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
ഭൂമി കൈമാറ്റം എന്ന്
സാധ്യമാകുമെന്ന്
വ്യക്തമാക്കുമോ?
1608.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തിലെ കടപ്ലാമറ്റം
ടെക്നിക്കല്‍ സ്കൂളിനുവേണ്ടി
ഭൂമി ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് അടിസ്ഥാന വില
നിര്‍ണ്ണയ റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
ഇല്ലായെങ്കില്‍ കാരണം
അറിയിക്കുമോ;
(
ബി )
അര്‍ത്ഥനാധികാരിയില്‍
നിന്നും ഫണ്ട് ലഭ്യമാക്കി 19(1)
പ്രഖ്യാപനം പ്രസിദ്ധീകരിച്ച്
അവാര്‍ഡ് പാസാക്കി സ്ഥലം
അര്‍ത്ഥനാധികാരിക്ക്
കൈമാറുന്നതിനുള്ള പ്രധാന തടസ്സം
വിശദീകരിക്കുമോ; ആയത്
പൂര്‍ത്തിയാക്കാന്‍ എത്ര സമയം
വേണ്ടി വരുമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി സാമൂഹ്യ ആഘാത പഠനം
ആവശ്യമുണ്ടോയെന്ന്
വ്യക്തമാക്കമോ?
1609.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സിൽവർ
ലൈൻ പ്രോജക്റ്റിന്റെ ഭൂമി
ഏറ്റെടുക്കല്‍ / സാമൂഹിക ആഘാത
പഠനവുമായി ബന്ധപ്പെട്ട്
നിയോഗിക്കപ്പെട്ട റവന്യൂ
ഉദ്യോഗസ്ഥരുടെ എണ്ണം എത്രയെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
നിയമനം റവന്യൂ വകുപ്പിന്റെ
മറ്റ് സേവനങ്ങളെ
ബാധിക്കാതിരിക്കാന്‍ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ;
(
സി )
ഭൂമി
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്
നാളിതുവരെ എന്തൊക്കെ
പ്രവൃത്തികളാണ്
പൂർത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും
മറ്റാനുകൂല്യങ്ങളുമായി എത്ര തുക
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇവരെ റവന്യൂ
വകുപ്പിലേക്ക് തിരികെ വിളിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
കാരണം അറിയിക്കുമോ?
1610.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
താലൂക്കിലെ അമരമ്പലം
വില്ലേജില്‍ റീസര്‍വ്വേ
നം.505/1ബി., 415/1, 429/1എ1,
434-ല്‍ ഉള്‍പ്പെട്ട
മാനവല്ലഭന്‍ തിരുമുല്‍പ്പാട്,
മാനവല്ലഭന്‍ കാരണമുല്‍പ്പാട്,
കാര്‍ത്ത്യായനി തമ്പുരാട്ടി
എന്നീ ജന്മികളില്‍ നിന്ന്
ഏറ്റെടുത്ത് കെെവശക്കാര്‍ക്ക്
നല്കാന്‍ തീരുമാനിച്ചിട്ടുളളത്
എത്ര ഹെക്ടര്‍ ഭൂമിയാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മിച്ചഭൂമിയില്‍ കര്‍ഷക
തൊഴിലാളികളായ എത്ര
കുടുംബങ്ങള്‍ പട്ടയത്തിനായി
അപേക്ഷിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; നാളിതുവരെ
എത്ര കെെവശക്കാര്‍ക്ക് ഭൂമി
പതിച്ച് നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
മിച്ചഭൂമിയിൽ പട്ടയത്തിന്
അപേക്ഷിച്ചിട്ടും നാളിതുവരെ
പട്ടയം ലഭിക്കാത്ത എത്ര കര്‍ഷക
കുടുംബങ്ങളുണ്ടെന്ന്
അറിയിക്കുമോ; മൂന്ന് വര്‍ഷമായി
ഇവർക്ക് നികുതി അടയ്ക്കാന്‍
സാധിക്കുന്നില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവർക്ക് എന്നത്തേക്ക് പട്ടയം
നല്‍കാന്‍ കഴിയും എന്ന്
വ്യക്തമാക്കുമോ?
1611.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ സംസ്ഥാനത്ത്
ഏറ്റെടുത്തിട്ടുള്ള
മിച്ചഭൂമിയുടെ കണക്ക്
വ്യക്തമാക്കുമോ;
(
ബി )
ഏറ്റെടുത്ത
മിച്ചഭൂമിയില്‍
പതിച്ചുനല്‍കിയത് എത്രയെന്ന്
വിശദമാക്കുമോ;
(
സി )
അവശേഷിക്കുന്ന
മിച്ചഭൂമി ഏറ്റെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കുമോ;
(
ഡി )
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍
ഏറ്റെടുത്തിട്ടുള്ള
മിച്ചഭൂമിയുടെ കണക്ക്
വ്യക്തമാക്കുമോ; പ്രസ്തുത
മണ്ഡലത്തില്‍ ഭൂരഹിതരായവര്‍ക്ക്
ഭൂമി പതിച്ചുനല്‍കുന്നത്
പരിഗണനയിലുണ്ടോയെന്നറിയിക്കാമോ?
1612.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബി.പി.സി.എല്‍.-ല്‍
കൊച്ചി റിഫൈനറിയുടെ മോട്ടോര്‍
ബ്ലോക്ക് പ്രോജക്ടിന് വേണ്ടി
ഏറ്റെടുക്കുന്ന പുറമ്പോക്ക്
ഭൂമിയ്ക്ക് ബി.പി.സി.എല്‍. ല്‍
നിന്ന് വില ഈടാക്കുന്ന
വിഷയത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പുറമ്പോക്ക് ഭൂമിയിലെ
താമസക്കാരായ കുടുംബങ്ങള്‍ക്ക്
ആര്‍ ആന്റ് ആര്‍ (റീ
സെറ്റിൽമെൻറ് &
റീഹാബിലിറ്റേഷൻ) പാക്കേജ്
പ്രകാരമുള്ള നഷ്ടപരിഹാരം വിതരണം
ചെയ്യുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1613.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മ്മാണ പ്രവൃത്തിയില്‍
ലാന്റ് അക്വിസിഷനുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍
നടപടിയില്‍ എക്സ്പേര്‍ട്ട്
ഗ്രൂപ്പ് രൂപീകരിക്കുന്നതിലും
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിലും കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1614.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
അഗ്നിരക്ഷാ നിലയത്തിന്
അനുവദിച്ച സ്ഥലത്തേക്കുള്ള
വഴിയുടെ വികസനത്തിനായി അധിക
ഭൂമി ഏറ്റെടുക്കുന്നതിന്
അഗ്നിരക്ഷാവകുപ്പ്
എഫ്1/5748/2021 നമ്പര്‍ കത്ത്
പ്രകാരം സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പസലിന്മേല്‍ സ്വീകരിച്ച
തുടര്‍നടപടിയുടെ വിശദാംശം
അറിയിക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള
ഉത്തരവ് പുറപ്പെടുവിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1615.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ വല്ലാർപാടം
കണ്ടെയ്‌നർ റോഡ് - റെയിൽ
പദ്ധതിക്കായി
കുടിയൊഴിപ്പിക്കപ്പെട്ടവർക്കുവേണ്ടി
2008 മാർച്ച് 19 ന്
പുറപ്പെടുവിച്ച പുനരധിവാസ
ഉത്തരവിന്മേൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ;
(
ബി )
പുനരധിവാസ
ഭൂമിയിൽ റോഡ്, വൈദ്യുതി,
കുടിവെള്ളം, ഡ്രൈനേജ്,
ഇരുനിലക്കെട്ടിടം പണിയത്തക്ക എ
ക്ലാസ് ഭൂമീ എന്നീ അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കുന്നതുവരെ
പ്രതിമാസം എത്ര രൂപ വീട്ടു വാടക
ഇനത്തിൽ നൽകണമെന്നാണ് ഹൈക്കോടതി
വിധിയിൽ
നിർദ്ദേശിച്ചിരിക്കുന്നതെന്നറിയിക്കാമോ;
(
സി )
വീട്ടുവാടക
ഇനത്തിൽ അനുവദിക്കപ്പെട്ട തുക
ഏതു വര്‍ഷം വരെ
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കുടിയൊഴിപ്പിക്കപ്പെട്ട
കുടുംബത്തിലെ ഒരാൾക്ക് വീതം
വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു
പദ്ധതിയിൽ ജോലി നൽകും എന്ന
സർക്കാർ ഉത്തരവ് പ്രകാരം
എത്രപേർക്ക് ജോലി
നൽകിയിട്ടുണ്ട്; പേര് വിവരങ്ങൾ
വെളിപ്പെടുത്തുമോ?
1616.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹാരിസൺ
മലയാളം ലിമിറ്റഡിന് സംസ്ഥാനത്ത്
എവിടെയൊക്കെ ഭൂമി പതിച്ചു
നൽകിയിട്ടുണ്ടെന്ന് സർവ്വേ
നമ്പരും വിസ്തീർണ്ണവും നിലവിലെ
കൈവശക്കാരന്റെ പേരും സഹിതം
അറിയിക്കുമോ;
(
ബി )
നിലവിൽ
ഹാരിസൺ മലയാളം പ്ലാന്റേഷൻ
ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി
എത്രയാണെന്നും അവരിൽ നിന്നും
മറ്റുള്ളവർ നേടിയിട്ടുള്ള ഭൂമി
എത്രയാണെന്നും വിസ്തീർണ്ണവും
സർവ്വേ നമ്പറും സഹിതം
വ്യക്തമാക്കുമോ;
(
സി )
ഹാരിസൺ
മലയാളം ലിമിറ്റഡും അവരിൽ
നിന്നും ഭൂമി നേടിയവരും സമാനമായ
മറ്റ് കമ്പനികളും കൈവശം
വച്ചിരിക്കുന്ന ഭൂമി
സർക്കാരിന്റെ ഉടമസ്ഥതയിലേക്ക്
മാറ്റുന്നതിനായി നിയമനടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ ഭൂമി സംബന്ധിച്ചാണ്
നിയമനടപടി
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(
ഡി )
മേൽപ്പറഞ്ഞ
പ്രകാരം നിയമനടപടി നാളിതുവരെ
സ്വീകരിച്ചിട്ടില്ലാത്ത ഭൂമി
ഏതൊക്കെയാണെന്ന് ജില്ലതിരിച്ച്
സർവ്വേ നമ്പർ, വിസ്തീർണ്ണം
സഹിതം വ്യക്തമാക്കുമോ?
1617.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തില്‍ വിവിധ വികസന
പദ്ധതികള്‍ക്കായുള്ള
ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ
പുരോഗതി പദ്ധതി തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വിശദമാക്കുമോ?
1618.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ പ്രളയ ഫണ്ട്
തട്ടിപ്പ് സംബന്ധിച്ച വകുപ്പുതല
അന്വേഷണത്തിന്റെ പുരോഗതി
വ്യക്തമാക്കുമോ; ഏതൊക്കെ
തലത്തിലുള്ള അന്വേഷണമാണ്
നടന്നതെന്ന വിശദാംശം നൽകുമോ;
പ്രസ്തുത റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിന്മേൽ നടപടി
സ്വീകരിക്കാനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ; 2018-ലെ
വിഷയത്തിന്മേൽ നടപടി
സ്വീകരിക്കാൻ വേണ്ടി വരുന്ന
കാലയളവെത്രയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ അച്ചടക്ക നടപടി
നേരിട്ടവർ നിലവിൽ സർവീസിൽ
തുടരുന്നുണ്ടോ; ഇവർക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കേസിൽ രാഷ്ട്രീയ നേതാക്കൾക്ക്
പങ്കുണ്ടെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ തുടർനടപടികൾ
ത്വരിതപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1619.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
ഫ്ലഡ് പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അവയില്‍
ഏതൊക്കെ പൂര്‍ത്തിയായെന്നും
വിശദമാക്കുമോ;
(
ബി )
പ്രവൃത്തികള്‍
പൂർത്തിയാകാനുണ്ടെങ്കിൽ
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
1620.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2018, 2019 വര്‍ഷങ്ങളിലുണ്ടായ
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട
എത്ര കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇനി
എത്ര കുടുംബങ്ങള്‍ക്കാണ്
പ്രസ്തുത നഷ്ടപരിഹാരം
നല്‍കാനുള്ളതെന്നും ആകെ എത്ര
തുകയാണ് നഷ്ടപരിഹാരമായി
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
നഷ്ടപരിഹാരം
ലഭിച്ചിട്ടില്ലെന്ന എത്ര
പരാതികള്‍ ലഭിച്ചിട്ടുണ്ട്;
പ്രസ്തുത പരാതിക്കാരുടെ പേര്
വിവരം ലഭ്യമാക്കുമോ; ഇത്
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
നഷ്ടപരിഹാരം
വിതരണം ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുന്നതിന് കാലതാമസം
നേരിട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
നഷ്ടപരിഹാരം,
എന്നത്തേക്ക് പൂര്‍ണ്ണമായും
വിതരണം ചെയ്യുന്നതിന്
സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1621.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-ലെ
പ്രളയത്തില്‍ ഭവനനാശം
സംഭവിച്ചവര്‍ക്ക് ലഭിക്കേണ്ട
ധനസഹായം സാങ്കേതിക തകരാര്‍
കാരണം ലഭിക്കാതെ പോയ പറളി-1
വില്ലേജില്‍ തേനൂര്‍ കാവുങ്കല്‍
വീട്ടില്‍ വേലായുധന്‍ മകന്‍
ശ്രീ. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച
അപേക്ഷയിന്മേല്‍ നാളിതുവരെ
സ്വീകരിച്ച നടപടികളുടെ വിവരം
ലഭ്യമാക്കുമോ;
(
ബി )
അര്‍ഹമായ
ധനസഹായം വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും ടിയാന്
ലഭിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ടിയാന്റെ
അപേക്ഷ പരിഗണിച്ച് ധനസഹായം
അനുവദിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1622.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്ദമംഗലം
സബ് താലൂക്ക് ഓഫീസ് കെട്ടിടം
ജീര്‍ണിച്ച് അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിടം
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1623.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
താമരശ്ശേരി
താലൂക്കിലെ നെല്ലിപ്പൊയില്‍
വില്ലേജ് ഓഫീസ് കെട്ടിടം
ശോച്യാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വില്ലേജ് ഓഫീസിന് പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിനും
സ്‍മാര്‍ട്ട് വില്ലേജ്
ഓഫീസാക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
1624.
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാട്ടിക
നിയോജകമണ്ഡലത്തിലെ
വലപ്പാട്-എടമുട്ടം,
അമ്മാടം-കോടന്നൂർ-പള്ളിപ്പുറം,
ചേർപ്പ്-ഊരകം-ചൊവ്വൂർ,
അവിണിശേരി-പാലിശേരി,
വടക്കുംമുറി-കിഴക്കും മുറി
എന്നീ ഗ്രൂപ്പ് വില്ലേജുകൾ
സിംഗിൾ വില്ലേജുകളാക്കി
മാറ്റുന്നതിനുള്ള പ്രൊപ്പോസൽ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഗ്രൂപ്പ് വില്ലേജുകൾ സിംഗിൾ
വില്ലേജുകളാക്കി മാറ്റാത്തതിനാൽ
പല സർട്ടിഫിക്കറ്റുകളും
ലഭിക്കാൻ ജനങ്ങൾ ഏറെ
ബുദ്ധിമുട്ടുന്നുവെന്ന കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
സി )
മേൽ
സൂചിപ്പിച്ച വില്ലേജുകൾ സിംഗിൾ
വില്ലേജുകളാക്കി മാറ്റാൻ നടപടി
സ്വീകരിക്കുമോ?
1625.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളാക്കി മാറ്റുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടെന്ന്
അറിയിക്കുമോ; ഇതില്‍ പാലക്കാട്
ജില്ലയിലെ എത്ര വില്ലേജ്
ഓഫീസുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പേര്
സഹിതം വ്യക്തമാക്കുമോ?
1626.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
പുതിയങ്ങാടി വില്ലേജ് ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി സ്ഥലം
ലഭ്യമായിട്ടുണ്ടോ;
(
ബി )
എങ്കില്‍
സ്ഥലത്തിന്റെ (ദേശം, സര്‍വെ
നമ്പര്‍, വിസ്തീര്‍ണ്ണം
ഉള്‍പ്പെടെ) വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഇല്ലെങ്കില്‍
ആയതിനുള്ള തടസ്സം എന്താണെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
വില്ലേജില്‍ റവന്യൂ വകുപ്പിന്
സ്വന്തമായി ഭൂമിയുണ്ടോ;
പ്രസ്തുത ഭൂമിയില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
1627.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
ഓഫീസുകളിൽ ഭൂമി തരം
മാറ്റുന്നതിനായി താൽക്കാലിക
അടിസ്ഥാനത്തിൽ ജീവനക്കാരെ
നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ
നിയമന രീതി എപ്രകാരമായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
നിയമിച്ച ജീവനക്കാരുടെ എണ്ണം,
നിയമിച്ച തസ്തിക, ഇവർക്ക്
വേതനവും
മറ്റാനുകൂല്യങ്ങൾക്കുമായി
നാളിതുവരെ ചെലവഴിച്ച തുക എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ജീവനക്കാരുടെ സേവന കാലയളവ്
ദീർഘിപ്പിച്ച് നൽകുവാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ?
1628.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃത്യമായ
സ്റ്റാഫ് പാറ്റേണ്‍
ഇല്ലാത്തതുമൂലം മിക്ക വില്ലേജ്
ഓഫീസുകളിലും ഒട്ടേറെ ഒഴിവുകള്‍
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വില്ലേജ്
ഓഫീസ് ജീവനക്കാരെ
താലൂക്ക്/ആര്‍.ഡി.ഒ./കളക്ട്റേറ്റ്
ഓഫീസുകളിലേക്ക് ജോലി ക്രമീകരണ
വ്യവസ്ഥയില്‍
നിയമിക്കുന്നതുമൂലം സാമ്പത്തിക
നഷ്ടം ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്
മൂലം വില്ലേജ് ഓഫീസുകളില്‍
എത്തുന്ന പൊതു ജനങ്ങള്‍ക്ക്
കൃത്യസമയത്ത് സേവനങ്ങള്‍
ലഭ്യമാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
വിശദമാക്കുമോ?
1629.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
റവന്യൂ വകുപ്പിലും വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങളിലും നടത്തിയ
താൽക്കാലിക നിയമനങ്ങൾ, കരാർ
നിയമനങ്ങൾ എന്നിവ എത്രയെന്നും
ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം
നിയമനം നടത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
ബി )
മേൽപ്പറഞ്ഞ
പ്രകാരം നിയമിതരായവർക്ക്
വേതനത്തിനും മറ്റ്
ആനുകൂല്യങ്ങൾക്കുമായി 2022
ഒക്ടോബർ മാസം അനുവദിച്ച
ആകെത്തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന നടത്തിയ നിയമനങ്ങൾ
എത്രയാണെന്നും മറ്റുള്ള
നിയമനങ്ങളിൽ
റിക്രൂട്ട്മെന്റിനായി അവലംബിച്ച
മാർഗ്ഗം ഏതാണെന്നും ഏത് ഏജൻസി
മുഖേനയാണ് നിയമനങ്ങൾ
നടത്തിയതെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ?
1630.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ വിവിധ വില്ലേജ്
ഓഫീസുകളിലെ ജീവനക്കാരുടെ
വിശദാംശങ്ങള്‍ വില്ലേജ്
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വില്ലേജുകളില്‍ നിലവിൽ ഏതെല്ലാം
തസ്തികകളില്‍ ഒഴിവുണ്ടെന്നു
അറിയിക്കുമോ;
(
സി )
നിലവിലുളള
ഒഴിവുകള്‍ നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
ജീവനക്കാരുടെ
കുറവുമൂലം പ്രസ്തുത വില്ലേജ്
ഓഫീസുകളില്‍ നിന്നുള്ള
സേവനങ്ങള്‍ യഥാസമയം
ലഭിക്കുന്നതിന് പ്രയാസം
നേരിടുന്നതിനാല്‍ പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്താന്‍ നിര്‍ദ്ദേശം
നല്‍കുമോ?
1631.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
നിയോജകമണ്ഡലത്തിലെ കറുകുറ്റി
മാമ്പ്ര കുന്നത്ത് പറമ്പിൽ
ഫെമിനി ജോസിന് മൂന്ന് സെന്റ്
ഭൂമി സൗജന്യമായി ലഭിച്ചതിൽ
വീടുവയ്ക്കുന്നതിനുള്ള അനുവാദം
നൽകുന്നതിനായി സമർപ്പിച്ച
അപേക്ഷ 19.9.22 തീയതിയിലെ
2412/വി.ഐ.പി/എം/2022 നമ്പരായി
എറണാകുളം ജില്ലാ കളക്ടർക്ക്
അയച്ചുകൊടുത്തതിന്മേൽ നാളിതുവരെ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
മേൽ
വിഷയത്തിൽ സർക്കാർ അയച്ച കത്ത്
ജില്ലാ കളക്ടർക്ക്
ലഭിച്ചിട്ടുണ്ടോ; ആയതിൻമേൽ
സ്വീകരിച്ച തുടർനടപടി
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ അനുകൂല തീരുമാനം
നൽകുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
ഡി )
മേൽ
വിഷയത്തിൽ കൊച്ചി ആർ.ഡി.ഒ.
ഓഫീസിൽ സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ?
1632.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂന്നാര്‍
മേഖലയിലെ വില്ലേജുകളില്‍
നിര്‍മ്മാണ പ്രവൃത്തികള്‍
നിയന്ത്രിക്കാന്‍
പുറപ്പെടുവിച്ച ഉത്തരവില്‍
മൂന്നാറില്‍ നിന്നും 110
കിലോമീറ്റര്‍ അകലെയുള്ള
ആനവിലാസം വില്ലേജ്
ഉള്‍പ്പെട്ടിട്ടുളള വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഉത്തരവ് പുറപ്പെടുവിച്ചത്
എന്നാണെന്നറിയിക്കുമോ;
ഇതിന്റെപകര്‍പ്പ് നല്‍കാമോ;
(
സി )
പ്രസ്തുത
വില്ലേജ് ഇതിൽ ഉള്‍പ്പെടാന്‍
ഇടയായ സാഹചര്യം
വിശദീകരിക്കുമോ;
(
ഡി )
പ്രസ്തുത
ലിസ്റ്റില്‍ നിന്നും ആനവിലാസം
വില്ലേജിനെ ഒഴിവാക്കാന്‍
നാളിതുവരെ നടത്തിയിട്ടുളള നടപടി
വിശമാ ക്കുമോ?
1633.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ വെള്ളത്തുവല്‍ ഗ്രാമ
പഞ്ചായത്തിലെ ചെങ്കുളം
ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍
ഗ്രൗണ്ടില്‍ പഞ്ചായത്ത് മുഖേന
പുഴയില്‍ നിന്നും കാേരിയിട്ട
മണല്‍ കിടക്കുന്നതുമൂലം
കുട്ടികള്‍നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(
ബി )
സ്കൂൾ
ഗ്രൗണ്ടില്‍ നിന്നും പ്രസ്തുത
മണല്‍ നീക്കം ചെയ്യുന്നതുമായി
ബന്ധപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടാേ; പ്രസ്തുത
പരാതിയില്‍ സ്വീകരിച്ച നടപടി
വിശദമാക്കുമാേ;
(
സി )
ഗ്രൗണ്ടില്‍
നിന്നും മണല്‍ നീക്കം
ചെയ്യുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമാേ?
1634.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ ദേവികുളം താലൂക്കില്‍
തരിശായി കിടക്കുന്ന റവന്യൂ
ഭൂമിയുടെ വിശദാംശം വില്ലേജ്
തിരിച്ച് ലഭ്യമാക്കുമോ?
1635.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
നിയോജകമണ്ഡലത്തിലെ കറുകുറ്റി
മാമ്പ്ര കുന്നത്ത് പറമ്പിൽ
ഫെമിനി ജോസിന് സൗജന്യമായി
ലഭിച്ച മൂന്ന് സെന്റ് ഭൂമിയിൽ
വീടുവയ്ക്കുന്നതിനുള്ള
അനുമതിക്കായി സമർപ്പിച്ച
19.9.22 തീയതിയിലെ
2412/വി.ഐ.പി/എം/2022 നമ്പർ
അപേക്ഷ എറണാകുളം ജില്ലാ
കളക്ടർക്ക് അയച്ചു
കൊടുത്തിട്ടുണ്ടോയെന്നും
പ്രസ്തുത അപേക്ഷയിന്മേൽ
നാളിതുവരെ സ്വീകരിച്ച
നടപടിയെന്തെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ അടിയന്തര ഇടപെടൽ
നടത്തുമോ; വിശദാംശം നൽകുമോ?
1636.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
എം.എല്‍.എ. -യുടെ ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എളവളളി പഞ്ചായത്തിലെ വാക എന്ന
പ്രദേശത്തുള്ള കളിസ്ഥലത്തിന്റെ
നവീകരണത്തിന് ശിപാര്‍ശ
ചെയ്തെങ്കിലും പ്രസ്തുത സ്ഥലം
ഡേറ്റാ ബാങ്കില്‍
ഉള്‍പ്പെട്ടിട്ടുളളതിനാല്‍
പ്രവൃത്തി ഇതുവരെ
ആരംഭിക്കാനായിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കളിസ്ഥലം തരംമാറ്റി
കിട്ടുന്നതിന് തൃശൂര്‍
ആര്‍.ഡി.ഒ. -യ്ക്ക്
സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥലം തരംമാറ്റി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുവേണ്ട സത്വര
നടപടി സ്വീകരിക്കുമോ; വിശദാംശം
നല്‍കാമോ?
1637.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019
ആഗസ്റ്റ് 22-ന് ഇടുക്കി
ജില്ലയിൽ ഏർപ്പെടുത്തിയ
നിർമ്മാണ നിരോധനം പിൻവലിക്കാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
17.12.2019-ന് മുഖ്യമന്ത്രിയുടെ
അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി
യോഗത്തിലെ തീരുമാനങ്ങളും
അതിന്‍മേല്‍ സ്വീകരിച്ച
തുടർനടപടികളും വിശദമാക്കുമോ;
(
സി )
നിർമ്മാണ
നിരോധനം സംബന്ധിച്ച കേസുകളിൽ
കോടതി നൽകിയ നിർദേശങ്ങളും അവ
നടപ്പിലാക്കിയതിന്റെ വിശദാംശവും
നൽകുമോ;
(
ഡി )
1964-ലെയും
1993-ലെയും ഭൂപതിവ് ചട്ടങ്ങളിലെ
നിബന്ധനകളായ കൃഷി, വീട്
നിർമ്മാണം, പട്ടയ ഭൂമിയോട്
ചേർന്ന് കിടക്കുന്ന ഭൂമിയുടെ
അനുഭാവ ഉപയോഗം, കടമുറി
നിർമ്മാണം എന്നിവ ഇടുക്കി
ജില്ലയിൽ മാത്രം
നടപ്പിലാക്കുന്നതിനുള്ള കാരണം
വിശദമാക്കുമോ?
1638.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ പുലിയൂര്‍
പഞ്ചായത്തില്‍ നാലാം വാര്‍ഡിലെ
പാറപ്പുറമ്പോക്കില്‍ 30
വര്‍ഷത്തിലധികമായി
താമസിച്ചുവരുന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വയലാറ്റുംതറയില്‍ സുമതി, ഭൂമി
പതിച്ച് നല്‍കുന്നതിനായി
നല്‍കിയ അപേക്ഷയിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കുമോ?
1639.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോന്നി
നിയോജക മണ്ഡലത്തില്‍ റിവര്‍
മാനേജ്‌മെന്റ് ഫണ്ട്
ഉപയോഗിച്ച് ആരംഭിച്ച ചിറ്റൂര്‍
കടവ്, മാത്തൂര്‍ തൃപ്പാറ
പാലങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നറിയിക്കുമോ; പ്രസ്തുത
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
നിര്‍മ്മാണ
ഉദ്ഘാടനം കഴിഞ്ഞ കൂടല്‍,
കലഞ്ഞൂര്‍ സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
1640.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ കാേട്ടൂര്‍
വില്ലേജിലെ മൂലാടുള്ള നികുതി
കെട്ടാത്ത ഭൂമി, കളിസ്ഥലം
നിര്‍മ്മിക്കുന്നതിനായി
കാേട്ടൂര്‍ ഗ്രാമ പഞ്ചായത്തിന്
വിട്ടുകാെടുത്തിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(
ബി )
ആയതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
അറിയിക്കുമാേ?
1641.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
വില്ലേജ് ഓഫിസുകളെയാണ്
സ്മാര്‍ട്ട് വില്ലേജ് പദ്ധതിയിൽ
ഉള്‍പ്പെടുത്തി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികൾ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
1642.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്
മൂന്നാം വാര്‍ഡിലെ അംബേദ്കര്‍
കോളനിയിലെ
പട്ടികജാതിയില്‍പ്പെട്ട
ഇരുപത്തിയേഴ് കുടുംബങ്ങള്‍ക്ക്
കൊച്ചി താലൂക്കില്‍ നിന്നും
2004- ല്‍ നല്‍കിയ
പട്ടയപ്രകാരമുള്ള ഭൂമി
പോക്കുവരവ് ചെയ്ത്
കൊടുക്കുന്നതിലുണ്ടായ
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഭൂമിയുടെ പോക്കുവരവ്
എന്നത്തേക്ക് ചെയ്ത്
കൊടുക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
1643.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവന
നിർമ്മാണ ബോർഡിന്റെ
അധീനതയിലുള്ള എത്ര ഏക്കർ
സ്ഥലമാണ് യോഗാചാര്യൻ ശ്രീ.
എമ്മിന്റെ സ്ഥാപനത്തിനുവേണ്ടി
കൈമാറാൻ തീരുമാനിച്ചിട്ടുള്ളത്;
ഇത് സംബന്ധിച്ച ഫയലിന്റെ
പകർപ്പും ബന്ധപ്പെട്ട സർക്കാർ
ഉത്തരവിന്റെ പകർപ്പും
ലഭ്യമാക്കുമോ?
1644.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൂങ്ങാംപാറ
ഇക്കോടൂറിസം പദ്ധതിയ്ക്കായുള്ള
ഭൂമി കൈമാറ്റം സംബന്ധിച്ച
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
ബി )
വിളപ്പില്‍
വില്ലേജില്‍ കടുംമ്പുപ്പാറ
ടൂറിസം പദ്ധതിയ്ക്കായി ഭൂമി
കൈമാറ്റം സംബന്ധിച്ച നടപടികള്‍
വിശദമാക്കാമോ?
1645.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരമന
വെള്ളറട റോഡിനായുള്ള ഭൂമി
ഏറ്റെടുക്കല്‍ നടപടി സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; II
, III റീച്ചുകളുടെ II(1)
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള
കാരണം വ്യക്തമാക്കുമോ; ഭൂമി
ഏറ്റെടുക്കല്‍
ത്വരിതപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1646.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂടംകുളം
പവര്‍ഗ്രിഡിനായി ഏറ്റെടുത്ത
സ്ഥലത്തിന്റെ നഷ്ടപരിഹാരം
നല്‍കാന്‍ കോട്ടയം ജില്ലയില്‍
ഉണ്ടായിരുന്ന സെല്‍
നിര്‍ത്തലാക്കിയോയെന്നും
പ്രസ്തുത ഓഫീസില്‍ കൈകാര്യം
ചെയ്തിരുന്ന ഫയലുകളും
റിക്കാര്‍ഡുകളും നിലവിൽ
എവിടെയാണെന്നും അറിയിക്കുമോ;
(
ബി )
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ വാഴൂര്‍,
കങ്ങഴ, വെള്ളാവൂര്‍
വില്ലേജുകളിലായി
എത്രപേര്‍ക്കാണ് ഇനി പ്രസ്തുത
നഷ്ടപരിഹാര തുക കൈമാറാനുള്ളത്
എന്ന് അറിയിക്കുമോ; നിരവധി
പേർക്ക് ഇനിയും നഷ്ടപരിഹാര തുക
കൈമാറാനുള്ള സാഹചര്യത്തില്‍
പ്രസ്തുത ഓഫീസ്
നിര്‍ത്തലാക്കിയത്
എന്തുകൊണ്ടെന്ന് അറിയിക്കുമോ;
(
സി )
നഷ്ടപരിഹാരം
നൽകുന്നതിനായി പവര്‍ ഗ്രിഡ്
അനുവദിച്ച മൂന്ന് കോടിയിലധികം
രൂപ, പവര്‍ ഗ്രിഡ് എല്‍. എ.
തഹസില്‍ദാര്‍ ഓഫീസ് പ്രവർത്തനം
നിര്‍ത്തിയത് മൂലം
ഉപയോഗിക്കാന്‍ കഴിയാതെ കോട്ടയം
ജില്ലാ ട്രഷറിയില്‍ ഉണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
നഷ്ടപരിഹാരത്തിന്
അര്‍ഹരായവര്‍ക്ക് എത്രയും വേഗം
തുക കൈമാറുന്നതിനും അതുവരെ
പ്രസ്തുത ഓഫീസ്
പുനസ്ഥാപിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
1647.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാല
നിയോജക മണ്ഡലത്തിലെ ശ്രീ.
ജോമോന്‍ തോമസ് എന്ന വ്യക്തി
തോക്ക് ലൈസന്‍സിനായി ലാന്റ്
റവന്യൂ കമ്മിഷണറേറ്റില്‍
സമര്‍പ്പിച്ച
എല്‍.ആര്‍./8717/2022/എല്‍.ആര്‍.എ2
നമ്പര്‍ റിവ്യൂ ഹര്‍ജിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
പ്രസ്തുത ഫയല്‍ സമയബന്ധിതമായി
തീര്‍പ്പ് കല്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1648.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
താലൂക്കിൽ മധൂർ വില്ലേജിൽ
റീസർവ്വെ 191/2 ൽപ്പെട്ട
സ്ഥലത്ത് ഏതെങ്കിലും കുടുംബം
വീട് കെട്ടി
താമസിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ഭൂമിയില്‍ എത്ര കുടുംബങ്ങൾ
താമസിച്ചു വരുന്നുണ്ടെന്നും
എത്രകാലമായിട്ടാണ് താമസിച്ചു
വരുന്നതെന്നും വീട്
നിർമ്മിച്ചത് എന്നാണെന്നും
വീടുകൾക്ക് നമ്പർ ഉണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
എത്ര
വിസ്തീർണ്ണമുള്ള സ്ഥലത്താണ്
പ്രസ്തുത വീടുകൾ സ്ഥിതി
ചെയ്യുന്നതെന്നും പ്രസ്തുത
വസ്തു പതിച്ചു
കിട്ടണമെന്നാവശ്യപ്പെട്ട്
അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ഡി )
എങ്കിൽ
എപ്പോഴാണ് അപേക്ഷ ലഭിച്ചതെന്നും
അതിന്മേൽ സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ഇ )
എല്‍
5 / 19856/ 13 മധൂർ ഫയൽ
പ്രസ്തുത ഭൂമിയുമായി
ബന്ധപ്പെട്ടതാണെങ്കിൽ ആയതിന്റെ
വിശദാംശം നൽകുമോ ; പ്രസ്തുത ഫയൽ
നാളിതുവരെ
തീർപ്പായിട്ടില്ലെങ്കിൽ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(
എഫ് )
പ്രസ്തുത
റീസർവ്വെ നമ്പറിൽ താമസിച്ചു
വരുന്ന കുടുംബങ്ങൾ അർഹരാണെങ്കിൽ
അവർക്ക് എപ്പോൾ ഭൂമി പതിച്ചു
നൽകുമെന്ന് വ്യക്തമാക്കാമോ?
1649.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഞ്ചുതെങ്ങ്
പഞ്ചായത്തിലെ ഗവണ്‍മെന്റ്
കായിക്കര എല്‍.പി.എസ്. സ്ഥിതി
ചെയ്യുന്ന ഭൂമിയുടെ
വിസ്തീര്‍ണ്ണം അളന്ന്
തിട്ടപ്പെടുത്തുന്നതിനുള്ള
അപേക്ഷ ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടി വിശദമാക്കുമോ;
(
ബി )
നിലവിലുള്ള
വസ്തുവിന്റെ വിസ്തീര്‍ണ്ണം
നിര്‍ണ്ണയിച്ച് നല്‍കാത്തതു
കാരണം പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍ അനുവദിച്ച ഒരു
കോടി രൂപ ചെലവഴിക്കാനാവാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല് സ്വീകരിച്ച
നടപടി വിശദമാക്കുമോ?
1650.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കിയിലെ
ചിന്നക്കനാല്‍ വില്ലേജില്‍
ഉള്‍പ്പെട്ട റവന്യു ഭൂമിയില്‍
നിന്നും അനധികൃതമായി യൂക്കാലി
മരങ്ങള്‍ മുറിച്ച്
കടത്തുന്നതുമായി ബന്ധപ്പെട്ട
പരാതിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത അന്വേഷണ
റിപ്പോര്‍ട്ടിന്റെ വിശദാംശം
നല്‍കുമോ; ഇതില്‍ ഉള്‍പ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടി വിശദമാക്കുമോ?
1651.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ശ്രീ.
ജോണ്‍ ജോസ്, തുണ്ടത്തില്‍ വീട്,
തുണ്ടത്തില്‍, അയിരൂപ്പാറ
വില്ലേജ്, തിരുവനന്തപുരം എന്ന
വ്യക്തി ആര്‍.ഡി.ഒ ഓഫീസില്‍
ബി2/459641/2022 നമ്പരായി
സമര്‍പ്പിച്ച അപ്പീല്‍
അപേക്ഷയിന്മേൽ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷയിന്മേൽ തിരുവനന്തപുരം
താലൂക്ക് സര്‍വ്വേയറും ആര്‍ഡി.ഒ
യും അന്വേഷണവും ഹിയറിംഗും
നടത്തിയെങ്കിലും പരാതിക്കാരന്
നാളിതുവരെ കരം
ഒടുക്കുന്നതിനുള്ള അവകാശം
കിട്ടിയിട്ടില്ല എന്നതിനാൽ
ആയതിനുള്ള കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കുമോ;
(
സി )
പരാതിക്കാരന്
വസ്തുക്കരം ഒടുക്കുന്നതിനുള്ള
അവകാശം അനുവദിച്ച് നൽകുന്നതിന്
നടപടി സ്വീകരിക്കുമോ?
1652.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ പാണാവള്ളി
പഞ്ചായത്തില്‍ പൂച്ചാക്കല്‍
പോലീസ് സ്റ്റേഷന് സമീപമുള്ള
പുറമ്പോക്ക് ഭൂമി സ്വകാര്യ
വ്യക്തികള്‍ കെെവശം
വച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പുറമ്പോക്ക് ഭൂമി
തിരിച്ച് പിടിക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1653.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ പൂതക്കുളം വില്ലേജ്
ഓഫീസിന്റെ പ്രവർത്തനം
സംബന്ധിച്ച് പരിശോധന
അവശ്യപ്പെട്ട് ജനപ്രതിനിധി
നൽകിയ നിവേദനവുമായി
ബന്ധപ്പെട്ട് റവന്യൂ
കമ്മീഷണറേറ്റിൽ നിലവിലുള്ള എൽ.
ആർ - എ6 / 300455/22 എന്ന ഫയലിൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തിന്മേൽ സൗത്ത് സോൺ
വിജിലൻസ് ഡെപ്യൂട്ടി കളക്ടർ
അന്വേഷണ നടപടികൾ
ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
അന്വേഷണത്തിന് കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണമെന്തെന്ന് വിശദമാക്കുമോ?
1654.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
താലൂക്കില്‍ തേഞ്ഞിപ്പലം
വില്ലേജ്,കൊണ്ടോട്ടി
താലൂക്കില്‍ പള്ളിക്കല്‍,
ചേലെബ്ര വില്ലേജുകളില്‍
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ
ഉടമസ്ഥതയിലുള്ള ഭൂമിയുടെ
എഫ്.എം.ബി. സ്കെച്ച് പകര്‍പ്പ്
വില്ലേജ് അടിസ്ഥാനത്തില്‍
നൽകുമോ;
(
ബി )
പ്രസ്തുത
ഭൂമി പൊതു റോഡുകള്‍ക്കായോ മറ്റ്
പൊതു ആവശ്യങ്ങള്‍ക്കയോ വിട്ട്
നല്‍കിയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
1655.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ ദേവികുളം ബ്ലാേക്ക്
പഞ്ചായത്തിന് കീഴില്‍ ആരംഭിച്ച
ഡയാലിസിസ് യൂണിറ്റിന് വെെദ്യുതി
കണക്ഷന്‍ ലഭിക്കുന്നതിന് റവന്യൂ
വകുപ്പിന്റെ നിരാക്ഷേപ
പത്രത്തിനുള്ള അപേക്ഷ
ലഭിച്ചിട്ടുണ്ടാേ,
വ്യക്തമാക്കുമോ;
(
ബി )
നിരാക്ഷേപ
പത്രം നല്‍കുന്നതില്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കിൽ കാരണം വിശദമാക്കുമാേ;
(
സി )
നിരാക്ഷേപ
പത്രം നൽകുന്നതിന് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ?
1656.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ആസ്ഥാനമായി പുതിയ താലൂക്ക്
രൂപീകരിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഇതിന്മേൽ നാളിതുവരെ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ;
(
ബി )
പുതിയ
താലൂക്കുകളുടെ രൂപീകരണവും
അതിർത്തി പുനർനിർണ്ണയവുമായി
ബന്ധപ്പെട്ട്
ജില്ലാകളക്ടർമാരുടെ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
ലാൻഡ് റവന്യു കമ്മീഷണറേറ്റ്
തലത്തിൽ നിയോഗിച്ച ടീം ഇത്
സംബന്ധിച്ച് റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ; റിപ്പോർട്ടിന്മേൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
സി )
മലപ്പുറം
ആസ്ഥാനമായി പുതിയ താലൂക്ക്
രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1657.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
11-ാം
ശമ്പള പരിഷ്കരണ കമ്മീഷന്‍
നിര്‍ദ്ദേശിച്ച പ്രകാരം
വില്ലേജ് ഓഫീസര്‍മാര്‍ക്ക്
സ്പെഷ്യല്‍ അലവന്‍സ്
നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
റവന്യൂ
റിക്കവറി വില്ലേജ്
ഓഫീസര്‍മാര്‍ക്ക് പ്രസ്തുത
അലവന്‍സ് നല്‍കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വില്ലേജ് ഓഫീസര്‍മാര്‍ക്ക്
പ്രസ്തുത അലവന്‍സ്
നല്‍കുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1658.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂരഹിതരുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
ഓരോ
കുടുംബങ്ങള്‍ക്കും മൂന്ന്
സെന്റ് ഭൂമി വീതമെങ്കിലും
അനുവദിക്കുന്നതിന് ആകെ എത്ര
ഏക്കര്‍ ഭൂമി ആവശ്യമായി
വരുമെന്നാണ് കണക്കാക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ഭൂമി കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
താലൂക്ക്
ലാന്റ് ബോര്‍ഡുകളിലെയും മറ്റ്
വിവിധ ലാന്റ് ബോര്‍ഡുകളിലെയും
കേസുകള്‍ തീര്‍പ്പാക്കുന്ന
മുറയ്ക്ക് പ്രസ്തുത
ആവശ്യത്തിലേക്ക് ഭൂമി
ലഭ്യമാക്കാന്‍ കഴിയുമോ;
വിശദമാക്കാമോ?
1659.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫോര്‍ട്ടുകൊച്ചി
റവന്യൂ ഡിവിഷണല്‍ ഓഫീസര്‍
30.6.1996 ലെ ആർ.ഡിസ്.5280/96-3
ഉത്തരവ് പ്രകാരം എളകുന്നപ്പുഴ
വില്ലേജിലെ സര്‍വെ നമ്പര്‍
569/3 & 569/6 ല്‍പ്പെട്ട
2.83 ആര്‍ സ്ഥലം വിദ്യാഭ്യാസ
വകുപ്പിന് കൈമാറ്റം ചെയ്തു
നല്‍കാന്‍ ഉത്തരവായിട്ടും
പ്രസ്തുത ഭൂമി കൈമാറ്റം
ചെയ്യാത്തതിന് കാരണം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഭൂമി വിദ്യാഭ്യാസ വകുപ്പിന്
എന്ന് കൈമാറ്റം ചെയ്തു
നല്‍കുവാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
1660.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമി തരം മാറ്റൽ നടപടികളുടെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
ഭൂമി
തരം മാറ്റുന്നതിന്
സമർപ്പിക്കപ്പെട്ട
അപേക്ഷകളിന്മേൽ
മൂന്നുമാസത്തിനുള്ളിൽ നടപടി
പൂർത്തീകരിക്കും എന്ന സർക്കാർ
പ്രഖ്യാപനം നടപ്പിലാക്കാൻ
സാധിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
നടപടി
പൂർത്തീകരിക്കാനായി നിലവിൽ എത്ര
ഓൺലൈൻ അപേക്ഷകളും ഓഫ് ലൈൻ
അപേക്ഷകളും ഉണ്ടെന്നും അവ
എന്നത്തേക്ക് പൂർത്തീകരിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
1661.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാങ്കുകള്‍
ഉള്‍പ്പെടെയുള്ള ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത
വായ്പകള്‍ വിവിധ കാരണങ്ങളാല്‍
തിരിച്ചടയ്ക്കാന്‍ സാധിക്കാതെ
വരുന്ന സാഹചര്യത്തിൽ റവന്യൂ
റിക്കവറി നോട്ടീസ് ലഭിച്ചതിന്
ശേഷവും വായ്പാകുടിശ്ശിക
ഗഡുക്കളായി അടക്കാനുള്ള അവസരം
നല്‍കി വന്നിരുന്നത്
നിര്‍ത്തലാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
ആയത്
പുനസ്ഥാപിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ആയത്
പുനസ്ഥാപിക്കുന്നതുവരെ റവന്യൂ
റിക്കവറി നടപടികള്‍
നിര്‍ത്തിവയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കുമോ?
1662.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശസാൽകൃത,
സ്വകാര്യ ബാങ്കുകൾ റവന്യൂ
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കുന്ന റവന്യൂ
റിക്കവറി നടപടികൾ
നിർത്തിവയ്ക്കുന്നതിനുള്ള
വകുപ്പ് മന്ത്രിയുടെ
സവിശേഷാധികാരം
റദ്ദാക്കിക്കൊണ്ടുള്ള
കോടതിവിധികൾ നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നൽകുമോ;
(
ബി )
കോടതിവിധി
നിലവിലുണ്ടെങ്കിൽ പ്രസ്തുത
വിഷയത്തിൽ സർക്കാർ
സ്വീകരിക്കുന്ന നിലപാട്
വ്യക്തമാക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് നിർധനരായ
വായ്പക്കാർക്ക്
ആശ്വാസമേകുന്നതിനായി
സ്വീകരിച്ചിട്ടുള്ളതും
സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ
നടപടികൾ വ്യക്തമാക്കാമോ?
1663.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ 2016 ജൂൺ മുതൽ
സർക്കാർ പൊതുമേഖലാ രംഗത്ത്
വിവിധ പദ്ധതികൾക്കായി ഭൂമി
അനുവദിക്കുന്നതിന് എത്ര
അപേക്ഷകളാണ്
ലഭിച്ചിരുന്നതെന്നും ഇതില്‍
ഓരോന്നിന്റെയും നടപടികൾ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
1664.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാേസ്റ്റല്‍
ഹെെവേ റീച്ച്-1 (സൗത്ത്
ചെല്ലാനം-ഫാേര്‍ട്ട് കാെച്ചി)
ന്റെ നിര്‍മ്മാണത്തിനായുള്ള
ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ
പുരാേഗതി വിശദമാക്കുമാേ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമാേ;
(
സി )
ഭൂമിയേറ്റെടുക്കല്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും ഇതിനായി
ശേഷിക്കുന്ന നടപടിക്രമങ്ങളും
വിശദമാക്കുമാേ?
1665.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എന്റെ
ഭൂമി പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി മുഖേന പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്ന പ്രയോജനം
വ്യക്തമാക്കുമോ?
1666.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
താലൂക്കില്‍ ചുങ്കത്തറ, എടക്കര
വില്ലേജുകളിലായി സ്ഥിതി
ചെയ്യുന്ന പാലുണ്ടയിലുള്ള
നിലമ്പൂര്‍ റബ്ബര്‍ കമ്പനിയുടെ
പേരിലുള്ള തോട്ടഭൂമിയുടെ സര്‍വെ
നമ്പരുകളും വിസ്തീര്‍ണ്ണവും
ഉടമസ്ഥാവകാശവും, കെ.എല്‍.ആര്‍.
ആക്ട് പ്രകാരമുള്ള ഭൂമിയുടെ
സ്റ്റാറ്റസ്, കൈവശം തുടങ്ങിയ
വിവരങ്ങളും ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഭൂമിയുടെ അവകാശങ്ങളോ കൈവശമോ
പോക്കുവരവോ ആയി ബന്ധപ്പെട്ട്
ഏതെങ്കിലും കേസ്സുകള്‍
നിലനില്‍ക്കുന്നുണ്ടോയെന്നും
പ്രസ്തുത തോട്ടഭൂമിയിലെ തേക്ക്
ഉള്‍പ്പെടെയുള്ള വിളയല്ലാത്ത
മറ്റ് മരങ്ങളില്‍ സംസ്ഥാന
സര്‍ക്കാരിനോ കേന്ദ്ര
സര്‍ക്കാരിനോ അവകാശമുണ്ടോ
എന്നും അറിയിക്കുമോ;
(
സി )
പാലുണ്ട-മുണ്ടേരി
റോഡില്‍ കാട്ടിച്ചിറ എന്ന
സ്ഥലത്ത് നിലമ്പൂര്‍ റബ്ബര്‍
കമ്പനിയുടെ ഉടമസ്ഥതയിലുള്ള
റബ്ബര്‍ തോട്ടത്തില്‍ നിന്നും
തേക്ക് മരങ്ങള്‍
മുറിക്കുന്നതിന് അനുമതി
നല്‍കുന്നതിനായി വഴിക്കടവ്
ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍
നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക്
07.06.2022 തീയതിയായി നല്‍കിയ
ആര്‍.ഒ.വി-എ-633/19 നമ്പര്‍
കത്തിന്മേല്‍ നിലമ്പൂര്‍
തഹസില്‍ദാര്‍ സ്വീകരിച്ച
നടപടികളും നല്‍കിയ മറുപടിയും
അറിയിക്കുമോ; നടപടി
സ്വീകരിച്ചിട്ടില്ലായെങ്കില്‍
അതിനുള്ള കാരണം വിശദമാക്കുമോ?
1667.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തിലെ ഡിജിറ്റല്‍
സര്‍വ്വേയുടെ പുരോഗതി
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതൊക്കെ
വില്ലേജുകളിലാണ്
ആദ്യഘട്ടത്തില്‍ പ്രസ്തുത
സര്‍വ്വേ നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ആദ്യഘട്ട
ഡിജിറ്റല്‍ സര്‍വ്വേ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍ കഴിയും
എന്ന് അറിയിക്കാമോ?
സർവെയർ
ഗ്രേഡ് തസ്തികകളിലെ ഓൺലൈൻ
ട്രാൻസ്ഫർ
1668.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർവെ
ആൻഡ് ലാൻഡ് റെക്കോർഡ്സ്
വകുപ്പിൽ സർവെയർ ഗ്രേഡ് 1,2
തസ്തികകളിലേക്ക് ഓൺ ലൈൻ
ട്രാൻസ്ഫറിനുള്ള അപേക്ഷ
ക്ഷണിക്കുന്നത് എപ്പോഴാണെന്നും
നടപടിക്രമങ്ങൾ പൂർത്തികരിച്ച്
ട്രാൻസ്ഫർ ലിസ്റ്റ് എന്ന്
നിലവിൽ വരുമെന്നും
വ്യക്തമാക്കുമോ;
(
ബി )
എല്ലാ
ഗവണ്മെന്റ് സ്ഥാപനങ്ങളിലും
ഓൺലൈൻ മുഖേന ട്രാൻസ്ഫർ നിയമനം
നടത്താൻ നിർദേശം
നൽകിയിരുന്നിട്ടും പ്രസ്തുത
വകുപ്പിൽ പ്രസ്തുത സംവിധാനം
നടപ്പിൽ വരാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വകുപ്പിൽ 2022-ല്‍ സർവെയർ
ഗ്രേഡ് 1, ഗ്രേഡ് 2
ഉദ്യോഗസ്ഥരുടെ ഓഫ് ലൈൻ
ട്രാൻസ്ഫറിനായി അപേക്ഷ
ക്ഷണിച്ചിരുന്നോയെന്നും
പ്രസ്തുത ട്രാൻസ്ഫർ ഉത്തരവിന്റെ
കരട്, അന്തിമ ഉത്തരവ് എന്നിവ
എന്ന് നിലവിൽ വരുമെന്നും
പ്രസ്തുത ഉത്തരവ് നിലവിൽ
വരുന്നതിന് എന്തെങ്കിലും നിയമ
തടസ്സം ഉണ്ടോ എന്നും
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
വകുപ്പിൽ വർക്കിംഗ്
അറേഞ്ച്മെന്റിലൂടെ സർവെയർ
ഗ്രേഡ് 1,ഗ്രേഡ് 2 തസ്തികകളിൽ
14 ജില്ലകളിലെ വിവിധ ഓഫീസുകളിൽ
ജോലി ചെയ്യുന്ന സർവ്വേ
വകുപ്പിലെ ഉദ്യോഗസ്ഥരുടെ
എണ്ണവും അവരുടെ ലീന്‍ ഓഫീസ്
ഏതാണെന്നും എത്ര നാളായി അവർ
പ്രസ്തുത ജോലി ചെയ്യുന്നു
എന്നും വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
തസ്തികകളിൽ 3 വർഷമോ അതിലധികമോ
കാലം ഒരേ ഓഫീസിലോ അതിന്റെ
15കി.മീ. പരിധിയിലോ തന്നെ
ജോലിചെയ്യുന്നതായ എത്ര പേർ
ഉണ്ടെന്ന് ജില്ല തിരിച്ച്
വിശദമാക്കുമോ;
(
എഫ് )
ഡിജിറ്റൽ
സർവെ മികച്ച രീതിയിൽ
നടക്കുന്നതിന് വർക്കിംഗ്
അറേഞ്ച്മെന്റിൽ വർക്ക്
ചെയ്യുന്ന സർവ്വേ വകുപ്പിലെ
സർവെയർ ഗ്രേഡ് 1, 2 ഉദ്യോഗസ്ഥരെ
തിരികെ നിയമിക്കാൻ
ആലോചിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
1669.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡിജിറ്റല്‍
സര്‍വ്വേയുടെ ആദ്യഘട്ടത്തില്‍
കാേഴിക്കാേട് ജില്ലയിലെ എത്ര
വില്ലേജുകളാണ്
തെരഞ്ഞെടുക്കപ്പെട്ടത്;
(
ബി )
ആദ്യ
ഘട്ടം എത്ര സമയത്തിനകം
പൂര്‍ത്തികരിക്കാന്‍
സാധിക്കുമെന്നറിയിക്കുമോ;
(
സി )
രണ്ടാം
ഘട്ടം ഡിജിറ്റല്‍ സര്‍വ്വേ
നടത്തുന്നതിനുള്ള വില്ലേജുകളെ
തിരഞ്ഞെടുത്തിട്ടുണ്ടാേ;
എങ്കില്‍ രണ്ടാം ഘട്ടത്തിൽ
ഉൾപ്പെട്ട കാേഴിക്കാേട്
ജില്ലയിലെ വില്ലേജുകളുടെ പേര്
ലഭ്യമാക്കുമാേ?
1670.
ശ്രീ.
പി.വി.അൻവർ
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍
റീസര്‍വെ നടത്തുന്നതിൽ
ജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി
സർവേ സഭ എന്ന പേരില്‍
ഗ്രാമസഭകള്‍ ചേരുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഇപ്രകാരം
സർവേ സഭകള്‍ ചേരുന്നതിന്
പ്രത്യേകം മാര്‍ഗ്ഗരേഖ
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
ഉടമസ്ഥതയുള്ള ഭൂമിയോടൊപ്പം
സര്‍ക്കാര്‍ ഭൂമിയല്ലാത്തതും
തര്‍ക്കമില്ലാത്ത കൈവശത്തോടു
കൂടിയതുമായ അധിക ഭൂമി കാണുന്ന
സാഹചര്യത്തില്‍ അതിനുകൂടി
ഉടമസ്ഥത നല്‍കുന്ന നിയമം
നിലവിലുണ്ടോ; ഇത്തരത്തിലുള്ള
കൈവസർവ്വേശങ്ങള്‍ക്ക് കൂടി
ഉടമസ്ഥത നല്‍കുന്ന ഒരു
സെറ്റില്‍മെന്റ് ആക്റ്റ്
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
1671.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡിജിറ്റല്‍
റീസര്‍വേ നടപടികള്‍ നിലവിൽ ഏത്
ഘട്ടത്തിലാണെന്നും പ്രസ്തുത
സര്‍വേ നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
1966-ല്‍ ആരംഭിച്ച റീസര്‍വേ
നടപടികള്‍ പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
ഡിജിറ്റല്‍ സര്‍വേ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിലൂടെ
എന്തെല്ലാം സൗകര്യങ്ങളും
സേവനങ്ങളുമാണ്
ലഭ്യമാവുകയെന്നറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
1672.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി
എത്ര വില്ലേജുകളില്‍ സര്‍വെ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
ചിറയിന്‍കീഴ്
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഏതൊക്കെ വില്ലേജുകളില്‍
പ്രസ്തുത സര്‍വെ നടപടികള്‍
ആരംഭിച്ചിട്ടുണ്ട്; അവയുടെ
പുരോഗതി വിശദമാക്കുമോ?
1673.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
എം മുകേഷ്
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകളുടെ ഭൂസംബന്ധമായ
സേവനങ്ങള്‍ സംയോജിപ്പിച്ച്
ഏകജാലക ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ ജനങ്ങളിൽ
എത്തിക്കുന്നതിന് ഡിജിറ്റല്‍
റീസര്‍വെ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിലൂടെ
സാധ്യമാകുമോയെന്ന്
വിശദമാക്കുമോ;
(
ബി )
ഇതിനായി
പ്രത്യേക പോര്‍ട്ടല്‍
തയ്യാറാക്കിയിട്ടുണ്ടോ; ഭൂ
സംബന്ധമായ ക്രയവിക്രയങ്ങള്‍
പൂര്‍ണ്ണമായും സുതാര്യമാക്കാന്‍
പ്രസ്തുത സംവിധാനം മുഖേന
കഴിയുമോ; വിശദാംശം നല്‍കുമോ;
(
സി )
ഭൂമിയുടെ
ഉടമസ്ഥതയും കൃത്യതയോടെയുള്ള
അളവും ഡിജിറ്റല്‍ സര്‍വെയിലൂടെ
ലഭ്യമാക്കുന്നതിന് ഭൂവുടമകളുടെ
പങ്കാളിത്തവും സഹകരണവും
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഭൂവുടമസ്ഥരുടെ സാന്നിധ്യത്തില്‍
സര്‍വെ നടത്തുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
1674.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവന്‍ ഭൂമിയും ഡിജിറ്റലായി
അളന്ന് സമഗ്ര ഭൂരേഖ
തയ്യാറാക്കുന്നതിനായി ആരംഭിച്ച
ഡിജിറ്റല്‍ റീസര്‍വേ
പരിപാടിയുടെ ഒരു മാസത്തെ
പ്രവര്‍ത്തനം സർക്കാർ എപ്രകാരം
വിലയിരുത്തുന്നുവെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
സര്‍വേയ്ക്കായി ഉപയോഗിക്കുന്ന
ആധുനിക സങ്കേതങ്ങളുടെ വിശദാംശം
നല്‍കുമോ; പൊതുജനങ്ങളുടെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിക്കുന്ന നടപടി
വിശദമാക്കുമോ;
(
സി )
ഭൂമി
സര്‍വേ സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുള്ള പരാതികളും
ആശങ്കകളും പരിഹരിക്കുന്നതിനായി
സംവിധാനം
ഒരുക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
1675.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി.വി.അൻവർ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാല്
വര്‍ഷത്തിനുള്ളില്‍ ആധുനിക
സാങ്കേതിക വിദ്യാധിഷ്ഠിതമായി
സമഗ്ര ഭൂരേഖ
തയ്യാറാക്കുന്നതിനായി ആരംഭിച്ച
എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ
പദ്ധതിയില്‍ സുതാര്യത
ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക
ദൂരീകരിക്കുന്നതിന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
സര്‍വെ സഭകള്‍ സംഘടിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
രീതിയെയും അതിനായുള്ള സാങ്കേതിക
സംവിധാനങ്ങളെയും കുറിച്ച്
വിശദമാക്കുമോ;
(
സി )
ഭൂവിവരങ്ങള്‍
സമഗ്രമാക്കുന്നതിന് സര്‍വെ
വിവരങ്ങള്‍ വില്ലേജ്
രജിസ്ട്രേഷന്‍ രേഖകളുമായി
സാങ്കേതിക വിദ്യാധിഷ്ഠിതമായി
സംയോജിപ്പിക്കാൻ
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ?
1676.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാെച്ചി
നിയാേജക മണ്ഡലത്തില്‍
നടന്നുവരുന്ന ഡിജിറ്റല്‍ റീ
സര്‍വ്വേയുടെ പുരാേഗതി
വിശദമാക്കുമാേ;
(
ബി )
ആദ്യഘട്ടത്തില്‍
ഉള്‍പ്പെട്ട ഇടകാെച്ചി,
പള്ളുരുത്തി താേപ്പുംപടി,
ഫാേര്‍ട്ട് കാെച്ചി,
മട്ടാഞ്ചേരി വില്ലേജുകളിലെ
റീസര്‍വ്വേ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കുമാേ;
(
സി )
രണ്ടാംഘട്ട
റീസര്‍വ്വേ എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമാേ?
1677.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന ഡിജിറ്റൽ സർവേ
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
സർവേയോടൊപ്പം
ഭൂമിസംബന്ധമായ മറ്റെന്തെല്ലാം
വിവരങ്ങൾ
ശേഖരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഭൂമിയുടെ
ഉടമസ്ഥതയും കൃത്യമായ അളവും
ഡിജിറ്റൽ സർവേയിലൂടെ
സാധ്യമാക്കുന്നതിന് ഭൂവുടമകളുടെ
സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
1966
-ൽ ആരംഭിച്ച കൺവെൻഷണൽ റീസർവേ
നടപടികൾ പൂർത്തിയാക്കിയ
സ്ഥലങ്ങളിൽ റീസർവേ
സംബന്ധിച്ചുള്ള പരാതികൾ
ഡിജിറ്റൽ സർവേയിലൂടെ
പരിഹരിക്കാൻ കഴിയുമോയെന്ന്
വിശദമാക്കുമോ;
(
ഇ )
പ്രസ്തുത
ഡിജിറ്റൽ സർവേ പൂർത്തീകരിച്ചു
കഴിയുമ്പോൾ റവന്യൂ, സർവേ,
രജിസ്ട്രേഷൻ രേഖകൾ ഒരേ
പോർട്ടലിലൂടെ ഏകോപിപ്പിച്ച്
ഭൂമി കൈമാറ്റവും പോക്കുവരവും
നടത്താനാവുമോ; വിശദമാക്കുമോ?
1678.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മരാമത്ത്
പണികള്‍ നടക്കുമ്പോള്‍
പുറമ്പോക്ക് അളന്ന്
തിട്ടപ്പെടുത്തുന്നതിന്
താലൂക്ക് സര്‍വെയര്‍മാരുടെ
സേവനം സമയബന്ധിതമായി
ലഭിക്കാത്തതിനാൽ പ്രസ്തുത
പ്രവൃത്തികള്‍ നടത്തുന്നതിന്
കാലതാമസവും തര്‍ക്കങ്ങളും
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1679.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ താലൂക്കുകളിലെ ലോക്കല്‍
ലവല്‍ മോണിറ്ററിംഗ്
കമ്മിറ്റികളിൽ ഭൂമി തരം
മാറ്റുന്നതുമായി ബന്ധപ്പെട്ട്
എത്ര അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നറിയിക്കാമോ;
(
ബി )
തീര്‍പ്പ്
കല്പിക്കപ്പെട്ട അപേക്ഷകളുടെ
എണ്ണം വ്യക്തമാക്കാമോ;
(
സി )
അപേക്ഷകൾ
തീര്‍പ്പാക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1680.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.
എന്‍. ലക്ഷം വീട് പദ്ധതി
പ്രകാരം നിര്‍മ്മിച്ചതും
നിലവില്‍ ശോച്യാവസ്ഥയിലുമുള്ള
ഇരട്ടവീടുകള്‍ പുനരുദ്ധാരണം
ചെയ്ത് ഒറ്റ
വീടുകളാക്കുന്നതിനായി നിവേദനം
ലഭിച്ചിട്ടുണ്ടോ,
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1681.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മെഡിക്കല്‍ കാേളേജുകളിൽ
പ്രവേശിപ്പിക്കപ്പെടുന്ന
രാേഗികളുടെ
കൂട്ടിരുപ്പുകാര്‍ക്കായി
മെഡിക്കല്‍ കാേളേജുകള്‍ക്ക്
സമീപം നടപ്പാക്കുന്ന ആശ്വാസ്
വാടക വീട് പദ്ധതിപ്രകാരം
ഏതാെക്കെ മെഡിക്കല്‍
കാേളേജുകളോടനുബന്ധിച്ച്
ഇതിനാേടകം പ്രസ്തുത പദ്ധതി
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
പദ്ധതിയുടെ പ്രവര്‍ത്തനം
എങ്ങനെയാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
ആലപ്പുഴ
മെഡിക്കല്‍ കാേളേജിലെ പ്രസ്തുത
പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന
പുരാേഗതി വ്യക്തമാക്കാമാേ?
1682.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവന
നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ ഭവന
നിർമ്മാണ പദ്ധതിയിൽ 2021-22
സാമ്പത്തിക വർഷം അനുവദിച്ച തുക,
റിലീസ് ചെയ്ത് നൽകിയ തുക എന്നിവ
വ്യക്തമാക്കാമോ;
(
ബി )
ഭവന
നിർമ്മാണ ബോർഡിന്റെ ആശ്വാസ്
വാടക വീട് പദ്ധതിയിൽ 2021-22
സാമ്പത്തിക വർഷത്തിൽ അനുവദിച്ച
തുക, റിലീസ് ചെയ്ത് നൽകിയ തുക
എന്നിവ വ്യക്തമാക്കാമോ;
(
സി )
ഭവന
നിർമ്മാണ ബോർഡിന്റെ ദുർബല -
താഴ്ന്ന വരുമാനക്കാർക്കായുള്ള
ഭവന പദ്ധതിയിൽ 2021-22
സാമ്പത്തിക വർഷത്തിൽ അനുവദിച്ച
തുക, റിലീസ് ചെയ്ത് നൽകിയ തുക
എന്നിവ വ്യക്തമാക്കാമോ?
1683.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
പ്രധാന പട്ടണങ്ങളില്‍ ഹൗസിംഗ്
ബോര്‍ഡിന്റെ നേതൃത്വത്തില്‍
ആധുനിക രീതിയിലുള്ള
ഹൗസിംഗ്ഫ്ലാറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(
ബി )
പുതുതായി
നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍
ആധുനിക സൗകര്യങ്ങളോടെ
നിര്‍മ്മിക്കുന്നതിന് നിര്‍ദേശം
നല്‍കുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
|
|
|
|
|
|
|
|