|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3540.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യിൽ നിലവിൽ ജോലി ചെയ്യുന്ന
സ്ഥിര ജീവനക്കാരുടെയും
താൽക്കാലിക ജീവനക്കാരുടെയും
എണ്ണം തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
കെ-സ്വിഫ്റ്റിന്റെ
രൂപീകരണത്തെത്തുടർന്ന്
കെ.എസ്.ആർ.ടി.സി. യിൽ നിന്നും
കെ-സ്വിഫ്റ്റിൽ നിയമിതരായ
ജീവനക്കാരുടെ എണ്ണം തസ്തിക
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
മുൻപ്
കെ.എസ്.ആർ.ടി.സി. യിൽ ജോലി
ചെയ്തിരുന്ന എംപാനൽ ജീവനക്കാരിൽ
ആരെങ്കിലും കെ-സ്വിഫ്റ്റിൽ
നിയമനം നേടിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ തസ്തിക തിരിച്ചുള്ള
എണ്ണം ലഭ്യമാക്കുമോ;
(
ഡി )
കെ-സ്വിഫ്റ്റ്
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകൾ എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
3541.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
മാേട്ടാേര്‍ വാഹനനിയമ ഭേദഗതി
പ്രകാരം സംസ്ഥാനത്ത് സമഗ്രമായ
ഗതാഗത നയം രൂപീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദമാക്കാമാേ;
(
ബി )
പാെതു
ഗതാഗതം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി സഹകരണ മേഖലയില്‍
ട്രാന്‍സ്പാേര്‍ട്ട് കമ്പനി
രൂപീകരിക്കുന്നതിന് സര്‍ക്കാര്‍
ആലാേചിക്കുന്നുണ്ടാേയെന്ന്
അറിയിക്കാമോ;
(
സി )
ഉള്‍പ്രദേശങ്ങളിലെ
യാത്രാക്ലേശം പരിഹരിക്കുന്നതിന്
റാേഡ്, റെയില്‍, ജലഗതാഗത
സംവിധാനങ്ങളെ പരസ്പരം
ബന്ധിപ്പിച്ചും
ശക്തിപ്പെടുത്തില്‍യും ഒരു
സമഗ്ര ഗതാഗത നയം
ആവിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേയെന്ന്
അറിയിക്കാമോ;
(
ഡി )
കുറഞ്ഞ
നിരക്കിൽ റൂട്ട് ബസ്സുകള്‍ ഉള്ള
സംസ്ഥാനങ്ങളിലൊന്നായ
കേരളത്തിന്റെ പാെതുഗതാഗത
സംവിധാനങ്ങളെ മുന്‍നിരയില്‍
എത്തിക്കുന്നതിനാവശ്യമായ
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കുമാേ??
3542.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യവസ്തുക്കള്‍
ശീതീകരിച്ച് കൊണ്ടുപോകുന്ന പല
വാഹനങ്ങളും മറ്റ്
യാത്രകര്‍ക്കും വാഹനങ്ങള്‍ക്കും
ബുദ്ധിമുട്ടുണ്ടാകുന്ന
തരത്തില്‍ സഞ്ചാരത്തിനിടയില്‍
മലിനജലം റോഡിലേക്ക്
ഒഴുക്കിക്കളയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം നിയമലംഘനങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ ?
3543.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡ്
മാര്‍ഗ്ഗമുള്ള ചരക്ക് നീക്കം
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
റോഡ്
മാര്‍ഗ്ഗമുള്ള ചരക്ക്
നീക്കത്തിന് ബദലായി ജലഗതാഗത
മാര്‍ഗ്ഗം
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടി സ്വീകരിച്ച്
വരുന്നു; വിശദമാക്കാമോ?
3544.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളില്‍ ഏതെല്ലാം
തരത്തിലുള്ള യാത്രാ
നിരക്കുകളാണ് ഈടാക്കുന്നതെന്ന്
അറിയിക്കാമോ; ഏതെല്ലാം
തരത്തിലുള്ള ഇളവുകളാണ്
അനുവദിക്കുന്നതെന്നും
സൗജന്യയാത്രയും കുറഞ്ഞ
നിരക്കിലുള്ള യാത്രയും
അനുവദിക്കുന്നത്
ആര്‍ക്കെല്ലാമാണെന്നും
വ്യക്തമാക്കാമോ?
3545.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗതാഗത
നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന
പിഴയിൽ അവസാനമായി വര്‍ദ്ധനവ്
വരുത്തിയത് എന്നാണെന്ന്
വ്യക്തമാക്കാമോ; ഓരോ ഇനത്തിലും
പിഴയായി ഈടാക്കുന്ന തുക എത്ര
വീതമാണെന്ന് വിശദമാക്കാമോ;
(
ബി )
മുന്നറിയിപ്പ്
ബോര്‍ഡുകള്‍ എല്ലായിടത്തും
സ്ഥാപിക്കാത്ത സാഹചര്യത്തില്‍
അമിത വേഗതയ്ക്ക് പിഴ
ഈടാക്കുന്നത്
നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മുന്നറിപ്പ്
ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത
പ്രദേശങ്ങളില്‍ അമിത വേഗതയ്ക്ക്
പിഴ ഈടാക്കുന്നത് സംബന്ധിച്ച
നയം വ്യക്തമാക്കുമോ?
3546.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
യാത്രാസൗകര്യം
ഉറപ്പ് വരുത്തുന്നതിനായി
ഇന്റലിജന്റ് പബ്ലിക്
ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം
എന്ന പദ്ധതിയുടെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ ;
(
ബി )
പ്രസ്‌തുത
പദ്ധതിയുടെ പ്രവര്‍ത്തനം
വിശദമാക്കാമോ?
3547.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവീകരിച്ച
കോഴിക്കോട്-പാലക്കാട്
എന്‍.എച്ച്. 966 ല്‍
വാഹനങ്ങളുടെ വേഗത
നിയന്ത്രിക്കുന്നതിനും
അപകടങ്ങള്‍ കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത
റോഡില്‍ ക്യാമറാ നിരീക്ഷണം
സാദ്ധ്യമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3548.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെയും നിലവിലെ
സര്‍ക്കാരിന്റെയും കാലയളവില്‍
റാേഡ് സേഫ്റ്റി ഫണ്ട്
വിനിയാേഗിച്ച് തിരുവനന്തപുരം
ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍ വിശദമാക്കാമാേ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഓരാേന്നിനും
അനുവദിച്ച തുക വ്യക്തമാക്കാമാേ;
(
സി )
അനുവദിച്ച
പ്രവൃത്തികളിൽ
പൂര്‍ത്തിയാക്കുവാനുള്ളവ
ഏതെല്ലാമെന്ന് വിശദമാക്കാമാേ?
3549.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ബ്ലാക്ക് സ്പോട്ടുകള്‍
സംബന്ധിച്ച നാറ്റ്പാക്-ന്റെ പഠന
റിപ്പോര്‍ട്ട് സര്‍ക്കാര്‍
തലത്തില്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ബ്ലാക്ക് സ്പോട്ടുകളില്‍
അപകടങ്ങള്‍ കുറയ്ക്കാനായി
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നാറ്റ്പാക്
സമര്‍പ്പിച്ചിരിക്കുന്നത്;
(
സി )
അപകടങ്ങള്‍
കുറയ്ക്കന്നതിനായി
അടിയന്തരമായും
ദീര്‍ഘകാലാടിസ്ഥാനത്തിലും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
3550.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ റാേഡുകളില്‍ അനുവദനീയമായ
പരമാവധി വേഗത യാത്രക്കാർക്ക്
കാണത്തക്ക വിധത്തില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമാേ;
(
ബി )
ദേശീയപാതകള്‍,
സംസ്ഥാന പാതകള്‍, ജില്ലാ
റാേഡുകള്‍ എന്നിവയില്‍
വാഹനങ്ങള്‍ക്ക് അനുവദനീയമായ
പരമാവധി വേഗത എത്രയാണെന്ന്
അറിയിക്കാമാേ?
3551.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ കെ.എസ്.ആര്‍.ടി.സി.യില്‍
നിന്നും എത്ര സ്ഥിരം
ഡ്രൈവര്‍മാരാണ് വിരമിച്ചതെന്നും
എത്ര ഡ്രൈവര്‍മാര്‍ക്ക്
പുതുതായി സ്ഥിര നിയമനം നല്‍കി
എന്നുമുള്ള കണക്കുകള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ എത്ര
കെ.എസ്.ആര്‍.ടി.സി.
ഡ്രൈവര്‍മാരാണ് ആകെയുള്ളതെന്ന്
അറിയിക്കാമോ; ഇതില്‍ സ്ഥിരം
നിയമനം, താല്‍ക്കാലിക നിയമനം,
എം-പാനല്‍ എന്നിവ സംബന്ധിച്ച്
ഇനം തിരിച്ചും ജില്ല തിരിച്ചും
വിവരങ്ങള്‍ നല്‍കാമോ;
(
സി )
സംസ്ഥാനത്ത്
കെ.എസ്.ആര്‍.ടി.സി.യില്‍ എത്ര
ഡ്രൈവര്‍മാരുടെ
കുറവാണുള്ളതെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
ഡിപ്പോയില്‍ എത്ര
ഡ്രൈവര്‍മാരുടെ കുറവുണ്ടെന്നും
2019-ലെ കോവിഡ് വ്യാപനത്തിന്
മുൻപ് എത്ര ഡ്രൈവര്‍മാര്‍
പ്രസ്തുത ഡിപ്പോയില്‍
ഉണ്ടായിരുന്നുവെന്നും
അറിയിക്കാമോ;
(
ഇ )
ഡ്രൈവര്‍മാരുടെ
കുറവ് വരാനുണ്ടായ സാഹചര്യം
വിശദമാക്കാമോ; നിലമ്പൂര്‍
ഡിപ്പോയിലെ ഡ്രൈവര്‍മാരെ
ജില്ലയിലെ മറ്റേതെങ്കിലും
ഡിപ്പോകളിലേക്ക് മാറ്റി
ക്രമീകരിച്ചിട്ടുണ്ടെങ്കിൽ
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
എഫ് )
നിലമ്പൂര്‍
മണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ
എരുമമുണ്ട, പാലാങ്കര,
തേള്‍പ്പാറ, മുണ്ടേരി തുടങ്ങിയ
പ്രദേശങ്ങളിലേക്കുള്ള
സര്‍വ്വീസുകള്‍ കോവിഡ്
കഴിഞ്ഞിട്ടും
പുനരാരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ; ഈ
റൂട്ടുകളിലേക്കുള്ള സര്‍വ്വീസ്
എന്ന് പുനരാരംഭിക്കാനാകും എന്ന്
അറിയിക്കാമോ?
3552.
ശ്രീ.
അൻവർ സാദത്ത്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
നേരിടുന്ന ഗുരുതരമായ പ്രതിസന്ധി
ഗൗരവത്തോടെ കാണുന്നുണ്ടോ;
കെ.എസ്.ആർ.ടി.സി.യിൽ നിലവിൽ
ശമ്പളം നൽകാൻ പ്രതിമാസം എത്ര
രൂപ ആവശ്യമാണ്; 2022 മേയ്
മാസത്തിൽ മുഴുവൻ ജീവനക്കാർക്കും
ശമ്പളം നൽകിയത് ഏത് ദിവസമാണ്;
വ്യക്തമാക്കാമോ;
(
ബി )
പ്രതിമാസ
ശമ്പളം നൽകാനുള്ളതിൽ കൂടുതൽ തുക
മേയ് മാസത്തിൽ കെ.എസ്.
ആർ.ടി.സി.ക്ക് വരുമാനം
ഉണ്ടായിരുന്നിട്ടും എന്തു
കൊണ്ട് ജീവനക്കാരുടെ ശമ്പളം
ക്യത്യ സമയത്ത് നൽകിയില്ല
എന്നത് വ്യക്തമാക്കാമോ ;
(
സി )
സ്വിഫ്റ്റ്
കമ്പനിയുടെ ബസ്സുകൾ
ഓടിക്കുന്നത് കെ.എസ്.ആർ.ടി.സി.
ബസ്സുകൾ നിലവിൽ ഓടിക്കുന്ന
റൂട്ടുകളിൽ ആണോ; ആയതിന്റെ
വരുമാനം കെ.എസ്.ആർ.ടി.സി.യുടെ
അക്കൗണ്ടിലാണോ
ഉൾക്കൊള്ളിക്കുന്നത്;
സ്വിഫ്റ്റ് കമ്പനിയിലെ മേയ്
മാസത്തെ ശമ്പളം ഏത് ദിവസമാണ്
നൽകിയത്;
(
ഡി )
കെ.എസ്.ആർ.ടി.സി.യിലെ
ഏതെങ്കിലും സ്ഥിരം ജീവനക്കാരെ
സ്വിഫ്റ്റിൽ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍ക്ക് ശമ്പളം
നല്‍കുന്നത് സ്വിഫ്റ്റ് ആണോ;
വ്യക്തമാക്കാമോ;
(
ഇ )
പൊതു
ഗതാഗത സംവിധാനമായ
കെ.എസ്.ആർ.ടി.സി. നേരിടുന്ന
പ്രതിസന്ധി പരിഹരിക്കാന്‍
സര്‍ക്കാര്‍ ഒരു പാക്കേജ്
പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ;
വ്യക്തമാക്കുമോ?
3553.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ ടിക്കറ്റ് ഇതര വരുമാനം
ഏതെല്ലാം മേഖലകളില്‍ നിന്നാണ്;
തരംതിരിച്ച് വ്യക്തമാക്കാമോ?
3554.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
പാെതുമേഖലാ എണ്ണക്കമ്പനികള്‍
കെ.എസ്.ആർ.ടി.സി. യില്‍ നിന്നും
ഈടാക്കുന്ന അധിക വിലയുമായി
ബന്ധപ്പെട്ട വിഷയം കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടാേ;
(
ബി )
എങ്കിൽ
പ്രസ്തുത വിഷയവുമായി
ബന്ധപ്പെട്ട് അനുകൂല സമീപനം
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും ഉണ്ടായിട്ടുണ്ടാേ;
വിശദമാക്കാമാേ?
3555.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ഉത്തരവ് (അച്ചടി)
നം.126/2016/ധന. തീയതി
31.08.2016 പ്രകാരം ദേശീയ
പെന്‍ഷന്‍ പദ്ധതിയില്‍
അംഗമായിരിക്കെ മരണമടയുന്ന
ജീവനക്കാരുടെ ആശ്രിതര്‍ക്ക്
സമാശ്വാസ തൊഴില്‍ദാന പദ്ധതി
പ്രകാരം ജോലി ലഭിക്കുന്നതുവരെ
ആശ്വാസ ധനസഹായം ലഭ്യമാക്കുന്ന
പദ്ധതി കെ.എസ്.ആര്‍.ടി.സി.യില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ പ്രസ്തുത
പദ്ധതി പ്രകാരം എത്രപേര്‍ക്ക്
ആശ്വാസ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
എറണാകുളം
കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍
വനിതാകണ്ടക്ടറായി
സേവനമനുഷ്ഠിച്ചു വരവെ
18.08.2016-നു മരണപ്പെട്ട
ശ്രീമതി. ഡോമി ബിയര്‍ളിയുടെ
മൈനറായ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസ
ധനസാഹായം ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
നല്‍കാത്തതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ; പ്രസ്തുത ആശ്വാസ
ധനസഹായം എന്നത്തേക്ക്
കുട്ടികള്‍ക്ക് നല്‍കാന്‍
സാധിക്കും എന്നറിയിക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.യില്‍
ആശ്വാസ ധനസഹായം പദ്ധതി
നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ; പ്രസ്തുത
പദ്ധതി അടിയന്തരമായി
നടപ്പിലാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
3556.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കുന്നത്തുനാട്
മണ്ഡലത്തില്‍ ഗതാഗത വകുപ്പ്
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ?
3557.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷിക്കാർക്ക്
കെ.എസ്.ആര്‍.ടി.സി. ബസ്സുകളിൽ
യാത്രാ കൺസിഷൻ
ലഭിക്കുന്നതിനുള്ള വരുമാന പരിധി
എത്രയാണ് എന്ന് വ്യക്തമാക്കാമോ;
(
ബി )
ഇപ്പോൾ
നിലവിലുള്ള വരുമാനപരിധി
നിശ്ചയിച്ചത് എപ്പോഴാണെന്ന്
വ്യക്തമാക്കാമോ; ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
നിശ്ചയിക്കപ്പെട്ട
വരുമാനപരിധി കാലാനുസൃതമായി
ഉയർത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3558.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി
ജീവനക്കാർക്ക് 2022 മേയ്
മാസത്തെ ശമ്പളം
കൊടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാലതാമസത്തിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മേയ്
മാസത്തെ ശമ്പളത്തിനായി സർക്കാർ
എത്ര രൂപ അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
ഡീസൽ
വാങ്ങിയ വകയിൽ ഇന്ത്യൻ ഓയിൽ
കോർപ്പറേഷന് പണം
കൊടുക്കാനുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ എത്ര
രൂപയുടെ കുടിശ്ശികയാണുള്ളതെന്ന്
വിശദമാക്കാമോ?
3559.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രണ്ട്
വര്‍ഷത്തിനുള്ളില്‍
കെ.എസ്.ആര്‍.ടി.സി.യെ
നഷ്ടത്തില്‍ നിന്നും
കരകയറ്റുമെന്ന മുൻസർക്കാരിന്റെ
വാഗ്ദാനം പാലിക്കുന്നതിന്
സാധിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന് ഒരു വര്‍ഷം
പിന്നിടുമ്പാേള്‍ നഷ്ടത്തില്‍
നിന്നും കരകയറുന്നതിനോ
ജീവനക്കാര്‍ക്ക് കൃത്യമായി
മാസശമ്പളം നല്‍കുവാനോ കഴിയാത്ത
അവസ്ഥയില്‍ കെ.എസ്.ആര്‍.ടി.സി.
എത്തി നില്‍ക്കുന്നുവെന്നത്
വസ്തുതയാണോ; വിശദമാക്കുമോ?;
(
സി )
കെ.എസ്.ആര്‍.ടി.സി.
നേരിടുന്നതായി പറയപ്പെടുന്ന
ഗുരുതരമായ സ്ഥിതിവിശേഷം തരണം
ചെയ്യുന്നതിന് എന്തൊക്കെ
ഇടപെടലുകളാണ് സര്‍ക്കാര്‍
നടത്തുന്നത് ; വ്യക്തമാക്കാമാേ?
3560.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിഫ്റ്റ്
ബസ്സുകളിലെ കണ്ടക്ടര്‍ കം
ഡ്രെെവര്‍ തസ്തികയുടെ ജാേലി
സ്വഭാവം വിശദമാക്കാമാേ;
(
ബി )
കണ്ടക്ടര്‍
കം ഡ്രെെവര്‍മാരുടെ സേവന വേതന
വ്യവസ്ഥകൾ വിശദമാക്കാമാേ;
(
സി )
പ്രസ്‌തുത
ജീവനക്കാർക്ക് എത്ര മാസത്തെ
പരിശീലനമാണ് കെ.എസ്.
ആര്‍.ടി.സി. നൽകുന്നതെന്ന്
അറിയിക്കാമോ?
3561.
ശ്രീ.
എം. എം. മണി
ഡോ.കെ.ടി.ജലീൽ
ശ്രീമതി
ദെലീമ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
യാത്രക്കാരെ
ലക്ഷ്യസ്ഥാനത്ത് എത്താന്‍
സഹായിക്കുന്നതിനായി ദേശീയ
പാതകളിലെയും എം.സി. റോഡിലെയും
സമാന്തര ബൈപാസുകള്‍ വഴി
കെ.എസ്.ആര്‍.ടി.സി. ബൈപാസ്
റൈഡര്‍ സർവ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
അതുവഴി എന്തൊക്കെ സൗകര്യങ്ങളും
സേവനങ്ങളുമാണ് യാത്രക്കാര്‍ക്ക്
ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ബസുകളില്‍ യാത്രാ ടിക്കറ്റ്
ബുക്ക് ചെയ്യുന്നതിനായി
പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
എന്തൊക്കെ അധിക സൗകര്യങ്ങളാണ്
ഇതുവഴി ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
ബസ് സ്റ്റേഷനുകള്‍ ശുചിത്വവും
അന്താരാഷ്ട്ര
നിലവാരമുള്ളതുമാക്കി
മാറ്റുന്നതിനായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
3562.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യില്‍
പുതിയ ജില്ലാതല ക്ലസ്റ്റര്‍
ഓഫീസുകള്‍ രൂപീകരിച്ചുകൊണ്ട്
സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ;
എങ്കിൽ പുതിയ ഓഫീസുകള്‍
രൂപീകരിക്കേണ്ടതിന്റെ സാഹചര്യം
വിശദീകരിക്കാമോ; ഓഫീസുകളുടെ
പ്രവര്‍ത്തനം എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലാതല ഓഫീസ് ജില്ലാ
ആസ്ഥാനത്ത് നിന്നും
പെരിന്തല്‍മണ്ണയിലേക്ക്
മാറ്റാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(
സി )
പുതിയ
ജില്ലാതല ക്ലസ്റ്റർ ഓഫീസ്
ജില്ലാ ആസ്ഥാനമായ മലപ്പുറത്ത്
തന്നെ നിലനിര്‍ത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ ?
3563.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യെ
സ്വയംപര്യാപ്തമാക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.യുടെ
പുനരുദ്ധാരണത്തിനായി 2016
മുതല്‍ സര്‍ക്കാര്‍ എത്ര കോടി
രൂപ ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
3564.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
കെ.എസ്.ആര്‍.ടി.സി. യ്ക്ക്
വിവിധ ഇനത്തില്‍ സര്‍ക്കാര്‍
നല്‍കിയ സാമ്പത്തിക സംരക്ഷണം
വിശദമാക്കുമോ;
(
ബി )
നിലവില്‍
സ്ഥാപനത്തിന്റെ പ്രവര്‍ത്തന
നഷ്ടം കുറയ്ക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
വ്യക്തമാക്കുമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
യുടെ പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നിലവില്‍ എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍ സ്വീകരിച്ചു
വരുന്നതെന്ന് വ്യക്തമാക്കുമോ?
3565.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി
യിലെ സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
3566.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബഡ്ജറ്റ് ടൂറിസം സെല്‍
നടപ്പിലാക്കി വരുന്ന ടൂറിസം
പാക്കേജിനെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
പാലക്കാട്
ജില്ലയിലെ ഏതൊക്കെ ടൂറിസം
കേന്ദ്രങ്ങളെ പ്രസ്തുത
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
3567.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യിൽ കെ -സ്വിഫ്റ്റ് കമ്പനി
രൂപീകരിക്കുന്നതിനുള്ള കാരണങ്ങൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ
;
(
ബി )
പ്രസ്തുത
കമ്പനി രൂപീകരിച്ചതുമൂലം
കെ.എസ്.ആര്‍.ടി.സി യ്ക്ക്
ഉണ്ടായിട്ടുള്ള നേട്ടങ്ങൾ
എന്തൊക്കെയാണെന്ന് വിശദമാക്കാമോ
?
3568.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വരുമാന
വർദ്ധനവിനായി
കെ.എസ്.ആര്‍.ടി.സി.യുടെ
ഉടമസ്ഥതയിലുള്ള
ഒഴിഞ്ഞുകിടക്കുന്ന ഭൂമികളില്‍
പബ്ലിക് പ്രൈവറ്റ്
പാര്‍ട്ടിസിപ്പേഷന്‍ പ്രകാരം
പദ്ധതികള്‍ നടപ്പാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
3569.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-ൽ
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാര്‍ക്ക് കൃത്യ സമയത്ത്
ശമ്പളം വിതരണം ചെയ്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
അഭിമുഖീകരിക്കുന്ന സാമ്പത്തിക
പ്രതിസന്ധി തരണം ചെയ്യുന്നതിനും
ജീവനക്കാര്‍ക്ക് കൃത്യമായി
ശമ്പളം നല്‍കുന്നതിനും
എന്തെല്ലാം നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
3570.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
-ൽ കെ.എസ്.ആർ.ടി.സി.യിൽ ജൂൺ
മാസത്തെ ശമ്പളം എന്ന് വിതരണം
ചെയ്യുമെന്ന് അറിയിക്കുമോ; മേയ്
മാസത്തിൽ കാറ്റഗറി തിരിച്ച്
ശമ്പള വിതരണം നടത്താൻ ഉത്തരവ്
നൽകിയത് ആരാണെന്നും ഏത്
സാഹചര്യത്തിലാണെന്നും
വ്യക്തമാക്കുമോ?
3571.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ജീവനക്കാർക്ക് അഞ്ചാം
തീയതിക്കുള്ളിൽ ശമ്പളം
നൽകണമെന്നും ഡ്രൈവര്‍മാര്‍ക്കും
കണ്ടക്ടര്‍മാര്‍ക്കും ആദ്യം
ശമ്പളം നല്‍കണമെന്നുമുള്ള
ഹൈക്കോടതി ഉത്തരവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഉത്തരവിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവ് നടപ്പിലാക്കാൻ
സർക്കാരിന് സാധിക്കുമോ എന്ന്
വിശദമാക്കാമോ?
3572.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യിൽ
ഭാഗിക ശമ്പളത്തോടുകൂടിയ അവധി
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നൽകുമോ;
(
ബി )
ഇതുവഴി
കെ.എസ്.ആർ.ടി.സി.യ്ക്ക്
പ്രതിമാസം എത്ര രൂപ ലാഭിക്കാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
സി )
പ്രസ്തുത
നടപടിയിലൂടെ കെ.എസ്.ആർ.ടി.സി.യെ
ലാഭത്തിലാക്കാൻ കഴിയുമെന്ന്
കരുതുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
3573.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ
സമഗ്ര വികസനത്തിനായി കിഫ്ബിയുടെ
ധനസഹായത്തോടെയുള്ള പദ്ധതിയുടെ
ഡി.പി.ആർ. തയ്യാറാക്കുന്നതിന്
സിൽക്ക് എന്ന ഏജൻസിയെ
ചുമതലപ്പെടുത്തിയെങ്കിലും
പ്രസ്തുത ഏജൻസി ഇക്കാര്യത്തിൽ
യാതൊരു നടപടികളും
സ്വീകരിച്ചില്ലെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഡി.പി.ആർ.
തയ്യാറാക്കുന്നതിനായി
മറ്റേതെങ്കിലും ഏജൻസിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഡി.പി.ആർ. തയ്യാറാക്കുന്ന
നടപടികൾ അടിയന്തരമായി
പൂർത്തീകരിച്ച് പദ്ധതിയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ ?
3574.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
വ്യാപനം രൂക്ഷമായതിനെ
തുടര്‍ന്ന് ചാലക്കുടി
ഡിപ്പോയില്‍ നിന്ന്
നിര്‍ത്തലാക്കിയിട്ടുള്ളതും
പുനരാരംഭിച്ചിട്ടില്ലാത്തതുമായ
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കോവിഡ്
വ്യാപനം രൂക്ഷമായതിനെ
തുടര്‍ന്ന് നിര്‍ത്തലാക്കിയതും
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
അനുവദിച്ചതിനെ തുടര്‍ന്ന്
പുനരാരംഭിച്ചതുമായ
സര്‍വ്വീസുകളുടെ ഏതെങ്കിലും
ട്രിപ്പുകള്‍
റദ്ദാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ഡി )
ഉണ്ടെങ്കില്‍
ഇവ പുനരാരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(
ഇ )
2016
മുതല്‍ ചാലക്കുടി ഡിപ്പോയില്‍
നിന്ന് നിര്‍ത്തലാക്കിയ
ദീര്‍ഘദൂര സര്‍വ്വീസുകള്‍
ഏതൊക്കെയെന്ന് ഇനം തിരിച്ച്
അറിയിക്കുമോ;
(
എഫ് )
ഇവ
നിര്‍ത്തലാക്കിയതിന്റെ കാരണം
വിശദീകരിക്കുമോ;
(
ജി )
അതിരപ്പിള്ളിയില്‍
നിന്ന് ചാലക്കുടി വഴി തൃശ്ശൂര്‍
ഗവ. മെഡിക്കല്‍ കോളേജിലേയ്ക്ക്
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
3575.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ 25.2.2020-ല്‍
ഉദ്ഘാടനം ചെയ്യപ്പെട്ട പാലോട്
കെ.എസ്.ആര്‍.ടി.സി. ബഹുനില
മന്ദിരത്തില്‍ ഇതുവരെയും ഓഫീസ്
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ കാരണങ്ങള്‍
അറിയിക്കാമോ;
(
ബി )
ഓഫീസ്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സാങ്കേതികമോ ഭരണപരമോ ആയ
എന്തെങ്കിലും കാലതാമസം
നിലനില്‍ക്കുന്നുണ്ടോ;
(
സി )
പുതിയ
കെട്ടിടത്തില്‍ എന്നു മുതല്‍
പ്രവര്‍ത്തനം ആരംഭിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
3576.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
കെ.എസ്.ആർ.ടി.സി. ഡിപ്പോ-കം-
വാണിജ്യ സമുച്ചയത്തിന്റെ
നിര്‍വ്വഹണ പുരോഗതി
അറിയിക്കാമോ;
(
ബി )
വാണിജ്യ
സമുച്ചയത്തിന്റെ നിലവിലത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കാമോ; ഇതിന്റെ
പ്രവര്‍ത്തനം എന്ന് മുതല്‍
ആരംഭിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
3577.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
കെ.എസ്.ആർ.ടി.സി. ബസ്
ഡിപ്പോയിലെ കെട്ടിടങ്ങളുടെ
ജീര്‍ണ്ണാവസ്ഥ സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കെട്ടിടത്തിന്റെ കാലപ്പഴക്കം
നിര്‍ണ്ണയിച്ച് കെട്ടിടം
പുതുക്കി പണിയുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
3578.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിലൂടെ കോഴിക്കോട്
മെഡിക്കൽ കോളേജിലേക്ക് എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകൾ
സർവ്വീസ് നടത്തിയിരുന്നു;
വ്യക്തമാക്കാമോ;
(
ബി )
അവയിൽ
എത്ര ബസ്സുകൾ നിലവിൽ സർവ്വീസ്
നിർത്തിവെച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
സർവ്വീസ്
നിർത്തിവെച്ചതിന്റെ കാരണം
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
സർവ്വീസ് പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
3579.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
മാവേലിക്കര ഡിപ്പാേ
നവീകരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമാേ?
3580.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനത്തിന് മുൻപ് ചാത്തന്നൂർ
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
നിന്നും സർവ്വീസ് നടത്തിയിരുന്ന
ഓർഡിനറി ബസ് സർവ്വീസുകൾ
ഏതെല്ലാമാണെന്നും പ്രസ്തുത
സർവ്വീസുകളിൽ നിർത്തലാക്കിയവയിൽ
ഏതെല്ലാം ഇപ്പോൾ
പുനരാരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഡിപ്പോയിൽ നിന്നും കോവിഡിന്
മുൻപ് വരെ സർവ്വീസ്
നടത്തിയിരുന്ന
കൊല്ലം-പരവൂർ-നെല്ലേറ്റിൽ
ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക
ഓർഡിനറി ബസ് സർവ്വീസുകൾ
പുനരാരംഭിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3581.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ കോവിഡ്
പശ്ചാത്തലത്തില്‍
നിര്‍ത്തലാക്കിയതിൽ എത്ര
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളാണ്
പുനരാരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പുനരാരംഭിക്കാത്ത
സര്‍വ്വീസുകള്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ പുതുതായി
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സര്‍വ്വീസുകളാണെന്ന്
വിശദമാക്കാമോ?
3582.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്
മുമ്പ് കാസർഗോഡ്
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
എത്ര ഷെഡ്യുൾ ഉണ്ടായിരുന്നു;
വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
എത്ര ഷെഡ്യുൾ
ഓടിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
മുഴുവൻ
ഷെഡ്യുളും ഓടിക്കാൻ എത്ര
ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്
ആവശ്യമുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഡിപ്പോയിൽ
നിലവിൽ എത്ര ഡ്രൈവർമാരും
കണ്ടക്ടർമാരുമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
മുഴുവൻ
ഷെഡ്യുളും ഓടിക്കാനാവശ്യമായ
നടപടി എപ്പോൾ സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
3583.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ നെയ്യാറ്റിന്‍കര,
കാട്ടാക്കട, വെള്ളറട, പാറശ്ശാല
എന്നീ കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍ നിന്നും 2020
ഡിസംബര്‍ മാസത്തില്‍ ഓപ്പറേറ്റ്
ചെയ്തിരുന്ന സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്ന് അവയുടെ റൂട്ട്,
സര്‍വ്വീസ് നമ്പര്‍, സമയക്രമം
എന്നിവ സഹിതം അറിയിക്കാമോ;
ഇതില്‍ ഏതൊക്കെ സര്‍വ്വീസുകള്‍
നിര്‍ത്തലാക്കി എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഡിപ്പോകളില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന സ്റ്റേ
സര്‍വ്വീസുകള്‍ ഏതൊക്കെയാണെന്ന്
അവയുടെ റൂട്ട്, സര്‍വ്വീസ്
നമ്പര്‍, സമയക്രമം എന്നിവ സഹിതം
അറിയിക്കാമോ; ഇതില്‍ ഏതൊക്കെ
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയെന്നും
ആയതിനുള്ള കാരണം എന്തെന്നും
അറിയിക്കാമോ;
(
സി )
കോവിഡ്
നിയന്ത്രണങ്ങളുടെ ഭാഗമായി
പ്രസ്തുത ഡിപ്പോകളില്‍ നിന്നും
നിര്‍ത്തലാക്കിയിരുന്ന
സര്‍വ്വീസുകള്‍ എല്ലാം
പുനരാംരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഡി )
മണ്ഡലത്തില്‍
കെ.എസ്.ആര്‍.ടി.സി. മാത്രം
സര്‍വ്വീസ് നടത്തിയിരുന്ന
റൂട്ടുകളിലെ യാത്രാക്ലേശം
പരിഹരിക്കാനായി പ്രസ്തുത
സര്‍വ്വീസുകള്‍ അടിയന്തരമായി
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3584.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിൽ എം.എൽ.എ. ആസ്തി
വികസന ഫണ്ടിൽ നിന്നും ഒരു കോടി
എൺപത്തിയേഴ് ലക്ഷത്തി
അൻപതിനായിരം രൂപ അനുവദിച്ച്
നിർമ്മിക്കുന്ന കോതമംഗലം
കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ
നിർമ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ടെർമിനലിന്റെ നിർമ്മാണം
നാളിതുവരെയായിട്ടും
ആരംഭിക്കുവാൻ കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പുതിയ
ബസ് ടെർമിനൽ
നിർമ്മാണത്തിനായുള്ള സാങ്കേതിക
അനുമതിക്കായി എസ്റ്റിമേറ്റ്
തയ്യാറാക്കി
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
എസ്റ്റിമേറ്റിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(
ഡി )
ഇല്ലെങ്കിൽ
എസ്റ്റിമേറ്റിന് അംഗീകാരം നല്കി
വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക്
കടക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
3585.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ സൈലന്റ് വാലി,
കാഞ്ഞിരപ്പുഴ ഡാം, മീന്‍വല്ലം,
ശിരുവാണി എന്നീ ടൂറിസ്റ്റ്
കേന്ദ്രങ്ങളെ കോര്‍ത്തിണക്കി
കെ.എസ്.ആര്‍.ടി.സി.യുടെ
ബഡ്ജറ്റ് ടൂറിസം പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കാമോ?
3586.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടില്‍
നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(
ബി )
കുട്ടനാട്ടില്‍
ലാഭകരമായി ഓടിയിരുന്ന സ്റ്റേ
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
3587.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എടത്വ
കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
നവീകരിക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
എടത്വ
പള്ളി, ചക്കുളത്തുകാവ് ദേവി
ക്ഷേത്രം എന്നിവിടങ്ങളില്‍
എത്തിച്ചേരുന്ന ഭക്തജന ബാഹുല്യം
കണക്കിലെടുത്ത് പ്രസ്തുത
ഡിപ്പോയുടെ പുനരുദ്ധാരണം
വേഗത്തില്‍ നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
3588.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
ഗ്രാമപഞ്ചായത്തില്‍ നിന്നും
ഗ്രാമവണ്ടി പദ്ധതിക്കായി അപേക്ഷ
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
അതിന്മേല്‍ സ്വീകരിച്ച
തുടര്‍നടപടികളുടെ വിശദാംശം
നല്‍കാമോ?
3589.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പഞ്ചായത്തുകളുടെ സഹകരണത്തോടെ
ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
3590.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങളുടെ
ഗ്ലാസുകളില്‍ ഏതെങ്കിലും
തരത്തിലുള്ള കൂളിംഗ് ഫിലിമുകള്‍
പതിക്കാന്‍ നിയമം
അനുവദിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
തരത്തിലുള്ളതിനാണ്
അനുമതിയുള്ളത്; വിശദമാക്കുമോ;
(
ബി )
വാഹനങ്ങളില്‍
ഒരു തരത്തിലുമുള്ള കൂളിംഗ്
ഫിലിമുകൾ പതിക്കരുതെന്ന് ബഹു.
കോടതി ഉത്തരവ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിധിയുടെ
പകര്‍പ്പ് നല്‍കാമോ;
(
സി )
ഏതെങ്കിലും
പ്രത്യേക ഉദ്യോഗസ്ഥര്‍ക്കോ
ജനപ്രതിനിധികള്‍ക്കോ പ്രസ്തുത
നിയമത്തില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കുമോ?
3591.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് സംവിധാനം
ഉപയാേഗപ്പെടുത്തിയിട്ടുള്ള
ക്യാമറകള്‍ സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
അറിയിക്കാമാേ;
(
ബി )
പ്രസ്തുത
ക്യാമറകള്‍ സ്ഥാപിക്കുന്നത് വഴി
എന്തെല്ലാം ഗതാഗത
നിയമലംഘനങ്ങള്‍ കണ്ടെത്താനും
തടയാനും കഴിയും എന്ന്
വിശദമാക്കാമാേ?
3592.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന
പ്രവണത ആശങ്കാജനകമാണെന്ന
സാമ്പത്തിക സർവേയിലെ പരാമർശം
ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
റോഡ്
നിയമങ്ങളും റോഡ് അച്ചടക്കവും
നടപ്പിലാക്കുവാൻ മോട്ടോർ വാഹന
വകുപ്പ് സ്വീകരിച്ചുവരുന്ന
നടപടികൾ പരാജയപ്പെടുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
റോഡ്
നിയമങ്ങൾ കർശനമായി പാലിക്കുന്നു
എന്ന് ഉറപ്പാക്കുന്നതിനും
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും
സാങ്കേതികവിദ്യയുടെ സഹായത്തോടെ
ഫലപ്രദമായ പദ്ധതികൾ
ആവിഷ്കരിച്ച് നടപ്പാക്കുമോ;
വിശദാംശം നൽകുമോ?
3593.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റാേഡുകളില്‍
യുവാക്കള്‍ ടൂ വീലര്‍
വാഹനങ്ങളില്‍ മത്സരയാേട്ടം
സംഘടിപ്പിക്കുന്നതും
അപകടങ്ങളില്‍പ്പെടുന്നതുമായ
സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ?
3594.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-ലെ
കേന്ദ്ര മോട്ടോർ വാഹന ഭേദഗതി
നിയമ പ്രകാരം സംസ്ഥാനം
രൂപീകരിക്കേണ്ട സമഗ്ര ഗതാഗത
നയത്തിന്റെ കരട്
അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കരട് നയത്തിൽ സംസ്ഥാനത്തെ പൊതു
ഗതാഗത സംവിധാനം
ശക്തിപ്പെടുത്താൻ സ്വകാര്യ
ബസുകളെക്കൂടി പങ്കാളികളാക്കി
സഹകരണമേഖലയിൽ ട്രാൻസ്പോർട്ട്
കമ്പനി തുടങ്ങാനുളള
ശിപാർശയുണ്ടോ; വിശദമാക്കാമോ;
(
സി )
സഹകരണ
മേഖലയിൽ ആരംഭിക്കുന്ന
ട്രാൻസ്പോർട്ട് കമ്പനിയിലൂടെ
സംസ്ഥാനത്തെ പൊതു ഗതാഗത
സംവിധാനം കൂടുതൽ
കാര്യക്ഷമമാക്കാൻ കഴിയുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പൊതു
ഗതാഗത സംവിധാനങ്ങളുടെ
ഏകോപനത്തിന് ജി.പി.എസ്.
അധിഷ്ഠിത ഇന്റലിജൻസ്
ട്രാൻസ്പോർട്ട് സംവിധാനം
രൂപീകരിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദമാക്കാമോ?
3595.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രെെവിംഗ്
ലെെസന്‍സുകള്‍ എ.ടി.എം. കാര്‍ഡ്
മാതൃകയില്‍ ലഭ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
3596.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് മോട്ടോര്‍ വാഹന
വകുപ്പ് ക്യാമറ
സ്ഥാപിച്ചിട്ടുള്ളത്;
(
ബി )
പ്രസ്തുത
ക്യാമറകളെല്ലാം നിലവില്‍
പ്രവര്‍ത്തനക്ഷമമാണോ;
അല്ലെങ്കില്‍ ഏതൊക്കെ
ക്യാമറകളാണ്
പ്രവര്‍ത്തനരഹിതമെന്ന്
അറിയിക്കാമോ;
(
സി )
റോഡുകളില്‍
സ്ഥാപിച്ച ക്യാമറകള്‍ക്ക്
എ.എം.സി. നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കമ്പനികളാണ് അവ
ഏറ്റെടുത്തിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
പ്രസ്തുത
ക്യാമറകളെല്ലാം
പ്രവര്‍ത്തനക്ഷമമാക്കുവാനായി
പ്രത്യേക പദ്ധതി
നടപ്പിലാക്കാന്‍ തയ്യാറാകുമോ
എന്ന് വ്യക്തമാക്കാമോ?
3597.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
ആര്‍.ടി.ഒ. ടെസ്റ്റിംഗ്
ഗ്രൗണ്ടിനെ മോഡല്‍ ടെസ്റ്റിംഗ്
ഗ്രൗണ്ടായി ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി
അറിയിക്കാമോ?
3598.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
യൂബർ,
ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളുടെ
മാതൃകയില്‍ സംസ്ഥാന
ഗവൺമെന്റിന്റെ കീഴിൽ ഓൺലൈൻ
ടാക്സികൾ ആരംഭിക്കുന്ന കാര്യം
പരിഗണനയിൽ ഉണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കുമോ;
(
ബി )
ഓൺലൈൻ
ടാക്സി സംവിധാനം ഓട്ടോ-ടാക്സി
തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും
യാത്രക്കാര്‍ക്കും ഒരുപോലെ
സഹായകരമാകും എന്നതിനാല്‍
സർക്കാർ മുന്‍കൈ എടുത്തു
ഉത്തരവാദിതത്തോട് കൂടിയുള്ള
ഓൺലൈൻ ടാക്സികൾ സംസ്ഥാനത്ത്
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
3599.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാരത്തിന്
ഉപയോഗിക്കുന്ന സ്വകാര്യ
വാഹനങ്ങളിൽ നിയമപ്രകാരമല്ലാത്ത
അലങ്കാര ലൈറ്റുകളും
ഓഡിയോ-വീഡിയോ ഉപകരണങ്ങളും
ഘടിപ്പിച്ചിട്ടുളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഇത്തരം
വാഹനങ്ങളില്‍ തീ പിടിച്ച്
അപകടമുണ്ടാകുന്നതായി
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
(
സി )
ഇത്തരത്തിൽ
വയറിംഗ് നടത്തിയ
വാഹനങ്ങൾക്കെതിരെ എന്ത്
നടപടിയാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
3600.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സർവ്വീസ് നടത്തുന്ന സ്കൂൾ
ബസ്സുകൾക്ക് കോവിഡ്
പശ്ചാത്തലത്തില്‍ നികുതി ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(
ബി )
സ്റ്റോപ്പ്
മെമ്മോ ലെറ്റര്‍ നല്‍കാത്ത
സ്കൂളുകള്‍ക്ക് ചുമത്തപ്പെട്ട
നികുതിയിൽ ഇളവ് നൽകുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
3601.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
മോനിപ്പള്ളിയില്‍
പ്രവര്‍ത്തിക്കുന്ന
ഓട്ടോമാറ്റിക് വെഹിക്കിൾ
ടെസ്റ്റിംഗ് സ്റ്റേഷന്റെ
പ്രവര്‍ത്തനം പൂർണ്ണമായും
നടക്കുന്നുണ്ടോ; ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഷൻ ആരുടെ സാങ്കേതിക
സഹായത്താലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ ; ഇതിനായി
പ്രത്യേകം സ്റ്റാഫിനെ മോട്ടോര്‍
വാഹന വകുപ്പ് നിയമിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
സ്റ്റേഷനില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തിയാകുവാന്‍ ഉള്ളതെന്നും
ആയത് എന്ന് പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും പൂർത്തീകരണത്തിന്
എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ
അവ എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
3602.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-ലെ
കേന്ദ്ര മോട്ടോർ വാഹന ഭേദഗതി
നിയമ പ്രകാരം സംസ്ഥാനത്തെ സഹകരണ
മേഖലയിൽ ട്രാൻസ്പോർട്ട് കമ്പനി
രൂപീകരിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.
യുടെ മാതൃകയിലാണോ സഹകരണ മേഖലയിൽ
ട്രാൻസ്പോർട്ട് കമ്പനി
രൂപീകരിക്കാൻ
തീരുമാനിച്ചിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്,
സ്വകാര്യ ബസുകളെ കൂടി
ഉൾപ്പെടുത്തി പൊതു ഗതാഗത
സംവിധാനം ശക്തിപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3603.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂൾ
വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പു
വരുത്തുന്നതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്കൂൾ
വാഹനങ്ങളുടെ അമിത വേഗത
നിയന്ത്രിക്കാൻ മോട്ടോർ വാഹന
വകുപ്പ് അധികൃതർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
3604.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിലെ ബോട്ടുകൾ സ്വകാര്യ
മേഖലയിൽ നിർമ്മിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ
പൊതുമേഖലാ സ്ഥാപനങ്ങളിൽ
നിർമ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3605.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദ്രവീകൃത
പ്രകൃതി വാതകം
പ്രയോജനപ്പെടുത്തി കുറഞ്ഞ
ചെലവില്‍ യാത്രാബോട്ടുകള്‍
ഓടിക്കുവാന്‍ സ്വീകരിച്ചു
വരുന്ന നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി എറണാകുളം ജില്ലയിൽ
ഉൾപ്പെടെ ഏതെല്ലാം ജില്ലകളില്‍
എത്ര സര്‍വ്വീസുകള്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്; ഇത്തരം
യാത്രാ ബോട്ടുകള്‍ക്ക് ദ്രവീകൃത
വാതകം നിറയ്ക്കാന്‍ എന്തൊക്കെ
സജ്ജീകരണങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ദൈനംദിനം
ശരാശരി എത്ര പേര്‍ക്ക് ഇത്തരം
യാത്രാബോട്ടുകളുടെ പ്രയോജനം
ലഭിക്കുന്നുവെന്നാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ;
(
ഡി )
സൗരോര്‍ജ
ബോട്ടുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത്
ഘട്ടങ്ങളിലാണ്; വ്യക്തമാക്കുമോ?
3606.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സീ
അഷ്ടമുടി പാസഞ്ചർ കം ടൂറിസം
ബോട്ട് സർവ്വീസിന് ആവശ്യമായ
ബോട്ടിന്റെ നിർമ്മാണം
പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ
സർവ്വീസ് ആരംഭിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
സർവ്വീസ് ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന് കാരണം എന്താണ്;
സർവ്വീസ് ഉടൻ
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3607.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിൽ ഈ വർഷം പൊതു
സ്ഥലംമാറ്റം നടത്താത്ത കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം
ഉൾപ്പെടെ എല്ലാ വിഭാഗത്തിലും
പൊതു സ്ഥലംമാറ്റം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
|
|
|
|
|
|
|
|