|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാർക്കോട്ടിക്
ജിഹാദ് സംവാദം ഉയർത്തി
സമുദായങ്ങൾക്കിടയിൽ സംഘർഷം
ഉണ്ടാക്കി മതസൗഹാർദ്ദം
തകർക്കുന്ന നിലയിൽ സമുദായ
സ്പർദ്ധയും സംഘർഷവും
സൃഷ്ടിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
ഉണ്ടെങ്കിൽ
ആയത് പരിഹരിക്കാൻ സർക്കാർ
കൈക്കൊണ്ട നടപടികൾ
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കിൽ
ഇക്കാര്യത്തിൽ സമുദായ
നേതാക്കൻമാരുടെ ഒരു യോഗം
വിളിച്ച് പ്രശ്ന പരിഹാരത്തിന്
മുൻകൈയെടുക്കാന്‍ സർക്കാർ
തയ്യാറാകുമോ?
2.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
3.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
സംവരണത്തിന് അര്‍ഹതയുളള
മുന്നോക്ക സമുദായങ്ങളുടെ പട്ടിക
സര്‍ക്കാര്‍ വിജ്ഞാപനം
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത പട്ടികയില്‍
ഉള്‍പ്പെടുന്ന സമുദായങ്ങളുടെ
വിവരങ്ങള്‍ ലഭ്യമാക്കാമോ?
4.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ-റെയിൽ
പദ്ധതിക്കായി സ്ഥലം
ഏറ്റെടുക്കുന്ന നടപടികൾ
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിനായി ഏറ്റെടുക്കാൻ
ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ
കൃഷിഭൂമി
ഉൾപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ജൈവവൈവിധ്യങ്ങളുടെ
കലവറയായ ഭൂമി
ഏറ്റെടുക്കുന്നതുവഴി
പാരിസ്ഥിതിക നാശം ഉണ്ടാകുമെന്ന
ആരോപണം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി സംസ്ഥാനത്തിന് വൻ
സാമ്പത്തിക ബാധ്യത
വരുത്തുന്നതും അതിനനുസൃതമായി
സാധാരണ ജനവിഭാഗത്തിന്
പ്രയോജനമില്ലാത്തതും
പരിസ്ഥിതിയെ നശിപ്പിക്കുന്നതും
സംസ്ഥാനത്തെ വെട്ടി
മുറിക്കുന്നതുമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതിക്ക്
പകരം നിലവിലെ റെയിൽപാതകൾ
നവീകരിക്കുന്നതിനും ചുരുങ്ങിയ
ചെലവിൽ വിമാന സർവീസുകൾ
ആരംഭിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
5.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ജോലികൾക്കും പരീക്ഷകൾക്കും
മറ്റു സേവനങ്ങൾക്കും
അപേക്ഷിക്കുമ്പോൾ
സർട്ടിഫിക്കറ്റ്
ആവശ്യപ്പെടുന്നതിനു പകരം
സത്യവാങ്മൂലം
ആവശ്യപ്പെടുന്നതിന് സർക്കാർ
തീരുമാനിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
എന്ന് മുതൽക്കാണ് ഇത്
നടപ്പാക്കുക; വ്യക്തമാക്കുമോ;
(
സി )
ഇതുസംബന്ധമായി
ഉത്തരവുകളെന്തെങ്കിലും
പുറപ്പെടുവിക്കുകയുണ്ടായോ;
എങ്കില്‍ ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
6.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊവിഡ്
പ്രതിസന്ധി സൃഷ്ടിച്ച ദുര്‍ഘട
സാഹചര്യത്തില്‍ അധികാരത്തിലേറിയ
ഈ സര്‍ക്കാര്‍ എല്ലാവരെയും
ഉള്‍ച്ചേര്‍ക്കുന്ന
സാമൂഹ്യനീതിയിലധിഷ്ഠിതമായ
വികസനത്തിന് പ്രാരംഭം
കുറിക്കുന്നതിന് പ്രഖ്യാപിച്ച
നൂറുദിന പരിപാടികള്‍ ലക്ഷ്യം
സഫലീകരിക്കുന്നതില്‍
വിജയിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
ജനങ്ങളുടെ
ക്ഷേമ, വികസനാവശ്യങ്ങള്‍
സമയബന്ധിതമായും ആസൂത്രിതമായും
നിറവേറ്റുന്നതിന് തുടക്കം
കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
നവ
കേരള നിര്‍മ്മിതിയെന്ന
ലക്ഷ്യത്തില്‍ എല്ലാവരെയും
ഭാഗഭാഗാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുളള സുപ്രധാന
പരിപാടികളെക്കുറിച്ച്
അറിയിക്കാമോ?
7.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫയലുകളില്‍
തീരുമാനമെടുക്കുന്നതില്‍
നിലവിലുള്ള തട്ടുകളുടെ എണ്ണം
കുറയ്ക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതിനായി എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
8.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് സർക്കാർ
വകുപ്പുകൾ, പൊതുമേഖലാ
സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ,
ബോർഡുകൾ, സ്വയം ഭരണ
സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള
തർക്കം കാരണം പദ്ധതികൾ
മുടങ്ങിയിട്ടുണ്ടോ; എങ്കില്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തിൽ
പദ്ധതികൾ മുടങ്ങിയത് കാരണം
സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തിലുള്ള
തർക്കങ്ങൾ സംബന്ധിച്ച കോടതി
കേസുകൾ കൈകാര്യം ചെയ്ത വകയിൽ
സർക്കാരിനുണ്ടായ സാമ്പത്തിക
ബാധ്യത എത്രയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇത്തരത്തിലുള്ള
തർക്കങ്ങൾ പരിഹരിക്കുന്നതിന്
നിലവിലുള്ള ഉദ്യോഗസ്ഥ
സംവിധാനമെന്താണെന്ന്
വ്യക്തമാക്കാമോ; ഈ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നു്
വ്യക്തമാക്കാമോ?
9.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി മൂലം സമാന്തര
വിദ്യാഭ്യാസ മേഖല വലിയ
ദുരിതമനുഭവിക്കുന്ന
സാഹചര്യത്തിൽ എൻട്രൻസ്
കോച്ചിംഗ് സെന്ററുകൾ
ഉൾപ്പെടെയുള്ള സമാന്തര
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു
പ്രവർത്തിപ്പിക്കാൻ അനുമതി
നൽകുന്ന കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
10.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021
ആഗസ്റ്റില്‍ കാലാവധി അവസാനിച്ച്
റദ്ദായ പി.എസ്.സി. റാങ്ക്
ലിസ്റ്റുകള്‍ ഏതെല്ലാമെന്നും
തസ്തികകളുടെ പേരും കാറ്റഗറി
നമ്പരും സഹിതമുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
2021
ആഗസ്റ്റില്‍ റദ്ദായ പി.എസ്.സി.
റാങ്ക് ലിസ്റ്റുകളില്‍
ഉള്‍പ്പെട്ട ഏതെല്ലാം
തസ്തികകള്‍ക്കാണ് പുതിയ
വിജ്ഞാപനം പുറപ്പെടുവിച്ച്
നിയമന നടപടികള്‍ ഇതിനകം
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; അത് സംബന്ധിച്ച
വ്യക്തമായ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(
സി )
ഈ
കാലയളവില്‍ റദ്ദായ പി.എസ്.സി.
റാങ്ക് ലിസ്റ്റുകളില്‍ ഏതെല്ലാം
തസ്തികകള്‍ക്കാണ് ഇനി പുതിയ
വിജ്ഞാപനം പുറപ്പെടുവിച്ച്
നിയമന നടപടികള്‍
ആരംഭിക്കാനുള്ളതെന്ന് പറയാമോ;
വ്യക്തമായ വിവരം ലഭ്യാക്കുമോ?
11.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.-യ്ക്ക്
നിയമനങ്ങള്‍ വിട്ടു
നല്‍കിയിട്ടും സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്യുന്നതിലെ കാലതാമസം
കാരണം ഏതെല്ലാം
പൊതുമേഖലാ/അര്‍ദ്ധസര്‍ക്കാര്‍/ബോര്‍ഡ്/കമ്പനി
സ്ഥാപനങ്ങളിലെ നിയമനങ്ങളാണ്
പി.എസ്.സി. മുഖേന ഇപ്പോഴും
നികത്താന്‍ സാധിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളിലെ നിയമനങ്ങള്‍
എതെല്ലാം തീയതികളിലാണ്
പി.എസ്.സി.-യ്ക്ക് വിട്ടതെന്ന്
വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
സി )
സ്പെഷ്യല്‍
റൂള്‍ ഭേദഗതിയ്ക്ക് നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സര്‍ക്കാര്‍
പി.എസ്.സി.-യ്ക്ക് വിട്ടു
നല്‍കിയ നിയമനങ്ങളില്‍
വര്‍ഷങ്ങള്‍ക്ക് ശേഷവും
സ്പെഷ്യല്‍ റൂള്‍ ഭേദഗതിയ്ക്ക്
അനന്തമായ കാലതാമസമുണ്ടാകുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ
കാലതാമസം ഒഴിവാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
12.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫയലുകള്‍
എളുപ്പത്തില്‍
തീര്‍പ്പാക്കുന്നതിനും
ഓഫീസിലെത്താതെത്തന്നെ
ജനങ്ങള്‍ക്ക് സേവനം
ലഭ്യമാക്കുന്നതിനുമായി
സംസ്ഥാനത്തെ എല്ലാ വകുപ്പുകളും
ഇ-ഓഫീസ് സംവിധാനത്തിലേക്ക്
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
എത്ര വകുപ്പുകളാണ് ഇപ്പോള്‍ ഇ-
ഓഫീസ് സംവിധാനത്തിലേക്ക്
മാറ്റിയിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
നിയമനം,
സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ളവ
കൈകാര്യം ചെയ്യുന്ന
എസ്റ്റാബ്ലിഷ്മെന്റ്
സോഫ്റ്റ്വെയര്‍ നടപ്പിലാക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
13.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തില്‍ ഓഫീസ്
പ്രവര്‍ത്തനത്തില്‍ വന്ന
ക്രമീകരണംമൂലം പൊതുജനങ്ങള്‍ക്ക്
ലഭിക്കേണ്ട സേവനങ്ങള്‍
ലഭ്യമാകുന്നതിന് കാലതാമസം
നേരിടുന്നുണ്ടോ;
(
ബി )
വിവിധ
വകുപ്പുകളിലെ ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
ജില്ലാതലത്തില്‍ അദാലത്തുകള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
റവന്യൂ,
കൃഷി, തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന് പ്രത്യേക
കര്‍മ്മ പദ്ധതി തയ്യാറാക്കുമോ?
14.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിൽ
എത്ര താലൂക്കുകൾ ഉണ്ടെന്നും അവ
ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
(
ബി )
ഓരോ
താലൂക്ക് പരിധിയിലുമുള്ള
താലൂക്ക്തല സർക്കാർ ഓഫീസുകൾ,
സർക്കാർ സ്ഥാപനങ്ങൾ ഏതൊക്കെ
ആണെന്ന് വിശദമാക്കാമോ;
(
സി )
മഞ്ചേശ്വരം
താലൂക്ക് പരിധിയിൽ പുതുതായി
തുടങ്ങുന്നതിന് പരിഗണനയിലുള്ള
സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ
ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
15.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകളുടെ ഏകോപനക്കുറവുമൂലം
വകുപ്പുകള്‍ തമ്മിൽ നിയമ നടപടി
വരെയെത്തുന്നതും കോടതി
വ്യവഹാരങ്ങളുണ്ടാകുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
ഈ
പ്രവണത തദ്ദേശഭരണ
സ്ഥാപനങ്ങളിലുളളത്
പരിശോധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച്
സര്‍ക്കാര്‍ നയങ്ങൾക്കെതിരെ
പ്രവര്‍ത്തിയ്ക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതിനും
ചെലവാക്കുന്ന തുക അവരിൽ നിന്നും
ഈടാക്കുന്നതുമുൾപ്പെടെ എന്ത്
നടപടികളാണ് ലക്ഷ്യമിടുന്നത്
എന്നും വ്യക്തമാക്കാമോ;
(
ഡി )
സര്‍ക്കാരിനു
കീഴിലെ ഒരു വകുപ്പ് മറ്റൊരു
വകുപ്പിനെതിരെ നിയമനടപടി
സ്വീകരിക്കുന്നതിന് വിലക്ക്
ഏര്‍പ്പെടുത്തുന്നതിനും
വകുപ്പുകള്‍ തമ്മില്‍
ചര്‍ച്ചകള്‍ നടത്തി പരിഹാരം
കാണുന്നതിനും എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
16.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സർക്കാർ, അർദ്ധ സർക്കാർ,
പൊതുമേഖല സ്ഥാപനങ്ങളിൽ എത്ര പേർ
താൽകാലികം, ദിവസ വേതന
അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്നുണ്ട്; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളിൽ പി.എസ്.സി.
മുഖാന്തരം നിയമനം നടത്തേണ്ട
തസ്തികയിൽ എത്ര പേർ
താൽക്കാലികം, ദിവസ വേതന
അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്നുണ്ടെന്ന്
വിശദീകരിക്കുമോ;
(
സി )
പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ
എത്രയും പെട്ടെന്ന്
റിപ്പോര്‍ട്ട് ചെയ്യുവാന്‍
നടപടികൾ സ്വീകരിക്കുമോ?
17.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ജീവനക്കാരുടെ പെൻഷൻ പ്രായപരിധി
വർദ്ധിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
പെൻഷൻപ്രായം
വർദ്ധിപ്പിക്കുമ്പോൾ നിലവിലെ
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ
ഉള്‍പ്പെട്ടവർക്ക് എപ്രകാരം
നിയമനം നൽകാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ;
(
ബി )
പെൻഷൻ
ആനുകൂല്യങ്ങൾ നൽകുന്നതിനായി ഓരോ
വർഷവും ശരാശരി എത്ര കോടി രൂപ
ബാധ്യത വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
18.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ വകുപ്പുകളിലായി ഗസറ്റഡ്
തസ്തികകളിൽ എത്ര ഒഴിവുകൾ
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
19.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
താലൂക്കില്‍ മുത്തേടം
വില്ലേജിലെ SR 156/97 മിച്ചഭൂമി
കേസിലെ ഇരകളായ നിരവധി
കുടുംബങ്ങള്‍ക്ക്
നിരപരാധികളായിട്ടും നീതി
നിഷേധിക്കപ്പെട്ട കാര്യം
മുഖ്യമന്ത്രിയുടെ
ശ്രദ്ധയിലുണ്ടോ; 1970ന് മുമ്പ്
പട്ടയം ഉണ്ടായിട്ടും മിച്ചഭൂമി
കേസുകളിലകപ്പെട്ട്
കഴിയുന്നവരുടെ ആക്ഷേപങ്ങള്‍
നിലമ്പൂര്‍ താലൂക്ക് ലാന്റ്
ബോര്‍ഡില്‍ പ്രത്യേക കേസായി
പരിഗണിച്ച് തീര്‍പ്പാക്കാന്‍
സാധിക്കുമോ; മുഖ്യമന്ത്രിയുടെ
ഓഫീസില്‍ നിന്ന് C6-119003/17
ഫയല്‍ നമ്പര്‍ പ്രകാരം മലപ്പുറം
ജില്ലാ കളക്ടര്‍ക്ക് നല്‍കിയ
അടിയന്തിര പ്രാധാന്യമുളള
കത്തില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍ വിശദമാക്കാമോ;
(
ബി )
മേല്‍
ഭൂമിയിലെ 155 കുടുംബങ്ങള്‍
മിച്ചഭൂമിയില്‍
ഉള്‍പ്പെട്ടതല്ലെന്ന്
സ്പെഷ്യല്‍ താഹസില്‍ദാര്‍
ലാന്റ് ബോര്‍ഡ് മുമ്പാകെ
2017-ല്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചട്ടുളളതിനാല്‍
തുടര്‍പരിശോധന വേഗത്തില്‍
നടത്തി തീര്‍പ്പ് കല്‍പ്പിച്ച്
ഉത്തരവ് നല്‍കാന്‍ സാധിക്കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
അഞ്ച്
സെന്റില്‍ താഴെ ഭൂമിയുളള
പട്ടികജാതി പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉള്‍പ്പടെ 1980-ന്
മുന്‍പ് പട്ടയം ലഭിച്ചിട്ടും
മിച്ചഭൂമി കേസിന്റെ ഇരകളായി
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മേല്‍ വിഷയത്തില്‍ ബഹു.
മുഖ്യമന്ത്രിക്ക് നല്‍കിയ
നിവേദനത്തിന്റെ അടിസ്ഥാനത്തില്‍
ലാന്റ് ബോര്‍ഡ് സെക്രട്ടറി
C6-119003/17, LB(E) 2-5363/17
നമ്പര്‍ ഫയലില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍ അറിയിക്കാമോ?
20.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സേവന
അവകാശ നിയമം നിലവില്‍
വന്നതിനുശേഷം തീര്‍പ്പാക്കാതെ
കിടന്നിരുന്ന ഫയലുകളുടെ
കാര്യത്തില്‍ ഉണ്ടായ മാറ്റം
എന്തൊക്കെയാണെന്നും ഫയലുകളില്‍
തീരുമാനം വേഗത്തില്‍ ആയി
തുടങ്ങിയോയെന്നും അനന്തമായി
നിശ്ചലാവസ്ഥയിലാകുന്ന ഫയലുകളുടെ
എണ്ണത്തില്‍ കുറവ്
വന്നിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ബി )
നിലവില്‍
സെക്രട്ടറിയേറ്റിലും
കളക്ടറേറ്റുകളിലും
(ജില്ലതിരിച്ച്) തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകളുടെ എണ്ണം
എത്രയാണെന്നും എത്രകാലമായി
തീരുമാനമാകാതെ ഈ ഫയലുകള്‍
ഏതെല്ലാം വകുപ്പുകളില്‍
കിടക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
സേവനാവകാശനിയമം
നിലവില്‍ വന്നതിനു ശേഷം
പ്രസ്തുത നിയമപ്രകാരം സേവനം
നല്‍കാത്തതിന്റെ പേരില്‍ എത്ര
ഉദ്യോഗസ്ഥന്മാര്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ; നല്‍കിയ ശിക്ഷ
എന്താണെന്നും കുറ്റത്തിന്റെ
സ്വഭാവം എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(
ഡി )
ആരും
ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലോ
ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം
കുറവാണെങ്കിലോ അത്
സേവനാവകാശനിയമത്തിന്റെ
നേട്ടമാണോ കാണിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
21.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലുള്ള വകുപ്പുകളുടെ പേര്
വിവരങ്ങൾ നൽകാമോ;
(
ബി )
സംസ്ഥാനത്ത്
സെക്രട്ടേറിയറ്റ് വകുപ്പെന്നും
ഫീൽഡ് വകുപ്പെന്നും രണ്ട് തരം
വകുപ്പുകൾ ഉണ്ടോയന്ന്
അറിയിക്കാമോ; എങ്കിൽ
രണ്ടിന്റെയും പേര് വിവരങ്ങൾ
ലിസ്റ്റ് തിരിച്ചു നൽകാമോ;
(
സി )
ഇ-
ഡിസ്ട്രിക്ട് പ്രകാരം വിവിധ
വകുപ്പുകളിൽ നിന്നും നൽകുന്ന
സർട്ടിഫിക്കറ്റുകളിൽ അതാത്
വകുപ്പുകളുടെ പേര്
ഉൾപ്പെടുത്തിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അതാത് വകുപ്പുകളുടെ പേര്
ഉൾപ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിയ്ക്കുമോയെന്നറിയ്ക്കുമോ;
(
ഡി )
സംസ്ഥാനത്തെ
ജില്ലാ കളക്ടർ എന്ന പോസ്റ്റ്
ഏത് വകുപ്പിന്റെ കീഴിൽ
വരുന്നതാണെന്ന് വ്യക്തമാക്കാമോ?
22.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
സാമൂതിരി രാജകുടുംബത്തിന്
സര്‍ക്കാര്‍ ധനസഹായം
നല്‍കുന്നുണ്ടോ;
(
ബി )
എങ്കില്‍
എന്ന് മുതലാണ് സഹായധനം നല്‍കി
തുടങ്ങിയത്;
(
സി )
കഴിഞ്ഞ
പത്ത് വര്‍ഷമായി എത്ര തുകയാണ്
നല്‍കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
ഏതെല്ലാം രാജകുടുംബങ്ങള്‍ക്ക്
ധനസഹായം നല്‍കുന്നുണ്ട്; ഇങ്ങനെ
ധനസഹായം നല്‍കുന്നതിന്റെ
മാനദണ്ഡം വ്യക്തമാക്കാമോ?
23.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ ഏതൊക്കെ ആവശ്യങ്ങൾക്ക്
വേണ്ടിയാണ് ഹെലികോപ്ടർ
വാടകയ്ക്ക്
എടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
നാളിതുവരെ
സംസ്ഥാന സർക്കാർ വാടകയ്ക്ക്
എടുത്ത ഹെലികോപ്ടർ ഏതെല്ലാം
ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത്; ഈ
ആവശ്യങ്ങൾക്ക് വേണ്ടി എത്ര
മണിക്കൂർ ഹെലികോപ്ടർ
ഉപയോഗിച്ചതെന്നും ആയതിന് എത്ര
രൂപ ചെലവായെന്നും
വ്യക്തമാക്കാമോ;
(
സി )
ഹെലികോപ്ടർ
വാടകയ്ക്കെടുത്ത വകയിൽ
സർക്കാരിനുണ്ടായ ആകെ ചെലവ്
എത്രയെന്ന് വ്യക്തമാക്കാമോ?
24.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ കണ്ണമംഗലം വെസ്റ്റ്
എം.ഐ.എസ്.എം. യു.പി സ്കൂളിൽ
അറബിക് അധ്യാപികയായി 51A
ക്ലെയമെന്റ് ആയ ശ്രീമതി സലീന
കക്കാട്ടുചാലിക്ക് നിയമനം
നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
ടിയാൾ മുഖ്യമന്ത്രിയുടെ പരാതി
പരിഹാര സെല്ലിൽ 02.06.2021-നു
നൽകിയ അപേക്ഷയിന്മേൽ സ്വീകരിച്ച
തുടർനടപടികൾ വ്യക്തമാക്കുമോ;
(
ബി )
ഈ
വ്യക്തിക്ക് അർഹതപ്പെട്ട ജോലി
ലഭിക്കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ?
25.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ദേവികുളം മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ?
26.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ നൂറുദിന
പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം
ചെയ്യപ്പെട്ട പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദീകരിക്കാമോ
;
(
ബി )
നൂറുദിന
പദ്ധതിയുടെ ഭാഗമായി പുതിയതായി
ആവിഷ്ക്കരിക്കപ്പെട്ട
പദ്ധതികള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ ?
27.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സിവിൽ സർവീസിൽ ഉദ്യോഗസ്ഥ ക്ഷാമം
നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വ്യക്തമാക്കുമോ;
എത്ര തസ്തികകളാണ് ഇപ്രകാരം
ഒഴിഞ്ഞുകിടക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി )
സംസ്ഥാന
കേഡറിലെ ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥരുടെ അംഗബലം
എത്രയാണെന്ന് വ്യക്തമാക്കാമോ;
കേരള കേഡറിൽ ഉള്ള എത്ര
ഉദ്യോഗസ്ഥരാണ് ഇപ്പോൾ കേന്ദ്ര
ഡെപ്യൂട്ടേഷനിൽ
പോയിട്ടുള്ളതെന്ന് അറിയിക്കുമോ?
28.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ
മൊറട്ടോറിയം
ദീർഘിപ്പിക്കുന്നതിന് അപേക്ഷ
നൽകിയവരുടെ ലോണുകൾ ചില ബാങ്കുകൾ
പുനഃക്രമീകരണം ചെയ്തു
നൽകിയതിന്റെ ഫലമായി
ഇടപാടുകാർക്ക് അധിക പലിശ ബാധ്യത
ഉണ്ടായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ അധിക പലിശ
ബാധ്യത ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
29.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍ റീ-ബില്‍ഡ്
കേരളയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച പദ്ധതികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(
ബി )
ഓരോ
പദ്ധതിക്കും അനുവദിച്ച തുക
എത്രയെന്നും ഓരോ
പ്രവര്‍ത്തിയുടെയും നിലവിലെ
സ്ഥിതിയും വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
30.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബിൽഡ്
കേരള പദ്ധതിയിലുൾപ്പെടുത്തി
മങ്കട നിയോജക മണ്ഡലത്തിൽ
ഏതെല്ലാം പ്രവർത്തികൾക്കാണ്
ഇതുവരെ അംഗീകാരം
നൽകിയിട്ടുള്ളത്; വിശദമാക്കുമോ;
(
ബി )
ഇതിൽ
ഓരോ പ്രവർത്തിക്കും അനുവദിച്ച
തുകയും പ്രവർത്തികളുടെ നിലവിലെ
സ്ഥിതിയും അറിയിക്കുമോ?
31.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീ
ബീല്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന് പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
അതുമായി
ബന്ധപ്പെട്ട പദ്ധതികളുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
ഏതെങ്കിലും പദ്ധതികള്‍
മുടങ്ങിക്കിടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
32.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പട്ടാമ്പി മണ്ഡലത്തില്‍
റീബില്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
ഇതിലെ ഓരോ പദ്ധതിയുടെയും
ഇപ്പോഴത്തെ സ്റ്റാറ്റസ്
എന്താണെന്ന് വിശദമാക്കാമോ?
33.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിത
കേരളം പദ്ധതി നിലവില്‍
പ്രവര്‍ത്തന ക്ഷമമാണോ; പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
മാലിന്യ
സംസ്കരണത്തിൽ ഈ പദ്ധതിക്ക്
നല്‍കിയിരിക്കുന്ന പ്രധാന്യം
വ്യക്തമാക്കാമോ;
(
സി )
പദ്ധതി
നടത്തിപ്പിനായി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നുയെന്ന് വ്യക്തമാക്കുമോ?
34.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരളയില്‍ ഉള്‍പ്പെടുത്തി
കോതമംഗലം മണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ് വഴി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വിശദമാക്കാമോ; ഇവ കോതമംഗലം
മണ്ഡലത്തിലെ മൃഗാശുപത്രികള്‍
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഓരോ
മൃഗാശുപത്രിയും കേന്ദ്രീകരിച്ച്
എത്ര തുകയുടെ പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ; അവയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
ഇക്കാര്യത്തിനായി കൂടുതല്‍ തുക
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
35.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
നിയോജകമണ്ഡലത്തില്‍ റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
സി )
തിരുവനന്തപുരം
ജില്ലയില്‍ റീബില്‍ഡ് കേരള
പദ്ധതിയില്‍
പൂര്‍ത്തീകരിക്കപ്പെട്ട
പ്രവൃത്തികളുടെ കരാറുകാര്‍ക്ക്
ബില്ല് മാറി നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
36.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പുനര്‍നിര്‍മ്മാണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍ അനുവദിച്ച
വിവിധ പ്രോജക്ടുകളുടെ പേര്, തുക
എന്നീ വിശദാംശങ്ങള്‍ ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ നിര്‍മ്മാണം
ആരംഭിച്ചവയുടെയും
മറ്റുള്ളവയുടെയും ഭൗതിക നില
വിശദമാക്കാമോ;
(
സി )
പദ്ധതികളുടെ
നിര്‍മ്മാണം എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്; ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
37.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന ഡിജിറ്റൽ
യൂണിവേഴ്സിറ്റിക്ക് യു.ജി.സി.
അംഗീകാരം ലഭ്യമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
യു.ജി.സി.
നൽകിയ അംഗീകാരത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
ഡിജിറ്റൽ
യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകർ
ഉൾപ്പെടെയുള്ള ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഏതൊക്കെ
തസ്തികകളിലാണ് നിയമനം
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇവയുടെ നിയമന
രീതി എങ്ങനെയാണെന്ന്
വിശദമാക്കാമോ?
38.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
- വയനാട് ജില്ലകളെ തമ്മില്‍
ബന്ധിപ്പിച്ച്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി
തുരങ്കപാത നിര്‍മ്മാണ
അനുമതിക്കായി പാരിസ്ഥിതികാഘാത
പഠന റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
പരിസ്ഥിതി ക്ലിയറന്‍സിന്
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പരിസ്ഥിതി
ക്ലിയറന്‍സ് ലഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
39.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരതപ്പുഴയിലെ
മലിനീകരണവുമായി ബന്ധപ്പെട്ട്
നാഷണല്‍ ഗ്രീന്‍ ട്രൈബ്യുണൽ
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ഈ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ; പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കുമോ?
40.
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിപ
വൈറസ് അടക്കമുള്ള അതീവ ഗുരുതര
വൈറസ് രോഗങ്ങൾ പിടിമുറുക്കുന്ന
സാഹചര്യത്തിൽ ഇത് തടയാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
തോന്നയ്ക്കലിലെ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
അഡ്വാന്‍സ്ഡ് വൈറോളജി
പ്രവര്‍ത്തനസജ്ജമാക്കുവാന്‍
എന്തെല്ലാം സത്വരനടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
രോഗനിര്‍ണയത്തിനുള്ള
ഉപകരണങ്ങള്‍
സജ്ജമാക്കിയിട്ടുണ്ടോ; 2018-ൽ
തുടക്കം കുറിച്ച പ്രസ്തുത
ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തന
സജ്ജമാക്കാൻ സാധിക്കാത്തതിന്റെ
കാരണങ്ങൾ വിശദമാക്കാമോ;
(
ഡി )
ഇതിന്റെ
പ്രാരംഭഘട്ടത്തിൽ അഡ്വൈസറായി
ആരെയാണ് നിയോഗിച്ചിരുന്നതെന്ന്
അറിയിക്കാമോ; പ്രസ്തുത അഡ്വൈസറെ
മാറ്റി നിയമിക്കുവാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
ഇ )
ആലപ്പുഴയിലുള്ള
നാഷണല്‍ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
രോഗനിര്‍ണ്ണയത്തിന് എന്തെല്ലാം
സൗകര്യങ്ങളാണ് നിലവിലുള്ളതെന്ന്
അറിയിക്കാമോ?
41.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രധാൻ
മന്ത്രി സ്വാസ്ഥ്യ സുരക്ഷ
യോജന(പി.എം.എസ്.എസ്.വൈ.)
പദ്ധതിപ്രകാരം കേരളം ഓൾ ഇന്ത്യ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കൽ സയൻസ് (എയിംസ്)
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേരളം
എപ്പോഴെങ്കിലും
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ഏത് സർക്കാരിന്റെ കാലത്ത്
എപ്പോൾ
ആരോടാണാവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ; രേഖാമൂലം
ആവശ്യപ്പെട്ടതാണെങ്കിൽ പ്രസ്തുത
രേഖയുടെ പകർപ്പ് ലഭ്യമാക്കാമോ;
(
ഡി )
എയിംസ്
കേരളത്തിനു അനുവദിക്കുമെന്ന്
കേന്ദ്രം സൂചന നൽകിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ഇ )
എയിംസ്
സ്ഥാപിക്കാൻ എത്ര ഏക്കർ
സ്ഥലമാണ് ആവശ്യമുള്ളതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത സ്ഥലം
സംബന്ധിച്ച് തീരുമാനം സർക്കാർ
കൈക്കൊണ്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
എഫ് )
എയിംസ്
കേരളത്തിനു
അനുവദിക്കുകയാണെങ്കിൽ ഏതെല്ലാം
ജില്ലകളെയാണ് പ്രൊപ്പോസലിൽ
ഉൾപ്പെടുത്താൻ സർക്കാർ
ഉദ്ദേശിക്കുന്നതെന്നും അവയിൽ
പ്രഥമ പരിഗണന ഏത്
ജില്ലക്കായിരിക്കുമെന്നും
വ്യക്തമാക്കാമോ;
(
ജി )
എല്ലാ
മേഖലകളിലും വിശിഷ്യ
ആരോഗ്യമേഖലയിൽ കാസർകോട് ജില്ല
അനുഭവിച്ചുകൊണ്ടിരിക്കുന്ന
ദുരിതവും പോരായ്മകളും
പരിഗണിച്ച് എയിംസ്
സ്ഥാപിക്കുന്ന കാര്യത്തിൽ
പ്രസ്തുത ജില്ലയ്ക്ക് സർക്കാർ
പ്രഥമ പരിഗണന നൽകുമോ എന്ന്
വ്യക്തമാക്കാമോ?
42.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഷരഹിതവും
രുചികരവുമായ റംബുട്ടാൻ,
മാംഗോസ്റ്റിൻ, കപ്പ, ചക്ക എന്നീ
കാർഷികവിഭവങ്ങളാൽ സമ്പന്നവും
കേരളത്തിൽ ഏറ്റവും കൂടുതൽ
ഗുണമേൻമയുള്ള റബ്ബർ
ലഭിക്കുന്നതുമായ റാന്നിയിൽ
കാർഷിക ഗവേഷണ കേന്ദ്രമോ
ഉപകേന്ദ്രമോ ആരംഭിച്ച്
കർഷകർക്ക് കാർഷിക വിഭവങ്ങളുടെ
മൂല്യവർദ്ധിത ഉൽപന്ന ഉൽപാദന
അവസരം സൃഷ്ടിക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
കുടുംബശ്രീയുടെയും
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തിന്റെയും സഹകരണത്തോടു
കൂടി റാന്നിയിൽ റബർ
മൂല്യവർദ്ധിത ഉൽപന്നങ്ങളായ
ബ്ലഡ് ബാഗ് , കൈയ്യുറകള്‍,
പ്രത്യുൽപാദന നിയന്ത്രണ
ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ
യൂണിറ്റ് ആരംഭിക്കുന്നതിന്
ആവശ്യമായ ഫീസിബിലിറ്റി സ്റ്റഡി
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി
വകുപ്പ് വഴി നടത്തുവാൻ
കഴിയുമോയെന്ന് വ്യക്തമാക്കുമോ?
43.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എസ്.സി./എസ്.ടി.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്
മുഖേന സർക്കാർ ജോലിയിൽ
പ്രവേശിച്ച ഒരാൾ റിലീവ് ചെയ്തോ
രാജിവച്ചോ പോകുന്ന സാഹചര്യത്തിൽ
ഉണ്ടാകുന്ന ഒഴിവുകൾ പി.എസ്.സി.
ജനറൽ ഒഴിവുകൾ ആയി പരിഗണിച്ച്
നിയമനം നടത്തുന്നതിനാല്‍
സ്പെഷ്യൽ റിക്രൂട്ട്മെന്റ്
റാങ്ക് ലിസ്റ്റിലുള്ള എസ്.സി.,
എസ്.ടി. ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവസരം നഷ്ടമാകുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
44.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.
അംഗങ്ങളുടെ നിയമനത്തിന് യോഗ്യതാ
മാനദണ്ഡങ്ങൾ നിലവിലുണ്ടോ;
(
ബി )
ഉദ്യോഗാർത്ഥികൾക്കായി
ഇന്റർവ്യൂവും മറ്റും നടത്തുന്ന
പി.എസ്.സി അംഗങ്ങൾക്ക്
കാലാനുസൃതമായ യോഗ്യതാ
മാനദണ്ഡങ്ങൾ
നിഷ്കർഷിക്കേണ്ടതില്ലേ;
(
സി )
പി.എസ്.സി
അംഗങ്ങളുടെ യോഗ്യത കാലോചിതമായി
പരിഷ്കരിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
45.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയമനം
പി.എസ്.സി.ക്ക് വിട്ട
സര്‍ക്കാര്‍, പൊതുമേഖല,
സാംസ്കാരിക, സഹകരണ
സ്ഥാപനങ്ങളിലെ ഏതൊക്കെ
വകുപ്പുകളിലെ ഏതൊക്കെ
തസ്തികകളിലാണ് സ്പെഷല്‍ റൂള്‍സ്
തയ്യാറാക്കാന്‍
ബാക്കിയുളളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്പെഷ്യല്‍ റൂള്‍സ് എത്രയും
വേഗം തയ്യാറാക്കി പി.എസ്.സി.
നിയമനം നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
46.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
പി.എസ്.സി. വഴി എത്ര പേര്‍ക്ക്
താെഴില്‍ ലഭ്യമാക്കി;
പൊതുമേഖലയുള്‍പ്പെടെ മറ്റിതര
സ്ഥാപനങ്ങള്‍വഴി എത്ര പേര്‍ക്ക്
തൊഴില്‍ ഉറപ്പാക്കി; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ നൂറ് ദിന
പരിപാടിയില്‍ പി.എസ്.സി. വഴി
ഉള്‍പ്പെടെ വിവിധ മേഖലകളിലായി
എത്ര പേര്‍ക്ക് തൊഴില്‍
ഉറപ്പാക്കി; വ്യക്തമാക്കുമോ;
(
സി )
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതരെ സഹായിക്കാനും
തൊഴിലുള്‍പ്പെടെ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാനുമായി ഈ സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
47.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.
നിയമനങ്ങളില്‍ ഒരു റാങ്ക്
ലിസ്റ്റിന്റെ ആദ്യത്തെ അഡ്വൈസ്
വികലാംഗരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന തീരുമാനത്തിന്
ആധാരമായ സംഗതികള്‍
വിശദമാക്കാമോ; എന്ന് മുതലാണ് ഈ
തീരുമാനം പി.എസ്.സി.
നടപ്പിലാക്കുന്നത്; ഇത്
സംബന്ധിച്ച തീരുമാനം എപ്പോഴാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതു
മൂലം റാങ്ക് ലിസ്റ്റില്‍ ഒന്നാം
റാങ്ക് ലഭിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലും
നിയമനം ലഭിക്കാത്ത സാഹചര്യം
സംബന്ധിച്ച പരാതികള്‍
സര്‍ക്കാരിന്റെയും
പി.എസ്.സി.യുടെയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍ പി.എസ്.സി.യോ
സര്‍ക്കാരോ ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
ആകെ
ഒഴിവുകളുടെ എണ്ണം ഒന്ന്
മാത്രമുള്ള തസ്തികകളില്‍
ആദ്യത്തെ അഡ്വൈസ്
വികലാംഗകര്‍ക്ക് എന്ന ഉത്തരവ്
ബാധകമാണോ; പോലീസ് വകുപ്പില്‍
ഫോറന്‍സിക് സയന്‍സ് ലാബിലെ
സയന്റിഫിക് അസിസ്റ്റന്റ്
(പോളിഗ്രാഫ്) തസ്തികയുടെ കേഡര്‍
സ്ട്രെങ്ത് പി.എസ്.സി.യില്‍
ലഭ്യമായ വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഏതെങ്കിലും
വകുപ്പ് അവരുടെ ഏതെങ്കിലും
തസ്തികയുടെ കേഡര്‍ സ്ട്രെങ്ത്
രണ്ടില്‍ നിന്നും ഒന്നായി
കുറച്ചാലോ, ഒന്നില്‍ നിന്നും
രണ്ടായി ഉയര്‍ത്തിയാലോ ആ വിവരം
പി. എസ്. സി.യെ
അറിയിക്കേണ്ടതുണ്ടോ; അങ്ങനെ
അറിയിക്കാതിരുന്നാല്‍
പി.എസ്.സി. അഡ്വൈസില്‍
വ്യത്യാസമുണ്ടാക്കുമോ; കേഡര്‍
സ്ട്രെങ്തില്‍ വകുപ്പുകള്‍
വ്യത്യാസം വരുത്തിയാല്‍ അതിന്
സര്‍ക്കാരിന്റെ അംഗീകാരം
നേടാതിരുന്നാല്‍ പി.എസ്.സി.
അംഗീകരിക്കുമോ;
(
ഇ )
കേഡര്‍
സ്ട്രെങ്ത് ഒന്ന് ഉള്ള
തസ്തികകളിൽ അപേക്ഷ
ക്ഷണിക്കുമ്പോള്‍ ആദ്യത്തെ
അഡ്വൈസ് വികലാംഗരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ആയിരിക്കുമെന്ന് പി .എസ്.സി.
വ്യക്തമാക്കാത്തത്
എന്തുകൊണ്ടാണ്; ഇതിലൂടെ
ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം
കുറയ്ക്കാനും സാമ്പത്തികം, സമയം
മുതലായ റിക്രൂട്ട്മെന്റ് ചെലവ്
കുറയ്ക്കാനും പി.എസ്.സി. നടപടി
സ്വീകരിക്കുമോ?
48.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍വ്വീസിലിരിക്കെ
മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള
സമാശ്വാസ തൊഴില്‍
ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആശ്രിത
നിയമനം സമയബന്ധിതമായി
നല്‍കുന്നതിന് എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
(
സി )
ആശ്രിതനിയമനത്തിനായുള്ള
അപേക്ഷകരില്‍ കാലാവധി
കഴിഞ്ഞിട്ടും നിയമനം
ലഭിക്കാത്തവരെ
കമ്പനി/കോര്‍പ്പറേഷന്‍/യൂണിവേഴ്സിറ്റികള്‍
എന്നിവയില്‍ നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
49.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡാനന്തര
കാലത്ത് ഡിജിറ്റല്‍ ജോലികള്‍
ചെയ്യുന്നവര്‍ക്ക് എന്തൊക്കെ
സൗകര്യങ്ങളാണ് സര്‍ക്കാര്‍
നല്‍കിവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഡിജിറ്റല്‍
ജോലികള്‍ ചെയ്യുന്നവര്‍ക്ക്
ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍
രജിസ്റ്റര്‍ ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഡിജിറ്റല്‍
മേഖലയില്‍ തൊഴില്‍
ലഭിക്കുന്നവരുടെ സാമൂഹ്യസുരക്ഷ
ബാധ്യത ഏറ്റെടുക്കാന്‍
സ്വീകരിക്കുന്ന
നടപടികളെകുറിച്ച്
വിശദമാക്കാമോ;
(
ഡി )
ഈ
മേഖലയില്‍ ലോകത്തെ ഏറ്റവും
പ്രധാനപ്പെട്ട ഡിജിറ്റല്‍
പ്ലാറ്റ്ഫോമുകളുമായി
ധാരണാപത്രങ്ങള്‍
ഒപ്പിട്ടിട്ടുണ്ടോ; എങ്കില്‍
അവയുടെ വിശദാംശങ്ങള്‍
നല്‍കാമോ?
50.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-ഫോൺ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ
നാളിതുവരെ എത്ര രൂപ
ചെലവാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
കെ-ഫോണിന്റെ
നിലവിലെ പ്രവർത്തന പുരോഗതി
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ
വിഹിതം എത്രയെന്നും അതില്‍ എത്ര
ലഭിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ഡി )
ഈ
പദ്ധതിയുടെ ഗുണഭോക്താക്കൾ
ആരെല്ലാമാണെന്നും അവർക്ക്
ലഭിക്കുന്ന സേവനത്തിന്റെ
വിശദാംശങ്ങളും വ്യക്തമാക്കുമോ?
51.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സമ്പൂർണ്ണ ഡിജിറ്റൽ ആക്കുന്ന
നടപടിക്രമങ്ങൾ ഇപ്പോൾ ഏത്
ഘട്ടത്തിലാണ്;
(
ബി )
വിവിധ
വകുപ്പുകളിലെ സർട്ടിഫിക്കറ്റുകൾ
ഓൺലൈനായി കൈമാറാൻ
ഒരുക്കിയിട്ടുള്ള
ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ
ജനങ്ങൾ ഓൺലൈനായി സമർപ്പിക്കുന്ന
അപേക്ഷകൾ എത്ര ശതമാനം വരുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
ഇ-ഗവേണന്‍സ്
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി വിവിധ വകുപ്പുകൾ
തയ്യാറാക്കുന്ന ആപ്പുകളും വെബ്
സൈറ്റുകളും എത്രപേർ
ഉപയോഗിക്കുന്നു എന്നും
ഇല്ലെങ്കിൽ അതിന്റെ
കാരണമെന്തെന്നും പരിശോധിക്കുമോ?
52.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലുവ
നിയോജക മണ്ഡലത്തിലെ കാഞ്ഞൂർ
പഞ്ചായത്തിൽ എത്ര അക്ഷയ
കേന്ദ്രങ്ങൾക്ക്
പ്രവർത്തനാനുമതിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പഞ്ചായത്തിലെ തിരുനാരായണപുരം
പട്ടികജാതി കോളനിയിലെ
പ്രവർത്തനം നിലച്ച അക്ഷയ
കേന്ദ്രം
പുനരാരംഭിക്കുന്നതിനുള്ള അപേക്ഷ
പരിഗണനയിലുണ്ടോ; അക്ഷയ കേന്ദ്രം
പുനരാരംഭിക്കുന്നതിനുള്ള
നടപടികൾ ഏതു ഘട്ടത്തിലാണെന്നും
എന്നത്തേക്ക്
പ്രവർത്തനമാരംഭിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
53.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
രോഗബാധയുടെ ആദ്യ കാലയളവിൽ വിവര
വിശകലനത്തിനായി ഐ.ടി. വകുപ്പ്
സ്പ്രിംഗ്ലർ കമ്പനിയുമായി
ഒപ്പിട്ട കരാർ
ചട്ടവിരുദ്ധമായിരുന്നു എന്ന്
ഇതു സംബന്ധിച്ച് പഠിക്കാൻ
നിയോഗിച്ചിരുന്ന സമിതികൾ
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
നിയമ
വകുപ്പിന്റെ പരിശോധന ഇല്ലാതെയും
ചീഫ് സെക്രട്ടറിയും
വകുപ്പുമന്ത്രിയും അറിയാതെയും
ഇത്തരം കരാറുകളിൽ ഏർപ്പെടുവാൻ
വകുപ്പ് സെക്രട്ടറിമാർക്ക്
അധികാരം നൽകിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
മാനദണ്ഡങ്ങൾ
പാലിക്കാതെ കരാറുണ്ടാക്കിയതായി
പറയപ്പെടുന്നവർക്കെതിരെ നടപടി
സ്വീകരിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ?
54.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ സി ഡിറ്റിൽ അഴിമതി, നിയമ
വിരുദ്ധവും,
ക്രമവിരുദ്ധ/ചട്ടങ്ങള്‍
ലംഘിച്ചുള്ള പ്രവർത്തനങ്ങൾ
എന്നിവ നടക്കുന്നതായി
ആരോപിച്ച് സി-ഡിറ്റ്
എംപ്ലോയീസ് ഓർഗനൈസേഷൻ നൽകിയ
25-06-2021 ലെ സി.ഇ.ഒ. 2021/8
നമ്പർ പരാതി ലഭിച്ചിട്ടുണ്ടോ;
(
ബി )
എന്തൊക്കെ
വിഷയങ്ങളാണ് പരാതിയായി
ലഭിച്ചിട്ടുള്ളത്;
(
സി )
പ്രസ്തുത
വിഷയങ്ങളിൽ എന്തൊക്കെ തുടർ
നടപടികൾ സ്വീകരിച്ചിട്ടുണ്ട്?
55.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിലെ ആദിവാസി മേഖലകളില്‍
ഉള്‍പ്പെടെ ഇന്റര്‍നെറ്റ്
കണക്ഷന്‍ വേഗത്തില്‍
ലഭ്യമാക്കാന്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
സ്വീകരിച്ച പ്രാരംഭ നടപടികള്‍
വ്യക്തമാക്കാമോ?
56.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സി-ഡിറ്റിന്
അനുവദിച്ച പദ്ധതി വിഹിതം
ഉപയോഗിച്ച് മുപ്പത്തിയഞ്ച്
ലക്ഷം രൂപയുടെ നെസ്സസ്
റ്റെനേബിൾ നെറ്റ്‌വര്‍ക്ക്
അസ്സസ്സ്മെന്‍റ്
സോഫ്റ്റ്‌വെയര്‍ മാര്‍ച്ച്
2018-ല്‍ വാങ്ങിയിരുന്നോ; ഒരു
വര്‍ഷ കാലാവധി ഉണ്ടായിരുന്ന
പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഒരു
പ്രാവശ്യം പോലും ഉപയോഗിക്കാതെ
കാലഹരണപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്ലാന്‍
ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 15
ലാപ് ടോപ്പുകള്‍ പ്രസ്തുത
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍
ചെയ്യാതെ ചട്ടവിരുദ്ധമായി
കെ.എസ്.എഫ്.ഇ.ക്ക് നല്‍കി
സി-ഡിറ്റ് പണം വാങ്ങിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സോഫ്റ്റ്‌വെയര്‍
കാലഹരണപ്പെട്ടത് മൂലമുണ്ടായ
സാമ്പത്തിക നഷ്ടം
കണക്കാക്കിയിട്ടുണ്ടോ; ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്ത് നടപടിയെടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ ?
57.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം-പെരുമ്പന്‍കുത്ത്
റോഡ്( പഴയ ആലുവ - മൂന്നാര്‍
രാജപാത) പുനര്‍നിര്‍മ്മിച്ച്
സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആവശ്യത്തില്‍
സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി
വിശദമാക്കാമോ;
(
സി )
1924-ലെ
വെള്ളപ്പൊക്കത്തില്‍ (99-ലെ
വെള്ളപ്പൊക്കം) കരിന്തരിമല
ഇടിഞ്ഞ് പ്രസ്തുത റോഡ്
സഞ്ചാരയോഗ്യമല്ലാതായി
തീര്‍ന്നശേഷം നാളിതുവരെ
പുനര്‍നിര്‍മ്മിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
റോഡ് പുനര്‍നിര്‍മ്മിച്ചാല്‍
കോതമംഗലം മണ്ഡലത്തിലെ
കുട്ടമ്പുഴ, പൂയംകുട്ടി,
കല്ലേലിമേട്, ഉരുളന്‍ തണ്ണി,
പിണവൂര്‍ക്കുടി തുടങ്ങിയ
പ്രദേശങ്ങളുടെ സമഗ്ര
വികസനത്തിനുതകും എന്ന കാര്യം
ശ്രദ്ധയില്‍പ്പെ ട്ടിട്ടുണ്ടോ;
(
ഇ )
പ്രസ്തുത
റോഡ് നവീകരണവുമായി ബന്ധപ്പെട്ട
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുവേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
റോഡ് പുനര്‍നിര്‍മ്മിച്ച്
സഞ്ചാര യോഗ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
58.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കടല്‍ക്ഷോഭം
മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍
ലഘൂകരിക്കുവാന്‍ എന്തെങ്കിലും
ശാസ്ത്രീയ പഠനങ്ങള്‍
നടന്നിട്ടുണ്ടോ; എങ്കില്‍
വിശദാംശം നൽകാമോ?
59.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും
ഏതെല്ലാം അസുഖങ്ങള്‍ക്കാണ്
ധനസഹായം അനുവദിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
പരമാവധി
എത്ര രൂപയാണ് ദുരിതാശ്വാസ
നിധിയില്‍ നിന്നും
അനുവദിക്കാന്‍ കഴിയുന്നതെന്ന്
വിശദമാക്കുമോ?
60.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ബാധിച്ച് മരണമടഞ്ഞവരുടെ
കുടുംബത്തിന് എന്തെങ്കിലും
പ്രത്യേക ധനസഹായം
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
61.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ നിന്നും
ഏതെല്ലാം ആവശ്യങ്ങൾക്കാണ്
ധനസഹായം അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ചികിത്സ
ധനസഹായം അനുവദിക്കുന്നതിന്
ഏതൊക്കെ രേഖകൾ ആണ്
ആവശ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ക്യാൻസർ,
വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ
രോഗങ്ങൾ കാരണം
ദുരിതമനുഭവിക്കുന്നവർക്ക്
ധനസഹായം അനുവദിക്കുന്നതിന്
ഏതെങ്കിലും മാനദണ്ഡങ്ങൾ
നിലവിലുണ്ടോ; ഇത്തരം രോഗികൾക്ക്
എത്ര രൂപയാണ് അനുവദിക്കാറുള്ളത്
എന്ന് വ്യക്തമാക്കാമോ;
(
ഡി )
ചികിത്സയ്ക്ക്
മുമ്പ് അപേക്ഷിക്കുന്നവർക്ക്
പ്രതീക്ഷിത തുക അനുവദിക്കുമോ;
ഇല്ലെങ്കിൽ പ്രതീക്ഷിക്കുന്ന
തുകയുടെ എത്ര ശതമാനമാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ചികിത്സ
ധനസഹായം വേഗത്തിൽ
ലഭ്യമാക്കുന്നതിന് ഏതെങ്കിലും
നടപടികൾ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
ഏതൊക്കെ
രീതിയിലുള്ള മരണങ്ങൾക്കാണ്
ദുരിതാശ്വാസ നിധിയിൽ നിന്ന്
ആശ്രിതർക്ക് സഹായം
അനുവദിക്കാറുള്ളത്; ഈ
ധനസഹായത്തിന് വേണ്ടി എന്തൊക്കെ
രേഖകളാണ് സമർപ്പിക്കേണ്ടത്;
എത്ര രൂപ വരെയാണ് ആശ്രിതർക്ക്
ധനസഹായമായി നൽകിവരുന്നത്;
വിശദമാക്കുമോ?
62.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും
ആര്‍ക്കെല്ലാമാണ് തുക
അനുവദിക്കുന്നത്; അനുവദിക്കുന്ന
പരമാവധി തുക എത്രയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഓണ്‍ലെെന്‍
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍
നിര്‍ബന്ധമായും അപ്‌ലോഡ്
ചെയ്യേണ്ട രേഖകള്‍
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(
സി )
അപേക്ഷ
സമര്‍പ്പിച്ചതിന് ശേഷം തുക
അനുവദിക്കുന്നതിന്
സമയപരിധിയുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
63.
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശബരിമല
വിമാനത്താവളം സംബന്ധിച്ച്
കേന്ദ്ര വ്യോമയാന
മന്ത്രാലയത്തിന്റെയോ
ഡി.ജി.സി.എ. യുടെയോ തടസ്സവാദ
റിപ്പോർട്ട് സംസ്ഥാന സർക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത റിപ്പോർട്ടിലെ
പ്രതികൂല പരാമർശം
പരിഹരിക്കുവാനും വിമാനത്താവളം
യാഥാർത്ഥ്യമാക്കുവാനുമായി
സംസ്ഥാന സർക്കാർ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
64.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
വിമാനത്താവള വികസനം ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
2020
ആഗസ്റ്റിൽ ഉണ്ടായ വിമാന
ദുരന്തത്തിന്റെ അന്വേഷണ
റിപ്പോർട്ട് സംസ്ഥാന
സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അപകട കാരണങ്ങളെ
സംബന്ധിച്ച വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(
സി )
കോഴിക്കോട്
വിമാനത്താവള സ്വകാര്യവല്‍ക്കരണ
നടപടികളുമായി കേന്ദ്ര സർക്കാർ
മുന്നോട്ടു പോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
വിമാനത്താവളം
വികസിപ്പിക്കുന്നതിനും വലിയ
വിമാനങ്ങൾ വീണ്ടും സർവീസ്
ആരംഭിക്കുന്നതിനും വിമാനത്താവളം
പൊതുമേഖലയിൽ തന്നെ
നിലനിർത്തുന്നതിനും എന്തെല്ലാം
നടപടികൾ സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
65.
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിർദ്ദിഷ്ട
കെ-റെയിൽ പദ്ധതിക്കായി സ്ഥലം
ഏറ്റെടുക്കുന്ന നടപടികൾ
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി ഏറ്റെടുക്കാൻ
ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ
കൃഷിഭൂമി ഉൾപ്പെട്ടിട്ടുണ്ടോ;
(
സി )
ജൈവവൈവിധ്യങ്ങളുടെ
കലവറയായ ഭൂമി
ഏറ്റെടുക്കുന്നതുവഴി
പാരിസ്ഥിതിക നാശം ഉണ്ടാകുമെന്ന
ആരോപണം പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
പദ്ധതി സംസ്ഥാനത്തിന് വൻ
സാമ്പത്തിക ബാധ്യത
വരുത്തുന്നതും അതിനനുസൃതമായി
ജനങ്ങള്‍ക്ക്
പ്രയോജനമില്ലാത്തതും
പരിസ്ഥിതിയെ നശിപ്പിക്കുന്നതും
സംസ്ഥാനത്തെ വെട്ടി
മുറിക്കുന്നതെന്നതുമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതിക്ക്
പകരം നിലവിലെ റെയിൽപാതകൾ
നവീകരിക്കുന്നതിനും ചുരുങ്ങിയ
ചെലവിൽ വിമാന സർവീസുകൾ
ആരംഭിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
66.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്-തിരുവനന്തപുരം
അതിവേഗ തീവണ്ടിപാതയുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
എന്തൊക്കെ നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
പ്രസ്തുത
പാതയുടെ മതിപ്പ് ചെലവ്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ;
(
സി )
പാത
എന്ന് യാഥാര്‍ഥ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
67.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി ഗ്രാമ
പഞ്ചായത്തില്‍ മാഹിപുഴയുടെ
വശങ്ങളില്‍ ഇന്‍ലാന്‍ഡ്
നാവിഗേഷന്‍ വകുപ്പ് അനുവദിച്ച
ബോട്ട് ജെട്ടി
നിര്‍മ്മാണത്തിന്റെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(
ബി )
ബോട്ട്
ജെട്ടികള്‍ ഉള്‍പ്പെടെ പുഴകളിലെ
സര്‍ക്കാര്‍ നിർമ്മാണങ്ങള്‍ക്ക്
തീരദേശ വികസന പരിപാലന
മാനേജ്‌മെന്റിന്റെ പ്രത്യേക
അനുമതി ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
(
സി )
തീരദേശ
പരിപാലന നിയമം ദുര്‍വ്യാഖ്യാനം
ചെയ്ത് സര്‍ക്കാര്‍
പദ്ധതികള്‍ക്ക് തടസ്സം
നില്‍ക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
68.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാര്‍വ്വതീ
പുത്തനാര്‍ നവീകരണ പുരോഗതി
വിശദമാക്കാമോ;
(
ബി )
കോവളം-കാസര്‍ഗോഡ്
ദേശീയ ജലപാത പൂര്‍ത്തീകരണം
സംബന്ധിച്ച വിവരങ്ങള്‍
വിശദമാക്കാമോ?
69.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ
മുട്ടുങ്ങൽ-നാദാപുരം സ്റ്റേറ്റ്
ഹൈവേയിലെ കളിയാമ്പള്ളി പാലം
നിര്‍മ്മാണത്തിന് പാലത്തിന്റെ
ഡിസൈന്‍ ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഡിസൈന്‍
പ്രവൃത്തി വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി പൂര്‍ത്തികരിച്ച്
എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
70.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി ഗ്രാമ
പഞ്ചായത്തിനെയും വടകര
മണ്ഡലത്തിലെ ഏറാമല ഗ്രാമ
പഞ്ചായത്തിനെയും
ബന്ധിപ്പിക്കുന്ന
തയ്യില്‍പ്പാലം
നിര്‍മ്മാണത്തിന് ഡിസൈന്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
71.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രാദേശിക
മാധ്യമ പ്രവർത്തകർക്ക്
മാത്രമായി പ്രത്യേക ക്ഷേമനിധി
നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ; പ്രാദേശിക
മാധ്യമ പ്രവർത്തകർക്ക് ജില്ലാതല
അക്രഡിറ്റേഷൻ ഏർപ്പെടുത്തുമോ;
(
ബി )
ആരോഗ്യ
സുരക്ഷ പദ്ധതിയിൽ പ്രാദേശിക
മാധ്യമ പ്രവർത്തകരെ
ഉൾപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
പ്രാദേശിക
മാധ്യമ പ്രവർത്തകർക്കെതിരെ
നടക്കുന്ന അക്രമങ്ങൾക്കെതിരെ
കർശന നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
72.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
60
വയസ്സിനു മുകളിൽ പ്രായമുള്ള
പ്രവാസികൾക്ക് ക്ഷേമനിധിയിൽ
അംഗത്വം നല്‍കുന്നതിനും
ചികിത്സാ സഹായങ്ങൾ
ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ
ലഭ്യമാ ക്കുന്നതിനും
സാധ്യമാകുന്ന രീതിയിൽ നിയമ
ഭേദഗതി വരുത്തുന്നതിന്
തയ്യാറാകുമോ; വ്യക്തമാക്കുമോ?
73.
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയെ തുടർന്ന്
നാട്ടിലേക്ക് മടങ്ങാൻ
നിർബന്ധിതരായ പ്രവാസികളുടെ
തിരിച്ചുപോക്കിന് വഴിയൊരുങ്ങിയ
സാഹചര്യത്തിൽ ദുരിതത്തിന്
വിധേയരായവരെ വീണ്ടും
പ്രതിസന്ധിയിലാക്കുന്ന തരത്തിൽ
വിമാനകമ്പനികൾ വളരെ ഉയർന്ന
യാത്രാ നിരക്ക് ഈടാക്കുന്ന
കാര്യം കേന്ദ്ര സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ;
കേന്ദ്ര സർക്കാരിന്റെ
ഭാഗത്തുനിന്ന് വിമാന ചാർജ്
കുറയ്ക്കാൻ എന്തെങ്കിലും
തരത്തിലുള്ള ഇടപെടൽ ഉണ്ടായതായി
അറിയാമോ;
(
ബി )
പ്രവാസികളുടെ
ക്ഷേമത്തിനും പുനരധിവാസത്തിനും
ആയി സംസ്ഥാന സർക്കാർ നടത്തുന്ന
പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
സി )
മഹാമാരി
കാരണം തൊഴിൽ നഷ്ടപ്പെട്ട
പ്രവാസികൾക്കായി കേന്ദ്ര
സർക്കാരിനോട് പ്രത്യേക പാക്കേജ്
ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍
ഇതുസംബന്ധിച്ച് അനുകൂല
പ്രതികരണം
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
74.
ശ്രീ.
എം. എം. മണി
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിയെ തുടര്‍ന്ന്
മടങ്ങാനാവാതെ ലക്ഷക്കണക്കിന്
മലയാളി പ്രവാസികള്‍ നാട്ടില്‍
ബുദ്ധിമുട്ട് അനുഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവരുടെ
മടങ്ങിപ്പോക്കിന് സഹായകമാകുന്ന
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍ സ്വീകരിച്ചു
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
ബി )
ലഭിച്ച
വാക്സിന്റെ അംഗീകാരമില്ലായ്മ,
വിസ കാലാവധി കഴിഞ്ഞ സാഹചര്യം,
പതിന്‍മടങ്ങ് വര്‍ദ്ധിച്ച
വിമാനക്കൂലി തുടങ്ങിയ
പ്രശ്നങ്ങള്‍ കേന്ദ്ര
ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത വിഷയത്തില്‍
കേന്ദ്രഗവണ്‍മെന്റ്
എന്തെങ്കിലും നടപടി
സ്വീകരിച്ചതായി അറിയാമോ;
വ്യക്തമാക്കാമോ;
(
സി )
ഗള്‍ഫ്
നാടുകളിലേക്ക് മടങ്ങാനാകാതെ
കഷ്ടപ്പെടുന്നവരുടെ എണ്ണം
സംബന്ധിച്ച് എന്തെങ്കിലും
കണക്ക് സര്‍ക്കാരിന്റെ
കൈവശമുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
75.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
19 മൂലം പ്രതിസന്ധിയിലായ
പ്രവാസികള്‍ക്കായി സര്‍ക്കാര്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പ്രവാസി ഭദ്രത
പദ്ധതിയായ പേള്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
കോവിഡ്
മൂലം ജോലി നഷ്ടപ്പെട്ട്
തിരികെയെത്തി സംരംഭം ആരംഭിച്ച
പ്രവാസികള്‍ക്ക് പേള്‍
പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(
സി )
കോവിഡ്
കാരണം നാട്ടിലേക്കു മടങ്ങിയ
പ്രവാസികള്‍ എത്രയെന്നും അതില്‍
എത്ര പേര്‍ക്ക് തൊഴില്‍
നഷ്ടപ്പെട്ടു എന്നതിന്റെയും
കണക്ക് ലഭ്യമാണോ; തൊഴില്‍
നഷ്ടപ്പെട്ട പ്രവാസികളുടെ
സംരക്ഷണത്തിനായി
ആവിഷ്‍കരിച്ചിട്ടുള്ള
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ ?
76.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
19 ന്റെ പശ്ചാത്തലത്തില്‍
വിദേശരാജ്യങ്ങളില്‍ നിന്നും
തിരിച്ചെത്തിയ മലയാളികള്‍ക്ക്
യഥാസമയം തിരിച്ച്
ജോലിസ്ഥലങ്ങളില്‍ എത്താന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നോര്‍ക്ക
വകുപ്പ് ഇടപെട്ട് ഇവരെ അവര്‍
ജോലിചെയ്യുന്ന സ്ഥലങ്ങളില്‍
തിരികെ എത്തിക്കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; യഥാസമയം
ജോലിക്ക് എത്താൻ സാധിക്കാത്തത്
കാരണം ജോലി നഷ്ടപ്പെട്ടവരുടെ
കണക്ക് വിശദമാക്കാമോ?
77.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മതസാഹോദര്യം
തകര്‍ക്കാന്‍ ബോധപൂര്‍വ്വവും
സംഘടിതവുമായ ശ്രമം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഇത്
നേരിടാന്‍ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
78.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍സര്‍ക്കാര്‍
അധികാരത്തില്‍ വന്ന 2016 മുതല്‍
പോലീസ് വകുപ്പില്‍
നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍
വെളിപ്പെടുത്തുമോ;
(
ബി )
സ്ത്രീകളും,
കുട്ടികളും ഉള്‍പ്പെടെയുള്ള
പൊതു ജനങ്ങളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനായി
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കുമോ?
79.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസ്
ചട്ടപ്രകാരം സല്യൂട്ടിന്
അര്‍ഹതയുള്ളവര്‍
ആരൊക്കെയാണെന്ന് അറിയിക്കുമോ;
സല്യൂട്ട് ചെയ്യാത്ത
പോലീസുകാര്‍ക്കുള്ള ശിക്ഷ
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
സ്വപ്ന
സുരേഷ് എന്ന വ്യക്തിയെ
സല്യൂട്ട് ചെയ്തില്ലെന്ന
പേരില്‍ 3 പോലീസുകാരെ
സസ്‌പെന്റ് ചെയ്യണമെന്ന
ശിപാര്‍ശ യു.എ.ഇ
കോണ്‍സുലേറ്റില്‍ നിന്ന്
തിരുവനന്തപുരം കമ്മീഷണര്‍
ഓഫീസിലേക്ക് അയച്ചിരുന്നോ;
ശിപാര്‍ശയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
80.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്
എന്നിവ ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മതസ്പർദ്ധയുണ്ടാക്കുന്ന
തരത്തിൽ നടക്കുന്ന
പ്രചാരണങ്ങളും പ്രസ്താവനകളും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം പ്രവണതകള്‍
തടയുന്നതിന് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
സാമുദായിക
സൗഹാർദ്ദം തകർക്കുന്ന തരത്തിൽ
സമൂഹ മാധ്യമങ്ങളിലും മറ്റും
നടക്കുന്ന പ്രചാരണങ്ങളിൽ കഴിഞ്ഞ
സർക്കാരിന്റെയും ഈ
സർക്കാരിന്റെയും കാലത്ത് എത്ര
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
81.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സംഘടിത കുറ്റകൃത്യം തടയുന്നതു
സംബന്ധിച്ച് നിയമ നിർമ്മാണം
നടത്തുവാൻ സർക്കാർ
തിരുമാനിച്ചിട്ടുണ്ടോ,
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
ഇത്തരത്തിൽ ഒരു നിയമം
സംസ്ഥാനത്ത് കൊണ്ടു വരുവാൻ
ഉണ്ടായ സാഹചര്യം വിശദമാക്കുമോ;
(
സി )
ടി
ബില്ലിന്റെ കരടിന്
നിയമവകുപ്പിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
തടസ്സങ്ങൾ എന്താണെന്ന്
വിശദമാക്കുമോ?
82.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട് ഇതുവരെയായി എത്ര
കേസുകള്‍ ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പൗരത്വ
പ്രക്ഷോഭവുമായി ബന്ധപ്പെട്ട്
ഇതുവരെ എത്ര കേസുകള്‍ ചാര്‍ജ്ജ്
ചെയ്തിട്ടുണ്ട്;
(
സി )
രണ്ട്
വിഭാഗത്തിലും ജില്ല തിരിച്ചുളള
കണക്കുകള്‍ വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
വിഭാഗങ്ങളില്‍പ്പെട്ട കേസുകള്‍
പിന്‍വലിക്കാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ഇ )
എങ്കില്‍
ഇതിനുവേണ്ടി ഇക്കാലയളവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
83.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസില്‍ ആർ.എസ്.എസ് ഗാങ്ങ്
പ്രവര്‍ത്തിക്കുന്നുണ്ട് എന്ന
സംസ്ഥാന ഭരണകക്ഷിയുടെ വനിതാ
ദേശീയ നേതാവ് പ്രസ്താവന
നടത്തിയതായി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം സര്‍ക്കാര്‍ പരിശോധിച്ച്
പോലീസ് സേനയില്‍ ആർ.എസ്.എസ്-
വല്‍ക്കരണം ഉണ്ടെങ്കില്‍ ആയത്
അവസാനിപ്പിക്കുവാന്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
84.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
വനിതാപോലീസ് സേനയ്ക്ക്
രാജ്യത്തെ ഒരു സേനകള്‍ക്കും
ലഭിക്കാത്ത സൗകര്യങ്ങൾ
നല്‍കിയിട്ടുണ്ടെങ്കിലും
പ്രസ്തുത സേനാ അംഗങ്ങള്‍
പൊതുജനങ്ങളുടെ മേല്‍
അനുവദനീയമായതിലുമപ്പുറം അമിത
അധികാരപ്രയോഗം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സേനയിലെ
പിങ്ക് പോലീസ് വിഭാഗം
ഉൾപ്പെടെയുള്ളവരുടെ പദവി
വിനിയോഗ നടപടികള്‍ അടുത്തിടെ
പൊതുജനങ്ങൾക്കുണ്ടാക്കിയ
ബുദ്ധിമുട്ടുകൾ
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
പിങ്ക്
പോലീസ് സേനയിൽ ഉൾപ്പെടെയുള്ള
മൃദുവായ ഡ്യൂട്ടിയിൽ ചിലർ
മാത്രം എന്നതിനു പകരം
വനിതാപോലീസ് സേനയിലെ
എല്ലാവർക്കും അവസരം ലഭ്യമാകും
വിധം റൊട്ടേഷൻ നടപ്പിലാക്കാന്‍
സാധിക്കുമോ; എന്നത്തേക്ക്
നടപ്പിലാക്കാനാകുമെന്ന്
വിശദമാക്കാമോ?
85.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ പോലീസ് സ്റ്റേഷനുകളിലും
ജനങ്ങളുമായി സംവദിക്കുന്നതിനായി
പി.ആർ.ഒ. മാരെയും ജനങ്ങൾക്ക്
ഓൺലൈൻ സേവനങ്ങൾ
ഉറപ്പാക്കുന്നതിനായി ഐ.ടി.
വിദഗ്ധന്‍മാരെയും
നിയമിക്കുന്നതിന് സർക്കാർ
തീരുമാനിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങൾ നൽകുമോ;
(
ബി )
പ്രസ്തുത
തസ്തികകൾ മുഖേന എന്തൊക്കെ
സേവനങ്ങള്‍ ജനങ്ങളിലേക്ക്
എത്തിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതിനായി
വകുപ്പില്‍ പുതുതായി തസ്തികകൾ
സൃഷ്ടിക്കാനാണോ നിലവിലുള്ള
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സേവനം
നൽകുന്നതിനാണോ സർക്കാർ
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഡി )
നിലവിലുള്ള
ഉദ്യോഗസ്ഥരെ ഇതിനായി
ഉപയോഗപ്പെടുത്തുമ്പോൾ പോലീസ്
സ്റ്റേഷനുകളിലെ മറ്റ്
പോലീസുകാരുടെ ജോലിഭാരം
ക്രമാതീതമായി വർദ്ധിക്കുമെന്ന്
കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?
86.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011-16
കാലഘട്ടത്തില്‍ വയനാട്
ജില്ലയില്‍ ആകെ നിയമനം ലഭിച്ച
പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം
എത്രയാണ്; തസ്തികകള്‍ തരം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
2016-2021
ആഗസ്റ്റ് 31 വരെ വയനാട്
ജില്ലയില്‍ നിയമനം ലഭിച്ച
പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം
എത്രയാണ്; തസ്തികകള്‍ തരം
തിരിച്ച് വ്യക്തമാക്കാമോ?
87.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എ. രാജ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പോലീസ് സേനയെ രാജ്യത്തെ ഏറ്റവും
മികവുറ്റ സേനയാക്കി
നിലനിര്‍ത്തുന്നതിന് എന്തെല്ലാം
ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്; വിശദമാക്കുമോ;
(
ബി )
ക്രമസമാധാനപാലനം
മെച്ചപ്പെടുത്തുന്നതിനു
കൂടുതല്‍ സബ്ഡിവിഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സ്ത്രീകള്‍,
വയോജനങ്ങള്‍, കുട്ടികള്‍
എന്നിവര്‍ക്കു കൂടുതല്‍ സുരക്ഷ
ഉറപ്പാക്കുന്നതിനായി പ്രത്യേകം
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പോലീസ്
സ്റ്റേഷനുകളുടെ പ്രവര്‍ത്തനം
ഉത്തരവാദിത്തപൂര്‍ണമാക്കുന്നതിനും
ചില പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു
നിന്നുള്ള ആശാസ്യമല്ലാത്ത
പ്രവര്‍ത്തനങ്ങള്‍
ഒഴിവാക്കുന്നതിനുമുള്‍പ്പെടെ
സഹായകരമായ തരത്തില്‍ എല്ലാ
സ്റ്റേഷനിലും സി.സി.ടി.വി.
സ്ഥാപിക്കാന്‍ നടത്തുന്ന
പ്രവര്‍ത്തനം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ?
88.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തലസ്ഥാനത്ത്
പ്രവർത്തിച്ചുകൊണ്ടിരുന്ന
ജില്ലാ പോലീസ് ആന്റി
നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ
ഫോഴ്സ് (ഡാൻസഫ് )
പിരിച്ചുവിടാനുള്ള കാരണം
വ്യക്തമാക്കാമോ;
(
ബി )
ലഹരിമാഫിയയെ
അമർച്ചചെയ്യാൻ വേണ്ടി തുടങ്ങിയ
ഡാൻസഫ് അന്യസംസ്ഥാനങ്ങളിൽനിന്ന്
ലഹരിമരുന്ന് കടത്തുന്നതിന്
കൂട്ടുനിന്നതായി
കണ്ടെത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
സി )
ഏതൊക്കെ
ജില്ലകളിലാണ് ഡാൻസഫ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
89.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
പോലീസ് സേനയില്‍ പ്രൊഫഷണലായി
പരിശീലനം ലഭിച്ച ഏതൊക്കെ
സ്പോര്‍ട്ട്സ് ടീമുകള്‍
നിലവിലുണ്ട് എന്ന്
വിശദീകരിക്കുമോ;
(
ബി )
പ്രൊഫഷണലായി
പരിശീലനം ലഭിച്ച കബഡി താരങ്ങളെ
ഉള്‍പ്പെടുത്തി പോലീസ് സേനയില്‍
പോലീസ് കബഡി ടീം ഉണ്ടാക്കുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
90.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
19-നെ തുടര്‍ന്ന് ലോക്ഡൗണ്‍
ചട്ടങ്ങള്‍ ലംഘിച്ചതിന്
കേരളത്തില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസ്സുകളുടെ
എണ്ണം, പിഴയായി ഈടാക്കിയ തുക
എന്നിവയുടെ ജില്ല തിരിച്ചുള്ള
കണക്കുകള്‍ വ്യക്തമാക്കാമോ?
91.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പിങ്ക് പോലീസിന്റെ കഴിഞ്ഞ അഞ്ചു
വര്‍ഷത്തെ പ്രവര്‍ത്തനം സ്ത്രീ
സൗഹൃദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ക്രമസമാധാന പാലനത്തിനു
നിയോഗിക്കപ്പെട്ട ടി
വിഭാഗത്തില്‍ നിന്ന്
ആറ്റിങ്ങലില്‍ ദളിതനായ
അച്ഛനെയും മകളെയും
മോഷണക്കുറ്റമാരോപിച്ചു കൈകാര്യം
ചെയ്തതുള്‍പ്പെടെയുള്ള
സംഭവങ്ങള്‍ അതീവ ഗൗരവമായി
കണ്ടിരുന്നോ; എങ്കില്‍
എന്തെല്ലാം നടപടികള്‍
ഇക്കാര്യത്തില്‍ സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(
ബി )
പിങ്ക്
പോലീസിലേക്കുള്ള നിയമനത്തില്‍
ചില അംഗങ്ങള്‍ക്കുമാത്രം
തുടര്‍ച്ചയായി നിയമനം
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സമീപനത്തില്‍
ആവശ്യമായ മാറ്റങ്ങള്‍
വരുത്താന്‍ തയാറാകുമോ;
ജനങ്ങളോടുള്ള സമീപനത്തില്‍
നിയമപരമല്ലാത്ത അമിതാധികാര
ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍
പിങ്ക് പോലീസ്
സേനാംഗങ്ങള്‍ക്ക് തുടര്‍ച്ചയായ
നിയമനമെന്നതില്‍ മാറ്റം
ഉണ്ടാക്കുമോ;
(
സി )
അടുത്തിടെയായി
ഇത്തരക്കാര്‍ നിയമം
കയ്യിലെടുക്കുന്നതു മൂലം
കുറ്റകൃത്യം ചെയ്യുന്നവരുടെ
സ്ഥാനത്തേക്ക് എത്തിപ്പെടുന്നു
എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയാന്‍ ആവശ്യമായ
മാര്‍ഗരേഖ പുറപ്പെടുവിക്കുമോ;
ഇല്ലെങ്കില്‍ ടി സേനയുടെ
നിരീക്ഷണത്തിന് ആവശ്യമായ
സംവിധാനമേര്‍പ്പെടുത്തുമോ?
92.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
പോലീസിന്റെ യൂണിഫോമും
ആയതിലുപയോഗിക്കുന്ന
ചിഹ്നങ്ങളും മറ്റിതരവകുപ്പുകളും
സ്ഥാപനങ്ങളും പല രീതിയില്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പോലീസ്
യൂണിഫോമും ചിഹ്നങ്ങളും മറ്റിതര
വിഭാഗങ്ങള്‍ ഉപയോഗിക്കുന്നതു
തടയുവാനും ഓരോ വകുപ്പിനും
സ്ഥാപനങ്ങള്‍ക്കും സ്വകാര്യ
സെക്യൂരിറ്റി വിഭാഗങ്ങള്‍ക്കും
പ്രത്യേകം യൂണിഫോം
നിഷ്കര്‍ഷിയ്ക്കുവാനും എന്തു
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
93.
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പോലീസ് സേനയുടെ കാര്യക്ഷമത
വർദ്ധിപ്പിക്കുന്നതിനും
ഉദ്യോഗസ്ഥരുടെ ജോലി
സംബന്ധമായുണ്ടാകുന്ന മാനസിക
സംഘർഷം ലഘൂകരിക്കുന്നതിനുമായി
എന്തൊക്കെ പദ്ധതികളാണ് നിലവിൽ
നടപ്പിലാക്കിയിരിക്കുന്നതെന്ന്
അറിയിക്കുമോ ;
(
ബി )
പോലീസ്
സേനയുടെ ആത്മവീര്യം
വർദ്ധിപ്പിക്കുന്നതിനും പൊതുജന
സേവനം സുതാര്യവും
കാര്യക്ഷമമാക്കുന്നതിനുമായി
പുതുതായി നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന മനശാസ്ത്ര -
മാനേജ്മെന്റ് ട്രെയിനിംഗ്
പദ്ധതി സംബന്ധിച്ച്
വിശദമാക്കുമോ ;
(
സി )
സംസ്ഥാന
പോലീസ് സേനയുടെ നിലവാരം
അന്താരാഷ്ട്ര തലത്തിൽ
എത്തിക്കുന്നതിനായി ഈ സർക്കാർ
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
പദ്ധതികളെ സംബന്ധിച്ച്
വിശദമാക്കുമോ ?
94.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
നിന്നുള്ള ഒരു രാജ്യസഭാംഗം
തൃശൂരിൽ വച്ച് ഒല്ലൂർ എസ്.ഐ.യെ
കൊണ്ട് കഴിഞ്ഞദിവസം കേരള പോലീസ്
മാനുവലിന് വിരുദ്ധമായി
നിർബന്ധിച്ചു സല്യൂട്ട്
ചെയ്യിപ്പിച്ചത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കേരള
പോലീസ് നടപടി ക്രമങ്ങൾ
നോട്ടിഫൈഡ് റൂള്‍ ആകയാല്‍ അത്
ലംഘിച്ച് സല്യൂട്ട് ചെയ്ത
ഒല്ലൂർ എസ്.ഐ.ക്കെതിരെ നടപടി
സ്വീകരിക്കുവാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സെക്രട്ടറിയേറ്റിലെ
ജി.എ.ഡി. വിഭാഗത്തിലെ ഫയലുകൾ
തീപിടിച്ചു നശിച്ച കേസ്
തിരുവനന്തപുരം കന്റോൺമെന്റ്
പോലീസ് സ്റ്റേഷനിൽ കേരള പോലീസ്
മാന്വലിലെ വകുപ്പ് പ്രകാരം
രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്
പോലെ പ്രസ്തുത മാന്വലിലെ
സല്യൂട്ട് സംബന്ധിച്ചുള്ള
വകുപ്പിന്റെ ലംഘനം ബോധപൂർവ്വം
നടത്തിയതിന് പ്രസ്തുത
എം.പി.ക്കെതിരെ കേസ് രജിസ്റ്റർ
ചെയ്ത് അന്വേഷണം നടത്തുവാൻ
സർക്കാരിന് ഉദ്ദേശമുണ്ടോ;
(
ഡി )
നോട്ടിഫൈഡ്
റൂള്‍ ആയ പോലീസ് മാനുവൽ/പോലീസ്
സ്റ്റാൻഡിംഗ് ഓര്‍ഡേഴ്സിന്റെ
ലംഘനങ്ങൾ തടയുവാൻ സർക്കാർ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
95.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളാണ് സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റ്
ആരംഭിക്കുന്നതിന് അപേക്ഷ
നല്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
96.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
താലൂക്കിലെ മംഗളംഡാം,
വടക്കഞ്ചേരി, ആലത്തൂര്‍,
കുുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍
പരിധിയിലെ എത്ര സ്കൂളുകളില്‍
എസ്.പി.സി. നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന്‍ പരിധിയിലെ
സ്കൂളുകളില്‍ നിന്നും
എസ്.പി.സി.
ആരംഭിക്കുന്നതിനുവേണ്ടി എത്ര
പുതിയ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; വിവരം
ലഭ്യമാക്കാമോ?
97.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
എം പിയെ ട്രെയിനില്‍വച്ച്
അക്രമിക്കാന്‍ ശ്രമിച്ചതുമായി
ബന്ധപ്പെട്ട സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് എം.പി പരാതി
നല്‍കിയിട്ടുണ്ടോ;
(
സി )
പരാതിയുടെ
അടിസ്ഥാനത്തില്‍ കേസ്
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
ഏതൊക്കെ വകുപ്പുകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ആരൊക്കെയാണ്
പ്രതികള്‍; പ്രതികളെയെല്ലാം
അറസ്റ്റ് ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഇ )
കേസ്സില്‍
പ്രതികളായവര്‍ക്ക് രാഷ്ട്രീയ
പാര്‍ട്ടികളുമായി ബന്ധമുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
98.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എച്ച്. സലാം
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനിതാകമ്മീഷന്
പരാതി നല്‍കിയെന്ന കാരണത്താല്‍
സംസ്ഥാനത്തെ ഒരു പ്രമുഖ
രാഷ്ട്രീയ പാര്‍ട്ടി അതിന്റെ
വനിതാ വിഭാഗം പിരിച്ചു
വിട്ടതായി പറയപ്പെടുന്ന സംഭവം
സമൂഹത്തിലെ സ്ത്രീവിരുദ്ധ
മനോഭാവം കൂടുതല്‍
രൂക്ഷമാക്കാനിടയുള്ളത് കൂടി
കണക്കിലെടുത്ത് സ്ത്രീവിരുദ്ധ
കാഴ്ചപ്പാടുകള്‍ക്കും
നിലപാടുകള്‍ക്കുമെതിരെയുളള
പ്രചരണം കൂടുതല്‍
ശക്തിപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
സ്ത്രീകളെ
രണ്ടാം തരം പൗരന്മാരായി
പരിഗണിക്കുന്ന
കാഴ്ചപ്പാടുകള്‍ക്കെതിരെ
ബോധവല്‍ക്കരണ പരിപാടികള്‍
സംഘടിപ്പിച്ച് വരുന്നുണ്ടോ;
(
സി )
ബോധവല്‍ക്കരണ
പരിപാടികള്‍ക്കു പ്രാമുഖ്യം
നല്‍കുന്നതിനോടൊപ്പം
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍ തടയുന്നതിനും
പ്രതിരോധിക്കുന്നതിനും
എന്തെല്ലാം സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
99.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുടരെത്തുടരെ ഉണ്ടാകുന്ന
സ്ത്രീപീഡനങ്ങളിലെ ഇരകള്‍ക്ക്
നീതി കിട്ടാനും കുറ്റക്കാരെ
മാതൃകാപരമായി ശിക്ഷിക്കാനും
അതിക്രമങ്ങള്‍ക്ക് തടയിടാന്‍
പ്രതികള്‍ക്ക് മുന്‍കൂര്‍
ജാമ്യം ലഭിക്കാതിരിക്കാനുമുള്ള
കടുത്ത നടപടികള്‍
സ്വീകരിക്കുമോ?
100.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്രൈംബ്രാഞ്ച്
അന്വേഷിക്കുന്ന ക്രൈം നം.
454/സി.ആര്‍/എസ് 1/02 എന്ന
കേസിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ; പ്രസ്തുത
കേസില്‍ തുടരന്വേഷണം ആവശ്യമില്ല
എന്ന് പോലീസ് ക്രൈംബ്രാഞ്ച്
അറിയിച്ചിട്ടുണ്ടോ;
(
ബി )
OP
No 9071 of 2003 - ഹൈക്കോടതി
വിധിയില്‍ പ്രസ്തുത വിഷയത്തില്‍
ദുരുദ്ദേശത്തോടെ സര്‍ക്കാരിനെ
വഞ്ചിക്കാനായി പ്രവര്‍ത്തിച്ചു
എന്ന പരാമര്‍ശമുള്ള വ്യക്തി
തന്നെ ആണ് കേസ് പിന്‍വലിക്കാന്‍
അഭ്യര്‍ഥിച്ച് കത്തയച്ചത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കേസ് അന്വേഷണം
അവസാനിപ്പിക്കുന്നതിനു പകരം
ഊര്‍ജ്ജിതമായി അന്വേഷണം
പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
നല്‍കുമോ;
(
സി )
2002-ല്‍
രജിസ്റ്റര്‍ ചെയ്ത പ്രസ്തുത
കേസ് അന്വേഷണം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ; പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
സര്‍ക്കാരിന് സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടോ; അവ എത്രയെന്നു
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
101.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ പിണ്ടിമന
ഗ്രാമപഞ്ചായത്തില്‍
തൃക്കാരിയൂര്‍ വില്ലേജില്‍
അയിരൂര്‍പാടം സ്വദേശിനി
പാണ്ട്യാര്‍ പിളളില്‍ വീട്ടില്‍
ആമിന അബ്ദുള്‍ ഖാദറിന്റെ
കൊലപാതക കേസിന്റെ അന്വേഷണ
പുരോഗതി വിശദമാക്കാമോ;
(
ബി )
കോതമംഗലം
പോലീസ് സ്റ്റേഷന്‍
ക്രെെംനമ്പര്‍ 434/2021, u/s
174 Crpc പ്രകാരം
രജിസ്റ്റര്‍ചെയ്തിട്ടുളള
കേസില്‍ കുറ്റവാളികളെ
കണ്ടെത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കേസ് അന്വേഷണ ചുമതല ക്രെെം
ബ്രാഞ്ചിന് കെെമാറിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
കേസ്
അന്വേഷണം കൂടുതല്‍
ഊര്‍ജ്ജിതമാക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
102.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലഹരിമരുന്ന്
മാഫിയയുടെ സഹായത്തോടെ
ക്യാമ്പസുകൾ കേന്ദ്രീകരിച്ച്
യുവാക്കളെ തീവ്രവാദത്തിലേക്ക്
ആകർഷിക്കുന്നതായി ഏതെങ്കിലും
സർക്കാർ ഏജൻസി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ വ്യക്തമാക്കുമോ?
103.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
യുവതയുടെ ഭാവിയെ
കാർന്നുതിന്നുന്ന മയക്കുമരുന്നു
മാഫിയയുടെ പ്രവർത്തനങ്ങൾ
തടയുന്നതിന് ഏന്തൊക്കെ
നടപടികളാണ് സ്വീകരിച്ച്
വരുന്നത് എന്ന് വ്യക്തമാക്കാമോ
;
(
ബി )
ജില്ലാ
/താലൂക്ക് കേന്ദ്രീകരിച്ച്
ശ്വാന സേന രൂപീകരികുകയാണെങ്കിൽ
മയക്കുമരുന്ന് വിപണനവും
ഉപയോഗവും ഒരു പരിധി വരെ
നിയന്ത്രിക്കാൻ
പറ്റുമെന്നതിനാല്‍ ഇത്തരം ശ്വാന
സേനകൾ ജില്ലാ /താലൂക്ക്
കേന്ദ്രീകരിച്ച്
കൊണ്ടുവരുന്നതിന് സർക്കാർ നടപടി
സ്വീകരിക്കുമോ?
104.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ ചക്കിട്ടപ്പാറ,
മുതുകാട് മേഖലകളില്‍
മാവോയിസ്റ്റ് സാന്നിദ്ധ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
ഇതുവരെയായി
ഇവര്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് ടി
സ്ഥലങ്ങളില്‍ നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇന്റലിജന്‍സ്,
പോലീസ് സംവിധാനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
105.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ ആറ്റിങ്ങലിൽ മൂന്നാം
ക്ലാസുകാരിയെയും പിതാവിനെയും
മൊബെെല്‍ ഫോണ്‍ മോഷണത്തിന്റെ
പേരില്‍ പോലീസ് നടുറോഡിൽ
അരമണിക്കൂറിലേറെ പരസ്യവിചാരണ
നടത്തിയ സംഭവം സർക്കാരിന്റെ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഭവത്തില്‍ ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം
നടപടികൾ സ്വീകരിച്ചു;
വിശദമാക്കുമോ;
(
സി )
ഇത്തരം
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കുന്നതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
106.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലോക്ഡൗണിന്റെ
പേരിൽ പിഞ്ചു കുഞ്ഞുങ്ങളെ
അടക്കം പോലീസ് ഉപദ്രവിക്കുന്ന
സംഭവങ്ങൾ കൂടി വരുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് ഗൗരവത്തോടെ
കാണുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഐ.
എസ്. ആര്‍. ഒ. യുടെ വാഹനം
കടന്നുപോകുന്നത് കാണാനായി
ആറ്റിങ്ങലില്‍ നിൽക്കുമ്പോൾ ഫോൺ
മോഷ്ടിച്ചുവെന്ന് ആരോപിച്ചു
മൂന്ന് വയസ്സുകാരിയോട്
അപമര്യാദയായി പെരുമാറിയ പിങ്ക്
പോലീസിനെതിരെ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ കുട്ടിയുടെ അച്ഛൻ
നൽകിയ പരാതിയിന്മേൽ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്നും
പരാതിയിൽ എസ്. സി. /എസ്. ടി.
അട്രോസിറ്റി പ്രിവെൻഷൻ നിയമ
പ്രകാരം കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോ എന്നും
അറിയിക്കുമോ;
(
ഡി )
അമിതവേഗത്തിന്
പെറ്റി അടക്കാത്തതിന് വാഹനവേഗത
പരിശോധിക്കുന്ന ഇൻസ്‌പെക്ടർ
വാഹനത്തിലുണ്ടായിരുന്ന മൂന്നു
വയസുകാരിയെ കാറില്‍ പൂട്ടിയിട്ട
സംഭവത്തിൽ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
107.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇപ്പോള്‍ സൈബര്‍
കുറ്റകൃത്യങ്ങള്‍ വളരെ
കൂടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ടി കുറ്റകൃത്യങ്ങള്‍
ഫലപ്രദമായി തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നു്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
സൈബര്‍ കുറ്റകൃത്യങ്ങള്‍
തടയാന്‍ കൂടുതല്‍ സൈബര്‍ പോലീസ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
108.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വർഗീയ
സംഘർഷങ്ങൾക്ക് ഇടയാവുന്ന
രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ
വിദ്വേഷ പ്രചരണം നടത്തിയതിന്
2021 ജൂൺ മുതൽ നാളിതുവരെ
സംസ്ഥാന സൈബര്‍ പോലീസ് എത്ര
കേസ്സുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ?
109.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സമൂഹമാധ്യമങ്ങളിലൂടെയും മറ്റിതര
മേഖലകള്‍ വഴിയും മതവിദ്വേഷ
പ്രവര്‍ത്തനങ്ങള്‍ കൂടി
വരുന്നതും, ആയത് സംസ്ഥാനത്ത്
ഉണ്ടാക്കുന്ന പ്രശ്നങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
എങ്കില്‍
കഴിഞ്ഞ 10 വര്‍ഷകാലയളവില്‍
ഇത്തരം പ്രവര്‍ത്തനങ്ങള്‍
നടത്തിയവരുടെ പേരില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു;
എത്രപേരുടെ പേരില്‍ നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
മതവിദ്വേഷ പ്രചരണവും
പ്രവര്‍ത്തനങ്ങളും നടത്തി
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന
ഛിദ്രശക്തികളെ ഇല്ലാതാക്കാനും
ഇവര്‍ക്കെതിരെ കര്‍ശന
ശിക്ഷാനടപടി ഉറപ്പാക്കാനുമായി
നിയമനിര്‍മ്മാണമുള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങള്‍
ഉറപ്പുവരുത്തുന്നത്
പരിഗണിയ്ക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
110.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഠനം,
തൊഴില്‍, യോഗങ്ങള്‍, അപേക്ഷകള്‍
തുടങ്ങിയവ ഓണ്‍ലൈനിലേയ്ക്ക്
മാറിയ സാഹചര്യത്തില്‍ സൈബര്‍
ആക്രമണങ്ങളിലും ചതിയിലും
സാധാരണക്കാര്‍ ഇരയാകാന്‍ സാധ്യത
വര്‍ദ്ധിച്ചത് കണക്കിലെടുത്ത്
സൈബര്‍ സുരക്ഷ സംബന്ധിച്ച്
ബോധവല്‍ക്കരണം നടത്തുന്നതിന്
നടപടികള്‍ ആസൂത്രണം ചെയ്യാന്‍
ആലോചിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
സൈബര്‍
കുറ്റകൃത്യങ്ങള്‍
നേരിടുന്നതില്‍ സംസ്ഥാനം
എത്രത്തോളം നേട്ടം
കൈവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
111.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആയഞ്ചേരിയില്‍
പോലീസ് സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
ഏതു ഘട്ടത്തില്‍ ആണെന്ന്
വിശദമാക്കാമോ ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന്‍
സ്ഥാപിക്കുന്നതിന്
നിശ്ചയിച്ചിരിക്കുന്ന സമയക്രമം
അറിയിക്കാമോ ?
112.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
പോലീസ് സ്റ്റേഷന്‍ വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന പ്രസ്തുത
സ്റ്റേഷനിലെ സ്ഥല പരിമിതിമൂലം
പോലീസ് ഉദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ളവര്‍
ബുദ്ധിമുട്ട് അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
113.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മതപരിവർത്തനത്തിന്
ലഹരിമരുന്ന്
ഉപയോഗപ്പെടുത്തുന്നതായി
സർക്കാരിന്റെ ഏതെങ്കിലും ഏജൻസി
റിപ്പോർട്ട് നൽകിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
114.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്
(KHFL)-ന്റെ നിക്ഷേപ
തട്ടിപ്പുമായി ബന്ധപ്പെട്ട്എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് ആരെയെങ്കിലും
അറസ്റ്റ് ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഈ
കേസുകളുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(
ഡി )
തട്ടിപ്പിനിരയായവര്‍ക്ക്
അവരുടെ നിക്ഷേപം തിരികെ
ലഭിക്കുന്നതിന് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
115.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മൂലം സംസ്ഥാനത്ത് എത്ര പേരാണ്
ഇതുവരെ മരണപ്പെട്ടതെന്നും
ഇപ്രകാരം മരണപ്പെട്ടവര്‍ക്ക്
സംസ്ഥാന ദുരന്ത നിവാരണ
നിധിയില്‍ നിന്ന് ധനസഹായം
നല്‍കുന്നതിന് എന്തൊക്കെ
ക്രമീകരണങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
മൂലം മരണപ്പെട്ടവര്‍ക്കുള്ള
സര്‍ക്കാര്‍ സഹായത്തിന് അപേക്ഷ
സമര്‍പ്പിക്കുന്നതിനും ധന സഹായ
വിതരണത്തിനുമായി വില്ലേജുകളിലും
ഗ്രാമ പഞ്ചായത്ത്/ നഗരസഭകളിലും
പ്രത്യേക ഹെല്‍പ്പ്
ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
116.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്ത്രീധനം
എന്ന വിപത്തിനെതിരെ സർക്കാർ
സ്വീകരിച്ചിട്ടുള്ള ബോധവൽക്കരണ
പരിപാടികൾ വിശദമാക്കാമോ?
117.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സിവില്‍ സര്‍വ്വീസിലെ അഴിമതി
തടയുന്നതിന് ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
(
ബി )
സിവില്‍
സര്‍വ്വീസിലെ ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
118.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിവില്‍
സര്‍വീസിലെ ജീവനക്കാരുടെ എത്ര
അഴിമതി കേസുകളാണ് കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടയില്‍
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ഇത്തരത്തില്‍
കണ്ടെത്തിയ കേസുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഏതെല്ലാം
വകുപ്പുകളിലാണ് ഇത്തരത്തിലുള്ള
കേസുകള്‍ കൂടുതലായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
119.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന മൊബൈൽ കോടതികൾ
നിർത്തലാക്കി അവ സാധാരണ
കോടതികളായി
പ്രവർത്തിപ്പിക്കണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
അത് നടപ്പാക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
ഇപ്രകാരം
കോടതികൾ
പ്രവർത്തിപ്പിക്കുന്നതിന് എത്ര
തസ്തികകള്‍ പുതിയതായി
സൃഷ്ടിക്കേണ്ടി വരും എന്ന്
അറിയിക്കുമോ?
120.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര കൊമേഴ്സ്യല്‍ കോടതികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്; അവ
ഏതെല്ലാമാണ്; ജില്ല തിരിച്ച്
വിശദവിവരം നല്‍കുമോ;
കൊമേഴ്സ്യല്‍ കോടതിയില്‍
ഏതെല്ലാം തരത്തിലുളള കേസുകളാണ്
പരിഗണിക്കുന്നത്;
(
ബി )
ബാങ്കുകള്‍
വ്യക്തികള്‍ക്ക് നല്‍കുന്ന
മൂന്ന് ലക്ഷത്തിന് മുകളിലുളള
വിദ്യാഭ്യാസ ലോണുകള്‍, കാര്‍ഷിക
ലോണുകള്‍, ഹൗസിംഗ് ലോണുകള്‍
മുതലായ മണി സ്യൂട്ടുകള്‍
കൊമേഴ്സ്യല്‍ കോടതികളുടെ അധികാര
പരിധിയില്‍ വരുന്നതാണോ; പല
ജില്ലകളിലും ഒരു സബ് കോടതി
മാത്രമേ കൊമേഴ്സ്യല്‍
കോടതികളായി
പ്രവര്‍ത്തിക്കുന്നുളളൂവെന്നത്
കൊണ്ട് ടി കോടതികളില്‍
കേസുകളുടെ ബാഹുല്യം നിമിത്തം
കേസുകള്‍ തീര്‍പ്പാക്കാന്‍
കാലതാമസം വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കൊമേഴ്സ്യല്‍
കോടതികളിലേക്ക് പോകുന്ന
കേസുകളുടെ സല മുന്‍സിഫ്
കോടതിയുടെ മറ്റു കേസുകളുടെ
സലയായ 10 ലക്ഷമായി ഉയര്‍ത്താന്‍
സര്‍ക്കാര്‍ ഉത്തരവിറക്കുമോ;
ജില്ലാ കോടതികളില്‍ 3
ലക്ഷത്തിന് മുകളിലുളള
കൊമേഴ്സ്യല്‍ സ്യൂട്ടുകള്‍
ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടോ;
(
ഡി )
കൊമേഴ്സ്യല്‍
കോടതികളില്‍ തീര്‍പ്പ്
കല്‍പ്പിക്കുന്ന 3 ലക്ഷത്തിന്
മുകളിലുളള കേസുകളിലെ അപ്പീല്‍
കോടതി ഏതാണ്;
(
ഇ )
ജില്ലാ
കോടതി ആണെങ്കില്‍ 3 ലക്ഷത്തിന്
മുകളില്‍ കേസ് ഫയല്‍ ചെയ്യാന്‍
പറ്റാത്ത കോടതിയില്‍ അപ്പീല്‍
നല്‍കുന്നത് അപാകതയല്ലേ; ഇത്
പരിഹരിക്കാന്‍ സര്‍ക്കാര്‍
എന്ത് നടപടികളാണ് സ്വീകരിച്ചത്
എന്ന് വ്യക്തമാക്കുമോ?
121.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂര്‍
ജില്ലയിലെ പുതുക്കാട് മുന്‍സിഫ്
മജിസ്ട്രേറ്റ് കോടതി
ആരംഭിക്കുന്നതിന് സര്‍ക്കാര്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഹൈക്കോടതിയുടെ
മുന്‍ഗണന ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുളള പ്രസ്തുത
കോടതി ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
122.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
ജനവിഭാഗങ്ങള്‍ക്കിടയില്‍
ഭിന്നിപ്പുണ്ടാക്കുവാനും
രാജ്യത്തിന്റെ മതേതരത്വ
ജനാധിപത്യ മുന്നേറ്റത്തിനു
ഭീഷണി ഉയര്‍ത്തുവാനും
സഹായിക്കുന്ന പ്രസ്താവനകള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(
ബി )
ഇത്തരം
സമീപനങ്ങള്‍
സ്വീകരിക്കുന്നവര്‍ക്കെതിരെ
മുഖം നോക്കാതെ നടപടി
സ്വീകരിക്കുമോ ;
(
സി )
സാമുദായിക
സ്പര്‍ദ്ധ ഉണ്ടാക്കുന്ന
തരത്തില്‍ സാമൂഹ്യ
മാധ്യമങ്ങളിലൂടെയുള്ള വ്യാജ
പ്രചരണങ്ങള്‍ നടത്തുന്നവരെ
നിയമത്തിനു മുമ്പില്‍
കൊണ്ടുവരുവാനും കര്‍ശന
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുവാനും നടപടി
സ്വീകരിക്കുമോ ;
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദീകരിക്കാമോ ?
123.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടുവള്ളി
നിയോജക മണ്ഡലത്തിലെ
നരിക്കുനിയിൽ ഫയർ സ്റ്റേഷൻ
കെട്ടിടം നിർമ്മിക്കുന്നതിന്
ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ എത്ര
തുകയെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നൽകിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
എങ്കിൽ
ഭരണാനുമതി നൽകിയ ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
ഫയർ സ്റ്റേഷൻ നിർമ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
124.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
വര്‍ഷത്തെ ബഡ്ജറ്റില്‍ തുക
വകയിരുത്തിയിരുന്ന പാറശ്ശാല
ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; ഭരണാനുമതി
ലഭിച്ചില്ലെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് അടിയന്തരമായി
ഭരണാനുമതി ലഭ്യമാക്കി
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാമോ;
(
ഡി )
കെട്ടിടനിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും നടപടികളും
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ?
125.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റേറ്റ് റിവിഷൻ വന്നതിന്റെ
ഫലമായി മട്ടന്നൂര്‍ ഫയര്‍
സ്റ്റേഷന്‍ കെട്ടിട
നിര്‍മ്മാണത്തിന് ടി.എസ്.
ലഭിക്കാത്ത സാഹചര്യം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(
ബി )
അന്താരാഷ്ട്ര
വിമാനത്താവള നഗരം കൂടിയായ
മട്ടന്നൂരില്‍ ഫയര്‍ സ്റ്റേഷന്‍
അടിയന്തരമായി നിര്‍മ്മിക്കാനുളള
നടപടികള്‍ കെെക്കൊളളുമോ?
126.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
ഫയര്‍ സ്റ്റേഷനില്‍ സ്റ്റേഷന്‍
ഓഫീസര്‍, അസിസ്റ്റന്റ്
സ്റ്റേഷന്‍ ഓഫീസര്‍
തസ്തികകളില്‍ നിലവിലുളള
ഒഴിവുകള്‍ നികത്തുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
(
ബി )
പുതുക്കാട്
ഫയര്‍ സ്റ്റേഷൻ നാൽപ്പത്
ജീവനക്കാരുളള ഒരു ഫുള്‍
സ്റ്റേഷനായി മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
127.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജക മണ്ഡലത്തില്‍
തേഞ്ഞിപ്പലം കേന്ദ്രീകരിച്ച്
പുതിയ ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുന്നതിന് വകുപ്പുതല
ശിപാര്‍ശയടക്കം സര്‍ക്കാരില്‍
നിലവിലുള്ള ഫയല്‍
പുന:പരിശോധിക്കുമോ;
(
ബി )
പ്രദേശത്ത്
സ്ഥിതി ചെയ്യുന്ന
സര്‍വ്വകലാശാല, എയര്‍പോര്‍ട്ട്,
കിന്‍ഫ്ര പാര്‍ക്ക് തുടങ്ങിയ
സ്ഥാപനങ്ങളുടെ സുരക്ഷ
കണക്കിലെടുത്ത് ഫയര്‍
സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം
പരിഗണിക്കാമോ?
128.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
നിയോജക മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ; ഭൂമി
ഏറ്റെടുക്കാനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
129.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
ഫയര്‍ സ്റ്റേഷന്‍ കെട്ടിട
നിര്‍മ്മാണത്തിനായി കണ്ടെത്തിയ
സ്ഥലത്തിന് ഇറിഗേഷന്‍
വകുപ്പിന്റെ നിരാക്ഷേപപത്രം
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
ഇല്ലെങ്കില്‍
നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
130.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
ഫയര്‍ സ്റ്റേഷന്‍
കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കെട്ടിട
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വെളിപ്പെടുത്താമോ;
(
ഡി )
കെട്ടിട
നിര്‍മ്മാണം വേഗത്തിൽ
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ?
131.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജക മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
ഫയര്‍
സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്നും
അതുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
132.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി
കെ.കെ.രമ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ജയിലുകളിൽ ഭരണപക്ഷ രാഷ്ട്രീയ
പാർട്ടികളുമായി ആഭിമുഖ്യം
പുലർത്തുന്ന തടവുകാര്‍ക്ക്
മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യം
ലഭിക്കുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
ടി.പി.
കേസ് പ്രതിയും തൃശൂരിലെ
ഫ്ലാറ്റ് കൊലക്കേസ് പ്രതിയും
വിയൂർ ജയിലിൽ നിന്നും
ആയിരത്തിലധികം ഫോൺവിളിച്ചതായി
പറയപ്പെടുന്ന സംഭവത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത അന്വേഷണത്തിൽ ജയിൽ
ഉദ്യോഗസ്ഥർ ക്രിമിനലുകൾക്ക്
ഒത്താശ ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ജയിലുകളിലെ
ഫോൺ വിളിയുമായി ബന്ധപ്പെട്ട്
ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി.
വകുപ്പുതല അന്വേഷണം
നടത്തിയിരുന്നോ; എങ്കില്‍ ഈ
അന്വേഷണത്തിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഉത്തരമേഖലാ
ജയിൽ ഡി.ഐ.ജി. വകുപ്പുതല
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ ?
133.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ജയിലുകളിൽ തടവുകാർ സ്ഥിരമായി
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായ
പരാതികൾ പരിശോധിച്ചിട്ടുണ്ടോ ;
(
ബി )
പ്രസ്തുത
പരിശോധനയിൽ ജയിലുകളിൽ നിന്നും
മാരകായുധങ്ങൾ
കണ്ടെടുത്തിട്ടുണ്ടോ ; വിശദാംശം
നൽകാമോ ;
(
സി )
ജയിലുകളിലെ
സുരക്ഷിതത്വം ഉറപ്പാക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
134.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പില്‍
ആരംഭിക്കുന്ന സ്പെഷ്യല്‍ സബ്
ജയിലിന്റെ പ്രവര്‍ത്തനത്തിന്
തസ്തികകള്‍ അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ; എങ്കില്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളിലെ നിയമനം സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന് വിശദമാക്കാമോ
?
135.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗസറ്റ്
വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരണ
തീയതി കഴിഞ്ഞ് എത്ര
ദിവസത്തിനുള്ളില്‍ വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
സര്‍ക്കാര്‍
ഗസറ്റുകള്‍ പ്രസിദ്ധീകരണ
തീയതിയില്‍ തന്നെ വെബ്
സൈറ്റില്‍ അപ് ലോഡ്
ചെയ്യുന്നതിന് നിലവിലുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഗസറ്റ്
വെബ് സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിലെ
കാലതാമസം കാരണം
പൊതുജനങ്ങള്‍ക്കുണ്ടാക്കുന്ന
അസൗകര്യം ഒഴിവാക്കുന്നതിന്
ഗസറ്റുകള്‍ പ്രസിദ്ധീകരണ
തീയതിയില്‍ തന്നെ വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
136.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലങ്കര
സഭയില്‍ ഉള്‍പ്പെട്ട
കുട്ടികളുടെ സ്കൂള്‍/കോളേജ്
വിടുതല്‍
സര്‍ട്ടിഫിക്കറ്റുകളില്‍
മതത്തിന്റെ ഉപവിഭാഗം ചേര്‍ക്കാൻ
കഴിയാത്ത സാഹചര്യവും ഇതുമൂലം
ഇവര്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
വിഷയത്തില്‍ ഇടപെടണമെന്ന്
അഭ്യര്‍ത്ഥിച്ച് മലങ്കര
ക്രിസ്ത്യന്‍ പ്രെയര്‍
ഫെല്ലോഷിപ്പ് സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
ആവശ്യത്തിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ?
137.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷ
സമുദായങ്ങളുടെ ക്ഷേമം ഉറപ്പു
വരുത്തുന്നതിനായി നടപ്പിലാക്കിയ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
ന്യൂനപക്ഷ
വിദ്യാർത്ഥികൾക്ക്
അനുവദിക്കുന്ന സ്കോളർഷിപ്പുകൾ
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ; പ്രസ്തുത
സ്കോളർഷിപ്പ് തുക
വർദ്ധിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ന്യൂനപക്ഷ
വിഭാഗത്തിൽപ്പെട്ട വിധവകൾക്ക്
എന്തെങ്കിലും സാമ്പത്തിക
ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
138.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ എത്ര മൈനോറിറ്റി
കോച്ചിംഗ് സെന്ററുകളാണ്
പ്രവർത്തിച്ചുവരുന്നതെന്നും അവ
ഏതൊക്കെയാണെന്നും ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോച്ചിംഗ് സെന്ററിൽ എന്തൊക്കെ
പരിശീലനങ്ങളാണ്
ഉദ്യോഗാർഥികൾക്ക്
നൽകിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ന്യൂനപക്ഷ
വിഭാഗങ്ങൾ കൂടുതലുള്ളതും
സർക്കാർ- പൊതുമേഖല സ്ഥാപനങ്ങളിൽ
ഉദ്യോഗസ്ഥ പ്രാതിനിധ്യം
കുറവുള്ളതുമായ മഞ്ചേശ്വരം
താലൂക്കിൽ മൈനോറിറ്റി കോച്ചിംഗ്
സെന്റർ ആരംഭിക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
(
ഡി )
മൈനോറിറ്റി
കോച്ചിംഗ് സെന്റർ
തുടങ്ങുന്നതിന് ആവശ്യമായ
അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ
മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയിൽ
ലഭ്യമാക്കിയാൽ ഈ വർഷം തന്നെ
കോച്ചിംഗ് സെന്റർ ആരംഭിക്കുവാൻ
കഴിയുമോ; വ്യക്തമാക്കാമോ?
139.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മംഗല
പുരം - വിഴിഞ്ഞം ആറുവരി പാതയുടെ
നിര്‍മ്മാണം സംബന്ധിച്ച സാധ്യതാ
പഠനം പൂര്‍ത്തിയായിട്ടുണ്ടോ ;
പ്രസ്തുത പാത കടന്നു പോകുന്ന
പഞ്ചായത്തുകളുടെ പേരുവിവരം
വെളിപ്പെടുത്തുമോ ; പാത
നിര്‍മ്മിക്കുന്നതിന്റെ
ലക്ഷ്യം, തുടര്‍ നടപടികള്‍
എന്നിവയുടെ വിശദാംശം നല്‍കുമോ?
140.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമേഖല
സ്ഥാപനങ്ങളുടെ വിൽപ്പന കേന്ദ്ര
സർക്കാർ മുന്നോട്ട്
കൊണ്ടുപോവുകയും ഇപ്പോൾ
ദേശീയപാതയും റെയിൽവേ
സ്റ്റേഷനുകളും ഉൾപ്പെടെയുള്ള
പൊതുസ്വത്തുക്കൾ കൂടി
സ്വകാര്യമേഖലയ്ക്ക് വില്‍ക്കാൻ
തീരുമാനിക്കുകയും
ചെയ്തിട്ടുള്ളത് സംസ്ഥാനത്തെ
ജനങ്ങളുടെ അവകാശം
ഹനിക്കുന്നതാകയാൽ ഈ നടപടികളിൽ
നിന്ന് പിന്തിരിയാൻ
കേന്ദ്രസർക്കാരിനോട്
ആവശ്യപ്പെടുമോ;
(
ബി )
പൊതുസ്വത്ത്
സ്വകാര്യമേഖലയ്ക്ക് നൽകി അതിന്
യൂസർഫീ ഏർപ്പെടുത്തി ജനങ്ങളെ
ചൂഷണം ചെയ്യുന്ന തരത്തിലുള്ള
കേന്ദ്ര സർക്കാർ സമീപനത്തോടുള്ള
സംസ്ഥാന സർക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ;
(
സി )
തിരുവനന്തപുരം
വിമാനത്താവളം അദാനി ഗ്രൂപ്പിന്
കൈമാറാൻ കേന്ദ്ര സർക്കാർ നീക്കം
ത്വരിതപ്പെടുത്തിയിട്ടുള്ളതിനെതിരെ
സംസ്ഥാന സർക്കാരിന് എന്ത് നടപടി
സ്വീകരിക്കാൻ കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
141.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിൽ റീബിൽഡ് കേരള
പദ്ധതിയിൽ ഉൾപ്പെടുത്തി
ഭരണാനുമതി നൽകിയ പദ്ധതികൾ
ഏതൊക്കെയാണെന്ന് അറിയിക്കാമോ ;
(
ബി )
ഓരോ
പദ്ധതിക്കും അനുവദിച്ച തുക എത്ര
വീതമാണെന്ന് അറിയിക്കാമോ ;
(
സി )
ഓരോ
പദ്ധതിയുടെയും പ്രവർത്തന
പുരോഗതി വിശദമാക്കാമോ ?
142.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബ്രിട്ടീഷ്
വിരുദ്ധ പോരാട്ടത്തിന്റെ
ഭാഗമായി 1921 ല്‍ മലബാറിൽ
മാപ്പിളമാരുടെ നേതൃത്വത്തിൽ
നടന്ന പോരാട്ടത്തിൽ
രക്തസാക്ഷികളായവരുടെ പേരുകൾ
രക്തസാക്ഷി നിഘണ്ടുവിൽ നിന്നും
നീക്കം ചെയ്യുന്നതിന് ഇന്ത്യൻ
ചരിത്ര കൗൺസിൽ തീരുമാനിച്ച
വാർത്ത സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതിനെതിരെ
ചരിത്ര കൗൺസിലിനോ,
കേന്ദ്രസർക്കാരിനോടോ
സംസ്ഥാനത്തിന്റെ വിയോജിപ്പ്
ഔദ്യോഗികമായി
അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയതിന് നടപടി സ്വീകരിക്കുമോ?
|
|
|
|
|
|
|
|