|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
സ്റ്റേറ്റ്
സെന്‍ട്രല്‍ ലൈബ്രറിയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
5210.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവ് മുതൽ
നാളിതുവരെ സ്റ്റേറ്റ്
സെന്‍ട്രല്‍ ലൈബ്രറിയുടെ വിവിധ
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി
നാഷണല്‍ മിഷന്‍
ലൈബ്രറിയില്‍നിന്നും അനുവദിച്ച
ധനസഹായ തുകയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തുക വിനിയോഗിച്ച് നടത്തിയ വികസന
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; അവ ഓരോന്നിനും
വിനിയോഗിച്ച തുകയുടെ വിശദാംശം
ലഭ്യമാക്കുമോ?
5211.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉപഭാഷയായി
മലയാളം മാത്രം പഠിപ്പിക്കുന്ന
സംസ്ഥാനത്തെ സര്‍ക്കാര്‍
കോളേജുകളില്‍
വിദ്യാര്‍ത്ഥികളുടെ ബാഹുല്യം
നിമിത്തം അധ്യയനത്തിനുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വര്‍ക്ക്
ലോഡ് പ്രകാരം ഒരു ബാച്ചിലേക്ക്
അനുവദനീയമായ വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്ര ആണെന്ന്
അറിയിക്കാമോ;
(
സി )
വിദ്യാര്‍ത്ഥികളുടെ
ബാഹുല്യം പരിഗണിച്ച് ഗസ്റ്റ്
അദ്ധ്യാപകരെ നിയമിക്കുന്നതിന്
പ്രിന്‍സിപ്പാള്‍മാരെ
അധികാരപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
5212.
ശ്രീ.
പി.വി.അൻവർ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യഭ്യാസ മേഖലയിലെ പരീക്ഷ
പരിഷ്ക്കരണം സംബന്ധിച്ച്
റിപ്പോർട്ട് സമർപ്പിക്കുവാനായി
രൂപീകരിച്ച കമ്മീഷൻ സർക്കാരിന്
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; കമ്മീഷന്
മുമ്പാകെ പരിഗണനാ വിഷയങ്ങളായി
ഉൾപ്പെടുത്തിയവ എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിലെ പരീക്ഷാ
പരിഷ്ക്കരണവുമായി ബന്ധപ്പെട്ട
നിർദ്ദേശങ്ങളുടെ പ്രസക്ത
ഭാഗങ്ങൾ വിശദമാക്കാമോ; പ്രസ്തുത
നിർദ്ദേശങ്ങൾ നടപ്പിൽ
വരുത്തുന്നതിനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
5213.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇതര
സംസ്ഥാനങ്ങളെയും ഇതര
രാജ്യങ്ങളെയും ആശ്രയിച്ച്
വരുന്നു എന്നത് സംബന്ധിച്ച
വിശദാംശം വ്യക്തമാക്കാമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ
മേഖലയെ നിയന്ത്രിച്ചും
സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍
കൂടുതല്‍ അവസരങ്ങളുണ്ടാക്കിയും
വിദ്യാര്‍ത്ഥികളുടെ
പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍
സംസ്ഥാനത്ത് തന്നെ ഉറപ്പു
വരുത്തേണ്ട ആവശ്യകത
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
5214.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയ വിദ്യാഭ്യാസ നയം
നടപ്പിലാക്കുന്നത് സംബന്ധിച്ച
പഠനം നടത്തി റിപ്പോർട്ട്
സമർപ്പിക്കുവാൻ സമിതിയെ
നിയോഗിച്ചിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സമിതി സർക്കാരിന് റിപ്പോർട്ട്
സമർപ്പിച്ചിരുന്നോ; വിശദാംശം
നൽകുമോ;
(
സി )
ദേശീയ
വിദ്യാഭ്യാസ നയപ്രകാരമുള്ള
നാലുവർഷ ഡിഗ്രി കോഴ്സുകൾ
ആരംഭിക്കുന്നതിനായി എന്തെല്ലാം
ക്രമീകരണങ്ങൾ
ഏർപ്പെടുത്തേണ്ടിവരുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
5215.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
സ്റ്റേറ്റ് സെന്‍ട്രല്‍
ലൈബ്രറിയില്‍ മുൻ
സര്‍ക്കാരിന്റെ കാലയളവ് മുതല്‍
നാളിതുവരെ നടപ്പിലാക്കിയ വികസന
പദ്ധതികൾ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
പൊതുജനങ്ങൾക്ക്
പ്രസ്തുത ലൈബ്രറിയില്‍
നിന്നുള്ള സേവനങ്ങൾക്കായി
ഓണ്‍ലൈന്‍ പണമിടപാട്
ഏർപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ; ഇല്ലെങ്കില്‍
ആയതിനുള്ള തടസ്സമെന്തെന്ന്
വ്യക്തമാക്കുമോ?
5216.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാർ
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
ദേശീയ വിദ്യാഭ്യാസ നയം 2020
സംസ്ഥാനത്ത് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
അതിന്റെ ഭാഗമായി സ്വകാര്യ
സ്വയംഭരണ കോളേജുകൾ (പ്രൈവറ്റ്
ഓട്ടോണമസ് കോളേജുകൾ) കൂടുതലായി
അനുവദിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
കോളേജുകൾ തുടങ്ങുവാൻ നിലവിൽ
അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാമെന്ന്
അറിയിക്കാമോ?
5217.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ പരീക്ഷ
നടത്തിപ്പില്‍ എന്തെങ്കിലും
പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
ബി )
പുതിയ
പരിഷ്കാരങ്ങള്‍ എന്ന് മുതല്‍
നടപ്പാക്കുമെന്ന് വിശദമാക്കാമോ?
5218.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര കോളേജുകളാണ് റൂസാ 3
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പട്ടാമ്പി
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
കോളേജുകളാണ് റൂസാ 3 പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
5219.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ ഗുണനിലവാരം ഗണ്യമായി
ഉയർത്തുന്ന ശാക്തീകരണ
കർമ്മപദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ?
5220.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ കാട്ടിലങ്ങാടി
സയ്യിദ് മുഹമ്മദലി ശിഹാബ്
തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്സ്
ആന്റ് സയന്‍സ് വിമെൻസ്
കോളേജില്‍ 29.02.2016-ലെ
സ.ഉ.(എം.എസ്.) 60/2016 എച്ച് -
എഡ്യൂക്കേഷൻ നമ്പർ ഉത്തരവ്
പ്രകാരം 2016-17-ല്‍ എത്ര
അനധ്യാപക തസ്തികകളാണ്
അനുവദിക്കേണ്ടിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജില്‍ 2016-ൽ അനധ്യാപക
സ്റ്റാഫ് പാറ്റേണ്‍
പുതുക്കിയതിന്റെ
അടിസ്ഥാനത്തിലുള്ള തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
കോളേജില്‍ 2016-ൽ അനധ്യാപക
സ്റ്റാഫ് പാറ്റേണ്‍
പുതുക്കിയതിന്റെ
അടിസ്ഥാനത്തിലുള്ള തസ്തികകള്‍
എപ്പോള്‍ അനുവദിക്കുമെന്ന്
അറിയിക്കുമോ?
5221.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എയ്ഡഡ്
കോളേജുകളിൽ നോൺ ടീച്ചിംഗ്
സ്റ്റാഫ് മരണപ്പെട്ടാൽ അവരുടെ
ആശ്രിതർക്ക് നിയമനം നൽകാറുണ്ടോ;
എങ്കിൽ എത്ര കാലയളവിനുള്ളിൽ
നിയമനം നടത്തുമെന്ന്
അറിയിക്കാമോ?
5222.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
സർവ്വകലാശാലയുടെ
മലയാളവിഭാഗത്തിൽ ഒഴിവുള്ള
അസോസിയേറ്റ് പ്രൊഫസർ
തസ്തികയിലേക്ക് അപേക്ഷ
ക്ഷണിച്ച് ഇന്റര്‍വ്യൂ
നടത്തിയിരുന്നുവോ;
(
ബി )
അപേക്ഷ
എന്നാണ്
സ്വീകരിച്ചിരുന്നതെന്നും
ഇന്റര്‍വ്യൂ എന്നാണ്
നടത്തിയതെന്നും വ്യക്തമാക്കുമോ;
(
സി )
റാങ്ക്
പട്ടിക പ്രസിദ്ധീകരിച്ചുവോ;
പ്രസ്തുത തസ്തികയിൽ നിയമനം
നടത്തിയോ; ആർക്കാണ് നിയമനം
നൽകിയതെന്നറിയിക്കുമോ;
(
ഡി )
നിയമനം
നൽകിയിട്ടില്ലെങ്കിൽ,
ഇന്റര്‍വ്യൂ നടത്തിയിട്ടും
നിയമനം നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ?
5223.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള,
കാലിക്കറ്റ്, മഹാത്മാഗാന്ധി,
കണ്ണൂർ, സംസ്കൃത, കൊച്ചി
സർവ്വകലാശാലകളിലെ അസിസ്റ്റന്റ്
പ്രൊഫസ്സർ നിയമനത്തിന്
അപേക്ഷകരെ കൂടിക്കാഴ്ചയ്‍ക്ക്
ക്ഷണിക്കുന്നതിനുള്ള
ഹ്രസ്വപട്ടിക
തയ്യാറാക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ
വിശദമാക്കാമോ?
5224.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സർവ്വകലാശാലകളില്‍
ബയോടെക്നോളജി അദ്ധ്യാപകരുടെ
എത്ര സ്ഥിരം തസ്തികകൾ ഉണ്ട്
എന്നും എത്ര ഗസ്റ്റ് അദ്ധ്യാപകർ
നിലവിൽ ജോലി ചെയ്യുന്നുണ്ട്
എന്നും സർവ്വകലാശാല തിരിച്ചു
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പഠന വിഭാഗങ്ങളിൽ ആവശ്യമായ
അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചു
നിയമനം നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്തെ
വിവിധ സർവ്വകലാശാലകൾക്ക് കീഴിൽ
ബയോടെക്നോളജി കോഴ്സ് നിലവിലുള്ള
കോളേജുകളുടെ വിശദാംശങ്ങൾ
എയ്ഡഡ്, അൺ എയ്ഡഡ് എന്നിങ്ങനെ
തരംതിരിച്ചു ലഭ്യമാക്കുമോ?
5225.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ആര്‍ട്സ്&സയന്‍സ്
കോളേജുകളില്‍ എത്ര
പ്രിന്‍സിപ്പല്‍ തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജുകളില്‍
പ്രിന്‍സിപ്പല്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5226.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സർവ്വകലാശാലയിലെ ലൈഫ് സയൻസ്
വിഭാഗത്തിലെ അധ്യാപകൻ ഡോ:
രാധാകൃഷ്ണപിള്ളയെ സർവീസിൽ
നിന്നും പിരിച്ചുവിട്ടുവോ;
എങ്കിൽ പിരിച്ചുവിടാനുള്ള കാരണം
എന്താണ് എന്ന് അറിയിക്കാമോ;
(
ബി )
അദ്ദേഹത്തിന്
മൊത്തം എത്ര വർഷത്തെ സർവ്വീസ്
ഉണ്ട് എന്ന് അറിയിക്കാമോ;
(
സി )
യഥാർത്ഥത്തിൽ
അദ്ദേഹം എപ്പോഴാണ് സർവ്വീസില്‍
നിന്നും വിരമിക്കേണ്ടത്;
(
ഡി )
ഇദ്ദേഹത്തെ
സർവ്വീസിൽ നിന്നും പിരിച്ചു
വിടാനുള്ള സിൻഡിക്കേറ്റ്
തീരുമാനം ഐക്യകണ്ഠേന
ആയിരുന്നുവോ; വ്യക്തമാക്കുമോ?
5227.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ
സിന്തറ്റിക് ട്രാക്ക്
പുതുക്കിപ്പണിയുന്നതിന് തുക
അനുവദിച്ചിരുന്നോ; എങ്കിൽ എത്ര
തുകയെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ട്രാക്കിന്റെ നിർമ്മാണം എന്ന്
ആരംഭിയ്ക്കാനാകുമെന്നും
എന്നത്തേക്ക്
പൂർത്തിയാക്കുവാനാകുമെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
എന്നാണ്
തയ്യാറാക്കിയതെന്നറിയിക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിക്കായി അനുവദിച്ച തുക
പര്യാപ്തമല്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അധിക തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
പ്രവൃത്തിയുടെ നിർവ്വഹണത്തിന്
ഏത് ഏജൻസിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
5228.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ പള്ളിപ്പുറം
ഐ.എച്ച്.ആര്‍.ഡി കോളേജില്‍
ഏതെല്ലാം കോഴ്സുകള്‍ ഉണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജില്‍ ദൂരെനിന്ന്
പഠിക്കുന്ന കുട്ടികള്‍ക്ക്
ഹോസ്റ്റല്‍ സൗകര്യം
നിലവിലുണ്ടോ;
(
സി )
കുട്ടികള്‍ക്ക്
ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍
ലഭ്യമാണോ;
(
ഡി )
പ്രസ്തുത
കോളേജില്‍ ചുറ്റുമതില്‍
ഇല്ലാത്തത് സാമൂഹ്യവിരുദ്ധശല്യം
വര്‍ദ്ധിപ്പിക്കുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
5229.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ ഗവ. കാേളേജ്
അനുവദിക്കന്നകാര്യം
പരിഗണിക്കുമാേയെന്ന്
വ്യക്തമാക്കുമാേ?
5230.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
താനൂരില്‍
2013-ല്‍ പ്രവർത്തനം ആരംഭിച്ച
സി.എച്ച്. മുഹമ്മദ് കാേയ ഗവ.
ആര്‍ട്സ് ആന്റ് സയന്‍സ് കാേളേജ്
നിലവിലും താല്‍ക്കാലിക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(
ബി )
പ്രസ്തുത
കാേളേജിന് സ്വന്തമായി
കെട്ടിടങ്ങളും, മറ്റ്
സൗകര്യങ്ങളും ഒരുക്കുന്നതിനായി
ഉന്നതവിദ്യാഭ്യാസ വകുപ്പിന്
സ്ഥലം ലഭ്യമായിട്ടുണ്ടാേ;
വിശദാംശം ലഭ്യമാക്കുമാേ;
(
സി )
പ്രസ്തുത
കാേളേജിന് സ്വന്തമായി
കെട്ടിടങ്ങളും, മറ്റു
സൗകര്യങ്ങളും ഒരുക്കുന്നതിന്
നടപടി സ്വീകരിക്കുമാേ എന്ന്
അറിയിക്കാമോ?
5231.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിൻകര
കുളത്തൂർ ഗവൺമെന്റ് കോളേജിൽ
2022-23 വർഷത്തിൽ പുതിയ കോഴ്സ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
കുളത്തൂർ
ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സ്
ആരംഭിക്കുന്നതിന് കേരള
യൂണിവേഴ്സിറ്റിയിൽ നിന്നും
അംഗീകാരം ലഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സമൂണ്ടോയെന്ന്
വിശദമാക്കാമോ?
5232.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൊകേരി
കോളേജിലെ വിമെന്‍ അമിനിറ്റി
സെന്റര്‍, ലൈബ്രറി ബ്ലോക്ക്,
ലേഡീസ് ഹോസ്റ്റല്‍, ഇന്റേണല്‍
റോഡ് എന്നീ നിർമ്മാണ
പ്രവൃത്തികള്‍
ഏറ്റെടുത്തിരിക്കുന്ന
ഏജന്‍സികളുടെ പേരുവിവരം
ലഭ്യമാക്കുമോ; പ്രസ്തുത
പ്രവൃത്തികളുടെ കരാര്‍ തീയതി,
നിര്‍മ്മാണ കാലയളവ് എന്നിവ
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ അടങ്കല്‍ തുക
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന് നിലവില്‍
എന്തെങ്കിലും തടസ്സങ്ങള്‍
ഉണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ; പ്രസ്തുത
പ്രവൃത്തികൾ എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
5233.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ശ്രീകൃഷ്ണപുരം ഗവ.
എഞ്ചിനീയറിംഗ് കാേളേജില്‍ പുതിയ
എം.ടെക്. കാേഴ്സായ
ഇന്റെര്‍നെറ്റ് ഓഫ് തിങ്ങ്സ്
എന്ന കാേഴ്സിന് അനുമതി
ലഭിച്ചിട്ടുണ്ടാേ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട ഫയല്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
5234.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
കൃഷ്ണമേനോന്‍ സ്മാരക വനിതാ
കോളേജ് ഓഡിറ്റോറിയം
നവീകരണവുമായി ബന്ധപ്പെട്ട
പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ ചെയ്ത്
തീര്‍ക്കാനുണ്ട്
എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങള്‍
ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5235.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വി.റ്റി.
ഭട്ടതിരിപ്പാട്, ഇ.എം.എസ്
നമ്പൂതിരിപ്പാട്, ചെറുകാട്,
ഇ.പി. ഗോപാലന്‍, പുന്നശ്ശേരി
നമ്പി തുടങ്ങിയ നിരവധി
സാംസ്ക്കാരിക നായകന്‍മാരുടെ
പ്രവര്‍ത്തന മേഖലയായിരുന്ന
പട്ടാമ്പിയിൽ, പ്രസ്തുത മഹത്
വ്യക്തികളുടെ സ്മരണയ്ക്കായി
അവരുടെ കൈയ്യെഴുത്ത് കൃതികള്‍
ഉള്‍പ്പെടുത്തി, പട്ടാമ്പി
എസ്.എൻ.ജി.എസ്. കോളേജില്‍ ഒരു
റഫറന്‍സ് ലൈബ്രറി
ആരംഭിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
5236.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്തുപറമ്പിൽ
വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന
ഐ.എച്ച്.ആര്‍.ഡി. കോളേജിനായി,
കൂത്തുപറമ്പ് നിയോജക
മണ്ഡലത്തിലെ മുൻ
എം.എൽ.എ.മാരുടെയും നിലവിലെ
എം.എൽ.എ.യുടെയും ഫണ്ട്
ഉപയോഗിച്ച്, കൂത്തുപറമ്പ്
വലിയവെളിച്ചത്ത് സ്വന്തം
കെട്ടിടം നിർമ്മിച്ചുവെങ്കിലും,
കോളേജിന്റെ പ്രവർത്തനം
അവിടേക്ക് മാറ്റാനുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കുമോ; പ്രസ്തുത
കോളേജിന്റെ പ്രവർത്തനം സ്വന്തം
കെട്ടിടത്തിലേക്ക്
മാറ്റുന്നതിനായി സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കെട്ടിടം സാമൂഹ്യവിരുദ്ധർ
കയ്യേറുന്നത്
ഒഴിവാക്കുന്നതിനായി ചുറ്റുമതിൽ
നിർമ്മിക്കുന്ന കാര്യം
പരിശോധിക്കുമോ; എങ്കിൽ അതിനായി
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
5237.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിനാനൂർ-കരിന്തളം
ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ
നിലവിലുള്ള കോഴ്സുകൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
5238.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തില്‍ പ്രഖ്യാപിച്ച റൂസ
മോഡല്‍ ഡിഗ്രി കോളേജ്
ആരംഭിക്കുന്നതിന് നിലവിലുള്ള
തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
തടസ്സങ്ങള്‍
പരിഹരിക്കാന്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
കോളേജ്
ആരംഭിക്കുന്നതിന് സംസ്ഥാന
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും
ഇനി എന്തെങ്കിലും നടപടി
സ്വീകരിക്കേണ്ടതുണ്ടോ എന്ന്
വ്യക്തമാക്കാമോ?
5239.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകളിലെ അനദ്ധ്യാപക
തസ്തികകളിലെ അപ്രൂവലുകൾ,
പ്രൊമോഷനുകൾ എന്നിവയിൽ കാലതാമസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തസ്തികകളിലെ അപ്രൂവൽ, പ്രൊമോഷൻ
എന്നിവ സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
സി )
2010
മുതൽ നാളിതുവരെ എയ്ഡഡ്
കോളേജുകളിലെ അനദ്ധ്യാപക
തസ്തികകളിലെ അപ്രൂവലുകളും
പ്രൊമോഷനുകളും പട്ടിക തിരിച്ച്
ലഭ്യമാക്കാമോ?
5240.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര എയ്ഡഡ് കോളേജുകൾ ഉണ്ടെന്ന്
ജില്ല തിരിച്ച് അറിയിക്കാമോ;
(
ബി )
പ്രസ്തുത
കോളേജുകളുടെ പേരും ഇവിടെ
പഠിപ്പിക്കുന്ന കോഴ്സുകളും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കോളേജുകളിൽ എത്ര അനദ്ധ്യാപക
തസ്തികകൾ ഉണ്ടെന്നും ഇതിൽ
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ
എത്രയെന്നും വ്യക്തമാക്കാമോ;
(
ഡി )
അനദ്ധ്യാപക
തസ്തികകളിലെ അപ്രൂവലുകളും
പ്രൊമോഷനുകളും വൈകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ ദ്രുതഗതിയിലാക്കാൻ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ഇ )
2010
മുതൽ നാളിതുവരെ എയ്ഡഡ്
കോളേജുകളിലെ അനദ്ധ്യാപക
തസ്തികകളിലെ അപ്രൂവലുകളും
പ്രൊമോഷനുകളും കോളേജ് തിരിച്ച്
വ്യക്തമാക്കാമോ?
5241.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യു.ജി.സി.
യുടെ 2019 ജനുവരി 28 ലെ
(നം.എഫ്.25-1/2018
(പി.എസ്/മിസെ.) സർക്കുലറിൽ
അതിഥി അദ്ധ്യാപകരുടെ വേതനം ഒരു
മണിക്കൂറിന് 1500 എന്ന നിരക്കിൽ
മാസം പരമാവധി അമ്പതിനായിരം
ആക്കിയ ഉത്തരവിന്മേലും ആയത്
എത്രയും വേഗം നടപ്പിലാക്കണമെന്ന
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
ഉത്തരവിന്മേലും
(എച്ച്.ആർ.എം.പി.നമ്പർ.
5637/9/2021/എം.പി.എൻ. തീയതി
10.12.21 & 19.02.2022)
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എയ്ഡഡ്
കോളേജുകളിൽ വർഷങ്ങളായി ഒഴിഞ്ഞു
കിടക്കുന്ന സ്ഥിര അദ്ധ്യാപക
തസ്തികകൾ നികത്തുന്നതിനായി
മാനേജ്മെന്റ് വിജ്ഞാപനം
ഇറക്കാതെ വരികയാണെങ്കിൽ
പ്രസ്തുത തസ്തികകൾ
നികത്തുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
സി )
കോളേജ്
വിദ്യാഭ്യാസ വകുപ്പ് 24/07/2018
ന് ഇറക്കിയ
നമ്പർ.വി.1/103066/2018
കോ.വി.വ ഉത്തരവ് പ്രകാരം
ഖണ്ഡിക 13-ൽ, എയ്ഡഡ് കോളേജുകളിൽ
ഏപ്രിൽ മാസത്തെ ബില്ലിനോടൊപ്പം
എല്ലാ അതിഥി അദ്ധ്യാപകരുടെയും
മാർച്ച് 31 വരെയുളള അക്കാദമിക്
വർഷത്തെ ശമ്പളം
നൽകിയിട്ടുണ്ടെന്ന
സത്യപ്രസ്താവന ഡി.ഡി.ഒ. മാർ
പാലിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂർ
ശ്രീകൃഷ്ണാ കോളേജിൽ ഏതെല്ലാം
കോഴ്സുകളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കോളേജിന് പുതിയ കോഴ്സുകൾ
അനുവദിക്കുന്നതിനായി 2020-ൽ
കോളേജ് അധികൃതരിൽനിന്നും അപേക്ഷ
ലഭിച്ചിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(
സി )
അതിൻപ്രകാരം
പ്രസ്തുത കോളേജിന് പുതിയ കോഴ്സ്
അനുവദിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ ഏത് കോഴ്സാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കോളേജിന് നിലവിൽ എം.എസ്.സി.
സുവോളജി കോഴ്സ്
അനുവദിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കിൽ അതിനുള്ള നടപടി
സ്വീകരിക്കുമോ എന്നും
അറിയിക്കാമോ?
5243.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സ്വാശ്രയ കോളേജ്
അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ
(നിയമനവും സേവനവ്യവസ്ഥകളും)
നിയമത്തിൽ, സംസ്ഥാനത്തെ വിവിധ
സർവ്വകലാശാലയുടെ കീഴിലുളള
സ്വാശ്രയ കോളേജുകളിലെ
അദ്ധ്യാപകരുടെ ഏറ്റവും കുറഞ്ഞ
വേതനം സംബന്ധിച്ച് വ്യക്തത
നൽകിയിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതുമൂലമുള്ള ചൂഷണങ്ങൾ
ഒഴിവാക്കുന്നതിന് പ്രസ്തുത
നിയമത്തിലെ ന്യൂനത
പരിഹരിക്കുവാൻ നടപടി
സ്വീകരിക്കാമോ;
(
ബി )
പ്രസ്തുത
നിയമത്തിലെ ചട്ടം 7(2)
അനുസരിച്ച് എത്ര സ്വാശ്രയ
കോളേജ് മാനേജുമെന്റുകളാണ്
അദ്ധ്യാപക –അനദ്ധ്യാപക ലിസ്റ്റ്
വിവിധ സർവ്വകലാശാലകളിൽ
രജിസ്ട്രേഷനായി
നൽകിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഇങ്ങനെ രേഖകൾ
സമർപ്പിക്കാത്ത എത്ര സ്വാശ്രയ
കോളേജ് മാനേജുമെന്റുകൾ
ഉണ്ടെന്ന് അറിയിക്കാമോ; രേഖകൾ
സമർപ്പിക്കാത്തവർക്കെതിരെ എന്ത്
നടപടിയാണ് സർവ്വകലാശാലകൾ
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നിയമത്തിലെ ചട്ടം 4(4), 4(5)
പ്രകാരമുള്ള പ്രോവിഡന്റ് ഫണ്ട്
അംഗത്വവും ഇൻഷ്വറൻസ് പരിരക്ഷയും
വിവിധ സ്വാശ്രയ കോളേജുകളിലെ
അദ്ധ്യാപക-അനദ്ധ്യാപകർക്ക്
നൽകിട്ടുണ്ടോയെന്ന്
സർവ്വകലാശാലകളോ തൊഴിൽ വകുപ്പോ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സ്വാശ്രയ
കോളേജുകളിലെ അദ്ധ്യാപന
പ്രവൃത്തിപരിചയം സംസ്ഥാനത്തെ
സർക്കാർ-എയ്ഡഡ് കോളേജുകളിലെ
അദ്ധ്യാപക നിയമനങ്ങളിൽ
പരിഗണിക്കുന്നതിന് നടപടികൾ
സ്വീകരിക്കാമോ;
(
ഇ )
സംസ്ഥാനത്ത്
സ്വാശ്രയ കോളേജ് മേഖലയിൽ ജോലി
ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപക
ജീവനക്കാരുടെ എണ്ണം
സർക്കാരിന്റെയോ
സർവ്വകലാശാലകളുടെയോ പക്കൽ
ഉണ്ടോ എന്നറിയിക്കാമോ?
5244.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാഷണൽ
ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ്
ഫ്രെയിം വർക്കിന്റെ റാങ്ക്
പട്ടികയില്‍ ഏറ്റവും മുകളിലുള്ള
ഇന്ത്യയിലെ നൂറ് കോളേജുകളിൽ
കേരളത്തിലെ എത്ര
കോളേജുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജുകളുടെ പേരുവിവരം ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഓരോ
കോളേജിലും ഉള്ള കുട്ടികളുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
കോളേജുകളിൽ സ്ഥിരം
പ്രിൻസിപ്പൽമാരില്ലാത്ത
കോളേജുകൾ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
കോളേജിന്റെ പേര്
വ്യക്തമാക്കാമോ;
(
ഇ )
ഉയർന്ന
നിലവാരത്തിലെത്തിയിട്ടും ഈ
കോളേജുകളിൽ സ്ഥിരം
പ്രിൻസിപ്പൽമാരെ നിയമിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
ഏതെല്ലാം
കോഴ്സുകൾ ഉണ്ടെന്ന് കോളേജ്
തിരിച്ചു വ്യക്തമാക്കാമോ;
കൂടുതൽ അക്കാദമിക് കോഴ്സ് ഈ
കോളേജുകളിൽ അനുവദിക്കുമോ;
എങ്കിൽ ഏതെല്ലാം
കോഴ്സുകളാണെന്ന്
വ്യക്തമാക്കാമോ?
5245.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ നിലവില്‍ സർക്കാർ,
എയ്ഡഡ്, അറബിക് കോളേജുകൾ
എന്നിവിടങ്ങളിലെ ഡിഗ്രി
സീറ്റുകൾ എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയിലെ പ്ലസ് ടു പരീക്ഷ
പാസായ എല്ലാ വിദ്യാർത്ഥികൾക്കും
തുടർ പഠനത്തിന് അവസരമൊരുക്കാൻ
സീറ്റുകളും കോഴ്സസുകളും
വർദ്ധിപ്പിക്കുവാൻ നടപടി
സ്വീകരിക്കുേമോ;
(
സി )
മലപ്പുറം
ജില്ലയിലെ എല്ലാ സർക്കാർ,
എയ്ഡഡ്, അറബിക് കോളേജുകളിലും
പുതിയ സീറ്റുകളും കോഴ്സുകളും
അനുവദിക്കുമോ;
വ്യക്തമാക്കുമോ?
5246.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബയോ
360 പാർക്ക്
പ്രവർത്തനമാരംഭിക്കുമ്പോൾ
സംസ്ഥാനത്ത് ബയോടെക്നോളജി
മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ
സൃഷ്ടിക്കപ്പെടുമെന്ന്
വിലയിരുത്തുന്നുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
അതിവിപുലമായ
തൊഴിൽ സാധ്യതകൾ ഉള്ള ഈ മേഖലയിലെ
കോഴ്സുകൾ സംസ്ഥാനത്തെ
സർവ്വകലാശാലകൾക്ക് കീഴിലുള്ള
കോളേജുകളിൽ വളരെ കുറവാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ബയോടെക്നോളജി മേഖലയുടെ ഭാവി
സാധ്യതകൾ പൂർണമായും
പ്രയോജനപ്പെടുത്തുന്നതിന്
സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക്
കീഴിൽ കൂടുതൽ ബയോ ടെക്നോളജി
കോഴ്സുകൾ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
5247.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സർവ്വകലാശാലയുടെ വിമൻസ്
സ്റ്റഡീസ് വകുപ്പിൽ
അസിസ്റ്റന്റ് പ്രൊഫസറായി
താൽക്കാലിക അടിസ്ഥാനത്തിൽ ജോലി
ചെയ്തുവരുന്ന വ്യക്തിക്ക്
2009-ലെ എം.എ. പരീക്ഷയിൽ ലഭിച്ച
മാർക്കിൽ വർഷങ്ങൾക്ക് ശേഷം
വർദ്ധനവ് വരുത്തി നൽകിയോ;
എങ്കിൽ അപ്രകാരം നല്കാൻ കാരണം
എന്താണെന്ന് അറിയിക്കാമോ;
(
ബി )
യൂണിവേഴ്സിറ്റി
വിദ്യാർത്ഥിയുടെ ഹാജരിന്റെ
അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ
മാർക്കിൽ വ്യത്യാസം വരുത്താൻ
യൂണിവേഴ്സിറ്റി റെഗുലേഷനിൽ
വ്യവസ്ഥ ഉണ്ടോ;
(
സി )
പ്രസ്തുത
വ്യക്തിക്ക് പരീക്ഷ
എഴുതുന്നതിന് മതിയായ ഹാജർ
ഇല്ലാത്തതുകൊണ്ട് മിനിമം ഹാജരിൽ
പ്രത്യേക ഇളവ്
അനുവദിച്ചിരുന്നോ; മുഴുവൻ
ഹാജരുള്ളവർക്ക് മാത്രം നൽകുന്ന
മാർക്ക്,അറ്റൻഡൻസ് ഇളവ് ലഭിച്ച
വിദ്യാർത്ഥിക്ക് വർദ്ധിപ്പിച്ചു
നൽകാനുള്ള കാരണം
വ്യക്തമാക്കാമോ; ആരാണ് മാർക്ക്
കൂട്ടി നൽകിയതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
അസിസ്റ്റന്റ്
പ്രൊഫസറായി നിയമിച്ചിട്ടുള്ള
ടിയാൾ ഒരു രാഷ്ട്രീയ കക്ഷിയുടെ
ബ്രാഞ്ച് സെക്രട്ടറിയായി
പ്രവർത്തിക്കുന്നത് സർവ്വകലാശാല
ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത്
സർവ്വീസ് ചട്ട പ്രകാരം
നിയമവിധേയമാണോ; അന്വേഷിച്ച്
നടപടി കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
5248.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലടി
സംസ്കൃത സർവ്വകലാശാലയിൽ ബി.എ.
ഡിഗ്രി പരീക്ഷ പാസ്സാകാത്ത
വിദ്യാർഥികൾക്ക് എം.എ. കോഴ്സിന്
പ്രവേശനം നൽകിയോ എന്ന്
അറിയിക്കാമോ; എങ്കില്‍ എത്ര
പേർക്ക് പ്രവേശനം നൽകി എന്ന്
വ്യക്തമാക്കുമോ;
(
ബി )
അത്തരത്തിൽ
പ്രവേശനം നേടിയവർ എം.എ.
ക്ലാസ്സുകളിൽ തുടരുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
സി )
ഇവർക്ക്
പ്രവേശനം നൽകിയതിന് ഉത്തരവാദികൾ
ആരാണ്; അവർക്കെതിരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഇത്തരം
ക്രമക്കേടുകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
5249.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
നിയന്ത്രണത്തിലുളള ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളായ
കേപ്പ്, ഐ.എച്ച്.ആർ.ഡി.,
എൽ.ബി.എസ്., കണ്ടിന്യുയിങ്
എഡ്യൂക്കേഷൻ എന്നിവ നിലവില്‍
പ്രതിസന്ധികള്‍ നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളെ സംയോജിപ്പിച്ച്
സര്‍ക്കാരിന് കീഴിലെ ഒറ്റ
സംവിധാനമാക്കുന്നതിനുളള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ?
5250.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാര്‍ച്ച്
31-ന് കരാർ അവസാനിച്ച പുനലൂര്‍
മണ്ഡലത്തിലെ ഉള്‍പ്പെടെയുള്ള
സംസ്ഥാനത്തെ സ്കൂൾ
കൗൺസിലേഴ്സിന്റെ കരാർ ഏപ്രിൽ
2-ന് പുതുക്കുന്നതിന് സാമൂഹിക
നീതി വകുപ്പ് ഡയറക്ടറേറ്റിൽ
നിന്നും ഉത്തരവ്
ഇറങ്ങിയിരുന്നുവെങ്കിലും
നാളിതുവരെ കരാർ തീയതി പുതുക്കി
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൃത്യമായി
കരാർ പുതുക്കി നൽകുന്നില്ല
എന്നതിനാല്‍ തന്നെ കൗൺസിലേഴ്സ്
എല്ലാവരും ഇപ്പോൾ ദിവസ
വേതനത്തിലാണ് ജോലി ചെയ്യുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കരാറിലൂടെ
ഇരുപത്തി നാലായിരം രൂപ വേതനം
ലഭിച്ചിരുന്നിടത്ത് ഇപ്പോൾ
ദിവസവേതനത്തില്‍
തുടരുന്നവര്‍ക്ക് തുച്ഛമായ
വേതനം മാത്രമാണ് കിട്ടുന്നത്
എന്നതിനാല്‍ സമയബന്ധിതമായി കരാർ
പുതുക്കി നൽകേണ്ടതിനുള്ള
നടപടികൾ കൈക്കൊള്ളുമോ;
വിശദമാക്കാമോ?
5251.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം അന്താരാഷ്ട്ര
നിലവാരത്തിലുള്ള അക്കാദമിക്
ജേർണലുകള്‍ പ്രസിദ്ധീകരിക്കുവാൻ
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഗവേഷക
വിദ്യാര്‍ത്ഥികള്‍ക്ക്
ഗുണപരമാകുന്ന രീതിയില്‍ ഇത്തരം
ജേർണലുകള്‍
പ്രസിദ്ധീകരിക്കുന്നതിന്
വകുപ്പ് നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
5252.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
കോളേജുകളുടെ അടിസ്ഥാന സൗകര്യ
വികസനവുമായി ബന്ധപ്പെട്ട്
ഇക്കഴിഞ്ഞ വര്‍ഷം എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കിയത്;
ഏതൊക്കെ കോളേജുകള്‍ക്ക് എത്ര
തുക അനുവദിച്ചിട്ടുണ്ടെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമോ;
ഓരോന്നിന്റെയും നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
ബി )
അമ്പലപ്പുഴ
സര്‍ക്കാര്‍ കോളേജിന്റെ
അടിസ്ഥാന സൗകര്യ വികസനത്തിനായി
സ്ഥലം എം.എൽ.എ. നല്‍കിയ
കത്തിന്മേൽ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
യു.ജി.സി.
നിയമം അനുസരിച്ച്
കോളേജുകള്‍ക്ക് കുറഞ്ഞത് എത്ര
സ്ഥലമാണ് വേണ്ടതെന്ന്
അറിയിക്കാമോ; പ്രസ്തുത
കോളേജില്‍ യു.ജി.സി. നിയമം
അനുശാസിക്കുന്ന വിധം സ്ഥല ലഭ്യത
ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
5253.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 ജൂൺ ഒന്നു മുതൽ 2022 മെയ്
31 വരെ സർക്കാർ, എയ്ഡഡ് എന്നീ
മേഖലകളിൽ ആരംഭിച്ച ആർട്സ് ആൻറ്
സയൻസ് കോളേജുകളുടെ എണ്ണം, പേര്,
വിലാസം, മാനേജിങ് കമ്മിറ്റി
എന്നിവയുടെ വിശദാംശം നൽകാമോ;
(
ബി )
മലപ്പുറം
ജില്ലയിൽ പ്രസ്തുത മേഖലകളിൽ
പ്രവർത്തിക്കുന്ന ആർട്സ് ആൻറ്
സയൻസ് കോളേജുകളുടെ എണ്ണം, പേര്,
സ്ഥിരമായി ഉള്ള സീറ്റുകളുടെ
എണ്ണം എന്നിവ അറിയിക്കാമോ?
5254.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്ദമംഗലത്ത്
അസാപ്പ് ട്രെയിനിംഗ് സെന്റര്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;പുതുക്കിപ്പണിയുന്നതിന്
തുക അനുവദിച്ചിരുന്നോ; എങ്കിൽ
എത്ര തുകയെന്ന് വ്യക്തമാക്കുമോ;
(
ബി )
പൊതു
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള ഒന്നര ഏക്കര്‍ സ്ഥലം
ഇതിന് അനുയോജ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ട്രെയിനിംഗ് സെന്റര്‍
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
5255.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാർ
ദേശീയ വിദ്യാഭ്യാസ നയം
നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ
കേരള സാങ്കേതിക
സര്‍വ്വകലാശാലയുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്റെ സാംഗത്യം
എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ;
(
ബി )
സ്വകാര്യ
സാങ്കേതിക കോളേജുകളിൽ നിന്ന് വൻ
അഫിലിയേഷൻ ഫീസും മറ്റു ഫീസുകളും
കേരള സാങ്കേതിക സര്‍വ്വകലാശാല
വാങ്ങുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച്
പുനരാലോചന നടത്തുവാൻ നടപടി
സ്വീകരിക്കുമോ;
(
സി )
2001-ൽ
ആരംഭിച്ച സ്വാശ്രയ സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
കേരള സാങ്കേതിക സര്‍വ്വകലാശാല
നാളിതുവരെ അഫിലിയേഷൻ
നൽകിയിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇതുമൂലം
ഈ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട
യു.ജി.സി 12 (ബി) സ്റ്റാറ്റസ്
ലഭിക്കുന്നില്ല എന്നതിനാൽ
സംസ്ഥാനത്തിന് ലഭിക്കേണ്ട റൂസ
ഫണ്ട് പോലുള്ള സാമ്പത്തിക സഹായം
നഷ്ടപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
സംസ്ഥാനത്തെ
എണ്‍പത്തിരണ്ട് സ്ഥാപനങ്ങൾക്ക്
മാത്രം യു.ജി.സി. അംഗീകാരം
ഉള്ളൂ എന്നതിനാൽ ലഭിക്കേണ്ട
സാമ്പത്തിക സഹായം
നഷ്ടപ്പെടുന്നത് തടയാൻ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും ഇനി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(
എഫ് )
സ്ഥിരമായി
അഫിലിയേഷൻ ലഭ്യമാക്കുവാൻ മൂന്നു
പ്രോഗ്രാമുകൾക്ക് നാഷണൽ ബോഡ്
ഓഫ് അക്രെഡിറ്റേഷൻ അംഗീകാരം
അല്ലെങ്കിൽ നാഷണൽ
അസ്സെസ്സ്മെന്റ് ആൻറ്
അക്രെഡിറ്റേഷൻ കൗൺസിൽ എ ഗ്രേഡ്
ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളെ
പരിഗണിക്കുവാൻ നടപടി
സ്വീകരിക്കുമോ?
5256.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂർ
വനിതാ പോളിടെക്നിക് കോളേജില്‍
ന്യൂജനറേഷൻ കോഴ്സുകൾ അനുവദിച്ച്
മികവിന്റെ കേന്ദ്രം ആക്കാൻ
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5257.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ പോളിടെക്നിക്കുകളിൽ
01.03.2019-ന് ശേഷം
പ്രിൻസിപ്പാൾ, എച്ച്.ഒ.ഡി.
പ്രൊമോഷനുകൾ നടക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രൊമോഷനുകൾ നൽകുവാൻ
കഴിയാത്തത്തിനുള്ള കാരണം
സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കോതമംഗലം
നിയോജക മണ്ഡലത്തിലെ ഏക സർക്കാർ
പോളിടെക്നിക്ക് ആയ ചേലാട്
ഗവൺമെന്റ് പോളിടെക്നിക്കിൽ
വർഷങ്ങളായി പ്രിൻസിപ്പാൾ,
എച്ച്.ഒ.ഡി. പ്രൊമോഷനുകൾ
നടക്കുന്നില്ലെന്നും, അവിടെ
വർഷങ്ങളായി
പ്രിൻസിപ്പാൾ-ഇൻ-ചാർജ്ജ് ആണ്
ഉള്ളതെന്നുമുള്ള വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
2023-ൽ
എല്ലാ പോളിടെക്നിക്കുകളും
എൻ.ബി.എ അക്രഡിറ്റേഷൻ നേടണം
എന്ന നിർദ്ദേശം നിലനിൽക്കെ
പ്രിൻസിപ്പൽ, എച്ച്.ഒ.ഡി
തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന
ചേലാട് പോളിടെക്നിക്ക്
ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്
അക്രഡിറ്റേഷൻ നേടുന്ന
കാര്യത്തിൽ പ്രയാസം നേരിടുമെന്ന
വസ്തുത സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(
ഇ )
പ്രിൻസിപ്പൽ,
എച്ച്.ഒ.ഡി. പ്രൊമോഷനുകൾ
നടക്കാത്തത് മൂലം 7-ാം
ശമ്പളപരിഷ്കരണ കമ്മീഷന്റെ
ശമ്പളപരിഷ്കരണ ആനുകൂല്യം
പ്രസ്തുത കോളേജിലെ
അദ്ധ്യാപകർക്ക് ലഭ്യമാകാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
എഫ് )
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്റെ 10.06.2022-ലെ
291/2022 നമ്പർ സർക്കാർ ഉത്തരവ്
പ്രകാരം, ആറാം ശമ്പള കമ്മീഷൻ
വ്യവസ്ഥകൾ 3 വർഷത്തേക്ക് കൂടി
തുടരുവാൻ അനുവാദം
നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
(
ജി )
സാങ്കേതിക
തടസ്സങ്ങൾ പരിഹരിച്ച്, ചേലാട്
ഗവൺമെന്റ് പോളിടെക്നിക്ക്
ഉൾപ്പെടെയുള്ള സർക്കാർ
പോളിടെക്നിക്കുകളിൽ
അടിയന്തരമായി പ്രിൻസിപ്പാൾ,
എച്ച്.ഒ.ഡി. പ്രൊമോഷനുകൾ
നടത്തുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
5258.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിൻകര
പെരുമ്പഴുതൂർ പൊളിടെക്നിക്ക്
കോളേജിൽ പുതിയ മന്ദിരം
നിർമ്മിക്കുന്നതിന് എത്രകോടി
രൂപയുടെ ഭരണാനുമതിയാണ്
നൽകിയതെന്ന് വിശദമാക്കാമോ;
(
ബി )
എത്ര
കോടിയുടെ ഡി.പി.ആര്‍. ആണ്
പൊതുമരാമത്ത് ബിൽഡിംഗ്സ്
വിഭാഗം നൽകിയതെന്ന്
വിശദമാക്കാമോ;
(
സി )
ഡി.പി.ആര്‍.
പ്രകാരമുള്ള മുഴുവൻ തുകയും
അനുവദിക്കുന്നതിന് എന്തെങ്കിലും
തരത്തിലുള്ള തടസ്സം ഉണ്ടോ എന്ന്
വ്യക്തമാക്കാമോ?
5259.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
ഗവ. പോളിടെക്നിക് കോളേജിന്
സ്വന്തമായുള്ള ഭൂമിയുടെയും
അതില്‍ നിലവിൽ ഉപയോഗിച്ചുവരുന്ന
ഭൂമിയുടെയും ഉപയോഗിക്കാതെ
അവശേഷിക്കുന്ന ഭൂമിയുടെയും അളവ്
വ്യക്തമാക്കുമോ; വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
കോളേജില്‍ നിലവില്‍
നടന്നുവരുന്നതോ നടപ്പിലാക്കുവാൻ
തീരുമാനിച്ചിട്ടുള്ളതോ ആയ
നിർമ്മാണ പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; അതിൽ
അടിയന്തരപ്രാധാന്യത്തോടെ
നടപ്പിലാക്കുവാൻ അവശേഷിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നാണ് വകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
5260.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ പുതിയ പോളിടെക്നിക്
ആരംഭിക്കുന്നതിനുള്ള നടപടികളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
(
ബി )
നടപ്പ്
അധ്യായന വർഷം പ്രസ്തുത
പോളിടെക്നിക് ആരംഭിക്കുവാൻ
കഴിയുമോയെന്ന് വിശദമാക്കുമോ?
5261.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
ഗവ. പോളിടെക്നിക് കോളേജിൽ
ആറുമാസത്തിൽ അധികമായി
പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞ്
കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത ഒഴിവ് നികത്തുന്നതിന്
അടിയന്തര നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കുമോ?
5262.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടകര
മോഡൽ പോളിടെക്നിക് കോളേജിൽ
നിലവിൽ ഏതൊക്കെ കോഴ്സുകളാണ്
ഉള്ളതെന്നും അതിൽ അഖിലേന്ത്യാ
സാങ്കേതിക വിദ്യാഭ്യാസ
കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ.)
അംഗീകാരം ലഭിച്ചിട്ടുള്ള
കോഴ്സുകൾ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജിൽ നടത്തുന്ന കോഴ്സുകൾക്ക്
എന്തെല്ലാം ഭൗതികസൗകര്യങ്ങൾ
ഉണ്ടായിരിക്കണമെന്നാണ്
എ.ഐ.സി.ടി.ഇ.
നിഷ്ക്കർഷിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കോളേജിൽ നിലവിൽ എത്ര
ലാബുകളാണുള്ളതെന്നും ലാബുകളിൽ
ഒരുക്കിയിട്ടുള്ള സൗകര്യങ്ങളുടെ
വിശദാംശവും ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
കോളേജിലെ ലാബുകൾ, ക്ലാസ്സുകൾ,
ഓഫീസ് റൂമുകൾ, മറ്റു സ്ഥലങ്ങൾ
എന്നിവിടങ്ങളിൽ നിലവിൽ
പ്രവർത്തനക്ഷമമായ
കമ്പ്യൂട്ടറുകളുടെ എണ്ണം
തരംതിരിച്ച് ലഭ്യമാക്കുമോ;
(
ഇ )
ബോർഡ്
ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ
പ്രസ്തുത കോളേജിൽ നടത്തിയ
പരിശോധനയിൽ കമ്പ്യൂട്ടറുകളുടെ
എണ്ണത്തിലെ കുറവ് സംബന്ധിച്ച്
പരാമർശം നടത്തിയിരുന്നോ; എങ്കിൽ
പരിശോധനാ റിപ്പോർട്ടിൽ
വ്യക്തമാക്കിയിരുന്നത്
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
എഫ് )
വടകര
പോളിടെക്നിക്കിനായി സെമിനാർ ഹാൾ
നിർമ്മിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
5263.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ
അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ്
ട്രെയിനിങ്ങിൽ പെൻഷൻ പ്രായം 60
ആയി വർദ്ധിപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പെൻഷൻ
പ്രായം 60 ആക്കി മേയ് 31-ന്
സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ; ഇതിന്റെ
വിശദാംശങ്ങൾ നൽകാമോ;
(
സി )
പെൻഷൻ
പ്രായം 60 ആക്കി ഉയർത്താനുണ്ടായ
കാരണം വിശദമാക്കാമോ?
5264.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി-ആപ്റ്റിന്റെ
നവീകരണത്തിന് വേണ്ടി എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിവിധ
ഉപ കേന്ദ്രങ്ങളെ
നവീകരിക്കുന്നതിനും കോഴിക്കോട്,
കൊച്ചി ഉപകേന്ദ്രങ്ങളെ മേഖല
ഓഫീസുകളായി ഉയർത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(
സി )
സി-ആപ്റ്റിൽ
2019-ൽ ഭരണാനുമതി ലഭിച്ച 20
കോടി രൂപക്കുള്ള ലോട്ടറി അച്ചടി
മെഷീൻ വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ഡി )
ജീവനക്കാരുടെ
സ്റ്റാഫ് പാറ്റേൺ, പ്രമോഷൻ
പോളിസി എന്നിവ
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്നും ഇവ
എന്നത്തേക്ക് പൂർത്തീകരിക്കാൻ
കഴിയുമെന്നും വിശദമാക്കുമോ;
(
ഇ )
ഈയിടെ
അനുവദിച്ച ശമ്പള
പരിഷ്കരണത്തിന്റെ ആനുകൂല്യം
തൊഴിലാളികൾക്ക് മുൻകാല
പ്രാബല്യത്തോടെ നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
(
എഫ് )
സി-
ആപ്റ്റിനെ ആധുനിക
വൽക്കരിക്കുന്നതിന് പ്ലാൻ/നോൺ
പ്ലാൻ ഇനത്തിൽ കൂടുതൽ സഹായം
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5265.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള സെന്റർ ഫോർ
അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ്
ട്രെയിനിങ്ങിൽ പെൻഷൻ പ്രായം 60
ആക്കി വർദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിൽ പുതിയ നിയമനങ്ങൾ
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം അറിയിക്കാമോ;
(
സി )
യുവാക്കൾക്ക്
അവസരം നിഷേധിച്ചുകൊണ്ട് പെൻഷൻ
പ്രായം ഉയർത്തുന്നത്
സർക്കാരിന്റെ നയത്തിന്റെ
ഭാഗമാണോ എന്ന് വ്യക്തമാക്കാമോ?
5266.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന് കീഴില്‍
നടത്തുന്ന കെ.ജി.റ്റി.
പരീക്ഷകളും കോഴ്സുകളും
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
കെ.ജി.റ്റി.
പരീക്ഷകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്ഏതെങ്കിലും
സ്ഥാപനത്തില്‍ പോയി പഠിക്കാതെ
സ്വയം പരിശീലനം നടത്തി
പങ്കെടുക്കാന്‍ കഴിയുന്ന
പരീക്ഷകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള കെ.ജി.റ്റി.
പരീക്ഷകള്‍ക്ക് സമാനമായിട്ടുള്ള
ഏതെല്ലാം മദ്രാസ് ഗവണ്മെന്റ്
ടെക്നിക്കൽ (എം.ജി.റ്റി.)
പരീക്ഷകള്‍ക്കും
സര്‍ട്ടിഫിക്കറ്റുകള്‍ക്കുമാണ്
തുല്യതാ സര്‍ട്ടിഫിക്കറ്റ്
നല്‍കി വരുന്നതെന്ന് പറയാമോ?
5267.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ വളയം ഗവണ്‍മെന്റ്
ഐ.ടി.ഐ. യുടെ കെട്ടിട
നിര്‍മ്മാണത്തിന്റെ ടെണ്ടര്‍
നടപടി പൂര്‍ത്തീകരിക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
ടെണ്ടര്‍
നടപടി പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തി അടിയന്തരമായി
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
5268.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
പ്രിയദര്‍ശിനി
പ്ലാനറ്റോറിയത്തിലെ
സ്ഥലപരിമിതിമൂലം
സന്ദര്‍ശകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടോ;വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
പ്ലാനറ്റോറിയത്തിന്റെ
അധീനതയിലുള്ള സ്ഥലത്ത്
ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ
ആസ്ഥാനമന്ദിരം നിര്‍മ്മിക്കുവാൻ
സര്‍ക്കാര്‍ തലത്തില്‍
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
പ്ലാനറ്റോറിയത്തിന്റെ
സുഗമമായ പ്രവര്‍ത്തനത്തിന്
പ്രസ്തുത കെട്ടിടനിര്‍മ്മാണം
തടസ്സം സൃഷ്ടിക്കുമെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് എന്തെങ്കിലും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;എങ്കിൽ
അതിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ഡി )
ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിന്റെ ആസ്ഥാനമന്ദിര
നിര്‍മ്മാണം പ്രിയദര്‍ശിനി
പ്ലാനറ്റോറിയത്തിന്റെ
കോമ്പൗണ്ടില്‍നിന്നും
ഒഴിവാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
5269.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ മണിമലയില്‍
എല്‍.ബി.എസ്. സബ് സെന്റര്‍
അനുവദിക്കുന്ന നടപടികള്‍ നിലവിൽ
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(
ബി )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനകരമാകുന്ന വിധത്തില്‍
സബ് സെന്റര്‍ അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് എല്‍.ബി.എസ്.
അധികൃതര്‍ക്ക് നല്‍കിയ കത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സബ് സെന്റര്‍ ആരംഭിക്കുന്നതിന്
ആവശ്യമായ കെട്ടിടം മണിമല
ഗ്രാമപഞ്ചായത്ത്
വിട്ടുനല്‍കാന്‍
തയ്യാറാണെന്നുള്ള വിവരം
അറിയാമോ;
(
ഡി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലുള്‍പ്പെടെയുള്ള
നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനകരമായ പദ്ധതി പ്രത്യേക
പരിഗണന നല്‍കി സാധ്യമാക്കാന്‍
നടപടി സ്വീകരിക്കാമോ?
5270.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ കുറ്റിപ്പുറം
ടെക്നിക്കല്‍ ഹൈസ്കൂളിന് പുതിയ
കെട്ടിടം നിര്‍മ്മിക്കാന്‍
പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തി മൂന്ന് കോടി
രൂപയുടെ ഭരണാനുമതി
നല്‍കിയതിന്റെ അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(
ബി )
പുതിയ
ഡി.എസ്.ആര്‍. പ്രകാരം പുനര്‍
നിര്‍ണ്ണയിച്ച പ്രവൃത്തിയുടെ
അടങ്കലിന് പുതുക്കിയ ഭരണാനുമതി
അനുവദിക്കുന്നതിനായി
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോയെന്നും
ആയതിന്‍മേല്‍ സ്വീകരിച്ച
നടപടികളും വിശദമാക്കുമോ;
പുതുക്കിയ ഭരണാനുമതി
അടിയന്തരമായി ലഭ്യമാക്കുമോ?
5271.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
യൂണിവേഴ്‍സിറ്റിയുടെ കീഴില്‍
വരുന്ന എത്ര സര്‍ക്കാര്‍
കോളേജുകളില്‍ ഫിസിക്സ്
ബിരുദാനന്തര ബിരുദ കോഴ്സുകള്‍
നിലവിലുണ്ട്;
(
ബി )
പ്രസ്തുത
കോഴ്സുകള്‍ ആവശ്യപ്പെട്ടുകൊണ്ട്
ഈ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള
എത്ര കോളേജുകള്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
(
സി )
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള
കോളേജുകളില്‍ കോഴ്സുകള്‍
ആരംഭിക്കുന്നതിന്റെ സാധ്യതകള്‍
ആരാഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
(
ഡി )
എങ്കില്‍
ഈ വര്‍ഷം കോഴ്സ്
അനുവദിക്കുന്നതിന് മുന്‍ഗണന
നൽകിയിട്ടുള്ളത് ഏതെല്ലാം
കോളേജുകള്‍ക്കാണ്; ലിസ്റ്റ്
ലഭ്യമാക്കാമോ;
(
ഇ )
മുനിസിപ്പാലിറ്റി
ഏരിയയിൽ സ്ഥിതി ചെയ്യുന്ന
കോളേജുകളില്‍ കോഴ്സുകള്‍
അനുവദിക്കുന്നതിന് മുന്‍ഗണന
നല്‍കുമോ?
5272.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സര്‍വ്വകലാശാലയില്‍ നിലവിലുള്ള
ഓഫീസ് സൂപ്രണ്ട് തസ്തികകളുടെ
എണ്ണവും അതിൽ നിലവില്‍
ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ
എണ്ണവും വ്യക്തമാക്കുമോ;
(
ബി )
കേരള
സര്‍വ്വകലാശാലയിലെ ഓഫീസ്
സൂപ്രണ്ട് തസ്തികകളില്‍
ഒഴിവുണ്ടായിട്ടും, സെലക്ഷന്‍
ഗ്രേഡ് കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാര്‍ക്ക് പ്രസ്തുത
തസ്തികയിൽ ഒരു വര്‍ഷത്തെ
സര്‍വ്വീസ് തികഞ്ഞിട്ടില്ലെന്ന
കാരണത്താൽ ഓഫീസ് സൂപ്രണ്ട്
തസ്തികയിലേക്ക് പ്രൊമോഷന്‍
നല്‍കാതിരിക്കുന്ന പ്രവണത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത പ്രവണത
അവസാനിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
സി )
കേരളത്തിലെ
മറ്റ് സര്‍വ്വകലാശാലകളിലെ
കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാര്‍ക്ക്, ഓരോ
തസ്തികയിലും ഒരു വര്‍ഷത്തെ
സര്‍വ്വീസ്
പൂർത്തീകരിച്ചതിനുശേഷം മാത്രമെ
പ്രൊമോഷന്‍ നല്‍കുകയുള്ളു എന്ന
നിബന്ധന ഇല്ലാതിരിക്കെ, കേരള
സര്‍വ്വകലാശാലയില്‍ മാത്രം
പ്രസ്തുത നിബന്ധന
നിര്‍ബന്ധമാക്കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
മറ്റ്
സര്‍വ്വകലാശാലകളില്‍ ഇല്ലാത്ത
പ്രസ്തുത നിബന്ധന കേരള
സര്‍വ്വകലാശാലയില്‍ മാത്രം
നടപ്പിലാക്കിയിരിക്കുന്നത്
ഒഴിവാക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
ഇ )
കേരള
സര്‍വ്വകലാശാലയിലെ
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
തസ്തികയിൽ നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കുമോ; പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
5273.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സർവ്വകലാശാലയിൽ അലുമ്‌നി
അസോസിയേഷൻ രൂപീകരിച്ചത്
സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണോ;
എങ്കിൽ പ്രസ്തുത അസോസിയേഷൻ
രൂപീകൃതമായ തീയതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അസോസിയേഷനിൽ നാളിതുവരെ എത്ര പേർ
അംഗത്വമെടുത്തുവെന്നും,
അംഗത്വഫീസ് എത്രയാണെന്നും,
പ്രസ്തുത ഇനത്തിൽ നാളിതുവരെ
എത്ര തുക ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
5274.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
സര്‍വ്വകലാശാലകളെ ഇന്ത്യയിലെ
ഏറ്റവും മികച്ച
സര്‍വ്വകലാശാലകളാക്കി
മാറ്റുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
സര്‍വ്വകലാശാലകളില്‍
നിന്നും വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട
സര്‍ട്ടിഫിക്കറ്റുകളും
സേവനങ്ങളും കഴിയുന്നത്ര
വേഗത്തില്‍ ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
5275.
ശ്രീ
എം വിൻസെൻറ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സർവ്വകലാശാലയിൽ ഉത്തരക്കടലാസുകൾ
നശിപ്പിച്ച ശേഷം 181 പേരെ
അസിസ്റ്റന്റുമാരായി
നിയമിച്ചതിന് ഉത്തരവാദികളായവരെ
പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ
വിജിലൻസ് കോടതിയിൽ ഫയൽ
ചെയ്തിട്ടുള്ള കേസ്
എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച്
തീരുമാനിച്ചതായി വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം ഉന്നത
വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
കേസ്
എഴുതിതള്ളാനുള്ള സാഹചര്യം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
സി )
കേസ്
എഴുതിതള്ളാനുള്ള ക്രൈംബ്രാഞ്ച്
റിപ്പോർട്ട് വിജിലൻസ് കോടതി
അംഗീകരിക്കാത്ത സാഹചര്യമുണ്ടോ;
എങ്കിൽ പ്രസ്തുത നിയമന
തട്ടിപ്പിലെ പ്രതികള്‍ക്ക്
ശിക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ
തുടര്‍ നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
5276.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.
ജി. സർവ്വകലാശാല ഖത്തറിൽ ഓഫ്
ഷോർ ക്യാമ്പസ് ആരംഭിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
നിലവിലെ അക്കാദമിക വർഷം
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഓഫ് ഷോർ ക്യാമ്പസ് ആരംഭിക്കുവാൻ
സംസ്ഥാന, കേന്ദ്ര
സർക്കാരുകളുടെയും
യു.ജി.സി.യുടെയും അനുമതി
ലഭിച്ചിട്ടുണ്ടോ;
(
സി )
ഏതെല്ലാം
കോഴ്സുകളാണ്
ആരംഭിക്കുന്നതെന്നും
സർവ്വകലാശാല നേരിട്ടാണോ
ക്യാമ്പസ്
നിയന്ത്രിക്കുന്നതെന്നും
ക്യാമ്പസിലെ നിയമനങ്ങൾ
നടത്തുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തുന്നതെന്നും
അറിയിക്കാമോ;
(
ഡി )
ക്യാമ്പസിന്റെ
പ്രാരംഭ പ്രവർത്തനങ്ങൾക്കും
തുടർ പ്രവർത്തനങ്ങൾക്കും എത്ര
തുക ചെലവാകുമെന്നും
യു.ജി.സി.യില്‍ നിന്നും ധനസഹായം
പ്രതീക്ഷിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
5277.
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
സർവ്വകലാശാല ബോർഡ് ഓഫ്
സ്റ്റഡീസ് പുനഃസംഘടനയ്ക്ക്
അംഗീകാരം നൽകണമെന്ന
ആവശ്യപ്പെട്ട് ഗവർണ്ണർക്ക്
നൽകിയ അപേക്ഷ തള്ളിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷ തള്ളാനുണ്ടായ സാഹചര്യം
ചാൻസലർ വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
(
സി )
ചാൻസലർ
നടത്തേണ്ട നാമനിർദ്ദേശങ്ങൾ
സർവ്വകലാശാല നടത്തുന്നതിന്
നിയമപരമായ പിൻബലമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
5278.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
സർവ്വകലാശാലയിൽ ബോർഡ് ഓഫ്
സ്റ്റഡീസ്
പുനഃസംഘടിപ്പിക്കാനുള്ള അധികാരം
ആർക്കാണെന്ന് വിശദമാക്കാമോ;
(
ബി )
ചാൻസിലറുടെ
ഉത്തരവാദിത്തത്തിൽ ബോർഡ് ഓഫ്
സ്റ്റഡീസ് പുനഃസംഘടന
സർവ്വകലാശാല നടത്തിയതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ കോടതിയുടെ ഇടപെടൽ
ഉണ്ടായിട്ടുണ്ടോ; എങ്കിൽ
കോടതിയുടെ നിരീക്ഷണങ്ങൾ
വിശദമാക്കാമോ?
5279.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
സർവകലാശാലയിൽ മലയാളം
അസോസിയേറ്റ് പ്രൊഫസറായി
സിൻഡിക്കേറ്റ് നിയമനം നൽകിയ
വ്യക്തിക്ക് മതിയായ യോഗ്യതയില്ല
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വ്യക്തിക്ക് പഠന കാലയളവുകൂടി
കണക്കിലെടുത്താണ് റാങ്ക്
നൽകിയിട്ടുള്ളത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
സി )
ഗവേഷണ
പഠനത്തിന് ചെലവിട്ട മൂന്ന് വർഷ
കാലയളവ് നേരിട്ടുള്ള
നിയമനങ്ങൾക്ക് അദ്ധ്യാപന
പരിചയമായി കണക്കുകൂട്ടാൻ
പാടില്ലെന്ന യു.ജി.സി. വ്യവസ്ഥ
നിലനിൽക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
5280.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
സർവ്വകലാശാല രൂപീകരിച്ചത് മുതൽ
പഠന ബോർഡ് അംഗങ്ങളെ ആരാണ്
നാമനിർദ്ദേശം ചെയ്തിരുന്നതെന്ന്
വ്യക്തമാക്കുമോ; അതിന്
കടകവിരുദ്ധമായി 72 വിവിധ പഠന
ബോർഡുകൾ സർവ്വകലാശാല നേരിട്ട്
പുന:സംഘടിപ്പിക്കുവാൻ ഇടയായ
സാഹചര്യം വ്യക്തമാക്കുമോ;
(
ബി )
പഠന
ബോര്‍ഡുകള്‍ പുന:സംഘടിപ്പിച്ച
ശിപാര്‍ശ ഗവര്‍ണ്ണര്‍ തിരിച്ച്
അയച്ചിട്ടുണ്ടോ; എങ്കില്‍
അതിനുള്ള കാരണം വ്യക്തമാക്കുമോ;
(
സി )
പഠന
ബോർഡിൽ സർവ്വകലാശാലയുടെ
അംഗീകാരമില്ലാത്ത സ്വാശ്രയ
കോളേജ് അദ്ധ്യാപകരെയും
താരതമ്യേന ജൂനിയർ ആയിട്ടുള്ള
അദ്ധ്യാപകരെയും ഉൾപ്പെടുത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഗവൺമെന്റ്/എയിഡഡ്
കോളേജുകളിലെ സീനിയർ
അദ്ധ്യാപകരേയും സർവ്വകലാശാല
അദ്ധ്യാപകരെയും മാത്രം പഠന
ബോർഡുകളിൽ ഉൾപ്പെടുത്തുവാൻ
സർവ്വകലാശാലയ്ക്ക് നിർദ്ദേശം
നൽകുമോ എന്ന് അറിയിക്കാമോ?
5281.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദി
യൂണിവേഴ്സിറ്റി ലോസ് (സെക്കന്റ്
അമന്റ്മെന്റ്) ആക്ട്, 2014
(ആക്ട് 25 ഓഫ് 2014)
പ്രാബല്യത്തിൽ വന്നതിനുശേഷം
അസിസ്റ്റന്റ് പ്രൊഫസർ,
അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ
എന്നീ തസ്തികളിലേക്ക് ഭിന്നശേഷി
വിഭാഗത്തിൽ നിന്ന് എത്ര
അദ്ധ്യാപകർക്ക് സംവരണ
അടിസ്ഥാനത്തിൽ നിയമനം
നൽകിയെന്ന് അറിയിക്കുമോ;
(
ബി )
കണ്ണൂർ
യൂണിവേഴ്സിറ്റി അധ്യാപക
നിയമനത്തിൽ ഹൊറിസോണ്ടൽ ആയാണോ
വെർട്ടിക്കൽ ആയാണോ ഭിന്നശേഷി
സംവരണം നടപ്പാക്കുന്നത്; നൂറ്
പോയിൻറ് റിസർവേഷൻ റോസ്റ്ററിലെ
ഏതെല്ലാം ടേണുകളാണ് ഭിന്നശേഷി
വിഭാഗത്തിനായി സംവരണം
ചെയ്തിരിക്കുന്നത്; പ്രസ്തുത
യൂണിവേഴ്സിറ്റി 15.06.2022 ന്
പുറത്തിറക്കിയ എ.സി.എ.ഡി. ബി3/
23389/2019 എന്ന നോട്ടിഫിക്കേഷൻ
അനുസരിച്ച് ഭിന്നശേഷി
വിഭാഗത്തിന് കമ്മ്യൂണൽ റൊട്ടേഷൻ
ചാർട്ടിലെ ഏത് ടേൺ ആണ് സംവരണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,
പ്രൊഫസർ എന്നീ
തസ്തികകളിലേക്കുള്ള അധ്യാപക
നിയമനത്തിൽ ഭിന്നശേഷി
വിഭാഗത്തിന് എത്ര ശതമാനം
സംവരണമാണ് അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
ദി
യൂണിവേഴ്സിറ്റി ലോസ് (സെക്കന്റ്
അമന്റ്മെന്റ്) ആക്ട്, 2014
പ്രാബല്യത്തിൽ വന്നതിനുശേഷം
പ്രസ്തുത യൂണിവേഴ്സിറ്റിയിലെ
വിവിധ പഠന വകുപ്പുകളിൽ
അസിസ്റ്റന്റ് പ്രൊഫസർ,
അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ
എന്നീ തസ്തികകളിലേക്ക് എത്ര
പേരെ പുതുതായി നിയമിച്ചുവെന്ന്
അറിയിക്കാമോ; പ്രസ്തുത
തസ്തികകളിലെ നിയമങ്ങൾക്ക് ഒറ്റ
കമ്മ്യൂണൽ റൊട്ടേഷൻ ചാർട്ടാണോ
ഉപയോഗിക്കുന്നത്;
വ്യക്തമാക്കുമോ?
5282.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തുഞ്ചത്തെഴുത്തച്ഛന്‍
മലയാളം സര്‍വ്വകലാശാലയില്‍
വികസന പഠന സ്കൂള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും
സവിശേഷതകളും വിശദമാക്കുമോ;
(
ബി )
വികസന
പഠനം (തദ്ദേശ വികസനം)
വിഷയത്തില്‍ ഗവേഷണത്തിനുള്ള
അടിസ്ഥാന യോഗ്യതകളില്‍
മാസ്റ്റര്‍ ഓഫ് സോഷ്യല്‍
വര്‍ക്ക് (എം.എസ്.ഡബ്ള്യൂ.)
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
സംസ്ഥാനത്തിന്റെ
പ്രാദേശിക വികസന പ്രശ്നങ്ങള്‍
ആഴത്തില്‍ മനസ്സിലാക്കാനും
പ്രായോഗിക പ്രശ്നപരിഹാര
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കാനും കഴിയുന്ന
പഠനശാഖയായ സോഷ്യല്‍
വര്‍ക്കിലുള്ള ബിരുദാനന്തര
ബിരുദം, വികസന പഠനം (തദ്ദേശ
വികസനം) വിഷയത്തിലെ
ഗവേഷണത്തിനുള്ള അടിസ്ഥാന
യോഗ്യതകളില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
5283.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിനുശേഷം
ഉന്നതവിദ്യാഭ്യാസം
മെച്ചപ്പെടുത്തണമെന്ന
സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി
ഈ മേഖലയില്‍ സര്‍ക്കാര്‍
ലക്ഷ്യം വെയ്ക്കുന്ന കാര്യങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
ലക്ഷ്യ
പ്രാപ്തിക്കായി സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ?
5284.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലടി
സംസ്കൃത സർവ്വകലാശാലയിൽ 2021-ൽ
നടന്ന അദ്ധ്യാപക നിയമനങ്ങളുടെ
റാങ്ക് പട്ടികകൾ
തയ്യാറാക്കിയതിൽ സംവരണ ചട്ടം
അട്ടിമറിക്കപ്പെട്ടതായും
ക്രമക്കേടുകൾ നടന്നതായുമുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
മലയാളം
അസിസ്റ്റന്റ് പ്രൊഫസറുടെ
(മുസ്ലിം സംവരണം)
നിയമനത്തിനുള്ള ഇന്റർവ്യൂവിൽ
മലയാള ഭാഷാ വിദഗ്ധ അംഗങ്ങൾ
നൽകിയ മാർക്കിനെ പിൻതള്ളി ഭാഷാ
വിദഗ്ധരല്ലാത്തവർ നൽകിയ
മാർക്കിന്റെ മറവിൽ മികച്ച
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ
അവഗണിച്ചതായി പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏത്
മാനദണ്ഡ പ്രകാരമാണ് ഇപ്രകാരം
ചെയ്തതെന്ന് വ്യക്തമാക്കുമോ;
(
സി )
സംസ്കൃതം
(ജനറൽ), സംസ്കൃതം (സാഹിത്യം),
സംസ്കൃതം (വേദാന്തം) തുടങ്ങിയവ
പ്രത്യേക പഠന വകുപ്പുകൾ
ആണോയെന്നും അദ്ധ്യാപക
നിയമനത്തിന് ഈ വകുപ്പുകളിൽ
വെവ്വേറെ യോഗ്യതകളാണോ
നിശ്ചയിച്ചിട്ടുള്ളതെന്നും
എം.എ. സംസ്കൃതം (ജനറൽ) അല്ലാത്ത
ഉദ്യോഗാർത്ഥികളെ സംസ്കൃതം
(ജനറൽ) അദ്ധ്യാപകരായി
നിയമിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ എത്ര പേരെ ഈ രീതിയിൽ
നിയമിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
വെെസ്
ചാന്‍സലര്‍ നിയോഗിച്ച
യൂണിവേഴ്സിറ്റി ചട്ട
പ്രകാരമുള്ള സ്ക്രീനിങ്
കമ്മിറ്റി അയോഗ്യരായി
കണ്ടെത്തിയ അപേക്ഷകരെ സംസ്കൃതം
(ജനറൽ) ഇന്റർവ്യൂവിന്
ഉൾപ്പെടുത്തി റാങ്ക് നൽകി
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയില്‍ നിയമനം
നൽകിയിട്ടുണ്ടോ; സംസ്കൃതം
(ജനറൽ) പഠന വകുപ്പിൽ മറ്റ്
ശാഖകളിൽ ബിരുദാനന്തര
ബിരുദമെടുത്തവരെ
ഉൾപ്പെടുത്താമെന്ന് സർവകലാശാല
റെഗുലേഷനിൽ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
(
ഇ )
ഇതര
സംസ്ഥാനത്ത് നിന്ന് ബിരുദാനന്തര
ബിരുദം നേടിയ ഉദ്യോഗാർത്ഥിക്ക്
സംസ്കൃത സർവകലാശാലയുടെ തുല്യതാ
സർട്ടിഫിക്കറ്റ് ഒഴിവാക്കി
നിയമനം നൽകിയിട്ടുണ്ടോ; ആയത്
ചട്ടപ്രകാരമാണോ;
വ്യക്തമാക്കാമോ;
(
എഫ് )
സർവ്വകലാശാലയുടെ
ഇക്കഴിഞ്ഞ യു.ജി.സി. നാക്ക്
ഇൻസ്പെക്ഷൻ ടീമിലെ ഒരു
പ്രധാനിയുടെ ശിപാർശയിൻമേൽ
അടിസ്ഥാനയോഗ്യതയില്ലാത്ത ഒരു
ഉദ്യോഗാർഥിക്ക് അസിസ്റ്റന്റ്
പ്രൊഫസറായി നിയമനം നൽകിയതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
പരിശോധിച്ചിട്ടുണ്ടോ; നിജസ്ഥിതി
വ്യക്തമാക്കുമോ;
(
ജി )
സര്‍വ്വകലാശാല
നിയമനങ്ങളില്‍ ഉള്ളതായി
പറയപ്പെടുന്ന ക്രമക്കേടുകള്‍
അവസാനിപ്പിച്ച് സുതാര്യത
ഉറപ്പാക്കാന്‍ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5285.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതെല്ലാം സര്‍വ്വകലാശാലകളില്‍
അനൗപചാരിക/തുടര്‍വിദ്യാഭ്യാസ
വ്യാപന കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ; പ്രസ്തുത
സ്ഥാപനങ്ങളില്‍ നടത്തുന്ന
സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ,
പി.ജി. ഡിപ്ലോമ കോഴ്സുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോഴ്സുകള്‍ സര്‍ക്കാര്‍
നിയമനത്തിനുള്ള മത്സര
പരീക്ഷകളുടെ യോഗ്യതയായി
നിശ്ചയിച്ചിട്ടുണ്ടോ; നിലവിലെ
സര്‍ക്കാര്‍ ജീവനക്കാരുടെ
സ്ഥാനക്കയറ്റത്തിന്
ഇതിലേതെങ്കിലും കോഴ്സുകള്‍
യോഗ്യതയായി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5286.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലടി
സംസ്കൃത സർവ്വകലാശാല കടുത്ത
സാമ്പത്തിക പ്രതിസന്ധിയിലാണെന്ന
വസ്തുത ഗൗരവത്തോടെ
കാണുന്നുണ്ടോ; പ്രസ്തുത
പ്രതിസന്ധിയ്‌ക്കുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
സര്‍വ്വകലാശാലാ
നിയമനങ്ങളിലെ രാഷ്ട്രീയ
ഇടപെടലുകളും ക്രമക്കേടുകളും
സാമ്പത്തിക അച്ചടക്കം
തകരുന്നതിന് കാരണമായതായി
വിലയിരുത്തുന്നുണ്ടോ; 2021-ല്‍
സര്‍വ്വകലാശാല നടത്തിയ
താത്കാലിക നിയമനങ്ങളും സ്ഥിര
നിയമനങ്ങളും കരാര്‍ നിയമനങ്ങളും
മൂലം ഉണ്ടായ വാര്‍ഷിക ബാദ്ധ്യത
എത്രയാണെന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ ;
(
സി )
സർവ്വകലാശാലയിൽനിന്നും
റിട്ടയർ ചെയ്ത അദ്ധ്യാപകരുടെയും
ജീവനക്കാരുടെയും പെൻഷൻ
ആനുകൂല്യങ്ങൾ കഴിഞ്ഞ ഒരു
വർഷമായി തടഞ്ഞ്
വെച്ചിരിക്കുകയാണെന്ന വസ്തുത
ഗൗരവത്തോടെ കാണുന്നുണ്ടോ;
എങ്കിൽ പ്രസ്തുത ആനുകൂല്യങ്ങൾ
അടിയന്തരമായി വിതരണം ചെയ്യുവാൻ
നടപടി സ്വീകരിക്കുമോ ?
5287.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍
ഏതെല്ലാം കോഴ്സുകളാണ്
നിലവിലുള്ളതെന്നും പ്രസ്തുത
കോഴ്സുകളില്‍ ഓരോന്നിലും എത്ര
കുട്ടികള്‍ക്കാണ് പ്രവേശനം
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(
ബി )
ഡിജിറ്റല്‍
സര്‍വ്വകലാശാലയില്‍
അനുവദിക്കപ്പെട്ട അദ്ധ്യാപക
തസ്തികകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഡിജിറ്റല്‍
സര്‍വ്വകലാശാലയില്‍ ആരംഭിച്ച
എം.ബി.എ. കോഴ്സിലേക്ക്
അദ്ധ്യാപകരെ
നിയമിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
കോഴ്സിലേക്ക് സ്ഥിരം
അദ്ധ്യാപകരെയാണോ
കോണ്‍ട്രാക്റ്റ്
അദ്ധ്യാപകരെയാണോ നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഡിജിറ്റല്‍
സര്‍വ്വകലാശാലയ്ക്ക് യു.ജി.സി.
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;വിശദാംശം
നൽകുമോ?
5288.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സര്‍വ്വകലാശാലകളില്‍
ഓരോന്നിലുമുള്ള അദ്ധ്യാപക
തസ്തികകളുടെ എണ്ണവും നിലവില്‍
ഒഴിവുള്ള തസ്തികകളുടെ എണ്ണവും
വ്യക്തമാക്കാമോ;
(
ബി )
സര്‍വ്വകലാശാലയിലെ
പരീക്ഷ, അക്കാദമിക്,
അഡ്മിനിസ്ട്രേറ്റീവ് എന്നീ
വിഭാഗങ്ങള്‍ നവീകരിക്കുന്നതിനും
പുനഃക്രമീകരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
അതിനായി സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
വിവിധ
സര്‍വ്വകലാശാലകളുടെ
സ്റ്റാറ്റ്യൂട്ടുകളും ആക്ടുകളും
ഏകീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
5289.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇഷ്ട
തൊഴില്‍ മേഖലയില്‍ നൈപുണ്യം
നേടുന്നതിനായി അക്കാദമിക,
സാമ്പത്തിക സഹായമേകാന്‍
നടപ്പാക്കുന്ന പദ്ധതികള്‍
സംബന്ധിച്ച് വിശദാംശം നല്‍കുമോ;
(
ബി )
എഞ്ചിനീയറിംഗ്
കോഴ്സുകള്‍ കൂടുതല്‍
നൈപുണ്യവല്‍ക്കരിക്കാനും
വ്യവസായ ബന്ധിതമാക്കുവാനും
കാലികമാക്കുന്നതിനും
സര്‍വ്വകലാശാലകളില്‍ ബോര്‍ഡ്
ഓഫ് സ്കില്‍സ് ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇതിനായി
എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്ക്
വിദേശ സര്‍വ്വകലാശാലകളുമായി
ട്വിന്നിംഗ് പ്രോഗ്രാമുകള്‍ക്ക്
അനുമതി നല്‍കുന്ന കാര്യം
പരിഗണിച്ചിരുന്നോ;
വിശദമാക്കുമോ;
(
ഡി )
കാമ്പസുകളില്‍
വ്യവസായശാലകളുടെ യഥാര്‍ത്ഥ
മാതൃക സൃഷ്ടിച്ച് അതിലൂടെ
പ്രായോഗിക പരിശീലനത്തിന്
അവസരമൊരുക്കുന്നതിനായി അവയെ
സജ്ജമാക്കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
5290.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
എച്ച്. സലാം
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീനാരായണ
ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
ആവശ്യമായ പശ്ചാത്തല
സൗകര്യങ്ങള്‍ ഒരുക്കുന്നതിനും
സര്‍വ്വകലാശാലയിലെ കോഴ്സുകള്‍
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും ഉതകുന്ന
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
ആസൂത്രണം ചെയ്തുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഓപ്പണ്‍
സര്‍വ്വകലാശാലയുടെ
കോഴ്സുകള്‍ക്ക് യു.ജി.സി.യുടെ
അംഗീകാരം ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ പുരോഗതി
വ്യക്തമാക്കുമോ; ഇതിനുള്ള
കാലതാമസം വരുന്നത്
സര്‍വ്വകലാശാലയെയും
വിദ്യാര്‍ത്ഥികളെയും
ബാധിക്കുന്നതായ വാര്‍ത്തകളുടെ
നിജസ്ഥിതി വെളിപ്പെടുത്താമോ;
(
സി )
ബിരുദ,
ബിരുദാനന്തര ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ
വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍
ലഭ്യമല്ലാത്ത സാഹചര്യത്തില്‍
ശ്രീനാരായണ ഗുരു ഓപ്പണ്‍
സര്‍വ്വകലാശാലയുടെ
കോഴ്സുകള്‍ക്ക് അംഗീകാരം
ലഭിക്കുന്നതുവരെ സംസ്ഥാനത്തെ
ഇതര സര്‍വ്വകലാശാലകള്‍
നടത്തിവരുന്ന പ്രൈവറ്റ്
രജിസ്ട്രേഷന്‍ തുടരാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
5291.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്
പുറത്തുള്ള യൂണിവേഴ്സിറ്റികളുടെ
ഔദ്യോഗിക വിദൂര വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ പ്രസ്തുത സ്ഥാപനങ്ങള്‍
എവിടെയെല്ലാമാണെന്നും ഏതെല്ലാം
യൂണിവേഴ്സിറ്റികളുടേതാണെന്നും
അറിയിക്കാമോ; ഇത്തരം വിദൂര
വിദ്യാഭ്യാസ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന
സര്‍ക്കാരിന്റെ അനുമതി
ആവശ്യമുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഈ
യൂണിവേഴ്സിറ്റികളുടെ വിദൂര
വിദ്യാഭ്യാസ കോഴ്സുകള്‍
നടത്തുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം കോഴ്സുകള്‍
നടത്തുന്നതിന് സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും
അനുമതികള്‍ ആവശ്യമുണ്ടോ; എങ്കിൽ
വിശദമാക്കാമോ; ഇത്തരം സ്വകാര്യ
സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കാമോ ;
(
സി )
ഇത്തരം
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും സംവിധാനമുണ്ടോ;
ഇല്ലെങ്കിൽ നടപടി
സ്വീകരിക്കുമോ; ഇതിനായി നിയമ
നിര്‍മ്മാണം നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
അറിയിക്കാമോ?
5292.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള
ബി.എഡ്. കോളേജുകളിൽ 2021-2023
വർഷത്തെ സെമസ്റ്റർ ഫീസ്
എത്രയായിട്ടാണ്
നിജപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഡബ്ള്യൂ.പി.സി.ഒ.
23209/2021, ഡബ്ള്യൂ.പി.സി.ഒ.
23432/2021 നമ്പർ റിട്ടുകൾ
പ്രകാരമുള്ള കോടതി ഉത്തരവിലെ
ഫീസ് ഘടന 2021-2023 ബാച്ചിലെ
ബി.എഡ്. വിദ്യാർത്ഥികൾക്ക്
ബാധകമാണോ; അല്ലെങ്കിൽ ഇത്
സംബന്ധിച്ച് യൂണിവേഴ്‌സിറ്റി
വ്യക്തത വരുത്തിയിട്ടുണ്ടോ;
(
സി )
2021-23
വർഷത്തെ ബി.എഡ്.
വിദ്യാർത്ഥികൾക്ക് പ്രവേശന
സമയത്തെ ഫീസ് കോഴ്സ്
പൂർത്തീകരണം വരെ
ബാധകമാണെന്നിരിക്കെ പുതുക്കിയ
ഫീസ് പല കോളേജുകളിലും
വിദ്യാർത്ഥികളിൽ നിന്ന്
ഈടാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇത്
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്മേൽ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
5293.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
പാത വികസനവുമായി ബന്ധപ്പെട്ട്
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ
അതിര്‍ത്തി ഭൂമി സ്വകാര്യ
വ്യക്തികള്‍ കയ്യേറ്റം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
സര്‍വ്വകലാശാലക്കോ ബന്ധപ്പെട്ട
വകുപ്പിനോ പരാതികള്‍
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്മേൽ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഷയം സംബന്ധിച്ച് സമഗ്രമായ
അന്വേഷണം നടത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
5294.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള
വിവിധ ക്യാമ്പസുകളിലെ യു.ജി,
പി.ജി. കോഴ്സുകളുടെ വിശദ
വിവരങ്ങള്‍ പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പുതുതായി
കോഴ്സുകള്‍ ആരംഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
5295.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വ്വകലാശാല ക്യാമ്പസിലെ
ബ്യൂട്ടി സ്പോര്‍ട്സ് പരിസരത്ത്
മണ്ണിടിച്ചില്‍ ഭീഷണി
വ്യാപകമായതിനാല്‍ അടിവാരത്തെ
താമസക്കാരായ 35 ഓളം വീട്ടുകാര്‍
ഭീതിയിലാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മണ്ണിടിച്ചില്‍
ഭീതിയില്‍നിന്നും നാട്ടുകാരെ
സംരക്ഷിക്കുന്നതിനാവശ്യമായ
സംരക്ഷണ ഭിത്തി അടക്കമുള്ള
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
നിര്‍വ്വഹിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
5296.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിലെ വിവിധ പഠന
വകുപ്പുകളിലേക്കുള്ള
അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ
തസ്തികകളിലേക്ക് നിയമനം
നടത്തുന്നതിന് വേണ്ടി
31.12.2019 ന് പുറത്തിറക്കിയ
GA-II/ C1/162156/2019/Admn ,
GA-II/C1/104750/2019/Admn
എന്നീ വിജ്ഞാപനങ്ങൾ അനുസരിച്ച്
ഉദ്യോഗാർത്ഥികളെ ഷോർട്ട്
ലിസ്റ്റ് ചെയ്യുന്നതിന്
ആധാരമാക്കിയ മാനദണ്ഡം
എന്താണെന്ന് വിശദമാക്കുമോ;
പ്രസ്തുത നിയമനത്തിന്റെ
മാർക്കിംഗ് നിര്‍ണ്ണയിക്കുന്ന
രീതി വിവരിക്കുന്ന ഉത്തരവ്
ലഭ്യമാക്കുമോ?
5297.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
യൂണിവേഴ്സിറ്റി നേരിട്ട്
നടത്തുന്ന എത്ര ബി.എഡ്.
സെന്ററുകൾ ഉണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഏതെല്ലാം
സെന്ററുകള്‍ക്ക് നിലവില്‍
എന്‍.സി.റ്റി.ഇ.
അംഗീകാരമുണ്ടെന്നും
അംഗീകാരമില്ലാത്തവ ഏതെല്ലാം
എന്നത് സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ബി.എഡ്.
സെന്ററുകളുടെ അംഗീകാരം ഏത് വർഷം
മുതലാണ് നഷ്ടമായത് ;
(
ഡി )
അംഗീകാരം
റദ്ദാക്കിയ വിവരം എപ്പോഴാണ്
യൂണിവേഴ്സിറ്റിയെ
അറിയിച്ചതെന്നും പ്രസ്തുത
ലെറ്റർ നമ്പറും തീയതിയും
അറിയിക്കാമോ; അംഗീകാരം
റദ്ദാക്കിയ വിവരം അറിയിച്ചതിനു
ശേഷം പ്രസ്തുത സ്ഥാപനങ്ങളിൽ
വിദ്യാർത്ഥികൾക്ക് പ്രവേശനം
നൽകിയിട്ടുണ്ടോ; എങ്കിൽ ഈ
വിദ്യാർത്ഥികളുടെ
സർട്ടിഫിക്കറ്റിന്
എന്‍.സി.റ്റി.ഇ. അംഗീകാരം
ഉണ്ടാകുമോ;
(
ഇ )
അംഗീകാരം
റദ്ദ് ചെയ്യുന്നതുമായി
ബന്ധപ്പെട്ട് എപ്പോഴാണ്
എന്‍.സി.റ്റി.ഇ.
യൂണിവേഴ്സിറ്റിയോട് ആദ്യമായി
വിവരങ്ങളും മറുപടിയും
ആരായുന്നതെന്നും സമയബന്ധിതമായി
മറുപടി കൊടുത്തിരുന്നുവോയെന്നും
എങ്കില്‍ എന്ത് മറുപടിയാണ്
കൊടുത്തതെന്നും
വ്യക്തമാക്കുമോ;
(
എഫ് )
യൂണിവേഴ്സിറ്റിയുടെ
അപ്പീൽ തള്ളിയതിനെതിരെ കോടതിയെ
സമീപിക്കാൻ സാധിക്കുമോ; എങ്കിൽ
യൂണിവേഴ്സിറ്റി അത്തരത്തിലുള്ള
നടപടികൾ തുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
എന്‍.സി.റ്റി.ഇ.
നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള
പ്രിൻസിപ്പാളും അദ്ധ്യാപകരുമാണോ
ഇപ്പോൾ ബി.എഡ് സെന്ററുകളിൽ ജോലി
ചെയ്യുന്നതെന്നും പ്രസ്തുത
യോഗ്യതയില്ലാത്ത എത്ര
അദ്ധ്യാപകരും പ്രിൻസിപ്പൽമാരും
ഉണ്ടെന്നും വെളിപ്പെടുത്തുമോ;
(
ജി )
സ്വാശ്രയ
ബി.എഡ്. കോളേജ്
മാനേജ്മെന്റുകൾക്ക് വേണ്ടി
സർവകലാശാല നേരിട്ട് നടത്തുന്ന
ബി.എഡ് സെന്ററുകളെ സർവകലാശാല
ഭരണാധികാരികൾ ബോധപൂർവ്വം
തകർക്കുകയാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ?
5298.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സാങ്കേതിക വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ അഡ്മിഷൻ കുറയുന്ന
സാഹചര്യത്തിൽ പ്രവേശന പരീക്ഷാ
സംവിധാനം തുടരുവാൻ
ആലോചിക്കുന്നുണ്ടോ;
(
ബി )
അഡ്മിഷൻ
കുറയുന്ന കോർ ബ്രാഞ്ചുകളിൽ
വിദ്യാർത്ഥികളെ ആകർഷിക്കാൻ
എന്ത് നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
5299.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാേഴിക്കാേട്
ജില്ലയില്‍ നിലവില്‍ സര്‍ക്കാർ
ഉടമസ്ഥയില്‍ സിവില്‍ സര്‍വ്വീസ്
അക്കാദമി
പ്രവര്‍ത്തിക്കുന്നുണ്ടാേ;
(
ബി )
കാേഴിക്കാേട്
ജില്ലയില്‍ പുതിയ സിവില്‍
സര്‍വ്വീസ് അക്കാദമി
തുടങ്ങുന്നതിന്
ആലാേചിക്കുന്നുണ്ടാേ;
വിശദവിവരങ്ങള്‍ നല്‍കാമാേ?
5300.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
വിവിധ സർവ്വകലാശാലകളിൽ
നിയമബിരുദ പഠനത്തിനായുള്ള കേരള
ലോ എൻട്രൻസ് എക്സാം 2022 ജൂലൈ
മാസത്തിൽ നടത്തുമെന്ന്
പ്രഖ്യാപിച്ചിരുന്നത്
മാറ്റിവയ്ക്കാൻ ഉണ്ടായ സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
ഇവിടെ എൻട്രൻസ് പരീക്ഷ
മാറ്റിവയ്ക്കുന്നത് മൂലം ഇവിടെ
അഡ്മിഷൻ ലഭിക്കാത്ത
കുട്ടികൾക്ക് , അഡ്മിഷൻ നടപടികൾ
നേരത്തേ പൂർത്തിയാകുന്ന മറ്റു
സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ
പ്രവേശനം നേടുന്നതിന്
സാധിക്കാതെ വരുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5301.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
ൽ കീം എൻട്രൻസ് പരീക്ഷ മുഖേന
സ്വാശ്രയ എൻജിനീയറിംഗ് കോഴ്സിൽ
പ്രവേശനം നേടിയതിന് ശേഷം
നഴ്സിംഗ് അഡ്മിഷൻ ലഭിച്ച
കുട്ടികൾക്ക് പ്രസ്തുത കോളേജിൽ
അടച്ച ഫീസ് തിരികെ നൽകേണ്ടതില്ല
എന്ന ഉത്തരവ് നിലവിലുണ്ടോ;
എങ്കിൽ അതിന്റെ പകർപ്പ് നൽകാമോ;
(
ബി )
കീം
പ്രവേശന നടപടികൾ അവസാനിച്ച 2021
നവംബർ 30 ന് ശേഷമാണ് എൽ.ബി.എസ്.
വഴിയുള്ള നഴ്സിംഗ്
അലോട്ട്മെന്റ് പ്രക്രിയ
നടന്നതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
സി )
നഴ്സിംഗ്
അലോട്ട്മെന്റ് നടപടികൾ വൈകിയത്
കാരണം പ്രസ്തുത കോളേജിൽ
പ്രവേശനം നേടിയതിന് ശേഷം വിടുതൽ
നേടുന്നതിന് വിദ്യാർത്ഥികൾക്ക്
കാലതാമസ്സം നേരിട്ടു എന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
വിശദമാക്കാമോ;
(
ഡി )
നഴ്സിംഗ്
പ്രവേശനം ലഭിച്ചതിന് ശേഷം
സ്വാശ്രയ എൻജിനീയറിംഗ് കോളേജിൽ
നിന്നും വിടുതൽ ചെയ്ത
വിദ്യാർത്ഥികൾക്ക് അവർ അടച്ച
ഫീസ് തിരിച്ച് നൽകുന്നതിന്
നടപടി സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം നൽകാമോ?
5302.
ശ്രീ.
എം. എം. മണി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാർത്ഥികൾക്കും
ഉദ്യോഗാർത്ഥികൾക്കും ഇഷ്ടതൊഴിൽ
മേഖലയിൽ അധിക നൈപുണ്യം
നേടുന്നതിനായി ജാമ്യമോ ഈടോ
ഇല്ലാതെ വായ്പ നൽകുന്നതിനായി
പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ദേശീയ നൈപുണ്യ
യോഗ്യതാ ചട്ടക്കൂട് പ്രകാരവും
ദേശീയ നൈപുണ്യ വികസന
കോർപ്പറേഷന്റെ ആഭിമുഖ്യത്തിലും
നടത്തപ്പെടുന്ന കോഴ്സുകളിൽ
ചേർന്നു പഠിക്കുന്നതിന് ധനസഹായം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൻ കീഴിൽ നൈപുണ്യ
പരിശീലനം തേടുന്ന
വിദ്യാർത്ഥികൾക്കും
ഉദ്യോഗാർത്ഥികൾക്കും
അനുവദിക്കുന്ന തിരിച്ചടവ്
കാലാവധി എത്രയാണ്;
വിശദമാക്കുമോ;
(
ഡി )
നിലവിൽ
വിദ്യാഭ്യാസ ലോൺ എടുത്തിട്ടുള്ള
വിദ്യാർത്ഥികൾക്ക് ഈ
പദ്ധതിയിലൂടെ ധനസഹായം
ലഭ്യമാകുമോ; വ്യക്തമാക്കുമോ?
5303.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന അഡീഷണൽ
സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ
ലക്ഷ്യങ്ങൾ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രത്യേക പരിശീലന
കേന്ദ്രങ്ങൾ മുഖേനയാണോ അഥവാ
നിലവിലുള്ള എഞ്ചിനീയറിംഗ്,
പോളിടെക്നിക് കോളേജുകള്‍
എന്നിവയോട് ചേര്‍ന്നാണോ
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ; പ്രസ്തുത
പദ്ധതിക്കായുള്ള പരിശീലന
കേന്ദ്രങ്ങൾ എവിടെയെല്ലാമാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
വ്യവസായ
മേഖലയുടെ ആവശ്യങ്ങൾക്ക്
അനുസൃതമായി, തൊഴില്‍
മേഖലയ്ക്കായി പഠിതാക്കളെ
സജ്ജരാക്കുന്ന എന്തെല്ലാം
കര്‍മ്മ പദ്ധതികള്‍ അസാപിലൂടെ
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
വിദേശ
ഭാഷകള്‍ പഠിപ്പിക്കുന്നതിനുള്ള
ബഹുഭാഷാ പരിശീലന കേന്ദ്രങ്ങള്‍
പ്രസ്തുത പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നുണ്ടോയെന്നും ആയത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ; വിശദാംശം
നൽകുമോ?
5304.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2016-നു ശേഷം ആത്മഹത്യ ചെയ്ത
മുതിർന്ന പൗരന്മാരുടെ എണ്ണം
ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
നിലവിലുള്ള വൃദ്ധസദനങ്ങളുടെ
എണ്ണവും അതിൽ സർക്കാർ നേരിട്ട്
നടത്തുന്ന വൃദ്ധസദനങ്ങളുടെ
എണ്ണവും ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
2016 മുതൽ നാളിതുവരെയുള്ള
കാലയളവിൽ മുതിർന്ന പൗരന്മാരുടെ
ആത്മഹത്യാ നിരക്കിൽ വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ഡി )
എങ്കിൽ
പ്രസ്തുത വർദ്ധനവിനുള്ള
കാരണങ്ങൾ എന്തെല്ലാമാണെന്നാണ്
സർക്കാർ
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
5305.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുതിർന്ന
പൗരന്മാരുടെ ക്ഷേമത്തിനായി
ആരംഭിച്ച എൽഡർ ലൈൻ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്ന് മുതലാണ്
ആരംഭിച്ചതെന്നും, പുതുതായി
എന്തെല്ലാം ക്ഷേമ
പ്രവർത്തനങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന നടപ്പിലാക്കി
വരുന്നതെന്നും വ്യക്തമാക്കുമോ?
5306.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷാ മിഷനു കീഴിലുള്ള
സ്കീമുകളുടെയും
പ്രോഗ്രാമുകളുടെയും വിശദവിവരം
ലഭ്യമാക്കാമോ; ഇവയുടെ ഫണ്ട്
വിനിയോഗത്തെക്കുറിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഈ
സ്കീമുകളില്‍ ഓരോന്നിനും
അപേക്ഷിക്കുവാനുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
ഓരോന്നിനും 2020-21, 2021-22
കാലയളവില്‍ ലഭിച്ച അപേക്ഷകളുടെ
എണ്ണം ജില്ല തിരിച്ച്
അറിയിക്കാമോ;
(
സി )
പ്രസ്തുത
അപേക്ഷകളിന്മേൽ സഹായം
ലഭ്യമാക്കിയത് എത്രയെന്നും ഇനി
സഹായം ലഭ്യമാക്കേണ്ടത്
എത്രയെന്നും വ്യക്തമാക്കാമോ?
5307.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഫോസ്റ്റര്‍ കെയര്‍ അനുമതിയുമായി
ബന്ധപ്പെട്ട് നിലവിലുള്ള
നിയമങ്ങളും ചട്ടങ്ങളും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ഫോസ്റ്റര്‍
കെയര്‍ അനുമതിക്കായി
അപേക്ഷിക്കുന്നവരുടെ
എണ്ണത്തില്‍ ഉണ്ടാകുന്ന
വര്‍ദ്ധനവിന്റെ കാരണങ്ങള്‍
സംബന്ധിച്ച് സര്‍ക്കാര്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
ഫോസ്റ്റര്‍
കെയര്‍ പദ്ധതിയിലൂടെ
ഏറ്റെടുക്കപ്പെടുന്ന
കുട്ടികള്‍ക്ക് സർക്കാർ ധനസഹായം
നല്‍കി വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുകയാണ്
നൽകുന്നതെന്ന് വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലൂടെ
ഏറ്റെടുക്കപ്പെടുന്ന
കുട്ടികളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനായി വകുപ്പ്
തലത്തില്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വ്യക്തമാക്കുമോ?
5308.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യനീതി
വകുപ്പ് വഴി സംസ്ഥാനത്ത്
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ മാനദണ്ഡങ്ങൾ
വിശദമാക്കാമോ?
5309.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വി
കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി
ചികിൽസാ ധനസഹായം
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ വ്യക്തമാക്കാമോ;
(
ബി )
വികെയർ
പദ്ധതിയിൽ ഉൾപ്പെടുത്തി
പയ്യന്നൂർ മണ്ഡലത്തിലെ വെള്ളൂർ
വില്ലേജിൽ മനോജ് മകൻ അമയ് മനോജ്
എന്ന കുട്ടിക്ക് കരൾ
മാറ്റിവയ്ക്കൽ
ശസ്ത്രക്രിയയ്ക്ക് ഈ
സർക്കാരിന്റെയോ കഴിഞ്ഞ
സർക്കാരിന്റെയോ കാലയളവിൽ
ധനസഹായം അനുവദിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
വ്യക്തമാക്കാമോ; എങ്കിൽ
അനുവദിച്ച തുക ആശുപത്രിക്ക്
കൈമാറിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
മേൽവ്യക്തി
ധനസഹായത്തിനായി നിലവിൽ സോഷ്യൽ
സെക്യൂരിറ്റി മിഷനിൽ അപേക്ഷ
നൽകിയിട്ടുണ്ടോ; എങ്കിൽ
അപേക്ഷയുടെ നിലവിലെ സ്ഥിതിയും
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
5310.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസകിരണം
പദ്ധതി പ്രകാരം നിലവിലുള്ള
ഗുണഭോക്താക്കള്‍ക്ക് ഏത് മാസം
വരെയുള്ള ധനസഹായമാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ആശ്വാസകിരണം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ധനസഹായം
നല്‍കിവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
ആശ്വാസകിരണം
പദ്ധതിയില്‍ പുതുതായി
ഉള്‍പ്പെടുത്താന്‍
അപേക്ഷിച്ചവരില്‍ ഏത് തീയതി വരെ
അപേക്ഷിച്ചവര്‍ക്കാണ് ധനസഹായം
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിലവില്‍
ലഭിച്ച അപേക്ഷകളില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
അറിയിക്കാമോ?
5311.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഷാഫി പറമ്പിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസ
കിരണം പദ്ധതി പ്രകാരമുള്ള
പെന്‍ഷന്‍
കുടിശ്ശികയായിട്ടുണ്ടോ;
എങ്കില്‍ ഇതു പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആശ്വാസ
കിരണം പദ്ധതി
5312.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആശ്വാസ കിരണം പദ്ധതി
പ്രകാരമുള്ള സഹായം കൃത്യമായി
പ്രതിമാസം ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുമോ; വിശദമാക്കുമോ?
5313.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസ
കിരണം പദ്ധതി പ്രകാരമുള്ള പെൻഷൻ
2022 ജനുവരി മുതൽ നൽകുന്നില്ല
എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള പെൻഷൻ
ലഭിക്കാത്ത ധാരാളം പേർ ഉണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ
ഇനത്തിലുള്ള കുടിശ്ശികയുടെ
വിശദാംശങ്ങൾ അറിയിക്കാമോ;
(
സി )
മറ്റു
പെന്‍ഷനുകളൊന്നും ലഭിക്കാത്ത
പ്രസ്തുത പദ്ധതിയിലെ ഭൂരിപക്ഷം
ഗുണഭോക്താക്കളും ആനുകൂല്യം
മുടങ്ങിയതോടെ കടുത്ത
പ്രയാസത്തിലാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
പദ്ധതിയുടെ പ്രവര്‍ത്തനം
എന്നത്തേക്ക്
പുനരാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
5314.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ വയോമൃതം പദ്ധതി
പ്രകാരം നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പാലക്കാട്
ജില്ലയില്‍ 2020-22 കാലയളവില്‍
സ്നേഹയാനം പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് സഹായം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
പാലക്കാട്
ജില്ലയില്‍ പരിരക്ഷ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി പ്രകാരം
2020-22 കാലയളവില്‍
എത്രപേര്‍ക്ക് ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
5315.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസകിരണം
പദ്ധതിപ്രകാരമുള്ള പെന്‍ഷന്‍
കുടിശ്ശിക ഇനി എത്ര മാസത്തേത്
വിതരണം ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ; കുടിശ്ശിക
എപ്പോള്‍ വിതരണം ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പെന്‍ഷന്‍ മുടക്കമില്ലാതെ
വിതരണം ചെയ്യുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
5316.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018-22
കാലയളവില്‍ ആശ്വാസകിരണം
പദ്ധതിയിൽ ഉൾപ്പെടുന്നതിനായി
ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും
ലഭിച്ചിട്ടുള്ള അപേക്ഷകളുടെ
വിവരം അറിയിക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിൽ തീര്‍പ്പ്
കല്‍പ്പിച്ചിട്ടുള്ളവയുടെ എണ്ണം
വ്യക്തമാക്കുമോ; ശേഷിക്കുന്ന
അപേക്ഷകൾക്ക് എന്തെങ്കിലും
തടസ്സമുണ്ടെങ്കിൽ അറിയിക്കാമോ;
അവ എന്നത്തേക്ക് തീര്‍പ്പ്
കല്‍പ്പിക്കാനാകുമെന്ന്
അറിയിക്കാമോ?
5317.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസ
കിരണം പദ്ധതി പ്രകാരമുള്ള
പ്രതിമാസ ധനസഹായം നിലച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
ധനസഹായം
മുടങ്ങിയതോടെ രോഗിയെ
തനിച്ചാക്കി ജോലിക്ക് പോലും
പോകാനാവാത്തവർ പലരും
പ്രതിസന്ധിയിലായി എന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള കുടിശിക
അടിയന്തരമായി നല്കാൻ
തയ്യാറാകുമോ; പ്രതിമാസ ധനസഹായം
കൃത്യമായി നൽകുന്നതിന് നടപടി
സ്വീകരിക്കുമോ?
5318.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യസുരക്ഷാമിഷന്‍
നടപ്പിലാക്കിവരുന്ന ആശ്വാസകിരണം
പദ്ധതിയിൽ എന്നു വരെയുള്ള
അപേക്ഷകരെയാണ്
ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിനായി പുതുതായി
സമർപ്പിച്ച അപേക്ഷകളുടെ എണ്ണം
വ്യക്തമാക്കുമോ;
(
സി )
അർഹരായ
എല്ലാ അപേക്ഷകരേയും പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5319.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷാ മിഷന്റെ ആശ്വാസ കിരണം
പദ്ധതി വഴി പ്രതിമാസം നൽകുന്ന
തുക മുടക്കം കൂടാതെ വിതരണം
ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ
ഉത്തരവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ആശ്വാസ
കിരണം പദ്ധതി പ്രകാരമുള്ള
കുടിശ്ശിക അടിയന്തരമായി വിതരണം
ചെയ്യാൻ നടപടി സ്വീകരിക്കുമോ;
(
സി )
ആശ്വാസ
കിരണം പദ്ധതി പ്രകാരമുള്ള സഹായം
കൃത്യസമയത്തു
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കുമോ?
5320.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
തൂണേരി ഐ.സി.ഡി.എസ്. ൽ ക്ലർക്ക്
ആയിരുന്ന മുഹമ്മദ് ഇസ്മയിൽ
ടി.വി. യുടെ അവധി അപേക്ഷയിൽ
തീരുമാനം എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച, സാമൂഹ്യനീതി
വകുപ്പ് ഡയറക്ടറേറ്റിലെ
എസ്.ജെ.ഡി./2399/2020/ഇ5 നമ്പർ
ഫയലിൽ സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വ്യക്തിയെ സർവ്വീസിൽ
തിരിച്ചെടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
5321.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ സാമൂഹ്യനീതി
വകുപ്പിന് കീഴില്‍ എത്ര
അങ്കണവാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇതില്‍
എത്ര അങ്കണവാടികള്‍ക്ക്
സ്വന്തമായി സ്ഥലവും കെട്ടിടവും
ഉണ്ടെന്ന് വിശദമാക്കാമോ;
(
സി )
സ്വന്തമായി
സ്ഥലമുള്ളതും കെട്ടിടങ്ങള്‍
ഇല്ലാത്തതുമായ അങ്കണവാടികള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ഡി )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
അങ്കണവാടികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ?
5322.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
സർവ്വീസുകളിൽ ഭിന്നശേഷി
വിഭാഗങ്ങളിൽ നിന്നുള്ള
എത്രപേരാണ് നിലവിൽ ജോലി ചെയ്തു
വരുന്നതെന്ന് വകുപ്പ്, സ്ഥിരം
ജോലി, എംപ്ലോയ്മെൻറ് മുഖേനയുള്ള
താത്ക്കാലിക നിയമനം,
കോൺട്രാക്ട് നിയമനം എന്നിങ്ങനെ
തരംതിരിച്ച് അറിയിക്കുമോ;
(
ബി )
ഇതിൽ
സെറിബ്രൽ പാൾസി വിഭാഗത്തിൽ
നിന്നുള്ള എത്രപേർക്കാണ്
സർക്കാർ സർവ്വീസിൽ ജോലി
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
സെറിബ്രൽ
പാൾസി വിഭാഗത്തിൽ
നിന്നുള്ളവർക്ക് സർക്കാർ
സർവ്വീസിൽ ആനുപാതികമായി നിയമനം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ നിയമനം ലഭിക്കുന്നതിനായി
എന്തൊക്കെ അടിയന്തര നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ആശ്വാസകിരണം
പദ്ധതി മുഖേനയുള്ള ധനസഹായം
അവസാനമായി വിതരണം ചെയ്തത്
എന്നാണെന്ന് അറിയിക്കാമോ; എത്ര
മാസത്തെ കുടിശ്ശികയാണ് വിതരണം
ചെയ്യാൻ ബാക്കിയുള്ളത് ;
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
5323.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ല്‍
നിലവില്‍ വന്ന ഭിന്നശേഷി ആക്ട്
സംസ്ഥാനത്ത്
പ്രാബല്യത്തിലായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
സെറിബ്രല്‍
പാള്‍സി ഭിന്നശേഷിക്കാർക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ
സംവരണാടിസ്ഥാനത്തില്‍ ഇതുവരെ
നിയമനം നല്‍കിയ സെറിബ്രല്‍
പാള്‍സി ഭിന്നശേഷിക്കാരുടെ
എണ്ണം വ്യക്തമാക്കാമോ?
5324.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാരായ
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റത്തില്‍ നാല്
ശതമാനം സംവരണം ഉറപ്പ്
വരുത്തണമെന്ന സുപ്രീംകോടതി വിധി
എന്നു മുതൽ നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിധി നടപ്പിലാക്കുന്നതിന്റെ
ഭാഗമായി കണ്ടെത്തിയിട്ടുള്ള
തസ്തികകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഇതിനായി
ഗ്രാമ വികസന വകുപ്പില്‍
കണ്ടെത്തിയിട്ടുള്ള തസ്തികകളുടെ
വിശദാംശം തരംതിരിച്ച്
ലഭ്യമാക്കാമോ?
5325.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡി.സി.എം.ആർ.സ്പെഷ്യല്‍
സ്കൂള്‍ അദ്ധ്യാപകര്‍ക്ക്
2021-22 വര്‍ഷത്തെ ഓണറേറിയം
കുടിശ്ശിക ആയിട്ടുണ്ടോ; എങ്കിൽ
എത്ര മാസത്തെ കുടിശ്ശിക
നല്കാനുണ്ടെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
അദ്ധ്യാപകര്‍ക്ക് നല്‍കുന്ന
ഓണറേറിയം എത്രയാണെന്ന്
അറിയിക്കാമോ; ഇവരുടെ ഓണറേറിയം
വർദ്ധിപ്പിക്കുന്ന കാര്യം
പരിഗണയിലുണ്ടോ;
(
സി )
കുട്ടികളുടെ
എണ്ണം അനുസരിച്ച്
സ്കൂളുകള്‍ക്ക് ഗ്രേഡ് നൽകി
അതിൻപ്രകാരം അദ്ധ്യാപകർക്ക്
ഓണറേറിയം നല്‍കുവാന്‍
തയ്യാറാകുമോ?
5326.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാർക്ക്
തൊഴിൽ പരിശീലനം നൽകുന്നതിന്
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ
പ്രത്യേക കേന്ദ്രങ്ങൾ
പ്രവർത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കേന്ദ്രങ്ങളിൽ ഏതെല്ലാം
തൊഴിലധിഷ്ഠിത കോഴ്സുകളാണ് നൽകി
വരുന്നതെന്ന് അറിയിക്കാമോ;
(
സി )
ഈ
വർഷം പുതുതായി ഏതെങ്കിലും
കോഴ്സുകൾ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
ഇത്തരം
പരിശീലന കേന്ദ്രങ്ങളിൽ പഠനം
നടത്തുന്ന വിദ്യാർത്ഥികൾക്ക്
എന്തെല്ലാം ആനുകൂല്യങ്ങളാണ്
നൽകി വരുന്നതെന്നറിയിക്കാമോ;
(
ഇ )
തൊഴിൽ
പരിശീലനം
പൂർത്തിയാക്കുന്നവർക്ക് തൊഴിൽ
നൽകാനുള്ള എന്തെങ്കിലും
പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
5327.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാർ
2016-ൽ പാസാക്കിയ ഭിന്നശേഷി
അവകാശ നിയമമനുസരിച്ച് സംസ്ഥാന
സർക്കാർ/ പൊതുമേഖലാ
സ്ഥാപനങ്ങളിൽ
ഭിന്നശേഷികാർക്കുള്ള മൂന്ന്
ശതമാനം സംവരണത്തിലൂടെ
നികത്തുന്നതിനായി ആകെ എത്ര
തസ്തികളാണ് നീക്കി
വെച്ചിട്ടുള്ളതെന്നറിയിക്കാമോ;
വിശദ വിവരങ്ങൾ നൽകാമോ;
(
ബി )
ഇവയിൽ
നിലവില്‍ എത്ര തസ്തികൾ
നികത്തിയിട്ടുണ്ടെന്നറിയിക്കാമോ;
(
സി )
പ്രസ്തുത
നിയമം അനുസരിച്ച് നികത്താനുള്ള
ബാക്ക് ലോഗ് തസ്തികൾ
എത്രയാണെന്നറിയിക്കാമോ;
(
ഡി )
വിവിധ
കാറ്റഗറിയിലുള്ള
ഭിന്നശേഷിക്കാർക്കായി
സംവരണത്തിലൂടെ നികത്തേണ്ട
അനുയോജ്യ തസ്തികകൾ
ഏതൊക്കെയാണെന്ന് പൂർണ്ണമായും
കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഇ )
ഭിന്നശേഷിക്കാർക്ക്
അനുയോജ്യമായ തസ്തികകൾ
കണ്ടെത്തുന്നതിന് വകുപ്പുകളുടെ
ഭാഗത്ത് നിന്നുള്ള നടപടികൾ
കാര്യക്ഷമമല്ല എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
ഇതുസംബന്ധിച്ച് സ്വീകരിച്ച
പരിഹാര നടപടികൾ അറിയിക്കാമോ;
(
എഫ് )
പ്രസ്തുത
വിഷയത്തിൽ സംസ്ഥാന സർക്കാർ
സുപ്രീം കോടതിയിൽ സമർപ്പിച്ച
സത്യവാങ്മൂലത്തിന്റെ
വിശദവിവരങ്ങളും അതിന്മേൽ
സ്വീകരിച്ച നടപടികളും
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
5328.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാരായ
എല്ലാവര്‍ക്കും ഏകീകൃത
തിരിച്ചറിയല്‍ കാര്‍ഡും
(യു.ഡി.ഐ.ഡി.) മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റും
അനുവദിക്കാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്ന്
വ്യക്തമാക്കുമോ?
5329.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യു.ഡി.ഐ.ഡി.
കാര്‍ഡുകള്‍ ലഭിക്കുന്നതിനായി
ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; വിശദാംശം
അറിയിക്കാമോ?
5330.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂരിലും
പരിസരപ്രദേശങ്ങളിലുമുള്ള
അറുനൂറോളം വരുന്ന ഭിന്നശേഷി
കുട്ടികൾ ഡിസെബിലിറ്റി
സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി
കാർഡ് ,സ്പെഷ്യൽ ലേർണിംഗ്
ഡിസെബിലിറ്റി കാർഡ് തുടങ്ങിയ
രേഖകൾ കൈവശമില്ലാത്തതിനാൽ
വളരെയധികം ബുദ്ധിമുട്ടുകൾ
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കുട്ടികളെല്ലാവരും തന്നെ
പലവിധത്തിലുള്ള ശാരീരിക
ബുദ്ധിമുട്ടുകൾ
അനുഭവിക്കുന്നവരും മെഡിക്കൽ
സർട്ടിഫിക്കറ്റുകൾക്കായി
ആശുപത്രിയിൽ പോകുന്നതിന്
ബുദ്ധിമുട്ട് നേരിടുന്നവരുമാണ്
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
രേഖകൾക്കായി ഈ കുട്ടികൾ
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
ഉള്‍പ്പെടെയുള്ള നടപടികൾ
പൂര്‍ത്തിയാക്കിയ
സാഹചര്യത്തില്‍ ഇവർക്ക്
പ്രസ്തുത രേഖകൾ
ലഭ്യമാക്കുന്നതിനായി പുനലൂർ
മണ്ഡലത്തിൽ ഒരു ക്യാമ്പ്
സംഘടിപ്പിക്കുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
5331.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് സൗജന്യ
ചികിത്സ ഏര്‍പ്പെടുത്തുന്നതിനും
യാത്രാ സൗകര്യം ഒരുക്കുന്നതിനും
കടബാധ്യതകള്‍
എഴുതിത്തള്ളുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
5332.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ നിലവില്‍ എത്ര
സ്പെഷ്യല്‍ സ്കൂളുകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
സ്കൂളുകള്‍ക്ക് സര്‍ക്കാര്‍
നല്‍കി വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരം
സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍
നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(
ഡി )
നിലവില്‍
വയനാട് ജില്ലയില്‍ ഇത്തരം
സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍
നല്‍കാനുള്ള അപേക്ഷകള്‍
പരിഗണനയില്‍ ഉണ്ടോ; എങ്കിൽ എത്ര
അപേക്ഷകള്‍ എന്ന്
വ്യക്തമാക്കാമോ?
5333.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യനീതി
വകുപ്പു മുഖേന ഏതെല്ലാം ആശ്വാസ
പദ്ധതികളാണ് സംസ്ഥാനത്ത്
നടപ്പാക്കി വരുന്നത്;
ഓരോന്നിനും
അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം
വ്യക്തമാക്കാമോ;
(
ബി )
മാതാപിതാക്കൾ
നഷ്ടപ്പെട്ട കുമാരി ഷിയാമോള്‍
ഷിബു, വടക്കേനിരപ്പ്,
കാട്ടാമ്പാക്ക്,ഞീഴൂര്‍
പി.ഒ.,കോട്ടയം എന്ന
വിദ്യാർത്ഥിനിക്ക് സാമൂഹ്യനീതി
വകുപ്പിന്റെ സഹായം
നല്‍കണമെന്നാവശ്യപ്പെട്ട്
നല്‍കിയിരുന്ന
230/വി.ഐ.പി./എസ്.ജെ./21 നമ്പർ
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
5334.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ
പ്രവര്‍ത്തനം അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
14.01.2015
ലെ
ജി.ഒ.(എം.എസ്.)നം.3/15/എസ്.ജെ.ഡി.
നമ്പർ ഉത്തരവിലെ ഖണ്ഡിക 14-ലെ
നിര്‍ദ്ദേശപ്രകാരം, പ്രസ്തുത
സ്ഥാപനത്തിലെ സ്റ്റാഫ്
പാറ്റേണ്‍ നിശ്ചയിക്കുന്നതിനും
സര്‍വ്വീസ് റൂള്‍
തയ്യാറാക്കുന്നതിനുമായി 6
മാസത്തിനകം തന്നെ പ്രസ്തുത
സ്ഥാപനത്തില്‍നിന്നും ശിപാര്‍ശ
ലഭിച്ചിരുന്നോ; ഇല്ലെങ്കില്‍
അതിനുള്ള കാരണം വ്യക്തമാക്കുമോ;
(
സി )
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സ്പീച്ച് ആൻഡ് ഹിയറിംഗിലെ
സ്റ്റാഫ് പാറ്റേണ്‍
നിശ്ചയിക്കുന്നതിനും സര്‍വ്വീസ്
റൂള്‍ പ്രാബല്യത്തിൽ
വരുത്തുന്നതിനും അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
സ്ഥാപനത്തിലെ ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം എന്നത്തേക്ക്
നടപ്പിലാക്കുവാൻ സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|