|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*241.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്ലസ് വണ്‍ രണ്ടാം ഘട്ട
അലോട്ട്മെന്റ്
പൂര്‍ത്തിയായപ്പോള്‍ സീറ്റ്
ലഭിക്കാത്ത കുട്ടികള്‍ക്ക്
പ്ലസ് വണ്‍ സീറ്റ്
ഉറപ്പാക്കാന്‍ സർക്കാർ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഉയര്‍ന്ന
മാര്‍ക്കോടെ എസ്.എസ്.എല്‍.സി.
പാസ്സായ എല്ലാ
വിദ്യാർത്ഥികൾക്കും അവർക്ക്
ഇഷ്ടപ്പെട്ട സ്കൂളുകളിൽ ഇഷ്ട
വിഷയത്തിൽ പ്രവേശനം
ലഭ്യമാക്കാന്‍ നാളിതുവരെ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
*242.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാക്ഷരത രംഗത്ത് കഴിഞ്ഞ അഞ്ച്
വര്‍ഷം കെെവരിച്ച നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
സാക്ഷരത
തുടര്‍ വിദ്യാഭ്യാസം സംബന്ധിച്ച
സംസ്ഥാന സര്‍ക്കാരിന്റെ
നയമെന്തെന്ന് വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
നവ സാക്ഷരരുടെ തുടര്‍
വിദ്യാഭ്യാസത്തിനായി നിലവിലുളള
സൗകര്യങ്ങള്‍ എന്തെല്ലാമാണ്;
വിശദാംശം നല്‍കാമോ?
*243.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ്
ഹൗസുകളുടെയും നവീകരണം
സംബന്ധിച്ച് നയം
വ്യക്തമാക്കാമോ;
(
ബി )
ഗസ്റ്റ്
ഹൗസുകളിലെയും റസ്റ്റ്
ഹൗസുകളിലെയും താമസസൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
കര്‍മ്മപദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ; എങ്കില്‍ അവ
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഗസ്റ്റ്
ഹൗസുകള്‍, റസ്റ്റ് ഹൗസുകള്‍
എന്നിവ ഇല്ലാത്തയിടങ്ങളില്‍
പുതിയവ നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(
ഡി )
ഗസ്റ്റ്
ഹൗസുകള്‍, റസ്റ്റ് ഹൗസുകള്‍
എന്നിവിടങ്ങളില്‍ നിന്നുള്ള
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
*244.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയോര
ഹൈവേ പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പദ്ധതി ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പൂര്‍ണ്ണമായും
പ്രാവര്‍ത്തികമാകുന്നതോടെ
സംസ്ഥാനത്തിന്റെ ഗതാഗത,
വ്യാവസായിക, വാണിജ്യ
രംഗങ്ങളില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ?
*245.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ഡി കെ മുരളി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്യാധീനപ്പെട്ടതും
കാലങ്ങളായി പലരും കൈയ്യടക്കി
വച്ചിരിക്കുന്നതുമായ എത്ര
ഏക്കര്‍ ഭൂമി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന ശേഷം
ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ ഭൂമിക്ക് അര്‍ഹതയുളള
എത്ര പേരുടെ അപേക്ഷകളാണ്
ലഭിച്ചിട്ടുളളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ഏറ്റെടുത്ത
ഭൂമി കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*246.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം. എം. മണി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമി
തരം മാറ്റാനുളള അപേക്ഷകള്‍
തീര്‍പ്പാക്കുന്നതില്‍ വലിയ
കാലതാമസം ഉണ്ടാകുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
നിലവിലെ
നിയമ പ്രകാരം ഡേറ്റാബാങ്കില്‍
ഉള്‍പ്പെട്ട ഭൂമി തരം
മാറ്റുന്നതിന്
ആര്‍ക്കൊക്കെയാണ് അനുമതി
ലഭിക്കുന്നത്; ആയതിനുളള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
വിവിധ റവന്യൂ ഓഫീസുകളില്‍ ഭൂമി
തരം മാറ്റുന്നതിനായി
ലഭിച്ചിട്ടുളള അപേക്ഷകള്‍
സമയബന്ധിതമായി തീര്‍പ്പാക്കാന്‍
സ്വീകരിക്കുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
*247.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മാനദണ്ഡപ്രകാരമുള്ള സാമൂഹ്യ
അകലം സ്കൂളുകളില്‍ കുട്ടികളുടെ
സീറ്റിംഗ് അറേഞ്ച്മെന്റില്‍
കൂടുതല്‍ ഫലപ്രദമായി
നടപ്പാക്കുന്നതിനായി
എന്തെങ്കിലും മോണിറ്ററിംഗ്
സംവിധാനങ്ങൾ ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
പൊതുഗതാഗത
സര്‍വ്വീസിലെ സീറ്റിംഗ്
സംവിധാനത്തില്‍ സാമൂഹ്യ അകലം
പാലിക്കുന്നതില്‍ ഉണ്ടായതായി
പറയപ്പെടുന്ന പ്രശ്നങ്ങള്‍
ക്ലാസ്സ് മുറികളിലും ഉണ്ടായാൽ
അത് കുട്ടികളില്‍ മഹാമാരി
പകരുന്നതിന് കാരണമാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
സി )
ക്ലാസ്സ്
മുറികളില്‍ സാമൂഹ്യ അകലം
ഫലപ്രദമായി നടപ്പാക്കുന്നതിനായി
പഴുതടച്ച ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ?
*248.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് പ്രവൃത്തികളുടെ
ഗുണനിലവാര പരിശോധനക്കായി
നിലവിലുളള സംവിധാനം
എന്തൊക്കെയാണെന്നും പ്രവൃത്തി
നടക്കുന്ന സൈറ്റുകളില്‍ നിന്നും
സാമ്പിളുകള്‍ ശേഖരിച്ച്
പരിശോധിക്കുന്ന സംവിധാനം
നിലവിലുണ്ടോയെന്നും
വിശദശമാക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍ ഗവേഷണ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
ഗവേഷണ പ്രവര്‍ത്തനത്തിന്റെ
ഭാഗമായി എന്തൊക്കെ കാര്യങ്ങളാണ്
നടപ്പിലാക്കിവരുന്നതെന്നും
വിശദമാക്കാമോ?
*249.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ റോഡ്
പ്രവൃത്തികളില്‍ ചിലത്
ആരംഭിക്കുന്നതിന് ദീര്‍ഘമായ
കാലതാമസം ഉണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ സാങ്കേതിക
തടസ്സങ്ങള്‍ പരിഹരിച്ച് റോഡ്
നിര്‍മ്മാണം
ത്വരിതപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ വിശദീകരിക്കുമോ.;
(
സി )
പുനരുദ്ധാരണ
പ്രവൃത്തികളില്‍ കാലതാമസം
ഉണ്ടാകുന്നതിനാല്‍ പ്രസ്തുത
റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത
നിലയില്‍ തകര്‍ച്ചയിലാകുന്നത്
നിമിത്തം പൊതുജനങ്ങള്‍
അനുഭവിക്കുന്ന കഠിനമായ യാത്രാ
ദുരിതം പരിഗണിച്ച്
ഇക്കാര്യത്തില്‍ എത്രയും
വേഗത്തിലുള്ള പരിഹാര നടപടികള്‍
സ്വീകരിക്കുമോ?
*250.
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം മുകേഷ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദേശ-ആഭ്യന്തര
ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിനായി
എന്തെല്ലാം അടിസ്ഥാന സൗകര്യ
വികസന പദ്ധതികളും പ്രചരണ
പരിപാടികളുമാണ്
സംഘടിപ്പിക്കുന്നത്;
(
ബി )
ഗ്രീന്‍
കാര്‍പെറ്റ് പദ്ധതിയിലൂടെ
എന്തെല്ലാമാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
ഇതിലൂടെ എത്രത്തോളം നേട്ടങ്ങള്‍
ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
മണ്‍സൂണ്‍
ടൂറിസത്തിന്റെ സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
പ്രത്യേക പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
*251.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്റെ
ചുമതലയിലുള്ള റസ്റ്റ് ഹൗസുകളുടെ
പ്രവർത്തനം
പരിശോധിച്ചിട്ടുണ്ടോ; ഇവയ്ക്ക്
വേണ്ടിവരുന്ന
ചെലവുകൾക്കനുസൃതമായ വരുമാനം
ലഭിക്കുന്നുണ്ടോ; വിശദമാക്കുമോ;
(
ബി )
വാർഷിക
അറ്റകുറ്റപ്പണികൾ സമയോചിതമായി
നടത്താത്തതുമൂലം റസ്റ്റ്
ഹൗസുകളോടനുബന്ധിച്ചുള്ള
കെട്ടിടങ്ങളും മറ്റ്
നിർമ്മിതികളും നശിക്കുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കുന്നതിനുവേണ്ടി
അറ്റകുറ്റപ്പണികൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ;
(
സി )
റസ്റ്റ്
ഹൗസുകളുടെ പ്രവർത്തനം കൂടുതൽ
കാര്യക്ഷമമാക്കുന്നതിനും
ജനകീയമാക്കുന്നതിനും ഓൺലൈൻ
ബുക്കിംഗ് ഉൾപ്പെടെയുള്ള
സംവിധാനങ്ങൾ നടപ്പിലാക്കുമോ;
(
ഡി )
ടൂറിസം
വികസനത്തിന്
സഹായിക്കുന്നരീതിയിൽ റസ്റ്റ്
ഹൗസുകളുടെ പ്രവർത്തനം
ആധുനികവൽക്കരിക്കുമോ;
വിശദമാക്കുമോ?
*252.
ശ്രീ
കെ ആൻസലൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
ഏത് ഘട്ടത്തിലാണ്; ഏതൊക്കെ
തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടാണ് പ്രസ്തുത
പദ്ധതി വിഭാവനം
ചെയ്തിരിക്കുന്നത്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാകുന്നതോടെ
സംസ്ഥാനത്ത് ചരക്ക്
നീക്കത്തില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*253.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്ലസ്
വൺ രണ്ടാം ഘട്ട അലോട്ട്മെന്റ്
പൂർത്തിയായായപ്പോൾ ഒരു
ലക്ഷത്തിലേറെ കുട്ടികൾ സീറ്റ്
ലഭിക്കാതെ പുറത്ത് നിൽക്കുന്ന
സാഹചര്യം നിലവിലുണ്ടോ; എങ്കില്‍
ഇത് പരിഹരിക്കുന്നതിന് പുതിയ
പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ
തയ്യാറാകുമോ;
(
ബി )
നിരവധി
അർഹരായ കുട്ടികളുടെ പഠനം
പ്രതിസന്ധിയിലായതായി
പറയപ്പെടുന്ന സാഹചര്യത്തിൽ
പുതിയ പ്ലസ് വൺ ബാച്ചുകൾ
അനുവദിച്ചുകൊണ്ട് ഇതിന് പരിഹാരം
കാണാൻ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
2011-16-ലെ
സർക്കാരിന്റെ കാലഘട്ടത്തിൽ
അർഹരായ കുട്ടികളുടെ പ്ലസ് വണ്‍
പ്രവേശനം സംബന്ധിച്ച് സമാന
സാഹചര്യമുണ്ടായപ്പോള്‍ അന്നത്തെ
സർക്കാർ താത്കാലിക ബാച്ചുകൾ
അനുവദിച്ചിരുന്നോ എന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
*254.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പരിസ്ഥിതിക്കും ആരോഗ്യത്തിനും
വിപത്തായ പ്ലാസ്റ്റിക് മാലിന്യം
ഉപയോഗിച്ച് എത്ര കിലോമീറ്റര്‍
റോഡ് ടാര്‍ ചെയ്യുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
തദ്ദേശ
സ്ഥാപനങ്ങളും പൊതുമരാമത്തും
നിര്‍മ്മിക്കുന്ന റോഡുകളില്‍
പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ
എത്ര മെട്രിക് ടണ്‍
പ്ലാസ്റ്റിക് മാലിന്യമാണ് റോഡ്
ടാറിംഗിന്
പ്രയോജനപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(
സി )
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ ക്ലീന്‍
കേരള കമ്പനി വഴി പൊതുമരാമത്ത്
വകുപ്പിന് എത്ര മെട്രിക് ടണ്‍
പൊടിച്ച പ്ലാസ്റ്റിക്കാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്ലാസ്റ്റിക്
ചേര്‍ത്ത് നിര്‍മ്മിക്കുന്ന
റോഡുകളുടെ ഗുണനിലവാരം
പരിശോധിക്കുവാന്‍ നിലവില്‍
എന്ത് സംവിധാനമാണ് ഉള്ളതെന്ന്
വിശദമാക്കാമോ; ഇത് സംബന്ധിച്ച്
കൃത്യമായ പരിശോധന നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
*255.
ശ്രീമതി
കെ.കെ.രമ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്ലസ് വൺ പ്രവേശന പ്രതിസന്ധി
പരിഹരിക്കാൻ സർക്കാർ മേഖലയിലെ
സ്കൂളുകളിലെ ബാച്ചുകളുടെ എണ്ണം
വർദ്ധിപ്പിക്കുന്നതിന് പകരം അൺ
എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ
വർദ്ധിപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത തീരുമാനം
എസ്.എസ്.എൽ.സി. പരീക്ഷയിൽ
ഉയർന്ന മാർക്ക് നേടിയ
സാമ്പത്തികമായി പിന്നാക്കം
നിൽക്കുന്ന വിദ്യാർത്ഥികളെ
പ്രതികൂലമായി ബാധിക്കുവാന്‍
ഇടയാകുമെന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
സർക്കാർ
മേഖലയിലെ സ്കൂളുകളിലെ
ബാച്ചുകള്‍ക്ക് പകരം അൺ എയ്ഡഡ്
സ്കൂളുകളിലെ സീറ്റുകൾ
വർദ്ധിപ്പിക്കുന്നത് ഡൊണേഷൻ
പ്രവണതയെ
പ്രോത്സാഹിപ്പിക്കുമെന്ന്
കരുതുന്നുണ്ടോ; എങ്കില്‍ ആയത്
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
*256.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
കെ ആൻസലൻ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
ത്വരിതഗതിയില്‍
നടക്കുന്നുവെന്ന്
ഉറപ്പുവരുത്താനും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കാനും
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*257.
ശ്രീ.
ആന്റണി ജോൺ
ശ്രീ
എം നൗഷാദ്
ശ്രീ.
എം.വിജിന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാര വികസനത്തിന്റെ
ഭാഗമായി ആരംഭിച്ച പൈതൃക സംരക്ഷണ
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പരിഗണനയില്‍ വരുന്ന
പ്രധാന ഇടങ്ങള്‍
ഏതൊക്കെയാണെന്നും പദ്ധതിയുടെ
പ്രധാന ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(
സി )
ഒരു
വിശാലമായ പ്രദേശത്തെ ചരിത്ര
സ്മാരകങ്ങളെ വിനോദസഞ്ചാരവുമായി
കൂട്ടിയിണക്കി പദ്ധതികള്‍
ആവിഷ്കരിക്കുന്നതിലൂടെ വിവിധ
മേഖലകളില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ?
*258.
ഡോ.കെ.ടി.ജലീൽ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
മേഖലയില്‍ കേരളവും തായ്‍വാനും
തമ്മിലുള്ള സഹകരണം സംബന്ധിച്ച്
തായ്‍വാന്‍ പ്രതിനിധികളുമായി
നടത്തിയ ചര്‍ച്ചയില്‍
ഉരുത്തിരിഞ്ഞിട്ടുള്ള നവീന
ആശയങ്ങള്‍ സംസ്ഥാനത്ത്
പ്രാവര്‍ത്തികമാക്കാവുന്നവയാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ടൂറിസം
മേഖലയില്‍ കൂടുതല്‍ വിദേശ
നിക്ഷേപം നടത്തുന്നത്
സംബന്ധിച്ച് തായ്‍വാന്‍
പ്രതിനിധികളുമായി ചര്‍ച്ച
ചെയ്തിരുന്നോ; വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ടൂറിസത്തിന്റെ ഏതെല്ലാം
മേഖലകളിലാണ് തായ്‍വാനുമായി
സഹകരിച്ച് പുതിയ പദ്ധതികള്‍
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
*259.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
വി ജോയി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന്റെ കെട്ടിടങ്ങള്‍,
പാലങ്ങള്‍ എന്നിവയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തിന്റെ പരമ്പരാഗത
നിര്‍മ്മാണ
സങ്കല്‍പ്പങ്ങള്‍ക്കപ്പുറം
ആധുനിക സാങ്കേതികവിദ്യകള്‍
അടിസ്ഥാനമാക്കി സൗകര്യവും
സൗന്ദര്യവും സംയോജിപ്പിച്ച്
നടത്തുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ അടിസ്ഥാന
സൗകര്യ വികസന പദ്ധതികളുടെ
ഡിസൈനിംഗ്
ആധുനികീകരിക്കുന്നതിനായി
രൂപംകൊടുത്ത ഡിസൈന്‍ വിംഗിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
സി )
പൊതുമരാമത്ത്
വകുപ്പിന്‍കീഴില്‍ ഗവേഷണസ്ഥാപനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*260.
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്റെ
നൂറുദിന കര്‍മ്മ പദ്ധതിയുടെ
ഭാഗമായി പൊതുവിദ്യാഭ്യാസ
മേഖലയില്‍ ആവിഷ്ക്കരിക്കുകയും
നടപ്പിലാക്കുകയും ചെയ്ത
പദ്ധതികളുടെ വിശദാംശങ്ങള്‍
അറിയിക്കുമോ;
(
ബി )
പൊതുവിദ്യാലയങ്ങളുടെ
പശ്ചാത്തല സൗകര്യ വികസനത്തിനായി
വിഭാവനം ചെയ്യുന്ന തുടര്‍
പദ്ധതികളെ കുറിച്ച്
വിശദമാക്കാമോ?
*261.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലില്ലായ്മ
അതിരൂക്ഷമായിരിക്കുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
കോവിഡിന്റെ
പശ്ചാത്തലത്തിൽ തൊഴിൽ
നഷ്ടപ്പെട്ടവരുടെ കണക്കുകൾ
ലഭ്യമായിട്ടുണ്ടോ; ഇത്
സംബന്ധിച്ച് സർക്കാർ പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ആദിവാസി,
തീരദേശ മേഖലകളിൽ തൊഴിലില്ലായ്മ
രൂക്ഷമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ഡി )
പ്രവാസികള്‍
വന്‍തോതില്‍
തിരിച്ചുവരുന്നതുമൂലമുണ്ടാകുന്ന
പ്രതിസന്ധി ഉള്‍പ്പെടെ
പരിഹരിക്കുന്നതിന് പ്രത്യേക
പാക്കേജ് പ്രഖ്യാപിക്കുമോ;
വിശദമാക്കുമോ?
*262.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയതായി നിര്‍മ്മിച്ചതും
പുതുക്കിപ്പണിതതുമായ സ്കൂള്‍
കെട്ടിടങ്ങളില്‍
കുട്ടികള്‍ക്കും
അദ്ധ്യാപകര്‍ക്കും നൂതന
മാതൃകയിലുള്ള ഫര്‍ണിച്ചര്‍
നല്‍കുന്നതിനായുള്ള പദ്ധതികള്‍
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
(
ബി )
എങ്കില്‍
പദ്ധതി നടപ്പിലാക്കുന്നത്
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
*263.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
. കെ .ഡി .പ്രസേനൻ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
നേരിട്ടുള്ള വിദ്യാഭ്യാസം
പുനഃസ്ഥാപിക്കുന്നതിനുള്ള
ആസൂത്രണ
പ്രവർത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
കുട്ടികളുടെ
സുരക്ഷയ്ക്ക് പ്രാധാന്യം
നൽകിക്കൊണ്ടാണോ സ്കൂള്‍
തുറക്കുന്നതിനുള്ള മാർഗ്ഗരേഖ
തയ്യാറാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; മാർഗ്ഗരേഖ
പാലിക്കപ്പെടുന്നുവെന്ന്
ഉറപ്പാക്കാനും എല്ലാ
കുട്ടികളെയും
സ്കൂളുകളിലേക്കെത്തിക്കാനും
ഏർപ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങൾ അറിയിക്കാമോ?
*264.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ വ്യവസായ-വ്യാപാര
സ്ഥാപനങ്ങള്‍ക്ക്
തങ്ങള്‍ക്കിഷ്ടമുള്ളവരെ
ചുമട്ടുതൊഴിലാളികളായി
നിയമിക്കാമെന്ന ഹൈക്കോടതി
വിധിയുടെ പ്രത്യാഘാതം
കണക്കിലെടുത്ത് മേല്‍ നടപടിയുടെ
സാധ്യത പരിശോധിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രദേശത്തും രജിസ്റ്റര്‍
ചെയ്തിട്ടുള്ള അര്‍ഹരായ
തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍
തൊഴില്‍ നിഷേധിക്കുന്നതിനെതിരെ
നിയമ വ്യവസ്ഥ
ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള
കാര്യങ്ങള്‍ പരിഗണിക്കുമോ എന്ന്
അറിയിക്കുമോ;
(
സി )
നോക്കുകൂലി
സംബന്ധമായ പരാതികള്‍
സമയബന്ധിതമായി പരിഹരിക്കാന്‍
ജില്ല ലേബര്‍ ഓഫീസര്‍മാരുടെ
ഇടപെടല്‍ കാര്യക്ഷമമാക്കാന്‍
വേണ്ട നടപടിയുണ്ടാകുമോ;
വ്യക്തമാക്കുമോ;
(
ഡി )
വ്യാവസായിക
തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള
സംവിധാനം ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
*265.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ടൂറിസം മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
എല്ലാ
ടൂറിസം കേന്ദ്രങ്ങളിലും മികച്ച
നിലവാരത്തില്‍ യാത്രി
നിവാസുകളും ഗവണ്‍മെന്റ് ഗസ്റ്റ്
ഹൗസുകളും നിര്‍മ്മിച്ച് കുറഞ്ഞ
നിരക്കില്‍ ടൂറിസ്റ്റുകള്‍ക്ക്
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
സി )
എല്ലാ
ടൂറിസം കേന്ദ്രങ്ങളിലും മികച്ച
ശുചിത്വ നിലവാരം ഉറപ്പു
വരുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?
*266.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
പുരാവസ്തുക്കള്‍ കൈവശം
വയ്ക്കുന്നതിനും വിപണനം
നടത്തുന്നതിനും അവകാശമുണ്ടോ;
എങ്കില്‍ ഇതിന്റെ ആധികാരികതയും
അവകാശങ്ങളും
പരിശോധിക്കുന്നതിനും
ഉറപ്പാക്കുന്നതിനും സ്വീകരിച്ചു
വരുന്ന നടപടികള്‍
വിശദീകരിക്കുമോ;
(
ബി )
അമൂല്യമായ
പുരാവസ്തുക്കളുടെ ശേഖരം
സ്വകാര്യ വ്യക്തികളോ
സ്ഥാപനങ്ങളോ കൈവശം വയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍
വകുപ്പിന് ഏതെല്ലാം രീതിയില്‍
ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
2016
മുതല്‍ പുരാവസ്തു വകുപ്പ്
ഇപ്രകാരം നടത്തിയ ഇടപെടലുകളുടെ
വിശദവിവരം ലഭ്യമാക്കുമോ?
*267.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രഥമ
ഡിജിറ്റല്‍ സംസ്ഥാനം എന്ന
നേട്ടം കൈവരിച്ച് സംസ്ഥാനത്തിന്
നിതി ആയോഗിന്റെ സ്കൂള്‍
വിദ്യാഭ്യാസ ഗുണനിലവാര
സൂചികയില്‍ മികവ്
പുലര്‍ത്താനായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍, എയ്ഡഡ്
വിദ്യാലയങ്ങളിലും വിവര
സാങ്കേതികവിദ്യാധിഷ്ഠിത ഭൗതിക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയതിനോടൊപ്പം
ഡിജിറ്റല്‍ പഠന വിഭവങ്ങള്‍
ഫലപ്രദമായി വിനിയോഗിക്കുന്നതിന്
അദ്ധ്യാപകരെയും പഠിതാക്കളെയും
പ്രാപ്തരാക്കുന്നതിന് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
നൂറുദിന
പരിപാടിയില്‍ അടിസ്ഥാന സൗകര്യ
വികസനത്തില്‍ കൈവരിച്ച നേട്ടം
അറിയിക്കാമോ; അടിസ്ഥാന സൗകര്യ
വികസനത്തില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് എത്ര
തുക ചെലവഴിച്ചുവെന്നതിന്റെ
കണക്ക് ലഭ്യമാണെങ്കില്‍
നല്‍കാമോ?
*268.
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുജനങ്ങള്‍ റവന്യൂ വകുപ്പ്
മന്ത്രിയ്ക്ക് നല്‍കുന്ന
പരാതികള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന് ജില്ല
അടിസ്ഥാനത്തില്‍ പ്രത്യേക
സംവിധാനം ഒരുക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
റവന്യൂ
വകുപ്പുമായി ബന്ധപ്പെട്ട ഓരോ
ജില്ലയിലേയും വിഷയങ്ങള്‍
പരിഹരിക്കുന്നതിനായി രൂപം
കൊടുത്ത ജില്ല റവന്യൂ
അസംബ്ലിയുടെ പ്രവര്‍ത്തന രീതി
വിശദമാക്കാമോ;
(
സി )
റവന്യൂ
അസംബ്ലിയുടെ പരിഗണനയ്ക്കായി
പൊതു ജനങ്ങള്‍ക്ക് നേരിട്ട്
പരാതി നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ; പ്രസ്തുത
അസംബ്ലിയുടെ നടപടിക്രമങ്ങളും
തീരുമാനങ്ങളും ജനങ്ങളെ
അറിയിക്കുന്നതിന്
സംവിധാനമുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
*269.
ശ്രീ.
എ. രാജ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ ജില്ലയുടെയും തനതായ പൈതൃകം
കാത്തുസൂക്ഷിക്കുന്നതിനും
വരുംതലമുറയ്ക്ക്
കൈമാറുന്നതിലേയ്ക്കുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
മ്യൂസിയങ്ങളെ
കേവലം പ്രദര്‍ശനശാലകള്‍ എന്ന
നിലയില്‍ നിന്നും തീമാറ്റിക്
മ്യൂസിയങ്ങള്‍ എന്ന പുതിയ
സങ്കല്പത്തിലേക്ക്
പരിവര്‍ത്തനപ്പെടുത്താനുതകുന്ന
തരത്തില്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
*270.
ശ്രീ.
നജീബ് കാന്തപുരം
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹാരിസണ്‍
കമ്പനി ലിമിറ്റഡിന്റെ
അധികൃതര്‍ 1923-ലെ അവരുടെ
പ്രമാണരേഖ തിരുത്തിയെന്ന്
ഫോറന്‍സിക് സയന്‍സ് ലാബ്
കണ്ടെത്തി റിപ്പോര്‍ട്ട്
ചെയ്തിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്മേല്‍ നടപടി
എടുക്കാന്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ കാലതാമസം
വരുത്തിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെ ഗൗരവമായി
കാണുന്നുണ്ടോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട കേസ് വിജിലന്‍സ്
കോടതിയില്‍ ഉണ്ടായിരുന്നോ എന്ന്
അറിയിക്കുമോ;
(
ഡി )
എങ്കില്‍
വകുപ്പിന്റെ അറിവോ സമ്മതമോ
ഇല്ലാതെ പ്രസ്തുത കേസ്
അവസാനിപ്പിക്കാന്‍ ചില
ഉദ്യോഗസ്ഥര്‍ നീക്കം
നടത്തിയതായി പറയപ്പെടുന്ന
വിഷയത്തില്‍ നടപടിക്ക്
തയ്യാറാകുമോയെന്നറിയിയ്ക്കുമോ?
|
|
|
|
|
|
|
|