STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
939.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന പ്ലാനിങ് ബോർഡ് സമർപ്പിച്ച റിപ്പോർട്ടിലെ ഏതൊക്കെ നിർദ്ദേശങ്ങൾ നാളിതുവരെ നടപ്പാക്കിയിട്ടുണ്ട്; ഈ പ്രവർത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
940.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേജർ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ തൃശ്ശൂരിൽ നിലവിൽ അനുവദിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ അനുവദിച്ച തീയതി, എസ്റ്റിമേറ്റ് തുക, ഭരണാനുമതി, സാങ്കേതികാനുമതി എന്നിവയുടെ തീയതികൾ, നിലവിലെ സ്ഥിതി എന്നിവ ലഭ്യമാക്കുമോ?
941.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനും വേണ്ടി ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടുകളില്‍ റോഡ്‌ റെസ്റ്റോറേഷന്‍ ചാര്‍ജ് കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയായ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി പൊളിച്ച റോഡുകള്‍ പുനസ്ഥാപിക്കാത്തതിനാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ ജലനിധി പദ്ധതിയുടെ ഭാഗമായി സഞ്ചാരയോഗ്യമല്ലാതായ റോഡുകള്‍ നവീകരിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
942.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന എടച്ചേരി ഗ്രാമപഞ്ചായത്തിലെ കച്ചേരി പാറപ്പുറത്ത് മലയംകുളം ഫീൽഡ് ചാനൽ നിർമ്മാണം പരിഗണനയിലുണ്ടോ ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സാധ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയെന്നും ഭരണാനുമതി നൽകാൻ വൈകുന്നതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
943.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ ജലവിഭവ വകുപ്പിന്റെ ഏതൊക്കെ പദ്ധതികളാണ് ഭരണാനുമതിക്കായി പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏത് ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾക്ക്‌ എപ്പോൾ ഭരണാനുമതി ലഭ്യമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതിക്കായി പരിഗണനയിലുള്ള പ്രസ്തുത പദ്ധതികൾ ഏത് സർക്കാർ കാര്യാലയത്തിലാണ് നിലവിലുള്ളത്; ആയതിന്റെ ഫയൽ നമ്പർ സഹിതമുള്ള വിവരങ്ങൾ ലഭ്യമാക്കുമോ?
944.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാം ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഒരു ലയ്സന്‍ ഓഫീസറെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കാമോ?
945.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ നിലവില്‍ പുരോഗമിക്കുന്ന മേജര്‍ - മൈനര്‍ ഇറിഗേഷന്‍ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
ടി പദ്ധതികളുടെ പൂര്‍ത്തീകരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
946.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിൽ മൈനർ ഇറിഗേഷൻ വിഭാഗം വഴി നടപ്പിലാക്കിവരുന്ന ആനപ്പാറ പൊറ്റമ്മൽ കടവിലെ ചെക്ക്ഡാം നിർമ്മാണം, മൂർക്കനാട് പോത്തുള്ളച്ചിറ വി.സി.ബി. നിർമ്മാണം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;
( ബി )
പ്രസ്തുത പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ബാക്കിയുള്ളത്; പ്രവൃത്തികൾ സമയപരിധി നിശ്ചയിച്ച് പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ;
( സി )
ഈ മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ വിഭാഗം മുഖേന പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണ് ; വിശദാംശം ലഭ്യമാക്കുമോ ?
947.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന ഇരുമ്പിളിയം - എടയൂര്‍ - വളാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
948.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം കല്ലുവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ നിലവിലെ തടസങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; തടസം പരിഹരിക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
നിലവില്‍ ഈ ഫയല്‍ ഏത് ഓഫീസിലാണുള്ളതെന്ന് വ്യക്തമാക്കാമോ?
949.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷൻ ഉള്‍പ്പെടെ കുടിവെള്ളത്തിനായി എടുക്കുന്ന ജല സ്രോതസ്സുകളുടെ സംരക്ഷണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
കുടിവെള്ള പദ്ധതി മുഖേന വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( സി )
കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായുള്ള ലാബുകൾ എല്ലാ ജില്ലകളിലും ലഭ്യമാണോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
950.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കൂടുതൽ ചെറുകിട ജലസേചന പദ്ധതികൾ നടപ്പാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
951.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ റിവര്‍മാനേജ്‍മെന്റ് പദ്ധതി പ്രകാരം ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെയ്യാര്‍ മറ്റ് ചെറുതോടുകള്‍ എന്നിവയുടെ ഭിത്തി സംരക്ഷിക്കുന്നതിന് എത്ര കോടി രൂപയാണ് ഓരോ പ്രദേശത്തും അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
952.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ കോക്കോട്,നുച്യാട് പാലത്തിനുസമീപം നുച്യാട് പുഴയിൽ ഉരുൾപൊട്ടൽ മൂലം അടിഞ്ഞുകൂടിയ ചെളി, മണ്ണ്, ഉരുളന്‍ കല്ലുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അടിയന്തരമായി ഇവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ?
953.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ വരുന്ന പുഴകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
വകുപ്പിന്റെ കീഴില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
954.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മണ്ഡലത്തിൽ പുഴകളുടെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിന് ഏതെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിക്കും എത്ര രൂപ വീതം ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
നിലവിൽ ഭരണാനുമതിയുള്ള ഏതൊക്കെ പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വിശദമാക്കാമോ?
955.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളിലും തോടുകളിലും അടിഞ്ഞു കൂടുന്ന പോളയും മറ്റ് മാലിന്യങ്ങളും നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി വെള്ളപ്പൊക്കവും ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
956.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാച്ചാക്കില്‍ തോട് നവീകരണത്തിനു തയ്യാറാക്കിയ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
പദ്ധതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
957.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്ര കുളങ്ങള്‍ ഉള്‍പ്പെടെ പൊതുകുളങ്ങള്‍ നവീകരിക്കുന്നതിന് എം.എല്‍.എ. ഫണ്ട് വിനിയോഗിക്കുമ്പോള്‍ വാട്ടര്‍ ഷെയര്‍ എഗ്രിമെന്റ് തയ്യാറാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കാമോ?
958.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒഴുക്കുനിലച്ച് നീർച്ചാലുകൾ മലിനപ്പെടുന്നത് തടയാനായി ആരംഭിച്ച ഇനി ഞാനൊഴുകട്ടെ എന്ന കാമ്പയിനിലൂടെ എത്ര നീര്‍ച്ചാലുകള്‍ ശുദ്ധീകരിച്ചിട്ടുണ്ട്; ജില്ലതിരിച്ച് വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
പ്രളയത്തിനുശേഷം ഏതെല്ലാം ഡാമുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല, വർഷം എന്നിവ തിരിച്ച് വിശദമാക്കുമോ;
( സി )
ഭൂജലസംരക്ഷണവും സംപോഷണവും എന്ന പദ്ധതി പ്രകാരം നടപ്പാക്കിയ പ്രവർത്തനങ്ങൾ ജില്ലതിരിച്ച് വ്യക്തമാക്കുമോ ?
959.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.സി. കനാല്‍ നെടുമുടി വരെ നീട്ടി നദിയുമായി സംയോജിപ്പിക്കുവാനുള്ള സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശ പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത ശിപാര്‍ശ നടപ്പിലാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
960.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ കൊച്ചി അഴിമുഖത്ത് നിന്ന് ആരംഭിച്ച് മാലിപ്പുറം ബന്ധര്‍ കനാല്‍ വരെയുള്ള ആര്‍.എം.പി കനാല്‍ നവീകരിക്കുന്നതിനായി ജലസേചന വകുപ്പ് 8 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( സി )
പ്രോജക്ട് റിപ്പോ‍ര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
961.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ മുടങ്ങിക്കിടക്കുന്ന നാല് റീച്ചുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; അതിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് വെളിപ്പെടുത്താമോ; കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കനാലിന്റെ രണ്ട്, അഞ്ച് റീച്ചുകളുടെ പ്രവൃത്തികളുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ഇനി എത്ര റീച്ചുകളുടെ പണികളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ; മുളക്കുളം പഞ്ചായത്തിലെ മുടങ്ങിക്കിടക്കുന്ന കനാലിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ തകര്‍ന്ന് കിടക്കുന്ന കനാല്‍ ബണ്ട് റോഡുകള്‍ നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ?
962.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പാടിക്കര-ചിത്രമൂല ഡാം വി.സി.ബി. കം ട്രാക്ടർ വേ ആക്കി നവീകരിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നൽകുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കിൽ ആയതിനുള്ള കാരണം വിശദമാക്കാമോ?
963.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പ്രളയഭീഷണി നേരിടുന്നതിന് കൂടുതൽ ഡാമുകൾ ആവശ്യമാണെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ ;
( ബി )
പുതിയ അണക്കെട്ടുകൾ നിർമ്മിക്കുന്നതിനായി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ;
( സി )
എങ്കില്‍ എവിടെയെല്ലാം പുതിയ ഡാമുകൾ പണിയുന്നതിനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ?
964.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഡാം സേഫ്റ്റി അതോറിറ്റി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്;
( ബി )
ഇവയിൽ ഏതൊക്കെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ?
965.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ വാളയാര്‍ ഡാം ഇറിഗേഷന്‍ കനാലുകളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനുമായി 2016 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പദ്ധതിയുടെയും ഭരണാനുമതി തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
966.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മുനിസിപ്പാലിറ്റിയിലെ അരുണാപുരം മിനി ഡാം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതിയും നിജസ്ഥിതിയും വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
967.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനി‍ഡാം പുനര്‍നിര്‍മ്മിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് എന്ന് ഭരണാനുമതി നല്‍കുവാന്‍ കഴിയും എന്ന് അറിയിക്കാമോ?
968.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മണ്ഡലത്തിലെ തരിയോട് പഞ്ചായത്തില്‍ ഐക്കരപ്പടി ചെക്ക് ഡാം നിർമ്മാണത്തിന് പുതിയ ഭരണാനുമതി നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കാരണങ്ങൾ വിശദമാക്കാമോ?
969.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചിറ്റാർ പുഴയിൽ പള്ളി ചപ്പാത്ത് ഭാഗത്ത് ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്ന പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
970.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ ഒറവംപുറത്ത് തടയണ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
971.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിലെ തോടുകളുടെ സൈഡ് കെട്ടി സംരക്ഷിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ മുഖാന്തരമുള്ള പ്രവൃത്തികളായ അരങ്ങേറ്റപറമ്പ്- കൊട്ടാരക്കണ്ടി തോട് (പ്രൈസ് ഐ ഡി -2021/4135/ഐ എ), മലാല്‍ വെള്ളപോയില്‍ കൊട്ടാരക്കണ്ടി തോട് ( പ്രൈസ് ഐ ഡി -2021/4136/ഐ എ), മടത്തും ഭാഗം പൂവന്‍തോട് (പ്രൈസ് ഐ ഡി 2021/4134/ഐ എ) എന്നിവയുടെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
972.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ കാലവര്‍ഷ സമയത്ത് ഇടിഞ്ഞു വീണതും നിലവില്‍ ഭീഷണി നേരിടുന്നതുമായ കുറ്റ്യാടി പുഴയോരം കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി ഏതെല്ലാം ഭാഗങ്ങളിലാണ് നടന്നു വരുന്നതെന്ന് അറിയിക്കാമോ;
( ബി )
ജനങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ച് അടുത്ത കാലവര്‍ഷത്തിനു മുന്‍പായി പുഴയോരം ഇടിഞ്ഞു വീഴാന്‍ സാധ്യതയുളള ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിന് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ഏത് ഏജന്‍സിയെ ആണ് ഏല്‍പ്പിക്കുന്നതെന്ന് അറിയിക്കാമോ; പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സുരക്ഷാഭിത്തി നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതുവരെ ആവശ്യമായ മുന്‍കരുതലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ;വ്യക്തമാക്കാമോ?
973.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ കൊയ്യാന്‍ പാകമായ നെല്ല് മടവീണ് മുങ്ങി പോകുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പാടശേഖരങ്ങളുടെ പുറംബണ്ടുകളുടെ ബലക്ഷയമുള്ള ഭാഗങ്ങള്‍ അടിയന്തരമായി ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പുറംബണ്ടുകളുടെ നിര്‍മ്മാണത്തിന് ചെലവു കുറഞ്ഞതും അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുമായ ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിന് നടപടി ഉണ്ടാകുമോ; വിശദമാക്കുമോ;
( ഡി )
തകര്‍ന്ന പുറംബണ്ട് പുനര്‍നിര്‍മ്മിച്ച പാടശേഖരസമിതികള്‍ക്ക് പ്രസ്തുത തുക അടിയന്തരമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
974.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് പഞ്ചായത്തിലെ കിഴക്കേ മോറക്കാല (17‌-ാം വാർഡ്) ഗാന്ധി റോഡിനെയും മാർ ഗ്രിഗോറിയസ് കുരിശ്തൊട്ടിയെയും ബന്ധിപ്പിക്കുന്ന 150 മീറ്റർ വരുന്ന പെരിയാർ വാലി കനാൽ ബണ്ട് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത ബണ്ട് റോഡ് ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
975.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരന്തരമുണ്ടാകുന്ന കടലാക്രമണത്തില്‍ പലഭാഗങ്ങളിലും സംരക്ഷണഭിത്തി തകര്‍ന്നു തീരശോഷണം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ;
( ബി )
തകര്‍ന്ന സംരക്ഷണഭിത്തികളുടെ പുനര്‍നിര്‍ന്മാണത്തിനും തീരശോഷണം കുറയ്ക്കുന്നതിനും വേണ്ടി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ വിശദീകരിക്കുമോ;
( സി )
കടലാക്രമണത്തെ കാര്യക്ഷമമായി തടയുന്ന പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാദ്ധ്യതാപഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത പഠനം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
976.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴില്‍ ഭരണാനുമതിയായതും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതുമായ പ്ലാന്‍/നോണ്‍പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്ന പ്രവൃത്തികളുടെ പേര്, തുക, തല്‍സ്ഥിതി എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
977.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പി.വി.ഐ.പി., എം.വി.ഐ.പി. കനാല്‍ ബണ്ട് റോഡുകള്‍ പല സ്ഥലങ്ങളിലും തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ പുന:നിര്‍മ്മിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
ധാരാളം ആളുകള്‍ നിത്യേന യാത്രക്കായി ഉപയോഗിക്കുന്ന പ്രസ്തുത റോഡുകള്‍ അടിയന്തരമായി പുന:നിര്‍മ്മിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
978.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി, മറ്റത്തുര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കുറുമാലിപ്പുഴയില്‍ ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും മൂലം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും അതുവരെ താല്‍ക്കാലിക ഗതാഗത സൗകര്യമൊരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
താല്‍ക്കാലിക ഗതാഗതസൗകര്യമൊരുക്കുന്നതിനുള്ള എസ്റ്റിമേറ്റിനും ഡിസൈനും അംഗീകാരം നല്‍കാനും ആവശ്യമായ തുക അനുവദിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
979.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിത്താരി പുഴയിൽ ചിത്താരി റഗുലേറ്റർ പുനർ നിർമാണത്തിന്റെ നടപടികൾ ഏത് ഘട്ടത്തിലെന്ന് വിശദമാക്കുമോ;
( ബി )
പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയോ; എങ്കിൽ എത്ര തുകയാണ് പദ്ധതിക്ക് വേണ്ടി ചെലവ് വരിക എന്ന് വ്യക്തമാക്കുമോ ;
( സി )
പദ്ധതിക്ക് വേണ്ടി ഏതെങ്കിലും സ്രോതസിൽനിന്ന് ഫണ്ടുകൾ നീക്കി വെച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാശംശങ്ങൾ ലഭ്യമാക്കുമോ ?
980.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഇറിഗേഷന്‍, മെെനര്‍ ഇറിഗേഷന്‍, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നീ വകുപ്പുകളിലെ ആകെ സാങ്ങ്ഷന്‍ഡ് സ്ട്രെങ്ങ്ത് എത്രയെന്നും ഇതില്‍ എത്ര ഒഴിവുകള്‍ വിവിധ തസ്തികകളിലായി നിലവിലുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ ഈ വകുപ്പുകളില്‍ എത്രപേര്‍ താല്ക്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും അറിയിക്കാമോ?
981.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിൽ 1968 മുതൽ താൽക്കാലിക ജോലി ചെയ്ത് 1990 ല്‍ സ്ഥിരപ്പെട്ട ജീവനക്കാർക്ക് ക്യാഷ്വൽ സർവീസ് കാലം കൂടി പരിഗണിച്ച് പെൻഷൻ അനുവദിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവിലൂടെ പ്രയോജനം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം, നാളിതുവരെ ആനുകൂല്യം ലഭ്യമായ ജീവനക്കാർ, ഇനി ആനുകൂല്യം ലഭിക്കാനുള്ളവര്‍ എന്നിവ വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ടു ശ്രീ. എം.യു.ഉതുപ്പ്, മൂത്തേടത്ത്, രാമമംഗലം എന്നയാളിന്റെ പെൻഷൻ അനുവദിക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; പ്രസ്തുത വ്യക്തിക്ക് ടി ഉത്തരവ് പ്രകാരമുള്ള പെൻഷൻ എന്നത്തേക്ക് നൽകുവാൻ സാധിക്കുമെന്നറിയിക്കാമോ?
982.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പില്‍ ഗസറ്റഡ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഡി.പി.സി. ഇല്ലാത്തതിനാല്‍ ടി വിഭാഗത്തില്‍പ്പെട്ട നിരവധി എഞ്ചിനീയര്‍മാര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
983.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷന്‍ മെക്കാനിക്കല്‍ പ്രവൃത്തികള്‍ കോഴിക്കോട് പി.ഡബ്ലു.ഡി മെക്കാനിക്കല്‍ ഡിവിഷന് കീഴില്‍ ആക്കിയതുകൊണ്ടുള്ള വൈഷമ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാലക്കാട്‌ ജില്ലയിലെ ജന പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടാണോ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പാലക്കാട്‌ ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷന്‍ മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍ മലമ്പുഴ മെക്കാനിക്കല്‍ ഡിവിഷന് കീഴില്‍ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
984.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെരണ്ടത്തൂര്‍ ചിറയിലെ പാടശേഖരങ്ങളിലെ ജലനിരപ്പ് ക്രമപ്പെടുത്തുന്നതിനായി സ്ഥാപിച്ച 40 HP മോട്ടോര്‍ കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൃത്യസമയങ്ങളില്‍ പമ്പിംഗ് നടക്കാത്തത് നെല്‍കൃഷി‍യെ ഗുരുതരമായി ബാധിക്കുന്നത് തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാം ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാടശേഖരങ്ങളില്‍ അടിയന്തരമായി പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
985.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടു കാറ്റാടി മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നിർദ്ദേശമുണ്ടായിരുന്നോ; വ്യക്തമാക്കുമോ?
986.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ 2016 മുതല്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെങ്കിലുമുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
987.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴില്‍ കൊയിലാണ്ടി മണ്ഡല പരിധിയില്‍ ഭരണാനുമതിയായതും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതുമായ പ്ലാന്‍/നോണ്‍ പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്ന പ്രവൃത്തികളുടെ പേര്, പ്രവൃത്തികളുടെ തല്‍സ്ഥിതി എന്നിവ പട്ടികയാക്കി നല്‍കാമോ?
988.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ജല കമ്മീഷന്‍ ജലസേചന പ്രവൃത്തികള്‍ക്കായി നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതുമൂലം ഏതെങ്കിലും കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കഴിയാതെ വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെന്ന് വ്യക്തമാക്കാമോ;
( സി )
കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷന്‍ നിഷ്‍കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ലഭിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
989.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകള്‍ സര്‍ക്കാരിനായി ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇറിഗേഷന്‍ വകുപ്പിന്റെ എന്‍. ഒ.സി ആവശ്യമായി വരുന്ന വേളയില്‍ ആയതിനായി സമര്‍പ്പിക്കുന്ന ഫോം 3എ യില്‍ ടി സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാരന്റെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ടി ഫോമില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാത്തതുമൂലം എന്‍. ഒ.സി ലഭ്യമാകാതെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
990.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തെ തുടർന്ന് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ഗതി മാറി ഒഴുകുകയും ചെയ്ത നദികളെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ എന്തെങ്കിലും ശാസ്ത്രീയപഠനങ്ങൾ നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ?
991.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഭൂമിയിലെ ഭൂഗര്‍ഭ ജലസമ്പത്തുകളെയും നീരുറവകളെയും പരിരക്ഷിക്കാനും അതുവഴി കൃഷിയിടങ്ങളിലേക്ക് ആവശ്യാനുസരണം ജലം ലഭ്യമാക്കാനും പര്യാപ്തമായ ജല സ്രോതസ്സുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സരംക്ഷിക്കാന്‍ നടപടി സ്വീകരിക്കാമോ;
( ബി )
സ്വകാര്യ ഭൂമിയിലെ ജല സ്രോതസ്സുകളുടെ സംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ, എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കാമോ.;
( സി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ സ്വകാര്യ ഭൂമിയിലെ ജല സ്രോതസ്സുകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ, എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കാമോ.;;
( ഡി )
സ്വകാര്യഭൂമിയില്‍ ജല സംരക്ഷണത്തിന്റെ ഭാഗമായി കയ്യാല കെട്ടല്‍, മഴക്കുഴി നിര്‍മ്മാണം, കിണര്‍ റീചാര്‍ജിംഗ് തുടങ്ങിയ പ്രവൃത്തികള്‍ക്ക് ധനസഹായം അനുവദിക്കുമോ; വിശദമാക്കാമോ?
992.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂജലനിരപ്പിന്റെ നിലവിലെ സ്ഥിതി എന്താണ്; ഇതില്‍ ഏതെല്ലാം തട്ടുകളെ (ബ്ളോക്ക്) ആണ് കുഴല്‍ കിണര്‍ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
സ്വകാര്യ വ്യക്തികള്‍ക്കുള്ള കുഴല്‍ കിണറിനുള്ള അപേക്ഷയില്‍ നിലവിലെ ഫീസ് എന്താണ്; ഇത് കാലോചിതമായി പരിഷ്ക്കരിക്കാറുണ്ടോ; വിശദമാക്കമോ;
( സി )
സര്‍ക്കാരിതര ഏജന്‍സികള്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്കുള്ള ലൈസന്‍സ്, ഇവയുടെ പ്രവര്‍ത്തനം എന്നിവ പരിശോധിക്കുന്നതിനും ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
993.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ ഭൂഗർഭ ജലവകുപ്പിൽ കുഴൽകിണർ നിര്‍മ്മിക്കുന്നതിനുള്ള ഡ്രില്ലിംഗ് റിഗ്ഗ് ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ എപ്പോൾ എത്ര രൂപ ചെലവിട്ടാണ് ഈ റിഗ്ഗ് വാങ്ങിയതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റിഗ്ഗ് ഉപയോഗിച്ച് ആകെ എത്ര കുഴൽകിണർ കുഴിച്ചിട്ടുണ്ടെന്നും എത്ര ലക്ഷം രൂപയുടെ കുഴൽകിണറുകളാണ് കുഴിച്ചതെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റിഗ്ഗ് ഇപ്പോൾ ഉപയോഗശൂന്യമായി മാറിയിട്ടുണ്ടോ; എങ്കിൽ എത്രകാലമായി ഈ അവസ്ഥ തുടരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവാരമില്ലാത്ത ഡ്രില്ലിംഗ് റിഗ്ഗ് ഉയർന്ന വില നൽകി വാങ്ങിയതാണ് ഉപയോഗശൂന്യമായി മാറാന്‍ കാരണമെന്നത് ശരിയാണോയെന്നും അതേക്കുറിച്ച് അന്വേഷണം നടത്തുമോയെന്നും വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത ഡ്രില്ലിംഗ് റിഗ്ഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സർക്കാർ ജീവനക്കാർ എത്രയാണെന്നും തൊഴിൽ രഹിതരായ അവരെ പുനർവ്യന്യസിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
994.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് കാര്യക്ഷമമാക്കാനും മീറ്റര്‍ റീഡിംഗ് യഥാസമയം നടത്താനും മീറ്റര്‍ തകരാര്‍ മൂലമുണ്ടാകുന്ന അധികചാര്‍ജ്ജ് ഒഴിവാക്കാനും മീറ്റര്‍ തകരാറാണെങ്കില്‍ ആയത് ഉപഭോക്താവിനെ അറിയിച്ച് സമയബന്ധിതമായി മാറ്റിവയ്ക്കാനും സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
സ്പോട്ട് ബില്‍ സംവിധാനം നിര്‍ത്തലാക്കി എസ്.എം.എസ്. ലൂടെ ബില്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും വ്യാപകമായ പരാതികള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ മീറ്റര്‍ റീഡിംഗിലെ പിഴവിനെക്കുറിച്ച് വിശദമായി പഠിച്ച് അടിയന്തര പരിഹാരം കാണാനും ഉപഭോക്താവ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയാല്‍ കൃത്യസമയത്ത് പരിഹാരം കണ്ടെത്തുവാനും എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
995.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത പുതിയ പദ്ധതികള്‍ ഏതെല്ലാം;
( ബി )
ഓരോ പദ്ധതിയും എത്രത്തോളം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു; പദ്ധതി അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ?
996.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ചര്‍ച്ചചെയ്യുന്നതിനായി 30.08.2021 ന് വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത യോഗത്തിലെ തീരുമാനപ്രകാരം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തെ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത റിപ്പോർട്ട് എന്നത്തേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
30.08.2021 ലെ യോഗത്തിന്റെ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
997.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വാട്ടർ അതോറിറ്റിക്ക് വെള്ളക്കരം ഇനത്തിൽ കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ള തുക എത്രയാണെന്ന് അറിയിക്കുമോ;
( ബി )
വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ളവരിൽ ഏതൊക്കെ സർക്കാർ സ്ഥാപനങ്ങളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിൽ ഏതൊക്കെ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വാട്ടർ കണക്ഷനുകളാണ് നാളിതുവരെ വിച്ഛേദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടിശ്ശിക തുക അടിയന്തരമായി പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
998.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയുടെ ബില്ലിംഗ് സമ്പ്രദായത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പുതിയ സമ്പ്രദായ പ്രകാരം ബില്ലുകൾ നൽകുമ്പോൾ പിഴവുകൾ സംഭവിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
വാട്ടർ അതോറിറ്റി നൽകുന്ന ബില്ലില്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവിനോടൊപ്പം ഈടാക്കുന്ന നിരക്കും മുൻ കുടിശ്ശികയും ചേർക്കാറുണ്ടോ; ഇല്ലെങ്കിൽ അതിനു വേണ്ട നിർദേശം നൽകുമോ?
999.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലത്ത് വടക്കാ‍ഞ്ചേരി മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും നിര്‍മ്മാണവും പുരോഗതിയും പട്ടികതിരിച്ച് വ്യക്തമാക്കാമോ?
1000.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശംഖുമുഖം, വേളി തീരപ്രദേശങ്ങളില്‍ കടലാക്രമണം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
കഴക്കൂട്ടം, ശ്രീകാര്യം, ഉള്ളൂര്‍ മേഖലകളില്‍ സ്വീവേജ് സംവിധാനം നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
പാരമ്പര്യ ജലസ്രോതസ്സുകളായ കുളങ്ങള്‍ സംരക്ഷിക്കുന്നതിന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി എന്താണെന്ന് വിശദമാക്കാമോ?
1001.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി മുഖാന്തരം നടത്തുന്ന പ്രവൃത്തികള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ; ഈ പദ്ധതിക്കായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ എത്ര പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കാനാവും എന്ന് വ്യക്തമാക്കാമോ;
( സി )
പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ ഇതുവഴി നല്‍കാന്‍ കഴിയുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1002.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി മുഖേന ആലപ്പുഴ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് പുറമെ ആലപ്പുഴ ജില്ലയില്‍ കിഫ്ബി മുഖേന കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1003.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി, കവളങ്ങാട്, പല്ലാരിമംഗലം അടക്കമുള്ള പഞ്ചായത്തുകളിലെയും കോതമംഗലം മുന്‍സിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ഉണ്ടാവുന്ന കുടിവെള്ളക്ഷാമവും വരള്‍ച്ചയും പരിഹരിക്കുന്നതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാല്‍ മില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര തുകയുടെ ഭരണാനുമതിയാണ് നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭ്യമായ ശേഷം സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( ഡി )
സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1004.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
എത്ര ഗാര്‍ഹിക കണക്ഷനുകളാണ് മിഷന്‍ വഴി നല്‍കുന്നതെന്നത് പ‍ഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാകും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1005.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ മൂവേരിക്കര തോടിന് സമീപത്തെ സംരക്ഷണഭിത്തി കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ വീടുകളുടെ നിലനില്‍പ്പ് അപടകാവസ്ഥയിലായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വിഭാഗം 2020 ല്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റിന്മേല്‍ നാളിതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത എസ്റ്റിമേറ്റിന്റെ വിശദാംശം അറിയിക്കാമോ;
( സി )
അത്യധികം അപകടാവസ്ഥയിലായ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തിക്ക് മുന്‍ഗണന നല്‍കുന്നതിനും ആയത് ജലവിഭവ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ നിര്‍വ്വഹിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കാമോ; വിശദവിവരങ്ങള്‍ അറിയിക്കാമോ?
1006.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മഴുവന്നൂർ പഞ്ചായത്തില്‍ പെരിങ്ങാട്ടുചിറയിൽ നിന്ന് കാരംമൂട് ഭാഗത്ത് സ്ഥാപിച്ച ടാങ്കിലേക്ക് ജലം എത്തിക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ പ്രസ്തുത പദ്ധതി ജലജീവന്‍ മിഷനില്‍ ഉൾപ്പെടുത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1007.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ റോഡുകള്‍ വ്യാപകമായി വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്ത് പൂർവ്വസ്ഥിതിയിലാക്കുന്നതിന് എന്തെങ്കിലും കര്‍മ്മപദ്ധതി പരിഗണനയിലുണ്ടോ;
( സി )
ജലജീവന്‍ പദ്ധതികളുടെ ഭാഗമായി റോഡുകളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് പി.ഡബ്ലിയു.ഡി. യുടെ അനുമതി ലഭ്യമല്ലാത്തതിനാല്‍ എത്ര കുടിവെള്ള പദ്ധതികള്‍ സംസ്ഥാനത്ത് തടസ്സപ്പെട്ടിട്ടുണ്ട്; അറിയിക്കാമോ;
( ഡി )
ഇത്തരത്തില്‍ കുടിവെള്ള പദ്ധതികള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് ഉന്നതതല കമ്മിറ്റിയുടെ സാധ്യത പരിശോധിക്കുമോ;
( ഇ )
ജലജീവന്‍ പദ്ധതികള്‍ക്ക് പഞ്ചായത്ത് അനുമതി ലഭ്യമല്ലാത്തതിനാല്‍ അവ തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന/പൂര്‍ത്തീകരിക്കുന്ന കുടിവെള്ള പദ്ധതികള്‍ ഏത് ഏജന്‍സി വഴി തുടര്‍പരിപാലനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്; ഇതുമായി ബന്ധപ്പെട്ട് എല്‍.എസ്.ജി.ഡി.-ഡബ്ലിയു.ആര്‍.ഡി. വകുപ്പുകള്‍ സംയുക്തമായി കൈക്കൊണ്ട തീരുമാനം അറിയിക്കാമോ?
1008.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ഓടെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്റെ തിരുവമ്പാടി മണ്ഡലത്തിലെ പദ്ധതികളുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
കാരശ്ശേരി, കൊടിയത്തൂര്‍, കൂടരങ്ങി പഞ്ചായത്തുകള്‍ക്കായി തയ്യാറാക്കിയ സമഗ്രപദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എപ്പോള്‍ പ്രവര്‍ത്തി തുടങ്ങാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1009.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പൂര്‍ത്തീകരണത്തിന് തെരഞ്ഞെടുത്തിട്ടുള്ള ഏജന്‍സികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; വാട്ടര്‍ അതോറിറ്റിയല്ലാതെ ഏതെങ്കിലും ഏജന്‍സികള്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടോയെന്നും അത്തരത്തില്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് സര്‍ക്കാരിന്റെ അനുമതിയുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിതരണ ശൃംഖലകള്‍ എന്നിവയ്ക്ക് സമാനമായ സൗകര്യങ്ങള്‍ മറ്റ് ഏജന്‍സികളുടെ കീഴിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും വാട്ടര്‍ അതോറിറ്റി നല്‍കുന്ന തരത്തില്‍ ട്രീറ്റ് ചെയ്ത കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുന്ന മറ്റ് ഏജന്‍സികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( സി )
വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത് നടത്തുന്ന മെഗാ പ്രോജക്ടുള്‍ പോലെയുള്ളവയാണോ പ്രാദേശിക ചെറുകിട കുടിവെള്ള പദ്ധതികളാണോ മറ്റ് ഏജന്‍സികള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
വാട്ടര്‍ അതോറിറ്റി, മറ്റ് ഏജന്‍സികള്‍ എന്നിവ കുടിവെള്ള വിതരണത്തിനായി തെരഞ്ഞെടുക്കുന്ന ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
1010.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി, എളവള്ളി പ‍ഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയ്ക്കായി ഓരോ പഞ്ചായത്തിലും ചെലവഴിക്കുന്ന തുക എത്രയാണ്;
( ബി )
ഗ്രാവിറ്റി മെയിന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ടാങ്കില്‍ നിന്നും വീടുകളിലേക്ക് ജലമെത്തിക്കുന്നതിനുള്ള ഡിസ്ട്രിബ്യൂഷന്‍ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രവൃത്തികള്‍ എപ്പോൾ പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
1011.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.വി. ശ്രീനിജിൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര ജലവിതരണം അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതി പ്രകാരം തലസ്ഥാന നഗരത്തിലും കൊച്ചിയിലും സദാസമയം കുടിവെള്ളം ലഭ്യമാക്കാന്‍ എ.ഡി.ബി. സഹായത്തോടെ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
തിരുവനന്തപുരം നഗരത്തിലെ ജലവിതരണ സ്രോതസ്സിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് സാധ്യമായിട്ടുണ്ടോ; ജല ശുദ്ധീകരണശാലയുടെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കുടിവെള്ള കണക്ഷനുകള്‍ കാലവിളംബമില്ലാതെ ലഭ്യമാക്കുന്നതിനും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പരാതികള്‍ ത്വരിതഗതിയില്‍ പരിഹരിക്കുന്നതിനുമുള്‍പ്പെടെയുള്ള ഉപഭോക്തൃ സേവനം കാര്യക്ഷമമാക്കുന്നതിനും കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്താനായിട്ടുണ്ടോ; വ്യക്തമാക്കാമോ?
1012.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ ജലജീവന്‍ മിഷനിലെ ഏതെങ്കിലും പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്നും ജലജീവന്‍ മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുളള പദ്ധതികളുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുളള ലഘുവിവരങ്ങളും മേല്‍ സമര്‍പ്പണങ്ങളും നിലവിലെ അവസ്ഥയും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ജല‍ജീവന്‍ മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച പദ്ധതികളില്‍ പുനഃസമര്‍പ്പണം ആവശ്യമായ ഏതെങ്കിലും പദ്ധതികളുണ്ടോയെന്നും എന്താണ് തിരുത്തല്‍ വരുത്തേണ്ട ന്യൂനതകളെന്നും അറിയിക്കാമോ; ന്യൂനതകള്‍ പരിഹരിച്ച് എന്നത്തേക്ക് പദ്ധതികള്‍ പുനഃസമര്‍പ്പിക്കാനാകുമെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ജലജീവന്‍ മിഷനില്‍ എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇനിയും അംഗീകാരം ലഭിക്കാനുളളതെന്ന് അറിയിക്കാമോ; കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച വിഹിതത്തില്‍ ഇനിയും ശേഷിക്കുന്നത് എത്ര കോടി രൂപയാണെന്നും വ്യക്തമാക്കാമോ?
1013.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലിനജല മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ടി പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലേക്കായി സ്വീവറേജ് വെര്‍ട്ടിക്കല്‍ രൂപീകരിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് മലിനജല മാനേജ്മെന്റ് ശൃംഖലയുടെ വ്യാപ്തി നിലവില്‍ എത്രയാണ്; വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
മലിനജല മാനേജ്മെന്റുകള്‍ സംവിധാനം നടപ്പിലാക്കുന്നതിന് നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1014.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1015.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലും പരവൂർ നഗരസഭയിലും നടപ്പിലാക്കി വരുന്ന ചാത്തന്നൂർ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ജലവിതരണ ശൃംഖലകളുടെ വിപുലീകരണ പ്രവൃത്തികൾ സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലും പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികൾ എത്രത്തോളം പൂർത്തീകരിച്ചുവെന്നും ഇനി എത്രത്തോളം പ്രവര്‍ത്തികൾ അവശേഷിക്കുന്നുവെന്നും വിശദമാക്കാമോ;
( സി )
പരവൂർ നഗരസഭയിലും പൂതക്കുളം ഗ്രാമപഞ്ചായത്തിലും ജലവിതരണ ശൃംഖലകളുടെ വിപുലീകരണ പ്രവൃത്തികൾ പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1016.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ; ഈ പദ്ധതി നടപ്പിലാക്കുന്നതിന് നിലവിലുള്ള തടസങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ അടങ്കല്‍ തുക, പദ്ധതി സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദമാക്കുമോ;
( ഡി )
ഈ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ കുട്ടനാടിന് ലഭിക്കുന്ന ഗുണങ്ങള്‍ വ്യക്തമാക്കാമോ;
( ഇ )
ഈ പദ്ധതി എന്നത്തേക്ക് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( എഫ് )
ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ നടപടി സ്വീകരിക്കാമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
1017.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ കനാലുകളുടെയും ഇടത്തോടുകളുടെയും നവീകരണത്തിനായി നടന്നുവരുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ; പഞ്ചായത്ത് തിരിച്ച് വിവരങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്കായി ചെലവഴിക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ?
1018.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്‍ പ്രകാരം അരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ?
1019.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ ഇടവ പഞ്ചായത്തിലെ കോട്ടെപ്പാണി കുടിവെള്ള പദ്ധതി, ഇലകമണ്‍ പഞ്ചായത്തിലെ പള്ളിത്തൊടി കുടിവെള്ള പദ്ധതി എന്നിവയുടെ ടെണ്ടർ നടപടികള്‍ വിശദമാക്കാമോ;
( ബി )
ടെണ്ടറുകൾ ക്വോട്ട് ചെയ്യുവാന്‍ കരാറുകാര്‍ തയ്യാറാകാത്ത സാഹചര്യമുണ്ടെങ്കില്‍ എസ്റ്റിമേറ്റ് പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ എന്നിവ പ്രത്യേകം ഇ-ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1020.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നഗരസഭയില്‍ കുടിവെള്ള വിതരണം തുടര്‍ച്ചയായ ദിവസങ്ങളില്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നഗരസഭയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും കാലപ്പഴക്കംചെന്ന പൈപ്പുകള്‍ പൊട്ടി വെള്ളം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത്തരം പൈപ്പുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( സി )
ഒറ്റപ്പാലം നഗരസഭയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോര്‍ പ്രവര്‍ത്തനക്ഷമമാണോ; അല്ലെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1021.
ശ്രീ ഡി കെ മുരളി
ശ്രീ എം രാജഗോപാലൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് വേണ്ട ചെലവിന്റെ നാല്പത് ശതമാനത്തോളം മാത്രം ഈടാക്കി കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നല്‍കി വരുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ പകുതിയിലധികം വിതരണ ശൃംഖലയിലെ ചോര്‍ച്ച, ജലമോഷണം, പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ എന്നിവ കാരണം നഷ്ടപ്പെടുന്നത് പരിഹരിച്ചാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെടുമെന്നതിനാല്‍ അതിനായി കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കാലപ്പഴക്കം ചെന്ന വിതരണ പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കാന്‍ പദ്ധതിയുണ്ടോയെന്നും ശുദ്ധീകരിച്ച ജലത്തിന്റെ ദുര്‍വ്യയം, ദുരുപയോഗം എന്നിവ തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
1022.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിൽ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിവരിക്കുമോ; ഏതെല്ലാം പ്രോജക്ടുകളാണ് നിലവിലുള്ളതെന്നറിയിക്കുമോ?
1023.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ വഴി കായംകുളം മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും അതിന്റെ നിലവിലുള്ള പുരോഗതി എന്തൊക്കെയെന്നും വിശദമാക്കാമോ?
1024.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ?
1025.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ?
1026.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര, കുറത്തിക്കാട് കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1027.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി തകര്‍ന്ന് കിടക്കുന്ന ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1028.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ പദ്ധതിയില്‍ ഗ്രാമീണ മേഖലയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനു് 2021-22 വര്‍ഷത്തേയ്ക്കു് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വർഷം പാലാ മണ്ഡലത്തില്‍ ഗ്രാമീണമേഖലയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനു് എന്തെല്ലാം പദ്ധതികൾക്കാണ് രൂപംകൊടുത്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
1029.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളമോഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പകര്‍ച്ചപ്പനി മുതലായ രോഗങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക ആവശ്യത്തിനു് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം വീടുകളിലെത്തി പരിശോധിക്കാന്‍ നിലവില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധന നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
1030.
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയഭീഷണി നേരിടുന്നതിനായി കൂടുതൽ അണക്കെട്ടുകൾ ആവശ്യമാണെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( ബി )
പാരിസ്ഥിതിക ആശങ്കകൾ പരിഹരിച്ച് പുതിയ അണക്കെട്ടുകൾ പണിയുവാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
നിലവിലുള്ള അണക്കെട്ടുകളിൽ പരമാവധി വെള്ളം സംഭരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
1031.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയഭീഷണി നേരിടുന്നതിനായി കൂടുതൽ അണക്കെട്ടുകൾ ആവശ്യമാണെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( ബി )
പാരിസ്ഥിതിക ആശങ്കകൾ പരിഹരിച്ച് പുതിയ അണക്കെട്ടുകൾ പണിയുവാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
നിലവിലുള്ള അണക്കെട്ടുകളിൽ പരമാവധി വെള്ളം സംഭരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
1032.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര അമരവിള പുല്ലാമലയില്‍ നെയ്യാര്‍ ബണ്ട് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബണ്ട് പുനസ്ഥാപിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ;
( സി )
ബണ്ട് പുനസ്ഥാപിക്കുന്നതിനുവേണ്ടി ഡി.പി.ആര്‍. പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും എങ്കിൽ ഡി.പി.ആര്‍. എത്ര കോടി രൂപയുടേതെന്നും വ്യക്തമാക്കാമോ;
( ഡി )
ടെണ്ടർ തുടര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1033.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ മംഗലം ഡാം കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1034.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായല്‍ പുനരുദ്ധാരണ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
കണ്ണമ്മൂല-ആക്കുളം ഭാഗങ്ങളിലെ ആമയിഴഞ്ചാന്‍ തോടിന്റെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
തിരുവനന്തപുരത്തിന്റെ തനത് ജലസ്രോതസ്സായ ആമയിഴഞ്ചാന്‍ തോട് സംരക്ഷിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1035.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ആന്റണി ജോൺ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടത്തിപ്പ് ചെലവിന്റെ പകുതിയോളം മാത്രം ഈടാക്കി കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തി വന്നിരുന്ന ജലഅതോറിറ്റിയുടെ സാമ്പത്തികനില കോവിഡ് കാലത്ത് കൂടുതല്‍ മോശമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ജല അതോറിറ്റിയുടെ സാമ്പത്തിക സുസ്ഥിരതയില്ലായ്മ കുടിവെള്ള വിതരണത്തെയും പദ്ധതി നിര്‍വ്വഹണത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ചെലവ് ചുരുക്കലിനും കാര്യക്ഷമത വര്‍ദ്ധനവിനും സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
കുടിവെള്ള ചാര്‍ജ് കുടിശിക സമയബന്ധിതമായി പിരിച്ചെടുക്കുന്നതിന് ഊര്‍ജിത ശ്രമം നടത്തുമോ; വ്യക്തമാക്കാമോ;
( ഡി )
ജലനഷ്ടം ഒഴിവാക്കി വരുമാന ചോര്‍ച്ച തടയുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
1036.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്താക്കളുടെ വീടുകളിലെത്തി മീറ്റര്‍ റീഡിംഗ് എടുക്കുന്ന രീതി കേരള വാട്ടര്‍ അതോറിറ്റി അവസാനിപ്പിച്ചിട്ടുണ്ടോയെന്നും ആയതിന് പുതിയ സംവിധാനം നിലവില്‍ വന്നിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ ബില്ല് നല്‍കുന്നതിന് പകരം ഫോണിലേക്ക് എസ്.എം.എസ്സ്. അയക്കുന്ന സംവിധാനം നിലവില്‍ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എസ്.എം എസ് അയക്കുന്ന സംവിധാനം പ്രായമായവര്‍ക്കും സാധാരണക്കാര്‍ക്കും മൊബൈല്‍ സാങ്കേതിക വിദ്യ അറിയാത്തവര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പല കെട്ടിടങ്ങളിലും യഥാര്‍ത്ഥ ഓണര്‍ ആയിരിക്കില്ല ഉപഭോക്താവെന്നത് പ്രശ്നം സങ്കീര്‍ണമാക്കുന്നതിനാല്‍ ഇത് തിരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ ;
( ഡി )
നഗരപ്രദേശങ്ങളില്‍ യഥാസമയം മീറ്റര്‍ റീഡിംഗ് എടുക്കാതിരുന്നത് മൂലമുണ്ടായ വന്‍ കുടിശ്ശികയ്ക്കുള്ള ബില്ലുകൾ ഇപ്പോള്‍ നല്‍കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും ആയത് പരിഹരിക്കുമോയെന്നും വിശദമാക്കാമോ;
( ഇ )
മീറ്റര്‍ റീഡിംഗ് യഥാസമയം നടത്തി ബില്‍ നല്‍കുകയും ഇതോടൊപ്പം എസ്.എം.എസ്. അയക്കുകയും ചെയ്യുന്ന കെ.എസ്.ഇ.ബി.യുടെ മാതൃക വാട്ടര്‍ അതോറിറ്റിയും നടപ്പില്‍ വരുത്തുമോ; വ്യക്തമാക്കാമോ;
( എഫ് )
വാട്ടര്‍ അതോറിറ്റിക്ക് ആധുനിക രീതിയിലുള്ള പുതിയ ബില്ലിംഗ് മെഷീന്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1037.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാനിൽ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവ‍ൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ട് എന്നതിന്റെ വിശദാംശം കൂടി ലഭ്യമാക്കുമോ?
1038.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി നടപ്പാക്കിയ പുതിയ ബില്ലിംഗ് സംവിധാനത്തിന്റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്നും ഉയർന്ന വാട്ടർ ചാർജ് ഈടാക്കുന്ന സാഹചര്യമുണ്ടായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തകരാർ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1039.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള സ്രോതസ്സില്‍ നിന്നും ശേഖരിച്ച് വരള്‍ച്ച ദുരിതാശ്വാസമായി വിതരണം ചെയ്ത കുടിവെളളത്തിന് തുക ഈടാക്കാനുളള വകുപ്പിന്റെ നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ മുഖേന പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ വാട്ടര്‍ അതോറിറ്റി എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1040.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കനോലി കനാല്‍ പുഴയുടെയും തോടുകളുടെയും കെെവഴികളില്‍ ജലവിഭവ വകുപ്പ് മുഖേന നിര്‍മ്മിച്ച പാലങ്ങള്‍, കലുങ്കുകള്‍ എന്നിവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം ജലവിഭവ വകുപ്പ് നിര്‍മ്മിച്ച പാലങ്ങള്‍, കലുങ്കുകള്‍ എന്നിവയുടെ അറ്റകുറ്റപണിക്കായി ഏതൊക്കെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ജലവിഭവവകുപ്പ് നിര്‍മ്മിച്ച പാലങ്ങളില്‍ അടിയന്തിര അറ്റകുറ്റപണി നടത്തേണ്ടവയുടെ വിവരങ്ങള്‍ വ്യക്തമാക്കാമോ?
1041.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുളിയങ്ങല്‍-കായണ്ണ-കൈതക്കൊല്ലി റോഡിലെ റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റിയ്ക്ക് പൈപ്പ് ലൈന്‍ മാറ്റുന്നതിന് പൊതുമരാമത്ത് വിഭാഗം നിര്‍ദ്ദേശം നല്‍കിയിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡിലെ പഴക്കംചെന്ന് പൊട്ടിയ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ജോലികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1042.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ പട്ടികവർഗ്ഗ കോളനികളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1043.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കേന്ദ്രമാക്കി വാട്ടര്‍ അതോറിറ്റിയുടെ ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
1044.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ടൗണിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി മൂലം തകരാറിലായ റോഡുകൾ അറ്റകുറ്റപ്പണി ചെയ്ത് പൂർവസ്ഥിതിയിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.