|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
643.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതവാഹനങ്ങള്‍
ചാര്‍ജ്ജ് ചെയ്യുന്നതിനായി
ഇലക്ട്രിക് പോസ്റ്റുകളില്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
ചവറ
നിയോജകമണ്ഡലത്തില്‍ എത്ര
പോസ്റ്റുകളില്‍ ഈ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
എവിടെയൊക്കെയാണ് ഇത്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
644.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂടംകുളം
കൊച്ചി പവര്‍ഹൈവേയുടെ
സ്ഥലമേറ്റെടുപ്പുമായി
ബന്ധപ്പെട്ട നഷ്ടപരിഹാര തുക
ഭൂമി വിട്ടു നല്‍കിയ മുഴുവന്‍
ആളുകള്‍ക്കും കൈമാറിയിട്ടുണ്ടോ,
ഏതൊക്കെ പ്രദേശങ്ങളില്‍
ഉള്ളവര്‍ക്ക് ഇനിയും തുക
കൈമാറാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന
പ്രദേശത്തെ എത്രപേര്‍ക്ക്
ഇനിയും പ്രസ്തുത നഷ്ടപരിഹാര തുക
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
നഷ്ടപരിഹാര
തുക ലഭിക്കാത്തത് സംബന്ധിച്ച്
പരാതികള്‍ പരിശോധിക്കാന്‍
വിളിച്ച് ചേര്‍ത്ത അദാലത്തിന്റെ
നടപടികള്‍ ഇപ്പോള്‍
ഏതവസ്ഥയിലാണ്; അദാലത്തില്‍
എടുത്ത തീരുമാനം എത്രയും വേഗം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കാമോ?
645.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടില്‍
കൃഷി ഇറക്കുമ്പോള്‍ വൈദ്യുതി
ലഭ്യത ഉറപ്പ് വരുത്താന്‍
സ്വീകരിച്ച് വരുന്ന നടപടികള്‍
എന്തൊക്കെയെന്ന് വ്യക്തമാക്കാമോ
;
(
ബി )
കര്‍ഷകര്‍ക്ക്
നല്‍കുന്ന വൈദ്യുതിക്ക്
ചാര്‍ജ്ജ് കുറച്ച്
നല്‍കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
646.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ മഴുവന്നൂർ
പഞ്ചായത്തിലെ വളയൻചിറങ്ങര
ഇലക്ട്രിക്കൽ സെക്ഷന്റെ
കീഴിലുള്ള പാലത്താലി ഭാഗത്തെ
വൈദ്യുത തടസ്സം
പരിഹരിക്കുന്നതിനുള്ള നടപടികൾ
2022-23 വർഷത്തെ ആർ.ഡി.എസ്.എസ്.
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം പ്രവൃത്തികൾ
എന്നത്തേയ്ക്ക്
പൂർത്തീകരിക്കുവാൻ കഴിയുമെന്ന്
അറിയിക്കാമോ ?
647.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തെ
കാര്‍ഷിക
സ്വയംപര്യാപ്തമാക്കുവാൻ
കാര്‍ഷിക മേഖലക്ക് സൗജന്യമായി
അധികവൈദ്യുതി ലഭ്യമാക്കുന്നത്
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ ;
(
ബി )
നെൽ
കർഷകർക്ക് വൈദ്യുതി ലഭ്യത
ഉറപ്പു വരുത്തുന്നതിനും
നെല്‍കൃഷി കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിനുമായി
വേഗത്തിലും സൗജന്യമായും
വൈദ്യുതി നല്‍കുന്നതിന്
പ്രത്യേക പദ്ധതി നടപ്പാക്കുമോ?
648.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
ചെറായി-ഞാറക്കല്‍ 110 കെ.വി.
ഡബിള്‍ സര്‍ക്ക്യൂട്ട് ലൈന്‍
നിര്‍മ്മാണത്തിന്റെയും
ഞാറക്കല്‍ 66 കെ.വി
സബ്സ്റ്റേഷന്‍ 110 കെ.വി
നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന
പ്രവൃത്തിയുടേയും നിലവിലെ
സ്ഥിതി വിശദമാക്കാമോ ;
(
ബി )
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കേണ്ടതായിട്ടുള്ളതെന്നും
പ്രസ്തുത പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
649.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ ഇലക്ട്രിക്
വാഹനങ്ങൾക്കായി ചാർജിംഗ്
പോയിന്റ് സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ജില്ലയിൽ
എത്ര ചാർജിംഗ് പോയിന്റുകള്‍
പ്രവർത്തനം തുടങ്ങിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(
സി )
ജില്ലയിലേക്ക്
അനുവദിച്ചിട്ടുള്ള ചാർജിംഗ്
പോയിന്റുകളുടെ പ്രവൃത്തി എപ്പോൾ
പൂർത്തീകരിക്കാൻ കഴിയുമെന്ന്
വിശദമാക്കുമോ?
650.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ വിവിധ ആദിവാസി
പട്ടികവര്‍ഗ കോളനികളില്‍
വൈദ്യുതി എത്തിക്കുന്നതിനായി
2016 ജൂണ്‍ മാസം മുതല്‍
നാളിതുവരെ എത്ര തുകയാണ്
സര്‍ക്കാര്‍ ചെലവഴിച്ചതെന്നും
കോളനികളുടെ പേരുവിവരങ്ങളും ഓരോ
കോളനിയിലേക്കും ചെലവഴിച്ച
തുകയും വൈദ്യുതി എത്തിച്ച
രീതിയും ഇലക്ട്രിക്കല്‍ സെക്ഷൻ
തിരിച്ച് വിവരം ലഭ്യമാക്കാമോ; ഈ
തുക ഏതു വകുപ്പാണ്
നല്‍കിയതെന്നും ഏതു
പദ്ധതിയിലുള്‍പ്പെടുത്തിയാണെന്നും
അറിയിക്കാമോ;
(
ബി )
മലപ്പുറം
ജില്ലയിലെ ഏതെല്ലാം ആദിവാസി
പട്ടികവര്‍ഗ കോളനികളിലേക്കാണ്
ഇനിയും വൈദ്യുതി
എത്തിക്കാനുള്ളതെന്ന്
വിശദമാക്കാമോ; ഗ്രിഡ് വൈദ്യുതി
എത്തിക്കാന്‍ കഴിയാത്ത
വനാന്തരകോളനികളുടെ വിവരങ്ങള്‍
പ്രത്യേകം നല്‍കാമോ;
(
സി )
വനാന്തര്‍ഭാഗത്തെ
വൈദ്യുതീകരണത്തിന്
വനംവകുപ്പിന്റെ അനുമതി ആവശ്യമായ
മലപ്പുറം ജില്ലയിലെ ആദിവാസി
കോളനികളുടെ വിവരം ലഭ്യമാക്കാമോ;
അനുമതി ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ഡി )
വനാന്തര്‍ഭാഗത്തെ
ആദിവാസി കോളനികളില്‍ വൈദ്യുതി
എത്തിക്കുന്നതിനായി
അണ്ടര്‍ഗ്രൗണ്ട് കേബിള്‍
സംവിധാനമാണോ ഏരിയല്‍ ബഞ്ചഡ്
കേബിള്‍ സംവിധാനമാണോ പ്രായോഗികം
എന്നും ഏതു സംവിധാനത്തിലാണ്
ചെലവ് കുറവുള്ളതെന്നും
വ്യക്തമാക്കാമോ; ഇനിയും
വൈദ്യുതി എത്തിയിട്ടില്ലാത്ത
മലപ്പുറം ജില്ലയിലെ
വനാന്തര്‍ഭാഗത്തെ
കോളനികളിലേക്ക് ഏതു
സംവിധാനത്തിലാണ് വൈദ്യുതി
എത്തിക്കാനുദ്ദേശിക്കുന്നതെന്നും
അതിന് പ്രതീക്ഷിക്കുന്ന ചെലവും
വിശദമാക്കാമോ;
(
ഇ )
മലപ്പുറം
ജില്ലയിലെ വനാന്തര്‍ഭാഗത്തെ
ആദിവാസി കോളനികളിലേക്ക്
വൈദ്യുതി എത്തിക്കുന്നതിനു
വേണ്ടിയുള്ള പദ്ധതി നിര്‍ദ്ദേശം
ഇപ്പോള്‍ ഏത്
കാര്യാലയത്തിലാണുള്ളതെന്നും
ഫയല്‍ നമ്പരടക്കമുള്ള
വിവരങ്ങളും പുരോഗതിയും
ലഭ്യമാക്കാമോ?
651.
ശ്രീ.
പി.വി.അൻവർ
ശ്രീ
എം മുകേഷ്
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കെ.എസ്.ഇ.ബി.
യ്ക്ക് പ്രവര്‍ത്തനലാഭം നേടാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ; ലാഭം
നേടുന്നതിനടിസ്ഥാനമായ ഘടകങ്ങള്‍
ഏതൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
വൈദ്യുതോല്പാദനത്തില്‍
സംസ്ഥാനത്തെ
സ്വയംപര്യാപ്തതയില്‍ എത്തിക്കുക
എന്നത് ലക്ഷ്യമിട്ട് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ച് വരുന്നത്;
വിശദാംശങ്ങള്‍ നല്‍കാമോ?
652.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റാന്നി
നിയോജക മണ്ഡലത്തിൽ 2017 - 18
സാമ്പത്തിക വർഷം മുതൽ 2022 മേയ്
മാസം വരെ വൈദ്യുതി വകുപ്പ്
എ.ഡി.എസ്., എസ്.ഡി.എഫ്. പ്ലാൻ
ഫണ്ട് ഉപയോഗിച്ച്
പൂർത്തിയാക്കിയ പദ്ധതികളുടെ
വിവരം, പ്രവൃത്തിയുടെ പേര്,
വർഷം ,അടങ്കൽ തുക,
പൂർത്തിയാക്കിയ തീയതി തുടങ്ങിയ
വിവരങ്ങൾ ഉൾപ്പെടുത്തി
പട്ടികയായി നൽകാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ എ.ഡി.എസ്.,
എസ്.ഡി.എഫ്. പ്ലാൻ ഫണ്ട് വഴി
ഏറ്റെടുക്കുകയും എന്നാൽ
നാളിതുവരെ പൂർത്തിയാക്കുവാൻ
കഴിയാത്തതുമായ പദ്ധതികളുടെ
വിശദവിവരം നൽകാമോ?
653.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബി.പി.എല്‍.
വിഭാഗത്തിന് നിലവില്‍ സൗജന്യ
കണക്ഷന്‍ ദൂരപരിധിയില്‍ ഇളവ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; നിലവിലെ
ദൂരപരിധി എത്ര എന്ന്
വിശദമാക്കാമോ?
654.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ആറ് വർഷത്തിനിടയിൽ വയനാട്
ജില്ലയിൽ അനുവദിച്ച വൈദ്യുതി
കണക്ഷനുകളുടെ വിവരവും എത്ര
പട്ടിക ജാതി, പട്ടിക വർഗ്ഗ
കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ
അനുവദിച്ചു എന്നതും താലൂക്ക്
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
(
ബി )
2011-16
കാലത്ത് എത്ര കുടുംബങ്ങൾക്ക്
വൈദ്യുതികണക്ഷൻ നൽകിയെന്നും,
എത്ര പട്ടികജാതി, പട്ടികവർഗ്ഗ
കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ
നൽകിയെന്നുമുള്ള വിവരം താലൂക്ക്
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ ?
655.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി എത്താത്ത എത്ര ആദിവാസി
കോളനികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ; ഈ കോളനികള്‍
എന്ന് വൈദ്യുതീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
656.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജക മണ്ഡലത്തില്‍ 2020-21,
2021-22 സാമ്പത്തിക
വര്‍ഷത്തില്‍ വൈദ്യുതി വകുപ്പ്
ഏതൊക്കെ പ്രവൃത്തികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തികള്‍ക്കും എത്ര തുക
വീതമാണ് വിനിയോഗിച്ചതെന്ന്
വ്യക്തമാക്കാമോ?
657.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
658.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇലക്ട്രിക്
സ്കൂട്ടറുകൾ കുറഞ്ഞ വിലയിൽ
സബ്സിഡിയോടെ വാങ്ങുന്നതിന്
വൈദ്യുതി വകുപ്പ്
പൊതുജനങ്ങൾക്ക് പ്രത്യേക
സൗകര്യം ഒരുക്കിയിട്ടുണ്ടോ;
എങ്കിൽ വിശദവിവരങ്ങൾ
വ്യക്തമാക്കാമോ;
(
ബി )
ഇലക്ട്രിക്
വാഹനങ്ങളുടെ പ്രചരണത്തിനും
വിൽപ്പനയ്ക്കുമായി മൊബൈൽ ആപ്പ്
പുറത്തിറക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ?
659.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍
മണ്ഡലത്തില്‍
വൈദ്യുതി-വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കേണ്ടത് ഏതെല്ലാം
സ്ഥലങ്ങളിലാണെന്നും പ്രസ്തുത
സ്ഥലങ്ങളില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
660.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതെല്ലാം
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
കോളനികളില്‍ വൈദ്യുതി
ലഭ്യമല്ലായെന്നുള്ള വിവരം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കോളനികളുടെ വൈദ്യുതീകരണത്തിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വൈദ്യുതീകരണ പ്രവൃത്തി
എത്ര സമയത്തിനകം
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
661.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
ലെ പുതുക്കിയ എസ്റ്റിമേറ്റ്
പ്രകാരം കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ താരിഫിൽ
നിന്നുള്ള വരുമാനം എത്രയാണ്;
ഇതിൽ അന്തർ സംസ്ഥാന വിൽപ്പന
എത്രയാണ്; വ്യക്തമാക്കുമോ ;
(
ബി )
2022-23
ൽ നിലവിലുള്ള താരിഫ് അനുസരിച്ച്
വരുമാനം എത്രയാകുമെന്നാണ്
കെ.എസ്.ഇ.ബി. ബജറ്റ്
എസ്റ്റിമേറ്റിൽ പറയുന്നത് എന്ന്
വിശദമാക്കുമോ ; ഇത് നിലവിലെ
താരിഫ് വരുമാനത്തിൽ നിന്നും
എത്ര ശതമാനം വർദ്ധനവാണ് എന്ന്
വ്യക്തമാക്കുമോ ;
(
സി )
വൈദ്യുതി
വിതരണത്തിൽ വർദ്ധനവുണ്ടാകാതെ
വരുമാനം മാത്രം എങ്ങനെ
വർദ്ധിയ്ക്കുമെന്നു
വ്യക്തമാക്കുമോ;
(
ഡി )
കെ.എസ്.ഇ.ബി.,
വൈദ്യുതി റഗുലേറ്ററി കമ്മീഷന്
സമർപ്പിച്ച കണക്കുകളിൽ നിന്നും
വ്യത്യസ്തമാണോ ബജറ്റ്
എസ്റ്റിമേറ്റിൽ പറയുന്നത് എന്ന്
വ്യക്തമാക്കുമോ; എങ്കിൽ കാരണം
വിശദമാക്കുമോ?
662.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതോല്പാദനം
ശക്തിപ്പെടുത്തിയും പ്രസരണ
നഷ്ടം കുറച്ചും വിതരണ ശൃംഖല
വിപുലീകരിച്ചും മുൻ
സര്‍ക്കാരിന്റെ കാലത്ത് നടത്തിയ
പ്രവര്‍ത്തനങ്ങളുടെ നേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദീകരിക്കാമോ;
(
ബി )
മുന്‍
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍
പിന്‍തുടരുന്നതിനും വൈദ്യുതി
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
ലോകോത്തര നിലവാരത്തില്‍
എത്തിക്കുന്നതിനും കഴിഞ്ഞ ഒരു
വര്‍ഷമായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി )
ഈ
കാലയളവില്‍ വൈദ്യുതി വകുപ്പ്
കൈവരിച്ച നേട്ടങ്ങളും ആഭ്യന്തര
വൈദ്യുതോല്പാദനത്തില്‍ കൈവരിച്ച
മികവും എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
സര്‍ക്കാരിന്റെ
കാര്യക്ഷമമായ ഇടപെടലിന്റെയും
കെ. എസ്. ഇ. ബി.-യിലെ
തൊഴിലാളികളുടെയും
ഓഫീസര്‍മാരുടെയും മികച്ച
പ്രവര്‍ത്തനത്തിന്റെയും ഫലമായി
2021-22-ല്‍ പ്രവര്‍ത്തന ലാഭം
നേടാന്‍ കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
663.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019
ജനുവരി മുതൽ വൈദ്യുതി ബോർഡിലെ
വിവിധ തസ്തികകളിൽ നിന്നും 2022
മെയ് 31 വരെ എത്ര ജീവനക്കാരാണ്
വിരമിച്ചിട്ടുള്ളത് ; തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(
ബി )
പ്രസ്തുത
കാലയളവിലെ ഒഴിവുകൾ പി.എസ്. സി
യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; എങ്കിൽ
ഇതുവരെയുള്ള കണക്ക് തസ്തിക
തിരിച്ചു ലഭ്യമാക്കാമോ;
ഇല്ലെങ്കിൽ ആയതിന്റെ കാരണം
വ്യക്തമാക്കാമോ ;
(
സി )
വൈദ്യുതി
ബോർഡിൽ നിലവിൽ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകളിലേക്ക്
സ്ഥാനക്കയറ്റം നൽകുന്നില്ല എന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്തു നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ;
(
ഡി )
ബോർഡിൽ
സ്ഥിരം ജീവനക്കാരെ പി.എസ്. സി.
മുഖേന നിയമിക്കുന്നതിനു പകരം
താൽക്കാലിക ജീവനക്കാരെ
നിയമിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ ?
664.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
നിലവിൽ ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിയ്ക്കുന്നത് എന്ന്
അറിയിക്കുമോ; എങ്കില്‍ ഏറ്റവും
ഒടുവിലത്തെ കണക്ക് പ്രകാരമുള്ള
ലാഭം,നഷ്ടം എന്നിവ എത്രയാണ്;
(
ബി )
കെ.എസ്.ഇ
.ബി.യുടെ ഏറ്റവും ഒടുവിലത്തെ
ബജറ്റില്‍ വരുമാനം
എത്രയാണെന്നാണ്
രേഖപ്പെടുത്തിയിട്ടുള്ളത്;
റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ
നല്‍കിയ കണക്കിലും ബജറ്റില്‍
ഉള്‍പ്പെടുത്തിയ കണക്കിലും
ഏതെങ്കിലും തരത്തിലുള്ള
വ്യത്യാസം
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
വ്യത്യാസത്തിനു കാരണമെന്താണ് ;
(
സി )
കെ.എസ്.ഇ.ബി.യിലെ
ശമ്പള പരിഷ്കരണത്തിന്
സര്‍ക്കാര്‍ അനുമതി
ആവശ്യമുണ്ടോ; എങ്കില്‍ ഏറ്റവും
ഒടുവില്‍ നടത്തിയ
പരിഷ്കരണത്തിന് അനുമതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
665.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുണഭോക്താക്കളുടെ
എണ്ണത്തിലും പരിധിയുടെ
വിസ്തൃതിയിലും ഏറെ മുന്നിട്ടു
നില്‍ക്കുന്ന പെരിന്തല്‍മണ്ണ
കെ.എസ്.ഇ.ബി. സെക്ഷന്‍
വിഭജിക്കുന്ന കാര്യത്തില്‍
സർക്കാരിന് മുന്നിലുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കുമോ?
666.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനരുപയോഗ
സ്രോതസ്സുകളില്‍ നിന്നുള്ള
വൈദ്യുതോല്പാദനം സാധ്യമായ
ഏതൊക്കെ പദ്ധതികളാണ്
സംസ്ഥാനത്ത് നിലവിലുള്ളത്, അവ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
ട്രാന്‍സ്ഗ്രിഡ്
2, ദ്യുതി 2 എന്നീ പദ്ധതികളുടെ
പ്രതീക്ഷിത നേട്ടങ്ങള്‍
അറിയിക്കുമോ; സോളാര്‍ വൈദ്യുതി
ചട്ടത്തില്‍ ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പുനരുപയോഗ
സ്രോതസ്സുകളില്‍ നിന്ന്
വൈദ്യുതോല്പാദനം
നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍ വിശദമാക്കാമോ;
കൂടുതല്‍ പേരെ ഇതിലേക്ക്
ആകര്‍ഷിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
ഡി )
ഇത്തരം
സ്രോതസ്സുകളില്‍ നിന്നുള്ള
വൈദ്യുതി ഉപയോഗിച്ച് വൈദ്യുത
വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന
പദ്ധതി നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
667.
ശ്രീ
. പി . ഉബൈദുള്ള
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
സർക്കാർ ഓഫീസുകളും പൊതുമേഖലാ
സ്ഥാപനങ്ങളും 850 കോടിയോളം
രൂപ വൈദ്യുതി കുടിശ്ശിക
അടയ്ക്കാനുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
വൈദ്യുതി
ചാർജ് വർദ്ധിപ്പിക്കാൻ നീക്കം
നടക്കുന്ന അവസരത്തിൽ ഈ
കുടിശ്ശിക പിരിച്ചെടുക്കാൻ
ആവശ്യമായ നിർദ്ദേശം നൽകുമോ;
(
സി )
ചെലവ്
ചുരുക്കിയും കുടിശ്ശിക
പിരിച്ചെടുത്തും വൈദ്യുതി
ബോർഡിന്റെ പ്രവർത്തനം
മെച്ചപ്പെടുത്താൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
668.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വിതരണത്തിലെ കാര്യക്ഷമതയും
പരിസ്ഥിതി സൗഹൃദ നടപടികളും
വിലയിരുത്തി നീതി ആയോഗ്
തയ്യാറാക്കിയ സൂചികയില്‍ കേരളം
മുന്നില്‍ വന്നിട്ടുണ്ടോ;
സംസ്ഥാന വൈദ്യുതി വകുപ്പ്
നടപ്പില്‍ വരുത്തിയ എന്തെല്ലാം
കാര്യങ്ങള്‍ പരിഗണിച്ചാണ്
കേരളത്തിന് അംഗീകാരം ലഭിച്ചത്;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ദേശീയ
ഊര്‍ജ്ജകാര്യക്ഷമതാ സൂചികയില്‍
കേരളം നേട്ടം
കൈവരിച്ചിട്ടുണ്ടോ; ഏതൊക്കെ
മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍
പരിഗണിച്ചാണ് അംഗീകാരം
ലഭിച്ചത്; വിശദാംശങ്ങള്‍
നല്‍കാമോ;
(
സി )
ഇക്കാലയളവില്‍
സംസ്ഥാന വൈദ്യുതി വകുപ്പിന്
മറ്റെന്തെല്ലാം അംഗീകാരം
ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍
നല്‍കാമോ?
669.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ
സ്റ്റാഫ് അംഗവും വൈദ്യുതി ബോർഡ്
ഉദ്യോഗസ്ഥനുമായ സുരേഷ് കുമാർ
കെ.എസ് .ഇ .ബി. വാഹനം ദുരുപയോഗം
ചെയ്തു എന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
ഇതു സംബന്ധിച്ചു വകുപ്പുതലത്തിൽ
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അന്വേഷണത്തിലെ കണ്ടെത്തലുകൾ
എന്തൊക്കെയാണ്; ഈ
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ
നാളിതുവരെ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട് ;അന്വേഷണ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
670.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി വിതരണം
സുഗമമാക്കുന്നതിനായി പുതുതായി
സെക്ഷൻ ഓഫീസുകൾ തുടങ്ങാൻ
ആലോചിക്കുന്നുണ്ടോ;
(
ബി )
മഞ്ചേരി
സൗത്ത് സെക്ഷൻ വിഭജിച്ചു
പൂക്കോളത്തൂരിൽ പുതിയ സെക്ഷൻ
ആരംഭിക്കുന്നത് സർക്കാരിന്റെ
പരിഗണനയിലുണ്ടോ?
671.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ .എസ്.ഇ.ബി. യില്‍ ആകെ എത്ര
മീറ്റര്‍ റീഡർ തസ്തിക ഒഴിവുകള്‍
നിലവിലുണ്ട്;വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.ക്ക്
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
പി.എസ്.സി. മുഖേന മീറ്റര്‍ റീഡർ
തസ്തിക ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
672.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉത്തരകേരളത്തിലെ
വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ കെ.എസ്.ഇ.ബി.
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഇത്
എത്രത്തോളം ഫലപ്രദമാക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
673.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദാരിദ്ര്യ
രേഖയ്ക്ക് താഴെയുള്ള
കുടുംബങ്ങള്‍ക്ക് സൗജന്യ
വൈദ്യുത കണക്ഷന്‍
നല്‍കുന്നതിനായി പോസ്റ്റുകള്‍
സ്ഥാപിക്കേണ്ടി വരുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടി സ്വീകരിച്ചു എന്ന
വിവരം നല്‍കാമോ?
674.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ ദേവികുളം
മണ്ഡലത്തില്‍ കെ .എസ് .ഇ .ബി
യുടെ കീഴില്‍ ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിന് സെന്ററുകള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ദേവികുളം
മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള
ചാര്‍ജിങ്ങ് സെന്ററുകള്‍
എവിടെയൊക്കെയാണ്; അറിയിക്കാമോ?
675.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജക മണ്ഡലത്തിലെ തീക്കോയി,
തലനാട് വില്ലേജുകളിലെ മാർമല
ചെറുകിട ജലവൈദ്യുത
പദ്ധതിയ്ക്കായി ഭൂമി
ഏറ്റെടുക്കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;നടപടിക്രമങ്ങൾ
ത്വരിതപ്പെടുത്തി പദ്ധതി
യാഥാർത്ഥ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
676.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യിൽ
തുക ഡെപ്പോസിറ്റ് ചെയ്തിട്ടും
നാളിതുവരെ കെ.എസ്.ഇ.ബി.
നടപ്പിലാക്കാത്ത
സർക്കാർ/തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
മേൽ
പദ്ധതികൾ സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
കെ.എസ്.ഇ.ബി. സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
677.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍ ഇലക്ട്രിക്
വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍
ഏതൊക്കെ സ്ഥലങ്ങളില്‍ ആണ്
സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ; ഓരോ ചാര്‍ജിംഗ്
സ്റ്റേഷനിലും എത്ര
വാഹനങ്ങള്‍ക്ക് ഒരു സമയം
ചാര്‍ജ് ചെയ്യാന്‍ സാധിക്കും
എന്നറിയിക്കാമോ; ഇലക്ട്രിക്
വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍
നിര്‍മ്മാണം ഏത് ഘട്ടത്തില്‍
ആണെന്ന് വിശദവിവരങ്ങള്‍ സഹിതം
അറിയിക്കാമോ;
(
ബി )
നിലവിലെ
ഇലക്ട്രിക് വാഹനങ്ങളുടെ
എണ്ണത്തിന് ആനുപാതികമായാണോ
ചാര്‍ജിംഗ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്നത്
എന്നറിയിക്കാമോ?
678.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത
നേടുന്നതിന് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ആഭ്യന്തര വൈദ്യുത
ഉല്‍പ്പാദനശേഷിയില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
679.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉഡുപ്പി-
കരിന്തളം അന്തർസംസ്ഥാന 400
കെ.വി ലൈൻ നിർമ്മാണം ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ലൈൻ കടന്നുപോകുന്ന പ്രദേശത്തെ
ഭൂഉടമസ്ഥർക്ക് നൽകുന്ന
നഷ്ടപരിഹാരതുക സംബന്ധിച്ച
വിവരങ്ങൾ ലഭ്യമാക്കാമോ;
(
സി )
പദ്ധതിയുടെ
പ്രാധാന്യം കണക്കിലെടുത്ത്
ഭൂഉടമസ്ഥർക്ക് നഷ്ടപരിഹാരം
കൂടുതൽ നൽകുന്നതിന് നടപടികൾ
സ്വീകരിക്കാമോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
680.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
ഇപ്പോള്‍ എത്ര ജലവൈദ്യുത
പദ്ധതികളില്‍ നിന്നായി എത്ര
അളവ് വൈദ്യുതി
ഉത്പാദിപ്പിക്കുന്നുവെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ജലവൈദ്യുത
പദ്ധതികളില്‍ നിന്ന് വൈദ്യുതി
ഉത്പാദിപ്പിച്ചശേഷം പുറത്തേക്ക്
ഒഴുക്കുന്ന വെള്ളത്തെ വീണ്ടും
വൈദ്യുതി ഉത്പാദനത്തിനായി
ഉപയോഗിക്കാന്‍ കഴിയുമോയെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനത്ത്
അത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന ഏതൊക്കെ
പദ്ധതികളാണ് ഉള്ളതെന്നും
പ്രസ്തുത രീതിയിലൂടെ എത്ര
വൈദ്യുതി
ഉത്പാദിപ്പിക്കുന്നുവെന്നും
വിശദമാക്കാമോ;
(
ഡി )
കൂടുതല്‍
ജലവൈദ്യുത പദ്ധതികള്‍ക്ക്
പുതുതായി അനുമതി ലഭിക്കുവാന്‍
കാലതാമസം നേരിടുന്നതിനാല്‍
നിലവിലുള്ള ജലവൈദ്യുത
പദ്ധതികളിലെ ടേല്‍ റേയ്സില്‍
നിന്നും അനുയോജ്യമായ ഇടങ്ങളില്‍
പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ഇ )
അധിക
വൈദ്യുതി ഉത്പാദനത്തിനായി
നിലവിലുള്ള ജലസേചന കനാലുകളിലെ
വെള്ളം ഉപയോഗിച്ച് വൈദ്യുതി
ഉത്പാദിപ്പിക്കാന്‍
കഴിയുമോയെന്ന് അറിയിക്കാമോ;
(
എഫ് )
ഇതിനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
681.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഴൂര്‍
110 കെ വി സബ്‌സ്‌റ്റേഷന്‍
നിര്‍മ്മാണത്തിനുള്ള നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ; പ്രസ്തുത
പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത
തീയതി, പദ്ധതിക്ക് അനുമതി
നല്‍കിയ തീയതി തുടങ്ങിയ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
സ്ഥലമേറ്റെടുത്തിട്ടും
നാളിതുവരെയായി പദ്ധതി
നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്
ചുമതലപ്പെട്ടത് ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ ഏത് വിഭാഗമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് കണക്കാക്കിയിട്ടുള്ള
ചെലവ് എത്രയെന്നും ആയത്
എന്നത്തേക്ക് പൂര്‍ത്തിയാക്കി
കമ്മീഷന്‍ ചെയ്യാനാകുമെന്നും
വ്യക്തമാക്കാമോ?
682.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂതത്താൻകെട്ട്
മിനി ജലവൈദ്യുത പദ്ധതിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
കേരളത്തിലെ
ആദ്യ ബൾബ് ടൈപ്പ് ടർബൈൻ
പദ്ധതിയായ ഭൂതത്താൻകെട്ട് മിനി
ജല വൈദ്യുത പദ്ധതി എന്നത്തേക്ക്
കമ്മീഷൻ ചെയ്യുവാൻ സാധിക്കും
എന്നും പ്രസ്‌തുത പദ്ധതി
വേഗത്തിൽ കമ്മീഷൻ ചെയ്യുന്നതിനു
വേണ്ട നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കാമോ ;
(
സി )
പ്രസ്തുത
മിനി ജലവൈദ്യുത പദ്ധതിയിലൂടെ
എത്ര മെഗാവാട്ട് വൈദ്യുതി
ഉല്പാദനമാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ ;
(
ഡി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
നടക്കുന്ന സിവിൽ, ഇലക്ട്രിക്കൽ
,മെക്കാനിക്കൽ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
പൂർത്തീകരിക്കാത്ത പ്രവൃത്തികൾ
എന്നത്തേക്ക് പൂർത്തീകരിക്കാൻ
കഴിയും എന്ന് വ്യക്തമാക്കാമോ?
683.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ്
നേരിട്ടും വകുപ്പിന് കീഴിലെ
ഏജന്‍സികള്‍, ബോര്‍ഡുകള്‍
എന്നിവ മുഖാന്തിരവും
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
സംബന്ധിച്ച തല്‍സ്ഥിതി
റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
2019-20,
2020-21, 2021-22, 2022-23
സംസ്ഥാന ബജറ്റുകളില്‍
പ്രഖ്യാപിച്ചിട്ടുള്ളതും
വെെദ്യുതി വകുപ്പ് നേരിട്ടും,
വകുപ്പിന് കീഴിലെ ഏജന്‍സികള്‍,
ബോര്‍ഡുകള്‍ എന്നിവ
മുഖാന്തിരവും നടപ്പിലാക്കേണ്ട
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ;
(
സി )
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തില്‍ 2021 ഏപ്രില്‍
മാസത്തിന് ശേഷം വെെദ്യുതി
വകുപ്പ് നേരിട്ടും വകുപ്പിന്
കീഴിലെ ഏജന്‍സികള്‍,
ബോര്‍ഡുകള്‍ എന്നിവ
മുഖാന്തിരവും പൂര്‍ത്തീകരിച്ച
പദ്ധതികളുടെ വിശദാംശങ്ങള്‍
(ഫണ്ട്, ഭരണാനുമതി തുക,
എസ്റ്റിമേറ്റ് തുക, ചെലവഴിച്ച
തുക എന്നിവ ഉള്‍പ്പെടെ)
ലഭ്യമാക്കാമോ?
684.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ എത്ര യൂണിറ്റ്
വൈദ്യുതിയാണ് പ്രതിദിനം
സംസ്ഥാനത്തിനു പുറമേ നിന്നും
വാങ്ങുന്നത്; എത്ര രൂപ
നിരക്കിലാണ് ഇപ്പോൾ ഈ വൈദ്യുതി
വാങ്ങുന്നത്;
(
ബി )
2023-24-ല്‍
സംസ്ഥാനത്ത് എത്ര യൂണിറ്റ്
വൈദ്യുതി കമ്മി ഉണ്ടാകുമെന്നാണ്
ബോർഡ് പ്രതീക്ഷിക്കുന്നത്;
(
സി )
നിലവിൽ
നഷ്ടത്തിൽ പ്രവർത്തിക്കുന്ന
ബോർഡിന് പുറമെ നിന്നും വൈദ്യുതി
വാങ്ങേണ്ടി വരുന്നത് അധിക
ബാധ്യത
സൃഷ്ടിക്കുമെന്ന്കരുതുന്നുണ്ടോ;
എങ്കിൽ നിലവിലെ വൈദ്യുതി കമ്മി
പരിഹരിക്കുന്നതിനായി എന്തൊക്കെ
നടപടികൾ സ്വീകരിക്കുന്നതിനാണ്
സർക്കാർ ആസൂത്രണം
ചെയ്തിട്ടുള്ളത്; വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
685.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രതിദിന ഉപയോഗത്തിനായി എത്ര
മെഗാവാട്ട് വൈദ്യുതി
ആവശ്യമാണെന്നും ഇതില്‍ എത്ര
യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(
ബി )
ഏതെല്ലാം
സംസ്ഥാനങ്ങളിൽ നിന്നാണ്
സംസ്ഥാനത്തിന് വൈദ്യുതി
ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും
ഇതിന്റെ യൂണിറ്റ് ചാർജ്
എത്രയെന്നും അറിയിക്കുമോ;
(
സി )
കേരളത്തിൽ
നിലവിൽ വൈദ്യുതി
പ്രതിസന്ധിയുണ്ടോ; എങ്കില്‍
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
നിയന്ത്രണങ്ങൾ വ്യക്തമാക്കുമോ;
(
ഡി )
2021
ജനുവരി മുതല്‍ സംസ്ഥാനം അധിക
വൈദ്യുതി വില്‍പ്പന നടത്തിയ
ഇനത്തില്‍ എത്ര തുക
ലഭിച്ചുവെന്നും,വാങ്ങിയ
ഇനത്തില്‍ എത്ര തുക
ചിലവഴിച്ചുവെന്നും അറിയിക്കുമോ
?
686.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തടസ്സരഹിതമായി
വൈദ്യുതി വിതരണം നടത്തുന്നതിനും
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിനുമായി വിഭാവനം
ചെയ്തിട്ടുള്ള ട്രാന്‍സ്ഗ്രിഡ്
പദ്ധതിയുടെ വിശദാംശങ്ങള്‍
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍
നടന്നുവരുന്ന വികസന നവീകരണ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ?
687.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എം. എം. മണി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
വൈദ്യുതോല്പാദന, വിതരണ
മേഖലകളില്‍ ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലകളില്‍ സര്‍ക്കാര്‍
ലക്ഷ്യമിടുന്ന പ്രധാനപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
സി )
ഇക്കാലയളവില്‍
വകുപ്പിന്റെ പ്രവര്‍ത്തന
മികവിന് ലഭിച്ചിട്ടുള്ള
അംഗീകാരങ്ങള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
688.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
(
ബി )
2021
- 2022 വർഷത്തിൽ വൈദ്യുതി
ഉത്പാദനത്തിൽ ഗണ്യമായ വളർച്ച
കൈവരിച്ചിട്ടുണ്ടോ; എങ്കിൽ
ഉത്പാദനം വർദ്ധിക്കുന്നതിനുള്ള
കാരണങ്ങൾ വ്യക്തമാക്കാമോ ;
(
സി )
വൈദ്യുതി
നിരക്ക് കുറയ്ക്കാനുള്ള
സാഹചര്യം നിലവിലുള്ളപ്പോൾ
നിരക്ക് വർദ്ധിപ്പിക്കാനുള്ള
കമ്മീഷന്റെ നിർദ്ദേശം
പുന:പരിശോധിക്കുന്നതിനു വേണ്ട
നടപടികൾ സ്വീകരിക്കുമോ ;
(
ഡി )
വൈദ്യുതി
വിൽപ്പനയിലൂടെയും താരിഫ് ഇതര
വരുമാനത്തിലൂടെയും 2021 - 2022
വർഷത്തിൽ മുൻ വർഷങ്ങളേക്കാൾ
അധികം വരുമാനം കെ.എസ്.ഇ.ബി
യ്ക്ക് ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഇ )
വൈദ്യുതി
നിരക്ക് ഉയർത്താൻ വൈദ്യുതി
ബോർഡ് സമർപ്പിച്ച
റിപ്പോർട്ടിലും ബോർഡിന്റെ
ബജറ്റിലും വൈരുധ്യമുള്ള
കണക്കുകൾ ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
689.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി. യുടെ സൗരപദ്ധതി
പ്രകാരം എത്ര പുരപ്പുറങ്ങളില്‍
സൗരനിലയങ്ങള്‍ നിര്‍മ്മിക്കാന്‍
അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും
എത്ര മെഗാവാട്ട് വൈദ്യുതിയാണ്
ഇപ്രകാരം അധികമായി
ഉത്പാദിപ്പിക്കാന്‍
കഴിയുന്നതെന്നും വിശദമാക്കാമോ?
690.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൃഷി
യാേഗ്യമല്ലാത്ത ഭൂമി
ഉപയാേഗപ്പെടുത്തി സൗര വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിപ്രകാരം വടക്കാഞ്ചേരി
നിയാേജകമണ്ഡലത്തില്‍
കെ.എസ്.ഇ.ബി.-യിൽ
നടപ്പിലാക്കുന്ന പദ്ധതികള്‍
വിശദമാക്കാമാേ?
691.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍
ഓഫീസുകളില്‍
സൗരോര്‍ജ്ജപ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതിക്ക്
ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;
ആയതിന്റെ തുടര്‍നടപടികള്‍
വിശദമാക്കാമോ?
692.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
ഉടമസ്ഥതയില്‍ എത്ര സോളാര്‍
വൈദ്യുത പാര്‍ക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇവയ്ക്ക് എത്ര കോടി രൂപ
ചിലവഴിച്ചിട്ടുണ്ടെന്നും
സ്ഥാപനം തിരിച്ച്
വ്യക്തമാക്കാമോ; ഇതില്‍ നിന്നും
പ്രതിദിനം എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കുന്നതെന്നുമുള്ള
വിവരം ലഭ്യമാക്കാമോ?
693.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സെന്റർ
ഫോർ മാനേജ്മെൻറ് ആന്റ്
ഡെവലപ്മെൻറ് മുഖേന എത്ര പേരെ
അനെർട്ടിൽ കരാറടിസ്ഥാനത്തിൽ
നിയമിച്ചിട്ടുണ്ട്; സി.എം.ഡി.
വഴിയുള്ള കരാർ അവസാനിപ്പിച്ച്
അനെർട്ട് എത്ര പേരെ നേരിട്ടു
നിയമിച്ചിട്ടുണ്ട്; നിയമനം
നേടിയവരുടെ പേര് ,ശമ്പളം എന്നിവ
സംബന്ധിച്ച പട്ടിക
ലഭ്യമാക്കുമോ;
(
ബി )
അനെർട്ടിൽ
സി.എം.ഡി. വഴി നിയമിച്ചവരെ
പിരിച്ച് വിട്ട് എംപ്ലോയ്മെൻറ്
എക്സ്ചേഞ്ച് മുഖേന നിയമനം
നടത്തണമെന്ന് നിർദ്ദേശിച്ചു
എംപ്ലോയ്മെൻറ് ഡയറക്ടേറ്റിൽ
നിന്നും എത്ര കത്തുകൾ
ഇതുവരെയായി ലഭിച്ചു; പ്രസ്തുത
കത്തുകൾ ലഭിച്ച വിവരം അനെർട്ട്,
സർക്കാരിനെയോ എക്സിക്യൂട്ടീവ്
കമ്മിറ്റിയെയോ രേഖാമൂലം
അറിയിച്ചിട്ടുണ്ടോ; എങ്കിൽ
അതിൻമേലുള്ള തീരുമാനങ്ങളുടെ
പകർപ്പ് ലഭ്യമാക്കുമോ;
(
സി )
ബഹുമാനപ്പെട്ട
കേരള ഹൈക്കോടതിയുടെ സ്റ്റാറ്റസ്
കോ ഉത്തരവ് നിലനിൽക്കെ തന്നെ
എത്രപേർക്ക് കരാർ പുതുക്കി
നൽകിയിട്ടുണ്ട്; കരാറിൽ
ഉൾപ്പെട്ടവർക്ക് ശമ്പള
വർദ്ധനവും ശമ്പള കൂടിശ്ശികയും
നൽകിയിട്ടുണ്ടോ; കരാർ
പുതുക്കലിന് എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ അംഗീകാരം ഉണ്ടോ;
എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്
മുമ്പാകെ എംപ്ലോയ്മെൻറ്
ഡയറക്ടറേറ്റിൽ നിന്നും
സമർപ്പിച്ച ഈസി നോട്ട് പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
മൂന്നു
വർഷത്തിൽ കൂടുതലുള്ള കരാർ
ജീവനക്കാരുടെ സേവനം പുതുക്കി
നൽകുന്നതിന് സർക്കാർ അംഗീകാരം
വേണമെന്നുള്ള നിബന്ധന അനെർട്ടിൽ
പാലിച്ചിട്ടിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
ഈ നിയമനങ്ങൾ
നിയമാനുസൃതമല്ലെങ്കിൽ എന്തു
നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
694.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇപ്പോള്‍ നടപ്പിലാക്കി വരുന്ന
അനര്‍ട്ട് പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
അനര്‍ട്ട്
ഗാര്‍ഹിക സോളാര്‍പദ്ധതി
നടപ്പിലാക്കാന്‍
ഉദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
695.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി മൂലമുള്ള അപകടങ്ങള്‍
കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു പരിഹരിക്കുന്നതിനു
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
696.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തെരുവുവിളക്കുകളുടെ പരിപാലനവും
പ്രകാശിപ്പിക്കലുമായി
ബന്ധപ്പെട്ട് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കെ.എസ്.ഇ.ബി.
നടപ്പിലാക്കുന്നതെന്നും
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
തദ്ദേശസ്വയംഭരണ വകുപ്പിന്
കൈമാറിയതെന്നും വിശദമാക്കുമോ;
(
ബി )
തെരുവുവിളക്കുകളുടെ
വൈദ്യുതിചാര്‍ജ്ജ്
ഈടാക്കുന്നതിന് സ്വീകരിക്കുന്ന
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ ?
697.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ കവളങ്ങാട്,
പല്ലിയാരിമംഗലം എന്നീ
പഞ്ചായത്തുകളിൽ നിന്നുള്ള
ആയിരക്കണക്കിന് ആളുകൾ വൈദ്യുതി
സംബന്ധമായ നിരവധി
ആവശ്യങ്ങൾക്കായി വളരെ
ദൂരത്തിലുള്ള കോതമംഗലം നമ്പർ 2
സെക്ഷനെയാണ് ആശ്രയിക്കുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഗുണഭോക്താക്കളുടെ
എണ്ണം ഗണ്യമായി വർദ്ധിച്ച്
വരുന്ന സാഹചര്യത്തിൽ വലിയ
ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന
പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ
പ്രയാസം കണക്കിലെടുത്ത്
കോതമംഗലം മണ്ഡലത്തിൽ ഊന്നുകൽ
പ്രദേശത്ത് പുതിയ സെക്ഷൻ ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കാമോ;
(
സി )
ഇടുക്കി
ജില്ലയുടെ അതിർത്തി പങ്കിടുന്ന
പ്രദേശങ്ങളിൽ നിന്നു പോലും
ജനങ്ങൾക്ക് വിവിധ
ആവശ്യങ്ങൾക്കായി കോതമംഗലം നമ്പർ
2 സെക്ഷനെ ആശ്രയിക്കേണ്ടിവരുന്ന
സാഹചര്യത്തിൽ അടിയന്തരമായി
പുതിയ സെക്ഷൻ ഓഫീസ് ഊന്നുകൽ
കേന്ദ്രീകരിച്ച്
ആരംഭിക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ?
698.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തിലെ കെട്ടിടമില്ലാത്ത
കെ.എസ്.ഇ.ബി. ഓഫീസുകൾക്ക്
സ്ഥലവും കെട്ടിടവും
ലഭ്യമാക്കുന്നതിന്
വൈദ്യുതിവകുപ്പ് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
ഗുരുവായൂർ
മണ്ഡലത്തിലെ കെ.എസ്.ഇ.ബി.
ഓഫീസുകൾ നവീകരിക്കുന്നതിനുള്ള
പദ്ധതികളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
699.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പന്തീരങ്കാവില്‍
110കെ .വി .സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന് സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ?
700.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ 33കെ.വി. സബ്
സ്റ്റേഷനുകൾ, ഒ.എച്ച്. ലൈൻ ഉള്ള
സ്റ്റേഷനുകൾ എന്നിവ എത്ര
വീതമുണ്ടെന്ന് മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സബ് സ്റ്റേഷനുകളിൽ തകരാർ
സംഭവിക്കുമ്പോൾ 33 കെ.വി.
വിതരണം എത്തിക്കാനുള്ള സംവിധാനം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശം നൽകാമോ; ഇല്ലെങ്കിൽ
പ്രൊപ്പോസൽ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ?
701.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ ആര്യന്‍കോട്,
കള്ളിക്കാട്, പെരുങ്കടവിള,
വെള്ളറട, ഒറ്റശേഖരമംഗലം,
അമ്പൂരി എന്നീ മലയോര
പഞ്ചായത്തുകളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനായി
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി
ഒരു 110 കെ.വി. സബ്സ്റ്റേഷന്‍
സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിനായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഒറ്റശേഖരമംഗലം ഗവ. സ്കൂളിന്
സമീപം കണ്ടെത്തിയ ഭൂമി പ്രസ്തുത
പദ്ധതിയ്ക്ക്
അനുയോജ്യമാണോയെന്ന്
അറിയിക്കാമോ; വിശദവിവരങ്ങള്‍
നല്‍കുമോ;
(
സി )
പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും എത്ര തുക
ചെലവ് പ്രതീക്ഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
സബ്സ്റ്റേഷന്റെ
നിര്‍മ്മാണം എത്രയും വേഗത്തില്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
702.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാെയിലാണ്ടി
നഗരത്തിലെയും
സമീപപ്രദേശങ്ങളിലെയും
വെെദ്യുതിക്ഷാമം
പരിഹരിക്കുന്നതിനായി
നടപ്പിലാക്കുന്ന 110 കെ.വി
സബ്സ്റ്റേഷന്റെ നിര്‍മ്മാണ
പുരാേഗതി വ്യക്തമാക്കാമാേ;
(
ബി )
പദ്ധതിക്കായുള്ള
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമാേ;
(
സി )
ഭൂമി
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്
കെ എസ് ഇ ബി നല്‍കിയ അപേക്ഷയെ
അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും
ഫയല്‍ സെക്രട്ടേറിയറ്റില്‍
നിലവിലുണ്ടോ ;എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
703.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
66 കെ വി സബ്സ്റ്റേഷൻ 110 കെവി
സബ്സ്റ്റേഷൻ ആയി മാറ്റുന്നതിനു
വർഷങ്ങൾക്കു മുൻപ് ആരംഭിച്ച
നടപടി വേഗത്തിൽ
പൂർത്തീകരിക്കുന്നതിനുള്ള
പ്രവർത്തനങ്ങൾ ഏതു
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
എപ്പോൾ പൂർത്തിയാക്കാൻ കഴിയും
എന്നാണ് കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
704.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ വെന്നിയൂർ
സബ്സ്റ്റേഷൻ നിർമ്മാണം,
കെ.എസ്.ഇ.ബി. ഗസ്റ്റ് ഹൗസ്
നിർമ്മാണം, വൈദ്യുതി ചാർജിംഗ്
സ്റ്റേഷൻ നിർമ്മാണം എന്നിവയുടെ
നിർമ്മാണ പുരോഗതി വിശദമാക്കാമോ
;
(
ബി )
പ്രസ്തുത
പദ്ധതികൾ എന്നത്തേയ്ക്ക്
പൂർത്തീകരിക്കാൻ
സാധിക്കുമെന്ന് അറിയിക്കുമോ ?
705.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ തിമിരി വില്ലേജില്‍
110 കെ.വി. സബ്സ്റ്റേഷൻ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(
ബി )
സബ്സ്റ്റേഷൻ
സ്ഥാപിക്കുന്നതിനുള്ള സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
706.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍,
കുത്തിയതോട് ഇലക്ട്രിക്
ഡിവിഷനിലെ ഗുണഭോക്താക്കളുടെ
എണ്ണം എത്രയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്‌തുത
ഇലക്ട്രിക് ഡിവിഷനുകളില്‍
ഗുണഭോക്താക്കളുടെ എണ്ണം വലിയ
രീതിയില്‍ ഉള്ളതിനാല്‍
ഗുണഭോക്താക്കള്‍ക്ക് സേവനം
കൃത്യമായി ലഭിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
സി )
ആയത്
പരിഹരിക്കുന്നതിനുവേണ്ടി
അരൂര്‍, കുത്തിയതോട് ഡിവിഷനുകളെ
വിഭജിച്ച് മൂന്നാമതൊരു ഡിവിഷന്‍
ഉണ്ടാക്കുന്ന കാര്യം
പരിഗണിക്കുമോ?
707.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വോള്‍ട്ടേജ്
ക്ഷാമം അനുഭവിക്കുന്ന
ചങ്ങരംകുളം മേഖലക്കകത്ത് ഒരു
സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍
തീരുമാനമായെങ്കിലും ഇതുവരെ
പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല
. ഈ പ്രവൃത്തി
പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി
എടുത്ത നടപടികള്‍
വ്യക്തമാക്കാമോ?
708.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
നിയോജകമണ്ഡലത്തിലെ
പെരിങ്ങല്‍കുത്ത്, ഷോളയാര്‍
എന്നീ ഡാമുകളില്‍ ഹൈഡല്‍ ടൂറിസം
പദ്ധതി നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
പെരിങ്ങല്‍കുത്ത്
ഡാമില്‍ ബോട്ടിംഗ്
പുനരാരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
ജീര്‍ണ്ണാവസ്ഥയില്‍
ഉപയോഗശൂന്യമായ
പെരിങ്ങല്‍കുത്തിലേയും
ഷോളയാറിലേയും ഡാമുകളോട്
ചേര്‍ന്നുള്ള കെ.എസ്.ഇ.ബി യുടെ
ക്വാര്‍ട്ടേഴ്സുകള്‍
അറ്റകുറ്റപണി നടത്തി
വിനോദസഞ്ചാരികള്‍ക്ക്
താമസസൗകര്യമൊരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
709.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കക്കയം
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിലുള്ള ഭൂമി
കുടുംബാരോഗ്യകേന്ദ്രത്തിന്
കെട്ടിടം നിര്‍മ്മിക്കുന്നതിന്
വിട്ടുകൊടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.
ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ
ആശ്രയിക്കാന്‍ കഴിയുന്ന കക്കയം
കുടുംബാരോഗ്യകേന്ദ്രത്തിന് ഭൂമി
വിട്ടുനല്‍കാത്തത് കാരണം
ആശുപത്രിയുടെ തുടര്‍വികസന
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കക്കയം
കുടുംബാരോഗ്യ കേന്ദ്രത്തിന്
ഭൂമി അനുവദിക്കുന്നതിന്
കെ.എസ്.ഇ.ബി. സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
710.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ ഇലക്ട്രിക്
വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ്
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഇടുക്കി
ജില്ലയില്‍ അനുവദിച്ചിട്ടുള്ള
ചാര്‍ജിംഗ് സെന്ററുകള്‍
എവിടെയെല്ലാമാണെന്ന്
അറിയിക്കാമോ; ഇടുക്കി ജില്ലയിലെ
ഓരോ മണ്ഡലം തിരിച്ച് ഇവയുടെ
ലിസ്റ്റ് നല്‍കാമോ;
(
സി )
കെ.എസ്.ഇ.ബി.യുടെ
കീഴില്‍ കൂടുതല്‍ ഫാസ്റ്റ്
ചാര്‍ജിംഗ് സെന്ററുകള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
711.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
നിയോജക മണ്ഡലത്തിൽ പുതുതായി
ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന
പ്രദേശങ്ങൾ ഏതൊക്കെയാണെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
വോൾട്ടേജ്
ഇംപ്രൂവ്മെന്റിനായി പ്രസ്തുത
മണ്ഡലത്തിൽ ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിൽ പുതിയ സബ്
സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്
പരിഗണനയിൽ ഉണ്ടോ; വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
ഡി )
പുതിയ
സബ് സ്‌റ്റേഷനുകൾ യാഥാർഥ്യമായാൽ
ഉപഭോക്താക്കൾക്ക് ലഭിക്കുന്ന
പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
712.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ ഇതുവരെ എത്ര പേർക്ക്
വൈദ്യുതി ബോർഡിൽ ആശ്രിതനിയമനം
നൽകിയിട്ടുണ്ട്; തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(
ബി )
അർഹതപ്പെട്ട
എത്രപേർക്കാണ് ഇനിയും വൈദ്യുതി
ബോർഡിൽ ആശ്രിത നിയമനം
നൽകാനുള്ളതെന്ന് വ്യക്തമാക്കാമോ
; ഇവർക്ക് നിയമനം നൽകാൻ
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
713.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വാഹനങ്ങൾ റീചാർജ് ചെയ്യുന്നതിന്
കൂടുതൽ സ്പോട്ടുകൾ
ആരംഭിക്കുന്നതിനുള്ള പദ്ധതികൾ
ആലോചനയിലുണ്ടോ;
(
ബി )
കെ
എസ് ഇ ബി പ്ലാറ്റ്ഫോമിൽ കൂടുതൽ
സ്ഥലങ്ങളിൽ ചാർജിങ്ങിനുള്ള
നടപടികൾ സ്വീകരിക്കാമോ?
|
|
|
|
|
|
|
|