UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1867.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ആദ്യ ഘട്ടത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതിയുടെ ഭാഗമായി കളിക്കളങ്ങള്‍ നവീകരിക്കുന്നതിന് ഓരോന്നിനും എത്ര തുകയാണ് അനുവദിക്കുന്നതെന്നും തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
1868.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ആദ്യഘട്ടത്തില്‍ ഏതെല്ലാം കളിസ്ഥലം തെരഞ്ഞെടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ കളിസ്ഥലം തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1869.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിൽ ആലത്തൂര്‍ മണ്ഡലത്തില്‍ ബജറ്റ് നിര്‍ദ്ദേശ പ്രകാരം കായിക വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളെന്തെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദീകരിക്കാമാേ?
1870.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതി ഏതെല്ലാം പഞ്ചായത്തിലാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുളളത്; ഓരോ പദ്ധതിയുടെയും നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
ബാക്കിയുളള പഞ്ചായത്തുകളില്‍ ഇവ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ സ്റ്റേഡിയങ്ങളുടെയും കളിക്കളങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദീകരിക്കാമോ; ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയം പുനര്‍നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമാക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
കനോയിംഗ്, കയാക്കിംഗ് ഉള്‍പ്പെടെയുളള ജല കായിക ഇനങ്ങളുടെ പരിശീലനം മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്താെക്കെയെന്ന് വിശദമാക്കാമോ?
1871.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കായിക വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ടര്‍ഫ് കോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് കായിക വകുപ്പ് മുഖേന ധനസഹായം നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുമോ?
1872.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
വോളിബോള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ട അനുബന്ധമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
( സി )
അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ട അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
1873.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുകളില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നവയ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
( സി )
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ വിവിധ കായിക ഇനങ്ങളിലായി എത്ര പരിശീലകരുടെ തസ്തിക അനുവദിച്ചിട്ടുണ്ട്; പ്രസ്തുത തസ്തികകളില്‍ ജോലി ചെയ്യുന്ന പരിശീലകരുടെ വിശദാംശം ലഭ്യമാക്കാമോ; അതില്‍ എത്ര തസ്തികകളാണ് നിലവില്‍ ഒഴിഞ്ഞുകിടക്കുന്നത്;
( ഡി )
സ്പോര്‍ട്സ് കൗണ്‍സില്‍ പുതുതായി പരിശീലകരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?
1874.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കായിക സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സംഘടനകള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കായിക സംഘടനകള്‍ നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് സ്പോര്‍ട്സ് ക്വാട്ട വഴിയുള്ള അഡ്മിഷന് അപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നതും അര്‍ഹതപ്പെട്ടവര്‍ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നിഷേധിക്കപ്പെടുന്നതും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണ സമിതി ചെസ്സ് അസോസിയേഷന്‍ കേരളയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ; ഇത് സംബന്ധിച്ച് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തി വരുന്ന അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
1875.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ ഗ്രാമപഞ്ചായത്തിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിച്ച് കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നന്തിക്കര ഗവണ്‍മെന്റ് ഹൈസ്ക്കൂളില്‍ ആധുനിക കളിസ്ഥലം ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1876.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 9-ാം ക്ലാസും 10-ാം ക്ലാസും ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ഈ അദ്ധ്യയന വര്‍ഷത്തില്‍ ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1877.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ ഏതെങ്കിലും സർക്കാർ ഹൈസ്‌കൂളിനോടനുബന്ധിച്ച് ഒരു സ്പോർട്സ് സ്കൂൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1878.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പോർട്സ് ഡിവിഷനുകൾ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ചായ്യോത്ത് ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്പോർട്സ് ഡിവിഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നല്‍കാമോ?
1879.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ നഗരൂരില്‍ സ്പോര്‍ട്സ് ഹബ്ബ് അനുവദിക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
1880.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എത്ര കളിസ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്; വിശദാംശം ജില്ല തിരിച്ച് നല്‍കാമോ;
( ബി )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഏതൊക്കെ പ‍ഞ്ചായത്തുകളിലാണ് പ്രസ്തുത പദ്ധതി പ്രകാരം കളിസ്ഥലങ്ങള്‍ അനുവദിച്ചിട്ടുള്ളത്/അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
1881.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സ്റ്റേഡിയം ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഏത് വര്‍ഷമാണ്; ഉദ്ഘാടന ശേഷം ഇതുവരെ വിവിധ വികസന പ്രവൃത്തികള്‍ക്കായി സ്പോര്‍ട്സ് കൗണ്‍സില്‍ ചെലവഴിച്ച തുകയും പ്രവൃത്തികളുടെ വിശദാംശവും നല്‍കാമോ;
( ഡി )
സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കായിക യുവജനകാര്യ വകുപ്പ് കത്ത് നം. കാ.യു.വ.-എ2/285/2021 തീയതി 07.12.2021 പ്രകാരം ആവശ്യപ്പെട്ട റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1882.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ കാലാവധി എത്രയാണെന്നും അനുവദിച്ച സമയപരിധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്നും വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണ പ്രവൃത്തിയില്‍ കാലതാമസം വരുന്നത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1883.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുമതി ലഭ്യമായ പള്ളിച്ചല്‍ പഞ്ചായത്ത് സ്റ്റേഡിയം, മലയിന്‍കീഴ് പഞ്ചായത്ത് സ്റ്റേഡിയം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ഏത് പഞ്ചായത്ത് സ്റ്റേഡിയത്തെയാണ് തെരഞ്ഞെടുത്തത്; ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ?
1884.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ പഞ്ചായത്തിലും ഉന്നത നിലവാരമുള്ള ഓരോ കളിസ്ഥലം നിര്‍മ്മിക്കുന്ന പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എത്ര കളിസ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വര്‍ക്കല നിയോജകമണ്ഡലത്തില്‍ എത്രയെണ്ണം കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1885.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ 15.83 കോടി രൂപയുടെ കിഫ്ബി പദ്ധതിയായ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.എസ്.ആര്‍. റേറ്റ് പരിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരിഷ്കരിച്ച നിരക്ക് അനുസരിച്ച് എത്ര തുകയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി കിഫ്ബിയില്‍ നിന്നും പുതുക്കിയ അംഗീകാരം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് കാലതാമസമെടുക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതി ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഇവിടെ നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
കിഫ്ബിയില്‍ നിന്നും പുതുക്കിയ അംഗീകാരം വേഗത്തില്‍ ലഭ്യമാക്കി അടിയന്തരമായി റീ ടെണ്ടര്‍ നടപടികള്‍ നടത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1886.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ പള്ളിക്കല്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്. മൈതാനം നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മൈതാനം നവീകരിക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1887.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ മുക്കം മാമ്പറ്റയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ടെന്‍ഡര്‍ പ്രക്രിയ വേഗത്തിൽ പൂര്‍ത്തീകരിക്കുന്നതിനും നിര്‍മ്മാണം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1888.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള കളിസ്ഥലങ്ങള്‍ നവീകരിക്കുന്നതിന് സാധിക്കുമോ; എങ്കില്‍ ഏതെല്ലാം തരത്തിലുള്ള നവീകരണങ്ങളാണ് സാധ്യമാകുന്നതെന്ന് അറിയിക്കുമോ;
( സി )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയിലൂടെ എത്ര കളിസ്ഥലങ്ങള്‍ നവീകരിക്കുന്നതിനാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ?
1889.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതി പ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ എവിടെയൊക്കെയാണ് സ്ഥലങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി റിപ്പോര്‍ട്ട് നല്‍കാമോ?
1890.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ വണ്ടൂരില്‍ ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് ഉദ്യോഗസ്ഥതലത്തില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം എന്നത്തേയ്ക്ക് തുടങ്ങാന്‍ കഴിയുമെന്നും സയമബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കാമോ?
1891.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് വിശദമാക്കാമോ?
1892.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദാംശം നല്‍കാമോ?
1893.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, പൊന്മള ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം എന്നിവയ്ക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കുറ്റിപ്പുറത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന കുറ്റിപ്പുറം സ്പോര്‍ട്ട്സ് അക്കാഡമിയുടെ നിവേദനത്തിൻമേൽ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിന്‍മേല്‍ മലപ്പുറം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
1894.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുന്ന പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷം എത്ര പേര്‍ക്ക് തൊഴില്‍ നല്കിയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ക്ക് കൂടി നിയമനം നല്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ജോലി ലഭിച്ചവരുടെ പേരുവിവരങ്ങളും അവര്‍ക്ക് നിയമനം ലഭിച്ച വകുപ്പ്/സ്ഥാപനത്തിന്റെ വിശദാംശം, തൊഴില്‍ നല്‍കുന്നതിന് ആധാരമായി പരിഗണിച്ച അവരുടെ മികവിന്റെ വിവരങ്ങള്‍ എന്നിവ അറിയിക്കാമോ?
1895.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്സ് ക്വാട്ടാ വഴി എത്ര കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര കായിക താരങ്ങള്‍ക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക്; നിയമന നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1896.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 ജൂൺ മുതൽ നാളിതുവരെ എത്ര കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; അർഹതപ്പെട്ട എത്ര കായിക താരങ്ങളുടെ അപേക്ഷകളാണ് നിലവിൽ തീരുമാനം എടുക്കുവാൻ ഉള്ളത് എന്ന് വിവരം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തിനുവേണ്ടി മികച്ച നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങൾ അർഹതപ്പെട്ട ജോലിക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1897.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഉദയകുമാര്‍ സ്മാരക വോളിബോള്‍ അക്കാദമി മാരാരിക്കുളം, യുവഭാരത് സാംസ്കാരികനിലയം ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട് എന്നിവയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദമാക്കാമോ?
1898.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ വന്‍കുളത്ത് വയലില്‍ പ്രഖ്യാപിച്ചിട്ടുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ജിമ്മിന്റെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1899.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും ഒരു കളിക്കളം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഒരു കളിക്കളത്തിന് എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; പൂര്‍ണമായും കായിക വകുപ്പിന്റെ ഫണ്ടാണോ ഇതിനായി ചെലവഴിക്കുന്നത്; എം.എല്‍.എ. ഫണ്ട് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പദ്ധതിയില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
1900.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ പഞ്ചായത്തിലും ഓരോ ഗ്രൗണ്ട് നവീകരിക്കുന്നതിനായി കായിക വകുപ്പ് തയ്യാറാക്കിയ പദ്ധതിയില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഏത് ഗ്രൗണ്ടാണ് പരിഗണിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1901.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മാനവേദന്‍ സ്കൂളില്‍ മിനി സ്റ്റേഡിയം കോംപ്ലക്സ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലന നീന്തല്‍ക്കുളത്തിന്റെയും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടിന്റെയും നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിര്‍മ്മാണം ഇതുവരെ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സ് പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും നിര്‍മ്മാണം പുരോഗമിക്കുന്നവ ഏതെല്ലാമാണെന്നും മേല്‍ പ്രവൃത്തികള്‍ക്ക് ആകെ ചെലവഴിക്കേണ്ട തുക എത്രയെന്നും അറിയിക്കാമോ; പരിശീലന നീന്തല്‍ക്കുളവും ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മ്മിക്കുന്നതിന് എത്ര തുകയാണ് പദ്ധതിയില്‍ നീക്കിയിരിപ്പുള്ളതെന്ന് അറിയിക്കാമോ;
( സി )
പരിശീലന നീന്തല്‍ക്കുളവും ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മ്മിക്കുന്നതിന് പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടി വരുമോ; ഇതിനായി കായിക വകുപ്പോ കിഫ്ബിയോ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമോ; ഇതിനായുള്ള നിര്‍ദ്ദേശം നല്‍കാമോ?
1902.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവര്‍ത്തനം പഴയതുപോലെ ആരംഭിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുന്നതിന് കായിക വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിന് ആലോചിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കായിക വകുപ്പിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ സ്കൂളുകളില്‍ കായിക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ?
1903.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്‍ കീഴില്‍ സ്പാേര്‍ട്സ് മെഡിസിന്‍ തൃശൂരില്‍ ആരംഭിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ?
1904.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ നിയമനം നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും മത്സരിച്ചതും മെഡലുകൾ നേടിയതുമായ കായിക താരങ്ങളിൽ എത്ര പേർക്കാണ് 2000 മുതൽ നാളിതുവരെ സർക്കാർ സർവീസുകളിൽ ജോലി നൽകിയിട്ടുള്ളത്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഇപ്രകാരം വിവിധ കായിക ഇനങ്ങളിൽ മത്സരിക്കുകയോ സമ്മാനാർഹരാകുകയോ ചെയ്തതിന് പാരിതോഷികമായി നിയമനം വാഗ്ദാനം ചെയ്തതിനു ശേഷം നിയമനം ലഭിക്കാത്തവരുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടം പരിശീലനത്തിനും മറ്റുമായി നീക്കിവെച്ച് മുൻനിരയിൽ എത്തുന്ന ഇത്തരം കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും നിയമനം നൽകുന്നതിനും ഉണ്ടാകുന്ന അമാന്തം ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ കടന്നുവരുന്നതിന് വിഘാതമാകുകയില്ലേ;
( ഇ )
കായികതാരങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജോലി നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കിൽ ആയതിനുള്ള കാരണം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1905.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വഖഫ് ബോര്‍ഡിന് എവിടെയെല്ലാമാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവ ഓരോന്നിനും മാസവാടക എത്രയാണെന്നും അറിയിക്കുമോ;
( ബി )
ആവശ്യമായ സ്ഥലങ്ങളില്‍ സ്വന്തം ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വഖഫ് ബോര്‍ഡില്‍ എത്ര സ്ഥിരം ജീവനക്കാരും എത്ര താല്‍ക്കാലിക ജീവനക്കാരുമുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ജീവനക്കാര്‍ മുസ്ലീങ്ങൾ മാത്രമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ മേല്‍ വ്യവസ്ഥക്ക് വിരുദ്ധമായി നിയമനം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1906.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് സ്വത്ത് കൈമാറ്റം, വിൽപ്പന എന്നിവ അനുവദനീയമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏതൊക്കെ സാഹചര്യത്തിലും മാനദണ്ഡപ്രകാരവുമാണ് അനുവദനീയമെന്ന് വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് തെക്കിൽ വില്ലേജിൽ റീസർവ്വെ നമ്പർ 276/1 എ , 277/1 എ എന്നീ നമ്പറുകളിൽ വഖഫ് ഭൂമിയും സ്വത്തും ഉണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത റീസർവ്വെ നമ്പറിൽപ്പെട്ട സ്ഥലമാണോ കേരള സർക്കാർ ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ കാസർകോട് ജില്ലയ്ക്ക് അനുവദിച്ച കോവിഡ്-19 ആശുപത്രിയുടെ നിർമ്മാണത്തിന് വിട്ടുകൊടുത്തതെന്ന് വ്യക്തമാക്കാമോ; എത്ര ഏക്കര്‍/ ഹെക്ടർ ഭൂമിയാണ് വിട്ടുകൊടുത്തതെന്നും നിലവിലെ നിയമപ്രകാരം ഇതിന് സാധൂകരണം ഉണ്ടോ എന്നും വ്യക്തമാക്കാമോ;
( ഇ )
പകരം ഭൂമി ലഭ്യമാക്കാമെന്ന വ്യവസ്ഥയിലാണോ ഭൂമി വിട്ടുനൽകിയത്; ഈ വ്യവസ്ഥ ഉണ്ടാക്കിയത് ആരാണെന്നും ഒപ്പുവെച്ച അധികാരികൾ ആരാണെന്നും വ്യക്തമാക്കാമോ; വ്യവസ്ഥയുടെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
പകരം ഭൂമി ലഭ്യമായിട്ടുണ്ടോ; എപ്പോഴാണ് ലഭ്യമായതെന്നും ഇല്ലെങ്കിൽ അതിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ജി )
വഖഫ് ഭൂമി വിട്ടുകൊടുത്തതും പകരം ഭൂമി കിട്ടാത്തതും കുറ്റകരമാണോ; ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാടെന്താണെന്ന് അറിയിക്കാമോ?
1907.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ നടന്നുവരുന്ന നടപടിക്രമങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഹാജിമാർക്കായി ഹജ്ജ് ഹൗസിൽ ഒരുക്കുന്ന പുതിയ സൗകര്യങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
ഈ വർഷത്തെ ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കുമോ;
( ഡി )
കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് നിലനിർത്താൻ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പകർപ്പ് സഹിതമുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1908.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തപാല്‍ വകുപ്പ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരായി കുടുംബശ്രീ പ്രവര്‍ത്തകരെ നിശ്ചയിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?
1909.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തപാല്‍ വകുപ്പിന് കീഴിലുള്ള ചരക്ക് പാഴ്സല്‍ നീക്കം ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വ്വീസുകളുടെ സേവനം പാഴ്സല്‍ നീക്കത്തിനായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കുടുംബശ്രീ അംഗങ്ങളുടെ സേവനം ഇക്കാര്യത്തില്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ?
1910.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( ബി )
അങ്കമാലി മുതല്‍ എരുമേലി വരെയുള്ള ഭാഗത്തെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പുതുക്കിയ എസ്റ്റിമേറ്റ് എന്നത്തേയ്ക്ക് സമര്‍പ്പിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
ശബരി റെയിൽവേക്കായി ഇരുപത് വര്‍ഷം മുമ്പ് കല്ലിട്ട് തിരിച്ച സ്ഥലത്തിന്റെ ഉടമകള്‍ക്ക് സ്ഥലം ഈട് വെച്ച് വായ്പ എടുക്കാനോ വീട് നിര്‍മ്മിക്കാനോ സാധിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
2021-22ലെ സംസ്ഥാന ബജറ്റില്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 2000 കോടി രൂപ ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
1911.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂര്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിക്ക് കര്‍ണ്ണാടക സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;
( സി )
നിലവിലുള്ള റെയില്‍പ്പാതയുടെ ഇരട്ടിപ്പിക്കലിനും മറ്റ് അടിസ്ഥാനസൗകര്യ വികസനത്തിനുമായി എന്തൊക്കെ പ്രവൃത്തികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1912.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് സമർപ്പിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സംസ്ഥാനം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയവും കേന്ദ്ര ധന മന്ത്രാലയവുമായി എന്തെങ്കിലും ചർച്ച നടത്തിയിരുന്നോ; എങ്കില്‍ പ്രസ്തുത ചർച്ചയില്‍ സംസ്ഥാനം ഉന്നയിച്ച മുഖ്യ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ; ശബരി പാത നിർമ്മാണത്തിൽ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയിക്കാമോ; ഇവ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
തലശ്ശേരി-മെെസൂര്‍ പാതയുടെ പുരോഗതി വിശദമാക്കാമോ; ഈ പദ്ധതിക്കായി സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയിക്കാമോ; ഇവ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1913.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ റെയിൽവേക്ക് ആവശ്യമുള്ള സഹായങ്ങളും വികസനവും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരും ഈ സർക്കാരും പ്രസ്തുത മേഖലയുടെ വികസനത്തിനായി എന്തെല്ലാം സഹായങ്ങളും വികസനാവശ്യങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അതില്‍ ലഭ്യമായവ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ശബരി റെയില്‍പാത, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ഏറ്റുമാനൂര്‍ ചിങ്ങവനം പാതയിരട്ടിപ്പ്, എറണാകുളം-കോട്ടയം-തിരുവനന്തപുരം പാതയിരട്ടിപ്പ് എന്നിവയുടെ നിലവിലെ സ്ഥിതി എന്താണെന്നും ഇതിനായി ലഭ്യമായ കേന്ദ്ര സഹായം എത്രയെന്നും വിശദമാക്കുമോ?
1914.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചന്ദേര, കളനാട് ട്രെയിന്‍ ഹാള്‍ട്ടുകളില്‍ നേരത്തെ ലോക്കല്‍ ട്രെയിനുകള്‍ക്ക് (പാസഞ്ചര്‍ ട്രെയിനുകള്‍) ഉണ്ടായിരുന്ന സ്റ്റോപ്പ് മെമു ട്രെയിന്‍ ആരംഭിച്ചതുമുതല്‍ നിര്‍ത്തലാക്കിയത് മൂലം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമുണ്ടായ പ്രയാസം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( ബി )
നിത്യേനയുള്ള യാത്രക്കാര്‍ വഴി നല്ല വരുമാനമുള്ള ഈ സ്റ്റോപ്പുകള്‍ നിലനിര്‍ത്തിക്കിട്ടാന്‍ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1915.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ എം വിൻസെൻറ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ റെയിൽവേയുടെ ഏതെല്ലാം പദ്ധതികളുടെ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും എന്തെല്ലാം പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതോ നടത്താൻ ഉദ്ദേശിക്കുന്നതോ ആയ നാല്പത്തിമൂവായിരത്തോളം കോടി രൂപയുടെ 20 റെയിൽവേ പദ്ധതികൾ നിർത്തിവച്ച് പകരം സിൽവർ ലൈൻ പദ്ധതിക്കായി പ്രസ്തുത തുക നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക് അഫയേഴ്സിനെ അറിയിച്ചിട്ടുണ്ടോ;
( സി )
സർക്കാരിന്റെ പ്രസ്തുത നടപടി മൂലം നിലവിൽ നടന്നുകൊണ്ടിരിക്കുന്നതോ നടത്താൻ ഉദ്ദേശിക്കുന്നതോ ആയ നാല്പത്തിമൂവായിരത്തോളം കോടി രൂപയുടെ 20 റെയിൽവേ പദ്ധതികൾക്കായി ബാങ്ക്, എ.ഡി.ബി. ഏർപ്പാടാക്കിയ ലോൺ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ?
1916.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ണ്ണമായും നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം-മംഗലാപുരം പാതയിലെ കോട്ടയം വഴിയുള്ള റൂട്ടില്‍ ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെ 16.5 കിലോമീറ്റര്‍ ഇനിയും പാത ഇരട്ടിപ്പിക്കാനുണ്ട് എന്നത് വസ്തുതയാണോ; ആയത് എന്ന് പൂർത്തിയാകുമെന്ന് അറിയിക്കുമോ;
( സി )
തിരുവനന്തപുരം-മംഗലാപുരം പാതയിലെ ആലപ്പുഴ വഴിയുള്ള റൂട്ടില്‍ എറണാകുളം മുതല്‍ അമ്പലപ്പുഴ വരെ അറുപത്തിയൊന്‍പത് കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നത് വസ്തുതയാണോ; പാത ഇരട്ടിപ്പിക്കൽ എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കുമോ;
( ഡി )
കേരളത്തിലെ റെയിൽവേ റൂട്ടുകളിൽ ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം സ്ഥാപിക്കാൻ പദ്ധതിയുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.