UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4879.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പദ്ധതികള്‍ അനുവദിച്ചിട്ടുള്ള വിദ്യാലയങ്ങളുടെ പേരും ഓരോ വിദ്യാലയത്തിനും അനുവദിച്ച തുകയും വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വിദ്യാലയങ്ങള്‍ ഏതെല്ലാം; ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി തുടങ്ങാത്ത സ്കൂളുകളില്‍ പ്രവൃത്തി ഉടൻ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
4880.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം നടത്തുന്നതിന് എത്ര രൂപയാണ് അനുവദിച്ചത് എന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണച്ചുമതല ഏതൊക്കെ ഏജന്‍സികള്‍ക്കാണ് നല്‍കിയിട്ടുള്ളതെന്നും ഓരോ ഏജന്‍സിക്കും എത്ര വീതം സ്കൂളുകളുടെ നിര്‍മ്മാണമാണ് നല്‍കിയിട്ടുള്ളതെന്നുമുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത ഏജന്‍സികള്‍ പൂർത്തിയാക്കിയ നിർമ്മാണ പ്രവൃത്തികൾ എത്ര, പൂർത്തിയാക്കാനുള്ളവ എത്ര എന്നത്‌ സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഏതെങ്കിലും സ്കൂളുകളുടെ നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ലെങ്കില്‍ അവ ഏതൊക്കെ എന്നും അതിന്റെ കാരണം എന്തെന്നും വിശദമാക്കാമോ;
( ഡി )
ആലപ്പുഴ ജില്ലയില്‍ കില നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ ഏതാെക്കെ സ്കൂളുകളുടെ നിര്‍മ്മാണച്ചുമതലയാണ് ഈ ഏജന്‍സിക്കുള്ളത്; ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; എന്നത്തേക്ക് ഈ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
4881.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ ആറളം ഫാം സ്കൂളിൽ 2019 - ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചിരുന്നുവെങ്കിലും പ്രസ്തുത വിഭാഗത്തിൽ നാളിതുവരെ സ്ഥിരം അദ്ധ്യാപകരെ നിയമിച്ചിട്ടിലെന്നതും സ്ഥിരം അദ്ധ്യാപകരുടെ അഭാവം വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടിനെ ബാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിൽ സ്ഥിര അദ്ധ്യാപക നിയമനത്തിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
4882.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് നിയമനം നടത്തി അപ്രൂവലിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളിന്മേൽ അനുമതി ലഭിക്കാത്തതുമൂലം നിയമനം ലഭിച്ച അദ്ധ്യാപകര്‍ വിഷമാവസ്ഥയിലായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം അപേക്ഷകള്‍ അദാലത്തിലൂടെ പരിഗണിച്ച് അര്‍ഹതയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കി നിയമന ഉത്തരവ് അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മാനേജ്മെന്റുകള്‍ നടത്തുന്ന നിയമനങ്ങള്‍ മൂലമുണ്ടാകുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിഷമതകള്‍ പരിഗണിച്ച് നിയമന അപേക്ഷകള്‍ സര്‍ക്കാര്‍ അനുമതിയോടുകൂടി മാത്രം സ്വീകരിക്കാവുന്ന സംവിധാനം നടപ്പിലാക്കുമോ എന്ന് വ്യക്തമാക്കാമോ?
4883.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 , 21-22 എന്നീ അധ്യയന വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് നാഷണല്‍ മീൻസ് കം മെറിറ്റ്‌ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചവർ, അര്‍ഹത നേടിയവര്‍, തുക ലഭിച്ചവര്‍, വെയ്റ്റിംഗ് ലിസ്റ്റില്‍ ഉൾപ്പെട്ടവർ എന്നിവരുടെ എണ്ണം ജില്ല തിരിച്ച് നൽകാമോ;
( ബി )
ഓരോ ജില്ലയിലും സ്കോളര്‍ഷിപ്പ്‌ നേടിയ ആദ്യ മൂന്ന് സ്ഥാനക്കാരുടേയും അവരുടെ വിദ്യാലയങ്ങളുടെയും പേരു വിവരങ്ങള്‍ വെളിപ്പെടുത്തുമോ;
( സി )
രണ്ടു വര്‍ഷങ്ങളിലും കട്ട് ഓഫ് മാര്‍ക്ക് എത്രയായിരുന്നുവെന്നും യോഗ്യത നേടിയവര്‍ എത്ര ശതമാനമായിരുന്നുവെന്നുമുള്ള വിശദാംശം നല്‍കുമോ; വിജയ ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ പ്രത്യേക പരിശീലനം നല്‍കാന്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം നൽകാമോ;
( ഡി )
രണ്ടു അധ്യയന വര്‍ഷങ്ങളിലും മലപ്പുറം ജില്ലയിൽ നിന്നും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവരുടെ എണ്ണം, പേര് വിവരങ്ങള്‍ എന്നിവ വിദ്യാലയാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
4884.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 വർഷത്തിൽ പ്ലസ് ടു അനുവദിച്ച സ്കൂളുകളില്‍ സ്റ്റാഫ് ഫിക്‌സേഷൻ നടത്തിയിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളിലെ അദ്ധ്യാപകര്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ വിഷയത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
2015-16 ല്‍ പ്ലസ് ടു അനുവദിച്ച ഏതെങ്കിലും സ്കൂളില്‍ സ്റ്റാഫ് ഫിക്‌സേഷൻ നടത്താനുണ്ടെങ്കില്‍ ആയതിന്റെ കാരണം അറിയിക്കാമോ;
( ഡി )
സ്റ്റാഫ് ഫിക്‌സേഷൻ പൂര്‍ത്തീകരിക്കാത്ത സ്കൂളുകളില്‍ ആയത് എന്ന് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ?
4885.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്കൂളുകൾ പൊളിച്ച് മാറ്റുന്നതിനാൽ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പകരം സൗകര്യങ്ങള്‍ ഏർപെടുത്തിയിട്ടുണ്ടോ; എങ്കിൽ അറിയിക്കാമോ;
( ബി )
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊളിക്കുമ്പോള്‍ കെട്ടിടത്തിന്റെ വിലയായി ലഭിക്കുന്ന തുക ഉപയോഗിച്ച് സ്കൂൾ കെട്ടിടങ്ങൾ നിര്‍മ്മിക്കുന്നതിന് അനുമതി നൽകുമോ;
( സി )
എൻ.എച്ച്. 66 വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ പൊളിച്ച് മാറ്റേണ്ടി വരുന്ന സ്കൂൾ കെട്ടിടങ്ങൾ എത്രയാണെന്നുള്ള വിവരം പട്ടിക സഹിതം നല്‍കുമോ?
4886.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19, 2019-20 കാലഘട്ടത്തിൽ മതിയായ പഠിതാക്കള്‍ ഇല്ലാത്തതിനാല്‍ തെക്കന്‍ ജില്ലകളില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് മാറ്റം ചെയ്യപ്പെട്ട ഗവ: ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ബാച്ചുകളിലേക്കുള്ള തസ്തിക പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട ഫയലുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഹയര്‍ സെക്കന്ററി ഗണിതശാസ്ത്രം സീനിയര്‍ തസ്തികയില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളിലായി ഉണ്ടായ വിരമിക്കല്‍ ഒഴിവുകളില്‍ ഭൂരിഭാഗവും ഗവ: ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ പ്രിന്‍സിപ്പല്‍ പ്രമോഷന്‍ മൂലം നികത്തപ്പെട്ടതിനാല്‍, നിലവിലെ എച്ച്.എസ്.എസ്.ടി. ജൂനിയര്‍ ഗണിതശാസ്ത്രം റാങ്ക് ലിസ്റ്റില്‍ നിന്നും മതിയായ നിയമനങ്ങള്‍ നടന്നിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ചതും സ്വീകരിച്ചു വരുന്നതുമായ നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
4887.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപേക്ഷകളിലും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസ്, അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസ് എന്നിവിടങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
സർവ്വീസ് സംബന്ധമായ അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എയ്ഡഡ് സ്കൂൾ ഉദ്യോഗസ്ഥരുടെ വിവിധ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതി ഉണ്ടായിട്ടുണ്ടോ;
( ഡി )
ഫയലുകൾ തീർപ്പാക്കുന്നതിൽ അനാവശ്യ കാലതാമസം വരുത്തുന്നവർ​ക്കെതിരെ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4888.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ സർക്കാർ ആവിഷ്‌ക്കരിച്ച ചലഞ്ച് ഫണ്ട് പദ്ധതിയിലേക്ക് പുതിയ അപേക്ഷ ക്ഷണിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പണി പൂർത്തിയാക്കി ബില്ലുകൾ അംഗീകരിച്ച് സമർപ്പിച്ച സ്‌കൂളുകൾക്ക് തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4889.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര കുട്ടികൾ 2022- ലെ എസ്.എസ്.എൽ.സി.പരീക്ഷ വിജയിച്ചു എന്ന് പഞ്ചായത്ത്, മുൻസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ ജയിച്ച കുട്ടികൾക്ക് അതാത് പഞ്ചായത്ത്, മുൻസിപ്പാലിറ്റികളിൽ തുടർ പഠനത്തിന് സൗകര്യം ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഈ ജില്ലയിൽ പ്ലസ് വണ്ണിന് എത്ര സീറ്റുകൾ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ജില്ലയിൽ പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത കുട്ടികളുടെ തുടർ പഠനത്തിന് ഏർപ്പെടുത്താനുദ്ദേശിക്കുന്ന സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ഈ ജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ചും അധിക സീറ്റും അനുവദിക്കുന്നുണ്ടെങ്കിൽ പഞ്ചായത്ത് തിരിച്ച് വിശദാംശം നൽകാമോ?
4890.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വിദ്യാലയങ്ങളിലെ പി.ടി.എ യുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പി.ടി.എ. യുടെ ഘടന എങ്ങനെയാണെന്ന് വിശദമാക്കുമോ;
( സി )
സർക്കാർ വിദ്യാലയത്തിലെ പി.ടിഎ. പ്രസിഡന്റിന്റെ കാലാവധി എത്രയാണെന്ന് വ്യക്തമാക്കുമോ; ഒരാൾക്ക് തുടർച്ചയായി എത്ര വർഷം വരെ പി.ടി.എ. പ്രസിഡന്റായി തുടരാമെന്ന് വിശദമാക്കുമോ;
( ഡി )
സർക്കാർ വിദ്യാലയങ്ങളിലെ എസ്.എം.സി. (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) യുടെ അധികാരങ്ങളും ചുമതലകളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ; എസ്.എം.സി.യുടെ ഘടനയും രൂപീകരണ രീതിയും എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും വർഷത്തിൽ പി.ടി.എ. ഫണ്ട് ഈടാക്കുന്നതിന് അനുവദനീയതുക എത്രയാണെന്ന് വിശദമാക്കുമോ; പ്രസ്തുത പി.ടി.എ ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
4891.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ലാപ് ടോപ് നൽകുന്ന വിദ്യാകിരണം ലാപ് ടോപ് പദ്ധതി പൂർണ്ണമായി നടപ്പിലാക്കിയോ;
( ബി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി തുടരുവാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
4892.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഗ്ദാനങ്ങൾ നൽകി, സർക്കാർ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലേയ്ക്ക് മാറ്റുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇത്തരം നടപടികൾക്ക് സർക്കാർ ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് വയനാട് ജില്ലയിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
4893.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈടെക് ക്ലാസ് മുറികള്‍ ഉപയോഗിച്ചുള്ള പഠനം കാര്യക്ഷമമായി നടത്തുന്നതിന് അദ്ധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
4894.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ആകെ എത്ര കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയതെന്ന് വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എത്ര സീറ്റുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ബാച്ച് ആരംഭിക്കുന്നതിനും, കൂടുതല്‍ സീറ്റ് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
4895.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എയ്ഡഡ് സ്ഥാപനങ്ങളില്‍ തസ്തികകള്‍ സൃഷ്ടിക്കാനും അവ നിലനിർത്തുന്നതിനുമായി മാനേജ്മെന്‍റുകള്‍ പരസ്പര ധാരണയോടെ തട്ടിപ്പ് നടത്തുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് വസ്തുതയാണോ;
( ബി )
കുട്ടികള്‍ ഒരു സ്കൂളില്‍ പഠിക്കുമ്പോള്‍ മറ്റൊരു സ്കൂളില്‍ കുട്ടികളുടെ പേരിലുളള വ്യാജ ടി. സി. ഹാജരാക്കുന്നതടക്കമുള്ള അനധികൃതമായ കാര്യങ്ങൾ, വയനാട് വെളളമുണ്ട എ.യു.പി. സ്കൂളിൽ നടന്നതായി പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത സംഭവത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
4896.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടില്‍ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപക നിയമനം ഉറപ്പിക്കാൻ പ്രമുഖ രാഷ്‌ട്രീയ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ മകന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് അനധികൃതമായ ഇടപെടൽ നടത്തി എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിക്കുമോ;
( ബി )
വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ വെബ്സൈറ്റില്‍ വിവരങ്ങളെല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞ ശേഷം ആറാം പ്രവർത്തി ദിനമുള്‍പ്പെടെ രാത്രി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ലോഗിൻ ചെയ്തതായി പറയപ്പെടുന്ന ആക്ഷേപം പരിശോധിക്കുമോ;
( സി )
ഈ സംഭവത്തിൽ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4897.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എസ്.എസ്.എൽ.സി. പരീക്ഷാ ഫലം തമാശയായിരുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിദ്യാഭ്യാസ മന്ത്രി തന്നെ പൊതുവേദിയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടതായി പറയപ്പെടുന്ന സാഹചര്യം വിശദമാക്കാമോ;
( ബി )
കഴിഞ്ഞ വർഷം നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പാളിച്ചയ്ക്കുള്ള കാരണം വിശദമാക്കാമോ?
4898.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് തരുവണയിലെ യു.പി. സ്കൂളിൽ ആറാം പ്രവൃത്തി ദിനത്തിൽ രാത്രിയിൽ ഉൾപ്പെടെ ടി.സി. അനുവദിച്ചതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
സർക്കാർ സ്കൂളിൽ നിന്നും ടി.സി. വാങ്ങിയത് വെളളമുണ്ട സ്കൂളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാനാണെന്നത് വസ്തുതയാണോ;
( സി )
എങ്കിൽ ഈ നീക്കത്തില്‍ മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും ഒരുപോലെ പങ്കാളികളാണ് എന്ന ആക്ഷേപം ഗൗരവമേറിയതല്ലേയെന്ന് പരിശോധിച്ച് വ്യക്തമാക്കുമോ?
4899.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍ദ്ദിഷ്ട ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എന്തെല്ലാം സൗകര്യങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിനായുള്ള കര്‍മ്മപദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ബി )
നിര്‍ദ്ദിഷ്ട ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
ഇക്കാര്യത്തില്‍ മാതൃകാ വിദ്യാലയ കേന്ദ്രങ്ങളായി ഏതെങ്കിലും പൊതു വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ ഈ വിദ്യാലയങ്ങളില്‍ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനുള്ള പരിശീലനം കൂടി പ്രസ്തുത വിദ്യാലയങ്ങള്‍ വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ?
4900.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ച് വർഷത്തിന് മുൻപുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുന്നതിനുള്ള അപേക്ഷയുടെ നടപടി ക്രമങ്ങൾ വിശദമാക്കാമോ;
( ബി )
മാപ്പ് അപേക്ഷ നൽകേണ്ട സാഹചര്യങ്ങളും അതിന്റെ നടപടി ക്രമങ്ങളും വിശദമാക്കാമോ;
( സി )
അപേക്ഷ ലഭിച്ചാൽ അതിൻപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4901.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ എന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് മികച്ച പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക അവബോധ ക്യാമ്പുകളും നിരന്തരമായി നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദീകരിക്കുമോ;
( സി )
സമൂഹത്തോട് ഉത്തരവാദിത്തമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ സാമൂഹ്യ സേവന പരിപാടികള്‍ സ്കൂളുകളില്‍ നടപ്പാക്കുമോ; എങ്കില്‍ വിശദീകരിക്കുമോ?
4902.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും കണക്ക് നിയമസഭാ മണ്ഡലം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.സി. പ്രവേശനത്തിന് എത്ര സീറ്റുകള്‍ വീതം ഉണ്ടെന്ന് വിശദമാക്കുമോ;
( സി )
ഓരോ നിയമസഭാ മണ്ഡലത്തിലും അനുവദിച്ചിട്ടുള്ള ഹയര്‍ സെക്കന്ററി സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ബാച്ചുകളുടെയും സീറ്റുകളുടെയും തരം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഓരോ നിയമസഭാ മണ്ഡലത്തിലെയും ഐ.ടി.ഐ, പോളി ടെക്‌നിക് സീറ്റുകളുടെ ട്രേഡ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
2020-21 അദ്ധ്യയന വര്‍ഷത്തിൽ ഓരോ ജില്ലയില്‍ നിന്നും ലഭിച്ച പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണം എത്രയെന്നും പ്രവേശനം ലഭിച്ചവര്‍ എത്രയെന്നും ഓപ്പണ്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയവര്‍ എത്രയെന്നുമുള്ള കണക്ക് ലഭ്യമാക്കുമോ?
4903.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഫലപ്രദമായി തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
4904.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ നിന്നും ഉപരിപഠനത്തിന് എത്ര പേര്‍ അര്‍ഹതനേടി എന്നു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പാലക്കാട് ജില്ലയില്‍ തന്നെ ഉപരിപഠനം നടത്തുത്തിന് ആവശ്യമായ സീറ്റുകള്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി., ഐ.ടി.ഐ., വിഭാഗങ്ങളില്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
4905.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെയും അദ്ധ്യാപക-രക്ഷകര്‍തൃ സംഘടനയുടെയും സഹകരണത്തോടെ സ്കൂള്‍ കെട്ടിടങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിപുലീകരിക്കുന്നതിന് നടപ്പ് വര്‍ഷം മുതല്‍ പുതിയ പദ്ധതി നടപ്പാക്കുന്നുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
4906.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്ക്കൂളുകളുടെ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്നും എത്ര സ്ക്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും അറിയിക്കാമാേ; വിശദവിവരം ലഭ്യമാക്കുമാേ;
( ബി )
സ്ക്കൂളുകളുടെ അപ്ഗ്രഡേഷനുവേണ്ടി കുന്നത്തുനാട് നിയാേജക മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമാേ; വിശദാംശം ലഭ്യമാക്കുമാേ;
( സി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കാമാേ;
( ഡി )
സ്ക്കൂളുകളുടെ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമാേ?
4907.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്ലസ്-വണ്‍ സീറ്റുകളുടെ കുറവ് മൂലം, നിരവധി വിദ്യാർത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനും ഇഷ്ട്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മലബാര്‍ മേഖലയിലെ സ്കൂളുകളിൽ വര്‍ഷങ്ങളായി തുടരുന്ന പ്ലസ്-വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
പ്ലസ്-വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ നിന്നും ഏതെല്ലാം സ്കൂളുകളാണ് അപേക്ഷ നല്കിയിരുന്നതെന്നും, പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തിലെ സര്‍ക്കാർ നയം വ്യക്തമാക്കുമോ?
4908.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകൾക്ക് എത്ര തുക വീതം അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും സ്‌കൂളിന് ലാബ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
4909.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ കിച്ചണ്‍ കം സ്റ്റോര്‍ പദ്ധതി പ്രകാരം ഏതൊക്കെ സ്കൂളുകള്‍ക്ക് ‍എത്രയൊക്കെ തുകകളാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസതുത പദ്ധതി ഏതൊക്കെ സ്കൂളുകളില്‍ പൂര്‍ത്തിയാക്കിയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ; സ്കൂള്‍ കിച്ചണുകളുടെ ശോചനീയാവസ്ഥ കണക്കിലെടുത്ത് പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുളള നടപടി സ്വീകരിക്കാമോ?
4910.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 2017-18 കാലയളവിൽ രൂപീകരിച്ച വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിനായി പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുമോ?
4911.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തിരം 3 കോടി രൂപ അനുവദിച്ച കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെയും ഇരിമ്പിളിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെയും നിര്‍മ്മാണ പ്രവൃത്തികൾ സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികൾ ഇതുവരെയും ആരംഭിക്കാത്തതിന്റെ കാരണവും ആയത് ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് ശേഷിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ ടെണ്ടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും തുക വകയിരുത്തിയിട്ടുള്ള കുറ്റിപ്പുറം പഞ്ചായത്തിലെ പെരുപറമ്പ് മൂടാല്‍ ഗവ. എല്‍‌.പി. സ്കൂള്‍, എടയൂര്‍ പഞ്ചായത്തിലെ വടക്കുമ്പ്രം ഗവ. എല്‍‌.പി സ്കൂള്‍ എന്നിവയുടെ കെട്ടിട നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തികരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4912.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ 2014-15 മുതൽ 2021-22 വരെയുള്ള അധ്യയന വർഷങ്ങളിൽ ഒരോ വർഷവും സർക്കാർ, എയിഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജില്ലയിൽ പ്രസ്തുത വർഷങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും അതിൽ ഉപരിപഠന യോഗ്യത നേടിയ വിദ്യാർത്ഥികളുടെയും എണ്ണം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
ജില്ലയിൽ പ്രസ്തുത കാലയളവിലെ ഓരോ വർഷവും ഹയർ സെക്കന്ററി മേഖലയിൽ എത്ര സീറ്റുകൾ വീതം ഓരോ വിഷയത്തിനും ഉണ്ടായിരുന്നുവെന്നും സീറ്റുകളുടെ അപര്യാപ്തത മൂലം എത്ര സ്ഥിരം, താൽക്കാലിക ബാച്ചുകൾ അധികമായി രൂപീകരിച്ചുവെന്നും മുൻവർഷത്തെ സീറ്റുകളുടെ എത്ര ശതമാനം അധിക വർദ്ധനവുണ്ടായെന്നും എത്ര സ്കൂളുകളിൽ പുതുതായി ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിച്ചുവെന്നതും സംബന്ധിച്ച വിശദാംശം സർക്കാർ/എയിഡഡ് മേഖല തിരിച്ച് വർഷാടിസ്ഥാനത്തിൽ വിശദമാക്കുമോ?
4913.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് കിഫ്ബിയില്‍നിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ച ഏതെല്ലാം സ്കൂളുകളുടെ പ്രവൃത്തി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഫണ്ട് വിനിയോഗിച്ച് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും, പ്രവൃത്തി ആരംഭിക്കുവാനുള്ളതുമായ സ്കൂളുകള്‍ ഏതെല്ലാമാണെന്നും, പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന ഏജന്‍സികള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രവൃത്തികൾ ആരംഭിക്കാത്ത സ്കൂളുകളിൽ അവ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
4914.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആകെയുള്ള ഭൂമിയുടെയും, അതിൽ ഉപയോഗിച്ചുവരുന്ന ഭൂമിയുടെയും, ഉപയോഗിക്കാതെ അവശേഷിക്കുന്ന ഭൂമിയുടെയും അളവ് വ്യക്തമാക്കുമോ; ഉപയോഗിക്കാതെ അവശേഷിക്കുന്ന ഭൂമി എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
മങ്കട എ.ഇ.ഒ. ഓഫീസിന് സ്വന്തമായി കെട്ടിടമില്ലാത്തത് മൂലമുള്ള പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിയ്ക്കുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; പ്രസ്തുത നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
4915.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ഏതെല്ലാം സ്കൂളുകൾക്ക് ഏതൊക്കെ പദ്ധതികൾ പ്രകാരം തുകകൾ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
4916.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്കായി കേന്ദ്രഫണ്ടും സംസ്ഥാന ഫണ്ടും ചേ‍ര്‍ത്ത് കിച്ചണ്‍-കം-സ്റ്റോര്‍ നിര്‍മ്മിക്കുന്നതിനായി അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ; പദ്ധതിക്കായി എത്ര സ്കൂളുകളെയാണ് തെരഞ്ഞെടുത്തിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍, പ്രവൃത്തി പൂര്‍ത്തിയായിട്ടുളളവ, പുരോഗമിക്കുന്നുവ, ഇതുവരെ ആരംഭിക്കാത്തവ എന്നിങ്ങനെയുള്ള വിവരം തരം തിരിച്ചു നല്‍കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി ഇതുവരെ ചെലവഴിച്ച തുക എത്രയെന്നും ഇനി ചെലവഴിക്കാനുളള തുക എത്രയെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി പൂര്‍ത്തീകരിച്ചവയ്ക്കുള്ള തുക മാറി നല്‍കിയിട്ടുണ്ടോ എന്നത് വ്യക്തമാക്കാമോ; പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച വകയില്‍ തുക മാറി നല്‍കുന്നതിന് കാലതാമസം ഉണ്ടായെങ്കില്‍ ആയതിനുളള കാരണം വ്യക്തമാക്കാമോ;
( ഇ )
തുക മാറി നല്‍കിയിട്ടില്ലായെങ്കിൽ ആയത് മാറി നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ; സ്കൂളുകള്‍ക്ക് അനുവദിച്ച തുക റ്റി.എസ്.ബി. അക്കൗണ്ടിലേയ്ക്ക് നല്‍കേണ്ട എന്ന നിര്‍ദ്ദേശം ധനകാര്യവകുപ്പിൽ നിന്നും ലഭിച്ചിരുന്നോ; എങ്കിൽ അക്കാര്യം വ്യക്തമാക്കാമോ;
( എഫ് )
പ്രസ്‌തുത പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ച് ഉത്തരവായിട്ടുള്ള സ്കൂളുകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; ഫണ്ട് ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുളള മാര്‍ഗ്ഗം എന്താണെന്ന് വിശദമാക്കാമോ?
4917.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമേതം പദ്ധതിയെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വ്യക്തമാക്കാമോ;
( ബി )
റാന്നി നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഏതെല്ലാം പദ്ധതികൾ/സ്കൂളുകൾ സമേതം ആപ്പ്ലിക്കേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്; വിശദവിവരം പട്ടികരൂപത്തിൽ നൽകാമോ?
4918.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകള്‍ (MGLC)/ബദല്‍ സ്കൂളുകള്‍ നിര്‍ത്തലാക്കിക്കാെണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത സ്കൂളുകള്‍ നിര്‍ത്തലാക്കിയപ്പാേള്‍ നിലവില്‍ തുര്‍ന്നുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നതിനായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കി നല്‍കിയത് വിശദമാക്കാമാേ;
( സി )
സംസ്ഥാനത്ത് എത്ര ബദല്‍ സ്കൂളുകള്‍ നിലവില്‍ പ്രവർത്തിച്ചു വരുന്നുവെന്ന് വ്യക്തമാക്കാമാേ?
4919.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ മണത്തല ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടനിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകും എന്നത് വിശദമാക്കാമോ?
4920.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി.ഇ.ആർ.ടി. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്ക് അടുത്തവർഷം മുതൽ പുസ്തകങ്ങൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോറിനെ ചുമതലപ്പെടുത്തിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാകുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോറുമായി എസ്.സി.ഇ.ആർ.ടി. കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ?
4921.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി.ഇ.ആര്‍.ടി. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ഹയർസെക്കൻഡറി മലയാള പാഠപുസ്തകങ്ങൾ പുസ്തക രൂപത്തിൽ അച്ചടിച്ച് സ്കൂളുകളിൽ വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ വിളിക്കണമെന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമാണോ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോറിന് പുസ്തക വിതരണത്തിന് കരാർ നൽകിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കരാർ എത്ര വർഷത്തേക്കുള്ളതാണെന്നും കരാർ തുകയുടെ അടിസ്ഥാനത്തിലാണോ റോയൽറ്റി കണക്കാക്കുന്നതെന്നും കരാർ തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ;
( സി )
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരിധിയിൽ പ്രവർത്തിക്കേണ്ട കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോഴ്സ് എന്ന ജീവനക്കാരുടെ സ്ഥാപനത്തിന് സംസ്ഥാനമൊട്ടാകെ പുസ്തക വിതരണം നടത്തുവാൻ അനുമതിയുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഇപ്രകാരം പുസ്തക അച്ചടിക്ക് കരാർ നൽകിയ എസ്.സി.ഇ.ആര്‍.ടി. തീരുമാനം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
4922.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എത്ര സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ ഗാന്ധിയന്‍ സ്റ്റഡീസ് പഠന വിഷയമായി ഉണ്ടെന്ന് അറിയിക്കുമോ;
( ബി )
ഈ വിഷയത്തില്‍ പ്ലസ്‌ടു തലത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ;
( സി )
എങ്കിൽ പുതിയ ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ഗാന്ധിയന്‍ സ്റ്റഡീസ് കോമ്പിനേഷന്‍ കൂടുതലുള്ള ബാച്ചുകള്‍ അനുവദിക്കുന്നകാര്യം പരിഗണിക്കുമോ?
4923.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി.ഇ.ആര്‍.ടി.യുടെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്ക് അടുത്തവർഷം മുതൽ പുസ്തകങ്ങൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോറിനെ ചുമതലപ്പെടുത്തിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി നൽകുന്നത് സംബന്ധിച്ച ടെൻഡറിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെ പേരും മേൽവിലാസവും വ്യക്തമാക്കുമോ;
( സി )
ടെൻഡറിൽ അന്തിമ തീരുമാനമെടുത്ത മിനിട്സിന്റെ പകർപ്പ് ലഭ്യമാക്കുമോ?
4924.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്ലാസ്സുകളുടെ പാഠ്യപദ്ധതി അവസാനമായി പരിഷ്ക്കരിച്ചത് എന്നാണ്; വിശദമാക്കാമോ;
( സി )
പാഠ്യ പദ്ധതി പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
4925.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്ക്കരണത്തിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത കമ്മിറ്റിയില്‍ ആരെല്ലാമാണ് അംഗങ്ങള്‍ എന്നറിയിക്കുമോ;
( സി )
ഏതെല്ലാം ക്ലാസ്സുകളിലെ ഏതെല്ലാം വിഷയങ്ങളുടെ പാഠ്യ പദ്ധതിയാണ് പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പരിഷ്ക്കരണത്തിലൂടെ കുട്ടികള്‍ക്ക് എന്തെല്ലാം പഠന മികവുകളാണ് നല്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4926.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈമറി സ്കൂൾ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പഠനത്തിന് സഹായകരമാകുന്നതിനും അടിസ്ഥാന ഗണിതശേഷി ഉറപ്പാക്കുന്നതിനും ഉതകുംവിധം സർക്കാർ എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
4927.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി എത്ര പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്;
( ബി )
പ്രസ്തുത സ്കൂളുകളില്‍ 2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എത്ര വീതം പ്ലസ് വണ്‍ ബാച്ചുകളാണ് അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ?
4928.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ ഈ അധ്യയന വർഷം പത്താം ക്ലാസിൽ പഠനം നടത്തുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെയും ആകെ വിദ്യാർത്ഥികളുടെയും കണക്ക് സ്കൂൾ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ ആറാം പ്രവൃത്തി ദിനം സ്കൂളിൽ വന്നതിന് ശേഷം ജൂൺ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ തുടർച്ചയായി സ്കൂളിൽ ഹാജരാകാത്ത, പത്താം ക്ലാസിൽ പഠനം നടത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ കണക്ക് സ്കൂൾ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത വിദ്യാർത്ഥികൾ ക്ലാസ്സിൽ ഹാജരാകാത്തത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4929.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യയന വർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ 194 ഹയര്‍ സെക്കന്ററി സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അദ്ധ്യാപകരെ നിയമിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ മാര്‍ച്ച് മാസം അദ്ധ്യാപകരില്‍നിന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വാങ്ങിയിട്ടും ഇതുവരെ ഡി.പി.സി. ചേരാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
4930.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകരുടെ ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടോ;
( ബി )
എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി സീനിയര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( സി )
കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ തസ്തികയിലെ എത്ര ഒഴിവുകൾ നിയമനം നടത്താതെ മാറ്റിവെച്ചിട്ടുണ്ടെന്നും പ്രസ്തുത ഒഴിവുകളില്‍ ജൂനിയര്‍ അദ്ധ്യാപകര്‍ക്ക് തസ്തികമാറ്റം വഴി താല്‍ക്കാലികമായി നിയമനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
( ഡി )
എച്ച്.എസ്.എസ്.ടി. തസ്തികകളില്‍ ഒരു വര്‍ഷം ഉണ്ടാകുന്ന ഒഴിവുകളില്‍ എത്ര ശതമാനമാണ് ഹെഡ്‍മാസ്റ്റര്‍മാരുടെ തസ്തികമാറ്റ നിയമനത്തിനായി മാറ്റി വച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
4931.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി അനുവദിച്ച ഹയർസെക്കൻഡറി ബാച്ചുകളുടെ എണ്ണം, സ്കൂളുകള്‍, വിഷയം എന്നിവ ജില്ലാടിസ്ഥാനത്തില്‍ തരം തിരിച്ച് ലഭ്യമാക്കുമോ?
4932.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടിയും പ്രസിദ്ധീകരണവും വിതരണവും നിർവഹിക്കുന്നതിന് കാലിക്കറ്റ് സർവ്വകലാശാല സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോറിന് കരാർ അനുവദിച്ച് നൽകിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി ഓപ്പൺ ടെൻഡർ വിളിച്ചിരുന്നോ; എങ്കിൽ ഏതെല്ലാം പത്രങ്ങളിൽ ഏതെല്ലാം ദിവസങ്ങളിലാണ് പരസ്യം നൽകിയതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഓപ്പൺ ടെൻഡറിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെ പേരും മേൽവിലാസവും വ്യക്തമാക്കുമോ;
( ഡി )
06.01.2022 -ലെ സർക്കാർ ഉത്തരവ് പ്രകാരം, പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള റോയൽറ്റി തുക 15 ശതമാനത്തിൽനിന്നും 5 ശതമാനമാക്കി കുറച്ചിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം കുറയ്ക്കുവാൻ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;
( ഇ )
പാഠ പുസ്തകങ്ങളുടെ അച്ചടിയ്ക്കും പ്രസിദ്ധീകരണത്തിനും വിതരണത്തിനും ടെൻഡർ നടപടിക്രമങ്ങൾ മറികടന്നുകൊണ്ടാണോ കാലിക്കറ്റ് സർവ്വകലാശാല സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോറിന് കരാർ അനുവദിച്ച് നൽകിയത്; എങ്കിൽ ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ?
4933.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021-22 അക്കാദമിക വര്‍ഷം എത്ര പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിജയിച്ചുവെന്നും ഇതില്‍ എത്രപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയെന്നും അറിയിക്കാമോ;
( ബി )
2021-22 അക്കാദമിക വര്‍ഷം എയ്ഡഡ്/ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വണ്‍ അഡ്മിഷന്‍ നേടിയ പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ എണ്ണം അറിയിക്കാമോ ;
( സി )
2021-22 അക്കാദമിക വര്‍ഷം എയ്ഡഡ്/ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളുകളിൽ എത്ര പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പാസ്സായി; ഇതില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികൾ എത്രയെന്ന് അറിയിക്കാമോ?
4934.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ബോണസ് പോയിന്റ് നല്‍‌കുന്ന സംവിധാനം തുടരുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;‌;
( ബി )
നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കായിക വകുപ്പിനെയോ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെയോ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടു കൂടിയാണോ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ ട്രയല്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കാമോ; വകുപ്പ് അനുമതി നല്‍കിയിട്ടില്ലായെങ്കില്‍ പ്രസ്തുത നീന്തല്‍ ട്രയല്‍ സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4935.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹെെസ്കൂളുകളില്‍ ഐ .ടി പാഠ്യവിഷയം പഠിപ്പിക്കുന്നത് ഐ.ടി.യില്‍ വേണ്ടത്ര യോഗ്യതയുള്ള അദ്ധ്യാപകരാണ് എന്ന് ഉറപ്പുവരുത്തുന്നുണ്ടോ;
( ബി )
ഐ.ടി. വിഷയത്തില്‍ വേണ്ടത്ര യോഗ്യത ഇല്ലാത്ത അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ പ്രസ്‌തുത വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
4936.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ കിലയെ നിര്‍വ്വഹണ ഏജന്‍സിയാക്കി കിഫ്ബി മുഖേനെ 3 കോടി രൂപ വീതം അനുവദിച്ച, നാദാപുരം ഗവ. യു.പി. സ്കൂള്‍, വെള്ളിയോട് ഗവ. യു.പി. സ്കൂള്‍ എന്നിവയുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നവീകരണ പ്രവൃത്തികൾ കില ഏറ്റെടുത്തതിനുശേഷം നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികൾ ഉടന്‍ ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4937.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് കില യുടെ മേല്‍നോട്ടത്തില്‍ എല്‍.എസ്.ജി.ഡി. മുഖേന നടപ്പിലാക്കുന്ന സ്കൂള്‍ കെട്ടിടനിര്‍മ്മാണ പ്രവൃത്തികളിൽ പലതും നാളിതുവരെ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതുക്കാട് നിയോജക മണ്ഡലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവ. ഹൈസ്കൂളിന് അനുവദിച്ചിട്ടുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4938.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പ്രേംനസീര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കുളിൽ 3 കോടി രൂപ ചെലവിൽ നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഒരു നിലപോലും നാളിതുവരെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും സ്ഥലപരിമിതി മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ?
4939.
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ തരുവണ സര്‍ക്കാര്‍ യു.പി. സ്കൂളില്‍നിന്നും ആറാം പ്രവൃത്തി ദിനത്തിലെ ഓഫീസ് സമയത്തിനുശേഷം നാല് വിദ്യാർത്ഥികൾക്ക് വെളളമുണ്ട എ.യു.പി. സ്കൂളിലേക്ക് ടി.സി. നല്‍കിയതായി പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് വസ്തുതയാണോ;
( ബി )
ആറാം പ്രവൃത്തിദിനത്തിലെ എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ വെബ്സൈറ്റില്‍ വിവരങ്ങളെല്ലാം രേഖപ്പെടുത്തുകയും ചെയ്തശേഷം വിദ്യാർത്ഥികൾക്ക് ടി.സി. നൽകിയത് നിയമ പ്രകാരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
അല്ലെങ്കിൽ നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
4940.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച കുട്ടനാട്ടിലെ കിടങ്ങറ സര്‍ക്കാര്‍ ഹയർ സെക്കന്ററി സ്കൂളിന് ശുചിമുറി ഉള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ മികച്ച നിലവാരത്തില്‍ നിര്‍മ്മിച്ച്‌ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്കൂളിനെ മാതൃകാ വിദ്യാലയമാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്കൂളിന്റെ മറ്റ് ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാൻ പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4941.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കിയ കോഴിക്കോട് ജില്ലയിലെ ആര്‍.ഇ.സി. ഹയര്‍ സെക്കന്ററി സ്കൂള്‍, കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഓരോന്നിനും ചെലവഴിച്ച തുക എത്ര വീതമാണ്; അറിയിക്കാമോ;
( ബി )
രണ്ടിടത്തേയും പ്രവൃത്തികളിൽ പൂർത്തീകരിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടോയെന്നും കെട്ടിടങ്ങള്‍ സ്കൂള്‍ അധികൃതര്‍ക്ക് എന്ന് കൈമാറാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
4942.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തിലെ കോരാണി ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം നാഷണല്‍ ഹൈവേയ്ക്കായി ഏറ്റെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കി പ്രസ്തുത സ്കൂള്‍ കെട്ടിടം പുനർനിര്‍മ്മിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4943.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജക മണ്ഡലത്തിലെ കാരാക്കുറിശി ഗവ.ഹൈസ്കൂളിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക ഉപയോഗപ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
4944.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ സര്‍ക്കാർ ഫണ്ടും നിയോജക മണ്ഡല ആസ്തിവികസന ഫണ്ടും ഉപയോഗിച്ച് ആറാട്ടുപുഴ പഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള മംഗലം ഗവ. സ്‌കൂളിലെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് മുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;
( സി )
ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
4945.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിച്ച താത്കാലിക ബാച്ചുകള്‍ സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;എങ്കിൽ അറിയിക്കാമോ;
( ബി )
മുക്കം നീലേശ്വരം ജി.എച്ച്.എസ്.എസ് -ല്‍ അനുവദിച്ച ഹ്യുമാനിറ്റീസ് താൽക്കാലിക ബാച്ച് സ്ഥിരമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4946.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിച്ചൺ -കം -സ്റ്റോർ നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെടുത്തി വര്‍ക്കല മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകൾക്കാണ്‌ നിർമ്മാണാനുമതി നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ; പ്രസ്തുത പ്രവൃത്തിയുടെ പ്രവർത്തന പുരാേഗതി വിശദമാക്കാമാേ?
4947.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പരവൂർ തെക്കുംഭാഗം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്.പി.വി.യായ കില ഡി.പി.ആർ തയ്യാറാക്കുന്നതിനായി ഏതെങ്കിലും വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ഏത് വകുപ്പിനെ ആണെന്നും ഏത് ഉദ്യോഗസ്ഥനെയാണെന്നും വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആർ. കിഫ്ബിയ്ക്ക് സമർപ്പിച്ചിട്ടുണ്ടോ എന്നും ആയത് സംബന്ധിച്ച നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?
4948.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേനയും പ്ലാന്‍ ഫണ്ട് മുഖേനയും 2016 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ നാദാപുരം മണ്ഡലത്തില്‍ സ്കൂള്‍ നവീകരണത്തിനായി അനുവദിച്ച തുകയും സ്കൂളുകളുടെ പേരും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ?
4949.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും കാലയളവുകളിൽ, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ഏതെല്ലാം വര്‍ഷങ്ങളിലാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും ഓരോ സ്കൂളിനും എത്ര തുകയാണ് അനുവദിച്ചതെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത കെട്ടിടനിർമ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
4950.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപ്പര്‍പ്രൈമറി വിദ്യാഭ്യാസത്തിനായി 8 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവരുന്ന കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് പ്രദേശത്തെ വിദ്യാർത്ഥികൾക്കായി പൂവാറന്‍തോട് ഗവ.എല്‍.പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4951.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ യു.പി. വിഭാഗത്തില്‍ 2020-2021, 2021 -2022 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ ന‌ത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റാഫ് ഫിക്സേഷന്‍ നടത്തിയതിനെ തുടര്‍ന്ന് യു.പി. വിഭാഗത്തില്‍ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?
4952.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ആയാംകുടി ഹൈസ്കൂളില്‍ നിന്നും 28.02.2019-ല്‍ റിട്ടയര്‍ ചെയ്യുകയും പിന്നീട് മരണമടയുകയും ചെയ്ത വി.ജി. സന്തോഷ് കുമാറിന്റെ പി.എഫ്. ക്ലോഷര്‍ തുക അദ്ദേഹത്തിന്റെ ഭാര്യ വിജയകുമാരിക്ക് നല്‍കുവാന്‍ ഉണ്ടായിരിക്കുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ ഇ-602702/2022 നമ്പർ ഫയലില്‍ ഡി.പി.ഐ. സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( സി )
2019-ല്‍ മരണമടഞ്ഞ വ്യക്തിയുടെ അവകാശികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
4953.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിൽ ആകെയുള്ള 187 എൽ.ഡി. ക്ലാർക്ക് തസ്തികയിൽ കന്നഡയും മലയാളവും അറിയാവുന്നവർക്കായി എത്ര തസ്തികകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പി.എസ്.സി. യുടെ എൽ.ഡി. ക്ലാർക്ക് (കന്നഡ-മലയാളം) ലിസ്റ്റിൽ നിന്നും നിയമിതരായി നിലവിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലായി എത്ര എൽ.ഡി. ക്ലാർക്ക് തസ്തികകളാണുള്ളതെന്നും പ്രസ്തുത തസ്തികകളിൽ കന്നഡയും മലയാളവും അറിയാവുന്നവരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
പി.എസ്.സി. എൽ.ഡി. ക്ലാർക്ക് (കന്നഡ-മലയാളം) റാങ്ക്‌ ലിസ്റ്റിൽ നിന്ന് 2003 മുതൽ എത്ര പേർക്ക് നിയമനം നൽകിയെന്ന് വ്യക്തമാക്കാമോ;
( ഇ )
അപ്രകാരം നിയമിതരായ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ച മുറക്ക് ഉണ്ടായ ഒഴിവുകൾ എൽ.ഡി. ക്ലാർക്ക് (കന്നഡ-മലയാളം) വിഭാഗത്തിനായി പി.എസ്.സി.ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( എഫ് )
തുടർന്ന് വരുന്ന ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ എൽ.ഡി. ക്ലാർക്ക് (കന്നഡ-മലയാളം) തസ്തികയ്‌ക്കായി റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4954.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012 അധ്യയന വര്‍ഷത്തില്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് കെ-ടെറ്റ് പരീക്ഷ വിജയിച്ചിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കാലയളവില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമിതരായ അദ്ധ്യാപകര്‍ക്ക് കെ-ടെറ്റ് പരീക്ഷ വിജയിച്ചിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷ ആദ്യമായി നടന്നത് 2012 ആഗസ്റ്റ് മാസത്തിലാണെന്നിരിക്കെ 2012 ജൂണ്‍ മാസത്തില്‍ ജോലിയില്‍ പ്രവേശിച്ച എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കെ-ടെറ്റ് പരീക്ഷ പാസ്സായില്ല എന്ന കാരണത്താല്‍ ഗ്രേഡ്, ഇന്‍ക്രിമെന്റ് മുതലായ ആനുകൂല്യങ്ങള്‍ തടയപ്പെടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സര്‍ക്കാര്‍, എയ്ഡഡ് അദ്ധ്യാപകര്‍ക്കിടയില്‍ കെ-ടെറ്റ് പരീക്ഷ പാസ്സാകണമെന്ന നിബന്ധനയിലുള്ള വേര്‍തിരിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
കെ-ടെറ്റ് പരീക്ഷ നടത്തിയിട്ടില്ലാത്ത കാലയളവില്‍ നിയമിതരായ അദ്ധ്യാപകരെ പ്രസ്തുത പരീക്ഷ പാസ്സാകണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4955.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 അധ്യയന വർഷം മുതൽ സർക്കാർ ഹൈസ്കൂളുകളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി 10.08.2021ൽ പുറപ്പെടുവിച്ച W.P(C)23159/2018 നമ്പർ വിധി നടപ്പാക്കാത്തത് മൂലം സർക്കാർ ഇപ്പോൾ കോടതി അലക്ഷ്യ നടപടികൾ നേരിടുന്നുണ്ടോ;
( ബി )
പ്രസ്തുത വിധിയുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
ഈ വിധി 2022-23 അധ്യയന വർഷം തന്നെ നടപ്പിലാക്കുമോ;
( ഡി )
പ്രസ്തുത വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മറ്റ് ഭാഷാ വിഷയങ്ങളെ പോലെ പീരീഡ് അടിസ്ഥാനത്തിൽ തസ്തിക സൃഷ്ടിക്കുമ്പോൾ സർക്കാർ ഹൈസ്കൂളിൽ ആകെ എത്ര തസ്തികകൾ സൃഷ്ടിക്കേണ്ടി വരുമെന്ന് ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കുമോ?
4956.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍, എയിഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, ലെെബ്രേറിയന്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
4957.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ എത്ര ബദൽ സ്കൂളുകളാണ് പ്രവർത്തിച്ചിരുന്നതെന്നും ഇതിൽ എത്ര സ്കൂളുകൾ അടച്ചുപൂട്ടിയെന്നും അറിയിക്കാമോ; സ്കൂളുകളുടെ പേരുവിവരങ്ങളും നൽകാമോ;
( ബി )
നിലവിൽ പ്രവർത്തിക്കുന്നത് എത്ര ബദൽ സ്കൂളുകളാണെന്നും ഇപ്പോൾ പ്രവർത്തിക്കുന്ന ബദൽ സ്കൂളുകളിൽ എത്ര വിദ്യാർത്ഥികളാണ് പഠനം നടത്തുന്നതെന്നും അറിയിക്കാമോ;
( സി )
ഗോത്രസാരഥി പദ്ധതി പ്രകാരം എത്ര പട്ടികവർഗ്ഗ/ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തുന്നുവെന്നുള്ള വിവരം, സ്കൂൾ, പഠിതാക്കളുടെ എണ്ണം, സങ്കേതം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയിൽ എത്ര വിദ്യാ വാളണ്ടിയർമാരായിരുന്നു ഉണ്ടായിരുന്നതെന്നും ഇതിൽ എത്ര പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചുവെന്നും അറിയിക്കാമോ; വിശദാംശങ്ങൾ നൽകാമോ?
4958.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്‌കൂള്‍ നിയമന അംഗീകാരത്തിനായി കെ ടെറ്റ് പരീക്ഷ പാസാകുന്നതിന് ഏതു വര്‍ഷം വരെയാണ് ഇളവ് നല്‍കിയതെന്ന് വിശദമാക്കുമോ?
4959.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മെയ് മാസം നടന്ന കെ-ടെറ്റ് പരീക്ഷയിൽ, അർഹരായവർക്ക്‌ ഇ.ഡബ്ള്യൂ.എസ്. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4960.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-19 കാലയളവില്‍ ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ കോഴ്സ് പഠിച്ചിരുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് നാലാം സെമസ്റ്ററില്‍ തോറ്റ വിഷയങ്ങള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സേ പരീക്ഷ എഴുതുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത കോഴ്സ് നിലവില്‍ ഡിപ്ലോമ ഇന്‍ ഇലമെന്ററി എഡ്യൂക്കേഷന്‍ എന്ന കോഴ്സാക്കി മാറ്റിയതിനാലും സിലബസ്സ് ഉള്‍പ്പെടെയുള്ളവ മാറിയതിനാലും ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ കോഴ്സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തോറ്റ വിഷയങ്ങള്‍ക്കുള്ള പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
തോറ്റ വിഷയങ്ങള്‍ക്ക് പുതിയ സിലബസ്സ് പ്രകാരം പരീക്ഷ എഴുതുന്നതിന് ഈ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ കോഴ്സ് വിജയിക്കാത്ത കുട്ടികള്‍ക്ക് തോറ്റ വിഷയങ്ങള്‍ എഴുതി എടുക്കുന്നതിനും അവരുടെ ഭാവി സംരക്ഷിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പുന:പരീക്ഷ നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമോ എന്നും അറിയിക്കുമോ?
4961.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം പാങ്ങപ്പാറ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തിൽ ഡയറക്ടറുടെ ഒഴിവിലേയ്ക്ക് 2021 ആഗസ്റ്റ് മാസം അഭിമുഖം നടത്തിയിരുന്നോയെന്നും ആയതിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നോയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അഭിമുഖത്തില്‍ ഏത്ര പേര്‍ പങ്കെടുത്തിരുന്നുവെന്നും അതില്‍ ഡോക്ടറേറ്റ് നേടിയ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
ഈ തസ്തികയിലേയ്ക് ആരെയെങ്കിലും നിയമിച്ചിരുന്നോയെന്നും എങ്കില്‍ ആര്‍ക്കാണ് നിയമനം നല്‍കിയതെന്നും നിയമനം ലഭിച്ച ആളിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയിലേയ്ക്ക് നിയമനം നല്‍കിയിട്ടുണ്ടെങ്കില്‍ നിയമനം ലഭിച്ച ആളിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുളളതാണോ എന്ന് വ്യക്തമാക്കാമോ?
4962.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപകരുടെ നൈപുണ്യ വികസനത്തിനുവേണ്ടി നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രൊഫഷണല്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപകരുടെ അഭിരുചികള്‍ക്കൊത്ത വിവിധതരം ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ടോ?
4963.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21, 2021-22 അധ്യയന വർഷങ്ങളിൽ നടന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ലഭിച്ച അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാകുമോ;
( ബി )
പ്രസ്തുത അപേക്ഷകരില്‍ സ്കോളർഷിപ്പ് ലഭിച്ചതും വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടതും സ്കോളർഷിപ്പിന് അർഹത നേടിയതുമായ കുട്ടികളുടെ എണ്ണം തരം തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വർഷങ്ങളിൽ നടന്ന എൻ. എം. എം. എസ്. പരീക്ഷകളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടി ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളുടെ പേര്, സ്കൂൾ, ജില്ല എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത വർഷങ്ങളിൽ സംസ്ഥാനത്ത് ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ എൻ. എം. എം. എസ്. സ്കോളർഷിപ്പിന് യോഗ്യത നേടിയതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ള സ്കൂളുകളുടെ പേര് വിവരങ്ങൾ ലഭ്യമാകുമോ?
4964.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക് പ്രകാരം പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട എത്ര കുട്ടികളാണ് അധ്യയനം നടത്തുന്നത് എന്ന കണക്ക് സ്കൂൾ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ ആറാം പ്രവൃത്തി ദിനത്തിന് ശേഷം തുടർച്ചയായി പത്ത് ദിവസത്തിലധികം ക്ലാസിൽ ഹാജരാകാത്ത പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉണ്ടോ;
( സി )
ഉണ്ടെങ്കിൽ അത്തരം കുട്ടികളുടെ എണ്ണം, അതിനുള്ള കാരണം സഹിതം സ്കൂൾ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
അപ്രകാരം ക്ലാസിൽ ഹാജരാകാത്ത കുട്ടികളെ ക്ലാസിൽ എത്തിക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4965.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനോടൊപ്പം, യു.പി. തലം മുതല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏതെങ്കിലും വിദേശഭാഷ കൂടി പരിചയപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;
( ബി )
കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള ഒരു വിദേശഭാഷകൂടി പരിചയപ്പെടുന്നത് ഭാവിയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
4966.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളുടെ പേരും, 2022-23 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തില്‍ പ്രസ്തുത വിദ്യാലയങ്ങളിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണവും വിശദമാക്കാമോ;
( ബി )
ഇവയിൽ ഏതൊക്കെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലാണ് നിലവിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉള്ളതെന്ന് വ്യക്തമാക്കാമോ?
4967.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തില്‍ 2016 മുതല്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; അതിൽ എത്ര എണ്ണം പൂര്‍ത്തീകരിച്ചുവെന്നും എത്രയെണ്ണം പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള വിശദാംശം നല്‍കുമോ?
4968.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം, എച്ച്.എസ്.എ., യു.പി.എസ്.എ., എല്‍.പി.എസ്.എ. എന്നീ തസ്തികകളിലേക്ക് നാളിതുവരെ ലഭിച്ച അപേക്ഷകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുവാൻ വൈകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പരാതി പരിഹാരത്തിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
4969.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കൻഡറി സ്കൂള്‍ ടീച്ചര്‍ (സീനിയര്‍/ജൂനിയര്‍)-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ ദീര്‍ഘകാലമായി നികത്തപ്പെടാതെ കിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പ്രസ്തുത തസ്തികക്കുള്ള അടിസ്ഥാന യോഗ്യതയായി നിര്‍ണ്ണയിക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
യു.ജി.സി. അംഗീകരിച്ച പ്രസ്തുത ബിരുദം പ്രസ്തുത അദ്ധ്യാപക തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി നിര്‍ണയിക്കുന്നതിനും അദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4970.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു സ്ഥിരം അദ്ധ്യാപകന്‍ പോലും ഇല്ലാതെ ഹെഡ്മാസ്റ്റർമാരുടെ മേൽനോട്ടത്തിൽ താൽക്കാലിക അദ്ധ്യാപകരെ വച്ചാണ് സംസ്ഥാനത്ത് പലയിടത്തും സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളുകളില്‍ അദ്ധ്യയനം നടത്തുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ വിദ്യാർത്ഥികളുടെ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഇത്തരം സാഹചര്യം ഉണ്ടായതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിനായി മേല്പറഞ്ഞ സ്കൂളുകളിൽ ആവശ്യത്തിന് അദ്ധ്യാപകരുടെ തസ്തികകൾ സൃഷ്ടിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം സർക്കാർ നിഷ്കര്‍ഷിച്ചതിനേക്കാൾ ഉയർന്ന് നിൽക്കുന്ന സ്‌കൂളുകളിൽ പോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അദ്ധ്യാപക തസ്തികകൾ അനുവദിക്കാതിരിക്കുന്നത് മൂലം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4971.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ എല്‍.പി./യു.പി സ്കൂളുകളിൽ നിന്നും നിലവില്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത അദ്ധ്യാപക ഒഴിവുകളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
4972.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലെ സാക്ഷരത നിരക്ക് എത്രയാണെന്ന് അറിയിക്കാമോ;
( ബി )
സാക്ഷരത നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( സി )
ഇതിന്റെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിവരുന്ന സാക്ഷരത പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, തീരദേശ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ആവിഷ്കരിച്ചിട്ടുള്ള സാക്ഷരത പരിപാടികളുടെ വിശദാംശം നല്‍കുമോ?
4973.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇ.എസ്.ഐ. ആശുപത്രികളിൽ പുതിയ ഐ.സി.യു. യൂണിറ്റുകൾ തുടങ്ങുന്നതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
എത്ര ഇ.എസ്.ഐ. ആശുപത്രികളിലാണ് പുതിയ ഐ.സി.യു. യൂണിറ്റുകൾ ആരംഭിക്കുന്നതെന്നും അതിന്റെ തുടർ നടപടികള്‍ ഏതുവരെയായിയെന്നും വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ എത്ര ഇ.എസ്.ഐ. ആശുപത്രികളിലാണ് ഡയാലിസിസ് തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങിയിട്ടുള്ളത്;
( ഡി )
ഇ.എസ്.ഐ. ആശുപത്രികളിൽ സ്റ്റാഫ്‌ നഴ്‌സ്‌ തസ്തിക സൃഷ്ടിക്കുന്നതിനായി എല്‍.ബി.ആര്‍.ഡി.-എഫ്1/26/2021-എല്‍.ബി.ആര്‍.ഡി. ഐ.സി.യു. പോസ്റ്റ് ക്രിയേഷന്‍, എല്‍.ബി.ആര്‍.ഡി. -എഫ്2/28/2021 - എല്‍.ബി.ആര്‍.ഡി. ഡയാലിസിസ് യൂണിറ്റ് മുളക്കുന്നത്ത്കാവ് എന്നീ ഫയലുകളിലെ നടപടിക്രമം ഏതുവരെയായി എന്ന് വിശദമാക്കാമോ;
( ഇ )
പുതിയ ഇ.എസ്.ഐ. ഡിസ്‌പെൻസറികൾ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ആരംഭിച്ചിട്ടുണ്ടെങ്കിൽ ഏതുവരെയായി എന്ന് വിശദമാക്കാമോ?
4974.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിനും അവ പരിഹരിക്കുന്നതിനും കഴിയുന്ന ഒരു വകുപ്പായി തൊഴില്‍ വകുപ്പിനെ മാറ്റിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ നയം മൗലികമായ തൊഴില്‍ പ്രശ്നങ്ങളില്‍ നിസ്സംഗത പാലിക്കുന്നതും അസംഘടിത മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാത്തതുമാണെന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ വസ്തുതാപരമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( സി )
അനൗപചാരിക തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രതിദിനമുള്ള കുറഞ്ഞ കൂലി അറുന്നൂറ് രൂപയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
എല്ലാ പരമ്പരാഗത വ്യവസായങ്ങളിലും ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
4975.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയം എന്താണെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് മിനിമം കൂലി ഉറപ്പാക്കുന്നതിനും നോക്കൂകൂലി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
സര്‍ക്കാരും ബഹു. ഹൈക്കോടതിയും ഇടപെട്ടിട്ടും ഇപ്പോഴും നോക്കൂകൂലി നിലനില്‍ക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നോക്കൂകൂലി സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ഇ )
പ്രസ്തുത പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
4976.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ വകുപ്പിന്റെ കീഴിൽ നിലവിലുള്ള ക്ഷേമ കോര്‍പ്പറേഷനുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ ക്ഷേമ കോര്‍പ്പറേഷനുകളും നടപ്പിലാക്കുന്ന പദ്ധതികളും ലഭിക്കുന്ന ആനുകൂല്യങ്ങളും അതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( സി )
ഏതൊക്കെ ക്ഷേമ കോര്‍പ്പറേഷനുകള്‍ പരസ്പരം ലയിപ്പിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
4977.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ഗ്രാമപഞ്ചായത്ത് പരിധിയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അംഗങ്ങളുടെ പേരും മേൽവിലാസവും ലഭ്യമാക്കാമോ?
4978.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീമതി ജി. രാധാമണി ജി, വൃക്ഷമിത്ര, ആനച്ചല്‍, കളമച്ചല്‍ പി.ഒ. (വാമനപുരം ഗ്രമപ‍ഞ്ചായത്ത്) എന്നയാള്‍ കര്‍ഷക പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയിന്മേൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷ പരിഗണിച്ച് തീരുമാനം എടുക്കുന്നതില്‍ കാലതാമസം വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കര്‍ഷക പെന്‍ഷനുവേണ്ടി ലഭിക്കുന്ന അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നതിന് കാലപരിധി നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
4979.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകത്തൊഴിലാളികള്‍ക്ക് അധിവര്‍ഷ ആനുകൂല്യം ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
വര്‍ഷങ്ങളോളം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടച്ചവര്‍ക്ക് സര്‍ക്കാര്‍ വിഹിതം അടയ്ക്കാത്തതിന്റെ പശ്ചാത്തലത്തില്‍ 60 വയസ്സിനുശേഷം കിട്ടേണ്ട തുക ലഭിക്കാത്തതിനാല്‍ ആയത് എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് സര്‍ക്കാര്‍ അംശദായം അടയ്ക്കാത്തത് കാരണം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നതെന്നും ആയത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തുക കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
4980.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന കൂടുതല്‍ വിഭാഗങ്ങളെ ക്ഷേമ പദ്ധതികളില്‍‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സമഗ്ര നിയമം കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത വിഭാഗം തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചൂഷണം തടയുന്നതിനും വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ;
( ഡി )
ഗാർഹിക തൊഴിലാളികള്‍ക്ക് അപകട ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ്, ക്ഷേമനിധി തുടങ്ങിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തുന്നതിനുവേണ്ടി നിയമ നിർമ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
4981.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലസ്ഥാനത്തേക്കും മറ്റ് ജില്ലകളിലേക്കും ജോലിക്കായി എത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്തതും സർക്കാരിന്റെ 2021-22 ലെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളതുമായ സ്റ്റുഡിയോ അപ്പാ‍‍‍ർട്ട്മെന്റ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
4982.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്റേഷന്‍, കശുവണ്ടി, കയര്‍ ഉള്‍പ്പെടെയുള്ള സംഘടിത തൊഴില്‍ മേഖലകളിലും മറ്റ് അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ നിന്നും ഉണ്ടാകുന്ന തൊഴില്‍ ജന്യ രോഗങ്ങള്‍ തടയുന്നതിനും ചികിത്സാ സഹായങ്ങള്‍ നല്‍കുന്നതിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?
4983.
ശ്രീ. എം. എം. മണി
ശ്രീ കെ ആൻസലൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശ്യമുണ്ടോ;
( ബി )
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിനായി നടത്തുന്ന ഇടപെടലുകളെ കുറിച്ച് വിശദമാക്കാമോ;
( സി )
ഭക്ഷണം ഉള്‍പ്പെടെയുള്ള സാധന വിതരണ രംഗത്ത് ഗണ്യമായ എണ്ണമുള്ള ഗിഗ് വര്‍ക്കേഴ്സിന്റെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ശ്രദ്ധപതിപ്പിക്കുമോയെന്ന് അറിയിക്കാമോ;
( ഡി )
ഗാര്‍ഹിക തൊഴില്‍ രംഗത്ത് സേവനവും വേതനവും നിയതമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ?
4984.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍ അന്താരാഷ്ട്ര മാനദണ്ഡ പ്രകാരമുള്ള നൈപുണ്യ പരിശീലനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിദേശ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് പ്രകാരം നിര്‍മ്മാണ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് എത്ര പേര്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ നടത്തുന്ന കോഴ്സുകൾ ഏതെല്ലാമെന്നും ഫീസ് ഘടന സംബന്ധിച്ച വിശദവിവരങ്ങളും അറിയിക്കുമോ?
4985.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് അവസാനമായി പ്രൈവറ്റ് ഐ .റ്റി. സി. കള്‍ അനുവദിച്ചത് എവിടെയാണെന്നും ഏത് വര്‍ഷമാണെന്നും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ആവശ്യകതയനുസരിച്ച് പ്രൈവറ്റ് ഐ.റ്റി.സി. കള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
4986.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ എെ.ടി.എെ.കളെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര സര്‍ക്കാര്‍ ഐ.ടി.ഐ.കളെയാണ് നിലവില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; പേരും, ജില്ല സഹിതമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ?
4987.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ മാടായി ഐ.ടി.ഐ. യില്‍ ഏതാെക്കെ പുതിയ ട്രേഡുകള്‍ ആരംഭിക്കുന്നതിനാണ് ട്രെയിനിംഗ് ഡയറക്ടര്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്; അറിയിക്കാമോ;
( ബി )
പ്രസ്തുത ട്രേഡുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ?
4988.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ.ടി.ഐ. കളില്‍ സ്കില്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനായി എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;
( സി )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പള്ളിക്കത്തോട് ഐ.ടി.ഐ. യില്‍ സ്കില്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
4989.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി ഗവ. ഐ.ടി.ഐ. യില്‍ കിഫ്ബി മുഖാന്തിരം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( സി )
കൊയിലാണ്ടി ഗവ. ഐ.ടി.ഐ. ഒന്നാം ഗ്രേഡായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഡി )
ഇതു സംബന്ധിച്ച് വ്യാവസായിക പരിശീലന വകുപ്പ് നല്‍കിയ ശിപാര്‍ശയുടെ വിശദാംശം ലഭ്യമാക്കാമോ?
4990.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ ഗവൺമെന്റ് ഐ.ടി.ഐ. ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മാവേലിക്കരയിൽ പുതുതായി ഗവൺമെന്റ് ഐ.ടി.ഐ. ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
4991.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര ഐ.ടി.ഐ.കളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ ഐ.ടി.ഐ.കളിലും ഏതെല്ലാം കോഴ്സുകളാണ് നിലവിലുള്ളതെന്നും ഓരോ കോഴ്സിനും എത്ര സീറ്റുകളാണുള്ളതെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത ഐ.ടി.ഐ.കളില്‍ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?
4992.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ മുഖേന സുതാര്യമായി നടത്തണമെന്ന നിർദ്ദേശം വ്യാവസായിക പരിശീലനവകുപ്പ് നടപ്പിലാക്കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ 2022 മാർച്ച് 15-ലെ ഒ.എ. 407/2022 ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളിൽ വകുപ്പിൽ സർക്കാരിന്റെ പൊതു സ്ഥലം മാറ്റനയം നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും കാലാവധി കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കോടതി നിർദ്ദേശപ്രകാരം ഈ വർഷത്തെ പൊതുസ്ഥലം മാറ്റം ഓൺലൈനായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
വ്യാവസായിക പരിശീലന വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാർ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
വ്യാവസായിക പരിശീലനവകുപ്പിൽ ഓൺലൈൻ മുഖേന പൊതുസ്ഥലമാറ്റം നടത്താത്തത് ഗൗരവത്തോടെ കണ്ട് വിഷയം പരിഹരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; അറിയിക്കാമോ?
4993.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഐ.യുടെ പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോട് കൂടി എന്തെല്ലാം അധിക സൗകര്യങ്ങളാണ് മലമ്പുഴ ഐ.ടി.ഐ.യില്‍ ലഭ്യമാവുക എന്ന് വിശദമാക്കാമോ?
4994.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഐ.ടി.ഐ. ആരംഭിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഐ.ടി.ഐ. തുടങ്ങുന്നതിനാവശ്യമായ താല്‍ക്കാലിക കെട്ടിടം ചാവക്കാട് നഗരസഭ ഒരുക്കിയിട്ടുണ്ടോ; ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഐ.ടി.ഐ. യുടെ പ്രവർത്തനം എന്ന് ആരംഭിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
4995.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എംപ്ലാേയ്മെന്റുകളില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യാേഗാര്‍ത്ഥികളുടെ എണ്ണം എത്രയെന്ന് അറിയിക്കാമാേ;
( ബി )
അതില്‍ എത്ര പേര്‍ക്ക് 2016-17 മുതല്‍ നാളിതുവരെ ജാേലി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമാേ?
4996.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേർത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കഴിഞ്ഞ രണ്ട് വ‍ർഷത്തിനിടയിൽ എത്ര സ്ഥിര നിയമനങ്ങൾ നടന്നുവെന്ന് വിശദമാക്കാമോ;
( ബി )
പാർട്ട്ടൈം, അറ്റൻഡർ മുതലായ തസ്തികകളിൽ സ്ഥിരനിയമനം ലഭിച്ചവരുടെ പേരുവിവരം, സീനിയോറിറ്റി നമ്പർ എന്നിവ സഹിതം വിശദമാക്കാമോ;
( സി )
ചേർത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സീനിയോറിറ്റി ലിസ്റ്റ് നിലവിലുണ്ടോ; ആയതിന്റെ പകർപ്പ് നൽകാമോ?
4997.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കൃത്യമായി കാർ‍ഡ് പുതുക്കിയിട്ടും ഇതുവരെ ഒരു തൊഴിലിനും വിളിക്കാത്തവർക്ക് എത്ര വയസ്സ് വരെ കാർ‍ഡ് പുതുക്കണമെന്ന് അറിയിക്കുമോ;
( ബി )
കാർഡ് കൃത്യമായി പുതുക്കിയിട്ടുള്ളതും 50 വയസ്സ് പൂര്‍ത്തിയായിട്ടുള്ളതുമായ വ്യക്തികളില്‍ ഇത് വരെ കൂടിക്കാഴ്ചയ്ക്ക് ശിപാര്‍ശ ചെയ്യപ്പെടാത്തവര്‍ ഉണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ നവീകരണം സർക്കാരിന്റെ പരിഗണനയിലുണ്ടോ?
4998.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാസ്ഥാപനങ്ങളിലെ പി.എസ്.സി. വഴിയല്ലാത്ത നിയമനങ്ങള്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4999.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‍മെന്റ് ഓഫീസിൽ വച്ച് ജീവനക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് പരാതികൾ നിലവിൽ ഉണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരാതിയിൽ വകുപ്പ് തലത്തിൽ എന്തെല്ലാം നടപടികളാണ് ജീവനക്കാരനെതിരെ സ്വീകരിച്ചിട്ടുള്ളത്; പരാതിയിന്മേൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഫലപ്രദമായി പ്രവർത്തിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പരാതിയിന്മേൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലിൽ ജീവനക്കാരനെതിരെ വകുപ്പ് തലവൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വകുപ്പ് തലവന്റെ നിർദ്ദേശങ്ങൾ എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
വകുപ്പ് തലവന്റെ നിർദ്ദേശത്തിന് വിരുദ്ധമായി കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ; കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമായിരുന്നു; ശിക്ഷാ നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനെ ഇതര വിഭാഗങ്ങളിലേയ്ക് സ്ഥലംമാറ്റി നിയോഗിക്കുന്നതിന് എന്തൊക്കെ നിയമ തടസ്സങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ?
5000.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ മുഖേന താൽക്കാലിക നിയമനം നേടി ജോലി ചെയ്തതിനുശേഷം പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാർക്ക് 2013 -ൽ സൂപ്പർ ന്യുമെററി തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനം നൽകിയ മാതൃകയിൽ എന്തെങ്കിലും പദ്ധതി നിലവിൽ വകുപ്പിന്റെ പരിഗണനയിൽ ഉണ്ടോ; വിശദാംശം നൽകുമോ;
( ബി )
2004 മുതൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ മുഖേന താൽക്കാലിക നിയമനം ലഭിച്ച ഭിന്നശേഷിക്കാർക്ക് സ്ഥിര നിയമനം നൽകുന്നതിനായി വകുപ്പ് സർക്കാരിലേക്ക് നിർദ്ദേശം സമർപ്പിക്കുമോ; വിശദമാക്കുമോ?
5001.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ എടരിക്കോട് ഇ.എസ്.ഐ. ആശുപത്രിയുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത ആശുപത്രിക്ക് സ്വന്തമായി കെട്ടിടം ലഭ്യമാക്കുവാന്‍ വേണ്ടി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5002.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഇ.എസ്.ഐ.ഡിസ്പന്‍സറികള്‍ ആരംഭിയ്ക്കുവാൻ ഉദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം ഇ.എസ്.ഐ. ഡിസ്പന്‍സറികളിലാണ് ഐ.സി.യൂണിറ്റ് ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;ആയതിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
ഇ.എസ്.ഐ. ഡിസ്പന്‍സറികളില്‍ സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ള തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഉദ്ദേശിയ്ക്കുന്നുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട ഫയലുകളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ?
5003.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ഇ.എസ്.ഐ. ആശുപത്രികളിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II തസ്തികയില്‍ അനുവദനീയമായ ജീവനക്കാരുടെ എണ്ണവും നിലവില്‍ പ്രസ്തുത തസ്തികയില്‍ ജോലി ചെയുന്ന ജീവനക്കാരുടെ എണ്ണവും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രികളില്‍ കൂടുതല്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II തസ്തിക സൃഷ്ടിക്കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്നും പ്രസ്തുത ശിപാര്‍ശയിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.