UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 6th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1925.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ യു.എ.ഇ. കോൺസുലേറ്റുമായുള്ള /കോൺസല്‍ ജനറലുമായുള്ള സംസ്ഥാന സർക്കാരിന്റെ സിംഗിൾ പോയിന്റ് കോൺടാക്ട് ആയി നിയമിച്ചുകൊണ്ട് എന്തെങ്കിലും ഉത്തരവുകളോ നിർദേശങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത ഉത്തരവിന്റെ/നിർദേശത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1926.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വായ്പ എടുത്ത കര്‍ഷകരും പാവപ്പെട്ടവരും സര്‍ഫാസി നിയമപ്രകാരം ജപ്തിയും കുടിയിറക്ക് ഭീഷണിയും നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കര്‍ഷകര്‍ ആധാരം പണയപ്പെടുത്തി എടുത്തിട്ടുള്ള വായ്പകള്‍ എല്ലാം കര്‍ഷക വായ്പകളായി കണക്കാക്കി സര്‍ഫാസി അടക്കമുള്ള നിയമങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കാന്‍ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമോ;
( സി )
ഇപ്രകാരം വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകര്‍ കുടിയിറക്ക് ഭീഷണിയിലാണെന്ന വസ്തുത ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത നിയമത്തിലെ വകുപ്പ് 30 (ഐ) പ്രകാരം കൃഷിഭൂമി ജപ്തി ചെയ്യുവാന്‍ പാടില്ലായെന്ന നിബന്ധന മറികടന്ന് കൃഷിഭൂമി പോലും ജപ്തിക്ക് വിധേയമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി കര്‍ഷകരെ രക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1927.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 ആകുമ്പോഴേക്കും സംസ്ഥാനത്തെ അഭ്യസ്തവിദ്യര്‍ക്ക് എത്ര തൊഴിലവസരങ്ങള്‍ നല്കാനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതുവഴി സംസ്ഥാനത്തെ തൊഴിലില്ലായ്മ എത്രത്തോളം പരിഹരിക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്നും വിശദമാക്കുമോ;
( ബി )
അതില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ മുഖേനയും മറ്റിതര മാര്‍ഗ്ഗങ്ങള്‍ മുഖേനയും എത്രവീതം തൊഴിലവസരങ്ങള്‍ നല്കാനാണ് ഉദ്ദേശിയ്ക്കുന്നത്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ നിലവിലെ തൊഴിലില്ലായ്മ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐ.ടി. പാര്‍ക്കുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയുടെ ഏകോപനം ഉറപ്പാക്കി തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
1928.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-ഓഫീസ് സംവിധാനം ഏതൊക്കെ ഓഫീസുകളില്‍ ഇനിയും നടപ്പാക്കാനുണ്ടെന്ന് അറിയിക്കാമോ;
( ബി )
എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്കെത്തിച്ച് കടലാസുരഹിത ഓഫീസുകളാക്കി മാറ്റാന്‍ നടപടി സ്വീകരിക്കാമോ?
1929.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതും ഉപയോഗിക്കാത്തതുമായ എത്ര വാഹനങ്ങള്‍ ഉണ്ടെന്നുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
അവയില്‍ എത്രയെണ്ണം ചട്ടപ്രകാരം ലേലം ചെയ്ത് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കാത്ത എത്ര വാഹനങ്ങളുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ഉപയോഗശൂന്യമായ പ്രസ്തുത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1930.
ശ്രീ വി ജോയി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അനുമതി ലഭിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളുമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പൊതുജനങ്ങള്‍ക്കും തല്പരകക്ഷികള്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം കാണുന്നതിനായി സംവിധാനം ഒരുക്കിയിരുന്നോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം കാണുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗങ്ങള്‍ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രാനുമതി നേടിയെടുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1931.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇടുക്കി ജില്ലയ്ക്കായി എത്ര സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാക്കേജുകൾക്കായി എത്ര തുക പ്രഖ്യാപിച്ചിട്ടുണ്ട്; വിവിധ പാക്കേജുകളുടെ നടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( സി )
ഇടുക്കിയുടെ വികസനത്തിനായി കൃഷി, ടൂറിസം, തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കി പ്രസ്തുത പാക്കേജുകള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
1932.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി പ്രകാരം വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആദ്യ ഘട്ടം എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
പൊതുജനങ്ങള്‍ക്ക് കെ-ഫോണ്‍ പദ്ധതി പ്രകാരം ലഭ്യമാവുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും ആയത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്നും വിശദമാക്കുമോ?
1933.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തിൽ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയിട്ടുള്ള ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി നല്‍കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
റീ ബില്‍ഡ് കേരള പദ്ധതിയുടെ രണ്ടാം ഘട്ടം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഇ )
റീബില്‍ഡ് കേരളയുടെ രണ്ടാം ഘട്ടത്തില്‍ കോതമംഗലം മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1934.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഫെയര്‍കോപ്പി സൂപ്രണ്ട് തസ്തിക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;
( ബി )
എല്ലാ വകുപ്പുകളിലും ഫെയര്‍കോപ്പി സൂപ്രണ്ട്, ടൈപ്പിസ്റ്റ് അനുപാതം നിശ്ചയിക്കുന്നത് ഒരേ രീതിയിലാണോ; വിശദീകരിക്കുമോ;
( സി )
എല്ലാ വകുപ്പുകളിലും 4 ടൈപ്പിസ്റ്റുകള്‍ക്ക് 1 ഫെയര്‍കോപ്പി സൂപ്രണ്ട് എന്ന അനുപാതത്തില്‍ ഫെയര്‍കോപ്പി സൂപ്രണ്ടുമാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1935.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഓരോ ജില്ലയിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വിജിലന്‍സ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പരമാവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്നതിനും സമയബന്ധിതമായി ലഭ്യമാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
1936.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉദ്യോഗസ്ഥർ ഓഫീസ് സമയത്തു് ജോലി സംബന്ധമായ കാര്യങ്ങൾക്കല്ലാതെ മറ്റ് ക്യാമ്പയിനുകളിൽ പങ്കെടുത്ത്‌ ജോലി സമയം നഷ്ടപ്പെടുത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സെക്രട്ടേറിയറ്റിലെ അംഗീകൃത സർവീസ് സംഘടനകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സർവീസ് സംഘടനകൾ ഏത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് വിശദമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1937.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പത്ത് വർഷം പൂർത്തിയാക്കിയ എം.ബി.എ. ബിരുദമുള്ള എത്ര താൽക്കാലിക ജീവനക്കാരെ വിവിധ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തി; വിശദാംശം നൽകാമോ;
( ബി )
ജി.ഒ.(പി) 81/2019/ധന. തീയതി 09.07.2019 പ്രകാരം എം.ബി.എ. ബിരുദം യോഗ്യതയായി നിശ്ചയിച്ച തസ്തികയിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്ക് വിവിധ സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിലവിൽ നൽകുന്നതും നിയമപ്രകാരം നൽകേണ്ടതുമായ ശമ്പളം എത്രയാണെന്ന് വിശദമാക്കാമോ;
( സി )
കഴിഞ്ഞ സർക്കാരിന്റെ കാലയളവിലും ഈ സർക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ പേര്, പൂർണമായ വിലാസം, സ്ഥാപനം, അവർ താൽക്കാലിക ജീവനക്കാരായി ജോലി ചെയ്ത കാലയളവ്, ഉത്തരവ് നമ്പർ, ഉത്തരവ് തീയതി എന്നീ വിശദാംശം ലഭ്യമാക്കാമോ?
1938.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
30.03.2022 നകം ആരംഭിച്ചതും നിലവില്‍ തീര്‍പ്പാക്കാത്തതുമായ ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ആരംഭിച്ചപ്പോള്‍ വിവിധ വകുപ്പുകളുടെ ഡയറക്ടറേറ്റുകളിലും സെക്രട്ടേറിയറ്റിൽ പ്രസ്തുത വകുപ്പുകളുടെ സെക്രട്ടേറിയറ്റ് സെക്ഷനുകളിലും എത്ര ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടായിരുന്നുവെന്ന് അറിയിക്കാമോ;
( ബി )
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിലൂടെ അവയില്‍ എത്ര ഫയലുകള്‍ ഇതിനകം തീര്‍പ്പാക്കിയെന്ന് വകുപ്പ്, ഡയറക്ടറേറ്റുകള്‍, സെക്രട്ടേറിയറ്റ് തിരിച്ച് അറിയിക്കാമോ?
1939.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിവരാവകാശ കമ്മീഷൻ നാളിതുവരെ എത്രപേർക്ക് പിഴശിക്ഷ വിധിച്ചിട്ടുണ്ട് എന്ന വിവരം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
അത്തരത്തിൽ പിഴശിക്ഷ വിധിച്ചവരിൽ എത്രപേർ നാളിതുവരെ പിഴ അടച്ചിട്ടുണ്ട് എന്നുള്ള വിവരം വർഷം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പിഴ അടയ്ക്കാത്തവരുടെ കാര്യത്തിൽ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട പ്രസ്തുത പിഴത്തുക യഥാസമയം ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും, അത് ഈടാക്കുന്നതിൽ വീഴ്ച വരുത്തുന്ന മേലുദ്യോഗസ്ഥർക്കെതിരെയും വകുപ്പ് തലത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
വിവരാവകാശ കമ്മീഷൻ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട എത്ര കേസുകൾ ഉണ്ട്; അതില്‍ വകുപ്പുതല നടപടികൾ സ്വീകരിച്ചവ എത്ര, സ്വീകരിക്കാത്തവ എത്ര; ഓരോന്നിന്റെയും വർഷം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?
1940.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫെഡറലിസത്തിന്റെ അന്ത:സത്തയ്ക്ക് ക്ഷതമേല്‍പ്പിച്ചുകൊണ്ട് സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സുപ്രധാന വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
നീതി ആയോഗിന്റെ മുമ്പാകെ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറുകയും ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് സംസ്ഥാനത്തിന് നല്‍കില്ലെന്നുള്ള നിലപാട് സ്വീകരിക്കുകയും കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടുന്ന ബി.പി.സി. എല്‍. ഏത് വിധേനയും സ്വകാര്യവല്‍ക്കരിക്കുമെന്ന് ശഠിക്കുകയും ചെയ്യുന്ന തരത്തിലുള്ള, സംസ്ഥാന വികസനത്തിന് വിഘാതമാകുന്ന നടപടികളില്‍ നിന്നും പിന്മാറാന്‍ കേന്ദ്ര സര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമോയെന്ന് വ്യക്തമാക്കുമോ?
1941.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
21.07.2022 ന് വടകര പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ പരിസരത്ത് മരണപ്പെടുകയും ചെയ്‌ത സജീവന്റെ പ്രായമായ അമ്മയും കുടുംബാംഗങ്ങളും ജീവിക്കാന്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
1942.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾ ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോവിഡാനന്തരമുള്ള സാമ്പത്തിക സാഹചര്യത്തില്‍ നിന്ന് സംസ്ഥാനം മുക്തി നേടാത്തതിനാല്‍ കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്തണമെന്ന ആവശ്യം നീതി ആയോഗില്‍ ഉന്നയിച്ചിട്ടുണ്ടോ; അതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ;
( സി )
പാര്‍ശ്വവല്‍കൃത ജനവിഭാഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണമെന്ന സംസ്ഥാനത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം എന്താണെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ മേഖലയുടെ നവീകരണത്തിന് അനിവാര്യവും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗവുമായ സില്‍വര്‍ലൈനിന് അനുമതി ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ?
1943.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ എന്താെക്കെയെന്നും അതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്നും വിശദമാക്കാമാേ?
1944.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്നതിനായി ഭേദഗതി ചെയ്ത ചട്ടങ്ങളില്‍ കൂടുതല്‍ ഭേദഗതികള്‍ അനിവാര്യമാണോ; എങ്കില്‍ പ്രസ്തുത ചട്ട ഭേദഗതികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
അതുമായി ബന്ധപ്പെട്ട ഫയലിന്റെ നമ്പര്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ചട്ട ഭേദഗതികള്‍ പൂര്‍ത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1945.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ് ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയമിച്ച നടുവട്ടം ഗോപാലകൃഷ്ണൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പിലാക്കാൻ എന്തൊക്കെ കർമ്മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
1946.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍, ക്ഷേമനിധികള്‍, ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നാളിതുവരെ വിശേഷാല്‍ ചട്ടം/നിയമന ചട്ടം രൂപീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
വിശേഷാല്‍ ചട്ടം/നിയമന ചട്ടം തയ്യാറാക്കിയിട്ടും ആയതിലെ വ്യവസ്ഥകള്‍ പ്രകാരം പി‌.എസ്‌.സി. മുഖേന നിയമനം നടത്താത്ത സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( സി )
വിശേഷാല്‍ ചട്ടം/നിയമന ചട്ടം രൂപീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ ആയത് അടിയന്തരമായി രൂപീകരിച്ച് പി‌.എസ്‌.സി. മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1947.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്ക് പരാതികള്‍ മന്ത്രിമാര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്നതിനും അതില്‍ തുടര്‍നടപടി ഉറപ്പുവരുത്തുന്നതിനും അത് സംബന്ധിച്ച വിവരം അവരെ അറിയിക്കുന്നതിനും ഓരോ വകുപ്പിലും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
അത്തരത്തില്‍ ഓരോ മന്ത്രിമാര്‍ക്കും നാളിതുവരെ ലഭിച്ച പരാതികളുടെ എണ്ണവും അതില്‍ പരിഹരിക്കപ്പെട്ടവ എത്ര എന്നും വിശദമാക്കാമോ?
1948.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ഡയറക്ടറേറ്റുകളിലാണ് ഇ-ഓഫീസ് സംവിധാനം നിലവിൽ ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇ-ഓഫീസ് സംവിധാനം ലഭ്യമായിട്ടുള്ള ഡയറക്ടറേറ്റുകളില്‍ നിന്നും ഇ-ഓഫീസ് വഴി ഇ-ഫയലുകള്‍ നേരിട്ട് സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇ-ഓഫീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് ഫയലിന്റെ നിലവിലെ അവസ്ഥ അറിയുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1949.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച, സംസ്ഥാനത്തെ ഓരോ നിയോജകമണ്ഡലത്തിലും കെ-ഡിസ്കുമായി സഹകരിച്ച് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്‌കിൽ കോഴ്സ് ആരംഭിക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി ഓരോ നിയോജകമണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1950.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ റീ- ബില്‍ഡ് കേരളയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
1951.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഗൗരവമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ആസൂത്രണമില്ലാത്ത വികസന രീതികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് ആഘാതം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പ്രസ്തുത രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
2018 -ലെ മഹാപ്രളയത്തിന്റെയും തുടർന്ന് എല്ലാ വർഷങ്ങളിലും ഉണ്ടാകുന്ന അതിതീവ്രമഴയുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ഭൂവിനിയോഗ നിയന്ത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
1952.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന നിയമം നടപ്പിലാക്കാനും നിരീക്ഷിക്കുന്നതിനുമായി ജില്ലാതല കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ജില്ലാതല കമ്മിറ്റികൾ നിലവിൽ വന്നത് എപ്പോഴാണെന്നും ആരൊക്കെയാണ് ഇതിൽ അംഗങ്ങളെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത കമ്മിറ്റികളുടെ ചുമതലകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കമ്മിറ്റികൾ ഇതുവരെ എത്ര യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും പ്രസ്തുത യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങൾ എന്തൊക്കെയാണെന്നും അവസാനമായി യോഗം ചേർന്നത് എപ്പോഴാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ജില്ലാ കമ്മിറ്റികൾ വിളിച്ചുചേർക്കാൻ വൈകുന്നുവെങ്കിൽ അതുമൂലം ജില്ലകളിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
1953.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ 2011-ലെ സി.ആ൪.ഇസഡ്. നിയമത്തില്‍ ഇളവുകൾ എന്തെങ്കിലും ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് ദ്വീപിന് ഈ നിയമത്തില്‍ ഇളവ് നല്‍കി ഉത്തരവാകാന്‍ നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കുമോ?
1954.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ജനുവരിയിൽ കേന്ദ്ര സർക്കാർ ഇറക്കിയ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനമനുസരിച്ചുള്ള തീരദേശ പരിപാലന പദ്ധതി എന്നാണ് തയ്യാറാ​ക്കേണ്ടിയിരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി തയ്യാറാക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( സി )
നഗര സ്വഭാവമുള്ള പഞ്ചായത്തുകളെ കൂടുതൽ ഇളവുകളുള്ള മേഖല രണ്ടിലേക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചിരു​ന്നോയെന്ന് വ്യക്തമാക്കുമോ;
( ഡി )
തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് ഹരിത ​​​ട്രൈബ്യൂണലില്‍ നിന്ന് എന്തെങ്കിലും നിർദേശം ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1955.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ആ൪.ഇസഡ്. ക്ലിയറന്‍സിനായി തീരദേശ പരിപാലന അതാേറിറ്റിക്ക് മുമ്പാകെ ആലപ്പുഴ ജില്ലയില്‍ എത്ര അപേക്ഷകള്‍ നിലവിലുണ്ട് എന്ന് വിശദമാക്കുമാേ;
( ബി )
2022 ജനുവരി മുതല്‍ സി.ആ൪.ഇസഡ്. ക്ലിയറന്‍സിനായി നല്കിയ എത്ര അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചെന്ന് വ്യക്തമാക്കുമാേ?
1956.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
തീരദേശ പരിപാലന ചട്ടങ്ങളില്‍ നിര്‍മാണ പ്രവൃത്തികളുടെ അനുമതിക്കായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശുപാര്‍ശയോടെ ലഭിക്കുന്ന അപേക്ഷയിൻമേൽ സമയബന്ധിതമായി തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് അതോറിറ്റി നിലവില്‍ എടുക്കുന്ന കാലപരിധി എത്രയാണ്; നിലവില്‍ ഇത്തരത്തില്‍ എത്ര ഫയലുകള്‍ അതോറിറ്റിയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ഉണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
നിലവില്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ തസ്തിക, പേര്, മൊബൈല്‍ നമ്പര്‍, അവര്‍ കൈകാര്യം ചെയ്യുന്ന ജില്ല തിരിച്ചുള്ള വിഷയം എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഇ )
സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയില്‍ സേവനാവകാശ നിയമം പ്രാബല്യത്തിലാക്കി ഫയല്‍ അദാലത്തുകള്‍ നടത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1957.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് പദ്ധതികളുടെ പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ?
1958.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-വേസ്റ്റ് സംസ്കരണത്തിനുള്ള സംവിധാനം ലഭ്യമാണോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ എത്ര ഇ-വേസ്റ്റ് ഉണ്ടാകുന്നു എന്ന സര്‍വേ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിലവില്‍ സ്കൂളുകളില്‍ കമ്പ്യൂട്ടറുകളും മറ്റും കേടായാല്‍ സ്കൂളില്‍ തന്നെ അവ കൂട്ടിവയ്ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1959.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എസ്. സ്പെഷ്യല്‍ റൂള്‍സ് സെക്ഷന്‍ 15(എ)(ii) പ്രകാരം പ്രൊബേഷന്‍ തൃപ്തികരമായി പൂര്‍ത്തിയാക്കേണ്ടതിന് ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് ഇന്‍ക്ലൂഡിംഗ് ഇന്ത്യന്‍ പീനല്‍ കോഡ് ആൻഡ് ക്രിമിനൽ പ്രോസീഡ്യൂറൽ കോഡ് എന്ന പരീക്ഷ പാസ്സാകേണ്ടതുണ്ടോ; ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി നിയമ സംഹിത എന്നിവ കൂടാതെ ഏതൊക്കെ വിഷയങ്ങളാണ് ഈ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഈ പരീക്ഷ എന്ന് നടത്താനാണ് പി.എസ്.സി. ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1960.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂണിവേഴ്സിറ്റികളിലെ എൽ.ജി.എസ്. നിയമനത്തിനായി പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; ഈ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
1961.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യവാഹനങ്ങൾ നിരവധി വർഷങ്ങളായി കൂലിക്ക് ഓടിക്കുന്ന ഡ്രൈവർമാർക്ക് മുൻപരിചയം തെളിയിക്കുന്നതിന് പരിമിതികൾ ഉള്ളതിനാൽ പി.എസ്‌.സി. നടത്തുന്ന എൽ.ഡി.വി. പരീക്ഷയ്ക്ക്, ഡ്രൈവിംഗ് ലൈസൻസ് നേടി മൂന്നുവർഷം കഴിഞ്ഞവർക്ക് മുൻപരിചയ സർട്ടിഫിക്കറ്റ് കൂടാതെ അപേക്ഷിക്കുന്നതിന് അനുമതി നൽകുമോ; വ്യക്തമാക്കാമോ?
1962.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ പി.എസ്.സി. മുഖേന എത്ര പേര്‍ക്കാണ് നിയമനം നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയതെന്ന് വകുപ്പ് അടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( സി )
നിലവില്‍ എത്ര ഒഴിവുകളാണ് വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവ എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളതെന്ന് തസ്തിക തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
( ഡി )
പി.എസ്.സി. പരീക്ഷകള്‍ നടത്തുന്നതിനായി നടപ്പിലാക്കിയ പരിഷ്കാരങ്ങളെ സംബന്ധിച്ച് വിശദമാക്കാമോ?
1963.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1989 ജനുവരി 24-ലെ കേരള ഗസറ്റിൽ കേരള പി.എസ്.സി. വിജ്ഞാപനപ്രകാരം കേരള ഓഡിറ്റ് വകുപ്പിലെ 5 ഒഴിവുകളിലേക്കുള്ള ഓഡിറ്റർ കന്നട നോയിങ് തസ്തികയിലേക്ക് എത്രപേർക്ക് നിയമനം നൽകി; നിയമനം ലഭിച്ചവരുടെ പേരുവിവരങ്ങളും പ്രസ്തുത ഉദ്യോഗസ്ഥർ നിലവിൽ ഏത് തസ്തികയിലാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിജ്ഞാപനപ്രകാരം നിയമനം ലഭിച്ചവർക്ക് സ്ഥാനക്കയറ്റം ലഭിച്ചതുമൂലമുണ്ടായ ഒഴിവുകൾ യഥാസമയം പി.എസ്.സി.ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
25.03.2010-ലെ ജി.ഒ.(പി)നം.197/10/ഫിന്‍ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഓഡിറ്റർ കന്നട തസ്തികയുടെ യോഗ്യതകളും സ്ഥാനക്കയറ്റം സംബന്ധിച്ചും വ്യക്തമായി പറഞ്ഞിട്ടും പ്രസ്തുത തസ്തിക തന്നെ ഇല്ലാതാക്കിയത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിൽ ഓഡിറ്റർ കന്നട തസ്തിക റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുകളുണ്ടോ; ഇല്ലെങ്കില്‍ കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട പ്രസ്തുത തസ്തികയിലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഇ )
കാസര്‍ഗോഡ് ജില്ലയിൽ എത്ര ഓഡിറ്റർ തസ്തികയാണുള്ളത്; എത്ര ഓഡിറ്റർ കന്നട തസ്തികയാണ് അനുവദിച്ചിട്ടുള്ളത്; നിലവിൽ എത്രപേർ പ്രസ്തുത തസ്തികയിൽ ജോലിചെയ്യുന്നു; എത്ര ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്; വിശദാംശം നൽകുമോ?
1964.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് സർവീസ് കമ്മീഷന് കീഴിൽ എത്ര ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ;
( സി )
പി.എസ്.സി യുടെ വിവിധ പരീക്ഷകൾക്ക് കൂടുതൽ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന മലപ്പുറം ജില്ലയിൽ പ്രസ്തുത പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാത്തത് മൂലമുള്ള പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ മലപ്പുറം ജില്ലയിൽ ഓൺലൈൻ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1965.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എൽ.പി.എസ്.ടി തസ്തികയിലെ എത്ര ഒഴിവുകളാണ് പി.എസ്‌.സി. ക്ക് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
അതിൽ എത്ര തസ്തികകളിലേക്ക് പി.എസ്.സി. നിയമന ശിപാർശ നൽകിയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിൽ യു.പി.എസ്.ടി. തസ്തികയിലെ എത്ര ഒഴിവുകളാണ് പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തതെന്ന് അറിയിക്കുമോ?
1966.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സുമാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് ഏതെല്ലാം ജില്ലകളിൽ നിലവിലുണ്ടെന്ന് അറിയിക്കാമോ ; എങ്കിൽ ഓരോ ജില്ലയിലും ലിസ്റ്റിന്റെ കാലാവധി എന്നുവരെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ ജില്ലയിലും പ്രസ്തുത ലിസ്റ്റിൽ നിന്നും എത്ര പേർക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1967.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ അതിന്റെ കാലാവധി എന്നുവരെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് എത്ര പേര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1968.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. വഴി നല്‍കിയ നിയമന ശിപാര്‍ശകളുടെ വിശദാംശം ലഭ്യമാക്കുമോ; ഈ കാലയളവില്‍ എത്ര റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഓണ്‍ലെെന്‍ പരീക്ഷാസൗകര്യം വിപുലപ്പെടുത്തുന്നതിനായി പി.എസ്.സി. സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
1969.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ ഫാർമസിസ്റ്റ് റാങ്ക് പട്ടിക നിലവിലുണ്ടോ; പ്രസ്തുത പട്ടികയില്‍ നിന്നും നാളിതുവരെ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; പ്രസ്തുത തസ്തികയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു പരമാവധി നിയമനം നടത്താൻ നടപടി സ്വീകരിക്കുമോ;
( ബി )
ആലപ്പുഴ ജില്ലയിലെ ഫാർമസിസ്റ്റ് തസ്തികയിൽ 18 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ ആറു നിയമനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 16 പേർക്കും നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1970.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തേര്‍ഡ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍, ഓവര്‍സിയര്‍, ട്രേസര്‍ തസ്തികകളിലേക്ക് പി.എസ്.സി നിയമനത്തിന് ഐ.ടി.ഐ. (എന്‍.സി.വി.ടി.) കെ.ജി.സി.ഇ., വി.എച്ച്.എസ്.ഇ. യോഗ്യതയുള്ളവരെ മാത്രം പരിഗണിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടോ?
1971.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ലോവര്‍ ‍ഡിവിഷന്‍ ക്ലർക്ക് എന്നീ തസ്തികകളിൽ 2022 മാര്‍ച്ച് മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവിൽ വിവിധ വകുപ്പുകളില്‍ വിരമിക്കല്‍ മൂലം ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ;
( ബി )
എങ്കിൽ മേല്‍പ്പറഞ്ഞ തസ്തികകളിൽ പ്രസ്തുത കാലയളവിൽ എത്ര ഒഴിവുകള്‍ വീതം ഉണ്ടാകുമെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ ശേഖരിച്ച ഒഴിവുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണോ കേരള പി.എസ്.സി. പ്രസ്തുത തസ്തികകളിലെ 2022-ലെ റാങ്ക് ലിസ്റ്റ് തയാറാക്കിയത്; വിശദമാക്കുമോ?
1972.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള വിവിധ റാങ്ക് ലിസ്റ്റുകൾ ഒരു പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനാൽ മിക്ക ലിസ്റ്റുകളിലും ഒരേ ആളുകൾ തന്നെ ഉൾപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
റാങ്ക് ലിസ്റ്റുകളിൽ ഉൾക്കൊള്ളിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം ആനുപാതികമായി വർദ്ധിപ്പിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞ എല്ലാ റാങ്ക് ലിസ്റ്റുകളും കാലാവധിക്ക് മുമ്പ് തന്നെ റദ്ദാകുമെന്നതിനാൽ അർഹതപ്പെട്ട നിരവധി പേർക്ക് അവസരം ലഭിക്കാതിരിക്കുന്നത് ഒഴിവാക്കാൻ പ്രസ്തുത റാങ്ക് ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1973.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 നവംബറിൽ പി.എസ്.സി. പ്രസിദ്ധീകരിച്ച എൽ.ഡി. ടൈപ്പിസ്റ്റ് (വിവിധം) (കാറ്റഗറി നമ്പർ 280/2018) റാങ്ക് പട്ടികയിൽ നിന്നും വിവിധ ജില്ലകളിൽ ഇതുവരെ എത്ര നിയമനങ്ങൾ നടന്നു; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മൊത്തം ജില്ലകളിലും വിവിധ വകുപ്പുകളിലായി പ്രസ്തുത തസ്തികയിൽ എഴുപതോളം ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വളരെ കുറഞ്ഞ നിയമനം മാത്രം നടക്കുന്ന എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികയിൽ വിവിധ വകുപ്പുകളിൽ ഒഴിവുകൾ തടഞ്ഞുവയ്ക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിലായി ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവുകൾ (ജലസേചന വകുപ്പ്-5, വനിതാ ശിശു വികസന വകുപ്പ്-3, ഗ്രാമവികസന/തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വകുപ്പ്-3, ജി.എസ്.ടി. വകുപ്പ്-2) പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
മേൽ ഒഴിവുകൾ നിലവിൽ വന്ന് മാസങ്ങളായിട്ടും പി.എസ്.സി.ക്ക് റിപ്പോർട്ട്‌ ചെയ്യാത്തതിന് കാരണമെന്താണ് ; അവ എത്രയും പെട്ടെന്ന് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1974.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ ലിഫ്റ്റ് ഓപ്പറേറ്റർ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്നാണെന്നും ഇതില്‍ എത്ര ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അറിയിക്കുമോ; നാളിതുവരെ പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും എത്ര നിയമനം നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശപ്രകാരം കണ്ണൂർ ജില്ലയിലെ ഡി.എം.ഒ. ഓഫീസിൽ നാല് ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികൾ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1975.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എച്ച്.എസ്.എസ്. വാഴക്കാട് എച്ച്.എസ്.എസ്.ടി. മലയാളം അദ്ധ്യാപകനായി ജോലിചെയ്തു വരവെ മരണമടഞ്ഞ കുഞ്ഞി മൂസ ഇ. എന്നവരുടെ മകള്‍ ഷാസിയ ബി.കെ.യുടെ ആശ്രിത നിയമന നടപടിയില്‍ കാലതാമസം വന്നിട്ടുണ്ടോ; ടിയാളുടെ നിയമന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത വ്യക്തിക്ക് നിലവില്‍ ഏത് വകുപ്പിലാണ് നിയമനം നല്‍കാനുദ്ദേശിക്കുന്നത്; പ്രസ്തുത നിയമനം എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1976.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്തുവരുന്ന കരാര്‍ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കരാ‍ര്‍ ജീവനക്കാര്‍ക്ക് നിലവില്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
വാര്‍ഷിക ഇന്‍ക്രിമെന്റ് മുന്‍കാലങ്ങളില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഏത് വര്‍ഷം വരെ ഇന്‍ക്രിമെന്റ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ജി.ഒ.(പി) നം. 27/2021/ഫിന്‍ തീയതി 10.02.2021 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിച്ചതിനോടൊപ്പം കരാര്‍ ജീവനക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ പുതുക്കിയ നിരക്ക് എത്രയെന്ന് വിശദമാക്കുമോ;
( ഇ )
സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് ഉത്തരവ് ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കാമോ?
1977.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1978.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. മേഖലയില്‍ പ്രധാനപ്പെട്ട എത്ര ആഗോള കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കൂടുതല്‍ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
1979.
ശ്രീ എം വിൻസെൻറ്
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇരുപത് ലക്ഷം പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുക എന്ന കെ. ഫോൺ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം എന്നേയ്ക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വെളിപ്പെടുത്താമോ?
1980.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2000-01 കാലയളവില്‍ ഐ.റ്റി. വകുപ്പിന്റെ കീഴില്‍ എല്ലാ ജില്ലകളിലും ആരംഭിച്ച ഫ്രണ്ട്സ്-ജനസേവന കേന്ദ്രങ്ങളില്‍ ഇപ്പോള്‍ എന്തെല്ലാം സേവനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ശരാശരി എത്ര ഉപഭോക്താക്കളാണ് ഇപ്പോള്‍ ഈ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്നും ഓരോ കേന്ദ്രങ്ങളിലും എത്ര ജീവനക്കാര്‍ വീതമാണുള്ളതെന്നും ജില്ല അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പുതുതായി എന്തെങ്കിലും സേവനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടോ; വ്യക്തമാക്കാമോ?
1981.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ, അവ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവ പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയതായി അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ; എങ്കിൽ അത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ?
1982.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയിലെ മണാശ്ശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലേയ്ക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് എഴുത്തു പരീക്ഷ കഴിഞ്ഞ് മാസങ്ങളായെങ്കിലും അഭിമുഖം നടത്തുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത അഭിമുഖം അടിയന്തരമായി നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1983.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അക്ഷയ സെന്ററുകളില്‍ നിന്നും ലഭ്യമാകുന്ന അവശ്യ സേവനങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഇനം തിരിച്ച് ലഭ്യമാക്കാമാേ;
( ബി )
ഫാേട്ടാേസ്റ്റാറ്റ്, പ്രിന്റിംഗ്, സ്കാനിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും അടിസ്ഥാന ഫീസ് നിശ്ചയിച്ചിട്ടുണ്ടോ;
( സി )
സ്വകാര്യ ജനസേവന കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് കഫേ മുതലായ സ്ഥാപനങ്ങളില്‍ ഫാേട്ടാേസ്റ്റാറ്റ്, പ്രിന്റിംഗ്, സ്കാനിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങൾക്ക് സർക്കാർ ഫീസ് നിശ്ചയിച്ചിട്ടുണ്ടാേ; എങ്കിൽ വിശദാംശം നൽകുമോ?
1984.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ എടുക്കുന്നതിനുളള സൗകര്യം ഇപ്പോഴും നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കിടപ്പു രോഗികളുടെ താമസസ്ഥലത്ത് പോയി ആധാർ എടുത്തു കൊടുക്കുന്ന നടപടി ഇപ്പോൾ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പല അക്ഷയ കേന്ദ്രങ്ങളും ഈ സേവനത്തിന് തയ്യാറാകാത്തത് കാരണം വൃദ്ധരും കിടപ്പു രോഗികളുമായ പലർക്കും ആധാർ എടുക്കുവാൻ സാധിച്ചിട്ടില്ലായെന്ന കാര്യം പരിഗണിച്ച് ഈ സേവനം തുടർന്നും ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ?
1985.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പ്രിംഗ്ലർ കരാർ സംബന്ധിച്ച് അന്വേഷണം നടത്തിയ മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സ്പ്രിംഗ്ലർ കരാർ സംബന്ധിച്ച് തുടർന്ന് അന്വേഷണം നടത്തിയ കെ.ശശിധരൻ നായർ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1986.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റില്‍ സി.എസ്.ഐ.ആര്‍./യു.ജി.സി. സ്കെയിലിൽ ശമ്പളം പറ്റുന്ന അഞ്ച് ജീവനക്കാർക്ക് സർക്കാരിന്റെ അനുമതിയില്ലാതെ പ്രൊമോഷൻ നൽകിയതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിൽ ചട്ട വിരുദ്ധമായി പ്രൊമോഷൻ അനുവദിച്ച് നൽകിയത് വകുപ്പുതല പരിശോധനയ്ക്ക് വിധേയമാക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സർക്കാരിന്റെ പരിഗണയിൽ ഇരിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്ത് നടപ്പിലാക്കുവാൻ സി-ഡിറ്റ് രജിസ്ട്രാറിനോ ഡയറക്ടർക്കോ ചട്ടപ്രകാരം അധികാരം അനുവദിച്ച് നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ഈ അഞ്ച് ജീവനക്കാർക്ക് നിലവിലെ സി.എസ്.ഐ.ആര്‍. നിബന്ധകൾ പ്രകാരം പ്രൊമോഷൻ നൽകുവാൻ കഴിയില്ലായെന്ന ഇവാല്യൂവേഷൻ കമ്മിറ്റിയുടെ മിനിറ്റ്സ് നിലനിൽക്കെ ഇവർക്ക് താല്കാലികമായി പ്രൊമോഷൻ അനുവദിച്ച് നൽകിയത് ഏതു സർവീസ് ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ സർവീസ് ചട്ടപ്രകാരമോ സി-ഡിറ്റിലെ സർവീസ് ചട്ടപ്രകാരമോ ജീവനക്കാർക്ക് താല്കാലികമായി പ്രൊമോഷനും അനുബന്ധ സാമ്പത്തിക ആനുകൂല്യങ്ങളും അനുവദിച്ച് നൽകുവാൻ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഇ )
സി-ഡിറ്റിലെ സി.എസ്.ഐ.ആര്‍./യു.ജി.സി. സ്കെയിലിൽ ശമ്പളം പറ്റുന്ന ജീവനക്കാർക്ക് ആർജിത അവധിയുടെ വാർഷിക സറണ്ടർ അനുവദിച്ച് നൽകിയിട്ടുണ്ടോ; എങ്കിൽ സി-ഡിറ്റ് സർവീസ് റൂൾസിൽ അക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും എന്ന് മുതലാണ് ഇത് ഉത്തരവായി പ്രാബല്യത്തിൽ വന്നെതെന്നും വ്യക്തമാക്കാമോ?
1987.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എവിടെയെല്ലാം ആണ് പുതുതായി ഐ.ടി. പാര്‍ക്കുകള്‍ ആരംഭിക്കുവാന്‍ പരിഗണനയിലുള്ളത് എന്ന് വിശദീകരിക്കാമോ; ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഐ.ടി. പാര്‍ക്ക് ആരംഭിക്കുന്നത് പരിഗണിക്കുമോ?
1988.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽരഹിതരായ അഭ്യസ്തവിദ്യര്‍ക്ക് ഐ.ടി. മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ആഗോള ഡിജിറ്റല്‍ മേഖലയിലെ ഘടനാപരമായ മാറ്റങ്ങള്‍ക്കനുസൃതമായി എന്തൊക്കെ പുതിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്;
( സി )
പ്രസ്തുത മേഖലയിലെ പുതിയ മാറ്റങ്ങള്‍ക്കനുസൃതമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി പ്രകാരം അഭ്യസ്തവിദ്യരായ എത്ര തൊഴില്‍ അന്വേഷകര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ?
1989.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പയ്യന്നൂര്‍ മണ്ഡലത്തിൽ കെ-ഫോൺ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികളുടെ നിലവിലെ പുരോഗതി അറിയിക്കുമോ; നിലവില്‍ എത്ര സ്ഥാപനങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കിയത്;
( സി )
എം.എല്‍.എ. ഓഫീസുകൾക്ക് കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1990.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിൽ 10 വർഷത്തിലധികമായി ജോലി ചെയ്ത് വന്നിരുന്ന 114 ജീവനക്കാരെ തസ്തികകൾ സൃഷ്ടിച്ച് റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച് 03.02.2021-ലെ മന്ത്രിസഭാ യോഗത്തിൽ വന്ന ഐ.ടി/സി.1/136/2019/ ഐ.ടി.ഡി. ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1991.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാര്‍വത്രികമായി ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കെ-ഫോണ്‍ പദ്ധതിയുടെ കോതമംഗലം മണ്ഡലത്തിലെ പുരോഗതി വിശദീകരിക്കാമോ;
( ബി )
മണ്ഡലത്തില്‍ ഏതെല്ലാം സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമാണ് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( സി )
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തില്‍ എത്ര ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ഡി )
കോതമംഗലം മണ്ഡലത്തില്‍ ഇനി ഏതെല്ലാം സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമാണ് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത മണ്ഡലത്തില്‍ ആദിവാസി മേഖലയടക്കം കൂടുതല്‍ പ്രദേശങ്ങളില്‍ കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1992.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിമുക്തഭടന്മാര്‍ക്ക് മാത്രമായി ഏതെല്ലാം വകുപ്പുകളില്‍ എത്ര വീതം തസ്തികകള്‍ നീക്കി വച്ചിട്ടുണ്ട്; വകുപ്പ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
അപ്രകാരം നീക്കി വച്ചിട്ടുള്ള തസ്തികകളില്‍ 2016 മുതല്‍ 2022 ജൂണ്‍ 30 വരെ ഏതൊക്കെ തസ്തികകളില്‍ എത്ര വിമുക്തഭടന്മാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനവുമായി ബന്ധപ്പെട്ട് വിമുക്ത ഭടന്മാര്‍ക്ക് ഏതെല്ലാം തരത്തിലുള്ള മുന്‍ഗണനയും പ്രത്യേക പരിഗണനയും നല്‍കി വരുന്നുണ്ട്; വ്യക്തമാക്കുമോ?
1993.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിച്ച് താമ്രപത്രം നല്കി സംസ്ഥാനത്ത് എത്ര പേരെ ആദരിച്ചിട്ടുണ്ട്; അവരുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിച്ച് പെന്‍ഷന്‍ നല്കിയിട്ടുള്ളവര്‍ എത്ര പേര്‍ ഉണ്ട്; ജില്ല തിരിച്ചുള്ള വിവരം നല്‍കാമോ;
( സി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച് ആദരിച്ച പ്രസ്തുത സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1994.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.വി.അൻവർ
ശ്രീ. എ. രാജ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയ ദുരന്തബാധിതര്‍ക്ക് മുമ്പത്തെക്കാളും ഏറെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്താേടെ നടത്തുന്ന കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ പുരാേഗതി അവലാേകനം ചെയ്തിട്ടുണ്ടാേ; വിശദാംശം അറിയിക്കാമാേ;
( ബി )
വിവിധ ഘടക പദ്ധതികള്‍ക്കായി ആകെ എത്ര തുകയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്;
( സി )
ജലവിഭവ മാനേജ്മെന്റ് ശാസ്ത്രീയമാക്കിക്കാെണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ ദുരന്ത വെല്ലുവിളികള്‍ അതിജീവിക്കുന്ന തരത്തില്‍ രൂപകല്പന ചെയ്തുകാെണ്ടും ഭാവി ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പദ്ധതിയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ടാേ; വ്യക്തമാക്കാമോ?
1995.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ല്‍ പ്രകൃതിക്ഷോഭത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന് വാസയോഗ്യമല്ലാനായി തീര്‍ന്ന വീടില്ലാതായ മുകുന്ദപുരം താലൂക്ക് അളഗപ്പനഗര്‍ പഞ്ചായത്ത് വട്ടണാത്ര ദേശത്ത് നടുവില്‍ വീട്ടില്‍ ശ്രീമതി വി.എന്‍. രാധയ്ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ 2018, 2019 വര്‍ഷങ്ങളിലെ പ്രളയ-പ്രകൃതിക്ഷോഭങ്ങളില്‍ വീട് പൂര്‍ണ്ണമായും നശിച്ച് പോയവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 4 ലക്ഷം രൂപ അനുവദിച്ച് നല്‍കുന്നതിനോ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1996.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കവളപ്പാറയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി പോത്ത്കല്ല് ടൗണ്‍ ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തിയ വകയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖാന്തരം 2019 മുതല്‍ നാളിതുവരെ ചെലവഴിച്ച തുക ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
കവളപ്പാറയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമിയും വീടും ലഭ്യമാക്കുന്നതിന് അനുവദിച്ച പണം കൈപ്പറ്റി ഒരു വര്‍ഷമായിട്ടും ഇവരുടെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവനനിര്‍മാണം ഏതെങ്കിലും സംഘങ്ങളെയോ ഏജന്‍സികളെയോ ഏല്‍പ്പിച്ചിരുന്നോയെന്ന് അറിയിക്കാമോ; മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെയും വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പോത്ത്കല്ല് പഞ്ചായത്തിലെ ചാലിയാര്‍ പുഴക്ക് കുറുകെ ഇരുട്ടുകത്തി കടവില്‍ 2019 പ്രളയത്തില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്ന ഇരുട്ടുകത്തി, വാണിയമ്പുഴ, തിരിപ്പ പൊട്ടി, കുമ്പളപ്പാറ ആദിവാസി കോളനികളിലേക്ക് പാലം നിര്‍മിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1997.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി എത്ര കോടി രൂപയുടെ പദ്ധതികളാണ് നാളിതുവരെ അംഗീകരിച്ചിട്ടുള്ളതെന്ന വിശദാംശം അറിയിക്കാമോ;
( ബി )
റീ ബില്‍ഡ് കേരള മുഖേന പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ?
1998.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തി​ന്റെ വികസനത്തിനാവശ്യമായ സ്ഥലം കൈമാറണമെന്ന് ​കേന്ദ്ര സർക്കാരിൽ നിന്നും നിർദേശം ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് റൺവേയുടെ നീളം കൂട്ടുന്നതിന് എത്ര ഏക്കർ സ്ഥലമാണ് ആവശ്യമായിട്ടുളളത്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1999.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആന്റ് ഇക്കണോമിക് സർവീസ് ലിമിറ്റഡ് സമർപ്പിച്ച എസ്റ്റിമേറ്റ് ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം എന്തെല്ലാം നടപടികളാണ് നാളിതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2000.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
അപ്രകാരം ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിര്‍മാണ പുരോഗതി വിലയിരുത്താമോ;
( സി )
ഓരോ പ്രവൃത്തിയും എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ?
2001.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര - മാഹി കനാല്‍ പ്രവൃത്തിയുടെ ഭാഗമായി രണ്ടാം റീച്ചിലെ കോട്ടപ്പള്ളി പാലം പുനര്‍നി൪മിക്കുന്നത് ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തിയുടെ ഡി.പി .ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ടി പ്രവൃത്തി നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കുമോ;
( ബി )
വടകര - മാഹി കനാലിന്റെ മൂന്നാം റീച്ചിലെ പ്രവൃത്തി ഭാഗികമായി മാത്രം പൂര്‍ത്തീകരിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മൂന്നാം റീച്ചില്‍ കനാല്‍ നിര്‍മ്മിക്കുന്നതിന് എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിട്ടുണ്ടോ എന്നറിയിക്കുമോ;
( സി )
വടകര - മാഹി കനാല്‍ പ്രവൃത്തിയുടെ മൂന്നാം റീച്ചിലെ ചെരിപ്പോയില്‍ അക്വാഡക്ട് പുനര്‍നിര്‍മിക്കുന്നതിന് പദ്ധതിയുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ റീച്ച് അഞ്ചിലെ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( ഇ )
വടകര - മാഹി കനാല്‍ പ്രവൃത്തിയുടെ ഭാഗമായി കുഴിച്ചെടുക്കുന്ന മണ്ണ് ഡിപ്പോസിറ്റ് ചെയ്യുന്നതിന് നേരിടുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കുമോ?
2002.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങി എത്തുന്ന പ്രവാസികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
( സി )
പ്രവാസികള്‍ക്കായി കെ.എസ്.എഫ്.ഇ. മുഖാന്തരം ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
2003.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
2004.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. സുമോദ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയ്ക്ക് രൂപം കൊടുത്തിട്ടുണ്ടോ; പരാതികള്‍ അയയ്ക്കാനും ഇടപെടലുകള്‍ നടത്താനുമുള്ള സംവിധാനം ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ; വിശദാംശം നല്‍കാമോ;
( സി )
നോർക്കയുടെ നേതൃത്വത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് നടത്തുന്നതിന് പദ്ധതിയുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
2005.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോർക്ക കേരള പ്രവാസി ക്ഷേമബോർഡ് വഴി മാത്രമാണോ സാമ്പത്തിക സഹായം നൽകാറുള്ളത്; മറ്റു പ്രവാസിസംഘടനകൾ, എൻ. .ജി. ഒ., ലോക കേരള സഭ അംഗങ്ങൾ എന്നിവ മുഖേന സാമ്പത്തിക സഹായം നൽകാറുണ്ടോ; എങ്കിൽ ഏതൊക്കെ സംഘടനകൾ എന്നും കഴിഞ്ഞ മൂന്ന് വർഷ കാലയളവിനുള്ളിൽ ചെലവഴിച്ച തുക എത്രയെന്നും ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വിദേശരാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് നോർക്ക ഏതെങ്കിലും സംഘടനയുമായി സംയോജിച്ചോ സ്വന്തം നിലയിലോ വിദേശത്തോ സ്വദേശത്തോ എന്തെങ്കിലും സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നോ; വെളിപ്പെടുത്താമോ;
( സി )
നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി അംഗത്വം, സെമിനാറുകൾ, മറ്റു ക്യാമ്പയിനുകൾ എന്നിവ നടത്താൻ സ്വദേശത്തോ വിദേശത്തോ ഏതെങ്കിലും പ്രവാസി സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകാറുണ്ടോ; എങ്കിൽ ഏതൊക്ക സംഘടനകൾ മുഖേനയാണ് തുക നൽകിയെതെന്നും കഴിഞ്ഞ 5 വർഷക്കാലയളവിൽ എത്ര തുക ചെലവഴിച്ചെന്നും അറിയിക്കാമോ;
( ഡി )
സർക്കാർ ഏതെങ്കിലും പ്രവാസി സംഘടനകൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ; വിശദമാക്കുമോ?
2006.
ഡോ.കെ.ടി.ജലീൽ
ശ്രീമതി ദെലീമ
ശ്രീ എം നൗഷാദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും വിദേശത്തേക്കുള്ള റിക്രൂട്ട്‍മെന്റ്, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നതിനുമായി നോര്‍ക്ക റൂട്സ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിദേശരാജ്യങ്ങളില്‍ ജോലിതേടുന്നവര്‍ക്കാവശ്യമായ നെെപുണ്യ വികസനം സംബന്ധിച്ച് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തുനിന്നും വിദേശത്തേക്ക് ജോലിതേടി പോകാനാഗ്രഹിക്കുന്ന യുവതീയുവാക്കളെ റിക്രൂട്ട്മെന്റ് തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമാക്കുമോ;
( ഡി )
വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും ചൂഷണത്തില്‍നിന്നും തൊഴിലന്വേഷകരെ സംരക്ഷിക്കുന്നതിനായി ഇ-മെെഗ്രേറ്റ് സിസ്റ്റം പ്രയോജനപ്പെടുത്തിയാണോ റിക്രൂട്ട്മെന്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ നടത്തുന്നതെന്ന് വിശദമാക്കാമോ?
2007.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നോര്‍ക്ക റൂട്സിന്റെ സ്ഥലത്ത് നടന്ന് വരുന്ന നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമാേ?
2008.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാേക കേരള സഭ 2022 വഴി എന്താെക്കെ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് വിശദമാക്കാമാേ?
2009.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് സംഘം ആളുകളെ തട്ടിക്കൊണ്ടു പോയി കൊലപാതകം നടത്തുന്നതായി പറയപ്പെടുന്ന സംഭവങ്ങൾ കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പന്തിരിക്കരയില്‍ ഇര്‍ഷാദ് എന്ന യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ദീപക്, റിജേഷ്, അജാസ് അടക്കം നിരവധി പേരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള സംഘം തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ പുരോഗതി അറിയിക്കാമോ?
2010.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തുവാൻ പോലീസ് ശിപാർശ നൽകിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ക്രിമിനൽ കേസുകൾ ഉൾപ്പെടെ 40-ൽ പരം കേസുകളിൽ പ്രതിയായ പ്രമുഖ ഭരണപക്ഷ അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തുവാൻ പോലീസ് ശിപാർശ നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര ഗുണ്ടകളെ കാപ്പ നിയമം ചുമത്തി നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ക്രിമിനൽ കേസ് പ്രതികളും ഗുണ്ടകളും സ്വൈര്യവിഹാരം നടത്തുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കാപ്പ ചുമത്തി നാടുകടത്തുന്നത് നയമാണോ എന്ന് വ്യക്തമാക്കുമോ?
2011.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ച ഫർസീൻ മജീദിനെതിരെ നിലവിലുള്ള കേസുകൾ ഏതൊക്കെയാണ്; പ്രസ്തുത കേസുകളുടെ എഫ്.ഐ.ആർ. നമ്പറും നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( ബി )
അതിൽ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത എത്ര കേസുകൾ ഉണ്ട്; തീർപ്പ് കൽപ്പിക്കാത്ത എത്ര കേസുകൾ നിലവിലുണ്ട്?
2012.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് തടയുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സ്വർണക്കടത്തിന് കസ്റ്റംസ്, പോലീസ് അധികൃതരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായം ലഭിക്കുന്നുണ്ടോ എന്നറിയാൻ രഹസ്യാന്വേഷണം ശക്തിപ്പെട്ടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പിടിക്കപ്പെടുന്ന സ്വർണം ആരാണ് അയയ്ക്കുന്നതെന്നും ആർക്കുവേണ്ടിയാണ് അയയ്ക്കുന്നതെന്നും അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2013.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മതസൗഹാർദം തകർക്കൽ, വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ 2016 മുതൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രതികളുടെ പേര്, ചുമത്തിയ വകുപ്പുകൾ, അറസ്റ്റ് ചെയ്തവർ, അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ളവർ എന്നിവ സഹിതം ജില്ലതിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേസുകളിൽ സ്റ്റേഷനിൽ നിന്നും ജാമ്യം നൽകിയവരുടെയും റിമാന്‍ഡില്‍ കഴിഞ്ഞവരുടെയും പേരുവിവരങ്ങളടങ്ങിയ വിശദാംശം ജില്ലതിരിച്ച് നല്കുമോ?
2014.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സ്വദേശി ഫർസീൻ മജീദ് എന്ന വ്യക്തിക്കെതിരെ കാപ്പ നിയമം ചുമത്താൻ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഒരു വ്യക്തിക്കെതിരെ കാപ്പ നിയമം ചുമത്താനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
മേല്‍ സൂചിപ്പിച്ച വ്യക്തിക്കെതിരെ നിലവിലുള്ള കേസുകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
സംസ്ഥാന മന്ത്രിസഭയിലെ ഓരോ മന്ത്രിയുടെയും പേരിൽ എത്ര ക്രിമിനൽ കേസുകൾ ഉണ്ടെന്ന് ഇനം തിരിച്ച് വിശദവിവരം ലഭ്യമാക്കുമോ;
( ഇ )
കേരളത്തിൽ നിന്നുള്ള രാജ്യസഭ എം.പി.മാരുടെ പേരിൽ എത്ര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ;
( എഫ് )
ഫർസീൻ മജീദ് എന്ന വ്യക്തിയേക്കാൾ കൂടുതൽ ക്രിമിനൽ കേസുകൾ ഉള്ള എല്ലാ വ്യക്തികളുടേയും പേരിൽ കാപ്പ ചുമത്താൻ നടപടി സ്വീകരിക്കുമോ?
2015.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മിഠായിത്തെരുവിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന തെരുവ് കലാകാരന്മാരെ പ്രസ്തുത തെരുവിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ നിന്നും പോലീസ് വിലക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരത്തിൽ തെരുവുകളിൽ കലാപരിപാടികൾ അവതരിപ്പിച്ച് ഉപജീവനം നടത്തിയിരുന്നവരും അവരുടെ കുടുംബാംഗങ്ങളും പോലീസുകാരുടെ പ്രസ്തുത നടപടിമൂലം പ്രതിസന്ധിയിലായത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ;
( സി )
തെരുവിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ആരാണ് അനുമതി നൽകേണ്ടത്; എങ്കിൽ മേല്‍പ്പറഞ്ഞ കലാകാരന്മാർക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അനുമതി നൽകുന്നതിന് സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കും; വിശദമാക്കാമോ?
2016.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് മുഖേനയുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അത്തരം തട്ടിപ്പുകള്‍ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കാമോ?
2017.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന പോലീസുകാരില്‍ ക്ലോസ്ഡ് എ.ആര്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വീട്ടുവാടകബത്ത ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ എല്ലാവിഭാഗം പോലീസുകാര്‍ക്കും വീട്ടുവാടകബത്ത അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2018.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹാേം ഗാര്‍ഡുകളെ നിയമിക്കുന്നതിന്റെ രീതിയും അവരുടെ യാേഗ്യതാമാനദണ്ഡങ്ങളും വിശദമാക്കാമാേ;
( ബി )
സംസ്ഥാനത്ത് നിലവില്‍ എത്ര ഹാേം ഗാര്‍ഡുകള്‍ ഉണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമാേ?
2019.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ നിലവിലുള്ള കേസുകൾ ഏതൊക്കെയാണ്; പ്രസ്തുത കേസുകളുടെ എഫ്.ഐ.ആര്‍. നമ്പർ, ചെയ്ത കുറ്റകൃത്യം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ?
2020.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര വകുപ്പിന് കീഴിലുള്ള പയ്യന്നൂരിലെ പോലീസ് ഗ്രൗണ്ട് നവീകരിച്ച് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സ്മാരകമാക്കിമാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
വിവിധ കേസുകളില്‍പ്പെടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനാണ് നിലവില്‍ പ്രസ്തുത മൈതാനം ഉപയോഗിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കിൽ അതിന് ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2021.
ശ്രീ. എം. എം. മണി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ഏറ്റവും മികച്ച സേനയായി മാറ്റിത്തീര്‍ക്കുന്നതിന് കേരള പോലീസ് സേനയുടെ ശാക്തീകരണത്തിനും ആധുനികീകരണത്തിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
8 മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സേവനം ആവശ്യമുള്ളവര്‍ക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന തരത്തില്‍ പോലീസ് സേനയെ ജനകീയമാക്കുന്നതിന് പ്രത്യേകം ഇടപെടല്‍ നടത്തുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
ജനമൈത്രി പോലീസ് സംവിധാനം കാര്യക്ഷമമാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2022.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി റോഡിലൂടെ യാത്ര ചെയ്യുന്നവേളയിൽ പോലീസ് എത്ര പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്; അവരുടെ പേര് വിവരങ്ങൾ വ്യക്തമാക്കുമോ;
( ബി )
അപ്രകാരം പിടികൂടിയവർക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്തെല്ലാമെന്ന് അറിയിക്കുമോ;
( സി )
പ്രാദേശികമായ ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ വ്യക്തികളെ കരുതൽ തടങ്കലിലാക്കാൻ പാടില്ല എന്ന സുപ്രീം കോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ മേല്പറഞ്ഞ കരുതല്‍ തടങ്കലുകള്‍ നിയമ വിരുദ്ധമല്ലേ; വിശദാംശം നൽകുമോ ?
2023.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
11.06.2022-ന്എറണാകുളം ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ വിവസ്ത്രനാക്കി നിര്‍ത്തിയതായി പറയപ്പെടുന്ന പോലീസ് നടപടിക്കെതിരെ അഡ്വ. ശ്യാം കെ. പി. 26.06.2022-ന് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരാതി അന്വേഷിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്ന് അറിയിക്കാമോ; അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരന്റെയും കൂടെ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ മൊഴി പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
പരാതിക്കാരന്റെയും കൂടെ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അതിന് കാരണം വ്യക്തമാക്കാമോ;
( ഡി )
ഹാര്‍ബര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. രാജന്‍ പരാതികാരനെയും കൂടെ ഉള്ളവരെയും കസ്റ്റഡിയില്‍ വച്ചിട്ടുണ്ടോ എന്നും വിവസ്ത്രരാക്കി നിര്‍ത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പരാതിയ്ക്ക് ആസ്പദമായി പറയപ്പെടുന്ന സംഭവം നടന്ന 11.06.2022-ന് ഹാര്‍ബര്‍ പോലീസ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍ എന്തെങ്കിലും നടന്നിരുന്നോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ പ്രസ്തുത പരിപാടികളുടെ മുന്നോടിയായി അന്നേ ദിവസം മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നോ; എങ്കിൽ അന്നേ ദിവസം എറണാകുളം ജില്ലയിലെ ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ആരെയെല്ലാമാണ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( എഫ് )
11.06.2022-ന് ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ അഡ്വ.ശ്യം കെ. പി. യ്ക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടി വന്നതായി പറയപ്പെടുന്ന പോലീസ് നടപടികളെ സംബന്ധിച്ച് മതിയായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത പരാതിയില്‍ നാളിതുവരെ ശേഖരിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളുടെ എല്ലാം പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
2024.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവറട്ടി പ‍ഞ്ചായത്തിലെ സെക്രട്ടറിയായിരുന്ന ഷാജി പ്രസ്തുത പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിന്റേയും മറ്റും മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷാജിയുടെ ഭാര്യ ഷീബ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് അക്കാര്യം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത അന്വേഷണ നടപടികളുടെ വിശദാംശം നല്‍കുമോ;
( സി )
അക്കാര്യം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍ നോട്ടത്തില്‍ നിഷ്പക്ഷവും കര്‍ശനവുമായ അന്വേഷണം നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം നല്‍കുമോ?
2025.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലി ദ്വീപില്‍ എം.റ്റി. അലിമാസ് എന്ന കപ്പലില്‍ 2022 ഏപ്രില്‍ 9 ന് ജോലിയില്‍ പ്രവേശിക്കുകയും 15.04.2022 മുതല്‍ കാണാതാവുകയും ചെയ്ത മണലൂര്‍ മണ്ഡലത്തില്‍ മണലൂര്‍ പഞ്ചായത്തിലെ കുന്നംപള്ളി വീട്ടില്‍ സുനില്‍ കുമാര്‍ന്റെ മകന്‍ ആദിത്തിന്റെ തിരോധാനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിതാവായ സുനില്‍ കുമാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്‍മേലുള്ള അന്വേഷണം ഏത് ഘട്ടത്തിലാണ്; അന്വേഷണം സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത തിരോധാനം സംബന്ധിച്ച് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും പ്രസ്തുത വിഷയം ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ നില്‍ക്കുന്നതല്ലെന്നും ദേശീയ അന്വേഷണ ഏജന്‍സിയാണ് പ്രസ്തുത വിഷയം അന്വേഷിക്കേണ്ടതെന്നും അറിയിച്ചതിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയെ കൊണ്ട് തന്റെ മകന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം നടത്തിക്കുന്നതിനായി സുനില്‍ കൂമാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ പ്രസ്തുത പരാതിയിന്‍മേലുള്ള തുടര്‍നടപടികളുടെ വിശദാംശം നല്‍കാമോ;
( ഡി )
ഇല്ലെങ്കില്‍ ആദിത്തിന്റെ തിരോധാനം ദേശീയ അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
2026.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സ്കൂളുകളില്‍ എസ്.പി.സി. യൂണിറ്റുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
2027.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്;
( ബി )
അതിൽ എത്ര കേസുകളിൽ പ്രതികളെ പൂർണമായും പിടികൂടിയിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ പൂർണ്ണമായും പിടികൂടാൻ സാധിച്ചിട്ടില്ല; അവ ഏതൊക്കെ കേസുകളാണ്; വ്യക്തമാക്കാമോ;
( സി )
മേല്പറഞ്ഞ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിചേർക്കപ്പെട്ടവർ ഏത് രാഷ്ട്രീയ കക്ഷിയിൽപ്പെടുന്നവരാണെന്ന് വ്യക്തമാക്കുമോ?
2028.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ അക്രമം നടത്തുന്നതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ആലപ്പുഴ പുന്നപ്രയിലെ നന്ദു എന്ന യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഏതെങ്കിലും യുവജന സംഘടനയുടെ പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവർത്തകർ മർദിക്കാൻ വന്നതിനെ തുടര്‍ന്ന് ഓടിയ നന്ദു ട്രെയിനിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നത് വസ്തുതയാണോ;
( ഡി )
പ്രസ്തുത പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2029.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടര്‍ച്ചയായി കസ്റ്റഡി മരണം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;
( ബി )
വടകര പോലീസ് കസ്റ്റഡിയില്‍ മരിച്ച വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടാകാൻ കാരണം പോലീസ് സ്റ്റേഷനിൽ നിന്നുമുണ്ടായ ക്രൂരമായ മര്‍ദ്ദനവും അതേത്തുടർന്നുള്ള മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദവുമാണ് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കസ്റ്റഡി മരണം ഉണ്ടായാല്‍ അത് സി.ബി.ഐ. അന്വേഷണത്തിന് വിടുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ഡി )
പോലീസ് കസ്റ്റഡി മരണത്തെക്കുറിച്ച് അതേ ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരികയില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രസ്തുത കസ്റ്റഡി മരണത്തിന്മേല്‍ സി.ബി.ഐ. അന്വേഷണം ശുപാർശ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
2030.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലെെന്‍ മുഖേന പണം തട്ടിപ്പും മയക്കുമരുന്ന് വ്യാപാരവും സാധ്യമാകുന്നതിലൂടെ ആളുകള്‍ ചതിക്കുഴിയില്‍ വീഴുന്നത് തടയാൻ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
വിവിധ ആപ്പുകളും വെബ്സൈറ്റുകളും വ്യക്തിപരവും ഔദ്യോഗികവുമായ വിവരം ചോര്‍ത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിവര ചോര്‍ച്ച മൂലം ഉണ്ടാകുന്ന അപായം ഒഴിവാക്കാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
കേരള പോലീസിന്റെ സെെബര്‍ സെല്ലിന്റെ പ്രവര്‍ത്തനം ശാക്തീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
2031.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ബിരുദാനന്തര ബിരുദം ഉള്ളവരുടെ സേവനം സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ?
2032.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.എ.സി-എ.ഡി.എസ്.-ല്‍ ഉൾപ്പെടുത്തി 225 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച മുക്കം പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീയാക്കുന്നതിന് പ്ലാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2033.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവച്ച രോഗി മരണപ്പെട്ട സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ആരാണ് അന്വേഷിക്കുന്നത്; അന്വേഷണം പൂർത്തിയായോ;
( ബി )
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിരുന്നോ; എങ്കിൽ വിശദാംശങ്ങൾ എന്തൊക്കെയാണ്; അത് സംബന്ധിച്ച് മറ്റ് ലാബ് പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കാനുണ്ടോ; അത്തരം റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടോ;
( സി )
മരണപ്പെട്ട രോഗിയുടെ ബന്ധുക്കളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരങ്ങൾ ശേഖരിച്ചോ; എങ്കിൽ എന്തൊക്കെ വിവരങ്ങളാണ് അവർ നൽകിയത്;
( ഡി )
കേസിന്റെ അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അഭ്യർത്ഥിച്ചിരുന്നോ; എങ്കിൽ അതിനായി കത്ത് നൽകിയത് എന്നാണ്; അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കാമോ?
2034.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് താലൂക്കിലെ അഞ്ചുതെങ്ങ് പഞ്ചായത്തില്‍ വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; പ്രസ്തുത പോലീസ് സ്റ്റേഷന് സ്ഥലം വാങ്ങി ആധുനിക രീതിയിലുള്ള പോലീസ് സ്റ്റേഷന്‍ നിര്‍മിക്കണമെന്ന നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2035.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലിയിലുള്ള കേരള ആംഡ് പോലീസ് 5-ാം ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാമ്പ് കെട്ടിടത്തിന് സംരക്ഷണഭിത്തി നിർമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത ക്യാമ്പിന്റെ 25 അടി ഉയരത്തിലുള്ള മൺതിട്ട തകർന്നത് മൂലം ക്യാമ്പ് കെട്ടിടത്തിനും സമീപത്തുള്ള വീടുകൾക്കും അപകട ഭീഷണിയുള്ളതിനാൽ ക്യാമ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സംരക്ഷണഭിത്തി നിർമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2036.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ളത് ആരെയാണ് എന്നറിയിക്കുമോ; ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ മെയിന്റനന്‍സ് ചെയ്യുന്നില്ലെന്ന വിഷയം പരിശോധിക്കുമോ; ക്വാര്‍ട്ടേഴ്സുകള്‍ മെയിന്റനന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2037.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ തേങ്കുറിശ്ശി ഇലമന്ദത്ത് അറുമുഖന്റെ മകന്‍ അനീഷ് 25.12.2020-ന് ദുരഭിമാനകൊലയ്ക്ക് ഇരയായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ദുരഭിമാന കൊലയ്ക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി ബഹു. മുഖ്യമന്ത്രിക്ക് സമർപ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികളുടെ (ഫയല്‍ നമ്പര്‍ E.Ptn 5351/2021) നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഹരിതയുടെ അപേക്ഷയിന്മേല്‍ വീട് അനുവദിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതിന്റെ കാരണം എന്താണ്; വ്യക്തമാക്കാമോ;
( ഡി )
ഹരിതയ്ക്ക് വീട് അനുവദിക്കുന്നതിനും ജോലി നല്‍കുന്നതിനും പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2038.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളറട ഗ്രാമപഞ്ചായത്തിലെ ആനപ്പാറയില്‍ ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയില്‍ എത്ര സ്ഥലമാണുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
നിലവില്‍ കാടുകയറി അന്യാധീനപ്പെട്ട് കിടക്കുന്ന പ്രസ്തുത സ്ഥലത്ത് ഒരു വ്യാപാര വാണിജ്യ സമുച്ചയമോ, സെന്‍ട്രല്‍ പോലീസ് ക്യാന്റീനോ പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
പോലീസ് സേനകളില്‍ ഡയറക്ട് എന്‍ട്രി സംവിധാനം
2039.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ കരസേനയിലേക്ക് എന്‍.സി.സി. "സി" സര്‍ട്ടിഫിക്കറ്റ് "ബി" ഗ്രേഡും അതിനുമുകളിലും നേടിയിട്ടുള്ള നിശ്ചിത എണ്ണം ഉദ്യോഗാര്‍ത്ഥികളെ യു.പി.എസ്.സി.യുടെ പരീക്ഷ കൂടാതെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ അഭിമുഖത്തിലൂടെ ഡയറക്ട് എന്‍ട്രി മുഖേന കമ്മീഷണ്‍ഡ് ഓഫീസര്‍മാരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അതേ മാതൃകയില്‍, പരിശീലനത്തിലൂടെ അച്ചടക്കവും ശാരീരികക്ഷമതയും ആര്‍ജിച്ചിട്ടുള്ള എന്‍.സി.സി., സ്റ്റുഡന്റ് പോലീസ്‍ കേഡറ്റ്‌ എന്നീ സര്‍ട്ടിഫിക്കറ്റുകൾ നേടിയിട്ടുള്ള നിശ്ചിത എണ്ണം ഉദ്യോഗാര്‍ത്ഥികൾക്ക് പി.എസ്.സി. പരീക്ഷ ഒഴിവാക്കി പോലീസ് സേനയിലേക്ക് ഡയറക്ട് എന്‍ട്രി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
2040.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ​ത്ത് ചില ഹോട്ടലുകളിലും റിസോർട്ടുകളിലുമായി നടക്കുന്ന ഡി.​ജെ. പാർട്ടികളിൽ വൻതോതിൽ ലഹരി പദാർത്ഥങ്ങളുടെ ഇടപാടുകൾ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പാർട്ടികളിൽ എന്തെല്ലാം ലഹരി പദാർത്ഥങ്ങളാണ് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്;
( സി )
ഡി.ജെ. പാർട്ടികളിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വികരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2041.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ സംസ്ഥാനത്ത് സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്ര കേസുകളിൽ കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എത്ര പേരെ കാണാതായിട്ടുണ്ടെന്നും അതിൽ എത്ര പേരെ ജീവനോടെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എത്ര കേസുകളിൽ കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും ഇനി എത്ര പേരെ കണ്ടെത്തുവാനുണ്ടെന്നും വ്യക്തമാക്കാമോ?
2042.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ല്‍ എറണാകുളം ജില്ലയില്‍ പള്ളുരുത്തി സ്റ്റേഷനിലെ എസ്.ഐ. ആയിരുന്ന ഷംസുദ്ദീന്‍ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചതിന്റെ അടിസ്ഥാനത്തില്‍ ടിയാന്റെ മകന്‍ ഫെെസല്‍ സമാശ്വാസ താെഴില്‍ദാന പദ്ധതി പ്രകാരം സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമാേ;
( ബി )
ലാേവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയില്‍ അപേക്ഷ നല്‍കിയ ടിയാന് നാളിതുവരെ താെഴില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റേതെങ്കിലും തസ്തികയില്‍ ടിയാനെ പരിഗണിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമാേ?
2043.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ ഓഫീസിനെതിരെയുള്ള എന്തെങ്കിലും അഴിമതിയാരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ;
( ബി )
അതുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരി 23, 24 തീയതികളിൽ വിജിലൻസ് കോഴിക്കോട് യൂണിറ്റ് പ്രസ്തുത ഓഫീസിൽ മിന്നൽ പരിശോധന നടത്തിയിരുന്നോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത മിന്നൽ പരിശോധനയുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പരിശോധനയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ട്രേറ്റ് വിജിലൻസ് വകുപ്പിന് കത്ത് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
2044.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഉള്ളതായി പറയപ്പെടുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ ജ്യോതി എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ വിജിലൻസ് അപ്രകാരമൊരു പരിശോധന നടത്താൻ ഇടയായ സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് വിജിലൻസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാനേജ്മെന്റുകൾ കുട്ടികളുടെ കണക്കുകളിൽ കൃത്രിമം കാണിക്കുന്നു എന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നോ;
( ഇ )
വിജിലൻസ് നടത്തിയ പരിശോധനയിൽ മറ്റ് ക്രമക്കേടുകള്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
എങ്കിൽ പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കുമോ?
2045.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേര്‍ത്തലയില്‍ പോക്സോ കോടതി സ്ഥാപിക്കുമ്പോള്‍ പോക്സോ കേസുകള്‍ വാദിക്കുന്നതിനായി പോക്സോ കോടതിയ്ക്ക് പ്രത്യേകമായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2046.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പോക്സോ കോടതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പുതിയ പോക്സോ കോടതികള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ പോക്സോ കോടതി ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2047.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കോന്നി താലൂക്ക് ആസ്ഥാനമായി കോടതി അനുവദിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ?
2048.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിൽ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ ലിതാര ബീഹാറില്‍ വെച്ച് മരണപ്പെട്ടത് സംബന്ധിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തില്‍ ആണെന്ന് വിശദമാക്കാമോ; അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ബീഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2049.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമീപകാലത്ത് അതിഥി തൊഴിലാളികൾ പ്രതികളാകുന്ന നിരവധി കൊലപാതക കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകുമോ;
( ബി )
അതിഥി തൊഴിലാളികളിലെ ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുവാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടോ; എങ്കിൽ അത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമോ?
2050.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീപിടുത്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അഗ്നിസുരക്ഷ വകുപ്പിന്റെ പ്രവർത്തനം ഫലപ്രദമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഭാരമേറിയ അഗ്നിശമന വാഹനങ്ങൾ കൊണ്ടുപോകാൻ സാധിക്കാത്ത റോഡുകളിൽ അവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ബദൽ ഉപകരണങ്ങൾ വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ടോ;
( സി )
വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികീകരിക്കുന്നതിനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2051.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീപിടുത്തം മൂലം വൻ നാശനഷ്ടം ഉണ്ടാകുന്നതായി പറയപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് അഗ്നിശമനസേന ഫയർ ഓഡിറ്റ് നടത്തിയിട്ടുണ്ടോ;
( ബി )
അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും ഏർപ്പെടുത്തിയ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കാത്തതുമായ കെട്ടിടങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
തീപിടുത്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അഗ്നിശമനസേനയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2052.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ നീക്കുവാന്‍ എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തടസ്സങ്ങള്‍ നീക്കി ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2053.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ നിലവിൽ എത്ര ഫയർ ആന്റ് റെസ്‍ക്യൂ സ്റ്റേഷനുകളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത് സ്വന്തം കെട്ടിടത്തിലാണോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര വർഷത്തെ പഴക്കമുണ്ടെന്നും പുതുക്കിപ്പണിയാനുള്ള സമയമായോയെന്നും വ്യക്തമാക്കാമോ;
( സി )
ജില്ലയിൽ പുനർനിർമിക്കാൻ ഉദ്ദേശിക്കുന്ന ഫയർ സ്റ്റേഷൻ കെട്ടിടങ്ങൾ ഏതൊക്കെയാണെന്നും ഇതിന് ആവശ്യമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറായിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
ജില്ലയിൽ പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിക്കാൻ ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഏത് പഞ്ചായത്തിൽ ആണെന്ന് അറിയിക്കുമോ;
( ഇ )
ബദിയഡുക്ക പഞ്ചായത്തിൽ പുതിയ ഫയർ സ്റ്റേഷൻ തുടങ്ങാനുള്ള പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
2054.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നഗരത്തിലെ ഫയര്‍ ആന്റ് റെസ്‍ക്യൂ ജില്ലാ കേന്ദ്രം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കാലപഴക്കം എത്ര വര്‍ഷമാണെന്ന് അറിയിക്കുമോ;
( ബി )
തകര്‍ച്ചയെ നേരിടുന്ന ഈ പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കാമോ?
2055.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് അഗ്നിശമനസേന എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നിലവില്‍ എവിടെയൊക്കെയാണ് അഗ്നിസുരക്ഷസേനാ വിഭാഗത്തിന്റെ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ആലപ്പുഴയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പുന്നമടയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇല്ലെങ്കില്‍ പ്രസ്തുത സ്ഥലത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
2056.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ എത്ര ജില്ലാ ജയിലുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
2022 ജൂലൈ 31-ാം തീയതിയിൽ ജില്ലാ ജയിലുകളില്‍ ഉണ്ടായിരുന്ന അന്തേവാസികളുടെ എണ്ണം ജയിലുകള്‍ തിരിച്ച് വ്യക്തമാക്കാമോ;
( സി )
കേരളത്തിലെ ഓരോ ജില്ലാ ജയിലിലെയും ഉദ്യോഗസ്ഥരുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ?
2057.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് സബ്‍ ജയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജയിലിന്റെ ചുറ്റുമതില്‍ നിര്‍മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2058.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ജയിലുകളിലെ ആശുപത്രികളിൽ ആരോഗ്യ വകുപ്പിൽ നിന്നാണോ സ്റ്റാഫിനെ നിയമിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ജയിലുകളിലെ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ ഏത് വർഷം അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
ജയിലുകളിലെ ആശുപത്രികളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് എത്ര വർഷത്തേക്കാണ്; പ്രസ്തുത ആശുപത്രികളില്‍ അഞ്ച് വർഷം പൂര്‍ത്തിയാക്കിയ ആരോഗ്യ വകുപ്പ് ജീവനക്കാർ എത്രപേരുണ്ട്; വ്യക്തമാക്കുമോ;
( ഡി )
ജയിലുകളിലെ ഹെൽത്ത്‌ സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; ജീവനക്കാർക്ക് ‍ഡ്യൂട്ടി ഓഫും അവധിയും എടുക്കുന്നതിനുളള ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
2021 -ന് ശേഷം ജയിലിൽ എത്ര തടവുകാർ മരണപ്പെട്ടു; മരണ കാരണം വ്യക്തമാക്കാമോ;
( എഫ് )
ജയിലുകളിലെ ആശുപത്രികളില്‍ വിതരണത്തിന് കൃത്യമായി മരുന്നുകള്‍ ലഭ്യമാകുന്നുണ്ടോ; മതിയായ ഫാര്‍മസിസ്റ്റ്, ലാബ് സേവനം ലഭിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ജി )
ജില്ലാ മെഡിക്കൽ ഓഫീസർമാർ ജയിലുകളിലെ ആശുപത്രികളില്‍ സന്ദർശനം നടത്താറുണ്ടോ; അത്തരം ആശുപത്രികളില്‍ നേഴ്സിംഗ് ഓഫീസറുടെ സേവനം ലഭ്യമാണോ?
2059.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയില്‍ വകുപ്പില്‍ വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് -I, വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ്-II എന്നീ തസ്തികകളില്‍ എത്ര ഉദ്യോഗസ്ഥര്‍ ജോലി ചെയ്തുവരുന്നുവെന്ന് അറിയിക്കാമോ;
( ബി )
വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് II തസ്തികയിൽ ഒഴിവുകള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കാമോ?
2060.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രസ്സുകളില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടത്തിവരുന്നു എന്ന് വിശദമാക്കുമോ;
( ബി )
ഷൊര്‍ണ്ണൂര്‍ പ്രസ്സിന് വേണ്ടി വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തുക എത്രയാണ്; ഇതിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
2061.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതാെക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
2062.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റെയില്‍വെ മെയില്‍ സര്‍വീസ് (ആര്‍.എം.എസ്.) കൊല്ലം സെന്റര്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.