UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





 
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
652.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ഏതെല്ലാം സെന്ററുകളിലാണ് കെ.എസ്.ഇ.ബി. ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ഇവയുടെ നിജസ്ഥിതി എന്തെന്നും വിശദമാക്കാമോ?
653.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള ഏതൊക്കെ ഓഫീസുകളാണ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഫീസുകള്‍ക്കായി കെ.എസ്.ഇ.ബി. സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
654.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ഉല്പാദന പ്രസരണ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും നിലവിൽ കെ.എസ്.ഇ.ബി. നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; പ്രസ്തുത പദ്ധതികള്‍ പൂർത്തിയാക്കുന്നതിലൂടെ കൈവരിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് വൈദ്യുതി വിതരണ മേഖലയിലെ പ്രസരണ നഷ്ടവും വൈദ്യുതി തടസ്സങ്ങളും കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും എ.ബി.സി. (Aerial Bunched Cable), കവേഡ് കണ്ടകടർ, യു.ജി. കേബിള്‍ തുടങ്ങിയ സംവിധാനങ്ങൾ ഈ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ എന്ത് മുൻഗണനാടിസ്ഥാനത്തിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രസ്തുത പദ്ധതി ഏതെല്ലാം പ്രദേശങ്ങളിൽ എന്ത് മുൻഗണനയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
655.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയാേജകമണ്ഡലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പുരപ്പുറ സാേളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വെെദ്യുതി വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
എങ്കില്‍ ആരാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്; എന്ത് നടപടിയാണ് നാളിതുവരെ സ്വീകരിച്ചത്; തുടര്‍ നടപടികള്‍ എന്തൊക്കയാണെന്ന് വിശദമാക്കാമാേ?
656.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ വെെദ്യുതി പ്രസരണ വിതരണ മേഖലകളില്‍ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇതുവഴി എത്ര സബ്സ്റ്റേഷനുകളും ട്രാന്‍സ്‍ഫോര്‍മറുകളും ലെെനുകളും അധികമായി സ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
657.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി വെെകാന്‍ ഇടയായ സാഹചര്യവും എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയ കരാറുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
658.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പ് ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികള്‍ക്കും എത്ര തുക വീതമാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാമോ?
659.
ശ്രീ. എം. എം. മണി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍ലമെന്റില്‍ അവതരിപ്പിച്ച വൈദ്യുതി (ഭേദഗതി) ബില്ലില്‍ പൊതുമേഖലാ വൈദ്യുതി ഉല്പാദന പ്രസരണ വിതരണ കമ്പനികളെ ഉന്മൂലനം ചെയ്യുന്നതിന് വഴിവയ്ക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ളതാണെന്നത് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നോ;
( ബി )
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന പ്രസ്തുത ബില്ലിലെ വ്യവസ്ഥകളോടുള്ള വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമോ;
( സി )
പൊതുമേഖലാ കമ്പനികളുടെ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്ന മേല്‍ വ്യവസ്ഥകള്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിനെ ഏത് തരത്തില്‍ ബാധിക്കാനിടയുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ചെറുകിട ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ വൈദ്യുതി നല്‍കുന്നത് നിലയ്ക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോയെന്ന് അറിയിക്കാമോ?
660.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യുടെ വിതരണ ശൃംഖല അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചതിന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന തുക ബില്ലായി അടയ്ക്കേണ്ടി വരുമോ; ഇത് തരണം ചെയ്യാന്‍ എന്ത് നടപടി സ്വീകരിക്കുവാന്‍ കഴിയും; വിശദമാക്കാമോ?
661.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. -യെ മികവുറ്റതാക്കുന്നതിനുള്ള എന്തെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതിന്റെ പ്രയോജനം ഏതൊക്കെ വിഭാഗത്തിലുള്ളവർക്ക്‌ ലഭിക്കുമെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ?
662.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോര്‍ഡിലെ മീറ്റര്‍ റീഡര്‍ തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്ററില്‍ നിന്നും ഇതിനകം എത്രപേര്‍ക്ക് നിയമനം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
അവശേഷിക്കുന്ന ഒഴിവുകള്‍ എത്ര; അവ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
663.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം കെ.എസ്.ഇ.ബി.യുടെ ഭൂമിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുടുംബാരോഗ്യകേന്ദ്രം ആധുനിക രീതിയില്‍ പുതുക്കിപ്പണിയുന്നതിനായി കെ.എസ്.ഇ.ബി.യുടെ ഭൂമി ഗ്രാമപഞ്ചായത്തിന് വിട്ടുകൊടുക്കുന്നതിനുള്ള തടസ്സം എന്താണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
664.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ വെെദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നല്‍കേണ്ട അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ട രേഖകള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമാേ;
( ബി )
പുതിയ വീട് നിർമ്മിക്കുന്നവര്‍ക്ക് അതിന്റെ ആവശ്യത്തിലേയ്ക്കായി നിലവില്‍ വീട്ടു നമ്പറുള്ള വീട്ടിലെ വെെദ്യുതി ഉപയാേഗിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താെക്കെയാണ്;
( സി )
പഴയ വീട്ടിലെ വെെദ്യുതി ഉപയാേഗിയ്ക്കുന്നതിന് എന്തെങ്കിലും നടപടി ക്രമങ്ങള്‍ ഉണ്ടാേ; ഉണ്ടെങ്കില്‍ ആയവ എന്തെല്ലാം; വിശദമാക്കാമാേ?
665.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിൽ നിന്നും വിരമിക്കുന്നവരുടെ ഒഴിവുകളിൽ സ്ഥിര നിയമനം നടത്തേണ്ടതില്ലെന്ന നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാരെ കരാർ വ്യവസ്ഥയിൽ കൺസൾട്ടന്റ് ആയി നിയമിക്കുന്നതിന് ഉത്തരവായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ബോർഡിന്റെ നിർണ്ണായക തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകൾ ആശങ്ക അറിയിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
666.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ഇ.ബി. -ക്ക് 1466 കോടിയുടെ പ്രവര്‍ത്തനലാഭമുണ്ട് എന്ന് അവകാശപ്പെടുമ്പോൾ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി. -ക്ക് വരുമാനമിച്ചമുണ്ടാകുന്ന അവസരങ്ങളില്‍ ആതിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടോ; വിശദാംങ്ങൾ നൽകമോ;
( സി )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമിച്ചമുണ്ടായ സാഹചര്യത്തിൽ അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നല്കാതിരിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ?
667.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു വര്‍ഷത്തെ മണ്‍സൂണ്‍ കാലയളവില്‍ ഇതുവരെ പ്രകൃതിക്ഷോഭങ്ങള്‍ മൂലം കെ.എസ്.ഇ.ബി. ക്കുണ്ടായ നഷ്ടം എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ദുരന്തം മുന്നില്‍ക്കണ്ട് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള എത്ര ഡാമുകളില്‍നിന്ന് എത്രയളവിലാണ് വെള്ളം ഒഴുക്കിക്കളഞ്ഞിട്ടുള്ളത് എന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇതുവഴി എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം നഷ്ടമായി; എത്ര രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായതെന്ന് വ്യക്തമാക്കാമോ?
668.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ താമസിക്കുന്ന കെ.എസ്.ഇ.ബി. ഗുണഭോക്താക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ സമീപ ഗ്രാമപഞ്ചായത്തുകളിലുള്ള സബ് എഞ്ചിനീയര്‍ ഓഫീസുകളിലാണ് പോകുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളെയും ആര്യനാട് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിന് കീഴില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?
669.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാര്‍ജ്ജിന്റെ 10 ശതമാനം ഡ്യൂട്ടി റവന്യുവില്‍ നിന്നും ഈടാക്കിയാണ് കെ.എസ്.ഇ.ബി.യില്‍ പെന്‍ഷന്‍ നല്‍കുന്നത് എന്നത് വസ്തുതയാണോ;
( ബി )
പെന്‍ഷനെ സംബന്ധിച്ച് സ്ഥിരം സംവിധാനം എന്ന നിലയില്‍ ബോര്‍ഡ് കമ്പനിയാകുന്ന സമയത്തുതന്നെ ത്രികക്ഷി കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നോ; വ്യക്തമാക്കുമോ;
( സി )
പെന്‍ഷന്‍ ഫണ്ട് ഇതുവരെ കാര്യക്ഷമമാക്കിയിട്ടില്ലാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
ബോര്‍ഡിന്റെ റവന്യൂവില്‍ നിന്നും പെന്‍ഷന്‍ വിതരണം ചെയ്യുന്നത് ജനങ്ങള്‍ക്കുമേല്‍ അമിതഭാരമേല്‍പ്പിക്കും എന്നത് വസ്തുതയാണോ; വിശദമാക്കാമോ?
670.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ വെെദ്യുതി ഭേദഗതി ബില്‍ സംസ്ഥാനത്തിന് ബാധകമായ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതുതരത്തിലാണ് ഇത് സംസ്ഥാനത്തിന് പ്രതിലോമകരമാകുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കാര്‍ഷിക മേഖലയ്ക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും നല്‍കുന്ന സൗജന്യങ്ങള്‍ ഈ ബില്‍ നടപ്പിലായാല്‍ തടയപ്പെടുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
671.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിസ്ഥിതിക്ക് കോട്ടം വരാത്തതും താരതമ്യേന ചെലവ് കുറഞ്ഞതുമായ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യത കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചെറുകിട ജലവൈദ്യുത പദ്ധതികളിൽ സഹകരണ സ്ഥാപനങ്ങൾക്ക് പണം മുടക്കാൻ കഴിയുംവിധം ചെറുകിട ജലവൈദ്യുത നയം പരിഷ്കരിക്കണമെന്ന് എനർജി മാനേജ്മെൻറ് സെൻറർ ശിപാര്‍ശ സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മൂലധന നിക്ഷേപം നടത്തി ചെറുകിട ജലവൈദ്യുത പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ സഹകരണ ബാങ്കുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ചെറുകിട ജലവൈദ്യുത പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പുതിയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുവാനും സ്വകാര്യ, ചെറുകിട ജലവൈദ്യുത പദ്ധതികൾക്കായി കുറഞ്ഞ പലിശയിൽ വായ്പ, മൊറട്ടോറിയം എന്നിവ ഉൾപ്പെടുന്ന വായ്പാരീതി പരിഗണിക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
672.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവില്‍ വരുമ്പോള്‍ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് മൂലം സാധാരണ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാവുന്ന പ്രതിസന്ധിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
സ്വകാര്യ സംരംഭകർ നഗര മേഖലകളിൽ കേന്ദ്രീകരിക്കപ്പെടുന്നതോടെ പൊതുമേഖലാ ബോർഡുകൾ ഗ്രാമീണ മേഖലകളിലുള്‍പ്പെടെയുള്ളവര്‍ക്ക് നൽകുന്ന ക്രോസ് സബ്സിഡിയെ ഇത് ബാധിച്ചേക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( സി )
പുതിയ കണക്ഷനുകൾ ആര് നൽകുമെന്നതും പുതിയ വൈദ്യുതി വിതരണ ശൃംഖല ആര് നിർമ്മിക്കുമെന്നതും സംബന്ധിച്ച് പുതിയ ബില്ലിൽ വ്യക്തത ഇല്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തിന് ദോഷകരമായി മാറുന്ന ഭേദഗതികള്‍ ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദമാക്കാമോ?
673.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഒ . ആർ. കേളു
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ താപവൈദ്യുതോല്പാദന നിലയങ്ങള്‍ അവ ഉപയോഗിക്കുന്നതിന്റെ പത്ത് ശതമാനം കല്‍ക്കരി ഇറക്കുമതി ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാർ വ്യവസ്ഥ, സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതി വിലയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കുമെന്ന വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ ;
( ബി )
ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ച് ഉല്പാദനം നടത്തുന്ന വൈദ്യുതി നിലയങ്ങള്‍ക്കുണ്ടാകുന്ന അധിക ചെലവ് സംസ്ഥാനങ്ങള്‍ തന്നെ വഹിക്കണമെന്ന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ടോ; ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന പ്രതിമാസ അധിക ബാധ്യത എത്രയാണെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ എഴുപത് ശതമാനത്തിലധികവും പുറമേ നിന്നു വാങ്ങുന്ന നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും വൈദ്യുതോല്പാദന വര്‍ദ്ധനവിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
674.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നിർദ്ദിഷ്ട വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവയുടെ നിർമ്മാണ പുരോഗതി വിലയിരുത്താമോ?
675.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2022 വരെ കെ.എസ്.ഇ.ബി. -യുടെ ലാഭം വർഷം തിരിച്ച് ലഭ്യമാക്കാമോ?
676.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെെദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി എത്ര സ്ഥലത്ത് ഇലക്ട്രിക് പോസ്റ്റുകളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സംവിധാനം അവലോകനം ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
677.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാമാണ് പ്രസ്തുത സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
678.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്രയെണ്ണം നാളിതുവരെ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
അവശേഷിക്കുന്നവ അടിയന്തരമായി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
679.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഐ ബി സതീഷ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള നിയമഭേദഗതി നടപ്പിലാക്കിയാല്‍ ഗാര്‍ഹിക, കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനം നല്‍കി വരുന്ന സബ്സിഡി നഷ്ടപ്പെടുമെന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത നിയമ ഭേദഗതി നടപ്പില്‍ വരുന്നതോടുകൂടി കെ.എസ്.ഇ.ബി. യുടെ വിതരണ ശൃംഖല സ്വകാര്യ കുത്തകകള്‍ക്ക് യഥേഷ്ടം ഉപയോഗിച്ച് കൊള്ളലാഭം കൊയ്യുന്നതിനുളള സാഹചര്യം സൃഷ്ടിക്കുമെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേന്ദ്രം കൊണ്ടുവന്നിട്ടുള്ള പ്രസ്തുത നിയമ ഭേദഗതി ജനങ്ങൾക്ക് കടുത്ത വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്തിട്ടുള്ള നയസമീപനം വിശദമാക്കുമോ?
680.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പാലിറ്റികളുടെ വൈദ്യുതി വികസന പദ്ധതികളായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ആക്സിലറേറ്റഡ് പവര്‍ ഡവലപ്മെന്റ് ആന്റ് റിഫോംസ് പ്രോഗ്രാം , ഇന്റഗ്രേറ്റഡ് പവര്‍ ഡവലപ്മെന്റ് സ്കീം എന്നീ പദ്ധതികളിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റി ഉൾപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് വിമാനത്താവളമടക്കം ഒട്ടേറെ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്ക് റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീമിൽ ഒരു സ്പെഷ്യൽ പാക്കേജോ അല്ലെങ്കിൽ ബോർഡ് ബജറ്റിൽ പ്രത്യേക പാക്കേജോ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ?
681.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിലമെന്റ് രഹിത കേരളം പദ്ധതിയിലൂടെ എത്ര എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡി. യിലേക്ക് മാറ്റുന്ന പദ്ധതി പ്രകാരം എത്ര തെരുവ് വിളക്കുകള്‍ ഇതിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
682.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വൈദ്യുത മേഖലയില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിലൂടെ കൈവരിച്ച ഭൗതിക നേട്ടം, പദ്ധതികള്‍ക്ക് അനുവദിച്ച് കിട്ടിയ കേന്ദ്ര സഹായം എന്നിവ വ്യക്തമാക്കാമോ?
683.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതി പ്രകാരം ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു എന്നതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത് എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
684.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് - കാസര്‍ഗോഡ് 400 കെ.വി. പവര്‍ഹൈവേ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശംങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
685.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. അനര്‍ട്ടുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ്ജപദ്ധതി കേരളത്തിലെ എത്ര വീടുകളില്‍ ഇതുവരെ നടപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം ഉപഭോക്താവ് ചെലവാക്കേണ്ട തുകയും, നല്‍കുന്ന സബ്സിഡി തുകയും വ്യക്തമാക്കാമോ;
( സി )
നടപ്പ് സാമ്പത്തിക വര്‍ഷം ഇനി എത്ര വീടുകളില്‍ കൂടി ഇത് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് വിശദമാക്കാമോ;
( ഡി )
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിന് കൂടുതല്‍ സബ്സിഡി ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
686.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡ് ഏറ്റെടുക്കുന്ന വിവിധ ചെറുകിട ജലവൈദ്യുത പദ്ധതികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ എത്രയെണ്ണമാണ് പൂർത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ശേഷിക്കുന്നവ ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
687.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതി പ്രകാരം വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എത്ര ലൈറ്റുകള്‍ എവിടെയെല്ലാം സ്ഥാപിച്ചു എന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സ്ഥാപിക്കുന്ന ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ മാറ്റിയിടേണ്ട ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലാവ് പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
688.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി എത്ര പോസ്റ്റുകളില്‍ ചാര്‍ജിംഗ് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എവിടെയൊക്കെയാണ് ഇത് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും വിശദാംശം ലഭ്യമാക്കുമോ?
689.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി ചെറുകിട ജലവെെദ്യുത പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വെെദ്യുതി വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
ഉത്പാദിപ്പിക്കപ്പെടുന്ന വെെദ്യുതി ചക്കിട്ടപാറ സബ്സ്റ്റേഷനില്‍ എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
( ഇ )
നിലവിലുള്ള പ്രവൃത്തികള്‍ക്ക് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
690.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതി പ്രകാരം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് പദ്ധതി നിര്‍വ്വഹണം നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിലാവ് പദ്ധതി പ്രകാരം എത്ര തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു എന്ന് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
നിലാവ് പദ്ധതിയുടെ രണ്ടാം ഘട്ടം കുന്നത്തുനാട് മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
691.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ഡി.എസ്.എസ്. ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദ്യുതി 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
692.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിസിറ്റി ബിൽ രണ്ട് മാസം കൂടുമ്പോൾ എന്നത് അതാതു മാസം റീഡിങ് എടുക്കുവാൻ നടപടി സ്വീകരിക്കുമോ ?
693.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബി. ക്ക് നാളിതുവരെ എത്ര തുകയാണ് പിരിഞ്ഞുകിട്ടാനുള്ളത് എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഇതില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ കുടിശ്ശിക വിവരങ്ങൾ പ്രത്യേകം ലഭ്യമാക്കാമോ;
( സി )
പൊതുമേഖല സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കുടിശ്ശികയില്‍ നിയമ നടപടികളില്‍ കുരുങ്ങിക്കിടക്കുന്ന തുക എത്രയാണെന്ന് പ്രത്യേകം ലഭ്യമാക്കാമോ?
694.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കീരിയങ്ങാടി, പുറമേരി ഗ്രാമപഞ്ചായത്തിലെ പെരുമുണ്ടചെരി എന്നീ സ്ഥലങ്ങളിലും പരിസരപ്രദേശങ്ങളിലും വോള്‍ട്ടേജ് വ്യതിയാനവും വൈദ്യുതി തടസ്സവും ഇടയ്ക്കിടെ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നറിയിക്കാമോ?
695.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിലെ മേലൂർ സെക്ഷന് കീഴിലുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തിൽ തുടർച്ചയായി തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ;
( ബി )
പ്രസ്തുത സെക്ഷന് കീഴിൽ ഡെഡിക്കേറ്റഡ് ഫീഡർ നിലവിലില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
പ്രസ്തുത സെക്ഷന് കീഴിൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
696.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലുളള വെന്നിയൂരിലെ കൊടിമരം ഡിവിഷനിലെ വോൾട്ടേജ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കുമോ; വിശദമാക്കാമോ?
697.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പടനിലം ക്ഷേത്രം, ചുനക്കര മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ യു.ജി വൈദ്യുതലൈന്‍ സ്ഥാപിക്കാന്‍ 05/08/2022 ലെ സ.ഉ (സാധാ) നം. 5578/2022/ധന പ്രകാരം ബഡ്ജറ്റില്‍ 2 കോടി രൂപ വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
698.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ 2016 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ. എസ്. ഇ. ബി സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ വാടക നാളിതുവരെയായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്താണ് നല്‍കിവരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസ് ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കെട്ടിടത്തിന്റെ വാടക കെ. എസ്. ഇ. ബി തന്നെ വഹിക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( ഇ )
പ്രസ്തുത സെക്ഷന്‍ ഓഫീസ് നെല്ലിക്കുഴിയില്‍ തന്നെ നിലനിര്‍ത്തുന്നതിനും ഓഫീസിന്റെ വാടക കെ. എസ്. ഇ. ബി തന്നെ വഹിക്കുന്ന കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കുമോ; വിശദമാക്കാമോ?
699.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ഊര്‍ജ്ജ വകുപ്പ് മുഖേന നടത്തിയ പ്രധാന പദ്ധതികളും അവയുടെ നിലവിലെ പുരോഗതിയും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കേണ്ടത് ഏതെല്ലാം സ്ഥലങ്ങളിലാണെന്നും പ്രസ്തുത സ്ഥലങ്ങളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഏതുഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?
700.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പ്രഖ്യാപിച്ച അ‍‍ഞ്ച് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ നിലവിലുള്ള സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വൈകാനിടയായ കാരണം വ്യക്തമാക്കാമോ;
( സി )
പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
701.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതി മീറ്റര്‍, മെറ്റീരിയല്‍സ് എന്നിവയുടെ ക്ഷാമംമൂലം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കാലതാമസം നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
702.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ വണ്ടാഴി പഞ്ചായത്തിലുളള തളികക്കല്ല് കോളനിയില്‍ 37 വീടുകള്‍ക്ക് വെെദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വീടുകളില്‍ വെെദ്യുതി എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
703.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ എത്ര വീടുകളില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് പ‍ഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
704.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പ്രകാരം ഇതുവരെ എത്ര സ്ഥലങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്നും അതിലൂടെ എത്ര യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുവെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്ന് എത്ര യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി. തിരികെ വാങ്ങുന്നുവെന്നും തിരികെ വാങ്ങുന്ന വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് എത്ര രൂപയാണ് നല്‍കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി സ്ഥാപിക്കുന്നതിനായി മണലൂര്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ച എല്ലാ അപേക്ഷകളിന്മേലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
705.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര സൗരോര്‍ജ്ജ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത പദ്ധതിയിലേക്ക് കൂടുതല്‍ ഗാര്‍ഹിക ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
706.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വ്യാപകമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ആകര്‍ഷകമാക്കുന്നതിന് സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനം മുന്നേറ്റം നടത്തുന്നതിന് പര്യാപ്‌തമായ പുതിയ പദ്ധതികള്‍ നടപ്പാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
707.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ഗ്രീന്‍ എനര്‍ജി ഹബ്ബ് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കാ‍ഞ്ഞിരപ്പുഴ ‍ഡാം ടോപ്പ് റോഡിലൂടെയുള്ള സോളാര്‍ കോറിഡോറിന്റെ നിര്‍മ്മാണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
708.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. -യുടെ പുരപ്പുറ സോളാര്‍ പ്ലാന്റ് പദ്ധതിയിലൂടെ എത്ര കിലോവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ആയതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ;
( സി )
കാസര്‍ഗോഡ് ജില്ലയില്‍ സോളാര്‍ വൈദ്യുതി കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതിനായി പുതിയ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
709.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച്. 85 -ല്‍ കോതമംഗലം മുതല്‍ അടിമാലി വരെയുള്ള വനപ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പാതയുടെ നേര്യമംഗലം-വാളറ ഭാഗങ്ങളില്‍ തെരുവ് വിളക്കുകളുടെ അഭാവം മൂലം വാഹനാപകടങ്ങള്‍ പതിവാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത ഭാഗങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പരാതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
710.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ സ്ഥാപനങ്ങളിലാണ് നിലാവ് പദ്ധതി നടപ്പാക്കിയതെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
തെരുവുവിളക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും മാറ്റി സ്ഥാപിക്കുന്നതും കെ.എസ്.ഇ.ബി. -യുടെ ഉത്തരവാദിത്ത മാണോയെന്ന് അറിയിക്കാമോ;
( സി )
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ ഗ്രമാപഞ്ചായത്തില്‍ ലഭിക്കേണ്ട 300 എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ കെ.എസ്.ഇ.ബി. -യില്‍ പണം അടച്ചിട്ടും ലഭിച്ചിട്ടില്ല എന്നതു സംബന്ധിച്ചു് എം.എല്‍.എ. മുഖാന്തിരം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തെരുവുവിളക്കുകള്‍ അടിയന്തരമായി ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കാമോ?
711.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കെ.എസ്.ഇ.ബി. -യുടെ എത്ര സെക്ഷന്‍ ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ചട്ടഞ്ചാല്‍, കുറ്റിക്കോല്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതിന് സമീപം സര്‍ക്കാര്‍ ഭൂമി ലഭ്യമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇവിടെ റവന്യൂഭൂമി പാട്ടത്തിന് ലഭ്യമാക്കി സെക്ഷന്‍ ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
712.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ആദിവാസി സെറ്റില്‍മെന്റുകളില്‍ അധിവസിക്കുന്ന ജനങ്ങള്‍ കെ.എസ്.ഇ.ബി.- യുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥ നിലവിലുള്ളതിനാല്‍ ഇവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പറങ്ങോട് കേന്ദ്രീകരിച്ച് ഒരു സബ് എഞ്ചിനീയര്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
713.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ എണ്ണം, വൈദ്യുതി ലൈനുകളുടെ നീളം, ട്രാൻസ്ഫോർമറുകളുടെ എണ്ണം, പ്രവർത്തന മേഖലയുടെ വിസ്തീർണ്ണം എന്നിവ പരിശോധിച്ച് സെക്ഷൻ ഓഫീസുകളെ പുനർനിർണ്ണയിക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
നിലവിലുള്ള ഓഫീസുകളുടെ പുനഃക്രമീകരണം വഴി കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ബോർഡിന്റെ പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
മലപ്പുറം ജില്ലയിൽ പുതിയ സെക്ഷൻ ഓഫീസുകൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വള്ളുവമ്പ്രം, കിഴിശ്ശേരി, മഞ്ചേരി നോർത്ത് എന്നിവ വിഭജിച്ച് പൂക്കൊളത്തൂർ കേന്ദ്രമാക്കി പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
714.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി ഒരു 110 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഒറ്റശേഖരമംഗലം ഗവ. സ്കൂളിന് സമീപം കണ്ടെത്തിയ ഭൂമി പ്രസ്തുത പദ്ധതിയ്ക്ക് അനുയോജ്യമാണോ; വിശദവിവരങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്നും എത്ര തുക ചെലവ് പ്രതീക്ഷിക്കുന്നുവെന്നും വെളിപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സബ്സ്റ്റേഷന്റെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
715.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ പുതിയ സബ് സ്റേറഷനുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത സബ് സ്റേറഷനുകൾ എവിടെയൊക്കെയാണെന്നും ആയതിനുള്ള നടപടികൾ ഏത് ഘട്ടത്തിൽ ആണെന്നും വിശദമാക്കാമോ?
716.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതുവഴി ഏതൊക്കെ പ്രദേശങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്ന് അറിയിക്കാമോ?
717.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിലെ ഉയർന്ന തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത നിയമനങ്ങളുടെ വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഉന്നത തസ്തികകളിലെ കരാർ നിയമനങ്ങൾ സർക്കാർ നയത്തിന് അനുസൃതമാണോയെന്ന് വ്യക്തമാക്കുമോ?
718.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പിലെ ജീവനക്കാരുടെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികകളാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.