UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1287.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുഖാന്തരം 3 കോടി രൂപ അനുവദിച്ച തലശ്ശേരി നിയോജകമണ്ഡലത്തിലെ സ്കൂളുകളായ തിരുവങ്ങാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിന്റെയും ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെയും നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തി ഇതുവരെയും ആരംഭിക്കാത്തതിന്റെ കാരണം എന്താണെന്നും ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് ഉള്ളതെന്നും വ്യക്തമാക്കാമോ?
1288.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ.എന്നീ വകുപ്പുകളുടെ സംയോജനത്തിന്റെ ഭാഗമായുള്ള താഴെത്തട്ട് മുതലുള്ള ഓഫീസ് സംവിധാനങ്ങള്‍ എന്ന് നിലവില്‍ വരുമെന്ന് അറിയിക്കാമോ;
( ബി )
ഖാദര്‍ കമ്മിറ്റി ശിപാര്‍ശകള്‍ പൂര്‍ണ്ണമായി അനുസരിച്ചുള്ള സംവിധാനമാണോ നിലവില്‍ വരുന്നതെന്നു വിശദമാക്കാമോ;
( സി )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകോപനം നടപ്പിലാക്കുമ്പോള്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ എ.ഒ. തസ്തികയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുമോ; വ്യക്തമാക്കാമോ?
1289.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ (പുതിയ കെട്ടിടം മുതലായവ) ലഭ്യമാക്കാത്ത സ്കൂളുകളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
1290.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ വിട്ടുപോയ സ്കൂളുകള്‍ക്ക് കിഫ്ബി ഫണ്ട് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് ഇന്‍കല്‍, കില എന്നീ ഏജന്‍സികള്‍ ഏറ്റെടുത്ത പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതികളും പൂര്‍ത്തിയാക്കിയ പദ്ധതികളും സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( സി )
ആലപ്പുഴ ജില്ലയില്‍ ഇന്‍കല്‍, കില എന്നിവ നിര്‍മ്മാണം ഏറ്റെടുത്ത സ്കൂളുകളും അവയുടെ ഭൗതിക നില സംബന്ധിച്ചും ഇനിയും പ്രസ്തുത ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കാത്ത സ്കൂളുകളെ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; നിര്‍മ്മാണം താമസിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഇന്‍കല്‍, കില എന്നിവര്‍ ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാത്ത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്ലാസ് മുറികളില്‍ ആവശ്യത്തിന് ഡസ്ക്, ബഞ്ച് എന്നിവ ഇല്ലെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഡസ്ക്, ബഞ്ച് എന്നിവ കൂടി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1291.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് കെെവരിച്ച നേട്ടങ്ങള്‍ കൂടുതല്‍ മികവോടെ തുടരുന്നതിന് ഈ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളേതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായ വിദ്യാകിരണം മിഷനെക്കുറിച്ച് വിശദമാക്കാമോ;
( സി )
കേരളത്തെ ഒരു വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുകയെന്ന ലക്ഷ്യം കെെവരിക്കുന്നതിന് ലോക വെെജ്ഞാനിക രംഗത്തുണ്ടായ കുതിപ്പ് ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാണോ; എങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
1292.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദര്‍ കമ്മീഷന്‍ റിപ്പാേര്‍ട്ട് പ്രകാരം പാെതുവിദ്യാഭ്യാസ വകുപ്പില്‍ എന്തൊക്കെ തുടര്‍ നടപടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമാേ?
1293.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തില്‍ ടെലിഫോണ്‍ കമ്പനികളുടെ നിരക്ക് വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കൾക്ക് സാമ്പത്തിക ക്ലേശം ഉണ്ടാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി നിരക്ക് വര്‍ദ്ധനവ് കുറയ്ക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1294.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാള ലിപി വ്യവസ്ഥയിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കി എഴുത്തിലും അച്ചടിയിലും ടൈപ്പിങ്ങിലും ഏകീകൃത ലിപി വ്യവസ്ഥ കൊണ്ടുവരുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മലയാള ഭാഷ പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ടോ; പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഏകീകൃത ലിപി സമ്പ്രദായം എന്നത്തേയ്ക്ക് നിലവില്‍ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഏകീകൃത ലിപി സമ്പ്രദായം നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1295.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ശരിയായ ശാരീരികവ്യായാമത്തിന്റെ അഭാവം മൂലം കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ രൂപപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അതു പരിഹരിക്കുന്നതിനായി എന്തൊക്കെ പ്രത്യേക പരിപാടികളാണ് സ്കൂളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്?
1296.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്‌ ലോക്ക്ഡൗണിന് ശേഷം സ്ക്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങിയതും ദീര്‍ഘനാളുകളായി ഓടാതെ കിടന്നതുമായ സ്ക്കൂള്‍ ബസ്സുകളുടെ ടാക്സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് തുടങ്ങിയവ പുതുക്കാത്തതിനാലും ടയറുകള്‍ ഉപയോഗപ്രദമല്ലാതായതിനാലും നിരത്തിലിറക്കുവാന്‍ ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക-രക്ഷാകര്‍തൃ സമിതികള്‍ക്ക് ഇതിലേക്ക് ആവശ്യമായ തുക കണ്ടെത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സ്ക്കൂള്‍ ബസ്സുകള്‍ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ വേണ്ട സഹായം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
1297.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസില്‍ 15000ത്തോളം ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നറിയിക്കാമോ ;
( സി )
ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1298.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മതിയായ ക്ലാസ്സുകളും പരിശീലനവും നൽകാൻ കഴിയാത്ത സാഹചര്യത്തില്‍ 75 ശതമാനം മാർക്കിനുള്ള ഭാഗങ്ങൾ മാത്രം ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയതിനാല്‍ ഈ അദ്ധ്യയന വർഷം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശങ്ക ഉണ്ടെന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതു പരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയ നിർണയിക്കുന്നതിനായി അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
( സി )
മുൻ അദ്ധ്യയനവർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പോലും പ്ലസ് വൺ അഡ്മിഷന്‍ ലഭ്യമാക്കുവാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം ഒരു നടപടി സ്വീകരിച്ചത് കഴിഞ്ഞ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടത്തിയിട്ടാണോ; വിശദാംശങ്ങൾ നൽകുമോ?
1299.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ കുട്ടിക്കും എത്ര തുക വീതമാണ് അനുവദിക്കുന്നത്; വിശദാംശം നല്‍കാമോ; നിലവില്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിൽ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച് ഓരോ കുട്ടിക്കും എന്തെല്ലാം ഭക്ഷണങ്ങളാണ് ക്രമീകരിക്കേണ്ടത് എന്നും ബാക്കി തുക എങ്ങനെ കണ്ടെത്തുന്നതിനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ ;
( സി )
ഓരോ കുട്ടിക്കും നല്‍കുന്നതിന് ഉദ്ദേശിച്ചിട്ടുളള്ള ഭക്ഷണപദാർത്ഥങ്ങള്‍ക്കായി അനുവദിക്കുന്ന തുക പര്യാപ്തമല്ലാത്തതിനാല്‍ ആവശ്യമായ തുക പദ്ധതിയിൽ അനുവദിച്ചു നൽകുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമോ എന്നു വ്യക്തമാക്കാമോ?
1300.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചാലഞ്ച് ഫണ്ട് പദ്ധതി പ്രകാരം ഭരണാനുമതി നല്‍കിയ അറുപത്തിനാല് സ്ക്കൂളുകള്‍ക്ക് സര്‍ക്കാര്‍ വിഹിതം ലഭിക്കുന്നതില്‍ നേരിടുന്ന തടസം ഒഴിവാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ നിലവിലുളള ഉത്തരവില്‍ ഭേദഗതി വരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 25.02.2021 ന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ പരിശോധിച്ച് ഇളവ് അനുവദിക്കാന്‍ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുളളതിനാല്‍ പ്രസ്തുത സ്ക്കൂളുകള്‍ക്ക് സര്‍ക്കാര്‍ വിഹിതം ലഭ്യമാക്കുന്നതില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുളള നടപടി വ്യക്തമാക്കാമോ;
( ബി )
വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ നായരമ്പലത്ത് പ്രവര്‍ത്തിക്കുന്ന ഭഗവതിവിലാസം ഹെെസ്ക്കൂളിന് സര്‍ക്കാര്‍ വിഹിതം ലഭിക്കുന്നതിലെ തടസം ഒഴിവാക്കി കിട്ടുന്നതിനായി 03.02.2022 ന് സമര്‍പ്പിച്ച കത്തിന്മേല്‍ സ്വീകരിച്ചിട്ടുളള നടപടി വ്യക്തമാക്കാമോ?
1301.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി ഭൂമിയില്ലാത്ത എല്‍.പി,യു.പി. സ്കൂളുകള്‍ക്ക് ഭൂമി വാങ്ങുന്നതിനായി കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് നല്‍കിയിരുന്നോ;
( ബി )
സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ സ്കൂളുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്; പ്രസ്തുത സ്കൂളുകള്‍ക്ക് ഭൂമി വാങ്ങുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( സി )
ഭൂമി വാങ്ങിക്കുന്നതിന് ഫണ്ട് ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1302.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊൻകുന്നം വർക്കി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാമ്പാടിയിൽ കഴിഞ്ഞ വർഷം അനുവദിച്ച സയൻസ് ബാച്ചിൽ ഒരു ഡിവിഷൻ കുറച്ചത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉന്നത നിലവാരം പുലർത്തുന്ന പ്രസ്തുത സ്കൂളിൽ കഴിഞ്ഞവർഷം നഷ്ടപ്പെട്ടതും പാലക്കാട് ജില്ലയിലേക്ക് മാറ്റിയതുമായ പ്ലസ് വൺ സയൻസ് ബാച്ച് അടുത്ത അധ്യയന വർഷം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1303.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡ് കാലത്ത് അദ്ധ്യാപകരില്ലാത്ത സ്കൂളുകളില്‍ നിയമിതരായ ദിവസവേതന അദ്ധ്യാപകര്‍ ഓണ്‍ലെെന്‍ ക്ലാസ്സുകള്‍ എടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
ഓണ്‍ലെെന്‍ ക്ലാസ്സുകള്‍ എടുത്ത ദിവസ-വേതന അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമാേ?
1304.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ പിന്നാക്ക മേഖലകളിലും മറ്റും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കുറഞ്ഞത്‌ പത്തു വര്‍ഷമെങ്കിലുമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അംഗീകാരം നല്കാന്‍ നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
അംഗീകാരം ലഭിക്കാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വിവരം ജില്ല തിരിച്ച് പേര് സഹിതം വ്യക്തമാക്കുമോ?
1305.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനാണ് കിഫ്ബി ഫണ്ട് അനുവദിച്ചതെന്നും എത്ര തുക വീതമാണ് അനുവദിച്ചതെന്നും വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം സ്കൂളുകളുടെ കെട്ടിട നിർമ്മാണ പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തീകരിച്ചതെന്നു വ്യക്തമാക്കുമോ;
( സി )
പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ളവ സംബന്ധിച്ചും നിലവിലെ സ്ഥിതി സംബന്ധിച്ചും വിശദവിവരം ലഭ്യമാക്കുമോ; പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളുടെ നിര്‍മ്മാണചുമതല ഏതൊക്കെ ഏജന്‍സികള്‍ക്കാണെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികൾ പൂര്‍ത്തിയാക്കാന്‍ ഇത്രയും കാലതാമസം നേരിടുന്നതിനുള്ള കാരണം എന്താണെന്ന് വിശദമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ?
1306.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ പുന്നമൂട് ഗവൺമെൻറ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി പദ്ധതിപ്രകാരം മൂന്നു കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും നാളിതുവരെയായി ഇതിന്റെ ഡി.പി.ആർ. തയ്യാറാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏത് ഏജൻസിയാണ് പദ്ധതി നിർവ്വഹണം നടത്തുന്നതെന്നും, ഈ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും, നിർമ്മാണം എന്ന് ആരംഭിക്കുവാൻ കഴിയുമെന്നും വ്യക്തമാക്കുമോ;
( ബി )
കോവളം നിയോജകമണ്ഡലത്തിലെ നേമം ഗവൺമെൻറ് യു.പി. സ്ക്കൂളിന് ഒരു കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
1307.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ഉച്ചഭക്ഷണപദ്ധതിയുടെ മാനദണ്ഡ‍ങ്ങള്‍ പുതുക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ ഒരു വിദ്യാര്‍ത്ഥിക്ക് എത്ര രൂപ നിരക്കിലാണ് ഉച്ച ഭക്ഷണത്തിന് തുക അനുവദിക്കുന്നതെന്ന് അറിയിക്കാമോ; ഈ നിരക്കുകൾ അവസാനമായി പുനർനിർണ്ണയിച്ചത് ഏത് വർഷത്തിലാണ്; നിലവിലെ നിരക്കുകൾ പര്യാപ്തമാണോ; നിരക്ക് വർദ്ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
സ്കൂളുകള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കി വരുന്ന തുക കുടിശ്ശികയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കുടിശ്ശിക തീര്‍ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉച്ചഭക്ഷണം നല്‍കിയ വകയില്‍ അധികമായി ചെലവു വന്ന തുക സ്കൂളുകള്‍ക്ക് നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
ഉച്ചഭക്ഷണപദ്ധതി കമ്മ്യൂണിറ്റി കിച്ചൺ മാതൃകയിൽ നടത്തുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
2012-ന് ശേഷം ആരംഭിച്ച, പി.ടി.എ. നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ; പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുമോ?
1308.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ഏതെല്ലാം വിദ്യാലയങ്ങൾക്കാണ് നിലവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുള്ളത്; അവ ഓരോന്നിന്റെയും നിലവിലെ അവസ്ഥ വിശദീകരിക്കാമോ?
1309.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ വളരെ പിന്നോക്കം നിൽക്കുന്ന എലംബ്ര എന്ന പ്രദേശത്തെ രക്ഷിതാക്കളും,കുട്ടികളും അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി അവിടെ ഒരു എൽ.പി.സ്കൂൾ അനുവദിക്കാനുള്ള ഹൈക്കോടതിവിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച തൽസ്ഥിതി അറിയിക്കാമോ?
1310.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ നങ്ങ്യാര്‍കുളങ്ങര ഗവ. യു.പി.എസ്., തൃക്കുന്നപ്പുഴ ഗവ. എല്‍.പി.എസ്., കണിച്ചനല്ലൂര്‍ ഗവ. എല്‍.പി.എസ്., ആറാട്ടുപുഴ മംഗലം ഗവ. എച്ച്.എസ്.എസ്., എന്നീ സ്‌കൂളുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹൈടെക്ക് സ്‌കൂള്‍ പദ്ധതി, പ്ലാന്‍ ഫണ്ട് എന്നിവ പ്രകാരം പുതിയ കെട്ടിനിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുളള പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണം അനന്തമായി വൈകുന്നതിന്റ കാരണം എന്തെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1311.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജാസിം മജീദ്, വി.പി.ഹൗസ്, മട്ടന്നൂര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സ്കൂള്‍ മാറ്റം അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നൽകി അടുത്തുള്ള സ്കൂളില്‍ പ്രവേശനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1312.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ഗവ. യു.പി.എസ്. വിലങ്ങ്, ഗവ. എല്‍.പി.എസ്. മലയിടംതുരുത്ത് എന്നീ സ്ക്കൂളുകളില്‍ 2018-19-ല്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പൂര്‍ത്തീകരിക്കുവാന്‍ വെെകുന്നതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( ബി )
പൂത്തൃക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി മുഖേന അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയിരുന്നുവെങ്കിലും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ക്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1313.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 കോടി രൂപയും, നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയിൽനിന്ന് അനുവദിച്ച 1 കോടി രൂപയും ഉപയോഗിച്ചുകൊണ്ട് കുന്നന്താനം സെന്റ് മേരീസ്‌ ഗവണ്മെന്റ് ഹൈസ്കൂളിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണത്തിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നിർമ്മാണത്തിനുണ്ടാകുന്ന കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
1314.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.എസ്., തൃക്കുന്നപ്പുഴ ഗവ.എല്‍.പി.എസ്., കണിച്ചനല്ലൂര്‍ ഗവ.എല്‍.പി.എസ്., ആറാട്ടുപുഴ മംഗലം ഗവ.എച്ച്.എസ്.എസ്.,എന്നീ സ്‌കൂളുകളില്‍ പുതിയ കെട്ടിടനിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുളള പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണം അനന്തമായി വൈകുന്നതിന്റ കാരണം എന്തെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ: വ്യക്തമാക്കാമോ ?
1315.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ എപ്രകാരം ബാധിക്കും എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള പ്രായപരിധിയിൽ തന്നെ സ്കൂൾ പ്രവേശനം നടത്തുവാൻ എന്തെങ്കിലും നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ? വിശദാംശം നൽകുമോ?
1316.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയറ്റിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അദ്ധ്യാപക തസ്തികകളില്‍ നേരിട്ടുള്ള നിയമനത്തിന് ഇതുവരെയും വിജ്ഞാപനം പുറപ്പെടുവിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
നേരിട്ടുള്ള അദ്ധ്യാപക നിയമനം അടിയന്തരമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1317.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി ലയനം നടക്കുമ്പോള്‍ അനദ്ധ്യാപക ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാര്‍ക്ക്, ഹെഡ് ക്ലാര്‍ക്ക്, സൂപ്രണ്ട് എന്നീ തസ്തികകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
1500 കുട്ടികള്‍ വരെയുള്ള സ്ഥാപനത്തില്‍ മൂന്ന് ഓഫീസ് അറ്റൻഡന്റുമാരെ നിയമിക്കുന്നതിന് അനുമതി നല്‍കുമോ;
( ഡി )
500 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ ഫുള്‍ടൈം മീനിയല്‍ സ്റ്റാഫിനെ നിയമിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
1318.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരായി ജോലി ചെയ്യുന്നവരുടെ ശമ്പളയിനത്തിലുള്ള സംസ്ഥാന സർക്കാർ വിഹിതം 7000 രൂപയിൽ നിന്നും 4000 രൂപയായി കുറച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഓഫീസ് അറ്റെൻഡന്റുമാർക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ശമ്പളമാണ് പ്രസ്തുത അദ്ധ്യാപകർക്ക് ലഭിക്കുന്നത് എന്നത് പരിഗണിച്ചുകൊണ്ട് സംസ്ഥാന വിഹിതം ഉയർത്തി മാന്യമായ ശമ്പളം നൽകുന്നതിന് നടപടി സ്വീകരിക്കുമോ;വിശദാംശം നൽകുമോ?
1319.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ഏതെല്ലാം സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകളാണ് ഉപയോഗിച്ചതെന്ന് പദ്ധതി തിരിച്ച് വിശദമാക്കാമോ?
1320.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതി പ്രകാരം 2018-19 വർഷത്തിലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1000 കുട്ടികളിൽ കൂടുതലുള്ള സ്കൂളുകൾക്കുള്ള 3 കോടി രൂപ പദ്ധതി സംസ്ഥാനത്ത് എത്ര സ്കൂളുകളിലാണ് നടപ്പിലാക്കിയത്;
( ബി )
ഈ പദ്ധതി പ്രകാരമുള്ള പുതുക്കിയ ഭരണാനുമതി ലഭ്യമാക്കാമോ ;
( സി )
പ്രസ്തുത പദ്ധതിയുടെ എസ്.പി.വി. ആർക്കാണെന്ന് പറയാമോ ;
( ഡി )
പ്രസ്തുത പദ്ധതിയിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും ഈ സ്കൂളുകളിൽ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ എന്നാരംഭിക്കാൻ കഴിയുമെന്നും പറയാമോ?
1321.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ 3 കോടി അനുവദിച്ച് കില നിര്‍വ്വഹണ ഏജന്‍സിയായി നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിട നിര്‍മ്മാണം ഇപ്പോള്‍ ഏത് അവസ്ഥയിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ജി.എച്ച്.എസ്. പുതുപ്പാടി, ജി.എം.യു.പി.എസ്. ചേന്ദമംഗല്ലൂര്‍ എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ നിലവിലെ നിര്‍മ്മാണ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1322.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് 2019 നു ശേഷം അനുവദിച്ച തുക 2021 മാര്‍ച്ച്‌ 31-ന് തിരിച്ചെടുത്തത് സ്കൂളുകള്‍ക്ക് തിരിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര രൂപ വീതം നല്‍കി; അതില്‍ എത്ര സ്കൂളുകള്‍ പണം ചെലവഴിച്ചിട്ടുണ്ട്; ഇല്ലെങ്കില്‍ എന്ത് കാരണത്താലാണ് ചെലവഴിക്കാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
ഫണ്ട് അനുവദിച്ചെങ്കിലും കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ 2022 മാര്‍ച്ച്‌ 31-നകം കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1323.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വിദ്യാഭ്യാസ കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; ആയതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കാമോ?
1324.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം കിച്ചണ്‍ കം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് വര്‍ക്കല മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് പുതിയ കിച്ചണ്‍ കം സ്റ്റോറിന്റെ ആവശ്യമുണ്ടെന്നു കണ്ടെത്തിയിട്ടുളളത്; വ്യക്തമാക്കാമോ?
1325.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലാശയങ്ങളിൽ വീണു കുട്ടികൾ മരിക്കുന്ന നിരവധി സംഭവങ്ങൾ അടിക്കടിയുണ്ടാകുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പഠനത്തോടൊപ്പം നീന്തൽ പരിശീലനം നൽകുന്നത് അവരുടെ മാനസിക-ശാരീരികാരോഗ്യത്തിന് നല്ലതാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
പാഠ്യപദ്ധതിയിൽ നീന്തൽ പരിശീലനം കൂടി ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
1326.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ലെ സംസ്ഥാന ബജറ്റില്‍ ഭരണാനുമതിയില്ലാത്ത പൊതുമരാമത്തു പണികളുടെ അനുബന്ധം 2, വാല്യം 2-ലെ പേജ് നമ്പര്‍ 51 -ല്‍ ക്രമ നമ്പര്‍ 859 ആയി 2 കോടി അടങ്കല്‍ തുകയുടെ 20 ശതമാനമായ 40 ലക്ഷം രൂപ വകയിരുത്തി നിലമ്പൂര്‍ ഗവ. മാനവേദന്‍ വി.എച്ച്.എസ്.എസ്. ലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ലാബും കെട്ടിടങ്ങളും എന്ന പ്രവൃത്തി ഉള്‍പ്പെട്ടിരുന്നോ എന്നറിയിക്കാമോ; ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മേല്‍ പ്രവൃത്തിക്ക് ഇതുവരെയും ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മൊത്തം അടങ്കലിന്റെ 20% തുക വകയിരുത്തിയിരുന്ന പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
മേല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലെ 224262/2021 നമ്പര്‍ ഫയല്‍ എന്നാണ് ഡയറക്ടറേറ്റില്‍ ലഭിച്ചതെന്നും ഫയലിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികളും വിശദമാക്കാമോ; മേല്‍ ഫയലില്‍ കാലതാമസമുണ്ടായതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
2022 മാര്‍ച്ച് 31 നകം മേല്‍ പ്രവൃത്തിയുടെ ധനാനുമതി ധനകാര്യ വകുപ്പില്‍ നിന്നും ലഭ്യമാക്കാനായില്ലെങ്കില്‍ പ്രവൃത്തി അസാധുവാകുന്നതല്ലേയെന്നു അറിയിക്കാമോ;മാര്‍ച്ച് 31 നകം ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
1327.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സ്കൂൾ സംരക്ഷണയജ്ഞം പദ്ധതിയിൽ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച കോട്ടക്കല്‍ മണ്ഡലത്തിലെ പൈങ്കണ്ണൂര്‍ ഗവൺമെന്റ് സ്കൂളിന് പകരം ഗവണ്‍മെന്‍റ് സ്കൂള്‍ പൊന്മളയെ ഉള്‍പ്പെടുത്തുന്നതിനായി നല്‍കിയ പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( ബി )
കുറ്റിപ്പുറം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളെ മൂന്ന് കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1328.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021- 22 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് കെ.എസ്.എഫ്.ഇ. മുഖേന രണ്ടു ലക്ഷം ലാപ് ടോപ്പുകൾ ലഭ്യമാക്കുന്ന പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം;
( സി )
ലാപ് ടോപ്പുകൾ ലഭ്യമാക്കിയ സ്കൂളുകൾ, ഓരോ സ്കൂളിലും ലഭ്യമാക്കിയ എണ്ണം, തീയതി എന്നിവയുടെ ജില്ലതിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം എന്നത്തേക്ക് കൈവരിക്കാനാകുമെന്നാണ് സർക്കാർ കരുതുന്നതെന്ന് അറിയിക്കാമോ?
1329.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാഠപുസ്തക വിതരണത്തിന്റെ ചുമതലയുളള കെ.ബി.പി.എസ്., പാഠപുസ്തക വിതരണത്തിന് മാത്രമായി 2018-19 വര്‍ഷം മുതല്‍ എത്ര തുക ചെലവഴിച്ചു എന്നതിന്റെ കണക്ക് അദ്ധ്യയന വര്‍ഷം തിരിച്ച് അറിയിക്കുമോ;
( ബി )
പാഠപുസ്തക വിതരണത്തിന്റെ എന്തെങ്കിലും ചുമതലകള്‍ കെ.ബി.പി.എസ് അല്ലാതെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകൾ നിര്‍വ്വഹിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പാഠപുസ്തക വിതരണം കെ.ബി.പി.എസിനെ ഏല്‍പ്പിക്കുന്നതിന് മുന്‍പുളള സംവിധാനത്തില്‍ എത്ര രൂപയാണ് വര്‍ഷം തോറും ചെലവഴിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ?
1330.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ഘടനയില്‍ എഴുപത് ശതമാനം ഫോക്കസ് ഏരിയയില്‍ നിന്നാക്കുമെന്ന് നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
ഫോക്കസ് ഏരിയ തന്നെ പഠിപ്പിച്ചു തീര്‍ക്കാത്തതിനാലും അദ്ധ്യയന വര്‍ഷാരംഭത്തില്‍ ഇത്തരം പരിഷ്കാരത്തെപ്പറ്റി സൂചിപ്പിക്കാത്തതിനാലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആശങ്ക അകറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
1331.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ പ്രീ പ്രൈമറി സ്കൂളുകളിൽ 2012-ന് ശേഷം നിയമിതരായ അദ്ധ്യാപകർക്കും ആയമാർക്കും നിലവിൽ യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും മറ്റും നിയമിതരായ ഇവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1332.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒന്നാം ക്ലാസ് അഡ്മിഷന് ആറു വയസ് പൂർത്തിയാക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇത് നിലവിൽ യു.കെ.ജി ക്ലാസുകളിൽ പഠിക്കുന്നവരും 2022 ജൂണിൽ ആറു വയസ്സ് പൂർത്തിയാകാത്തവരുമായ വിദ്യാർഥികൾക്ക് ഒരു അദ്ധ്യയന വർഷം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ എൽ.കെ.ജി. അഡ്മിഷന് നാല് വയസ്സ് പൂർത്തിയാക്കണമെന്ന നിബന്ധന ഏർപ്പെടുത്തുകയും അപ്രകാരം അഡ്മിഷൻ നേടിവരുന്ന കുട്ടികൾക്ക് ഒന്നാം ക്ലാസ് അഡ്മിഷന് ആറു വയസ്സ് ബാധകമാക്കുകയും ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
1333.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുവാട്ടുപറമ്പ എ.എല്‍.പി. സ്കൂളിന്റെ സ്ഥലത്തെ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
29.12.2021-ലെ 5769191/21/Min/Edn നമ്പര്‍ കത്ത് മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1334.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 അദ്ധ്യയന വര്‍ഷം എസ്.എസ് .എൽ.സി., പ്ലസ് ടു ക്ലാസുകളില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം വിഭാഗത്തിനാണ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്; വിശദമാക്കാമോ;
( ബി )
മുന്‍വര്‍ഷങ്ങളില്‍ നിലവിലുള്ള രീതിയില്‍ തന്നെയാണോ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്; വിശദമാക്കാമോ; അതിനാവശ്യമായ പദ്ധതി ആവിഷ്കരിക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ മാനദണ്ഡങ്ങള്‍ തന്നെയാണോ സംസ്ഥാന സര്‍ക്കാരും അവലംബിക്കുന്നത്; വിശദമാക്കാമോ?
1335.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.ടെക്., ബി.എഡ്. (കണക്ക്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അദ്ധ്യാപക നിയമനത്തിനായുള്ള കെ-ടെറ്റ് പരീക്ഷയ്ക്ക് അവസരം ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ കൂടി കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1336.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമാവലി ഇറക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിയമാവലിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പരീക്ഷകളില്‍ മോഡറേഷന്‍ നല്‍കുന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കാമോ?
1337.
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലകളെ ലയിപ്പിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണ്; ഇതിനായി സ്പെഷ്യൽ റൂൾ പരിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഏകീകരണത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ എന്തെല്ലാം ഗുണപരമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠന സമ്പ്രദായം സംസ്ഥാനത്ത് പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുവാന്‍ ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1338.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടായിക്കോണം യു.പി.സ്കൂള്‍ പ്രത്യേക പരിഗണന നല്‍കി ഹൈസ്കൂളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ബി )
സൗകര്യമുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം എന്ന ആശയം പ്രാവര്‍ത്തികമാക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നൈപുണ്യപഠന ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1339.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 14 വർഷമായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയവും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിലും നിൽക്കുന്ന കഴിവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ഹയർസെക്കണ്ടറി കോഴ്സുകൾ അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
കാഞ്ഞിരംകുളം, കരിങ്കുളം എന്നീ പഞ്ചായത്തുകളിലെ സർക്കാർ സ്കൂളുകളിൽ ഹയർസെക്കണ്ടറി കോഴ്സുകൾ ഇല്ലാത്ത സാഹചര്യത്തിൽ അടുത്ത അദ്ധ്യയന വർഷം മുതല്‍ ഹയർസെക്കണ്ടറി കോഴ്സുകൾ അനുവദിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1340.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മാർച്ച് മാസം ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചിരുന്നോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് പൊതു സ്ഥലംമാറ്റം അനുവദിച്ചിരുന്നോ എന്നറിയിക്കാമോ;
( സി )
വിജ്ഞാപനം ക്ഷണിച്ച് അപേക്ഷകൾ ലഭിച്ചിട്ടും പൊതു സ്ഥലംമാറ്റ തുടര്‍ നടപടികൾ സ്വീകരിച്ചിട്ടില്ലായെങ്കിൽ കാരണം അറിയിക്കാമോ;
( ഡി )
ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം എല്ലാ വർഷവും കൃത്യമായി നടത്തുന്നതിന് നടപടികൾ സ്വീകരിക്കാമോ;
( ഇ )
മാതൃ ജില്ലയിലെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന സമീപ ജില്ലയിലെ സ്ഥലത്തേക്ക് അന്തർജില്ലാ സ്ഥലംമാറ്റം കരസ്ഥമാക്കി പൊതു സ്ഥലംമാറ്റ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന അനഭിലഷണീയ പ്രവണതകൾ തടയുന്നതിനായി ദൂരപരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നിശ്ചിത മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച് സ്ഥലം മാറ്റ വ്യവസ്ഥകൾ പരിഷ്കരിക്കുമോ?
1341.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം, അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം, പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം എന്നിവ ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
അധികമായി ഈ അദ്ധ്യയന വര്‍ഷത്തില്‍ അനുവദിച്ച സീറ്റുകളുടെയും ബാച്ചുകളുടെയും ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?
1342.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( ബി )
അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1343.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ സംവിധാനം രൂപീകരിക്കും എന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ നാളിതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംവിധാനം സംസ്ഥാനത്ത് എത്ര സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നുള്ള കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഗോത്രവർഗ്ഗ മേഖലകളിലെ കുട്ടികൾക്കായി ഇപ്രകാരമുള്ള എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1344.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അദ്ധ്യാപന നിലവാരം കാലത്തിനനുസൃതമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിമൂലം കഴിഞ്ഞ രണ്ട് വർഷത്തെ പാഠഭാഗങ്ങൾ കുട്ടികൾക്ക് പൂർണമായും ഗ്രഹിക്കാൻ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കോവിഡിന് ശേഷം കുട്ടികൾ സ്കൂളുകളിൽ എത്തുമ്പോൾ കഴിഞ്ഞ രണ്ട് വർഷത്തെ പാഠഭാഗങ്ങൾ റിഫ്രഷ് ചെയ്യാൻ പ്രത്യേക നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
1345.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേളാരി വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഒരു എക്സ്പേര്‍ട്ട് ടീമിനെ നിയോഗിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ടീം ഘടന വ്യക്തമാക്കാമോ;
( സി )
പ്ലാന്‍ ഫണ്ടില്‍ നിന്നും ലഭിച്ച 2.85 കോടി രൂപയും കിഫ്ബി വഴി ലഭിച്ച 3 കോടി രൂപയും വിനിയോഗിക്കാന്‍ സാധിക്കാത്ത ഗുരുതരമായ അവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
1346.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേന്നി നിയാേജക മണ്ഡലത്തിലെ മലയാലപ്പുഴ സര്‍ക്കാര്‍ എല്‍.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടാേയെന്ന് വിശദമാക്കാമാേ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍നടപടി വിശദമാക്കാമാേ;
( ബി )
പ്രവൃത്തി നടപ്പാക്കുന്നതില്‍ കാലതാമസ്സം നേരിടുന്നത് എന്തുകൊണ്ടെന്ന് വിശദമാക്കാമാേ; പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമാേ?
1347.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി 3 കോടി രൂപ അനുവദിച്ച കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വികസനത്തിനായി ഡി.പി.ആര്‍ തയ്യാറാക്കുന്ന ചുമതല ഇന്‍കല്‍ എന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി കില എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചതിനാല്‍ ഇന്‍കല്‍ എന്ന സ്ഥാപനത്തില്‍ നിന്നും അതുവരെ തയ്യാറാക്കിയ ഡി.പി.ആര്‍ കിലയ്ക്ക് കൈമാറിക്കിട്ടിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഡി.പി.ആര്‍ രേഖകള്‍ ഇന്‍കലില്‍ നിന്നും ലഭിക്കാന്‍ കില നടത്തിയ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കിലയുടെ മേല്‍നോട്ടത്തില്‍ സ്കൂളിന്റെ പ്ലാന്‍, എസ്റ്റിമേറ്റുകള്‍ തുടങ്ങിയവ എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
1348.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ശ്രീവാസുദേവ ആശ്രമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിന്റെ മാനേജരുടെ ചുമതല നിലവില്‍ ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ; നിലവില്‍ മാനേജറുടെ ചുമതല വഹിക്കുന്നയാള്‍ക്ക് പൂര്‍ണ്ണ ചുമതല നല്‍കിക്കൊണ്ട് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
2012-ല്‍ മാനേജറുടെ മരണത്തെ തുടര്‍ന്ന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാത്തതും സ്ഥാനക്കയറ്റം ലഭിക്കാത്തതുമായ എത്ര ജീവനക്കാരുണ്ടെന്നും ആരൊക്കയാണെന്നും വിശദമാക്കാമോ;
( ഡി )
ഇതേ ജീവനക്കാര്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1349.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മുന്‍ സര്‍ക്കാര്‍ നെന്മാറ നിയോജക മണ്ഡലത്തിലെ നെന്മാറ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിനും, വട്ടേക്കാട് ഗവഃ യു.പി.സ്കൂളിനും ഫണ്ട് അനുവദിച്ചതിന്റെ പ്രവൃത്തികള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;
( ബി )
നാളിതുവരെയായി ഈ സ്കൂളുകളുടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1350.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (വാര്‍ഷിക പദ്ധതി 2020-21) ഫണ്ട് ഉപയോഗിച്ച് പുതുക്കാട് മണ്ഡലത്തിലെ കോടാലി ഗവ. എല്‍.പി. സ്ക്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം ഇനിയും ആരംഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണം ഏറ്റെടുത്തിട്ടുളള നിര്‍മ്മിതികേന്ദ്രം തൃശൂര്‍ ഒറിജിനല്‍ കരാര്‍ ഉടമ്പടി തയ്യാറാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് 2021 ജൂണ്‍ മാസം സമര്‍പ്പിച്ചിട്ടും മുന്‍കൂര്‍ തുകയോ ഒപ്പുവെച്ച കത്തിന്റെ പകര്‍പ്പോ ലഭ്യമല്ലാത്തതിനാല്‍ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചിട്ടില്ല എന്ന നിര്‍മ്മിതിയുടെ മറുപടി ലഭിച്ച സാഹചര്യത്തില്‍ പ്രസ്തുത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1351.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല ഗവ. ഹെെസ്കൂളില്‍ (തമിഴ്) യു.പി. വിഭാഗം ഇല്ലാതെ എൽ.പി.,എച്ച്.എസ്. വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കാമോ;
( സി )
യു.പി. വിഭാഗം ഇല്ലാതെ പ്രസ്തുത സ്കൂള്‍ പ്രവര്‍ത്തിക്കാനിടയായ സാഹചര്യം വിശദമാക്കാമോ;
( ഡി )
എൽ.പി.സ്കൂള്‍ മാത്രമായിരുന്ന പ്രസ്തുത സ്കൂള്‍ എച്ച്. എസ്. ആയി ഉയര്‍ത്തിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
എൽ.പി.സ്കൂള്‍ വിദ്യാഭ്യാസം നടത്തിയിട്ടുളള കുട്ടികള്‍ (തമിഴ്)യു.പി. വിദ്യാഭ്യാസം നേടാന്‍ കഴിയാതെ സംസ്ഥാനത്തിന് വെളിയില്‍ പോകേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( എഫ് )
ഇവിടെ അടിയന്തരമായി യു.പി.വിഭാഗം അനുവദിക്കണമെന്നുളള ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ജി )
പ്രസ്തുത സ്കൂളില്‍ യു.പി.വിഭാഗം അടിയന്തരമായി അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1352.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചു കൊണ്ട് കിഫ്ബിയുടെ അനുമതി ലഭിക്കുകയുണ്ടായോ; അനുമതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
കെട്ടിട നിർമ്മാണത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലം അടങ്ങുന്ന ഗ്രൗണ്ട് പ്രദേശവാസികൾക്ക് കളിസ്ഥലം ആയി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് കളിസ്ഥലമായി ഉപയോഗിക്കുന്നതിനും അവിടെ മുനിസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തുന്നതിനും അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിന്റെയും അനുമതി പത്രത്തിന്റെയും പകർപ്പുകൾ ലഭ്യമാക്കുമോ;
( ഡി )
കെട്ടിട നിർമ്മാണത്തിനായുള്ള സ്ഥലം പ്രദേശവാസികൾക്ക് കളിസ്ഥലമായി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതിനാൽ സ്കൂൾ കെട്ടിട നിർമ്മാണം ഡയറ്റ് (ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്) കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുകയുണ്ടായോ;
( ഇ )
എങ്കിൽ പ്രദേശവാസികൾക്ക് കളിസ്ഥലം നഷ്ടപ്പെടാതെയും സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെയും കെട്ടിടം നിർമ്മാണത്തിനുള്ള സ്ഥലം മാറ്റുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
1353.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേന്നി മണ്ഡലത്തിലെ കുന്നിട, കലഞ്ഞൂര്‍ സര്‍ക്കാര്‍ എല്‍.പി. സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമാേ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍നടപടി വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നത് എന്തുകാെണ്ടെന്നും ആയത് എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്നും വ്യക്തമാക്കാമാേ?
1354.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേന്നി നിയാേജക മണ്ഡലത്തിലെ പ്രമാടം സര്‍ക്കാര്‍ എല്‍.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഡി.പി.ആര്‍. സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമാേ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടി വിശദമാക്കാമാേ?
1355.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ റീ- ഇംപേഴ്സ്മെന്റിനു അപേക്ഷ നൽകിയ ശ്രീമതി ബവിത ബി. നായർ (എച്ച്.എസ്.ടി., കെ.വി.എസ്.എം.എച്ച്.എസ്., കുരുടപ്പദവ്, ഫയൽ നമ്പർ ആർ 4/88006/2020 ഡി. പി .ഐ, 10331/2021/എച്ച്3 ഡി.ഡി.ഇ. കാസർകോട്) -ടെ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്ത ക്കുമോ; നിലവിൽ പ്രസ്തുത ഫയൽ ഏത് ഓഫീസിലാണ് എന്നും ഫയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ലഭ്യമാക്കുമോ; മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് എപ്പോൾ അനുവദിച്ച് നൽകുമെന്ന് വിശദമാക്കുമോ;
( ബി )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്. കടമ്പാർ സ്കൂളിലെ പി.ഡി. ടീച്ചർ ശ്രീമതി തനുജ- യ്ക്ക് വി.ആർ.എസ്. അനുവദിച്ചിട്ടുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അദ്ധ്യാപിക വി.ആർ.എസ്. റദ്ദ് ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ടോ; ഇതിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് ഫയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ആരോഗ്യ പ്രശ്നം കാരണം വി.ആർ.എസ്.-ന് അപേക്ഷ നൽകുകയും പിന്നീട് രോഗം ഭേദമായതിനാൽ സർവ്വീസിൽ തുടരുന്നതിന് സന്നദ്ധയായിട്ടുള്ള പ്രസ്തുത അദ്ധ്യാപികയ്ക്ക് വി.ആർ.എസ്. റദ്ദ് ചെയ്ത് സർവ്വീസിൽ തുടരുന്നതിന് അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
1356.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012- നു ശേഷം സർക്കാർ സ്‌കൂളുകളില്‍ പി.ടി.എ. നിയമിച്ച പ്രീ പ്രൈമറി അദ്ധ്യാപകർ പത്ത് വർഷത്തോളമായി വേതനം ഇല്ലാതെ ജോലി ചെയ്യുന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവർക്ക് വേതനം അനുവദിക്കുന്നതിന് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് നയപരമായ ഒരു തീരുമാനം കൈക്കൊള്ളുമോ;
( സി )
നിർധനരായ ഇവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സർക്കാർ കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
ലോക്ക് ഡൗൺ കാലത്ത് സ്വന്തം കയ്യിലുള്ള തുക ചെലവഴിച്ച് കുഞ്ഞുങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകള്‍ എടുത്ത ഇവരുടെ സേവനത്തെ വിലമതിച്ച് 2012 വരെ നിയമിതരായ പ്രീ പ്രൈമറി അദ്ധ്യാപകർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സേവന വേതന വ്യവസ്ഥകൾ ഇവർക്കും അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1357.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീമതി ജിഷ വി. നായര്‍, എച്ച്.എസ്.എസ്.ടി. (ഇംഗ്ലീഷ്) അദ്ധ്യാപികയുടെ ശമ്പള പുനര്‍ നിര്‍ണയം ഹയര്‍ സെക്കണ്ടറി കോട്ടയം മേഖലാ ഉപമേധാവിയുടെ 06.01.2022 തീയതിയിലെ ബി2/5962/2021/RDD/HSE/Kottayam നമ്പര്‍ കത്ത് പ്രകാരം നിഷേധിച്ചിട്ടുണ്ടോ;
( ബി )
അങ്ങനെ നിഷേധിക്കാനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമാക്കാമോ; ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നിഷേധിച്ചത് എന്ന് വ്യക്തമാക്കാമോ;
( സി )
2017-ല്‍ ജൂനിയര്‍ പോസ്റ്റ് അംഗീകരിക്കപ്പെട്ട പ്രസ്തുത അദ്ധ്യാപികയ്ക്ക് 2021-ല്‍ സീനിയര്‍ പോസ്റ്റ് അംഗീകരിക്കുന്നതുവരെ ശമ്പളം നിർണ്ണയിക്കാതിരിക്കണം എന്നാണോ ഉത്തരവില്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
06.01.2022 തീയതിയിലെ ബി2/5962/2021/RDD/HSE/Kottayam നമ്പര്‍ കത്തിന് ആധാരമായ ഉപമേധാവി ഓഫീസിലെ ഫയലിന്റെ എല്ലാ പേജിന്റെയും പകര്‍പ്പ് ലഭ്യമാക്കാമോ?
1358.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സര്‍വ്വീസിലുളള 2012 മുതല്‍ 2020 മാര്‍ച്ച് 31 വരെ നിയമിതരായ അദ്ധ്യാപകരുടെ പ്രബേഷന്‍ ഡിക്ലറേഷന്‍, ഇന്‍ക്രിമെന്റ് എന്നീ ആനുകൂല്യങ്ങള്‍ കെ-ടെറ്റ് ഇല്ലാത്ത കാരണത്താല്‍ തടഞ്ഞുവച്ചതായുളള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 01.10.2011- ലെ 199/2011.പൊ.വി.വ.നമ്പര്‍ ഉത്തരവ് അനുസരിച്ചുളള പരിഗണന 2012‌ മുതല്‍ 2020 മാര്‍ച്ച് 31 വരെ നിയമിതരായ അദ്ധ്യാപകര്‍ക്കും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1359.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്തത് സംബന്ധിച്ച് എത്ര ഫയലുകളാണ് പൊതു വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
കെട്ടിക്കിടക്കുന്ന ഫയലുകൾ എന്ന് തീർപ്പാക്കുമെന്നും അപേക്ഷകർക്ക് പെൻഷൻ തുക പലിശ അടക്കം നൽകാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
ഫയലുകൾ കെട്ടിക്കിടക്കാൻ സാഹചര്യം ഒരുക്കിയ ജീവനക്കാരുടെ മേൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1360.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2021 - 22 അധ്യയന വർഷത്തെ നിയമനങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട എത്ര പ്രൊപ്പോസലുകൾ നാളിതുവരെ തീരുമാനമെടുക്കാതെ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സമന്വയയിൽ പൂർണമായ രേഖകൾ ഉൾപ്പെടുത്തി സമർപ്പിക്കപ്പെട്ട അപേക്ഷകൾ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
നിയമന അംഗീകാരത്തിനുള്ള പ്രൊപ്പോസലുകൾ സമയബന്ധിതമായി തീരുമാനം എടുക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1361.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചോമ്പാല എ.ഇ.ഒ. ഓഫീസിന്റെ കീഴിലുള്ള എടച്ചേരി നോര്‍ത്ത് യു.പി. സ്കൂളിൽ എൽ.പി.എസ്.എ. തസ്തികയിൽ ശ്രിമതി ഭവ്യ പനോളിയുടെ നിയമന അംഗീകാരം സംബന്ധിച്ച് നല്‍കിയ 5367078/21/MIN/EDU നമ്പർ കത്തിന് ഡി.ജി.ഇ. അപേക്ഷകയെ നേരില്‍ കേള്‍ക്കാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ശ്രിമതി ഭവ്യ പനോളിയുടെ G2/234124 സമന്വയ ഫയലില്‍ നിയമന അംഗീകാരം നിഷേധിച്ചതിനുള്ള കാരണങ്ങള്‍ നേരത്തേ തന്നെ പരിഹരിച്ച് ആയത് ഡി.ജി.ഇ. ഓഫീസില്‍ രേഖാ മൂലം നല്‍കിയിട്ടും നിയമന അംഗീകാരം നിഷേധിച്ചതിന്റെ കാരണം വിശദമാക്കാമോ; ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ ഫയല്‍ കൈകാര്യം ചെയ്ത് അദ്ധ്യാപകരുടെ അവസരം നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് നിയമന അംഗീകാരം നിഷേധിക്കുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് എതിരെ എന്ത് നടപടിയാണ് സ്വീകരിച്ച് വരുന്നത്; വ്യക്തമാക്കാമോ?
1362.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ വി.എച്ച്.എസ്.ഇ.യില്‍ പ്ലസ് ടു ബാച്ച് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹയര്‍ സെക്കന്ററി അദ്ധ്യാപക തസ്തിക അപ്ഗ്രേഡ് ചെയ്ത് അനുവദിക്കാത്തതു മൂലം നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സമയബന്ധിത തീരുമാനമുണ്ടാകുമോ?
1363.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ലസ് ടു കോഴ്സ് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
എസ്.എസ്.എല്‍.സി. കഴിഞ്ഞ നിര്‍ധനരായ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് 60 കിലോ മീറ്ററിലധികം യാത്ര ചെയ്യേണ്ട അവസ്ഥ പരിഹരിക്കാന്‍ ഈ വര്‍ഷം തന്നെ പ്രസ്തുത സ്കൂളില്‍ പ്ലസ് ടു കോഴ്സ് ആരംഭിക്കുമോ?
1364.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ 31.3.2011 വരെ സ്ഥിരം ഒഴിവുകളിൽ നിയമിതരായ അദ്ധ്യാപകർക്ക് കുട്ടികളുടെ എണ്ണം കണക്കാക്കാതെ മുഴുവൻ ശമ്പളവും അലവൻസുകളും കൊടുക്കുന്നതിന് സർക്കാർ ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ;
( ബി )
ഉണ്ടെങ്കിൽ 01.06.2011 മുതൽ 31.12.2011 വരെ നിയമിതരായവർക്ക് കൂടി ഇപ്രകാരം ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ നടപടി സ്വീകരിക്കുമോ;
( സി )
പത്തു വർഷത്തിലധികമായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ സർവീസ് കാലയളവ് ഇൻക്രിമെന്റിനും പുതിയ ശമ്പള പരിഷ്കരണത്തിനും പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1365.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സംവരണ തത്വം പാലിക്കണമെന്ന ശിപാർശ നടപ്പാക്കുന്നതിനായി എന്തൊക്കെ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1366.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012 മാർച്ച് 31 മുതൽ 2020 മാർച്ച് 31 വരെ എയ്ഡഡ് മേഖലയിൽ നിയമിതരായ അദ്ധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നതിൽ ഇളവ് നൽകികൊണ്ട് അവരുടെ സേവനം പരിഗണിച്ചു ഇൻക്രിമെന്റ് അനുവദിക്കുന്നതിനും പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1367.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗൺ കാരണം 2020-21 അധ്യയന വർഷത്തിൽ സ്കൂൾ തുറക്കാത്തതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഹയർസെക്കന്ററി വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ? ;
( ബി )
സർക്കാരിന്റെ ഭാഗത്ത് നിന്നും നിർദേശങ്ങൾ വരുന്നതിനു മുമ്പ് തന്നെ സ്കൂളുകൾ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കി ട്രഷറിയിൽ അടച്ച സ്പെഷ്യൽ ഫീസിന്റെ വിശദാംശം നൽകുമോ;
( സി )
വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകണമെന്ന് പൊതുവിദ്യഭ്യാസ വകുപ്പിന്റെ നിർദേശമുണ്ടായിട്ടും പ്രസ്തുത തുക നാളിതുവരെ നല്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഡി )
കഴിഞ്ഞ അധ്യയന വർഷം (2020-21 ) ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരിച്ചു നൽകാൻ നടപടികൾ സ്വീകരിക്കുമോ?
1368.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തില്‍ പാപ്പിനിശ്ശേരിയില്‍ എ.ഇ.ഒ. ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എ.ഇ.ഒ. ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അതിനാവശ്യമായ പദ്ധതി ആവിഷ്കരിക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1369.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പെരിങ്ങാനം ഗവ.എല്‍.പി.സ്കൂള്‍, പൂവംപൊലിയില്‍ ഗവ.എല്‍.പി.സ്കൂള്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1370.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഘടനാമാറ്റം ഉടൻ നടപ്പാക്കുന്നുണ്ടോ;
( ബി )
ജില്ല, വിദ്യാഭ്യാസ ജില്ല ,ഉപജില്ല ഓഫീസുകളില്‍ നിലവിലുള്ള സംവിധാനങ്ങളിൽ എന്ത് മാറ്റമാണ് വരിക;
( സി )
ഹൈസ്‌കൂൾ അദ്ധ്യാപകരുടെ പ്രൊമോഷൻ തസ്തികകൾ ഇല്ലാതാകുമോ ; എങ്കിൽ നിയമനം എങ്ങനെയായിരിക്കും;
( ഡി )
മികവിനായുള്ള വിദ്യാഭ്യാസം നടപ്പാക്കാൻ എന്തൊക്കെ അക്കാദമിക പരിഷ്കാരങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്?
1371.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവിൽ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി എത്ര തുക വിനിയാേഗിച്ചു; എത്ര പുതിയ സ്കൂൾ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി; നിര്‍മ്മാണം നടന്നു വരുന്നത് എത്ര; വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത കാലയളവിൽ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഹെെടെക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വിതരണം ചെയ്ത ഇലക്ട്രാേണിക്സ് ഉപകരണങ്ങള്‍ എന്തൊക്കെ; കണക്കുകള്‍ ലഭ്യമാക്കാമാേ; ഇതിനുവേണ്ടി ആകെ ചെവഴിച്ച തുകയുടെ വിവരങ്ങള്‍ ലഭ്യമാക്കാമാേ?
1372.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻപ് അണ്‍ എക്കണോമിക് കാറ്റഗറിയിലും ഇപ്പോള്‍ എക്കണോമിക് കാറ്റഗറിയിലും ഉൾപ്പെട്ട വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക്‌ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് നിയമനാംഗീകാരം ലഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാറ്റഗറിയിൽ ഉൾപ്പെട്ട വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക്‌ നിയമനാംഗീകാരം നല്‍കുന്ന കാര്യം പരിശോധിക്കുമോ;വിശദമാക്കുമോ;
( സി )
പ്രസ്തുത വിദ്യാലയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന അദ്ധ്യാപകർക്ക്‌ കൊവിഡ്‌ കാലത്ത് സര്‍ക്കാര്‍ സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
( ഡി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ അണ്‍ എക്കണോമിക്ക് സ്കൂളുകള്‍ ഏതൊക്കെയാണെന്നും ഓരോ സ്കൂളിലെയും സ്ഥിരം അദ്ധ്യാപകരുടെയും ദിവസവേതന അദ്ധ്യാപകരുടെയും എണ്ണം തരം തിരിച്ച് ലഭ്യമാക്കുമോ?
സ്കൂള്‍ വാര്‍ഷിക പരീക്ഷ
1373.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകള്‍ പൂര്‍ണ്ണമായും തുറന്ന സാഹചര്യത്തില്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളില്‍ വാര്‍ഷിക പരീക്ഷ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ക്ലാസ്സുകള്‍ തുടരുന്നതിനും പരീക്ഷ നടത്തുന്നതിനും എന്തെല്ലാം മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തോളം സ്കൂളുകളില്‍ നിന്ന് വിട്ടു നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനസ്സിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിന് വേണ്ടി സ്കൂളുകളില്‍ കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പാഠഭാഗങ്ങള്‍ പൂര്‍ണ്ണമായി പഠിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കമുള്ള ആശങ്ക ദൂരീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
കരിക്കുലം അനുസരിച്ച് പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആയിരം മണിക്കൂര്‍ അല്ലെങ്കില്‍ ഇരുന്നൂറ് പ്രവൃത്തി ദിനങ്ങള്‍ ആവശ്യമായിരിക്കെ അത് ലഭിക്കാത്ത സാഹചര്യത്തില്‍ പരീക്ഷകള്‍ക്ക് മുഴുവന്‍ പാഠ ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1374.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതെല്ലാം സ്കൂളുകളിൽ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ ഏതെല്ലാം സ്കൂളുകൾക്ക് തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
നിർദ്ദേശിക്കപ്പെട്ട സ്കൂളുകളിൽ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1375.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അദ്ധ്യാപന മികവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കാമോ; അദ്ധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിനും പാഠപുസ്തകങ്ങള്‍ ക്ലാസ്സ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഹൈസ്ക്കൂള്‍-ഹയര്‍ സെക്കന്ററി ഏകീകരണം ഭരണപരമായ കാര്യക്ഷമത വര്‍ദ്ധനവിനും ഭൗതിക സൗഹചര്യങ്ങളുടെ വിനിയോഗം മെച്ചപ്പെടുത്തുന്നതിനും ഏതെല്ലാം തരത്തില്‍ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്;
( സി )
ഏകീകരണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
1376.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മൂന്ന് കോടി രൂപ വീതം അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര സ്കൂളുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്; ആയത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും; വിശദമാക്കുമോ?
1377.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റു സ്കോളര്‍ഷിപ്പുകൾക്ക് അപേക്ഷിച്ച കുട്ടികൾക്ക് മൌലാന അബ്ദുൽ കലാം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് തടസ്സമുണ്ടോ;
( ബി )
ഒന്നാം ക്ലാസ് മുതൽ കോളേജ് തലം വരെ നിലവിലുള്ള സ്ക്കോളർഷിപ്പുകളും അവയുടെ മാനദണ്ഡങ്ങളും സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
1378.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യാപക തസ്തികയിലേയ്ക്ക് കെ-ടെറ്റ് യോഗ്യത പി.എസ്.സി. നിർബന്ധമാക്കിയത് 30-08-2016 ആണെന്നിരിക്കെ 2013 മുതൽ എയ്ഡഡ് മേഖലയിലുളള അദ്ധ്യാപകര്‍ക്ക് പ്രസ്തുത യോഗ്യത നിർബന്ധമാക്കിയിട്ടുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ രണ്ട് മേഖലയിലുള്ളവർക്കും 2016 ആയി ഏകീകരിക്കാന്‍ എന്തെങ്കിലും തീരുമാനമായിട്ടുണ്ടോ;
( ബി )
കെ-ടെറ്റിന് തുല്യമായ മറ്റ് പരീക്ഷകള്‍ക്കെല്ലാം പാസ്‌ മാര്‍ക്ക് 50 ശതമാനം മതി എന്നിരിക്കെ കെ-ടെറ്റിന് മാത്രം 60 ശതമാനം എന്നുളളതില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
2016ന് മുൻപ് സര്‍വ്വീസില്‍ കയറിയ അദ്ധ്യാപകരെ കെ-ടെറ്റില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമായിട്ടുണ്ടോ എന്നറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1379.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് എത്ര തുക വകയിരുത്തിയിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ തുക ഏതെല്ലാം സ്കൂളുകൾക്ക് അനുവദിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
അനുവദിച്ച തുക ഉപയോഗിച്ചുള്ള നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ബ‍‍ഡ്ജറ്റിൽ വകയിരുത്തിയ തുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കനുവദിക്കുമ്പോൾ അനുവർത്തിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1380.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ.യ്ക്ക് സ്ഥലം അനുവദിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം നല്‍കുന്നതിന് ഫയല്‍ ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ടി വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ അറിയിക്കാമോ; ഫയല്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1381.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടർ മലപ്പുറം റീജിയണൽ ഓഫിസിൽ മതിയായ ജീവനക്കാരുടെ അഭാവം മൂലം ഓഫീസ് പ്രവർത്തങ്ങൾ അവതാളത്തിലായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
റീജിയണൽ ഓഫീസിലെ നിലവിലുള്ള ജീവനക്കാരുടെ എണ്ണവും ഒഴിവുകളും തസ്തിക തിരിച്ച് വെളിപ്പെടുത്തുമോ ;
( സി )
അധ്യാപകരുടെ പെൻഷൻ, പി എഫ് , ഇൻഷുറൻസുകൾ, ഗ്രാറ്റുവിറ്റി തുടങ്ങിയവയിൽ മാസങ്ങളായി നടപടിയില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഒഴിവുകൾ നികത്തുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുമോ ?
1382.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുപ്രീംകോടതി വിധി പ്രകാരം ജീവനക്കാരുടെ അംഗബലത്തിന്റെ 4 ശതമാനത്തിൽ കുറയാത്ത ഒഴിവുകൾ സംവരണ നിയമനത്തിന് അർഹതപ്പെട്ട ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി മാറ്റിവച്ച് നിയമനം നടത്തുന്നുണ്ടോ;വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അർഹതപ്പെട്ട സംവരണ ഒഴിവുകൾ കണക്കാക്കുന്നതിന് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെയും ഓരോ യൂണിറ്റ് ആയാണോ പരിഗണിക്കുന്നത്;വിശദാംശം നൽകാമോ;
( സി )
ഏതെങ്കിലും തസ്തികയിലേക്ക് യോഗ്യത നേടിയ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഇല്ലാതെ വന്നാൽ പ്രസ്തുത ഒഴിവുകൾ സ്ഥിരം നിയമനം നടത്താതെ മാറ്റിവയ്ക്കുകയും തുടർന്നു വരുന്ന വർഷങ്ങളിൽ പ്രസ്തുത വിഭാഗത്തിൽ നിന്നും യോഗ്യരായ ഉദ്യോഗാർഥികൾ ലഭ്യമായി വരുമ്പോൾ മുൻവർഷത്തെ നിയമന കുറവ് കൂടി പരിഹരിച്ച് നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1383.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മാര്‍ച്ച്‌ 1 മുതല്‍ ജൂണ്‍ 30 വരെ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും വിരമിക്കുന്ന എൽ.പി.എസ്.എ . (മലയാളം മീഡിയം) അദ്ധ്യാപകരുടെ എണ്ണം, എൽ.പി.എസ്.എ. തസ്തികയിലുള്ള പി.ഡി. അദ്ധ്യാപകരുടെ എണ്ണം എന്നിവ അറിയിക്കാമോ;
( ബി )
2022 മാര്‍ച്ച്‌ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ എറണാകുളം ജില്ലയില്‍ നിന്നും വിരമിക്കുന്ന എൽ.പി.എസ്.എ. തസ്തികയിലുള്ള പ്രധാനാദ്ധ്യാപകരുടെ എണ്ണം അറിയിക്കാമോ;
( സി )
നിലവില്‍ എൽ.പി.എസ്.എ. യിലെ എത്ര ഒഴിവുകള്‍ എറണാകുളം ജില്ലയില്‍ നിന്നും പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ജില്ലയിലെ 2022 -ലെ എൽ.പി.എസ്.എ. തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ എത്രയെന്ന് അറിയിക്കാമോ?
1384.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ആകെ എത്ര ലാബ് അസിസ്റ്റന്റ് തസ്തികകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ ഏതെല്ലാം സ്കൂളുകളില്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ലാബ് അസിസ്റ്റന്റ് തസ്തികയില്‍ തസ്തികമാറ്റം മുഖേന നിയമനത്തിന് ഫുള്‍ടെെം മീനിയല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും നിയമ തടസ്സം നിലവിലുണ്ടോ?
1385.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഹയര്‍ ഗ്രേഡ് റേഷ്യോ പ്രൊമോഷന്‍ നല്‍കാന്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
( സി )
മിനിസ്റ്റീരിയല്‍ തസ്തികകളിലെ ഉദ്യോഗക്കയറ്റങ്ങള്‍ യഥാസമയം നടത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1386.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020, 2021 വർഷങ്ങളിൽ അന്യത്രസേവനത്തില്‍ പ്രവേശിച്ചിട്ടുള്ള അദ്ധ്യാപകരുടെ വിവരങ്ങൾ വിഷയാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
അന്യത്രസേവനം വഴി വിവിധ വിഷയങ്ങളിലുണ്ടായ സീനിയർ ഒഴിവുകളിൽ പ്രമോഷൻ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ഒഴിവുകൾക്കാണ് നൽകിയിട്ടുള്ളത്; എത്ര എണ്ണത്തിനാണ് ഇനി നൽകാൻ ഉള്ളത്; അന്യത്രസേവന ഒഴിവുകളിൽ പ്രമോഷൻ നൽകിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വിശദീകരിക്കാമോ;
( സി )
വിവിധ വിഷയങ്ങളിലായി ജൂനിയർ തസ്തികയിൽ അന്യത്രസേവനം വഴി ഉണ്ടായ ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം ലഭ്യമാക്കാമോ;
( ഡി )
ഓരോ വർഷത്തെയും ജൂനിയർ ടു സീനിയർ പ്രമോഷനായി കണക്കാക്കപ്പെട്ട ഒഴിവുകളുടെ അതേ എണ്ണം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകൾ മാത്രമേ ഡി.പി.സി.യിൽ പ്രമോഷനായി പരിഗണിക്കാറുള്ളൂ എന്നും നിലവിൽ വരുന്ന ഒഴിവുകളുടെ മൂന്ന് മടങ്ങ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഉൾപ്പെടുത്താറില്ലെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന്മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
ജൂനിയർ ടു സീനിയർ പ്രമോഷനായുള്ള ഡി.പി.സി.യിൽ ഒഴിവുകൾക്കനുസൃതമായി മാത്രം സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതു കാരണം, അദ്ധ്യാപകര്‍ അവര്‍ക്ക് കിട്ടുന്ന പ്രൊമോഷന്‍ നിരസിക്കുന്നതുമൂലമുണ്ടാകുന്ന ഒഴിവുകൾ നികത്തപ്പെടാൻ പര്യാപ്തമല്ലാത്തതിനാല്‍ പ്രസ്തുത ഒഴിവുകൾ നികത്തപ്പെടാതെ അടുത്ത വർഷത്തെ പ്രമോഷൻ വരെ തുടരുന്നത് ഒഴിവാക്കാനായി നടപടികൾ സ്വീകരിക്കാമോ; ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകള്‍ ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?
1387.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുള്ള സാക്ഷരതാ പ്രേരക്-മാർക്ക് നിലവിൽ എത്ര മാസത്തെ വേതനം നൽകാനുണ്ട്;വേതന കുടിശ്ശിക തീർത്തു നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
സാക്ഷരതാ പ്രേരക്-മാരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1388.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ യു.പി.എസ്.എ. തസ്തികയിൽ 2021 മുതൽ 2025 വരെ ഉണ്ടാകാവുന്ന ഒഴിവുകളുടെ വിവരം സ്കൂളും വർഷവും തിരിച്ച് നല്കാമോ;
( ബി )
നിലവിൽ പ്രസ്തുത തസ്തികയിൽ എത്ര ഒഴിവുകളുണ്ട്; ഈ ഒഴിവുകൾ എപ്രകാരം നിയമനം നടത്തുന്നതിനായാണ് മാറ്റി വെച്ചിരിക്കുന്നതെന്ന് അറിയിക്കാമോ ;
( സി )
പ്രസ്തുത തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ പി.എസ്‌.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ; പി.എസ്‌.സി.യ്ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമോ;
( ഡി )
2022-23 അദ്ധ്യയനവർഷത്തെ തസ്തിക നിർണയ നടപടികൾ ആരംഭിച്ചിട്ടുണ്ടോ;പ്രസ്തുത കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ള ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ?
1389.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ഇ.ആർ. നിലവിൽ വന്നു അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അനദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ കാലോചിതമായ മാറ്റം വരുത്തിയിട്ടില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മാറ്റം വരുത്തുന്നതിനു നടപടി സ്വീകരിക്കുമോ;
( ബി )
വിവിധ കാരണങ്ങളാൽ തസ്തിക നഷ്ടപ്പെട്ടവരും അനദ്ധ്യാപക പാക്കേജിൽ ഉൾപ്പെടാത്തവരുമായ ജീവനക്കാർക്ക് പുനർനിയമനം നൽകുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ വിശദാംശം നൽകുമോ;
( സി )
വിരമിക്കൽ, പ്രമോഷൻ, രാജി തുടങ്ങിയ ഒഴിവുകളിൽ നിയമിക്കപ്പെട്ടവരും അനദ്ധ്യാപക പാക്കേജിൽ ഉൾപ്പെട്ടവരുമായ ജീവനക്കാരുടെ മുൻകാല സേവനം അംഗീകരിക്കുന്നതിന് പ്രത്യേക ഉത്തരവ് നൽകുമോ വിശദാംശം നൽകുമോ;
( ഡി )
സംസ്ഥാന സ്കൂൾ കലോത്സവ മാനുവലിൽ അനദ്ധ്യാപകരെ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
1390.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മാർച്ച് 1 മുതൽ ജൂൺ 30 വരെ എറണാകുളം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന എൽ.പി.എസ്.എ.(മലയാളം മീഡിയം), പി.ഡി. (എൽ.പി. എസ്.എ.തസ്തികയിലുള്ള ) അദ്ധ്യാപകരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
എറണാകുളം ജില്ലയിൽ 2022 മാർച്ച്, മെയ്, ജൂൺ മാസങ്ങളിൽ വിരമിക്കുന്ന എൽ.പി.എസ്.എ. തസ്തികയിലുള്ള പ്രധാന അദ്ധ്യാപകരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആഫീസിൽ നിന്നും റിപ്പോർട്ട് ചെയ്ത എൽ.പി.എസ്.എ. ഒഴിവുകൾ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
2022-ൽ എറണാകുളം ജില്ലയിൽ പ്രതീക്ഷിക്കുന്ന എൽ.പി.എസ്.എ. ഒഴിവുകൾ എത്രയാണെന്ന് അറിയിക്കാമോ ?
1391.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ ഡയറ്റുകളിലുമായി നിലവില്‍ എത്ര ലക്ച്ചറര്‍ തസ്തികയില്‍ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഇവയില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഒഴിവുകള്‍ പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെങ്കില്‍ ആയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഡയറ്റുകളിലെ ലക്ച്ചറര്‍ തസ്തികകളിലെ നിയമനം സംബന്ധിച്ചുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ?
1392.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസിന്റെ സ്ഥലപരിമിതിയെക്കുറിച്ചുള്ള പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
1393.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലകളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ പഠന വിധേയമാക്കിയിട്ടുണ്ടോ;
( ബി )
സൺറൈസ് ഇൻഡസ്ട്രീസ് അടക്കമുള്ള തൊഴില്‍ സാദ്ധ്യതകൾ കേരളത്തിലെ യുവാക്കൾക്ക് പ്രാപ്യമാക്കാൻ തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
കോവിഡിന്റെയടക്കം പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്‌മ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1394.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പി.എഫ്. പെൻഷൻകാർക്ക് നിലവിൽ ലഭിക്കുന്ന പെൻഷൻ തുക വളരെ തുച്ഛമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുമേഖല സ്ഥാപനങ്ങളിൽ മുപ്പത് വർഷത്തിലധികം ജോലി ചെയ്തവർക്ക് പോലും വളരെ തുച്ഛമായ പെൻഷൻ ലഭിക്കുന്ന സാഹചര്യത്തിൽ ആയത് പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1395.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ തൊഴിലാളി യൂണിയനുകളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിനായി ജില്ലാ ലേബര്‍ ഓഫീസില്‍ അപേക്ഷിക്കുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ഡി.എല്‍.ഒ. ഓഫീസുകളുടെയും അഭിപ്രായം തേടുന്നത് മൂലമുണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസില്‍ തൊഴിലാളി യൂണിയനുകളുടെ രജിസ്ട്രേഷന് അപേക്ഷ നല്‍കിയാല്‍ നടപടി പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ നല്‍കുന്നതിന് നിലവില്‍ എത്ര സമയം എടുക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
തൊഴിലാളി യൂണിയനുകളുടെ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി സംസ്ഥാനതലത്തില്‍ തന്നെ സമയക്രമം നിശ്ചയിക്കുവാനും കുറ്റമറ്റ രീതിയില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1396.
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു സ്ഥാപനത്തിൽ ഉണ്ടായിരിക്കേണ്ട ശൗചാലയം, വിശ്രമമുറികള്‍ എന്നിവ സംബന്ധിച്ച് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
1961-ലെ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ചട്ടങ്ങൾ അനുസരിച്ച് കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേണ്ട ശൗചാലയങ്ങളും വിശ്രമമുറികളും സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നിയമ വ്യവസ്ഥ എല്ലാ കടകളും കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
എല്ലാ സ്ഥാപനങ്ങളിലും ആവശ്യമായ ശൗചാലയങ്ങളും വിശ്രമമുറികളും ഉണ്ടെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമോ?
1397.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലി നിരോധിച്ച ശേഷവും നോക്കുകൂലി ആവശ്യപ്പെടുന്നതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( ബി )
നോക്കുകൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1398.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ;
( ബി )
കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടും ജീവനോപാധികൾക്കായി എടുത്ത വായ്‌പ തിരിച്ചടക്കാൻ നിവൃത്തിയില്ലാതെയും നിരവധി പേർ ആത്മഹത്യ ചെയ്ത സാഹചര്യം ഉണ്ടയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സർക്കാർ ക്രിയാത്മകമായ ഇടപെടൽ നടത്തുവാൻ തയ്യാറാകുമോ; വിശദമാക്കാമോ;
( സി )
വിവിധ തൊഴിൽ മേഖലയിലെ തൊഴിലാളികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കുമോ?
1399.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച നൂതന പദ്ധതി പ്രകാരം താമസ സൗകര്യം എത്രപേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( ബി )
അപകടത്തില്‍ മരണപ്പെടുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ നിയമാനുസൃത അനന്തരാവകാശിയ്ക്ക് ഒറ്റത്തവണ സാമ്പത്തിക സഹായമായി 25,000/- രൂപ നല്‍കുന്നതിനുള്ള പദ്ധതി പ്രകാരം 2021-22 കാലയളവില്‍ എത്രപേര്‍ക്ക് കേരളത്തില്‍ സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞു എന്നുള്ള കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ; നിലവില്‍ ഈ വര്‍ഷം കുടിശ്ശികയുണ്ടോയെന്ന് അറിയിക്കുമോ?
1400.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 കാലയളവില്‍ അസംഘടിത മേഖല തൊഴിലാളി സംരക്ഷണ പദ്ധതി പ്രകാരമുള്ള പ്രയോജനം എത്രപേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ; ഈ പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
മൂന്നാറിലെ ലേബര്‍ കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; ഈ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിച്ച് തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും; വിശദമാക്കാമോ?
1401.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -22 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ കൊടുക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്രപേർക്കാണ് ഇതിനോടകം തൊഴിൽ നൽകിയിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന തൊഴിൽ ലഭിക്കുന്നതിനായി സംസ്ഥാനത്ത് എത്ര പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി മുഖേന ഏതൊക്കെ മേഖലകളിൽ എത്ര പേർക്ക് വീതം ഇതിനോടകം തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട് ; ഇതിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
1402.
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലി ഇല്ലാതാക്കുന്നതിന് 2018-ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്കിടയില്‍ പ്രചരണം നടത്തിയത് വഴിയും തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ചയുടെ ഫലമായും നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ; 2021-ല്‍ അംഗീകൃത തൊഴിലാളി സംഘടനകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ എത്രയാണെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ബി )
ഓരോ ജില്ലയിലും ചുമട്ടുതൊഴിലിന്റെ കൂലി ഏകീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ നിശ്ചയിക്കുന്ന വേതനം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കാമെന്ന വ്യവസ്ഥ ഉണ്ടായിരിക്കേ അനുചിത തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണം തൊഴിലുടമകള്‍ അംഗീകൃത തൊഴിലാളികളെ ഒഴിവാക്കി ഇതര സംസ്ഥാനക്കാരെയുള്‍പ്പെടെ ഏര്‍പ്പെടുത്തിക്കൊണ്ട് ഓരോ ജില്ലയിലും നിശ്ചയിച്ച് പ്രസിദ്ധീകരിച്ചതിലും കുറഞ്ഞ വേതനത്തിന് തൊഴിലെടുപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍‍ ഇക്കാര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( സി )
ചില അധികാര കേന്ദ്രങ്ങളുള്‍പ്പെടെ യുക്തിരഹിതമായി ചുമട്ടുതൊഴിലാളികളുടെ നിയമാനുസൃത അവകാശങ്ങള്‍ക്കും തൊഴിലിനും പ്രതികൂലമാകുന്ന വിധത്തില്‍ പ്രതികരണവും ഇടപെടലും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ചുമട്ടുതൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1403.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചുമട്ടുതൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് തലച്ചുമടിന് പകരം ബദല്‍ മാര്‍ഗ്ഗം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയെ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1404.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ആസ്ഥാനമായി ഒരു ഇ.എസ്.ഐ. ആശുപത്രി സ്ഥാപിക്കുമോ; വ്യക്തമാക്കാമോ;
( ബി )
തിരൂരങ്ങാടി മണ്ഡലത്തിൽ നിലവിലുള്ള തൊഴിൽ സ്ഥാപനങ്ങളെ സംബന്ധിച്ചും അവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ചുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായി തിരൂരങ്ങാടി മണ്ഡലത്തിൽ ഒരു ഇ.എസ്.ഐ. ആശുപത്രി സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1405.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിന് കീഴിൽ വരുന്ന പീടിക തൊഴിലാളികൾ തൊഴിൽ മേഖലയിൽ പലവിധത്തിലുള്ള മൗലികാവകാശ ലംഘനങ്ങളും നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആയതിന് പരിഹാരം കണ്ടെത്തുന്നതിനുമായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുമോ; വിശദാംശം നൽകുമോ?
1406.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ വേതനം കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ എന്തെല്ലാം; വിശദമാക്കാമോ?
1407.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പ്രമുഖ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 50 ദിവസമായി നടന്ന സമരം കാരണം മാതമംഗലത്തെ എസ്.ആര്‍. അസോസിയേറ്റ്‌സ് എന്ന സ്ഥാപനം പൂട്ടേണ്ട സാഹചര്യമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും സാധനം വാങ്ങിയതിന്റെ പേരില്‍ കംപ്യൂട്ടര്‍ സ്ഥാപന ഉടമയെ ട്രേഡ് യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
എസ്.ആര്‍. അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന് ലൈസന്‍സ് ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
ഹൈക്കോടതി വിധി പ്രകാരം കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിച്ചത് കൊണ്ടാണ് പ്രസ്തുത സ്ഥാപനം പൂട്ടണ്ടി വന്നത് എന്നത് വസ്തുതയാണോ;
( ഇ )
സമാനമായ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്; 50 ദിവസം സമരം നടന്നിട്ടും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
1408.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ .പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള സാധനങ്ങള്‍ പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തന്നെ ഇറക്കുന്നതിന് അനുകൂലമായ കാേടതി ഉത്തരവുണ്ടായിട്ടും കണ്ണൂര്‍ മാതമംഗലത്ത് ചുമട്ടുതാെഴിലാളികളുടെ സമരത്തെ തുടര്‍ന്ന് കടകള്‍ അടച്ചുപൂട്ടേണ്ടിവന്ന സംഭവം പരിശാേധിച്ചിട്ടുണ്ടാേ;
( ബി )
ലെെസന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണ് മാതമംഗലത്തെ കട അടയ്ക്കേണ്ടിവന്നത് എന്നതരത്തിൽ റിപ്പോർട് ലഭിച്ചിട്ടുണ്ടാേ; എങ്കില്‍ വിശദാംശം നല്‍കുമാേ;
( സി )
ചുമട്ടുതാെഴിലാളി സമരത്തെ തുടര്‍ന്ന് സമാനമായ സംഭവം കണ്ണൂര്‍ പഴയങ്ങാടിയിലും ഉണ്ടായിട്ടുണ്ടാേ;
( ഡി )
വ്യാപാര-വ്യവസായ മേഖലകളിലെ പുതിയ സംരംഭങ്ങള്‍ക്ക് ആവശ്യമായ സഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമാേ?
1409.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ഏത് രീതിയിലാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ് കണക്കാക്കുന്നത്;
( ബി )
വീടിന്റെ സ്ക്വയര്‍ഫീറ്റ് കണക്കിലാണോ സെസ്സ് കണക്കാക്കുന്നത്; എങ്കില്‍ ഒരു സ്ക്വയര്‍ഫീറ്റിന് സെസ്സ് എത്ര രൂപയാണ്; വ്യക്തമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ് തൊഴിലാളികള്‍ക്ക് ഏതെല്ലാം രീതിയിലാണ് പ്രയോജനപ്പെടുന്നത്;
( ഡി )
പാലക്കാട് ജില്ലയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ് ഇനത്തില്‍ 2016 മുതല്‍ പിരിച്ചെടുത്ത തുക എത്രയെന്ന് നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
1410.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കിളിമാനൂര്‍ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1411.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുളള ഐ.ടി.ഐ. കളില്‍ എല്‍.ഡി. സ്റ്റോര്‍കീപ്പര്‍, യു.ഡി. സ്റ്റോര്‍കീപ്പര്‍ എന്നീ തസ്തികകളില്‍ 1:1 റേഷ്യോ പ്രൊമോഷന്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപ്പിലാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
( ബി )
എല്‍.ഡി. സ്റ്റോര്‍കീപ്പര്‍, യു.ഡി. സ്റ്റോര്‍കീപ്പര്‍ തസ്തികയില്‍ റേഷ്യോ പ്രൊമോഷന്‍ നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത എത്രയെന്ന് വ്യക്തമാക്കാമോ?
1412.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍ അവസാനമായി ഭേദഗതി ചെയ്‌തതെന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
വ്യാവസായിക പരിശീലന കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാരുടെ യോഗ്യതകളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങള്‍ ഡി.ജി.റ്റി. (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗ്, ഭാരത സര്‍ക്കാര്‍) വരുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഡി.ജി.റ്റി. നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നാല്‍ കേരളത്തിലെ ഐ.ടി.ഐ. കളുടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഐ.ടി.ഐ. ഇന്‍സ്ട്രക്ടര്‍മാരുടെ യോഗ്യതകളില്‍ പ്രഥമ യോഗ്യതയായി എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും പ്രിന്‍സിപ്പിള്‍ ഓഫ് ടീച്ചിംഗ് കോഴ്സ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണമെന്ന് ഡി.ജി.റ്റി.യുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത നിര്‍ദ്ദശം സ്പെഷ്യല്‍ റൂള്‍ ഭേദഗതിക്കായി തയ്യാറാക്കിയ കരടില്‍ പ്രഥമ യോഗ്യതയായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
വ്യവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍ ഭേദഗതിക്കായി തയ്യാറാക്കിയ കരടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1413.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ അവസാനമായി ഭേദഗതി ചെയ്തതെന്നാണ് എന്നറിയിക്കാമോ;
( ബി )
വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഭാഗമായി ഡി.ജി.റ്റി. (ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ്, ഭാരതസർക്കാർ) ഇൻസ്ട്രക്ടർമാരുടെ യോഗ്യതകളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( സി )
ഡി.ജി.റ്റി നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ വന്നാൽ കേരളത്തിലെ ഐ.ടി.ഐ.കളുടെ അഫിലിയേഷൻ നഷ്ടപ്പെടുമെന്ന ഗുരുതരമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരും എന്ന വസ്തുത വ്യാവസായിക പരിശീലന വകുപ്പ്, സർക്കാറിനെ അറിയിച്ചിട്ടുണ്ടോ;
( ഡി )
ഐ.ടി.ഐ. ഇൻസ്ട്രക്ടർമാരുടെ യോഗ്യതകളിൽ പ്രഥമ യോഗ്യതയായി എൻജിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും പ്രിൻസിപ്പിൾ ഓഫ് ടീച്ചിംഗ് കോഴ്സ് സർട്ടിഫിക്കറ്റും ഉൾപ്പെടുത്തണമെന്ന ഡി.ജി.റ്റി. യുടെ നിർദ്ദേശം വ്യാവസായിക പരിശീലന വകുപ്പിന് ആദ്യമായി ലഭിച്ചത് എന്നാണ് എന്നറിയിക്കാമോ;
( ഇ )
പ്രിൻസിപ്പാൾ തസ്തികയിലേക്കുള്ള പ്രമോഷന് പരിഗണിക്കപ്പെടുമ്പോൾ, ബിരുദം /ഡിപ്ലോമ / സി.റ്റി എസ്. സർട്ടിഫിക്കറ്റ് തരംതിരിവ് ഇല്ലാതെ ഇൻസ്ട്രക്ടർ യോഗ്യതയുള്ള എല്ലാവർക്കും സീനിയോരിറ്റി അനുസരിച്ച് പ്രിൻസിപ്പാൾ പോസ്റ്റിലേക്ക് പ്രമോഷൻ നൽകണമെന്ന ഡി.ജി.റ്റി. നിർദ്ദേശം കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ;
( എഫ് )
നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ഐ.ടി.ഐ ഇൻസ്ട്രക്ടർമാരുടെ യോഗ്യതകളിൽ നിർബന്ധമായും ഉൾപ്പെടുത്തണം എന്നാണ് ഡി.ജി.റ്റി.യുടെ ഉത്തരവ് എന്നിരിക്കെ സ്പെഷ്യൽ റൂൾ ഭേദഗതി കരടിൽ ഈ യോഗ്യത ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ജി )
വ്യാവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾ ഭേദഗതി കരടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1414.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ.ടി.ഐ.കളില്‍ മിനിമം 4 ട്രേഡും 8 യൂണിറ്റും ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് പ്രാവര്‍ത്തികമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
പുതുതായി ആരംഭിച്ച ഐ.ടി.ഐ.കളില്‍ ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ;
( ഡി )
ഐ.ടി.ഐ.കളില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ പ്രമോഷന്‍ യഥാസമയം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1415.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവാക്കളുടെ തൊഴിൽസാധ്യത വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ.കളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഉദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത കോഴ്സുകൾ ഏതെല്ലാം ജില്ലകളിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാർ മേഖലയിൽ പുതിയെ ഐ.ടി.ഐ.കൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ ?
1416.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ മുണ്ടക്കയം കേന്ദ്രമാക്കി ഒരു ഗവ. ഐ.ടി.ഐ. സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നരയേക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത സ്ഥലത്ത് ഒരു ഗവ. ഐ.ടി.ഐ. സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1417.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി അന്‍പത്തിയഞ്ച് വയസ്സിൽ നിന്നും അന്‍പത് വയസ്സായി കുറച്ചിട്ടുണ്ടോ; എങ്കിൽ അതിനുള്ള സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്ത് ദീർഘകാലമായി തൊഴിലിനായി കാത്തിരിക്കുന്നവരുടെ സാഹചര്യം പരിഗണിച്ചുകൊണ്ട് പ്രസ്തുത പ്രായപരിധി അന്‍പത്തിയഞ്ച് വയസ്സ് ആയി തന്നെ ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഭിന്നശേഷിക്കാര്‍ക്ക് പ്രായപരിധിയിൽ കൂടുതൽ ഇളവ് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1418.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1419.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂരിലെ നിർദ്ദിഷ്ട കൺസ്ട്രക്ഷൻ അക്കാദമിക്കായി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് പുതുക്കി സമർപ്പിച്ച രൂപരേഖയ്ക്ക് സർക്കാർ ആവശ്യമായ ഭേദഗതി വരുത്തി അംഗീകാരം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത അംഗീകാരത്തിന് കാലതാമസം വരുന്നതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂരിലെ നിർദ്ദിഷ്ട കൺസ്ട്രക്ഷൻ അക്കാദമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികൾ പൂർത്തീകരിക്കാനുണ്ടെന്ന് വിശദമാക്കാമോ ?
1420.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട് കേന്ദ്രമാക്കി ഇ.എസ്.ഐ. ഡിസ്പെന്‍സറി ആരംഭിക്കുന്നതിന്റെ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഡിസ്പെന്‍സറി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും എന്നറിയിക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.