|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3668.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കായികരംഗം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി കായികരംഗത്തെ പ്രഗത്ഭ
വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു
സമിതി രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ കായികരംഗത്ത്
ഉണര്‍വ് ഉണ്ടാക്കുന്നതിനായി ഈ
സര്‍ക്കാര്‍ ആരംഭിച്ച നൂതന
പദ്ധതികളും പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ;
(
സി )
കഴിഞ്ഞ
പത്ത് വര്‍ഷക്കാലത്ത് ഏതെല്ലാം
കായികയിനങ്ങളില്‍ സംസ്ഥാനത്തെ
താരങ്ങള്‍ക്ക്
അഖിലേന്ത്യാതലത്തിലും
ഒളിമ്പിക്സിലും മറ്റും മികവ്
പുലര്‍ത്താനായെന്നും
തുടര്‍ന്നും ഈ മികവ്
നിലനിര്‍ത്തുന്നതിന് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍
കഴിയുമെന്നും വ്യക്തമാക്കുമോ?
3669.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്തുകളിൽ
ഒരു കളിസ്ഥലം എന്ന പദ്ധതിയിൽ
നിലവിൽ സംസ്ഥാനത്തെ ഏതെല്ലാം
പഞ്ചായത്തുകളെ
ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ പഞ്ചായത്തുകളെ
തെരഞ്ഞെടുക്കുന്നതിന്
മാനദണ്ഡങ്ങൾ
നിശ്ചയിച്ചിട്ടുണ്ടോ എന്നും
ഉണ്ടെങ്കിൽ അവ എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി )
ബോക്സിങ്
പ്രോത്സാഹനവുമായി ബന്ധപ്പെട്ട
പഞ്ച് പദ്ധതിയിൽ ചാത്തന്നൂരിനെ
ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്
ജനപ്രതിനിധി നൽകിയ നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
3670.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവില്‍
കുന്നംകുളം മണ്ഡലത്തില്‍ കായിക
വകുപ്പിന്റെ ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവയുടെ
വിശദവിവരങ്ങളും ചെലവഴിക്കുന്ന
തുക എത്രയെന്നും
വ്യക്തമാക്കാമോ;
(
സി )
ഇവയില്‍
പൂര്‍ത്തീകരിച്ച പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മറ്റ്
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(
ഇ )
കുന്നംകുളം
മണ്ഡലത്തില്‍ പുതിയ
സ്വിംമ്മിംഗ് പൂള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
3671.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ കായിക നയം
രൂപീകരിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നയത്തിന്റെ കരട് മാര്‍ഗ്ഗരേഖ
തയ്യാറാക്കുന്ന വേളയില്‍
എം.എല്‍.എ. മാരുടെ
അഭിപ്രായങ്ങള്‍ തേടുന്നത്
പരിഗണിക്കുമോ;
(
സി )
കായിക
ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്
ഒരു നിയോജക മണ്ഡലത്തില്‍ ഒരു
കളിസ്ഥലം എന്ന പദ്ധതി
നടപ്പാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ പക്കലുള്ള
കളിസ്ഥലങ്ങളെ അന്തര്‍ദ്ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3672.
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ജെ. മാക്‌സി
ഡോ
സുജിത് വിജയൻപിള്ള
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക മേഖലയില്‍ കൂടുതല്‍
പരിശീലന പദ്ധതികളും ദേശീയ,
അന്തര്‍ദേശീയ
മത്സരങ്ങള്‍ക്കുള്ള
സൗകര്യങ്ങളോടുകൂടിയ
കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പ്രത്യേക പദ്ധതികളും
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
കായിക
വികസനത്തിനായി എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റിയിലും
ട്രാക്കും മൈതാനവും
ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ?
പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ? വിശദാംശങ്ങള്‍
നല്‍കാമോ?
3673.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ മുൻ സർക്കാരിന്റെ
കാലത്ത് കായിക വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള വികസന
പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
ഓരോ പ്രവൃത്തിക്കും അനുവദിച്ച
തുകയും പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും വിശദമാക്കുമോ?
3674.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ,
അന്തര്‍ദേശീയ തലങ്ങളില്‍ മെഡല്‍
നേട്ടത്തിന്റെ അടിസ്ഥാനത്തിൽ
സര്‍ക്കാര്‍ സര്‍വ്വീസിൽ നിയമനം
ലഭിച്ച കായികതാരങ്ങളുടെ
പരിചയസമ്പത്തും കഴിവും
സ്കൂളുകളിലും കോളേജുകളിലും
ഉപയോഗപ്പെടുത്താന്‍ വേണ്ട
പദ്ധതികള്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
3675.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
സ്വകാര്യ കായിക സ്ഥാപനം
നടത്തുന്നു എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കായിക അക്കാദമിക്ക്
സര്‍ക്കാരില്‍ നിന്ന്
എന്തെങ്കിലും സാമ്പത്തിക സഹായം
ലഭ്യമാകുന്നുണ്ടോ; വിശദവിവരം
ലഭ്യമാക്കുമോ?
3676.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടുവണ്ണൂര്‍
വോളീബോള്‍ അക്കാദമിയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
താമസിച്ച് പരിശീലനം
നടത്തുന്നതിനായി
ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ
അനുബന്ധമായി എന്തെല്ലാം
സൗകര്യങ്ങളാണ് ലഭ്യമാക്കേണ്ടത്;
ഇതുസംബന്ധിച്ച പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
അതിന്മേൽ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
3677.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാമീണ
കായിക മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
കഴിഞ്ഞ സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
2016-21
കാലയളവില്‍ വടക്കാഞ്ചേരി
മണ്ഡലത്തില്‍ റൂറല്‍ കോച്ചിംഗ്
സെന്ററുകള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
റൂറല്‍ കോച്ചിംഗ് സെന്റര്‍
സ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
3678.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച പയ്യന്നൂര്‍
മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
(
ബി )
സ്റ്റേഡിയം
നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
3679.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
എന്ന പദ്ധതി
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ?
3680.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നഗരത്തിലെ ഇ.എം.എസ്.
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
3681.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍
സ്റ്റേഡിയത്തിന് ആവശ്യമായ ഭൂമി
ലഭ്യമായതിനാലും സ്കൂളിന്റെ
സ്പോര്‍ട്സ് മേഖലയിലെ
പങ്കാളിത്തം മുന്‍നിര്‍ത്തിയും
ഒരു സ്റ്റേഡിയം
നിര്‍മ്മിക്കാനുളള നടപടി
സ്വീകരിക്കുമോ?
3682.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തിലെ പുറക്കാട്
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണത്തിന് ഡി.പി.ആര്‍.
തയ്യാറാക്കുന്നതിന്റെ ഭാഗമായ
മണ്ണ് പരിശോധന
പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം
നടപടികളാണ് കായിക വകുപ്പ്
എഞ്ചിനീയറിംഗ് വിഭാഗം
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഡി.പി.ആര്‍.
തയ്യാറാക്കി ഭരണാനുമതിക്ക്
സമര്‍പ്പിക്കാന്‍ എത്ര
ദിവസങ്ങള്‍ കൂടി ആവശ്യമായി
വരുമെന്ന് വിശദമാക്കാമോ;
(
സി )
ഡി.പി.ആര്‍.
തയ്യാറാക്കുന്നതിന് ഏതെങ്കിലും
തരത്തിലുള്ള
തടസ്സങ്ങളുണ്ടെങ്കില്‍ അത്
വിശദമാക്കാമോ?
3683.
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുട്ടികള്‍ക്ക് നീന്തല്‍
പരിശീലനം നല്‍കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
റിപ്പോര്‍ട്ട് ചെയ്യുന്ന
മുങ്ങിമരണങ്ങളില്‍ കൂടുതലും
വിദ്യാര്‍ത്ഥികളും
യുവാക്കളുമാണെന്നത് പരിഗണിച്ച്
മുന്‍കരുതല്‍ എന്ന നിലയില്‍ പഠന
കാലയളവില്‍ നീന്തല്‍ പരിശീലനം
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3684.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായിക
പ്രതിഭകള്‍ക്കായുള്ള പ്രോത്സാഹന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ദേശീയ,
അന്തര്‍ദ്ദേശീയ മത്സര
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്
നല്‍കാറുണ്ടോ; എങ്കില്‍
അവസാനമായി ക്യാഷ് അവാര്‍ഡ്
നല്‍കിയത് ഏത് വര്‍ഷമാണെന്ന്
അറിയിക്കാമോ?
3685.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ 2016-21
കാലയളവില്‍ കായിക വകുപ്പ് മുഖേന
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി അനുവദിച്ച തുക
ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
3686.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായിക
മേഖലയിൽ ഏതൊക്കെ പദ്ധതികളാണ്
പുതുതായി നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
കേന്ദ്ര
സർക്കാർ ഫണ്ട്
ഉപയോഗപ്പെടുത്തിയുള്ള വിവിധ
കായിക പദ്ധതികളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
സി )
മഞ്ചേശ്വരം
മണ്ഡലത്തിൽ കായിക മേഖലയിൽ
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
ഏതെങ്കിലും പദ്ധതികളുണ്ടോ എന്ന്
അറിയിക്കുമോ?
3687.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ഷം
തോറും അന്‍പത് കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി നല്‍കുന്ന
പദ്ധതി പ്രകാരം എത്ര പേർക്ക്
നിയമനം നല്‍കിയിട്ടുണ്ട്;
ഇനിയും എത്ര പേർക്ക് ജോലി
നല്‍കാനുണ്ട്; വിശദമാക്കാമോ?
3688.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ജനങ്ങൾ നൂറ് ശതമാനം
ശാരീരികക്ഷമത കൈവരിക്കാന്‍
കായിക വകുപ്പ് ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
നഴ്സറി
മുതല്‍ നാലാം ക്ലാസ് വരെയുള്ള
കുട്ടികള്‍ക്ക് കോവിഡ് കാലത്ത്
വീടുകളില്‍ തന്നെ കായിക
പരിശീലനം നല്‍കുന്നതിന് വകുപ്പ്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
സി )
വൈകല്യമുള്ളവര്‍ക്ക്
കായിക പരിശീലനം നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
കായികക്ഷമതയുടെ
ഭാഗമായി സൈക്ലിംഗ്
പ്രോത്സാഹിപ്പിക്കുന്നതിന്
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
3689.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് സ്പോര്‍ട്സ്
കൗണ്‍സിലില്‍ നിലവില്‍ എത്ര
സ്ഥിരം പരിശീലകരുടെ ഒഴിവുകള്‍
ഉണ്ട്;
(
ബി )
2011-ന്
ശേഷം എത്ര പരിശീലകര്‍ക്ക്
സ്ഥിരം നിയമനം
നല്‍കിയിട്ടുണ്ട്; പ്രസ്തുത
തസ്തികയിൽ ഒഴിവുകള്‍
ഉണ്ടെങ്കില്‍ നിയമനം നടത്താന്‍
നടപടി സ്വീകരിക്കുമോ;
(
സി )
ഏതൊക്കെ
ഗെയിമുകളിലാണ് കായിക
പരിശീലകരുടെ സ്ഥിര ഒഴിവുകള്‍
ഉള്ളത്; വിശദമാക്കാമോ;
(
ഡി )
എല്ലാ
ജില്ലകളിലും സ്ഥിരം പരിശീലകരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിയമനം നടത്താന്‍
നടപടി സ്വീകരിക്കുമോ?
3690.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ബോർഡ് നൽകുന്ന ആനുകൂല്യങ്ങൾ
കൃത്യമായി വിതരണം
ചെയ്യുന്നില്ലെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വഖഫ്
ബോർഡ് നൽകുന്ന ക്ഷേമ പെൻഷനുകൾ,
വിധവ-ചികിത്സ-വിവാഹ ധനസഹായ
അപേക്ഷകള്‍ മൂന്ന്
വർഷത്തിലധികമായി
കെട്ടിക്കിടക്കുന്നത് തീർപ്പ്
കല്പിക്കുവാൻ അടിയന്തര നടപടികൾ
സ്വീകരിക്കുമോ;
തീർപ്പാക്കാനുള്ള വിവിധ
അപേക്ഷകളുടെ എണ്ണം ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
ക്ഷേമ
പദ്ധതികൾക്കായി സംസ്ഥാന സർക്കാർ
വഖഫ് ബോർഡിന് നൽകുന്ന വിഹിതം
അപര്യാപ്തമാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കൂടുതൽ തുക വകയിരുത്തുന്ന
കാര്യം പരിഗണിക്കുമോ എന്ന്
അറിയിക്കുമോ;
(
ഡി )
കോവിഡ്
സാഹചര്യത്തിൽ
പ്രതിസന്ധിയിലായിരിക്കുന്ന വഖഫ്
ജീവനക്കാരുടെ ഉന്നമനത്തിനായി
പ്രത്യേക പാക്കേജ് നടപ്പാക്കാൻ
തയ്യാറാകുമോ?
3691.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹജ്ജ്
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന
വിവിധ പ്രവര്‍ത്തനങ്ങള്‍
വെളിപ്പെടുത്തുമോ;
(
ബി )
തീര്‍ത്ഥാടകര്‍ക്കായി
സര്‍ക്കാര്‍ സൗജന്യമായി
അനുവദിച്ചുവരുന്ന സൗകര്യങ്ങളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ;
(
സി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍
തീര്‍ത്ഥാടകരുടെ എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ എന്നും
അവര്‍ക്കായി
സര്‍ക്കാര്‍തലത്തില്‍
രോഗപരിശോധനയും മറ്റും
നടത്തുന്നുണ്ടോ എന്നും
വ്യക്തമാക്കുമോ?
3692.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
റെയില്‍വേ യാര്‍ഡിലെ
ലെവല്‍ക്രോസില്‍ റെയില്‍
അണ്ടര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ
നിലവിലെ അവസ്ഥ അറിയിക്കാമോ;
(
ബി )
പ്രസ്തുത
അണ്ടര്‍ ബ്രിഡ്ജ്
നിര്‍മ്മാണത്തിന് കേരള റെയില്‍
ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍
ലിമിറ്റഡ് ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇതിന്റെ
നിര്‍മ്മാണത്തിനായി എത്ര
തുകയാണ് വകയിരുത്തിയതെന്നും
എന്നത്തേക്ക് നിര്‍മ്മാണം
പൂര്‍ത്തിയാക്കാനാകുമെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
അണ്ടര്‍ ബ്രിഡ്ജിന്റെ ഡിസെെന്‍,
റോഡ് അലെെന്‍മെന്റ് എന്നിവ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; നിര്‍ദ്ദിഷ്ട
മലയോര ഹെെവേ ഡിസെെനുമായി
ചേര്‍ന്നുപോകുന്ന തരത്തിലാണോ
അണ്ടര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
നിലമ്പൂര്‍
യാര്‍ഡിലെ ലെവല്‍ക്രോസ്
കയറ്റിറക്കമുളള റോഡായതിനാല്‍
മഴക്കാലത്ത് അണ്ടര്‍
ബ്രിഡ്ജില്‍ വെളളം കെട്ടിനിന്ന്
വാഹന ഗതാഗതം തടസ്സപ്പെടുന്ന
സാഹചര്യമുണ്ടാകാന്‍
സാധ്യതയുണ്ടോ എന്നറിയിക്കാമോ;
ഇക്കാര്യത്തില്‍ എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
3693.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍
നിര്‍ത്തിവെച്ച പാസഞ്ചര്‍,
മെമു സര്‍വ്വീസുകള്‍ ഭൂരിഭാഗവും
പുന:സ്ഥാപിക്കാന്‍
തീരുമാനിച്ചെങ്കിലും കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളില്‍
സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍
ട്രെയിനുകള്‍
പുന:സ്ഥാപിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പുന:സ്ഥാപിക്കാന്‍ ആവശ്യമായ
ഇടപെടല്‍ നടത്തുമോയെന്ന്
അറിയിക്കാമോ;
(
ബി )
നിര്‍ത്തലാക്കിയ
സീസണ്‍ ടിക്കറ്റ് പഴയതുപോലെ
പുന:സ്ഥാപിക്കാന്‍ ആവശ്യമായ
സമ്മര്‍ദ്ദം ചെലുത്തുമോ എന്ന്
വ്യക്തമാക്കാമോ?
3694.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍
റെയില്‍പാതയില്‍ ഗുഡ്സ്
ട്രെയിന്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതുസംബന്ധിച്ച് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍
റെയില്‍പാത വൈദ്യുതീകരണം
പ്രാവര്‍ത്തികമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
തുവ്വൂര്‍
റെയില്‍വേ സ്റ്റേഷന്‍ ക്രോസിംഗ്
സ്റ്റേഷനായി മാറ്റണമെന്ന ആവശ്യം
അനുകൂലമായി പരിഗണിക്കുമോ?
3695.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി-എരുമേലി
ശബരിപാത പദ്ധതി മരവിപ്പിച്ച
തീരുമാനം റെയില്‍വേ ബോര്‍ഡ്
പുന:പരിശോധിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
പദ്ധതി
ചെലവ് ഏതുരീതിയില്‍
വഹിക്കുമെന്നാണ് റെയില്‍വേ
ബോര്‍ഡ്
അറിയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
പദ്ധതിയുടെ എസ്റ്റിമേറ്റും
അനുബന്ധ സര്‍വ്വേയും സംബന്ധിച്ച
ചുമതലകള്‍ ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇതിന്റെ
സ്ഥലമെടുക്കല്‍ നടപടികളുടെ
വിശദാംശങ്ങള്‍ അറിയിക്കാമോ?
|
|
|
|
|
|
|
|