UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
314.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിത, ഭവനരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള മനസ്സോടിത്തിരി മണ്ണ് എന്ന പദ്ധതിയിലേയ്ക്ക് സംസ്ഥാനത്ത് എത്ര പേരാണ് ഭൂമി ദാനം നല്‍കിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ബി )
എത്ര ഏക്കര്‍ ഭൂമിയാണ് ഈ പദ്ധതിക്കായി നിലവില്‍ ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
315.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാസ്റ്റര്‍ സര്‍ക്കുലര്‍ 2020-21 ലെ ഖണ്ഡിക 7, 12, 3, 2021-22 ലെ ഖണ്ഡിക 7, 12, 3 പ്രകാരം തൊഴിലുറപ്പ് പദ്ധതി മെറ്റീരിയല്‍ ഘടകം ഉപയോഗിച്ച് നിലവിലുളള ആസ്തികള്‍ മെയിന്റനന്‍സ് ചെയ്യുമ്പോള്‍ പഴയ എസ്റ്റിമേറ്റ്, വര്‍ക്ക് ഡീറ്റെയില്‍സ് എന്നിവ സമര്‍പ്പിക്കണമെന്നുളള വ്യവസ്ഥ മൂലം നിലവിലുളള ആസ്തികള്‍ സംരക്ഷിക്കുന്നതിനാവശ്യമായ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
316.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ല്‍ പുതിയ കെട്ടിടനിർമ്മാണ നിയമങ്ങള്‍ നിലവില്‍ വന്നപ്പോള്‍ പഴയ വാണിജ്യ കെട്ടിടങ്ങളുടെ ലൈസന്‍സ് നിലനിര്‍ത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയ നിയമ പ്രകാരം വാണിജ്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആതുര ശുശ്രൂഷാലയങ്ങള്‍ ഇരുന്നൂറ് ചതുരശ്ര മീറ്ററില്‍ നിജപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ഈ നിയമം നിലവില്‍ വരുന്നതിന് മുമ്പ് നിയമ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന ആതുര ശുശ്രൂഷാലയങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം സ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
317.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്ര രൂപയാണ് കുറവ് വരുത്തിയത്; വിശദമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ തന്മൂലം എത്ര രൂപയാണ് കുറവ് വന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ?
318.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവ നല്‍കുന്ന കെട്ടിടനിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
കെട്ടിടനിര്‍മ്മാണം ആരംഭിച്ചതിനുശേഷം പൊതുമരാമത്ത് വകുപ്പ് റോഡിന് വീതി കൂട്ടുകയും പിന്നീട് പഞ്ചായത്ത് രാജ് നിയമപ്രകാരം റോഡിൽനിന്നും കെട്ടിടത്തിലേക്ക് അനുശാസിക്കുന്ന അളവ് ഇല്ലാത്തതിന്റെ പേരില്‍ കെട്ടിട നമ്പർ നൽകാതിരിക്കുകയും ചെയ്യുന്നതിനാല്‍ വളരെയധികം പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കെട്ടിടനിർമ്മാണത്തിന് മുൻപ് പെര്‍മിറ്റ് നൽകി നിര്‍മ്മാണം ആരംഭിക്കുകയും പിന്നീട് പഞ്ചായത്തുരാജ് നിയമപ്രകാരം അളവുകളില്ല എന്ന കാരണത്താല്‍ ബിൽഡിംഗ് നമ്പർ ലഭിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
319.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്ഥാപനങ്ങളില്‍ വീട് വയ്ക്കുന്നതുള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ജനങ്ങള്‍ക്ക് യഥാസമയം ലഭിക്കുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
സീനിയോരിറ്റി പ്രകാരമാണോ പ്രസ്തുത ഓണ്‍ലൈന്‍ സേവനങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുന്നതിനും തിരികെ ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനും വേണ്ടി നടപടി സ്വീകരിക്കുമോ?
320.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പഞ്ചായത്ത്/മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച് കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സങ്കേതം സോഫ്റ്റ് വെയറില്‍ വിവിധ തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സോഫ്റ്റ് വെയര്‍ മുഖേന ലഭിക്കുന്ന അപേക്ഷകള്‍ സീനിയോരിറ്റി പ്രകാരമാണോ തീര്‍പ്പുകല്‍പ്പിക്കുന്നതെന്ന് വിശദമാക്കാമോ?
321.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ ഒന്നാം നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പതിനായിരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ലൈഫ് പദ്ധതിയില്‍ ഇതുവരെ എത്ര വീടുകള്‍ നിര്‍മ്മിച്ചുവെന്ന കണക്ക് ലഭ്യമാണെങ്കില്‍ അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്;
( ഡി )
രണ്ടാം ഘട്ടം ലൈഫ് പദ്ധതിയിലേക്ക് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നതിന്റെ കണക്ക് ലഭ്യമാണോ; ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനുവേണ്ട മാര്‍ഗ്ഗരേഖ തയ്യാറായിട്ടുണ്ടോ;
( ഇ )
ഒന്നാം ഘട്ടം ലൈഫ് പദ്ധതിയിലേക്ക് എത്ര അപേക്ഷകള്‍ ലഭിച്ചു; ഇതിൽ എത്ര അപേക്ഷകൾ നിരാകരിച്ചു; കണക്ക് ലഭ്യമാക്കാമോ?
322.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററില്‍ റോഡുകളും സ്വകാര്യ വ്യക്തികള്‍ വിട്ട് നല്‍കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുത്തുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പരിശോധിക്കുമോ;
( ബി )
വില്ലേജ് ഓഫീസറുടെ ലാന്റ് അക്വിസിഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം ഉണ്ടെങ്കില്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ; ഇല്ലെങ്കില്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സ്വകാര്യ വ്യക്തികള്‍ വിട്ട് നല്‍കുന്ന ഭൂമി തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ; ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഇത്തരത്തില്‍ ലഭിക്കുന്ന ഭൂമി ജിയോ ടാഗ് ചെയ്യണമെന്ന നിര്‍ദ്ദേശം പ്രായോഗികമാണോ; ഇത് കാലതാമസത്തിന് ഇടയാക്കുന്നില്ലേ; പരിശോധിക്കുമോ;
( ഇ )
മേല്‍ പ്രശ്നം പ്രായോഗികമായി എങ്ങനെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
323.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്ഷേമ പെന്‍ഷന്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക്ക് അത് പുനസ്ഥാപിച്ച് കിട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശം നല്‍കാമോ?
324.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ തൊഴില്‍ മേഖലകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പങ്ക് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിടാറുണ്ടോ; എങ്കിൽ എത്ര തുക നിലവില്‍ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
2022-23 ലെ കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള കേന്ദ്ര വിഹിതത്തിൽ കുറവ് വന്നിട്ടുണ്ടോ; എങ്കിൽ അത് സംസ്ഥാനത്തെ തൊഴിൽ മേഖലയെ ഏതൊക്കെ നിലയിൽ ബാധിക്കുമെന്ന് പഠനം നടത്തുമോ;
( ഡി )
തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ സംസ്ഥാനത്ത് എല്ലാ വിഭാഗം തൊഴിലുകളും ഉള്‍പ്പെടുത്തി തൊഴില്‍ ബാങ്ക് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇപ്രകാരം രൂപീകരിക്കുന്ന തൊഴില്‍ ബാങ്ക് മുഖേന സര്‍ക്കാര്‍ കരാറുകള്‍ അടക്കമുള്ള തൊഴിലുകള്‍ ഏറ്റെടുക്കുന്നത് പ്രസ്തുത തൊഴില്‍ ബാങ്കില്‍ ഉള്ളവര്‍ക്ക് സഹായകമാകുമെന്നതിനാല്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?
325.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (MLRRP) യില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ അനുവദിച്ച റോഡുകളുടെ പട്ടികയും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓരോ പ്രവൃത്തിയുടെയും നിലവിലെ ഭൗതിക നിലവാരം ഇനം തിരിച്ച് വ്യക്തമാക്കാമോ?
326.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് സാമ്പത്തിക സഹായം നൽകുന്ന ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതി സാങ്കേതികവും നിയമപരവുമായ കാരണങ്ങളാൽ ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആശുപത്രികളിലേക്ക് സഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാൻ ആശുപത്രി അധികൃതർ തന്നെ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ ഇതുമൂലമുണ്ടായിട്ടുള്ള സങ്കീർണതകൾ പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
സർക്കാർ വ്യവസ്ഥകൾ ലഘൂകരിക്കുവാനും രോഗികളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് കാലതാമസം കൂടാതെ സഹായം എത്തിക്കുന്നതിനും അനുമതി നൽകുമോ?
327.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നിയിലെ അരുവാപ്പുലം പഞ്ചായത്തിലെ ഐരവണ്‍പാലത്തിന്റെ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
328.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഷ്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് മണ്ഡലമായ വെെപ്പിന്‍ കരയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന നിലയിലുളള കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭവും വേലിയേറ്റവും വെളളക്കെട്ട് ഉള്‍പ്പെടെയുളള ദുരിതങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും അനുഭവപ്പെടുന്ന പ്രസ്തുത ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച വിശദമായ പഠനത്തിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്താന്‍ സാധിക്കുമോ?
329.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, സി.എം.എല്‍.ആര്‍.ആര്‍.പി. എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ അനുവദിച്ചിട്ടുളള പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പ്രവൃത്തിയുടെയും പുരോഗതി എന്താണ് എന്നും വിശദമാക്കാമോ?
330.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിടനിര്‍മ്മാണത്തിന് പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കുവാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ആയത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ;
( ബി )
സര്‍ക്കാര്‍ ഓഫീസ് നിര്‍മ്മാണത്തിനും മറ്റും പഞ്ചായത്ത് വകുപ്പിന്റെ ഭൂമി വിട്ട് നല്‍കാന്‍ നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ?
331.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി പഞ്ചായത്തില്‍ സ്മാര്‍ട്ട്‌ വില്ലേജ് സ്ഥാപിക്കാന്‍ പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ബി )
ഭൂമി ലഭ്യമാക്കാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പഞ്ചായത്ത് വകുപ്പ് റവന്യൂ വകുപ്പിന് ഭൂമി വിട്ട് നല്‍കാന്‍ സത്വര നടപടി സ്വീകരിക്കുമോ?
332.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാതിരിക്കുന്ന ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കുവാന്‍ ലക്ഷ്യമിടുന്ന വാതില്‍പ്പടി സേവനം പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
333.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും വിഹിതം കണ്ടെത്തുന്നതിനുള്ള വിശദ മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പഞ്ചായത്തുകളെയും ഗുണഭോക്താക്കളെയും വിഹിതം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
334.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കുടുംബശ്രീ മിഷന് കീഴില്‍ ഗ്രാമപഞ്ചായത്തിലെയും നഗരസഭകളിലെയും ബി.ഡി.എസ്. കളില്‍ എത്ര അക്കൗണ്ടന്റുമാര്‍ ജോലി ചെയ്ത് വരുന്നുണ്ട് എന്നും അവരുടെ ഓണറേറിയം എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അക്കൗണ്ടന്റുമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ?
335.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തിക വര്‍ഷം നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും 90 ലക്ഷം രൂപയ്ക്ക് 24.11.2017 ലെ ആര്‍.ഡി. 4-1023/17 നമ്പര്‍ ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കിയിട്ടുളളതും തദ്ദേശസ്വയംഭരണ വകുപ്പിനെ നിര്‍മ്മാണ ഏജന്‍സിയായി നിശ്ചയിച്ചിട്ടുളളതുമായ വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ എളകുന്നപ്പുഴ സര്‍ക്കാര്‍ ന്യൂ എല്‍.പി. സ്ക്കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടനിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെ കാലാവധി പുതുക്കി നല്‍കിയിട്ടുണ്ടോ?
336.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ 07.10.2021-ന് പ്രസിദ്ധീകരിച്ച GO(P)No. 1/2021/P1E&MD നമ്പര്‍ ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ജനന മരണ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് One and same സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ;
( സി )
സര്‍ട്ടിഫിക്കറ്റ് തിരുത്തലുകള്‍ക്ക് One and same സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്ന് കാണിച്ച് ജനന മരണ ചീഫ് രജിസ്ട്രാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ജനന മരണ സര്‍ട്ടിഫിക്കറ്റുകളിലെ പേര് ചേര്‍ക്കല്‍, തിരുത്തലുകള്‍ എന്നിവ നല്‍കുന്നതിന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
337.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ എന്നുമുതല്‍ ഉണ്ടായിട്ടുള്ളതാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
2016-21 കാലയളവില്‍ എൽ.എസ്‌.ജി.ഡി. എ‍ഞ്ചിനീയറിങ് വിങ്ങുകളിലായി എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവയിൽ എത്ര ഒഴിവുകള്‍ നികത്തിയിട്ടുണ്ടെന്നും അറിയിക്കാമോ?
338.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്കില്‍ ഉള്‍പ്പെടുന്ന വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മേച്ചില്‍പ്പുറ പട്ടയ അപേക്ഷകളില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ശ്രീ. അശ്വിന്‍ദാസ് (അരങ്ങന്‍ വീട്), ശ്രീമതി. ഷൈലജ (അരങ്ങന്‍ വീട്) എന്നിവരുടെ പട്ടയ അപേക്ഷകളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും പട്ടയം എപ്പോൾ നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
339.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ ഏതെല്ലാം ഓഫീസുകളിലാണെന്നത് സംബന്ധിച്ച തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
340.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തിലെ പെരുങ്കടവിള, പാറശാല ബ്ലോക്ക് പഞ്ചായത്തുകളിലായി 2020 മുതല്‍ നാളിതുവരെ അനുവദിച്ച പി.എം.ജി.എസ്.വൈ. പദ്ധതികളുടെ വിശദവിവരങ്ങള്‍ അറിയിക്കുമോ; പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതിയ്ക്കുവേണ്ടി പെരുങ്കടവിള, പാറശാല ബ്ലോക്ക് മേഖലയില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പദ്ധതിയ്ക്കുവേണ്ടി റോഡുകള്‍ തെരഞ്ഞെടുക്കുന്നതിനായി നിശ്ചയിച്ചുട്ടുള്ള നിബന്ധനകള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കാമോ?
341.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാട്യത്ത് വാഗ്ഭടാനന്ദ സാംസ്ക്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായെങ്കിലും പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകുന്നത് കാരണം നിര്‍മ്മാണ പ്രവൃത്തികള്‍ നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത ഭൂമി എപ്പോള്‍ കൈമാറാനാവുമെന്ന് വെളിപ്പെടുത്താമോ?
342.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷകരായ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ കാഷ്വല്‍ ലേബർമാരായും മറ്റ് അടിസ്ഥാന തസ്തികയിലും ജോലി ചെയ്യുന്ന പ്രതിമാസം 3000 മുതൽ 10,000 വരെ രൂപ വരെ മാത്രം പി.എഫ്. പെൻഷൻ ലഭിക്കുന്ന വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെ മാത്രമുള്ള വ്യക്തികൾ ഉൾപ്പെടുന്ന കുടുംബങ്ങളെ സർവ്വീസ് പെൻഷൻ ലഭിക്കുന്നു എന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ തുച്ഛമായ ഇ.പി.എഫ്. പെൻഷൻ ലഭിക്കുന്നവരെ സർവ്വീസ് പെൻഷണര്‍ എന്ന കാരണത്താൽ ഒഴിവാക്കുന്നത് പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമോ?
343.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതകള്‍ക്ക് തൊഴില്‍ സുരക്ഷയും സ്ഥിരവരുമാനവും ഉണ്ടാക്കുന്നതിന് ആരംഭിച്ച ജനകീയ ഹോട്ടലുകളില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
ഇവയുടെ പ്രവര്‍ത്തനത്തിന് എന്തെല്ലാം സഹായങ്ങളാണ് നല്കി വരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ സബ്‌സിഡി തുക നല്‍കാത്തതിനാല്‍ എത്ര ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്; വെളിപ്പെടുത്തുമോ;
( ഡി )
ഇവയുടെ പ്രവര്‍ത്തനം കൂടതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് വിപുലീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
344.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ കെട്ടിട പെർമിറ്റ് അപേക്ഷകൾ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറാതെ കൈവശംവെച്ച് അപേക്ഷകരോട് കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരുന്നോയെന്ന് അറിയിക്കാമോ; എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
സോണൽ ഓഫീസുകളിലെ പരാതികൾ രജിസ്റ്ററിൽ പോലും ഉൾപ്പെടുത്താതെ കൂട്ടിയിട്ടിരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
റവന്യൂ അദാലത്തുകളില്‍ അപേക്ഷകന്‌ നോട്ടീസ് നൽകാതെ അപേക്ഷകൻ ഹാജരായില്ലെന്ന് റിപ്പോർട്ട് എഴുതി പരാതികൾ തീർപ്പാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് എന്ത് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?
345.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പഞ്ചായത്ത് രാജ് ആക്റ്റിലും മുനിസിപ്പാലിറ്റി ആക്റ്റിലുമുള്ള വേക്കന്‍സി റമിഷന്‍ വ്യവസ്ഥ പ്രകാരം കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടക്കുന്ന വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നികുതി ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഇപ്രകാരം നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( സി )
എത്ര അപേക്ഷകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്?
346.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസംഖ്യയുടെ എണ്ണം പരിഗണിക്കാതെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരേ സ്റ്റാഫ് പാറ്റേണ്‍ ആണോ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ജനസംഖ്യാടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
347.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് സബ്ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി അനുവദിച്ച് നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്തിന്റെ ഭൂമി വിട്ടുനല്‍കുന്നതിനുള്ള അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്താണെന്നറിയിക്കാമോ?
348.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയാേജകമണ്ഡലത്തിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് നവീകരണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്തെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആർ. പൂര്‍ത്തീകരിച്ചിട്ടുണ്ടാേ എന്ന് വ്യക്തമാക്കാമാേ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടോ എന്ന് വിശദീകരിക്കാമാേ?
349.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ പരമാവധി ഒന്‍പത് വര്‍ഷക്കാലം വരെ പുതുക്കി നല്‍കാമെന്നുള്ള നിലവിലെ വ്യവസ്ഥ മാറ്റി കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
വന്‍കിട കെട്ടിടങ്ങള്‍ സാമ്പത്തിക പ്രയാസം കാരണവും കോവിഡ് മൂലവും ഒന്‍പത് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ ഫീസും അടച്ച് രേഖകള്‍ വീണ്ടും വാങ്ങുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തുകൊണ്ട് കാലാവധി നീട്ടിക്കൊടുക്കുവാന്‍ വ്യവസ്ഥ ചെയ്യുമോ;
( സി )
ഒരിക്കല്‍ നിര്‍മ്മിച്ച് നിയമാനുസരണം നമ്പര്‍ ഇട്ട് പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ നില നിര്‍മ്മിക്കുമ്പോള്‍ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയം ഉള്‍പ്പെടെ വീണ്ടും ഉയര്‍ന്നുവരുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
350.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ലെ കെ.എം.ബി.ആര്‍., 2019-ലെ കെ.പി.ബി.ആര്‍. എന്നിവ പ്രകാരം നിര്‍മ്മിച്ച വാണിജ്യ/കച്ചവട കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും ഫീസ്‌ ഈടാക്കുവാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഇപ്രകാരം നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ വാഹന പാര്‍ക്കിംഗ് ഈടാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം ലഭിച്ച പരാതികളില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദവിവരം നല്‍കുമോ;
( സി )
ഇപ്രകാരം പാര്‍ക്കിംഗ് ഫീസ്‌ ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും ഫീസ്‌ ഈടാക്കിയാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ തയ്യാറാകുമോ?
351.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കാന്‍ കാരണമായിട്ടുണ്ടോ എന്ന് വിലയിരുത്തിയിരുന്നോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലുമായി എത്ര ഭവനങ്ങള്‍ നല്‍കിയെന്നതിന്റെ കണക്ക് ലഭ്യമാക്കാമോ;
( സി )
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അർഹരായവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ പൂർത്തിയായിട്ടുണ്ടോ;
( ഡി )
വീട് അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്നു എന്ന് പറയപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിന് നിയതമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ;
( ഇ )
ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീടുനിര്‍മ്മാണത്തിന് ജനപങ്കാളിത്തത്തോടെ സ്ഥലം കണ്ടെത്തെന്നുന്നതിനുള്ള പരിപാടി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
352.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ പുറമണ്ണൂര്‍-മില്ലുംപടി-വട്ടപ്പറമ്പ് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
353.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശവകുപ്പ് ഏകീകരണം നടപ്പിലാക്കുന്നതുവഴി കെട്ടിടനിര്‍മ്മാണ അപേക്ഷകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രായോഗികമായ രീതിയില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതുസംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് പദ്ധതിയുണ്ടോ എന്ന് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( സി )
പഞ്ചായത്തുകളില്‍ ഏരിയ നിബന്ധനയില്ലാതെ എല്ലാ കെട്ടിടങ്ങള്‍ക്കുമുള്ള നിര്‍മ്മാണ അനുമതി അതത് പഞ്ചായത്ത് സെക്രട്ടറി തന്നെയാണോ നല്‍കേണ്ടത് എന്ന് വെളിപ്പെടുത്തുമോ;
( ഡി )
കെട്ടിടനിര്‍മ്മാണ ചട്ട ലംഘനമുള്ള കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് നിലവില്‍ സാധ്യമാണോ എന്നത് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( ഇ )
ജീവനക്കാര്‍ക്ക് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ സംശയമുള്ള പക്ഷം സമീപിക്കേണ്ടത് ഏത് ഓഫീസിനെയാണെന്ന് വ്യക്തമാക്കാമോ?
354.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
പൊതുസര്‍വ്വീസ് രൂപപ്പെടുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ സര്‍വ്വീസ് സംഘടനകള്‍ മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും കരട് ചട്ടത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പഞ്ചായത്ത് വകുപ്പില്‍ നിന്നും പൊതുസര്‍വ്വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുവകുപ്പുകളിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ഡി )
പൊതുസര്‍വ്വീസില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ട്രഷറി മുഖേന ശമ്പളം നല്‍കുന്നതിനും ജി.പി.എഫ്. /സ്പാര്‍ക്ക് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ബാധകമാക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കുമോ?
355.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമീണ റോഡുകള്‍ എളുപ്പത്തില്‍ പൊട്ടിപൊളിയുന്നതും ഗതാഗത യോഗ്യമല്ലാതാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്രാമീണ, പഞ്ചായത്ത് റോഡുകള്‍ നവീകരിക്കുന്നതിനും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതിനുമായി ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനും റോഡുകളുടെ മിനിമം ഗ്യാരണ്ടി (പി.ഡബ്ള്യു.ഡി.യില്‍ പുതുതായി ചെയ്യുന്നതുപോലെ) ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
356.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി പെന്‍ഷന്‍ പേമെന്റ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് നഗരസഭയുടെ സ്ഥലം അനുവദിക്കുന്നതുസംബന്ധിച്ച ഫയലിന്റെ (RC1/136/19) നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
തലശ്ശേരി പെന്‍ഷന്‍ പേമെന്റ് ട്രഷറിക്ക് നഗരസഭയുടെ സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് ഇതുവരെ എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും ആയത് അനുവദിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കാമോ?
357.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് സാമ്പത്തികസഹായം നൽകുന്നതിനുവേണ്ടി ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ സംയുക്ത പദ്ധതി ഉണ്ടാക്കിയതും അതിനുവേണ്ടി മലപ്പുറം ജില്ലയിൽ പ്രോജക്ട് തയ്യാറാക്കിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
രോഗികൾക്ക് നേരിട്ട് സഹായം നൽകാതെ ചികിത്സ തേടുന്ന ആശുപത്രികളിലേക്ക് സഹായം നൽകണമെന്ന നിബന്ധന മൂലം ധനസഹായം വിതരണം ചെയ്യുന്നതിന് പ്രയാസം നേരിടുന്നുവെന്ന പരാതി പരിഗണിച്ച് നിബന്ധനകളിൽ ഇളവ് വരുത്തുമോ; വിശദമാക്കുമോ;
( സി )
വൃക്കരോഗി ചികിത്സ നടത്തുന്ന ആശുപത്രിയിൽ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ രോഗികൾക്ക് അവരുടെ അക്കൗണ്ടിലേക്ക് സഹായം നൽകാൻ അനുമതി നൽകുമോ?
358.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കുടുംബശ്രീകളില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടന്റുമാർക്ക് ഇപ്പോള്‍ നല്‍കുന്ന വേതനം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ നൽകുന്ന വേതനം വര്‍ദ്ധിപ്പിച്ചുനല്‍കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഇവര്‍ക്ക് വാര്‍ഷിക വര്‍ദ്ധനവ് അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
359.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദരിദ്രരെ കണ്ടെത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തിയാകും എന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് അതിദരിദ്രരെ കണ്ടെത്താന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ആരെയാണ് സമീപിക്കേണ്ടത്;
( ഡി )
വാമനപുരം മണ്ഡലത്തില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കണ്ടെത്തിയ അതിദരിദ്രരുടെ എണ്ണം വ്യക്തമാക്കാമോ?
360.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലൈഫ് പദ്ധതിയുടെ ഭാഗമായി ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കുവാൻ ആരംഭിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിലേക്ക് സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പ്രയോജനം പൂർണതോതിൽ എത്തുന്നു എന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ലൈഫ് പദ്ധതി പ്രകാരം നിർമ്മാണം ആരംഭിച്ചതും നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളിലുള്ളതുമായ വീടുകള്‍ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
361.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളിലെ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുന്നതിനും സീനിയോറിറ്റി ലിസ്റ്റ് പുതുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
2022 ജനുവരി മുതല്‍ ഡിസംബര്‍ വരെ നഗരസഭകളിലെ റവന്യൂ ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍ ഗ്രേഡ് 1 &2, ഡെപ്യൂട്ടി സെക്രട്ടറി, സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍ നിന്നുമുള്ള റിട്ടയര്‍മെന്റ് ഒഴിവുകളും മറ്റ് ഒഴിവുകളും എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പിനെ പൊതു സര്‍വ്വീസാക്കി മാറ്റുന്നതില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും കാലതാമസവും വിശദീകരിക്കാമോ; ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെയും കരട് വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കാമോ;
( ഡി )
തദ്ദേശസ്വയംഭരണ വകുപ്പ് കമ്മീഷനില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ആരെല്ലാമാണ്; ഈ കമ്മീഷന് ഇതുവരെ എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രൊഫഷണല്‍ ടാക്സ് തിരുവനന്തപുരം നഗരസഭയില്‍ ഓണ്‍ലൈന്‍ ആയിട്ടുണ്ടോ; എല്ലാ സ്ഥാപനങ്ങളുടെയും വിവരങ്ങളും ജീവനക്കാരുടെ പേരുവിവരവും പിരിഞ്ഞുപോയ ജീവനക്കാരെ ഒഴിവാക്കിയതും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ;
( എഫ് )
തിരുവനന്തപുരം നഗരസഭയില്‍ പ്രൊഫഷണല്‍ ടാക്സ് അടച്ചുകഴിഞ്ഞാല്‍ ആ സ്ഥാപനത്തിന്റെ ഡേറ്റാ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ടോ; പിന്നീട് ആയത് പരിശോധിക്കാന്‍ സാധിക്കുമോ; ജീവനക്കാരുടെ ലിസ്റ്റ് എന്‍ട്രി വരുന്നുണ്ടോ; ഇക്കാര്യങ്ങള്‍ വിശദീകരിക്കാമോ; ഇല്ലെങ്കില്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വര്‍ഷങ്ങളുടെ പഴക്കമുള്ള രജിസ്റ്റര്‍ ഡേറ്റാ എന്‍ട്രി വരുത്തി ആധുനികവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ജി )
കോടികളുടെ വരുമാനമുള്ള പ്രൊഫഷണല്‍ ടാക്സ് സംബന്ധിച്ച് സ്ഥാപനങ്ങളും ജീവനക്കാരും പൊതുജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുവാന്‍ സോഫ്റ്റ് വെയര്‍ പരിഷ്കരണത്തിന് ഈ രംഗത്തെ വിദഗ്ധരെയും ജീവനക്കാരെയും ഉള്‍പ്പെടുത്തി ആധുനികവല്‍ക്കരിക്കുവാനും സോഫ്റ്റ് വെയര്‍ പരിഷ്കരിക്കുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
362.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ട തസ്തികകള്‍ ഏതെല്ലാമാണെന്നും അവയില്‍ നിലവിലുള്ള ഒഴിവുകള്‍ ഏതെല്ലാമാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിലവിലുള്ള ഓരോ ഒഴിവും നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ;
( സി )
പാവറട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുടെ ഒഴിവ് നിലവിലുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഒഴിവ് നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് അടിയന്തരമായി നികത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
363.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയ്ക്കായി അനുവദിച്ചിട്ടുള്ള തസ്തികകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ഏതെങ്കിലും ഒഴിഞ്ഞ് കിടക്കുന്നുണ്ടോ എന്ന് പഞ്ചായത്ത്‌ തിരിച്ച് അറിയിക്കാമോ;
( സി )
എത്രകാലമായി ഈ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഡി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ എപ്പോൾ നികത്തുമെന്ന് വ്യക്തമാക്കാമോ?
364.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ഇതുവരെ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ ലിസ്റ്റും അനുവദിച്ച തുകയും തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പി.എം.എസ്.വെെ. പദ്ധതി പ്രകാരം മണ്ഡലത്തില്‍ 2016-17 മുതല്‍ ഇതുവരെ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ ലിസ്റ്റും അനുവദിച്ച തുകയും തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് നല്‍കാമോ;
( സി )
പ്രസ്തതു പദ്ധതി പ്രകാരം ഇതുവരെ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പി.എം.എസ്.വെെ. പദ്ധതി പ്രകാരമുളള റോഡ് നിര്‍മ്മാണ പ്രവൃത്തികളില്‍ കേന്ദ്രസംസ്ഥാന വിഹിതം എത്രയാണെന്ന് വ്യക്തമാക്കാമോ?
365.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട, എരുമേലി, പാറത്തോട്, കോരുത്തോട്, തീക്കോയി എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ ഒക്ടോബറിലുണ്ടായ കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും തകര്‍ന്ന ഗ്രാമീണ റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുന്നതിനായി ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ തകര്‍ന്ന റോഡുകളും പാലങ്ങളും ദുരന്ത നിവാരണത്തിനായുള്ള എസ്.ഡി.ആര്‍.എഫ്. ഫണ്ട്, റീ ബില്‍ഡ് കേരള പദ്ധതി, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള പ്രത്യേക പദ്ധതി എന്നിവ വഴി അടിയന്തരമായി പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
366.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ പുന്നമട പ്രദേശത്ത് തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് പ്രെെസ് സോഫ്റ്റ് വെയറില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പാേള്‍ ഉണ്ടായിരുന്ന കോസ്റ്റ് ഇന്‍ഡക്സ് റേറ്റിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രദേശത്ത് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന കോസ്റ്റ് ഇന്‍ഡക്സ് റേറ്റ് ഇപ്പോള്‍ നിലവിലില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പരാതി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
367.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും തുക അനുവദിച്ച് കിലയെ ചുമതല ഏല്‍പ്പിച്ച ചവറ നിയോജകമണ്ഡലത്തിലെ കൊറ്റന്‍കുളങ്ങര ഗവണ്‍മെന്റ് ഹൈസ്കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ; കെട്ടിട നിര്‍മ്മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
368.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയുടെ പുതുക്കിയ ഗുണഭോക്തൃ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ എത്രയെന്നും വീടില്ലാത്ത കുടുംബങ്ങൾ എത്രയെന്നും അറിയിക്കാമോ;
( ബി )
പട്ടികജാതി വിഭാഗത്തില്‍ ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ എത്രയെന്നും വീടില്ലാത്ത കുടുംബങ്ങൾ എത്രയെന്നും അറിയിക്കാമോ;
( സി )
സമ്പൂര്‍ണ്ണ ഭവന പദ്ധതി എത്ര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
369.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തിലെ എത്ര അപേക്ഷകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളുടെ വിശദവിവരം ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കുമോ?
370.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭയിലെ ആറാലുംമൂട് മാര്‍ക്കറ്റ് നവീകരണ പ്രവൃത്തിയുടെ ഡി.പി.ആർ. പൂര്‍ത്തീകരിച്ചിട്ടുണ്ടാേ എന്ന് വിശദമാക്കാമാേ;
( ബി )
ഇതിനായി എത്ര തുകയാണ് ധനകാര്യ വകുപ്പ് അനുവദിച്ചുനല്‍കിയത് എന്ന് വിശദമാക്കാമാേ?
371.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ എക്സെെസ് റെയ്ഞ്ച് ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി എക്സ്സെെസ് വകുപ്പിന് വിട്ടുനല്‍കുന്നതിന് കാട്ടാക്കട ഗ്രാമപഞ്ചായത്ത് എന്നാണ് തീരുമാനിച്ചത്; ആയതിന്മേല്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭൂമികെെമാറ്റ നടപടികള്‍ വേഗത്തിലാക്കി എക്സ്സെെസ് ഓഫീസ് നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
372.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുത്തിയതാേട് എക്സെെസ് റെയ്ഞ്ച് ഓഫീസ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
പ്രസ്തുത എക്സെെസ് റെയ്ഞ്ച് ഓഫീസ് നിര്‍മ്മാണത്തിന്റെ തടസ്സം എന്താണെന്ന് വിശദമാക്കാമാേ;
( സി )
അരൂര്‍ മണ്ഡലത്തില്‍ എക്സെെസ് ഡിപ്പാര്‍ട്ട്മെന്റിന് സ്വന്തമായിട്ട് സ്ഥലം നിലവിലുണ്ടാേ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമാേ?
373.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ മലയോര മേഖലയായ ചെറുപുഴ കേന്ദ്രീകരിച്ച് എക്സെെസ് റേഞ്ച് ഓഫീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?
374.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര എക്സൈസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളിലെ നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ഒഴിവുകള്‍ എന്നിവ തസ്തിക തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത ഒഴിവുകളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
നിലവിലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരുടെ എണ്ണം പര്യാപ്തമാണോയെന്നും അല്ലാത്തപക്ഷം ഇനി എത്ര ജീവനക്കാര്‍ ആവശ്യമുണ്ടെന്നും വ്യക്തമാക്കാമോ?
375.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്‌സൈസ് റേഞ്ച് ഓഫീസുകൾ ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
റേഞ്ച് ഓഫീസ് ഇല്ലാത്ത വെള്ളരിക്കുണ്ട് താലൂക്കിൽ നിലവിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫീസിനുകീഴിൽ റേഞ്ച് ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
376.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.ഡി.എം.എ. പോലുള്ള മയക്ക് മരുന്നുകള്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി അനായാസം എത്തിച്ച് വിതരണം നടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരം വിതരണക്കാരെ കണ്ടുപിടിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇവരെ പിടികൂടുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തവണ പരിശോധനകള്‍ നടത്തി; ഇത്തരത്തില്‍ പിടികൂടപ്പെടുന്നവര്‍ ശിക്ഷയില്‍ പരിപൂര്‍ണ്ണ ഇളവ് നേടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
377.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നൂറനാട് എക്സൈസ് ഓഫീസിന് സ്വന്തമായി സ്ഥലവും കെട്ടിടവും നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
378.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വകുപ്പിൽ നടപ്പിലാക്കിയത് പോലെ, സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ, എക്സൈസ് റേഞ്ച് ഓഫീസുകളുടെ ചുമതല നിലവിൽ സർക്കിൾ ഓഫീസുകളുടെ ചുമതല വഹിക്കുന്ന സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
അപ്രകാരമൊരു തീരുമാനം എക്സൈസ് എൻഫോഴ്സ്മെന്റിനെ ശക്തിപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ; അറിയിക്കുമോ?
379.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ താലൂക്ക് ആശുപത്രികളിലും വിമുക്തി പദ്ധതി നടപ്പാക്കുന്നതിനും ആയതിനായി ഒരു പ്രത്യേക യൂണിറ്റ് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ വിമുക്തി സെന്റര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
380.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രജിസ്റ്റ‍‍ർ ചെയ്തിട്ടുള്ള മയക്കുമരുന്ന് കേസുകളുടെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?
381.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്നിന്റെ ഉപയോഗം അപകടകരമായ രീതിയില്‍ എത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ക്യാമ്പസുകള്‍, ബീച്ചുകള്‍, ഉല്ലാസകേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
382.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ എക്സെെസ് റേഞ്ച് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
383.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി, തിരൂര്‍, പരപ്പനങ്ങാടി തുടങ്ങിയ തീരദേശമേഖലക്ക് മാത്രമായി പൊന്നാനിയില്‍ വിമുക്തി ഡീ-അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
384.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മെഡിക്കല്‍ കോളേജില്‍ ലഹരി വിമുക്തി കേന്ദ്രം ആരംഭിക്കുന്നതിനുളള പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ലഹരി വിമുക്തി കേന്ദ്രം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.