UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
351.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര വിശ്രമകേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
352.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23ലെ ബഡ്ജറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിനെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ട് ഇരുപത് ശതമാനം ഫണ്ട് വകയിരുത്തിയിട്ടുള്ള എത്ര പ്രവൃത്തികളുണ്ടെന്നും എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയിട്ടുണ്ടെന്നും വിശദമാക്കുമോ?
353.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജക മണ്ഡലത്തിൽ റീബില്‍ഡ് കേരള പദ്ധതി പ്രകാരം നിര്‍മ്മാണം നടത്തുന്ന ഗ്രാമീണ റോഡുകള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതിയും അറിയിക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം നടത്തുന്നതിന് എന്തെങ്കിലും തടസങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഏത് റോഡിന്റെ നിര്‍മ്മാണം നടത്തുന്നതിനാണ് തടസമെന്നും അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?
354.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ നടപ്പിലാക്കിയ പ്രൈസ് 3 സോഫ്റ്റ്‍വെയര്‍ പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പില്‍ പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത സോഫ്റ്റ്‍വെയര്‍ മുഖേന നോണ്‍ പി.എം.സി. അക്രെഡിറ്റെഡ് ഏജന്‍സികളെ പ്രവൃത്തികള്‍ ഏല്‍പ്പിക്കുന്നതിന് സാധിക്കുമോ എന്നറിയിക്കുമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ ആധിക്യം മൂലം പ്രൈസ്3 സോഫ്റ്റ്‍വെയര്‍ ഫലവത്തായി നടപ്പിലാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയിക്കുമോ?
355.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സര്‍വീസിന്റെ ഭാഗമായി ടൗണ്‍ പ്ലാനിംഗ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളി‍ല്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ടൗണ്‍ പ്ലാനിംഗ് വിഭാഗം വിപൂലീകരിക്കുന്നതിനു പദ്ധതിയുണ്ടോ എന്നറിയിക്കുമോ;
( ബി )
പദ്ധതി പ്രവര്‍ത്തനത്തിലും പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളിന്മേലും അതിവേഗം തീരുമാനം കൈക്കൊള്ളുന്നതിന് പ്രസ്തുത തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസ് സംവിധാനം സഹായിക്കുമോ; വിശദമാക്കുമോ;
( സി )
തദേശ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, വാഹന പുനരുദ്ധാരണ പ്രവൃത്തികള്‍ എന്നിവയുടെ ഫയലുകള്‍ പൊതുമരാമത്ത് വകുപ്പിലേക്ക് അയക്കേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,എങ്കില്‍ പൊതു സര്‍വീസിന്റെ ഭാഗമായി ഇത്തരത്തിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
356.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയിലെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എത്ര വീതം വീടുകളുടെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ പുതിയ അപേക്ഷകര്‍ക്ക് വീട് ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
357.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ ഉൾപ്പെട്ടുവരുന്ന മുളപ്ര പാലം പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് നടപ്പു സാമ്പത്തിക വര്‍ഷം ഭരണാനുമതി ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
358.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന് നഗരസഭ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് അനുവദിച്ചതെന്നും ഇല്ലെങ്കില്‍ നമ്പര്‍ അനുവദിക്കാത്തതിനുള്ള കാരണവും വിശദമാക്കുമോ;
( ബി )
പ്രസ്തുത മിനി സിവില്‍ സ്റ്റേഷന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് ആരാണ് നിലമ്പൂര്‍ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചതെന്നും ഏതു തീയതിയിലാണ് പ്രസ്തുത അപേക്ഷ നല്‍കിയതെന്നും അറിയിക്കാമോ;
( സി )
നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് അപേക്ഷയിലോ പ്ലാനിലോ മാറ്റം വരുത്തേണ്ടതുണ്ടെന്ന് നിലമ്പൂര്‍ നഗരസഭ കണ്ടെത്തിയിട്ടുണ്ടോ; എന്തെല്ലാം ന്യൂനതകളാണ് പരിഹരിക്കേണ്ടതായിട്ടുള്ളതെന്നും ഇക്കാര്യം അപേക്ഷകനെ എന്നാണ് അറിയിച്ചതെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഫയലില്‍ നഗരസഭ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ; ഉദ്ഘാടനം കഴിഞ്ഞ് 20 മാസത്തോളമായിട്ടും കെട്ടിട നമ്പര്‍ അനുവദിക്കാത്തതു കാരണം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനാകുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എന്നത്തേക്ക് കെട്ടിട നമ്പര്‍ നല്‍കാനാകുമെന്ന് അറിയിക്കുമോ?
359.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടി വ്യക്തമാക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകള്‍ കുഴിക്കുന്നതിന് സ്വീകരിക്കുന്ന ഡെപ്പോസിറ്റ് തുക വിനിയോഗിച്ച് റോഡുകള്‍ പൂർവ്വ സ്ഥിതിയിലാക്കുന്നതിന് നടപടി വ്യക്തമാക്കുമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പ്രധാന റോഡുകള്‍ ആധുനിക നിലവാരത്തിലാക്കുന്നതിന് നടപടി വ്യക്തമാക്കുമോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ യഥാസമയം പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികളെന്തെന്നു വിശദമാക്കുമോ?
360.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാെച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് മുഖാന്തിരം നടപ്പാക്കുന്ന മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് അനുവദിച്ച കാലപരിധി എന്നുവരെയാണെന്ന് വിശദമാക്കാമാേ;
( ബി )
എഗ്രിമെന്റ് പ്രകാരമുള്ള സമയപരിധി കഴിഞ്ഞും സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ വിശദാംശം നല്‍കാമാേ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ നടപ്പാക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കാമാേ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമാേ?
361.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്രവികസനം മുന്‍നിര്‍ത്തി പ്രാദേശിക വികസന രൂപരേഖയും ഓരോ ജില്ലയ്ക്കും സംയോജിത ജില്ലാ വികസന രൂപരേഖയും തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
362.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യത്യസ്ത കുടുംബങ്ങളായി കഴിയേണ്ട ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടതിനാല്‍ ലൈഫ് പദ്ധതിയുടെ ആനുകൂല്യം ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
അര്‍ഹരായ എല്ലാവർക്കും വീട് ലഭിക്കുന്ന തരത്തില്‍ മാനദണ്ഡത്തില്‍ ഭേദഗതി വരുത്തുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
363.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളാണ് തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം മുഖേന നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുക, ഭരണാനുമതി ലഭിച്ച തീയതി, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ?
364.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
നിർമ്മാണം പൂര്‍ത്തീകരിച്ചതും പൂർത്തീകരിക്കാനുള്ളതുമായ വീടുകളുടെ എണ്ണം ലഭ്യമാക്കുമോ?
365.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും ഈ ഒഴിവുകള്‍ എന്നാണ് നിലവില്‍ വന്നതെന്നും വ്യക്തമാക്കുമോ;
( ബി )
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്രപേര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
366.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ അരൂക്കുറ്റി ഗ്രാമപ‍‍ഞ്ചായത്തിന്റെ കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി പഞ്ചായത്ത് സമർപ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
367.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള എസ്.പി.വി. ആയ ഇമ്പാക്ട് കേരള ലിമിറ്റഡ് 2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച അണ്ടത്തോട് പാലം പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
368.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ സി.എം.എല്‍.ആര്‍.ആര്‍.പി. യില്‍ അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും എത്ര തുക അനുവദിച്ചുവെന്നും വിശദമാക്കുമോ;
( ബി )
അനുവദിച്ച പ്രവൃത്തികളുടെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
( സി )
ഭരണാനുമതി തുകയില്‍ നീക്കിയിരുപ്പുണ്ടെങ്കില്‍ പുതിയ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിന് തടസ്സങ്ങളുണ്ടോ; എങ്കിൽ ആയതിന് നടപടി സ്വീകരിക്കുമോ?
369.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ തയ്യില്‍ പാലം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക്‌ ഭരണാനുമതി ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
370.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താല്‍ക്കാലിക ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ക്ഷേമ പെന്‍ഷനുകള്‍ അസ്വീകരിക്കുമോനുവദിക്കേസ്വീകരിക്കുമോണ്ടതില്ല എന്ന് പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
ഭിന്നശേഷിക്കാര്‍ക്ക് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റാണ് ആദ്യം ലഭിക്കുകയെന്ന വസ്തുത പരിഗണിക്കാതെ പുറപ്പെടുവിച്ച പ്രസ്തുത ഉത്തരവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് 2016-ലെ ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
എങ്കില്‍ മുന്‍കാലങ്ങളിലേത് പോലെ ഭിന്നശേഷിക്കാരായ എല്ലാപേര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
371.   ചോദ്യം ഒഴിവാക്കിയിരിക്കുന്നു 
 
372.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കൽ എന്നിവിടങ്ങളിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; വിശദാംശം നൽകുമോ;
( ബി )
ജനവാസ മേഖലയിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത് മൂലമുണ്ടാകാവുന്ന ദോഷഫലങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ജനവാസ മേഖലയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറുമോ; വിശദാംശം ലഭ്യമാക്കുമോ?
373.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിലെ ഏതെല്ലാം തസ്തികകൾ ആണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് കൈമാറുന്നതിന് തീരുമാനിച്ചിട്ടുള്ളത്; ഉത്തരവിന്റെ വിശദാംശം നൽകുമോ; ഇതിൽ എത്ര പ്രിൻസിപ്പാള്‍, ലക്ചറർ തസ്തികകള്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രസ്തുത തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ എത്രയെന്നും പ്രസ്തുത ഒഴിവുകൾ ഇനി മുതൽ എപ്രകാരമാണ് നികത്താനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
എക്സ്റ്റൻഷൻ ട്രെയിനിങ് സെന്ററുകളില്‍ (ഇ.റ്റി.സി.) എത്ര പ്രിൻസിപ്പാള്‍, ലക്ചറർ തസ്തികകള്‍ ഉണ്ടെന്നും പ്രസ്തുത തസ്തികകളില്‍ നിയമിക്കപ്പെടുന്നവരുടെ അക്കാദമിക് യോഗ്യത എന്താണെന്നും വ്യക്തമാക്കുമോ; പ്രിൻസിപ്പലിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്നും പ്രിൻസിപ്പലിന് അദ്ധ്യാപന ചുമതലയുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ലക്ചറർ തസ്തികയിൽ നിന്നുള്ള സ്ഥാനക്കയറ്റം വഴിയാണോ പ്രിൻസിപ്പാള്‍ തസ്തികയിൽ നിയമനം നടത്തുന്നതെന്നറിയിക്കുമോ; പ്രിൻസിപ്പല്‍ ആയി നിയമിക്കപ്പെടുന്നതിന് അദ്ധ്യാപന പരിചയം ആവശ്യമുണ്ടോ; എത്ര വർഷം സർവീസുള്ള ലക്ചറർമാരാണ് ഇപ്പോൾ സർവീസിൽ ഉള്ളതെന്നും വ്യക്തമാക്കുമോ;
( ഡി )
ലക്ചറർമാർക്ക് പ്രിൻസിപ്പാള്‍ തസ്തികയിലേക്ക് പ്രൊമോഷൻ അനുവദിച്ചിട്ടില്ലായെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഇ )
ലക്ചറർമാർക്ക് പ്രിൻസിപ്പാള്‍ തസ്തികയിലേക്ക് പ്രൊമോഷൻ നൽകുന്നതിന് സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
374.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ വികസന വകുപ്പിലെ ക്ലാർക്കുമാരേയും, സീനിയർ ക്ലാർക്കുമാരേയും അതത് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിൽ ഒഴിവുള്ള പുനര്‍വിന്യസ തസ്തികയിൽ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പുനർ വിന്യാസം വഴി ബ്ലോക്ക് പഞ്ചായത്തുകളിൽ നിയമിക്കപ്പെടേണ്ട ക്ലാർക്കുമാരുടെ സേവനം വകുപ്പ് പഞ്ചായത്തുകള്‍ക്ക് വിട്ടുനൽകുന്നില്ല എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( സി )
ഗ്രാമ വികസന വകുപ്പിലെ ക്ലാർക്കുമാരേയും സീനിയർ ക്ലാർക്കുമാരേയും മറ്റു വകുപ്പുകളിലേക്ക് പുനർ വിന്യാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഇപ്രകാരം പുനർവിന്യാസം വഴി നിയമിക്കപ്പെടുന്ന ക്ലാർക്ക് തസ്തിക ഗ്രാമ വികസന വകുപ്പിന്റെ കേഡർ തസ്തികയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
375.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മലപ്പുറം മണ്ഡലത്തിൽ അനുവദിച്ച 45 പദ്ധതികളിൽ പൂർത്തീകരിച്ചവ എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ടും ലഭ്യമാക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും പദ്ധതികൾ പൂർത്തീകരിക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
മങ്ങാട്ടുപുലം- ഹാജിയാർപള്ളി തൂക്കുപാലം പുനർ നിർമാണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;
( ഡി )
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പുതിയ പ്രൊപ്പോസലുകൾക്ക് അംഗീകാരം നൽകുന്നുണ്ടോ; വിശദാംശം നൽകുമോ?
376.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള മലമ്പുഴ മണ്ഡലത്തിലെ താഴെ പേക്കാന്‍തോട് - നെയ്‍തല റോഡും പാലവും നിർമ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; പ്രസ്തുത പദ്ധതിക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും അറിയിക്കുമോ?
377.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ എത്ര സ്ഥിരം തസ്തികകൾ ഉണ്ടെന്ന് അറിയിക്കുമോ; ഇവയുടെ യോഗ്യതയും ശമ്പള സ്കെയിലും നിയമന രീതിയും ജീവനക്കാരുടെ പേരുവിവരങ്ങളും നൽകുമോ;
( ബി )
കിലയിൽ എത്ര താത്കാലിക/കരാർ തസ്തികകൾ ഉണ്ടെന്ന് വെളിപ്പെടുത്തുമോ; ഇവയുടെ യോഗ്യതയും ശമ്പള സ്കെയിലും നിയമന രീതിയും ജീവനക്കാരുടെ പേരുവിവരങ്ങളും എത്ര നാളായി പ്രസ്തുത തസ്തികയില്‍ തുടരുന്നുവെന്നുമുള്ള വിവരങ്ങളും ലഭ്യമാക്കുമോ;
( സി )
മേല്പറഞ്ഞവ കൂടാതെ ആർക്കൊക്കെ എത്ര രൂപ വീതം കിലയിൽ നിന്നും ശമ്പളം/ഓണറേറിയം നൽകുന്നുണ്ടെന്നും ഇവരുടെ നിയമന രീതിയും വ്യക്തമാക്കുമോ;
( ഡി )
കിലയുടെ തനത് വരുമാനം ഏതൊക്കെ വിധത്തിലാണെന്നും ഒരു മാസം ശമ്പളം/ഓണറേറിയം മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവക്കായി എത്ര തുക ചെലവഴിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ?
378.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ജൈവ മാലിന്യ പ്ലാന്റ് തകർന്ന സാഹചര്യത്തിൽ കൊച്ചി നഗരസഭയുടെ മാലിന്യ സംസ്കരണത്തിന് മറ്റെന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
മാലിന്യ സംസ്കരണത്തിനായി പുതിയ വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കാൻ നടപടി സ്വീകരിക്കുമോ?
379.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തെരുവ് നായ ശല്യം ദൂരീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
380.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡി.പി.ആര്‍.തയ്യാറാക്കി നൽകിയിട്ടും കെ.എം.ബി.ആര്‍. ലംഘനങ്ങൾ ഉള്ളത് കാരണം അംഗീകാരം ലഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ലംഘനങ്ങള്‍ കാരണം പ്രവൃത്തികള്‍ക്ക് അംഗീകാരം നൽകാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സാധിക്കുന്നില്ല എന്ന പരാതിയിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് അനുമതി നൽകുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
381.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ നിലവിലെ നിയമം പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ;
( ബി )
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് സുപ്രീംകോടതിയുടെ അനുമതി നേടാൻ തീരുമാനിച്ചിട്ടുണ്ടോ;
( സി )
ഇത്തരം കാര്യങ്ങൾക്ക് ചെലവ് വരുന്ന തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത നടപടികൾ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
382.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകികൃത തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ റൂൾസ്‌ സംബന്ധിച്ച പരാതി പരിഹാര സംവിധാനം നിലവിൽ വന്നിട്ടുണ്ടോ;
( ബി )
പരാതി പരിഹാര സംവിധാനത്തിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നത് ഏത് വിധത്തിലാണെന്നും ഒരു പരാതി ലഭിച്ചാൽ എത്ര നാളുകൊണ്ടാണ് തീർപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( സി )
നാളിതുവരെ എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടിയും അറിയിക്കുമോ?
383.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ നടുവണ്ണൂര്‍ മന്ദന്‍കാവില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച ലൈഫ് മിഷന്‍ ഫ്ലാറ്റിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി നിര്‍ത്തിവെച്ചിട്ടുണ്ടോ; എങ്കില്‍ കാരണം അറിയിക്കാമോ;
( ബി )
പ്രസ്തുത ഫ്ലാറ്റ് സമുച്ചയത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഫ്ലാറ്റ് സമുച്ചയം എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്താമാക്കുമോ?
384.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. എ.ഡി.എഫ്. മുഖാന്തരം പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകൾ സമർപ്പിച്ചതിനു ശേഷം ഫണ്ട് അനുവദിക്കാതെ ചീഫ് എ‍ഞ്ചിനീയര്‍ ഓഫീസില്‍ തടഞ്ഞ് വച്ചിരിക്കുന്നതും അനാവശ്യ കാലതാമസം വരുത്തുന്നതും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
എത്ര മാസത്തെ ബില്ലുകൾ ആണ് ഇപ്രകാരം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് അറിയിക്കുമോ; എം.എൽ.എ. ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ; സി.ഇ. ഓഫീസിൽ 2021 മുതല്‍ തീര്‍പ്പാകാതിരിക്കുന്ന പെന്റിംഗ് ബില്ലുകള്‍ ജില്ല തിരിച്ച് അറിയിക്കുമോ;
( സി )
കൃത്യതയോടെ എം.എൽ.എ ഫണ്ട് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; ഇത്തരത്തിൽ കരാറുകാർക്കും മറ്റു സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നും ഇത്തരത്തില്‍ എത്ര ബില്ലുകള്‍ പെന്റിംഗ് ഉണ്ടെന്നും അവ എന്നത്തേക്ക് തീർപ്പാക്കാനാകും എന്നും അറിയിക്കുമോ?
385.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചിട്ടുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ പ്രവർത്തന പുരോഗതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി പൂർത്തീകരിക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ?
386.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലെ സി.എം.എൽ.ആർ.ആർ. പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചിട്ടുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
387.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിൽ മുൻസിപ്പൽ കോമൺ സർവ്വീസിൽ 2022 ഒക്ടോബര്‍ മുതല്‍ 2023 മെയ് മാസം വരെ ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ ഓഫീസര്‍ ഗ്രേഡ് 2, സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, സീനിയർ ക്ലർക്ക് എന്നീ തസ്തികകളിൽ എത്ര റിട്ടയര്‍മെന്റ് ഒഴിവുകളുണ്ടെന്നും ഇവ ഏതൊക്കെ മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലുമാണെന്നും വ്യക്തമാക്കുമോ;
( ബി )
2022 ഒക്ടോബര്‍ മുതല്‍ 2023 മെയ് വരെയുള്ള വിരമിക്കല്‍ ഒഴിവുകളുടെ വിവരങ്ങള്‍ മാസം തിരിച്ച് ലഭ്യമാക്കുമോ?
388.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഹോട്ടലുകള്‍ക്കുള്ള സബ്സിഡി തുക ഏത് മാസം വരെ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സബ്സിഡി കുടിശിക നല്‍കാന്‍ എത്ര തുക ആവശ്യമാണെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത കുടിശിക തുക എന്ന് നല്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
389.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ പദ്ധതി മുഖേന നാളിതുവരെ എത്രപേര്‍ക്ക് വീടുകൾ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; അതിൽ വീട് മാത്രം നല്‍കപ്പെട്ടവര്‍, വസ്തുവാങ്ങി വീട് നിർമ്മിച്ച് നൽകപ്പെട്ടവര്‍ എന്നിങ്ങനെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചത് എന്നാണെന്നും അവയുടെ സൂക്ഷ്മ പരിശോധനകൾ പൂർത്തിയാക്കി അന്തിമ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെട്ടവരുടെ വിശദാംശവും ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി ആദ്യമായി അനുമതി നൽകിയ എത്രപേര്‍ക്ക് വീട് അനുവദിച്ച് നൽകിയിട്ടുണ്ടെന്നും അവയ്ക്കായി എത്ര തുക സര്‍ക്കാര്‍ നൽകിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ തദ്ദേശസ്ഥാപനം തിരിച്ച് വിശദാംശം നല്‍കുമോ;
( ഡി )
കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതികൾ ലൈഫ് പദ്ധതിയുമായി കൂട്ടി കലർത്തിയിട്ടുണ്ടോ; എങ്കിൽ കേന്ദ്ര വിഹിതമായി ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും എത്ര തുക ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വിഹിതം കൂടാതെ സംസ്ഥാന സർക്കാർ പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ഇ )
ലൈഫ് മിഷൻ ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിവയിലൂടെ എത്ര പട്ടികജാതി -പട്ടികവർഗ്ഗള്‍ വിഭാഗത്തില്‍പ്പെട്ടവർക്ക് ഭവനങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട് എന്ന് അറിയിക്കുമോ;
( എഫ് )
ഏതൊക്കെ മാർഗങ്ങളിൽ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത പദ്ധതിക്കായി പണം കണ്ടെത്തിയിട്ടുള്ളതെന്നും ഇതിനായി വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പലിശ നിരക്ക് എത്ര ശതമാനമാണെന്നും എത്ര കാലം കൊണ്ടാണ് തിരിച്ചടയ്ക്കേണ്ടതെന്നും വ്യക്തമാക്കുമോ;
( ജി )
ലൈഫ് പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഭവന-ഭൂരഹിതരെ കണ്ടെത്തി വീട് അനുവദിച്ച് നല്‍കുന്നതിന് പഞ്ചായത്തുകൾക്കുണ്ടായിരുന്ന അധികാരം പുനസ്ഥാപിച്ച് നൽകുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് അറിയിക്കുമോ?
390.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര ഗ്രാമ പഞ്ചായത്തുകളില്‍ ഹെഡ് ക്ലാര്‍ക്ക് തസ്തിക നിലവിലുണ്ട്; പ്രസ്തുത തസ്തിക ഉള്ള ഗ്രാമ പഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഉദ്യോഗസ്ഥ ഭരണ-പരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച നിബന്ധനകള്‍ അനുസരിച്ച് എത്ര ക്ലാര്‍ക്കുമാര്‍ ഉള്ള ഓഫീസുകളിലാണ് ജൂനിയര്‍ സൂപ്രണ്ട് തസ്തിക ആവശ്യമായുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിബന്ധനകളില്‍ പരാമര്‍ശിക്കുന്നതിനേക്കാൾ കൂടുതല്‍ ക്ലാര്‍ക്ക് (എല്‍.ഡി/യു.ഡി) മാരുള്ള ഗ്രാമ പഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇതു സംബന്ധിച്ച എന്തെങ്കിലും ഫയല്‍ നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
391.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ലെെഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകള്‍ വെബ് സെെറ്റില്‍ അപ്‌ലോഡ് ചെയ്യാതിരുന്നതിനാല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാതിരുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
ഈ അപേക്ഷകളില്‍ നിന്നും അര്‍ഹരായവരെ വീണ്ടും പരിഗണിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
392.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം.കെ . മുനീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരാർ - താൽക്കാലിക നിയമനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ നിലവിലെ നിയമനരീതി എപ്രകാരമാണെന്ന് വിശദമാക്കുമോ;
( സി )
നിയമനങ്ങൾ നീതിയുക്തമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഡി )
താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താൻ നടപടി സ്വീകരിക്കുമോ?
393.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജക മണ്ഡ‍ലത്തിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം തൂക്കു പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് സി.എം.എല്‍.ആർ.ആർ.പി. യിൽ ഉള്‍പ്പെടുത്തി 2.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പ്രവൃത്തി ഇതുവരെ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജി.എസ്.ടി. വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പ്രസ്തുത പാലം നിര്‍മ്മാണത്തിന് അനുവദിച്ച തുകയെക്കാള്‍ എസ്റ്റിമേറ്റില്‍ വര്‍ദ്ധനവ് വന്ന തുക എം.എല്‍.എ. ഫണ്ടില്‍ നിന്നോ ഗ്രാമ പഞ്ചായത്തോ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച സാഹചര്യത്തില്‍, പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
394.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജനുവരി 1 മുതല്‍ 2026 മെയ്‌ 31 വരെ ഗ്രാമപഞ്ചായത്ത് വകുപ്പില്‍ വിരമിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണം, അവരുടെ തസ്തിക/ ജില്ലാ/ വര്‍ഷം /മാസം എന്നിവ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ വരുന്ന ഒഴിവുകള്‍ തദ്ദേശസ്വയം ഭരണ പൊതുസര്‍വ്വീസിന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പില്‍ നിന്ന് തന്നെയാണോ നികത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
തദ്ദേശസ്വയം ഭരണം പൊതുസര്‍വ്വീസിന്റെ ഭാഗമായി നിലവില്‍ വന്ന റൂള്‍ ഭേദഗതിക്ക് ശേഷം വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ക്ക് ഇന്റർ ട്രാൻസ്‌ഫെറബിൾ പോളിസി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
395.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ്നായ്ക്കളുടെ അക്രമം തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എ.ബി.സി. പ്രോഗ്രാം) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
396.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി സംബന്ധിച്ച നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വസ്തുനികുതി സംബന്ധിച്ച നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഓണ്‍ലൈന്‍ സംവിധാനം നഗരസഭകളിലും ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത നികുതി സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
397.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഇന്റലിജന്റ് ബില്‍ഡിംഗ് പെര്‍മിറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നത് ഏത് ഏജന്‍സി മുഖേനയാണെന്ന് വിശദമാക്കുമോ;
( സി )
നഗരസഭകളുടെ ഓണ്‍ലൈന്‍ സര്‍വ്വീസുകളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സംഭാവന വ്യക്തമാക്കുമോ; 2016 ഏപ്രില്‍ മാസം മുതല്‍ നാളിതു വരെ ഈ മിഷന്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ പൂര്‍ത്തികരിച്ചവ എത്രയെന്നും പൂര്‍ത്തീകരിക്കാത്തവ എത്രയെന്നും വ്യക്തമാക്കുമോ?
398.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് അധിഷ്ഠിത ശമ്പള വിതരണ സംവിധാനം നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാരെ സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്ഫോമില്‍ കൊണ്ട് വരുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ഒരു പ്രത്യേക ബഡ്ജറ്റ് ശീര്‍ഷകം രൂപീകരിച്ച് സ്പാര്‍ക്ക് അധിഷ്ഠിതമായ ഏകീകൃത ശമ്പള വിതരണ രീതി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
തദ്ദേശസ്വയംഭരണ ഏകീകൃത പൊതു സര്‍വ്വീസ് രൂപകരിക്കപ്പെട്ട സാഹചര്യത്തില്‍ വിവിധ വകുപ്പുകളില്‍ നിലവിലുള്ള വ്യത്യസ്ത പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ (പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്/മുനിസിപ്പല്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്/ ജി.പി.എഫ്) ഏകീകരിച്ച് പൊതുവായി ജി.പി.എഫ്. അക്കൌണ്ട് ആക്കി മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
399.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിൽ വയനാട് ജില്ലയില്‍ ലെെഫ് മിഷൻ പദ്ധതിപ്രകാരം നിർമ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇവയില്‍ എത്ര എസ്.ടി. കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം അനുവദിക്കപ്പെട്ടിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത വീടുകളുടെ എണ്ണം പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കുമോ?
400.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ തകര്‍ന്ന കുന്നത്തുനാട് മണ്ഡലത്തിലെ തമ്പാനിമറ്റം തൂക്ക് പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള 5.37 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
401.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും നിരവധി ആളുകള്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധ മൂലം മരണമടഞ്ഞുവെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്രപേർക്ക് തെരുവുനായ്കളുടെ കടിയേറ്റുവെന്നും എത്രപേർ പേവിഷബാധ മൂലം മരണമടഞ്ഞുവെന്നുമുള്ള വിശദ വിവരം നല്‍കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി പുനരാരംഭിച്ചിട്ടുണ്ടോ;
( ഡി )
കുടുംബശ്രീ ഉൾപ്പെടെയുളള ഏജൻസികളെ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടോ എങ്കിൽ പകരം എന്ത് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( എഫ് )
തെരുവ് നായ്ക്കളുടെ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര പേർക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കിയെന്നുമുള്ള വിവരങ്ങൾ ജില്ലാടിസ്ഥാനത്തിൽ അറിയിക്കുമോ?
402.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1967, 1977, 2008 വർഷങ്ങളിലെ സ്പെഷ്യൽ റൂൾ ഭേദഗതി പ്രകാരം വില്ലജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ പ്രീ - സർവീസ് പരിശീലനത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇപ്പോൾ നിലവിലുള്ള പരിശീലന സിലബസ് എന്നുമുതൽ പ്രാബല്യത്തിൽ ഉള്ളതാണെന്ന് അറിയിക്കുമോ; സർക്കാർ ഉത്തരവിന്റെ വിശദാംശം നൽകുമോ;
( ബി )
1967 - ലെ സ്പെഷ്യൽ റൂൾ പ്രകാരം പരിശീലന കാലയളവ് ഇൻക്രിമെന്റ്, പ്രൊബേഷൻ എന്നിവയ്ക്കു പരിഗണിക്കില്ല എന്നത് 1977, 2008 വർഷങ്ങളിലെ സ്പെഷ്യൽ റൂൾ ഭേദഗതിയിൽ ഒഴിവാക്കിയിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വിവിധ വകുപ്പുകളിൽ യൂണിഫോം തസ്തികകളുടേത്‌ ഉൾപ്പെടെ പരിശീലന കാലം, മുൻകാല പ്രാബല്യത്തോടെ സർവീസ് ആനുകൂല്യങ്ങൾക്ക് പരിഗണിച്ച് ഉത്തരവായപ്പോൾ വില്ലജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ പ്രീ സർവീസ് പരിശീലന കാലയളവ് പെൻഷൻ ഉൾപ്പെടെ യാതൊരു സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്നില്ല എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
403.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കോട്ടായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുന്നതിന് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച ഡി.പി.ആര്‍. സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് നബാര്‍ഡ് ഫണ്ട് ഉപയോഗപ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?
404.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്തു് ഓഫീസുകൾ നാശോന്മുഖമാക്കുന്ന സാഹചര്യത്തിൽ രേഖകള്‍ സൂക്ഷിക്കുന്നതിലും മറ്റും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കുട്ടനാട്ടിലെ എല്ലാ ഗ്രാമ പഞ്ചായത്തു് ഓഫീസുകളും ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏറ്റവും കുറവ് തനതു വരുമാനമുള്ള ഗ്രാമ പഞ്ചായത്തുകള്‍ എന്ന നിലയില്‍ കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നതിനു നടപടി സ്വീകരിക്കുമോ, എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
405.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട, എരുമേലി, പാറത്തോട്, കോരുത്തോട്, തീക്കോയി എന്നീ പ്രദേശങ്ങളിൽ 2021 ഒക്ടോബറിലുണ്ടായ കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും തകര്‍ന്ന ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഇതിൽ ഏതെല്ലാം റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( സി )
ഇനിയും ഏതെല്ലാം റോഡുകളും പാലങ്ങളുമാണ് പുനര്‍നിര്‍മ്മിക്കാനുള്ളതെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിനായി വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പ്രദേശങ്ങളിലെ തകര്‍ന്ന റോഡുകളും പാലങ്ങളും അടിയന്തരമായി പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
406.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ റീ ബില്‍‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള പ്രവൃത്തികളുടെ പേര്, വകയിരുത്തിയ തുക, ഇവയില്‍ നിര്‍മ്മാണം പൂര്‍ത്തിയായവ, നിലവില്‍ നിര്‍മ്മാണം നടക്കുന്നവ, ടെന്‍ഡര്‍ ഘട്ടത്തില്‍ ഇരിക്കുന്നവ, നിലവില്‍ ആരംഭിച്ചിട്ടില്ലാത്തവ തുടങ്ങിയ എല്ലാ പ്രവൃത്തികളുടെയും വിശദാംശം നല്‍കുമോ?
407.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പഞ്ചായത്തിൽ ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള നാല്‍പ്പത്തിനാല് സെന്റ് ഭൂമി ലെെഫ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനായി വിട്ടുകിട്ടുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി നല്‍കിയ അപേക്ഷ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേലുള്ള നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
408.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡ തുക വകയിരുത്തിയിരുന്നതും 13.12.2012 - ല്‍ തദ്ദേശസ്വയംഭരണ വകുപ്പ് 17.14 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതും മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍വ്വഹണ ഏജന്‍സിയുമായ, മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാര്‍പാടം ദ്വീപിന് ചുറ്റും പാര്‍ശ്വഭിത്തിയും ബണ്ട് റോഡും നിര്‍മ്മിക്കുന്നതിനായി മണ്ണ് പര്യവേക്ഷണ പ്രവൃത്തി പൂര്‍ത്തിയാക്കി 29.3 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടും ഭരണാനുമതി ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
409.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവായിരം ചതുരശ്ര അടി വരെയുളള കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?
410.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ലെെഫ് ഭവന പദ്ധതി പ്രകാരം എത്ര വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നു വിശദമാക്കാമോ;
( ബി )
2016-17 മുതല്‍ 2021-22 വരെയുളള കാലയളവിൽ വാമനപുരം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ചിട്ടുളള വീടുകളുടെ എണ്ണം ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( സി )
വരും വര്‍ഷങ്ങളില്‍ പ്രസ്‌തുത പദ്ധതി പ്രകാരം എത്ര വീടുകള്‍ നല്‍കുമെന്ന് അറിയിക്കാമോ?
411.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ അഭാവം മൂലം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളും വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂര്‍ നഗരസഭയിലും മൊകേരി പഞ്ചായത്തിലും ഓവര്‍സിയര്‍മാരുടെ ഒഴിവ് നികത്തുന്ന കാര്യം പരിശോധിക്കുമോ; അതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ ;
( സി )
തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിര്‍മ്മാണ അനുമതി, കെട്ടിട നമ്പര്‍ നൽകൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
412.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് വിപുലീകരണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുമതിയ്ക്കായി ഗ്രാമപ‍ഞ്ചായത്ത് സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
413.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫ്ലഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി പാറശാല മണ്ഡലത്തിലെ പെരുങ്കടവിള, പാറശാല ബ്ലോക്കുകള്‍ക്ക് കീഴില്‍ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും അനുവദിച്ചിട്ടുള്ള തുകയും പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( സി )
ഇവയില്‍ പൂർത്തീകരിച്ച പ്രവൃത്തികള്‍ എത്രയുണ്ടെന്നും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
414.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക റോഡുകളുടെ വികസനത്തിന് വേണ്ടി ഭൂമി വിട്ടു നല്‍കുന്നതിന് സറണ്ടര്‍ ഫോം, പത്രം എന്നിവയില്‍ എഴുതി നല്‍കുന്ന രീതിക്കു പകരം ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന വ്യവസ്ഥ നിലവിൽ വന്നതുമൂലം പ്രസ്തുത റോഡുകള്‍ പുനരുദ്ധരിക്കുവാന്‍ കാലതാമസം നേരിടുന്നതും പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ നടപടി സ്വീകരിക്കുമോ?
415.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സന്തോഷ് ട്രോഫി പോലുള്ള ദേശീയതല മത്സരങ്ങൾ നടക്കുന്നപ്രസ്തുത സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് തുക അനുവദിക്കാൻ പദ്ധതി ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
416.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നഗരസഭയില്‍ തദ്ദേശ എഞ്ചിനീയറിംഗ് വിഭാഗം മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരം വാര്‍ഡ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ച നടപടികളെന്തെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവില്‍ എത്ര ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നതെന്നും അവരുടെ സേവനം പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വ്യക്തമാക്കുമോ;
( ഡി )
ആലപ്പുഴ മണ്ഡലത്തിലെ ഏതൊക്കെ പ്രവൃത്തികളാണ് നഗരസഭ മുഖേന നടപ്പിലാക്കുന്നതെന്നും അവയുടെ വിശദവിവരവും ലഭ്യമാക്കുമോ?
417.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭയിലെ ആറാലുംമൂട് മാര്‍ക്കറ്റ്, ചെങ്കല്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് എന്നിവ നവീകരിക്കുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്എക്സിക്യൂട്ടിവ് എഞ്ചിനീയർ, നെയ്യാറ്റിന്‍കര നഗരസഭ സെക്രട്ടറി, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ?
418.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭയില്‍ ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തുടങ്ങിയ ടെക്നിക്കല്‍ വിഭാഗം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്‌തുത ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
കോട്ടക്കൽ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സാങ്കേതിക വിഭാഗത്തിൽ ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി സ്ഥിര നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
419.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടുകൊണ്ട് മേയർ തന്റെ പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് കത്തു നൽകി എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ: എങ്കിൽ ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് എന്തെങ്കിലും പരാതികൾ ലഭിച്ചിരുന്നോ;
( ബി )
ഇതു സംബന്ധിച്ച് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത് ; ആരൊക്കെയാണ് പരാതിക്കാർ ; പരാതികളിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ് ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കത്തിന്റെ ഉറവിടം സംബന്ധിച്ച് എന്തൊക്കെ വിവരങ്ങളാണ് സര്‍ക്കാരിന് ലഭ്യമായിട്ടുളളത്; കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടവരുടെയും പ്രചരിപ്പിച്ചവരുടെയും പേര് വിവരങ്ങൾ അറിയിക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് ഓംബുഡ്സ്മാൻ കോർപ്പറേഷന് കത്ത് നൽകുകയുണ്ടായോ; പ്രസ്തുത കത്തിന് മേയറോ കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മറുപടി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണ് മറുപടി നൽകാത്തത് ; വിശദാംശം ലഭ്യമാക്കുമോ?
420.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥരുടെ അഭാവം മൂലം ഹരിപ്പാട് നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍ ഏതെല്ലാം ഒഴിവുകളാണ് നിലവിലുള്ളത്; ആയത് അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ? ;
( സി )
23.09.2022 ലെ എല്‍എസ്ജിഡി ചീഫ് എഞ്ചിനീയറുടെ ഉത്തരവ് പ്രകാരം ഹരിപ്പാട് നഗരസഭയില്‍ നിയോഗിച്ചിരുന്ന അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
സ്ഥലമാറ്റം ഉത്തരവ് ലഭിച്ചാല്‍ എത്ര ദിവസത്തിനുളളില്‍ പുതിയ ലാവണത്തില്‍ പ്രവേശിക്കണമെന്നാണ് സര്‍വ്വീസ് ചട്ടങ്ങളില്‍ അനുശാസിച്ചിട്ടുള്ളത്; ഇക്കാര്യത്തിലുണ്ടായ കാലതാമസത്തിന്റെ കാരണം അറിയിക്കുമോ?
421.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ കൊച്ചി കോര്‍പ്പറേഷൻ ഡിവിഷനിൽപ്പെട്ട താന്തോന്നിതുരുത്ത് പുറം ബണ്ടിന്റെ നിർമ്മാണത്തിന്റെ തൽസ്ഥിതി വിശദീകരിക്കുമോ;
( ബി )
എൽ. ബി. എസ്. എഞ്ചിനീയറിംഗ് കോളേജ് ഉദ്യോഗസ്ഥർ പ്രസ്തുത സ്ഥലം സന്ദർശിച്ചിരുന്നോ; ഇവർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
422.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷനില്‍ ആരോഗ്യവിഭാഗത്തിൽ 295 ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിന് ലിസ്റ്റ് തയ്യാറാക്കി നൽകാൻ മേയർ തന്റെ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയതായി പറയപ്പെടുന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമോ;
( സി )
കഴിഞ്ഞ കാലഘട്ടങ്ങളിൽ കോർപ്പറേഷനുകളിൽ നടത്തിയ നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകുമോ;
( ഡി )
നിയമനങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
423.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീലേശ്വരം നഗരസഭയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ബജറ്റില്‍ 20% തുക വകയിരുത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തിയുടെ ടെന്റര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ എൽ.എസ് .ജി.ഡി. എന്‍ജിനീയറിങ് വകുപ്പിന് കഴിയാതെ വന്നതെന്തു കൊണ്ടെന്ന് വ്യക്തമാക്കുമോ; ഈ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
424.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിക്കത്തോട് ട്രഷറിക്ക് പുതിയ കെട്ടിടം പണിയുന്നതിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് കോട്ടയം അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ 2022 നവംബർ 2 ലെ ഡി2-3796-2018 നമ്പര്‍ കത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാമോ?
425.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി 18 വര്‍ഷം മുന്‍പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കാെടുത്ത ഗോശ്രീ പാലങ്ങളുടെ ശോചനിയാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഡി.പി.വേൾഡ് ,എൽ.എൻ.ജി., ഐ.ഓ.സി. ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലേക്കുളള ഭാരമേറിയ കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ കടന്നുപോകുന്ന പ്രസ്തുത പാലങ്ങളുടെ പരിപാലനം എഞ്ചിനീയറിംഗ് വിങ്ങില്ലാത്ത ജിഡക്ക് സാധ്യമല്ലാത്തതിനാലും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാലും തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്കുളള ഈ പാലങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ;
( സി )
ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് തദ്ദേസസ്വയംഭരണ വകുപ്പിന് 9.11.2022ന് നല്‍കിയിട്ടുളള പി.ഡബ്ലിയു.ഡി- ഡി1/392/2019 നമ്പര്‍ അനൗദ്യോഗിക കുറിപ്പില്‍ സ്വീകരിച്ചിട്ടുളള നടപടി വ്യക്തമാക്കുമോ?
426.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര, മേലടി, പന്തലായനി ബ്ലോക്കുകളിലും, പ്രസ്തുത ബ്ലോക്കുകളുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളിലും ഗ്രേഡ് 1, ഗ്രേഡ് 2, ഗ്രേഡ് 3 ഓവര്‍സിയര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും എവിടെയൊക്കെയാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
ഓവര്‍സിയര്‍മാരുടെയും എ.ഇ.മാരുടെയും പ്രമോഷന്‍ ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
427.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളില്‍ കിലയെ ഏജന്‍സിയായി ചുമതലപ്പെടുത്തിയതിന്റെ വിശദാംശം, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ;
( ബി )
ഇത്തരം പ്രവൃത്തികളുടെ നിര്‍വഹണത്തിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
428.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 ജൂൺ 1 മുതൽ 2022 നവംബർ 1 വരെ എത്ര പുതിയ ബീവറേജസ് ഔട്ട്‍ലെറ്റുകൾ ആരംഭിച്ചിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് 2016 ജൂൺ 1 മുതൽ 2022 നവംബർ 30 വരെ എത്ര പുതിയ ബിയർ പാർലറുകൾ, ബാറുകൾ എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് 2016 മുതൽ 2022 വരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാകുമോ?
429.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂര്‍ എക്സ്സൈസ് ഇന്‍സ്പെക്ടര്‍ ഓഫീസിന് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടാേ; ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
430.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ കാട്ടാക്കട പഞ്ചായത്തില്‍ എക്സൈസ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; കാലതാമസം ഒഴിവാക്കി ഭൂമി കൈമാറ്റം വേഗത്തില്‍ സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
431.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊന്നാനി മണ്ഡലത്തിലെ തീരദേശമേഖലയില്‍ കോസ്റ്റല്‍ എക്സ്സൈസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
"വിമുക്തി" ഡി -അഡിക്ഷൻ സെന്റർ പൊന്നാനി മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
432.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
2021-22 കാലയളവിൽ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
433.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ നടന്നുവരുന്ന ലഹരി വിമുക്ത ജനകീയ കാമ്പയിന്‍ പരിപാടിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ലഹരി വിമുക്ത കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിവരുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
ആലപ്പുഴ മണ്ഡലത്തില്‍ പുതുതായി ലഹരി വിമുക്ത കൗണ്‍സലിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ?
434.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ കര്‍ശനമായി തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കൂള്‍ - കോളേജ് തലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും യുവജന ക്ലബ്ബുകളെയും പങ്കെടുപ്പിച്ചുകൊണ്ട‍് വിപുലമായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
രാഷ്ട്രീയ യുവജന സംഘടനകളെ സഹകരിപ്പിച്ചുകൊണ്ട് പഞ്ചായത്തു തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
435.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ വിശദമാക്കുമോ?
436.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
437.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 5 വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ജില്ല തിരിച്ച് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമങ്ങളിലടക്കം വർദ്ധിച്ചുവരുന്ന കഞ്ചാവ്-മയക്കുമരുന്ന് കച്ചവടം തടയാൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കാമോ?
438.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ല്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്ത് എത്ര ബാറുകള്‍ ഉണ്ടായിരുന്നു എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ; 2016 മെയ് മാസത്തിൽ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഞ്ച് വര്‍ഷക്കാലംക്കൊണ്ട് സംസ്ഥാനത്ത് എത്ര ബാറുകള്‍ അനുവദിച്ചിട്ടുണ്ടെന്നും നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി അനുവദിച്ച ബാറുകളുടെയും വിശദമായ കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ?
439.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളിലും കൗമാരക്കാരിലും ലഹരി മരുന്നുകളുടെ ഉപയോഗം ആശങ്കാജനകമായി വർദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം രാസ ലഹരി മരുന്നുകളുടെ ഉല്പാദന വിതരണത്തിന്റെ ഉറവിടം സംബന്ധിച്ച് വകുപ്പ് പ്രത്യേക അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
വിദ്യാർത്ഥികൾ തന്നെ ക്യാരിയർമാരായി പ്രവർത്തിക്കുന്ന ഇത്തരം സാഹചര്യം പൂർണമായി ഒഴിവാക്കുന്നതിനായി പോലീസുമായി ചേർന്ന് സംയുക്ത പരിശോധനാ സംവിധാനം ഏർപ്പെടുത്തുമോ; വിശദമാക്കാമോ?
440.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസിന്റെ പരാധീനതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
441.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വില്പനക്കാര്‍ നിയമ നടപടിയിൽ നിന്ന് ഒഴിവാകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
സ്കൂള്‍ കുട്ടികളിലടക്കം വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കുന്നതിനും ഫലപ്രദവും, മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകയാകുന്ന തരത്തിലുമുള്ള നിയമ നിര്‍മ്മാണം നടത്തുന്നത് പരിശോധിക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
( സി )
അതിഥി തൊഴിലാളികളില്‍ ചിലര്‍ കേരളത്തിലേക്കുള്ള മയക്കുമരുന്ന് വാഹകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയുന്നതിന് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പ്രത്യേക കര്‍ശന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
442.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ലഹരി ഉപയോഗം സംബന്ധിച്ച് 2020 മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് യോദ്ധ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
443.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് എക്‌സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
എക്‌സൈസ് റേഞ്ച് ഓഫീസ് ഇല്ലാത്ത താലൂക്കുകൾ സംസ്ഥാനത്ത് നിലവിലുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.