STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*121.
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും മികച്ച ഇടപെടലിന്റെ ഫലമായി മൃഗസംരക്ഷണ മേഖലയില്‍ കൈവരിക്കാനായ നേട്ടം സുസ്ഥിരമാക്കുന്നതിന് മൃഗരോഗ പ്രതിരോധ സംവിധാനവും മൃഗചികിത്സാ സംവിധാനവും വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
രാത്രിയിലുള്‍പ്പെടെ ഏത് സമയത്തും വീട്ടിലെത്തി മൃഗചികിത്സ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
കന്നുകാലികള്‍ക്ക് മികച്ച പരിപാലനം ഉറപ്പാക്കുന്നതിന് രാജ്യത്ത് ആദ്യമായി പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ള ഇ-സമൃദ്ധ പദ്ധതി എങ്ങനെയെല്ലാം പ്രയോജനപ്രദമാകുമെന്ന് അറിയിക്കാമോ;
( ഡി )
രോഗപ്രതിരോധശേഷിയും ഉല്പാദനക്ഷമതയും കൂടിയ ജനിതക മേന്മയുള്ള കന്നുകാലി ഇനങ്ങളെ വികസിപ്പിക്കുന്നതിനും അവയുടെ വ്യാപനത്തിനും നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
*122.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . പി . ഉബൈദുള്ള
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
വഖഫ് ബോർഡിന് സർക്കാർ സഹായങ്ങൾ നൽകുന്നുണ്ടോ; എങ്കില്‍ പ്രസ്തുത ഗ്രാന്റ്-ഇൻ-എയ്ഡ് എന്തിനെല്ലാമാണ് വിനിയോഗിക്കുന്നത്; ഗ്രാന്റ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?
*123.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ പരീക്ഷ ജയിച്ച എം.ബി.എ. വിദ്യാർത്ഥിനിക്ക് മാർക്ക് ലിസ്റ്റ് ലഭ്യമാക്കാൻ ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകേണ്ട സാഹചര്യമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സംഭവത്തിലെ കുറ്റക്കാർക്ക് എതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( സി )
പരീക്ഷ പാസായവർക്ക് മാർക്ക് ലിസ്റ്റ് കിട്ടണമെങ്കിൽ കൈകൂലി കൊടുക്കണം എന്ന അവസ്ഥയിലേക്ക് സർവകലാശാലകൾ മാറിയതായുള്ള ആക്ഷേപത്തിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ഇത്തവണത്തെ എം.ബി.എ. ഫലത്തിലെ അപാകതകൾ മുതലെടുത്താണ് ഉദ്യോഗസ്ഥ തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടോ; പരീക്ഷാ ഫലങ്ങൾ കുറ്റമറ്റതാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഇ )
സമാന സംഭവങ്ങൾ തടയാനും മാർക്ക് ലിസ്റ്റ് വിതരണമടക്കമുള്ള സേവനങ്ങൾ പൂർണ്ണമായും സുതാര്യമാക്കാനും നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*124.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറികളുടെ വിലയിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവിൽ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഈ സർക്കാർ നടത്തിയിട്ടുളള വിപണി ഇടപെടലുകള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിച്ച് വിപണിയിലെത്തിച്ച് ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണവും കർഷകർക്ക് ന്യായമായ വിലയും ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കാത്ത പച്ചക്കറി ഇനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ;
( ഡി )
പച്ചക്കറികളുടെ സുരക്ഷിത സംഭരണത്തിനായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
*125.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ കെ ആൻസലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എട്ട് ലക്ഷത്തോളം കുടുംബങ്ങളുടെ മുഖ്യ ഉപജീവന മാര്‍ഗ്ഗമായ കാലിവളര്‍ത്തലിലും ക്ഷീരോല്പാദനത്തിലും ഉല്പാദന ചെലവിലെ വര്‍ദ്ധനവിനനുസരിച്ച് വരുമാനം ലഭിക്കാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കാലിത്തീറ്റക്കുണ്ടാകുന്ന ക്രമാതീതമായ വില വര്‍ദ്ധനവും ഗുണമേന്മയുളള കാലിത്തീറ്റയുടെ ലഭ്യതക്കുറവും പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുമോ;
( സി )
തീറ്റപ്പുല്‍ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ഉണ്ടോ; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വെെക്കോല്‍ എത്തിച്ച് ന്യായവിലയ്ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
പാലില്‍ നിന്നും മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും തീറ്റപ്പുല്‍ കൃഷി നടത്തി വില്‍ക്കുന്നതിനും ക്ഷീരശ്രീ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*126.
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ.കെ.രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ നയമാറ്റത്തിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
2011 -16 ലെ സർക്കാര്‍ വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ 2016 -21 ലെ സർക്കാർ ഈ നയത്തിൽ നിന്നും വ്യതിചലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് വിശദമാക്കാമോ?
*127.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ പരീക്ഷ വിഭാഗങ്ങളില്‍ കെെക്കൂലിയും അഴിമതിയും നിലനില്‍ക്കുന്നതായ പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ;
( ബി )
എം.ജി. സര്‍വ്വകലാശാലയില്‍ എം.ബി.എ. പരീക്ഷ ജയിപ്പിക്കുന്നതിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നൽകുന്നതിനും കെെക്കൂലി വാങ്ങിയതായ പരാതിയില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നറിയിക്കുമോ;
( സി )
സര്‍വ്വകലാശാലകളിലെ പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*128.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്തുടരുന്ന കന്നുകാലികളുടെ പ്രജനന നയം നിയമമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കന്നുകാലികളുടെ തനത് ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും കാലിസമ്പത്തിലെ വിദേശി, സ്വദേശി ഇനങ്ങളുടെ അനുപാതം നിലനിർത്തുന്നതിനും പ്രസ്തുത നിയമം സഹായകമാകുമോയെന്ന് വിശദമാക്കാമോ;
( സി )
കൃത്രിമ ബീജ വിതരണ മേഖലയിലെ സ്വകാര്യ ഏജൻസികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് പ്രസ്തുത നിയമം ഫലപ്രദമാകുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ തനത് പശു ഇനങ്ങളായ കുട്ടമ്പുഴ കുള്ളന്‍, വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ എന്നിവയുടെ സംരക്ഷണത്തിനായി പദ്ധതികള്‍ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
*129.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി. പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി ആരംഭിച്ച സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ; സ്വിഫ്റ്റ് കമ്പനിയുമായി ബന്ധപ്പെട്ട് ഹെെക്കോടതിയില്‍ നിലവിലുളള കേസ് തീര്‍പ്പായിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
*130.
ശ്രീ. നജീബ് കാന്തപുരം
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വഖഫ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി. ക്ക് വിടുന്നതിനായി നിയമസഭ പാസ്സാക്കിയ ബിൽ പുന:പരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
പി.എസ്.സി. ക്ക് വിടുന്നതിനുപകരമായി വഖഫ് ബോർഡ് നിയമനങ്ങൾക്ക് മാത്രമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ഉൾപ്പെടെ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന നിരവധി സ്ഥാപനങ്ങളിൽ ഇപ്പോഴും നിയമനങ്ങൾ പി.എസ്.സി. മുഖേന അല്ലെന്നിരിക്കെ സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ മാത്രം പി.എസ്.സി. ക്ക് വിടുന്നതിന്റെ സാഹചര്യം വിശദമാക്കാമോ?
*131.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും പുതിയ പദ്ധതികള്‍ അനുവദിക്കുന്നതിനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; അതിന്‍പ്രകാരം പുതിയ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആവശ്യത്തിന് തുക അനുവദിക്കാതിരുന്നതും കഴിഞ്ഞവര്‍ഷം അനുവദിച്ച തുകയുടെ പത്ത് ശതമാനം മാത്രം വിനിയോഗിച്ചതും മൂലം റെയില്‍വേ വികസനത്തില്‍ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( സി )
ശബരി റെയില്‍ പാതയ്ക്ക് കേന്ദ്ര ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം, എറണാകുളം-ഷൊര്‍ണ്ണൂര്‍ മൂന്നാം പാത, ഗുരുവായൂര്‍-തിരുനാവായ പാത തുടങ്ങി ഏറെ മുമ്പ് പ്രഖ്യാപിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
*132.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത സേഫ് കേരള പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ; ഈ പദ്ധതി കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രധാന റോഡുകളിലെ ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുവേണ്ടി പഠനം നടത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
റോഡ് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും അഭിലഷണീയമായ ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കുന്നതിനും വേണ്ടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
*133.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തകർച്ചയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
2011 -16 സർക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ മികച്ചതാക്കാൻ സാധിക്കുമായിരുന്നു എന്ന അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*134.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തമാക്കാന്‍ സ്വീകരിച്ചു വരുന്ന പദ്ധതികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ യഥാസമയം അവര്‍ക്ക് ലഭ്യമാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ പുതിയതായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
വിള ഇൻഷുറൻസ് ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ?
*135.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാലകളില്‍ ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചും യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്നും വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതില്‍ ചാന്‍സലര്‍ തന്നെ പ്രതിഷേധിക്കേണ്ടി വന്ന സാഹചര്യം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എപ്രകാരമെന്ന് വ്യക്തമാക്കുമോ;
( ബി )
സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരത്തില്‍ അനിയന്ത്രിതമായ ഇടപെടല്‍മൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് അപചയം ഉണ്ടായതായി പറയപ്പെടുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തിന്മേലുള്ള സര്‍ക്കാര്‍ നിലപാട് അറിയിക്കുമോ?
*136.
ശ്രീ എം മുകേഷ്
ശ്രീ. പി.വി.അൻവർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സംസ്ഥാനങ്ങള്‍ക്ക് അതിവേഗ പാതകള്‍ അനുവദിക്കുമ്പോഴും സംസ്ഥാനത്തിന് പുതിയ പാതയോ ട്രെയിനുകളോ അനുവദിക്കാതിരിക്കുകയും സംസ്ഥാനം സ്വന്തം നിലയില്‍ നിര്‍മ്മിക്കാന്‍ അനുമതി തേടിയ സില്‍വര്‍ ലൈനിന് അംഗീകാരം വൈകിപ്പിക്കുകയും ചെയ്യുന്ന വികസന കാര്യത്തിലെ വിവേചനം തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( ബി )
ഇതുവരെ സംസ്ഥാനത്തിന് നല്‍കുമെന്ന് പ്രഖ്യാപിക്കാത്ത വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചാല്‍ തന്നെ മുപ്പത്തിയാറ് ശതമാനം വളവുള്ള സംസ്ഥാനത്തെ റെയില്‍വേ പാതയിലൂടെ സഞ്ചരിക്കാവുന്ന പരമാവധി വേഗത നൂറ് കിലോമീറ്ററില്‍ താഴെയായിരിക്കുമെന്ന് പ്രസ്തുത മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
( സി )
പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലും സിഗ്നലിംഗ് നവീകരണത്തിലും സുരക്ഷയുടെ കാര്യത്തിലും സംസ്ഥാനം നേരിടുന്ന അവഗണന ഒരു പരിധി വരെയെങ്കിലും പരിഹരിക്കുന്നതിന് കേരളം ആസ്ഥാനമായി റെയില്‍വേ സോണ്‍ എന്ന ആവശ്യം വീണ്ടും ഉന്നയിക്കുമോ; വ്യക്തമാക്കാമോ?
*137.
ഡോ.കെ.ടി.ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എഡ്യൂടെക് കമ്പനികള്‍ക്ക് വിശാലാധികാരം നല്‍കുമെന്ന യു.ജി.സി. ചെയര്‍മാന്റെ പ്രസ്താവന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചട്ടക്കൂടിനനുസരിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വരേണ്യവല്‍ക്കരണത്തിലേക്കുളള ചുവടു വയ്പാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത് സൃഷ്ടിക്കാനിടയുളള പ്രശ്നങ്ങള്‍ വിലയിരുത്തുമോ;
( ബി )
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിനാകെ പ്രയോജനം ചെയ്യുന്നവിധം ലഭിക്കേണ്ടതിന് ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്ന ഉല്‍കൃഷ്ട കേന്ദ്രങ്ങള്‍ എല്ലാ സര്‍വ്വകലാശാലയിലും രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; സര്‍വ്വകലാശാലകള്‍ക്കുളളില്‍ പ്രഗത്ഭരുടെ നേതൃത്വത്തില്‍ ഓട്ടോണമസ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കാനുളള നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിക്കും വിധം സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും മികവ് വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ?
*138.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. സുമോദ്
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സമ്പദ്ഘടനയെ വിജ്ഞാന സമ്പദ്ഘടനയായി പരിവര്‍ത്തിപ്പിക്കുന്നതിന് വിജ്ഞാനത്തെ ഉല്പാദന പ്രക്രിയയുമായി ബന്ധിപ്പിക്കേണ്ടതിനാല്‍ തദനുസൃതം ഗവേഷണരംഗം നവീകരിക്കാന്‍ വേണ്ട രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂല നവീകരണത്തിനുവേണ്ട പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
വാണിജ്യവല്‍ക്കരണമില്ലാതാക്കി അവസരസമത്വം ഒരുക്കി പാര്‍ശ്വവല്‍കൃതരില്ലാത്ത ഉന്നത വിദ്യാഭ്യാസ മേഖലയുടെ സൃഷ്ടിക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം എങ്ങനെയെല്ലാം പ്രതികൂലമാകാനിടയുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ?
*139.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കിത്തീര്‍ക്കുകയെന്ന ലക്ഷ്യപ്രാപ്തിക്ക് പ്രാപ്യതയും ഗുണതയും വര്‍ദ്ധിപ്പിക്കാന്‍ പരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയാക്കാമോ;
( സി )
ആധുനിക സാങ്കേതികവിദ്യയുടെ വികാസം പഠനത്തിന് യുക്തമാക്കാന്‍ പരിപാടിയുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപക തസ്തികകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*140.
ശ്രീ. എ. രാജ
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏലം, തേയില, റബ്ബര്‍, കുരുമുളക് മുതലായ നാണ്യവിളകളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ഇവയുടെ കൃഷി അനാകര്‍ഷമാക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ഉല്പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിശോധിക്കുമോ;
( ബി )
റബ്ബര്‍ വില തകര്‍ച്ചകൊണ്ട് പ്രതിസന്ധിയിലായ കര്‍ഷകരെ ചൂഷണം ചെയ്തുകൊണ്ട് എം.ആര്‍.എഫ്. പോലുള്ള വന്‍കിട ടയര്‍ കമ്പനികള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശക്ക് ലഭിക്കേണ്ട വായ്പ തട്ടിയെടുത്തതായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഉപഭോക്താക്കളെ വഞ്ചിച്ചതിന് കോംപറ്റീഷന്‍ കമ്മീഷന്‍ ചുമത്തിയ പിഴ ഈടാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ കരട് റബ്ബര്‍ നിയമ ഭേദഗതി നിര്‍ദ്ദേശത്തോടും തോട്ടവിള വികസന നിയമത്തിലെ കരട് വ്യവസ്ഥകളോടുമുള്ള സംസ്ഥാനത്തിന്റെ പ്രതികരണം അറിയിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*141.
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളില്‍ അമിത വേഗത്തിലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് മൂലം അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചുവരുന്നത് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നിയമ ലംഘനം നടത്തുന്ന വാഹനയാത്രികര്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം മേല്‍പ്പറഞ്ഞവരില്‍ നിന്നും ഈടാക്കന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇത്തരം അപകടവും ശബ്ദമലിനീകരണവും ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും കനത്ത പിഴയീടാക്കുന്നതിനും കുറ്റകൃത്യത്തിന്റെ തോതനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തി കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
*142.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 -ല്‍ പ്രൊഫ. ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് വൈദ്യുത വാഹന പോളിസി റിപ്പോർട്ട് തയ്യാറാക്കിയിരുന്നോ എന്ന് വിശദമാക്കാമോ; പ്രസ്തുത റിപ്പോർട്ടിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ വിഷന്‍ സ്റ്റേറ്റ്മെന്റ് പ്രകാരം പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പൂർണ്ണമായ മാറ്റം ഏത് വർഷത്തേക്കാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
2022-ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇത് യാഥാർഥ്യമാക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
2025-ഓടെ ആറായിരത്തോളം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈദ്യുതി ബസുകളാക്കി കേരളത്തിലെ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
*143.
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഏൺ വൈൽ യു ലേൺ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നേടുന്നതിനുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട തൊഴിൽ പരിശീലനം നൽകുന്നതിനായി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ നടത്തുന്നുണ്ടോ; വിശദമാക്കാമോ?
*144.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. എച്ച്. സലാം
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയ്ക്കും തൊഴില്‍ സുരക്ഷയ്ക്കും കാര്‍ഷിക മേഖലയുടെ പ്രധാന്യം കണക്കിലെടുത്ത് കാര്‍ഷിക മേഖലയില്‍ 5 ലക്ഷം താെഴില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
ആധുനിക കൃഷി രീതികളാണ് അവലംബിക്കുന്നതെങ്കില്‍ സംഘകൃഷി അനിവാര്യമായതിനാല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രീതിയിലാണോ പ്രസ്തുത പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കാമോ;
( സി )
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം നേടുന്നതിനായി ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിയുള്ള വിപണി വിപുലീകരണത്തിനും മൂല്യ വര്‍ദ്ധിതോല്പന്നങ്ങളുടെ വ്യാപനത്തിനും മുന്‍ഗണന നല്‍കുമോ; വ്യക്തമാക്കാമോ;
( ഡി )
കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികളെ കുറിച്ച് അറിയിക്കാമോ?
*145.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖല ഗതാഗത സംവിധാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനം തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; ബള്‍ക്ക് പര്‍ച്ചേസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ലിറ്ററിന് 6.73 രൂപ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനാല്‍ കെ.എസ്.ആര്‍.ടി. സി.യ്ക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രതിദിന വരുമാനം പത്ത് കോടി രൂപയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി. യെ സ്വയംപര്യാപ്തമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വ്യക്തമാക്കാമോ; പുതിയ എത്ര ബസ്സുകള്‍ നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
പുതിയവയും നിലവിലുള്ളതുമായ ബസ്സുകള്‍ സി.എന്‍.ജി., എല്‍.എന്‍.ജി. തുടങ്ങിയ ഹരിത ഇന്ധനത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത് ഇന്ധന ചെലവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
*146.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാെതുഗതാഗത രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജലഗതാഗത മേഖലയില്‍ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന നൂതന പദ്ധതികള്‍ ഏതാെക്കയെന്ന് വിശദമാക്കുമാേ;
( ബി )
ഇതിന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ കെ.എസ്.ആര്‍.ടി.സി. നടപ്പിലാക്കിയ പദ്ധതികളുടെ പുരാേഗതി അവലാേകനം ചെയ്തിട്ടുണ്ടാേ; വിശദീകരിക്കുമാേ;
( സി )
പാെതുഗതാഗത രംഗം അഭിവൃദ്ധിപ്പെടുത്തുന്നതിനായി ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമാേ;
( ഡി )
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറുന്നതിനായി തയ്യാറാക്കുന്ന പദ്ധതികള്‍ ഹരിത ഇന്ധനങ്ങള്‍ക്ക് തുടരെയുണ്ടാകുന്ന വിലക്കയറ്റം കാരണം ഗുണകരമാകുമാേയെന്ന് അറിയിക്കുമോ;
( ഇ )
കെ.എസ്.ആര്‍.ടി.സി. യ്ക്കായി നല്‍കുന്ന സി.എന്‍.ജി., എല്‍.എന്‍.ജി. എന്നിവയുടെ വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നാേ; വിശദമാക്കുമാേ?
*147.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ജ്ഞാന സമൂഹ നിര്‍മ്മിതിക്കായി ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ റാങ്ക് പട്ടികയില്‍ രാജ്യത്തെ നൂറ് ഒന്നാം നിര സര്‍വ്വകലാശാലകളുടെ പട്ടികയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇടം നേടിയിരുന്നോ; വിശദമാക്കാമോ;
( സി )
ജ്ഞാന സമൂഹ സൃഷ്ടിയും തദ്ദേശീയ സാമൂഹിക സാമ്പത്തിക ഘടനയുടെ വികസനവും സാധ്യമാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്കരിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദീകരിക്കുമോ?
*148.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി തരിശിട്ടിരിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ ഭക്ഷ്യസുരക്ഷയുടെ പ്രധാന്യം കണക്കിലെടുത്ത് നെല്ല്, പച്ചക്കറി, വാഴ എന്നീ കൃഷികള്‍ വ്യാപിപ്പിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
നെല്‍കൃഷി പ്രോത്സാഹനത്തിന് റോയല്‍റ്റിയായും മറ്റു തരത്തിലും എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നത്; വിത്ത്, വളം, കീടനാശിനി എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും ഇവയുടെ പ്രയോഗം കാര്യക്ഷമമാക്കുന്നതിനും ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനികോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രകൃതി ക്ഷോഭം കൊണ്ടുള്ള വിള നാശത്തിന് പര്യാപ്തമായ നഷ്ടപരിഹാരം യഥാസമയം ലഭ്യമാക്കുന്നതിനും കൃഷി വകുപ്പ് ഇടപെടല്‍ നടത്തുന്നുണ്ടോ;
( സി )
രാജ്യത്ത് ആദ്യമായി പഴം, പച്ചക്കറി എന്നിവയ്ക്ക് സംസ്ഥാനത്ത് തറവില ഏര്‍പ്പെടുത്തിയിട്ടുള്ളതിന്റെ പ്രയോജനം ലക്ഷ്യമിട്ട തോതില്‍ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് സംഭരണത്തിനും വിപണനത്തിനുമുള്ള സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?
*149.
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍വ്വീസില്‍ ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനോടൊപ്പം അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നാഷണല്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്)-മായി ചേര്‍ന്ന് എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കി വരുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, പൊതു-സ്വകാര്യ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ നല്‍കി വരുന്ന അവാര്‍ഡിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് ആത്മവിശ്വാസവും പ്രവര്‍ത്തന മികവും വര്‍ദ്ധിപ്പിക്കുന്നതിന് പ്രസ്തുത അവാര്‍ഡ് വിപുലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
*150.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർവ്വകലാശാലകളിൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ അനധികൃതമായി നിയമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എം.ജി. സർവ്വകലാശാലയിൽ മാർക്ക് ലിസ്റ്റ് നൽകുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ വ്യക്തി പരീക്ഷ പോലും എഴുതാതെ ഇന്റർവ്യൂ മുഖേനയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റായി നിയമിതയായത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കേരളത്തിലെ സർവ്വകലാശാലകളിൽ സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്ന ആരോപണം ഉയർന്നിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമോ എന്നറിയിക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.