UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
318.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ഷോപ്പിംഗ് മാളുകളിലും മറ്റും ഷോപ്പിംഗിന് എത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പാര്‍ക്കിംഗ് ഫീ ഈടാക്കുന്നതും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരം മാളുകള്‍ കസ്റ്റമേഴ്സിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത് നിയമപരമാണോ; ആണെങ്കില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിന് അനുമതി നല്‍കിയതു സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പാര്‍ക്കിംഗ് ഫീസ് നല്‍കാതെ മാളുകളില്‍ എത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമോ;
( ഡി )
പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമപരമല്ലെങ്കില്‍ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
319.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാലാകാലങ്ങളിൽ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ആർജ്ജിക്കുന്ന പല ആസ്തികളും നിഷ്ക്രിയമായി മാറുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആസ്തികൾ നിഷ്ക്രിയമായി മാറുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുവാൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
320.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അവസരങ്ങളുണ്ടോ; എങ്കിൽ ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്തെങ്കിലും പുതിയ ഉത്തരവുകള്‍ നിലവിൽ വന്നിട്ടുണ്ടോ ; വിശദാംശം അറിയിക്കാമോ?
321.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ പൊതുസര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് ഏകീകൃത വകുപ്പിന്റെയും സ്റ്റേറ്റ് സര്‍വ്വീസിന്റെ സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെ അംഗീകരിച്ച വിശേഷാല്‍ ചട്ടങ്ങള്‍ എസ്.ആർ.ഒ ആയി ഗസറ്റില്‍ വിജ്ഞാപനം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
തദ്ദേശ പൊതുസർവീസിലെ സമാന തസ്തികകളിൽ നിന്നും പരസ്പരം ട്രാന്‍സ്ഫറുകള്‍ നടത്തുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണ്; ഇത്തരത്തില്‍ സമാന തസ്തികകള്‍ പരസ്പരം ട്രാന്‍സ്ഫറുകള്‍ നടത്തുവാന്‍ സാധിച്ചില്ലെങ്കില്‍ പൊതു സര്‍വീസ് രൂപീകരണം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിയും എന്ന് കരുതുന്നുണ്ടോ;
( സി )
പൊതുസര്‍വ്വീസിന്റെ ഭാഗമായി വരുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ജി.സ്പാര്‍ക്ക് നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ഇല്ലാത്ത പഞ്ചായത്തുകളുടെ വിശദാംശം നല്‍കാമോ; പ്രസ്തുത പഞ്ചായത്തുകളിലേയ്ക്ക് അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കുന്നതിന് തടസ്സങ്ങള്‍ എന്തെല്ലാമാണ്; അത് മറികടക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
322.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു ശുചിമുറിയുടെ അഭാവം മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി മുഖേന എത്ര പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
323.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗശല്യം രൂക്ഷമായ വനാതിര്‍ത്തി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനാതിര്‍ത്തികള്‍ ക്ലിയര്‍ ചെയ്യുന്ന പ്രവൃത്തി നിലവില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനതല ആക്ഷന്‍പ്ലാനില്‍ വനാതിര്‍ത്തി ക്ലിയര്‍ചെയ്യുന്ന പ്രവൃത്തി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
324.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി താെഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പടുത്തി കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും പുതിയ മാര്‍ഗ്ഗനിര്‍ദശങ്ങള്‍ പുറപ്പടുവിച്ചിട്ടുണ്ടാേ;
( ബി )
താെഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലും സാമൂഹ്യ ആസ്തികള്‍ ഉണ്ടാക്കുന്നതിലും എന്താെക്കെ പ്രയാസങ്ങള്‍ ആണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവഴി നേരിടേണ്ടി വന്നിട്ടുള്ളതെന്ന് അറിയിക്കാമാേ?
325.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സർവീസ് രൂപീകരണ നടപടികൾ ഏതു ഘട്ടം വരെയെത്തിയെന്ന് വിശദീകരിക്കുമോ;
( ബി )
ഇതു സംബന്ധിച്ച സ്പെഷ്യൽ റൂൾസ്‌ പുറപ്പെടുവിച്ചുവോ; എങ്കിൽ കോപ്പി നൽകുമോ;
( സി )
പൊതു സർവീസ് രൂപീകരണത്തിനെതിരെ ഏതൊക്കെ കേസുകളാണ് വിവിധ കോടതികളിൽ നിലവിലുള്ളതെന്നും അവയിലെ വാദമുഖങ്ങൾ എന്തൊക്കയാണെന്നും വിശദീകരിക്കുമോ;
( ഡി )
റൂറൽ-അർബൻ വകുപ്പുകളുടെ സംയോജനം ഭരണ ഘടനാ ലംഘനമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദീകരിക്കുമോ;
( ഇ )
സംയോജനം സംബന്ധിച്ച ഫയലിന്റെ നോട്ട് പേജുകൾ ലഭ്യമാക്കുമോ;
( എഫ് )
ജീവനക്കാർ ഉന്നയിച്ച ആക്ഷേപങ്ങൾ പരിഗണിച്ച് സംയോജന നടപടികൾ നി‌‌ർത്തി വക്കുമോ?
326.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗര മേഖലയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തെരുവ്‌ നായ്ക്കളുടെ ആക്രമണം കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ചികിത്സാ ചെലവും മതിയായ നഷ്ടപരിഹാരവും അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
327.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തനത് ഫണ്ട് കുറവായതിനാല്‍ ജീവനക്കാരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും നല്‍കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പഞ്ചായത്തുകളെ സഹായിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
വിടവ് നികത്തല്‍ ഫണ്ട് ഈ പഞ്ചായത്തുകളില്‍ ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫണ്ട് അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
328.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ സ്റ്റാഫ് പാറ്റേണ്‍ മാറ്റുന്നത് സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
ജനസാന്ദ്രത കൂടുതലുള്ളതും നഗര സ്വഭാവമുള്ളതുമായ ഗ്രാമപഞ്ചായത്തുകളില്‍ കൃത്യസമയത്ത് സേവനം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതായുള്ള പരാതി പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
329.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി താെഴിലുറപ്പ് പദ്ധതി വിഹിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാറുള്ള തുകയില്‍ മുന്‍കാലങ്ങളെക്കാള്‍ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടാേ എന്ന് വിശദമാക്കാമാേ?
330.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍ക്ക് മെഡിസെപ്പ് പോലുള്ള ആരോഗ്യസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍ക്ക് എം.എല്‍.എ., എം.പി. എന്നിവര്‍ക്ക് നല്‍കുന്നത് പോലുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമോ;
( ഡി )
തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ യാത്രപ്പടി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
331.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി ഗവൺമെന്റ് റസിഡൻഷ്യൽ ഐ.ടി.ഐ. കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി കൊടുവള്ളി നഗരസഭ വാങ്ങിയ ഭൂമി വിട്ടു നൽകുന്നതിനായി 2000-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു ആർജിക്കലും കയ്യൊഴിക്കലും) ചട്ടങ്ങൾ പ്രകാരം സർക്കാരിന്റെ അനുമതിക്കായി കൊടുവള്ളി നഗരസഭ സെക്രട്ടറിയുടെ 15/6/2022ലെ എൽ.എസ്.ജി.ഡി. (അർബൻ) ഡയറക്ടർക്കുള്ള അപേക്ഷയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
എൽ.എസ്.ജി.ഡി. (അർബൻ) ഡയറക്ടറുടെ ഓഫീസിലെ പ്രസ്തുത ഫയലിന്റെ നമ്പർ ലഭ്യമാക്കാമോ;
( സി )
എൽ.എസ്.ജി.ഡി. (അർബൻ) ഡയറക്ടർ പ്രസ്തുത അപേക്ഷങ്ങള്‍ മേൽ നടപടികൾക്കായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
ഉണ്ടെങ്കിൽ സർക്കാരിന് സമർപ്പിച്ചിട്ടുള്ള അപേക്ഷയുടെ പകർപ്പ് ലഭ്യമാക്കുമോ?
332.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ പോളിടെക്നിക്കിന് ഭൂമി കൈമാറുന്നതിനായി നിര്‍ദ്ദിഷ്ട ഭൂമിയിലേയ്ക്കുള്ള വഴി ലഭ്യമാക്കുന്നതിന് വേണ്ടി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ടു സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഭൂമി അടിയന്തരമായി കൈമാറാൻ നടപടി സ്വീകരിക്കുമോ?
333.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെങ്ങന്നൂര്‍ നഗരസഭാപരിധിയിലുള്ള ശാസ്താംപുറം മാര്‍ക്കറ്റ് നവീകരണ പ്രവൃത്തി നാളിതുവരെയായി ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ കാലതാമസം പരിഹരിച്ച് പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
334.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ട എളവള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസ്. കെട്ടിട നിര്‍മ്മാണം ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ഇതുവരെ പൂര്‍ത്തീകരിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പാര്‍ട്ട് ബില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിച്ചിട്ടുണ്ടോയെന്നും അതിന്‍പ്രകാരം തുക അനുവദിച്ചു നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
ബില്‍ തുക അനുവദിക്കുന്നതിനും ശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും വേണ്ട നിര്‍ദ്ദേശം നല്‍കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
335.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്. മെമ്മോറിയൽ കോട്ടക്കൽ കോ-ഓപ്പറേറ്റീവ് ആശുപത്രി (ക്ലിപ്തം നമ്പർ എം 594 ) സംഘത്തിന്റെ പ്രവർത്തനപരിധിയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഓഹരി പിരിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള സംഘം ചെയർമാന്റെ നിവേദനത്തിന്മേൽ (എല്‍.എസ്.ജി.ഡി.-എഫ്.എം.2/38/2022) പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ഗ്രാമവികസന കമ്മീഷണറേറ്റ് എന്നീ ഓഫീസുകളില്‍ നിന്നും അന്തിമ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടുകളിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ?
336.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും മാലിന്യമുക്തമാക്കുന്നതിന് സഹായകരമാകുന്ന നിലയില്‍ വിഭാവനം ചെയ്തിട്ടുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഹരിത മിത്രം ആപ്ലിക്കേഷന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മലിനജല സംസ്കരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കെട്ടിടാവശിഷ്ട മാലിന്യം ശേഖരിക്കുന്നതിനും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
337.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്നതിനാല്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതി വിശേഷം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെങ്ങന്നൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും മിനി സിവില്‍ സ്റ്റേഷന്‍, കോടതി, താലൂക്ക് ഓഫീസ്, രജിസ്ട്രേഷന്‍ ഓഫീസ്, എഞ്ചിനീയറിംഗ് കോളേജ്, ട്രഷറി, ഫയര്‍ സ്റ്റേഷന്‍-ട്രാഫിക് സ്റ്റേഷന്‍, ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങളിലെത്തുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗമായ നന്ദാവനം ജംഗ്ഷന്‍ -എഞ്ചിനീയറിംഗ് കോളേജ് റോഡ് നവീകരണത്തിന് തടസ്സമായി നില്‍ക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 1.91 സെന്റ് സ്ഥലം പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്‍കുന്ന നടപടിയ്ക്ക് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( സി )
ഇത് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
338.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഉളിയേരി ഗ്രാമപഞ്ചായത്തിലെ പ്രശാന്തി ഗാര്‍‍ഡന്‍ മോഡല്‍ ക്രിമറ്റോറിയം പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയില്‍ ഇനി പൂര്‍ത്തീകരിക്കാനുള്ളവ ഏതൊക്കെയാണ്; കരാര്‍ എടുത്ത കമ്പനി എഗ്രിമെന്റ് സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തത് കൊണ്ട് അവരുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് അറിയിക്കാമോ?
339.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം 2016 ജൂൺ മുതൽ നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
340.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതില്‍ എത്ര എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു; വിശദമാക്കാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; എത്ര എണ്ണം പൂര്‍ത്തീകരിച്ചു; വിശദമാക്കാമോ?
341.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച 2022-23 വര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ് പുനരനുവദിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത തുക പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
342.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 'പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം' പദ്ധതി പ്രകാരം പൊന്നാനി മണ്ഡലത്തില്‍ ആരംഭിച്ച 5 സ്കൂളുകളുടെ (ജി.എഫ്.എല്‍.പി.എസ് പുതുപൊന്നാനി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് പൊന്നാനി ടൗണ്‍, ജി.എല്‍.പി.എസ് കടവനാട്, ബഡ്സ് സ്കൂള്‍ കം റീഹാബിലിറ്റേഷന്‍ സെന്റര്‍, പൊന്നാനി) എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
നാളിതുവരെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രിഫാബ് ലിമിറ്റഡ് പോലെയുള്ള ഏജന്‍സികളോട് അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമോ; വിശദമാക്കുമോ?
343.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയതും കില മുഖേന നിലവില്‍ നിര്‍വ്വഹണം നടത്തുവാന്‍ തീരുമാനിച്ചതുമായ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ജി.എല്‍.പി.എസ്. പറമ്പില്‍ പീടിക പെരുവള്ളൂര്‍, ജി.എല്‍.പി.എസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തേഞ്ഞിപ്പാലം, ജി.യു.പി.എസ്. പരപ്പനങ്ങാടി തേഞ്ഞിപ്പാലം, ജി.യു.പി.എസ്. പാറക്കടവ് മുന്നിയൂര്‍ എന്നീ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമാണ് വിശദമാക്കാമോ ;
( സി )
അടിയന്തരമായി പ്രസ്തുത സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണംഅടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?
344.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ എരുമേലി തെക്ക് വില്ലേജിൽപ്പെട്ട ഓരുങ്കൽ കടവിലുള്ള 51.05 സെന്റ് വസ്തുവില്‍നിന്നും 6.72 ആർ സ്ഥലം ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായും 7.25 ആർ സ്ഥലം എക്സൈസ് ഓഫീസ് സ്ഥാപിക്കുന്നതിനായും സൗജന്യമായി വിട്ടുനല്‍കുന്നതിനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ 23.04.2022 തിയതിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
എരുമേലിയിൽ ഫയർ സ്റ്റേഷനും എക്സൈസ് ഓഫീസിനും വേണ്ടി പ്രസ്തുത സ്ഥലം കൈമാറുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
345.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ലെെഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതേവരെ എത്ര ആളുകള്‍ക്ക് വീട് നിര്‍മ്മാണത്തിനും, നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും പണം നല്‍കിയിട്ടുണ്ട് എന്ന് നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ലെെഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയില്‍ എത്രയിടങ്ങളിലാണ് ഗുണഭോക്താക്കള്‍ക്കായി ലെെഫ് ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്നത് എന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
( സി )
പുന്നപ്രയിലെ ഫ്ലാറ്റ് നിര്‍മ്മാണത്തിലെ തടസ്സം നീക്കാന്‍ എന്താെക്കെ നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ;
( ഡി )
സ്ഥലവും വീടുമില്ലാത്ത അര്‍ഹരായവര്‍ക്ക് ലെെഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥലവും വീടും നല്‍കുന്നതിനുള്ള അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
ആലപ്പുഴ ജില്ലയില്‍ ഇത്തരത്തില്‍ എത്ര പേരാണുള്ളത്; വ്യക്തമാക്കാമോ;
( എഫ് )
ഇവര്‍ക്ക് എന്നത്തേക്ക് വസ്തു നല്‍കി നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
346.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ കോറോം പ്രദേശത്ത് നടന്നുവരുന്ന ലൈഫ് മിഷന്റെ ഫ്ലാറ്റ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണ് നിര്‍ത്തിവച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ പുനരാരംഭിക്കുമെന്നാണ് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ള കമ്പനി അറിയിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
ഫ്ലാറ്റുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് എപ്പോള്‍ കൈമാറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
347.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ തകര്‍ന്ന കുന്നത്തുനാട് മണ്ഡലത്തിലെ വാഴക്കുളം പഞ്ചായത്തിലെ നോര്‍ത്ത് എഴിപ്രം-മാടവന റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫേസ് II-ല്‍ ഉള്‍പ്പെടുത്തി ഡി.പി.ആർ. തയ്യാറാക്കിയിട്ടും നാളിതുവരെ റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
348.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുവാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഈ തുക നൽകാൻ ബാധ്യതയുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിന് പ്രായോഗികമായ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
349.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ നിന്ന് ഏതെല്ലാം റോഡുകളെയാണ് പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് അറിയിക്കാമോ; റോഡുകളുടെ പേര്, തുക എന്നീ വിശദാംശങ്ങള്‍ അറിയിക്കാമോ?
350.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവ്നായ ആക്രമണം കൂടി വരുന്ന കാര്യം പരിശോധിക്കുമോ;
( ബി )
തെരുവ്നായ ആക്രമണം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
351.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15-ാം ധനകാര്യ കമ്മീഷന്‍ 2020-2025 മുതല്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കുമോ; വ്യക്തമാക്കുമോ;
( സി )
വകുപ്പുകളുടെയും വിവിധ വികസന ഏജന്‍സികളുടെയും ഏകോപനത്തിനായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
കേന്ദ്ര സംസ്ഥാന പ്രാദേശിക പദ്ധതികളുടെ പാക്കേജുകളുടെ ഏകോപനം സംബന്ധിച്ച് സര്‍ക്കാര്‍ നോഡല്‍ ഏജന്‍സികള്‍ രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ രൂപികരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
352.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, വളം, കീടനാശിനി എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിതരണം നടത്തുന്നതിനുള്ള അംഗീകൃത വിതരണക്കാരായി അംഗീകരിക്കുന്നതിന് പുനലൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുതു കമ്പനിയെ അംഗീകൃത വിതരണക്കാരായി അംഗീകരിക്കാന്‍ വേണ്ട ഉത്തരവ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട അപേക്ഷയിലെ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
353.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിൽ പഞ്ചായത്ത്‌ വിങ്ങുമായി ബന്ധപ്പെട്ട് നാളിതുവരെ എത്ര ഫയലുകൾ പെൻഡിങ്ങുണ്ട്;
( ബി )
പഞ്ചായത്ത്‌ ഡയറക്ടർ  പുറപ്പെടുവിച്ച  സീനിയോറിറ്റി ലിസ്റ്റുകളിന്മേൽ സമർപ്പിച്ച അപ്പീലുകൾ, ഏതു വർഷം മുതലുള്ളവ പെൻഡിങ്ങുണ്ട്;
( സി )
ഇതിൽ പഞ്ചായത്ത്‌ ഡയറക്ടറുടെ റിപ്പോർട്ട്‌ ലഭിക്കാത്തത് കാരണം പെന്‍ഡിംഗ് ആയ ഫയലുകളുടെ എണ്ണം എത്ര;
( ഡി )
പഞ്ചായത്ത്‌ ഡയറക്ടറുടെ കാര്യാലയത്തിൽ നാളിതു വരെ പെൻഡിങ്ങുള്ള ഫയലുകളുടെ എണ്ണം എത്ര;
( ഇ )
വർഷങ്ങളായി പെൻഡിങ്ങുള്ള അപ്പീലുകളിൻമേലും മറ്റും  തീരുമാനമെടുക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമോ?
354.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടെക്നിക്കല്‍ വിഭാഗം ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തുടങ്ങിയ ടെക്നിക്കല്‍ വിഭാഗം ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തെ സാരമായി ബാധിക്കുന്ന കാര്യം പരിശോധിക്കുമോ; ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കോട്ടക്കല്‍ മണ്ഡലത്തിലെ പൊന്മള ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അടിയന്തരമായി സ്ഥിര നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
355.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ ബ്രഹ്മപുരത്തു അടിഞ്ഞു കിടക്കുന്ന മാലിന്യം ബയോ മൈനിങ് നടത്തുന്നതിന് കേരള സ്റ്റേറ്റ് ഇന്‍‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) തയ്യാറാക്കിയ ടെൻഡർ വ്യവസ്ഥകൾ എന്തൊക്കെയാണ്;
( ബി )
കേരള സ്റ്റേറ്റ് ഇന്‍‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) തയ്യാറാക്കിയ ടെൻഡർ വ്യവസ്ഥകൾക്കു വിധേയമായിട്ടാണോ ഇപ്പോൾ ബയോ മൈനിങ് നടത്തുന്ന കമ്പനിക്ക് കരാർ നൽകിയത്; എങ്കിൽ കമ്പനി ഹാജരാക്കിയ രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഇപ്പോൾ ബ്രഹ്മപുരത്തു ബയോ മൈനിങ് നടത്തുന്ന കമ്പനിയെ കണ്ണൂർ കോർപറേഷനിൽ നിന്നും കൊല്ലം കോർപറേഷനിൽ നിന്നും ടെർമിനേറ്റ് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ?
356.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ആറ് വര്‍ഷക്കാലയളവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വീട്ടുകരം ഇനത്തില്‍ എത്ര തുകയാണ് വര്‍ദ്ധിപ്പിച്ചത് എന്ന് വ്യക്തമാക്കാമോ; പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വീട്ടുകരം ഇരട്ടിയും നാലിരട്ടിയും വര്‍ദ്ധിപ്പിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്രയും വലിയ വര്‍ദ്ധനവ് താങ്ങാന്‍ കഴിയാത്ത ജനവിഭാഗമായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട്ടുകരം ഇനത്തില്‍ ഇളവ് അനുവദിയ്ക്കുവാന്‍ തയ്യാറാകുമോ?
357.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാെളിക്കുന്ന കെട്ടിട മാലിന്യങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമാേ?
358.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളില്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ കെട്ടിട നികുതി പിരിവിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളില്‍ പദ്ധതി വിഹിതം, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ അനുവദിച്ചതിന്റെയും വിനിയോഗത്തിന്റെയും വിവരങ്ങള്‍ (അനുവദിച്ച തുക, വിനിയോഗിച്ച തുക) വിശദമാക്കാമോ?
359.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ദേശീയപാത 66-ന് സമീപം ദേശീയപാതയില്‍ നിന്നും പ്രവേശനാനുമതി ലഭിയ്ക്കാത്തതിനാല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാത്ത വ്യക്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ദേശീയപാത 66 ന്റെ വശങ്ങളില്‍ റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ നിന്നും 6 മീറ്റര്‍ ദൂരപരിധി വേണമെന്ന ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ദേശീയപാത 66-ല്‍ ആക്സസ് പെര്‍മിറ്റ് ബാധകമായ കെട്ടിടങ്ങൾ/ആയത് ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ ഏന്നിവ വിശദമാക്കാമോ?
360.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
361.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് പോലെയുള്ള സാങ്കേതിക വിഷയങ്ങള്‍ കാരണം കുടിശ്ശികയായിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ തുക ലഭിക്കാനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുടിശ്ശിക തുക നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ?
362.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങളിലൂടെ യുവതീയുവാക്കള്‍ക്ക് നല്‍കിവരുന്ന തൊഴില്‍ദാന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയിലൂടെ എത്രപേര്‍ക്കാണ് തൊഴില്‍ ലഭിച്ചതെന്ന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കുമോ;
( സി )
വനിതകളുടെ സംരംഭം ആരംഭിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സങ്കേതിക പരിജ്ഞാനം നല്‍കുന്നതിനും സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച് വിശദമാക്കാമോ?
363.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്ത് ലൈസന്‍സോടുകൂടി പ്രവര്‍ത്തിച്ചിരുന്നതോ പ്രവര്‍ത്തിച്ചുവരുന്നതോ ആയ സംരംഭങ്ങളുടെ പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധിമൂലമോ മറ്റു ദുരന്തകാരണങ്ങളാലോ മന്ദീഭവിച്ചിട്ടുണ്ടെങ്കില്‍ അത്തരം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
364.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ കടമക്കുടി ഗ്രാമ പഞ്ചായത്തില്‍ വലിയ കടമക്കുടി-ചാത്തനാട് പാലം നിര്‍മ്മാണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി കൂടിയൊഴിപ്പിക്കുന്നവര്‍ക്കുള്ള പുനരധിവാസ ഭൂമി നല്‍കുന്നതിന് അനുമതിക്കായി സമര്‍പ്പിച്ച ഫയലില്‍ അനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിനായി ജനറല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം റിവൈസ്ഡ് എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് എന്നേക്ക് സമര്‍പ്പിക്കാന്‍ സാധിക്കും; വ്യക്തമാക്കാമോ;
( ഡി )
പുതുക്കിയ ഭരണാനുമതി എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
365.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡലത്തില്‍ വൈപ്പിന്‍ ഇടപ്പള്ളി ബ്ലോക്കുകള്‍ക്ക് കീഴിലായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ എന്തെല്ലാമെന്നും പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി എന്താണെന്നും വിശദമാക്കാമോ?
366.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ 2011-16 കാലയളവില്‍ പുതുതായി എത്ര ഗ്രാമപഞ്ചായത്തുകളാണ് നഗരസഭകളാക്കി മാറ്റിയതെന്ന് വിശദമാക്കാമോ;
( ബി )
നഗരസഭകളാക്കിയ ഗ്രാമപഞ്ചായത്തുകളിലെ താമസക്കാര്‍ നികുതി ഘടനയിലും ഇതര നിയന്ത്രണങ്ങളിലും വന്ന മാറ്റം കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നതായും ഉന്നയിച്ചു കൊണ്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഗ്രാമപഞ്ചായത്തുകളെ നഗരസഭകളാക്കി മാറ്റുന്നത് കൊണ്ട് എന്തെങ്കിലും നേട്ടം പ്രത്യേകമായി ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
367.
ശ്രീ കെ ആൻസലൻ
ശ്രീ എം രാജഗോപാലൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഗ്രാമീണ വികസന പഞ്ചായത്ത് രാജ് സ്റ്റാന്റിംഗ് കമ്മിറ്റി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ രാജ്യത്തുടനീളം ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു രൂപ പോലും ദുര്‍വിനിയോഗം നടത്താതെ പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സംസ്ഥാനം മുന്നിലെന്ന് പരാമര്‍ശം വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ബജറ്റ് തുക വെട്ടിക്കുറച്ചും ലേബര്‍ ബജറ്റ് വെട്ടിക്കുറച്ചും ഈ പദ്ധതിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊഴില്‍ രഹിതരുടെ ഉപജീവന മാര്‍ഗ്ഗം നില നിര്‍ത്തുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ഡി )
നഗരങ്ങളിലെ അനഭ്യസ്തരായ തൊഴില്‍ രഹിതര്‍ക്ക് ഉപജീവന മാര്‍ഗ്ഗം എന്ന നിലയില്‍ 2010-ല്‍ ആരംഭിച്ച അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഈ സര്‍ക്കാരിന്റെ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
368.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ സെല്‍ഫ് ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്.) സോഫ്റ്റ് വെയര്‍ നഗരസഭകളിലും കൂടി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം.) സംവിധാനം നിലനിര്‍ത്തികൊണ്ടാണോ സോഫ്റ്റ് വെയറുകള്‍ നവീകരിക്കുന്നത്; സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
369.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തവനൂര്‍ മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ക്കാണ് തുക അനുവദിച്ച് ഉത്തരവായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാനുണ്ടെന്നും ഏതെല്ലാം റോഡുകളാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
370.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ (ഡി.ബി) വകുപ്പിന്റെ 8/11/2021 ലെ 2225/2021 ലെ ഉത്തരവില്‍ 2018, 2019 പ്രളയത്തില്‍ അറുപത് ശതമാനത്തില്‍ താഴെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് തദ്ദേശസ്ഥാപനത്തില്‍ നിന്ന് പ്രത്യേക ധനസഹായം നല്‍കേണ്ടതില്ല എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താവിന് ബാക്കി തുക നല്‍കുവാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രളയ സഹായം ലഭിച്ചതിന്റെ പേരില്‍ ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള ബാക്കി തുക ലഭിക്കാതിരുന്ന ലൈഫ് ഫേസ് 2 അഡീഷണല്‍ എസ്.പി/ഫിഷറീസ് ഗുണഭോക്താക്കള്‍ക്ക് പ്രസ്തുത തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
371.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനാവശ്യമായ അംഗീകാരങ്ങൾ നൽകുന്ന നടപടി ക്രമങ്ങൾ പൂർത്തിയായോ എന്ന് വിശദമാക്കാമോ;
( ബി )
സാമ്പത്തിക വർഷം തുടങ്ങി നാലുമാസം പിന്നിട്ടതിനു ശേഷം പദ്ധതി തുടങ്ങുന്നത് വഴി പദ്ധതി പൂർത്തീകരണത്തിന് ആവശ്യമായ സമയം ലഭിക്കാതെ വന്നാൽ അടുത്ത വർഷത്തേക്ക് ഇതേ പദ്ധതിക്ക് ആവശ്യമായ സമയം നൽകുമോ എന്ന് വ്യക്തമാക്കുമോ;
( സി )
തദ്ദേശസ്ഥാപനങ്ങളുടേതല്ലാത്ത കാരണത്താൽ പദ്ധതി നിർവഹണം വൈകുകയാണെങ്കിൽ സ്പിൽ ഓവറായി അടുത്ത സാമ്പത്തിക വർഷത്തിലേക്ക് പദ്ധതികൾ നീളുമ്പോൾ സാമ്പത്തിക വർഷത്തെ തുക വെട്ടികുറക്കാതെ മുൻ വർഷത്തെ പദ്ധതി കൂടി ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രാദേശിക വികസനത്തിന് ഉതകുന്ന വിധം ഫണ്ടുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
372.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പ‍ഞ്ചായത്തിലെ ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള നാല്പത്തിനാല് സെന്റ് ഭൂമി ലൈഫ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിന് വിട്ടുകിട്ടുന്നതിനായി ഏതെങ്കിലും അപേക്ഷ ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്റെ നടപടി ഏതുവരെയായി എന്നു വ്യക്തമാക്കാമോ?
373.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുനാട് പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകുന്നതിന് സ്വീകരിച്ച നടപടി വിശദീകരിക്കാമോ;
( ബി )
സ്ഥലം വിട്ടു നൽകുന്നതിന് തടസങ്ങളുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
374.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേന്നി മണ്ഡലത്തിലെ റീ ബില്‍ഡ് കേരള ഫേസ് ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമാേ?
375.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം, ഭൂരഹിതരായ ആളുകള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് എത്ര രൂപയാണ് ധനസഹായം അനുവദിക്കുന്നത്; വിശദമാക്കാമോ;
( ബി )
പദ്ധതി പ്രകാരം നേരത്തെ നിശ്ചയിച്ച ധനസഹായ തുകയില്‍ നിന്നും മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
376.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷന്‍ പദ്ധതിയിലൂടെ മുന്‍ സര്‍ക്കാരിന്റെ കാലത്തും നിലവില്‍ നാളിതുവരെയും വടക്കാഞ്ചേരി മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ;
( ബി )
പാര്‍പ്പിട സൗകര്യം ഉറപ്പാക്കുവാന്‍ ശേഷിക്കുന്ന കുടുംബങ്ങളുടെ എണ്ണം എത്രയാണെന്നും, പ്രസ്തുത കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം സമയബന്ധിതമായി ഉറപ്പാക്കുവാന്‍ സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
ലെെഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അക്ഷയ വഴി ഓണ്‍ലെെനായി സമര്‍പ്പിച്ച അപേക്ഷയില്‍ വന്ന തെറ്റ്കാരണം അര്‍ഹത ഉണ്ടായിട്ടും പലരും ലിസ്റ്റില്‍ ഉള്‍പ്പെടാതെവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
377.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവൃത്തി നിര്‍വഹണത്തിന്റെ ഭാഗമായി മാന്വല്‍ ആയി വരയ്ക്കുന്ന രീതി മാറ്റി പകരം സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നത് പരിഗണനയിലുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇത്തരം സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നിര്‍വ്വഹണം നടത്തുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടങ്ങളുടെ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ ഏര്‍പ്പെടുത്തുന്നതിനു പദ്ധതിയുണ്ടോ എന്നറിയിക്കാമോ?
378.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആസ്തി രജിസ്റ്റര്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്നതിനും ആവര്‍ത്തനം ഇല്ലാതാക്കുന്നതിനും കര്‍മ്മ പദ്ധതി രൂപീകരിക്കുമോ;
( ബി )
പഞ്ചായത്ത് പദ്ധതികളില്‍പ്പെടുത്തി നവീകരിക്കുന്നതോ പുതിയതായി നിര്‍മ്മിക്കുന്നതോ ആയ റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ പരിപാലന കാലാവധി, കരാറുകാരുടെ വിവരങ്ങള്‍ എന്നിവ പൊതുമരാമത്ത് വകുപ്പിന്റെ മാതൃകയില്‍ പരസ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ള റോഡുകള്‍ക്ക് പഞ്ചായത്ത് ആസ്തിപ്രകാരമുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
379.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ ബ്രഹ്മപുരത്തു സ്ഥാപിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റ് പൂർത്തീകരിക്കുമ്പോൾ ഒരു ടൺ മാലിന്യം സംസ്കരിക്കുന്നതിന് എത്ര രൂപ ചെലവ് വരും; വിശദമാക്കാമോ;
( ബി )
സംസ്കരണത്തിനു ശേഷം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് എത്ര രൂപ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അനുവദിക്കും; വ്യക്തമാക്കാമോ;
( സി )
അപ്രകാരം ലഭിക്കുകയാണെങ്കിൽ നഗരസഭ, കമ്പനിക്ക് കൊടുക്കേണ്ട ടിപ്പിങ് ഫീസ് ഇനത്തിൽ കുറവ് വരുത്തുമോ; വിശദമാക്കാമോ?
380.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തികളുടെ ബാഹുല്യം കാരണം ടി സംവിധാനം അപര്യാപ്തമാകുന്ന സ്ഥിതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( സി )
ചില തദ്ദേശസ്ഥാപനങ്ങളില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍, സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഉദ്യോഗസ്ഥര്‍ ആണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
തദ്ദേശസ്ഥാപനങ്ങളി‍ല്‍ വാഹന സംബന്ധമായ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി മെക്കാനിക്കല്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ എന്നറിയിക്കാമോ?
381.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ വരുന്ന റോഡുകളില്‍ കോതമംഗലം മണ്ഡലത്തില്‍ നിന്നുള്ള മണികണ്ഠന്‍ചാല്‍- വെള്ളാരമറ്റം റോഡ് ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡ് നിർമ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡ് നിർമ്മാണപ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
382.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ചീഫ് മിനിസ്റ്റേഴ്സ് ലോക്കല്‍ റോഡ് റീ ബില്‍ഡ് പ്രോജക്ട്, കിഫ്ബി എന്നിവ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കി വരുന്ന പ്രവൃത്തികളിൽ വിവിധ തലങ്ങളിലായി ഗുണനിലവാര പരിശോധനാ സംവിധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആർ.കെ.ഐ., പി.എം.ജി.എസ്.വൈ. സ്കീമുകളിൽപ്പെട്ട നിർമ്മിതികൾക്ക് ‍ഡിഫക്ട് ലയബിലിറ്റി പിരീഡ് അനുസരിച്ച് അറ്റകുറ്റപണികളും പോരായ്മകളും പരിഹരിച്ച് നൽകുന്നതിന് കരാറുകാരനെ ബാധ്യതപ്പെടുത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ സുരക്ഷയും ഗുണമേൻമയും ഉറപ്പുവരുത്തുന്നതിനായി റോഡ് ആസ്തികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടുതൽ റീജിയണൽ ലബോറട്ടറികൾ സജ്ജീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
383.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ബജറ്റ് എസ്റ്റിമേറ്റ് - അനുബന്ധം II മരാമത്ത് പണികളില്‍ 20% തുക വകയിരുത്തിയിട്ടുള്ള ഒറ്റപ്പാലം സ്റ്റേഡിയം നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിര്‍വ്വഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി കായിക വകുപ്പിന് നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ (അനൗദ്യോഗിക കുറിപ്പ്) എന്നാണ് ധനകാര്യ വകുപ്പില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ചത്;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ ഏതാണ്; ഇപ്പോള്‍ അത് ഏത് ഘട്ടത്തിലാണ് ഉള്ളത്;
( സി )
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഫയലുകളില്‍ തീരുമാനം ഇത്രയും വൈകുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
384.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ഏത് സോഫ്റ്റ്‍വെയര്‍ ആണ് ഉപയോഗിക്കുന്നത്;
( ബി )
ഇതിനായി സങ്കേതം എന്ന സോഫ്റ്റ്‍വെയര്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ടോ;
( സി )
സോഫ്റ്റ്‍വെയര്‍ വഴി അനുമതി നല്‍കുന്ന അപേക്ഷകളുടെ അച്ചടിച്ച പകര്‍പ്പും സമാന്തരമായി തയ്യാറാക്കേണ്ടതുണ്ടോ എന്നറിയിക്കാമോ; ഇത്തരത്തില്‍ രണ്ട് വിധത്തില്‍ ഒരു അപേക്ഷ കൈകാര്യം ചെയ്യുന്നതിന് ധാരാളം സമയം എടുക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി മാത്രം അപേക്ഷ തീര്‍പ്പ് കല്‍പ്പിക്കുന്നത് ഉചിതമാകൂമോ എന്നറിയിക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഒരു സോഫ്റ്റ്‍വെയര്‍ മാത്രം ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടോ എന്നറിയിക്കാമോ?
385.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയ്ക്ക് ഭൂമിയുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേരില്‍ ആകണമെന്ന് നിര്‍ബന്ധമുണ്ടോ; മിക്കവാറും ടൂറിസം സ്പോട്ടുകള്‍ റവന്യൂ, ഇറിഗേഷന്‍ പുറമ്പോക്കുകള്‍ ആയതിനാല്‍ അവയുടെ എന്‍.ഒ.സി. ലഭ്യമാക്കിയാല്‍ മതിയാകുമോ; വിശദാംശം ലഭ്യമാക്കാമോ?
386.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത്‌ വകുപ്പിൽ വിജിലൻസ് ഓഫീസറുടെ ചുമതല വഹിക്കുന്ന അഡീഷണൽ ഡയറക്ടർക്ക് എന്തൊക്കെ ചുമതലകളാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ ഉദ്യോഗസ്ഥൻ കഴിഞ്ഞ ആറുമാസം ജില്ല വിട്ട് ഏതൊക്കെ ജില്ലകളിലാണ് ഔദ്യോഗിക ആവശ്യാർഥം പോയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( സി )
2021 ജനുവരി മുതൽ നാളിത് വരെ എത്ര രൂപ ഓരോ മാസവും യാത്രപ്പടി ഇനത്തിൽ ഈ ഉദ്യോഗസ്ഥൻ കൈപ്പറ്റിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ജനപ്രതിനിധികളും മറ്റും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിൽ എത്തുമ്പോൾ, ഈ ഉദ്യോഗസ്ഥൻ ദിവസങ്ങൾ നീളുന്ന ടൂറിലാണെന്ന് പറയുന്നതായ പരാതി അന്വേഷിക്കുമോ;
( ഇ )
ഈ ഉദ്യോഗസ്ഥന്റെ ചുമതലയിലുള്ള ഓരോ സെക്ഷനിലും എത്ര ഫയലുകൾ പെൻഡിങ്ങുണ്ടെന്ന് വർഷം, സെക്ഷൻ തിരിച്ചു വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത സെക്ഷനിൽ ദീർഘനാൾ ഫയൽ പെൻഡിങ്ങാകുന്ന കാരണത്താല്‍ പെൻഷനും ആനുകൂല്യങ്ങളും യഥാസമയം ലഭ്യമാകാതെ വരുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രശ്നം പരിഹരിക്കുമോ;
( ജി )
പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരും മറ്റും വിളിച്ചാൽ അഡിഷണൽ ഡയറക്ടർ ഫോൺ എടുക്കാറില്ലെന്ന ദീർഘനാളായുള്ള പരാതി പരിഹരിക്കുന്നതിന് എന്ത് നടപടികൾ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
387.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതി പിരിവ് ഓണ്‍ലെെന്‍ ആക്കിയിട്ടുണ്ടാേ;
( ബി )
സംസ്ഥാനത്ത് 100% നികുതി പിരിക്കുന്ന എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമാേ?
388.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സുസ്ഥിര നഗര പുനർനിർമാണ പദ്ധതി എന്താണ് എന്ന് വിശദീകരിക്കുമോ;
( ബി )
എത്ര ഏക്കർ സ്ഥലത്താണ് പ്രസ്‌തുത പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; ഈ പദ്ധതിക്ക് വേണ്ടി കായൽ നികത്തി കരയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പുനർക്രമീകരിക്കുന്ന ഭൂമി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഈ കുടിയൊഴിപ്പിക്കുന്നവരെ എങ്ങനെ എവിടെ പുനരധിവസിപ്പിക്കുമെന്നു തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ഈ പദ്ധതി സർക്കാർ നേരിട്ടാണോ അതോ ഏതെങ്കിലും ഏജൻസി മുഖേനയാണോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( എഫ് )
കൊച്ചി സുസ്ഥിര നഗര പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് മുളവുകാട് പ്രദേശത്തെ എം.എൽ.എ.യുമായോ മറൈൻ ഡ്രൈവ്, വടുതല-പച്ചാളം പ്രദേശത്തെ എം.എൽ.എ.യുമായോ പ്രസ്‌തുത പ്രദേശത്തെ എം.പി.യുമായോ എന്തെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
389.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളിലും കോര്‍പ്പറേഷനുകളിലും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ആശ്രിത നിയമനം വഴി ജോലി ലഭിച്ച എത്ര ശതമാനം പേര്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
നഗരസഭകളിലും കോര്‍പ്പറേഷനുകളിലും അഞ്ച് ശതമാനത്തിലധികം ആശ്രിത നിയമനം നടന്നത് പുനഃക്രമീകരിക്കുന്നതിന് ഏതെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
നഗരസഭകളിലും കോര്‍പ്പറേഷനുകളിലും അഞ്ച് ശതമാനത്തിലധികം ആശ്രിത നിയമനം നടന്നത് പുനഃക്രമീകരിക്കുന്നതിന് ട്രിബ്യൂണലില്‍ നിന്നോ കോടതികളില്‍ നിന്നോ ഉത്തരവ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
390.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളില്‍ പഞ്ചായത്തുകളിലേതിന് സമാനമായി അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ് തസ്തികകള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
നഗരസഭകളില്‍ അക്കൗണ്ടന്റ് തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ നഗരകാര്യവകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
നഗരസഭകളില്‍ അക്കൗണ്ടന്റ് തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
391.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗരസഭകളില്‍ ഉണ്ടായിരിക്കുന്ന സീനിയോറിറ്റി പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ;
( ബി )
സീനിയോറിറ്റി പ്രശ്നം പരിഹരിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
നഗരസഭാ ജീവനക്കാരെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ആയതില്‍ ഉണ്ടായിരിക്കുന്ന തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
( ഡി )
നഗരസഭകളിലെ സീനിയർ ക്ലർക്ക് തസ്തികയിലേക്കുള്ള നിയമനത്തിനുള്ള ലിസ്റ്റ് എന്നു പ്രസിദ്ധീകരിക്കും എന്ന് വ്യക്തമാക്കാമോ; ഇതുമൂലം ജീവനക്കാർക്കുണ്ടാകുന്ന സാമ്പത്തികവും അതുപോലെതന്നെ സർവീസ് സംബന്ധവുമായ നഷ്ടം എങ്ങനെ പരിഹരിക്കും എന്ന് വ്യക്തമാക്കാമോ;
( ഇ )
നഗരസഭകളിലെ റവന്യൂ ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പ്രമോഷൻ വൈകുന്നതിനുള്ള കാരണം വിശദീകരിക്കാമോ; ജൂലൈ 31 വരെ ഈ തസ്തികയിൽ എത്ര ഒഴിവുകൾ നിലവിലുണ്ട്; പ്രമോഷൻ ഉത്തരവ് എന്നേക്ക് പുറത്തിറങ്ങും എന്ന് വ്യക്തമാക്കാമോ;
( എഫ് )
ഓഗസ്റ്റ് മാസത്തിൽ റവന്യൂ ഇൻസ്പെക്ടർ മുതല്‍ മുകളിലുള്ള തസ്തികകളില്‍ ഉണ്ടായിരിക്കുന്ന റിട്ടയർമെൻറ് എത്രയെന്ന് വ്യക്തമാക്കാമോ; നഗരസഭകളിൽ പ്രമോഷൻ ഉണ്ടായാലും റിട്ടയർമെൻറ് ഉണ്ടായാലും വേക്കൻസി റിപ്പോര്‍ട്ട് ചെയ്യാതെ ഇത്തരം തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്, നഗരസഭകളെയും അതുപോലെതന്നെ ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്നതിനാൽ എന്ത് പരിഹാര നിര്‍ദ്ദേശമാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ജി )
നഗരസഭകളില്‍ അതാതു മാസങ്ങളിൽ ഉണ്ടാകുന്ന ഒഴിവുകൾ അതാതു മാസം തന്നെ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; ഇതില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടോ എന്ന് വ്യക്തമാക്കാമോ; ഇതുമൂലം ജീവനക്കാർക്കും അതുപോലെതന്നെ നഗരസഭയ്ക്കമുണ്ടാകുന്ന സേവന, സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
392.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിന്റെ ഒരു വികസന പരിശീലന കേന്ദ്രം കോതമംഗലത്ത് ആരംഭിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വികസന പരിശീലന കേന്ദ്രം കോതമംഗലത്ത് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പരിശീലന കേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗ്രാമവികസന വകുപ്പിന്റെ പരിശീലന കേന്ദ്രം കോതമംഗലം മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
393.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് പദ്ധതി പ്രകാരം 2016 മുതല്‍ നാളിതുവരെ നടപ്പിലാക്കിയതും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഫണ്ട് വിവരങ്ങള്‍, പദ്ധതിയുടെ പേര്, നിലവിലെ പ്രവര്‍ത്തനപുരോഗതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍‍ തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളോടൊപ്പം മറ്റേതെങ്കിലും ഫണ്ടുകള്‍ കൂടി സംയോജിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളും വിശദമാക്കാമോ?
394.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നഗരസഭയില്‍ ഒരു സാംസ്കാരിക നിലയം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അ‍‍ഞ്ച് കോടി മുപ്പത്തെട്ട് ലക്ഷത്തി എഴുപതിനായിരത്തി നുറ്റി പതിനെട്ട് രൂപ (₹ 5,38,70,118/-) അനുവദിച്ച പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
സാങ്കേതികാനുമതി ലഭിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ അത് ഏത് ഘട്ടത്തിലാണുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
395.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ച, കുന്ദമംഗലം മണ്ഡലത്തിലെ ഉമ്പായി സ്മാരക മ്യൂസിക് അക്കാഡമി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഇതുവരെയും പ്ലാന്‍ അംഗീകരിച്ചുകിട്ടിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ടൗണ്‍ പ്ലാനിംഗ് അനുമതി താമസിക്കുന്നതിന് ഇടയാക്കിയ കാരണമെന്താണെന്ന് വിശദമാക്കാമോ;
( സി )
പ്ലാന്‍ അംഗീകരിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കാമോ?
396.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തിലെ മഞ്ഞോടി ഷോപ്പിംഗ് കോപ്ലക്സ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച പ്രവൃത്തിയുടെ സാങ്കേതികാനുമതി ലഭ്യമായോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ സാങ്കേതിക അനുമതി അടിയന്തരമായി ലഭ്യമാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
397.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളതും കിലയെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയിട്ടുള്ളതുമായ വര്‍ക്കല മണ്ഡലത്തിലെ സ്കൂളുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ?
398.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതായി പറയപ്പെടുന്ന മയക്കുമരുന്ന് ഭീഷണി നേരിടാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കൂള്‍, കോളേജ് തലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വ്യാപകമായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ;
( സി )
മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും തടയുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു കര്‍മ്മ പദ്ധതി നടപ്പാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
399.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലം മുന്‍നിര്‍ത്തി വ്യാജവാറ്റും അതിര്‍ത്തി വഴിയുള്ള ലഹരി കടത്തും തടയുന്നതിന് എക്സൈസ് വകുപ്പ് വയനാട് ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
400.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്‌സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ എന്നീ കേഡറുകളിലെ ഗ്രേഡ് പ്രമോഷൻ കാലയളവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവ് മാറ്റാൻ ആലോചനയുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രൊമോഷൻ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എത്രവർഷം സേവനം ഉള്ള ഉദ്യോഗസ്ഥർക്കാണ് എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
20 വർഷത്തിന് താഴെ സേവനം ഉള്ള ഉദ്യോഗസ്ഥർ എൻട്രി തസ്തികയിൽ തന്നെ വിരമിക്കുന്ന സ്ഥിതി വിശേഷം നിലവിലുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
നിലവിലുള്ള ഗ്രേഡ് പ്രൊമോഷൻ കാലയളവ് കുറയ്ക്കുന്ന പക്ഷം കൂടുതൽ ഉദ്യോഗസ്ഥർക്ക് ഗ്രേഡ് പ്രൊമോഷൻ ലഭിക്കുമെന്നതിനാൽ എക്‌സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എന്നീ കേഡറുകളിലെ ഗ്രേഡ് പ്രൊമോഷൻ കാലയളവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ജി )
ഇത്തരത്തിൽ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കുന്നതിലൂടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമോ എന്ന് വ്യക്തമാക്കാമോ?
401.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള് വ്യവസായത്തിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ട്രാക്ക് & ട്രേയ്സ് സംവിധാനത്തിന്റെ പ്രത്യേകതകള്‍ വിശദമാക്കാമോ;
( ബി )
ഉത്പാദനത്തിനും വ്യവസായത്തിനും ഇത് മൂലം ഉണ്ടാകുന്ന നേട്ടങ്ങൾ എന്താണെന്ന് അറിയിക്കാമോ?
402.
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഓണക്കാലം പ്രമാണിച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇക്കാലയളവില്‍ അന്തര്‍ സംസ്ഥാന മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനായി നടത്തുന്ന പ്രത്യേക പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് മറ്റു ജില്ലകളിലേക്ക് കൊണ്ടു പോകുന്ന കള്ളിന്റെ അളവും ഗുണനിലവാരവും പരിശോധിക്കുന്നതിനും ഇതില്‍ മായം ചേര്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?
403.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ 1 മുതൽ നാളിതുവരെ സംസ്ഥാനത്ത് ലഹരി മരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇതിൽ എത്ര കേസുകളിൽ നാളിതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്; അറിയിക്കാമോ;
( ബി )
എത്ര കേസുകളിൽ തെളിവില്ല എന്ന് കണ്ടെത്തി പ്രതികളെ വിട്ടയച്ചിട്ടുണ്ട്; പ്രായപൂർത്തിയാകാത്തവർ ലഹരി മരുന്നു വിൽപ്പനയ്ക്ക് പിടിക്കപ്പെട്ട എത്ര കേസുകൾ ഉണ്ട്; ഇത്തരക്കാർക്ക് എന്ത് ശിക്ഷാനടപടിയാണ് നൽകാറുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
2016 ജൂൺ 1 മുതൽ നാളിതുവരെ സംസ്ഥാനത്ത് ഏതെങ്കിലും സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ലഹരി പിടിച്ചെടുത്ത സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇപ്രകാരമുള്ള എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; മേൽപ്പറഞ്ഞ കേസുകളിൽ ഉൾപ്പെട്ട കുട്ടികളുടെ കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
404.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയാേഗം ഇല്ലാതാക്കുന്നതിനായി വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ?
405.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന താെഴിലാളികളുടെ വരവ് വര്‍ദ്ധിച്ചതിന് ശേഷം സംസ്ഥാനത്ത്‌ മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയാേഗം വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയാേഗവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന താെഴിലാളികളുടെ പേരില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ?
406.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ 1 മുതൽ നാളിതുവരെ സംസ്ഥാനത്തെ ഏതെങ്കിലും സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മദ്യം വാറ്റിയതിനോ ലഹരിവസ്തുക്കൾ കൈവശം വച്ചതിനോ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരത്തിലുള്ള എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പ്രസ്തുത വ്യക്തികൾക്കെതിരെ എന്തൊക്കെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഇത്തരം അധ്യാപകരെ സർവീസില്‍ നിന്നും ഒഴിവാക്കി സർവീസ് ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികൾക്ക് വിധേയരാക്കുന്നതിന് പ്രസ്തുത കേസുകൾ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
407.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയിൽ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
വകുപ്പ് തലത്തിൽ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെ പ്രാദേശികമായി ജനകീയ പങ്കാളിത്തത്തോടെ വിദ്യാര്‍ത്ഥി സംഘടനകളുടെയും യുവജനസംഘങ്ങളുടെയും സന്നദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
408.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2022 ജനുവരി മുതല്‍ ജൂലൈ വരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കുട്ടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി നിലവില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
409.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര തഴക്കരയില്‍ നിര്‍മ്മിക്കുന്ന എക്സൈസ് കോംപ്ലക്സിന്റെ രണ്ടാംഘട്ടം നിര്‍മ്മാണത്തിനാവശ്യമായ തുക അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
410.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ചേര്‍ത്തലയില്‍ മക്ഡവല്‍ മദ്യനിര്‍മ്മാണ ഫാക്ടറിക്കായി എത്ര ഭൂമിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്; വെളിപ്പെടുത്തുമോ;
( ബി )
എത്ര വര്‍ഷത്തേക്ക്, എന്താെക്കെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആണ് ഭൂമി നല്‍കിയിട്ടുള്ളത്; അറിയിക്കുമോ;
( സി )
ഈ ഭൂമിയുടെ പാട്ടത്തുക എത്രയാണ്; പാട്ടത്തുക കുടിശ്ശിക ആയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഫാക്ടറി പ്രവര്‍ത്തിക്കാത്ത സ്ഥിതിയില്‍ എത്തിയിട്ട് എത്ര കാലമായി; അറിയിക്കാമോ;
( ഇ )
പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലേ; ഇതിനായി എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
411.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി ഉത്പന്നങ്ങളുടെ വിപണന ശൃംഖല കണ്ടെത്തുന്നതിനും തടയുന്നതിനും സ്വീകരിച്ച നടപടികളുടെ ഫലമായി ലഹരി ഉത്പന്നങ്ങളുടെ വിപണന ശൃംഖലകളുടെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.