STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3494.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ അധ്യാപക നിയമനങ്ങളില്‍ സംവരണക്രമം തെറ്റിച്ചതായി പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
2014 ന് ശേഷം നടന്ന അധ്യാപക നിയമനങ്ങളുടെ സംവരണ റോസ്റ്റര്‍, ഒഴിവുകള്‍ നിലവില്‍ വന്ന തീയതി, ഒഴിവുകള്‍ എങ്ങനെ ഉണ്ടായി എന്നിവ സംബന്ധിച്ച വിശദാംശം നല്കുമോ?
3495.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ സര്‍വ്വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നടത്താന്‍ യു.ജി.സി. അനുമതി നല്‍കിയിട്ടുണ്ടെന്നും ഏതെല്ലാം കോഴ്‌സുകള്‍ക്കെന്നും വ്യക്തമാക്കുമോ;
( ബി )
ആയതിനായി യു.ജി.സി. അപേക്ഷ ക്ഷണിച്ചപ്പോള്‍ സംസ്ഥാനത്തെ ഏതെല്ലാം യൂണിവേഴ്‌സിറ്റികള്‍ താല്‍പര്യപ‌ത്രം നല്‍കിയെന്ന് വ്യക്തമാക്കാമോ; അനുമതി ലഭിച്ചത് ഏതെല്ലാം യൂണിവേഴ്സിറ്റികള്‍ക്ക്, ഏതെല്ലാം കോഴ്സുകള്‍ക്ക് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
യൂണിവേഴ്‌സിറ്റികളില്‍ യു.ജി.സി. അംഗീകാരമുള്ള കൂടുതല്‍ ഓണ്‍ലൈന്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നേടിയെടുത്ത് ഉന്നതവിദ്യാഭ്യാസരംഗം പരിപോഷിപ്പിക്കാനായി സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
3496.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി ഒ എസ് അംബിക
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികവ് കൈവരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആഗോള സര്‍വ്വകലാശാല റേറ്റിംഗില്‍ കേരളത്തിലെ സര്‍വ്വകലാശാലകളെയും പ്രാപ്തമാക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തില്‍ സ്വന്തമായ പഠനഗവേഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
3497.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം -2020 സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏതു വിധത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3498.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ 'ലെറ്റ്സ് ഗോ ഡിജിറ്റല്‍' പദ്ധതി യെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ 'ലെറ്റ്സ് ഗോ ഡിജിറ്റല്‍' പദ്ധതി എങ്ങനെ പ്രയോജനപ്പെടുമെന്ന് വിശദീകരിക്കാമോ?
3499.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് വ്യാപകമായ ഓൺലൈൻ വിദ്യാഭ്യാസ രീതി ഉന്നത വിദ്യാഭ്യാസരംഗത്ത് തുടർന്നും പ്രയോജനപ്പെടുത്തി യൂണിവേഴ്സിറ്റികളിൽ പുതിയ കോഴ്സുകളും നിലവിലുള്ള ഡിഗ്രി, പിജി കോഴ്സുകളും ഓൺലൈനായി ആരംഭിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാർത്ഥികളുടെ ജോലിയോടൊപ്പം പഠനം മുന്നോട്ടു കൊണ്ടുപോവുക എന്ന ആഗ്രഹം സാധ്യമാക്കുന്നതിന് ഓൺലൈൻ വിദ്യാഭ്യാസം ഏതൊക്കെ രീതിയിലാണ് പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
വിവിധ ഡിഗ്രി, പിജി കോഴ്സുകളുടെ മുഴുവൻ പാഠഭാഗങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകൾ ഉള്‍പ്പെടുന്ന മൊബൈൽ ആപ്പുകൾ രൂപീകരിക്കുവാൻ യൂണിവേഴ്സിറ്റികൾക്ക് നിർദ്ദേശം നൽകുമോ; വെളിപ്പെടുത്തുമോ?
3500.
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ.കെ.രമ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ അനുവദിച്ച പ്രൊഫസർ പദവി കരസ്ഥമാക്കുന്നതിന് യു.ജി.സി. അംഗീകൃത ജേർണലുകൾക്ക് പകരം രാഷ്ട്രീയ മാസികകളിലോ ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാൻ നടപടികൾ സ്വീകരിക്കുമോ;
( ബി )
2019 മുതൽ യു.ജി.സി. കരിമ്പട്ടികയിൽപ്പെടുത്തിയ പബ്ലിഷിംഗ് കോർപറേഷൻ വ്യാജ പ്രസിദ്ധീകരണങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മേല്‍പ്പറഞ്ഞ സംഭവങ്ങളിൽ എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പരാതികളിന്മേല്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3501.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ മേഖലയില്‍ ഫെെൻ ആര്‍ട്സ് കോളേജ് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
ഇതിനാവശ്യമായ കെട്ടിടവും സ്ഥലസൗകര്യങ്ങളും ഏര്‍പ്പെടുത്തി നല്‍കിയാല്‍ പ്രസ്തുത കോളേജ് പ്രഖ്യാപിക്കാൻ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ?
3502.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്റർ യൂണിവേഴ്സിറ്റി സ്വയംഭരണസ്ഥാപനങ്ങളായി മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതൊക്കെ സ്ഥാപനങ്ങളെയാണ് മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നത് എന്ന് അറിയിക്കാമോ;
( സി )
ഏൺ ബൈ ലേൺ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3503.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സ്റ്റാഫ് പാറ്റേണ്‍ പ്രകാരം എയ്ഡഡ് കോളേജുളില്‍ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
3504.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർവകലാശാലകളിലെ അനദ്ധ്യാപക തസ്തികകളിലേക്കുളള നിയമനാധികാരം കേരള പബ്ലിക് സർവീസ് കമ്മീഷനില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുളള Act 18 of 2015 എന്നു മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആക്ട് പ്രാബല്യത്തില്‍ വന്നതിനുശേഷവും സർവകലാശാലകള്‍ ഏതെങ്കിലും അനദ്ധ്യാപക തസ്തികകളിലേക്കുളള സ്ഥിരനിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കേരള പബ്ലിക് സർവീസ് കമ്മീഷന്‍ മുഖേനയല്ലാതെയുളള അനദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശം സർവകലാശാലകള്‍ക്ക് നല്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സർക്കാർ നിർദ്ദേശത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ; സർവകലാശാലകള്‍ പ്രസ്തുത നിർദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
09.10.2006 ന് ശേഷം ദിവസവേതന/താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഉമാദേവി Vs സ്റ്റേറ്റ് ഓഫ് കർണാടക കേസിലെ പരമോന്നതകോടതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നുളള ധനകാര്യവകുപ്പ് മുഖേന ലഭ്യമയ സംസ്ഥാന നിയമവകുപ്പിന്റെ നിയമോപദേശം ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാലകൾക്ക് നല്കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
ദിവസവേതന/താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭ്യമായിട്ടും പരമോന്നത കോടതി വിധിക്കെതിരായി ഏതെങ്കിലും സർവകലാശാല തീരുമാനം എടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
3505.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നം: 562/2017 പ്രകാരമുള്ള ലക്ചറര്‍ ഇന്‍ ജേണലിസം തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ എത്ര പേരെ നിയമിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
നിലവില്‍ ലക്ചറര്‍ ഇന്‍ ജേണലിസം തസ്തികയില്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ള കോളേജുകളുടെ പേരുവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്ന് അവസാനിക്കുമെന്ന് അറിയിക്കുമോ?
3506.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യഭ്യാസ മേഖലയിൽ ഏറെ പിന്നോക്കാവസ്ഥയിലുള്ള മലപ്പുറം ജില്ലയിൽ സര്‍ക്കാര്‍ മേഖലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ മലപ്പുറം ജില്ലയില്‍ സർക്കാർ മേഖലയിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമോ;
( സി )
സര്‍ക്കാര്‍/എയ്ഡഡ് മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലപ്പുറം ജില്ലയില്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കാമോ?
3507.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ കരിന്തളം ഗവണ്‍മെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിന് കെട്ടിട നിർമാണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ എത്ര തുക അനുവദിച്ചെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നല്‍കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന്റെ കെട്ടിടനിർമ്മാണത്തിനായി മറ്റ് ഏതൊക്കെ ഫണ്ടുകളാണ് അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
3508.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ ഡോ. ബി. ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ തുടര്‍ വികസനത്തിനാവശ്യമായ ഭൂമി ലഭ്യമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉന്നത നിലവാരമുള്ള കാമ്പസ് വിഭാവനം ചെയ്യുന്ന പ്രസ്തുത കോളേജിന് കെ.എസ്.ഐ.ഡി.സി. യില്‍ നിന്ന് അധിക ഭൂമി വിട്ടുകിട്ടുന്നതിനായി നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത കോളേജിന് ഭൂമി വിട്ടുകിട്ടുന്നതിനായി സര്‍ക്കാര്‍ കെ.എസ്.ഐ.ഡി.സി. യെ സമീപിച്ചിരുന്നോ; എങ്കില്‍ കെ.എസ്.ഐ.ഡി.സി. നല്‍കിയിട്ടുള്ള മറുപടി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3509.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആർ.ഡി. ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളേജില്‍ നിലവില്‍ എന്തെല്ലാം കോഴ്സുകളാണ് ഉള്ളതെന്നും എത്ര വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത് എന്നും വ്യക്തമാക്കാമോ?
3510.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ധനുവച്ചപുരത്ത് സ്ഥിതി ചെയ്യുന്ന ഐ.എച്ച്.ആര്‍.ഡി., വെളളറട യു.ഐ.ടി. കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജുകള്‍ക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത കോളജുകളില്‍ തൊഴില്‍ സാധ്യതയുളള പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
3511.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ ഐ.എച്ച്.ആര്‍.ഡി യ്ക്ക് വേണ്ടി പ്ലാന്‍ ഫണ്ട്, നോണ്‍-പ്ലാന്‍ ഫണ്ട് എന്നീ ഇനങ്ങളില്‍ അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്ന ഐ.എച്ച്.ആര്‍.ഡി. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടി 2020-21, 2021-22 കാലയളവുകളില്‍ എത്ര തുക അനുവദിച്ചുവെന്ന് അറിയിക്കുമോ;
( സി )
സര്‍ക്കാര്‍ ഗ്രാന്റ് കൈപ്പറ്റുന്ന താല്‍ക്കാലിക ഐ.എച്ച്.ആര്‍.ഡി. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുന്നുണ്ടോ;
( ഡി )
ഐ.എച്ച്.ആര്‍.ഡി.യില്‍ അധ്യാപക, അനധ്യാപക ജീവനക്കാരുടെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഇ )
അവസാനമായി അനധ്യാപക ജീവനക്കാരെ നിയമിച്ചത് ഏത് വര്‍ഷത്തിലാണെന്ന് അറിയിക്കാമോ;
( എഫ് )
ഐ.എച്ച്.ആര്‍.ഡി.യിലെ ജീവനക്കാരുടെ നിയമന രീതി വ്യക്തമാക്കുമോ;
( ജി )
ഐ .എച്ച്.ആര്‍.ഡി. യില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3512.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
നിലവില്‍ സ്വാശ്രയ കോളേജുകളിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവന വേതന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുന്നത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ?
3513.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരാൾക്ക് ഒരേ വിഷയത്തിൽ രാജ്യത്തെ വ്യത്യസ്ത സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്ത വർഷങ്ങളിൽ ബിരുദാനന്തരബിരുദ കോഴ്സുകൾ ചെയ്യുന്നതിന് തടസ്സങ്ങളുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച് ഏതെങ്കിലും ഉത്തരവുകളോ, സർക്കുലറുകളോ, മാർഗ നിർദ്ദേശങ്ങളോ നിലവിലുണ്ടോ ; വിശദമാക്കാമോ ?
3514.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഓട്ടോണമസ് കോളേജുകളുണ്ട്; ബിരുദ തലത്തില്‍ എസ്.സി. /എസ്.റ്റി. വിഭാഗത്തിന് എത്ര സംവരണ സീറ്റാണ് ഉള്ളത്; നിലവില്‍ രണ്ടാം വർഷ ബിരുദ കോഴ്സുകളിൽ എത്ര പട്ടിക ജാതി, പട്ടിക വർഗ വിദ്യാർത്ഥികളുണ്ട്;
( ബി )
സ്പോട്ട് അഡ്മിഷൻ അടക്കം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെ ഓട്ടോണോമസ് കോളേജുകളിലെ പട്ടികജാതി -പട്ടികവർഗ സംവരണ സീറ്റുകള്‍ മാനേജ്‌മെന്റ് തട്ടിയെടുക്കുന്നുണ്ടന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദമാക്കാമോ?
3515.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറൻസിക് സയൻസിൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സ് നിലവിലുണ്ടോ എന്നും പ്രസ്തുത കോഴ്സ് സർക്കാർ മേഖലയിലെ ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നടത്തുന്നുണ്ടെന്നും വിശദാംശങ്ങൾ സഹിതം അറിയിക്കാമോ;
( ബി )
ഫോറൻസിക് സയൻസ് ബിരുദം ഒരു അംഗീകൃത ബിരുദമായി പി.എസ്.സി ഉൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങൾ അംഗീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ആവശ്യത്തിനനുസൃതമായി ഫോറൻസിക് സയൻസ് ബിരുദം ഉള്ളവർ സംസ്ഥാനത്ത് ലഭ്യമാണോ എന്ന് അറിയിക്കാമോ;
( ഡി )
ഫോറൻസിക് സയൻസിൽ കൂടുതൽ ബിരുദ കോഴ്‌സുകൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
3516.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഗ്രാമീണ വായനശാലകൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിൽ നിന്നും ഗ്രാന്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ എത്ര രൂപ വീതമാണ് ഗ്രാന്റ് അനുവദിക്കുന്നത്; പ്രസ്തുത ഗ്രാന്റ് ഉയർത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3517.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ ലെെബ്രറി കൗണ്‍സിലില്‍ അഫിലിയേഷന്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുന്ന ഗ്രന്ഥശാലകള്‍ ഏതൊക്കെയാണെന്ന് ഗ്രന്ഥശാലകളുടെ ക്ലാസിഫിക്കേഷന്‍ ഉള്‍പ്പെടെ പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ?
3518.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ഗവണ്‍മെന്റ് കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3519.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഓരോ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും നിലവിലുളള ഡിഗ്രി കോഴ്സുകള്‍ ഏതെല്ലാമാണ് ; കോളേജ് തിരിച്ചുളള വിശദാംശം ലഭ്യമാക്കാമോ ;
( ബി )
ഇതില്‍ ഓരോ കോഴ്സിനും സ്റ്റാറ്റ്യൂട്ടറി ലിമിറ്റ് അനുസരിച്ച് എത്ര സീറ്റുകളാണ് നിലവിലുളളത് ; കോളേജ് തിരിച്ചുളള വിശദാംശം ലഭ്യമാക്കാമോ ?
3520.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം ഗവണ്‍മെന്റ് കോളേജിന്റെ വികസനത്തിനാവശ്യമായ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് കോളേജ് വികസനത്തിന് ആവശ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
3521.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലെ ലൈബ്രേറിയന്മാരുടെ നിലവിലെ വേതനം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വേതനം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3522.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം. ഗവണ്‍മെന്റ്കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
3523.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജ് ആരംഭിച്ചത് ഏത് വര്‍ഷമാണ്; ഏതൊക്കെ കോഴ്സുകളിലായി എത്ര കുട്ടികള്‍ക്ക് ഇവിടെ പഠന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്;
( ബി )
കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അനുവദിച്ച തുകയും അവയുടെ നിര്‍മ്മാണ പുരോഗതിയും വ്യക്തമാക്കാമോ;
( സി )
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച സ്റ്റേഡിയം നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്റ്റേഡിയം നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
3524.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിലെ എം.എ. മലയാളം കോഴ്സ് നിര്‍ത്തലാക്കുന്നതിനായി ശ്രമം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ആലപ്പുഴ ജില്ലയിലെ ഏക പ്രാദേശിക കേന്ദ്രമായ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രത്തിന് പുതിയ കെട്ടിടം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങള്‍ വിശദമാക്കാമോ?
3525.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപക, അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി. 2018ല്‍ പുറത്തിറക്കിയ റഗുലേഷന്‍സ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റഗുലേഷനുമായി ബന്ധപ്പെട്ട് പ്രത്യേക പഠനം നടത്തിയിട്ടുണ്ടോ;
( സി )
കോളേജ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ആന്വല്‍ സ്കീമില്‍ പരീക്ഷ എഴുതിയവര്‍ക്കും ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയവര്‍ക്കും ഇവാല്യുവേഷന്‍ രീതികള്‍ തമ്മിലുള്ള വ്യത്യാസം കാരണമുണ്ടാകുന്ന മാര്‍ക്കിന്റെ അന്തരം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
3526.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി സയൻസ് പാർക്ക് ആന്റ് പ്ലാനറ്റേറിയം രണ്ടാം ഘട്ട നിർമ്മാണത്തിന് തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണത്തിന് പ്രതീക്ഷിക്കുന്ന തുക എത്രയാണ്?
3527.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ വിശദവിവരം നല്‍കാമോ; ഇതിന് സംസ്ഥാനത്ത് എത്ര സീറ്റാണ് ഉള്ളത്; ഇതിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ് ; വ്യക്തമാക്കാമോ;
( ബി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ജേര്‍ണലിന്റെ ലിസ്റ്റ് സംബന്ധിച്ച് വിശദവിവരം നല്‍കാമോ;
( സി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ 2018-2019, 2019-2020, 2020-2021 കാലഘട്ടത്തില്‍ സിഡ്കോ മുഖാന്തരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം നല്‍കാമോ?
3528.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ മെമ്മോറിയല്‍ ഗവൺമെന്റ്കോളേജിലെ വിദ്യാർഥിനികൾക്കായുള്ള ഹോസ്റ്റൽ പൂട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഹോസ്റ്റലിൽ അത്യാവശ്യമായി ഉണ്ടാകേണ്ട ജീവനക്കാരുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കോവിഡ് പശ്ചാത്തലത്തിൽ അടിയന്തരമായി ജീവനക്കാരെ നിയമിച്ച് എത്രയും പെട്ടെന്ന് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ?
3529.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗീകൃത എയ്ഡഡ് കോളേജുകളിൽ നടത്തുന്ന അൺഎയ്ഡഡ് കോഴ്സുകൾ നിർത്തൽ ചെയ്യാൻ സർക്കാരോ യൂണിവേഴ്സിറ്റികളോ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഇത്തരം കോഴ്സുകൾ നിർത്തൽ ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഭയാശങ്കകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകളും ക്ലാസ്സുകളും ആരംഭിക്കാത്ത സാഹചര്യത്തിൽ പുതുതായി കൂടുതൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാമോ?
3530.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ വർഷം അനുവദിക്കേണ്ട കോഴ്സുകൾ ഏതൊക്കെയെന്ന് അറിയിക്കാൻ കോളേജുളോട് ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് ഇറങ്ങിയതിനു ശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ വർഷം പുതിയ കോഴ്സുകൾ അനുവദിക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിൽ തീരുമാനമെടുക്കാനുള്ള കാരണമെന്താണെന്ന് വിശദമാക്കാമോ;
( സി )
ബിരുദ, ബിരുദാനന്തര ബിരുദ മേഖലയിൽ എത്ര കോഴ്സുകൾ വീതം തുടങ്ങാനാണ് എയ്ഡഡ് കോളേജ്ജുകൾക്ക് കോഴ്സുകളുടെ പട്ടികസഹിതം നിര്‍ദ്ദേശം നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലോചിത പരിഷ്കരണത്തിന് കമ്മിഷനുകളെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
3531.
ശ്രീ എം വിൻസെൻറ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവകലാശാല ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അസിസ്റ്റൻറ് ഡയറക്ടർ എന്നീ തസ്തികകളിൽ നിയമനം നടത്തുവാൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികകൾ അദ്ധ്യാപക തസ്തികകൾ ആണോ എന്ന് വ്യക്തമാക്കാമോ;
( സി )
അനദ്ധ്യാപക തസ്തികകൾ പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നടത്തണമെന്ന് ചട്ടം നിലവിലുള്ളപ്പോൾ സർവ്വകലാശാല നേരിട്ട് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള കാരണം വ്യക്തമാക്കാമോ?
3532.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ പെ‍ഡഗോഗിക്കല്‍ സയന്‍സ് കൂടി ഉള്‍പ്പെടുത്തി അധ്യാപക പരിശീലനത്തിനും മറ്റും കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3533.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാല ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അസിസ്റ്റൻറ് ഡയറക്ടർ എന്നീ തസ്തികകളിൽ കേരളത്തിലെ മറ്റ് സംസ്ഥാന സർവകലാശാലകളിലെയും കോളേജുകളിലെയും യോഗ്യരായ അദ്ധ്യാപകർക്ക് അപേക്ഷ നൽകാൻ അവസരമുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( ബി )
വിജ്ഞാപന പ്രകാരം സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകർ ഈ തസ്തികകളിൽ അപേക്ഷിക്കാൻ യോഗ്യരാണോ എന്ന് വ്യക്തമാക്കാമോ;
( സി )
സർവ്വകലാശാലയിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്ക് അപേക്ഷിക്കുവാൻ ഉതകുന്ന രീതിയിൽ ചട്ട നിർമ്മാണം നടത്തണമെന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
3534.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ നടന്ന അദ്ധ്യാപക നിയമനങ്ങളിൽ എ.ഐ.സി.ടി.ഇ., യു.ജി.സി. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ എഞ്ചിനിയറിങ് കോളേജുകളിലെ 2008 മുതലുള്ള അദ്ധ്യാപക തസ്തികകളിലെ നിയമനങ്ങൾക്കായുള്ള സെലക്ട് ലിസ്റ്റ് വീണ്ടും തയ്യാറാക്കുവാൻ ഉത്തരവ് നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പുതിയ സെലക്ട് ലിസ്റ്റ് തയ്യാറാക്കുമ്പോൾ നിലവിലുള്ള അദ്ധ്യാപകരുടെ തസ്തികകളിൽ മാറ്റം വരാവുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ സാങ്കേതിക സർവ്വകലാശാലയിൽ നിയമനം നടത്തുവാൻ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം അസിസ്റ്റന്റ് ഡയറക്ടർ, ജോയിൻറ് ഡയറക്ടർ, ഡയറക്ടർ തസ്തികകളിലേക്ക് അപേക്ഷിക്കുവാൻ നിലവിൽ യോഗ്യതയില്ലാത്തവർ പുതിയ സെലക്ട് ലിസ്റ്റ് മുഖേന യോഗ്യരാകാവുന്നതും നിലവിൽ അപേക്ഷിച്ച അദ്ധ്യാപകർ അയോഗ്യരാകാവുന്നതുമായ സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
3535.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ൽ നടന്ന ബി.ടെക് അവസാന സെമസ്റ്റർ പരീക്ഷയില്‍ 'പ്രോഡക്ട് ഡെവലപ്മെൻറ് ആൻഡ് ഡിസൈൻ' എന്ന വിഷയത്തില്‍ മാത്രമായി കൂട്ടത്തോൽവി സംഭവിച്ചത് സർവ്വകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തിന്റെ മൂല്യനിർണ്ണയത്തിൽ പിഴവുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത മൂല്യനിർണ്ണയത്തിനായി അവലംബിച്ച ചട്ടങ്ങളും കൂട്ടത്തോൽവിയുടെ സാഹചര്യവും സർവ്വകലാശാല സ്വീകരിച്ച നടപടികളും വിശദമാക്കാമോ; മേല്‍വിഷയം സംബന്ധിച്ച എല്ലാ തീരുമാനങ്ങളുടെയും നടപടിക്രമങ്ങളുടെയും ഫയൽ രേഖകളുടെയും പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പിഴവ് പരിഹരിച്ച് പുതിയ മാർക്ക് രേഖപ്പെടുത്തി റിസൾട്ട് പ്രസിദ്ധീകരിക്കുവാൻ സർവ്വകലാശാല ആശ്രയിച്ചത് പിഴവ് വരുത്തിയ പരിശോധകനെക്കാൾ സീനിയർ ആയ പരിശോധകനെയാണോയെന്ന് അറിയിക്കാമോ; മേല്‍പ്പറഞ്ഞ പരിശോധകരുടെ സീനിയോറിറ്റിയുടെയും പരിചയസമ്പത്തിന്റെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
റിസൽട്ട് പ്രസിദ്ധീകരണത്തിന് മുൻപ് കൂട്ടത്തോൽവി കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിച്ചതിന് ശേഷം മാത്രം റിസൽട്ട് പ്രഖ്യാപനം നടത്തിയ എത്ര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ഇ )
മൂല്യനിർണ്ണയങ്ങളിലെയും പുനർമൂല്യനിർണ്ണയങ്ങളിലെയും അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് തെറ്റുവരുത്തിയ പരിശോധകർക്കെതിരെ നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( എഫ് )
കൂട്ടത്തോൽവി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3536.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സര്‍വ്വകലാശാലകളുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകളില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് അദ്ധ്യയനത്തെ ദോഷകരമായി ബാധിച്ചതായി വിലയിരുത്തിയിട്ടുണ്ടോ;
( സി )
എന്‍ജിനീയറിംഗ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
3537.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം പോളിടെക്‌നിക്‌ കോളേജുകളിലാണ് "ഇൻഡസ്‌ട്രി ഓണ്‍ ക്യാമ്പസ്" പദ്ധതി ന‌ടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ സ്വകാര്യ വ്യവസായ സംരംഭങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3538.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോളി ടെക്നിക്കുകളിലെ കോമേഴ്സ്യല്‍ പ്രാക്ടീസ് കോഴ്സ്, കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സെക്രട്ടേറിയറ്റ് പ്രാക്ടീസ് കോഴ്സ്, പരീക്ഷാ ഭവന്‍ നടത്തുന്ന കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് പരീക്ഷ തുടങ്ങിയവയില്‍ മലയാളം ടൈപ്പ് റൈറ്റിംഗ് എന്‍.എസ്. പണ്ടാല സിസ്റ്റം പരിശീലനം മുന്നോട്ട് കൊണ്ടുപോകുന്നതിന് മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീനുകളുടെ ദൗര്‍ലഭ്യം കാരണം കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സിലബസില്‍ കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ടൈപ്പ് റൈറ്റിംഗ് എന്‍.എസ്.പണ്ടാല മലയാളം സിസ്റ്റത്തിന് പകരമായി കമ്പ്യൂട്ടറില്‍ ഇന്‍സ്ക്രിപ്റ്റ്, ഐ.എസ്.എം. മലയാളം സോഫ്റ്റ് വെയറുകളില്‍ ടൈപ്പിംഗ് പരീക്ഷ എഴുതാന്‍ കഴിയും വിധം പ്രസ്തുത കോഴ്സുകളില്‍ സിലബസ് പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീന്‍ കമ്പനികള്‍ നിര്‍മ്മാണം നിര്‍ത്തിയതിനാല്‍ പരിമിതമായ എന്‍.എസ്. പണ്ടാല മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീനുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നത് കെ.ജി.റ്റി. ഇ. ഉള്‍പ്പെടെയുള്ള സിലബസ് പരിഷ്ക്കരണങ്ങളി‍ല്‍ ഗൗരവമായി പരിഗണിക്കുമോ;
( ഡി )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) സിലബസ് പരിഷ്ക്കരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ഇ )
കെ.ജി.റ്റി.ഇ. സിലബസ് അവസാനമായി പരിഷ്ക്കരിച്ചത് 16.08.2001 ലെ സ.ഉ.(എം.എസ്) നം.96/2001/ഉ.വി.വ. പ്രകാരം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നത് പരിഗണിച്ച് എത്രയും വേഗം പുതിയ സിലബസ് പരിഷ്ക്കരണം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3539.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരി​ക്കോട് പഞ്ചായത്തിലെ കോട്ടക്കൽ ഗവണ്‍മെന്റ് വനിതാ പോളിടെക്നിക്ക് കോളേജിലെ പുതിയ അഡ്‌മിനിസ്‌ട്രേഷൻ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ബി )
നിർമ്മാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത് ആരാണ് എന്നും നിലവിൽ ഈ പ്രവൃത്തിയുടെ പുരോഗതി എന്തെന്നും വ്യക്തമാക്കുമോ;
( സി )
നബാർഡ് മുഖേന ഫണ്ട് ലഭിച്ച മറ്റു മണ്ഡലങ്ങളിലെ പോളിടെക്നിക്ക് കോളേജുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ടോ; പ്രസ്തുത പ്രവൃത്തികൾ നടത്തുന്ന നിർവഹണ​ ഏജൻസികൾ ഏതെല്ലാമാണ്; വിശദവിവരം ലഭ്യമാക്കുമോ?
3540.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം എന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ എത്ര ഗവണ്‍മെന്റ് പോളിടെക്നിക് കോളേജുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഗവണ്‍മെന്റ് പോളിടെക്നിക് കോളേജുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ അവ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കാമോ?
3541.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ദ്വാരക ഗവൺമെന്റ് പോളിടെക്നിക്കിൽ കിഫ്ബി ധനസഹായത്തോടെയുള്ള കെട്ടിടനിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഈ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ?
3542.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണപുരോഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പുതിയ കാലഘട്ടത്തിന് അനുയോജ്യമായ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എങ്കില്‍ ഏതെല്ലാം പുതിയ കോഴ്സുകളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
3543.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ പുതിയ കോഴ്‌സുകൾ ആരംഭിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പോളിടെക്‌നിക്കില്‍ ഏറെ തൊഴില്‍ സാദ്ധ്യതയുള്ള ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്, കണ്ണൂര്‍ ഗവണ്‍മെന്റ്ഐ.ടി.ഐ. എന്നീ സാങ്കേതിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തി വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ സാധിക്കുമോ എന്ന് അറിയിക്കുമോ?
3544.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് സയന്‍സ് സിറ്റിയുടെ പൂര്‍ത്തീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടോ;
( ബി )
2014-ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ; ഇത് പരിഹരിക്കുന്നതിനായി മന്ത്രിതലയോഗങ്ങള്‍ കൂടി എടുത്തിട്ടുള്ള തീരുമാനങ്ങള്‍ നിര്‍മ്മാണ ഏജന്‍സികള്‍ പാലിക്കുന്നതില്‍ വിഴ്ചവരുത്തിയതിന്റെ കാരണം പരിശോധിക്കുമോ; ഇവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി അറിയിക്കുമോ; ;
( സി )
സയന്‍സ് സിറ്റിക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എത്ര കോടി രൂപ വീതം അനുവദിച്ചു എന്നത് വ്യക്തമാക്കാമോ; പദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അമ്പത് കോടി എപ്പോള്‍ ലഭ്യമാകുമെന്ന് അറിവുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയും സാങ്കേതിക പ്രശ്നങ്ങളും നിലനില്‍ക്കുന്നു എന്ന മന്ത്രിതലയോഗത്തിലെ കണ്ടെത്തലിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; നിലവിലുള്ള ടെക്നിക്കല്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കുമോ; എങ്കില്‍ പുതിയ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഇ )
മൈക്രോ കോണ്‍ക്രീറ്റിംഗ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടിണ്ടോ; എങ്കില്‍ ഇതെങ്ങിനെ പരിഹരിക്കും എന്ന് വ്യക്തമാക്കാമോ; മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിവരിക്കാമോ;
( എഫ് )
സയന്‍സ് സിറ്റിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇനിയും എത്രകോടി രൂപ വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഈ തുക എത്തരത്തില്‍ കണ്ടെത്തുമെന്നറിയിക്കാമോ;
( ജി )
കേരളാ സയന്‍സ് സിറ്റി പദ്ധതിക്ക് ഇനി സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെക്കുന്ന തുകയെത്രയായിരിക്കും എന്നത് വ്യക്തമാക്കാമോ; പദ്ധതി പൂര്‍ത്തീകരിച്ച് എന്ന് ഉദ്ഘാടനം ചെയ്യുമെന്ന് വെളിപ്പെടുത്തുമോ?
3545.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്റര്‍ യൂണിവേഴ്സിറ്റി സ്വയംഭരണസ്ഥാപനങ്ങള്‍ ആയി മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ സ്ഥാപനങ്ങളെയാണ് മികവിന്റെ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതെന്ന് അറിയിക്കുമോ;
( സി )
"ഏണ്‍ ബൈ ലേണ്‍" പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3546.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രയിം വര്‍ക്കിന്റെ സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ റാങ്കുകളുടെ ക്രമം എപ്രകാരമാണെന്ന് അറിയിക്കുമോ; സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ മികച്ച റാങ്കിംഗ് കരസ്ഥമാക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം സര്‍വ്വകലാശാലകള്‍ തിരിച്ച് ലഭ്യമാക്കുമോ; ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുടെ എണ്ണം അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഉന്നതനിലവാരത്തിലുളള അധ്യാപനവും ഗവേക്ഷണവും ഉറപ്പുവരുത്തുന്ന അന്തര്‍ദേശീയ നിലവാരമുളള സര്‍വ്വകലാശാലകളായി നമ്മുടെ സര്‍വ്വകലാശാലകളെ മാറ്റുന്നതിന് ഏതെങ്കിലും തരത്തിലുളള ഗൗരവമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ? വ്യക്തമാക്കമോ?
3547.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കുന്നതിനായി സര്‍വ്വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് ഏകീകൃത കലണ്ടര്‍ വേണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെന്തെന്ന് വിശദമാക്കുമോ?
3548.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍വകലാശാലകളിലെ ഗവേഷണ സ്ഥാപനങ്ങള്‍ കൂടിയായ പഠന വിഭാഗങ്ങളിലും സെന്ററുകളിലും പി.എച്ച്.ഡി. ബിരുദം നേടിയിട്ടില്ലാത്ത അദ്ധ്യാപകര്‍ നിയമിക്കപ്പെട്ടിട്ടുള്ളതായി അറിവുണ്ടോ; ഉണ്ടെങ്കില്‍ ഓരോ സര്‍വ്വകലാശാലയിലുമുള്ള മേല്‍പ്പറഞ്ഞ അധ്യാപകരുടെ എണ്ണം സര്‍വ്വകലാശാല തിരിച്ച് നല്‍കാമോ;
( ബി )
ഗവേഷണ ബിരുദയോഗ്യത നേടിയിട്ടില്ലാത്തവരെ ഗവേഷണ / പഠന വകുപ്പുകളുടെ മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കില്ല എന്നിരിക്കെ പഠനേതര ഗവേഷണ കേന്ദ്രങ്ങളുടെ ഡ‍യറക്ടര്‍/ഹെഡ് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും ഗവേഷണ ബിരുദമില്ലാത്തവരെ ഒഴിവാക്കുന്നതിന് സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
3549.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ 2020-2021 അദ്ധ്യയന വർഷത്തെ ബിരുദ വിദ്യാർത്ഥികളുടെ അവസാന സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതെന്നാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് എന്നിവയുടെ വിതരണം പൂർത്തീകരിച്ചിട്ടുണ്ടോ; പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ആയത് വൈകിയതിനുളള കാരണം വിശദമാക്കുമോ;
( സി )
പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് എന്നിവ ലഭിക്കാത്തത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും ജോലി സാധ്യതകളെയും ബാധിക്കുന്നതായി (പ്രത്യേകിച്ചും സംസ്ഥാനത്തിന് പുറത്ത്) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സർവ്വകലാശാലകളിൽ 2019-2020 അദ്ധ്യയന വര്‍ഷം അവസാന സെമസ്റ്റർ പരീക്ഷയെഴുതിയ ബിരുദവിദ്യാർത്ഥികളും, 2020-2021 അദ്ധ്യയന വർഷം അവസാന സെമസ്റ്റർ പരീക്ഷയെഴുതിയ ബിരുദ വിദ്യാർത്ഥികളും പഠിച്ച സിലബസ്, ഗ്രേഡിംഗ് സിസ്റ്റം എന്നിവയിൽ വ്യത്യാസം ഉണ്ടായിരുന്നുവോ; അറിയിക്കാമോ;
( ഇ )
2020-21 അദ്ധ്യയന വർഷം അവസാന സെമസ്റ്റർ പരീക്ഷയെഴുതിയ ബിരുദ വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് എന്നിവ അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടതിന് കാരണം സർവ്വകലാശാലകളിൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പരീക്ഷസംബന്ധിയായ സോഫ്റ്റ് വെയറുകളുടെ ഗുണമേന്മ, കാര്യക്ഷമത, കൃത്യത, അപ്ഡേഷൻ എന്നിവയിലെ പരാജയം ആണെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( എഫ് )
സർവകലാശാലകളിൽ പരീക്ഷസംബന്ധിയായ സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന സാങ്കേതിക ജീവനക്കാരുടെ തസ്തിക തിരിച്ചുളള എണ്ണം ലഭ്യമാക്കുമോ; ഇവരിൽ സ്ഥിരം ജീവനക്കാർ, താത്കാലിക ജീവനക്കാർ എന്നിവര്‍ എത്രയെന്ന് വിശദമാക്കാമോ?
3550.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയിൽ എമെരിറ്റസ് പ്രൊഫസർഷിപ്പിനായി പരിഗണിക്കപ്പെടുന്നതിന് യോഗ്യതകളും മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ അവ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
യു.ജി.സി. നിഷ്‌കർഷിച്ചിട്ടുള്ള എമെരിറ്റസ് പ്രൊഫസർഷിപ്പിനായുള്ള യോഗ്യതകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
എമെരിറ്റസ് പദവി നൽകുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാതെ കേരള സർവ്വകലാശാലയിൽ പ്രസ്തുത പദവി നൽകിയതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഇ )
അദ്ധ്യാപകരുടെ കുറവുണ്ടെങ്കിൽ അവർക്ക് പുനർനിയമനം നൽകുന്നതിനുപകരം എമെരിറ്റസ് പദവി നൽകിയത് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കുമോ?
3551.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍വ്വകലാശാലകളെ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് കൂടുതൽ ഓപ്പണ്‍ യൂണിവേഴ്സിറ്റികൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റവും വേഗം ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3552.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാല മലയാള മഹാനിഘണ്ടുവിന്റെ എഡിറ്ററായി നിയമിക്കപ്പെട്ട വ്യക്തിക്ക് മലയാളഭാഷയിൽ വൈദഗ്ധ്യം ഉണ്ടോ; പ്രസ്‌തുത വ്യക്തിക്ക് മലയാളഭാഷയിലെ യോഗ്യത എന്താണ് എന്ന് വ്യക്തമാക്കാമോ;
( ബി )
മഹാനിഘണ്ടുവിന്റെ എഡിറ്റർ പദവിക്ക് മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം വേണമെന്ന് സർവ്വകലാശാല ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ചട്ടങ്ങളിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ വിശദമാക്കാമോ;
( സി )
ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്നവർക്കും സർവ്വകലാശാല ചട്ടം അനുസരിച്ചുള്ള യോഗ്യതകൾ ബാധകമല്ലേ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയിലേക്ക്‌ പത്രങ്ങളിൽ വിജ്ഞാപനം ചെയ്തിരുന്നുവോ; എങ്കിൽ ഏതൊക്കെ പത്രങ്ങളിലാണ് വാർത്ത പ്രസിദ്ധീകരിച്ചത് എന്ന് അറിയിക്കുമോ?
3553.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നിയമസഭ അംഗീകരിച്ചിട്ടുള്ള സ്റ്റാറ്റ്യൂട്ട് പ്രകാരം കേരള സര്‍വകലാശാലയിലെ മലയാളം മഹാനിഘണ്ടു വിഭാഗത്തിലെ എഡിറ്റര്‍ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത യോഗ്യതകള്‍ വ‍്യവസ്ഥാപിതമായി ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളതായി അറിവുണ്ടോ;
( സി )
കേരള സര്‍വ്വകലാശാല മഹാനിഘണ്ടു വിഭാഗത്തില്‍ എഡിറ്ററായി ഒടുവില്‍ നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയ വിവരങ്ങളും വ്യക്തമാക്കാമോ?
3554.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോളേജ് അദ്ധ്യാപകർ പ്രൈവറ്റ് ട്യൂഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ മൂന്ന് അദ്ധ്യാപകരെ ജില്ലയിൽ നിന്ന് മാറ്റി നിയമിക്കാൻ ഉത്തരവിട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവ് പ്രകാരം സ്ഥലംമാറ്റപ്പെടേണ്ട കണ്ണൂർ സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായ അദ്ധ്യാപകൻ ഇപ്പോഴും അതേ കോളേജിൽ തന്നെ തുടരുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കാമോ?
3555.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ നാദാപുരം ഗവണ്‍മെന്റ് കോളേജിലെ കിഫ്ബി പ്രവ‍ൃത്തിയുടെ പുരോഗതി വിശദമാക്കാമോ ?
3556.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിര നിര്‍മ്മാണം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ?
3557.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഓപ്പണ്‍ യുണിവേഴ്സിറ്റികൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത ഓപ്പണ്‍ യൂണിവേഴ്സിറ്റികളിൽ ഏതെല്ലാം കോഴ്സുകളാണ് നടത്തുന്നതെന്ന് വിശദമാക്കുമോ?
3558.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 അദ്ധ്യയന വര്‍ഷം മുതല്‍ നാളിതുവരെ പാലക്കാട് ജില്ലയിലെ ഏതെല്ലാം കോളേജുകളില്‍ ഏതെല്ലാം പുതിയ കോഴ്സുകള്‍ ആരംഭിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പുതിയ എം.ടെക് കോഴ്സ് ആയ Internet of Things ( IOT ) അനുവദിക്കുന്നത് സംബന്ധിച്ച ഫയല്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3559.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകളില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ സര്‍വകലാശാലകളില്‍ എന്നു മുതല്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ?
3560.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമുള്ള കായിക അധ്യാപക പരിശീലന കോളേജുകള്‍ ഏതെല്ലാമെന്നും പ്രസ്തുത കോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നത് ഏത് യുണിവേഴ്സിറ്റിയാണെന്നും അറിയിക്കാമോ ?
3561.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ നാരായണ ഗുരു സര്‍വ്വകലാശാലയില്‍ എത്ര വിദൂര വിദ്യാഭ്യാസ കോഴ്സുകളുണ്ട്; ഇതിൽ എത്ര കോഴ്സുകള്‍ നിലവിൽ നടക്കുന്നുണ്ടെന്ന് വിശദമാക്കാമോ;‌;
( ബി )
കോഴ്സ് നടത്തിപ്പില്‍ യു.ജി.സി.യുടെ വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ തടസ്സവാദങ്ങള്‍ ഉണ്ടോ എന്നും പ്രസ്‌തുത തടസ്സവാദങ്ങള്‍ക്ക് പരിഹാരമായോ എന്നും വ്യക്തമാക്കുമോ; തടസ്സങ്ങള്‍ നീക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
വിദൂര വിദ്യാഭ്യാസം എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;
( ഡി )
യു.ജി.സി. മാനദണ്ഡമനുസരിച്ച് സര്‍വകലാശാലയിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനം നടത്തിയിട്ടില്ലെന്ന് യു.ജി.സി. ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ;
( ഇ )
സെപ്തംബര്‍ മാസത്തോടെ മേൽപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് മന്ത്രി പ്രസ്താവന നടത്തിയിരുന്നോ എന്ന് വ്യക്തമാക്കുമോ?
3562.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2019 ബാച്ച് ബിരുദ വിദ്യാർത്ഥികൾക്ക് മൂന്നാമത് അക്കാദമിക് വർഷം തുടങ്ങിയിട്ടും രണ്ട് സെമസ്റ്ററുകളിലെ പരീക്ഷ മാത്രമാണ് നടന്നിട്ടുള്ളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സിലബസ് വെട്ടിക്കുറച്ച് പരീക്ഷകൾക്ക് കൃത്യമായ ടൈംടേബിൾ പ്രസിദ്ധീകരിച്ച് എത്രയും വേഗം കോഴ്സ് പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം പൂർത്തീകരിച്ചിട്ടുണ്ടോ; പരീക്ഷാഫലം എപ്പോൾ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;
( ഡി )
തുടർ പഠനവും ജോലിയും ലക്ഷ്യംവയ്ക്കുന്ന വിദ്യാർത്ഥികളുടെ മാനസികസമ്മർദ്ദം കണക്കിലെടുത്ത് യു.ജി.സി. നിർദ്ദേശിച്ച പ്രകാരം അവസാന വർഷ സെമസ്റ്റർ പരീക്ഷകൾ ഒഴികെയുളള മറ്റ് പരീക്ഷകൾ ഒഴിവാക്കി കോഴ്സ് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3563.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥലപരിമിതി കാരണം പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്‌തുത കോളേജിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
എങ്കില്‍ എത്ര സ്ഥലമാണ് ആവശ്യമായിട്ടുള്ളതെന്നും സ്ഥലം കണ്ടെത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
3564.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാല 2020-21 അദ്ധ്യയന വർഷത്തിൽ യു.ജി., പി.ജി. കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നൽകിയിട്ടുണ്ടോ;
( ബി )
2020-21 ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ യു.ജി., പി.ജി. കോഴ്സുകളില്‍ പ്രൈവറ്റ് രജിസ്ട്രേഷന് എത്ര വിദ്യാർത്ഥികള്‍ അപേക്ഷിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ നേടുന്ന യു.ജി., പി.ജി. ഡിഗ്രികള്‍ക്ക് യു.ജി.സിയുടെ അംഗീകാരമുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കേരളത്തിലെ സർവകലാശാലകൾ നടത്തുന്ന വിദൂര വിദ്യാഭാസ കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരം നേടുന്നതിൽ സ്വീകരിച്ച നടപടികൾ എന്തല്ലാമെന്ന് വിശദമാക്കുമോ?
3565.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ നടന്ന മെഡിക്കല്‍ പി. ജി. എന്‍ട്രന്‍സ് പരീക്ഷയില്‍ അഡ്‍മിഷന്‍ ലഭിച്ചവരുടെ ജാതി തിരിച്ച് ഓരോ വിഭാഗത്തിനും ലഭിച്ച സീറ്റുകളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് സീറ്റ് കുറഞ്ഞതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
3566.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവേശന പരീക്ഷ മാർക്കിനോടൊപ്പം പ്ലസ് ടു മാർക്ക് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സി.ബി.എസ്‌.ഇ., ഐ.സി.എസ്.ഇ. സിലബസുകാർ പ്രയാസത്തിലാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സിലബസുകളിൽ പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസ്സിലെയും മാർക്കുകൾകൂടി പരിഗണിച്ചു ഫലപ്രഖ്യാപനം നടത്താനുള്ള സ്കീമിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നോ; ഇത് തൃപ്തികരമല്ലാത്തവർക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നോ; വ്യക്തമാക്കാമോ;
( സി )
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എഞ്ചിനീയറിംഗ് പ്രവേശനത്തിന് വെബ്‌സൈറ്റിൽ പ്ലസ് ടു വിന്റെ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം 17/09/2021 ന് അവസാനിച്ചിരിക്കെ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തില്‍ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ?
3567.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്ന സ്കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പൂള്‍ ഇപ്പോഴും തുടരുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അസാപ് ന്റെ ഫൗണ്ടേഷന്‍ മൊഡ്യൂള്‍ (100 മണിക്കുര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് + 80 മണിക്കുര്‍ ഐ.ടി.) തുടരുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഈ കോഴ്സ് നിര്‍ത്തലാക്കിയതെന്ന് വ്യക്തമാക്കാമോ;
( സി )
സമൂഹത്തിലെ താഴെത്തട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ചിട്ടുള്ള സ്കില്‍ ഡെവലപ്മെന്റ് സെന്ററുകളുടെയും കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഇത്തരം സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെയും കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്റെയും ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ;
( ഇ )
സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര സ്കില്‍ ഡെവലപ്മെന്റ് സെന്ററുകളാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ആയതിനുള്ള കാരണവും വ്യക്തമാക്കാമോ;
( എഫ് )
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായ അനുജ് സോമരാജനെ കരിക്കുലം മേധാവിയായി നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ജി )
അസാപ്, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തിയ (CET പ്രോഗ്രാം 2017) പദ്ധതിയില്‍ ഗുണനിലവാരം ഇല്ലെന്നും കൃത്യവിലോപം നടത്തിയെന്നുമുള്ള പരാതിയില്‍ പിഴയീടാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3568.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ അസാപ്പ് സ്കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3569.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ്പ് മുഖാന്തരം ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് സ്കീല്‍സ്, ലൈഫ് സ്കില്‍സ്, സോഷ്യല്‍ സ്കില്‍സ്, കോഡിംഗ് സ്കില്‍സ് എന്നിവ സമന്വയിപ്പിച്ച് നടപ്പിലാക്കിവന്നിരുന്ന ഫൗണ്ടേഷന്‍ സ്കില്‍ പ്രോഗ്രാം പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?
3570.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ചാത്തന്നൂർ മണ്ഡലത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തിവരുന്നു എന്ന് അറിയിക്കാമോ;
( ബി )
എല്ലാ വിദ്യാർത്ഥികൾക്കും അസാപ് മുഖേന പ്രത്യേക തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിൽ നൈപുണ്യം ലഭിച്ചവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകാനുമുള്ള സമഗ്ര പദ്ധതികൾ നിലവിലുണ്ടോ; വിശദാംശം നൽകുമോ?
3571.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യ നീതി വകുപ്പ് അഴീക്കോട് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ധനസഹായ പദ്ധതികളിലൂടെ എത്ര തുക വിനിയോഗിച്ചു; പദ്ധതി തിരിച്ച് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
3572.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സ ധനസഹായത്തിന് സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക്, മാസത്തില്‍ ഒരു തവണ മാത്രം ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സമിതി ചേരുന്നതിനാൽ പ്രസ്തുത ധനസഹായം ലഭിക്കാതെ വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സമിതി മാസത്തില്‍ ചേരുന്നതിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3573.
ശ്രീ ഐ ബി സതീഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന 18 വയസ്സുവരെയുള്ള കുട്ടികളുടെ ക്യാന്‍സര്‍ രോഗചികി‌ത്സ പൂര്‍ണ്ണമായും സൗജന്യമായി നടപ്പാക്കുന്ന ക്യാന്‍സര്‍ സുരക്ഷാപദ്ധതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവില്‍ ഏതൊക്കെ ആശുപത്രികള്‍ മുഖേനയാണ് പ്രസ്തുത ചികിത്സാ പദ്ധതി നടപ്പാക്കിവരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന താലോലം പദ്ധതിയുടെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ; ഏതൊക്കെ ആശുപത്രികള്‍ മുഖേനയാണ് പ്രസ്തുത ചികിത്സാ പദ്ധതി നടപ്പാക്കി വരുന്നത്; വിശദമാക്കാമോ?
3574.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് വയനാട് ജില്ലയിലെ ആദിവാസികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി നിലവിൽ എത്ര പേരുണ്ട് എന്ന് അറിയിക്കാമോ?
3575.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പദ്ധതിയില്‍ ഉള്‍പ്പെട്ട് 2015 മെയ് മാസം ലഭിച്ച ധനസഹായം നസീമ, മഠത്തുപുറം വീട്, ഇടത്തല നോര്‍ത്ത്, ആലുവ എന്നയാൾക്ക്‌ തുടര്‍ന്ന് ലഭിക്കാതിരുന്നതിനുളള കാരണം വ്യക്തമാക്കുമോ;
( ബി )
അര്‍ഹമായ ധനസഹായം തു‌ടര്‍ന്നും അനുവദിക്കാതിരുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ; പരിശോധിക്കുമോ;
( സി )
ഇനി എന്ന് മുതല്‍ ഇവര്‍ക്ക് ധനസഹായം ലഭ്യമായി തുടങ്ങും എന്ന് വ്യക്തമാക്കാമോ; ധനസഹായം ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വ്യക്തമാക്കാമോ?
3576.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കരുതല്‍ തടങ്കൽ കേന്ദ്രങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്‍റര്‍) സ്ഥാപിക്കുന്നതിനായി വകുപ്പ് താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ വിജ്‍ഞാപനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
കരുതല്‍ തടങ്കൽ കേന്ദ്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിജ്‍ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എത്ര അപേക്ഷകള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; അപേക്ഷയിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ?
3577.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പെന്‍ഷന്‍ പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ എത്ര ഗുണഭോക്താക്കളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പെന്‍ഷന്‍ എന്നുവരെയുള്ളതാണ് നിലവില്‍ വിതരണം ചെയ്തതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പെന്‍ഷന്‍ കുടിശ്ശിക വന്നിട്ടുണ്ടെങ്കില്‍ അത് വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3578.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഭിന്നശേഷി വിഭാഗത്തിനുളള സംവരണം എത്ര ശതമാനമാണെന്ന് അറിയിക്കാമോ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംവരണ തോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എത്ര വിഭാഗങ്ങളായാണ് ഭിന്നശേഷിക്കാരെ സംവരണത്തിന് പരിഗണിക്കുന്നതെന്നും വിഭാഗങ്ങള്‍ ഏതെല്ലാമാണെന്നും അറിയിക്കാമോ; ഭിന്നശേഷി സംവരണ നിയമനങ്ങള്‍ക്കുളള റോട്ടേഷനും ആയതിന് സ്വീകരിക്കുന്ന മുന്‍ഗണനാക്രമവും വ്യക്തമാക്കാമോ;
( സി )
സെറിബ്രല്‍ പാള്‍സി, മാനസിക വെല്ലുവിളി എന്നിവ നേരിടുന്നവരെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഏതു ഭിന്നശേഷി വിഭാഗത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിട്ടുളളത്; പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതര ഭിന്നശേഷിവിഭാഗങ്ങള്‍ ആരെല്ലാമാണെന്നും നിയമന റോട്ടേഷനില്‍ ഇവരെ പരിഗണിക്കുന്നത് എങ്ങനെയെന്നും അറിയിക്കാമോ;
( ഡി )
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അവരുടെ ശേഷിക്കനുസരിച്ച് നല്‍കാവുന്ന ജോലികളുടെ പട്ടിക വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
സെറിബ്രല്‍ പാള്‍സി ബാധിച്ച എത്ര പേർക്കാണ് ഭിന്നശേഷി വിഭാഗത്തില്‍ 2018 മുതല്‍ നാളിതുവരെ നിയമനം നല്‍കിയിട്ടുള്ളത്; സര്‍ക്കാര്‍ ജോലികള്‍ക്കായി മല്‍സരിക്കുമ്പോള്‍ സെറിബ്രല്‍ പാള്‍സി ബാധിതര്‍ പിന്തളളപ്പെട്ടുപോകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
3579.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3580.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാലവിളംബം കൂടാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
ബ്ലോക്ക് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
3581.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
16.08.1999 മുതല്‍ 2003 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം ലഭിക്കുകയും 18.05.2013 ലെ സര്‍ക്കാര്‍ ഉത്തരവ് (പി)നം.40/13/സാ.നീ.വ. പ്രകാരം പുനര്‍നിയമനം ലഭിച്ച് നിലവില്‍ ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ എണ്ണവും വിശദാംശങ്ങളും അടങ്ങിയ ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം പുനര്‍ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാര്‍ക്ക് ആര്‍.പി.ഡബ്ല്യൂ.ഡി. ആക്ട് 2016, പതിനാലാം കേരള നിയമസഭയിലെ സബ്‌ജക്ട് കമ്മിറ്റിയുടെ ശിപാര്‍ശ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ശിപാര്‍ശ എന്നിവ പരിഗണിച്ച് പ്രസ്തുത ജീവനക്കാരുടെ അവകാശം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3582.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള ആദ്യത്തെ അഡ്വൈസ് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ‍് പുറപ്പെടുവിക്കാനുള്ള സാഹചര്യം വ്യക്തമാക്കാമോ; മന്ത്രിസഭയുടെ അനുമതിയോടു കൂടിയാണോ പി.എസ്.സി. അഡ്വൈസിന്റെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഇപ്രകാരം മാറ്റം വരുത്തിയത്; അറിയിക്കാമോ;
( സി )
തസ്തികകളുടെ കേഡര്‍ സ്ട്രെംഗ്ത് പരിഗണിക്കാതെയാണോ ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്; കേഡര്‍ സ്ട്രെംഗ്ത് ഒന്ന് മാത്രമുള്ള തസ്തികകളുടെ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ഇതു മൂലം നിയമനം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത നടപടിക്രമം പുനഃപരിശോധിക്കാനോ കേഡര്‍ സ്ട്രെംഗ്ത് കൂടി പരിഗണിച്ച് മാറ്റം വരുത്താനോ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3583.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. സുമോദ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1995 -ലെ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (പി.ഡബ്ല്യൂ.ഡി.) ആക്ട് അനുസരിച്ച് കണ്ടെത്തിയ ഭിന്നശേഷി വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ; പ്രസ്തുത വിഭാഗങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നോ; വിശദാംശം നല്‍കുമോ;
( ബി )
2016 -ലെ ആര്‍.പി.ഡബ്ല്യൂ.ഡി. അനുസരിച്ച് കണ്ടെത്തിയ ഭിന്നശേഷി വിഭാഗങ്ങള്‍ ഏതെല്ലാമാണ്; പ്രസ്തുത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ അനുവദിച്ച സംവരണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വ്യത്യസ്ത ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പ്രാപ്തമായ തസ്തികകള്‍ ഏതൊക്കെയെന്ന് നിശ്ചയിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3584.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതി പ്രകാരം കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് നല്‍കിവരുന്ന ധനസഹായ പദ്ധതിയുടെ വിശദവിവരം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം 2020-21 കാലയളവില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നുളള കണക്ക് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം പാലക്കാട് ജില്ലയിലും ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലും നിലവില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കി വരുന്നുവെന്ന് വ്യക്തമാക്കാമോ; ധനസഹായം യഥാസമയം നല്‍കാന്‍ കഴിയാറുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
3585.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കിയ പരിരക്ഷ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അംഗപരിമിതര്‍ക്കായി മറ്റു ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ? ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
3586.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
16.08.1999 മുതല്‍ 2003 വരെയുളള കാലയളവില്‍ എംപ്ലോയ്മെന്റ് വഴി താല്‍ക്കാലിക നിയമനം ലഭിച്ച്, സ.ഉ.(പി)നം.40/13 സാ.നീ.വ. തീയതി 18.05.2013 ഉത്തരവ് പ്രകാരം പുനര്‍ നിയമനം ലഭിച്ച നിലവില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരുടെ എണ്ണവും അവരുടെ വിവരങ്ങളും അടങ്ങിയ പുതുക്കിയ ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
മേല്‍ ഉത്തരവ് പ്രകാരം പുനര്‍നിയമനം ലഭിച്ച ഭിന്നശേഷിക്കാരെ 2012-ലെ ആര്‍.പി.ഡബ്ല്യൂ.ഡി. ആക്ട്, പതിനാലാം കേരള നിയമസഭയിലെ സബ്ജക്ട് കമ്മിറ്റിയുടെ ശിപാര്‍ശ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറുടെ ശിപാര്‍ശ എന്നിവ നിലനില്‍ക്കെ, മേല്‍പ്പറഞ്ഞ ജീവനക്കാരില്‍ കുറച്ച് പേര്‍ കേസ് ഫയല്‍ ചെയ്തതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ മേല്‍പ്പറഞ്ഞ പ്രകാരം സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
3587.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി വിഭാഗത്തിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന ജോലിയിലുളള സംവരണത്തിന് ഏതുതരം സംവരണ രീതിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ; ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ; നടപ്പാക്കുന്ന പ്രക്രിയ വിശദമാക്കാമോ;
( ബി )
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന ഭിന്നശേഷിക്കാര്‍ക്കായുളള പ്രത്യേക റിക്രൂട്ട്മെന്റ്, എന്‍.സി.എ. വിഭാഗങ്ങളിലായി പരീക്ഷകള്‍ നടത്തുന്നുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഡിഗ്രി വിദ്യാഭ്യാസയോഗ്യതയുളളതും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ ഭിന്നശേഷിക്കാരെ സ്ഥിരനിയമനത്തിന് പരിഗണിക്കുന്നുണ്ടോ; ഇവര്‍ക്ക് ലാസ്റ്റ്ഗ്രേഡ്, അറ്റന്റര്‍ തസ്തികകളില്‍ സ്ഥിരനിയമനം നല്‍കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദവിവരങ്ങള്‍ അറിയിക്കാമോ?
3588.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജന്മനാ ഗർഭപാത്രമില്ലാത്ത അവസ്ഥയെ അംഗപരിമിതിയായി പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സാധൂകരിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം നേടിയെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭിന്നശേഷിക്കാരുടെ അവകാശം സംബന്ധിച്ച നിയമം 2016-ൽ ഗർഭപാത്രമില്ലാത്ത അവസ്ഥ വൈകല്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
പ്രസ്തുത വൈകല്യം പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദവിവരം നൽകാമോ?
3589.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്ക് വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന എന്തെല്ലാം സഹായങ്ങളാണ് നിലവില്‍ നല്‍കുന്നതെന്ന് വിശദമാക്കുമോ?
3590.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ വിശദാംശം നൽകുമോ?
3591.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഉള്‍പ്പെടെ യാത്രാപാസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3592.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയിട്ടുള്ള സംവരണം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്കാലിക നിയമനം ലഭിച്ചിരുന്ന ഭിന്നശേഷിക്കാർക്ക് പുനർനിയമനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3593.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ എത്ര ആളുകൾ ഉണ്ടെന്ന കണക്ക് ലഭ്യമാണോ; വ്യക്തമാക്കുമോ;
( ബി )
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി എന്തെങ്കിലും പ്രത്യേക പാക്കേജുകൾ നടപ്പാക്കിയിട്ടുണ്ടോ വിശദാംശം നൽകുമോ;
( സി )
ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരുടെ മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇന്ധന അലവൻസ് നൽകാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3594.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കി കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംവരണം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സർക്കാർ ഭിന്നശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്താന്‍ വൈകി എന്ന കാരണത്താല്‍ നിയമപ്രകാരം ലഭിക്കേണ്ട സംവരണം നിഷേധിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
3595.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിശ്രവിവാഹിതരും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുമുള്ള ദമ്പതികള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് വഴി സ്വീകരിച്ചിരുന്ന അപേക്ഷകള്‍ ബ്ലോക്കുതല ഓഫീസുകള്‍വഴി സ്വീകരിക്കുന്നതിന് സംവിധാനം നിലവിലുണ്ടോ;
( ബി )
ബ്ലോക്കുതല ഓഫീസുകള്‍ വഴി സ്വീകരിച്ചിരുന്ന വിവിധ അപേക്ഷകള്‍ ജില്ലാതല ഓഫീസുകള്‍ വഴി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍, ഇതുമൂലം അപേക്ഷകര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3596.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി 22,000 രൂപയില്‍ നിന്ന് 1 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പെന്‍ഷന് അര്‍ഹത നേടുന്നതിനുള്ള പ്രായം 65 ല്‍ നിന്ന് 60 ആയി കുറച്ചിട്ടുണ്ടോ; എങ്കില്‍ അത് എന്നു മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് വ്യക്തമാക്കാമോ;
( സി )
18 വയസ്സായ ആണ്‍മക്കളുള്ള അമ്മമാര്‍ക്ക് പെന്‍ഷന് അര്‍ഹത നല്‍കിയത് എന്നാണെന്ന് വിശദമാക്കാമോ;
( ഡി )
2011 ഏപ്രിലില്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക എത്ര ആയിരുന്നു എന്ന് അറിയിക്കാമോ;
( ഇ )
2016 ഏപ്രിലില്‍ പ്രസ്തുത തുക എത്ര ആയിരുന്നു എന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.