|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
559.
ശ്രീ
എം വിൻസെൻറ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്രത്തിലെ
ഭരണകക്ഷിയുടെ ഇടുക്കിയിലെ
നേതാവിനെ അഡീഷണല്‍
പ്രോസിക്യൂട്ടര്‍ ആന്റ്
അഡീഷണല്‍ ഗവ. പ്ലീഡര്‍
പദവിയിലേക്ക് സർക്കാർ
നിയമിച്ചിട്ടുണ്ടോ;
(
ബി )
ഇദ്ദേഹത്തെ
അഡീഷണല്‍ പ്രോസിക്യൂട്ടര്‍
ആന്റ് അഡീഷണല്‍ ഗവ. പ്ലീഡര്‍
പദവിയിലേക്ക് നിയമിക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
സി )
നിയമ
വകുപ്പിന്റെ അംഗീകാരത്തോടെയാണോ
ഈ നിയമനം നടന്നിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
560.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്തും ഈ
സർക്കാരിന്റെ കാലത്തും
സർക്കാരിനും ഭരണകക്ഷിക്കും
എതിരെയുള്ള കേസുകൾ വാദിക്കാൻ
സംസ്ഥാനത്തിന്റെ പുറത്തുനിന്നും
അഭിഭാഷകരെ
ഏർപ്പെടുത്തിയിരുന്നോ; എങ്കിൽ
പ്രസ്തുത കേസുകളുടെ വിശദാംശം
നൽകുമോ;
(
ബി )
ഇതിനായി
ചെലവഴിച്ച തുക എത്രയാണ്;
വിശദാശം ലഭ്യമാക്കുമോ?
561.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
പ്രവര്‍ത്തിക്കുന്ന ഭെല്‍-ഇ.
എം. എല്‍. കമ്പനി സംസ്ഥാനം
ഏറ്റെടുത്ത് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; കെല്ലിന്റെ
കീഴില്‍ ലാഭകരമായി
പ്രവര്‍ത്തിച്ചുവന്ന യൂണിറ്റ്
ഭെല്‍ ഏറ്റെടുത്തതോടുകൂടി
കമ്പനിയുടെ പ്രവര്‍ത്തനത്തില്‍
പ്രതീക്ഷിച്ച പുരോഗതി
കൈവരിക്കാന്‍
കഴിഞ്ഞിരുന്നോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനം ഏറ്റെടുക്കുന്നതിന്
അടിസ്ഥാനമായ സാഹചര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
സര്‍ക്കാര്‍ ഇ. എം. എല്‍.
കമ്പനി ഏറ്റെടുത്തതു വഴി
പ്രസ്തുത സ്ഥാപനത്തിലും തൊഴില്‍
മേഖലയിലും എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കാമോ?
562.
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന
പദ്ധതിയിലൂടെ എന്തെല്ലാം
പ്രവര്‍ത്തന പരിപാടികളാണ്
പരിഗണനയിലുള്ളത്; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എല്ലാ
തദ്ദേശസ്ഥാപനങ്ങളിലും സാങ്കേതിക
യോഗ്യതയുള്ള ഇന്റേണുകളെ
നിയമിക്കുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഒരു
ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള
തീരുമാനത്തിന്റെ ഭാഗമായി
സംരംഭകർക്ക് ആവശ്യമായ
സാമ്പത്തിക പിന്തുണ ഉറപ്പു
വരുത്താൻ നടപടികള്‍
സ്വീകരിച്ചിട്ടുുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പദ്ധതി
നടപ്പിലാക്കുന്നതിന്റെ ഭാഗമായി
ഭക്ഷ്യ ഉല്പന്ന, കാർഷിക ഉല്പന്ന
മേഖലകൾക്ക് മുൻഗണന
നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
563.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
യു പ്രതിഭ
ശ്രീ
എം മുകേഷ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തിലെത്തി
ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ
ഏറ്റവും മികച്ച നിക്ഷേപാനുകൂല
അന്തരീക്ഷം സംസ്ഥാനത്ത്
സൃഷ്ടിക്കുന്നതിനുവേണ്ടി
നടത്തിയ പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(
ബി )
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍ എത്ര
തുകയുടെ നിക്ഷേപം
ആകര്‍ഷിക്കാനായി എന്നും അതുവഴി
എത്രപേര്‍ക്ക് തൊഴില്‍
ലഭ്യമായെന്നതിന്റെയും കണക്ക്
ലഭ്യമാക്കാമോ;
(
സി )
വ്യവസായ
വളര്‍ച്ചയ്ക്ക് അനുകൂലമല്ലാത്ത
കാലഹരണപ്പെട്ട നിയമങ്ങള്‍
ഒഴിവാക്കുന്നതിനും ഗതാഗത
സൗകര്യം, ഊര്‍ജം, വായ്പാ ലഭ്യത
തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
സാധ്യമായിട്ടുണ്ടോ?
564.
ഡോ.കെ.ടി.ജലീൽ
ശ്രീ
സി കെ ഹരീന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
വകുപ്പിന് കീഴില്‍
സംസ്ഥാനത്തെത്തിയിട്ടുള്ള
നിക്ഷേപം സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇക്കാലയളവില്‍
സൃഷ്ടിച്ചിട്ടുള്ള
തൊഴിലവസരങ്ങള്‍ സംബന്ധിച്ച്
വിലയിരുത്തൽ നടത്തിയിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ;
(
സി )
മീറ്റ്
ദി ഇന്‍വെസ്റ്റേഴ്സ്
പരിപാടിയോടനുബന്ധിച്ച് ലഭിച്ച
നിക്ഷേപ വാഗ്ദാനങ്ങളിന്മേല്‍
സ്വീകരിച്ചു വരുന്ന തുടര്‍
നടപടികളുടെ വിശദാംശം നല്‍കുമോ?
565.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭങ്ങള്‍,
സ്റ്റാര്‍ട്ടപ്പുകള്‍
എന്നിവയുടെ വളര്‍ച്ചയ്ക്കും,
പുരോഗതിക്കും അതുവഴി
വ്യവസായ-വാണിജ്യ മേഖലകള്‍ക്ക്
ഉത്തേജനം പകരാനും, തൊഴില്‍
അവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെ എന്ന് വിശദമാക്കാമോ;
(
ബി )
ഒരു
വ്യവസായത്തിന് ആവശ്യമായ എല്ലാ
അനുമതികളും ഓണ്‍ലൈന്‍ ഏകജാലക
സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന
കെ-സ്വിഫ്റ്റ് പോര്‍ട്ടലിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; ഈ സംവിധാനം
എത്രപേര്‍
ഉപയോഗപ്പെടുത്തിയിട്ടുണ്ട്;
(
സി )
നാനോ
വ്യവസായങ്ങള്‍ എന്ന നിര്‍വ്വചന
പരിധിയില്‍ എത്ര രൂപ വരെ
നിക്ഷേപമുള്ള പദ്ധതികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇത്തരം പദ്ധതികള്‍ക്ക്
സര്‍ക്കാര്‍ എന്തൊക്കെ
ആനുകൂല്യങ്ങളാണ് നല്‍കുന്നത്?
566.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ മാങ്ങാട്ടുപറമ്പില്‍
സ്ഥിതി ചെയ്യുന്ന പൊതുമേഖലാ
സ്ഥാപനമായ കെല്‍ട്രോണ്‍
കംപോണന്റ് കോംപ്ലക്സ്
ലിമിറ്റഡിന്റെ
വൈവിദ്ധ്യവത്കരണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
567.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരിമണല്‍
ഖനനവുമായി ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന
നിയമ ഭേദഗതി സംസ്ഥാനത്തെ
എപ്രകാരം ബാധിക്കുമെന്ന്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പുതിയ
ഭേദഗതിയിലൂടെ ഖനന മേഖലയില്‍
പൊതുമേഖലയ്ക്കുണ്ടായിരുന്ന
പ്രാധാന്യം നഷ്ടപ്പെടുന്നത്
പരിഹരിക്കാൻ എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(
സി )
ഖനന
മേഖലയില്‍ സ്വകാര്യ പങ്കാളിത്തം
ഉറപ്പാക്കാന്‍ നയപരമായ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോയെന്നറിയിക്കാമോ?
568.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ വ്യവസായ വകുപ്പ്
മുഖാന്തരം നടപ്പിലാക്കിയ
പദ്ധതികളുടെ വിശദ വിവരം
നല്‍കുമോ;
(
ബി )
ചങ്ങനാശ്ശേരി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്റെ നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
569.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലയളവിൽ
സംസ്ഥാനത്ത് ആരംഭിച്ച പുതിയ
വ്യവസായങ്ങൾ ഏതെല്ലാം ആണെന്ന്
വ്യക്തമാക്കുമോ; ഇതിലൂടെ എത്ര
തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ
സാധിച്ചു; വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
വ്യവസായങ്ങൾ ആരംഭിച്ചതിലൂടെ
സംസ്ഥാനത്ത് ഉണ്ടായ നേട്ടങ്ങൾ
എന്തെല്ലാമാണ് വ്യക്തമാക്കുമോ;
(
സി )
പുതിയ
വ്യവസായങ്ങള്‍ തുടങ്ങുന്നതിന്
ഏക ജാലക സംവിധാനം
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
സംസ്ഥാനത്ത്
2016 മുതല്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതു മേഖല
സ്ഥാപനങ്ങളും നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതു മേഖല
സ്ഥാപനങ്ങളും ഏതൊക്കെ ആണെന്ന്
വെളിപ്പെടുത്തുമോ?
570.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവില്‍
എന്തെല്ലാം ചെറുകിട, ഇടത്തരം
വ്യാവസായിക സംരംഭങ്ങളാണ്
സംസ്ഥാനത്ത് ആരംഭിച്ചതെന്ന്
വിശദമാക്കാമോ;
(
ബി )
ഉത്പാദന
മേഖലയിലും സേവന മേഖലയിലും
സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ; ഇതിലൂടെ
തൊഴില്‍ മേഖലയ്ക്ക് ഉണ്ടായ
നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
2011-'16
കാലയളവില്‍ കൈവരിച്ച
നേട്ടങ്ങള്‍ ഈ മേഖലയില്‍ കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലം
നേടിയെടുക്കാന്‍
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
(
ഡി )
ഈ
മേഖലയില്‍ പുതിയ
നിയമനിര്‍മ്മാണം നടത്തുകവഴി
പുരോഗതി കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
571.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
സ്വകാര്യ
വ്യവസായ എസ്റ്റേറ്റുകൾ
തുടങ്ങുന്നതിന് കുറഞ്ഞത് എത്ര
സ്ഥലമാണ് ആവശ്യമായിട്ടുളളത്;
(
സി )
പ്രസ്തുത
എസ്റ്റേറ്റുകൾ വഴി വ്യവസായ
സംരംഭകർക്ക് ലഭിക്കുന്ന
ആനുകൂല്യങ്ങളും സൗകര്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
572.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി എത്ര
ചെറുകിട വ്യവസായങ്ങള്‍ക്ക്
അനുമതി നല്‍കിയിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കാമോ; ജില്ലയിലെ
മിനി ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍ നവീകരിക്കാന്‍
പദ്ധതികള്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
573.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിൽ വ്യവസായ
വകുപ്പിന് സ്വന്തമായുള്ള 4.3
ഏക്കർ ഭൂമിയിൽ ഒരു ബഹുനില
വ്യവസായ സമുച്ചയം നിർമ്മിച്ച്
ചെറുകിട വ്യവസായങ്ങൾ
ആരംഭിക്കുന്നത് സംബന്ധിച്ച് ജന
പ്രതിനിധി നൽകിയ നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
574.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ പാറത്തോട്
ഗ്രാമപഞ്ചായത്തിൽ കോട്ടയം
ജില്ലാ മിനി വ്യവസായ
എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്
സൊസൈറ്റിക്ക് അനുവദിച്ച രണ്ട്
ഏക്കർ സ്ഥലത്ത് മിനി വ്യവസായ
എസ്റ്റേറ്റ്
ആരംഭിക്കുന്നതിനുള്ള നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(
ബി )
നടപടിക്രമങ്ങൾ
അടിയന്തിരമായി പൂർത്തിയാക്കി
പ്രസ്തുത എസ്റ്റേറ്റിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
575.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ കൂന്താണി,
മറുകില്‍ മിനി ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
നവീകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
(
ബി )
നിലവില്‍
10000 സ്ക്വയര്‍ഫീറ്റിന്
താഴെയായ അത് 30,000
സ്ക്വയര്‍ഫീറ്റായി
വിപുലീകരിക്കുന്നതിന്
ജില്ലാവ്യവസായ കേന്ദ്രത്തെ
ചുമതലപ്പെടുത്തി നടപടി
സ്വീകരിയ്ക്കാമോ എന്നറിയിക്കാമോ
?
576.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
ഇടക്കുളങ്ങരയിൽ
പ്രവർത്തിക്കുന്ന വ്യവസായ
വകുപ്പിന് കീഴിലുള്ള
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ റോഡ്
ടാർ ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
577.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ മേഖലയില്‍
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കുമാേ?
578.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
മണ്ഡലത്തിലെ തോട്ടട ഐ.റ്റി.ഐ,
ഗവ. പോളിടെക്നിക്ക് എന്നിവ
ഉള്‍പ്പെടുന്ന പ്രദേശത്ത്
വ്യവസായ ഗ്രാമം തുടങ്ങുന്നത്
ശ്രദ്ധയില്‍ ഉണ്ടോ;
(
ബി )
വ്യവസായ
ഗ്രാമം തുടങ്ങിയാല്‍
അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക്
ജോലി തേടി അന്യദേശത്ത്
പോകുന്നത് ഒഴിവാക്കുന്നതിനും
മനുഷ്യശേഷി ഇവിടെ
ഉപയോഗപ്പെടുത്തുവാനും
സാധിക്കുമെന്നതിനാല്‍ ഇതിന്
സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ?
579.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തില്‍ റബര്‍ - അഗ്രോ
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്
സ്ഥാപിക്കാന്‍ നടപടി
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ; പ്രസ്തുത
നിവേദനത്തിന്‍മേല്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
അസംസ്‌കൃത
റബറും, മറ്റ് കാര്‍ഷിക
ഉത്പന്നങ്ങളും സുലഭമായ
പ്രദേശത്ത് അവയില്‍ അധിഷ്ഠിതമായ
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
മള്‍ട്ടിപര്‍പ്പസ് റബര്‍-അഗ്രോ
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഇത്തരം
പാര്‍ക്കുകളില്‍ സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
കുട്ടികളുടെ പ്രോജക്ടുകള്‍
പ്രായോഗികമാക്കുന്നതിന്
പ്രോത്സാഹനം നല്‍കുന്ന
വിധത്തില്‍ സൗകര്യം
ഏര്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
580.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പയ്യന്നൂർ
മണ്ഡലത്തിലെ എരമം പുല്ലുപാറയിലെ
കണ്ണൂർ സൈബർ പാർക്കിന്റെ സ്ഥലം
ഏറ്റെടുത്ത് വ്യവസായ പാർക്ക്
ആക്കുന്നതിനുള്ള തുടർനടപടികൾ
ഏതുവരെ ആയെന്ന് വ്യക്തമാക്കാമോ;
(
ബി )
വ്യവസായ
പാർക്ക് ആക്കുന്നതിന് നിലവിൽ
എന്തെങ്കിലും തടസ്സങ്ങൾ
നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
അത് പരിഹരിക്കാൻ ആവശ്യമായ
നടപടികൾ സ്വീകരിക്കാമോ?
581.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാെച്ചി
വ്യവസായ ഇടനാഴിയുടെ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
(
ബി )
കാെച്ചി
വ്യവസായ ഇടനാഴിക്കായി നാളിതുവരെ
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമാേ?
582.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലാേക്കിന്റെ പ്രവർത്തന
പുരാേഗതി വ്യക്തമാക്കാമാേ;
(
ബി )
നിര്‍മ്മാണ
പ്രവൃത്തി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമാേ?
583.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ഉദുമ നിയോജകമണ്ഡലത്തിലെ
ചട്ടഞ്ചാലില്‍ മിനിഫുഡ്
പാര്‍ക്ക് സ്ഥാപിക്കണമെന്ന
സ്ഥലം എം.എല്‍.എയുടെ
ഹര്‍ജിയില്‍ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഈ
വിഷയം പരിശോധിച്ച്
റിപ്പോര്‍ട്ട് നല്‍കാന്‍
കിന്‍ഫ്ര എം.ഡി യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(
സി )
കിന്‍ഫ്ര
എം.ഡി ഈ വിഷയത്തില്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
584.
ശ്രീ
വി ജോയി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എം.വിജിന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗ്രാമ പ്രദേശങ്ങളിലും വ്യവസായ
വികസനം എത്തിക്കുന്ന രീതിയില്‍
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു
ലക്ഷം ഇടത്തരം, ചെറുകിട,
സൂക്ഷ്മ സംരംഭങ്ങള്‍
സ്ഥാപിക്കാന്‍ വഴിയൊരുക്കുന്ന
പദ്ധതി ദുര്‍ബല
ജനവിഭാഗങ്ങളില്‍പ്പെട്ട
അഭ്യസ്തവിദ്യരെ ആകര്‍ഷിച്ച്
സുസ്ഥിര വികസനം ഉറപ്പാക്കുന്ന
രീതിയിലാണോ
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(
ബി )
പ്രാദേശികമായി
സാധ്യതയുള്ള വ്യവസായങ്ങള്‍
സംബന്ധിച്ച് സംരംഭകര്‍ക്ക്
അവബോധമുണ്ടാക്കുന്നതിനുള്ള
പ്രചരണ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
(
സി )
ഈ
പദ്ധതി പ്രവൃത്തി
പഥത്തിലെത്തിക്കുന്നതിനായി
വിവിധ വകുപ്പുകളെ
ഏകോപിപ്പിക്കുന്നതിനും
സാമ്പത്തിക പിന്തുണയ്ക്ക് കേരള
ബാങ്ക്, നബാര്‍ഡ്
ഉള്‍പ്പെടെയുള്ള
ധനകാര്യസ്ഥാപനങ്ങളുടെ പിന്തുണ
ഉറപ്പാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ?
585.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ചെറുകിട, ഇടത്തരം സംരംഭകരുടെ
ഉൽപ്പന്നങ്ങൾക്ക് വിപണി
കണ്ടെത്തുന്നതിന് സർക്കാർ
പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
586.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇതുവരെ രജിസ്റ്റർ ചെയ്ത സൂക്ഷ്മ
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
സൂക്ഷ്മ
ചെറുകിട ഇടത്തരം സംരംഭങ്ങള്‍
ശക്തിപ്പെടുത്തുന്നതിന് വകുപ്പ്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സംരംഭങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
ഗുരുവായൂർ മണ്ഡലത്തിൽ നിയമിച്ച
ഇന്റേണുകളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
587.
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എച്ച്. സലാം
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
രാജ്യത്തെ
ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ
സംസ്ഥാനമായി കേരളത്തെ
ഉയര്‍ത്തുന്നതിന്റെ ഭാഗമായി
കെ.എസ്.ഐ.ഡി.സി. വഴി
മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ
പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടാേ;
എങ്കില്‍ പ്രസ്തുത
പദ്ധതിയനുസരിച്ച് സംരംഭകര്‍ക്ക്
എന്തെല്ലാം ആനുകൂല്യങ്ങളാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
(
ബി )
സ്ത്രീകള്‍,
പട്ടികജാതി -പട്ടിക
വര്‍ഗ്ഗക്കാർ, യുവ സംരംഭകര്‍
എന്നിവര്‍ക്ക് പ്രത്യേക പരിഗണന
നിര്‍ദ്ദേശിച്ചിട്ടുണ്ടാേ;
പദ്ധതി നടപ്പാക്കുന്നതു വഴി
സൂക്ഷ്മ, ചെറുകിട, ഇടത്തരം
വ്യവസായ സംരംഭക രംഗത്ത്
എന്തെല്ലാം മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നുവെന്ന്
വിശദമാക്കാമാേ?
588.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
പ്രാദേശിക ഭക്ഷ്യോല്പന്നങ്ങളെ
മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍
ആക്കുന്നതിന് ചെറുകിട ഫുഡ്
പ്രോസസിംഗ് യൂണിറ്റുകളെ
ശക്തിപ്പെടുത്താന്‍
സ്വീകരിക്കുന്ന
നടപടികളെക്കുറിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഭക്ഷ്യ
സംസ്കരണവും നിര്‍മ്മാണവും
മുന്‍നിര്‍ത്തി ചെറുകിട ഫുഡ്
പാര്‍ക്കുകള്‍ എല്ലാ
മണ്ഡലങ്ങളിലും സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
589.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022
-23 ബഡ്ജറ്റിൽ
പ്രഖ്യാപിച്ചിരുന്ന ഒരു കുടുംബം
ഒരു സംരംഭം എന്ന പദ്ധതി ഏതു
ഘട്ടത്തിലാണ്;
(
ബി )
പദ്ധതിയുടെ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
സി )
ഈ
പദ്ധതി പ്രകാരം സ്ത്രീ
സംരംഭകർക്കും ഭിന്നശേഷിക്കാരായ
സംരംഭകർക്കും പ്രത്യേക
ആനുകൂല്യങ്ങൾ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; വിശദാംശം
നൽകുമോ?
590.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമ്പരാഗത വ്യവസായ
ഉല്പന്നങ്ങള്‍ക്ക് വിപണി
സൗകര്യം ഒരുക്കുന്നതിന്
ആവശ്യമായ നടപടികള്‍
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ബി )
പരമ്പരാഗത
വ്യവസായ ഉല്പന്നങ്ങള്‍ക്ക്
വിപണന സൗകര്യം ഒരുക്കുന്നതിനായി
വിവിധോദ്ദേശ്യ പ്രോത്സാഹന
കേന്ദ്രങ്ങള്‍ എന്ന പദ്ധതി
നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
സി )
കേരളത്തിന്റെ
തനത് പരമ്പരാഗത ഉല്പന്നങ്ങളുടെ
വിപണനത്തിനായി എന്തെല്ലാം പുതിയ
പരിപാടികളാണ്
പരിഗണനയിലുള്ളതെന്ന്
വിശദമാക്കാമോ ;
(
ഡി )
പരമ്പരാഗത
വ്യവസായ മേഖലയിൽ പുതിയ
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
591.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്വകാര്യമേഖലയില്‍
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
ഇതില്‍
അര്‍ഹതയുള്ളവയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
തോട്ടഭൂമിയില്‍
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍
തുടങ്ങുന്നതിന് നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും അതിന്റെ കാരണങ്ങള്‍
എന്താണെന്നും വിശദമാക്കുമോ?
592.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
നാളീകേര പാര്‍ക്കിന്റെ
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്ന
വിശദവിവരങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പാര്‍ക്കില്‍ മഴക്കാലത്ത്
കാടുമൂടി കിടക്കുന്നതിനാല്‍
കാട്ടുമൃഗങ്ങളുടെ ആവാസ
കേന്ദ്രമാകുകയും
പരിസരവാസികള്‍ക്ക്
ഭീഷണിയാകുകയും ചെയ്യുന്ന
സാഹചര്യത്തില്‍ കാടു
വെട്ടിതെളിക്കുന്ന പ്രവൃത്തി
അടിയന്തരമായി നടപ്പിലാക്കേണ്ട
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഏത്
ഏജന്‍സിയെയാണ് നാളീകേര
പാര്‍ക്കിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിയുടെ അടങ്കല്‍ തുകയും,
കരാര്‍ കാലാവധിയും
എത്രയാണെന്നും പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നുമുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
593.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥനത്ത്
സ്വകാര്യ വ്യവസായ
പാര്‍ക്കുകള്‍ക്ക് അനുമതി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
എത്ര സ്ഥാപനങ്ങള്‍ ഇതിനായി
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ട്;
(
ബി )
ഇത്തരം
വ്യവസായ പാര്‍ക്കുകള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
തരത്തിലുള്ള സഹായങ്ങളാണ്
ഒരുക്കി നല്‍കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
സംസ്ഥാന
സര്‍ക്കാരിനു കീഴിലുള്ള വ്യവസായ
പാര്‍ക്കുകളില്‍ എത്ര
പാര്‍ക്കുകളാണ് നിലവില്‍
പൂര്‍ണ്ണമായ രീതിയില്‍
പ്രവര്‍ത്തിക്കുന്നത്; എത്ര
പാര്‍ക്കുകള്‍ അടഞ്ഞു
കിടക്കുന്നുണ്ട്; വിശദാംശം
നല്‍കാമോ;
(
ഡി )
സംസ്ഥാന
സര്‍ക്കാരിനു കീഴിലുള്ള എല്ലാ
വ്യവസായ പാര്‍ക്കുകളിലുമായി
എത്ര വ്യവസായ സംരംഭങ്ങള്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ട്;
ഇവയ്ക്ക് പ്രതിവര്‍ഷം
സര്‍ക്കാര്‍ എന്തെല്ലാം
തരത്തിലുള്ള സഹായങ്ങള്‍ നല്‍കി
വരുന്നുണ്ട്; വ്യക്തമാക്കുമോ?
594.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എല്ലാ
മണ്ഡലങ്ങളിലും വനിതകള്‍ക്കും
യുവാക്കള്‍ക്കും പ്രത്യേകം
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വിശദമാക്കുമോ?
595.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
വ്യവസായ പാർക്ക്
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
ഏതു ഘട്ടത്തിൽ ആണെന്ന് പറയാമോ;
ഉണ്ടെങ്കിൽ പ്രസ്തുത
നിവേദനത്തിന്മേൽ സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാർക്ക് സ്ഥാപിക്കാനുള്ള സ്ഥലം
കൈമാറ്റ നടപടികൾ
പൂർത്തീകരിച്ചുവോ; എങ്കിൽ
ആയതിന്റെ വിശദാംശങ്ങൾ നൽകാമോ?
596.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കുടുംബശ്രീ,
കേരള സംസ്ഥാന വനിതാ വികസന
കോര്‍പ്പറേഷന്‍, വനിതാ സഹകരണ
സംഘങ്ങള്‍ തുടങ്ങിയവയുമായി
സഹകരിച്ച് സ്ത്രീശാക്തീകരണം
ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ
ജില്ലകളിലും വനിതാ
സംരംഭകര്‍ക്ക് മാത്രമായി
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്
പദ്ധതികളുണ്ടോ; ഇല്ലെങ്കില്‍
ഇത്തരം പദ്ധതി
ആവിഷ്ക്കരിക്കുമോ;
(
ബി )
ഇത്തരം
വനിതാ വ്യവസായ പാര്‍ക്കുകളില്‍
കെട്ടിടമടക്കമുള്ള പശ്ചാത്തല
സൗകര്യം ഒരുക്കുന്നതിനും അവ
വനിതാ സംരംഭകര്‍ക്ക് പ്രതിമാസ
വാടകയ്ക്ക് ലഭ്യമാക്കുന്നതിനും
വേണ്ടി വ്യവസായ വകുപ്പിനു
കീഴില്‍ ലാന്റ് ഡവലപ്മെന്റ്
സഹകരണ സംഘമോ സഹകരണ
കണ്‍സോര്‍ഷ്യമോ
രൂപീകരിക്കുന്നതിന്
സന്നദ്ധമാകുമോ; അറിയിക്കാമോ;
(
സി )
സ്വകാര്യ
വ്യവസായ പാര്‍ക്കുകള്‍ക്ക്
അനുമതി നല്‍കുന്നതില്‍
ജില്ലകളില്‍ ഒന്ന് വനിതാ
വ്യവസായ പാര്‍ക്കുകളാകണം എന്ന
നിബന്ധനയ്ക്ക് സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
597.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊച്ചിയിൽ
പുതുതായി ആരംഭിക്കുന്ന ഫാർമ
പാർക്കിന്റെ നിർമ്മാണ
പ്രവൃത്തികൾ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ ;
(
ബി )
പ്രസ്തുത
പാർക്കിന്റെ അടിസ്ഥാന സൗകര്യ
വികസനത്തിനായി എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(
സി )
ഫാർമ
പാർക്കിന്റെ നിർമ്മാണ
പ്രവൃത്തികൾ എന്നത്തേക്ക്
പൂർത്തിയാകുമെന്ന് അറിയിക്കാമോ
?
598.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം കെ. എസ്. ഐ. ഡി.
സി. -യുടെ പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് വേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കൊച്ചിയിലെ
ഇലക്ട്രോണിക്സ് പാര്‍ക്കിലും
അങ്കമാലിയിലെ ബിസിനസ്
പാര്‍ക്കിലും എന്തെല്ലാം
നൂതനമായ പദ്ധതികളാണ്
ആവിഷ്കരിച്ചു നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
കോഴിക്കോട്
പ്രവര്‍ത്തിക്കുന്ന കോക്കനട്ട്
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ; ഇവിടെ പുതിയ
സംരംഭങ്ങള്‍ ആരംഭിക്കാന്‍
ആലോചിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
599.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ മാവൂരില്‍
ഗ്വാളിയാര്‍ റയോണ്‍സ് ഭൂമിയില്‍
പുതിയ വ്യവസായ സംരംഭം
ആരംഭിക്കുന്നത് സംബന്ധിച്ച്
എന്ത് നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച് ഹൈക്കോടതിയില്‍
കേസ് നിലവിലുണ്ടോ; എങ്കില്‍
ആയത് തീര്‍പ്പാക്കുന്നതില്‍
കാലതാമസം വരുന്നതിനിടയാക്കിയ
സാഹചര്യം വിശദമാക്കാമോ?
600.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡിനെ
തുടര്‍ന്ന് പ്രവര്‍ത്തനം
നിര്‍ത്തി വെച്ച പുതുക്കാട്
മണ്ഡലത്തിലെ അളഗപ്പ
ടെക്സ്റ്റയില്‍ ഫാക്ടറി
നാളിതുവരെ തുറന്ന്
പ്രവര്‍ത്തിക്കാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കമ്പനി
തുറന്നു പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
സര്‍ക്കാര്‍
ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്
കൈമാറിയ പ്രസ്തുത സ്ഥലത്ത്
യാതൊരുവിധ പ്രവര്‍ത്തനങ്ങളും
നടക്കാത്ത സാഹചര്യത്തില്‍ ഭൂമി
തിരിച്ചു പിടിക്കുന്നതിനും,
കിന്‍ഫ്ര പാര്‍ക്ക്
ഉള്‍പ്പെടെയുള്ള വ്യവസായ
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനും ആവശ്യമായ
നടപടി സ്വീകരിക്കുമോ?
601.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതിയ
സംരംഭകര്‍ക്ക് പ്രോല്‍സാഹനവും
അറിവും നല്‍കുന്നതിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
കേന്ദ്രമാക്കി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഇത്തരം
പദ്ധതിയിലൂടെ ഒരു വര്‍ഷം പുതിയ
എത്ര സംരംഭങ്ങള്‍ ആരംഭിക്കാനാണ്
ലക്ഷ്യം വയ്ക്കുന്നത്?
602.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൊതുമേഖലാ
സ്ഥാപനങ്ങളിലും, ഇൻഡസ്ട്രിയൽ
കോ- ഓപ്പറേറ്റീവ്
സൊസൈറ്റികളിലും നിലവിലുള്ള
എം.ഡി/സി .ഇ. ഒ/സെക്രട്ടറി
എന്നിവരുടെ വിദ്യഭ്യാസ
യോഗ്യതകൾ, പ്രായം, ഇവർക്ക് 2022
മെയ് മാസം നൽകിയ ശമ്പളം, മറ്റു
അലവൻസുകൾ എന്നിവ വ്യക്തമാക്കുമോ
;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളുടെ 2020 - 21,
2021-22 സാമ്പത്തിക വർഷങ്ങളിലെ
അറ്റ ലാഭം/അറ്റ നഷ്ടം എന്നിവ
വ്യക്തമാക്കുമോ ;
(
സി )
ഈ
കാലയളവിൽ പ്രസ്തുത
സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ
സാമ്പത്തിക സഹായം എത്രയെന്ന്
തരം തിരിച്ച് വ്യക്തമാക്കുമോ ?
603.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം
കേന്ദ്രസര്‍ക്കാര്‍
വില്‍പ്പനയ്ക്ക് വച്ചിരുന്നതോ
ഉപേക്ഷിക്കപ്പെട്ടിരുന്നതോ ആയ
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങള്‍, വ്യവസായ
സ്ഥാപനങ്ങള്‍ സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(
ബി )
ഇവ
ഏറ്റെടുത്തതിലൂടെ എത്ര കോടി
രൂപയാണ് സംസ്ഥാന സര്‍ക്കാരിന്
ചെലവായിട്ടുള്ളത്;
(
സി )
ഇനി
ഏതെങ്കിലും സ്ഥാപനങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഉടമസ്ഥതയിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
604.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാർ/സർക്കാരിന്‍
കീഴിലുള്ള സ്ഥാപനങ്ങൾ അസെന്റ്
2020 ആഗോള നിക്ഷേപ സമ്മേളനത്തിൽ
എത്ര കോടി രൂപയുടെ
ധാരണാപത്രമാണ് ഒപ്പുവച്ചത് ;
ഇതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
ധാരണാ
പത്രം ഒപ്പു വച്ച പദ്ധതികളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
സി )
സർക്കാർ
/സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ
എത്ര തുകയാണ് അസെന്റ് 2020
നടത്തിപ്പിനായി ചെലവഴിച്ചത്;
ഇതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
605.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സൂക്ഷ്മ
സംരംഭങ്ങളെ ചെറുകിട
സംരംഭങ്ങളായും ചെറുകിട
സംരംഭങ്ങളെ ഇടത്തരം
സംരംഭങ്ങളായും
ഉയർത്തിക്കൊണ്ടുവരുന്നതിന്
വ്യവസായ വകുപ്പിന് എന്ത്
പദ്ധതിയാണ് ഉള്ളത്;
വിശദമാക്കാമോ;
(
ബി )
നിലവിലുള്ള
എം.എസ്.എം.ഇ.-കൾക്ക് കയറ്റുമതി
പ്രോത്സാഹനത്തിന്
വ്യവസായവകുപ്പ് എന്ത് സഹായം
നൽകിവരുന്നു; വിശദമാക്കാമോ;
(
സി )
സ്വകാര്യ
വ്യവസായ പാർക്കുകൾ കേരളത്തിൽ
എവിടെ എല്ലാം ഉണ്ട്; ജില്ല
തിരിച്ച് വിശദവിവരം നൽകാമോ;
(
ഡി )
ഇവയുടെ
പ്രോത്സാഹനത്തിനായി വ്യാവസായിക
വകുപ്പ് എന്തെല്ലാം നടപടി
സ്വീകരിച്ച് വരുന്നു;
വിശദമാക്കാമോ?
606.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
മേഖലയുടെ വളര്‍ച്ചയ്ക്ക് ഈ
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികളാണ് നടപ്പാക്കി
വരുന്നത് എന്ന് വിശദമാക്കാമോ;
(
ബി )
2022
സംരംഭക വര്‍ഷമായി
പ്രഖ്യാപിച്ചതുവഴി വ്യവസായ
മേഖലയില്‍ എന്തൊക്കെ പുതിയ
പദ്ധതികള്‍ നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
സംരംഭകര്‍ക്ക്
ആവശ്യമായ എന്തൊക്കെ സഹായങ്ങളാണ്
വ്യവസായ-വാണിജ്യ വകുപ്പുകള്‍
നിലവില്‍ ചെയ്തു വരുന്നത്;
(
ഡി )
വ്യവസായ-വാണിജ്യ
മേഖലയില്‍ ദേശീയ തലത്തില്‍
കേരളത്തിന് എത്രമാത്രം
മുന്നേറ്റം ഇതുവരെ
സാധ്യമായിട്ടുണ്ട് എന്ന്
വിശദമാക്കാമോ?
607.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
വ്യവസായ മേഖലയുടെ
പുരാേഗതിക്കായി തയ്യാറാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമാേ;
(
ബി )
ഏതെല്ലാം
പദ്ധതികള്‍ക്ക് തുടക്കം
കുറിച്ചുവെന്നും അവയുടെ
പുരാേഗതിയും വിശദമാക്കുമാേ?
608.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
കെ.എസ്.ഐ.ഡി.സി.യുടെ കീഴിലുള്ള
1.99 ഏക്കർ സ്ഥലത്ത് പുതുതായി
വ്യവസായം ആരംഭിക്കുന്നതിനായി
2022-2023 വർഷത്തെ ബജറ്റിൽ തുക
വകയിരുത്തിരുന്നോ ;
(
ബി )
എങ്കിൽ
എത്ര തുകയാണ്
വകയിരുത്തിയിരുന്നത്; ഈ തുക
കെ.എസ്.ഐ.ഡി.സി. യ്ക്ക്
അനുവദിച്ചു കിട്ടിയോ എന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
തുക ഉപയോഗിച്ച് ആരംഭിക്കുന്ന
വ്യവസായം ഏതാണെന്നും ഇത്
സംബന്ധിച്ചു ചർച്ചകളോ
കൂടിയാലോചനകളോ നടന്നിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
വിശദാംശം നൽകാമോ?
609.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ
പാലക്കാട്ടെ
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്
സംസ്ഥാനം ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടും
ഏറ്റെടുക്കല്‍ നടപടികള്‍
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ കാരണം
അറിയിക്കാമോ;
(
ബി )
ഈ
സ്ഥാപനം സംസ്ഥാനത്തിന്
കൈമാറുന്നതിന് എന്തെല്ലാം
നിബന്ധന/ ആവശ്യങ്ങളാണ് കേന്ദ്രം
മുന്നോട്ട് വച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(
സി )
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ് ഏറ്റെടുക്കുന്ന
നടപടികള്‍ എപ്പോള്‍
പൂര്‍ത്തിയാക്കാന്‍ സാധിക്കും
എന്ന് അറിയിക്കാമോ?
610.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ കഞ്ചിക്കോട്
വ്യവസായ മേഖലയുടെ അടിസ്ഥാന
സൗകര്യ വിപുലീകരണം ലക്ഷ്യമിട്ട്
കൊണ്ട് വ്യവസായ മേഖലയിലെ
റോഡുകളുടെ നവീകരണത്തിന് വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത് എന്ന്
അറിയിക്കാമോ;
(
ബി )
ഇതിനായി
എത്ര രൂപയുടെ എസ്റ്റിമേറ്റ് ആണ്
തയ്യാറാക്കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
611.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
മുനിസിപ്പാലിറ്റി 16-ാം
ഡിവിഷനിൽ കെ.എം.എം.എല്‍.
ഉടമസ്ഥതയിലുള്ള റോഡ് ടാർ
ചെയ്യുന്നതിന്
കെ.എം.എം.എല്ലില്‍ നിന്നും
എന്‍.ഒ.സി. ആവശ്യപ്പെട്ടിരുന്ന
വിവരം
ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഫയലിന്മേല്‍ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
എത്രയും
വേഗം എന്‍.ഒ.സി
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
612.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചെറുകിട
വ്യവസായ സാധ്യതകളുള്ള
പൊന്നാനിയില്‍ ''Industrial
Galo'' സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ; നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ പുരോഗതി
എത്രത്തോളമായെന്നറിയിക്കുമോ;
(
ബി )
ചെറുകിട
സൂക്ഷ്മ വ്യവസായങ്ങള്‍ക്ക്
ലോണ്‍ ലഭ്യമാകാന്‍ ഇപ്പോഴും
പ്രയാസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ബാങ്കുകളുടെ
സമീപനം നിഷേധാത്മകമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
613.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മാനന്തവാടിയിൽ
പ്രവർത്തിച്ചു വരുന്ന ബാംബു
കോർപ്പറേഷന്റെ സ്ഥാപനത്തിൽ
നിലവിൽ എത്ര
ജീവനക്കാരാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
താൽക്കാലികമായി
ജോലി ചെയ്തു വന്നിരുന്ന 3
വർഷത്തിൽ കൂടുതൽ ഉള്ള എത്ര
ജീവനക്കാരാണ് സ്ഥാപനത്തിൽ
ഉള്ളത്;
(
സി )
നിലവിൽ
ഏതെങ്കിലും താൽക്കാലിക
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കാമോ?
614.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ വേളിയിലുള്ള ഇംഗ്ലീഷ്
ഇന്ത്യൻ ക്ലേയ്സ് എന്ന സ്ഥാപനം
അസംസ്കൃത വസ്തുക്കളുടെ
ക്ഷാമത്താല്‍ പൂട്ടിപ്പോയ വിവരം
ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ഇത്
തുറന്ന് പ്രവര്‍ത്തിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
615.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
പ്രഖ്യാപിച്ച കോവിഡ് സമാശ്വാസ
പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട
പലര്‍ക്കും ഇതിന്റെ പ്രയോജനം
ലഭിക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാശം ലഭ്യമാക്കുമോ;
(
ബി )
ചാലക്കുടിയില്‍
മാഞ്ഞൂരാന്‍ ക്ലേ ഫാക്ടറി
നടത്തുന്ന പോള്‍ മാഞ്ഞൂരാന് സി
എസ് പി പദ്ധതി പ്രകാരം 1.66
കോടി രൂപ ലഭിക്കാന്‍ അര്‍ഹത
ഉണ്ട് എന്ന് അറിയിച്ചതിനു ശേഷം
സിബില്‍ സ്കോര്‍ പ്രശ്നം പറഞ്ഞു
നല്‍കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
എന്ത് നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
സിബില്‍
സ്കോര്‍ ബാധകമാക്കാതെ ഇത്തരം
സംരംഭകരെ സഹായിക്കാന്‍
പ്രഖ്യാപിച്ച പദ്ധതി
അര്‍ഹതപ്പെട്ടവര്‍ക്ക്
നല്‍കാത്തത് പരിശോധിക്കാന്‍
പ്രത്യേക സംവിധാനം ഒരുക്കുമോ;
(
ഡി )
ഇത്
സംബന്ധിച്ച് നല്‍കുന്ന
പരാതികള്‍ അടിയന്തിരമായി
പരിഹരിക്കാന്‍ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പോള്‍
മാഞ്ഞൂരാന്റെ പരാതികളുടെയും കെ
എസ് ഐ ഡി സി യുടെ മറുപടിയും
പ്രോസസ്സിംഗ് ഫീ അടച്ചതിന്റെ
വിശദാംശവും ലഭ്യമാക്കുമോ?
616.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ഥാപിക്കുന്ന സംയാേജിത റൈസ്
പാർക്കുകളുടെ പ്രവർത്തന ലക്ഷ്യം
വിശദമാക്കാമോ;
(
ബി )
റൈസ്
പാർക്ക് പദ്ധതിയുടെ നിർമ്മാണ
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ?
617.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
'ഒരു
കുടുംബം ഒരു സംരംഭം പദ്ധതി'
പ്രകാരം കേരളത്തിൽ 2021-22
കാലയളവിൽ എത്ര പദ്ധതികള്‍
നിലവിൽ വന്നിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
വ്യവസായിക
വകുപ്പ് സ്റ്റാർട്ടപ്പുകൾക്ക്
മാനുഫാക്ച്ചറിംഗ്
പ്രവർത്തനങ്ങൾക്കായി എന്തെല്ലാം
സഹായം ചെയ്തുവരുന്നു; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
കേരളത്തിലെ
പൊതുമേഖലാസ്ഥാപനങ്ങൾ
ലാഭത്തിലാക്കുന്നതിന് വകുപ്പ്
എന്തെല്ലാം നടപടികൾ സ്വീകരിച്ച്
വരുന്നു; വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
സ്ഥിതിചെയ്യുന്ന കേന്ദ്ര
പൊതുമേഖലാ സ്ഥപനങ്ങൾ
ഏതൊക്കെയാണ് സംസ്ഥാന സർക്കാർ
ഏറ്റെടുത്ത് നടത്തി
തുടങ്ങിയിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കാമോ;
(
ഇ )
ഇനിയും
മറ്റ് കേന്ദ്ര പൊതുമേഖല
സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദമാക്കാമോ?
618.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
സര്‍ക്കാരിന്റെ തനതു ബ്രാന്റായ
'കോക്കോണിക്ക്സ്'
ലാപ്‍ടോപ്പുകള്‍ എത്ര എണ്ണം
2022 മേയ് മാസം വരെ വിതരണം
ചെയ്തിട്ടുണ്ട്; വിശദമാക്കുമോ?
619.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തില്‍ വ്യവസായ വകുപ്പ്
നേരിട്ടും വകുപ്പിന് കീഴിലെ
മിഷനുകള്‍, ഏജന്‍സികള്‍,
സാെസെെറ്റികള്‍, ബോര്‍ഡുകള്‍
എന്നിവ മുഖാന്തിരവും നടപ്പാക്കി
വരുന്ന പദ്ധതികള്‍ സംബന്ധിച്ച
തല്‍സ്ഥിതി റിപ്പോര്‍ട്ട്
ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
2019-20,
2020-21, 2021-22, 2022-23
സംസ്ഥാന ബജറ്റുകളില്‍
പ്രഖ്യാപിച്ചിട്ടുള്ളതും
വ്യവസായ വകുപ്പ് നേരിട്ടും
വകുപ്പിന് കീഴിലെ മിഷനുകള്‍,
ഏജന്‍സികള്‍, സാെസെെറ്റികള്‍,
ബോര്‍ഡുകള്‍ എന്നിവ
മുഖാന്തിരവും നടപ്പിലാക്കേണ്ട
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ;
(
സി )
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തില്‍ 2021ഏപ്രില്‍
മാസത്തിന് ശേഷം വ്യവസായ വകുപ്പ്
നേരിട്ടും വകുപ്പിന് കീഴിലെ
മിഷനുകള്‍, ഏജന്‍സികള്‍,
സൊസെെറ്റികള്‍, ബോര്‍ഡുകള്‍
എന്നിവ മുഖാന്തിരവും
പൂര്‍ത്തീകരിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍ (ഫണ്ട്,
ഭരണാനുമതി തുക, എസ്റ്റിമേറ്റ്
തുക, ചെലവഴിച്ച തുക എന്നിവ
ഉള്‍പ്പെടെ) ലഭ്യമാക്കാമോ?
620.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പ് സംരംഭക വർഷമായി വിഭാവനം
ചെയ്യുന്ന 2022-23 സാമ്പത്തിക
വർഷത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ
വ്യവസായ വകുപ്പ് വ്യക്തമായ
തന്ത്രങ്ങൾ
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദവിവരം നൽകാമോ;
(
ബി )
ജില്ലകളിൽ
ഇവ എങ്ങനെയാണ് നടപ്പാക്കാൻ
തീരുമാനിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
621.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കരിങ്കല്‍
ക്വാറികളുടെ പ്രവര്‍ത്തനം
പലയിടങ്ങളിലും നിലച്ചതുമൂലം
നിര്‍മ്മാണ പ്രവൃത്തികളില്‍
പ്രതിസന്ധിയുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
622.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരിങ്കല്‍
ഉൽപ്പന്നങ്ങളുടെ വില വര്‍ദ്ധനവ്
മൂലം സാധാരണക്കാരുടെ
ഗൃഹനിർമ്മാണത്തിലുണ്ടായ
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ജിയോളജി
വകുപ്പിന് ഒരു മുഴുവൻ സമയ
ഡയറക്ടറെ നിയമിക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കരിങ്കല്‍
മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ
പദ്ധതി ആവിഷ്ക്കരിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
623.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജിയോളജി
വകുപ്പിലെ ഉദ്യോഗസ്ഥരുടെ
അഴിമതിയും അധികാര ദുർവിനിയോഗവും
സംബന്ധിച്ച പരാതികളിൽ നടപടി
എടുക്കുന്നില്ലെന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച്
അന്വേഷണം നടത്താൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
624.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്കൂൾ
യൂണിഫോമിനായി നെയ്ത്തുകാർക്ക്
യാണ്‍ ബാങ്ക് വഴി സൗജന്യമായി
യാണ്‍ നൽകുന്നതുപോലെ പരമ്പരാഗത
തൊഴിൽ ചെയ്തുവരുന്ന
നെയ്ത്തുതൊഴിലാളികൾക്കും സൗജന്യ
നിരക്കിൽ യാണ്‍ നൽകുവാൻ
തയ്യാറാകുമോ;
(
ബി )
പാവപ്പെട്ട
നെയ്ത്തുകാർക്ക് നൽകാനുള്ള
യാണ്‍ സബ്സിഡി എത്ര മാസം
കുടിശ്ശികയാണെന്നും കുടിശ്ശിക
തുക എത്രയെന്നും
വ്യക്തമാക്കുമോ; ഇത് എപ്പോൾ
നൽകാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(
സി )
നൂലിന്റെ
വില ക്രമാതീതമായി വർധിക്കുകയും
ഉൽപ്പന്നങ്ങൾക്ക് വില
ലഭിക്കാതിരിക്കുകയും ചെയ്യുന്ന
നിലവിലെ സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാൻ എന്തൊക്കെ
നടപടികൾ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ഡി )
നെയ്ത്ത്
സംഘങ്ങളുടെ പ്രവർത്തനം
മെച്ചപ്പെടുത്താൻ ക്യാഷ്
ക്രെഡിറ്റ് പുനരാരംഭിക്കാൻ
തയ്യാറാകുമോ; എങ്കിൽ
എന്നത്തേക്ക് നൽകാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
625.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഹാന്റെക്സ്,
ഹാന്‍വീവ് എന്നിവയുടെ വിപണന
ശൃംഖല ആകര്‍ഷകമാക്കുന്നതിനും
ഇവയുടെ നിലവാരം ഉയർത്തുന്നതിനും
എന്തെല്ലാം പൊതു സൗകര്യങ്ങളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്നത്;
വിശദമാക്കാമോ?
626.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെെത്തറി
വ്യവസായത്തിന്റെ നവീകരണത്തിനായി
ഈ സര്‍ക്കാര്‍ കെെക്കൊണ്ട
നടപടികള്‍ വ്യക്തമാക്കാമാേ;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
627.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
കൈത്തറിയെ സംരക്ഷിക്കാന്‍
മുന്‍കൈ എടുക്കുമോയെന്ന്
അറിയിക്കുമോ; സമയബന്ധിതമായി
റിബേറ്റ് നല്കാത്തത് മൂലം
സഹകരണ സംഘങ്ങള്‍ സാമ്പത്തിക
പ്രയാസത്തിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൈത്തറി
മേഖലയിലേയ്ക്ക് യുവാക്കളെ
ആകര്‍ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
628.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുല്ലശ്ശേരി
പഞ്ചായത്തിലെ ഊരകം ഖാദി
നെയ്ത്ത് കേന്ദ്രത്തിൽ നിലവിൽ
എത്ര ജീവനക്കാരുണ്ട്;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
പ്രസ്തുത
കേന്ദ്രത്തിന്റെ ഉന്നമനത്തിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
സ്ഥാപനത്തിന്റെ
ഒരു ഭാഗത്തുള്ള ഭൂമി
അനധികൃതമായി ഇടിച്ച്
മണ്ണെടുത്തതിനാൽ കെട്ടിടം
അപകടകരമായ സ്ഥിതിയിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ഭൂമി
സംരക്ഷിക്കുന്നതിനായി സംരക്ഷണ
മതിൽ നിർമ്മിക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
നിലവിലുള്ള
നെയ്ത്തുകേന്ദ്രം
ആധുനികീകരിക്കുന്നതിനും
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനും കൂടുതൽ
പേർക്ക് തൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
629.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ എടരിക്കോട്
ടെക്സ്റ്റയിൽസിലെ ജീവനക്കാരുടെ
പ്രൊവിഡന്റ് ഫണ്ട്,
ഗ്രാറ്റുവിറ്റി എന്നിവ നൽകാതെ
തടഞ്ഞുവച്ചിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം അടിയന്തരമായി
പരിഹരിക്കണമെന്നും
ജീവനക്കാർക്ക് അർഹതപ്പെട്ട
പ്രൊവിഡന്റ് ഫണ്ട്,
ഗ്രാറ്റുവിറ്റി എന്നിവ
ലഭ്യമാക്കണമെന്നും
ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ.
നൽകിയ കത്തിന്‍മേല്‍ എന്തെല്ലാം
നടപടികൾ സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ജീവനക്കാരുടെ പ്രൊവിഡന്റ്
ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ
അടിയന്തിരമായി
ലഭ്യമാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
630.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന് കീഴില്‍ കേരള ഖാദി
വ്യവസായ ബോര്‍ഡിന്റെ
നിയന്ത്രണത്തില്‍ പെരുങ്കടവിള
പഞ്ചായത്തില്‍ മാരായമുട്ടത്ത്
പ്രവര്‍ത്തിച്ചിരുന്നതും
നിലവില്‍ പ്രവര്‍ത്തനരഹിതവുമായ
പെരുങ്കടവിള ഓയില്‍
കോ-ഓപ്പറേറ്റീവ് സൊസെെറ്റി
സഹകരണസംഘത്തിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ;
(
ബി )
ആകെ
എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത
സംഘത്തിന് ഉള്ളതെന്ന്
അറിയിക്കുമോ; നിലവില്‍ ഇതിന്റെ
ഉടമസ്ഥത ആര്‍ക്കാണ്; പ്രസ്തുത
സ്ഥലത്തിന്റെ പേരില്‍
ബാധ്യതകളുണ്ടോ; എങ്കില്‍ എത്ര
രൂപയാണ് ബാധ്യതയെന്ന്
അറിയിക്കുമോ; ബാധ്യതകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
നിലവില്‍
പ്രവര്‍ത്തനരഹിതമായ ഈ
സംഘത്തിന്റെ പേരിലുള്ള
ബാധ്യതകള്‍ പെരുങ്കടവിള
ഗ്രാമപഞ്ചായത്ത് ഒടുക്കിയാല്‍
സംഘത്തിന്റെ പേരില്‍ റീസര്‍വ്വെ
645/2-ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലം
ഗ്രാമപഞ്ചായത്തിന്
കെെമാറുന്നതിന് നടപടി
സ്വീകരിക്കാമോ; ഇതിലേയ്ക്കായി
എന്തെങ്കിലും നിയമതടസ്സങ്ങള്‍
ഉണ്ടോ; വിശദമാക്കുമോ;
(
ഡി )
ടി
ആവശ്യം ഉന്നയിച്ചുകൊണ്ട്
പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
ഭരണസമിതിയുടെ കമ്മിറ്റി
തീരുമാനം ഉള്ളടക്കം ചെയ്തു
നല്‍കിയിരുന്ന
നിവേദനത്തിന്മേല്‍
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടികള്‍ എന്തൊക്കെയാണ്;
ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
631.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന
കുടുംബശ്രീ യൂണിറ്റുകള്‍ക്ക്
ചെറുകിട വ്യവസായങ്ങള്‍
നടത്തുന്നതിന് വകുപ്പ്
എന്തെല്ലാം ആനുകൂല്യങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
പട്ടികപ്പെടുത്തി
വ്യക്തമാക്കാമാേ?
632.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഖാദി
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍
വര്‍ദ്ധനവ് വരുത്താന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്?
633.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിച്ച മുണ്ടേരി കൈത്തറി
ഗ്രാമത്തിന്റെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
(
ബി )
കൈത്തറി
ഗ്രാമത്തിന്റെ
പ്രവര്‍ത്തനത്തിന് എന്താണ്
തടസ്സം; വ്യക്തമാക്കാമോ;
(
സി )
കൈത്തറി
ഗ്രാമം ഉടന്‍ നടപ്പില്‍
വരുത്താന്‍ അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
634.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കയര്‍
മേഖല നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാൻ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
635.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വളരെ
കാലമായി പ്രവർത്തന രഹിതമായി
കിടന്നിരുന്ന മണലൂർ കയർ
വ്യവസായ സഹകരണ സംഘം (നമ്പർ :
ആർ.592) അടുത്തകാലത്ത്
പ്രവർത്തന സജ്ജമായി പുതിയ
അംഗങ്ങളും ഭരണ സമിതിയും നിലവിൽ
വന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഘത്തിന്റെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനും ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനും കൂടുതൽ
തൊഴിൽ അവസരങ്ങൾ
സൃഷ്ടിക്കുന്നതിനും ആവശ്യമായ
സഹായങ്ങൾ നൽകുമോ; എങ്കിൽ
എന്തെല്ലാം സഹായങ്ങൾ
ചെയ്യാനാകുമെന്ന് വിശദമാക്കാമോ?
636.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കയര്‍ മേഖലയെ
ആധുനികവത്കരിക്കുന്നതിനായുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടാേയെന്ന്
വ്യക്തമാക്കുമാേ;
(
ബി )
ആലപ്പുഴ
ജില്ലയിലെ പരമ്പരാഗത കയര്‍
താെഴിലാളികളുടെ ഉന്നമനത്തിനുള്ള
പദ്ധതികള്‍ ആവിഷ്കരിക്കുമാേ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
637.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര കയര്‍ സഹകരണ സംഘങ്ങള്‍
ഉണ്ടെന്നും ഇവയിൽ എത്ര പേര്‍
ജോലി ചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളില്‍
പ്രവര്‍ത്തനം നിലയ്ക്കുകയോ
പ്രവര്‍ത്തന മാന്ദ്യം
സംഭവിക്കുകയോ ചെയ്തിട്ടുള്ള
കയര്‍ സഹകരണ സംഘങ്ങള്‍
എത്രയെന്ന വിവരം ലഭ്യമാക്കാമോ?
638.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കയര്‍
ഉല്പാദനത്തിന് ആവശ്യമായ ചകിരി
പൂര്‍ണ്ണമായും സംസ്ഥാനത്ത്
തന്നെ ഉല്പാദിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
പച്ചത്തൊണ്ടില്‍
നിന്നും ചകിരി
ഉല്പാദിപ്പിക്കുന്ന
യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന്
സബ്‍സിഡി അനുവദിക്കുന്നുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
അനുവദിക്കുന്നത്;
വിശദമാക്കാമോ?
639.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മലബാര്‍
മേഖലയിലെ കയര്‍ വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കുന്നത്; പുതിയ
പദ്ധതികള്‍ പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
640.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അടച്ചു
പൂട്ടപ്പെട്ട കശുവണ്ടി
കമ്പനികളെ സംരക്ഷിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
641.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കശുവണ്ടി
ഫാക്ടറികള്‍
ആധുനികവത്കരിക്കുന്നതിനും
നവീകരിക്കുന്നതിനും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇതിലൂടെ എത്ര പേര്‍ക്ക്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാകും; വിശദമാക്കാമോ?
642.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തോട്ടണ്ടി
വാങ്ങിയതിൽ അഴിമതി നടത്തിയതായി
ധനകാര്യ പരിശോധന വിഭാഗം
കണ്ടെത്തിയ കേരള സ്റ്റേറ്റ്
കാഷ്യൂ വർക്കേഴ്സ് അപെക്സ്
ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ്
സൊസൈറ്റി എം.ഡി.യെ സസ്‌പെൻഡ്
ചെയ്തിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പരിശോധനാ റിപ്പോർട്ടിലെ
പ്രധാനപ്പെട്ട കണ്ടെത്തലുകൾ
വ്യക്തമാക്കാമോ;
(
സി )
സർക്കാർ
ഉത്തരവ് പാലിക്കാതെ 2018, 19
വർഷങ്ങളിൽ തോട്ടണ്ടി വാങ്ങിയത്
വിജിലൻസ് അന്വേഷിക്കണമെന്നും
കാപെസ്കിനുണ്ടായ കോടികളുടെ
നഷ്ടം എം.ഡി.യിൽ നിന്ന്
ഈടാക്കണമെന്നുമുള്ള ധനകാര്യ
പരിശോധന വിഭാഗത്തിന്റെ
ശിപാർശയിൽ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്; വിശദാംശം
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|