UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1660.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സർവ്വകലാശാലകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എത്ര പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും ഏതൊക്കെ ക്രമക്കേടുകളിൽ ആണ് നടപടി സ്വീകരിച്ചതെന്നും സർവകലാശാല തിരിച്ചു വ്യക്തമാക്കുമോ?
1661.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും ഗുണമേന്മയേറിയ ഉന്നതവിദ്യാഭ്യാസം സാധ്യമാക്കുന്നതിനും 2021-22 അദ്ധ്യയന വര്‍ഷം എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്ന പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1662.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ സമബന്ധിതമായി നടക്കാതിരിക്കുകയും ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലുള്ള കോളേജുകള്‍ പരീക്ഷയും റിസൾട്ടും സമയബന്ധിതമായി നടത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പരീക്ഷയും അനുബന്ധ ജോലികളും സമയബന്ധിതമായി നടത്താന്‍ നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
1663.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളില്‍ ടൂറിസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ടൂറിസം വളര്‍ച്ചയില്‍ ഭാഗഭാക്കാക്കുന്നതിനുമായി കോളേജുകളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഏതൊക്കെ കോളേജുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നറിയിക്കുമോ;
( ബി )
ഇപ്രകാരം കോളേജുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1664.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള ലെറ്റ്സ് ഗോ ഡിജിറ്റല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
ഇതിന്റെ ഭാഗമായുള്ള പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1665.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയമിച്ച ഡോ.ശ്യാം ബി. മേനോന്‍ ചെയര്‍മാനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതുവരെയാണ് കമ്മീഷന്റെ കാലാവധി നിശ്ചിയിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ഉളളതെന്ന് വിശദമാക്കാമോ?
1666.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടുപോലും സെല്‍ഫ് ഫിനാൻസിംഗ് അല്ലെങ്കിൽ അണ്‍-എയ്ഡഡ് കോഴ്സുകൾ അനുവദിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോഴ്സുകള്‍ അനുവദിക്കേണ്ടതില്ല എന്ന നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും യൂണിവേഴ്സിറ്റികൾക്ക് നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
യൂണിവേഴ്സിറ്റികൾ കോഴ്സിന് പ്രാഥമികമായി അനുമതി നൽകിയിട്ടും സർക്കാർ, എയ്ഡഡ് കോളേജുകളിൽ സെൽഫ് ഫിനാൻസിംഗ് /അണ്‍-എയ്ഡഡ് കോഴ്സുകൾ ആരംഭിക്കുന്നതിന് തടസ്സം നിൽക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കിൽ നിലവിൽ നല്ല രീതിയിൽ നാക് അക്രഡിറ്റേഷനോടുകൂടി പ്രവർത്തിച്ചു വരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള എയ്ഡഡ് കോളേജുകളിൽ സെല്‍ഫ് ഫിനാൻസിംഗ് കോഴ്സുകൾ ആരംഭിക്കുന്നതിനും തദ്വാരാ കുട്ടികൾക്ക് കേരളത്തിൽ തന്നെ വിവിധങ്ങളായ നൂതന കോഴ്സുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1667.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ഡോ സുജിത് വിജയൻപിള്ള
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായി ജ്ഞാന സമൂഹ നിര്‍മ്മിതി എന്ന പ്രഖ്യാപിത ലക്ഷ്യം കെെവരിക്കുന്നതിന് ഈ സര്‍ക്കാര്‍ ഇതുവരെ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പ്രതിഭാപുരസ്കാരമായി നല്‍കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
( സി )
സര്‍വ്വകലാശാല വകുപ്പുകളെ ഉല്‍കൃഷ്ഠപഠന കേന്ദ്രങ്ങളാക്കി (സെന്റര്‍ ഓഫ് എക്സലന്‍സ്) ഉയര്‍ത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ?
1668.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട തൃക്കാ‍ഞ്ഞിരപുരത്ത് ദേവസ്വം ബോര്‍ഡിന് കീഴില്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഇതു സംബന്ധിച്ച നിര്‍ദ്ദേശത്തിന്റെ നിലവിലെ സ്ഥിതിയെന്തെന്ന് വിശദമാക്കാമോ?
1669.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോ‌ട്ടയം ജില്ലയിലെ ഏതെല്ലാം കോളേജുകള്‍ക്കാണ് റൂസ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രവൃത്തികള്‍ക്ക് എത്ര തുക വീതം അനുവദിച്ചുവെന്നും അവയുടെ നിലവിലെ സ്ഥിതിയെന്തെന്നും ഉത്തരവുകളുടെ പകര്‍പ്പ് സഹിതം വ്യക്തമാക്കാമോ?
1670.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി നാലുവർഷ സംയോജിത ബി.എഡ്. കോഴ്സ് ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കോഴ്സ് എന്നത്തേക്ക് ആരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1671.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അവയുടെ തൽസ്ഥിതി റിപ്പോർട്ട് സഹിതം ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 എന്നീ വർഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും, ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും നടപ്പിലാക്കേണ്ടതുമായ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പദ്ധതികൾ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങൾ അവയ്ക്കായി അനുവദിച്ച തുക, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ സഹിതം ലഭ്യമാക്കാമോ?
1672.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യമായ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
1673.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ കരിന്തളം സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത കോഴ്‌സുകൾ ഏതെല്ലാമാണെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ ഏതു ഘട്ടത്തിലാണെന്നും അറിയിക്കുമോ?
1674.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം ഗവ. ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് കെട്ടിട നിര്‍മ്മാണം എന്ന് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണം കഴിയുന്ന മുറക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
1675.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് മാറ്റി സ്ഥാപിക്കുന്നതിനായി പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
അതിനായി ഏറ്റെടുക്കുവാൻ പരിഗണിച്ച സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
കോളേജ് മാറ്റി സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലം ഏതാണെന്ന് വ്യക്തമാക്കുമോ?
1676.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി കോളേജിൽ ഏതെല്ലാം നിർമ്മാണ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും, പ്രവൃത്തി പൂർത്തീകരണ കാലയളവും, ഏജൻസിയുടെ പേരും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എന്ന് പൂ‍ർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1677.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ ഗവ. ആർട്സ് & സയൻസ് കോളേജിന് സ്വന്തമായി സ്ഥലവും കെട്ടിടവും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കാമോ; മേൽ നടപടികളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ; ഫയൽ ഇപ്പോൾ ഏത് കാര്യാലയത്തിന്റെ പരിഗണനയിലാണെന്നും ഫയൽ നമ്പരടക്കമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
നിലമ്പൂർ ഗവ. ആർട്സ് & സയൻസ് കോളേജിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; എന്തെല്ലാം തുടർനടപടികളാണ് സ്ഥലം ഏറ്റെടുക്കാനായി ഇനി അവശേഷിക്കുന്നതെന്നും ആയതിന് എത്ര സമയം വേണ്ടിവരുമെന്നും വ്യക്തമാക്കാമോ; ഏത് വകുപ്പ്/ ഏജൻസി മുഖാന്തിരമാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും അറിയിക്കാമോ;
( സി )
നിലമ്പൂർ ഗവ. ആർട്സ് & സയൻസ് കോളേജിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർ, റവന്യൂ ലാന്റ് അക്വിസിഷൻ വിഭാഗം എന്നിവർ ഇതുവരെ സ്വീകരിച്ച നടപടികളും നടത്തിയ ആശയവിനിമയങ്ങളും തീയതി സഹിതം വിശദമാക്കാമോ; സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുമോ; വിശദമാക്കാമോ;
( ഡി )
പൂക്കോട്ടുംപാടത്തെ സ്വകാര്യ കെട്ടിടത്തിൽ നിന്നും നിലമ്പൂർ ഗവ. ആർട്സ് & സയൻസ് കോളേജ് താല്ക്കാലികമായി സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതർ നൽകിയ അപേക്ഷയിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; പ്രതിമാസ വാടക നിശ്ചയിച്ച് താല്ക്കാലികമായി കോളേജ് മാറ്റുന്നതിന് തടസ്സങ്ങളുണ്ടോയെന്നും അറിയിക്കാമോ;
( ഇ )
സംസ്ഥാനത്ത് വാടക കെട്ടിടങ്ങളിൽ താല്ക്കാലികമായി ഏതെങ്കിലും കോളേജുകൾ നിലവിൽ പ്രവർത്തിക്കുകയോ മുൻപ് പ്രവ‍ർത്തിക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രതിമാസ വാടകയടക്കമുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഇതിനായി വാടക നിശ്ചയിച്ച് നൽകേണ്ടത് ആരാണെന്നും അറിയിക്കാമോ; ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
1678.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി ഗവ:കോളേജിന്റെ (ചൊക്ലി) അടിസ്ഥാന സൗകര്യ വികസനത്തിന് ഭരണാനുമതി ലഭിച്ച മുഴുവന്‍ പ്രവൃത്തികളുടെയും നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരണത്തിന് ഇതുവരെ എന്തെല്ലാം കാര്യങ്ങള്‍ ആണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?
1679.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരവധിയായ ആദിവാസി കോളനികൾ ഉൾപ്പെടുന്നതും ജില്ലയിലെ 98% ആദിവാസി സമൂഹം അധിവസിക്കുന്നതുമായ കുട്ടമ്പുഴ പഞ്ചായത്തിലെ കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ലാത്തതും, ഉപരിപഠനത്തിന് വേണ്ടി വനപാതയിലൂടെ അടക്കം വലിയ ദൂരം സഞ്ചരിക്കേണ്ടി വരുന്നതുമായ സാഹചര്യം നിലനിൽക്കുമ്പോൾ മണ്ഡലത്തിൽ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രദേശത്തിന്റെ പ്രത്യേകതകൂടി കണക്കിലെടുത്ത് കുട്ടമ്പുഴയിൽ ഒരു സർക്കാർ കോളേജ് ആരംഭിക്കുന്നതിനുവേണ്ട അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1680.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പിൽനിന്നും അനുകൂലമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;
( സി )
കോളേജിനായി സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച് ബി3/518/2017ഉ.വി.വ. എന്ന ഫയലിൽ എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ഡി )
സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പിൽനിന്നും മറുപടി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണ് മറുപടി ലഭ്യമാകുവാൻ കാലതാമസം നേരിടുന്നത് എന്ന് വ്യക്തമാക്കാമോ?
1681.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ ശാന്തന്‍പാറ പൂപ്പാറ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടും കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികള്‍ വൈകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുമോ;
( സി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം അടിയന്തരമായി തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1682.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂരിലെ കെ.കെ.ടി.എം സർക്കാർ കോളേജ് സ്റ്റേഡിയം നിർമ്മാണം പൂർത്തിയായിട്ടില്ല എന്നും പാതിവഴിയിൽ നിർമ്മാണം നിലച്ച സ്റ്റേഡിയം നാശത്തിന്റെ വക്കിലാണെന്നുമുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
എങ്കിൽ ഇത് പരിഹരിക്കുന്നതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന അടിയന്തര നടപടികൾ വ്യക്തമാക്കുമോ ?
1683.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡോ. ബി.ആർ അംബേദ്ക്കർ മെമ്മോറിയിൽ കോളേജിന്റെ മാസ്റ്റർ പ്ലാൻ പ്രകാരം എത്ര നിലകളുള്ള കെട്ടിടമാണ് സർക്കാർ നിർമ്മിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളേജിന്റെ രണ്ടാം നില നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലായിട്ടുണ്ടോ;
( ഡി )
കോളേജിന്റെ ഗ്രൗണ്ട് ഫ്ലോർ നിർമ്മിച്ച പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരമാണോ നിലവിലെ എസ്.പി.വി. ആയ കിറ്റ്കോ രണ്ടാം നില നിർമ്മിക്കാൻ സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്നതെന്ന് അറിയിക്കാമോ;
( ഇ )
കോളേജിന്റെ ഭാവി വികസനം തടസ്സപ്പെടാതെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1684.
ശ്രീ. എം.വിജിന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;
( ബി )
എന്‍.ഐ.ആര്‍.എഫ്. റാങ്ക് പട്ടികയില്‍ രാജ്യത്തെ മികച്ച 100 സര്‍വ്വകലാശാലകളില്‍ കേരളത്തിൽ നിന്ന് നാല് എണ്ണവും, മികച്ച 100 കോളേജുകളില്‍ സംസ്ഥാനത്തെ 19 കോളേജുകളും ഇടംപിടിച്ചിട്ടുണ്ടെങ്കിലും അവ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടില്ലെന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ഫലപ്രദമായ ഇടപെടല്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നടത്തി മികവ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ട ചട്ടക്കൂടൊരുക്കുന്നതിന് കെ.ഐ.ആര്‍.എഫ്. രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ കെ.ഐ.ആര്‍.എഫ്.-ന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
1685.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ മീഡിയ സെൽ രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത സെല്ലിൽ എത്ര ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
മീഡിയ സെല്ലിൽ എന്തെല്ലാം സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും, മീഡിയ സെൽ രൂപീകരണവുമായി ബന്ധപ്പെട്ട് ചെലവഴിച്ച ആകെ തുക എത്രയാണെന്നും വ്യക്തമാക്കാമോ?
1686.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ ഗവർണർക്ക് പകരം ചാൻസലറുടെ ചുമതല ആരിൽ നിക്ഷിപ്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇപ്രകാരം ഒരു നിയമഭേദഗതി നടത്തേണ്ടതിന്റെ സാഹചര്യവും വ്യക്തമാക്കുമോ;
( സി )
സർവകലാശാലകളുടെ സ്വയംഭരണ അധികാരത്തിൽ അനാവശ്യ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത് മൂലം ഉന്നത വിദ്യാഭ്യാസരംഗത്ത് അപചയം ഉണ്ടാകുന്നതായുള്ള ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് എന്ത് തിരുത്തൽ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1687.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകലാശാലകളിലെ പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ ; എങ്കില്‍ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർ നടപടികൾ വ്യക്തമാക്കുമോ;
( ബി )
സർവ്വകലാശാലകളിൽ ഉപയോഗിക്കുന്ന പരീക്ഷാ സോഫ്റ്റ്‌വെയറുകളിൽ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സർവ്വകലാശാലകളിൽ നടത്തിയിട്ടുണ്ട്; വിശദാംശം നൽകാമോ;
( സി )
എം.ജി സർവ്വകലാശാലയിൽ എം.ബി.എ. പരീക്ഷ വിജയിപ്പിക്കുന്നതിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകുന്നതിനും കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1688.
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷൻ തുടങ്ങിയവ വഴി കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ സർവ്വകലാശാലകളിൽ ഈ വർഷം ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പ്രവേശനം നടത്തരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; ഇതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
ഓപ്പൺ സർവ്വകലാശാലയുടെ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരവിദ്യാഭ്യാസം മൂലമുള്ള പഠനവും ഒഴിവാക്കുന്നത് നിരവധി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുകയും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ മേൽപ്പറഞ്ഞ ഉത്തരവ് പിൻവലിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
പ്രൈവറ്റ് രജിസ്ട്രേഷൻ ഒഴിവാക്കുവാൻ ശ്രമിച്ചത് മൂലം ഉന്നത വിദ്യാഭ്യാസമേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പ്രതിസന്ധികൾ കൂടി പരിഗണിച്ചുകൊണ്ട് ഓപ്പൺ സർവകലാശാലയിലെ കോഴ്സുകൾക്ക് ഒപ്പം പ്രൈവറ്റ് രജിസ്ട്രേഷനും തുടരുന്നതിന് അനുമതി നൽകുമോ; വിശദാംശം ലഭ്യമാക്കുമോ?
1689.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തികവർഷം ഉന്നത വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബജറ്റിൽ വകയിരുത്തിയ തുക എത്രയാണെന്നറിയിക്കുമോ;
( ബി )
ഇതിൽ എത്ര തുക ചെലവഴിച്ചു; ഓരോ ശീർഷകത്തിലും ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
1690.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നിന്നും വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോകുന്നത് പരിഗണിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേരളത്തെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റുന്നതിന് ഒരു കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
1691.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ നിലവില്‍ പരിഗണനയിലുള്ള സ്ഥലങ്ങളും വിശദാംശങ്ങളും അറിയിക്കാമോ?
1692.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
1693.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി വകുപ്പില്‍ 1995-ന് ശേഷം പുസ്തകങ്ങളുടെ സ്റ്റോക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സ്റ്റോക്ക് വെരിഫിക്കേഷനുവേണ്ടി ചിലവഴിച്ച തുകയും കണ്ടെത്തിയ വസ്തുതകളും സംബന്ധിച്ച റിപ്പോര്‍ട്ട് എന്തെന്ന് വ്യക്തമാക്കാമോ;
( സി )
ലൈബ്രറി സ്റ്റോക്ക് വെരിഫിക്കേഷനില്‍ സര്‍ക്കാര്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
1694.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഐ. എച്ച്.ആര്‍.ഡി കോളേജുകളുടെ നവീകരണത്തിനും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിനുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളേജിനും അനുവദിച്ച തുക, കോളേജിന്റെ പേര്, നടത്താനുദ്ദേശിക്കുന്ന പ്രവൃത്തി എന്നിവയുടെ വിശദാംശങ്ങള്‍ നൽകാമോ?
1695.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ടി‌.കെ‌.എം. എഞ്ചിനീയറിംഗ് കോളേജില്‍ 11.09.1968 മുതല്‍ 28.02.1979 വരെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സെയിദ് അബൂബക്കര്‍ പൂക്കോയ തങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് സംബന്ധിച്ച്‌ നല്‍കിയ നിവേദനം J3/121/2020 നമ്പര്‍ കത്ത് പ്രകാരം ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് അയച്ചതിന്‍മേല്‍ ഡി. റ്റി. ഇ. യില്‍ നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ ഇത് സംബന്ധിച്ച്‌ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന്‌ വിശദമാക്കുമോ; പ്രസ്തുത ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
അപേക്ഷകന് പെന്‍ഷന്‍ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1696.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ വെള്ളറട കേന്ദ്രമാക്കി ഒരു വനിതാ പോളിടെക്നിക്ക് ആരംഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ അറിയിക്കാമോ; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പോളിടെക്നിക്ക് ആരംഭിക്കുന്നതിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ അറിയിക്കാമോ;
( സി )
മലയോര പട്ടികവര്‍ഗ്ഗ മേഖല എന്നത് പരിഗണിച്ച് പ്രസ്തുത പോളിടെക്നിക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1697.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ പോളിടെക്‌നിക്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇത് സംബന്ധിച്ച ഫയൽ നമ്പർ വ്യക്തമാക്കുമോ;
( ബി )
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരെക്കുറവായ പ്രസ്തുത നിയോജക മണ്ഡലത്തില്‍ മുന്തിയ പരിഗണന നല്കി ഒരു പോളിടെക്‌നിക്‌ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ ?
1698.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ നടുവിൽ പോളിടെക്നിക്കിന് എ.ഐ.സി.ടി.ഇ. അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോളിടെക്നിക്കില്‍ കാന്റീന്‍ കെട്ടിടം, ടോയിലറ്റ്, റാമ്പ് എന്നിവ നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് സമര്‍പ്പിച്ചതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1699.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ദ്വാരക സർക്കാർ പോളിടെക‍്നിക് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി അനുവദിച്ച തുക വിനിയോഗിച്ചുള്ള പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
നിലവില്‍ എത്ര രൂപ വാടകയ്ക്കാണ് പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ?
1700.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിലെ ഗവൺമെൻറ് പോളി ടെക്‌നിക്ക് കോളേജിലെ നാല് അദ്ധ്യാപക തസ്തിക നഷ്ടപ്പെട്ടതിനാൽ നാല് താല്ക്കാലിക അദ്ധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
ഗസ്റ്റ് അദ്ധ്യാപക നിയമനം വൈകുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1701.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ശാല പോളിടെക്നിക് ആരംഭിക്കുന്നത് സംബന്ധിച്ച നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1702.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെച്ചൂചിറ പോളിടെക്നിക് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാകാത്തതിനാൽ നിർധനരായ വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിന് സാധിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പണി പൂർത്തിയാക്കാൻ ഇനി എത്ര തുക വേണ്ടി വരും എന്നാണ് പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം കണക്കാക്കിയിട്ടുള്ളത്; പ്രസ്തുത തുക സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
നടപ്പ് അധ്യയന വർഷം ഹോസ്റ്റൽ താമസ യോഗ്യമാക്കാൻ സാധിക്കുമോ?
1703.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോളിടെക്നിക്കുകളിൽ എ.ഐ.സി.ടി.ഇ. യോഗ്യതയുള്ള ലക്‌ച്ചറർമാർ യോഗ്യതയില്ലാത്ത ലക്ച്ചറർമാരെക്കാൾ കുറഞ്ഞ ശമ്പളം വാങ്ങുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പോളിടെക്നിക്കുകളിൽ ലക്ച്ചറർമാർക്ക് അർഹമായ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം പ്രമോഷൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പോളിടെക്നിക്കിൽ ലക്ച്ചറർമാർക്ക് 2016 മുതൽ ലഭിക്കേണ്ട ഏഴാം ശമ്പള പരിഷ്കരണം എന്തുകൊണ്ടാണ് നടപ്പിലാക്കാത്തത് എന്ന് വ്യക്തമാക്കാമോ?
1704.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാരിന് കീഴിലുള്ള വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ 600 ഏക്കര്‍ സ്ഥലത്തില്‍നിന്നും 10 ഏക്കര്‍ സ്ഥലം പാഠപുസ്തക അച്ചടിക്കും മറ്റ് സര്‍ക്കാര്‍ അനുബന്ധ പ്രന്റിംഗ് വര്‍ക്കുകള്‍ക്കുമായി കേരളാ സ്റ്റേറ്റ് സി-ആപ്റ്റിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ആവശ്യം സംബന്ധിച്ച് സി-ആപ്റ്റിലെ എംപ്ലോയീസ് യൂണിയനുകള്‍ 16/05/2022 ല്‍ സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ; അറിയിക്കുമോ?
1705.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസിംഗ് പരീക്ഷയുടെ സിലബസ് പരിഷ്കരണത്തിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
സിലബസ് പരിഷ്കരണത്തിനായി ചുമതലപ്പെടുത്തിയ കളമശ്ശേരിയിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് & റിസര്‍ച്ച്, സിലബസ് പരിഷ്കരണത്തിനുള്ള റിപ്പോര്‍ട്ട് എന്നാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയത് എന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രസ്തുത സിലബസ് പരിഷ്കരണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് സമര്‍പ്പിച്ചതെന്ന് പറയാമോ; ഇല്ലെങ്കില്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ഡി )
ഹിന്ദി ടൈപ്പ് റൈറ്റിംഗില്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് കൂടി ഉള്‍പ്പെടുത്തി സിലബസ് പരിഷ്കരിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് & റിസര്‍ച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള പരിശോധന ഏത് ഘട്ടത്തിലാണെന്ന് പറയാമോ;
( ഇ )
എത്രയും വേഗം പ്രസ്തുത സിലബസ് പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1706.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തില്‍ കുറവിലങ്ങാട് കോഴയിൽ നിര്‍മ്മാണത്തിലിരിക്കുന്ന കേരളാ സയന്‍സ് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവർത്തനങ്ങളിൽ സംഭവിച്ചിരിക്കുന്ന കാലതാമസം പരിഹരിക്കുന്നതിനായി നിലവിൽ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദീകരിക്കാമോ;
( സി )
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി സയന്‍സ് ആൻഡ് ടെക്നോളജി മ്യൂസിയം അധികൃതര്‍ തയ്യാറാക്കിയിരിക്കുന്ന റിവൈസ്ഡ് ആക്ഷന്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ നൽകുമോ;
( ഡി )
കേരള സയന്‍സ് സിറ്റിയുടെ പൂര്‍ത്തീകരണത്തിനായി നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ;അതിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്ന 50 കോടി രൂപ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;ഇല്ലെങ്കിൽ പ്രസ്തുത പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്ന നേട്ടങ്ങൾ വിശദീകരിക്കാമോ?
1707.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള കെ.ജി.ടി.ഇ. സര്‍ട്ടിഫിക്കറ്റ് കോഴ്സ് (റെഗുലര്‍) പാസായി പ്രിന്റര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്ന അബ്ദുല്‍ കരീം.എന്‍. എന്നയാളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച കെ3/183/2020/എച്ച്‌.ഇ.ഡി.എൻ ഫയലില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയലിലെ നോട്ടുകള്‍ തീരുമാനങ്ങള്‍ എന്നിവ അടങ്ങിയ വിശദാംശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1708.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാട് അസാപ് സ്കിൽ പാർക്കിൽ മണ്ഡലത്തിലെ വിദ്യാർഥികൾക്കും പാണ്ടിക്കാട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾക്കും ഉപകരിക്കുന്ന കോഴ്സുകൾ സൗജന്യമായി പഠിക്കുന്നതിനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മഞ്ചേരി പോളിടെക്നിക് കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1709.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റോറിയം കെട്ടിടത്തിന്റെ മകുടത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ബി )
ചോര്‍ച്ച പരിഹരിച്ച് പ്ലാനറ്റോറിയം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ബഹു. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 21.02.2022 ന് കൂടിയ അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുമോ;
( സി )
പ്രസ്തുത തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ചോര്‍ച്ച പരിഹരിച്ച് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്ലാനറ്റോറിയം എന്നത്തേക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് വെളിപ്പെടുത്തുമോ?
1710.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ല്‍ പ്ലസ് ടു പരീക്ഷ പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാനത്ത് തന്നെ ഉപരിപഠനത്തിന് അവസരം ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മലപ്പുറം ജില്ലയില്‍ നിന്ന് ഹയര്‍ സെക്കണ്ടറി പരീക്ഷ പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ തന്നെ ഉപരിപഠത്തിന് അവസരം ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പ്ലസ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി മലപ്പുറം ജില്ലയില്‍ സയന്‍സ്, ആര്‍ട്ട്സ്, ഹുമാനിറ്റീസ് തുടങ്ങി വിവിധ കോഴ്സുകളില്‍ എത്ര വീതം സീറ്റുകള്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളില്‍ നിലവിലുണ്ടെന്ന് തരം തിരിച്ച് വിശദമാക്കാമോ?
1711.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആര്‍ട്സ് & സയൻസ് കോളേജുകളില്‍ സായാഹ്ന കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1712.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ്‌ സർവകലാശാലകളിൽ നിലവിലുള്ള വിദൂര, പ്രൈവറ്റ് വിദ്യാഭ്യാസ സംവിധാനം ഈ വർഷം തുടരാനാവില്ല എന്ന് സർക്കാർ യൂണിവേഴ്സിറ്റികളോട് നിർദേശിച്ചിട്ടുണ്ടോ;
( ബി )
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷം കോഴ്‌സുകൾ ആരംഭിക്കുമോ; പ്രസ്തുത യൂണിവേഴ്സിറ്റിയിലെ കോഴ്സുകൾക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( സി )
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ കോഴ്സുകള്‍ക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിക്കാതിരിക്കുകയും വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേനയുള്ള കോഴ്സുകൾ നടത്തുന്നതിനുള്ള അനുമതിയും വൈകിയതിനാൽ മുൻവർഷം വിദൂര വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തേണ്ട കുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഗൗരവപൂർവം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ഡി )
മറ്റ് സംസ്ഥാനങ്ങളിൽ ഓപ്പൺ യൂണിവേഴ്സിറ്റികളിലും സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിലും വിദൂര വിദ്യാഭ്യാസം തുടരുന്ന മാതൃക സംസ്ഥാനത്ത് അനുവർത്തിക്കുന്നത് ഉചിതമായിരിക്കും എന്ന് സർക്കാർ കരുതുന്നുണ്ടോ; എങ്കിൽ അപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1713.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയിൽ നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട് വിവിധ നിർമ്മാണേതര പ്രവർത്തനങ്ങൾക്കും ചെലവുകൾക്കുമായി ആകെ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ ഇനത്തിലും എത്ര തുക വീതം വകയിരുത്തിയെന്ന് വ്യക്തമാക്കാമോ; വിവിധ നിർമ്മാണ പ്രവൃത്തികൾക്ക് ആകെ എത്ര തുകയാണ് വകയിരുത്തിയത്;
( സി )
പ്രസ്തുത ചെലവുകൾ ഏതു ഫണ്ടിൽ നിന്നും കണ്ടെത്തുന്നുവെന്നും വ്യക്തമാക്കാമോ?
1714.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ ബിരുദ - ബിരുദാനന്തര കോഴ്സുകള്‍ നടത്താനായി നാളിതുവരെ എത്ര യൂണിവേഴ്സിറ്റികള്‍ക്ക് യൂ.ജി.സി. അനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം യൂണിവേഴ്സിറ്റികള്‍ക്ക് അനുമതി ലഭ്യമായി എന്നു വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും ഓണ്‍ലൈന്‍ ബിരുദ - ബിരുദാനന്തര കോഴ്സുകള്‍ നടത്താനായി അനുമതി നേടിയെടുക്കുന്ന നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് ഓൺലൈൻ ബിരുദ-ബിരുദാനന്തര കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ; കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇതിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1715.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യു. ജി. സി. അംഗീകാരം ലഭിക്കുന്ന പക്ഷം സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷൻ പൂർണ്ണമായും നിർത്തലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇപ്രകാരം പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കുമ്പോൾ പാരലൽ കോളേജ് മേഖലയുടെ ഭാവി പൂർണമായും ഇല്ലാതാകുമെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പാരലൽ കോളേജ് മേഖല ഇല്ലാതാക്കുന്നത് സ്വകാര്യ കോളേജുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം സംബന്ധിച്ച് നിലപാട് അറിയിക്കാമോ?
1716.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവ്വകലാശാലകളിൽ 2012 മുതൽ 2022 വരെയുള്ള കാലയളവിൽ വിദൂര വിദ്യാഭ്യാസ രീതിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ,ട്യൂഷൻ ഫീ ഇനത്തിൽ വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത തുകയുടെ കണക്ക് എന്നിവ ലഭ്യമാക്കാമോ;
( ബി )
കേരളത്തിലെ സർവ്വകലാശാലകളിൽ വിദൂര വിദ്യാഭ്യാസ രീതിയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കുറവ് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലുമുള്ള കാലതാമസം, പഠനോപകരണങ്ങൾ നൽകുന്നതിലെ കൃത്യത ഇല്ലായ്മ, സമ്പർക്ക ക്ലാസുകളുടെ നിലവാരമില്ലായ്മ എന്നതാണോ വിദ്യാർത്ഥികളുടെ എണ്ണക്കുറവിന് കാരണമായി കാണുന്നത് എന്ന് വ്യക്തമാക്കുമോ; അല്ലെങ്കില്‍ എന്താണ് കാരണമെന്ന് അറിയിക്കുമോ;
( ഡി )
അടിസ്ഥാന യോഗ്യത ഇല്ലാത്ത 18 വയസ്സ് തികഞ്ഞവർക്ക് പ്രവേശന പരീക്ഷ നടത്തി ഡിഗ്രി പഠനത്തിന് പ്രവേശനം നൽകാമെന്ന വ്യവസ്ഥ യു.ജി.സി. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ മാറ്റം വരുത്തിയിട്ടുണ്ടോ;
( ഇ )
കാലിക്കറ്റ് സർവ്വകലാശാല മുൻകാലങ്ങളിൽ നടത്തിയിരുന്ന ഓപ്പൺ ഡിഗ്രി പ്രോഗ്രാമിന് 2019 ന് ശേഷം പ്രവേശനം നൽകാതിരിക്കാനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ; 2022-23 അധ്യയന വർഷത്തിൽ ഓപ്പൺ ഡിഗ്രി പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1717.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ നിലവില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴിയും വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരവും പഠനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെയും കോഴ്സുകളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
മതിയായ ബിരുദ-ബിരുദാനന്തര പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്, പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസ പദ്ധതിയും വലിയതോതില്‍ ഗുണം ചെയ്യുകയും സര്‍വ്വകലാശാലകള്‍ക്ക് സാമ്പത്തിക നേട്ടവും പ്രദാനം ചെയ്തിരുന്നതായ വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് യു.ജി.സി. 2021-22 മുതല്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഒരുമിച്ച് അംഗീകാരം നല്‍കിയിട്ടുണ്ടോ;
( ഡി )
നിലവില്‍ കണ്ണൂര്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലകളുടെ പ്രൈവറ്റ് രജിസ്ട്രേഷനും സംസ്ഥാനത്തെ ഇതര സര്‍വ്വകലാശാലകള്‍ നടത്തുന്ന വിദൂരവിദ്യാഭ്യാസ പദ്ധതിയും തുടരുന്നതിന് പ്രത്യേക വിജ്ഞാപനം വഴി സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1718.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽവരുന്നതോടെ കേരളാ/കാലിക്കറ്റ് / മഹാത്മാഗാന്ധി/ കണ്ണൂർ സർവ്വകലാശാലകൾ വിദൂര വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവ നടത്തരുത് എന്ന ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥ കേരളത്തിലെ യുവജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കോഴ്സുകൾ നടത്താനുള്ള യു.ജി.സി. യുടെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല എന്നതിനാൽ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിലെ ചട്ടം 47 (2) ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കേരളത്തിൽ സ്വകാര്യമേഖലയിൽ സർവ്വകലാശാലകൾക്ക് അംഗീകാരം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിലെ ചട്ടം 47 (2) അത്തരം സർവ്വകലാശാലകൾക്കും ബാധകമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
1719.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവ്വകലാശാലകളിലെ പരീക്ഷ നടത്തിപ്പിലെ പോരായ്മകളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടോ;
( ബി )
അടുത്തിടെ കേരളത്തിലെ ഏതെല്ലാം സർവ്വകലാശാലകളിലെ ഏതെല്ലാം പരീക്ഷകളുടെ മുൻവർഷത്തെ ചോദ്യപേപ്പറാണ് ആവർത്തിച്ചതെന്ന് അറിയിക്കുമോ; ഇതിൽ എന്തെല്ലാം നടപടികളാണ് സർവ്വകലാശാലകൾ സ്വീകരിച്ചിട്ടുള്ളത്;
( സി )
കാലിക്കറ്റ് സർവ്വകലാശാലയിൽ 2019 ബാച്ചിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ബി.എ./ബി.കോം./ബി.എസ്.സി. പരീക്ഷകളുടെ എത്ര ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത് ; ഉത്തരക്കടലാസ് നഷ്ടപ്പെടാൻ കാരണക്കാരായവരെ കണ്ടെത്തിയിട്ടുണ്ടോ; ഇവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പുനഃപരീക്ഷ നടന്നിട്ടുണ്ടോ; പുനഃപരീക്ഷയുടെ ഫലം വിദ്യാർത്ഥികളുടെ തുടർ പഠനം തടസ്സപ്പെടുത്താത്ത രീതിയിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുമോ?
1720.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദി യൂണിവേഴ്‌സിറ്റി ലോസ് (സെക്കന്റ് അമന്റ്‌മെന്റ്) ആക്ട്, 2014 നിലവില്‍ വന്നത് എന്നു മുതലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ ഏതെല്ലാം സര്‍വ്വകലാശാലകളില്‍ പ്രസ്തുത നിയമത്തിലെ ചട്ടങ്ങൾ പ്രകാരം അധ്യാപക നിയമനം നടന്നിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത നിയമം റദ്ദാക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
1721.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാ ശാലയിൽ ബിരുദ ബിരുദാനന്തര ഡിഗ്രി കോഴ്സുകൾ ആരംഭിക്കുന്നതിന് യു.ജി.സി. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കേരള, കാലിക്കറ്റ്‌, എം.ജി, കണ്ണൂർ സർവകലാശാലകളിൽ നിലവിലുള്ള വിദൂര, പ്രൈവറ്റ് വിദ്യാഭ്യാസ സംവിധാനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?
1722.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള, കാലിക്കറ്റ്, കണ്ണൂർ, മഹാത്മാഗാന്ധി സർവ്വകലാശാലകളിൽ 2021 - 22 അധ്യയന വർഷത്തിൽ സർക്കാർ, സർക്കാർ - എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ കോളേജുകളിൽ യു. ജി. , പി. ജി. കോഴ്സുകൾക്ക് മാർജിനൽ വർദ്ധനവ് ഉൾപ്പെടെ ആകെ എത്ര സീറ്റുകൾ അനുവദിച്ചിരുന്നുവെന്നും ഓരോ വിഭാഗത്തിലും എത്ര സീറ്റുകൾ ഒഴിവുണ്ടായി എന്നും വ്യക്തമാക്കാമോ;
( ബി )
കേരളത്തിൽ ഓരോ സർവ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ കോളേജുകളുടെ എണ്ണം തരംതിരിച്ചു ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് സ്വാശ്രയ മേഖലയിൽ കോളേജുകൾ കൂടുതലായി അനുവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
സ്വാശ്രയ കോളേജുകൾ സ്ഥാപിക്കുന്നതിനായി നിരാക്ഷേപപത്രം ആവശ്യപ്പെട്ടുകൊണ്ടുള്ള എത്ര അപേക്ഷകൾ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കാമോ?
1723.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പ്രോഗ്രാമുകൾക്ക് യു.ജി.സി.ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ 2022-23 അധ്യയന വർഷത്തേക്ക് അനുമതി ലഭിക്കാൻ സാധ്യതയുണ്ടോ;
( ബി )
നിലവിൽ കേരളത്തിലെ ഏതെല്ലാം യുണിവേഴ്സിറ്റികൾക്ക് ഏതെല്ലാം പ്രോഗ്രാമുകളാണ് വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്താൻ അനുമതിയുള്ളത്;
( സി )
യു.ജി.സി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുള്ള സർവ്വകലാശാലയ്ക്ക് അവരുടെ അനുമതിയുള്ള പ്രോഗ്രാമുകൾക്ക് പ്രവേശന വിജ്ഞാപനം പുറത്തിറക്കുന്നതിൽ നിലവിൽ ഏതെങ്കിലും രീതിയിലുള്ള നിയമതടസ്സം ഉണ്ടോ; എങ്കിൽ അത് നീക്കാനുള്ള എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
1724.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഡീംഡ് യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുന്നതിന് അനുവാദം നല്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അപേക്ഷകർ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കൂടുതൽ കോളേജുകൾക്ക് ഓട്ടോണമസ് പദവി നൽകുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിനായുള്ള അപേക്ഷകൾ ലഭിക്കുകയുണ്ടായോ; ഏതെങ്കിലും കോളേജുകളെ ഔട്ടോണമസ് പദവി നൽകുന്നതിനായി പരിഗണിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1725.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയിൽ 2021 - 22 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിൽ യു. ജി., പി. ജി. കോഴ്സുകൾക്ക് ആകെ എത്ര സീറ്റുകൾ വീതം മാർജിനൽ വർദ്ധനവ് ഉൾപ്പെടെ അനുവദിച്ചിരുന്നുവെന്നും ഓരോന്നിലും എത്ര സീറ്റുകൾ ഒഴിവുണ്ടായിരുന്നുവെന്നും വ്യക്തമാക്കാമോ?
1726.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാലയിൽ ഐ.ടി. വിഭാഗം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് കേരളീയർ അല്ലാത്തവർക്ക് നിയമനം നൽകിയ സർവ്വ കലാശാലാ നടപടിക്കെതിരെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിക്കുകയും പ്രസ്തുത വിധിക്കെതിരെ സർവ്വകലാശാല നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് സംബന്ധിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും സുപ്രീംകോടതിയുടെയും വിധിപ്പകർപ്പ് ലഭ്യമാക്കാമോ;
( സി )
കേരളത്തിലെ മറ്റു സർവ്വകലാശാലകളിൽ സംവരണ തസ്തികകളിൽ ഇതര സംസ്ഥാനക്കാർക്ക് സംവരണം നൽകാറില്ല എന്നിരിക്കെ കണ്ണൂർ സർവ്വകലാശാല മാത്രം മറ്റ് സംസ്ഥാനക്കാർക്ക് കൂടി സംവരണ സീറ്റിൽ അപേക്ഷിക്കാൻ അവസരം നൽകിയ സാഹചര്യം വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് നിലവിലെ ചട്ടങ്ങൾക്ക് അനുസൃതമായി തദ്ദേശീയർക്കാണ് സംവരണ സീറ്റിൽ അർഹത എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചിട്ടും വൻതുക ചെലവഴിച്ച് സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ സർവ്വകലാശാലയെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കുമോ;
( ഇ )
കർണാടക സ്വദേശിയായ ഒന്നാം റാങ്കുകാരന്റെ നിയമനം റദ്ദാക്കി കേരളീയനായ രണ്ടാം റാങ്കുകാരന് നിയമനം നൽകുന്നതിന് സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് നിയമനം നൽകുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
1727.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്കൃത സര്‍വ്വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിനായുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1728.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാലയിലെ 2019 ബാച്ച് രണ്ടാം സെമസ്റ്റർ യു.ജി. വിദ്യാർത്ഥികളുടെ പരീക്ഷാഫലം അനന്തമായി വൈകാനിടയായ കാരണങ്ങൾ പഠിക്കാനും കാലിക്കറ്റ് സർവ്വകലാശാല പരീക്ഷ വിഭാഗത്തിൽ കൃത്രിമ ചെലാൻ നിർമ്മാണം, ധനകാര്യ ക്രമക്കേടുകൾ, വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങൽ എന്നിവ സംബന്ധിച്ച് അന്വേഷിക്കാനും 15.02.2022-ലെ 2022/112 സിൻഡിക്കേറ്റ് യോഗ തീരുമാന പ്രകാരം നിശ്ചയിച്ച സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1729.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാല  31.12.2019 ന് അധ്യാപക നിയമനത്തിനായി ഇറക്കിയ ജി.എ-II/സി1/156687/2019/എ.ഡി.എം.എൻ, ജി.എ-II/ സി1/162156/2019/എ.ഡി.എം.എൻ, ജി.എ-II/സി1/104750/2019/എ.ഡി.എം.എൻ. എന്നീ വിജ്ഞാപനങ്ങളിൽ പ്രതിപാദിച്ച തസ്തികകൾ നിലവിൽ വന്ന തീയതി (ഡേറ്റ് ഓഫ് ഒക്കറൻസ് ഓഫ് വേക്കൻസി) വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിജ്ഞാപനങ്ങളിൽ പരാമർശിക്കുന്ന തസ്തികകൾ നിലവിൽ വന്ന തീയതിയും(ഡേറ്റ് ഓഫ് ഒക്കറൻസ് ഓഫ് വേക്കൻസി), ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഡബ്ള്യു.പി(സി) നമ്പർ 9785/2015, 17961/2015, 18659/2015, 18797/2015 എന്നീ നമ്പർ റിട്ട് പെറ്റീഷനുകൾക്കുള്ള എതിർ സത്യവാങ്മൂലം എക്സിബിട് ആർ1 (2) വിൽ പ്രസ്താവിച്ച തസ്തികകൾ നിലവിൽ വന്ന തീയതിയും(ഡേറ്റ് ഓഫ് ഒക്കറൻസ് ഓഫ് വേക്കൻസി) ഒന്നുതന്നെയാണോ എന്ന്‌ വ്യക്തമാക്കുമോ;പ്രസ്തുത റിട്ട് പെറ്റീഷനുകളിന്മേൽ സർവ്വകലാശാല സമർപ്പിച്ച എതിർ സത്യവാങ്മൂലം ആർ1 (2) ന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിജ്ഞാപനങ്ങളിൽ പരാമർശിക്കുന്ന ഓരോ തസ്തികകളിലേക്കും ഈഴവ, തീയ്യ ആൻഡ് ബില്ലവ, എസ്.സി, മുസ്ലീം, ലാറ്റിൻ കാത്തലിക് ആൻഡ് ആംഗ്ലോ ഇന്ത്യൻ, ഒ.ബി.സി, ധീവര, വിശ്വകർമ്മ, നാടാർസ് ഇൻക്ലൂഡഡ് ഇൻ എസ്.ഐ.യു.സി, എസ്.റ്റി, ഷെഡ്യൂൾഡ് കാസ്റ്റസ് കൺവെർട്സ് റ്റു ക്രിസ്റ്റിയാനിറ്റി, ഹിന്ദു നാടാർ എന്നീ സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽനിന്നും എത്ര അപേക്ഷകൾ വീതം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വിജ്ഞാപനങ്ങളിൽ പരാമർശിക്കുന്ന ഓരോ തസ്തികകളിലേക്കും എത്ര വീതം പി.ഡബ്ള്യൂ.ഡി(പേഴ്സൺ വിത്ത് ഡിസബിലിറ്റി) അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത വിജ്ഞാപനങ്ങളിൽ പരാമർശിക്കുന്ന ഓരോ തസ്തികകളിലേക്കും എത്ര ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത വിജ്ഞാപനങ്ങളിൽ പരാമർശിക്കുന്ന ഓരോ തസ്തികകളിലേക്കും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളിൽ   ഈഴവ, തീയ്യ ആൻഡ് ബില്ലവ, എസ്.സി, മുസ്ലീം, ലാറ്റിൻ കാത്തലിക് ആൻഡ് ആംഗ്ലോ ഇന്ത്യൻ, ഒ.ബി.സി, ധീവര, വിശ്വകർമ്മ, നാടാർസ് ഇൻക്ലൂഡഡ് ഇൻ എസ്.ഐ.യു.സി, എസ്.റ്റി, ഷെഡ്യൂൾഡ് കാസ്റ്റസ് കൺവെർട്സ് റ്റു ക്രിസ്റ്റിയാനിറ്റി, ഹിന്ദു നാടാർ എന്നീ സംവരണ വിഭാഗങ്ങളിൽപ്പെട്ട എത്ര ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ജി )
പ്രസ്തുത വിജ്ഞാപനങ്ങളിൽ പരാമർശിക്കുന്ന ഏതെല്ലാം തസ്തികകളാണ് സംവരണ വിഭാഗങ്ങളിൽപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തത് കാരണം  നികത്തുവാൻ സാധിക്കാതിരുന്നതെന്നും, പ്രസ്തുത ഒഴിവുകൾ ഏത് സംവരണ വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും വ്യക്തമാക്കുമോ?
1730.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി 31.12.2019 ന് പുറത്തിറക്കിയ ജിഎII-സി1/162156/2019/എ.ഡി.എം.എൻ., ജിഎ-II/സി1/104750/2019/എ.ഡി.എം.എൻ എന്നീ വിജ്ഞാപനങ്ങൾ അനുസരിച്ച് ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതിന് ആധാരമാക്കിയ മാനദണ്ഡം എന്താണ്; ഇതിന്റെ മാർക്കിംഗ് രീതി വിവരിക്കുന്ന ഉത്തരവ് ലഭ്യമാക്കാമോ?
1731.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍ട്രന്‍സ് പരീക്ഷയില്‍ വളരെ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് സമീകരണം കാരണം അന്തിമലിസ്റ്റില്‍ പിന്‍തള്ളപ്പെട്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ പിന്‍തള്ളപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
1732.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറ വില്ലേജില്‍ എന്‍.സി.സി. ഗ്രൂപ്പ് ആസ്ഥാനത്തിനായുള്ള പരിശീലന കേന്ദ്ര നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ;
( ബി )
2022-23 വര്‍ഷത്തില്‍ എത്ര തുകയാണ് ഇതിനുവേണ്ടി വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1733.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടാേ;
( ബി )
എങ്കില്‍ ഇത്തരം പാര്‍ക്കുകളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമാേ?
1734.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ അസാപ് (എ.എസ്‌.എ.പി.) സെന്ററുകള്‍ എവിടെയൊക്കെയെന്ന് അറിയിക്കാമോ ; പ്രസ്തുത സെന്ററുകളില്‍ ഏതെല്ലാം കോഴ്സുകളാണ് നടത്തിവരുന്നതെന്ന് അറിയിക്കാമോ?
1735.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ കഴിഞ്ഞ 2011-16 ലെ സർക്കാരിന്റെ കാലത്ത് ഉദ്‌ഘാടനം നിർവ്വഹിച്ച അസാപ് സ്കിൽ പാർക്ക് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
കോട്ടക്കൽ സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അസാപ് സ്കിൽ പാർക്ക് നിർമ്മാണം ആരംഭിക്കുന്നതിനായി എം.എൽ.എ. സമർപ്പിച്ച നിവേദനത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ നിർമ്മാണപ്രവൃത്തികൾ എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
1736.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നടപ്പാക്കിയ ചികിത്സാ സഹായത്തിന് 2021 - 2022 കാലയളവില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ച അപേക്ഷകളുടെയും അനുവദിക്കപ്പെട്ട ധനസഹായം സംബന്ധിച്ച വിശദാംശങ്ങളുടെയും പട്ടിക പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1737.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമത്തിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഈ പദ്ധതിക്ക് എത്ര രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;
( സി )
നിലവില്‍ എത്ര കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിന് ബാക്കി തുക കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1738.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് കേരള സാമൂഹ്യ സുരക്ഷ മിഷന്റെ വിഹിതം ലഭ്യമായിട്ടുണ്ടോ;
( ബി )
1.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രസ്തുത പദ്ധതിക്കായി, പദ്ധതി തുകയുടെ പകുതിയും(67.5 ലക്ഷം രൂപ), മറ്റ് അനുബന്ധ ഭൗതിക സൗകര്യങ്ങളും ഒരുക്കുവാന്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തയ്യാറായ സാഹചര്യത്തില്‍, കേരള സാമൂഹ്യ സുരക്ഷ മിഷന്റെ വിഹിതം എത്രയും വേഗം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1739.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സർക്കാർ വൃദ്ധസദനത്തിൽ നടപ്പാക്കി വരുന്ന വയോമൃതം പദ്ധതി ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1740.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വി കെയർ പദ്ധതി എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
2016 ജൂൺ മുതൽ 2021 മെയ് വരെ വി കെയർ പദ്ധതി വഴി വിതരണം ചെയ്ത തുക എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
വി കെയർ പദ്ധതിയുടെ ആനുകൂല്യത്തിനായി ലഭിച്ച അപേക്ഷകളിൽ എത്ര എണ്ണത്തിൽ തീർപ്പ് കൽപ്പിക്കാനുണ്ടെന്നുള്ള വിവരം അറിയിക്കുമോ;
( ഡി )
പ്രസ്തുത അപേക്ഷകർക്ക് പണം അനുവദിക്കാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയിൽ എത്ര തുക അവശേഷിക്കുന്നുണ്ടെന്ന്‌ വ്യക്തമാക്കുമോ?
1741.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഏതൊക്കെ രോഗങ്ങളുടെ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമാണ് ഇപ്പോള്‍ ധനസഹായം നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഓരോ ഇനത്തിനും പരമാവധി എത്ര രൂപ വരെയാണ് ധനസഹായം നല്‍കുന്നത് എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ധനസഹായത്തിന് പരിഗണിക്കപ്പെടുവാന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കുമോ;
( ഡി )
ഏറ്റവും നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ക്ക് ധനസഹായം അനുവദിക്കുന്നതില്‍ ഉണ്ടാകുന്നതായി പറയപ്പെടുന്ന കാലതാമസം ഒഴിവാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
1742.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന വി കെയര്‍ പദ്ധതി പ്രകാരം എത്ര കുട്ടികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചിട്ടുണ്ടെന്നും എത്ര കോടി രൂപയാണ് 2016 മുതല്‍ ഇതിനായി ചിലവഴിച്ചതെന്നും അറിയിക്കാമോ;
( ബി )
ഈ പദ്ധതിയില്‍ നിന്നും ധനസഹായത്തിനായി എത്ര പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് എപ്പോള്‍ സഹായം അനുവദിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
1743.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യസുരക്ഷാമിഷന്‍ നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം പ്രതിമാസം നല്‍കുന്ന തുക യഥാസമയം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
1744.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശമേഖലകളിൽ ഐ.സി.ഡി.എസിന് കീഴിലുള്ള ഏല്ലാ അംഗനവാടികൾക്കും സ്വന്തമായി കെട്ടിടം, ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷന്‍ എന്നിവ ലഭ്യമാണോ; ഇല്ലെങ്കിൽ പ്രസ്തുത സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1745.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ നിയോജക മണ്ഡലത്തിലെ അങ്കണവാടികളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
ഇതിൽ സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾ ഏതെല്ലാമാണെന്നും, പ്രസ്തുത അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിലേക്കായി സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നും വിശദമാക്കാമോ?
1746.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെറിബ്രല്‍ പാള്‍സി രോഗ ബാധിതരുടെയും മാനസിക വെല്ലുവിളി നേരിടുന്നവരുടെയും സംവരണപ്പട്ടിക തയ്യാറാക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ;
( ബി )
സെറിബ്രല്‍ പാള്‍സി രോഗികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നും സംവരണ നിയമനം നടക്കുന്നില്ല എന്ന ആക്ഷേപം സംബന്ധിച്ച് നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ;
( സി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനത്തിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാമാേ?
1747.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി. കാര്‍ഡ് ലഭ്യമാക്കുന്ന പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
2016-ലെ ഭിന്നശേഷി അവകാശ നിയമം അനുസരിച്ച് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അവകാശപ്പെട്ട സംവരണം പൂര്‍ണ്ണമായും നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കാമോ?
1748.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്ലിയാർ ഇമ്പ്ലാന്റേഷൻ നടത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള വി കെയർ പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലേക്ക് ശ്രീ. രാജീവൻ പി.എം. പൂ‍വത്ത് മീത്തൽ, പോന്മേരി പറമ്പിൽ, വില്ല്യാപ്പള്ളി സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
1749.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ അപേക്ഷ പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമാേ;
( സി )
പദ്ധതിക്ക് പ്രായപരിധി ബാധകമാണാേ; അപേക്ഷകനെ തിരഞ്ഞെടുക്കുന്നതിന് കാലതാമസം നേരിടാറുണ്ടാേ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമാേ?
1750.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രുതി തരംഗം പദ്ധതിയില്‍ നാളിതുവരെ എത്ര കുട്ടികള്‍ക്ക് ആനുകൂല്യം ലഭിച്ചു; വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയിൽ ഇതിനകം എത്ര രൂപ ചെലവഴിച്ചു; വിശദമാക്കുമോ?
1751.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന പ്രത്യേക മെ‍ഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
അത്തരത്തിലുള്ള ക്യാമ്പുകള്‍ ബ്ലോക്കടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
അര്‍ഹരായവര്‍ക്ക് ശ്രവണ സഹായി, മുച്ചക്ര വാഹനം ഉള്‍പ്പെടെയുള്ളവ അനുവദിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1752.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കേന്ദ്രമായി ഭിന്നശേഷി (ഓട്ടിസം ഉള്‍പ്പെടെ) കുട്ടികള്‍ക്കായി പുനരധിവാസ കേന്ദ്രവും സൗഹൃദ പാര്‍ക്കും ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ഇതിനായുള്ള നടപടികൾ സ്വീകരിക്കാമോ; വിശദാംശങ്ങള്‍ നൽകുമോ?
1753.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി സഹായ ഉപകരണ വിതരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സഹായ ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി കൂടുതല്‍ സഹായഉപകരണ വിതരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ?
1754.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സർക്കാർ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
എൻഡോസൾഫാൻ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സുപ്രീംകോടതി നിഷ്കർഷിച്ച നഷ്ടപരിഹാര തുക അഞ്ച് വർഷമായിട്ടും കൊടുത്തു തീർക്കാൻ സാധിക്കാത്തതിൽ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
1755.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ സാമൂഹ്യനീതി വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തരവും നടപ്പാക്കിവരുന്ന പദ്ധതികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും സാമൂഹ്യനീതി വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തരവും നടപ്പിലാക്കേണ്ട വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പദ്ധതികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം സാമൂഹ്യനീതി വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങൾ (ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെ) ലഭ്യമാക്കാമോ?
1756.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യസുരക്ഷ മിഷനിൽ നിന്നും ചികിത്സാ സഹായം ലഭിക്കുന്നതിനായി പാലക്കാട് ജില്ലയില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചവയുടേയും സ്വീകരിച്ച നടപടികളുടേയും വിവരം പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
1757.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠന വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ കുടുംബവും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഈ കുട്ടികള്‍ക്ക് ആവശ്യമായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ നിയമനം, കൃത്യമായ മെഡിക്കല്‍ ബോര്‍ഡ് ചേരല്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സഹകരണം എന്നിവ ഉറപ്പുവരുത്തുവാന്‍ ആവശ്യമായി നടപടികള്‍ സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
1758.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലിൽ തീർപ്പാകാതെ കിടക്കുന്ന പരാതികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മക്കളിൽനിന്നും ജീവനാംശവും സംരക്ഷണവും ലഭിക്കാത്തതും, സ്വത്ത് തട്ടിയെടുത്തത് സംബന്ധിച്ചുള്ളതുമടക്കം വയോധികർ നൽകുന്ന പരാതികൾ തീർപ്പാക്കുന്നതിൽ വേണ്ടത്ര വേഗത ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പരാതികൾ പരിഗണിക്കുന്നതിന്റെ ഭാഗമായി പലതവണ വിളിച്ചുവരുത്തുന്നത് ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന വയോധികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ വയോധികരുടെ പരാതികൾ അതിവേഗം തീർപ്പാക്കുന്നതിനും, പരാതിക്കാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ?
1759.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കണക്കുകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നതിന് അർഹരായ എൻഡോസൾഫാൻ ദുരിതബാധിതരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; ഇതിൽ എത്ര പേർക്ക് നാളിതുവരെ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും എത്ര പേർക്ക് നൽകുവാൻ ശേഷിക്കുന്നുണ്ടെന്നും ആയത് എന്നത്തേക്ക് നൽകുവാൻ കഴിയുമെന്നും അറിയിക്കുമോ;
( ബി )
എൻഡോസൾഫാൻ ദുരിതബാധിതർക്കായി സർക്കാർ മേഖലയിൽ എത്ര പുനരധിവാസ കേന്ദ്രങ്ങൾ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം ഗൗരവമായി കാണുന്നുണ്ടോ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ഡി )
രോഗികളായ മക്കളെ സുരക്ഷിതമായി ഏൽപ്പിച്ച് തൊഴിൽ തേടുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതും തങ്ങളുടെ മരണ ശേഷം കുഞ്ഞുങ്ങൾ എങ്ങനെ ജീവിക്കുമെന്ന ആശങ്കയുമാണോ രക്ഷിതാക്കളെ ഇപ്രകാരമുള്ള നടപടികൾക്കു പ്രേരിപ്പിക്കുന്നത് എന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ;
( ഇ )
സർക്കാർ മേഖലയിൽ ആവശ്യത്തിന് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1760.
ശ്രീമതി.ഉമ തോമസ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ ട്രാൻസ്ജെൻഡറുകൾ പല രീതിയിലുള്ള വിവേചനങ്ങൾ നേരിടേണ്ടി വരുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ട്രാൻസ്ജെൻഡർ സമൂഹത്തിന് പൊതുഇടങ്ങളിൽ തുല്യനീതി ഉറപ്പാക്കുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കലൂർ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന കറുത്ത വസ്ത്രം ധരിച്ച രണ്ട് ട്രാൻസ്ജെൻഡറുകളെ പോലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമായ ഇത്തരം സംഭവങ്ങളിലൂടെ ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങൾ പൊതുസമൂഹത്തിൽ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1761.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ സദനത്തിന്റെ കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നേക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വൃദ്ധസദനം പ്രവര്‍ത്തനസജ്ജമായാല്‍ കോട്ടയം ജില്ലാ വൃദ്ധസദനമായി അംഗീകരിക്കാന്‍ തയ്യാറാകുമോ; ജില്ലാ വൃദ്ധസദനമാക്കുന്നതിന് പ്രത്യേക നിബന്ധനയുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് പുനർവിന്യാസം വഴി സ്റ്റാഫിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; കോട്ടയം ജില്ലയില്‍ വകുപ്പിന് കീഴില്‍ മറ്റ് വൃദ്ധസദനങ്ങള്‍ ഉണ്ടോ എന്നറിയിക്കാമോ;
( ഡി )
ഇപ്പോള്‍ നിര്‍മ്മാണം നടന്നുവരുന്ന വൃദ്ധസദനത്തില്‍ അടിസ്ഥാനസൗകര്യം ഒരുക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1762.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരക രോഗം ബാധിച്ചവര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്നും ചികിത്സാ ചെലവ് നല്‍കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മനോഹരന്‍ പി, പരവരിയില്‍ ഹൗസ്, പന്നിക്കോട് പി.ഒ., (ഫയല്‍ നമ്പര്‍ പി.9/905/2021/കെ.എസ്.എസ്.എം) എന്ന പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ വ്യക്തിക്ക് ശസ്ത്രക്രിയ നടത്തുന്നതിന് സഹായത്തിനായി നല്‍കിയ അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
ധനസഹായം അടിയന്തരമായി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1763.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രീം കോടതി വിധി പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇതുവരെ എത്ര തുകയാണ് നല‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ ആവശ്യത്തിന് കേന്ദ്രസര്‍ക്കാറില്‍ നിന്നോ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നോ സര്‍ക്കാരിന് തുക ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1764.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതിയുടെ 2017 -ലെ ഉത്തരവ് നാളിതുവരെ നടപ്പിലാക്കുവാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
മൂവായിരത്തി എഴുന്നൂറോളം എൻഡോസൾഫാൻ ഇരകള്‍ക്ക് 5 ലക്ഷം രൂപ വീതം നൽകുവാൻ സുപ്രീം കോടതി നിർദേശിച്ചിട്ടും നാളിതുവരെ എട്ട്‌ പേർക്ക് മാത്രം നഷ്ടപരിഹാരം നല്കുവാനുണ്ടായ കാരണം വിശദമാക്കാമോ;
( സി )
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും അർഹതപ്പെട്ട സഹായം അടിയന്തരമായി ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.