|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*1.
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീമതി
യു പ്രതിഭ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പബ്ലിക്
അഫയേഴ്സ് സെന്റര്‍
പ്രസിദ്ധീകരിച്ച പബ്ലിക്
അഫയേഴ്സ് സൂചികയില്‍ 2016
മുതല്‍ എന്നപോലെ ഇത്തവണയും
പ്രഥമ സ്ഥാനം നേടാനായിട്ടുണ്ടോ;
പ്രസ്തുത സൂചികയില്‍ കേരളത്തിന്
ലഭിച്ച സ്കോര്‍ മറ്റു
സംസ്ഥാനങ്ങളുമായി
താരതമ്യപ്പെടുത്തി അറിയിക്കാമോ;
(
ബി )
വിവിധ
മേഖലകളിലെ ഭരണ മികവിന്
സംസ്ഥാനത്തിന് പ്രസ്തുത
കാലയളവില്‍ ലഭിച്ചിട്ടുള്ള
പ്രധാന പുരസ്കാരങ്ങള്‍
ഏതൊക്കെയാണ്;
(
സി )
പ്രകൃതി
ദുരന്തങ്ങളും മഹാമാരിയും
സൃഷ്ടിച്ച ആഘാതങ്ങള്‍
അതിജീവിക്കുന്നതിനും വിഭവ
പരിമിതിക്കിടയിലും ക്ഷേമ, വികസന
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
സാധ്യമായിട്ടുണ്ടോ;
(
ഡി )
സംസ്ഥാനത്തെ
അടിസ്ഥാന സൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിനും നിക്ഷേപം
ആകര്‍ഷിക്കുന്നതിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*2.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിർദ്ദിഷ്ട
സിൽവർ ലൈൻ പദ്ധതിയില്‍ എത്ര
ശതമാനം നീളത്തില്‍
എംബാങ്ക്‌മെന്റുകൾ
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും അവയുടെ
ഉയരവും വീതിയും
എത്രയായിരിക്കുമെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
എംബാങ്ക്‌മെന്റുകളുടെ
നിർമ്മാണത്തിനായി എത്ര ടണ്‍
പ്രകൃതി വിഭവങ്ങള്‍ വേണമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
സി )
പദ്ധതിയുടെ
നിർമ്മാണത്തിനാവശ്യമായ കല്ലും
മണലും പാറയും എവിടെ നിന്ന്
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
എംബാങ്ക്‌മെന്റുകൾ പ്രകൃതി
ദുരന്തങ്ങൾക്ക് ആക്കം
കൂട്ടുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*3.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ഡോ.കെ.ടി.ജലീൽ
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാജ്യത്ത്
വിവിധ സംസ്ഥാനങ്ങളില്‍ അതിവേഗ,
അര്‍ദ്ധ-അതിവേഗ പാതകള്‍ക്ക്
അനുമതി നല്‍കിയിട്ടുള്ള
സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാരും റെയില്‍വേയും
ചേര്‍ന്നുള്ള സംയുക്ത സംരംഭമായ
കെ-റെയില്‍ മുഖേന നടപ്പാക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
സില്‍വര്‍ ലെെന്‍ പദ്ധതിയ്ക്ക്
സംസ്ഥാന താല്പര്യം
മുന്‍നിര്‍ത്തി സമയബന്ധിതമായി
അംഗീകാരം നല്‍കണമെന്ന്
പ്രധാനമന്ത്രിയോട് നേരിട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
പദ്ധതിക്ക്
കേന്ദ്ര സര്‍ക്കാര്‍
തത്വത്തില്‍ അനുമതി
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
അതിവേഗ,
അര്‍ദ്ധ-അതിവേഗ പാതകളുടെ
നേട്ടങ്ങളും കോട്ടങ്ങളും
താരതമ്യം ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(
ഡി )
സര്‍വ്വെക്കല്ലുകള്‍
പിഴുതെറിയുന്നതടക്കം സില്‍വര്‍
ലെെനിന് എതിരായി അക്രമ
സമരങ്ങള്‍ നടക്കുന്ന
പശ്ചാത്തലത്തില്‍ ജനങ്ങളുടെ
ആശങ്കയകറ്റാന്‍ വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*4.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന്റെ നേരിട്ടുള്ള
നിയന്ത്രണത്തിൽ യു.എ.ഇ. സർക്കാർ
നടപ്പാക്കാനുദ്ദേശിച്ച ഭവന
നിർമ്മാണ പദ്ധതി സ്വകാര്യ ഏജൻസി
മുഖേന നടത്തുന്ന രീതിയിലേക്ക്
മാറ്റിയത് മുഖ്യമന്ത്രിയുടെ
മുന്‍ പ്രിൻസിപ്പൽ
സെക്രട്ടറിയുടെ നേരിട്ടുള്ള
ഇടപെടലിനെത്തുടർന്നാണെന്ന
വെളിപ്പെടുത്തൽ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സർക്കാർ ഇത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
വടക്കാഞ്ചേരി
ലൈഫ് പദ്ധതിയിൽ ഇപ്രകാരം അഴിമതി
നടത്തുന്നതിന്
അവസരമൊരുക്കിയതിലൂടെ
മുഖ്യമന്ത്രിയുടെ മുൻ
പ്രിൻസിപ്പൽ സെക്രട്ടറിക്ക്
കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തിൽ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
ദുരിതബാധിതരായ
ജനങ്ങളുടെ പേരിൽ സമാഹരിച്ച പണം
തട്ടിയെടുക്കാൻ ശ്രമം
നടന്നുവെന്ന് ആരോപണം
ഉന്നയിക്കപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്‍ അന്വേഷണം
പ്രഖ്യാപിക്കുമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ;
(
ഡി )
മുഖ്യമന്ത്രിയുടെ
മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി
സ്വർണ്ണക്കടത്ത് കേസിലെ
പ്രതിയുമായി ചേർന്ന് ലൈഫ്
മിഷന്‍ പദ്ധതിയുമായി
ബന്ധപ്പെട്ട് അഴിമതിക്ക്
കളമൊരുക്കിയതായുള്ള പ്രതിയുടെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ച്
അന്വേഷണം ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*5.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് ദേശീയ
അടിസ്ഥാനത്തില്‍ ആവശ്യമായ
നടപടികളുണ്ടാകുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
വിപണി ഇടപെടൽ
ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന
സർക്കാർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
വിലക്കയറ്റം
പ്രതിരോധിക്കാനുള്ള വിപണി
ഇടപെടലുകളുടെ ഭാഗമായി
സപ്ലൈകോയുടെ പ്രവര്‍ത്തനം
പരിഷ്കരിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
അവശ്യവസ്തുക്കളുടെ
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും
തടയാനും പൊതുവിതരണ രംഗവുമായി
ബന്ധപ്പെട്ട് കൂടുതൽ ഓൺലൈൻ
സേവനങ്ങൾ നൽകാനും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*6.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിതരണ സംവിധാനം
ശക്തിപ്പെടുത്തുവാന്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിവിധ
കാരണങ്ങളാല്‍ അടച്ചുപൂട്ടിയ
റേഷന്‍ കടകള്‍ അടിയന്തരമായി
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
വിശദമാക്കുമോ;
(
സി )
കൂടുതല്‍
നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍
കടകള്‍ വഴി വിതരണം ചെയ്യാന്‍
നടപടികള്‍ ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കുമോ?
*7.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിൽവർ
ലൈൻ പദ്ധതിയുടെ ഡി.പി.ആർ.
അശാസ്ത്രീയമാണെന്നും
കോട്ടയത്തിന് ശേഷമുള്ള
അലൈൻമെന്റ് സംബന്ധിച്ച
വിവരങ്ങള്‍ ഡി.പി.ആർ. ൽ
ഉള്‍പ്പെട്ടിട്ടില്ല എന്നുമുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഡി.പി.ആർ.
ലെ അലൈൻമെന്റ് ഡ്രോയിങ്ങിൽ 115
കി. മീ. ദൂരം വരെയുള്ള
ട്രാക്കിന്റെ വിവരങ്ങൾ
മാത്രമാണ്
ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത്
വസ്തുതയാണോ;
(
സി )
എങ്കില്‍
115 മുതൽ 530കി. മീ. വരെയുള്ള
ദൂരത്തിന്റെ ഡ്രോയിങ് ഡി.പി.ആർ.
ൽ ഉൾപ്പെടുത്താത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
സിൽവർ
ലൈൻ പദ്ധതിയുടെ
ടെക്‌നോ-ഇക്കണോമിക്
ഫീസിബിലിറ്റി സംബന്ധിച്ച്
പഠനങ്ങൾ ഡി.പി.ആർ. ൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഇ )
സിൽവർ
ലൈൻ പദ്ധതിയുടെ ഡി.പി.ആർ.,
കെ-റെയിൽ അധികൃതർ പരിശോധിച്ച്
അംഗീകാരം നൽകിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങൾ നൽകാമോ?
*8.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ-റെയില്‍
പദ്ധതി സംബന്ധിച്ച് ജനങ്ങളില്‍
ഉണ്ടായിട്ടുള്ള ആശങ്കകള്‍
പരിഹരിക്കാനുള്ള
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
ഇതുസംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
നടത്തിയ ദ്രുത പരിസ്ഥിതി ആഘാത
പഠനത്തിന്റെ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(
സി )
പദ്ധതിക്കായി
ബഡ്ജറ്റില്‍ വകയിരുത്തിയ
തുകയുടെ എത്ര ശതമാനം നാളിതുവരെ
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
പണി
പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ
ഫണ്ട് വിദേശ നിക്ഷേപമായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ;
(
ഇ )
പദ്ധതിയുടെ
റൂട്ട് അന്തിമമായി
തീരുമാനിച്ചിട്ടുണ്ടോ; ഭൂമി
ഏറ്റെടുക്കുന്നതിനായി നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
*9.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അളവുതൂക്ക
ഉപകരണങ്ങളുടെ പരിശോധനയും
മുദ്രവയ്പ്പും
സ്വകാര്യമേഖലയ്ക്ക്
കൈമാറുവാനുള്ള കേന്ദ്ര സർക്കാർ
തീരുമാനം ലീഗൽ മെട്രോളജി
വകുപ്പിനെ
നിർവീര്യമാക്കുന്നതാണ് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
തീരുമാനം സംസ്ഥാനങ്ങളുടെ റവന്യൂ
വരുമാനത്തിൽ വലിയ കുറവ്
വരുത്തുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
തീരുമാനം ഉപഭോക്താക്കൾക്ക് അളവ്
തൂക്കങ്ങളിൽ ഉണ്ടായിരുന്ന
സർക്കാർ ഗ്യാരണ്ടി
ഇല്ലാതാക്കുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
*10.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്റ്റാർട്ടപ്പ് മേഖലയുടെ
വളർച്ചയ്ക്കും വികാസത്തിനുമായി
സർക്കാർ സ്വീകരിച്ച പ്രധാന
നടപടികൾ വെളിപ്പെടുത്താമോ;
(
ബി )
കോഡിംഗ്,
റോബോട്ടിക്സ്, നിർമ്മിതബുദ്ധി,
മെഷീൻ ലേണിങ്, ബിഗ് ഡേറ്റ
തുടങ്ങിയ മേഖലകളിൽ കേരളത്തിൽ
സ്റ്റാർട്ടപ്പുകള്‍
തുറന്നിട്ടുണ്ടോ; ഇതിലൂടെ
കൂടുതല്‍ തൊഴിലവസരങ്ങൾ
സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്റ്റാര്‍ട്ടപ്പ്
മിഷനിലൂടെ സംരംഭകത്വ സാങ്കേതിക
പരിജ്ഞാനശേഷി വികസിപ്പിച്ച്
വനിതകളെ സംരംഭകത്വത്തിലേക്ക്
നയിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സ്റ്റാർട്ടപ്പുകള്‍ക്ക്
പ്രവർത്തന മൂലധനം
ലഭ്യമാക്കുവാനും നിക്ഷേപം
ആകർഷിക്കാനും കൂടുതൽ സഹായം
നൽകാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*11.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണ്ടാ ആക്രമണങ്ങളും
കൊലപാതങ്ങളും പോലുള്ള സംഘടിത
കുറ്റകൃത്യങ്ങള്‍ ഉന്മൂലനം
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള പ്രത്യേക
നടപടികള്‍ എന്തെല്ലാമാണ്;
(
ബി )
ഗുണ്ടകളുടെ
പട്ടിക തയ്യാറാക്കി അവരെ
ശക്തമായ
നിരീക്ഷണത്തിലാക്കുന്നതിന്
ആരംഭിച്ച ഓപ്പറേഷന്‍ കാവല്‍
കൂടുതല്‍ കാര്യക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
സംസ്ഥാന
പോലീസിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട
നിലവാരത്തിലേക്കുയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നതില്‍ ജനകീയ
സഹകരണം ഉറപ്പു വരുത്തുന്ന
ജനമൈത്രി പോലീസ് സംവിധാനം
കൂടുതല്‍ ഫലപ്രദമാക്കാന്‍
നടപടിയുണ്ടാകുമോ?
*12.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
എം നൗഷാദ്
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡുകളെല്ലാം
എ.ടി.എം. കാര്‍ഡ് മാതൃകയിലുള്ള
സ്മാര്‍ട് കാര്‍ഡുകളാക്കി
മാറ്റാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
ഇതുകൊണ്ടുണ്ടാകാനിടയുള്ള
നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
റേഷന്‍ വിതരണ സംവിധാനം
സുതാര്യവും അഴിമതിരഹിതവും
കാര്യക്ഷമവുമാണെന്നുറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്;
(
സി )
റേഷന്‍
വിതരണവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങള്‍ നേരിട്ട്
നിരീക്ഷിച്ച് ഇടപെടാന്‍ വകുപ്പു
മന്ത്രിയുടെ ഓഫീസില്‍
മോണിറ്ററിംഗ് സെല്‍
ആരംഭിച്ചിട്ടുണ്ടോ;
(
ഡി )
റേഷന്‍
കടകളുടെ പ്രവര്‍ത്തനത്തില്‍
സുതാര്യത
ഉറപ്പുവരുത്തുന്നതിനുള്ള
വിജിലന്‍സ് കമ്മിറ്റികളുടെ
ഘടനയും പ്രവര്‍ത്തനരീതിയും
അറിയിക്കാമോ; അവ കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*13.
ശ്രീമതി
യു പ്രതിഭ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ബാധിച്ച് മാതാപിതാക്കള്‍
നഷ്ടപ്പെട്ട കുട്ടികള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക
ധനസഹായ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; കുട്ടികളുടെ
പേരില്‍ സ്ഥിരനിക്ഷേപമായി പണം
നല്‍കുന്നതിന് പുറമേ പ്രതിമാസ
ധനസഹായം നൽകുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് പുറമേ ഇത്തരം
കുട്ടികളുടെ പഠനചെലവ്
വഹിക്കുന്നതിനുള്ള മറ്റ്
സംവിധാനങ്ങള്‍ നിലവിലുണ്ടോ;
വിശദമാക്കാമോ?
*14.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ സര്‍ക്കാര്‍
ഓഫീസുകളുടെയും
പ്രവര്‍ത്തനങ്ങള്‍
ജനോപകാരപ്രദവും സുതാര്യവും
ആക്കുന്നതിന് ജില്ലാ തലങ്ങളില്‍
സര്‍പ്രൈസ് ഇൻസ്‌പെക്ഷൻ ടീമിനെ
നിയോഗിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സര്‍ക്കാര്‍
ഓഫീസുകളുടെ പ്രവര്‍ത്തനം
സംബന്ധിച്ച പരാതികള്‍
പരിഹരിക്കുവാന്‍ ഇത്തരം ടീമിനെ
നിയോഗിക്കുന്നതോടൊപ്പം
ജീവനക്കാരുടെ പ്രശ്നങ്ങള്‍
പരിഹരിക്കുവാനും നടപടികള്‍
ഉണ്ടാകുമോ?
*15.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
എം നൗഷാദ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലെെഫ് പദ്ധതിയുടെ വിവിധ
ഘട്ടങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
പദ്ധതിയുടെ
ഭാഗമായി മനസ്സോടിത്തിരി മണ്ണ്
എന്ന ക്യാമ്പയിന്‍
ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത
ക്യാമ്പയിനിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
ചിലര്‍
രാഷ്ട്രീയ പ്രേരിതമായ
ആരോപണങ്ങള്‍ ഉന്നയിച്ച്
പ്രസ്തുത പദ്ധതി നടത്തിപ്പില്‍
കാലതാമസം വരുത്തുന്നതായും
അതിലൂടെ ഭവനരഹിതരായ
സാധാരണക്കാരുടെ താല്പര്യങ്ങള്‍
ഹനിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സര്‍ക്കാര്‍
എപ്രകാരമാണ് നേരിടുന്നതെന്ന്
വിശദമാക്കാമോ?
*16.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
എ കെ എം അഷ്റഫ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
കോര്‍പ്പറേഷന്‍ അടക്കമുള്ള
സംസ്ഥാനത്തെ മുനിസിപ്പല്‍
കോര്‍പ്പറേഷനുകളില്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
സമര്‍പ്പിക്കുന്ന അപേക്ഷകളില്‍
യഥാസമയം തീരുമാനം എടുക്കാന്‍
കൈക്കൂലി വാങ്ങുന്നതായും
കൈക്കൂലി നല്‍കാത്തവരുടെ
അപേക്ഷകളില്‍ തീരുമാനം
ദീര്‍ഘിപ്പിക്കുകയോ എതിരായി
തീരുമാനിക്കുകയോ
ചെയ്യുന്നതായുമുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഏതെല്ലാം
രീതിയിലുള്ള ക്രമക്കേടുകളാണ്
പരിശോധനയില്‍
കണ്ടെത്തിയിട്ടുള്ളത്;
(
സി )
ക്രമക്കേടുകള്‍
നടത്തുന്നവരെ കണ്ടെത്തി നടപടി
സ്വീകരിക്കുന്നതിന്
ബന്ധപ്പട്ടവര്‍ക്ക് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
*17.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സില്‍വര്‍
ലൈൻ പദ്ധതിയുടെ ഡി.പി.ആർ.
തയ്യാറാക്കുവാന്‍ കരാർ നല്‍കിയ
കമ്പനി സമർപ്പിച്ച ഡി.പി.ആർ.,
കെ-റെയിൽ അധികൃതർ
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഡി.പി.ആർ.
ന്റെ ഭാഗമായി ടെക്‌നിക്കല്‍
ഫീസിബിലിറ്റി റിപ്പോര്‍ട്ട്
നൽകണം എന്ന് കരാറിൽ
നിഷ്കർഷിക്കുന്നുണ്ടോ; എങ്കില്‍
കേന്ദ്ര സർക്കാരിന് നൽകിയ
ഡി.പി.ആർ. ന്റെ ഭാഗമായി
ടെക്‌നിക്കല്‍ ഫീസിബിലിറ്റി
റിപ്പോര്‍ട്ട്
സമർപ്പിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
തിരുവനന്തപുരം
മുതൽ കോട്ടയം വരെ നൂറ്
കിലോമീറ്ററോളം അലൈൻമെന്റിന്റെ
വിശദമായ ഡ്രോയിങ് മാത്രമാണോ
ഡി.പി.ആർ. ന്റെ ഭാഗമായി
സമര്‍പ്പിച്ചത് എന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ കാരണം വിശദമാക്കാമോ?
*18.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സിൽവർ
ലൈൻ പദ്ധതിയുടെ ഡി.പി.ആർ. ഏത്
കമ്പനിയാണ് തയ്യാറാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കമ്പനിക്ക് കരാർ നൽകിയത് ഗ്ലോബൽ
ടെൻഡറിലൂടെയാണോയെന്നും
നാളിതുവരെ കമ്പനിക്ക് എത്ര കോടി
രൂപ നൽകിയെന്നും വിശദമാക്കാമോ;
(
സി )
കേന്ദ്ര
സർക്കാരിന് സമർപ്പിച്ച സിൽവർ
ലൈൻ പദ്ധതിയുടെ ഡി.പി.ആർ.
പൂർണ്ണമല്ല എന്ന കേന്ദ്ര
മന്ത്രിയുടെ പ്രസ്താവനയും ഇത്
സംബന്ധിച്ച് ലോക് സഭയിൽ
ഉന്നയിച്ച ചോദ്യത്തിന് നൽകിയ
ഉത്തരവും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
അപൂർണ്ണമായ
ഡി.പി.ആർ. തയ്യാറാക്കിയ
കമ്പനിക്കെതിരെ നടപടി
സ്വീകരിക്കാൻ ഇത് സംബന്ധിച്ച
കരാറിൽ വ്യവസ്ഥകളുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഡി.പി.ആർ.
ലെ അലൈൻമെന്റ് ഡ്രോയിങ്ങിൽ 115
കി.മീ. ദൂരം വരെയുള്ള
ട്രാക്കിന്റെ വിവരങ്ങൾ
മാത്രമാണോ
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
*19.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം.വിജിന്‍
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പോലീസ്
സേനാംഗങ്ങള്‍ക്ക്
നേരെയുണ്ടായിട്ടുളള
ആക്രമണങ്ങളില്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
കിഴക്കമ്പലത്തെ
കിറ്റെക്സ് കമ്പനിയുടെ ലേബര്‍
ക്യാമ്പിലെ ഇതര സംസ്ഥാന
തൊഴിലാളികള്‍ സംഘടിതമായി
അകാരണമായി പോലീസിനെ
ആക്രമിക്കുകയും കലാപം
സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും
ചെയ്ത സ്ഥിതിവിശേഷം ഉണ്ടായോ
എന്നും എങ്കില്‍
ആക്രമണകാരികള്‍ക്കെതിരേ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
സി )
സര്‍ക്കാര്‍
സംവിധാനങ്ങളെയോ
ജനപ്രതിനിധികളെയോ
അംഗീകരിക്കാതെ മറ്റു
സംസ്ഥാനങ്ങളില്‍ നിന്നുളള
താെഴിലാളികളായ ഗുണ്ടകളുടെയും
സുരക്ഷാ ജീവനക്കാരുടെയും
സഹായത്താല്‍ കിറ്റെക്സ് കമ്പനി
കിഴക്കമ്പലത്ത്
സമാധാനാന്തരീക്ഷം
ഇല്ലാതാക്കുന്നതായി
പറയപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
*20.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്റെ ഉദ്ദേശ്യ
ലക്ഷ്യം വ്യക്തമാക്കാമോ; കോവിഡ്
കാലത്ത് പ്രസ്തുത കോര്‍പ്പറേഷനെ
കോവിഡ് അനുബന്ധ മെഡിക്കല്‍
ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ഏക
സ്ഥാപനമാക്കി സർക്കാർ ഉത്തരവ്
ഇറക്കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ; എങ്കില്‍
ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
(
ബി )
കോവിഡിനെ
അപേക്ഷിച്ച് മരണനിരക്ക്
കൂടുതലുള്ള നിപ പോലുള്ള രോഗത്തെ
പ്രതിരോധിക്കാന്‍ പി.പി.ഇ.
കിറ്റ് നിര്‍മ്മിച്ച് നല്‍കിയ
കമ്പനിയായ കെറോണില്‍ (Careon
Healthcare Solutions) നിന്നും
2020 ജനുവരിയിൽ പി. പി.ഇ.
കിറ്റ് നൽകാൻ
ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ
കിറ്റുകളുടെ എണ്ണവും എത്ര രൂപ
നിരക്കിലാണ് പി.പി.ഇ കിറ്റ്
ലഭ്യമാക്കിയതെന്നും
വ്യക്തമാക്കാമോ;
(
സി )
പി.പി.ഇ.
കിറ്റ് വാങ്ങാന്‍ കേരളാ
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്‍ കെറോണിന്
എന്നാണ് പര്‍ച്ചേസ് ഓര്‍ഡര്‍
നൽകിയതെന്ന് വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കമ്പനിയിൽ നിന്നും കൂടുതൽ പി.
പി.ഇ. കിറ്റ് ലഭ്യമാക്കാൻ
ആവശ്യപ്പെട്ടിരുന്നോ;
(
ഇ )
പി.പി.ഇ.
കിറ്റിന്റെ ലഭ്യതക്കുറവ് മൂലം
ആയത് നൽകാൻ സാധിക്കില്ലെന്ന്
കെറോൺ കമ്പനി സർക്കാരിനെയോ
കേരള മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനെയോ
അറിയിച്ചിരുന്നോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
എഫ് )
കെറോണ്‍
കമ്പനിയിൽ നിന്നും 550 രൂപ
നിരക്കില്‍ പി.പി.ഇ. കിറ്റ്
വാങ്ങാൻ തീരുമാനിച്ച്
ദിവസങ്ങൾക്കകം 1550 രൂപ
നിരക്കില്‍ സാൻ ഫാർമ എന്ന
സ്ഥാപനത്തിൽ നിന്നും പി.പി.ഇ.
കിറ്റ് വാങ്ങാൻ
തീരുമാനിച്ചിരുന്നോ; എങ്കില്‍
കാരണം വിശദമാക്കാമോ?
*21.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡിന്റെ മൂന്നാം തരംഗം
മുന്നില്‍ കണ്ട് ആവശ്യമായ
മുന്നൊരുക്കങ്ങള്‍
നടത്തിയിരുന്നോ; വിശദമാക്കുമോ;
(
ബി )
രോഗമുക്തി
നേടിയവരിൽ ആരോഗ്യ പ്രശ്നങ്ങൾ
കൂടുതലായി കണ്ടുവരുന്നതിനാൽ
പോസ്റ്റ് കോവിഡ് ആരോഗ്യ
പരിപാലനം ശക്തമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
നിർമ്മിത
ബുദ്ധിയുടെ വളർച്ചയുമായി
ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ
പുറത്തിറക്കിയ റിപ്പോർട്ടില്‍
കേരളത്തിന്റെ കൊറോണ സേഫ്
നെറ്റ്‌വർക്കിനെ
പ്രശംസിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കോവിഡ്
മഹാമാരിക്കെതിരെയുള്ള
കേരളത്തിന്റെ ലോക
ശ്രദ്ധയാകര്‍ഷിച്ച പ്രതിരോധ
പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വ്വം
ഇകഴ്ത്തിക്കാണിക്കാനുള്ള
ശ്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
*22.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി.വി.അൻവർ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് വാക്സിനേഷന്റെ ഓരോ
ഘട്ടവും
പൂര്‍ത്തീകരിക്കുന്നതിനായി
ശാസ്ത്രീയമായും
ചിട്ടയോടുകൂടിയും നടത്തിയ
പ്രവർത്തനത്തിന്റെ ഫലമായുണ്ടായ
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ദേശീയ
ശരാശരിയേക്കാള്‍ മികച്ച
വേഗത്തില്‍ ഒന്നും രണ്ടും ഘട്ട
വാക്സിനേഷന്‍
പൂര്‍ത്തിയാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ബൂസ്റ്റര്‍
ഡോസ് വാക്സിനേഷന്‍ നല്‍കുന്നത്
കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച്
വരുന്ന നടപടികളും അതിന്റെ
നിലവിലെ പുരോഗതിയും
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ വാക്സിനേഷന്
ആവശ്യമായ വാക്സിന്റെ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*23.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എം. എം. മണി
ശ്രീമതി
ഒ എസ് അംബിക
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തെളിനീരൊഴുക്കും
നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ
യജ്ഞത്തിന്റെ ഭാഗമായി
സംസ്ഥാനത്ത് ജലത്തിന്റെ
ഗുണമേന്മ പരിശോധിച്ച് കളര്‍
കോഡിംഗ് ഏര്‍പ്പെടുത്തുന്നതിന്
പ്രത്യേക സംവിധാനം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ജലസ്രോതസ്സുകളിലെ
ഖര, ദ്രവ മാലിന്യത്തിന്റെ തോത്
മനസ്സിലാക്കി മലിനീകരണം
തടയുന്നതിനാവശ്യമായ
പ്രവര്‍ത്തനപദ്ധതി
തയാറാക്കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
*24.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വാഹനപ്പെരുപ്പം മൂലമുണ്ടാകുന്ന
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിനും വാഹനങ്ങള്‍
മൂലമുണ്ടാകുന്ന അന്തരീക്ഷ
മലിനീകരണം കുറയ്ക്കുന്നതിനും
സില്‍വര്‍ ലെെന്‍ എത്രത്തോളം
പ്രയോജനപ്രദമാകാനിടയുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച
ത്വരിതപ്പെടുത്താന്‍ കഴിയുന്ന
സില്‍വര്‍ ലെെന്‍ പദ്ധതിയിലൂടെ
ലക്ഷ്യമിടുന്ന സാമ്പത്തിക,
സാമൂഹിക നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(
സി )
പ്രസ്തുത
പദ്ധതി സംസ്ഥാനത്തെ രണ്ടായി
വിഭജിക്കുമെന്നും പ്രളയത്തിന്
കാരണമാകുമെന്നുമുള്ള ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച് മറുപടി
നല്‍കാമോ;
(
ഡി )
പദ്ധതിയെ
എതിർത്ത് ഒരു കേന്ദ്ര
സഹമന്ത്രിയും സംസ്ഥാനത്തെ
പ്രതിപക്ഷവും നടത്തുന്ന
പ്രവര്‍ത്തനങ്ങളെ
ജനപിന്തുണയോടെ പരാജയപ്പെടുത്തി
സംസ്ഥാന വികസനം
ത്വരിതപ്പെടുത്താന്‍ വേണ്ട
പ്രവര്‍ത്തനം വിപുലീകരിക്കുമോ?
*25.
ശ്രീ
എം രാജഗോപാലൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സംഘടിത കുറ്റകൃത്യങ്ങള്‍,
സാമ്പത്തിക കുറ്റകൃത്യങ്ങള്‍
എന്നിവ തടയുന്നതിനായി ഈ
സര്‍ക്കാര്‍ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
പോലീസ് സേനയ്ക്ക് പ്രവര്‍ത്തന
മികവിനുള്ള അംഗീകാരമെന്ന
നിലയില്‍ ലഭിച്ചിട്ടുള്ള
പുരസ്കാരങ്ങള്‍ ഏതൊക്കെയാണ്;
(
സി )
പോലീസ്
സേനയുടെ ആത്മവിശ്വാസവും
വിശ്വാസ്യതയും തകര്‍ക്കുന്നതിന്
ശ്രമങ്ങള്‍ നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പോലീസ്
സേനയുടെ പ്രവര്‍ത്തന മികവ്
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന് വേണ്ട
ഇടപെടല്‍ ഉണ്ടാകുമോ?
*26.
ശ്രീ.
എ. രാജ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിദാരിദ്ര്യം
നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന
ലക്ഷ്യം
യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ
ആദ്യഘട്ടമായ അതിദരിദ്രരുടെ
പട്ടിക തയ്യാറാക്കല്‍ പ്രക്രിയ
പൂര്‍ത്തിയായിട്ടുണ്ടോ;
(
ബി )
പരമദരിദ്രരായ
ഒരാളും സംരക്ഷണ പദ്ധതിയില്‍
നിന്നു പുറത്താകുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍ ദാരിദ്ര്യ
സര്‍വ്വേയില്‍ ഉള്‍പ്പെടാത്തവരെ
കണ്ടെത്തി ഉള്‍പ്പെടുത്താന്‍
നടത്തിയ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
അതിദാരിദ്ര്യത്തില്‍
നിന്ന് മോചിപ്പിക്കുന്നതിന്
കുടുംബാധിഷ്ഠിത മൈക്രോ പ്ലാന്‍
തയ്യാറാക്കുന്നതിനുവേണ്ട
വിവരശേഖരണം നടത്തിയിട്ടുണ്ടോ;
(
ഡി )
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
നിലവിലുള്ള പദ്ധതികള്‍
ഏതെല്ലാമാണ്; ഈ സര്‍ക്കാരിന്റെ
കാലയളവിനുള്ളില്‍ അതിദാരിദ്ര്യം
ഇല്ലാതാക്കുകയെന്ന
ലക്ഷ്യത്തിനനുസൃതമായി അവ
പുനഃക്രമീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*27.
ശ്രീ.
എം. എം. മണി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം നടന്ന രാഷ്ടീയ
കൊലപാതകങ്ങളും
പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ടീയ
ബന്ധവും അറിയിക്കാമോ;
(
ബി )
ഇടുക്കി
ഗവണ്‍മെന്റ് എന്‍ജിനീയറിംഗ്
കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന
ധീരജ് രാജേന്ദ്രനെ
കൊലപ്പെടുത്തിയ കേസിലെ
പ്രതികള്‍ ആരൊക്കെയെന്നും അവര്‍
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുടെയോ പോഷക
സംഘടനയുടെയോ ഭാരവാഹിത്വം
വഹിക്കുന്നവരാണോ എന്നും
അറിയിക്കാമോ;
(
സി )
ഒരു
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ
സംസ്ഥാന നേതാവ് കൊലയാളികളെ
ന്യായീകരിക്കും വിധത്തിൽ
പത്രസമ്മേളനം നടത്തിയതിന്റെ
പശ്ചാത്തലത്തിൽ കൊലപാതകത്തിന്
പിന്നിലുള്ള ഗൂഢാലോചന
വെളിച്ചത്ത് കൊണ്ടുവരാന്‍
വിപുലമായ അന്വേഷണം നടത്തുമോ;
(
ഡി )
ഇത്തരത്തില്‍
പ്രസ്താവനയാലും അഭിപ്രായ
പ്രകടനം വഴിയും അസഹ്യത
ഉണ്ടാക്കുകയോ കലാപം
പ്രോത്സാഹിപ്പിക്കുകയോ
ചെയ്യുന്നവരുടെ മേല്‍ കേരള
പോലിസ് ആക്ടില്‍ വ്യവസ്ഥ
ചെയ്തിരിക്കുന്ന പ്രകാരം
നടപടിയെടുക്കുന്ന കാര്യം
പരിശോധിക്കുമോ;
(
ഇ )
രാഷ്ടീയ
ഭേദത്തിന്റെ പേരിലുള്ള
കൊലപാതകങ്ങള്‍ക്ക് അറുതി
വരുത്താന്‍ സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ?
*28.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്പേസ്
പാർക്ക് പ്രോജക്റ്റിന്റെ
കൺസൾട്ടൻസി കരാറിൽ നിന്നും
കെ.പി.എം.ജി. എന്ന കമ്പനിയെ
മാറ്റിയിരുന്നോ; എങ്കില്‍
ഇതിന്റെ കാരണവും വിശദാംശങ്ങളും
അറിയിക്കാമോ;
(
ബി )
സ്പേസ്
പാർക്ക് പോലെയുള്ള ഒരു
പദ്ധതിക്കായി കൺസൾട്ടൻസിയെ
തെരെഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം വിശദമാക്കാമോ;
(
സി )
സ്പേസ്
പാർക്ക് പ്രോജക്റ്റിന്റെ
കൺസൾട്ടൻസി കരാറുമായി
ബന്ധപ്പെട്ട് ഗ്ലോബൽ ടെൻഡർ
വിളിച്ചിരുന്നോ; പ്രസ്തുത
ടെൻഡറിൽ ഏതൊക്കെ കമ്പനികൾ
പങ്കെടുത്തു എന്നും ആർക്കാണ്
കരാർ നല്‍കിയത് എന്നുമുള്ള
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
മുഖ്യമന്ത്രിയുടെ
പ്രിൻസിപ്പൽ സെക്രട്ടറിക്കോ
ഐ.ടി. വകുപ്പ് സെക്രട്ടറിക്കോ
കൺസൾട്ടൻസി കമ്പനികളെ
മാറ്റാനുള്ള അധികാരം
നൽകിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഇ )
യു.എ.ഇ.
കോൺസുലേറ്റ് ഉദ്യോഗസ്ഥയായി
സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയെ
സ്പേസ് പാർക്ക് പ്രോജക്റ്റിൽ
നിയമിക്കുന്നതില്‍
പ്രശ്നങ്ങളുണ്ടെന്ന്
കെ.പി.എം.ജി.
ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ്
പ്രസ്തുത കമ്പനിയെ സ്പേസ്
പാർക്ക് പ്രോജക്റ്റിന്റെ
കൺസൾട്ടൻസി കരാറിൽ നിന്നും
മാറ്റിയത് എന്ന വെളിപ്പെടുത്തൽ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ?
*29.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ഡോ.
എം.കെ . മുനീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി 781
കോടിയോളം രൂപയുടെ പ്രതിരോധ
ഉപകരണങ്ങളും അനുബന്ധ
സാമഗ്രികളും മരുന്നുകളും
കെ.എം.എസ്.സി.എല്‍. മുഖേന
വാങ്ങിയതില്‍ ക്രമക്കേട്
നടന്നതായ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
2020
മുതല്‍ ഇപ്രകാരം സാധനങ്ങള്‍
വാങ്ങിയതില്‍ ഖജനാവിനുണ്ടായതായി
പറയപ്പെടുന്ന നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ബന്ധപ്പെട്ടവരില്‍
നിന്നും പ്രസ്തുത തുക
ഈടാക്കുകയും മറ്റ് ക്രിമിനല്‍
നടപടികൾ സ്വീകരിക്കുകയും
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ഡി )
കുറ്റക്കാരായവരെ
കണ്ടെത്തുന്നതിനായി വിജിലന്‍സ്
അന്വേഷണം നടത്താൻ തയ്യാറാകുമോ;
വ്യക്തമാക്കുമോ ?
*30.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിൽവർ
ലൈൻ പദ്ധതിയുടെ പാരിസ്ഥിതിക
ആഘാത പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
സിൽവർ
ലൈൻ പദ്ധതിയുടെ ഭാഗമായി
ഉണ്ടാക്കുന്ന എംബാങ്ക്മെന്റുകൾ
മഴക്കാലത്തും പ്രളയകാലത്തും
പ്രളയത്തിന് ആക്കം കൂട്ടും എന്ന
ഡി.പി.ആര്‍.-ലെ പരാമർശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
സില്‍വര്‍
ലൈന്‍ കോറിഡോര്‍ തന്നെ വെള്ളം
നിറഞ്ഞ് ഡാം പോലെയാകുമോയെന്ന്
ഡി.പി.ആര്‍. ല്‍ ആശങ്കയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(
ഡി )
സിൽവർ
ലൈൻ പദ്ധതിയുടെ പാരിസ്ഥിതിക പഠന
റിപ്പോര്‍ട്ടില്‍
ജലശാസ്ത്രപരമായി അതീവ ലോലമായ
164 പ്രദേശങ്ങളിലൂടെയാണ്
സില്‍വര്‍ ലൈന്‍ കടന്നു
പോകുന്നത് എന്ന്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത മേഖലകളിൽ
ഉണ്ടാകാനിടയുള്ള മൈക്രോ
ഫ്ലഡിങ്, സോയില്‍ പൈപ്പിങ്
അടക്കമുള്ള പ്രതിഭാസങ്ങള്‍
തടയാൻ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
|
|
|
|
|
|
|
|