|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5572.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
അധീനതയിലുളള റോഡുകൾ കാലവർഷം
മൂലം തകരുന്നതിനാലും വിവിധ
പദ്ധതികൾക്കായി റോഡ്
വെട്ടിപ്പൊളിക്കുന്നതിനാലും
ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര
ദുരിതപൂർണമാകുന്നു എന്ന വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
റോഡുകൾ പുനർനിർമ്മിക്കാൻ
തദ്ദേശസ്ഥാപനങ്ങൾക്ക്
പ്രത്യേകമായ ഒരു ഫണ്ട്
അനുവദിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
5573.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
ആശുപത്രികള്‍, സ്കൂളുകള്‍,
കൃഷിഭവനുകള്‍ തുടങ്ങി
കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ
വികസനത്തിനായി ഭൂമി അക്വയര്‍
ചെയ്യുന്നതിന് സര്‍ക്കാര്‍
ഫണ്ട് അനുവദിയ്ക്കുന്നത്
സംബന്ധിച്ച വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
സ്റ്റേഡിയം, മാര്‍ക്കറ്റുകള്‍,
അറവുശാലകള്‍, മാലിന്യ സംസ്കരണ
സംവിധാനങ്ങള്‍ തുടങ്ങിയവയുടെ
വികസനത്തിന് ഭൂമി അക്വയര്‍
ചെയ്യേണ്ടി വരുന്ന
സാഹചര്യത്തില്‍ സര്‍ക്കാര്‍
ഫണ്ട് അനുവദിക്കുമോ; ആയതിന്
സ്വീകരിയ്ക്കേണ്ട നടപടികള്‍
വിശദീകരിക്കാമോ?
5574.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട
ഭൂരഹിതര്‍ക്ക് വീടുകള്‍
നിര്‍മ്മിച്ച് നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
പട്ടികയില്‍ ഉള്‍പ്പെടാത്ത
അര്‍ഹരായ ഭൂരഹിതരെ കൂടി
ഉള്‍പ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
5575.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലൈഫ്
ഭവന പദ്ധതി പ്രകാരം ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
എസ്.സി./എസ്.ടി.
വിഭാഗങ്ങള്‍ക്ക് നാളിതുവരെ എത്ര
വീടുകളാണ് അനുവദിച്ചതെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
5576.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ഓവര്‍സിയര്‍, അസിസ്റ്റന്‍റ്
എഞ്ചിനീയര്‍ തുടങ്ങിയ സാങ്കേതിക
വിഭാഗം ജീവനക്കാരുടെ തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സാങ്കേതിക
വിഭാഗം ജീവനക്കാരുടെ അഭാവം മൂലം
നിരവധി പദ്ധതികള്‍ മുടങ്ങിയ
അവസ്ഥയിലായതിനാല്‍ പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ ഇരിമ്പിളിയം,
കുറ്റിപ്പുറം, പൊന്‍മള, എടയൂര്‍
എന്നീ പഞ്ചായത്തുകളിലെയും
കോട്ടയ്ക്കല്‍ നഗരസഭയിലെയും
കുറ്റിപ്പുറം ബ്ലോക്ക്
പഞ്ചായത്തിലെയും ഓവര്‍സിയര്‍,
അസിസ്റ്റന്‍റ് എഞ്ചിനീയര്‍
എന്നീ തസ്തികകളിലെ ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
5577.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കുടിപ്പള്ളിക്കൂടം
ആശാന്‍മാരുടെയും
ആശാട്ടിമാരുടെയും ഗ്രാന്റ്
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
5578.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ബ്ലോക്ക്
പഞ്ചായത്ത് സെക്രട്ടറിയുടെ
നിരീക്ഷണകാലം
പൂര്‍ത്തീകരിക്കുന്നതുമായി
ബന്ധപ്പെട്ട് 16.02.2011 ലെ
ജി.ഒ.(പി ) നം. 44/2011/തസ്വഭവ.
നമ്പര്‍ സ്പെഷ്യൽ റൂളിൽ വ്യക്തത
വരുത്തുന്നതിനായി 16.06.2017-ൽ
ഇറക്കിയ ജി.ഒ.(എം.എസ്.) നം.
112/2017/തസ്വഭവ. നമ്പര്‍
ഉത്തരവില്‍ പിഴവ് സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
2013-ല്‍
അക്കൗണ്ട് ടെസ്റ്റ് ഹയറും
എം.ഒ.പി. യും പാസ്സായ വ്യക്തി
2019-ല്‍ ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറിയായി നിയമിതനായാല്‍
ടിയാന് നിരീക്ഷണകാലം
പൂര്‍ത്തിയാക്കുന്നതിന്
അക്കൗണ്ട് ടെസ്റ്റ്
എക്സിക്യൂട്ടീവ്
വിജയിക്കേണ്ടതുണ്ടോ;
(
സി )
സ്പെഷ്യല്‍
റൂളില്‍ വ്യക്തത വരുത്തി
2017-ല്‍ ഉത്തരവ് ഇറക്കുന്നതിന്
നിയമ വകുപ്പിന്റെയോ ഉദ്യോഗസ്ഥ
ഭരണപരിഷ്കരണ വകുപ്പിന്റെയോ
ഉപദേശം തേടിയിരുന്നോ;
(
ഡി )
2018-ന്
ശേഷം ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറി തസ്തികയില്‍
പ്രവേശിച്ചവരുടെ നിരീക്ഷണകാലം
പൂര്‍ത്തിയാക്കുന്നതിനുളള
അപേക്ഷ, അക്കൗണ്ട് ടെസ്റ്റ്
ഹയര്‍, എം.ഒ.പി. യോഗ്യതകള്‍
സ്പെഷ്യല്‍ റൂള്‍ ഇറങ്ങിയതിന്
മുമ്പ് ആര്‍ജ്ജിച്ചതല്ല എന്ന
കാരണത്താല്‍
നിരസിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
5579.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
1999-ലെ
കേരള മുനിസിപ്പാലിറ്റി
ബില്‍ഡിംഗ് റൂള്‍സ്, 2011-ലെ
കേരള പഞ്ചായത്ത് ബില്‍ഡിംഗ്
റൂള്‍സ് എന്നിവയിലെ
വ്യവസ്ഥപ്രകാരം
വാണിജ്യാവശ്യങ്ങൾക്കുവേണ്ടി
നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക്
വാഹന പാർക്കിംഗ് സംവിധാനം
നിർബന്ധമാക്കിയിട്ടുണ്ടോ;
ഇപ്രകാരം നിർമ്മിക്കുന്ന
കെട്ടിടങ്ങളിലെ പാർക്കിംഗ്
ഏരിയകളിൽ വാഹനങ്ങളിൽ നിന്നും
പാർക്കിംഗ് ഫീസ് ഈടാക്കുവാൻ
ചട്ടങ്ങളിൽ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; എങ്കിൽ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇപ്രകാരം
വാഹന പാർക്കിംഗ് ഫീസ്
ഈടാക്കുന്ന വൻകിട
വ്യാപാരസ്ഥാപനങ്ങളും മാളുകളും
സംബന്ധിച്ച് സർക്കാരിന് വിവരം
ലഭിച്ചിട്ടുണ്ടോ; എങ്കിൽ അവ
ഏതെല്ലാമാണ്; വിശദാംശം നൽകുമോ;
(
സി )
കെ.എം.ബി.ആര്‍.,
കെ.പി.ബി.ആര്‍. ചട്ടങ്ങളിൽ വാഹന
പാർക്കിംഗ് ഫീസ് പിരിക്കുവാൻ
പാടില്ല എന്ന വ്യവസ്ഥകൂടി
ഉൾപ്പെടുത്തുവാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
5580.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകളില്‍ സങ്കേതം,
ഐ.എല്‍.ജി.എം.എസ്. എന്നീ രണ്ട്
സോഫ്റ്റ്‌വെയറുകള്‍
ഉപയോഗിക്കുന്നതിനാല്‍
പൊതുജനങ്ങള്‍ക്ക് സേവനം
നല്‍കുന്നതില്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ജനങ്ങള്‍ക്ക്
നേരിടുന്ന ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് പ്രസ്തുത
സോഫ്റ്റ്‌വെയറുകള്‍
ഏകോപിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
5581.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവിഡ്
19-ന്റെ വരവോടെ നിരോധിത
പ്ലാസ്റ്റിക്കിന്റെ ഉപയോഗം
വര്‍ദ്ധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന് കര്‍ശന നടപടി
സ്വീകരിക്കുമോ;
(
ബി )
പ്ലാസ്റ്റിക്
നിരോധന നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
ഏതൊക്കെ തരം പിഴയാണ്
ചുമത്തുന്നത് എന്ന്
വ്യക്തമാക്കാമോ?
5582.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജനന
സര്‍ട്ടിഫിക്കറ്റില്‍
കുട്ടിയുടെയോ രക്ഷിതാക്കളുടെയോ
പേരിലും ഇനിഷ്യലിലുമുളള
കൂട്ടിചേര്‍ക്കലുകള്‍
വരുത്തുന്നതിനും തെറ്റുകള്‍
തിരുത്തുന്നതിനുമുളള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
ജനന
സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍
തിരുത്തുന്നതിന് കുഞ്ഞ് ജനിച്ച
സ്ഥലത്തെ തദ്ദേശസ്വയംഭരണ
സ്ഥാപനത്തില്‍ നേരിട്ട് എത്തി
അപേക്ഷ സമര്‍പ്പിക്കേണ്ടി
വരുന്നതിനാല്‍ രക്ഷിതാക്കള്‍
നേരിടേണ്ടിവരുന്ന പ്രയാസം
പരിഹരിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
ജനന
സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍
തിരുത്തുന്നതിന് ഓണ്‍ലൈന്‍ ആയി
അപേക്ഷ സമര്‍പ്പിക്കാന്‍
സാധിക്കുമോ; ഇല്ലെങ്കില്‍
ആയതിനുവേണ്ട നടപടികള്‍
സ്വീകരിക്കുമോ?
5583.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അന്‍പത്
മൈക്രോണിന് താഴെയുള്ള
പ്ലാസ്റ്റിക് കവറുകള്‍
നിര്‍മ്മിക്കാനോ വില്പന
നടത്താനോ പാടില്ല എന്ന നിയമം
നിലനില്‍ക്കേ അവയുടെ ഉപയോഗം
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവ
ഗുരുതരമായ മാലിന്യപ്രശ്നങ്ങളും
ആരോഗ്യപ്രശ്നങ്ങളും
ഉണ്ടാക്കുന്നതായ റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ച നടപടി വിശദമാക്കുമോ?
5584.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2020
ജനുവരി ഒന്ന് മുതല്‍
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍
നിരോധിച്ചെങ്കിലും അവയുടെ
ഉപയോഗം തുടരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം നിയന്ത്രിക്കുന്നതിനായി
കര്‍ശന പരിശോധനകള്‍
നടത്താറുണ്ടോ; ഉണ്ടെങ്കില്‍
പരിശോധനയില്‍ വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിക്കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്ലാസ്റ്റിക്
നിരോധനം കര്‍ശനമായി
നടപ്പിലാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
5585.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എ.എല്‍.
നിര്‍മ്മിക്കുന്ന ഇലക്ട്രിക്
ഓട്ടോകള്‍ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരം
സബ്സിഡി നല്‍കി
ഗുണഭോക്താക്കള്‍ക്ക്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5586.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമീണ
റോഡുകളുടെ പ്രവൃത്തിയുടെ വിവിധ
ഘട്ടങ്ങളില്‍ ആവശ്യമായ
മെറ്റീരിയല്‍സ് സ്റ്റോക്ക്
ചെയ്ത് റിപ്പോര്‍ട്ട്
സമര്‍പ്പിക്കേണ്ടതിന്റെ
നടപടിക്രമങ്ങള്‍ അറിയിക്കാമോ;
(
ബി )
ഇത്തരത്തില്‍
സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യം
പല സ്ഥലങ്ങളിലും ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്റ്റോക്ക് റിപ്പോര്‍ട്ട്
ചെയ്ത് പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള കാലതാമസം
കാരണം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രവൃത്തിയുടെ
വിവിധ ഘട്ടങ്ങളിലെ ലെവല്‍സ്
റിപ്പോര്‍ട്ട് ചെയ്യുന്നത് വഴി
ഈ പ്രയാസം ഒഴിവാക്കാന്‍
സാധിക്കുമോയെന്ന് അറിയിക്കാമോ;
(
ഡി )
പ്രവൃത്തിക്ക്
ആവശ്യമായ മെറ്റീരിയല്‍സിന്റെ
അളവും ഗുണമേന്മയും ഉറപ്പ്
വരുത്തുന്നതിന് നൂതന
സാങ്കേതികവിദ്യകള്‍
ഉപയോഗിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
അറിയിക്കാമോ?
5587.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര
പരിധിയില്‍ വരുന്ന അനധികൃത
ബോര്‍ഡുകളും നിര്‍മ്മാണങ്ങളും
നീക്കം ചെയ്യുന്നതിന്
വര്‍ഷത്തില്‍ എത്ര തവണയാണ്
നടപടികള്‍
സ്വീകരിച്ചുവരുന്നതെന്ന്
പറയാമോ; 2021 ല്‍ ഇതിനായി
പ്രത്യേക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പരസ്യത്തിന്റെ
ഭാഗമായി റോഡ് തടസ്സപ്പെടുത്തി
ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും
വഴിയോര കച്ചവടത്തിന്റെ ഭാഗമായി
റോഡ് തടസ്സപ്പെടുത്തി സ്ഥിരം
നിര്‍മ്മാണങ്ങള്‍
നടത്തിയിട്ടുള്ളതും കേരളത്തിലെ
ഏതെല്ലാം പഞ്ചായത്തുകളുടെ
പരിധിയിലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ഇവയുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ; ഈ അനധികൃത
പ്രവൃത്തികള്‍ നീക്കം ചെയ്ത്
റോഡ് യാത്ര സുഗമമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
അനധികൃത
ബോര്‍ഡുകളും നിര്‍മ്മാണങ്ങളും
നീക്കം ചെയ്യുന്നതിന്
സര്‍ക്കാര്‍ നല്‍കിയിട്ടുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും
സര്‍ക്കുലറുകളുടെയും
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
ഇത് കര്‍ശനമായി പാലിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക് ഒരിക്കല്‍
കൂടി കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
5588.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിട
നിര്‍മ്മാണത്തൊഴിലാളി സെസ്സായി
കെട്ടിട ഉടമകളില്‍ നിന്നും
നിശ്ചിത തുക ഈടാക്കുന്നുണ്ടോ;
കെട്ടിട നിര്‍മ്മാണത്തിന്റെ ഏത്
ഘട്ടത്തിലാണ് തുക അടയ്ക്കുന്നത്
സംബന്ധിച്ച് ഉടമകള്‍ക്ക്
അറിയിപ്പ് നല്‍കുന്നത്; തുക
കണക്കാക്കുന്നതും ഈടാക്കുന്നതും
എപ്രകാരമാണ്; ഒരോ
കെട്ടിടത്തിനും ഈടാക്കുന്ന തുക
സംബന്ധിച്ച വിശദാംശങ്ങള്‍
നല്‍കുമോ;
(
ബി )
ഇതു
സംബന്ധിച്ച നിയമം പാസ്സാക്കിയത്
എന്നാണെന്ന് വെളിപ്പെടുത്താമോ;
പ്രസ്തുത നിയമം
പാസ്സാക്കുന്നതിന് മുന്‍പ്
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ക്കും ഈ സെസ്സ്
ബാധകമാണോയെന്നും അറിയിക്കാമോ;
(
സി )
പ്രസ്തുത
തുക അടയ്ക്കുന്നതുമായി
ബന്ധപ്പെട്ട് കെട്ടിട
ഉടമകള്‍ക്ക് നോട്ടീസ്
നല്‍കിയിരുന്നോ; മുന്‍കൂര്‍
നോട്ടീസ് നല്‍കാതെ കെട്ടിട
ഉടമകളില്‍ നിന്ന് പലിശ സഹിതം
കുടിശ്ശിക ഈടാക്കുന്നതിന് നടപടി
സ്വീകരിക്കുകയുണ്ടായോ;
(
ഡി )
എങ്കില്‍
എന്നുമുതലുള്ള പലിശയാണ്
ഈടാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
കുടിശ്ശികയായ ഓരോ
വര്‍ഷത്തേക്കും ഈടാക്കുന്നത്
എത്ര ശതമാനം പലിശയാണെന്നും
കുടിശ്ശികയ്ക്ക് പിഴപലിശ
ഈടാക്കുന്നുണ്ടോയെന്നും
വിശദമാക്കാമോ;
(
ഇ )
കോവിഡ്
കാരണം തൊഴില്‍ നഷ്ടപ്പെട്ട്
ദുരിതമനുഭവിക്കുന്ന
സാധാരണക്കാരായ ജനങ്ങള്‍ക്ക്
സെസ്സും പലിശയും ഉടനടി
അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നോട്ടീസ് നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
എഫ് )
എങ്കില്‍
ഈ നിയമം സംബന്ധിച്ച്
അറിവില്ലാത്തവര്‍ക്കും
നാളിതുവരെ ഇതുമായി ബന്ധപ്പെട്ട
അറിയിപ്പുകള്‍
ലഭിച്ചിട്ടില്ലാത്തവര്‍ക്കും
പിഴ കൂടാതെ കുടിശ്ശിക തുക
അടയ്ക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
5589.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷേമ
പെന്‍ഷനുകള്‍ ലഭിക്കുന്നതിന്
പ്രായം തെളിയിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം രേഖകള്‍
ആണ് സ്വീകരിക്കുന്നത്;
(
ബി )
സ്കൂള്‍
രേഖകള്‍ ലഭ്യമല്ലാത്തവര്‍ക്ക്
വയസ്സ് തെളിയിക്കുന്നതിനായി
എന്തെല്ലാം രേഖകള്‍
ഹാജരാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
വയസ്സ്
തെളിയിക്കുന്നതിനായി ആധാര്‍
കാര്‍ഡ്, റേഷന്‍ കാര്‍ഡ്
തുടങ്ങിയവ പരിഗണിക്കാന്‍
കഴിയുമോയെന്ന് വ്യക്തമാക്കാമോ?
5590.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി ജോയി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വികേന്ദ്രീകൃതാസൂത്രണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
കാലികമായി നവീകരിക്കുന്നതിനും
ആവശ്യമായ നിയമനിര്‍മ്മാണം
നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇതിന്റെ
ഭാഗമായി ജില്ലാ ആസൂത്രണ
സമിതികള്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(
സി )
വകുപ്പിന്റെ
കാര്യക്ഷമതയോടെയുള്ള
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം
കൈവരിക്കുന്നതിന് എന്തെല്ലാം
ഗവേഷണ പരിപാടികള്‍ക്കാണ് രൂപം
നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
നഗരാസൂത്രണം,
നഗരാധിവാസം, പൈതൃകസംരക്ഷണം,
ഗതാഗത സംവിധാനം എന്നിവ
സംബന്ധിച്ച് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
5591.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഇറച്ചിക്കോഴി കടകളിലെ മാലിന്യം
സംസ്കരിക്കുന്നതിന് നിലവിലുള്ള
സംവിധാനങ്ങള്‍ വിശദമാക്കാമോ;
(
ബി )
കോഴിയിറച്ചി
വില്‍ക്കുന്നവര്‍ തന്നെ
മാലിന്യം ശാസ്ത്രീയമായി
സംസ്കരിക്കണമെന്ന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
5592.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മസ്റ്ററിംഗ്
നടക്കാത്തതുമൂലം ഏതെല്ലാം
സാമൂഹ്യക്ഷേമ പെന്‍ഷനുകളാണ്
തടയപ്പെട്ടിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പെന്‍ഷന്‍
വിതരണവും മസ്റ്ററിംഗും
സംബന്ധിച്ച് യഥാസമയം അറിയിപ്പ്
കൊടുക്കുന്നതില്‍ വന്ന
വീഴ്ചയ്ക്ക് പരിഹാരം
കണ്ടെത്തുമോ; വിശദമാക്കാമോ?
5593.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
പദ്ധതിയില്‍ പുതുതായി എത്ര
വീടുകള്‍ക്കാണ് അപേക്ഷ
ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകള്‍ക്ക് മുന്‍ഗണന
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
സി )
നിബന്ധനകള്‍ക്കനുസരിച്ച്
മുന്‍ഗണനാ പട്ടിക
നിശ്ചയിക്കാന്‍ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
അന്തിമ
പട്ടിക എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
5594.
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അന്‍പത് മൈക്രോണിന് താഴെയുള്ള
പ്ലാസ്റ്റിക് കവറുകള്‍
നിര്‍മ്മിക്കാനോ വില്പന
നടത്താനോ പാടില്ലെന്ന നിയമം
നിലനില്‍ക്കെ അവയുടെ ഉപയോഗം
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവ
ഗുരുതരമായ മാലിന്യപ്രശ്നങ്ങളും
ആരോഗ്യപ്രശ്നങ്ങളും
ഉണ്ടാക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇതുസംബന്ധിച്ച്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കുമോ?
5595.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചിറയിന്‍കീഴ്
മണ്ഡലത്തിലെ 8
ഗ്രാമപഞ്ചായത്തുകളിൽ ലൈഫ്
പദ്ധതി പ്രകാരം പട്ടികജാതി,
മത്സ്യത്തൊഴിലാളി, ജനറൽ
വിഭാഗങ്ങളിലായി നിര്‍മ്മാണം
പൂർത്തീകരിച്ച ഭവനങ്ങൾ
എത്രയാണ്; നിർമ്മാണം
നടന്നുവരുന്ന ഭവനങ്ങള്‍
എത്രയാണ്; വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ഭവനരഹിതരുടെ
അപേക്ഷകളിൽ പരിഹരിക്കപ്പെടാത്ത
അപേക്ഷകളുടെ എണ്ണം പഞ്ചായത്ത്
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
(
സി )
ഭൂരഹിതരും
ഭവനരഹിതരുമായവരുടെ എത്ര
അപേക്ഷകളാണ് പഞ്ചായത്ത്
അടിസ്ഥാനത്തിൽ
ലഭിച്ചിട്ടുള്ളത്; പ്രസ്തുത
വിഷയത്തില്‍ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
5596.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലീസ്
ഭുമിയിൽ നിന്നുളള പാറ ഖനനത്തിന്
ലൈസൻസ് നൽകുന്നത്
തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണോ;
എങ്കിൽ നടപടിക്രമങ്ങൾ
വ്യക്തമാക്കുമോ?
5597.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020
ലെ ലൈഫ് ഭവന പദ്ധതിയുടെ അന്തിമ
ഗുണഭോക്തൃലിസ്റ്റ് പരിശോധന
പൂർത്തീകരിച്ച് അംഗീകരിച്ച്
നൽകുന്നതിന് സർക്കാർ
തയ്യാറാകാത്തതിനാൽ
തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഭവന
നിർമ്മാണ പദ്ധതി മുന്നോട്ടു
കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ പ്രസ്തുത
പ്രതിസന്ധി പരിഹരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
(
ബി )
മലപ്പുറം
ജില്ലയിലെ വെളിയങ്കോട് ഗ്രാമ
പഞ്ചായത്ത് ലൈഫ് ഭവന നിർമാണ
പദ്ധതിയുടെ 2020 ലെ ഗുണഭോക്തൃ
ലിസ്റ്റ് അംഗീകരിക്കുന്നതിനായി
സർക്കാരിനെ സമീപിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിൽ നടപടി
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ; അന്തിമ
ഗുണഭോക്തൃലിസ്റ്റ് അടിയന്തരമായി
അംഗീകരിച്ചു നൽകുന്നതിന് നടപടി
സ്വീകരിക്കുമോ?
5598.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
സർക്കാർ വകുപ്പുകളിൽ ജോലി
ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ്
ജീവനക്കാർക്ക് അന്തർ വകുപ്പ്
മാറ്റത്തിന് അവസരമുള്ളപ്പോള്‍
മുനിസിപ്പൽ സർവീസിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാർക്ക് ഈ
ആനുകൂല്യം ലഭിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
5599.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ ഏകീകൃത പൊതു
സര്‍വ്വീസ് രൂപപ്പെടുമ്പോള്‍
ഗ്രാമ പഞ്ചായത്ത്
ജീവനക്കാര്‍ക്ക് നഗരസഭയിലും
നഗരസഭയില്‍ ജോലി
ചെയ്യുന്നവര്‍ക്ക് ഗ്രാമ വികസന
വകുപ്പിലും ട്രാന്‍സ്ഫര്‍
നേടുവാന്‍ കഴിയുമോ;
(
ബി )
ഇത്തരത്തില്‍
പൊതു സര്‍വ്വീസിനുള്ളില്‍ ഉള്ള
എല്ലാ വകുപ്പുകളിലെയും
ജീവനക്കാര്‍ക്ക് പരസ്പരം എല്ലാ
വകുപ്പുകളിലും ജോലി
ചെയ്യുവാനുള്ള സാധ്യത ഉണ്ടോ;
(
സി )
നിലവില്‍
പൊതു സര്‍വ്വീസില്‍ ഉള്‍പ്പെട്ട
ഓരോ വകുപ്പുകളിലേയും ജോലിയുടെ
സ്വഭാവം വ്യത്യസ്തമായിരിക്കെ
ഏതു രീതിയിലാണ് സമാന തസ്തികകളെ
ഏകോപിപ്പിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിലവില്‍
പൊതു സര്‍വ്വീസില്‍ ഉള്‍പ്പെട്ട
എല്ലാ വകുപ്പുകളിലെയും സമാന
തസ്തികകളെ ഏത് രീതിയിലാണ്
വിന്യസിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
5600.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
പ്രദേശങ്ങളില്‍ ലൈഫ് മിഷന്‍
പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ്
നിര്‍മ്മാണത്തിന് ഭൂമി
കണ്ടെത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഭൂരഹിത,
ഭവനരഹിതര്‍ക്ക് ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി
ഇതുവരെ സ്വീകരിച്ച നടപടികള്‍
പഞ്ചായത്ത്/നഗരസഭ
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(
സി )
സംസ്ഥാനത്ത്
ഭൂരഹിത, ഭവനരഹിതര്‍ക്കായി ലൈഫ്
മിഷന്‍ എത്ര ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചുവെന്ന വിശദവിവരം
അറിയിക്കാമോ?
5601.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018-ലെ
പ്രളയാനന്തര പാക്കേജ്, 2019-ലെ
കോവിഡ് പാക്കേജ് എന്നിവയുടെ
ഭാഗമായി പ്രഖ്യാപിച്ച
റിസര്‍ജന്റ് വായ്പാ പദ്ധതി
പ്രകാരം കുടുംബശ്രീ വഴി എത്ര
രൂപയുടെ വായ്പാ ലഭ്യത
ഉറപ്പാക്കാന്‍ സാധിച്ചു; ഈ
വായ്പകള്‍
പലിശരഹിതമാക്കുന്നതിനായി
സര്‍ക്കാര്‍ സഹായം
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
5602.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ
തദ്ദേശസ്ഥാപനങ്ങളിലെ 2020-21
സാമ്പത്തിക വര്‍ഷത്തെ എസ്.സി.
ഫണ്ട് വിനിയോഗം സംബന്ധിച്ച
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
എസ്.സി.
ഫണ്ട് വിനിയോഗം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
5603.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലൈഫ്
മിഷന്റെ ഭാഗമായി കാസര്‍ഗോഡ്
ജില്ലയില്‍ ചെമ്മനാട്
പഞ്ചായത്തില്‍ പ്രീഫാബ്
ടെക്നോളജി ഉപയോഗിച്ചുള്ള ഭവന
സമുച്ചയത്തിന്റെ നിര്‍മ്മാണ
പ്രവൃത്തി പാതി വഴിയില്‍
നിര്‍ത്തിവച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതിന്റെ
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രോജക്ട് സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാനുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
5604.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ നെല്ലനാട്
ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമൂട്
മത്സ്യ
മാര്‍ക്കറ്റിനോടനുബന്ധിച്ചുളള
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്
ഏതു ഫണ്ടുപയോഗിച്ചാണെന്നും ഏതു
വര്‍ഷമാണ് സ്ഥാപിച്ചതെന്നും
എത്ര തുകയാണ് ഇതിനായി
വിനിയോഗിച്ചതെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്ലാന്റ് എത്രനാള്‍
പ്രവര്‍ത്തിച്ചുവെന്നും
പ്ലാന്റിന്റെ നിലവിലെ സ്ഥിതി
എന്താണെന്നും അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്ലാന്റിന്റെ നിര്‍മ്മാണം
സംബന്ധിച്ചും പ്രവര്‍ത്തനം
നിര്‍ത്തിയത് സംബന്ധിച്ചുമുള്ള
വിശദവിവരങ്ങള്‍ നല്‍കാമോ?
5605.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ ലെെഫ് പദ്ധതിയില്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര പേര്‍ക്ക് വീട്
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ലെെഫ്
പദ്ധതി ലിസ്റ്റില്‍
ഉള്‍പ്പെടാത്തവര്‍ക്ക് പുതിയ
അപേക്ഷ നല്‍കുവാന്‍
അനുമതിയുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
5606.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലുറപ്പ്
പദ്ധതിയിൽ മേറ്റ് പദവിയിൽ
നിയമിക്കുന്നതിനുള്ള യോഗ്യതകൾ
എന്തൊക്കെയാണെന്നും പഞ്ചായത്ത്
അടിസ്ഥാനത്തിൽ ഇവരെ
തിരഞ്ഞെടുക്കുന്നതിനുള്ള
അധികാരം ആർക്കാണെന്നും
വ്യക്തമാക്കുമോ;
(
ബി )
അങ്കമാലി
നിയോജകമണ്ഡലത്തിൽ മഞ്ഞപ്ര
പഞ്ചായത്തിലെ പന്ത്രണ്ടാം
വാർഡിൽ മേറ്റ് തസ്തികയിൽ
പ്രവർത്തിച്ചുവന്ന ശ്രീമതി ഷീബ
ബിജുവിനെ ഈ പദവിയിൽ നിന്നും
ഒഴിവാക്കിയതിനുള്ള കാരണം
വ്യക്തമാക്കാമോ;
(
സി )
ടിയാളെ
ഈ പദവിയിൽ
തിരിച്ചെടുക്കുന്നതിനായി
അങ്കമാലി ബി.ഡി.ഒ., പഞ്ചായത്ത്
സെക്രട്ടറി എന്നിവർക്ക് നൽകിയ
അപേക്ഷയിന്മേൽ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഈ
കാര്യത്തിലുള്ള അന്വേഷണ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
5607.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളിന്റെ കെട്ടിട നിര്‍മ്മാണ
പ്രവൃത്തിക്ക് ഭരണാനുമതി
ലഭിച്ചതെന്നാണെന്നും കരാര്‍
വച്ചത് എന്നാണെന്നും
വ്യക്തമാക്കാമോ;
(
ബി )
കരാര്‍
പ്രകാരം പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കേണ്ടത്
എന്നാണെന്നും എത്ര ശതമാനം
പ്രവൃത്തികള്‍ ഇതുവരെ
പൂര്‍ത്തീകരിക്കാനായി എന്നും
അറിയിക്കാമോ;
(
സി )
നിര്‍മ്മാണ
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനാകാത്തത്
എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
5608.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തിരുവല്ല
മണ്ഡലത്തിൽ റീ ബിൽഡ് കേരള
പദ്ധതിയിൽ ഉൾപ്പെടുത്തി
നടപ്പിലാക്കുന്ന പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
ഈ
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ?
5609.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി
പ്രകാരം ഇരിക്കൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
റോഡുകളുടെ പട്ടിക നല്‍കാമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ക്ക് ഓരോന്നിനും
അനുവദിച്ച തുക എത്രയാണെന്നും
ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും
അറിയിക്കാമോ;
(
സി )
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
5610.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
റോഡ് പുനരുദ്ധാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി മണലൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
5611.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്
കാവാലം ഗ്രാമപഞ്ചായത്തില്‍
ചാരിറ്റി ട്രസ്റ്റ് മുഖേന വീട്
അനുവദിച്ചവർക്ക് പ്രസ്തുത
പദ്ധതി പാതിവഴിയില്‍
ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ലൈഫ്
പദ്ധതിയില്‍ വീട് ലഭ്യമാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവര്‍ക്കും ലൈഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വീട് അനുവദിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് ലൈഫ് മിഷന് നല്‍കിയ
പരാതിയിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
സി )
സാമ്പത്തികമായി
വളരെ പിന്നാക്കം നില്‍ക്കുന്ന
ഇവരെ സഹായിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
5612.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ ഇരിമ്പിളിയം
പഞ്ചായത്തിലെ വട്ടപ്പറമ്പ്
എസ്.സി. കോളനി നിവാസികള്‍ക്ക്
മെയിന്‍ റോഡില്‍ എത്തുവാന്‍
വേണ്ടി മലപ്പുറം ജില്ലാ
പഞ്ചായത്ത് ആവിഷ്കരിച്ച
പദ്ധതിയുടെ നിലവിലെ അവസ്ഥ
അറിയിക്കുമോ;
(
ബി )
നഗരസഞ്ചയ
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പ്രസ്തുത പ്രവൃത്തിക്ക്
കൂടുതല്‍ ഫണ്ട്
അനുവദിക്കണമെന്ന് കാണിച്ച്
പഞ്ചായത്ത് അധികൃതര്‍ ഡി.ഡി.പി.
യ്ക്ക് അയച്ച കത്തില്‍
സ്വീകരിച്ച നടപടികള്‍ എന്തെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ; പദ്ധതി
അടിയന്തരമായി
നടപ്പിലാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
5613.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
നിയോജക മണ്ഡലത്തില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
കീഴിലെ എത്ര റോഡുകളാണ്
റീബില്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നത്;
(
ബി )
പ്രസ്തുത
റോഡുകളുടെ നവീകരണത്തിന്റെ
നിലവിലെ സ്ഥിതി അറിയിക്കാമോ?
5614.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ നാളിതുവരെ
അനുവദിച്ച പി.എം.ജി.എസ്.വൈ.
പദ്ധതികളുടെ വിശദവിവരങ്ങള്‍
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കു വേണ്ടി
ഗുരുവായൂര്‍ മണ്ഡലത്തില്‍
നിന്നും പദ്ധതി
നിര്‍ദ്ദേശങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5615.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിൽ
നഗരസഭ/ഗ്രാമപഞ്ചയാത്ത്
അടിസ്ഥാനത്തിൽ എത്ര വീടുകൾ ലൈഫ്
പദ്ധതിയിൽ ഉൾപ്പെടുത്തി
നാളിതുവരെ നിർമ്മാണം
പൂർത്തീകരിച്ച്
കൈമാറിയിട്ടുണ്ടെന്നും എത്ര
വീടുകളുടെ നിർമ്മാണം
പുരോഗമിച്ചു വരുന്നു എന്നും
അറിയിക്കാമോ;
(
ബി )
ചാത്തന്നൂർ
മണ്ഡലത്തിൽ പ്രസ്തുത പദ്ധതി
പ്രകാരം വീട് ലഭിച്ചവരിൽ
പട്ടികജാതി വിഭാഗം എത്ര എന്നും
പൊതുവിഭാഗം എത്ര എന്നും ലൈഫ്
പദ്ധതി പ്രകാരം ഭൂരഹിതരായ
എത്രപേർക്ക് ഭൂമി നൽകിയെന്നും
വ്യക്തമാക്കാമോ;
(
സി )
ചാത്തന്നൂർ
മണ്ഡലത്തിലെ പഞ്ചായത്തുകളിലും
നഗരസഭയിലും ലൈഫ് പദ്ധതി പ്രകാരം
നിലവിൽ എത്ര അപേക്ഷകർക്ക്
വീടുകൾ അനുവദിക്കുവാനുണ്ടെന്നും
ഇനി പരിഗണിക്കുവാനുള്ള ഭൂരഹിത
ഭവനരഹിത അപേക്ഷകരുടെ എണ്ണം
എത്രയെന്നും വിശദമാക്കാമോ?
5616.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൂരാച്ചുണ്ട്
സബ്ട്രഷറിക്ക് സ്വന്തമായി
കെട്ടിടം നിര്‍മ്മിക്കുന്നതിന്
കൂരാച്ചുണ്ട്
ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള ഭൂമി
വിട്ടുനല്‍കുന്നതിനായി
ഗവണ്‍മെന്റില്‍ പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഫയലിന്മേല്‍ നടപടി
സ്വീകരിക്കുന്നതിനായി
പഞ്ചായത്ത് ഡയറക്ടറേറ്റില്‍
സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും
നാളിതുവരെയും ഗ്രാമപഞ്ചായത്തിന്
അനുമതി നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കൂരാച്ചുണ്ട്
സബ്ട്രഷറിക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് ഭൂമി
വിട്ടു കൊടുക്കുന്നതിനായി സത്വര
നടപടി സ്വീകരിക്കുമോ?
5617.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തില്‍ ലൈഫ് മിഷന്‍
പദ്ധതി പ്രകാരം അനുവദിച്ച
വീടുകള്‍ എത്രയെന്നും അതില്‍
പൂര്‍ത്തീകരിച്ചവ എത്രയെന്നും
തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ള വീടുകളുണ്ടെങ്കില്‍
അവയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
5618.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
സ്കൂള്‍ കെട്ടിടങ്ങള്‍ക്ക്
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് സംബന്ധിച്ച്
നിലവിലെ മാനദണ്ഡങ്ങളെന്തെന്ന്
വിശദവിവര സഹിതം അറിയിക്കാമോ;
(
ബി )
പുതിയ
സ്കൂള്‍ കെട്ടിടങ്ങളുടെ
പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്
അപേക്ഷയില്‍ അപാകതകള്‍ ഉള്ള
പക്ഷം അവ ക്രമവത്കരിക്കുന്നതിന്
സ്വീകരിക്കേണ്ട നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(
സി )
പുതിയ
സ്കൂള്‍ കെട്ടിടത്തിന്
ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍
കുറ്റ്യാടി മണ്ഡലത്തിലെ
ആറങ്ങോട്ട് സ്കൂളിലെ
അധ്യാപകര്‍ക്ക് 10 മാസമായി
ശമ്പളം ലഭിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതു
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
5619.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ടേക്ക്
എ ബ്രേക്ക് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന വഴിയോര വിശ്രമ
കേന്ദ്രങ്ങള്‍ എത്രയെന്ന്
വിശദമാക്കാമോ;
(
ബി )
ഇതില്‍
നിർമ്മാണം പൂര്‍ത്തീകരിച്ചവ
എത്രയെന്ന് വിശദമാക്കാമോ?
5620.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ ബജറ്റില്‍ പാലക്കാട്
ജില്ലയിലെ പുതുക്കോട്
പഞ്ചായത്തിലെ സര്‍വ്വജന
സ്കൂളിന് പ്രഖ്യാപിച്ച പുതിയ
കെട്ടിടത്തിന്റെ നിര്‍മ്മാണ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
5621.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരാധനാലയങ്ങള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന് അനുമതി
നല്‍കാനുള്ള അധികാരം ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
നടപടികള്‍
ലഘൂകരിക്കുന്നതിനായി ഈ
വിഷയത്തില്‍ സര്‍ക്കാര്‍
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
ഇതിന്റെ
നിലവിലുള്ള സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
5622.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലൈഫ്
ഭവന പദ്ധതിയില്‍
ഗുണഭോക്താക്കളുടെ പട്ടിക
നിലവിലുണ്ടോ;
(
ബി )
2020-ല്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്
ഓണ്‍ലൈനായി അപേക്ഷ
ക്ഷണിച്ചിരുന്നുവെങ്കിലും
പട്ടിക ഇതുവരെ
പ്രസിദ്ധീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
വെരിഫിക്കേഷന്‍
നടത്തുന്നതിനും പട്ടിക
പ്രസിദ്ധീകരിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കാമോ?
5623.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
തദ്ദേശറോഡ് പുനരുദ്ധാരണ
പദ്ധതിയുടെ ഭാഗമായി പ്രവൃത്തി
പൂര്‍ത്തീകരിച്ച റോഡുകള്‍
എത്രയെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ തുക അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5624.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഐ.എല്‍.ജി.എം.എസ്.
സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍
നിലവില്‍ കൽപറ്റ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
പ്രാവർത്തികമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
5625.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ വളാഞ്ചേരി
സബ് ട്രഷറി നിര്‍മ്മാണത്തിനായി
ഗ്രാമ വികസന വകുപ്പിന്റെ കൈവശം
ഉള്ള ഭൂമി ലഭ്യമാക്കണമെന്ന
വിഷയത്തില്‍ തദ്ദേശ സ്വയം ഭരണ
വകുപ്പിലുള്ള ഫയലിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
RC3/1564/2019
നമ്പര്‍ ഫയലില്‍ ഗ്രാമ വികസന
കമ്മീഷണർ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
പരിമിതമായ
സൗകര്യങ്ങളോടുകൂടി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന പ്രസ്തുത
സബ് ട്രഷറിയ്ക്കു വേണ്ടി സ്ഥലം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
5626.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
കോര്‍പ്പറേഷന്‍ ഓഫീസിന്
എവിടെയെല്ലാം സോണല്‍ ഓഫീസുകള്‍
ഉണ്ടെന്ന് അറിയിക്കുമോ;
(
ബി )
ഈ
ഓഫീസുകളിലായി ആകെ എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(
സി )
ഈ
ഓഫീസുകളിലെല്ലാം ഓഡിറ്റ്
പരിശോധന നടത്താറുണ്ടോയെന്നും
എവിടെയെല്ലാമാണ് നികുതി
പിരിവിലും കണക്ക് സൂക്ഷിപ്പിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുള്ളത് എന്നും
വെളിപ്പെടുത്തുമോ;
(
ഡി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍
സാമ്പത്തിക സുതാര്യത ഉറപ്പു
വരുത്താന്‍ സര്‍ക്കാര്‍
തലത്തില്‍ സ്വീകരിച്ചു വരുന്ന
നടപടികള്‍ വിശദമാക്കുമോ;
(
ഇ )
പ്ലാസ്റ്റിക്
മാലിന്യ നിര്‍മാര്‍ജനത്തിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; ഇതിനായി
വീടുകളില്‍ നിന്നും പണപ്പിരിവ്
നടത്തുന്നതിന് ആലോചനയുണ്ടോ;
വിശദാംശം നല്‍കുമോ;
(
എഫ് )
ഇതിനായി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
തനത് ഫണ്ട് ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
5627.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പഞ്ചായത്ത്
വകുപ്പിൽ ഗ്രാമപഞ്ചായത്തുകളിലെ
ജീവനക്കാർക്ക് സ്പാര്‍ക്ക്
നടപ്പിലാക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജീവനക്കാര്‍ ഗ്രാമപഞ്ചായത്ത്
ഓഫീസില്‍ നിന്നും ഡയറക്ടറേറ്റ്,
പെര്‍ഫോമന്‍സ് ഓഡിറ്റ് വിംഗ്,
ജില്ലാ ഓഫീസുകള്‍ തുടങ്ങിയ
ഓഫീസുകളില്‍ ട്രാന്‍സ്ഫര്‍ ആയി
പോകുമ്പോള്‍ സ്പാര്‍ക്ക്
ഉപയോഗിക്കുന്നതിലെ സാങ്കേതിക
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി മുഴുവന്‍
ജീവനക്കാര്‍ക്കും ഏകീകൃത
രീതിയില്‍ സ്പാര്‍ക്ക്
നടപ്പിലാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
തദ്ദേശ
സ്വയംഭരണ പൊതുസര്‍വ്വീസില്‍
ഉള്‍പ്പെട്ട മുന്‍സിപ്പാലിറ്റി,
കോര്‍പ്പറേഷന്‍, നഗരവികസനം,
ഗ്രാമവികസനം എന്നീ വകുപ്പുകളിൽ
സ്പാര്‍ക്ക് നിലവിലുള്ളപ്പോള്‍
ഗ്രാമപഞ്ചായത്തുകളില്‍ മാത്രം
ആയത് നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
ഡി )
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത വരാത്തതും
എന്നാല്‍ ജീവനക്കാര്‍ക്ക്
ഗുണകരവുമാകുന്ന തരത്തില്‍ ഗ്രാമ
പഞ്ചായത്തുകളില്‍ സ്പാര്‍ക്ക്
നടപ്പിലാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
5628.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ
മുന്‍ ജന പ്രതിനിധികള്‍ക്ക്
പെന്‍ഷനും ആരോഗ്യ സുരക്ഷ
പദ്ധതികളും
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന്
അറിയിയ്ക്കുമോ;
(
സി )
ഇതിനായി
ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉപസമിതിയിലെ അംഗങ്ങള്‍
ആരൊക്കെയെന്നും പ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണെന്നും
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
വിശദീകരിക്കുമോ?
5629.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2017-18
സാമ്പത്തികവര്‍ഷം നിയോജകമണ്ഡലം
ആസ്തി വികസന പദ്ധതിയില്‍
നിന്നും 90 ലക്ഷം രൂപയ്ക്ക്
24.11.2017-ല്‍
ആര്‍.ഡി.4-1023/17 നമ്പര്‍
ഉത്തരവ് പ്രകാരം ഭരണാനുമതി
നല്‍കിയിട്ടുളളതും
തദ്ദേശസ്വയംഭരണ വകുപ്പിനെ
നിര്‍മ്മാണ ഏജന്‍സിയായി
നിശ്ചയിച്ചിട്ടുളളതുമായ
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ
എളങ്കുന്നപ്പുഴ ഗവ. ന്യൂ
എല്‍.പി. സ്കൂളിന്റെ പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതില്‍
നേരിടുന്ന കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ നിര്‍മ്മാണം
എന്നത്തേയ്ക്ക് ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതിയുടെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കാലാവധി
അവസാനിച്ചിട്ടുണ്ടെങ്കില്‍
ഭരണാനുമതി പുതുക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുളള
നടപടി വിശദമാക്കാമോ?
5630.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
മണ്ഡലത്തിലെ എടക്കര ബെെപ്പാസ്
നിര്‍മ്മാണത്തിന് എടക്കര ഗ്രാമ
പഞ്ചായത്തിന്റെ ആസ്തി
രജിസ്റ്ററിലുളള ചില റോഡുകളുടെ
ഭാഗങ്ങള്‍ പൊതുമരാമത്ത്
വകുപ്പിന് വിട്ട്
നല്‍കിയിട്ടുണ്ടോ; ഈ ഭാഗങ്ങള്‍
കെെമാറണമെന്ന് പൊതുമരാമത്ത്
വകുപ്പ് എടക്കര
ഗ്രാമപഞ്ചായത്തിന് കത്ത്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
കത്തിന്റെ പകര്‍പ്പും എടക്കര
ഗ്രാമപഞ്ചായത്തില്‍ കത്ത്
ലഭിച്ച തീയതിയും ലഭ്യമാക്കാമോ;
(
ബി )
എടക്കര
ബെെപ്പാസ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത്
ഭരണസമിതി യോഗത്തിന്റെ
തീരുമാനങ്ങളുടെ പകര്‍പ്പുകളും
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
പൊതുമരാമത്ത് വകുപ്പിന്
നല്‍കിയ കത്തുകളുടെയും
മറുപടികളുടെയും പകര്‍പ്പുകളും
ലഭ്യമാക്കാമോ;
(
സി )
പൊതുമരാമത്ത്
റോഡുകളുടെ അലെെന്‍മെന്റ്
നിശ്ചയിക്കുന്നതിലും
മാറ്റുന്നതിലും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അധികാരമുണ്ടോയെന്ന്
അറിയിക്കാമോ; വിശദമാക്കാമോ;
(
ഡി )
പൊതുമരാമത്ത്
നിശ്ചയിക്കുന്ന
അലെെന്‍മെന്റുകള്‍ സ്വകാര്യ
താല്‍പര്യാധിഷ്ഠിതമാണെന്ന്
ഏതുമാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
കണ്ടെത്താനാകുക; ഇത്തരം
പരിശോധനകള്‍ക്കായി തദ്ദേശ
സ്വയംഭരണ വകുപ്പ്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ
ചട്ടങ്ങളോ
രൂപീകരിച്ചിട്ടുണ്ടോ എന്നും
അറിയിക്കാമോ;
(
ഇ )
എടക്കര
ബെെപ്പാസുമായി ബന്ധപ്പെട്ട
നിലവിലുളള അലെെന്‍മെന്റില്‍
വാസഗൃഹങ്ങളും കിണറും
ശൗചാലയങ്ങളും നഷ്ടപ്പെടുമെന്ന്
കാണിച്ച് എടക്കര
ഗ്രാമപഞ്ചായത്തില്‍
ആരുടെയെങ്കിലും സങ്കട
ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നാളിതുവരെ ലഭിച്ച
സങ്കട ഹര്‍ജികളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ; മേല്‍ സങ്കട
ഹര്‍ജികളില്‍ ഗ്രാമ പഞ്ചായത്ത്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
എഫ് )
പൊതുതാല്‍പര്യമുളള
എടക്കര ബെെപ്പാസ് പോലുളള
വിഷയങ്ങളില്‍ അധികാര പരിധിയില്‍
വരാത്ത കാരണങ്ങള്‍
ചൂണ്ടിക്കാട്ടി പൊതുമരാമത്ത്
വകുപ്പിന് സ്ഥലം വിട്ട്
നല്‍കുന്നത് മനഃപൂര്‍വ്വം
താമസിപ്പിക്കുന്ന തരത്തില്‍
കത്തുകളും മറുപടികളും
നല്‍കുന്നതായി
ആരോപിക്കപ്പെടുന്ന എടക്കര
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അന്വേഷണം നടത്തുമോ?
5631.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനായി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍ ജനകീയ സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയില്‍ ജനകീയ സമിതികളുടെയും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും
നേതൃത്വത്തില്‍ ഏതൊക്കെ നദികളും
നീര്‍ച്ചാലുകളുമാണ്
പുനരുജ്ജീവിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
5632.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമ
പഞ്ചായത്തുകളിൽ
പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ
പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടർ
നൽകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥൻ ജീവനക്കാരുടെ പേരിൽ
കഠിന നടപടികൾ
സ്വീകരിക്കുന്നുവെന്നയാക്ഷേപം
പരിശോധിക്കുമോ;
(
സി )
പഞ്ചായത്തുകളിൽ
ഏതെങ്കിലും കാര്യം
നടപ്പിലാക്കുന്നതിന് ആവശ്യമായ
സമയം നൽകാതെ ജീവനക്കാരെ
സമ്മർദ്ദത്തിലാക്കുന്നത്
തടയുവാൻ സ്വീകരിക്കുന്ന നടപടികൾ
വ്യക്തമാക്കാമോ;
(
ഡി )
പഞ്ചായത്ത്
ജീവനക്കാർ ഫോൺ മൂന്ന്
റിങ്ങിനുള്ളിൽ എടുക്കണമെന്ന
പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറുടെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ
ഫോൺ വിളിച്ചാൽ ഈ ഉദ്യോഗസ്ഥൻ ഫോൺ
എടുക്കാറില്ലെന്ന ആക്ഷേപം
അന്വേഷിക്കുമോ; ഈ വിഷയത്തിൽ
സർക്കാർ നയം വ്യക്തമാക്കാമോ;
(
ഇ )
ഈ
ഉദ്യോഗസ്ഥൻ ഫയലുകൾ വച്ച്
താമസിപ്പിക്കുന്നതും
തുടർച്ചയായി ഓഫീസ് വിട്ട്
നിൽക്കുന്നതുമായ ആരോപണം
അന്വേഷിച്ച് നടപടികൾ
സ്വീകരിക്കുമോ?
5633.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തനത്
ഫണ്ട് കുറവുള്ള
പഞ്ചായത്തുകളില്‍ പ്രസ്തുത
ഫണ്ട്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പരിപാടികളെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(
ബി )
തനത്
ഫണ്ട് കുറവുള്ള
പഞ്ചായത്തുകളില്‍ ആയത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പരിപാടികള്‍ ആസൂത്രണം ചെയ്ത്
പഞ്ചായത്തുകളെ സ്വയം
പര്യാപ്തമാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ?
5634.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏതെല്ലാം
സാമൂഹികക്ഷേമ പെന്‍ഷനുകള്‍ എത്ര
പേര്‍ക്ക് ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവരുടെ
ബയോമെട്രിക് മസ്റ്ററിംഗ്
അടിയന്തരമായി നടത്തി
അര്‍ഹതപ്പെട്ട എല്ലാപേര്‍ക്കും
കുടിശ്ശികയടക്കമുളള പെന്‍ഷന്‍
ലഭ്യമാക്കാന്‍ എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
ക്ഷേമ
പെന്‍ഷന്‍ വിതരണത്തില്‍ വരുന്ന
കാലതാമസം പരിഹരിക്കുന്നതിനായി
സത്വര നടപടികള്‍ കൈകൊള്ളുമോ?
5635.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രോണ്‍
സര്‍വ്വേ ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍
പ്രയോജനപ്പെടുത്തി തദ്ദേശ
സ്ഥാപനങ്ങളുടെ ആസ്തികള്‍
ഡിജിറ്റൈസ് ചെയ്യുന്നതിന്
നടപടികള്‍ സ്വീകരിക്കുന്നുണ്ടോ
എന്നറിയിക്കാമോ; ആസ്തികള്‍
ഡിജിറ്റൈസ് ചെയ്യുന്നത് പ്രകാരം
എന്തൊക്കെ പ്രയോജനങ്ങള്‍ ആണ്
ലഭിക്കുന്നത് എന്നറിയിക്കാമോ;
ഡിജിറ്റൈസ് ചെയ്ത ആസ്തികള്‍
യഥാസമയം അപ്ഡേറ്റ്
ചെയ്യുന്നതിന് എന്താെക്കെ
നടപടികള്‍ ആണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തില്‍
എത്ര തദ്ദേശ സ്ഥാപനങ്ങള്‍
ആസ്തികള്‍ ഡിജിറ്റൈസ്
ചെയ്യുന്നതിന് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(
സി )
ആസ്തികള്‍
ഡിജിറ്റൈസ് ചെയ്യുന്നതിന്
ഏതൊക്കെ സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികള്‍ ആണ്
നിലവിലുള്ളതെന്ന്
വിശദവിവരങ്ങള്‍ സഹിതം
അറിയിക്കാമോ?
5636.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ ലൈഫ് ഭവന പദ്ധതി
പ്രകാരം നാളിതുവരെ പ്രവൃത്തി
പൂര്‍ത്തീകരിച്ച് നല്‍കിയ
വീടുകള്‍ എത്രയെന്ന് പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള കണക്ക്
വിശദമാക്കാമോ?
5637.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ വകുപ്പിലെ വിവിധ
തസ്തികകളിലെ ഒഴിവുകൾ
സമയബന്ധിതമായി പി.എസ്.സി.യ്ക്ക്
റിപ്പോർട്ട് ചെയ്യുന്നതിൽ
കാലതാമസം നേരിടുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5638.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിൽ
സംസ്ഥാനത്തെ ഗ്രാമ
പഞ്ചായത്തുകളിൽ എത്ര
അസിസ്റ്റന്റ് സെക്രട്ടറി
തസ്തികകൾ ആണുള്ളത്;
അസിസ്റ്റന്റ് സെക്രട്ടറി
തസ്തികകൾ ഇല്ലാത്ത
പഞ്ചായത്തുകളിൽ എന്തുകൊണ്ടാണ്
പ്രസ്തുത തസ്തികകൾ
സൃഷ്ടിക്കാത്തത്;
(
ബി )
പഞ്ചായത്ത്
വകുപ്പിൽ ഹെഡ് ക്ലർക്ക് ജൂനിയർ
സൂപ്രണ്ട് അനുപാതം
എത്രയാണ്;വ്യക്തമാക്കാമോ;
(
സി )
സർക്കാരിന്
യാതൊരു അധിക സാമ്പത്തിക
ബാധ്യതയും ഇല്ലാതെ
പഞ്ചായത്തുകളിലെ ഹെഡ് ക്ലർക്ക്
തസ്തിക ജൂനിയർ സൂപ്രണ്ടായി
മാറ്റാവുന്നതാണെന്നിരിക്കെ
നാളിതുവരെ ഇതുസംബന്ധിച്ച് ഒരു
തീരുമാനം ഉണ്ടാകാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ഡി )
അഞ്ച്
ക്ലറിക്കൽ തസ്തികയ്ക്ക് ഒരു
ജൂനിയർ സൂപ്രണ്ട് എന്ന അനുപാതം
നിലനിൽക്കെ, അഞ്ച് ക്ലറിക്കൽ
തസ്തികയിൽ കൂടുതലുള്ള
പഞ്ചായത്തുകളിൽ പ്രസ്തുത
അനുപാതം പാലിക്കാതെ വരുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിക്കുമോ; അനുകൂലമായ നടപടി
സ്വീകരിക്കുമോ?
5639.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍
അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ
എത്ര ഒഴിവുകളുണ്ട് എന്ന്
അറിയിക്കാമോ;
(
ബി )
എംപ്ലാേയ്‍മെന്റ്
എക്സ്ചേഞ്ച് വഴി ഈ ഒഴിവുകള്‍
നികത്തുന്നതിനുള്ള നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ
കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കാനുള്ള ഉത്തരവ്
നിലനില്‍ക്കുന്നുണ്ടോ;
പ്രസ്തുത ഉത്തരവിലെ വേതന
വ്യവസ്ഥകള്‍
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ;
(
ഡി )
ഈ
ഉത്തരവുകളിലെ നിബന്ധനകള്‍
പ്രകാരം നിയമിക്കുന്ന
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാര്‍ക്ക്
നിര്‍വ്വഹണ ചുമതല
ഏറ്റെടുക്കാന്‍ സാധിക്കാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരെ കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുന്നതിന് എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ എന്ന്
അറിയിക്കാമോ?
5640.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ വകുപ്പില്‍
ഓവര്‍സിയര്‍മാരുടെ തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സാങ്കേതിക
വിഭാഗത്തില്‍പ്പെട്ട
ഓവര്‍സിയര്‍മാരുടെ സേവനം പദ്ധതി
നിര്‍വ്വഹണത്തിന്
അത്യന്ത്യാപേക്ഷിതമായിരിക്കെ,
ഒഴിവുള്ള മുഴുവന്‍ തസ്തികകളിലും
നിയമനം നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
5641.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ വകുപ്പിന് കീഴില്‍
അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ
എത്ര തസ്തികകള്‍ ഒഴിവുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
5642.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്തുകളിൽ
എൽ.ഡി. ടൈപ്പിസ്റ്റ് തസ്തിക
സൃഷ്ടിക്കണമെന്നുള്ള പഞ്ചായത്ത്
ഡയറക്ടറുടെ ശിപാർശയിൽ നടപടി
കൈക്കൊള്ളണമെന്ന കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ 10.09.2021 ലെ
ഒ.എ.(ഇ.കെ.എം) 1115/2021
വിധിന്യായത്തിലെ
നിർദ്ദേശത്തിന്മേൽ എന്തെങ്കിലും
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എൽ.ഡി.
ടൈപ്പിസ്റ്റ് തസ്തികയുടെ പേര്
എൽ.ഡി. കമ്പ്യൂട്ടർ
അസിസ്റ്റന്റ് എന്ന് ആക്കണമെന്ന
പത്താം ശമ്പള കമ്മീഷന്റെ ശിപാർശ
നടപ്പാക്കാന്‍ ഇതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ; ഇക്കാര്യത്തില്‍
കാലതാമസം നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
5643.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്തുകളിലേതിന്
സമാനമായി നഗരസഭകളില്‍
അക്കൗണ്ടന്റ് തസ്തിക സൃഷ്ടിച്ച്
ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
നഗരസഭകളില്‍
അക്കൗണ്ടന്റ് തസ്തിക
ഇല്ലാത്തതിനാല്‍ എ.എഫ്.എസ്.,
ധനവിനിയോഗ കണക്കുകള്‍ എന്നിവ
തയ്യാറാക്കുന്നതില്‍ പ്രയാസം
നേരിടുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
എ.എഫ്.എസ്.,
ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്
എന്നിവ കൈകാര്യം ചെയ്യുന്നതിന്
ഏതെല്ലാം നഗരസഭകളിലാണ് പുറമേ
നിന്നുള്ള വിദഗ്ദ്ധരുടെ സേവനം
ഉപയോഗപ്പെടുത്തുന്നതെന്ന വിവരം
ലഭ്യമാക്കാമോ?
5644.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ ഗ്രാമ
പഞ്ചായത്തുകളിലും, ബ്ലോക്ക്,
ജില്ലാ പഞ്ചായത്തുകളിലും
നഗരസഭകളിലും വിവിധ
തസ്തികകളിലായി എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകളില്‍ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തവ
എത്രയെന്നും താല്ക്കാലികമായി
നികത്തിയ ഒഴിവുകള്‍
എത്രയെന്നുമുളള വിവരം
ലഭ്യമാക്കാമോ;
(
സി )
എന്‍ജിനീയറിംങ്
വിഭാഗത്തിലായി ജില്ലയില്‍
ഏതൊക്കെ തസ്തികകളില്‍ ഒഴിവുകള്‍
നിലനില്‍ക്കുന്നുണ്ടെന്നും ഈ
ഒഴിവുകള്‍ എന്ന് മുതലാണ്
നിലവില്‍ വന്നതെന്നും
വ്യക്തമാക്കാമോ?
5645.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൈവശസ്ഥലവും
താമസസ്ഥലവും വ്യത്യസ്ത തദ്ദേശ
സ്വയംഭരണ പ്രദേശങ്ങളിലായതിനാല്‍
തൊഴിലുറപ്പ് പദ്ധതികളുടെ
ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്
കാരണം കര്‍ഷകര്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാരണങ്ങളാല്‍ മണ്ണ്, ജല സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച
രീതിയില്‍ പൂര്‍ത്തീകരിക്കാന്‍
കഴിയുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
5646.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തില്‍ കനത്ത
മഴയെത്തുടര്‍ന്നുണ്ടായ
മണ്ണിടിച്ചിലിലും
ഉരുള്‍പൊട്ടലിലും
വെള്ളപ്പാച്ചിലിലും തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
തകര്‍ന്ന
ഗ്രാമീണ റോഡുകള്‍ അടിയന്തിരമായി
പുന:നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5647.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്രധാന്‍
മന്ത്രി ഗ്രാമ സഡക് യോജന
പദ്ധതി പ്രകാരം 2020-21
വര്‍ഷത്തില്‍ ആലപ്പുഴ
ജില്ലയില്‍ എത്ര കിലോമീറ്റര്‍
റോഡിനുളള ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം 2018-19 മുതല്‍
ആലപ്പുഴ ജില്ലയില്‍ ഭരണാനുമതി
ലഭിച്ച റോഡുകളുടെ വിശദവിവരം
ലഭ്യമാക്കുമോ?
5648.
ശ്രീ
കെ ആൻസലൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എം.വിജിന്‍
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അധികാര വികേന്ദ്രീകൃത ഭരണം
സാര്‍ത്ഥകമാക്കുന്നതിന്റെ
ഭാഗമായി ജനപ്രതിനിധികള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും സമഗ്ര
പരിശീലനം നല്‍കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
വികേന്ദ്രീകൃത
ഭരണ പരിശീലന കേന്ദ്രമായ
കില-യുടെ പരിശീലന
പാഠ്യപദ്ധതിയുടെ അടിസ്ഥാന
ഘടകങ്ങളും പാഠ്യപദ്ധതിയുടെ
രൂപീകരണ പ്രക്രിയയും
വിശദമാക്കാമോ;
(
സി )
മറ്റ്
വികസന വകുപ്പുകളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന പരിശീലന
സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
പാഠ്യപദ്ധതിയും തമ്മിലുള്ള
ഏകോപനം സാധ്യമാക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5649.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കില-യ്ക്ക്
തൃശ്ശൂർ കൂടാതെ
മറ്റെവിടെയെങ്കിലും സെന്റര്‍
നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
(
ബി )
ടി
സ്ഥാപനത്തിന് റീജിയണല്‍
സെന്ററുകള്‍ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
നെയ്യാറ്റിന്‍കര
താലൂക്കില്‍ റീജിയണല്‍ സെന്റര്‍
സ്ഥാപിക്കാനായി സ്ഥലം
ഏറ്റെടുക്കുന്നതിന് സത്വര നടപടി
സ്വീകരിക്കുമോ;
(
ഡി )
മലബാര്‍
മേഖലയില്‍ ഒരു സെന്റര്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5650.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മയക്കുമരുന്ന്
ഉപയോഗിക്കുന്നവരുടെ എണ്ണം
സംബന്ധിച്ച് സര്‍ക്കാര്‍
ശേഖരിച്ച കണക്കുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു വര്‍ഷത്തില്‍
മയക്കുമരുന്ന്
പിടിച്ചെടുത്തതുമായി
ബന്ധപ്പെട്ട വിശദാംശം
ലഭ്യമാക്കുമോ;
മുന്‍വര്‍ഷത്തേക്കാള്‍ ഇതിന്റെ
തോത് എത്രയാണെന്ന്
വിശദമാക്കുമോ;
(
സി )
സംസ്ഥാനത്ത്
കുട്ടികളിലെ ലഹരി ഉപയോഗം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ ഇതു
തടയുന്നതിനായി പ്രത്യേകമായി
സര്‍ക്കാര്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
ലഹരി വസ്തുക്കളുടെ ഉപയോഗവും,
വിപണനവും തടയുന്നതിനായി നിലവിലെ
സംവിധാനം
അപര്യാപ്തമാണെന്നതിനാല്‍
കൂടുതല്‍ കാര്യക്ഷമമായ
നടപടികള്‍ സ്വീകരിക്കുന്നതിനായി
സര്‍ക്കാര്‍ പദ്ധതികള്‍
തയ്യാറാക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
5651.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലഹരി
സംബന്ധമായ കേസുകളുടെ എണ്ണം
വര്‍ദ്ധിച്ച് വരുന്ന
സാഹചര്യത്തില്‍ എക്സെെസ്
സേനയുടെ സംഖ്യാബലം
കൂട്ടുന്നതിനാവശ്യമായ നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടോ;
(
ബി )
സിവില്‍
എക്സെെസ് ഓഫീസര്‍ തസ്തികകളുടെ
എത്ര ശതമാനമാണ് വനിതകള്‍ക്കായി
നീക്കി വച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
എക്സെെസ്
വകുപ്പില്‍ സിവില്‍ എക്സെെസ്
ഓഫീസര്‍, വനിതാ സിവില്‍
എക്സെെസ് ഓഫീസര്‍ തസ്തികകളിലെ
അനുവദിക്കപ്പെട്ട അംഗബലം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ഡി )
വനിതാ
സിവില്‍ എക്സെെസ് ഓഫീസര്‍
തസ്തിക സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട F1/153/2021/TD
നമ്പര്‍ ഫയലിന്മേല്‍ അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5652.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആദിവാസി,
തോട്ടം, മലയോര ഗ്രാമങ്ങള്‍
ഉള്‍പ്പെടുന്ന വരന്തരപ്പിള്ളി,
മറ്റത്തൂര്‍, തൃക്കൂര്‍
ഉള്‍പ്പെടെ ഏഴ് പഞ്ചായത്തുകളുളള
പുതുക്കാട് ഒരു എക്സൈസ് ഓഫീസ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5653.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്‍പ്പറേഷനില്‍ ഹൗസ്
ബില്‍ഡിംഗ് അഡ്വാന്‍സ്
പുന:സ്ഥാപിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കെ.എസ്.ബി.സി.
യില്‍ ഹൗസ് ബില്‍ഡിംഗ്
അഡ്വാന്‍സ്
പുന:സ്ഥാപിക്കുന്നതില്‍
സാങ്കേതിക പ്രശ്നങ്ങള്‍
നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
കെ.എസ്.ബി.സി.
യിലെ ജീവനക്കാര്‍ക്ക്
നിലവിലുള്ള കാഷ്വല്‍ ലീവ്,
സിക്ക് ലീവ് (sick leave)
എന്നിവയ്ക്ക് പകരം ആകസ്മികാവധി,
അർദ്ധവേതന അവധി എന്നിവ
നടപ്പാക്കുന്നതിന്
നിയമതടസ്സമുണ്ടോ; ഉണ്ടെങ്കില്‍
ആയത് പരിഹരിച്ച് മറ്റ്
വകുപ്പുകളിലേതുപോലെ ലീവ്
പാറ്റേണ്‍ നടപ്പിലാക്കുമോ;
വിശദമാക്കാമോ?
5654.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇന്ത്യന്‍
നിര്‍മ്മിത വിദേശ മദ്യം ചില്ല്
കുപ്പികളില്‍ ലഭ്യമാക്കണമെന്ന
ബിവറേജസ് കോര്‍പ്പറേഷന്റെ
നിര്‍ദ്ദേശം മറ്റ് കമ്പനികള്‍
നടപ്പാക്കുന്നില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
ഭാവിയിലെ
പ്ലാസ്റ്റിക്ക് നിരോധനം
മുന്നില്‍ക്കണ്ട് വിദേശമദ്യം
ചില്ല് കുപ്പിയിലേക്ക്
മാറ്റുവാന്‍ വേണ്ട നിര്‍ദ്ദേശം
നല്‍കുമോ; വ്യക്തമാക്കാമോ;
(
സി )
ബിവറേജസ്
കോര്‍പ്പറേഷന്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര രൂപയുടെ
മദ്യമാണ് വിറ്റഴിച്ചതെന്ന്
വ്യക്തമാക്കാമോ?
5655.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ ജനവാസ കേന്ദ്രങ്ങളിൽ
പ്രവർത്തിക്കുന്ന ബിവറേജസ്
ഔട്ട് ലെറ്റുകൾ മൂലം പൊതുജനം
നേരിടുന്ന ബുദ്ധിമുട്ടുകളെ
കുറിച്ചുളള പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ പരാതി
പരിഹരിക്കുന്നതിന് വേണ്ടി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പൊതുജനങ്ങൾക്കും
സമീപവാസികൾക്കും ബുദ്ധിമുട്ട്
ഉണ്ടാകാത്ത വിധം പ്രത്യേക
പാർക്കിംഗ് ഏരിയ
ക്രമീകരിക്കണമെന്ന ഹൈക്കോടതി
ഉത്തരവ്, കുണ്ടറ
നിയോജകമണ്ഡലത്തിലെ പെരുമ്പുഴയിൽ
പ്രവർത്തിക്കുന്ന ബിവറേജസ്
ഔട്ട് ലെറ്റിൽ
പാലിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
ഉത്തരവ്
പാലിച്ചിട്ടില്ലായെങ്കിൽ ആയത്
പാലിക്കുന്നതിനുളള നടപടി
സ്വീകരിക്കാമോ;
(
സി )
മേൽപ്പറഞ്ഞ
കുണ്ടറ പെരുമ്പുഴ ബിവറേജസ്
ഔട്ട് ലെറ്റിന് പുറകു വശത്തുളള
കല്ലുംപുറം പട്ടികജാതി
കോളിനിയിൽ നിന്നും മതിയായ
ദൂരപരിധി അളക്കണമെന്ന
നിർദ്ദേശം, പരാതിക്കാരുടെ
സാന്നിധ്യത്തിലാണോ എക്സൈസ്
അധികൃതർ
നിർവ്വഹിച്ചിട്ടിളളുതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
നിർദ്ദേശം
പാലിച്ചിട്ടില്ലെങ്കിൽ
പരാതിക്കാരുടെ സാന്നിധ്യത്തിൽ
ദൂരപരിധി അളക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
5656.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എ കെ എം അഷ്റഫ്
ഡോ.
എം.കെ . മുനീർ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റിപ്പോര്‍ട്ട് ചെയ്യുന്ന
ക്രിമിനല്‍ കേസ്സുകളുടെയും
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങളുടെയും കാരണം
മദ്യപാനമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
സാമാധാന അന്തരീക്ഷം
നിലനിര്‍ത്തുന്നതിനും
പൊതുജനങ്ങളുടെ ആരോഗ്യ
സംരക്ഷണത്തിനും മദ്യ നിരോധനം
സഹായകരമാകുമെന്ന്
കരുതുന്നുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
മദ്യ നിരോധനം
ഏര്‍പ്പെടുത്താതിരിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ?
5657.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മയക്കുമരുന്ന് വ്യാപനം തടയാന്‍
സ്പെഷ്യല്‍ ഡ്രൈവ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
വര്‍ദ്ധിച്ചുവരുന്ന
മയക്കുമരുന്ന് ഉപയോഗം
തടയുന്നതിനായി എന്തെല്ലാം
ബോധവല്‍ക്കരണ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5658.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചാലക്കുടി
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്
പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
ഇല്ലെങ്കില്‍
നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(
സി )
ഇതിനായി
സ്ഥലം കണ്ടെത്തിയിട്ടുണ്ടോ
ഉണ്ടെങ്കില്‍ എവിടെയെന്ന്
വെളിപ്പെടുത്തുമോ?
|
|
|
|
|
|
|
|