UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1656.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021‌-22 വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ അധ്യയന മാധ്യമം മലയാളം ഉള്‍പ്പെടെയുള്ള എട്ട് പ്രദേശിക ഭാഷകളില്‍ ആയിരിയ്ക്കണമെന്ന് എ.ഐ.സി.റ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച നിര്‍ദ്ദേശം സര്‍വ്വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ടോ; തുടര്‍നടപടി വിശദമാക്കാമോ;
( ബി )
ആര്‍ട്സ് & സയന്‍സ് വിഷയങ്ങളുടെ ബിരുദതല അധ്യയന മാധ്യമം മലയാളമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കേരളത്തെ വെെജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിനായി മലയാളത്തെ വെെജ്ഞാനിക ഭാഷയാക്കി മാറ്റുന്ന പ്രക്രിയയില്‍ സര്‍വ്വകലാശാലകളെ എങ്ങനെ പ്രയോജനപ്പെടുത്താം;വിശദമാക്കാമോ?
1657.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം ഗവ. കോളേജിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1658.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം അനുവദിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണ നിർവഹണത്തിലും അക്കാദമിക രംഗത്തുമുണ്ടായ മാറ്റങ്ങൾ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നടത്തുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ; ഉണ്ടങ്കിൽ ഇത് തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
( സി )
സ്വകാര്യ സർവകലാശാലകളുടെ കടന്നു വരവ് സംസ്ഥാനത്തെ സർവകലാശാലകളെ ദുർബലപ്പെടുത്തുമെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ സമീപനം തിരുത്തുന്നതിന് തയ്യാറാകുമോ; വിശദാംശം നൽകുമോ ?
1659.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും ഉടച്ചുവാര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കാനായി ഏതെല്ലാം കമ്മീഷനുകളെ നിയോഗിച്ചുവെന്നും അവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( ബി )
റിപ്പോര്‍ട്ടുകള്‍ നൽകാനായി കമ്മീഷനുകൾക്ക് നല്‍കിയ കാലപരിധി എത്രയെന്നും എത്ര കമ്മീഷനുകള്‍ റിപ്പോര്‍ട്ടുകള്‍ നൽകിയെന്നും വ്യക്തമാക്കുമോ;
( സി )
റിപ്പോര്‍ട്ടുകളിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1660.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് രംഗത്ത് കോഴ്സ് പരിഷ്കരണം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
സംസ്ഥാനത്ത് അടുത്ത അദ്ധ്യായന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പുതിയ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങുവാന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
1661.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തോട്ടഭൂമിയും തണ്ണീര്‍തടവും അല്ലാത്ത ഭൂമി നല്‍കുന്നതിനായി സമ്മതപത്രം നല്‍കിയിട്ടുളള ഭൂവുടമകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
1662.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കോളേജുകള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ സർക്കാർ കോളേജുകള്‍ ആരംഭിക്കുന്നതിനു 2011-16 കാലഘട്ടത്തില്‍ എടുത്ത തീരുമാനം അനുസരിച്ച് എത്ര കോളേജുകള്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം ഏതൊക്കെ മണ്ഡലങ്ങളിലാണ് കോളേജുകള്‍ അനുവദിച്ചതെന്നും പ്രസ്തുത കോളേജുകള്‍ക്ക് എല്ലാം അടിസ്ഥാന സൗകര്യം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ സമയബന്ധിതമായി അടിസ്ഥാന സൗകര്യമുണ്ടാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
ഇനിയും സർക്കാർ കോളേജുകള്‍ ഇല്ലാത്ത മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നും പ്രസ്തുത മണ്ഡലങ്ങളില്‍ കോളേജുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
1663.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാശ്രയ മേഖലയിലും എയ്ഡഡ് മേഖലയിലും പ്രവർത്തിച്ചുവരുന്ന കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നയം വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പുതുതലമുറ കോഴ്സുകളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ;പ്രസ്തുത കോഴ്സുകൾ കോളേജുകൾക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
എയ്ഡഡ് മേഖലയിൽ മുൻപ് അനുവദിച്ച കോഴ്സുകൾക്ക് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ അനുവദിച്ച് തസ്തിക സൃഷ്ടിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ;ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എയ്ഡഡ് മേഖലയിൽ ഗസ്റ്റ് അധ്യാപകരായി സേവനമനുഷ്ഠിച്ചു വരുന്ന അധ്യാപകരുടെ ശമ്പളം കുടിശ്ശികയായിട്ടുണ്ടോ;ഉണ്ടെങ്കിൽ ആയത് അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1664.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റും എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
എന്തെല്ലാം നടപടികളാണ് ഇതിന്റെ ഭാഗമായി സ്വീകരിക്കുവാന്‍ ആലോചിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ കൃത്യമായ അദ്ധ്യയന വര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നതിനും അതിനനുസൃതമായ പഠനവും പരീക്ഷകളും ഫല പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വിദേശപഠനത്തിനാവശ്യമായ ട്രാന്‍സ്ക്രിപ്റ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളും കാലതാമസം കൂടാതെ കൃത്യമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളും, മോണിറ്ററിംഗും സര്‍ക്കാര്‍ ഉറപ്പുവരുത്തുമോ?
1665.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും വലിയ തോതില്‍ ആശ്രയിക്കുന്ന സാഹചര്യത്തിൽ സർക്കാർ - സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മെഡിക്കല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ കൂടുതലായി ആരംഭിച്ച് വിദേശീയരെ ഉൾപ്പെടെ ആകർഷിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആയി സംസ്ഥാനത്തെ മാറ്റാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1666.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകിയാൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1667.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവീകരണം ലക്ഷ്യമിട്ട് മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ എത്ര ശതമാനം വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളെയും ഇതര രാജ്യങ്ങളെയും ആശ്രയിച്ചു വരുന്നു എന്നതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മേഖലയെ നിയന്ത്രിച്ചും സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാക്കിയും വിദ്യാർഥികളുടെ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉറപ്പു വരുത്തേണ്ട ആവശ്യകത പരിഗണിക്കുമോ; എങ്കില്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ;
( ഡി )
ഉക്രെയ്നില്‍ സംസ്ഥാനത്ത് നിന്നുള്ള എത്ര വിദ്യാർഥികളുണ്ട് എന്നും അവരുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ എന്തു നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നും വ്യക്തമാക്കുമോ?
1668.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. നിർദ്ദേശമനുസരിച്ച് കേരളത്തിലെ സർവകലാശാലകളിൽ ബിരുദതലത്തിൽ നിർബന്ധിത പാഠ്യ വിഷയമാക്കിയ പരിസ്ഥിതി പഠന/ശാസ്ത്ര അധ്യാപനം നടത്തുന്നതിന് യോഗ്യതയുള്ള എത്ര പേർ സംസ്ഥാനത്തുണ്ട് എന്ന കണക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
ബിരുദതലത്തിൽ യു.ജി.സി. നിഷ്കർഷിച്ച പരിസ്ഥിതി പഠന ശാസ്ത്ര സിലബസിൽ നിന്നും വ്യത്യസ്തമായ സിലബസ് ആണോ കേരളത്തിൽ പിന്തുടരുന്നത്; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
സർവകലാശാല ക്യാമ്പസുകൾ അല്ലാതെ ഏതെങ്കിലും സർക്കാർ കോളേജുകളിൽ ബിരുദ വിഷയമോ ബിരുദാനന്തര വിഷയമോ ആയി പരിസ്ഥിതി പഠന ശാസ്ത്രം ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പരിസ്ഥിതി പഠന ശാസ്ത്രത്തിൽ ഗവേഷണ ബിരുദം ഉൾപ്പെടെ ഉന്നത യോഗ്യതകളുള്ള ആയിരക്കണക്കിന് അഭ്യസ്തവിദ്യരുടെ മാനവ വിഭവശേഷി പ്രയോജനപ്പെടുത്തുന്നതിന് നിലവിലുള്ള വികസന പദ്ധതികളുമായി ബന്ധപ്പെടുത്തി കർമ്മ പദ്ധതി തയ്യാറാക്കുമോ; വിശദാംശം നൽകുമോ?
1669.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഭൂരിഭാഗം സ്ഥിരം അദ്ധ്യാപകര്‍ക്കും സ്ഥലംമാറ്റം ലഭിച്ചതു മൂലം കോളേജ് പ്രവര്‍ത്തനം പ്രതിസന്ധിയിലായത് അടിയന്തരമായി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ബി )
പ്രസ്തുത കോളേജിൽ സ്ഥിരം അദ്ധ്യാപകരെ തന്നെ ഈ ഒഴിവുകളില്‍ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1670.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ എയ്ഡഡ് മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 26.08.2020-ലെ ഹൈക്കോടതി വിധി പ്രകാരം ജീവനക്കാരുടെ അംഗബലത്തിന്റെ 4 ശതമാനത്തിൽ കുറയാത്ത ഒഴിവുകൾ സംവരണ നിയമനത്തിന് അർഹതപ്പെട്ട ഭിന്നശേഷി വിഭാഗത്തിലെ വ്യക്തികൾക്കായി മാറ്റിവച്ച് നിയമനം നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അർഹതപ്പെട്ട സംവരണ ഒഴിവുകൾ കണക്കാക്കുന്നതിന് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെയും ഓരോ യൂണിറ്റ് ആയാണോ പരിഗണിക്കുന്നത്; വിശദാംശം നൽകുമോ;
( സി )
ഏതെങ്കിലും തസ്തികയിലേക്ക് യോഗ്യത നേടിയ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ലഭ്യമാകാതെ വന്നാൽ പ്രസ്തുത ഒഴിവുകൾ സ്ഥിരം നിയമനം നടത്താതെ മാറ്റിവയ്ക്കുകയും തുടർന്നു വരുന്ന വർഷങ്ങളിൽ പ്രസ്തുത വിഭാഗത്തിൽ നിന്നും യോഗ്യരായ ഉദ്യോഗാർഥികൾ ലഭ്യമായി വരുമ്പോൾ മുൻവർഷത്തെ നിയമന കുറവ് കൂടി പരിഹരിച്ച് നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1671.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 16 മണിക്കൂറിൽ കുറവ് അദ്ധ്യയനമുള്ള വിഷയങ്ങളിൽ എത്ര അദ്ധ്യാപക തസ്തികളാണ് സ്ഥിരാദ്ധ്യാപകരില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് എന്നത് വിഷയം തിരിച്ച് അറിയിക്കാമോ;
( ബി )
കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ എത്ര അദ്ധ്യാപക തസ്തികളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത് എന്നത് വിഷയം തിരിച്ച് അറിയിക്കാമോ;
( സി )
നിലവിൽ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഏതെല്ലാം വിഷയത്തിൽ എത്ര അദ്ധ്യാപക തസ്തികളാണ് ഒഴിഞ്ഞുകിടക്കുന്നത് എന്നറിയിക്കാമോ;
( ഡി )
കേരളത്തിലെ സർക്കാർ-എയ്ഡഡ് കോളേജിലുളള അതിഥി അദ്ധ്യാപകരുടെ നിലവിലെ വേതനം എത്രയാണ് ; യു.ജി.സി. 2019 ജനുവരി 28ന് ഇറക്കിയ (No.F.25-1/2018 (PS/ Misc.) സർക്കുലറിൽ അതിഥി അദ്ധ്യാപകരുടെ വേതനം ഓരോ മണിക്കൂറിന് 1500 രൂപ എന്ന നിരക്കിൽ പ്രതിമാസം പരമാവധി 50000 രൂപ ആക്കിയിട്ടുള്ളത് സംസ്ഥാനത്ത് നടപ്പിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചു വരുന്നു എന്നറിയിക്കാമോ;
( ഇ )
വിവിധ ഡി.ഡി. ഓഫീസുകളിലെ ജീവനക്കാരുടെ അനാസ്ഥമൂലം അതിഥി അദ്ധ്യാപകരുടെ ഓരോ മാസവും ലഭിക്കേണ്ട വേതനം ഒരു വർഷം കഴിഞ്ഞിട്ടും ലഭിക്കാതെ ബില്ലുകൾ കെട്ടിക്കിടക്കുന്ന പ്രവണത പരിഹരിക്കുന്നതിന്നുള്ള നടപടികൾ സ്വീകരിക്കുമോ; വിശദവിവരങ്ങൾ നൽകാമോ;
( എഫ് )
ഉന്നത വിദ്യാഭ്യസ വകുപ്പ് 21.10.2017ൽ ഇറക്കിയ (നമ്പർ.എ.2/8933/17) ഉത്തരവ് പ്രകാരം എല്ലാ എയ്ഡഡ് കോളേജ് പ്രിൻസിപ്പാൾമാരും മുൻമാസത്തെ അതിഥി അധ്യാപക വേതന ബിൽ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട് എന്ന സാക്ഷ്യപത്രം ഓരോ മാസത്തെയും അധ്യാപക ശമ്പള ബില്ലിന്റെ കൂടെ ലഭ്യമാക്കണം എന്ന സർക്കാർ നിർദ്ദേശം പാലിക്കാത്ത സാഹചര്യങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമോ;
( ജി )
മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ ടീച്ചേർസ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് സ്ക്കൂൾതലം മുതൽ കോളേജുതലം വരെയുളള എല്ലാ അദ്ധ്യാപക നിയമനങ്ങളും നടത്തുമോ എന്നറിയിക്കാമോ?
1672.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ യു.ജി.സി. റഗുലേഷന്‍ ആന്റ് പേറിവിഷന്‍ സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കിയിട്ടുണ്ടോ; പ്രസ്തുത വിജ്ഞാപനത്തിലെ 15-ാം ക്ലോസില്‍ ആഴ്ചയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 16 മണിക്കൂറും അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിവര്‍ക്ക് 14 മണിക്കൂറും ഡയറക്ട് ടീച്ചിങ് മണിക്കൂറായി യു.ജി.സി. നിര്‍ബന്ധമാക്കിയിരിക്കുന്നത് സംസ്ഥാനം നടപ്പാക്കാത്തതിന്റെ കാരണമെന്താണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിജ്ഞാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ആഴ്ചയില്‍ 16 മണിക്കൂര്‍ നിര്‍ബന്ധമായും വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മണിക്കൂര്‍ തികയാത്ത സിംഗിള്‍ ഫാക്കല്‍റ്റി വിഷയത്തില്‍ എങ്ങനെ നിയമനം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പി.ജി. അദ്ധ്യാപകര്‍ക്ക് നല്‍കിവന്നിരുന്ന വെയിറ്റേജ് എടുത്ത് കളഞ്ഞത് യു.ജി.സി.യുടെ നിര്‍ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കാമോ; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പി.ജി., യു.ജി. കോഴ്‌സുകള്‍ ഒരേ കോളേജുകളില്‍ ഒന്നിച്ച് നടത്തുന്ന സാഹചര്യമുള്ളതിനാല്‍ പ്രസ്തുത വെയിറ്റേജ് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത റഗുലേഷന്‍ ആന്റ് പേറിവിഷന്‍ വിജ്ഞാപന പ്രകാരം പുതിയ അദ്ധ്യാപക തസ്തികകളുടെ അംഗീകാരത്തിനും നിലവിലുള്ളവരുടെ ശമ്പള പരിഷ്‌കരണത്തിനുമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; ഇതിനായി സമയക്രമം നിശ്ചയിക്കാമോ?
1673.
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസിലുള്ളവരെ മാത്രമേ പ്രൊഫസര്‍ പദവിക്ക് പരിഗണിക്കാവൂ എന്ന യു.ജി.സി. വ്യവസ്ഥ ലംഘിച്ച് സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കുകൂടി പ്രൊഫസര്‍ പദവി നല്‍കാന്‍ കോഴിക്കോട് സര്‍വകലാശാല തീരുമാനം എടുത്തിട്ടുണ്ടോ;
( ബി )
പ്രസ്തുത തീരുമാനത്തില്‍ ചാന്‍സലര്‍ വിശദീകരണം തേടിയിരുന്നോ;
( സി )
യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഈ നടപടി പിന്‍വലിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?
1674.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ടാം തസ്തിക അനുവദിച്ചിട്ടുണ്ടോ;
( ബി )
ഈ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ടാം തസ്തിക അനുവദിക്കുന്നതിന് ആവശ്യമായ കുട്ടികൾ ഉണ്ടോ;
( സി )
ഈ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ടാം തസ്തിക അനുവദിക്കുന്നതിന് ഹൈക്കോടതി ഉത്തരവിലൂടെ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നോ; കോടതി ഉത്തരവ് പ്രകാരം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1675.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യമായ ലാബ് അസിസ്റ്റന്റുമാരുടെ സേവനം സര്‍ക്കാര്‍ കോളേജുകളില്‍ ലഭിക്കുന്നില്ല എന്ന വിഷയം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അനുവദനീയമായ തസ്തികകളില്‍ ഒഴിവ് ഉള്ളത് പരിശോധിച്ചിട്ടുണ്ടോ; ആയത് നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
ലാബ് അസിസ്റ്റന്റുമാരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്നതിനാല്‍ കോളേജുകളിലെ ലാബ് പരീക്ഷകള്‍ക്ക് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ലാബ് അസിസ്റ്റന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍ നല്‍കിയ പരാതിയിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1676.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസർ പദവിയിലേക്കു പരിഗണിക്കാൻ കഴിയൂ എന്ന നിയമം നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ യു.ജി.സി റെഗുലേഷനിലെ ഏത് സെക്ഷൻ പ്രകാരമാണ് ഈ നിയമമെന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടണമെങ്കിൽ സർവ്വകലാശാലയിലോ കോളേജിലോ സജീവമായി ജോലിയിൽ ഏർപ്പെടുന്നവരാകണം അപേക്ഷകരായ അധ്യാപകർ എന്ന് യു.ജി.സി റഗുലേഷനിൽ വ്യക്തമാക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത റഗുലേഷന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
കാലിക്കറ്റ് യൂണിവേഴ്സിറ്റി 18-01-2022 ല്‍ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള ഉത്തരവ് എന്ന മട്ടിൽ വ്യവസ്ഥകളെ അടിമുടി വളച്ചൊടിച്ച ഉത്തരവാണെന്ന ആക്ഷേപം ശരിയാണോ?
1677.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് കോളേജുകളിലെ അദ്ധ്യാപക നിയമനത്തിന് യു.ജി.സി. മാനദണ്ഡം പാലിച്ചാണോ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
യു.ജി.സി. മാനദണ്ഡം അനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ക്ക് പ്രവര്‍ത്തി പരിചയം നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ബി.എഡ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി പ്രവര്‍ത്തി പരിചയം ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഇത് പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ?
1678.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ഗവണ്‍മെന്റ് കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി 10 കോടി രൂപ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ടി തുക ഉപയോഗിച്ച് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമായിരിക്കുമെന്ന് വിശദമാക്കാമോ?
1679.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം സര്‍ക്കാര്‍ കോളേജ് സ്ഥാപിക്കാന്‍ എത്ര ഭൂമിയാണ് ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
കോളേജിന്റെ വികസനത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സ്ഥലം ഏറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ സ്ഥലത്തേക്കുളള റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി കൂടി ഏറ്റെടുക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ?
1680.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി ഗവണ്‍മെന്റ് കോളേജില്‍ ബി.എ. എക്കണോമെട്രിക്സ് ആന്റ് ഡാറ്റ മാനേജ്‌മെന്റ് കോഴ്സ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടര്‍ ലാബ് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് അറിയിക്കാമോ;
( ബി )
കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകാരത്തിനായി സമര്‍പ്പിച്ച പ്രൊപ്പോസല്‍ ഏതു ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ?
1681.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ പുതിയ യു.ജി, പി.ജി കോഴ്സുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ കോഴ്സുകള്‍ക്കാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1682.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ ഏക ഗവ. കോളേജായ അംബേദ്ക്കര്‍ ആര്‍ട്സ് & സയന്‍സ് കോളേജിന്റെ പുതിയ കെട്ടിടനിര്‍മ്മാണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത കോളേജിന്റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1683.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ ചുറ്റുമതില്‍, താങ്ങുമതില്‍, അവശേഷിക്കുന്ന ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ എന്നിവയ്ക്കായി ലഭിച്ച ഭരണാനുമതിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1684.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1685.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സര്‍വ്വകാലശാലകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫില്‍., പി.എച്ച്.ഡി., തുടങ്ങിയ കോഴ്സുകള്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നാളിതുവരെ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ എത്രയെന്നും ഇവയില്‍ എത്ര എണ്ണം തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( സി )
കോവിഡ് കാലത്ത് സര്‍വ്വകലാശാലകളില്‍ നിന്ന് പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് ദാന ചടങ്ങിലൂടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കിയാലും അവ ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1686.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുകൂലമായ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ബി3/518/2017/ഉ.വി.വ. എന്ന ഫയല്‍ നമ്പറില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
കോളേജിനായി സ്ഥലം കണ്ടെത്തുന്നള്ള ബി3/518/2017/ഉ.വി.വ. എന്ന ഫയൽ പ്രകാരം ജലവിഭവ വകുപ്പിനോട് സ്ഥലം അന്വേഷിച്ചതില്‍ എന്ത് തീരുമാനമാണ് ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
പതിനാറില്‍ അധികം വരുന്ന ആദിവാസി ഊരുകളും ജില്ലയിലെ 98 ശതമാനത്തോളം വരുന്ന ആദിവാസി സമൂഹവും അധിവസിക്കുന്ന കുട്ടമ്പുഴയില്‍ പ്രദേശത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്തും മണ്ഡലത്തില്‍ മറ്റ് സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ഇല്ലാത്തതുമായ സാഹചര്യത്തില്‍ പ്രസ്തുത കോളേജ് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1687.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ പൂക്കോട്ടുകാവില്‍ ഒരു സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ എന്നാണ് ലഭിച്ചത്;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1688.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് വേണ്ടി പൂക്കോട്ടുംപാടത്ത് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെയുണ്ടായ പുരോഗതി വിശദമാക്കാമോ; ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളതെന്നും ഇനി നടത്തേണ്ടതായ നടപടിക്രമങ്ങൾ എന്തൊക്കെയെന്നും വ്യക്തമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിന് റവന്യൂ വകുപ്പിലേക്ക് അടവാക്കേണ്ട കണ്ടിജന്‍സി ചാര്‍ജ് എത്രയെന്ന് അറിയിക്കാമോ; ഈ തുക റവന്യൂ വകുപ്പിന് കൈമാറുന്നതിനായി നടത്തിയ നടപടികള്‍ വിശദമാക്കാമോ;
( സി )
കണ്ടിജന്‍സി ചാര്‍ജ് അനുവദിക്കേണ്ടത് കോളേജ് വിദ്യാഭ്യാസ വകുപ്പാണോ അല്ലെങ്കില്‍ ഫണ്ടിംഗ് ഏജന്‍സിയായ കിഫ്ബി ആണോ എന്നറിയിക്കാമോ; കണ്ടിജന്‍സി ചാര്‍ജ് അടവാക്കുന്ന കാര്യത്തില്‍ കിഫ്ബിയില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് പ്രസ്തുത കോളേജിന് വേണ്ടി പൂക്കോട്ടുംപാടത്തെ സ്ഥലം ഏറ്റെടുക്കാനാകുമെന്ന് അറിയിക്കാമോ;
( ഇ )
നാല് വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗവ. കോളേജിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നാളിതുവരെ അനുവദിച്ച ഫണ്ടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( എഫ് )
നിലമ്പൂരിന്റെ പ്രഥമ എം.എല്‍.എ.യും ജനപ്രതിനിധിയായിരിക്കുമ്പോള്‍ രക്തസാക്ഷിയുമായ കെ. കുഞ്ഞാലിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പേര് നിലമ്പൂര്‍ ഗവ. കോളേജിന് നൽകുന്നതിനായി നടപടി സ്വീകരിക്കുമോ?
1689.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കിഫ്ബിയിൽ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്‌തമാക്കാമോ;
( ബി )
പ്രവൃത്തി തുടങ്ങാന്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ആയത് പരിഹരിച്ച് പദ്ധതി വേഗത്തില്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്‌തമാക്കാമോ?
1690.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്സ്& സയന്‍സ് കോളേജില്‍ എം.എ. അറബിക്, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന് 02.03.2016-ലെ 8693 നമ്പര്‍ മന്ത്രിസഭാ തീരുമാന പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വിശദീകരിക്കാമോ?
1691.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്ന ഐ.എച്ച്.ആര്‍.ഡി. കോളേജുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഫണ്ട് അനുവദിക്കാറുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1692.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ എന്തെല്ലാം അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ?
1693.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ പുന:സംഘടിപ്പിക്കുവാൻ നിർദേശം നൽകുന്നതിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1694.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന എത്ര വായനശാലകളുണ്ട്; അവയെ ഗ്രേഡ് തിരിച്ച് ജില്ലാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വായനശാലകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുമ്പാകെയുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിര്‍ദ്ദേശം പരിഗണിയ്ക്കുമോ; വിശദമാക്കാമോ?
1695.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.എ. റഹീം എന്ന ഗവേഷണവിദ്യാർത്ഥി ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാതെ ഫെലോഷിപ്പ് കൈപ്പറ്റിയതായി രജിസ്ട്രാരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വ്യക്തി ഫെലോഷിപ്പ് തിരിച്ചു അടച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ രേഖകള്‍ നല്‍കുമോ; ഇക്കാര്യത്തില്‍ സര്‍വ്വകലാശാല നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1696.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ ഗ്രാൻഡ് ഏതു വർഷം വരെ വിതരണം ചെയ്തിട്ടുണ്ട്;
( ബി )
ഇതിനുള്ള തുക പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും ഏത് വർഷം വരെ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1697.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ഏതെല്ലാം തസ്തികകളിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കരാര്‍ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്; തസ്തിക തിരിച്ച് എണ്ണം വ്യക്തമാക്കാമോ;
( ബി )
പി.എസ്.സി. ലിസ്റ്റില്‍ നിന്നോ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചില്‍ നിന്നോ നിയമനം നടത്താന്‍ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഇത്തരം തസ്തികകളില്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
ഓരോ തസ്തിയിലും എത്ര കാലയളവിലേയ്ക്കാണ് കരാര്‍ നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1698.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമൂല പരിവര്‍ത്തനത്തിനായി ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച കമ്മീഷനുകളുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത കമ്മീഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
1699.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഓരോ സര്‍വ്വകലാശാലകളുടെയും കീഴില്‍ യു.ജി.സി. ശമ്പളമുള്ള എത്ര അധ്യാപകര്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അനധ്യാപകരായി ജോലി ചെയ്യുന്നുണ്ട്; ഈ ഇനത്തില്‍ എത്ര രൂപാ പ്രതിമാസം ചിലവാകുന്നുണ്ട്; പകരക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമ്പോൾ വിദ്യാഭ്യാസത്തിന്‍റെ നിലവാരം നഷ്ടപ്പെടുന്നില്ലേ; വിശദമാക്കാമോ;
( ബി )
രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റുസ) വഴി നാളിതുവരെ എത്ര കലാലയങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി; സാമ്പത്തിക സഹായം നല്‍കുന്നതിനായി എത്ര തുക ചിലവഴിച്ചു; പ്രസ്തുത ഓഫീസ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനായി നാളിതുവരെ എത്ര തുക ചിലവഴിച്ചു; വ്യക്തമാക്കുമോ?
1700.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ പി.ടി.എം. ഗവണ്‍മെന്റ് കോളേജില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കോളേജില്‍ പുതുതായി കോഴ്‌സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
1701.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ കോമ്പൗണ്ടിലെ വിശാലമായ സൗകര്യം ഉപയോഗിച്ച് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്ലാത്ത കാസര്‍ഗോഡ് ജില്ലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1702.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ നോണ്‍പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഐ.എച്ച്.ആര്‍.ഡി. ജീവനക്കാര്‍ക്ക് ശമ്പളയിനത്തിൽ എത്ര തുക നല്‍കിയിട്ടുണ്ട് എന്നത് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഐ.എച്ച്.ആര്‍.ഡി.സ്ഥാപനങ്ങൾക്ക് എയ്ഡഡ് പദവി നല്‍കി സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ഐ.എച്ച്.ആര്‍.ഡി.സ്ഥാപനങ്ങളിൽ ജീവനക്കാരുടെ തടഞ്ഞുവെച്ചിട്ടുള്ള പ്രൊമോഷനുകള്‍,ഡി.എ. കുടിശിക, സാലറി ചലഞ്ച് തുക എന്നിവ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1703.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കാത്തതിനാല്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കി മുടങ്ങിക്കിടക്കുന്ന ശമ്പളാനുകൂല്യങ്ങള്‍ അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
യൂണിവേഴ്സിറ്റിയില്‍ തടഞ്ഞു വെച്ചിരിക്കുന്ന എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ പ്രമോഷന്‍ പരിശോധിച്ച് സീനിയോരിറ്റി ലിസ്റ്റ് പ്രകാരമുള്ള പ്രമോഷന്‍ പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1704.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ഗവ: പാേളിടെക്നിക് കാേളേജില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമാേ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമാേ;
( ബി )
എത്ര കാേടി രൂപയുടെ മന്ദിരമാണ് നിര്‍മ്മിക്കുന്നതെന്ന് വിശദമാക്കാമാേ?
1705.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ പുതിയ പോളിടെക്നിക് ആരംഭിക്കുന്നതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇതിനായി മാവൂര്‍ പഞ്ചായത്തില്‍ സര്‍ക്കാർ ഉടമസ്ഥതയിലുളള പൊന്‍പാറക്കുന്നിലെ സ്ഥലം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി ഏതെല്ലാം സ്ഥലങ്ങളാണ് വിലക്കെടുക്കാനായി സര്‍ക്കാരിന്റെ പരിഗണനയിലുളളതെന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥലം ഏറ്റെടുക്കുന്നതിന് സമ്മതം അറിയിച്ച ഭൂവുടമകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിന് മുന്‍ഗണന നല്‍കുമോ?
1706.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സെന്‍ട്രല്‍ പോളി ടെക്നിക്കിലെ സായാഹ്ന പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സിന് എ.ഐ.സി.റ്റി.ഇ. അംഗീകാരം ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
സെന്‍ട്രല്‍ പോളി ടെക്നിക്കില്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ സര്‍ക്കാരിന്റെ തൊഴില്‍ ദാന പദ്ധതി പ്രകാരം പരിശീലന/പ്ലേയ്സ്മെന്റ് സ്കീമുകള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
സെന്‍ട്രല്‍ പോളിടെക്നിക്കിനെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ വിശദമാക്കാമോ?
1707.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടികളുണ്ടാകുമോ;
( ബി )
ഇതിനാവശ്യമായ സ്ഥലവും കെട്ടിടവും ലഭ്യമായതിനാല്‍ കോഴ്സുകള്‍ ഈ വര്‍ഷം തന്നെ പ്രഖ്യാപിക്കുമോ?
1708.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സർക്കാർ പോളിടെക്നിക്ക് കോളേജുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ പരപ്പ, മടിക്കൈ എന്നിവിടങ്ങളിൽ സർക്കാർ പോളിടെക്നിക്ക് കോളേജുകൾ അനുവദിക്കുന്നത് ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1709.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ വനിതാ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജിൽ ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ?
1710.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ ആവശ്യമായ അധ്യാപക - അനധ്യാപക തസ്തികകൾ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1711.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍ക്കാര്‍ ഹെെസ്ക്കൂള്‍ കായിക അധ്യാപകർക്ക് സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേയ്ക്ക് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരായി സ്ഥാനക്കയറ്റം അനുവദിക്കുന്നുണ്ടോ;
( ബി )
സ്ഥാനക്കയറ്റം അനുവദിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ട മുന്‍ഗണനാ പട്ടിക സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിലവിലുണ്ടോ;
( സി )
ഉണ്ടെങ്കിൽ മുന്‍ഗണനാ പട്ടിക നിലവില്‍ വന്ന വര്‍ഷവും അതിലെ വ്യക്തികളുടെ പേര് വിവരങ്ങളും ലഭ്യമാക്കാമോ?
1712.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആര്‍.ഡി.യിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശാശ്വതമായ പദ്ധതികള്‍ രൂപികരിക്കുമോ; ഐ.എച്ച്.ആര്‍.ഡി.യുടെ ഘടന പുനസംഘടിപ്പിക്കുമോ;
( ബി )
ഐ.എച്ച്.ആര്‍.ഡി.യിലെ എ.ഐ.സി.ടി.ഇ. ശമ്പളസ്കെയില്‍ പറ്റുന്നവരില്‍ 137 പേര്‍ യോഗ്യതാമാനദണ്ഡങ്ങളില്‍ പ്രശ്നങ്ങള്‍ ഉള്ളവരാണോ; യോഗ്യതയില്ലാത്തവരെ നോണ്‍-എഞ്ചിനീയറിംഗ് കോളേജ് സ്ട്രീമിലേക്ക് (സ്റ്റേറ്റ് സ്കെയില്‍) മാറ്റുമോ; അധികം നല്‍കിയ തുക തിരികെ പിടിക്കുമോ; വിശദമാക്കാമോ;
( സി )
പരിശോധനയ്ക്കായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; അംഗങ്ങള്‍ ആരൊക്കെയാണ്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ഡി )
യോഗ്യതാമാനദണ്ഡങ്ങളില്‍ പ്രശ്നമുണ്ടെന്ന റിപ്പോര്‍ട്ട് ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ക്ക് ലഭിച്ചത് എന്നാണ് എന്ന് വ്യക്തമാക്കാമോ; നിലവിലെ ഡയറക്ടര്‍ നിയമിതനായ രീതിയും എക്സ്റ്റന്‍ഷന്‍ ലഭിച്ച കാലയളവുകളും വ്യക്തമാക്കാമോ; നിലവിലെ ഡയറക്ടര്‍ മേല്‍ സൂചിപ്പിച്ച 137 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?
1713.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ടെക്നിക്കല്‍ സ്കൂള്‍, പോളിടെക്നിക്ക്, അപ്ലൈഡ് സയന്‍സ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആകെ കുട്ടികളുടെ എണ്ണം സ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം, വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലും മൂന്ന് ലക്ഷത്തിന് താഴെയും ഉള്ള കുട്ടികളുടെ എണ്ണം എന്നിവ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ?
1714.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റോറിയത്തില്‍ സ്ഥാപിക്കുന്നതിനായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉപകരണങ്ങള്‍ ഓരോന്നിന്റെയും വില വിവരവും ഇറക്കുമതി ചെയ്ത തീയതിയും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത ഉപകരണങ്ങള്‍ക്ക് ഗ്യാരന്റി ഉണ്ടോ; ഉണ്ടെങ്കില്‍ അത് എത്ര നാളത്തേക്കാണെന്നും നിലവില്‍ ഗ്യാരന്റി കാലാവധി കഴിഞ്ഞിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഉപകരണങ്ങള്‍ നാളിതുവരെയായി സ്ഥാപിക്കാത്തതിന്റെ കാരണം വിശദീകരിക്കുമോ; ഈ ഉപകരണങ്ങള്‍ നിലവില്‍ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഇ )
പ്ലാനറ്റോറിയം പൊതുജനങ്ങള്‍ക്ക് എന്നത്തേയ്ക്ക് തുറന്നു കൊടുക്കുമെന്ന് വെളിപ്പെടുത്തുമോ?
1715.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ സിലബസ് പരിഷ്കകരണത്തിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ;
( ബി )
പ്രസ്തുത സിലബസ് പരിഷ്കരണത്തിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കന്നതെന്ന് പറയാമോ;
( സി )
കേന്ദ്ര സര്‍വ്വീസിലെ ചില നിയമനങ്ങള്‍ക്ക് ഹിന്ദി കമ്പ്യൂട്ടര്‍ ടൈപ്പ് റൈറ്റിംഗ് ആവശ്യമുള്ളതിനാല്‍ കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസ്സിംങ് പരീക്ഷയില്‍ ഹിന്ദി വേഡ് പ്രോസസ്സിംഗ് കൂടെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; അടുത്ത പരീക്ഷയുടെ വിജ്ഞാപനത്തില്‍ ഇത് ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമോ;
( ഡി )
പുതിയ സിലബസ് എന്നുമുതല്‍ പ്രാബല്യത്തിലാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1716.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒരോന്നിലും ഏതെല്ലാം ബ്രാഞ്ചുകളിലാണ് ബി.ടെക്. കോഴ്സുകള്‍ ഉള്ളത്; ഇവയില്‍ ഏതെല്ലാം ബ്രാഞ്ചുകള്‍ക്ക് എന്‍.ബി.എ. അക്രഡിറ്റേഷന്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഇവയില്‍ ഒരോന്നിന്റെയും അക്രിഡിറ്റേഷന്‍ കാലാവധി എന്നുവരെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഓരോന്നിലും എതെല്ലാം എം.ടെക്. കോഴ്സുകള്‍ക്ക് എന്‍.ബി.എ. അക്രഡിറ്റേഷന്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഇവയില്‍ ഓരോന്നിന്റെയും അക്രഡിറ്റേഷന്‍ കാലാവധി എന്നുവരെയാണെന്ന് വിശദമാക്കാമോ;
( സി )
സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റില്‍ രൂപീകരിച്ചിട്ടുള്ള വര്‍ക്ക് അസസ്സ്മെന്റ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 1:15 അനുപാതത്തില്‍ അധ്യാപക തസ്തിക സ‍ൃഷ്ടിക്കുന്നതിനുള്ള ശിപാര്‍ശ ലഭിച്ചിട്ടുണ്ടോ; ഇതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള എഞ്ചിനീയറിംഗ് കോളേജ് അധ്യാപക തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് വര്‍ക്ക് അസസ്സ്മെന്റ് കമ്മിറ്റി റിപ്പോര്‍ട്ട് (1:15) പ്രകാരമുള്ള അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
1717.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രവൃത്തി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിനോട് ചേര്‍ന്ന് പോളി ടെക്നിക് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ആയത് സംബന്ധിച്ച ഫയലിന്റെ വിശദാംശം ലഭ്യമാക്കുമോ?
1718.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്ക് കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംങ് & വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കുന്നതിന് ട്രഷറി ഇ-ചലാന്‍ പേയ്മെന്റ് അല്ലാതെ രജിസ്ട്രേഷന്‍ സൈറ്റില്‍ തന്നെ നെറ്റ്- ബാങ്കിംഗ് /ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് മുതലായ ബാങ്കിംഗ് സൗകര്യങ്ങള്‍ വഴി ഫീസ് അടയ്ക്കുവാന്‍ നിലവില്‍ സാധിക്കുമോ; ഇല്ലങ്കിൽ അടുത്ത പരീക്ഷാ വി‍ജ്ഞാപനം മുതല്‍ ഈ സൗകര്യം ഉള്‍പ്പടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ടൈപ്പ് & വേഡ് പ്രോസസ്സിംഗ് പരീക്ഷാ രജിസ്ട്രേഷന്‍, ഫീസ് പേയ്മെന്റ്, പേയ്മെന്റ് കണ്‍ഫര്‍മേഷന്‍ എന്നിങ്ങനെ സോഫ്റ്റ് വയറില്‍ പരീക്ഷാ രജിസ്ട്രേഷന് മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന അസൗകര്യം പരിഹരിക്കുന്നതിന് ഇ-പേയ്മെന്റ് ഉള്‍പ്പെടെ സാങ്കേതിക മികവുള്ള സോഫ്റ്റുവയര്‍ അടുത്ത പരീക്ഷാ രജിസ്ട്രേഷന്‍ മുതല്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പരീക്ഷാ രജിസ്ട്രേഷന് എസ്.എസ്.എല്‍.സി. ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭ്യമാക്കണമെന്ന നിബന്ധന ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്‍‌കുമോ?
1719.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ എത്ര ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് സമയബന്ധിത റേഷ്യോ പ്രമോഷന്‍ അവസാനമായി നല്കിയത് എന്നാണെന്നും വ്യക്തമാക്കാമോ; പ്രസ്തുത നടപടിക്രമത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിൽ 29/2021 നമ്പരായി ഇറങ്ങിയ സർക്കുലർ (ഫയല്‍ നമ്പര്‍ ഇ.ഡി.2/46186/18/ഡി.റ്റി.ഇ.) പ്രകാരം നോൺ ടെക്നിക്കൽ അറ്റൻഡർ മാർക്ക് 1:2 അനുപാതത്തിൽ ഗ്രേഡ് |, ഗ്രേഡ് II എന്ന ക്രമത്തിൽ റേഷ്യോ പ്രൊമോഷൻ അനുവദിക്കുന്നതിനുള്ള വിവര ശേഖരണം പൂര്‍ത്തിയായിട്ടുണ്ടോ എന്നും ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ റോഷ്യോ പ്രമോഷന് അര്‍ഹരായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ആയത് സമയ ബന്ധിതമായി നല്‍കുന്നതില്‍ കാലതാമസം വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ സമയ ബന്ധിത റോഷ്യോ പ്രമോഷന് അര്‍ഹരായവര്‍ക്ക് ആയത് നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1720.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.വി.സുമേഷ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജ്ഞാന കേരളം ക്ഷേമ കേരളം എന്ന മുദ്രാവാക്യം സഫലമാകുന്നതിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; നിലവിലെ എന്‍റോള്‍മെന്റ് നിരക്ക് ഇരട്ടിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന അധിക പഠന, ഗവേഷണ സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
നിലവിലെ ലോകക്രമത്തില്‍ വിജ്ഞാന സമ്പാദനം സാമൂഹിക-സാമ്പത്തിക വളര്‍ച്ചയുടെ അനിവാര്യ ഘടകമായി മാറിയതിനാല്‍ ഔപചാരിക ക്ലാസ് റൂം പഠനത്തിനു അവസരമില്ലാത്തവരുടെ ഉന്നമനത്തിനായി ആരംഭിച്ച ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കിയിട്ടുണ്ടോ;
( സി )
കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ വിനിയോഗിച്ച് സര്‍വ്വകലാശാലകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ?
1721.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിച്ചുകൊണ്ട് പെന്‍ഷന്‍ ബാധ്യത സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നും നിറവേറ്റണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( ബി )
സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നും പെൻഷൻ നൽകണമെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന ഫീസില്‍ വർദ്ധനവ് വരുത്തേണ്ടിവരും എന്ന അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ട തുക പെൻഷൻ ഇനത്തിൽ നൽകുന്നത് അക്കാദമിക നിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കും എന്ന അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സര്‍വ്വകലാശാലകളുടെ അക്കാദമിക നിലവാരവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1722.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപത്തോടെ വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ;വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിൽ ഏതൊക്കെ സ്വകാര്യ ഏജൻസികളാണ് മൂലധന നിക്ഷേപത്തിന് തയ്യാറായി സർക്കാറിനെ സമീപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1723.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകളുടെ താല്‍ക്കാലിക അഫിലിയേഷന്‍ മാത്രമുളള സര്‍ക്കാര്‍ കോളേജുകള്‍ ഏതൊക്കെയെന്നും എത്ര വര്‍ഷമായി ഇവയ്ക്ക് താല്‍ക്കാലിക അഫിലിയേഷന്‍ മാത്രമേ ലഭിക്കുന്നുളളുവെന്നും വ്യക്തമാക്കാമോ; ഓരോ കോളേജിനും സ്ഥിരം അഫിലിയേഷന്‍ ലഭിക്കുന്നതിന് എന്തൊക്കെ തടസ്സങ്ങളാണുള്ളതെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
സ്ഥിരം അഫിലിയേഷന്‍ ലഭിക്കുന്നതിനുളള തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോളേജ് തിരിച്ച് വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ കോളേജുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ഏതെല്ലാം കോളേജുകള്‍ക്ക് എത്ര വീതം തുക അനുവദിച്ചിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
കേരള സര്‍വകലാശാലയുടെ താല്‍ക്കാലിക അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ ഗവ. കോളേജിന് സ്ഥിരം അഫിലിയേഷനും യു.ജി.സി. അക്രഡിറ്റേഷനും ലഭ്യമാക്കുവാന്‍ എന്താെക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ കോളേജുകള്‍ക്ക് മുന്‍ഗണന നല്‍കുമോ; വിശദമാക്കാമോ?
1724.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിലെ പ്രവേശനം, പരീക്ഷ എന്നീ നടപടികളുമായി ബന്ധപ്പെട്ട അക്കാദമിക് കം എക്സാമിനേഷൻ കലണ്ടർ ഓരോ അദ്ധ്യയന വർഷവും പ്രസിദ്ധീകരിക്കാറുണ്ടോ; പ്രസ്തുത കലണ്ടർ പ്രകാരം നിഷ്കർഷിച്ചിരിക്കുന്ന സമയത്തുതന്നെ പ്രവേശന/പരീക്ഷ നടപടികൾ പൂർത്തീകരിക്കാറുണ്ടോ;
( ബി )
പരീക്ഷ കലണ്ടർ പ്രസിദ്ധീകരിക്കുന്നത് അദ്ധ്യയന വർഷാവസാനത്തേയ്ക്ക് നീണ്ടുപോകുന്നതിന്റെ കാരണം വിശദമാക്കാമോ; ഈ കാലതാമസം പരീക്ഷ നടത്തിപ്പിനെ ദോഷകരമായി ബാധിക്കാറുണ്ടോ;
( സി )
സർവകലാശാലകളിൽ 2019-2020 അക്കാദമിക വർഷം മുതൽ അക്കാദമിക് കം എക്സാമിനേഷൻ കലണ്ടർ പ്രസിദ്ധീകരിച്ച തീയതി ലഭ്യമാക്കാമോ;
( ഡി )
2019-20, 2020-21, 2021-22 വർഷങ്ങളിലെ പരീക്ഷ കലണ്ടർ പ്രകാരം ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളുടെ (റെഗുലർ, പ്രൈവറ്റ്, ഡിസ്റ്റൻസ്) വിവിധ സെമസ്റ്റർ പരീക്ഷകൾ പൂർത്തീകരിക്കേണ്ട തീയതി, ഫലം പ്രസിദ്ധീകരിക്കേണ്ട തീയതി എന്നിവയുടെ വിശദമായ വിവരം ലഭ്യമാക്കാമോ;
( ഇ )
2019-20, 2020-21, 2021-22 വർഷങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളുടെ (റെഗുലർ, പ്രൈവറ്റ്, ഡിസ്റ്റൻസ്) വിവിധ സെമസ്റ്റർ പരീക്ഷകൾ പൂർത്തീകരിച്ച തീയതി, ഫലം പ്രസിദ്ധീകരിച്ച തീയതി എന്നിവ വിശദമാക്കാമോ;
( എഫ് )
സർവകലാശാലകളിൽ 2018-19, 2019-20 അധ്യയനവർഷങ്ങളിൽ പ്രവേശനം അനുവദിച്ചതും കോഴ്സ് കാലാവധി പൂർത്തീകരിച്ചതുമായ ഏതെങ്കിലും ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളുടെ പരീക്ഷകൾ നടത്തുവാൻ അവശേഷിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ജി )
2019-20 അധ്യയനവർഷം വിദൂരവിദ്യാഭ്യാസ വിഭാഗം മുഖേന പ്രവേശനം അനുവദിച്ച വിവിധ കോഴ്സുകളുടെ പ്രവേശനനടപടികൾ പൂർത്തീകരിച്ച തീയതി, വിവിധ സെമസ്റ്ററുകളിലെ സ്റ്റഡിമെറ്റീരിയൽസ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത തീയതി, പരീക്ഷകൾ പൂർത്തീകരിച്ച തീയതി, ഫലം പ്രസിദ്ധീകരിച്ച തീയതി, ഇനിയും നടത്തുവാൻ അവശേഷിക്കുന്ന പരീക്ഷകളുടെ വിശദാംശങ്ങൾ എന്നിവ ലഭ്യമാക്കാമോ?
1725.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍വകലാശാലകളിലെ ജീവനക്കാരുടെ പെന്‍ഷന്‍ വിതരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സാമ്പത്തിക ഭദ്രത സര്‍വകലാശാലകള്‍ക്കുണ്ടെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ആഭ്യന്തര വരുമാനം കൂട്ടുന്നതിന് സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ; വിശദമാക്കാമോ?
1726.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകലാശാലകളിൽ വിവിധ കോഴ്‌സുകൾക്കുള്ള സർട്ടിഫിക്കറ്റിനായി 31 .12 .2021 വരെ ലഭിച്ച അപേക്ഷകളിൽ ഇനിയും എത്ര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനുണ്ടെന്ന വിവരം സർവ്വകലാശാല അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ നിശ്ചിത സമയത്ത് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1727.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയുടെ രജിസ്ട്രാർ പദവിയിൽ നിയമിതനാകുവാനുള്ള യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; നിലവിലെ കേരള സർവ്വകലാശാല രജിസ്ട്രാറുടെ അക്കാദമിക യോഗ്യതകളും ഭരണ പരിചയവും സംബന്ധിച്ച വിശദാംശങ്ങൾ നല്‍കാമോ;
( ബി )
സർവ്വകലാശാലയുടെ മുഴുവൻ സമയ ഉദ്യോഗസ്ഥനായ ഏതൊരാൾക്കും രജിസ്ട്രാർ പദവിയിൽ നിയമിതനാകുന്നതിന് സാധ്യമാണോ; നിലവിലെ രജിസ്ട്രാർ നിയമിതനായത് എന്നാണെന്നും എത്ര വർഷത്തേക്കാണെന്നും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുന്നതിനു സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നോയെന്നും വ്യക്തമാക്കാമോ; ഉണ്ടങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
കാലാവധി നീട്ടി നൽകുന്നതിനുളള സിൻഡിക്കേറ്റ് തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1728.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം കേരള സർവകലാശാലയിൽ സെന്റർ ഓഫ് റിന്യൂവബിൾ എനർജി സ്ഥാപിക്കുന്നതിനുള്ള പ്രായോഗികത പഠനം പൂർത്തീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പഠനത്തിനായി നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ഇനം തിരിച്ചു വ്യക്തമാക്കുമോ?
1729.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെയുള്ള അക്കാദമിക വർഷങ്ങളിൽ കേരള സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ-എയ്ഡഡ് കോളേജുകളിലും സർവ്വകലാശാല ക്യാമ്പസിലും വിവിധ കോഴ്സുകളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ ആകെ എണ്ണം അക്കാദമിക വർഷവും കോഴ്സും തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസത്തിനായി കേരള സർവ്വകലാശാലയെ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സർവ്വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ പോരായ്മകൾ പരിഹരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ഡി )
സർവ്വകലാശാലയുടെ പ്രധാന ഭരണനിർവഹണ ചുമതലകളിൽ വേണ്ടത്ര അക്കാദമിക പരിചയവും ഭരണ പരിചയവും പ്രൊഫഷണൽ സമീപനവും ഉള്ളവരെ നിയോഗിക്കുന്നതിനും അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും സാഹചര്യമൊരുക്കുമോ; വിശദാംശം നൽകുമോ?
1730.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഓഡിറ്റ് നിരീക്ഷണങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ അഞ്ചു വർഷ കാലയളവിനുള്ളിൽ സി &എ ജി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ഓഡിറ്റ് നിരീക്ഷണങ്ങൾ സംബന്ധിച്ചാണ് തുടർ നടപടികൾ സ്വീകരിക്കാൻ ഉള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഓഡിറ്റ് നിരീക്ഷണങ്ങളിൻമേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ സർവ്വകലാശാല രജിസ്ട്രാർ തലത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ; വിശദാശം നൽകുമോ; ഓഡിറ്റ് നിരീക്ഷണങ്ങളിൻമേൽ തുടർ നടപടികൾ സ്വീകരിക്കാൻ കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമാക്കുമോ; വിശദാംശങ്ങൾ നൽകുമോ?
1731.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാല രജിസ്ട്രാർക്ക് സർവ്വകലാശാലയുടെ ഭരണ നടത്തിപ്പുമായി ബന്ധപ്പെട്ട് ധനവിനിയോഗത്തിന് അധികാരം നൽകിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ കാര്യങ്ങളിലാണ് രജിസ്ട്രാർക്ക് ഇപ്രകാരമുള്ള ധനവിനിയോഗത്തിന് അധികാരമുള്ളത്; വ്യക്തമാക്കുമോ;
( ബി )
കേരള സർവ്വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ ഏതൊക്കെ കാര്യങ്ങളിൽ രജിസ്ട്രാർതലത്തിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ മൂന്നു വർഷക്കാലയളവിനുള്ളിൽ അപ്രകാരം രജിസ്ട്രാർ കൈകൊണ്ട ഏതെങ്കിലും തീരുമാനങ്ങൾ സിൻഡിക്കേറ്റ് പുന:പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകുമോ;
( ഡി )
കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ കേരള സർവ്വകലാശാലയുടെ രജിസ്ട്രാർതലത്തിൽ എടുത്ത ഭരണപരവും ധനപരവുമായ തീരുമാനങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ സർവകലാശാലയ്ക്കോ സർക്കാരിനോ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പരാതികളിൻമേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
1732.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാല സ്റ്റാറ്റ്യുട്ട് പ്രകാരം കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ സ്ഥിരം ജോലി ചെയ്യുന്നവരെ മാത്രമേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർവ്വകലാശാലയിൽ നിയമിക്കാൻ പാടുള്ളുവെന്ന നിയമം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ചട്ടം ലംഘിച്ച് കാലിക്കറ്റ്‌ സർവ്വകലാശാല നടത്തിയ രജിസ്ട്രാറുടെ നിയമനം ഹൈക്കോടതി വിധിയെ തുടർന്ന് റദ്ദാക്കിയിരുന്നുവോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥന്റെ യഥാർഥ ലാവണം എവിടെയാണ്;
( ഡി )
സമാനമായി കേരള സർവ്വകലാശാലയിൽ രജിസ്ട്രാറെ ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ടോ; ആരെയാണ് നിയമിച്ചത്;
( ഇ )
അദ്ദേഹത്തിന്റെ ലാവണം ഏതു സ്ഥാപനത്തിലാണ്;
( എഫ് )
ചട്ടവിരുദ്ധമായി കേരള സർവ്വകലാശാല നടത്തിയ പ്രസ്തുത നിയമനം റദ്ദാക്കാൻ സർവ്വകലാശാലക്ക് നിർദ്ദേശം നൽകുമോ?
1733.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.ജി സര്‍വ്വകലാശാലയില്‍ മാര്‍ക്ക്‌ ലിസ്റ്റ് തട്ടിപ്പിന് പിടിയിലായ വ്യക്തി ഉള്‍പ്പടെയുള്ളവര്‍ക്ക് ചട്ട വിരുദ്ധമായാണ് ബൈ ട്രാന്‍സ്ഫര്‍ നിയമനം നല്‍കിയതെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഈ റിപ്പോര്‍ട്ട്‌ പ്രകാരം പി.എസ്.സി മുഖേന നിയമനം നല്‍കേണ്ടിയിരുന്ന എത്ര അസിസ്റ്റന്റ്‌ തസ്തികകളിലാണ്‌ അനധികൃത നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നിയമനങ്ങള്‍ റദ്ദാക്കി പി.എസ്.സി മുഖേന അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1734.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.ജി. സർവകലാശാലയിലെ ക്ലറിക്കൽ അസിസ്റ്റന്‍റുമാരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നെന്ന് ധനകാര്യ വകുപ്പിന്റെ പരിശോധന വിഭാഗം 2020-ൽ നൽകിയ റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നോ;
( ബി )
അനദ്ധ്യാപക നിയമനങ്ങൾ പി.എസ്‍.സി.ക്ക് വിട്ട ശേഷവും ചട്ടം ലംഘിച്ച് നിയമനങ്ങൾ നടന്നതായി ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
അനധികൃതമായി നടത്തിയ ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് നല്‍കിയിരുന്നോ; പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റിനെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ?
1735.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.ജി. സര്‍വകലാശാലയിലെ അനധ്യാപക നിയമനം പി.എസ്.സി. മുഖേനയാക്കിയതിനു ശേഷം എത്ര ചട്ടവിരുദ്ധ നിയമനങ്ങള്‍ നടത്തിയതായാണ് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിട്ടുള്ളതെന്നും ഏതൊക്കെ തസ്തികകളില്‍ ആര്‍ക്കൊക്കെയാണ് ഇപ്രകാരം നിയമനം നല്‍കിയതെന്നും അറിയിക്കാമോ;
( ബി )
2007‌-ലെ സുപ്രീം കോടതി വിധി ലംഘിച്ച് ക്ലറിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം നിയമനം നല്‍കിയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയമനങ്ങള്‍ റദ്ദാക്കി പി.എസ്.സി. മുഖേന അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1736.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി മാറ്റണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടാേ;
( ബി )
നിലവിലെ ചാന്‍സലര്‍ അപ്രകാരമാെരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ടാേ;
( സി )
പ്രസ്തുത നിര്‍ദ്ദേശ പ്രകാരം സര്‍വ്വകലാശാലാ നിയമനങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടാേ; എങ്കില്‍ വിശദാംശം നല്‍കുമാേ?
1737.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാലകളുടെ വീഴ്ച്ച മൂലം തെറ്റായി നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിക്കുവാനുള്ള വ്യവസ്ഥ ചട്ടങ്ങളില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കേരള സര്‍വ്വകലാശാലയുടെ കീഴില്‍ സ്ഥലം മാറി പോയ ഉദ്യോഗസ്ഥന്റെ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് പരീക്ഷയില്‍ തോറ്റ 23 വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കിൽ പ്രസ്തുത വിദ്യര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിച്ചിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിയിട്ടുണ്ടോ; ക്രൈംബ്രാഞ്ചിന് പരീക്ഷ രേഖകള്‍ കൈമാറിയിട്ടുണ്ടോ; കുറ്റക്കാരായ ജീവനക്കാര്‍ക്ക് എതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ; വ്യക്തമാക്കാമോ?
1738.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്‍ററുകളിലെ അദ്ധ്യാപകര്‍ക്ക് നല്‍കിവരുന്ന വേതന നിരക്കുകള്‍ വിശദമാക്കുമോ;
( ബി )
പ്രോവിഡന്‍റ് ഫണ്ട്, പ്രസവ സംബന്ധമായ ആനുകൂല്യങ്ങള്‍ എന്നിവ യു.ഐ.റ്റി. സെന്‍റര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ യു.ഐ.റ്റി. സെന്‍ററുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് യൂണിവേഴ്സിറ്റി തലത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ വിശദമാക്കുമോ;
( ഡി )
ഇരുപത് വര്‍ഷക്കാലത്തിലധികമായി ജോലി ചെയ്തുവരുന്ന യു.ഐ.റ്റി. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വേതനവും ആനുകൂല്യങ്ങളും കാലോചിതമായി വര്‍ദ്ധിപ്പിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
1739.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം സ്വീകരിക്കുന്ന കാര്യം ആലോചനയിലുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ വിദേശ നിക്ഷേപമോ സ്വകാര്യ നിക്ഷേപമോ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണത്തിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ഇതര മൂലധന നിക്ഷേപം ലഭ്യമാക്കിയാല്‍ എന്തെല്ലാം മാറ്റം ഈ രംഗത്ത് നടപ്പിലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്;
( സി )
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം സ്വീകരിക്കുന്നത് സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്നുണ്ടോ;
( ഡി )
എങ്കിൽ അത് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരിലോ വിദ്യാര്‍ത്ഥികളിലോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ ഏത് രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരാനാണ് സാധ്യത കാണുന്നത്; വ്യക്തമാക്കുമോ?
1740.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ പൂർണമായും നിർത്തലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;കൺഫേം;
( ബി )
എങ്കില്‍ പ്രസ്തുത തീരുമാനം സംസ്ഥാനത്തെ പാരലൽ കോളേജ് മേഖലയെ എത്രത്തോളം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പാരലൽ കോളേജ് മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ സ്വീകരിക്കുവാന്‍ കഴിയുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പാരലൽ കോളേജ് മേഖലയുടെ തുടർ അനുപേക്ഷണീയത സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം അറിയിക്കാമോ?
1741.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓരോ സര്‍വ്വകലാശാലയിലും ഏത് തീയതി വരെയുള്ള അപേക്ഷകളിന്മേല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ; നിലവില്‍ എത്ര അപേക്ഷകളിന്മേല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് സര്‍വ്വകലാശാലകളിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഇതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ നഷ്ടപ്പെട്ടതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഓരോ സര്‍വ്വകലാശാലയിലും ഇത്തരത്തില്‍ എത്ര വീതം ഉത്തരകടലാസുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്; എന്തു പരിഹാരനടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഇ )
ക്രമവിരുദ്ധ നടപടികളിലൂടെ അനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ബിരുദം റദ്ദ് ചെയ്യുന്നതിനോ മടക്കി വാങ്ങുന്നതിനോ സര്‍വ്വകലാശാലകള്‍ക്ക് നിയമതടസ്സം ഉണ്ടോ; വ്യക്തമാക്കാമോ;
( എഫ് )
ഇത്തരത്തിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നതിലുണ്ടായ കാലതാമസം കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാക്കാനിടയാക്കി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ സ്വീകരിച്ച പരിഹാര നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1742.
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതിയിതര ഗ്രാന്റ് അനുവദിക്കുന്നുണ്ടോ;
( ബി )
സര്‍വ്വകലാശാല അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ബാധ്യതയില്‍ നിന്നും പിന്‍മാറുന്നതിന്റെ ഭാഗമായി സര്‍വ്വകലാശാലകള്‍ പെന്‍ഷന്‍ ഫണ്ട് സ്വരൂപിക്കണമെന്നും പെന്‍ഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
നിര്‍ദ്ദിഷ്ട പെന്‍ഷന്‍ ഫണ്ടില്‍ പണമില്ലെങ്കില്‍ ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ കടം വാങ്ങണമെന്ന നിര്‍ദ്ദേശംമൂലം സര്‍വ്വകലാശാലകളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടുവാന്‍ ഇടയാക്കുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
പെന്‍ഷന്‍ ബോര്‍ഡ് രുപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ആശങ്കകള്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത തീരുമാനം പുന:പരിശോധിക്കുമോ?
1743.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകലാശാലകൾക്ക് ജീവനക്കാരുടെ പെൻഷൻ ബാധ്യത തനത് ഫണ്ടിൽ നിന്നും നിറവേറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന് അടിസ്ഥാനമായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളത്തിലെ സർവ്വകലാശാലകളുടെ തനതു വരുമാനത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പെൻഷൻബാധ്യത തനതു വരുമാനത്തിൽ നിന്ന് നിറവേറ്റപ്പെടുന്നതിനായി സർവ്വകലാശാലകൾ വിദ്യാർഥികളുടെ ഫീസ് ഉയർത്തുന്നതിലൂടെ വിദ്യാർഥികൾ പ്രതിസന്ധിയിലാകുന്നത് തടയുന്നതിനായി എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
വിദ്യാർത്ഥികളുടെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിനായി സർവ്വകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നതിനു തയ്യാറാകുമോ; വിശദാംശം നൽകുമോ?
1744.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാല സ്റ്റാറ്റ്യൂട്ട്,ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും, സർക്കാർ അംഗീകാരമില്ലാത്തവയുമായ ഏതെല്ലാം തസ്തികകളിൽ, സർവ്വകലാശാലയിലും, സർവ്വകലാശാല സെൻററുകളിലുമായി ജോലിചെയ്തുവരുന്ന നിലവിലുള്ള ജീവനക്കാരുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കാലിക്കറ്റ് സർവ്വകലാശാല സ്റ്റാറ്റ്യൂട്ട്,ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും, സർക്കാർ അംഗീകാരമില്ലാത്തവയുമായ ഏതെങ്കിലും തസ്തികകളിൽ താൽകാലിക ജീവനക്കാർ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നുണ്ടെങ്കിൽ, പ്രസ്തുത ജീവനക്കാരുടെ തസ്തിക തിരിച്ചുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാർക്ക് വേതനം അനുവദിച്ചയിനത്തിൽ 2022ജനുവരി മാസം സർവകലാശാല ചെലവഴിച്ച തുകയുടെ, തസ്തിക തിരിച്ചുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
കരാർ/ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുമായി ബന്ധപ്പെട്ട ജി.ഒ(പി)നം.28/2016/ഫിൻ തീയതി.26.02.2016,സ.ഉ(അച്ചടി)നം.56/2017/ധന തീയതി.28.04.2017, സ.ഉ(അച്ചടി)നം.112/2018/ധന തീയതി.21.07.2018,സ.ഉ(അച്ചടി)നം.81/2019/ധന തീയതി.09.07.2019, സ.ഉ(പി)നം.29/2021/ധന തീയതി.11.02.2021, ധനകാര്യവകുപ്പിൻറെ 11.01.2019ലെ സർക്കുലർ നം.03/2019/ധന എന്നിവയിലെ മാർഗനിർദ്ദേശങ്ങൾ പൂർണമായി കാലിക്കറ്റ് സർവകലാശാലയിൽ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
കാലിക്കറ്റ് സർവ്വകലാശാലയിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിലവിൽ ജോലിചെയ്യുന്ന ജീവനക്കാർ, പ്രസ്തുത തസ്തികകളിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച തീയതി മുതൽ നാളിതുവരെ സർവ്വകലാശാലയിൽ ജോലിചെയ്ത കാലയളവിൻറെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1745.
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരെ ലൈംഗിക അതിക്രമ പരാതി ലഭിച്ചിരുന്നോ;
( ബി )
അദ്ധ്യാപകനിൽ നിന്ന് നേരിട്ട മാനസിക ശാരീരിക ചൂഷണങ്ങളെക്കുറിച്ച് ഉൾപ്പെടെ പരാതിപ്പെട്ടുവെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ട നടപടിയുണ്ടായില്ലെന്ന വിദ്യാർത്ഥികളുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥികൾ സമരം നടത്തിയത് ഗൗരവമായി കാണുന്നുണ്ടോ;
( ഡി )
പ്രസ്തുത അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണവും നടപടിയും എടുക്കാൻ തയ്യാറാകുമോ; വിദ്യാർത്ഥിനിയുടെ പരാതി ലഭിച്ച ശേഷവും അദ്ധ്യാപകനെതിരെ നടപടി എടുക്കുന്നതിൽ കാലതാമസം ഉണ്ടായതിന്റെ കാരണം വിശദമാക്കാമോ?
1746.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25.03.2006ലെ ജി.ഒ(പി)നം.145/2006/ഫിൻ, 12.06.2006ലെ ജി.ഒ(പി)നം.62/2006/എച്ച്.ഇഡി.എൻ, 05.01.2008ലെ ജി.ഒ(പി)നം03/2008/എച്ച്.ഇഡി.എൻ, 26.02.2011 തീയതിയിലെ ജി.ഒ(പി)നം.86/2011/ഫിൻ എന്നീ സർക്കാർ ഉത്തരവുകൾക്കനുസൃതമായി സർവ്വകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവ ഭേദഗതി വരുത്തുന്നതിന് സർക്കാർ നല്കിയ നിർദ്ദേശങ്ങളുടെയും അതനുസരിച്ച് സർവ്വകലാശാല പുറപ്പെടുവിച്ച ഉത്തരവുകളുടെയും സ്റ്റാറ്റ്യൂട്ടുകളിൽ വരുത്തിയ ഭേദഗതിയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കാലിക്കറ്റ് സർവ്വകലാശാല ഫസ്റ്റ് ഓർഡിനൻസ്-ഷെഡ്യൂൾ ഓഫ് നോൺ ടീച്ചിംഗ് സർവീസ്-ക്രമ നമ്പർ ഒൻപതുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഭേദഗതികൾക്ക് സർവ്വകലാശാല സെനറ്റ് അംഗീകാരം നല്കിയതിന്റെയും ആയവ ചാൻസലറുടെ അനുമതിക്കായി അയച്ചതിന്റെയും പ്രസ്തുത ഭേദഗതികൾക്ക് ചാൻസലറുടെ അനുമതി ലഭിച്ചതിന്റെയും പകർപ്പുകൾ ഉൾപ്പെടെയുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
മേൽ ഓർഡിനൻസ് ഭേദഗതികൾക്ക് ചാൻസലറുടെ അനുമതി ഇതുവരെ ലഭ്യമായിട്ടില്ലെങ്കിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാല ഇതുവരെ സ്വീകരിച്ച തുടർനടപടികളുടെ പകർപ്പുകളുൾപ്പെടെയുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1747.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സേവനങ്ങൾക്കുളള ഫീസ് സർവകലാശാല ഫണ്ടിൽ ഒടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് അനുവർത്തിക്കാവുന്ന മാർഗങ്ങൾ വിശദമാക്കാമോ; വിവിധ സേവനങ്ങൾക്ക് ഓൺലൈനായി പണമടയ്ക്കാനുളള സൗകര്യം എന്നുമുതലാണ് സർവകലാശാലയിൽ നിലവിൽ വന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാർത്ഥികൾ വിവിധ അപേക്ഷകളോടൊപ്പം കാലിക്കറ്റ് സർവകലാശാലയിൽ സമർപ്പിക്കുന്ന ചലാൻ രസീതികളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടോ; ഇപ്രകാരം പരിശോധന നടത്തിയതിനെതുടർന്ന് ഏതെങ്കിലും ചലാനുകളിൽ കൃത്രിമം നടത്തിയതായോ, വ്യാജ ചലാനുകൾ ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിച്ചതായോ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ആയതിന്റെ നാളിതുവരെയുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
2018 അധ്യയനവർഷം സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ മുഖേന ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് സർവകലാശാലയിൽ സമർപ്പിച്ച ചില അപേക്ഷകളോടൊപ്പം ഉളളടക്കം ചെയ്ത ചലാനുകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നുവോ; പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തുന്നതിന് ആഭ്യന്തര അന്വേഷണകമ്മിറ്റി രൂപീകരിച്ചുകൊണ്ടുളള സർകലാശാല ഉത്തരവ്, സർകലാശാല നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് എന്നിവയുടെ പകർപ്പുകളും കൃത്രിമ ചലാൻ കണ്ടെത്തിയ വിഷയത്തിൽ പോലിസിലോ മറ്റ് അന്വേഷണ ഏജൻസികൾക്ക് മുമ്പാകയോ സർവകലാശാല പരാതി നല്കിയിരുന്നുവെങ്കിൽ പ്രസ്തുത പരാതിയുടെ പകർപ്പും ലഭ്യമാക്കാമോ;
( ഡി )
2018 അധ്യയന വർഷം ശ്രദ്ധയിൽപെട്ട വ്യാജചലാൻ നിർമ്മാണം തടയുന്നതിന് സർവകലാശാല ഓൺലൈൻ രജിസ്ട്രേഷൻ സോഫ്റ്റ് വെയറിൽ ഏതെങ്കിലും തരത്തിലുളള സുരക്ഷാമാനദണ്ഡങ്ങൾ അധികമായി അവലംബിച്ചിരുന്നുവോയെന്നും,ആയത് ചലാൻ കൃത്രിമം തടയുന്നതിന് പര്യാപ്തമായിരുന്നുവോയെന്നും വ്യക്തമാക്കാമോ;
( ഇ )
സർവകലാശാലയുടെ വ്യാജചലാൻ നിർമ്മിച്ച് പണാപഹരണം നടത്തിയതിനും സേവനങ്ങൾക്ക് വിദ്യാർത്ഥികളിൽ നിന്നും കൈക്കൂലി വാങ്ങിയതിനും കാലിക്കറ്റ് സർവകലാശാലയിലെ രണ്ട് ജീവനക്കാരെ ഈയിടെയായി സസ്പെൻഡ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇത്തരം വ്യാജചലാൻ നിർമ്മാണം തടയുന്നതിന് സർവകലാശാല എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നും വ്യക്തമാക്കുമോ;
( എഫ് )
സർവകലാശാലയുടെ വ്യാജചലാൻ നിർമ്മിച്ച് പണാപഹരണം നടത്തുന്നതിന് കാരണമാകുന്നത്, സർവകലാശാല സോഫ്റ്റ് വെയറിന്റെ പോരായ്മയും ആയതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ സാങ്കേതികവൈദഗ്ദ്യത്തിന്റെ അപര്യാപ്തതയുമാണെന്ന ആരോപണം പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമാേ ?
1748.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട സ്വകാര്യത സംരക്ഷിക്കുന്നതിന് നിലവിൽ സ്വീകരിച്ചുവരുന്ന നടപടികളിൽ പ്രത്യേക പരീക്ഷകൾക്ക് മാത്രമായി ഇളവ് അനുവദിക്കുന്നതിന് സർവകലാശാല ചട്ടങ്ങളിൽ ഏതെങ്കിലും വ്യവസ്ഥയുണ്ടോ; എങ്കിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ യു.ജി. രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടെ മൂല്യനിർണ്ണയം ഫാൾസ് നമ്പറിംഗ് കൂടാതെ നടത്തുന്നതിന് പരീക്ഷാ സ്ഥിരം സമിതിയെടുത്ത തീരുമാനം പ്രസ്തുത പരീക്ഷയുടെ ഫലപ്രസിദ്ധീകരണം ത്വരിതപ്പെടുത്തുന്നതിന് സഹായകരമായതായി വിലയിരുത്തുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
സർവ്വകലാശാല ഉത്തരവ് നം. 850/2021/പി.ബി. തീയതി 25-09-2021 പ്രകാരം നടപ്പിലാക്കിയ ഫാൾസ് നമ്പറിംഗ് കൂടാതെയുളള മൂല്യനിർണ്ണയരീതി മറ്റു പരീക്ഷകൾക്ക് ബാധകമാക്കേണ്ടതില്ലെന്ന് സർവകലാശാല തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പുൾപ്പെടെയുളള വിശദാംശങ്ങളും പ്രസ്തുത തീരുമാനമെടുക്കുന്നതിനുള്ള കാരണവും വ്യക്തമാക്കാമോ;
( സി )
കാലിക്കറ്റ് സർവ്വകലാശാലയിൽ യു.ജി. രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019, ഏപ്രിൽ 2020 പരീക്ഷകൾ പൂർത്തീകരിച്ച തീയതി, ഫലം പ്രസിദ്ധീകരിച്ച തീയതി എന്നിവ ലഭ്യമാക്കാമോ;
( ഡി )
കാലിക്കറ്റ് സർവ്വകലാശാലയിൽ യു.ജി. രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം, പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം, പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിവിധ വിഷയങ്ങളിലായി ഫാൾസ് നമ്പറിംഗ് കൂടാതെ മൂല്യനിർണ്ണയം നടത്തുന്നതിന് നൽകിയ ഉത്തരപേപ്പറുകളുടെ എണ്ണം, മൂല്യനിർണ്ണയത്തിന് ശേഷം വിവിധ മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും സർവകലാശാലയിൽ തിരികെ ലഭിച്ച ഉത്തരപേപ്പറുകളുടെ എണ്ണം, തിരികെ ലഭിക്കാത്ത ഉത്തരപേപ്പറുകളുടെ എണ്ണം എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
കാലിക്കറ്റ് സർവകലാശാല ആക്ട്, സ്റ്റാറ്റ്യൂട്ട് എന്നിവ പ്രകാരം പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുളള മുഴുവൻ പേപ്പറുകളുടെയും രേഖകളുടെയും സൂക്ഷിപ്പ് ആരിൽ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ചട്ടങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
കാലിക്കറ്റ് സർവ്വകലാശാല ആക്ട്, സ്റ്റാറ്റ്യൂട്ട് എന്നിവ പ്രകാരം സർവകലാശാല നിയമങ്ങൾക്കനുസൃതമായി പരീക്ഷകൾ നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സർവ്വകലാശാല സിന്‍ഡിക്കേറ്റിൽ നിക്ഷിപ്തമാണോ; പ്രസ്തുത ചട്ടങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ?
1749.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് എന്‍.സി.സി. യൂണിറ്റുകള്‍ നിലവിലുള്ളതെന്ന് അറിയിക്കാമാേ;
( ബി )
എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താെക്കെയെന്ന് അറിയിക്കാമാേ;
( സി )
പുതിയതായി എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിക്കുന്നതിന് വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതാെക്കെ സ്കൂളുകളില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമാേ;
( ഡി )
പ്രസ്തുത അപേക്ഷകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ?
1750.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം മുഖേന നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രോഗ്രാമിലൂടെ യുവജനങ്ങള്‍ക്ക് ഏതെല്ലാം മേഖലകളിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?
1751.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ 2018 മുതല്‍ ലഭിച്ച അപേക്ഷകളിൽ തീരുമാനമായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാരണം വ്യക്തമാക്കാമോ;
( ബി )
ധനസഹായം ലഭിക്കാത്തതു മൂലം രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ പരിഹരിച്ച് അടിയന്തരമായി കുടിശ്ശിക വിതരണം ചെയ്യുമോ;
( സി )
ധനസഹായമായി മാസത്തിൽ അനുവദിക്കുന്ന തുക നാമമാത്രമായതിനാൽ ആയത് വർദ്ധിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ?
1752.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്റെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സ്കീമിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; പ്രസ്തുത സ്കീം പ്രകാരം അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കീം പ്രകാരം രാജീവന്‍ പി.എം., പൊന്മേരി പറമ്പില്‍, വില്യാപ്പളളി എന്നയാൾ സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1753.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിശ്രവിവാഹിതരും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നതുമായ ദമ്പതികള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് ബ്ലോക്കുതല ഓഫീസുകള്‍ വഴി നടപടി സ്വീകരിച്ചിരുന്നത് ഇപ്പോള്‍ ഒഴിവാക്കപ്പെടുകയും ആയതിന് ജില്ലാതല ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുന്നതുമൂലം അപേക്ഷകര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യനീതി വകുപ്പിന്റെ എല്ലാ സേവനങ്ങളും ബ്ലോക്കുതല ഓഫീസുകള്‍ വഴി ലഭ്യമാക്കുന്നതിന് ഉണ്ടായിരുന്ന സൗകര്യം പുനസ്ഥാപിക്കുന്നതിനും എല്ലാ സേവനങ്ങള്‍ക്കും ജില്ലാ ഓഫീസുകളെ സമീപിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1754.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷനിലൂടെ നടപ്പാക്കുന്ന ചികിത്സാ ധനസഹായ പദ്ധതി പ്രകാരമുള്ള അപേക്ഷകര്‍ക്ക് യഥാസമയം ധനസഹായം ലഭിക്കാത്ത സാഹചര്യം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2021 മേയ് മാസം മുതല്‍‍ 2022 ജനുവരി വരെ ചികിത്സ ധനസഹായത്തിനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇവയില്‍ എത്ര അപേക്ഷയിന്മേല്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( സി )
ഈ പദ്ധതിയിലൂടെ ചികിത്സ ധനസഹായത്തിന് എപ്രകാരമാണ് അപേക്ഷ നല്‍കേണ്ടത്;എന്തൊക്കെ രേഖകള്‍ സമര്‍പ്പിക്കണം; ഏതൊക്കെ അത്യാഹിതങ്ങള്‍ക്കാണ് തുക അനുവദിക്കുന്നത്; പരമാവധി അനുവദിക്കുന്ന തുക എത്ര; ഇവ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നല്‍കുമോ?
1755.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപേക്ഷ നൽകി വർഷങ്ങളായിട്ടും ആശ്വാസ കിരണം പദ്ധതിയിലൂടെ ആനൂകൂല്യം ലഭിക്കാത്തവരുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ടി ആനുകൂല്യം വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
അർഹരായ അപേക്ഷകർക്ക് ടി ആനുകൂല്യം സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1756.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ട്രെയിനിങ് സെന്ററുകളിലെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവും തൊഴില്‍ സംരക്ഷണവും സംബന്ധിച്ച പ്രശ്നത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
വര്‍ഷങ്ങളായി ഈ മേഖലയില്‍ പണിയെടുത്തവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന് വ്യക്തമാക്കുമോ?
1757.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ്. ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിലവിൽ ഒഴിവുകളുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് സീനിയോറിറ്റി ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1758.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോര്‍മോണ്‍ കുറവ് കാരണം വളര്‍ച്ചക്കുറവ്, ഉയരക്കുറവ് എന്നിവ നേരിടുന്ന കുട്ടികള്‍ക്കുള്ള ചികിത്സയുടെ ഭാഗമായ മരുന്നുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതിനാല്‍ പ്രസ്തുത കാറ്റഗറിയില്‍പ്പെട്ട രോഗങ്ങളും ആയതിന്റെ ചികിത്സാ ചെലവും താലോലം പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഹോര്‍മോണ്‍ കുറവ് കാരണം ശാരീരിക വളര്‍ച്ചക്കുറവ് അനുഭവപ്പെടുന്ന കുട്ടികളുടെ ചികിത്സാ ചെലവിന് നിലവില്‍ സാമൂഹ്യനീതി വകുപ്പ് വഴി സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇല്ലെങ്കില്‍ ഇത്തരക്കാര്‍ക്കായി പുതിയ പദ്ധതി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1759.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതിയില്‍ നാളിതുവരെ ലഭ്യമായ അപേക്ഷകളുടെ എണ്ണം വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ലഭ്യമായ അപേക്ഷകളില്‍ തീര്‍പ്പ് കല്പിച്ചവയുടെ എണ്ണവും കാലയളവും വ്യക്തമാക്കാമാേ;
( സി )
പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം അര്‍ഹതപ്പെട്ടവര്‍ക്ക് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമാേ?
1760.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാനുമായി ബന്ധപ്പെട്ട സെൽ അവസാനമായി യോഗം ചേർന്നതെപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യോഗം ചേരാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
എൻഡോസൾഫാൻ സെല്ലിന്റെ കാലാവധി എത്രവർഷമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
സെൽ പുനഃ സംഘടിപ്പിക്കാത്തതാണ് യോഗം ചേരുന്നതിനുള്ള കാലവിളംബത്തിന്റെ കാരണമെങ്കിൽ പുനഃ സംഘടന വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഇ )
എൻഡോസൾഫാൻ സെൽ തുടരേണ്ടതില്ലെന്ന നിലപാടാണോ സർക്കാരിനുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഇല്ലെങ്കിൽ സെൽ എപ്പോൾ നിലവിൽ വരുമെന്ന് വ്യക്തമാക്കാമോ?
1761.
ഡോ.കെ.ടി.ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷി സര്‍വ്വേ പ്രകാരമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കേരള സാമൂഹ്യ സുരക്ഷ മിഷന്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ്, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവ മുഖേന സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന പുനരധിവാസ പദ്ധതികള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താമോ;
( സി )
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ?
1762.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി എന്തെല്ലാം പുതിയ പദ്ധതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്; വിശദമാക്കാമോ?
1763.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേള്‍വിക്കുറവ് ഉളളവര്‍ക്ക് ശ്രവണ സഹായി നല്‍കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുളളത് എന്ന് വിശദമാക്കാമോ;
( ബി )
ശ്രവണ സഹായിക്കായി ശ്രീമതി ബീന,മാടോല്‍ ഹൗസ്,പൂളക്കൂല്‍ സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
1764.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ "സാമൂഹ്യ" എന്ന പദം തെറ്റായതിനാൽ സാമൂഹ്യ നീതി വകുപ്പിന്റെ പേര് ശരിയായ പദം ചേർത്ത് "സാമൂഹിക നീതി വകുപ്പ് " എന്നാക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ ?
1765.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം നീതി ആയാേഗിന്റെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ടാേ; എങ്കില്‍ ഇത്തരത്തില്‍ പ്രശംസയ്ക്ക് അര്‍ഹമാകുന്ന നിലയിലേക്ക് സംസ്ഥാനത്തെ മാറ്റുന്നതിനായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പിലാക്കിയിട്ടുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
വയാേജന പരിപാലനത്തില്‍ മികച്ച ദേശീയ മാതൃകയായി തെരഞ്ഞെടുത്ത് വയാേശ്രേഷ്ഠ സമ്മാന്‍ നല്‍കി സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ടാേ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നേട്ടം സ്വന്തമാക്കുന്നതിന് സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിനായി വയോജന പരിപാലനത്തിന് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമാേ?
1766.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ നിന്നും സാമൂഹ്യസുരക്ഷാ മിഷനിലേക്ക് ചികിത്സാസഹായത്തിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചവയുടെയും സ്വീകരിച്ച നടപടികളുടെയും വിവരം പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1767.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ നിലവിലുളള അഗതി മന്ദിരങ്ങള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ അഗതി മന്ദിരങ്ങളിലെ കഴിഞ്ഞ 10 വര്‍ഷത്തെ അന്തേവാസികളുടെ എണ്ണം വർഷം തരംതിരിച്ച് നല്‍കാമോ?
1768.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബാലികാമന്ദിരത്തില്‍ നിന്നും 6 പെണ്‍കുട്ടികളെ കാണാതായ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ബാലികാമന്ദിരങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം പരിഹാര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.