UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2940.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2941.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ന്യൂക്കട്ട് ജലസേചന പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നിലവിൽ പൂർത്തീകരിച്ച നടപടികളും ഇനി പൂർത്തീകരിക്കാനുള്ള നടപടികളും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട ഫയൽ നമ്പരും ഫയൽ ഇപ്പോൾ ഏത് ഓഫീസിൽ ഏത് ഉദ്യോഗസ്ഥന്റെ കയ്യിലാണെന്നും വിശദമാക്കാമോ?
2942.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24/09/2016 ലെ ജി.ഒ.(ആര്‍.ടി) 830/2016 ജലവിഭവ വകുപ്പ് ഉത്തരവ് പ്രകാരം രൂപീകരിക്കപ്പെടേണ്ട ഐ.പി.റ്റി.എം.സി. കളുടെ പ്രവര്‍ത്തനവും 19/03/2020 ലെ ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ഉത്തരവ് പ്രകാരമുളള പ്രവര്‍ത്തനങ്ങളും തമ്മിലുളള വെെരുദ്ധ്യം മൂലം ഉണ്ടായ സ്തംഭനാവസ്ഥ പരിഹരിച്ച് ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ വരുന്ന ഡെസ്റ്റിനേഷനുകളുടെ സുഗമമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയാെരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
2943.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം പദ്ധതികളാണ് നടന്നുവരുന്നതെന്ന് അറിയിക്കാമോ; അവയുടെ പുരോഗതി വിശദീകരിക്കാമോ?
2944.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷം കൊയിലാണ്ടി മണ്ഡലത്തില്‍ നോണ്‍പ്ലാന്‍/പ്ലാന്‍ ഇനത്തിൽ മേജര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേനയുള്ള പ്രവൃത്തികള്‍ അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2016-21 കാലയളവില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന ഭരണാനുമതി ലഭിച്ചവയില്‍ പ്രവൃത്തി തുടരുന്നവ, പ്രവൃത്തി ആരംഭിക്കാത്തവ എന്നിവയുടെ വിശദാംശം പട്ടിക രൂപത്തില്‍ ലഭ്യമാക്കാമോ?
2945.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നട‌പ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പുനരുദ്ധീകരിച്ച ജലസ്രോതസ്സുകള്‍ വീണ്ടും മലിനമാക്കുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2946.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളെ സംരക്ഷിക്കാനും നദികളിലെ നീരൊഴുക്ക് സുഗമമാക്കാനും കെെയ്യേറ്റങ്ങള്‍ ഇല്ലാതാക്കാനുമായി ജലവിഭവ വകുപ്പ് സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ പടിഞ്ഞാറോട്ടൊഴുകുന്ന നാല്‍പ്പത്തിയൊന്ന് നദികളുടെയും കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളുടെയും അതിന്റെ കെെവഴികളുടെയും നിലവിലെ അവസ്ഥയും നടത്തിവരുന്ന സുരക്ഷാ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശം നദികള്‍ തിരിച്ച് ലഭ്യമാക്കുമോ?
2947.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തണ്ണീര്‍ത്തടങ്ങളും കായലുകളും അഴിമുഖങ്ങളും പൂക്കോട്, ശാസ്താംകോട്ട, വെളളായണി തുടങ്ങിയ സ്വാഭാവിക ശുദ്ധജല തടാകങ്ങളും ഒപ്പം നിലവിലുളള മുപ്പത്തി രണ്ടോളം കൃത്രിമ തടാകങ്ങളും സംരക്ഷിക്കാനും കടന്നുകയറ്റം ഒഴിവാക്കാനും പ്ലാസ്റ്റിക് വിമുക്തമാക്കാനുമായി മുന്‍ സര്‍ക്കാരും നിലവിലെ സര്‍ക്കാരും നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
വ്യത്യസ്ത കൃഷിരീതികള്‍ അവലംബിയ്ക്കുന്ന കോള്‍, പൊക്കാളി, കെെപ്പാട് നിലങ്ങള്‍ സംസ്ഥാനത്തെ അഴിമുഖങ്ങളുമായി ബന്ധപ്പെട്ടവയായതിനാല്‍ അവയെ സംരക്ഷിക്കാനും കൃഷി വികസിപ്പിക്കാനുമായി ജലവിഭവ വകുപ്പ് പ്രസ്തുത മേഖലാ സംരക്ഷണത്തിനായി സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
2948.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളുമായി ബന്ധപ്പെട്ട തോടുകള്‍, കുളങ്ങള്‍ ഉള്‍പ്പടെ വിവിധങ്ങളായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനായി കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
തോടുകളും കുളങ്ങളും വിവിധങ്ങളായ തണ്ണീര്‍ത്തടങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും ഇവയുടെ കെെയ്യേറ്റം തടയുന്നതിനും കെെയ്യേറിയവ തിരിച്ചുപിടിക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയമാക്കുന്നതിനും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
2949.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018ലെയും 2019ലെയും വെള്ളപ്പൊക്കത്തെ തുടർന്ന് ഏറനാട് മണ്ഡലത്തില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങള്‍ ഇടിഞ്ഞു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിൽക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചാലിയാര്‍ പുഴയുടെ തീരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നൽകിയതെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ?
2950.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കാഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള ചിറങ്ങര ചിറ സഹസ്ര സരോവരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എത്ര ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി എത്ര ശതമാനം പൂര്‍ത്തിയാകാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പൂര്‍ത്തിയാകുാനുള്ള പ്രവൃത്തികള്‍ക്കായി എത്ര തുക ചെലവഴിക്കേണ്ടി വരുമെന്ന് അറിയിക്കാമോ;
( സി )
ചിറങ്ങറ ചിറയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തിവെച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയില്‍ അവശേഷിക്കുന്ന ജോലികള്‍ അടിയന്തരമായി പുനരാരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
2951.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും മൈനര്‍, മേജര്‍ വിഭാഗങ്ങളിലായി 2022-23 വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഏതെല്ലാം പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിയും ഏതെല്ലാം ഘട്ടത്തില്‍ ആണെന്നും അവയുടെ എസ്റ്റിമേറ്റുകള്‍ നിലവില്‍ ഏതെല്ലാം ഓഫീസുകളില്‍ ആണുള്ളതെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2952.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നഗരസഭാ പരിധിയിലുള്ള പിള്ള തോടിന്റെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി ഇറിഗേഷന്‍ വകുപ്പ് മുഖേന പ്രത്യേക പദ്ധതി നടപ്പിലാക്കുമോ എന്നറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2953.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം എന്നീ പഞ്ചായത്തുകളിലെ പ്രളയകാലത്ത് തകര്‍ന്നുപോയ കാഞ്ഞിരമ്പാറ തോട്, പുഞ്ചപ്പാടം തോട്, പുലാപ്പറ്റ തോട് എന്നിവയുടെ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പി.എൽ.6(ബി)8514/2020 എന്ന ഫയല്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കെെമാറിയത് എന്നാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഫയല്‍ നിലവിൽ ഏത് ഓഫീസിലാണുള്ളത്; വിശദവിവരം ലഭ്യമാക്കാമോ?
2954.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി കോള്‍നില കര്‍ഷകരുടെ നിലങ്ങളില്‍ കാലാകാലങ്ങളായി അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച ചമ്രവട്ടം ബിയ്യം കായല്‍ ലിങ്ക് പദ്ധതി നടത്തിപ്പിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ?
2955.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കെടുതിയില്‍ വൈക്കം നിയോജകമണ്ഡലത്തിലെ പുഴകളുടെയും തോടുകളുടെയും തീരങ്ങള്‍ ഇടിഞ്ഞുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ തീരങ്ങള്‍ ഇടിഞ്ഞ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും തീരസംരക്ഷണത്തിനായും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2956.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ ഡാമിലെ മണലും മണ്ണും ചെളിയും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
നെയ്യാര്‍ ഡാമിലെ മണലും മണ്ണും ചെളിയും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പീച്ചി കെ.ഇ.ആർ.ഐ. യുടെ മേല്‍നോട്ടത്തില്‍ നടത്തിയ സെഡിമെന്റേഷന്‍ പഠനത്തിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടർനടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2957.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ ഡാമിലെ മണലും മണ്ണും ചെളിയും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്താെക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമാേ;
( ബി )
നെയ്യാര്‍ ഡാമിലെ മണലും, മണ്ണും, ചളിയും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പീച്ചി കേരള എഞ്ചിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേല്‍നാേട്ടത്തില്‍ നടത്തിയ സെഡിമെന്റേഷന്‍ പഠനത്തിലെ കണ്ടെത്തലുകള്‍ എന്താെക്കെയാണ്; വിശദീകരിക്കാമോ;
( സി )
പ്രസ്തുത റിപ്പാേര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്താെക്കെയാണെന്ന് അറിയിക്കാമാേ?
2958.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഐ.ഐ.ടി. ഡൽഹി നടത്തിയ പ്രോബബിള്‍ മാക്സിമം ഫ്ലഡ് ആന്റ് ഫ്ലഡ് റൂട്ടിംഗ് പഠന റിപ്പോർട്ട് പ്രകാരം പ്രസ്തുത അണക്കെട്ട് ജലശാസ്ത്രപരമായി സുരക്ഷിതമല്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പഠന റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ?
2959.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വാഴാനി ഡാമില്‍ നിര്‍മ്മിച്ചിരിക്കുന്ന ലെെബ്രറി കം കള്‍ച്ചറല്‍ സെന്റര്‍, ഐ.പി.റ്റി.എം.സി. കള്‍ നിലവില്‍ വരുന്നതിനായി തടസ്സം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലുമായി താല്‍ക്കാലിക ഉടമ്പടി ഉണ്ടാക്കി നടത്തിപ്പ് ചുമതല നല്‍കി, ലഭ്യമാകുന്ന വരുമാനത്തിന്റെ വിഹിതം പങ്കിട്ടെടുക്കുന്ന രീതിയില്‍ പ്രസ്തുത സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?
2960.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ കേന്ദ്ര ഡാം സുരക്ഷാ നിയമം കേരളത്തെ ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമത്തില്‍ വിവക്ഷിക്കുന്നത് പ്രകാരം ദേശീയ ഡാം സേഫ്റ്റി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയുക എന്ന ആവശ്യം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വിലയിരുത്തുന്നുണ്ടോ ; ഇക്കാര്യത്തില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയമം നടപ്പില്‍ വരുന്നതിനോട് എതിര്‍പ്പ് അറിയിച്ചിട്ടുളള സംസ്ഥാനങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ; ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വിശദമാക്കുമോ?
2961.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ കാരയ്ക്കാട്-ചങ്ങാടക്കടവ് ഭാഗത്ത് മീനച്ചിലാറില്‍ ഒരു ചെക്ക് ഡാം കം കോസ് വേ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭാഗത്ത് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയെയും തലപ്പലം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഒരു ചെക്ക് ഡാം കം കോസ് വേ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2962.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ 2020-21 വര്‍ഷത്തെ ബജറ്റില്‍ ഇരുപത് ശതമാനം പ്രൊവിഷന്‍ ഉള്‍പ്പെടുത്തിയുരുന്ന പുല്ലിപുഴയില്‍ സാള്‍ട്ട് എക്സ്ക്ലൂഷന്‍ ചെക്ക് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആര്‍. തയാറാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് വന്ന കാലതാമസത്തിന്റെ കാരണം വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിക്കേണ്ടതായ തുടര്‍ നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
2963.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ എളകുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടതും 15 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കപ്പെട്ടതുമായ ആര്‍.എം.പി. തോടിന്റെ തോന്നിപാലം മുതല്‍ മാലിപ്പുറം ബീച്ച് റോഡ് വരെ പാര്‍ശ്വഭിത്തി കെട്ടുന്നതിനും ആഴം കൂട്ടുന്നതിനുമായുള്ള പ്രവൃത്തിക്കായി തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം മൂലം വെെപ്പിന്‍ മണ്ഡലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
2964.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിനുശേഷം മലപ്പുറം മണ്ഡലത്തിൽ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലെ സംരക്ഷണഭിത്തി നിർമ്മാണത്തിനായുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതികൾ വെളിപ്പെടുത്തുമോ;
( ബി )
ഏതൊക്കെ പ്രവൃത്തികൾക്കാണ് ഇതുവരെ ഫണ്ട് അനുവദിച്ചത്; പൂർത്തിയായ പദ്ധതികൾ ഏതെല്ലാം; വ്യക്തമാക്കുമോ;
( സി )
എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ച പദ്ധതികൾക്കെല്ലാം ഫണ്ട് അനുവദിക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ?
2965.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ പാടശേഖരത്തിലൂടെ കടന്നുപോകുന്ന തോടിന്റെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനും തോടിന്റെ ഇരുകരകളിലുമുള്ള പാടശേഖരങ്ങളിൽ കാര്‍ഷിക ആവശ്യത്തിനായി വെള്ളമെത്തിക്കുന്നതിനും വര്‍ഷകാലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനുമായി തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തി കെട്ടുന്നതിനും പഴയ വി.സി.ബി.കള്‍ നവീകരിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും പുതിയവ നിര്‍മ്മിക്കുന്നതിനും വേണ്ടിയുള്ള എസ്റ്റിമേറ്റും പ്രൊപ്പോസലും ജലവിഭവ വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2966.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി തീരദേശത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന ടെട്രാപോട് മോഡല്‍ കടല്‍ഭിത്തി സംരക്ഷണത്തിന്റെ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2967.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി, പുലിമുട്ട് തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് തയ്യാറാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ചാവക്കാട് താലൂക്കിൽ മേജര്‍ ഇറിഗേഷന്‍/അഡീഷണല്‍ ഇറിഗേഷൻ ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
2968.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ഇടവ ഗ്രാമപഞ്ചായത്തിലെ വെറ്റക്കട മുതല്‍ ഓടയം വരെ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2969.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കൊളാവിപ്പാലം പുലിമുട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്ലാന്‍, എസ്റ്റിമേറ്റ്, ഡി.പി.ആർ. എന്നിവ തയ്യാറായിട്ടുണ്ടോ; വിശദീകരിക്കാമോ?
2970.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ ശേഷിക്കുന്ന ഭാഗങ്ങളിലെ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഈ ഭാഗങ്ങളിലെ കടല്‍ഭിത്തി/പുലിമുട്ടുകളുടെ നിര്‍മ്മാണത്തിനായുള്ള എസ്റ്റിമേറ്റ് ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് പ്രത്യേക ഫണ്ട് വകയിരുത്തുമോ;
( സി )
ഈ പ്രദേശങ്ങളിലെ ഏതെല്ലാം ഭാഗങ്ങളിലാണ് ഐ.ഐ.ടി. പഠനത്തിനായി നിശ്ചയിച്ചിട്ടുള്ളതെന്ന വിവരവും പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
2971.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ആനങ്ങാടി ബീച്ചില്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന ആനങ്ങാടി മുതല്‍ ബാഫഖി നഗര്‍ വരെയുള്ള ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി കോഴിക്കോട് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും 31.01.2022-ല്‍ ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ച ശിപാര്‍ശയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച വ്യക്തമായ ശിപാര്‍ശ സര്‍ക്കാരിലേക്ക് ബന്ധപ്പെട്ട ഭരണ വകുപ്പ് സമര്‍പ്പിച്ചിട്ടിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണം വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എസ്റ്റിമേറ്റ് പരിഗണിച്ച് ഭരണാനുമതി നല്‍കുമോ?
2972.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും തുടര്‍ച്ചയായി കായലില്‍ നിന്നും വേലിയേറ്റം ഉണ്ടാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കായല്‍ തീരത്തിന് അടുത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ഈ പ്രതിഭാസം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ ഇത് തടയുന്നതിന് ഫലപ്രദമായ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ?
2973.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി വലിയ തോടിന് കുറുകെ ഉയരം കുറഞ്ഞ പാലങ്ങൾ/വി.സി.ബി., എന്നിവ നിർമ്മിച്ചത് കാരണം വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും കാലവർഷത്തിൽ തോട് കരകവിഞ്ഞ് ടൗണിൽ പ്രളയത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ അവ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
2974.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ ഗാര്‍ഡനില്‍ വിനോദ സഞ്ചാര വകുപ്പിന്റെ അന്താരാഷ്ട്ര നിലവാരത്തിലുളള ടോയ്‌ലറ്റ് സംവിധാനം നിര്‍മ്മിക്കുന്ന പദ്ധതിക്ക് ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ അനുമതി പത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ ഇതുവരെ അനുമതി നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ?
2975.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ എം.എല്‍.എ. എ.ഡി.എസ്. ല്‍ ഉള്‍പ്പെടുത്തി മാനാപ്പുഴ പാലം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന് മെെനര്‍ ഇറിഗേഷന്‍ എന്‍.ഒ.സി. നല്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണത്തിന് എന്‍.ഒ.സി. നല്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2976.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡത്തില്‍ മേജര്‍/മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി കഴിഞ്ഞ ആറ് വര്‍ഷം അനുവദിക്കപ്പെട്ട പ്രവൃത്തി, തുക, അവയുടെ പുരോഗതി എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ ജലാശയങ്ങളുടെ സംരക്ഷണത്തിനായി ഈ കാലയളവില്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം അറിയിക്കാമോ?
2977.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുളള ഡാമിന്റെ അറ്റകുറ്റപ്പണിയും മറ്റ് നിര്‍മ്മാണ പ്രവൃത്തികളും കാരണം വെളളം യഥാസമയം തുറന്നുവിടാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് കാരണം കൃഷിനാശം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ ജലസേചനത്തെ ബാധിക്കാത്ത തരത്തില്‍ നിര്‍വ്വഹിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
വരും വര്‍ഷങ്ങളില്‍ ഇത്തരം സ്ഥിതി ഒഴിവാക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദവിവരം സഹിതം അറിയിക്കാമോ?
2978.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കൊയിലാണ്ടി മണ്ഡലത്തിൽ മൈനര്‍ ഇറിഗേഷന്‍ മുഖേന അനുവദിച്ചിട്ടുള്ള പ്ലാന്‍, നോണ്‍ പ്ലാന്‍ പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
2016-21 കാലയളവില്‍ മൈനര്‍ ഇറിഗേഷന്‍ മുഖേന കൊയിലാണ്ടി മണ്ഡലത്തിലേയ്ക്കായി ഭരണാനുമതി ലഭിച്ച പ്രവൃത്തികളിൽ ആരംഭിച്ചവ ഏതെല്ലാമെന്നും ആരംഭിക്കാനുള്ളവ ഏതെല്ലാമെന്നും പട്ടിക രൂപത്തില്‍ വിശദാംശം ലഭ്യമാക്കാമോ?
2979.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ നട്ടിക്കടവ് റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിച്ചതിന് സാമ്പത്തികാനുമതി ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ത്വരിതപ്പെടുത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കാമോ?
2980.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഇത്തിക്കരയാറിന് കുറുകെ ഞവരൂർ കടവിൽ മേജർ ഇറിഗേഷൻ വകുപ്പിന് കീഴിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ ഡിസൈൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പൂർത്തിയാക്കേണ്ട നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2981.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ നിര്‍ദ്ദിഷ്ട റെഗുലേറ്റര്‍ ആയ കടക്കാട്ട് പാറ ആലുംകടവ് റെഗുലേറ്റര്‍ പദ്ധതിയുടെ രൂപകല്‍പ്പന ഐ.ഡി.ആര്‍.ബി. പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി തത്വത്തില്‍ അംഗീകാരം നല്‍കുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാമോ;
( സി )
തത്വത്തില്‍ ഭരണാനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
2982.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗതത്തിനും ജലക്രമീകരണത്തിനുമായി ഉപയോഗിച്ചുവരുന്ന വിയ്യംചിറ റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ നിലവിലെ അപകടകരമായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2983.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷൻ വകുപ്പിലെ എൽ.ഡി. ക്ലർക്കിൽ നിന്നും യു.ഡി. ക്ലർക്കിലേക്കുള്ള റേഷ്യോ പ്രൊമോഷൻ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
2017 ൽ അനോമലി സെൽ രൂപീകരിക്കുകയും 2016 ൽ സർവ്വീസിൽ കയറിയ ക്ലർക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റ് 1-11-2021 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാല്‍ 03-06-2021 ൽ നടത്തിയ സ്ഥാനക്കയറ്റ ഉത്തരവിൽ മതിയായ ഒഴിവുകൾ ഉണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റ് ഉണ്ടായിരുന്നില്ല എന്ന കാരണത്താൽ മേൽ ജീവനക്കാരുടെ പ്രൊമോഷൻ നടത്താതിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ജി.ഒ.(സാധാ)നം: 99/2022/ഡബ്ല്യു.ആര്‍.ഡി. തീയതി 13-02-2022 പ്രകാരം വീണ്ടും അനോമലി സെൽ രൂപീകരിക്കാൻ ഉത്തരവായതിന്റെ അടിസ്ഥാനത്തിൽ 2016 ൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചതും യാതൊരു അനോമലികളിൽ ഉൾപ്പെടാത്തവരുമായവരുടെ പ്രൊമോഷൻ നടത്തുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ; തടസ്സമുണ്ടെങ്കിൽ അതെന്താണെന്ന് വ്യക്തമാക്കാമോ?
2984.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷൻ തടസ്സപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് മേൽപ്പറഞ്ഞ പ്രകാരം ഉള്ള പ്രമോഷനുവേണ്ടി മാറ്റിവെച്ചിട്ടുള്ള ഒഴിവുകളുടെ എണ്ണം സർട്ടിഫിക്കറ്റ് ക്വാട്ട, ഡിപ്ലോമ ക്വാട്ട എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകൾ എന്നുമുതലാണ് റിപ്പോർട്ട് ചെയ്തതെന്ന് അറിയിക്കാമോ; 29.5.2021 ലെ എ3/5000/2020 ഉത്തരവിൻ പ്രകാരം പ്രമോഷൻ നൽകിയതിനുശേഷം പിന്നീട് പ്രൊമോഷൻ നൽകുന്നതിന് എന്തെങ്കിലും തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
29.5.2021 ൽ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ആയതിൽ ഓരോ ക്വാട്ടയിലും എത്ര വീതം പ്രമോഷൻ നൽകിയിട്ടുണ്ടെന്നും അറിയിക്കുമോ; പ്രസ്തുത തസ്തികയിലേക്ക് മേൽ പറഞ്ഞ പ്രകാരം ഇനി എപ്പോൾ പ്രമോഷൻ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2985.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷൻ വകുപ്പിൽ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ പ്രൊമോഷൻ വഴി നികത്തേണ്ട എത്ര അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകൾ നിലവിലുണ്ട്; ഇവ നികത്തുന്നതിൽ എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; അറിയിക്കാമോ;
( ബി )
കേസ് കാരണം പ്രസ്തുത ഒഴിവുകൾ നികത്താതിരിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് ഗ്രേഡ് സിവിൽ ഓവർസീയർ പോസ്റ്റുകളിൽ ഇപ്പോൾ നിലവിൽ വരേണ്ടിയിരുന്ന ഒഴിവുകൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഒഴിവുകളില്‍ അര്‍ഹരായവരുടെ അഭാവത്തില്‍ പ്രമോഷന്‍ പോസ്റ്റുകള്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന കേഡറിലേയ്ക്ക് താത്കാലികമായി തരം താഴ്ത്തി പി. എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യണമെന്ന 08.06.2021-ലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സ.ഉ.(കൈ) നം. 13/2021/ ഉഭപവ നമ്പർ ഉത്തരവ് വകുപ്പിൽ ഓവര്‍സീയര്‍ സിവിൽ ഗ്രേഡ് 3, 2, 1 പോസ്റ്റുകളിൽ നടപ്പാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; അല്ലാത്ത പക്ഷം ആയതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2986.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വ്യക്തവും കുറ്റമറ്റതുമായ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് എന്തെങ്കിലും നിവേദനം ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ;
( സി )
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ 23/2/2021-ലെ Lr. No. 16.02.2021 നമ്പർ നിവേദനം മുഖ്യമന്ത്രിക്ക് നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്തുത നിവേദനം അഡീഷണൽ ചീഫ് സെക്രട്ടറി ജലസേചനത്തിന് തുടർ നടപടികൾക്കായി കൈമാറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത നിവേദനം ലഭിച്ചില്ല എന്ന് നിയമസഭയിൽ മറുപടി നൽകിയിരുന്നോ; എങ്കിൽ ഇപ്രകാരം മറുപടി നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ?
2987.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായതും നിലവില്‍ അപകടാവസ്ഥയിലുളളതുമായ നിര്‍മ്മാണങ്ങള്‍ ഏതൊക്കെയെന്ന് വിശദവിവരം സഹിതം അറിയിക്കാമോ;
( ബി )
പൊതുജനങ്ങളുടെ ജീവന് ഭീഷണിയായിട്ടുളള സ്ട്രക്ചറുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( സി )
ഇത്തരത്തിലുളള സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ എന്നറിയിക്കാമോ?
2988.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊണ്ടോട്ടി മണ്ഡലത്തിലെ മേജർ, മൈനർ ഇറിഗേഷൻ വിഭാഗങ്ങളിലായി എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും പ്രവൃത്തി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും വിശദീകരിക്കാമോ;
( സി )
പുതുതായി സർക്കാരിലേക്ക് സമർപ്പിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2989.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്റെ പേരാമ്പ്ര-എരവട്ടൂര്‍ വില്ലേജിൽ ഉപയോഗശൂന്യമായി സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ നിന്നും രണ്ട് ഏക്കര്‍ സ്ഥലം വ്യവസായ പാര്‍ക്ക് രൂപീകരിക്കുന്നതിനായി ആവശ്യപ്പെട്ടത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2990.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലഘട്ടത്തില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും നിര്‍മ്മാണവും പുരോഗതിയും പട്ടിക തിരിച്ച് വ്യക്തമാക്കാമോ?
2991.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മെെനര്‍ ഇറിഗേഷന്‍ വഴി നബാര്‍ഡ് സ്കീമില്‍ സമര്‍പ്പിയ്ക്കുന്നതിനുള്ള പ്രാേജക്ട് റിപ്പാേര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടാേ; എങ്കില്‍ ആയതിന്മേല്‍ എന്തെല്ലാം തുടര്‍നടപടി സ്വീകരിച്ചു; വിശദമാക്കാമാേ?
2992.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുമ്പോൾ ട്രാക്ടര്‍ റോഡ് കൂടി ലഭിക്കത്തക്കനിലയില്‍ ബലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൃഷി ആവശ്യത്തിനുള്ള ആഗ്രോ മെഷീനറീകളും മറ്റ് കൃഷി അനുബന്ധ സാധനങ്ങളും എത്തിക്കുന്നതിന് ട്രാക്ടര്‍ റോഡുകളോടുകൂടി പുറംബണ്ട് നിര്‍മ്മാണം നടത്താന്‍ നടപടികള്‍ ഉണ്ടാകുമോ?
2993.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോലഞ്ചേരി പി.വി.ഐ.പി കോളനിയിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ വാസയോഗ്യമല്ലാതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് നവീകരിക്കുന്നതിന് പതിനഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;
( സി )
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2994.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയാേജക മണ്ഡലത്തില്‍ മെെനര്‍ ഇറിഗേഷന് കീഴില്‍ നടന്നുവരുന്നതും അനുമതി ലഭ്യമായതുമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമാേ;
( ബി )
ഭൂജല വകുപ്പിന് കീഴില്‍ നടന്നുവരുന്നതും അനുമതി ലഭ്യമായതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമാേ?
2995.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍ മുഖേന നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടതും ഭരണാനുമതി ലഭിച്ചതുമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
2996.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ജലസേചന വകുപ്പിന് കീഴിലുള്ള കാഞ്ഞിരപ്പുഴ ഡാമിന്റെ ടൂറിസം സാധ്യതകളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഡാം പ്രദേശത്ത് സാഹസിക ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അതുവഴി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2997.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തിൽ മൈനർ ഇറിഗേഷന്റെ കീഴില്‍ 2021-22 കാലയളവില്‍ പ്ലാൻ, നോൺ പ്ലാൻ ഇനത്തിൽ അനുവദിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ രണ്ട് പ്രളയത്തിലും പൂർണ്ണമായും തകർന്ന മണ്ഡലത്തിലെ മൈനർ ഇറിഗേഷന്‍ പദ്ധതികളുടെ വാർഷിക അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞ കാലഘട്ടത്തിൽ അനുവദിച്ചതിന്റെ മൂന്നിലൊന്ന് തുകപോലും ഇക്കൊല്ലം ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദവിവരം അറിയിക്കുമോ;
( സി )
മോട്ടോർ ഷെഡ്ഡും പമ്പിങ്ങ് പ്രവർത്തനങ്ങളും പൂർണ്ണ തോതിൽ സജ്ജമാക്കുന്നതിന് 2021-22 ൽ അനുവദിച്ച തുക പര്യാപ്തമാണോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
മൈനർ ഇറിഗേഷൻ പദ്ധതികളുടെ അറ്റകുറ്റപ്പണിയ്ക്കും പമ്പുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഫണ്ട് ആവശ്യപ്പെട്ട് നിലവിൽ വകുപ്പിൽ പെന്റിങ്ങിൽ ഇരിക്കുന്ന പ്രൊപ്പോസലുകൾക്ക് അംഗീകാരം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
2998.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് വാടക ഈടാക്കി ഗസ്റ്റുകള്‍ക്കും പൊതു ആവശ്യക്കാര്‍ക്കും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2999.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പളളിപ്പാട് പഞ്ചായത്തിലെ ചാത്തന്‍തറ കടവിലെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് നടപടി സ്വീകരിക്കുമോ?
3000.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പിണ്ടിമന പഞ്ചായത്തിലെ അയിരൂര്‍പാടം, ആമല, പുലിമല, അയപ്പാറ പ്രദേശങ്ങളില്‍ പൊതു കളിസ്ഥലം ഇല്ലാത്തതിനാല്‍ പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പൊതു കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്തിന് വിട്ട് നല്‍കണമെന്ന അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ജലസേചന വകുപ്പിന്റെ ഉടമസ്ഥതയില്‍ നിര്‍ത്തിക്കൊണ്ട് പഞ്ചായത്തിന് കളിസ്ഥലം നിര്‍മ്മിക്കുവാന്‍ അനുമതി നല്കാവുന്നതാണെന്ന് കാണിച്ച് പിറവം പ്രോജക്ട് സർക്കിളിലെ സൂപ്രണ്ടിങ്ങ് എ‍ന്‍ജിനീയര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഉപയോഗശൂന്യമായി കിടക്കുന്ന പ്രസ്തുത സ്ഥലം നാട്ടുകാര്‍ പല ആവശ്യങ്ങൾക്കായി കഴിഞ്ഞ 40 വർഷത്തോളമായി ഉപയോഗിച്ച് വരുന്ന സാഹചര്യത്തില്‍, അവിടെ കളിസ്ഥലം നിർമ്മിക്കുന്നതിനായി പഞ്ചായത്തിന് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ?
3001.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; കുഴല്‍ കിണർ നിര്‍മ്മാണ അനുമതിക്കുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി മഴവെള്ള സംഭരണ സംവിധാനങ്ങള്‍ സാർവ്വത്രികമാക്കാൻ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
3002.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുഴല്‍ കിണറുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൈപ്പുകളുടെ വില മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ താഴ്‍ത്തി നിശ്ചയിച്ചിട്ടുള്ളത് മൂലം കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തില്‍ കുഴല്‍ കിണറുകളുടെ നിര്‍മ്മാണത്തിനും മെയിന്റനന്‍സിനും തടസ്സം നേരിടുന്നതിനാല്‍ പൈപ്പുകളുടെ വില മാര്‍ക്കറ്റ് വിലയ്ക്ക് അനുസൃതമായി പുനര്‍നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
3003.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്ന നിലയിലാണെന്നുള്ളതും അവ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് കാലതാമസം നേരിടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; ഈ പ്രവൃത്തി എപ്പോൾ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചിട്ടുള്ള ഗ്രാമീണ റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടാമ്പി മണ്ഡലത്തില്‍ ഇത്തരം ഗ്രാമീണ റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; അവ റീസ്റ്റോര്‍ ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും എപ്പോള്‍ ഇവ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?
3004.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റിയില്‍ പി.എച്ച്.ഇ.ഡി. ല്‍ ഓപ്പറേറ്റര്‍ മെക്കാനിക്കായിരുന്ന പി.ജി. പരമു 05.04.1987-ല്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ടിയാന്റെ ഭാര്യ ലക്ഷ്മി പരമുവിന് ലഭിച്ചുകൊണ്ടിരുന്ന ഫാമിലി പെന്‍ഷന്‍ 15.03.2011-ല്‍ അവര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന അവിവാഹിതയായ മകള്‍ പി.പി.ഗിരിജയ്ക്ക് ലഭിക്കുന്നതിനായി 09.06.2011-ന് സമര്‍പ്പിച്ച അപേക്ഷയില്‍ ഫാമിലി പെന്‍ഷന്‍ അനുവദിക്കുന്നതിന് നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫാമിലി പെന്‍ഷന്‍ എന്നത്തേക്ക് ലഭ്യമാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3005.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ ജലനിധി കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ നീണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
റോഡുകൾ പുനഃസ്ഥാപിക്കുന്നതിനായി റീസ്റ്റോറേഷൻ ഫണ്ട് അനുവദിക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ?
3006.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്നീയൂര്‍ ജലനിധി പദ്ധതിയുടെ ഭാഗമായി ജലനിധി ഗവേണിംഗ് ബോഡി അംഗീകാരം നല്‍കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച പൂര്‍ണ്ണമായ വിശദാംശം നല്‍കാമോ;
( ബി )
റിവൈസ്ഡ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയ റോഡ്‌ നവീകരണത്തിനുള്ള ഫണ്ടിന്റെ വിശദാംശം നല്‍കാമോ; പ്രസ്തുത റോഡുകളുടെ നവീകരണത്തിനായി മാത്രം എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്;
( സി )
റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി അനുവദിച്ച തുക ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റോഡ്‌ പുനരുദ്ധാരണ പ്രവൃത്തി നടപ്പാക്കുന്ന രീതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
റോഡ്‌ പുനരുദ്ധാരണമടക്കം മുഴുവന്‍ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
3007.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ജലജീവന്‍ മിഷന്‍ മുഖേന പ്രസ്തുത മണ്ഡലത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ?
3008.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പഞ്ചായത്ത് തിരിച്ചുള്ള വിശദാംശങ്ങൾ നൽകാമോ?
3009.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഇടുക്കി ജില്ലയില്‍ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3010.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ അര്‍ബന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും അതിനുള്ള നടപടിക്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3011.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ ഏതെല്ലാം കുടിവെള്ള പദ്ധതികള്‍ക്കാണ് നിലവിൽ അനുമതി നല്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ഓരോന്നും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം വെളിപ്പെടുത്തുമോ?
3012.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വട്ടപ്പാറയില്‍ 2020-21 സാമ്പത്തിക വര്‍ഷം മൈനോറിറ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020 ല്‍ ടെണ്ടര്‍ നടത്തി പ്രവൃത്തി ആരംഭിച്ച മൂര്‍ക്കംപ്പാട്ട് കുടിവെള്ള പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍ത്തി വച്ചിരിക്കുകയാണെന്നും ഫണ്ട് മറ്റൊരു പ്രവൃത്തിയ്ക്കായി വകമാറ്റിയിരിക്കുകയാണെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3013.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിക്കായി നടപ്പ് സാമ്പത്തിക വര്‍ഷം എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്; ഇതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിഹിതം എത്രയാണ്; വിശദമാക്കുമോ?
3014.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പ്രകാരം അരൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എത്ര കുടിവെള്ള കണക്ഷന്‍ നല്‍കിയെന്നതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദാംശം പഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കാമോ;
( സി )
അരൂര്‍ മേഖലയില്‍ വേനൽക്കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പമ്പിംഗ് കൂട്ടുന്നതിന് നടപടി സ്വീകരിക്കുമോ?
3015.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വാകത്താനം, മീനടം, പാമ്പാടി, കൂരോപ്പട, അയർക്കുന്നം, അകലകുന്നം, മണർകാട്, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളിൽ കേന്ദ്ര ഗവൺമെന്റിന്റെ കൂടി സഹായത്തോടെ നടത്തുന്ന ശുദ്ധജല വിതരണ പദ്ധതികൾ ഏതൊക്കെയാണ്; ഓരോ പദ്ധതിയിലും ഉൾപ്പെടുന്ന പഞ്ചായത്തുകൾ ഏതൊക്കെയാണെന്നും ഓരോ പദ്ധതിക്കും എപ്പോഴാണ് അംഗീകാരം കിട്ടിയതെന്നും വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും ഇപ്പോഴത്തെ സ്ഥിതി എന്താണ്; ഓരോ പദ്ധതിയിലൂടെയും എത്ര കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും ഓരോ പദ്ധതിയുടെയും അടങ്കൽ തുക എത്ര വീതമാണെന്നും വ്യക്തമാക്കുമോ; ഓരോ പദ്ധതിയും എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അറിയിക്കുമോ?
3016.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയുള്ള കുടിവെള്ള വിതരണം പൂർത്തിയായിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പൂർത്തിയായ പഞ്ചായത്തുകൾ ഏതൊക്കെയെന്നും പൂർത്തിയാകാത്തവയിൽ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
3017.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലെയും പദ്ധതി നിർവ്വഹണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി വഴി ഓരോ പഞ്ചായത്തിലും എത്ര ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3018.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കാേര്‍പ്പറേഷന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി ഉണ്ടാകുമാേ;
( ബി )
ഇവിടെ വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാൽ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമാേ?
3019.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ എത്ര കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നും ഇതിനായി 2021 ഡിസംബർ 31 വരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
വയനാട് ജില്ലയിലെ അർബൻ മേഖലകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
3020.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതാേറിറ്റിയുടെ നിയന്ത്രണത്തില്‍ കാസര്‍ഗാേഡ് ജില്ലയില്‍ എത്ര കുടിവെള്ള പദ്ധതികളുണ്ടെന്നും ഇതില്‍ ഏതാെക്കെ പദ്ധതികളാണ് കാലപ്പഴക്കം കാെണ്ടും ജല ദൗര്‍ലഭ്യം കാെണ്ടും പുനരുദ്ധരിക്കാനുള്ളതെന്നും വ്യക്തമാക്കാമാേ?
3021.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ തട്ടാമുകള്‍ പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്ന ഇരിങ്ങാംചിറ സംരക്ഷിക്കുന്നതിന് സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ;
( ബി )
മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലെ അറുപതിനായിരം ആള്‍ക്കാരുടെ കുടിവെള്ള സ്രോതസ്സായ ഇരിങ്ങാംചിറ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3022.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുപ്പിവെള്ളം ന്യായവിലയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സര്‍ക്കാര്‍ മേഖല വിപണനം നടത്തുന്ന കുടിവെളളത്തിന്റെ അളവും അതിലൂടെ ലഭ്യമാകുന്ന വരുമാനവും കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3023.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നഗരസഭയിലെ ചാലിയാര്‍ പുഴയ്ക്ക് കുറുകെയായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന കളത്തിന്‍കടവ് റഗുലേറ്റര്‍ കം ഫുട്ട് ബ്രിഡ്ജ് പദ്ധതിയുടെ നിലവിലെ അവസ്ഥയും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ നഗരസഭ, അമരമ്പലം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുളള കുടിവെളള പദ്ധതിയുടെ ജല സ്രോതസ്സ് എന്ന നിലയ്ക്ക് വേനല്‍ക്കാലത്ത് ജലസാന്നിദ്ധ്യം ഉറപ്പാക്കാന്‍ കളത്തിന്‍കടവില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3024.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ജലവിഭവ വകുപ്പ് നിലവിൽ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
അട്ടപ്പാടിയിലെ വിദൂര പ്രദേശങ്ങളിലുള്ള ആദിവാസി ഊരുകളിൽ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
3025.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ മുല്ലശ്ശേരി മുതല്‍ പഞ്ചാരമുക്ക് അങ്ങാടിതാഴം വരെയുളള ഭാഗത്തെ അമൃത് കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട റിസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്നും അവ എപ്പോൾ പൂർത്തീകരിക്കുമെന്നും അറിയിക്കാമോ?
3026.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കുടിവെള്ള പദ്ധതിയ്ക്കായി തകഴി-അമ്പലപ്പുഴ റോഡില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ തകഴി ഭാഗത്ത് നിരന്തരം പൊട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതിന്റെ കാരണവും അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടിയും വിശദമാക്കാമോ;
( ബി )
അമ്പലപ്പുഴ-തിരുവല്ല റോഡ‍് വികസനവുമായി ബന്ധപ്പെട്ട് റോഡ‍ില്‍ നിന്നും പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; എന്നത്തേക്ക് ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3027.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയിലെ വലിയപറമ്പ് ദ്വീപ് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ എന്താെക്ക പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ?
3028.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജലം ലഭിക്കുന്നതിന് വളരെയധികം പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത എത്ര വീടുകള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കുമോ?
3029.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
17.9.2021 -ന് നടന്ന കേരള-തമിഴ്‍നാട് അന്തർസംസ്ഥാന സെക്രട്ടറിതല സമിതി യോഗത്തിൽ മുല്ലപ്പെരിയാറിലെ ബേബി ഡാമിന്റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നോ; എങ്കിൽ പ്രസ്തുത യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3030.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ ക്രമീകരിക്കുന്നത് തമിഴ്‍നാട് തയ്യാറാക്കിയ റൂൾ കർവ് അനുസരിച്ചാണോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഒരു തീരുമാനം ഉണ്ടായതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റൂൾ കർവ് കേരളം അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറക്കുന്നതിനുമുൻപ് കേരളവുമായി ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്താറുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( സി )
ഡാം തുറക്കുന്നതിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് മുന്നറിയിപ്പുകൾ നൽകുന്നതിനും രാത്രിയിൽ ഡാം തുറക്കില്ല എന്ന് ഉറപ്പാക്കുന്നതിനും ഇരു സംസ്ഥാനങ്ങൾ തമ്മിൽ ധാരണ ഉണ്ടാക്കാൻ കേരളം ശ്രമം നടത്തിയിരുന്നോ; എങ്കിൽ വിശദമാക്കുമോ;
( ഡി )
ഡാം തുറക്കുന്ന കാര്യത്തിൽ മേൽപ്പറഞ്ഞ പ്രകാരം ഒരു ധാരണ ഉണ്ടാക്കുവാൻ സാധിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
3031.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് റൂർക്കി ഐ.ഐ.ടി. നടത്തിയ പഠനത്തിൽ അണക്കെട്ടിന്റെ പരിസരത്ത് ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ ആഘാതം നേരിടുവാൻ അണക്കെട്ടിന് ശേഷിയില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പഠന റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളുടെ പകർപ്പ് ലഭ്യമാക്കുമോ?
3032.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ശരിയായ കണക്കുകൾ തമിഴ്‍നാട് കേരളവുമായി പങ്കുവയ്ക്കുന്നില്ലെന്ന ആശങ്ക ഉയർന്നിട്ടുള്ള സാഹചര്യത്തിൽ അണക്കെട്ടിൽ കേരളത്തിന്റേതായി ഒരു ഡിജിറ്റൽ വാട്ടർ ലെവൽ റെക്കോർഡർ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3033.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പെരിയാർ തീരത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ 24 മണിക്കൂർ മുമ്പെങ്കിലും ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് കേരളം തമിഴ് നാട് സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ എന്നാണ് ആവശ്യമുന്നയിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആവശ്യവുമായി ബന്ധപ്പെട്ട് തമിഴ് നാട് സർക്കാരിന് നിർദ്ദേശം നൽകണമെന്ന് കേരളം സുപ്രീം കോടതിയിൽ രേഖാമൂലം ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്നും എങ്കിൽ എപ്പോള്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ആവശ്യമുന്നയിച്ചതെന്നും അറിയിക്കാമോ;
( സി )
സ്പിൽവേ ഷട്ടറുകളുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനായി കേരള-തമിഴ് നാട് ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കേരളം ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ആവശ്യങ്ങൾ സുപ്രീംകോടതിയിൽ ഉന്നയിക്കുന്നതിനും തമിഴ് നാട് സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടുന്നതിനും കാലതാമസം ഉണ്ടായിട്ടുണ്ടോ; പ്രസ്തുത ആവശ്യങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നുവെങ്കിൽ 2021 നവംബർ 30 മുതൽ ഡിസംബർ 6 വരെ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നതിലൂടെ ജനങ്ങൾക്കുണ്ടായ ആശങ്ക ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ലേ എന്ന് അറിയിക്കുമോ; വിശദാംശം നല്‍കാമോ?
3034.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രസ്താവനയ്ക്ക് ആധാരമാക്കിയത് ഏത് പഠന റിപ്പോർട്ടാണെന്ന് വ്യക്തമാക്കാമോ; തമിഴ് നാട് സർക്കാർ സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ കേസ് വാദത്തിൽ ഡാം സുരക്ഷിതമാണെന്ന് സ്ഥാപിക്കുവാൻ പ്രസ്തുത പ്രസ്താവന ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ വർഷത്തെ നയപ്രഖ്യാപനത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടോ; മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായ നയസമീപനം സ്വീകരിക്കുവാൻ എന്തെങ്കിലും ശാസ്ത്രീയ പഠനം നടത്തിയിരുന്നോ; വ്യക്തമാക്കുമോ;
( സി )
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ തുടർച്ചയായി നിലപാട് മാറ്റുന്നത് സുപ്രീം കോടതിയിൽ കേസ് ദുർബലപ്പെടുത്തുന്നതിന് കാരണമാകുമോയെന്ന് അറിയിക്കാമോ?
3035.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നദീജല സ്രോതസ്സുകളെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രളയാനന്തരം സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ട പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവയുടെ പുനരുജ്ജീവനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
പ്രസ്തുത നദികളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ?
3036.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴ/രാമന്‍പുഴ സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പുഴയുടെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനും കൃഷിക്കാര്‍ക്ക് ജലസേചനത്തിന് പ്രയോജനപ്പെടുന്ന വെന്റഡ് ക്രോസ് ബാറുകൾ നിര്‍മ്മിക്കുന്നതിനുമായി ഡി.പി.ആര്‍. തയ്യാറാക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
നിലവില്‍ പ്രസ്തുത പുഴയുടെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിന് പ്രദേശവാസികളുടെ എത്ര പരാതികളാണ് ലഭിച്ചിട്ടുളളതെന്നും പ്രസ്തുത പരാതികളിന്മേല്‍ ഏതൊക്കെ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുളളതെന്നും അറിയിക്കാമോ?
3037.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണമ്മൂല-ആക്കുളം ആമയിഴഞ്ചാന്‍ തോട് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ; ഈ പ്രോജക്ടിന്റെ ഭാഗമായി വാങ്ങിയ സില്‍റ്റ് പുഷര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; കാലാവസ്ഥ അനുകൂലമായിട്ടും ടി മെഷീന്‍ കണ്ണമ്മൂല - ആക്കുളം പ്രദേശത്ത് വിനിയോഗിച്ച് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ബി )
പാര്‍വ്വതി പുത്തനാര്‍ നവീകരണ പദ്ധതി എന്ന് പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
കഴക്കൂട്ടം-മുട്ടത്തറ സ്വീവറേജ് പ്രോജക്ട് നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; ടി പ്രവൃത്തി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ; പ്രസ്തുത പ്രോജക്ടിന്റെ ഭാഗമായ അരശുംമൂട്-കുഴിവിള സ്വീവറേജ് വര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത വര്‍ക്ക് എപ്പോള്‍ കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ഡി )
തിരുവനന്തപുരം നഗരത്തിലെ ശുദ്ധജല സ്രോതസുകളില്‍ ഒന്നായ തെറ്റിയാര്‍ തോട് നവീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാമോ;
( ഇ )
ആമയിഴ‍ഞ്ചാന്‍ തോട് സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( എഫ് )
കഴക്കൂട്ടം മണ്ഡലത്തില്‍ കുടിവെള്ള സംവിധാനങ്ങള്‍ ഇല്ലാത്ത ചന്തവിള വാര്‍ഡ്, ഭാഗികമായി കുടിവെള്ള വിതരണ സംവിധാനങ്ങളുള്ള കടലോര വാര്‍ഡായ പള്ളിത്തുറ, കഴക്കൂട്ടം, കാട്ടായിക്കോണം എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുവാന്‍ പ്രത്യേക പ്രോജക്ട് നടപ്പിലാക്കുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ; കൊടിക്കുന്ന് കുടിവെള്ള പ്രോജക്ട് എപ്പോള്‍ കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് വിശദീകരിക്കാമോ;
( ജി )
ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നിലവില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ഫലപ്രദമാണോ എന്ന് വിശദമാക്കാമോ; ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ?
3038.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയുടെ അനുവദിക്കപ്പെട്ടിട്ടുള്ള എണ്ണത്തിൽ കൂടുതൽ പ്രമോഷൻ നൽകിയപ്പോൾ അധികമായി പ്രമോഷൻ ലഭിച്ചവരെ റിവർട്ട് ചെയ്തിട്ടുണ്ടോ; ആയതിന്മേൽ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കൂടുതൽ ജീവനക്കാർക്ക് പ്രമോഷൻ നൽകിയത് വഴി ശമ്പള ഇനത്തിൽ എത്ര രൂപ അതോറിറ്റിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്; ഇന്റേണൽ വിജിലൻസ് പ്രസ്തുത വിഷയം അന്വേഷിച്ചിട്ടുണ്ടോ;
( സി )
തീർപ്പ് കൽപ്പിക്കാത്ത ക്രിമിനൽ കേസുള്ള ഏത്ര ജീവനക്കാർക്ക് 2016-ന് ശേഷം ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നിന്നും ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേയ്ക്ക് ഡി.പി.സി. കൂടി പ്രമോഷൻ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3039.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയിൽ ക്യൂ.സി.ബി.എസ്. സംവിധാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര ടെണ്ടറുകൾ ഇത് പ്രകാരം അംഗീകരിച്ചിട്ടുണ്ടെന്നും കരാറുകാരുടെയും പ്രവൃത്തിയുടെയും പേര്, കരാർ തുക എന്നിവ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കരാർ നൽകിയ പ്രവൃത്തികളിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് എത്രയാണെന്നും ഈ തുകയും കരാർ നൽകിയതും തമ്മിലുള്ള വ്യത്യാസം എത്രയാണെന്നും വിശദമാക്കാമോ;
( സി )
ക്യൂ.സി.ബി.എസ്. നിർത്തലാക്കി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ; ക്യൂ.സി.ബി.എസ്. പുനഃസ്ഥാപിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
മുമ്പ് ക്യൂ.സി.ബി.എസ്. ദുരുപയോഗപ്പെടുത്തി നിയമവിരുദ്ധമായി കരാറുകൾ നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കരാറുകൾ റദ്ദ് ചെയ്യുമോ;
( ഇ )
ക്യൂ.സി.ബി.എസ്. പുനഃസ്ഥാപിക്കണമെന്ന തീരുമാനം എടുത്തത് ഏത് യോഗത്തിലാണെന്നും പ്രസ്തുത യോഗത്തിൽ ആരെല്ലാം പങ്കെടുത്തുവെന്നും വ്യക്തമാക്കാമോ?
3040.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി പ്രതിവർഷം അറുന്നൂറ് കോടിയോളം രൂപ നഷ്ടത്തിലാണോ പ്രവർത്തിക്കുന്നതെന്ന് അറിയിക്കാമോ; എങ്കിൽ പൊതുജനങ്ങൾക്ക് അധിക ബാധ്യത ഉണ്ടാക്കാതെ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനം ലാഭകരമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( ബി )
വെള്ളക്കരം ഉയർത്തുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം നൽകുമോ?
3041.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്താക്കള്‍ക്കുള്ള എല്ലാ ബില്ലുകളും രസീതുകളും സര്‍ട്ടിഫിക്കറ്റുകളും പരാതികളും ഡിജിറ്റലാക്കാന്‍ ജല അതോറിറ്റി തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
മീറ്റര്‍ റീഡിംഗ് നടത്തിയാല്‍ ഉടന്‍ തന്നെ ബില്ല് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഫോണ്‍ മെസ്സേജുകളെക്കുറിച്ചും ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സാധാരണക്കാരെ നിലവിലെ ബില്ലിംഗ് സമ്പ്രദായം ഏത് രീതിയിലാണ് ബാധിക്കുകയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉപഭോക്താക്കളില്‍ പലരും യഥാര്‍ത്ഥ ഉടമസ്ഥര്‍ അല്ലാത്തതിനാല്‍ വെള്ളക്കരം അടയ്ക്കുന്നത് പ്രതിസന്ധിയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇ-ബില്ലിംഗ് സിസ്റ്റം നടപ്പിലാക്കിയ സാമ്പത്തിക വര്‍ഷത്തെ വരുമാനവും തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ വരുമാനവും തരംതിരിച്ച് വിശദീകരിക്കാമോ;
( ഇ )
മീറ്റര്‍ റീഡിംഗ് യഥാസമയം നടക്കാത്തതുമൂലം സംസ്ഥാനത്ത് ആകമാനം ഉപഭോക്താക്കള്‍ക്ക് ബില്ല് അടയ്ക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3042.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ ഗവൺമെന്റ് അധികാരത്തിൽ വന്ന ശേഷം വാട്ടർ അതോറിറ്റിയുടെ ഗാർഹിക ഉപഭോക്താക്കൾക്കുളള ബില്ലിംഗ് സമ്പ്രദായത്തിലോ രീതിയിലോ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ബിൽ ലഭ്യമാക്കാതെ ദ്വൈമാസ ബില്ലുകൾ അടച്ചില്ലെന്ന കാരണത്താല്‍ പലിശ ഈടാക്കിയും മുൻ ജല ഉപയോഗം വർദ്ധിച്ച സ്ലാബിൽപ്പെടുത്തിയും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലവിലെ സാഹചര്യം മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ?
3043.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ വാട്ടര്‍ അതോറിറ്റിയുടെ പൊന്‍കുന്നം സബ്ഡിവിഷന്‍ ഓഫീസിന് സ്വന്തമായി സ്ഥലം ഉണ്ടോ; അറിയിക്കുമോ;
( ബി )
ഇപ്പോള്‍ പ്രസ്തുത ഓഫീസ് വാടക കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സ്വന്തമായുള്ള സ്ഥലത്ത് പുതിയ കെട്ടിടം പണിത് ഓഫീസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3044.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതാേറിറ്റിയില്‍ കാസര്‍ഗാേഡ് ജില്ലയില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പാേര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമാേ; ജില്ലയില്‍ വാട്ടര്‍ അതാേറിറ്റിയില്‍ താല്ക്കാലികമായും കരാര്‍ അടിസ്ഥാനത്തിലും എത്ര പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമാേ?
3045.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പാലായി റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ പദ്ധതിപ്രദേശത്ത് സുലഭമായി ലഭ്യമാകുന്ന ശുദ്ധജലം ഉപയാേഗിച്ച് തൃക്കരിപ്പൂര്‍ മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതി എപ്പാേള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമാേ?
3046.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ചൂര്‍ണ്ണിക്കര പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പൈപ്പ് ലൈന്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 06.09.2021 ന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്ക് 2566/വിഐപി/എം(ഡബ്ള്യുആര്‍)/2021 നമ്പര്‍ പ്രകാരം കൈമാറിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച മാനേജിംഗ് ഡയറക്ടര്‍ ഓഫീസിലെ ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജലവിഭവ വകുപ്പിന്റെ മദ്ധ്യമേഖല ചീഫ് എഞ്ചിനീയര്‍ക്ക് 07.10.02021 ന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡ് പുനരുദ്ധരിക്കുന്നതിനായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടോ; എങ്കില്‍ എസ്റ്റിമേറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
പൈപ്പ് ലൈന്‍ റോഡിന്റെ പുനരുദ്ധാരണം എന്നത്തേയ്ക്ക് ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എന്തെല്ലാം നടപടിക്രമങ്ങളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളതെന്നും അറിയിക്കുമോ?
3047.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ അഞ്ചൽ, ഏരൂർ, അലയമൺ, ഇടമുളക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ബഹുദൂരം സഞ്ചരിച്ചാണ് മടത്തറ എന്ന പ്രദേശത്തെ കടയ്ക്കല്‍ വാട്ടർ അതോറിറ്റി ഓഫീസുകളിൽ എത്തുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
യാത്രാസൗകര്യം കുറവായ, വിദൂര ഉൾപ്രദേശമായ കടയ്ക്കല്‍ എത്തുന്നതിന് ഈ നാല് പഞ്ചായത്തുകളിൽ ഉള്ള ആളുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് അഞ്ചൽ പഞ്ചായത്തിലെ അഞ്ചൽ മിനി സിവിൽ സ്റ്റേഷനിൽ കേരള വാട്ടർ അതോറിറ്റിയുടെ ഒരു സബ്സെന്റര്‍ ഓഫീസ് തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഇവിടെ സബ്സെന്റര്‍ ഓഫീസ് തുടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് കാട്ടി അഞ്ചല്‍ ഗ്രാമപഞ്ചായത്ത് നല്കിയ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.