|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3280.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോടതി
ഉത്തരവ് പ്രകാരം അവകാശം
ലഭിക്കുന്ന ഭൂമിയുടെ
പോക്കുവരവിനായുള്ള അപേക്ഷകള്‍
താലൂക്ക് ഓഫീസുകളിൽ
കെട്ടികിടക്കുന്നതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്മേല്‍ എന്തു
നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോടതി
ഉത്തരവുകൾ മറികടന്ന് പോക്കുവരവ്
ചെയ്ത് നൽകുന്നതിനുള്ള അപേക്ഷ
താലൂക്ക് ഓഫീസുകളിൽ നിന്ന്
കളക്ടറേറ്റുകളിലേക്ക്
നിയമോപദേശത്തിന് നൽകാറുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
2010
മുതല്‍ അത്തരത്തിലുള്ള എത്ര
പരാതികളാണ് സംസ്ഥാനത്തെ വിവിധ
താലൂക്ക് ഓഫീസുകളിൽ
കെട്ടിക്കിടക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
ഇതുസംബന്ധിച്ച്
താലൂക്ക് തിരിച്ചുള്ള കണക്കുകൾ
ലഭ്യമാണോ; വിശദാംശം നല്‍കുമോ?
3281.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
വില്ലേജുകളില്‍ വിവിധ
ഇനങ്ങളിലായി സര്‍ക്കാര്‍
വകുപ്പുകള്‍ക്ക് കീഴില്‍ എത്ര
പുറമ്പോക്ക് ഭൂമിയുണ്ട്
എന്നുള്ള വിവരം
കണക്കാക്കിയിട്ടുണ്ടോ; സര്‍വേ
നമ്പര്‍, ഭൂമിയുടെ അളവ്, ഇനം
എന്നിവ ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍ വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി ഓരോന്നും ഏതൊക്കെ
ആവശ്യത്തിനാണ് നിലവില്‍
ഉപയോഗിക്കുന്നതെന്ന വിവരം
പട്ടികയാക്കി നല്‍കാമോ;
പ്രസ്തുത പുറമ്പോക്ക് ഭൂമി
അളന്ന് അതിര്‍ത്തി
നിര്‍ണ്ണയിച്ച്
സംരക്ഷിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
ഭൂമിയില്‍ സ്വകാര്യവ്യക്തികളുടെ
കയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ
തിരിച്ചുപിടിക്കുന്നതിന്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; ആയതിന്റെ
വിശദമായ വിവരം വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(
ഡി )
പാറശ്ശാല
മണ്ഡലത്തിലെ സര്‍ക്കാര്‍
ഭൂമിയിലെ അനധികൃത കയ്യേറ്റം
ഒഴിപ്പിക്കാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
മണ്ഡലത്തിലെ സര്‍ക്കാര്‍
ഭൂമിയിലെ അനധികൃത
കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്
ഭൂമി ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
3282.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിന്റെ ഇ-പേമെന്റ്
ഉൾപ്പെടെയുള്ള ഡിജിറ്റൽ
സേവനങ്ങളിൽ പോരായ്മകൾ ഉണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
എന്തെല്ലാം
പോരായ്മകളാണുള്ളതെന്നും ഇവ
പരിഹരിക്കുന്നതിനായി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(
സി )
വൺടൈം
സർട്ടിഫിക്കേഷൻ സംവിധാനം
എന്താണെന്നും ഇതിന്റെ ഗുണം
എന്താണെന്നും വ്യക്തമാക്കാമോ;
(
ഡി )
വില്ലേജ്
ഓഫീസുകൾ മുഖേന സ്വീകരിച്ചിരുന്ന
ഭൂനികുതി മൊബൈൽ ഫോൺ മുഖേന
ഒടുക്കുന്നതിനുള്ള സൗകര്യം
വന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം
നൽകാമോ;
(
ഇ )
റസിഡന്റ്
ഡീറ്റെയിൽസ് മൊഡ്യൂൾ
കൊണ്ടുദ്ദേശിക്കുന്നതെന്താണെന്നും
ഏതെല്ലാം ജില്ലകളിൽ ഈ സംവിധാനം
നടപ്പാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
3283.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ പെരിയ വില്ലേജിലെ
ചെങ്ങറ കെ.ആര്‍. നാരായണന്‍
മാതൃകാ ഗ്രാമത്തില്‍
താമസിക്കുന്നവര്‍ക്ക് നല്‍കിയ
സ്ഥലത്തിന് ഭൂനികുതി
അടയ്ക്കാന്‍ സാധിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഈ പ്രശ്നം പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
3284.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ ദേവികുളം താലൂക്കില്‍
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 15 ഭാഗം ഉള്‍പ്പെടുന്ന
പനംകുട്ടി വാല്‍വ് ഹൗസ്
പ്രദേശത്തെ ജനങ്ങള്‍ക്ക്
വില്ലേജ് ഓഫീസില്‍ ഭൂനികുതി
അടയ്ക്കാന്‍ സാധിക്കുന്നില്ല
എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രദേശം ഏത് വില്ലേജ് ഓഫീസിന്
കീഴിലാണ് ഉള്‍പ്പെടുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഷയം പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
3285.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
ഭവാനി ടീ ആൻഡ് പ്രൊഡ്യൂസ്
കമ്പനിയുടെ പേരിൽ എത്ര ഏക്കർ
തോട്ടമുണ്ട്; പ്രസ്തുത
കമ്പനിക്ക് ലാൻഡ് ട്രൈബ്യൂണലും
താലൂക്ക് ലാൻഡ് ബോര്‍ഡും
ഭൂപരിധിയിൽ ഇളവ് നൽകിയത്
എന്നാണ്; വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി ബ്രിട്ടീഷ് കമ്പനികൾ കൈവശം
വെച്ചിരുന്ന പാട്ടഭൂമിയാണോ;
പ്രസ്തുത സ്ഥലം നിലവില്‍ പാട്ട
ഭൂമിയാണോ; അല്ലെങ്കിൽ ഉടമസ്ഥർ
ആരാണെന്ന് വ്യക്തമാക്കുമോ?
3286.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
വട്ടലക്കി ആദിവാസി ഊരിന്
സമീപമുള്ള വിദ്യാധിരാജ
ട്രസ്റ്റിന്റെ ഭൂമി
ആദിവാസികളുടെ പാരമ്പര്യ
ഭൂമിയാണെന്ന പരാതിയിന്മേല്‍
അന്വേഷണം നടത്തിയിട്ടുണ്ടോ;
അന്വേഷണത്തിന്റെ വിശദാംശങ്ങൾ
നൽകാമോ?
3287.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈക്കം
നഗരസഭക്ക് 1988-ല്‍ വൈക്കം
കായലോരത്തായി
പതിച്ചുനല്‍കിയിട്ടുള്ള
ഭൂമിയുടെ നിലവിലെ ഉടമസ്ഥാവകാശം
ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;
(
ബി )
ടി
ഭൂമിയുടെ ഉടമസ്ഥാവകാശം
നഗരസഭക്കല്ലെങ്കില്‍
എന്തുകൊണ്ട് ഉടമസ്ഥാവകാശം
നഗരസഭയ്ക്ക് ലഭിച്ചില്ലെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം
വൈക്കം നഗരസഭയുടെ പേരിലേക്ക്
മാറ്റി നഗരസഭയുടെ തണ്ടപ്പേരില്‍
കരം ഒടുക്കുന്നതിന് നിലവിലെ
നിയമപ്രകാരം തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ?
3288.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോടതി
ഉത്തരവ് പ്രകാരം ലഭിക്കുന്ന
ഭൂമിയുടെ പോക്കുവരവിനായുള്ള
അപേക്ഷകള്‍ താലൂക്ക് ഓഫീസുകളിൽ
കെട്ടിക്കിടക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്മേല്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
3289.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കാരാക്കുറിശ്ശി
വില്ലേജിന്റെ ഭൂവിസ്തൃതിയും
ജനസംഖ്യയും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വില്ലേജിന്റെ ജനസംഖ്യയും
ഭൂവിസ്തൃതിയും കണക്കിലെടുത്ത്
ടി വില്ലേജ് വിഭജിച്ച്
പള്ളിക്കുറുപ്പ് കേന്ദ്രമാക്കി
വില്ലേജ് രൂപവത്കരിക്കാന്‍
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3290.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018-ലെ
പ്രളയത്തില്‍ വീടുകള്‍ക്ക്
ഭാഗികമായി നാശനഷ്ടം സംഭവിച്ച
വകയില്‍ മാനന്തവാടി താലൂക്കില്‍
എത്ര പേര്‍ക്ക് ധനസഹായം വിതരണം
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
മാനന്തവാടി
താലൂക്കിലെ ഓരോ വില്ലേജിലും
എത്ര പേര്‍ക്ക് ഇത്തരത്തില്‍
ധനസഹായം ലഭിച്ചിട്ടുണ്ട്;
(
സി )
ഈ
വകയില്‍ അര്‍ഹരായ
ആര്‍ക്കെങ്കിലും ഇനിയും ധനസഹായം
വിതരണം ചെയ്യാനുണ്ടോ
എന്നറിയിക്കാമോ?
3291.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ വകുപ്പിനെ
ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി
റവന്യൂ ഡാഷ് ബോര്‍ഡ് എന്ന
പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
ബി )
നിയമസഭാ
സാമാജികർ നൽകുന്ന
കത്തുകളിന്മേല്‍ വില്ലേജ് ഓഫീസ്
മുതല്‍ റവന്യൂ സെക്രട്ടറിയുടെ
ഓഫീസ് വരെയുള്ള മേഖലകളിൽ
നടക്കുന്ന നടപടിക്രമങ്ങളുടെ
തത്സമയ വിവരം ശേഖരിക്കുന്നതിന്
ഇത് സഹായകമാകുമോ; വിശദമാക്കുമോ;
(
സി )
ഈ
പദ്ധതി നടപ്പിലാക്കുന്നതിന്
ആവശ്യമായ പരിശീലനം റവന്യൂ
വകുപ്പിലെ എല്ലാ ജീവനക്കാർക്കും
നൽകിയിട്ടുണ്ടോ; പദ്ധതി
സംബന്ധിച്ച് മറ്റ്
ആർക്കൊക്കെയാണ് പരിശീലനം
നല്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ; ഏതെല്ലാം
ഏജൻസികളുടെ സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
റവന്യൂ
വകുപ്പും ഇതര വകുപ്പുകളുമായി
ബന്ധപ്പെട്ട് ദീർഘകാലമായി
പെൻഡിങ്ങിലുളള ഫയലുകൾ
തീർപ്പാക്കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിന് ഈ സംവിധാനം
എപ്രകാരമെല്ലാം
സഹായകരമാകുമെന്ന് വിശദമാക്കുമോ?
3292.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
താലൂക്കില്‍ ചേവായൂര്‍
വില്ലേജിന് സ്വന്തമായി
ആരെങ്കിലും ഭൂമി വിട്ട്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ ഏറ്റെടുക്കല്‍
പ്രക്രിയയുടെ നിലവിലെ അവസ്ഥ
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് വില്ലേജ് ഓഫീസ്
നിര്‍മ്മിക്കുന്നതിന്
സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
പദ്ധതിയില്‍ തുക
വകയിരുത്തിയിട്ടുണ്ടോ ;
എങ്കില്‍ എത്രയാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം
എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
3293.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ രാജാ രവിവര്‍മ്മ
സെന്റര്‍ ഫോര്‍ വിഷ്വല്‍
ആര്‍ട്സിന് പമ്പ ഇറിഗേഷന്‍
പ്രൊജക്ടിന്റെ സ്ഥലം
കൈമാറുന്നതിനുള്ള നടപടി 2021
ഒക്ടോബര്‍ 30-ന് മുന്‍പായി
പൂര്‍ത്തീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലം 2021 നവംബര്‍ ഒന്നിന്
കൈമാറുന്നതിനുള്ള നപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
3294.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലീഗല്‍
ഹെയര്‍ഷിപ്പ്
സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് വരെയുള്ള നടപടി
ക്രമങ്ങള്‍ എന്തൊക്കെയാണ്;
(
ബി )
അപേക്ഷ
നല്‍കിയവര്‍ക്ക്
സർട്ടിഫിക്കറ്റ് ലഭിക്കുവാന്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സര്‍ട്ടിഫിക്കറ്റ്
സമയബന്ധിതമായി
ലഭിക്കുന്നതിനുള്ള പദ്ധതി
ആവിഷ്കരിക്കുമോ; നടപടികള്‍
ത്വരിതപ്പെടുത്തുമോ?
3295.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ റവന്യൂ, തദ്ദേശ
സ്വയംഭരണം, ഇറിഗേഷന്‍, വ്യവസായം
തുടങ്ങി ഏതൊക്കെ വകുപ്പുകളുടെ
അധീനതയില്‍ നിലവില്‍ എത്ര അളവ്
ഭൂമിയുണ്ട് എന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി ഓരോന്നും നിലവില്‍ ഏതൊക്കെ
ആവശ്യത്തിനാണ്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
3296.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിലെ സേവനങ്ങൾ
ഓൺലൈനാക്കുന്നതിനുവേണ്ടിയുള്ള
മൊബൈല്‍ ആപ്ലിക്കേഷന്‍
തയ്യാറാക്കിയത് ഏത്
സ്ഥാപനമാണെന്ന് വ്യക്തമാക്കുമോ;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
ആപ്ലിക്കേഷന്റെ സേവനം
ഫലപ്രദമാണോയെന്ന്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ?
3297.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓരോ
നിയമസഭാമണ്ഡലങ്ങളിലും
നിലനില്‍ക്കുന്ന റവന്യൂ
സംബന്ധിച്ച പ്രശ്നങ്ങള്‍
കേള്‍ക്കുന്നതിനും പരിഹാരം
കാണുന്നതിനുമായി റവന്യൂ വകുപ്പ്
മന്ത്രി എം.എല്‍.എ.മാരുമായി
നടത്തിയ യോഗത്തില്‍
ഉന്നയിക്കപ്പെട്ട
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
യോഗത്തില്‍ ഉന്നയിക്കപ്പെട്ട
പ്രശ്നങ്ങള്‍ക്ക് അടിയന്തര
പരിഹാരം കാണുന്നതിനായി ഓരോ
മണ്ഡലത്തിലും പ്രത്യേക യോഗം
ചേരുന്നതിനുളള നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
അത്തരം യോഗങ്ങളില്‍ ഏതൊക്കെ
ഉദ്യോഗസ്ഥരാണ്
പങ്കെടുക്കേണ്ടത്; ഇത്
സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ
കളക്ടര്‍മാര്‍ക്ക്
നല്‍കിയിട്ടുണ്ടോ?
3298.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ കല്ല്യാശ്ശേരിയിൽ
റീസർവ്വേ 357/2-ൽ ഉള്‍പ്പെട്ട
റവന്യൂഭൂമിയില്‍ എക്സൈസ്
വകുപ്പിനും രജിസ്ട്രേഷൻ
വകുപ്പിനും സ്വന്തമായി കെട്ടിടം
നിർമ്മിക്കാൻ അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ ?
3299.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ തെക്കേക്കര
ഗ്രാമപഞ്ചായത്തിലെ വാലിന്‍
കോളനിയിലേക്കുള്ള വഴി
അനുവദിക്കുന്നതിനായി റവന്യൂ
വകുപ്പ് സ്വീകരിച്ച സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വഴിക്കായി സ്ഥലം
ഏറ്റെടുക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
3300.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മിശ്രവിവാഹിതരുടെ
മക്കള്‍ക്കുള്ള
ജാതിസര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള മാനദണ്ഡം
വ്യക്തമാക്കാമോ;
(
ബി )
വിവാഹ
ബന്ധം വേര്‍പ്പെടുത്തുകയോ
വേര്‍പിരിഞ്ഞ് താമസിക്കുകയോ
ചെയ്യുന്ന മിശ്രവിവാഹിതരുടെ
മക്കള്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍
കൃത്യമായ മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മതപരിവര്‍ത്തനം
നടത്തിയവര്‍ക്കും തിരികെ
സ്വന്തം മതത്തിലേക്ക് മടങ്ങി
വന്നവര്‍ക്കും ജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള വ്യവസ്ഥ
എന്താണെന്ന് വിശദമാക്കാമോ?
3301.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
സെക്രട്ടേറിയറ്റ് സംവിധാനം
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ ഘടനയും പ്രവര്‍ത്തനവും
വിശദമാക്കാമോ;
(
ബി )
ഈ
സംവിധാനം വഴി റവന്യൂ-ഭവന
നിര്‍മ്മാണ വകുപ്പുകളിലെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
ത്വരിതപ്പെടുത്തുന്നതിനും
സാധിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
ഇതുവഴി
വിവിധ തലങ്ങളില്‍
തീര്‍പ്പാകാതിരിക്കുന്ന
ഫയലുകളില്‍ തീരുമാനം
കൈക്കൊളളുവാന്‍
സാധിച്ചിട്ടുണ്ടോ; ഫയല്‍
അദാലത്ത് സംവിധാനം ഫലപ്രദമാണോ;
(
ഡി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
പ്രസ്തുത സംവിധാനം എത്ര
മീറ്റിംഗുകള്‍/സിറ്റിംഗുകള്‍
നടത്തിയിട്ടുണ്ടെന്നും ഏതെല്ലാം
വിഷയങ്ങള്‍
പരിഗണിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
3302.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാവര്‍ക്കും
ഭൂമി എല്ലാവര്‍ക്കും ഭൂരേഖ എന്ന
പദ്ധതിയോടൊപ്പം എല്ലാ
സേവനങ്ങളും
ഡിജിറ്റലാക്കുന്നതിനായി റവന്യൂ
വകുപ്പ് സ്വീകരിച്ചുവരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
നിസ്സാരകാരണങ്ങളാല്‍
നാളിതുവരെ ഭൂരേഖയോ പട്ടയമോ
ലഭിക്കാത്തവരുടെ പരാതികള്‍
പരിശോധിച്ച് അവയ്ക്ക് സ്ഥായിയായ
പരിഹാരമുണ്ടാക്കുന്നതിനായി
താലൂക്ക് അടിസ്ഥാനത്തിൽ
നടപടികള്‍ സ്വീകരിയ്ക്കുന്ന
കാര്യം പരിഗണിയ്ക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
3303.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തിലെ കായംകുളം
നഗരസഭയുള്‍പ്പെടെയുള്ള വിവിധ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന
വിദ്യാലയങ്ങള്‍ക്ക്
കംമ്പ്യൂട്ടര്‍, അനുബന്ധ
ഉപകരണങ്ങള്‍, ലാപ്‍ടോപ്പുകള്‍
എന്നിവ വാങ്ങി നല്കുന്നതിന്
എം.എല്‍.എ.യുടെ പ്രത്യേക വികസന
നിധി വിനിയോഗിക്കുന്നതിനായി
ആലപ്പുഴ ജില്ലാകളക്ടര്‍ക്ക്
നല്കിയ നിര്‍ദ്ദേശപ്രകാരം 2016
മുതല്‍ നാളിതുവരെ ഏതൊക്കെ
വിദ്യാലയങ്ങളില്‍ ഈ പദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
നിര്‍ദ്ദേശിക്കപ്പെട്ട
ഏതൊക്കെ വിദ്യാലയങ്ങളില്‍
പദ്ധതി ഇനിയും
നടപ്പിലാക്കാനുണ്ടെന്നതും
വ്യക്തമാക്കാമോ?
3304.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടം
തൊഴിലാളികള്‍ക്ക് സ്വന്തമായി
സ്ഥലവും വീടും നല്‍കുന്നതിന്
ആവിഷ്കരിച്ച പദ്ധതി പ്രകാരം
ദേവികുളം മണ്ഡലത്തിൽ ആയത്
അനുവദിച്ചവരുടെ വിശദാംശങ്ങൾ
പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
(
ബി )
അര്‍ഹതയുള്ള
മുഴുവന്‍ തൊഴിലാളികള്‍ക്കും ടി
പദ്ധതിയില്‍ വീടും സ്ഥലവും
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് അര്‍ഹരായവരുടെ
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ?
3305.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹാരിസൺസ്
കമ്പനി വ്യാജരേഖ ചമച്ചതിനെതിരെ
നടന്നുവരുന്ന കേസ്
അവസാനിപ്പിക്കാമെന്ന് വിജിലൻസ്
കോടതിയിൽ പബ്ലിക്
പ്രോസിക്യൂട്ടർമാർ അറിയിച്ചത്
റവന്യുവകുപ്പ് അറിയാതെയാണോ
എന്നറിയിക്കുമോ;
(
ബി )
എത്ര
ഏക്കർ ഭൂമിയാണ് ഇപ്രകാരം
ഹാരിസൺസ് അധികൃതർ അനധികൃതമായി
കൈവശം വച്ചിട്ടുള്ളതായി
റവന്യൂവകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
(
സി )
ഹാരിസൺസ്
കമ്പനി മറ്റ് എവിടെയെല്ലാമാണ്
ഭൂമികൈയേറ്റങ്ങൾ നടത്തിയതായി
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങൾ നൽകാമോ?
3306.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ ചേമഞ്ചേരി
ഗ്രാമപഞ്ചായത്തില്‍ കണ്ണങ്കടവ്
ഭാഗത്ത് സ്ഥിതി ചെയ്യുന്ന
കാപ്പാടന്‍ കൈപ്പുഴ കൈയ്യേറ്റം
ചെറുക്കാന്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ;
(
ബി )
കാപ്പാടന്‍
കൈപ്പുഴ കൈയ്യേറ്റം കൃത്യമായി
നിര്‍ണ്ണയിച്ച് പുഴ
നിലനിര്‍ത്താന്‍ വേണ്ട സര്‍വ്വെ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
3307.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹാരിസണ്‍സ്
കമ്പനി അധികൃതര്‍ 1923 ലെ
പ്രമാണ രേഖ തിരുത്തിയെന്ന
ഫോറന്‍സിക് സയന്‍സ് ലാബിന്റെ
റിപ്പോര്‍ട്ട് ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ച
ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്എന്ന്
വ്യക്തമാക്കാമോ;
(
സി )
റവന്യൂ
വകുപ്പ് അറിയാതെ വിജിലന്‍സ്
കോടതിയില്‍ കേസ്
അവസാനിപ്പിക്കാന്‍ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍
തീരുമാനിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
3308.
ശ്രീ
എ കെ എം അഷ്റഫ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തിൽ
വന്നതിനുശേഷം നിയമവിരുദ്ധമായി
സർക്കാർ ഭൂമി കൈവശം വയ്ക്കുകയോ
കയ്യേറുകയോ ചെയ്തിട്ടുള്ള വൻകിട
തോട്ടമുടമകളിൽ നിന്നും പ്രസ്തുത
ഭൂമി തിരിച്ചു
പിടിച്ചെടുത്തിട്ടുണ്ടോ;
(
ബി )
ഇപ്രകാരം
പിടിച്ചെടുത്ത ഭൂമി പൊതു
ആവശ്യത്തിനും ഭൂരഹിതർക്കും
വിതരണം ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ?
3309.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ വിവിധ വില്ലേജുകളിലായി
ഇനിയും പട്ടയം ലഭിക്കാത്ത എത്ര
കുടുംബങ്ങൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിവിധ
താലൂക്കുകളിലായി പട്ടയം
ലഭിക്കാനുള്ള അപേക്ഷകളിൽ ഇനിയും
തീർപ്പ് കൽപ്പിക്കാത്തവ
എത്രയെന്നും വ്യക്തമാക്കാമോ?
3310.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജില്ലാ
കളക്ടറേറ്റുകളിലും ലാൻഡ്
ട്രൈബ്യൂണലുകളിലും
പട്ടയത്തിനായി അപേക്ഷ നൽകി
കാത്തിരിക്കുന്നവർക്ക് പട്ടയം
അതിവേഗം ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(
ബി )
പാട്ടഭൂമി,
കാണം ഭൂമി, ദേവസ്വം ഭൂമി
തുടങ്ങിയവയുടെ പട്ടയത്തിനായി
അപേക്ഷിച്ചവർക്ക്
വര്‍ഷങ്ങള്‍ക്ക് ശേഷവും പട്ടയം
ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടൊ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിവരിക്കുമോ;
(
സി )
പട്ടയ
അപേക്ഷകളിന്മേലുള്ള ഹിയറിംഗ്
തീയതികള്‍ പലപ്പോഴും
നീട്ടിവെയ്‌ക്കുന്നത്
ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
ഇതിന് മാനദണ്ഡങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ; ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
3311.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തിൽ പെരിയാർവാലി
കനാൽ പുറമ്പോക്കിൽ താമസിക്കുന്ന
എത്ര കുടുംബങ്ങൾ പട്ടയത്തിനായി
അപേക്ഷ സമർപ്പിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ;
(
സി )
പട്ടയം
നൽകുന്നതിന് ജലവിഭവ വകുപ്പിന്റെ
അംഗീകാരം ലഭ്യമായിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ?
3312.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
താമരശ്ശേരി
താലൂക്ക്, തിരുവമ്പാടി
വില്ലേജിലെ പാമ്പിഴഞ്ഞപാറ
പ്രദേശത്തെ കെെവശക്കാര്‍ക്ക്
പട്ടയം അനുവദിക്കുന്ന നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പട്ടയവിതരണം
എപ്പോള്‍ നടത്താന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
സി )
പട്ടയവിതരണത്തിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കാമോ?
3313.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ
ചാക്കോച്ചിറ പ്രദേശത്ത്
തലമുറകളായി താമസിച്ചു വരുന്ന
പത്തോളം കുടുംബങ്ങള്‍ക്ക്
പട്ടയം ലഭിയ്ക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങള്‍ക്ക് പട്ടയം
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
3314.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
താമരശ്ശേരി
താലൂക്കിൽ ഈങ്ങാപ്പുഴ
വില്ലേജിലെ ചെറുപ്ലാട്
വനഭൂമിയിലെ താമസക്കാര്‍ക്ക്
പട്ടയം അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
ഇവര്‍ക്ക്
പട്ടയം എന്നത്തേക്ക് നല്‍കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
3315.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂപതിവ്
ചട്ടങ്ങൾ പ്രകാരം
തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, കോട്ടയം, ഇടുക്കി,
എറണാകുളം ജില്ലകളിൽ
രണ്ടായിരത്തിന് ശേഷം ഇതുവരെ
എത്ര പട്ടയങ്ങൾ നൽകിയിട്ടുണ്ട്
എന്നറിയിക്കാമോ;
(
ബി )
മേൽപ്രകാരം
നൽകിയവ ഉപാധി രഹിത പട്ടയങ്ങൾ
ആണോ വ്യവസ്ഥകളുള്ള പട്ടയങ്ങൾ
ആണോ എന്ന് വ്യക്തമാക്കാമോ;
വിശദാംശങ്ങൾ നൽകാമോ;
(
സി )
ഉപാധി
രഹിത പട്ടയം നൽകുമ്പോൾ നിശ്ചിത
വ്യവസ്ഥകൾ രേഖപ്പെടുത്തിയാണോ
പട്ടയം നൽകുന്നതെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ;
(
ഡി )
ഉപാധി
രഹിത പട്ടയഭൂമിയിൽ ഗാർഹികേതര
ആവശ്യങ്ങൾക്കായി കെട്ടിട
നിർമ്മാണ പ്രവൃത്തികൾ നടത്താമോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
എപ്രകാരമുള്ള നിർമ്മാണ
പ്രവൃത്തികൾ നടത്തുന്നതിനാണ്
അനുമതിയുള്ളതെന്ന് അറിയിക്കാമോ;
(
ഇ )
ഉപാധിരഹിത
പട്ടയ, വ്യവസ്ഥകളുള്ള
പട്ടയഭൂമികളിൽ ഗാർഹികേതര
ആവശ്യങ്ങൾക്കുള്ള കെട്ടിട
നിർമ്മാണ പ്രവൃത്തികൾ
നിരോധിച്ചിട്ടുണ്ടോ; എങ്കിൽ ഏത്
നിയമങ്ങളുടെ, ചട്ടങ്ങളുടെ,
ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ആണ്
നിരോധനം എന്ന് വ്യക്തമാക്കാമോ;
വിശദാംശങ്ങൾ ബന്ധപ്പെട്ട
രേഖകളുടെ പകർപ്പുകൾ സഹിതം
നൽകാമോ?
3316.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂവാറ്റുപുഴ
പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ
വില്ലേജിൽ 1977 മുതൽ കുടിയേറ്റ
കർഷകരായി താമസിച്ചുവരുന്നവരിൽ
ഉപാധി രഹിത പട്ടയം ലഭിക്കാത്ത
എത്ര കുടുംബങ്ങളുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങൾക്ക് ഉപാധി രഹിത
പട്ടയം നൽകുന്നതിനുള്ള തടസ്സം
എന്തെന്നറിയിക്കാമോ; ഇത്
പരിഹരിക്കുന്നതിനായി എന്തെല്ലാം
നടപടികൾ സ്വീകരിച്ചുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പൂർണമായും
സാധുതയുള്ള പട്ടയം
ഇല്ലാത്തതിനാൽ ഈ കുടുംബങ്ങൾ
ഭവനനിർമ്മാണ ധനസഹായം
ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ
നിന്നും നിരന്തരമായി
പുറന്തള്ളപ്പെടുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഈ കുടുംബങ്ങൾക്ക് ഉപാധി രഹിത
പട്ടയം എന്ന് നൽകുവാൻ കഴിയും;
വ്യക്തമാക്കാമോ?
3317.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ കഴിഞ്ഞ പതിനഞ്ചു
വര്‍ഷത്തില്‍ ലാന്റ്
അസൈന്‍മെന്റ് കമ്മിറ്റി
തീരുമാനപ്രകാരം പട്ടയം ലഭിച്ച
വ്യക്തികളുടെ വിവരങ്ങള്‍
വില്ലേജ് തിരിച്ച്
വിശദമാക്കാമോ?
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന
വിവിധ ഗ്രാമപഞ്ചായത്തുകളില്‍
കുളം പുറമ്പോക്ക്, റോഡ്
പുറമ്പോക്ക്, ആറ്റു
പുറമ്പോക്ക്, സര്‍ക്കാര്‍
പുറമ്പോക്ക് എന്നിങ്ങനെ
വിവിധയിനം പുറമ്പോക്ക്
ഭൂമികളില്‍ താമസിച്ചുവരുന്ന
കുടുംബങ്ങളുടെ എണ്ണവും ഇനം
തിരിച്ചുള്ള വിവരവും
ലഭ്യമാക്കാമോ;
(
ബി )
രണ്ടായിരമാണ്ടിന്
ശേഷം ഇവരില്‍ എത്ര പേര്‍
പട്ടയത്തിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്; അപേക്ഷ
നല്‍കിയിട്ടും പട്ടയം
ലഭിക്കാത്ത എത്ര അപേക്ഷകരുണ്ട്;
അവരുടെ പേരും മേല്‍ വിലാസവും,
സര്‍വേ നമ്പര്‍ ഉള്‍പ്പെടെ
വില്ലേജ് തിരിച്ചുള്ള വിവരവും
നല്‍കുമോ;
(
സി )
പുറമ്പോക്ക്
ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക്
പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
3319.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതിക്ഷോഭത്തില്‍
വീട് പൂര്‍ണ്ണമായും തകര്‍ന്നു
പോയവര്‍ക്ക് നിലവില്‍ എത്ര
രൂപയാണ് നഷ്ടപരിഹാരമായി
നല്‍കുന്നത്; വിശദാംശം
ലഭ്യമാക്കാമോ; ആയത് സംബന്ധിച്ച
ഉത്തരവുകള്‍ ഉണ്ടോ; എങ്കില്‍
പകര്‍പ്പ് ലഭ്യമാക്കാമോ?
3320.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018
ആഗസ്റ്റ് 16-ന് വടക്കാഞ്ചേരി
മണ്ഡലത്തില്‍പ്പെട്ട
കുറാഞ്ചേരിയില്‍ ഉണ്ടായ
ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും
നഷ്ടപ്പെട്ട മുല്ലപ്ലാക്കല്‍
ബെന്നി എന്ന വ്യക്തിക്ക്
നാളിതുവരെ നഷ്ടപരിഹാരം വിതരണം
ചെയ്തിട്ടില്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആയത്
പരിശോധിച്ച് നഷ്ടപരിഹാരം
അടക്കമുള്ള ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കാമോ?
3321.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
താലൂക്കില്‍ 2019 ലെ
പ്രകൃതിക്ഷോഭവുമായി
ബന്ധപ്പെട്ട് ഇതുവരെ ധനസഹായം
ലഭിക്കാത്തവരുടെ
പരാതികളിന്മേലുള്ള എത്ര
അപ്പീല്‍ അപേക്ഷകളാണ്
പരിഗണനയിലുള്ളതെന്ന് വില്ലേജ്
തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
(
ബി )
2019-ലെ
പ്രകൃതി ക്ഷോഭവുമായി
ബന്ധപ്പെട്ട പരാതികള്‍
പരിഹരിക്കുന്നതിന്
സജ്ജമാക്കിയിരുന്ന മൊബൈല്‍
ആപ്പും സോഫ്റ്റ്‍വെയറും
ഇപ്പോഴും പ്രവര്‍ത്തനസജ്ജമാണോ;
പരാതിക്കാധാരമായ വിവരങ്ങള്‍
മൊബൈല്‍ ആപ്പില്‍ വില്ലേജ്
ഓഫീസര്‍മാര്‍ക്ക് അപ്‍ലോഡ്
ചെയ്യാന്‍ സാധിക്കാത്തതിനാലാണോ
പരാതികള്‍
പരിഹരിക്കപ്പെടാത്തത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രകൃതിക്ഷോഭം
നടന്ന് രണ്ട് വര്‍ഷമായിട്ടും
ധനസഹായം
ലഭിച്ചിട്ടില്ലാത്തവര്‍ക്ക്
ധനസഹായം ലഭ്യമാക്കുന്നതിനും
പരാതികളിന്മേലുള്ള അപ്പീല്‍
അപേക്ഷകള്‍ പരിഹരിക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന
മുറയ്ക്കേ അപേക്ഷകള്‍
പരിഗണിക്കാനാവൂ എന്നാണ്
തഹില്‍ദാര്‍ രേഖാമൂലം മറുപടി
നല്‍കുന്നത് എന്നകാര്യം
ശ്രദ്ധയിലുണ്ടോ;
(
ഇ )
പ്രസ്തുത
ധനസഹായം ഇനിയും
ലഭിക്കാനുള്ളവർക്ക്
എന്നത്തേക്ക് നല്‍കാനാവുമെന്ന്
അറിയിക്കാമോ; ഇതിനായി
സ്വീകരിച്ച നടപടികൾ
അറിയിക്കാമോ?
3322.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-20,
2020-21, 2021-22 വര്‍ഷങ്ങളില്‍
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ
തകര്‍ന്ന ഏതെല്ലാം റോഡുകളുടെ
അറ്റകുറ്റപണികള്‍ക്കാണ്
പ്രളയഫണ്ടിലുള്‍പ്പെടുത്തി തുക
അനുവദിച്ചതെന്ന് അറിയിക്കാമോ;
തുക അടക്കമുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകളില്‍ അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിച്ചവയുടേയും പണി
പുരോഗമിച്ച് വരുന്നവയുടെയും
പണിയാരംഭിക്കുന്നതിന്
കരാറായവയുടേയും വിശദവിവരം
വ്യക്തമാക്കാമോ;
(
സി )
പ്രളയഫണ്ടിലുള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ റോഡുപണികളുടെ
ബില്ലുകള്‍ അനുവദിക്കുന്നതിന്
രണ്ട് വര്‍ഷത്തിലധികം കാലതാമസം
നേരിടുന്നുവെന്ന വിവരം
ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
ജില്ലാ തലത്തിലാണോ ഫണ്ട്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഫണ്ട്
അനുവദിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
ഡി )
പ്രളയഫണ്ടിലുള്‍പ്പെടുത്തി
നിർമ്മിച്ച റോഡുകളുടെ
ബില്ലുകള്‍
മാറുന്നതിലുണ്ടാകുന്ന കാലതാമസം
കാരണം ടെന്‍ഡറുകളില്‍
കരാറുകാര്‍ സാധാരണ
പങ്കെടുക്കാറില്ല എന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ; ഇതുമൂലം
ഈ ഇനത്തില്‍ അനുവദിച്ച പല
പ്രവൃത്തികളും ആരംഭിക്കാനാകാതെ
ഫണ്ടുകള്‍ ലാപ്‌സായി
പോകുന്നുവെന്നുമുള്ള കാര്യം
പരിശോധിക്കുമോ;
(
ഇ )
പ്രളയഫണ്ടിലുള്‍പ്പെടുത്തി
അനുവദിക്കുന്ന റോഡുകളുടെ
ബില്ലുകള്‍ സമയബന്ധിതമായി
കൊടുത്തു തീര്‍ക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
3323.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമിയുടെ
തരം മാറ്റുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭൂമിയുടെ
തരം മാറ്റുന്നതിനായുള്ള അപേക്ഷ
തയ്യാറാക്കുന്നതിന് എന്തൊക്കെ
കാര്യങ്ങള്‍ ആണ്
ശ്രദ്ധിക്കേണ്ടത്
എന്നറിയിക്കാമോ; അപേക്ഷയും ആയത്
സമര്‍പ്പിക്കാനുള്ള
നിര്‍ദ്ദേശങ്ങളും ഏതൊക്കെ
കേന്ദ്രങ്ങളില്‍ നിന്നാണ്
ലഭ്യമാകുക എന്നറിയിക്കാമോ;
(
സി )
പഞ്ചായത്തുകളിലും
നഗരസഭകളിലും ഭൂമിയുടെ തരം
മാറ്റുന്നതിനുള്ള
നടപടിക്രമങ്ങള്‍ എങ്ങനെയാണ്
വ്യത്യാസപ്പെട്ടിരിക്കുന്നത്
എന്ന് വിശദവിവരങ്ങള്‍ സഹിതം
വ്യക്തമാക്കാമോ?
3324.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമി
തരംമാറ്റവുമായി ബന്ധപ്പെട്ട്
കാഞ്ഞങ്ങാട് ആർ.ഡി.ഒ. ഓഫീസിൽ
എത്ര ഫയലുകളാണ്
തീർപ്പാക്കാനുള്ളതെന്ന്പഞ്ചായത്ത്/വില്ലേജ്
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഫയലുകള്‍ വേഗത്തില്‍
തീര്‍പ്പാക്കാന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദംശങ്ങൾ
ലഭ്യമാക്കാമോ?
3325.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
പുത്തൂര്‍-ചെനയ്ക്കല്‍ ബൈപ്പാസ്
റോഡിന്റെ സ്ഥലം ഏറ്റെടുപ്പുമായി
ബന്ധപ്പെട്ട് മലപ്പുറം എല്‍.എ.
വിഭാഗം സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
ബി )
മൂന്നാംഘട്ട
സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട
തുക എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
3326.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതി വഴി നടപ്പാക്കുന്ന
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കടുത്തുരുത്തി
മേല്‍പ്പാലത്തിന്റെയും
കുറുപ്പന്തറ
മേല്‍പ്പാലത്തിന്റെയും
അവയിലേക്കുള്ള അപ്രോച്ച്
റോഡുകളുടെയും സ്ഥലമെടുപ്പ്
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
3327.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നീലേശ്വരം-എടത്തോട്
റോഡ് വികസനവുമായി ബന്ധപ്പെട്ട്
ഭൂമി ഏറ്റെടുക്കൽ നടപടി ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
ഭൂമി
ഏറ്റെടുക്കൽ വേഗത്തിലാക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
3328.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയിൽ ഉൾപ്പെടുത്തി
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ
നിർമ്മിക്കാനുദ്ദേശിക്കുന്ന
പള്ളിക്കമണ്ണടി പാലത്തിന്റെ
അപ്രോച്ച് റോഡിനായുള്ള
സ്ഥലമേറ്റെടുപ്പ് നടപടികളുടെ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
സ്ഥലമേറ്റെടുപ്പ് നടപടികളിൽ
റവന്യൂ വകുപ്പ് നടത്തിയ
പ്രവർത്തനങ്ങൾ വിശദമാക്കാമോ?
3329.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന പിറവം
വില്ലേജില്‍ നിലവിലുളള 203
ഹെക്ടര്‍ 17 ആര്‍ 61 ചതുരശ്ര
മീറ്റര്‍ പുറമ്പോക്ക് ഭൂമിയുടെ
സര്‍വ്വേ നമ്പര്‍, അളവ്
ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പുറമ്പോക്ക് ഭൂമി ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
ഏറ്റെടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ്
പ്രസ്തുത പുറമ്പോക്ക്
ഏറ്റെടുത്തിട്ടുളളതെന്ന്
അറിയിക്കാമോ?
3330.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമിയുടെ
രജിസ്ട്രേഷന്‍ കഴിഞ്ഞ്
പോക്കുവരവിന്
അപേക്ഷിക്കുന്നതിന് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ; അപേക്ഷ
സമര്‍പ്പിക്കപ്പെട്ട് എത്ര
നാളുകള്‍ക്കുള്ളില്‍ പോക്കുവരവ്
ചെയ്‌ത് നല്കാന്‍ കഴിയും എന്ന്
അറിയിക്കുമോ; പോക്കുവരവിനുള്ള
നടപടികള്‍ എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
തിരുവനന്തപുരം
ജില്ലയിലെ കാട്ടാക്കട താലൂക്ക്
ഓഫീസിലെ ഫയല്‍ നം. 18802/18-ല്‍
ടി. ദേവദാനം സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(
സി )
ജില്ലകളക്ടര്‍
20.8.2019-ല്‍ നടത്തിയ
അദാലത്തില്‍ ഈ ഫയല്‍
സംബന്ധിച്ച് തീരുമാനം
എടുത്തിരുന്നോയെന്നും
എടുത്തിരുന്നുവെങ്കില്‍
പ്രസ്തുത തീരുമാനം
നടപ്പാക്കുവാന്‍ സ്വീകരിച്ച
നടപടികളെന്തെന്നും
വിശദമാക്കുമോ?
3331.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
പദ്ധതിയില്‍ വീട്
അനുവദിക്കപ്പെട്ടിട്ടും ഭൂമി
തരംമാറ്റല്‍ കഴിയാത്തതിനാല്‍
പാവപ്പെട്ടവര്‍ക്ക് പദ്ധതി
നഷ്ടമാവുന്നതായ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
പേരാമ്പ്ര മണ്ഡലത്തിലെ വിവിധ
വില്ലേജുകളില്‍ നിന്നായി എത്ര
അപേക്ഷകള്‍ റവന്യൂ വിഭാഗത്തില്‍
ഉണ്ടെന്ന് വ്യക്തമാക്കാമോ;
(
സി )
ഒരു
പ്രത്യേക അദാലത്ത് നടത്തി
ഇത്തരം പ്രശ്നങ്ങള്‍
തീര്‍പ്പാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
3332.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
വട്ടലക്കി ആദിവാസി ഊരിന് സമീപം
വിദ്യാധിരാജ ട്രസ്റ്റിന് 55
ഏക്കർ ഭൂമിയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
അത് എന്നാണ് ട്രസ്റ്റിന്
ലഭിച്ചത് എന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഭൂമിക്ക് ഭൂപരിഷ്കരണ
നിയമപ്രകാരമുള്ള റിട്ടേണ്‍
സമര്‍പ്പിക്കുന്നതില്‍ നിന്ന്
താലൂക്ക് ലാൻഡ് ബോർഡ് ഇളവ്
നൽകിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
3333.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
(ഷോളയൂർ -കോട്ടത്തറ
വില്ലേജുകളിലെ) ശിരുവാണി,
പെരിയചോല, ഏലമല, മേൽത്തോട്ടം,
വരടിമല എന്നീ
എസ്റ്റേറ്റുകള്‍ക്ക് എത്ര ഏക്കർ
വീതം വിസ്തൃതിയുണ്ടെന്ന്
വ്യക്തമാക്കുമോ; 1947-ന് മുമ്പ്
ഈ എസ്റ്റേറ്റുകൾ ആരംഭിച്ചത്
ബ്രിട്ടീഷുകാര്‍ ആയിരുന്നോ
എന്നും സ്വദേശികൾക്ക്
എസ്റ്റേറ്റുകള്‍ കൈമാറിയത്
എന്നാണെന്നും അറിയിക്കാമോ;
നിലവിൽ ഈ എസ്റ്റേറ്റ് ഭൂമി
കൈവശം വെച്ചിരിക്കുന്നത്
ആരാണെന്ന് വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
എസ്റ്റേറ്റുകള്‍ എന്നാണ്
പാട്ടത്തിന് നല്‍കിയത് എന്നും
അവയ്ക്ക് നിലവിൽ പാട്ടമാണോ
ഭൂനികുതിയാണോ അടക്കുന്നതെന്നതും
അറിയിക്കുമോ; പ്രസ്തുത
എസ്റ്റേറ്റുകള്‍
പാട്ടഭൂമിയാണെങ്കിൽ 1970 ജനുവരി
ഒന്നിന് ഈ എസ്റ്റേറ്റുകളുടെ
പാട്ടം റദ്ദാക്കി സർക്കാർ
ഭൂമിയായി മാറേണ്ടതല്ലേ എന്ന്
വ്യക്തമാക്കുമോ;
(
സി )
നിലവിലെ
കൈവശക്കാർക്ക് ഈ എസ്റ്റേറ്റ്
ഭൂമിയിൽ ഉടമസ്ഥാവകാശമുണ്ടോ;
ഇവർക്ക് ലാൻഡ് ട്രൈബ്യൂണൽ
നല്കിയ ക്രയസർട്ടിഫിക്കറ്റിൻെറ
പകർപ്പ് നല്‍കാമോ; താലൂക്ക്
ലാൻഡ് ബോർഡ് ഈ
എസ്റ്റേറ്റുകള്‍ക്ക്
തോട്ടഭൂമിക്കുള്ള ഭൂപരിധിയിൽ
ഇളവ് നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകർപ്പ് നല്കാമോ;
(
ഡി )
നെല്ലിയാമ്പതിയിലെ
എസ്റ്റേറ്റുകൾ ആരംഭിച്ചത്
ബ്രിട്ടീഷകാരായിരുന്നോ; 1947-ന്
മുമ്പ് അത് ബ്രിട്ടീഷുകാരുടെ
(കമ്പനികളുടെ)
കൈവശമായിരുന്നതിന് ചരിത്ര
പരമായി തെളിവുകളുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഓരോ
എസ്റ്റേറ്റും സ്വദേശികൾക്ക്
കൈമാറിയത് എന്നാണെന്നത്
അറിയിക്കുമോ?
3334.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമിയിടപാട്
സംബന്ധിച്ച് ഹാരിസണ്‍സ്
ഹാജരാക്കിയ 63 ആധാരങ്ങളില്‍
തിരിമറികള്‍ നടന്നതായുള്ള
ഫോറന്‍സിക് റിപ്പോര്‍ട്ട്
വിജിലന്‍സ് മൂന്ന് വർഷം
പൂഴ്‌ത്തി വെച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതിനെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
3335.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യവ്യക്തികൾ
അനധികൃതമായി
കൈവശംവെച്ചിരിക്കുന്ന അധികഭൂമി
തിരിച്ചെടുക്കാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
ഇത്തരത്തിൽ
അനധികൃതമായി
കൈവശംവെച്ചിരിക്കുന്ന അധികഭൂമി
പിടിച്ചെടുത്ത് ഭൂരഹിതർക്ക്
നല്‍കുന്നതിനുള്ള കര്‍മ്മ
പദ്ധതി തയ്യാറാക്കുമോ;
(
സി )
സ്വകാര്യവ്യക്തികൾ
അനധികൃതമായി കൈവശം
വെച്ചിരിക്കുന്ന ഭൂമി
സംബന്ധിച്ച കണക്കുകള്‍
ലഭ്യമാണോ; വ്യക്തമാക്കുമോ?
3336.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിന്റെ പ്രകൃതി ദുരന്ത
നിവാരണ ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം പൂര്‍ത്തീകരിച്ച
ചാലക്കുടി മണ്ഡലത്തിലെ
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ
തൈക്കൂട്ടം തൂക്കുപാലം 2018 ലെ
പ്രളയത്തില്‍ തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
പാലത്തിന്റെ സംരക്ഷണ ചുമതല
ഏതെങ്കിലും വകുപ്പിനെ
ഏല്‍പ്പിക്കുകയോ ഏതെങ്കിലും
വകുപ്പ് ഏറ്റെടുക്കുകയോ
ചെയ്തിട്ടുണ്ടോ;
(
സി )
തകര്‍ന്ന
തൂക്കുപാലത്തിന്റെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(
ഡി )
ഏതെങ്കിലും
ഏജന്‍സി ടി തൂക്കുപാലത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്റെ
കരാര്‍ ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏജന്‍സിയുടെ പേര്
വിവരം അറിയിക്കുമോ;
(
ഇ )
തൂക്കുപാലം
പുനര്‍നിര്‍മ്മിച്ച്
പ്രദേശവാസികളുടെ
യാത്രാദുരിതത്തിന്
പരിഹാരമുണ്ടാക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
3337.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന
റോഡുകളുടേയും മറ്റുളളവയുടേയും
പുനരുദ്ധാരണവുമായി ബന്ധപ്പെട്ട്
അനുവദിച്ച പദ്ധതികള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
പൂര്‍ത്തീകരിക്കാത്ത
പദ്ധതികളുടെ വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
അറിയിക്കുമോ?
3338.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മങ്കട
നിയോജകമണ്ഡലത്തില്‍ നിലവില്‍
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി
ഉയര്‍ത്തിയിട്ടുളള ഓഫീസുകള്‍
ഏതൊക്കെയാണെന്നും പുതിയതായി
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുളള വില്ലേജ്
ഓഫീസുകള്‍ ഏതെക്കെയാണെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ വലമ്പൂര്‍,
അങ്ങാടിപ്പുറം കൂട്ടിലങ്ങാടി,
മൂര്‍ക്കനാട്, പുഴക്കാട്ടിരി
വില്ലേജ് ഓഫീസുകള്‍ക്ക്
അറ്റകുറ്റപ്പണികള്‍
ആവശ്യമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(
സി )
മങ്കട
വില്ലേജ് ഓഫീസിന് ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന് നടപടി
സ്വീകരിയ്ക്കുമോ?
3339.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിട്ടി
മിനി സിവിൽ സ്റ്റേഷൻ
നിർമ്മാണത്തിന് ഭരണാനുമതി നൽകി
തറക്കല്ലിട്ടെങ്കിലും
നിർമ്മാണപ്രവൃത്തി
ആരംഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ നിർമ്മാണപ്രവൃത്തി
ആരംഭിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
3340.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
നിയോജകമണ്ഡലത്തിലെ വില്ലേജ്
ഓഫീസുകൾ നവീകരിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച നടപടികൾ
എന്തെല്ലാം; വിശദമാക്കുമോ;
(
ബി )
ഇതിനായി
2016 മുതൽ 2021 മാർച്ച് 31 വരെ
എത്ര തുക അനുവദിച്ചു;
വ്യക്തമാക്കാമോ?
3341.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ കാഞ്ഞിരംപുഴ ജലസേചന
പദ്ധതിയുടെ കെെവശമിരുന്നതും
പിന്നീട് റവന്യൂ വകുപ്പിന്
കെെമാറിയതുമായ രണ്ടര ഏക്കര്‍
ഭൂമിയിൽ കെ.എസ്.ഇ.ബി. സബ്
സ്റ്റേഷൻ നിർമ്മിക്കുന്നതിന്
അനുമതി നല്‍കാന്‍ കഴിയുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
3342.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ വില്ലേജ്
ഓഫീസുകളുടെ നവീകരണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഏതെല്ലാം വില്ലേജ് ഓഫീസുകളാണ്
ഇതിനായി
തെരെഞ്ഞെടുത്തിട്ടുള്ളതെന്നും
അതിന്റെ പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്നും അറിയിക്കാമോ;
(
സി )
ജീര്‍ണ്ണാവസ്ഥയിലുള്ള
പഴയ കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
മുകുന്ദപുരം താലൂക്കിലെ
തൊട്ടിപ്പാള്‍ വില്ലേജ് ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്മാര്‍ട്ട് വില്ലേജ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
3343.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തിലെ എരുമേലി തെക്ക്
വില്ലേജ് ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിലെ സ്ഥലപരിമിതി
ഓഫീസിന്റെ പ്രവര്‍ത്തനത്തെ
ദോഷകരമായി ബാധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വില്ലേജ് ഓഫീസ് സ്മാര്‍ട്ട്
വില്ലേജ് ഓഫീസാക്കി
മാറ്റുന്നതിന് സ്വന്തമായി
കെട്ടിടം നിര്‍മ്മിക്കേണ്ടത്
ആവശ്യമാകയാല്‍ എരുമേലി
ഗ്രാമപഞ്ചായത്ത്
ലഭ്യമാക്കാമെന്നറിയിച്ചിട്ടുള്ള
സ്ഥലത്ത്
കെട്ടിടനിര്‍മ്മാണത്തിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
3344.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
പെന്‍ഷന്‍ പേമെന്റ് ട്രഷറിക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് തലശ്ശേരി
നഗരസഭയുടെ കൈവശമുള്ള ഭൂമി
അനുവദിക്കുന്നത് സംബന്ധിച്ച
(L2/15/20 റവന്യൂ വകുപ്പ്)
ഫയലിന്റെ നിലവിലെ അവസ്ഥ
എന്താണെന്ന് വ്യക്തമാക്കാമോ; ഈ
വിഷയത്തിന്‍മേല്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
3345.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
താലൂക്കിലെ നൊച്ചാട്
വില്ലേജിന്റെ ഭൂവിസ്തൃതിയും
ജനസംഖ്യയും എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വില്ലേജ് വിഭജിക്കുന്നതിന്
എന്തെങ്കിലും പ്രൊപ്പാേസല്‍
നിലവിലുണ്ടോ; ഇല്ലെങ്കില്‍
ഭൂവിസ്തൃതിയും ജനസംഖ്യയും
പരിഗണിച്ച് ടി വില്ലേജ്
വിഭജിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
3346.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ കണ്ടാണശ്ശേരി
പഞ്ചായത്തില്‍ വര്‍ഷങ്ങളായി
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍
പോലീസ് സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി ആളൂര്‍
വില്ലേജിലെ സര്‍വ്വേ നമ്പര്‍
240/1- ല്‍ ഉള്‍പ്പെട്ട റവന്യൂ
പുറമ്പോക്ക് ഭൂമിയുടെ
കൈവശാവകാശം പോലീസ് വകുപ്പിന്
കൈമാറുന്നതിന് റവന്യൂ(എല്‍)
വകുപ്പിന്റെ ഉത്തരവുളള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലം പോലീസ് വകുപ്പിന്
കൈമാറുന്നതിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥലം ഏറ്റെടുക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; ഉണ്ടെങ്കില്‍
തടസ്സം നീക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; വിശദാംശങ്ങള്‍
നൽകാമോ?
3347.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂര്‍
നിയോജകമണ്ഡലത്തില്‍ റവന്യൂ
വകുപ്പിന്റേതുള്‍പ്പെടെ എത്ര
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
തിരൂര്‍
മിനി സവില്‍ സ്റ്റേഷനോട്
അനുബന്ധിച്ച് റവന്യൂ
വകുപ്പിന്റെ എത്ര സ്ഥലം ഒഴിഞ്ഞു
കിടക്കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥല
സൗകര്യത്തിന്റെ അപര്യാപ്തത
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന്
ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത്
അഡീഷണല്‍ ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
3348.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
09.01.2020-ലെ
എളങ്കുന്നപ്പുഴ പഞ്ചായത്ത്
കമ്മിറ്റി തീരുമാനപ്രകാരം
വെെപ്പിന്‍ മണ്ഡലത്തിലെ
എളങ്കുന്നപുഴ പഞ്ചായത്തില്‍
19-ാം വാര്‍ഡിലെ 116-ാം നമ്പര്‍
ഏയ്ഞ്ചല്‍ അംഗനവാടിയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
പുതുവെെപ്പ് വില്ലേജിലെ റീ
സര്‍വ്വെ നം. 550/3 -ല്‍
ഉള്‍പ്പെട്ട 4.05 ആർ സ്ഥലം
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
16.01.2020-ന് എറണാകുളം
ജില്ലാകളക്ടര്‍ക്ക് നല്‍കിയ
കത്തിന്മേൽ സ്വീകരിച്ച നടപടി
എന്തെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലം അനുവദിച്ച്
നല്‍കുന്നതില്‍ നേരിടുന്ന
കാലതാമസം എന്തെന്ന്
വിശദമാക്കാമോ?
3349.
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പത്തനാപുരം
മണ്ഡലത്തിലെ വില്ലേജ് ഓഫീസ്
കെട്ടിടങ്ങളുടെ
പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍
സംബന്ധിച്ച വിശദാംശങ്ങള്‍
അറിയിക്കാമോ?
3350.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വന്തമായി
കെട്ടിടങ്ങള്‍ ഇല്ലാത്ത
വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ ഏതൊക്കെ
വില്ലേജുകളെയാണ് ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
എത്ര തുകയാണ് ഓരോ
കെട്ടിടത്തിനുമായി
അനുവദിച്ചിട്ടുള്ളത്; ഏത്
എജന്‍സിക്കാണ് ഇവയുടെ
നിര്‍മ്മാണചുമതല
നല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലുള്‍പ്പെടുന്ന
ഏതെല്ലാം വില്ലേജുകളെയാണ്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളാക്കാന്‍
ഉദ്ദേശിക്കുന്നത്; ഇതിനായി
എന്തൊക്കെ നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
3351.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തിലെ ഇലയ്ക്കാട്,
വെളിയന്നൂര്‍ എന്നീ വില്ലേജ്
ഓഫീസുകള്‍ക്ക് റീ ബില്‍ഡ് കേരളാ
ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം
പുതിയ കെട്ടിടം പണിയുന്നതിനുള്ള
ഡി.പി.ആര്‍.
അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന് സാങ്കേതിക അനുമതി
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ; ഇല്ലായെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ്
ഓഫീസുകളുടെ നവീകരണ പദ്ധതികളാണ്
റീ ബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ്
പ്രകാരം ഏറ്റെടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ; അവയുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ?
3352.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിൽ സ്വന്തമായി
കെട്ടിടം ഇല്ലാത്തത് കാരണം എത്ര
സർക്കാർ ഓഫീസുകൾ വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
3353.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ് തസ്തിക
അപ്ഗ്രേഡ് ചെയ്യുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
T2-278/2017/ആര്‍.ഡി നമ്പര്‍
ഫയലിന്മേല്‍ തീര്‍പ്പ്
കല്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ ഫയലിന്റെ
നിലവിലെ സ്ഥിതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
വില്ലേജ്
ഓഫീസുകള്‍ കാലനുസൃതായി
പരിഷ്കരിക്കുകയും വില്ലേജ്
ഓഫീസുകളില്‍ കൂടുതല്‍
ക്ലാര്‍ക്കുമാര്‍ ആവശ്യവുമായ
സാഹചര്യത്തില്‍ സര്‍ക്കാരിന്
അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ
വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തിക അപ്ഗ്രേഡ് ചെയ്ത്
ക്ലറിക്കല്‍ ജീവനക്കാരടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
വിവിധ
ശമ്പള കമ്മീഷനുകളുടെ
നിര്‍ദ്ദേശപ്രകാരമുള്ള സ്റ്റാഫ്
പാറ്റേണ്‍ പരിഷ്കരണം ഈ
ഘട്ടത്തില്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
പൊതുജനങ്ങള്‍ക്ക്
വേഗത്തിലും സുതാര്യമായും
സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്
വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട്
ഓഫീസ് സംവിധാനം
ആരംഭിക്കുന്നതിന് നടപടി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
3354.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജ്
ഓഫീസിലെ ഉദ്യോഗസ്ഥർ മുതൽ ലാൻഡ്
റവന്യൂ കമ്മീഷണറേറ്റിലെ
ഉദ്യോഗസ്ഥർ വരെ ഏത് വകുപ്പിന്
കീഴില്‍ ആണ് ഉള്‍പ്പെടുന്നത്;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളിൽ നിന്നും
ഓൺലൈൻ ആയി ഭൂനികുതി
അടവാക്കുമ്പോൾ നൽകുന്ന രസീതിൽ
വകുപ്പിന്റെ പേര് ശരിയായിട്ടാണോ
രേഖപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ; എങ്കില്‍
അത്തരത്തിൽ ഒരു വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ; ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
ജില്ലാ
കളക്ടർ തസ്തിക ഏത് വകുപ്പിന്റെ
കീഴിൽ വരുന്നതാണെന്ന്
വ്യക്തമാക്കാമോ?
3355.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാർട്ട്
വില്ലേജ് പദ്ധതി
നടപ്പാക്കുന്നതിന്റെ ഭാഗമായി
പരിശീലനം സിദ്ധിച്ച ജീവനക്കാരെ
അധികം നിയമിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(
ബി )
വില്ലേജ്
ഓഫീസ് സ്റ്റാഫ് പാറ്റേൺ
പുതുക്കി നിശ്ചയിക്കുവാൻ
നയപരമായ തീരുമാനം
എടുത്തിട്ടുണ്ടോ; വിശദാംശം
നൽകാമോ;
(
സി )
പൊതുജനങ്ങൾക്ക്
വേഗത്തിലും സുതാര്യമായും
സേവനങ്ങൾ ലഭ്യമാക്കുന്നതിന്
കൂടുതൽ ക്ലറിക്കൽ ജീവനക്കാരെ
നിയമിക്കുവാൻ സത്വര നടപടി
സ്വീകരിക്കാമോ?
3356.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസികള്‍ക്ക്
അന്യാധീനപ്പെട്ട ഭൂമി തിരിച്ചു
പിടിക്കുന്നതിനായി 1999-ല്‍
ആദിവാസി ഭൂനിയമം പാസാക്കിയതിന്
ശേഷം രണ്ട് ഹെക്ടറിലധികം ഭൂമി
നഷ്ടപെട്ട അട്ടപ്പാടിയിലെ എത്ര
ആദിവാസി കുടുംബങ്ങൾക്ക് അതേ
ഭൂമി തിരികെ
ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം
പട്ടികയുള്‍പ്പെടെ നല്‍കാമോ;
(
ബി )
രണ്ട്
ഹെക്ടറിൽ താഴെ ഭൂമി നഷ്ടപ്പെട്ട
എത്ര കുടുംബങ്ങൾക്ക് പകരം ഭൂമി
നൽകിയെന്നുള്ള വിവരം പട്ടിക
സഹിതം വ്യക്തമാക്കാമോ;
(
സി )
ഇവര്‍ക്ക്
പകരം ഭൂമി ഏതെല്ലാം
വില്ലേജുകളില്‍ നല്‍കിയെന്നും
പുനരധിവാസകേന്ദ്രങ്ങള്‍
എവിടെയൊക്കെ
ഒരുക്കിയിട്ടുണ്ടെന്നും
അറിയിക്കുമോ?
3357.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1947
ന് മുമ്പ് വയനാട്ടിൽ ബ്രിട്ടീഷ്
കമ്പനികളുടെ കൈവശം എത്ര ഏക്കർ
ഭൂമിയും ഏതെല്ലാം
എസ്റ്റേറ്റുകളുമാണ്
ഉണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ; വയനാട് കലക്ടർ
ഇത് സംബന്ധിച്ച് നൽകിയ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
3358.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂപരിഷ്കരണ
നിയമത്തിലെ വകുപ്പ്–81 പ്രകാരം
സംസ്ഥാനത്താകെ പ്ലാന്റേഷൻ
ആവശ്യത്തിനായി എത്ര ഏക്കർ
ഭൂമിക്ക് ഇളവ് നൽകിയിട്ടുണ്ട് ;
അതിൽ ആകെ എത്ര ഏക്കർ പ്ലാന്റേഷൻ
ഭൂമി തരംമാറ്റിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
തരംമാറ്റിയ
പ്രസ്തുത പ്ലാന്റേഷൻ ഭൂമിയിൽ
എത്ര ഏക്കർ സർക്കാർ ഏറ്റെടുത്തു
എന്നും അതിൽ എത്ര ഏക്കർ
ഭൂരഹിതർക്ക് വിതരണം ചെയ്തു
എന്നും ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
3359.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2008-ലെ
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ
നിയമം പ്രാബല്യത്തിലാകുന്നതിന്
മുമ്പ് കരഭൂമിയെന്ന്
രേഖപ്പെടുത്തിയിരുന്ന ഭൂമിയെ
നിലവിലെ രേഖകളില്‍ നിലം
ഭൂമിയായി രേഖപ്പെടുത്തപ്പെട്ടത്
ഒഴിവാക്കി വീണ്ടും
കരഭൂമിയെന്നാക്കി
രേഖപ്പെടുത്തപ്പെടുന്നതിന്
സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(
ബി )
ഇതുസംബന്ധിച്ച
പരാതികള്‍ അതിവേഗം
തീര്‍പ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
3360.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂരേഖ
ഡിജിറ്റലൈസ് ചെയ്യുന്ന
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ ;
(
ബി )
വില്ലേജ്
ഓഫീസുകളിലും താലൂക്ക്
ഓഫീസുകളിലും ഭൂരേഖ ഡിജിറ്റലൈസ്
ചെയ്യുന്നതു സംബന്ധിച്ച്
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്താന്‍ ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ ?
3361.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിൽ കുട്ടമ്പുഴ
വില്ലേജിൽ ഉൾപ്പെടുന്ന
മണികണ്ഠംചാല്‍, കല്ലേലിമേട്
പ്രദേശങ്ങൾ റീസർവ്വേക്കുശേഷം
തയ്യാറാക്കിയ ലിത്തോമാപ്പില്‍
സെറ്റിൽമെന്റ് എന്നു
രേഖപ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളിൽ നിലവിൽ എതെങ്കിലും
ട്രൈബൽ കുടുംബങ്ങൾ
താമസിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
1970-ന്
മുൻപ് തന്നെ ഈ പ്രദേശങ്ങളിലെ
ട്രൈബൽ കുടുംബങ്ങൾ ഇവിടെ
നിന്നും മാറിപ്പോയിട്ടുള്ളത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കേരള
ഭൂമി പതിച്ചു നൽകൽ പ്രത്യേക
ചട്ടങ്ങൾ 1993 പ്രകാരം
1.1.1977-ന് മുൻപ് പട്ടിക
വർഗ്ഗത്തിൽപെട്ട വ്യക്തികളുടെ
കൈവശത്തിലും അനുഭവത്തിലും
ഉള്ളതും പിന്നീട്
പട്ടികവർഗ്ഗക്കാരനല്ലാത്ത ഒരു
വ്യക്തിക്ക്
കൈമാറിയിട്ടുള്ളതുമായ ഭൂമിയിൽ
പട്ടികവർഗ്ഗക്കാരല്ലാത്ത
വ്യക്തികള്‍ 1.1.1977-ന് മുമ്പ്
കുടിയേറിയിട്ടുള്ളതാണെങ്കില്‍പോലും
അയാൾക്ക് ഭൂമി പതിച്ചു
നൽകുവാന്‍ പാടുള്ളതല്ല എന്ന
വ്യവസ്ഥമൂലം കല്ലേലിമേട്,
മണികണ്ഠംചാല്‍ പ്രദേശങ്ങളിൽ
പട്ടയം നൽകുവാൻ കഴിയാത്ത
സാഹചര്യത്തിൽ മേൽ പ്രദേശങ്ങളിലെ
അംഗീകൃത സംയുക്ത പരിശോധന
ലിസ്റ്റിൽപെട്ട ഭൂമിക്ക് പട്ടയം
നൽകുന്നതിനായി മേൽവിവരിച്ച
വ്യവസ്ഥയില്‍ പ്രസ്തുത
പ്രദേശങ്ങൾക്ക് പ്രത്യേക ഇളവ്
നൽകുന്ന കാര്യം സർക്കാർ
പരിഗണിക്കുമോ; വിശദമാക്കാമോ?
3362.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വാതന്ത്ര്യത്തിന്
മുമ്പ് വിദേശ കമ്പനികളുടെ
അധീനതയിലായിരുന്നതും
സ്വാതന്ത്ര്യത്തിന് ശേഷം
സംസ്ഥാനത്തിന്
അവകാശപ്പെട്ടതുമായ തോട്ടങ്ങളെ
സംബന്ധിച്ച വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
(
ബി )
ഇത്തരം
തോട്ടങ്ങള്‍ സ്വദേശ കമ്പനികള്‍
അനധികൃതമായി കൈവശം
വച്ചിരിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ച നടപടികളും
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികളും വിശദമാക്കുമോ?
3363.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ടും പരാതികള്‍
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ടും സ്ഥലത്തിന്റെ
സര്‍വ്വേ സ്കെച്ചുകള്‍
ലഭിക്കുന്നതിനുള്ള കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; അറിയിക്കുമോ;
(
ബി )
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ടും പരാതികള്‍
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ടും ലഭിക്കുന്ന
അപേക്ഷകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന് നിലവിലെ
സര്‍വ്വേയര്‍മാരുടെ തസ്തികകള്‍
പര്യാപ്തമാണോ; അല്ലെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
3364.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റീസര്‍വ്വേ
പൂര്‍ത്തിയാക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
3365.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അതിര്‍ത്തി
തര്‍ക്കങ്ങളുമായി
ബന്ധപ്പെട്ടുള്ള സര്‍വ്വേ
നടപടികള്‍ക്കായി താലൂക്ക്
ഓഫീസുകളില്‍ സമര്‍പ്പിക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എല്ലാ
വില്ലേജുകളിലും ഡിജിറ്റല്‍
റീസര്‍വ്വേ നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത് പൂര്‍ത്തിയാക്കുന്നതിനായി
കാലാവധി നിശ്ചയിച്ചിട്ടുണ്ടോ;
അറിയിക്കുമോ?
3366.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ഡോ.
എം.കെ . മുനീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍വ്വേ
റെക്കോഡുകളില്‍ കൃത്യത
വരുത്തുന്നതിനായി 1966-ല്‍
ആരംഭിച്ച റീസര്‍വ്വേ നടപടികള്‍
എത്ര ശതമാനം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞുവെന്ന് അറിയിക്കുമോ;
(
ബി )
റീസര്‍വ്വേ
നടപടികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനായി
സര്‍വ്വേ ഓഫ് ഇന്‍ഡ്യയുടെ
സഹായത്തോടെ ഡിജിറ്റല്‍ സര്‍വ്വേ
നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
സി )
റീസര്‍വ്വേ
നടപടികള്‍ എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നറിയ്ക്കുമോ?
3367.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവന
നിര്‍മ്മാണ വകുപ്പ്
മാനന്തവാടിയില്‍ നിര്‍മ്മിച്ച
വര്‍ക്കിംഗ് വിമന്‍സ്
ഹോസ്റ്റലിന്റെ നിലവിലെ
പ്രവര്‍ത്തനം വിശദീകരിക്കാമോ;
(
ബി )
ഈ
സ്ഥാപനത്തിന്റെ നടത്തിപ്പും
മറ്റ് ചുമതലകളും വഹിക്കുന്ന
ഉദ്യോഗസ്ഥന്റെ തസ്തിക
അറിയിക്കാമോ;
(
സി )
നിലവില്‍
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
ഈ സ്ഥാപനത്തില്‍ നടത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
3368.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
മാട്ടുമലയില്‍ ഹൗസിംഗ്
ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ഭവനരഹിതര്‍ക്കായി
ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിനുള്ള നടപടി
ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഭൂമിയില്‍ പുതുക്കാട്
മണ്ഡലത്തിലെ ഭവന-ഭൂരഹിതരായ ലൈഫ്
പദ്ധതി ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
അപേക്ഷകര്‍ക്ക് പാര്‍പ്പിട
സൗകര്യമൊരുക്കുന്നതിനായി ത്രിതല
പഞ്ചായത്തുകളുടെ സഹകരണത്തോടെ
പദ്ധതി തയ്യാറാക്കുന്നതിനും
ആയതിന് ഭൂമി
വിട്ടുനല്‍കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
മാട്ടുമലയിലെ
ഫ്ലാറ്റ് നിര്‍മ്മാണത്തിന്
നേരത്തെ തെരെഞ്ഞെടുത്ത 50
സെന്റ് ഭൂമിയും ബാക്കിയുള്ള 25
സെന്റോളം ഭൂമിയും
ഇത്തരത്തിലുള്ള വലിയ ഒരു
ഹൗസിംഗ് പ്രോജക്ടിന്
പൂര്‍ണ്ണമായും
ഉപയോഗപ്പെടുത്തുവാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
3369.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൈപ്പമംഗലം
നിയോജകമണ്ഡലത്തിലെ സ്വന്തമായി
സ്ഥലമോ വീടോ ഇല്ലാത്ത
പാവപ്പെട്ട കുടുംബങ്ങൾക്ക്
ആവശ്യമായ സ്ഥലവും വീടും
ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
സ്വന്തം
ഭൂമിയില്ലാത്ത പാവപ്പെട്ട
കുടുംബങ്ങൾക്ക് വീട്
നിര്‍മ്മിക്കുന്നതിനുള്ള ഭൂമി
നൽകുന്നതിനുള്ള പദ്ധതി ഹൗസിങ്
ബോർഡിന്റെ നേതൃത്വത്തിൽ
ആവിഷ്കരിക്കുമോ?
3370.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയിൽ ഉൾപ്പെട്ടതും സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡിന്
നിര്‍മ്മാണ ചുമതലയുള്ളതുമായ
കൊച്ചി ഗവണ്‍മെന്റ് മഹാരാജാസ്
താലൂക്ക് ആശുപത്രി വികസനവുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
നിലവിൽ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ആശുപത്രി വികസന
പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്
ബോര്‍ഡ് നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രദേശം സി.ആർ.ഇസഡ് -II
സോണില്‍ ഉള്‍പ്പെടുന്നതിനാല്‍
കെ.സി.ഇസഡ്.എം.എ. യുടെ എൻ.ഒ.സി.
ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയതു ലഭ്യമാക്കാൻ നാളിതുവരെ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഇ )
എൻ.ഒ.സി.
എപ്പോഴേയ്ക് ലഭ്യമാകുമെന്നും
നിർമ്മാണ പ്രവർത്തനങ്ങൾ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നതും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
3371.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭവനനിർമ്മാണ വകുപ്പിന്റെ
പ്രവർത്തനം
ശക്തിപ്പെടുത്തുന്നതിനായി പുതിയ
പദ്ധതികൾ ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
നിർമ്മിതി
കേന്ദ്രം സംസ്ഥാനത്തെ നിർമ്മാണ
മേഖലയിൽ ഏതെല്ലാം തരത്തിലാണ്
ഇടപെടുന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നിർമ്മിതി
കേന്ദ്രത്തിന്റെ നേതൃത്വത്തിൽ
നിർമ്മാണ
പ്രവർത്തനങ്ങൾക്കാവശ്യമായ
വസ്തുക്കള്‍ കുറഞ്ഞവിലയ്ക്ക്
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
3372.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
കാലയളവില്‍ സാഫല്യം ഭവന
നിര്‍മ്മാണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ദാരിദ്ര്യരേഖക്ക് താഴെയുള്ള
ഭൂ-ഭവനരഹിതരില്‍ എത്ര പേര്‍ക്ക്
വീട് അനുവദിച്ചിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
ഗൃഹശ്രീ
ഭവന പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് വീട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
സാഫല്യം
ഭവന നിര്‍മ്മാണ പദ്ധതി, ഗൃഹശ്രീ
ഭവന പദ്ധതി എന്നിവ പ്രകാരം
തിരുവനന്തപുരം ജില്ലയില്‍
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലാണ്
വീടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|