|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED
QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1134.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാരുംമൂട്
സിവില്‍ സ്റ്റേഷന്‍
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
ഭരണാനുമതി, സാങ്കേതികാനുമതി
എന്നിവ ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണത്തിന്റെ ഡിസൈനും
ഡ്രോയിംഗും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1135.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തില്‍ അസറ്റ്
ഡെവലപ്പ്മെന്റ് ഫണ്ട്
ഉപയോഗിച്ച് പൊതുമരാമത്ത്
വകുപ്പ് പ്രതീക്ഷാ ബസ്സ്
ഷെല്‍റ്റര്‍ കമ്പനി മുഖേനയുള്ള
വെയിറ്റിംഗ് ഷെഡ്
നിര്‍മ്മാണത്തിന് മൂന്ന് വര്‍ഷം
മുമ്പ് എഗ്രിമെന്റ്
വച്ചുവെങ്കിലും പദ്ധതിയിന്മേല്‍
ഒരു നടപടിയും സ്വീകരിക്കാതെ
പദ്ധതി നീണ്ടു പോകുന്നതിന്
വകുപ്പ് പരിഹാരം കണ്ടെത്തുമോ;
വ്യക്തമാക്കാമോ;
(
ബി )
പ്രതീക്ഷാ
ബസ്സ് ഷെല്‍റ്റര്‍ കമ്പനി
ഏറ്റെടുത്ത ഈ വെയിറ്റിംഗ് ഷെഡ്
നിര്‍മ്മാണം കമ്പനി
നിലവിലില്ലാത്ത സാഹചര്യത്തില്‍
കോട്ടയം ജില്ലാ എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ റോഡ്സ് വിഭാഗം
ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
കമ്പനി ഏറ്റെടുത്ത
പ്രവൃത്തികള്‍ പൊതുമരാമത്ത്
വകുപ്പ് ഏത് വിംഗിന് കൈമാറാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ; പ്രതീക്ഷാ
കമ്പനിയുടെ ആസ്തി ബാധ്യതകള്‍
ഏത് രീതിയില്‍ തീര്‍ക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കടുത്തുരുത്തി
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ അസ്സറ്റ്
ഡെവലപ്പ്മെന്റ് ഫണ്ട് മുഖേന
എത്ര വെയിറ്റിംഗ്
ഷെഡ്ഡുകള്‍ക്കാണ് അനുമതി
നല്‍കിയിട്ടുള്ളതെന്നും ഇവയുടെ
നിലവിലെ നിര്‍മ്മാണ പുരോഗതിയും
ഇവ എന്നേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
1136.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ 2016 ന് ശേഷം
പൊതുമരാമത്ത് വകുപ്പിന് കീഴില്‍
നാളിതുവരെ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ ഏതെല്ലാമെന്നും
അവയുടെ സാങ്കേതികാനുമതി ലഭ്യമായ
തീയതി, കരാര്‍ ഏറ്റെടുത്ത തീയതി
എന്നിവയും, നിലവിലുള്ള
പ്രവൃത്തികളുടെ പുരോഗതിയും
വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ച ശേഷം ടെണ്ടര്‍ നടപടി
നടത്തിയിട്ടും കരാര്‍
ഏറ്റെടുക്കാത്ത പ്രവൃത്തികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
1137.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ വെട്ടൂര്‍
പി.എച്ച്.സി.യുടെ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതിക്കുമേല്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ ടെണ്ടര്‍
നടപടികളിന്മേല്‍ കാലതാമസം
ഒഴിവാക്കുന്നതിനുള്ള അടിയന്തിര
നടപടി സ്വീകരിക്കുമോ?
1138.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി വക
റോഡുകളുടെ
ഔദ്യോഗികനാമം, ലൊക്കേഷൻ,
ദെെര്‍ഘ്യം എന്നിവ ലഭ്യമാണോ;
എങ്കിൽ ആയതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
1139.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്; ഏതെല്ലാം
റോഡുകളാണ് ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദ വിവരം ലഭ്യമാക്കുമോ?
1140.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മരാമത്ത്
പണികളുടെ നിരക്ക് വർദ്ധിപ്പിച്ച
സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ
വന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുതിയ
നിരക്കുകൾ വരുത്തുന്നതിന്
മുമ്പ് എസ്റ്റിമേറ്റ് എടുത്ത
പ്രവൃത്തികളുടെ റിവേഴ്സ്
എസ്റ്റിമേറ്റിന് വരുന്ന അധിക
തുക അനുവദിച്ച് ഭരണാനുമതി
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ?
1141.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ പുതുതായി ഏതൊക്കെ
പ്രവൃത്തികൾക്കാണ് ഭരണാനുമതി
ലഭിക്കുന്നതിനായി എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ബജറ്റിൽ
ഉൾപ്പെട്ടവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
കാസർഗോഡ്
വികസന പാക്കേജിൽ ഉൾപ്പെടുത്തി
നടപ്പിലാക്കുന്നതിന് പുതുതായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയതില്‍ പൊതുമരാമത്ത്
വകുപ്പ് നിർവ്വഹണം നടത്തുന്ന
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
1142.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്എന്‍.ജി.ഒ
ക്വാര്‍ട്ടേഴ്സിന്റെ
ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത ക്വാര്‍ട്ടേഴ്സിന്റെ
വികസനം ലക്ഷ്യമാക്കി വിശദമായ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1143.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ട് വിനിയോഗിച്ച്
നിർമ്മാണ പ്രവൃത്തി നടത്തുന്ന
കൊല്ലങ്കോട് ഫയർ ആന്റ് റെസ്ക്യൂ
സ്റ്റേഷൻ കെട്ടിട നിർമ്മാണം ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കാമോ;
(
ബി )
ഈ
പ്രവൃത്തി പൂർത്തീകരിച്ച്
പ്രസ്തുത വകുപ്പിന് എന്ന്
കൈമാറാൻ കഴിയുമെന്ന്
വിശദമാക്കുമോ?
1144.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മംഗലം
ഡാം
ഡീസില്‍റ്റേഷൻ പ്രോജക്ട്
പുരോഗമിക്കുന്നതോടെ അനുബന്ധ
പൊതുമരാമത്ത്
റോഡുകൾക്ക് ഉണ്ടാകാവുന്ന
കേടുപാടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേടുപാടുകൾ പരിഹരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കേടുപാടുകൾ ഏറ്റവും
കൂടുതൽ ഉണ്ടാകുവാൻ സാധ്യതയുള്ള
മുടപ്പല്ലൂർ-മംഗലം ഡാം
റോഡ് നവീകരണത്തിനായി നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1145.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുജനങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പിന്റെ
നിർമ്മാണങ്ങൾ സംബന്ധിച്ച
പരാതികൾ അറിയിക്കുന്നതിനായി
മൊബൈൽ ആപ്പ്
തയ്യാറാക്കുകയുണ്ടായോ;
(
ബി )
ഈ
മൊബൈൽ ആപ്പിലൂടെ
പൊതുജനങ്ങൾക്കായി
ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ
എന്തെല്ലാം;
(
സി )
ഈ
മൊബൈൽ ആപ്പ് തയ്യാറാക്കിയത് ഏത്
സ്ഥാപനമാണ്;
(
ഡി )
ഇതിനായി
ചെലവാക്കിയ തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഇതിനുമുമ്പ്
സമാനമായ മൊബൈൽ ആപ്പ്
നിർമ്മിച്ചിരുന്നോ; എങ്കിൽ
അതിന്റെ നിലവിലെ സ്ഥിതി
എന്തെന്ന് വിശദാംശങ്ങൾ നൽകുമോ?
1146.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ തീക്കോയി
ടെക്നിക്കൽ ഹൈസ്കൂളിന്റെ
കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് സാങ്കേതികാനുമതി
നൽകി നിർമ്മാണ പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
1147.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എൽ.എ.
ഫണ്ട് ഉപയോഗിച്ചുള്ള റോഡ്,
കെട്ടിടങ്ങൾ മറ്റ് പ്രവൃത്തികൾ
എന്നിവയുടെ നിർമ്മാണവേളയിൽ
പിന്നീട് വരുത്തുന്ന
എസ്റ്റിമേറ്റ് ഭേദഗതികൾക്ക്
എം.എൽ.എ. മാരുടെ അനുമതി കത്ത്
പൊതുമരാമത്ത് എഞ്ചിനീയറിംഗ്
വിഭാഗം ആവശ്യപ്പെടുന്നത്
സംബന്ധിച്ച സർക്കാർ
ഉത്തരവ്/സർക്കുലറുകൾ ഉണ്ടെങ്കിൽ
ആയത് ലഭ്യമാക്കാമോ;
(
ബി )
എസ്റ്റിമേറ്റ്
ഭേദഗതികൾക്ക് ബന്ധപ്പെട്ട
എഞ്ചിനീയർമാരുടെ അനുമതി മാത്രം
മതിയെന്നിരിക്കെ ഇത്തരം
ഭേദഗതികൾക്ക് എം.എൽ.എ. മാരുടെ
അനുമതി പത്രം പൊതുമരാമത്ത്
എഞ്ചിനീയർമാർ ആവശ്യപ്പെടുന്ന
പ്രവണത വർദ്ധിച്ചു വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
എം.എൽ.എ.
ഫണ്ട് അനുവദിച്ച പ്രവൃത്തിയിൽ
വരുത്തുന്ന പ്രധാന മാറ്റങ്ങൾ
എം.എൽ.എ. മാരെ കത്ത് മുഖേന
അറിയിക്കുക എന്ന കാര്യം മാത്രം
അനുവർത്തിച്ചുകൊണ്ട് ഈ
കാര്യവുമായി ബന്ധപ്പെട്ട്
വകുപ്പ് വ്യക്തത വരുത്തി കത്ത്
ആവശ്യപ്പെടുന്ന പ്രവണത
അവസാനിപ്പിക്കുമോ;
വിശദമാക്കാമോ?
1148.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.ഡബ്ള്യു.ഡി
ഇലക്ട്രിക്കൽ
വിഭാഗത്തിലുള്ളവർ തന്നെ
ഗ്രാമപഞ്ചായത്ത് മുതലുള്ള
സ്ഥാപനങ്ങളുടെയടക്കം
ഇലക്ട്രിക്കൽ വർക്കുകൾ
ഏറ്റെടുത്ത് നടത്തുന്നത് കാരണം
വലിയ ജോലിഭാരം ഈ വിഭാഗം
അനുഭവിച്ചു വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അസിസ്റ്റൻറ്
എഞ്ചിനീയർമാരുടെ ചുമതലയുടെ
പരിധി കുറച്ച് കൊണ്ടുവരാനും
പ്രവൃത്തികൾ കാലതാമസം കൂടാതെ
ടെണ്ടര്‍ ചെയ്ത്
നടപ്പിലാക്കാനും ആവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഭാഗത്തിലേക്ക് കൂടുതൽ
തസ്തികകൾ അനുവദിച്ച് നടപടികള്‍
വേഗത്തിലാക്കാൻ ആവശ്യമായ
സംവിധാനം ഏര്‍പ്പെടുത്തുമോ;
വിശദമാക്കാമോ?
1149.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് കിഫ്ബി മുഖാന്തരം
തലശ്ശേരി മണ്ഡലത്തില്‍
നടത്തുന്ന പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ഇവയുടെ
പൂര്‍ത്തീകരണത്തിനായി ഇതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
1150.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കടന്നപ്പള്ളി
ഗ്രാമപഞ്ചായത്തിലെ
ചന്നപ്പുരയില്‍ പുതുതായി
സ്ഥാപിക്കുന്ന തെയ്യം
മ്യൂസിയത്തിന്റെ ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയായോ;
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വിശദമാക്കാമോ?
1151.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍ 2016-2021
കാലയളവില്‍ റോഡ്സ്,
ബില്‍ഡിംഗ്സ് , ബ്രിഡ്ജസ് എന്നീ
വിഭാഗങ്ങളില്‍ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍, ഭരണാനുമതി
ലഭിച്ചിട്ടും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍, ടെന്‍ഡര്‍
ചെയ്തിട്ടുള്ള പ്രവൃത്തികള്‍,
എഗ്രിമെന്റ് ചെയ്തിട്ടുള്ള
പ്രവൃത്തികള്‍ എന്നിങ്ങനെ
തരംതിരിച്ച് ലഭ്യമാക്കാമോ;
(
ബി )
ഇവയുടെ
നിലവിലെ പുരോഗതി ലഭ്യമാക്കാമോ?
1152.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ കൊല്ലങ്കോട്
തുടങ്ങുന്ന കാർഷിക കോളേജിനായി
കണ്ടെത്തിയ കെട്ടിടത്തിന്റെ
മതിപ്പുവില നിശ്ചയിക്കുന്നതിന്
പാലക്കാട് ജില്ലാ കളക്ടർ
പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ നിലവിലെ
സ്ഥിതി സംബന്ധിച്ച വിശദാംശം
നൽകുമോ?
1153.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊണ്ണൂറ്റഞ്ച്
ശതമാനം ജല സാന്നിദ്ധ്യം ഉള്ള
കുട്ടനാട്ടിലെ പൊതുമരാമത്തു
ജോലികള്‍ ചെയ്യുന്നതിലെ
പ്രായോഗിക ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതു
പരിഹരിക്കാന്‍ സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പൊതുമരാമത്ത്
ജോലികള്‍ കുട്ടനാട്ടില്‍
സുഗമമായി നടത്താന്‍ കഴിയാത്ത
വിധം തണ്ണീര്‍ത്തട നിയമവും,
പാറ, മണ്ണ്, മറ്റു അനുബന്ധ
സാമഗ്രികള്‍ എന്നിവയുടെ
ലഭ്യതക്കുറവും മുഖേന
ഉണ്ടായിട്ടുള്ള പ്രതിസന്ധി
പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1154.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ കിഫ്ബി പദ്ധതി
പ്രകാരം നിര്‍മ്മാണം
പുരോഗമിക്കുന്ന വെഞ്ഞാറമൂട്
റിംഗ് റോഡ് പദ്ധതിക്കു വേണ്ടി
ഭൂമി ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്നറിയിക്കാമോ;
(
ബി )
ഇതിനാവശ്യമായ
തുക പി.ഡബ്ല്യു.ഡി.
നിക്ഷേപിച്ചിട്ടുണ്ടോ;
(
സി )
ഇല്ലെങ്കിൽ
എന്താണ് കാലതാമസമെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഇതു
സംബന്ധിച്ചു പൂർണ്ണമായ
വിവരങ്ങള്‍ നല്‍കാമോ?
1155.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബിയില്‍
ഉള്‍പ്പെട്ട എണ്‍ പത്തിരണ്ട്
കോടി രൂപയുടെ ഭരണാനുമതി ലഭിച്ച
മഞ്ചേരി -ഒലിപ്പുഴ റോഡ് വീതി
കൂട്ടുന്ന പ്രവൃത്തി
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(
ബി )
പ്രസ്തുത
പ്രവൃത്തി ഇതുവരെ
ആരംഭിക്കാത്തതിന് കാരണം
എന്താണെന്ന് അറിയിക്കാമോ ?
1156.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന്റെ ആര്‍.ബി.ഡി.സി.കെ.
യുടെ കീഴില്‍ ടോള്‍ബൂത്തുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇവ എവിടെയെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ടോള്‍പിരിവുകള്‍
അവസാനിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
1157.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
റോഡുകളില്‍ കാഴ്ചമറയ്ക്കുന്നതും
അപകടകരമായി നില്‍ക്കുന്നതുമായ
മരങ്ങള്‍ നീക്കം
ചെയ്യുന്നതിനായി അപേക്ഷ
നല്‍കുന്നതിന് മാത്രമുള്ള
പൊതുമരാമത്ത് വകുപ്പിന്റെ
പരിമിതി മറികടക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
പൊതുമരാമത്ത്
റോഡുകളുടെ വശങ്ങളില്‍
നില്‍ക്കുന്ന മരങ്ങള്‍
മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക്
നഷ്ടപരിഹാരം നല്‍കുന്നതിന്
പൊതുമരാമത്ത് വകുപ്പിന്
ബാധ്യതയുണ്ടോ ; ഉണ്ടെങ്കില്‍
ഇതിന് അനുമതി നല്‍കുന്ന
സമിതിയില്‍ പൊതുമരാമത്ത്
വകുപ്പിന്
പ്രാതിനിധ്യമില്ലാതിരിക്കുന്നതിന്റെ
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(
സി )
റോഡുകളുടെ
സൈറ്റ് ഡിസ്റ്റന്‍സ്,
സെറ്റ്ബാക്ക് ഡിസ്റ്റന്‍സ്
എന്നീ സാങ്കേതിക വശങ്ങള്‍
പരിശോധിച്ച് മരങ്ങളുടെ
അപകടസാധ്യത പരിശോധിക്കുന്നതിന്
സാങ്കേതിക പരിജ്ഞാനമുള്ള
പൊതുമരാമത്ത്, നാറ്റ്പാക്
പ്രതിനിധികളെക്കൂടി
ട്രീകമ്മിറ്റികളില്‍
ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ ;വിശദമാക്കാമോ?
1158.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അതീവ പ്രാധാന്യമുള്ള പ്രാദേശിക
റോഡുകള്‍ പി ഡബ്ല്യു ഡി
ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ഇതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
കൂത്തുപറമ്പ്
മണ്ഡലത്തിലെ തൃപ്രങ്ങോട്ടുര്‍
പഞ്ചായത്തിലെ ചെറ്റക്കണ്ടി –
വിളക്കോട്ടൂര്‍ - സെന്‍ട്രല്‍
പൊയിലൂര്‍ - ചമതക്കാട് –
വടക്കെപോയിലൂര്‍ വഴിയുള്ള
പതിനൊന്ന് കിലോമീറ്റര്‍
ദൈര്‍ഘ്യമുള്ള റോഡ് പി ഡബ്ല്യു
ഡി ഏറ്റെടുത്ത് നവീകരണം
നടത്തണമെന്ന അപേക്ഷയിന്മേല്‍
സ്വീകരിച്ച നടപടിയും പുരോഗതിയും
വിശദീകരിക്കാമോ?
1159.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ
ഉൾപ്പെട്ട മൂന്നാംകൈ-കരിങ്ങാട്
റോഡ് കിഫ്ബി മുഖേന വർക്ക്
നടപ്പിലാക്കാൻ പറ്റാത്തതിനാല്‍
പി എം ജി എസ് വൈ -ല്‍
ഉള്‍പ്പെടുത്തി റോഡ് പണി
നടത്താമെന്ന് കിഫ്ബി
വ്യക്തമാക്കിയ സാഹചര്യത്തിൽ
പ്രസ്തുത പ്രവൃത്തിയുടെ
ഭരണാനുമതിക്കായി വകുപ്പ്
നാളിതുവരെ എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഭരണാനുമതി
ലഭ്യമാക്കാൻ അടിയന്തര നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
1160.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴക്കൂട്ടം-കാരോട്
ബൈപ്പാസ് റോഡിൽ ബൈപ്പാസ് പണി
പൂർത്തീകരിക്കുന്നതിന് മുമ്പ്
തന്നെ ടോൾപിരിവ് ആരംഭിച്ച
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
കാര്യത്തിൽ പ്രദേശവാസികളിൽ
നിന്നും വലിയ പ്രതിഷേധം ഉയർന്ന്
വന്നിരിക്കുന്ന സാഹചര്യത്തിൽ
ടോൾപിരിവ് നടപടിയിൽ നിന്ന്
പിന്മാറണമെന്ന് കേന്ദ്ര
സർക്കാരിനോട് അഭ്യർത്ഥിക്കുമോ;
വ്യക്തമാക്കുമോ?
1161.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ അരയിടത്തുപാലം മുതൽ
കാരന്തൂർ വരെയുള്ള റോഡ് വികസനം
സംബന്ധിച്ച റിപ്പോർട്ട് കിഫ്ബി
പൊതുമരാമത്ത് വകുപ്പിന്
സമർപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
പ്രസ്തുത
റോഡ് നിർമ്മാണത്തിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡ് വികസനത്തിനായി ഭൂമി
ഏറ്റെടുക്കുന്നത് സംബന്ധിച്ച
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
റോഡ് വികസനം എന്നത്തേക്ക്
പൂർത്തീകരിക്കാൻ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1162.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.സി.
റോഡിന്റെ നവീകരണം സംബന്ധിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
എ.സി.
റോഡിന്റെ നവീകരണത്തിന്റെ
ഭാഗമായി ഗതാഗതനിയന്ത്രണം
ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍
ഇരുപത്തിയൊന്ന് ബൈ റോഡുകള്‍
അടിയന്തരമായി നവീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത് എന്ന്
വ്യക്തമാക്കുമോ;
(
സി )
എ.സി.
റോഡിന്റെ നവീകരണത്തിന്റെ
ഭാഗമായി
ഏര്‍പ്പെടുത്തിയിരിക്കുന്ന
ഗതാഗതനിയന്ത്രണം കുട്ടനാട്ടിലെ
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകാത്ത
തരത്തില്‍ നടപ്പാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1163.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരുവണ്ണാമുഴി
-കക്കയം ടൂറിസ്റ്റ്
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
പെരുവണ്ണാമുഴി മുതുകാട് -
കക്കയം വഴി റോഡ്
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; അറിയിക്കാമോ?
1164.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ടി.പി.
മുഖേന നടപ്പാക്കുന്ന വയ്യാറ്റ
പുഴ - പുതുക്കട റോഡിന്റെ
നിർമ്മാണം സംബന്ധിച്ച നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ ഫണ്ടിംഗ് ഏജൻസി ,
ഡി.പി.ആർ. കൺസള്‍ട്ടൻസി എന്നിവ
വ്യക്തമാക്കാമോ;
(
സി )
പദ്ധതിയ്ക്ക്
കാലതാമസം നേരിടുന്ന രീതിയിൽ
കൺസൽട്ടൻസിയുടെ ഭാഗത്ത് നിന്ന്
അനാസ്ഥയുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രവൃത്തിയുടെ
പ്രോജക്ട് സൈക്കിളിന്റെ
കലണ്ടര്‍ പ്രകാരം എപ്പോള്‍
പദ്ധതി ആരംഭിച്ച്
പൂർത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
1165.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയപാതകളുടെയടക്കം റോഡ്
വികസനം നടക്കുമ്പോള്‍, റോഡ്
ഫില്ലിംഗിനായി മണ്ണ് ആവശ്യമായി
വരുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രതിവര്‍ഷം
ഇത്തരത്തില്‍ റോഡ്
വികസനത്തിനായി ഏകദേശം എത്ര
മണ്ണ് ആണ് വേണ്ടിവരുന്നതെന്ന്
പൊതുമരാമത്ത് വകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
(
സി )
നിലവില്‍
നടക്കുന്ന റോഡ് നിര്‍മ്മാണ
പദ്ധതികളില്‍ റോഡ്
ഫില്ലിംഗിനായി മണ്ണ്
എടുക്കുവാന്‍ സര്‍ക്കാര്‍
അനുവാദം നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍ ഇപ്പോള്‍ റോഡ്
നിര്‍മ്മാണത്തിന് ഫില്ലിംഗ്
ആവശ്യമുള്ള ഘട്ടങ്ങളില്‍
എങ്ങിനെയാണ് മണ്ണ്
എത്തിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
റോഡ്
ഫില്ലിംഗിനു വേണ്ടി വരുന്ന
മണ്ണ് കണക്കാക്കുകയും അത്രയും
മണ്ണ് എടുക്കുന്നതിന്
റോയല്‍റ്റി ഈടാക്കി അനുവാദം
നല്‍കുകയും ചെയ്താല്‍ റവന്യൂ,
പോലീസ്, മൈനിംഗ് ആന്റ് ജിയോളജി
തുടങ്ങിയ വകുപ്പുകളും
കരാറുകാരും തമ്മില്‍
ഉണ്ടാകാറുള്ള പ്രശ്നങ്ങള്‍
ഒഴിവാകുകയും നിര്‍മ്മാണ
നടപടികള്‍ കാലതാമസം കൂടാതെ
പൂര്‍ത്തിയാക്കാനും
കഴിയുകയില്ലേയെന്ന്
അറിയിക്കാമോ;
(
ഇ )
ഇത്തരത്തില്‍
പ്രൊവിഷന്‍ കൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1166.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
റോഡുകളുടെ വീതി കൂട്ടുന്നതിന്
നിലവിൽ പ്രൊപ്പോസൽ ഉണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ചാവക്കാട്-കുന്നംകുളം
റോഡ് വീതി കൂട്ടുന്നതിനുള്ള
സർവ്വേ നടപടികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ ?
1167.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്
കണക്ടിവിറ്റി പാക്കേജ് പ്രകാരം
കുറ്റ്യാടി-പെരിങ്ങത്തൂര്‍
റോഡിന്റെ അലെെന്‍മെന്റ്
തയ്യാറാക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
നിലവിലെ
സംസ്ഥാനപാതയുമായി
ബന്ധിപ്പിച്ചിട്ടാണോ പുതിയ
അലെെന്‍മെന്റ് വിഭാവനം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
എങ്കില്‍
നിലവിലെ സംസ്ഥാനപാത വീതി
കൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടാേ?
1168.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി-മൂന്നാര്‍
ദേശീയ പാത NH85ല്‍
മാതിരപ്പിള്ളി മുതല്‍
കോഴിപ്പിള്ളി വരെ വരുന്ന
മാതിരപ്പിള്ളി - കോഴിപ്പിള്ളി
ന്യൂ ബൈപാസ് റോഡ്
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ബൈപാസുമായി ബന്ധപ്പെട്ട
ഡി.പി.ആര്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ബൈപാസ് സ്റ്റാന്റ് എലോണ്‍
പ്രൊജക്ട് ആയി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് പൊതുമരാമത്ത്
വകുപ്പിലെ
ഡി2/236/20/പി.ഡബ്ള്യു. ഡി
കംപ്യൂട്ടര്‍ നം: 1619868 എന്ന
ഫയലിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ബൈപാസ് നിര്‍മ്മാണം സ്റ്റാന്റ്
എലോണ്‍ പ്രൊജക്ട് ആയി
നടപ്പിലാക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1169.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പിറവം
മണ്ഡലത്തിലെ തിരുവാങ്കുളം
ബൈപാസ് റോഡ് നിർമാണത്തിന്റെ
നിലവിലെ സ്ഥിതി ഫയൽ നമ്പർ സഹിതം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ അലൈൻമെന്റ്
സംബന്ധിച്ച് പൊതുമരാമത്ത് ഡിസൈൻ
വിഭാഗം അന്തിമ രൂപരേഖ
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ബൈപ്പാസ്
യാഥാർത്ഥ്യമാക്കുന്നതിലേക്കായി
നിലവിൽ എന്തെല്ലാം
പ്രതിസന്ധികളാണ്
പരിഹരിക്കേണ്ടത്; വിശദമാക്കാമോ?
1170.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ പാറക്കടവ്-പുളിയാവ്
റോഡിന് സർക്കാർ ഭരണാനുമതി
നല്‍കിയ 3.10 കോടി രൂപയുടെ
റിവൈസ്ഡ് എസ്റ്റിമേറ്റ്
ലഭ്യമാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
റോഡിന്റെ റിവൈസ്ഡ്
എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍
അടിയന്തരനടപടി സ്വീകരിക്കുമോ?
1171.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്റ്റേറ്റ്
ഹൈവേ ആയിട്ടുള്ള ആലുവ-മൂന്നാര്‍
റോഡില്‍ (ആലുവ മുതല്‍ കോതമംഗലം
വരെ) എന്തെല്ലാം വികസന
പദ്ധതികളാണ് നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തത
റോഡ് വികസനത്തിന്റെ ഭാഗമായി
നടപ്പിലാക്കുന്ന പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡ് നിര്‍മ്മാണത്തനായി എത്ര
തുകയുടെ ഡി.പി.ആര്‍. ആണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
റോഡിന്റെ പലഭാഗങ്ങളും നിലവില്‍
തകര്‍ന്ന്
സഞ്ചാരയോഗ്യമല്ലാതായിരിക്കുകയും
അപകടങ്ങള്‍ സംഭവിക്കുകയും
ചെയ്യുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മേല്‍ സാഹചര്യത്തില്‍ റോഡ്
നവീകരിച്ച്
സഞ്ചാരയോഗ്യമാക്കുന്നതിനുവേണ്ട
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1172.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിൻകര
കാട്ടാക്കട റോഡിന്റെ പ്രവൃത്തി
എന്നത്തേക്ക്
പൂർത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇനി
പൂര്‍ത്തീകരിക്കേണ്ട
പ്രവൃർത്തികൾ ഏതൊക്കെ എന്ന്
വിശദമാക്കാമോ?
1173.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ പൊതുമരാമത്ത്
വകുപ്പ് നടപ്പാക്കുന്ന റോഡ്
വികസന പദ്ധതികളുടെ ഫീല്‍ഡ്
നടത്തിപ്പ് ചുമതല പ്രസ്തുത
വകുപ്പില്‍ നിന്നും കേരള റോഡ്
ഫണ്ട് ബോര്‍ഡിനെ നേരിട്ട്
ഏല്‍പ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ് ഇതിനുള്ള
ഉത്തരവ് പുറത്തിറക്കിയത്;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ; ഏത്
സാഹചര്യത്തിലാണ് ഇത്തരമൊരു
നടപടി സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കിഫ്ബി
പദ്ധതികളുടെ കരാര്‍ ഉറപ്പിച്ച
ശേഷം പദ്ധതിയുടെ സാങ്കേതിക
കാര്യങ്ങളില്‍ ഉള്‍പ്പടെ
ഉണ്ടാകുന്ന മാറ്റങ്ങള്‍ മൂലം
നിര്‍മ്മാണം സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതും,
എസ്റ്റിമേറ്റുകളില്‍
പുന:പരിശോധന വേണ്ടിവരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(
സി )
റോഡ്
വികസനത്തിന് തടസ്സമായി
നില്‍കുന്ന പോസ്റ്റുകളും,
ഇലക്ട്രിക് ലൈനുകളും, പൈപ്പ്
ലൈനുകളും മാറ്റി
സ്ഥാപിക്കുന്നതിനും, മരങ്ങള്‍
മുറിക്കുന്നതിനുമുള്ള
എസ്റ്റിമേറ്റുകള്‍
ബി.എസ്.എന്‍.എല്‍.,
കെ.എസ്.ഇ.ബി., കെ.ഡബ്ല്യു.എ.
തുടങ്ങിയ വകുപ്പുകളില്‍ നിന്നും
വൈകുന്നതും, ഇവയ്ക്കുള്ള
ഫണ്ടനുവദിക്കുന്നതിന് കാലതാമസം
നേരിടുന്നതും നിര്‍മ്മാണങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം വരുത്തുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
പി.ഡബ്ല്യു.ഡി.,
കെ.ആര്‍.എഫ്.ബി.എ., കിഫ്ബി
എന്നീ വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍ക്കിടയില്‍
നിലനില്‍ക്കുന്ന അധികാര
പരിധിയെക്കുറിച്ചുള്ള സംശയം
റിവേഴ്സ് എസ്റ്റിമേറ്റുകളും
ബില്ലുകളും പാസ്സാക്കുന്നതിനും
പദ്ധതി പൂര്‍ത്തീകരണത്തിനും
തടസ്സമാകുന്നതായുള്ള ആരോപണം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
ഇക്കാര്യങ്ങള്‍
പരിഗണിച്ച് കിഫ്ബി
പദ്ധതികള്‍ക്കായി ഡി.പി.ആര്‍.
തയ്യാറാക്കുന്നതും, പദ്ധതി
നടപ്പാക്കുന്നതുമെല്ലാം ഒറ്റ
ഏജന്‍സിക്ക് നല്‍കാനും,
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കാനും എന്തെല്ലാം
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1174.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേട്ട-ആനയറ-ഒരുവാതില്‍ക്കോട്ട
റോഡ് വികസന പ്രോജക്ടിന്റെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പ് റോഡുകള്‍ മാതൃകാ റോഡ്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് ഏതെങ്കിലും
പദ്ധതികള്‍ ആലോചനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
തിരുവനന്തപുരം
നഗര പരിധിയില്‍ നഗരസഭ
അധീനതയിലുള്ള പ്രധാന റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുമോയെന്ന്
അറിയിക്കാമോ; അപ്രകാരം
ഏറ്റെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വിശദമാക്കാമോ;
(
ഡി )
കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
പ്രവര്‍ത്തന പരിധി
വിശദമാക്കാമോ;
(
ഇ )
തിരുവനന്തപുരം
നഗരത്തിലെ പ്രധാന നഗരസഭ
റോഡുകള്‍ പൊതുമരാമത്ത് വകുപ്പോ,
കെ. ആര്‍.എഫ്.ബി. യോ
ഏറ്റെടുക്കുന്നതിന് ആലോചനയുണ്ടോ
എന്ന് വിശദമാക്കാമോ;
(
എഫ് )
ശ്രീകാര്യം
മേല്‍പ്പാലം പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ജി )
പൊതുമരാമത്ത്
വകുപ്പ് നിര്‍വ്വഹിക്കുന്ന
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
1175.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.റ്റി.പി.
ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ
കാഞ്ഞങ്ങാട്-കാസര്‍ഗോഡ്
എസ്.എച്ച്.-ന്റെ നിലവിലെ സ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡില്‍ കുഴികള്‍
രൂപപ്പെട്ടതും കുഴിയില്‍ വീണ്
നിരവധിപേര്‍ മരണപ്പെട്ടതുമായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
പ്രസ്തുത
റോഡ് കെ.എസ്.റ്റി.പി.
പൊതുമരാമത്ത് വകുപ്പിന്
കെെമാറിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
റോഡ്
കെ.എസ്.റ്റി.പി. യില്‍നിന്നും
പി.ഡബ്ല്യു.ഡി. ഏറ്റെടുക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഇ )
പ്രസ്തുത
റോഡില്‍ കെ.എസ്.റ്റി.പി.
സ്ഥാപിച്ച സൗരോര്‍ജ്ജ
വിളക്കുകളില്‍ ഭൂരിഭാഗവും
തെളിയാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
എഫ് )
മേല്‍
നിര്‍മ്മാണ പ്രവൃത്തിയിലെ
ക്രമക്കേടുകള്‍ അന്വേഷണ
വിധേയമാക്കി അപാകതകള്‍
അടിയന്തരമായി
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
1176.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട്-എടവണ്ണ
റോഡിലെ നവീകരണ പ്രവൃത്തി എത്ര
ഘട്ടമായിട്ടാണ്
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
നവീകരണത്തില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(
സി )
പ്രധാനപ്പെട്ട
ജംഗ്ഷനുകളിലും ടൗണുകളിലും
ഫുട്പാത്തും കൈവരിയും
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1177.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കഞ്ചേരി-ഗോവിന്ദാപുരം
സംസ്ഥാന പാതയെ ദേശീയപാതയായി
ഉയർത്തുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
റോഡിന്റെ പ്രവൃത്തി
എന്നത്തേക്ക് തുടങ്ങാൻ
കഴിയുമെന്ന് വിശദമാക്കുമോ?
1178.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആയഞ്ചേരി
കടമേരി റോഡിലെ വെളളക്കെട്ട്
കാരണം നിരവധി പ്രദേശവാസികള്‍
അനുഭവിക്കുന്ന ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിലെ വെളളക്കെട്ട്
പരിഹരിക്കുന്നതിനായുളള
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ?
1179.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടപ്പു
സാമ്പത്തികവര്‍ഷം കോങ്ങാട്
മണ്ഡലത്തിലെ ഏതൊക്കെ റോഡുകളുടെ
നവീകരണ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പദ്ധതിക്കും
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
1180.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ടി.പി.
വിഭാഗത്തിനു കീഴിലുള്ളതും
പ്രളയത്തിൽ തകർന്നതുമായ
ഏതെല്ലാം റോഡുകളാണ്
പൊതുമരാമത്ത് വകുപ്പ്
പുന:നിർമ്മാണം നടത്തിവരുന്നത്;
വിശദമാക്കുമോ;
(
ബി )
ഇത്തരത്തിൽ
റോഡുകൾ പുന:നിർമ്മിക്കുമ്പോൾ
മഴയ്ക്കു ശേഷവും റോഡുകള്‍
നാശോന്മുഖമാകാതെ
സംരക്ഷിക്കുന്നതിനും അവയുടെ
തുടർ സംരക്ഷണത്തിനുമായി
അവലംബിച്ചിട്ടുള്ള മാർഗ്ഗങ്ങൾ
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
സി )
പുതുക്കി
നിർമ്മിക്കുന്ന റോഡുകളിൽ വെള്ളം
കെട്ടിനിൽക്കാതിരിക്കുന്നതിനും
മഴവെള്ളം ഒഴുകി പോകുന്നതിനും
സ്വീകരിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ ഏറനാട് മണ്ഡലത്തിലെ
കൊയിലാണ്ടി-എടവണ്ണ റോഡിന്റെ
പ്രവൃത്തി നിലവിൽ ഏത്
ഘട്ടത്തിലാണ്; ഇത് എപ്പോൾ
പൂർത്തിയാക്കാൻ കഴിയുമെന്ന്
വിശദമാക്കുമോ?
1181.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
മണ്ഡലത്തില്‍ കിഫ്‍ബിയുടെ
സാമ്പത്തിക അനുമതി ലഭിച്ച
അമരവിള - ശൂരവക്കാണി, കീഴാറൂര്‍
- പശുവണ്ണറ - തെള്ളുക്കുഴി
റിംഗ് റോഡ് കുടുവീട്ടുകടവ് പാലം
എന്നീ പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ; പ്രസ്തുത
പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള
കാലതാമസം പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കി പദ്ധതികള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നുമുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
മലയോര
ഹൈവേയിൽ കുടപ്പനമൂട്
കള്ളിക്കാട് റീച്ചിലെ
കുടപ്പനമൂട് മുതല്‍ വാഴിച്ചല്‍
വരെയുള്ള ഭാഗത്തെ അലൈന്‍മെന്റ്
ഭേദഗതി വരുത്തി
സമര്‍പ്പിച്ചിരുന്ന ഡീവിയേഷന്‍
നിര്‍ദ്ദേശത്തിന്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ; ഫയല്‍ നമ്പര്‍
ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
നിര്‍ദ്ദിഷ്ട
മലയോര ഹൈവേയുടെ തുടര്‍ച്ച
നഷ്ടപ്പെടാതെ പ്രസ്തുത
ഡീവിയേഷന്‍ നിര്‍ദ്ദേശം
അംഗീകരിച്ച് പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
1182.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകളുടെ ലിസ്റ്റ്, അവയുടെ
ദെെര്‍ഘ്യം എന്നിവയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1183.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ചതും പ്രവൃത്തി
നടന്നുവരുന്നതുമായ റോഡുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാവും എന്ന്
അറിയിക്കാമോ?
1184.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവളളൂര്‍-ആയഞ്ചേരി
റോഡ് പ്രവൃത്തി ഏതു
ഘട്ടത്തില്‍ ആണെന്ന്
അറിയിക്കാമോ;
(
ബി )
ആയഞ്ചേരി
ടൗണിനടുത്ത് പ്രസ്തുത റോഡ്
ഗതാഗത യോഗ്യമല്ലാതായിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
1185.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ പെരുമ്പളം ദ്വീപിലെ
റോഡുകള്‍ പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത്
പുനരുദ്ധീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1186.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
കെ ആൻസലൻ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ദേശീയപാതകളുടെയും മറ്റ് പ്രധാന
റോഡുകളുടെയും വികസനവും
വിപുലീകരണവും ബൈപാസ്
നിര്‍മ്മാണവും സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
കേന്ദ്രസര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഗ്രാമീണ
റോഡുകളുടെ നവീകരണത്തിനും
പുനരുദ്ധാരണത്തിനും എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പുതിയ
റോഡുകളും പാലങ്ങളും
നിര്‍മ്മിക്കുമ്പോള്‍ ഒരു
നിശ്ചിത കാലപരിധിക്കുള്ളില്‍
അവയ്ക്ക് തകരാറുണ്ടായാല്‍
കരാറുകാരന്‍ തന്നെ അത്
പരിഹരിക്കണമെന്ന വ്യവസ്ഥ
നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അത്
കൃത്യമായി
പാലിക്കപ്പെടുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിന് എന്ത്
സംവിധാനമാണുള്ളതെന്ന്
വിശദമാക്കാമോ; ഇക്കാര്യം
ഗൗരവപൂര്‍വ്വം പരിഗണിക്കുമോ?
1187.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജിഡ
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മിക്കുന്നതും
തദ്ദേശസ്വയംഭരണ വകുപ്പ്
30.9.2013-ന് ഭരണാനുമതി
നല്‍കിയിരുന്നതും 2016-ല്‍
സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനെ നിര്‍മ്മാണ
ചുമതല ഏല്‍പ്പിച്ചിട്ടുളളതുമായ
വലിയ കടമക്കുടി-ചാത്തനാട്
പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലുളള
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റ അപ്രോച്ച്
റോഡിനായുളള സ്ഥലമെടുപ്പ്
നടപടികളുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(
സി )
2013-ല്‍
ഭരണാനുമതി കിട്ടിയ പാലത്തിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തിയാക്കി എന്നത്തേക്ക്
പാലം ഗതാഗതത്തിന്
തുറന്നുകൊടുക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1188.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബിയുടെ
ധനകാര്യ അനുമതി ലഭിച്ച്
പ്രവൃത്തി നടന്നുവരുന്ന
പുന്നകടവ്-പുതിയപുഴക്കര-ഏഴിമല
റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തിയാക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
1189.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ
കോടാലി-വെള്ളിക്കുളങ്ങര റോഡ്
നവീകരണത്തിനായി കിഫ്ബി അനുമതി
ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും
നിര്‍മ്മാണം ഇനിയും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സങ്ങള്‍
നിലനില്‍ക്കുണ്ടോ;
(
സി )
നിര്‍മ്മാണത്തിലെ
തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ
നീക്കി ബി.എം. ആന്റ് ബി.സി.
വര്‍ക്കുകള്‍ ഉള്‍പ്പെടെ നടത്തി
പ്രസ്തുത റോഡ് നവീകരിച്ച്
ഗതാഗതയോഗ്യമാക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
1190.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ പുതിയ
റോഡുകള്‍ ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മലപ്പുറം
നിയോജകമണ്ഡലത്തിലെ എട്ട്
മീറ്ററിലധികം വീതിയുള്ള
റോഡുകള്‍ വകുപ്പ്
ഏറ്റെടുക്കുമോ;
(
സി )
മോങ്ങം-അരിമ്പ്ര
റോഡ്,
ചെമ്മങ്കടവ്-ഒറ്റത്തറ-പൊന്മല
റോഡ്,
ഉമ്മത്തൂര്‍-ആനക്കടവ്-മുണ്ടക്കോട്-ചാഞ്ഞാല്‍
റോഡ് എന്നിവ
ഏറ്റെടുക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വെളിപ്പെടുത്തുമോ?
1191.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ കൂടി
കടന്നുപോകുന്നതും
കെ.എസ്.റ്റി.പി.
നിര്‍മ്മിച്ചതും തിരുവല്ല
മുതല്‍ ചിങ്ങവനം വരെയുള്ളതുമായ
എം.സി. റോഡിന്റെ ഡ്രൈനേജുകളും
നടപ്പാതകളും കാടുകയറി
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടാകുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
1192.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ
കരുവന്തല-ചക്കംകണ്ടം റോഡിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
നിലവില്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ ഏതെല്ലാം
പ്രവൃത്തികളാണ് ഇതുവരെ
പൂര്‍ത്തീകരിച്ചതെന്ന്
അറിയിക്കാമോ; ഇനിയും ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
2020
മാർച്ച് 14 ന്
പൂര്‍ത്തീകരിക്കേണ്ടിയിരുന്ന
പ്രവൃത്തി കാലാവധി വീണ്ടും
ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടും
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കരാര്‍
കാലാവധി വീണ്ടും
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഇ )
അവശേഷിക്കുന്ന
പ്രവൃത്തികള്‍ എത്രയും വേഗം
പൂര്‍ത്തീകരിക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
1193.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
- കൊടുങ്ങല്ലൂര്‍
നിയോജകമണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
അഷ്ടമിച്ചിറ–ചാലക്കുടി റോഡിലെ
പഴൂക്കര മുതല്‍ പറയന്‍ തോട്
വരെയുള്ള ഭാഗത്തെ റോഡിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
1194.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുല്ലശ്ശേരി
മുതല്‍ കാഞ്ഞാണി വരെയുള്ള
റോഡിന്റെ പുനരുദ്ധാരണത്തിന്
16.3.2017 ലെ ജി.ഒ.(എം.എസ്)
18/2017/പി.ഡബ്ല്യു.ഡി. പ്രകാരം
3.5 കോടി രൂപയുടെ ഭരണാനുമതി
ലഭിക്കുകയും എന്നാല്‍ അമൃത്
പദ്ധതിയുടെ ഭാഗമായി റോഡ്
പൊളിച്ച് പൈപ്പിടല്‍ പ്രവൃത്തി
നടത്തിയതിനെ തുടര്‍ന്ന്
കരാറുകാരന്‍ പിന്‍മാറുകയും
ചെയ്തതിനാല്‍ പ്രസ്തുത
പ്രവൃത്തി
ആരംഭിക്കാനായിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
2017-ല്‍
ലഭിച്ച ഭരണാനുമതി സംബന്ധിച്ച
ഉത്തരവ് കാലഹരണപ്പെട്ടതിനാല്‍
ഭരണാനുമതി പുതുക്കുന്നതിനായി
സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതി
പുതുക്കി നല്‍കിയിട്ടുണ്ടോ;
(
ഡി )
ഭരണാനുമതി
പുതുക്കിയത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
റോഡിന്റെ ശോച്യാവസ്ഥ
കണക്കിലെടുത്ത് എത്രയും വേഗം
പ്രവൃത്തി ആരംഭിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
1195.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ
മംഗലംഡാം-വീട്ടിക്കല്‍കടവ്
റോഡ് 0/00 മുതല്‍ 1/700 വരെ
കി.മീ. അഭിവൃദ്ധിപ്പെടുത്തലും
ബി.എം.ആന്റ് ബി.സി.
പ്രവൃത്തിയും, മമ്പാട്
-പൂവ്വത്തിങ്കലട്ടി റോഡ് 3/000
മുതല്‍ 6/250 വരെ കി.മീ.
പുനരുദ്ധാരണ പ്രവൃത്തിയും ഉടന്‍
നിര്‍വ്വഹിക്കേണ്ടതിന്റെ
ആവശ്യകതയിലൂന്നി 2-6-2021-ന്
ഉന്നയിക്കപ്പെട്ട
സബ്മിഷനിന്മേല്‍ സ്വീകരിച്ച
നടപടി എന്താണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ ഉടന്‍
നടപ്പിലാക്കുമെന്നുറപ്പ്
നല്‍കിയിട്ടും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വെെകുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഉടനാരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1196.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂര്‍
നിയോജകമണ്ഡലത്തില്‍ ഏതെല്ലാം
റോഡുകളാണ് ബി. എം. ആന്റ് ബി.
സി. നിലവാരത്തില്‍ നിര്‍മ്മാണം
നടത്തുവാനുള്ളതെന്ന്
അറിയിക്കാമോ?
1197.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊന്നാനി-ആല്‍ത്തറ-ഗുരുവായൂര്‍
റോഡിലെ കുണ്ടുകടവ് പാലം
അപകടത്തിലാണെന്ന് റിപ്പോര്‍ട്ട്
നല്‍കി വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പുതിയ പാലം
നിര്‍മ്മിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അടിയന്തരമായി പാലം
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1198.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയെ മലപ്പുറം ജില്ലയുമായി
ബന്ധിപ്പിക്കുന്ന മുണ്ടൂര്‍ -
തൂത നാലുവരിപ്പാത
നിര്‍മ്മാണത്തില്‍
കടമ്പഴിപ്പുറം വായില്യംകുന്ന്
പോലെയുളള സ്ഥലങ്ങളില്‍ റോഡിന്
വീതി വളരെ കുറവാണ് എന്നുളള
ജനങ്ങളുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
ബി )
പ്രവൃത്തികള്‍
ഇനിയും പുരോഗമിക്കുന്നതിന്
മുന്‍പായി വായില്യംകുന്ന്
പോലെയുളള വീതി കുറവുളള
സ്ഥലങ്ങളില്‍ സ്ഥലം ഏറ്റെടുത്ത്
വീതി കൂട്ടുന്നതിനുളള നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1199.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക്
ഫണ്ടില്ലാത്തതിനാൽ രണ്ട്
കിലോമീറ്ററിലധികം
ദൈർഘ്യമുള്ളതും ഒ.ഡി.ആര്‍.
(അദര്‍ ഡിസ്ട്രിക്ട്
റോഡ്സ്) സ്റ്റാറ്റസിൽ
ഉള്ളതുമായ ഗ്രാമീണറോഡുകൾ
അടിയന്തരമായി
സഞ്ചാരയോഗ്യമാക്കാൻ ഒറ്റത്തവണ
റീടാര്‍ ചെയ്യുവാൻ ഫണ്ട്
അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1200.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ നേതൃത്വത്തില്‍ ഈ
സാമ്പത്തിക വര്‍ഷം ഏതൊക്കെ
റോഡുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങളാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഒരോ
പദ്ധതിക്കും
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
ഈ
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കാമോ?
1201.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018
ഒക്ടോബർ 23ന് ചേര്‍ന്ന ജിഡയുടെ
മുപ്പത്തിയൊന്നാമത് ജനറല്‍
കൗണ്‍സില്‍ അംഗീകാരം നല്‍കിയതും
35.97 കോടി രൂപ
വകയിരുത്തിയിട്ടുളളതുമായ
കടമക്കുടി ഗ്രാമപഞ്ചായത്തിലെ
കോതാട് - ചേന്നൂര്‍ പാലത്തിന്
ഭരണാനുമതി ലഭ്യമാക്കുന്നതില്‍
നേരിടുന്ന കാലതാമതാസത്തിന്
കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന് എന്നത്തേക്ക്
ഭരണാനുമതി ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1202.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തില്‍ നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
തെന്നിലാപുരം പാലത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
അടിയന്തരമായി
വകുപ്പ് തല പരിശോധനകള്‍ നടത്തി
പ്രസ്തുത പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം കെ.ആര്‍.എഫ്.
ബിയ്ക്ക് നല്‍കാമോ?
1203.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ കിഫ്ബി ധനസഹായത്തോടെ
നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന
പള്ളിക്കമണ്ണടി, കുമ്മല്ലൂർ
പാലങ്ങളുടെ നിർമ്മാണവുമായി
ബന്ധപ്പെട്ട് നിർവ്വഹണ
ഏജൻസിയായി നിലവിൽ ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പള്ളിക്കമണ്ണടി
പാലത്തിന്റെ അപ്രോച്ച് റോഡിനായി
തയ്യാറാക്കിയ ഡിസൈനിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ; പ്രസ്തുത
അപ്രോച്ച് റോഡിനായുള്ള
സ്ഥലമേറ്റെടുപ്പ് നടപടികളിലെ
പുരോഗതി വിശദമാക്കാമോ;
(
സി )
കുമ്മല്ലൂർ
പാലം നിർമ്മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
1204.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്-ബേപ്പൂര്‍
നിയോജകമണ്ഡലങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
പുല്ലിപ്പുഴയ്ക്ക് കുറുകെയുള്ള
മുനമ്പത്ത് കടവ് പാലം
നിര്‍മ്മാണത്തിന്റെ ഭാഗമായി
നിലവില്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണത്തിനായി
എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
1205.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നബാര്‍ഡില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
ലഭിച്ച കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
വണ്ണാത്തിക്കടവ് പാലത്തിന്റെ
നിര്‍മ്മാണപുരോഗതി അറിയിക്കാമോ;
പ്രസ്തുത പാലം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍ സാധിക്കും?
1206.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അമല-പാവറട്ടി
റോഡിലെ പരപ്പുഴ പാലത്തിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സര്‍വ്വീസ് റോഡ്
പൊളിച്ച്
മാറ്റിയതുമൂലമുണ്ടാകുന്ന
യാത്രാക്ലേശം ലഘൂകരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണം
മന്ദഗതിയിലാണ്
നടക്കുന്നതെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
നിര്‍മ്മാണ
പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
1207.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊയിലാണ്ടി-എടവണ്ണ
സംസ്ഥാനപാതയില്‍ റോഡ്
നവീകരണത്തോടൊപ്പം മുക്കംപാലം
കാലാനുസൃതമായി
പുതുക്കിപ്പണിയണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പാലം
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
1208.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരുനാഗപ്പള്ളി
മണ്ഡലത്തിൽ ചിറ്റുമൂല റയിൽവെ
മേൽപ്പാലത്തിന് ഭരണാനുമതി
ലഭിച്ചിട്ടും നിര്‍മ്മാണ
നടപടികള്‍ ആരംഭിക്കാത്തതിന്
കാരണം വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
മേൽപ്പാലത്തിന്റെ നിർമ്മാണം
എപ്പോൾ ആരംഭിച്ച് എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയുമെന്നാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ?
1209.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവമ്പാടി-
പുന്നക്കല്‍ റോഡില്‍
കാലപ്പഴക്കം മൂലം
അപകടാവസ്ഥയിലായ വഴിക്കടവ് പാലം
പുനര്‍നിര്‍മ്മിക്കാന്‍
ഭരണാനുമതി ലഭ്യമാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഭരണാനുമതി ലഭിക്കുന്നതിന്
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
1210.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ ഇരിങ്ങണ്ണൂര്‍
-കല്ലാച്ചേരി കടവ് പാലം
നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
1211.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ വെള്ളാവൂര്‍
പഞ്ചായത്തിനെയും റാന്നി
നിയോജകമണ്ഡലത്തിലെ കോട്ടാങ്ങല്‍
പഞ്ചായത്തിനെയും
ബന്ധിപ്പിക്കുന്ന തരത്തില്‍
ചിറയ്ക്കല്‍പാറയില്‍ പുതിയ പാലം
നിര്‍മ്മിക്കുവാന്‍ അനുമതി
ലഭ്യമാക്കാമോ?
1212.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാന പാതയുടെ പൊന്‍കുന്നം
പ്ലാച്ചേരി റീച്ചില്‍
ഉള്‍പ്പെട്ട മൂലേപ്ലാവ്, മണിമല
എന്നിവിടങ്ങളിലെ വീതി കുറഞ്ഞ
പാലങ്ങള്‍ക്ക് പകരം പുതിയ പാലം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
മൂലേപ്ലാവില്‍
പുതുതായി നിര്‍മിക്കുന്ന പാലവും
മണിമലയിലെ പാലവും 90 ഡിഗ്രി
വളവിന് ശേഷം തൊട്ടടുത്തായി
വരുന്നതിനാല്‍ അപകടം
വര്‍ദ്ധിക്കുന്ന സാഹചര്യം
കണക്കിലെടുത്ത് പുതിയ
അലൈന്‍മെന്‍റില്‍ പാലം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1213.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തകര്‍ച്ച
നേരിടുന്ന വയനാട് ജില്ലയിലെ
പാലങ്ങളുടെ വിവരം പൊതുമരാമത്ത്
വകുപ്പിന്റെ കെെവശം ഉണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അവ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തില്‍
തകര്‍ച്ച നേരിടുന്ന പാലങ്ങൾ
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോ;
വിശദമാക്കാമോ?
1214.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തെ പാറശാല മണ്ഡലവുമായി
ബന്ധപ്പെടുത്തുന്നതും കിഫ്ബി
വഴി നടപ്പിലാക്കാന്‍ അനുതി
ലഭിച്ചതുമായ കുടവീട്ടികടവ്
പാലത്തിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ; പ്രസ്തുത പാലം
എന്ന് നിര്‍മ്മാണം
ആരംഭിക്കാനാകും എന്ന്
വ്യക്തമാക്കാമോ?
1215.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് കീഴിൽ മാനന്തവാടി
മണ്ഡലത്തില്‍ നടന്നു വരുന്ന
പാലം നിര്‍മാണങ്ങള്‍
ഏതെല്ലാമാണ്;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി അറിയിക്കാമോ;
(
സി )
മാനന്തവാടി-വള്ളിയൂര്‍കാവ്
പാലം നിര്‍മാണം സംബന്ധിച്ച
നടപടിക്രമങ്ങളുടെ നിലവിലെ
പുരോഗതി അറിയിക്കാമോ?
1216.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ ചുങ്കത്തറ
-കെെപ്പിനിക്കടവ് പാലം
നിര്‍മ്മാണത്തിന്റെ ഭാഗമായി
അനുബന്ധ റോഡിനായി 2010-ല്‍
സ്ഥലം വിട്ടുനല്‍കിയവര്‍ക്ക്
നഷ്ടപരിഹാരത്തുക അനുവദിക്കുകയോ
വിതരണം ചെയ്യുകയോ
ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ; ഇതുമായി
ബന്ധപ്പെട്ട ഉത്തരവുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
ബി )
മേല്‍
അനുബന്ധ റോഡിന് സ്ഥലം
വിട്ടുനല്‍കിയവകയില്‍ മലപ്പുറം
ജില്ലയില്‍ നിലമ്പൂര്‍
താലൂക്കില്‍ ഉള്‍പ്പെട്ട
ചുങ്കത്തറ, കുറുമ്പലങ്ങോട്
വില്ലേജുകളിലെ ഏതെല്ലാം
ആളുകള്‍ക്ക് എത്രവീതം തുകയാണ്
പൊതുമരാമത്ത് വകുപ്പ്
നഷ്ടപരിഹാരമായി
നല്‍കാനുളളതെന്ന് അറിയിക്കാമോ;
(
സി )
2019-ലെ
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന
കെെപ്പിനിക്കടവ് പാലത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനുവേണ്ടി
വകയിരുത്തിയ തുകയില്‍ അനുബന്ധ
റോഡിന് സ്ഥലം
വിട്ടുനല്‍കിയവര്‍ക്ക് വിതരണം
ചെയ്യേണ്ട നഷ്ടപരിഹാരത്തുക കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും ഇത് ആകെ എത്ര
രൂപയാണെന്നും അറിയിക്കാമോ;
(
ഡി )
ചുങ്കത്തറ
കെെപ്പിനിക്കടവ് പാലം അനുബന്ധ
റോഡിന് സ്ഥലം
വിട്ടുനല്‍കിയവര്‍ക്ക് പത്ത്
വര്‍ഷത്തിലധികമായിട്ടും
നല്‍കിയിട്ടില്ലാത്ത
നഷ്ടപരിഹാരത്തുക, നടപടികള്‍
പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക്
വിതരണം ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ; ഇതിനായുളള
നടപടികളുടെ നിലവിലെ അവസ്ഥയും
ഫയല്‍ ഇപ്പോള്‍ എവിടെയാണെന്നും
മറ്റും വിശദാംശങ്ങളും
അറിയിക്കാമോ?
1217.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത്
പാലങ്ങൾ വിഭാഗം വഴി
നടപ്പിലാക്കുന്ന കുറുവ
കീരംകുണ്ട് പാലം പുനർനിർമ്മാണം,
കുറുവ ചോഴി പാലം നിർമ്മാണം
എന്നിവയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ; പ്രവൃത്തികൾ
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
2021-22
ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള
വള്ളിക്കപ്പറ്റ പാലം നിർമ്മാണം,
വെള്ളില ചോഴി പാലം നിർമ്മാണം
എന്നീ പ്രവൃത്തികളുടെ വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രവൃത്തി
നടപ്പിലാക്കുന്നതിന് ആവശ്യമായ
ഭരണാനുമതിയും ഫണ്ടും
ലഭ്യമാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
1218.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ മാളിയേക്കൽ
റെയിൽവേ മേൽപ്പാലത്തിന്റെ
നിർമ്മാണപുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മേൽപ്പാലത്തിന്റെ നിർമ്മാണം
എപ്പോൾ പൂർത്തിയാക്കാൻ
കഴിയുമെന്നാണ് കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
1219.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂർ
നിയോജകമണ്ഡലത്തിലെ വട്ട്യാംതോട്
പാലത്തിന്റെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1220.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റെയില്‍വേ
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
വര്‍ക്കല മണ്ഡലത്തില്‍
ഭരണാനുമതി നല്‍കിയ
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ?
1221.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
കാട്ടിൽക്കടവ് പാലത്തിന്റെ
നിർമ്മാണത്തിനുള്ള ഭരണാനുമതി
ലഭിച്ചിട്ടും നിര്‍മ്മാണം
ആരംഭിക്കാത്തതിന് കാരണം
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണം എപ്പോൾ
ആരംഭിച്ച് എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയുമെന്നാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1222.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ ഏതെല്ലാം
പ്രവൃത്തികളാണ് നടന്നുവരുന്നത്;
അവയുടെ പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
തോട്ടത്താന്‍കണ്ടി പാലത്തിന്റെ
പ്രവൃത്തി ടെണ്ടര്‍
ചെയ്തുവോയെന്നും എസ്റ്റിമേറ്റ്
തുക എത്രയാണെന്നും പ്രവൃത്തി
എപ്പോള്‍ ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ;
(
സി )
മണ്ഡലത്തിലെ
ചേനായി കടവില്‍ പാലം
നിര്‍മ്മിക്കുന്നതിനായി നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
പ്രവൃത്തി ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എസ്റ്റിമേറ്റ് തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
ഡി )
മണ്ഡലത്തിലെ
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട്
റോഡിലെ 2/400 മുതല്‍ 5/800
വരെയുള്ള ഭാഗത്തിന്റെ പരിഷ്കരണ
പ്രവൃത്തിയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; പ്രസ്തുത
പ്രവൃത്തി എപ്പോള്‍
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ?
1223.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലുവ
നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
പാറപ്പുറം-വല്ലംകടവ്
പാലത്തിന്റെ നിർമ്മാണജോലികൾ
എത്ര ശതമാനം
പൂർത്തിയാക്കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
എന്നുമുതൽക്കാണ്
പാലം നിർമ്മാണജോലികൾ
നിർത്തിവച്ചതെന്നും
എന്തുകാരണത്താലാണ്
നിർത്തിവച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പാലത്തിന്റെ നിർമ്മാണജോലികൾ
പുനരാരംഭിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിർമ്മാണജോലികൾ
പുനരാരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്താണെന്ന്
വ്യക്തമാക്കാമോ?
1224.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജിഡ
ജനറല്‍ കൗണ്‍സില്‍ അംഗീകാരവും
തദ്ദേശസ്വയംഭരണവകുപ്പ് യഥാക്രമം
20.5 കോടി രൂപയ്ക്കും 19.5
കോടി രൂപയ്ക്കും ഭരണാനുമതി
നല്‍കിയതും നിര്‍മ്മാണചുമതല
പൊതുമരാമത്ത് വകുപ്പിനെ
ഏല്പിച്ചിട്ടുളളതുമായ
ചേന്നൂര്‍-ചെരിയന്‍തുരുത്ത്
പാലത്തിന്റെയും ചേന്നൂര്‍-പിഴല
പാലത്തിന്റെയും
നിര്‍മ്മാണപ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍ നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണത്തിനായി
സ്ഥലമെടുപ്പ് ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ചിട്ടുളള നടപടി
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
എന്നത്തേക്ക് ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തികളുടെ ഭരണാനുമതിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ?
1225.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.ആര്‍.എഫ്.ബി
നടത്തുന്ന പ്രവൃർത്തികൾക്ക്
പി.ഡ.ബ്യു.ഡി യിൽ നിന്ന്
അസി.എഞ്ചിനീയർമാരെ അന്യത്ര സേവന
വ്യവസ്ഥയിൽ
നിയമിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ; ഉണ്ടെങ്കിൽ അവരുടെ
എണ്ണവും തസ്തികകളും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
അന്യത്രസേവന വ്യവസ്ഥ മൂലം
പി.ഡ.ബ്യു.ഡി യിൽ ഉണ്ടായ
ഒഴിവുകൾ നികത്തിയിട്ടുണ്ടോ;
അസി.എഞ്ചിനീയർ തസ്തികക്ക്
മുകളിലുള്ള ഇത്തരം അന്യത്രസേവന
ഒഴിവുകൾ നികത്തിയത് താഴെ
തസ്തികകളിൽ നിന്നും സ്ഥിരം
സ്വഭാവമുള്ള പ്രൊമോഷൻ
നൽകികൊണ്ടാണോ എന്ന്
വ്യക്തമാക്കാമോ;
(
സി )
ആറു
മാസത്തിലധികമുള്ള അന്യത്രസേവന
ഒഴിവുകൾ പ്രതീക്ഷിത
ഒഴിവുകളാക്കി പി.എസ്.സി ക്ക്
റിപ്പോർട്ട് ചെയ്യണമെന്ന്
ഉദ്യോഗസ്ഥ ഭരണ
പരിഷ്കാര(ഉപദേശം-സി)
വകുപ്പിന്റെ പരിപത്രത്തിൽ
(നം:ഉപ.സി 3/116/2020
ഉ.ഭ.പ.വ,തീയതി. 12-09-2020)
നിർദ്ദേശിച്ചിരിക്കെ മേൽപ്പറഞ്ഞ
ഒഴിവുകൾ എന്തു കൊണ്ടാണ്
പി.എസ്.സി ക്ക് റിപ്പോർട്ട്
ചെയ്യാത്തതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഒഴിവുകൾ നിലവിലുള്ള പി.എസ്.സി
ലിസ്റ്റിൽ നിന്നും
നികത്തുന്നതിനുള്ള തടസ്സം
എന്താണെന്ന് വ്യക്തമാക്കാമോ;
(
ഇ )
2021
സെപ്റ്റംബർ മുതൽ 2024 മാർച്ച്
വരെയുള്ള കാലയളവിൽ പി.ഡ.ബ്യു.ഡി
വിഭാഗത്തിൽ ഡിഗ്രി ക്വാട്ടയില്‍
നിന്നും വിരമിക്കുന്ന
എഞ്ചിനീയർമാരുടെ എണ്ണം( സി.ഇ,
എസ്.ഇ, ഇ.ഇ, എ.ഇ.ഇ, എ.ഇ)
എന്നിങ്ങനെ തരം തിരിച്ചു
ലഭ്യമാക്കാമോ?
1226.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിലെ ലോ പെയ്ഡ്
ജീവനക്കാര്‍ക്ക്
ബൈട്രാന്‍സ്ഫര്‍ മുഖാന്തിരം
അസിസ്റ്റന്റ് എഞ്ചിനിയര്‍
തസ്തികയില്‍ നിയമനം
നല്‍കുന്നതിന് എത്ര വര്‍ഷത്തെ
സര്‍വ്വീസ് ആണ്
ആവശ്യമായിട്ടുള്ളത് ;
വ്യക്തമാക്കാമോ;
(
ബി )
പ്രൊബേഷന്‍
പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക്
യോഗ്യരായ ഉദ്യോഗസ്ഥര്‍ക്ക്
തസ്തികമാറ്റം വഴിയുള്ള
സ്ഥാനക്കയറ്റം നല്‍കുന്നതിന്
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിക്കാറുണ്ടോ;
(
സി )
പ്രൊബേഷന്‍
പൂര്‍ത്തിയാകുന്ന മുറയ്ക്ക്
തസ്തികമാറ്റം മുഖേന
അസിസ്റ്റന്റ് എഞ്ചിനിയര്‍
തസ്തികയിലേക്ക് സ്ഥാനക്കയറ്റം
ലഭിക്കുവാന്‍ സ്പെഷ്യല്‍ റൂള്‍
ഭേദഗതി വരുത്തുന്നതിന് വകുപ്പ്
നടപടി സ്വീകരിക്കുമോ?
1227.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂർ
മണ്ഡലത്തിലെ എഡ്യൂക്കേഷൻ
കോംപ്ലക്‌സ് നിർമ്മാണ
പ്രവർത്തനങ്ങൾ സാങ്കേതിക
കാരണങ്ങളാൽ ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ നിർമ്മാണ
പ്രവർത്തനങ്ങൾ സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന് നടപടികൾ
സ്വീകരിക്കാമോ?
1228.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
കൊടുങ്ങല്ലൂര്‍
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ചവയില്‍ ആരംഭിക്കാനുള്ളതും
പൂര്‍ത്തീകരിക്കാനുള്ളതുമായ
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
1229.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിനുകീഴിൽ ടെണ്ടർ നടപടികൾ
പൂർത്തീകരിച്ച എത്ര പദ്ധതികളാണ്
നിലവിലുള്ളതെന്ന് വിശദമാക്കുമോ;
(
ബി )
ഇവയിൽ
ഏതെല്ലാം പ്രവൃത്തികളാണ്
നടന്നുവരുന്നതെന്നും അവയുടെ
പുരോഗതിയും വിശദമാക്കുമോ?
1230.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
കോർട്ട് കോംപ്ലക്സിനു
വേണ്ടിയുള്ള പുതിയ കെട്ടിടം
ആവശ്യമായ പണികൾകൂടി
പൂർത്തിയാക്കി അടിയന്തരമായി
തുറന്ന് കൊടുക്കാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
മഞ്ചേരി
പയ്യനാട് സ്റ്റേഡിയത്തിൽ
സന്തോഷ് ട്രോഫി മത്സരങ്ങൾ
ആരംഭിക്കുന്നതിന് മുമ്പായി
സ്റ്റേഡിയത്തിലേക്കുള്ള റോഡുകൾ
നന്നാക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
മഞ്ചേരി
ജസീല ജംഗ്ഷനില്‍ ഫ്ലൈ ഓവർ
സ്ഥാപിക്കുന്നതിന് എന്തൊക്കെ
നടപടികൾ സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി ഇനിയും
തുടങ്ങാതിരിക്കാൻ
കാരണമെന്തെന്ന് വ്യക്തമാക്കാമോ?
1231.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് വഴി നടപ്പാക്കുന്ന
കെട്ടിടങ്ങള്‍, പാലങ്ങള്‍,
റോഡുകള്‍ മുതലായ പദ്ധതികള്‍
ഓരോന്നിന്റെയും നിലവിലെ സ്ഥിതി
വിശദമാക്കാമോ?
1232.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിലെ നിരത്തു
വിഭാഗം, കെട്ടിട വിഭാഗം,
ബ്രിഡ്ജ് വിഭാഗം, നാഷണൽ ഹൈവേ
വിഭാഗം എന്നിവയുടെ കീഴിൽ
ഏതൊക്കെ പ്രവൃത്തികളാണ് നിലവിൽ
നടന്നുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍, ടെണ്ടർ
ചെയ്തിട്ടുള്ള പ്രവൃത്തികള്‍,
ഭരണാനുമതി ലഭിച്ചിട്ടും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍, എഗ്രിമെന്റ്
ചെയ്തിട്ടുള്ള പ്രവൃത്തികള്‍,
പ്രവൃത്തി ആരംഭിച്ചവ ഏത്
ഘട്ടത്തിലാണ് എന്നിങ്ങനെ
തരംതിരിച്ച് വിശദമാക്കാമോ?
1233.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.ഡബ്യു.ഡി
ഫോര്‍ യു, പി.ഡബ്യു.ഡി ഫിക്സ്
ഇറ്റ് എന്നീ ആപ്ലിക്കേഷനുകളുടെ
രൂപകല്പനയ്ക്കായി എത്ര രൂപ
ചെലവഴിച്ചുവെന്നും പ്രസ്തുത
രണ്ടു ആപ്ലിക്കേഷനുകളും
നിലവില്‍ പ്രവര്‍ത്തന
ക്ഷമമാണോയെന്നും വിശദമാക്കുമോ?
1234.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് നിർമ്മാണം നടത്തുന്ന
കെട്ടിടങ്ങളുടെ ഡിസൈൻ, സോയിൽ
ടെസ്റ്റുകൾ എന്നിവയുടെ
കാര്യത്തില്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എല്ലാ
ജില്ലകളിലും ആവശ്യമായ ക്രമീകരണം
നടത്തി കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രവൃത്തി
അനന്തമായി നീളാതിരിക്കാൻ
അനിവാര്യമായ സാഹചര്യത്തിൽ
പുറത്ത് നിന്ന് ഡിസൈനിംഗും
സോയിൽ ടെസ്റ്റും ചെയ്യുന്നതിന്
അനുമതി നൽകുമോ?
1235.
ശ്രീ.
എം. എം. മണി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാറില്ലെന്ന പ്രശ്നം
പരിഹരിക്കാനായി ഈ സർക്കാർ
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉദ്യോഗസ്ഥരോടൊപ്പം
മരാമത്ത് പ്രവൃത്തികളില്‍
എം.എല്‍.എ.മാരുടെ കൂടി
മേല്‍നോട്ടം സാധ്യമാക്കുന്ന
തരത്തില്‍ അവരുടെ പങ്കാളിത്തം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രവൃത്തികള്‍
അഴിമതിരഹിതമാക്കുന്നതിനും
ഗുണനിലവാരം
നിറവേറ്റപ്പെടുന്നുവെന്നുറപ്പാക്കുന്നതിനും
കൂടി എം.എല്‍.എ.മാരെ
ഭാഗമാക്കുന്ന കാര്യം
പരിശോധിക്കുമോ?
1236.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എന്‍.എച്ച്.
766 കോഴിക്കോട്-കൊല്ലഗല്‍
ദേശീയപാത വികസനത്തിന്റെ ഭാഗമായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മലാപ്പറമ്പ്-പുതുപ്പാടി
റീച്ചില്‍ വിഭാവനം ചെയ്യുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പുതുപ്പാടി-മുത്തങ്ങ
റീച്ചില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
അടിവാരം-ഏഴാം
വളവ് ബദല്‍പാത പ്രസ്തുത
അലൈന്‍മെന്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1237.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്-തിരുവനന്തപുരം
ദേശീയപാതയുടെ വികസനത്തിന്റെ
ഭാഗമായി എത്ര പ്രവൃത്തികളാണ്
(റീച്ചുകള്‍) ടെന്‍ഡര്‍
ചെയ്തിട്ടുള്ളതെന്നും ഇനിയും
സ്ഥലം ഏറ്റെടുക്കാനുള്ളത്
എവിടെയൊക്കെയെന്നും
ജില്ലതിരിച്ച് വ്യക്തമാക്കാമോ;
(
ബി )
മുഴുവന്‍
പ്രവൃത്തികളുടെയും ടെന്‍ഡര്‍
നടപടികൾ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
1238.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരത്‌മാല
പ്രോജക്ടില്‍ ഉള്‍പ്പെട്ട
എന്‍.എച്ച്. 85 കൊച്ചി-തേനി
ഗ്രീന്‍ഫീല്‍ഡ് കോറിഡോറിന്റെ
ഡീറ്റെയില്‍ഡ് പ്രോജക്ട്
റിപ്പോര്‍ട്ട് (ഡി.പി.ആര്‍.)
തയ്യാറായിട്ടുണ്ടോ; ഡി.പി.ആര്‍.
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ഗ്രീന്‍ഫീല്‍ഡ്
കോറിഡോറിന്റെ അലൈന്‍മെന്റില്‍
തൃപ്പൂണിത്തുറ ബൈപ്പാസിനെ
ഉള്‍പ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
ഗ്രീന്‍ഫീല്‍ഡ്
കോറിഡോറിന്റെ ഭൂമി
ഏറ്റെടുക്കല്‍ നടപടികള്‍ക്കായി
ഉദ്യോഗസ്ഥസംഘത്തെ
നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ഡി )
ഡി.പി.ആര്‍.
ചര്‍ച്ച ചെയ്യുന്നതിനായി
പ്രദേശത്തെ ജനപ്രതിനിധികളുടെ
യോഗം വിളിച്ചുചേര്‍ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1239.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
കൊള്ളഗല്‍ ദേശീയപാത- 766
പരിഷ്കരിക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
13
മീറ്റര്‍ വീതിയിലാണോ, 45
മീറ്റര്‍ വീതിയിലാണോ റോഡ്
നവീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പാതക്ക് കുന്ദമംഗലത്ത് ബൈപ്പാസ്
നിര്‍മ്മിക്കുന്ന വിഷയം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1240.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
എം മുകേഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കൂടി കടന്നുപോകുന്ന ദേശീയ
പാതയിലെ അറ്റകുറ്റപ്പണിയുടെ
ചുമതല ദേശീയപാത അതോറിറ്റി
(എന്‍.എച്ച്.എ.ഐ.)
ഏറ്റെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ദേശീയ
പാതകളില്‍ അറ്റകുറ്റപ്പണി
ആവശ്യമായിടത്ത് അവ നടത്താത്തതു
കാരണം സഞ്ചാരം
ദുഷ്കരമായിരിക്കുന്നതു
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പുനരുദ്ധാരണവും
അറ്റകുറ്റപ്പണിയും നടത്തി
യാത്രാക്ലേശം ഒഴിവാക്കാൻ വേണ്ട
നടപടിയുണ്ടാകണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ദേശീയ
പാതയില്‍ ടോള്‍ പിരിവില്‍
കാണിക്കുന്ന കാര്യക്ഷമത നിലവിലെ
പാതയുടെ പരിപാലനത്തില്‍
കാണിക്കാത്തതില്‍
എന്‍.എച്ച്.എ.ഐ.യുടെ നിലപാടു
തിരുത്തിക്കാന്‍ വേണ്ട
സമ്മര്‍ദ്ദം ഉണ്ടാകുമോയെന്ന്
അറിയിക്കാമോ?
1241.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
റസ്റ്റ്ഹൗസ് വിപുലീകരണത്തിന്
നാളിതുവരെ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
റസ്റ്റ്ഹൗസ് വിപുലീകരണത്തിന്റെ
ഡിസൈന്‍ ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ഡിസൈന്‍
ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ?
1242.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
റസ്റ്റ് ഹൗസുകള്‍ ഇരുപത്തിനാല്
മണിക്കൂറും പ്രവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍ ആവശ്യമായ
ജീവനക്കാരുടെ ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
തസ്തിക
സൃഷ്ടിക്കപ്പെടാത്ത റസ്റ്റ്
ഹൗസുകളില്‍ സ്ഥിരജീവനക്കാരെ
നിയമിക്കുന്നതിന് തസ്തികകള്‍
സൃഷ്ടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ക്ലാസ്
-1 റസ്റ്റ് ഹൗസുകളില്‍ ജൂനിയര്‍
സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്
തസ്തികകള്‍ സൃഷ്ടിക്കുന്നതിന്
പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
റസ്റ്റ്
ഹൗസുകളില്‍ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് റൂമുകള്‍
വാടകയ്ക്ക് നല്‍കുമ്പോള്‍ പെന്‍
നമ്പര്‍ മാത്രം നല്‍കിയാല്‍
അടയ്ക്കേണ്ട വാടകയുടെ തുക
രേഖപ്പെടുത്തുന്ന രീതിയില്‍
സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ?
1243.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂര്‍
ജില്ലയില്‍
പൊതുമരാമത്ത്(റോഡ്‌സ്)
എക്സിക്യൂട്ടീവ് എൻജിനീയറുടെ
ആഫീസും അനുബന്ധ സ്ഥാപനങ്ങളും
സ്ഥിതി ചെയ്യുന്ന
കെട്ടിടസമുച്ചയത്തിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത ആഫീസിന്റെ
പുനരുദ്ധാരണത്തിന് വേണ്ട
നടപടികൾ സ്വീകരിക്കാമോ?
1244.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ പൊതുമരാമത്തു
വകുപ്പിന് പുതിയ ഓഫീസുകൾ
അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
നിയമസഭ സാമാജികര്‍
ഉള്‍പ്പെടെയുളളവര്‍
സമര്‍പ്പിച്ച നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ വിവിധ
വിഭാഗങ്ങളിലായി പുതിയ
കാര്യാലയങ്ങള്‍
രൂപീകരിക്കേണ്ടതിന്റെ ആവശ്യകത
പരിശോധിച്ച് വിശദമായ ശിപാര്‍ശ
ചീഫ് എഞ്ചിനീയർ
സമർപ്പിച്ചിട്ടുണ്ടോ ;
(
ബി )
എങ്കിൽ
അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
ഇല്ലെങ്കിൽ വിശദമായ റിപ്പോർട്ട്
ശിപാർശ സഹിതം സമർപ്പിക്കുവാൻ
നിർദ്ദേശം നൽകുമോ;
(
സി )
പ്രസ്തുത
ജില്ലയിൽ പുതിയ ഓഫീസുകൾ
ആരംഭിക്കുവാൻ സത്വര നടപടികൾ
സ്വീകരിക്കുമോ ?
1245.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന
മുരിങ്ങൂര്‍-ഏഴാറ്റുമുഖം റോഡ്
പണിയുടെ പുരോഗതി
വിശദീകരിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
1246.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരമന-കളിയിക്കാവിള
എൻ.എച്ച്. പാതയിൽ ബാലരാമപുരം
മുതൽ വഴിമുക്ക് വരെയുള്ള
ഭാഗത്തിലെ സ്ഥലം ഏറ്റെടുക്കൽ
നടപടിയുടെ നിലവിലെ അവസ്ഥ
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
ബാലരാമപുരം
വഴിമുക്ക് എൻ.എച്ച്. വീതി
കൂട്ടുന്നതിന് എത്ര ഏക്കർ
സ്ഥലമാണ് ഏറ്റെടുത്തത് എന്ന്
വ്യക്തമാക്കാമോ;
(
സി )
സ്ഥലം
വിട്ടുതന്ന ഭൂഉടമകൾക്ക്
വസ്തുവിന്റെ വില എപ്പോൾ നൽകും
എന്ന് വ്യക്തമാക്കാമോ;
(
ഡി )
വസ്തു
ഉടമകൾക്ക് എത്ര തുകയാണ്
അനുവദിച്ചതെന്ന് വിശദമാക്കാമോ;
സ്ഥലം വിട്ടുതന്ന വസ്തു ഉടമകൾ
എത്രപേർ എന്ന് വ്യക്തമാക്കാമോ?
1247.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത-
66 ആറുവരിപ്പാതയായി
വികസിപ്പിക്കുന്ന
പ്രവർത്തനങ്ങളുടെ കാസർകോട്
ജില്ലയിലെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
ജില്ലയിൽ
എത്ര റീച്ചുകളായിട്ടാണ് ദേശിയ
പാത-66 ന്റെ പ്രവൃത്തി
നടക്കുന്നതെന്നും ഓരോ റീച്ചും
എത്ര കിലോമീറ്ററാണെന്നും എത്ര
തുകയ്ക്കാണ് കരാർ
ഏറ്റെടുത്തെന്നും
വ്യക്തമാക്കാമോ;
(
സി )
കരാറിൽ
പറഞ്ഞിരിക്കുന്ന നിബന്ധനകൾ
എന്തൊക്കെയാണെന്നും കാലാവധി
എത്രയാണെന്നും വ്യക്തമാക്കാമോ;
(
ഡി )
ഭൂമി
വിട്ടുനൽകിയവർക്കുള്ള
നഷ്ടപരിഹാരം കൊടുക്കാൻ
ബാക്കിയുണ്ടോ; എങ്കിൽ എത്ര
പേർക്ക് എത്ര രൂപവീതം
കൊടുക്കാനുണ്ടെന്നും
അനിശ്ചിതത്വത്തിന്
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(
ഇ )
ജില്ലയിലെ
റീച്ചുകളിൽ എത്ര പാലങ്ങൾ,
അടിപ്പാതകൾ, മേൽപ്പാലങ്ങൾ
എന്നിവ
നിർമ്മിക്കേണ്ടതുണ്ടെന്നും അവ
ഏതെല്ലാം സ്ഥലങ്ങളിലാണെന്നും
വ്യക്തമാക്കാമോ;
(
എഫ് )
ജല
അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ
മാറ്റേണ്ടതുണ്ടോയെന്നും
സർവ്വീസ്റോഡ്
നിർമ്മിക്കേണ്ടതുണ്ടോ എന്നും
വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ
പ്രസ്തുത പ്രവൃത്തി ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
1248.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ തീരദേശ ഹൈവേയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എപ്രകാരമാണ് പുരോഗമിക്കുന്നത്;
ഏതെല്ലാം റീച്ചുകളിലെ
പ്രവൃത്തികളാണ്
ആരംഭിച്ചിട്ടുള്ളത്; അവയുടെ
നിലവിലെ സ്ഥിതി ഉള്‍പ്പെടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തീരദേശ ഹൈവേയുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ
എപ്രകാരമാണ് പുരോഗമിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
1249.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍പ്പെടുന്ന പഴയ
ദേശീയ പാതയുടെ ഭാഗത്തെ
പ്രവൃര്‍ത്തികള്‍ക്കായി
ഇരുപത്തിരണ്ട് കോടി രൂപയുടെ
ഭരണാനുമതി സര്‍ക്കാര്‍
ലഭ്യമാക്കിയിരുന്നോ; എങ്കില്‍
അവയുടെ വിശദാംശം ഭരണാനുമതിയുടെ
പകര്‍പ്പ് സഹിതം നല്‍കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ; ഇതിന്റെ
ഭാഗമായുളള ഡി.പി.ആർ. രണ്ട്
ഭാഗമായി തയ്യാറാക്കുന്ന
നടപടികള്‍ ഏതുവരെയായി എന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി വകയിരുത്തിയ തുക
മറ്റേതെങ്കിലും പ്രവൃത്തിക്കായി
വിനിയോഗിക്കുന്നതിനായുളള
നിര്‍ദ്ദേശം വകുപ്പിന്
മുമ്പില്‍ നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(
ഡി )
ഇത്തരത്തില്‍
തുക മാറ്റുന്നതിന് വേണ്ടി
ആരെങ്കിലും നിവേദനം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
അവയുടെ വിശദാംശം നിവേദത്തിന്റെ
പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;
(
ഇ )
ഭരണാനുമതി
പ്രകാരം നല്‍കിയ ഈ തുക പ്രസ്തുത
റോഡിന്റെ വികസനത്തിനായി
വിനിയോഗിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
വ്യക്തമാക്കാമോ?
1250.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
NH-66
റോഡ് വികസനത്തിന്റെ ഭാഗമായി
കെട്ടിടങ്ങള്‍ പൊളിച്ച്
മാറ്റുമ്പോള്‍ വ്യാപാര
സ്ഥാപനങ്ങള്‍ വാടകയ്ക്ക്
നടത്തിയിരുന്ന വ്യാപാരികളുടെ ഏക
ഉപജീവനമാര്‍ഗ്ഗം
നഷ്ടപ്പെട്ടതിന് വ്യാപാരികളെ
സഹായിക്കുന്നതിന് എന്തെങ്കിലും
പദ്ധതികള്‍ വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉപജീവനമാര്‍ഗ്ഗം
നഷ്ടപ്പെട്ടവരെ ഏത് വിധത്തില്‍
സഹായിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1251.
ഡോ.കെ.ടി.ജലീൽ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ദെലീമ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉത്തരവാദിത്ത വിനോദസഞ്ചാര
മിഷന്റെ ഭാഗമായി അഞ്ഞൂറ് പുതിയ
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
വികസിപ്പിക്കുകയെന്ന ബൃഹദ്
പരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
പ്രാദേശിക
സമൂഹത്തെ പ്രത്യക്ഷമായും
പരോക്ഷമായും ടൂറിസം മേഖലയുമായി
ബന്ധിപ്പിച്ച് തൊഴിലും
വരുമാനവും ഉറപ്പാക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
സി )
ഉത്തരവാദിത്ത
ടൂറിസം മിഷന്‍ മുഖേനയുള്ള ടൂര്‍
പാക്കേജുകളെകുറിച്ചും ടൂര്‍
പാക്കേജുകള്‍ ആരംഭിക്കാനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും
അറിയിക്കാമോ?
1252.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മൂലം പ്രതിസന്ധിയിലായ ടൂറിസം
മേഖലയുടെ അതിജീവനത്തിനായി
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
വിശദമാക്കുമോ;
(
ബി )
കോവിഡാനന്തര
കേരളത്തിന്റെ സമ്പദ്
പ്രതീക്ഷയായ ടൂറിസത്തിന്
വ്യവസായ പദവി നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1253.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാരവൻ
വിനോദ സഞ്ചാര പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ
പട്ടിക തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിൽ നിന്ന്
ശേഖരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
എങ്കിൽ
പട്ടികയിൽ ഉൾപ്പെട്ട
കേന്ദ്രങ്ങൾ പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
സഞ്ചാരികളെ
പ്രകൃതിരമണീയമായ ഗ്രാമ
പ്രദേശങ്ങളിലേക്ക്
ആകർഷിക്കുകയാണോ പ്രസ്തുത
പദ്ധതിയുടെ ലക്ഷ്യമെന്ന്
വ്യക്തമാക്കാമോ; എങ്കിൽ മതിയായ
യാത്രാസൗകര്യമോ താമസസൗകര്യമോ
ഇല്ലാത്ത സ്ഥലങ്ങളിൽ ഇത്തരം
അപര്യാപ്തതകൾ പരിഹരിക്കാൻ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഗ്രാമീണ
ടൂറിസത്തിന്റെ സാധ്യതകളും
പരിമിതികളും തടസ്സങ്ങളും
എന്തൊക്കെയാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
പരിഹാരമാർഗ്ഗങ്ങൾ
വ്യക്തമാക്കാമോ?
1254.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ
വികസനത്തിന് തീര്‍ത്ഥാടനമേഖലകളെ
കൂടി പരിഗണിച്ച് മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
സുരക്ഷിതമാക്കുന്നതിനും
അന്താരാഷ്ട്ര നിലവാരത്തിലുള്ള
ടോയ്‍ലറ്റ് സംവിധാനം
ഒരുക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
വിവിധ കേന്ദ്രങ്ങളെയും
രാജ്യത്തെ വിവിധ ടൂറിസം
കേന്ദ്രങ്ങളേയും കോര്‍ത്തിണക്കി
ടൂറിസം സര്‍ക്യൂട്ടുകള്‍ക്ക്
രൂപം നല്‍കുന്നതിനും
സര്‍ക്കാര്‍ നിയന്ത്രണത്തില്‍
വിനോദയാത്രകള്‍
സംഘടിപ്പിക്കുന്നതിനും
മുന്‍കൈയെടുക്കുമോ;
വിശദമാക്കുമോ?
1255.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ മലനാട് മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതിയുടെ
ഭാഗമായി കല്യാശ്ശേരി
മണ്ഡലത്തില്‍ നടന്നുവരുന്ന
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ?
1256.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പില്‍ഗ്രിം
ടൂറിസം ഡെവലപ്മെന്റ് അറ്റ്
ലോകനാര്‍ക്കാവ് ടെമ്പിളിന്റെ
നിലവിലെ അവസ്ഥ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നിര്‍വഹണത്തിന്
എന്തെങ്കിലും തടസങ്ങള്‍
നിലവിലുണ്ടാേയെന്ന്
അറിയിക്കാമോ;
(
സി )
പദ്ധതി
എന്ന് പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1257.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
മണ്ഡലത്തില്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
പദ്ധതി എന്നത്തേക്ക് ഉദ്ഘാടനം
ചെയ്യാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
1258.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡാനന്തര
കാലത്ത് സംസ്ഥാനത്തിന്റെ
ഏറ്റവും വലിയ സാധ്യതയായ ടൂറിസം
വളര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍
സ്വീകരിച്ച് വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉത്തരവാദിത്ത
ടൂറിസം പ്രോത്സാഹിപ്പിക്കാന്‍
സംരംഭകര്‍ക്കും ത്രിതല
പഞ്ചായത്തുകള്‍ക്കും ആവശ്യമായ
മാര്‍ഗ്ഗനിര്‍ദേശങ്ങളും
സഹായങ്ങളും നല്കാന്‍ നടപടി
ഉണ്ടാകുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1259.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മഹാമാരി കാരണം സംസ്ഥാനത്തെ
ടൂറിസം മേഖലയില്‍ 2020-21
സാമ്പത്തിക വര്‍ഷവും
നടപ്പുവര്‍ഷം നാളിതുവരെയും എത്ര
കോടി രൂപയുടെ നഷ്ടമാണ്
ഉണ്ടായതെന്ന് വ്യക്തമാക്കുമോ;
(
ബി )
കോവിഡ്
പ്രതിസന്ധിയില്‍ നിന്ന്
സംസ്ഥാനത്തെ ടൂറിസം മേഖല
അതിവേഗം തിരിച്ചുവരുന്നതായി
കരുതുന്നുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
വിനോദ
സഞ്ചാരികളുടെ സുരക്ഷയ്ക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സമഗ്ര
കാരവന്‍ ടൂറിസം നയം സന്ദര്‍ശകരെ
ആകര്‍ഷിക്കുവാന്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ; എങ്കില്‍
വിശദാംശം വ്യക്തമാക്കുമോ;
(
ഇ )
ആഭ്യന്തര
ടൂറിസ്റ്റുകള്‍ക്ക് സംസ്ഥാനത്തെ
റസ്റ്റ് ഹൗസുകളുടെ ഉപയോഗസാധ്യത
കൂടി പരിഗണിക്കുമോ; വിശദാംശം
വ്യക്തമാക്കാമോ?
1260.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തില്‍ പ്രതിസന്ധിയിലായ
ടൂറിസം രംഗം
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
കോവിഡ്
സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍
പാലിച്ച് പരമാവധി ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനുള്ള
കര്‍മ്മപദ്ധതി
ആരംഭിക്കുമോയെന്ന് അറിയിക്കാമോ;
(
സി )
തദ്ദേശീയ
ചെറുകിട ടൂറിസം
പദ്ധതികള്‍ക്കുകൂടി പ്രാമുഖ്യം
നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1261.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രൈബല്‍
ടൂറിസത്തെ
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
പരിഗണനയിലുണ്ട്; വിശദമാക്കാമോ;
(
ബി )
ട്രൈബല്‍
ടൂറിസവുമായി ബന്ധപ്പെടുത്തി
വിദേശികളെ ആകര്‍ഷിക്കുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇക്കോ
ടൂറിസവുമായി ബന്ധപ്പെടുത്തി
വിദേശികളെ ആകര്‍ഷിക്കുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1262.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെന്നെ
യില്‍ കേരള സർക്കാരിന്റെ
ഉടമസ്ഥതയില്‍ എത്രയേക്കര്‍
സ്ഥലം ഉണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ടൂറിസം
വകുപ്പ് സ്ഥാപനമായ
റെയിൻഡ്രോപ്‌സ് സ്ഥിതി
ചെയ്യുന്നിടത്ത് കേരള
സർക്കാരിന്റെ ഉടമസ്ഥതയില്‍ എത്ര
ഏക്കര്‍ സ്ഥലമാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് മുന്‍പ് കേരള
സര്‍ക്കാരിന് എത്ര ഏക്കര്‍
സ്ഥലം ഉണ്ടായിരുന്നു; ഈ സ്ഥലം
ആര്‍ക്കൊക്കെയാണ് പാട്ടത്തിന്
കൊടുത്തിട്ടുള്ളത്; വിശദ
വിവരങ്ങള്‍ അറിയിക്കുമോ;
(
ഡി )
പാട്ടത്തുക
കൃത്യമായി ലഭിക്കുന്നുണ്ടോ;
പാട്ട കാലാവധി എന്നുവരെയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
ഇ )
പാട്ടത്തിന്
കൊടുത്തതല്ലാതെ ഏതെങ്കിലും
ഗവണ്മെന്റ് /പ്രൈവറ്റ്
സ്ഥാപനങ്ങള്‍ സ്ഥലം
കയ്യേറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1263.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
വാക്സിന്‍ ലഭിക്കാത്ത പതിനെട്ട്
വയസ്സിന് താഴെയുളള കുട്ടികള്‍
മുതിര്‍ന്നവരോടൊപ്പം ടൂറിസം
കേന്ദ്രങ്ങളില്‍ പോകുന്നതിന്
നിയന്ത്രണങ്ങള്‍ ഉണ്ടോ;
(
ബി )
കോവിഡ്
പ്രതിരോധവുമായി ബന്ധപ്പെട്ട്
ടൂറിസം കേന്ദ്രങ്ങളില്‍
സ്വീകരിച്ച
മുന്‍കരുതലുകളെക്കുറിച്ച്
വ്യക്തമാക്കാമോ?
1264.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസത്തെ
വ്യവസായമായി
അംഗീകരിച്ചിട്ടുണ്ടെങ്കിലും
വ്യവസായങ്ങൾക്ക് ലഭ്യമാകുന്ന
ആനുകൂല്യങ്ങൾ ടൂറിസത്തിന്
ലഭിക്കുന്നില്ല എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
വൈദ്യുതി,
റവന്യൂ വകുപ്പുകളും ബാങ്കുകളും
ചെറുകിട വ്യവസായങ്ങൾക്ക്
നൽകുന്ന എല്ലാ സൗകര്യങ്ങളും
ടൂറിസം പദ്ധതികൾക്കും
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
1265.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തകര്‍ച്ചയിലായ
ടൂറിസത്തെ
പുനരുജ്ജീവിപ്പിക്കുവാന്‍
എന്തെങ്കിലും ആനുകൂല്യങ്ങളും
നടപടികളും സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ടൂറിസത്തിന്
വ്യവസായ പദവി ലഭിച്ച്
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും
വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന
ആനുകൂല്യങ്ങള്‍ ലഭ്യമാകാത്തത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
വിശദ വിവരം നല്‍കുമോ;
(
സി )
കേന്ദ്ര
എം.എസ്.എം.ഇ. നിയമവും വ്യവസായ
പദവിയും അനുസരിച്ചുള്ള
ആനുകൂല്യങ്ങൾ ലഭ്യമാക്കിയാല്‍
ടൂറിസം മേഖലയിലെ നിക്ഷേപത്തിലും
വളര്‍ച്ചയിലും വന്‍ മുന്നേറ്റം
ഉണ്ടാകുമെന്ന കാര്യം
പരിശോധിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1266.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തില്‍ ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
വള്ളികുന്നംചിറ
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
സി )
താമരക്കുളം
വയ്യാങ്കരചിറ ടൂറിസം പദ്ധതി
സഞ്ചാരികള്‍ക്ക്
തുറന്നുകൊടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ; പ്രസ്തുത
ടൂറിസം പദ്ധതി
വിപുലീകരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1267.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാരവാന്‍
ടൂറിസം പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പദ്ധതി
എപ്പോള്‍ ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ മുതല്‍ മുടക്കുന്ന
വ്യവസായികള്‍ക്ക് എന്തൊക്കെ
ആനുകൂല്യങ്ങള്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
1268.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിനെ
തുടര്‍ന്ന് പ്രയാസം
അനുഭവിക്കുന്ന ടൂറിസം
മേഖലയ്ക്ക് പുനരുദ്ധാരണ
പാക്കേജ് ആലോചിക്കുന്നുണ്ടോ;
(
ബി )
എങ്കില്‍
ഏതൊക്കെ ടൂറിസം മേഖലകളെയാണ്
ഇതിൽ പരിഗണിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1269.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
19 മൂലം തകര്‍ന്ന ടൂറിസം മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ടൂറിസം
മേഖലയില്‍ പ്രഖ്യാപിച്ച
റിവോള്‍വിംഗ് ഫണ്ട് സ്കീം
സംസ്ഥാനത്ത് പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1270.
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. രാജ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക സംസ്കൃതിയും ഗ്രാമീണ
ജീവതരീതിയും അനുഭവവേദ്യമാക്കി
കൂടുതല്‍ വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുള്ള
പരിപാടിയുടെ ഭാഗമായി
ആവിഷ്കരിച്ചിട്ടുള്ള കേരള അഗ്രി
ടൂറിസം നെറ്റ്‍വര്‍ക്ക്
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയുടെ ഭാഗമായി
പരിസ്ഥിതി സൗഹൃദ മാലിന്യമുക്ത
ടൂറിസം കേന്ദ്രങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ജനപങ്കാളിത്തത്തോടെയുള്ള
ഗ്രാമീണ ഫാം ടൂറിസം പദ്ധതികള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
നേതൃത്വപരമായ പങ്കാളിത്തം
ഉറപ്പാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1271.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായല്‍
ടൂറിസം മേഖലയുടെ
പുനരുദ്ധാരണത്തിന് ഒരു പാക്കേജ്
പ്രഖ്യാപിക്കുമോ;
(
ബി )
കോവിഡ്
മൂലം പ്രതിസന്ധിയിലായ ഹൗസ്
ബോട്ട് വ്യവസായം
പുനരുദ്ധരിക്കുവാന്‍ ഒരു
കര്‍മ്മപദ്ധതി നടപ്പാക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1272.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മെഗാ ടൂറിസം പദ്ധതിയുടെ
ഭാഗമായുള്ള കായല്‍ ടൂറിസം
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടും നിര്‍വഹണ
ഏജന്‍സിയായ കേരള ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍
പ്രസ്തുത പദ്ധതി ടൂറിസം
വകുപ്പിന്
കെെമാറിയിട്ടില്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള കാരണം
എന്താണെന്നും എന്നത്തേക്ക്
കെെമാറുമെന്നും വിശദമാക്കാമോ?
1273.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
സര്‍ക്യൂട്ടില്‍ മുസിരിസ്
ഹെറിറ്റേജ് പ്രോജക്ട്
പ്രധാന്യത്തോടെ
ഉള്‍പ്പെടുത്തുന്നതിനും വിനോദ
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
1274.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ ഇടിയഞ്ചിറ കനാലില്‍
ഇക്കോ ടൂറിസം പദ്ധതി
നടപ്പാക്കുന്നതിനായി സാധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
1275.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദസഞ്ചാര
മേഖലയില്‍ പുതുതായി
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന
കാരവന്‍ ടൂറിസം പദ്ധതിയുടെ
വിശദവിവരങ്ങള്‍ നല്‍കാമോ;
(
ബി )
ഈ
പദ്ധതി പൂര്‍ണ്ണമായും
സര്‍ക്കാര്‍ ഉടമസ്ഥതയിലാണോ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
സ്വകാര്യ
സംരംഭകരെ ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
1276.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തിലെ കല്ലറ
ഗ്രാമപഞ്ചായത്തില്‍
അനുവദിച്ചിരുന്ന അരുവിപ്പുറം
പിള്‍ഗ്രിം ടൂറിസം പദ്ധതിയുടെ
ഭരണാനുമതിയുടെ പകര്‍പ്പ്
നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
ആര്‍ക്കാണ് ടെണ്ടര്‍
നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
1277.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ വിനോദസഞ്ചാര
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
അവയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
1278.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
നഗരത്തിലെ സരോവരം ബയോ
പാര്‍ക്ക്
സൗന്ദര്യവല്‍ക്കരണത്തിനായി
തയ്യാറാക്കിയ ഡ്രീം സിറ്റി
പദ്ധതി നിലവിലുണ്ടോ;
(
ബി )
എങ്കില്‍
അതിന്റെ ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
(
സി )
ടൂറിസം
വികസനത്തിനായി ഇൗ പ്രദേശത്ത്
മറ്റ് പദ്ധതികള്‍
പരിഗണനയിലുണ്ടോ?
1279.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഞ്ചായത്തില്‍
ഒരു വിനോദസഞ്ചാര കേന്ദ്രം
കണ്ടെത്തി വികസിപ്പിക്കുമെന്ന
പ്രഖ്യാപനത്തില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
പദ്ധതിയുടെ വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി കോഴിക്കോട്
ജില്ലയില്‍ ഓരോ പഞ്ചായത്തിലും
കണ്ടെത്തിയ പ്രദേശങ്ങളുടെ
പട്ടിക ലഭ്യമാക്കുമോ?
1280.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ടൂറിസം മേഖലയുടെ പുരോഗതിക്ക്
എന്തൊക്കെ പദ്ധതികളാണ് പുതുതായി
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ നരിക്കോട്മല
ടൂറിസം പദ്ധതിയുടെ ഭാഗമായി
എം.എൽ.എ. നല്‍കിയ
അപേക്ഷയിന്മേല്‍ സ്വീകരിച്ച
നടപടിയും പുരോഗതിയും
വിശദീകരിക്കാമോ;
(
സി )
ചെറുവാഞ്ചേരി–നരിക്കോട്മല-പഴശ്ശി
കാനനപാത–വിമാനപ്പാറ-പൊയിലൂര്‍
പി.ആര്‍ കുറുപ്പ് സ്മാരക
പ്രകൃതി പഠന കേന്ദ്രം എന്നിവ
ഉൾപ്പെടുത്തി ടൂറിസം
ശൃംഖലയ്ക്ക് രൂപം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ?
1281.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെല്ലിയാമ്പതിയിൽ
ടൂറിസം വകുപ്പിന്റെ സ്ഥലത്ത്
തുടങ്ങാൻ പോകുന്ന ടൂറിസം
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിവരിക്കുമോ;
(
ബി )
5.13
കോടി രൂപ അനുവദിക്കുകയും ടെൻഡർ
നടപടി പൂർത്തീകരിച്ചു കരാർ
ഏല്‍പ്പിക്കുകയും ചെയ്ത
പ്രസ്തുത പദ്ധതി തുടങ്ങുന്നതിലെ
തടസ്സങ്ങൾ നീക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1282.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തിലെ
പാറോപ്പടിയില്‍ പൊതു സ്വകാര്യ
പങ്കാളിത്തത്തോടെ ഒരു ജലാശയം
നിര്‍മ്മിക്കുന്ന പദ്ധതി
പരിഗണനയിലുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ?
1283.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളത്തെ
കായലോരത്തുളള പാര്‍ക്കില്‍
പൂര്‍ണ്ണമായും ചുറ്റുമതില്‍
ഇല്ലാത്തത് മൂലമുള്ള
സാമൂഹ്യവിരുദ്ധരുടെ ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ശേഷിച്ച ഭാഗത്ത് ചുറ്റുമതില്‍
സ്ഥാപിച്ച് പാര്‍ക്ക്
സുരക്ഷിതമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
1284.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജക മണ്ഡലത്തിലെ എരുമേലി
പിൽഗ്രിം അമിനിറ്റി സെന്ററിലെ
പഴയ കെട്ടിടം
നവീകരിക്കുന്നതിനുള്ള പദ്ധതി
ആസൂത്രണം ചെയ്തിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിടം
നവീകരിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1285.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചേയ്ഞ്ച്
ഓഫ് എയർ എന്ന പോസ്റ്റ് കോവിഡ്
ടൂറിസം പ്രമോഷൻ ക്യാമ്പയിനിൽ
നടത്തിയ പ്രവർത്തനങ്ങൾ
എന്തൊക്കെയാണ്; ഓരോ ഇനത്തിലും
ചെലവായ തുക ഉൾപ്പെടെ
വിശദാംശങ്ങൾ നൽകുമോ?
|
|
|
|
|
|
|
|