UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

616.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന് നിയമപരമായി ആവശ്യമായ സഹായം നല്‍കുന്ന കാര്യത്തില്‍ നിലവിലുള്ള നിയമ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമ ഉപദേശം ലഭിക്കുന്നതിനായി ഏതെല്ലാം കാര്യങ്ങളില്‍ പുറത്തുനിന്നുള്ള നിയമ വിദഗഗ്ദ്ധരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;
( സി )
പ്രസ്തുത നിയമ വിദഗദ്ധര്‍ ഓരോ കാര്യത്തിലും നല്‍കിയ നിയമ ഉപദേശങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് പ്രസ്തുത തുക ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ?
617.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയമ വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; മറ്റ് തസ്തികകളില്‍ നിയമനത്തിനായി അവലംബിച്ച മാർഗ്ഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയത്; വിശദാംശം വ്യക്തമാക്കുമോ?
618.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാത്തത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടോ; എങ്കിൽ ആരിൽ നിന്നാണ് നിയമോപദേശം തേടിയത്; ഓരോ ബില്ല് സംബന്ധിച്ചും ലഭിച്ച നിയമോപദേശം എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നിയമോപദേശത്തിന് എത്ര തുക ഫീസായി നൽകി എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
619.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ഏതൊക്കെ കേസുകളിൽ നിയമോപദേശം തേടിയിട്ടുണ്ട്; ഓരോ കേസിലും ലഭിച്ച നിയമോപദേശം എന്താണെന്നും നിയമോപദേശം തേടിയത് ആരിൽ നിന്നാണെന്നും അനുവദിച്ച ഫീസ് എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
620.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഏതൊക്കെ കേസുകളിൽ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ട്; ഓരോ കേസിലും ഹാജരായ അഭിഭാഷകർ ആരൊക്കെയാണ്; ഓരോരുത്തർക്കും ഫീസിനത്തിലും യാത്രാപ്പടിയായും മറ്റ് ആനുകൂല്യങ്ങളായും അനുവദിച്ച തുക ഇനം തിരിച്ച് വ്യക്തമാക്കുമോ; ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
621.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം അറിയിക്കാമോ;
( ബി )
ഇത് എത്രത്തോളം ഫലപ്രാപ്തിയില്‍ വന്നിട്ടുണ്ടെന്ന പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ?
622.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും, അവ എന്തൊക്കെയാണ് ഉല്പാദിപ്പിക്കുന്നതെന്നും വിശദമാക്കാമോ ;
( ബി )
ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ആവശ്യമായ സ്ഥലത്തിന് പുറമെയുള്ള സ്ഥലങ്ങളില്‍ മറ്റ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ ലേലത്തിലുടെ മറ്റ് വ്യവസായികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തില്‍ പാലക്കാട് ജില്ലയില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
623.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ പഴയ ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളായി മാറ്റുന്നതിന് കേരള ഓട്ടാേ മാെബെെല്‍സ് ലിമിറ്റഡ് ഏതെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍ കെ.എസ്.ആര്‍.ടി.സി. യുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടാേയെന്ന് വിശദമാക്കാമാേ?
624.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ ടെക്സ്റ്റെയില്‍സ് ഇനിയും തുറന്ന് പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എന്‍.ടി.സി. യ്ക്ക് കൈമാറിയ അളഗപ്പ ടെക്സ്റ്റെയില്‍സ് തുറന്ന് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത സ്ഥലം സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നതിനും പുതിയ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
625.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ സി.എല്‍.ആര്‍ വിഭാഗം ജീവനക്കാര്‍ക്ക് വിരമിച്ചപ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിന്‍ഫ്രയില്‍ നിന്നും ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ആയത് എന്നേക്ക് കൊടുത്തു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത് ; ഇത്തരത്തിലുള്ള എത്ര തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യങ്ങളാണ് പിടിച്ച് വച്ചിരിക്കുന്നത് എന്ന് വിശദമാക്കുമോ ;
( ബി )
വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം എത്ര ജീവനക്കാരെ പുനര്‍നിയമിച്ചു എന്ന് വ്യക്തമാക്കാമോ; ഇവര്‍ക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ മുഴുവനും നല്‍കി കഴിഞ്ഞോ വ്യകതമാക്കുമോ ;
( സി )
ശ്രീ. വി. എസ്സ്. വിശ്വംഭരന്‍, തണ്ണിപ്പള്ളീല്‍ വീട്, ഇറുമ്പയം പി.ഒ, തലയോലപ്പറമ്പ്, വൈക്കം, കോട്ടയം എന്ന അപേക്ഷകൻ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നുകാണിച്ച് ബഹു. വ്യവസായ വകുപ്പു മന്ത്രിക്ക് IN 210900299 തീയതി 31/8/2021 ല്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം അതിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം വിശദീകരിക്കാമോ; കമ്പനിയുടെ പേപ്പര്‍ പ്രോഡക്ട്സ് ഉല്‍പ്പാദനം ഏതു രീതിയില്‍ നടക്കുന്നു; ഇതിന്റെ മാര്‍ക്കറ്റിംഗ് ഏതു രീതിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദീകരിക്കാമോ?
626.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന ലാഭം നേടിയവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
മുന്‍ സാമ്പത്തിക വര്‍ഷം ഏതൊക്കെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചതെന്ന് വിശദമാക്കാമോ;
( സി )
കഴിഞ്ഞ പത്ത് വര്‍ഷകാലയളവില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
627.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓരോ പൊതുമേഖലാ സ്ഥാപനവും 2016-17 മുതൽ 2021-22 വരെയുള്ള കാലയളവിൽ റിയാബിന് സമർപ്പിച്ച കണക്കുകൾ പ്രകാരമുള്ള ഓരോ വർഷത്തെയും പ്രവർത്തന ലാഭവും നഷ്ടവും എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ 2016-17, 2017-18, 2018-19, 2019-20, 2020-21, 2021-22 എന്നീ വർഷങ്ങളിലെ ഓഡിറ്റ് പൂർത്തിയായശേഷമുള്ള കണക്കുകൾ പ്രകാരമുള്ള പ്രവർത്തന ലാഭവും നഷ്ടവും എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തന നഷ്ടം കുറച്ചു കാണിക്കാനായി റിയാബിന് നൽകിയ കണക്കുകളിൽ നിന്നും വ്യത്യസ്തമായി ഓഡിറ്റിനു ശേഷമുള്ള കണക്കുകൾ പ്രകാരം 2016-17, 2017-18, 2018-19, 2019-20, 2020-21, 2021-22 വർഷങ്ങളിൽ അമ്പത് ലക്ഷം രൂപയിലധികം പ്രവർത്തന നഷ്ടം ഉണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നും; ഓരോ പൊതു മേഖലാ സ്ഥാപനത്തിലും എത്ര ലക്ഷം രൂപയുടെ വർദ്ധനവ് ഉണ്ടായെന്നും; ടി കാലയളവിൽ തെറ്റായ കണക്കുകൾ നൽകിയ മാനേജിങ് ഡയറക്ടർമാർ ആരൊക്കെയാണെന്നും എന്തുകൊണ്ടാണ് റിയാബിന് നൽകിയ കണക്കുകളിൽ നിന്നും ഓഡിറ്റിന് ശേഷമുള്ള കണക്കുകളിൽ ഭീമമായ വർധനവ് ഉണ്ടായതെന്നും വ്യക്തമാക്കുമോ;
( ഡി )
ഓരോ പൊതു മേഖലാസ്ഥാപനത്തിന്റെയും പ്രവർത്തന അവലോകനം വ്യവസായ വകുപ്പ് നേരിട്ടും റിയാബ് മുഖേനയും നിരവധി തവണ വിശകലനം ചെയ്യുന്നുണ്ടെങ്കിലും പ്രവർത്തന നഷ്ടം കുറച്ച് കാണിക്കാനായി തെറ്റായ കണക്കുകൾ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ കണക്കുകൾ പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ റിയാബിന് നൽകിയ കണക്കുകളും ഓഡിറ്റ്‌ റിപ്പോർട്ടിലെ കണക്കുകളും താരതമ്യം ചെയ്ത് തെറ്റായ കണക്കുകൾ നൽകിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമോ?
628.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി യു പ്രതിഭ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവിൽ വന്നതിനുശേഷം ഇന്ത്യന്‍ സൈന്യവുമായും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യുമായും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ഇത്തരത്തില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ പ്രകാരം ഇന്ത്യന്‍ സേനയുടെ ഉപയോഗത്തിലേക്കായി നിര്‍മ്മിച്ചു നല്‍കിയ സങ്കേതങ്ങള്‍ സംബന്ധിച്ച് വിശദാംശം നല്‍കുമോ;
( സി )
ഇത്തരത്തില്‍ സങ്കീര്‍ണ്ണവും തന്ത്ര പ്രധാനവുമായ ഉപകരണങ്ങളും സങ്കേതങ്ങളും വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും ആവശ്യമായ നിലയില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിന് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
629.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ആറാലുംമൂട് കേരളാ ആട്ടോമൊബെെല്‍സില്‍ 2021-22 വര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര തുക ആണ് വിനിയോഗിച്ചതെന്ന് വിശദമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ആണ് തുക അനുവദിച്ചത് ; വിശദമാക്കാമോ;
( സി )
കേരളാ ആട്ടോമൊബെെല്‍സില്‍ 2022-23 വര്‍ഷത്തിലെ പദ്ധതികള്‍ ഏതൊക്കെ; വ്യക്തമാക്കാമോ?
630.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ച കുറ്റ്യാടി നാളികേര പാര്‍ക്കിനായുള്ള പ്രവൃത്തികള്‍ ഏത് ഘട്ടത്തില്‍ ആണെന്ന വിശാദാംശം അറിയിക്കുമോ;
( ബി )
2021 ജൂണ്‍ മുതല്‍ നാളിതുവരെയായി എന്തൊക്കെ പ്രവൃത്തികള്‍ ആണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ അടങ്കല്‍ തുകയും കരാര്‍ കാലാവധിയും എത്രയാണെന്നും ആയത് എന്നത്തേക്ക് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ?
631.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേരളത്തിൽ എത്ര ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്; എത്ര ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചു പൂട്ടി; വിശദാംശം നൽകുമോ?
632.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങളാക്കാന്‍ കഴിയുന്ന ആശയങ്ങള്‍ നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ആശയങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ആശയങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അവയില്‍ സമ്മാനര്‍ഹരെ കണ്ടെത്തുന്നതിന് അവലംബിക്കുന്ന രീതി ഏതാണെന്ന് വ്യക്തമാക്കുമോ?
633.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു വര്‍ഷം ഒരു ലക്ഷം' സംരംഭങ്ങള്‍ എന്ന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇതിൽ ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ മണലൂര്‍ മണ്ഡലത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയിലൂടെ മണലൂര്‍ മണ്ഡലത്തില്‍ ഇതുവരെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം എത്ര നിക്ഷേപം ലഭിച്ചിട്ടുണ്ട്;
( ഇ )
ഈ പദ്ധതി പ്രകാരം വായ്പ നല്‍കുന്നതിന് ബാങ്കുകളുടെ സഹകരണം തൃപ്തികരമാണോ; വിശദാംശം ലഭ്യമാക്കാമോ?
634.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ. റ്റി. അനുബന്ധ മേഖലയില്‍ വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നെന്ന് വ്യക്തമാക്കുമോ;
( സി )
കാര്‍ ഫാക്ടറികള്‍ ഉള്‍പ്പെടെ നമ്മുടെ സംസ്ഥാനത്ത് ആരംഭിക്കാന്‍ കഴിയുന്ന പരമാവധി വ്യവസായങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഇന്‍വെസ്റ്റേഴ്സ് മീറ്റ്‌ സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
635.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവന മേഖയില്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതികള്‍ നിലവിലുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
636.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
കേരളത്തില്‍ സംരഭം നടത്തി ബിസ്സിനസ്സ് രംഗത്ത് മികവു കാട്ടിയവര്‍ അവരുടെ പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാതെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നമ്മുടെ സംസ്ഥനത്തെ വ്യവസായ എസ്റ്റേറ്റുകളില്‍ ഭൂമി പാട്ടത്തിനു നല്‍കുന്നതിന്റെ നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; വ്യവസായികള്‍ക്ക് സുഗമമായി സംരംഭം നടത്താന്‍ പാകത്തില്‍ വ്യവസായ എസ്റ്റേറ്റുകളിലടക്കം നയരൂപീകരണത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
തൊഴിലുടമയെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകളുള്ള തൊഴില്‍ നിയമങ്ങളും അശാസ്ത്രീയമായ മിനിമം വേജസ് ആക്ടും കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
637.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ല്‍ ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തെ തുടർന്ന് പ്രഖ്യാപിച്ച മുന്നൂറ് കോടി രൂപയുടെ വ്യവസായം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സന്ദർശനത്തിന്റെ ഭാഗമായി കേരളത്തില്‍ നീറ്റാ ജലാറ്റില്‍ കമ്പനി ഇരുന്നൂറ് കോടി രൂപയുടെയും ടെറുമോ കോര്‍പറേഷന്‍ നൂറ് കോടി രൂപയുടെയും നിക്ഷേപം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
638.
ശ്രീ വി ജോയി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ രംഗത്ത് കൂടുതല്‍ നിക്ഷേപം ആര്‍ജ്ജിക്കുന്നതിനും താെഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഒരു ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് ഈ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള വ്യവസായ വാണിജ്യ നയത്തില്‍ കേരള ബ്രാന്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് നിക്ഷേപ പ്രാേത്സാഹന പദ്ധതികള്‍ക്കായി മുന്നാേട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമാേ;
( ബി )
കേരളം എന്ന ബ്രാന്‍ഡിനെ വളര്‍ത്തുന്നതിനും പരിപാേഷിപ്പിക്കുന്നതിനുമായി ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമാേ; വിശദമാക്കാമാേ;
( സി )
വ്യവസായ പുരാേഗതിയ്ക്കും താെഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മുന്‍തൂക്കം നല്‍കി രൂപീകരിച്ചിട്ടുള്ള വ്യവസായ വാണിജ്യ നയ രൂപീകരണത്തില്‍ കേരള ബ്രാന്‍ഡുമായി ബന്ധപ്പെട്ട പരിസ്ഥിതി സൗഹൃദ നിക്ഷേപം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുമാേ?
639.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് സൂചികയില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ കേരളത്തിന്റെ സ്ഥാനം എത്രയായിരുന്നു; ഈ വര്‍ഷം എത്രയാണ് സ്ഥാനം;
( ബി )
ജനസാന്ദ്രതയേറിയ കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ കണ്ടെത്തി, കേരളത്തിന്റെ വ്യവസായ വളര്‍ച്ച ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടി വ്യകതമാക്കാമോ;
( സി )
ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി മുന്നോട്ട് വെക്കുമ്പോള്‍, ഇത് നടപ്പാക്കുന്നതിനും; ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
640.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്തുണ്ടായ നിക്ഷേപങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;പ്രവര്‍ത്തനപുരോഗതി;
( ബി )
സംസ്ഥാനത്ത് പുതിയതായി ആരംഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
( ഡി )
നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ നിക്ഷേപ രംഗത്ത് കേരളത്തിന്റെ സ്ഥാനം എത്രയെന്ന് വിശദമാക്കാമോ ; കാര്‍ഷിക മേഖലയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( എഫ് )
വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന് വ്യവസായ വകുപ്പിന് പ്രത്യേക പദ്ധതി ആലോചനയിലുണ്ടോയെന്ന് വിശദമാക്കാമോ?
641.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിന് കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്ന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് അനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ;
( സി )
അനുമതി നല്‍കാത്ത എത്ര അപക്ഷേകള്‍ ബാക്കിയുണ്ട് എന്ന് വ്യക്തമാക്കുമോ; അനുമതി നല്‍കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ?
642.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്ള യുവജനങ്ങളുടെ തൊഴിലും വരുമാനവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഗ്രാമീണ മേഖലയിൽ സംരംഭകർക്കാവശ്യമായ പരിശീലനവും ബിസിനസ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സഹായവും നൽകാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഈ പദ്ധതി സംസ്ഥാനത്ത് എത്രത്തോളം പുതിയ തൊഴിലവസരങ്ങളും സംരംഭകർക്ക് വരുമാനവും ഉറപ്പാക്കാൻ സഹായകമായിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
സംരംഭ വികസനത്തിൽ പ്രത്യേക പരിശീലനം നേടിയ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭക പദ്ധതി നടപ്പിലാക്കുന്നതിനായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
643.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദേശ വ്യവസായ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി 2016 മുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ വിദേശയാത്രകൾ നടത്തിയിരു​ന്നോ;
( ബി )
ഈ യാത്രകളുടെ ഫലമായി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്നറിയിക്കാമോ;
( സി )
നിക്ഷേപ വാഗ്ദാനങ്ങളിൽ തുടർനടപടി സ്വീകരിച്ചു വരുന്നതിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ഡി )
ഈ വർഷത്തെ യാത്രയുടെ ഫലമായി എത്ര കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നറിയിക്കാമോ?
644.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതു തലമുറ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി എത്ര പുതു സംരംഭകരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്; ജില്ല തിരിച്ച് കണക്കുകള്‍ നല്‍കാമോ;
( ബി )
ഇത്തരം സംരംഭകര്‍ക്ക് വകുപ്പ് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത് വിശദമാക്കാമോ?
645.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് പ്ലോട്ടിൽ വഞ്ചി ക്ലേ മൈൻസിന്റെ 4.3 ഏക്കർ ഭൂമിയിൽ വ്യവസായ സമുച്ചയം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ ബഹുനില വ്യവസായ സമുച്ചയം നിർമ്മിക്കുന്നതിനായി റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
646.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ (2016-21) കാലയളവ് മുതല്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമാേ;
( ബി )
മണ്ഡലത്തില്‍ എത്ര ചെറുകിട സംരംഭകര്‍ക്ക് വ്യവസായ വകുപ്പ് സഹായങ്ങളും അനുമതിയും നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമാേ?
647.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വയനാട് ജില്ലയില്‍ ആരംഭിച്ച സ്വയം സംരംഭങ്ങളുടെ കണക്ക് വ്യക്തമാക്കാമോ;
( ബി )
പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത് വഴി ജില്ലയില്‍ എത്ര പേര്‍ക്ക് പ്രത്യക്ഷമായും എത്ര പേര്‍ക്ക് പരോക്ഷമായും താെഴില്‍ ലഭിച്ചു എന്ന കണക്ക് ലഭ്യമാക്കാമോ;
( സി )
ജില്ലയിൽ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ച താലൂക്ക് ഏതാണെന്ന് അറിയിക്കാമോ?
648.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിൽ വ്യവസായ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതുതായി എത്ര വ്യവസായ സംരംഭങ്ങൾ ആരംഭിച്ചുവെന്ന വിശദാംശം ലഭ്യമാക്കുമോ; ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനും പ്രവാസികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
വ്യവസായ സംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
649.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ബീച്ച് റോഡിൽ കെ.എസ്.ഐ.ഡി.സിക്ക് എത്ര ഏക്കർ സ്ഥലം സ്വന്തമായുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് പുതിയ വ്യവസായ സംരംഭം തുടങ്ങാൻ ഉദ്ദേശമുണ്ടോയെന്നും ഏത് തരത്തിലുള്ള സംരംഭമാണ് ആരംഭിക്കുകയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത വ്യവസായ സംരംഭത്തിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും എസ്റ്റിമേറ്റ് തുക എത്രയാണെന്നും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
എത്രപേർക്ക് തൊഴിൽ ലഭിക്കുന്ന സംരംഭമാണിതെന്നും ആയത് എപ്പോൾ യാഥാർഥ്യമാകുമെന്നും വ്യക്തമാക്കാമോ?
650.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ ഏതെല്ലാം; എത്ര പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
651.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ തനത് ലാപ് ടോപ് സംരംഭമായ കോക്കോണിക്സ് പദ്ധതി പ്രകാരം എത്ര ലാപ് ടോപ്പുകൾ നാളിതുവരെ നിർമ്മിച്ചിട്ടുണ്ടെന്നും ഇതിൽ എത്രയെണ്ണം വിറ്റഴിഞ്ഞിട്ടുണ്ടെന്നും ലാപ് ടോപ്പിന്റെ വില എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഏതൊക്കെ കമ്പനികളുമായാണ് കരാർ ഉണ്ടാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കമ്പനികളുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ വിശദമാക്കാമോ;
( ഡി )
ലാപ് ടോപ്പുകൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് പുതിയ ലാപ് ടോപ് ഇറക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
652.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ 2016 മുതല്‍ ആരംഭിച്ച വ്യവസായ സംരംഭങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സംരംഭങ്ങൾക്ക് സർക്കാർ നൽകിയ സഹായങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കർണാടകയിലെ മംഗലാപുരം നഗരത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി നിക്ഷേപകരെ ആകർഷിക്കാൻ മഞ്ചേശ്വരത്ത് നിക്ഷേപ സംഗമം സംഘടിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
653.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബര്‍ അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ പുതിയ സംരംഭമായ കേരള റബര്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കെെത്തറി എന്നീ മേഖലയുടെ സമഗ്ര വളര്‍ച്ചക്ക് സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
654.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട് തരൂര്‍ മണ്ഡലത്തിലെ കല്ലേപ്പുള്ളി റൈസ് മില്ലിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റൈസ് മില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാത്തത് മൂലം നിര്‍മ്മാണത്തിന് അധിക തുക ആവശ്യമായി വരുമോയെന്ന് വ്യക്തമാക്കാമോ;
( സി )
2022 ഡിസംബര്‍ മാസം കല്ലേപ്പുള്ളി റൈസ് മില്‍ ട്രയല്‍ റണ്‍ നടത്താന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
റൈസ് മില്‍ കാലതാമസം കൂടാതെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് കെല്‍പാം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
655.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെൽട്രോൺ ഗ്രൂപ്പ് കമ്പനികളിലെ വിവിധ യൂണിറ്റുകളിൽ അപ്രന്റീസ് ട്രെയികളായി നിയമിക്കുന്നവരെ ട്രെയിനിങ് കാലാവധി പൂർത്തിയാക്കുന്ന മുറക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു എന്നതും, വിരമിച്ച ജീവനക്കാരെ വിവിധ പ്രൊജക്റ്റുകളുടെ പേരിൽ കൺസൾട്ടന്റ് / അഡ്വൈസർ മുതലായ തസ്തികകളിൽ പുനർനിയമിക്കുന്നു എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അപ്രന്റീസ് ട്രെയിനികളായി നിയമിതരായ എത്ര ആളുകളെ തല്‍ക്കാലിക തസ്തികകളിലും വിരമിച്ച എത്ര ജീവനക്കാരെ വിവിധ പ്രോജക്റ്റുകളുടെ പേരിലും പുനര്‍ നിയമനം നടത്തിയിട്ടുണ്ടെന്നും ആരെയെല്ലാമാണ് മേല്‍പ്രകാരം പുനര്‍ നിയമിച്ചിട്ടുള്ളത് എന്നുമുള്ള വിശദാംശം അറിയിക്കുമോ?
656.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ചെറുവാഞ്ചേരി, പുത്തൂര്‍, മൊകേരി വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന ചെണ്ടയാട് നവോദയ കുന്നില്‍ അഞ്ഞൂറ്റി ആറ് ഏക്കര്‍ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതുമൂലം പ്രസ്തുത ഭൂമിയില്‍ വ്യാപകമായ ചെങ്കല്‍ ഖനനം നടക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ ഭൂമി ഏറ്റെടുക്കുന്നതിന് കിന്‍ഫ്രയുടെ മുന്‍ഗണനാക്രമം പുന:പരിശോധിക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
657.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിഡ്കോയിൽ സർക്കർ ഉത്തരവിന് വിരുദ്ധമായി സർക്കാർ തസ്തികയിൽ നിന്നും ഫോർമാൻ തസ്തികയിലേയ്ക്ക് പ്രമോഷൻ അനുവദിച്ചു നൽകിയത് സംബന്ധിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ സമർപ്പിച്ച പരാതി പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രമോഷൻ നിയമവിരുദ്ധമാണെന്ന് വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത പരാതിക്കുമേൽ വിജിലൻസ് അന്വേഷണം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കുമോ;
( ഡി )
മേൽ വിഷയത്തിൽ ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച ഫയലിൽ ധനകാര്യ വകുപ്പ് സമർപ്പിച്ച അഭിപ്രായത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
സിഡ്കോയിൽ സർക്കാർ ഉത്തരവിന് വിരുദ്ധമായി 2003 മുതൽ വർക്കർ തസ്തികയിൽ നിന്നും ഫോർമാൻ തസ്തികയിലേക്ക് അനുവദിച്ചു നൽകിയ പ്രമോഷൻ റദ്ദ് ചെയ്യുന്നതിനും പ്രസ്തുത ഒഴിവിലേക്ക് പി.എസ്‌.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിനും നടപടി സ്വീകരിക്കുമോ?
658.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം കേരളമാണ് എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത റിപ്പോർട്ട് പ്രകാരം കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉള്ള വ്യവസായ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ എന്നിവയുടെ എണ്ണവും ഈ മേഖലയിൽ ഉള്ള മൂലധന നിക്ഷേപവും തൊഴിൽ അവസരങ്ങളും സംസ്ഥാനം തിരിച്ചു വ്യക്തമാക്കുമോ?
659.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് കണ്ണമ്പ്രയിലെ റൈസ് മില്ലിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റൈസ് മില്ലിന്റെ റീ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
660.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി നാളിതുവരെ എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്; പദ്ധതിയ്ക്കായി ഉദ്ദേശിച്ച ഭൂമിയുടെ എത്ര ശതമാനമാണിതെന്ന് വിശദമാക്കുമോ;
( ബി )
നിലവിലെ സ്ഥിതിയില്‍ പദ്ധതി പൂര്‍ണ്ണമായി എന്ന് പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
661.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍ മുളങ്കുന്നത്തുകാവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച പവര്‍ ഡിവൈസസ്, റെക്ടിഫയേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ആസ്തി ബാധ്യത സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും കേസ് ‍തിരിച്ച് കോടതി തിരിച്ച് വ്യക്തമാക്കുമോ?
662.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തില്‍ കയര്‍ഫെഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നാച്വറല്‍ ഫൈബര്‍ പാര്‍ക്കിന്റെ വികസനത്തിനായി അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കുമോ?
663.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനായി എറണാകുളം ജില്ലയില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമാേ; വിശദവിവരം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കാമാേ?
664.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തില്‍ വ്യവസായ പാര്‍ക്ക് തുടങ്ങുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
665.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വ്യവസായ പാര്‍ക്കുകളാണ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്; ഓരോ വ്യവസായ പാര്‍ക്കിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇതുവഴി എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നതിന്റെയും കണക്ക് ലഭ്യമാക്കാമോ; ആകെ എത്ര ഭൂമിയാണ് പാര്‍ക്കിനായി മാറ്റിയതെന്ന് അറിയിക്കാമോ;
( ബി )
സിഡ്‌കോയ്ക്കു കീഴില്‍ എത്ര വ്യവസായ എസ്റ്റേറ്റുകളും ഭൂമിയുമാണുള്ളതെന്നും പ്രസ്തുത ഭൂമി ഉപയോഗപ്പെടുത്തി എത്ര വ്യവസായ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( സി )
വ്യവസായത്തിനായി ലീസിനു കൊടുക്കുന്ന ഭൂമിയുടെ വാടക ലാന്‍ഡ് അലോട്ട്‌മെന്റ് റൂളിനു വിരുദ്ധമായി അന്യായമായി വര്‍ദ്ധിപ്പിക്കുകയും ന്യായമല്ലാത്ത പ്രോസസിംഗ് ചാര്‍ജ് വാങ്ങുകയും ചെയ്യുന്നതായ പരാതി വ്യവസായികള്‍ ഉന്നയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വ്യവസായ എസ്റ്റേറ്റുകളില്‍ ലീസിനെടുത്ത ഭൂമിയിലെ വ്യവസായ യൂണിറ്റുകള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിനുളള അപേക്ഷകളിന്മേൽ, തീരുമാനം എടുക്കാന്‍ വെെകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ; എങ്കിൽ ഇത്തരം പരാതി പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികൾ വിശദമാക്കാമോ;
( ഇ )
വ്യവസായ പാര്‍ക്കുകളിലും എസ്റ്റേറ്റുകളിലും സുഗമമായി വ്യവസായ സംരംഭങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നയ രൂപീകരണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
666.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
667.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-കുറ്റുര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലുപാറയില്‍ സൈബര്‍ പാര്‍ക്കിനായി എറ്റെടുത്ത സ്ഥലം വ്യവസായ വകുപ്പിന് കൈമാറി വ്യവസായ പാര്‍ക്ക് ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഏത് വരെ ആയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട വ്യവസായ വകുപ്പിലെ ഐ.എന്‍.ഡി.-ജി1/179/2021 എന്ന ഫയലില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
668.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തിലെ വ്യവസായ പാര്‍ക്കിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വ്യവസായ പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത വ്യവസായ പാര്‍ക്കിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
669.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ലെ ബജറ്റ് നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് എത്ര മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് നിശ്ചയിച്ചിട്ടുളളത്;
( ബി )
ഇതില്‍ ഒരെണ്ണം കാസര്‍ഗോഡ് ജില്ലയില്‍ അനുവദിക്കുന്ന വിഷയം വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ?
670.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനു അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പടെയുളള തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
671.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുള്ള റെെസ് പാര്‍ക്കിന്റെ ഇതുവരെയുള്ള നടപടികൾ വിലയിരുത്തിയിട്ടുണ്ടാേ;
( ബി )
റെെസ് പാര്‍ക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമാേ;
( സി )
റെെസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
672.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി 2022-23 ലെ സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കും സ്വകാര്യ വ്യവസായ പാര്‍ക്കുകളും ആരംഭിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാന്‍ ധനസഹായം നല്‍കുന്നുണ്ടോ; ഇതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിന് ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതിനോടകം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ടോ; ആരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുളളത്; എത്ര അപേക്ഷകള്‍ നാളിതുവരെ ലഭിച്ചിട്ടുണ്ട്; അതില്‍ എത്ര അപേക്ഷകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
673.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ പ്രോല്‍സാഹനത്തിനായി എത്ര വ്യവസായ പാര്‍ക്കുകളാണ് നിലവിലുള്ളത്; ഏതെല്ലാം ഏജന്‍സികളുടെ നിയന്ത്രണത്തില്‍ എത്ര വ്യവസായ പാര്‍ക്കുകള്‍ വീതമാണുള്ളത്; ഇവയില്‍ ഓരോന്നിലും എന്തെല്ലാം സൗകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്; ഓരോ വ്യവസായ പാര്‍ക്കിലും എത്ര സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു; വിശദമാക്കുമോ?
674.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവിൽ വന്ന ശേഷം പാറശാല മണ്ഡലത്തില്‍ വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും, അതിനായി ചെലവഴിക്കപ്പെട്ട തുക എത്രയെന്നും വിശദമാക്കുമോ;
( ബി )
ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി പാറശാല നിയോജക മണ്ഡലത്തില്‍ എത്ര വ്യവസായങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍, സംരംഭങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കുമോ;
( സി )
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുറ്ററ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പനമ്പ് നെയ്ത്ത് കേന്ദ്രത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടപടികള്‍ സ്വീകരിക്കാമോ?
675.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഇതിലേക്കായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
676.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യവസായ വകുപ്പിന് കീഴില്‍ എത്ര രൂപയുടെ നിക്ഷേപം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ഇതുവഴി ലഭിച്ച തൊഴിലവസരങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
677.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് പൊതുജനങ്ങള്‍ക്കായി നടത്തുന്ന സംരംഭക പരിശീലന പരിപാടികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പരിശീലനം ലഭിക്കുന്നവര്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ വിജയകരമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാര്‍ / അധ്യാപകര്‍ എന്നിവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത വിഭാഗത്തിന് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ അര്‍ഹതപ്പെട്ട അവധി അനുവദിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
678.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായിക മേഖലയില്‍ പുതിയ സംരംഭകരെ ആകര്‍ഷിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര സംരംഭങ്ങള്‍ പുതുതായി ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട് വിശദമാക്കുമോ?
679.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്ത് ഇതുവരെയായി എത്ര പുതിയ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്; അറിയിക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങളിലൂടെ ഇതുവരെ എത്രപേര്‍ക്ക് തൊഴില്‍ നല്‍കാനും എത്ര രൂപയുടെ നിക്ഷേപമുണ്ടാക്കുവാനും സാധിച്ചിട്ടുണ്ട് വ്യക്തമാക്കാമോ ?
680.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതുകൊണ്ട് ഈ മേഖലയിലുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങൾ വിശദമാക്കുമോ?
681.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭകവര്‍ഷം പദ്ധതി പ്രകാരം എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനായിട്ടുണ്ടെന്നും; ഇതിലൂടെ എത്രപേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമായിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
സംരംഭകവര്‍ഷം പദ്ധതിയിലൂടെ എത്ര രൂപയുടെ നിക്ഷേപം പുതുതായി ഉണ്ടായിട്ടുണ്ടെന്നും ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളാണ് ഇതുമായി സഹകരിച്ചിട്ടുളളതെന്നും വിശദമാക്കാമോ?
682.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് 2022-23 സംരഭക വര്‍ഷമായി പ്രഖ്യാപിക്കുകയും സംസ്ഥാനത്ത് ഒരു ലക്ഷം സംരഭങ്ങള്‍ ആരംഭിച്ച് 3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നാളിതുവരെ എത്ര സംരംഭങ്ങള്‍ ആരംഭിച്ചു എന്നും, എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?
683.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര സെന്റ് ഭൂമിയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളുടെ വിവരവും ബാക്കിയുള്ള ഭൂമിയെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ?
684.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കെല്ലിലെ ( പഴയ ഭെൽ ) തൊഴിലാളികൾക്ക് ശമ്പള ഇനത്തിലും മറ്റു ആനുകൂല്യങ്ങളുടെ വകയിലും എത്ര രൂപ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര തൊഴിലാളികൾക്കാണ് കുടിശ്ശികയുള്ളതെന്നും ഓരോരുത്തർക്കും നൽകാനുള്ള തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
തൊഴിലാളികളുടെ ശമ്പളകുടിശ്ശികയുമായി ബന്ധപ്പെട്ട് ഈ അടുത്തകാലത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്തെങ്കിലും വിധി പുറപ്പെടുവിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ പ്രസ്തുത വിധിയുടെ വിശദാംശം നൽകാമോ; വിധിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
685.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കഞ്ചിക്കാേട് വ്യവസായ മേഖലയിലെ ആഭ്യന്തര റാേഡുകളുടെ നവീകരണത്തിന് വ്യവസായ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത്; ഇതിനായി എത്ര രൂപയുടെ പദ്ധതി ആണ് തയ്യാറാക്കിയിട്ടുള്ളത് ; പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ ?
686.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട എടരിക്കോട് സ്പിന്നിംഗ് മില്ലിലെ ക്ലറിക്കൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും കരാർ ദീർഘിപ്പിച്ച് നൽകുന്നതിൽ വന്ന അപാകത ശ്രദ്ധയിൽപ്പെട്ടിടുണ്ടോ; എങ്കിൽ പ്രസ്തുത അപാകത പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
പ്രശ്ന പരിഹാരത്തിനായി വകുപ്പ് മന്ത്രിക്കും സ്പിന്നിംഗ് മിൽ മാനേജിംഗ് ഡയറക്ടർക്കും സ്ഥലം എം.എൽ.എ. നൽകിയ കത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
687.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്വാളിയര്‍ റയണ്‍സ് ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണം എത്രയാണ്; ഇതില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായ ആവശ്യത്തിന് വേണ്ടി നല്‍കിയത് എത്രയാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
പുറമ്പോക്ക് ഭൂമിയില്‍ നിന്ന് ഗ്വാളിയര്‍ റയണ്‍സ് കമ്പനിക്ക് സൗജന്യമായി സ്ഥലം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിസ്തീര്‍ണം എത്രയാണെന്നറിയിക്കാമോ;
( ഡി )
ഏറ്റെടുത്ത് നല്‍കിയ ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ ആയത് തിരിച്ചെടുക്കുന്നതില്‍ നിയമപരമായ തടസമുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നറിയിക്കാമോ;
( ഇ )
പുറമ്പോക്ക് ഭൂമിയില്‍ നിന്ന് സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി തിരിച്ചെടുക്കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
688.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഒളവണ്ണയില്‍ സിഡ്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂള്‍ റൂം കം ട്രെയിനിംഗ് സെന്റർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വിഷയത്തില്‍ മുന്‍ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 06-11-2020-ൽ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റിയാബ് സര്‍ക്കാര്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത യോഗത്തിൽ ടൂള്‍ റൂം ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് അനുവദിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടും ഇന്‍ക്രിമെന്റ് കുടിശ്ശിക അനുവദിച്ചു നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇന്‍ക്രിമെന്റ് കുടിശ്ശിക അനുവദിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
സിഡ്കോയിലെ ജീവനക്കാര്‍ക്ക് 01-07-2009 മുതല്‍ പ്രാബല്യത്തില്‍ വന്ന ഒന്‍പതാം ശമ്പള പരിഷ്കരണം ഒളവണ്ണ ടൂള്‍ റൂമിലെ പതിനഞ്ച് ജീവനക്കാർക്ക് മാത്രം അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ശമ്പള പരിഷ്കരണം പതിനഞ്ച് ജീവനക്കാർക്ക് കൂടി അനുവദിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ജീവനക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് 597/എഫ്2/2016/വ്യവ. ഫയല്‍ തീര്‍പ്പാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
689.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി താലൂക്കില്‍ പുതിയതായി താലൂക്ക് വ്യവസായ ഓഫീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
690.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേരള ബ്രാന്‍ഡ് നല്‍കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സര്‍ട്ടിഫെെ ചെയ്യുന്നതിനും സര്‍ക്കാര്‍തലത്തില്‍ പ്രത്യേക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഏതൊക്കെ തരത്തിലുളള ഉല്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ബ്രാന്‍ഡ് ചെയ്ത ഉല്പന്നങ്ങളുടെ വിപണനം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇവയുടെ മാര്‍ക്കറ്റിംഗ് ഏത് തരത്തിലാണ് നടത്താനുദ്ദേശിക്കുന്നതെന്നറിയിക്കാമോ?
691.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗീകൃത സിമന്‍റ് നിർമ്മാതാക്കൾ സിമന്റ് വില കുത്തനെ ഉയർത്തുന്നതുമൂലം കെട്ടിട നിർമാണ മേഖല പ്രതിസന്ധിയിലാക്കിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സിമന്റ്, കമ്പി, മണല്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്കുണ്ടായ വിലക്കയറ്റം നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് സിമന്റ് ഉല്പാദനം വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ?
692.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര പാറ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പുതുതായി പാറ ക്വാറികള്‍ തുടങ്ങുന്നതിന് എത്ര അപേക്ഷകള്‍ പ്രസ്തുത മണ്ഡലത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച പാറ ക്വാറികള്‍ക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടോ; ഈ പരാതികളില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വിശദമാക്കുമോ?
693.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കൂളത്തൂര്‍ ഉച്ചക്കടയിലെ പവ്വര്‍ലൂം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
എത്ര യന്ത്ര തറികള്‍ ആണ് അവിടെ സ്ഥാപിച്ചിരിക്കുന്നതെന്നും ഇതില്‍ എത്ര എണ്ണമാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
യന്ത്ര തറികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എത്ര തുക ആണ് വിനിയോഗിക്കേണ്ടി വരുകയെന്ന് വ്യക്തമാക്കാമോ;
( ഡി )
പവ്വര്‍ലൂം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനു ചെയര്‍മാന്‍ നല്‍കിയ നിവേദനത്തിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
694.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എന്തൊക്കെ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; കടലാസ് സംഘങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്നവയ്ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടോ; വ്യക്തമാക്കാമോ?
695.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ സ്പിന്നിങ്ങ് മില്‍സ് വിപുലീകരണം പരിഗണനയിലുണ്ടോയെന്നറിയിക്കാമോ;
( ബി )
എങ്കില്‍ ആയത് സംബന്ധിച്ച് വിശദാംശം അറിയിക്കാമോ?
696.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഖിലേന്ത്യാ ഖാദി കമ്മിഷന്റെയോ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയോ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത വ്യാജ ഖാദി ഉല്പന്നങ്ങളുടെ വില്പന തടയാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ അംഗീകൃത ഷോറൂമുകളില്‍ നിന്നും ഖാദി കമ്മീഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം വ്യാജ ഖാദി ഉല്പന്നങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ വൈവിദ്ധ്യവല്‍ക്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഉല്പന്നങ്ങളുടെ വില്പനയിലുണ്ടായിട്ടുള്ള ഇടിവും കൈത്തറി മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇവയെ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കുമോ;
( ഇ )
ഖാദി, കൈത്തറികള്‍ക്ക് കേന്ദ്ര സര്‍ക്കാരിൽ നിന്നുള്ള റിബേറ്റ് ലഭ്യമാകുന്നുണ്ടോ എന്നറിയിക്കുമോ;
( എഫ് )
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയില്‍ ഖാദി വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശം വകുപ്പിൽ ലഭ്യമായിട്ടുണ്ടോ?
697.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായ മേഖലകളായ ഖാദി -കൈത്തറി മേഖലകള്‍ തകര്‍ച്ചയെ നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത മേഖലകളുടെ ഉന്നമനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
പുതുതായി എന്തെല്ലാം പദ്ധതികളാണ് ഖാദി -കൈത്തറി മേഖലകളെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഖാദി കൈത്തറി വസ്ത്രങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?
698.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
മലബാറിലെ കയര്‍ നിര്‍മ്മാണ മേഖലയില്‍ എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
699.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓര്‍ഡറുകള്‍ ലഭിക്കാത്തത് കാരണം ചെറുകിട കയര്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്ത വസ്‌തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കയര്‍ മേഖല സജീവമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
700.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പുതിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
കയര്‍ മേഖലിയില്‍ ആധുനികവത്കരണം നടപ്പാക്കുന്നതിന്റെ പുരോഗതി എന്തെല്ലാമെന്ന് വിശദമാക്കുമോ ?
701.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കയര്‍ വ്യവസായത്തിന്റെ നിലനില്‍പ്പിനും തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്കുന്നതിനുമായി വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( സി )
കയര്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം അറിയിക്കാമോ?
702.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തില്‍ പനയം പഞ്ചായത്തില്‍ പെരുമണില്‍ എന്‍.സി.ആര്‍.എം.ഐ.യുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കയര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ പ്രസ്തുത ഭൂമിയും ആസ്തി വകകളും കയര്‍ മേഖലയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യവസായ സംരംഭങ്ങള്‍ക്കോ ഉപയോഗപ്രദമാകുന്ന നിലയില്‍ വിനിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
703.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ എത്ര കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഏതാെക്കെ അടഞ്ഞു കിടക്കുന്നുവെന്നും വിശദമാക്കാമാേ;
( ബി )
അടഞ്ഞു കിടക്കുന്നവ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ തീരുമാനം കെെക്കെള്ളുമോ; വ്യക്തമാക്കുമോ;
( സി )
അടഞ്ഞു കിടക്കുന്ന ഫാക്ടറികളിലെ താെഴിലാളികള്‍ക്ക് എന്തെങ്കിലും ധനസഹായം അനുവദിച്ചിട്ടുണ്ടാേയെന്ന് വിശദമാക്കാമാേ?
704.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നിലവില്‍ എത്ര കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കശുവണ്ടി ഫാക്ടറികളില്‍ 2021-22 കാലഘട്ടത്തില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കശുവണ്ടി ഫാക്ടറികളില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ എത്ര തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.