STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*121.
ശ്രീ. ആന്റണി ജോൺ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷികോല്പന്നങ്ങള്‍ക്ക് ആദായ നികുതി ഏർപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ പ്രാഥമിക ക്ഷീര സഹകരണസംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിന്മേല്‍ സംസ്ഥാനം സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാട് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ നാലായിരത്തോളം ക്ഷീര സഹകരണ സംഘങ്ങളെയും രണ്ടുലക്ഷത്തിൽപരം ക്ഷീര കർഷകരെയും ഇത് എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ക്ഷീര സംഘങ്ങളിൽ നിന്നാണ് നികുതി ഈടാക്കാന്‍ നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും നികുതിഭാരം കർഷകരുടെ മേലാണ് വരുന്നതെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തില്‍ നിന്ന് ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ?
*122.
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീരദേശ പാതകളുടെ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയിക്കാമോ;
( സി )
കായംകുളം-എറണാകുളം തീരദേശ പാതയുടെയും കായംകുളം-കോട്ടയം-എറണാകുളം പാതയുടെയും ഇരട്ടിപ്പിക്കൽ ജോലി എത്ര ശതമാനം പൂർത്തിയായിട്ടുണ്ട്; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പാതകളില്‍ ഏതെല്ലാം ഭാഗങ്ങളിലാണ് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കാനുള്ളത്; ഇത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*123.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ വി കെ പ്രശാന്ത്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നതിനായി ഗ്രാമവണ്ടി എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. ആരംഭിക്കുന്ന പദ്ധതിയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് പൊതുഗതാഗത രംഗത്ത് ഗുണകരമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ;
( സി )
പ്രസ്തുത പദ്ധതി ഇതിനകം എവിടെയെല്ലാം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവയുടെ പുരോഗതിയും അറിയിക്കാമോ;
( ഡി )
ഇന്ധന വിലക്കയറ്റത്തിന്റെയും പാരിസ്ഥിതിക ആഘാതത്തിന്റെയും സാഹചര്യത്തില്‍ പൊതു ഗതാഗതം ശക്തിപ്പെടുത്തി വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനും ഗ്രാമീണ ഗതാഗതം സുഗമമാക്കുന്നതിനും ഗ്രാമവണ്ടികള്‍ വ്യാപകമാക്കാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*124.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സര്‍വ്വകലാശാല സംഭരിക്കുന്ന വിത്തുതേങ്ങകള്‍ക്ക് ഗുണനിലവാരമില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും ഗുണമേന്മയുള്ള വിത്തുതേങ്ങ ശേഖരിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഉയരം കുറഞ്ഞ ഉല്‍പ്പാദനശേഷി കൂടിയ സങ്കരയിനം തെങ്ങിന്‍ തൈകള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
*125.
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
*126.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും മികവ് നിലനിര്‍ത്താനായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസമേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് സമൂല പരിഷ്കരണത്തിനുദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഏതെല്ലാം തരത്തിലുള്ള പരിഷ്കാരങ്ങളാണുദ്ദേശിക്കുന്നത്; അതിന് ആവശ്യമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതികവിദ്യാധിഷ്ഠിത വിജ്ഞാന വിസ്‌ഫോടനത്തിന്റെ സാധ്യതകള്‍ വിനിയോഗിക്കുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കുമോ?
*127.
ശ്രീ. എം.വിജിന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ അടിസ്ഥാന കായിക വികസനം ഉറപ്പുവരുത്തുന്നതിനായി മുന്‍ സര്‍ക്കാര്‍ ആരംഭിച്ച ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
ഗ്രാമീണ മേഖലയിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള കായികതാരങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും ദേശീയ, അന്തര്‍ദ്ദേശീയ രംഗങ്ങളില്‍ കഴിവുതെളിയിക്കുന്നതിനും കഴിയത്തക്കവിധം പ്രസ്തുത പദ്ധതി വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഈ കാലയളവില്‍ സംസ്ഥാനത്ത് ഏതെല്ലാം ഗ്രാമങ്ങളില്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവ ഏതെല്ലാമെന്നും അറിയിയ്ക്കാമോ?
*128.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ വി ജോയി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ തുടർച്ചയായി ഈ സര്‍ക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇതിന്റെ ഫലമായി ക്ഷീരോല്പാദനത്തില്‍ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാനായിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( ബി )
ക്ഷീരകര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് വായ്പാ പലിശ സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
കറവയന്ത്രത്തിനും പുല്‍കൃഷിക്കും സബ്സിഡി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തീറ്റപ്പുല്‍കൃഷി കൂടുതല്‍ വ്യാപകമാക്കാന്‍ പരിപാടിയുണ്ടോ?
*129.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.വി.അൻവർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികമേഖലയുടെ വികസനത്തിനായി മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന വിവിധ പദ്ധതികളുടെ അവലോകനം ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതിയും അറിയിക്കാമോ;
( സി )
നിലവിലുളള പദ്ധതികള്‍ക്ക് പുറമെ ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ;
( ഡി )
കോവിഡാനന്തരം സംസ്ഥാനത്തെ കായികമേഖലയെ ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഉതകുന്ന എന്തെല്ലാം പദ്ധതികളാണ് പ്രത്യേകമായി തയ്യാറാക്കുന്നതെന്ന് വ്യക്തമാക്കുമോ?
*130.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
തരിശുനില കൃഷിക്ക് എന്തെല്ലാം സഹായങ്ങൾ ആണ് സർക്കാർ നൽകി വരുന്നതെന്ന് അറിയിക്കാമോ;
( സി )
തരിശുനിലം കൃഷിയോഗ്യമാക്കുന്നതിനുളള പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള പദ്ധതിയിലേക്ക് കൂടുതൽ സന്നദ്ധസംഘടനകളെയും കർഷകരെയും ആകർഷിക്കുന്നതിനായി എന്തെല്ലാം പ്രചരണ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവാക്കളുടെ സഹകരണ സംഘങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്തി തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പദ്ധതി കൂടുതൽ ജനകീയമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*131.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ കര്‍ഷക കുടുംബങ്ങളുടെ കടബാധ്യത സംബന്ധിച്ച പട്ടികയില്‍ കേരളം ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്താണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരമൊരു സാഹചര്യത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
*132.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്പാദനം, സംഭരണം, സംസ്കരണം, വിപണനം തുടങ്ങിയ രംഗങ്ങളിലെല്ലാം സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഉദ്യമത്തിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ 250 കാര്‍ഷികോല്പാദന സംഘടനകള്‍ (എഫ്.പി.ഒ.) രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ; എങ്കില്‍ ഇതുവരെ കൈവരിക്കാനായ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത സംഘടനകളുടെ രൂപീകരണവും പ്രവര്‍ത്തനവും സുഗമമാക്കുന്നതിന് കാര്‍ഷിക വ്യാപാര പ്രോത്സാഹന ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ടോ;
( സി )
കൃഷിയുടെ യന്ത്രവല്‍ക്കരണത്തിനും പൊതു ബ്രാന്‍ഡ് രൂപീകരിച്ച് ലാഭകരമായ വിപണനത്തിനും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
*133.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ക‍ൃഷി വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടോ; അറിയിക്കാമോ;
( സി )
പൊതുജനങ്ങള്‍ക്ക് കൃഷിയോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകും വിധം കൃഷിഭവനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പരിഷ്ക്കരിക്കുന്നതിനും തയ്യാറാകുമോ ; വ്യക്തമാക്കാമോ?
*134.
ശ്രീ കെ ആൻസലൻ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ എത്ര പദ്ധതികള്‍ക്ക് കിഫ്ബി മുഖേന അനുമതി ലഭിച്ചിട്ടുണ്ടെന്നും എത്ര കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളതെന്നും എത്ര കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പുതിയ സ്റ്റേഡിയങ്ങളില്‍ ഇതുവരെ എത്ര എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിച്ച സ്റ്റേഡിയങ്ങളുടെ മേല്‍നോട്ടം, പരിപാലനം, പൊതുജനങ്ങള്‍ക്കും കായികപ്രേമികള്‍ക്കും ഉപയോഗിക്കുന്നതിന് നല്‍കുന്ന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
*135.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ ടിക്കറ്റിതര വരുമാനം ലഭിക്കുന്നത് ഏതെല്ലാം രീതിയിലാണെന്നറിയ്ക്കുമോ;
( ബി )
ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കുന്നതിനും ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ‍ലെറ്റുകള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചിരുന്നോ;
( സി )
ഇതുവഴി എത്ര തുക വരുമാനമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
*136.
ശ്രീ. സജീവ് ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. യെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ ബിവറേജസ് കോർപ്പറേഷന് മദ്യം വിൽക്കുന്നതിനായി അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത തീരുമാനം കൈക്കൊള്ളാനുള്ള കാരണം വിശദമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പുമായി ചർച്ചകൾ നടത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
*137.
ശ്രീമതി ഒ എസ് അംബിക
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നൂറുദിന കർമ്മപരിപാടിയിൽ സുഭിക്ഷം സുരക്ഷിതം പദ്ധതിക്ക് കൈവരിക്കാനായ നേട്ടം അറിയിക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി ജൈവകൃഷി എത്ര വിസ്തൃതിയിൽ നടപ്പാക്കുന്നതിനാണുദ്ദേശിക്കുന്നത്; നിലവിൽ എത്ര സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാൻ സാധിച്ചിട്ടുണ്ട്;
( സി )
ഉല്പന്നങ്ങളുടെ സർട്ടിഫിക്കേഷനും ഉല്പാദനചെലവിനനുസരിച്ച് ഉയർന്ന വിലയും ലഭ്യമാക്കുന്നതിനായി ഷോപ്പുകൾ വഴിയും ഓൺലൈനായും വിപണനത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
*138.
ശ്രീ ഒ . ആർ. കേളു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും ലക്ഷ്യബോധത്തോടെയുള്ള ഇടപെടലിന്റെ ഫലമായി കഴി‍‍ഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പച്ചക്കറിയുല്പാദനം രണ്ടരയിരട്ടിയോളമായി വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ;
( ബി )
ഓണക്കാലത്ത് പച്ചക്കറിയ്ക്കായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കുന്നതിനുവേണ്ടി ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അരക്കോടി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും സൗജന്യമായി നല്‍കിയത് ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് പ്രയോജനപ്രദമായിട്ടുണ്ടോ;
( സി )
ഓണക്കാലത്ത് വിലയിടിവില്‍ നിന്ന് കര്‍ഷകരെയും അമിത വിലയില്‍ നിന്ന് ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്നതിന് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഓണസമൃദ്ധി പദ്ധതിയില്‍ കൈവരിക്കാനായ നേട്ടം അറിയിക്കാമോ?
*139.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നവംബർ മാസം മുതൽ സ്‌കൂളുകള്‍ തുറക്കാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി. ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ആലോചിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ ചെലവ് എങ്ങനെയാണ് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്; പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*140.
ശ്രീ. എ. രാജ
ശ്രീ ഐ ബി സതീഷ്
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവ പച്ചക്കറിയുല്പാദനം വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പച്ചക്കറിയുല്പാദനവുമായി ബന്ധപ്പെട്ട് പ്രത്യേക കാർഷികമേഖല രൂപീകരിച്ചിട്ടുണ്ടോ; ഇതിനനുബന്ധമായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പച്ചക്കറിയുല്പാദനത്തിൽ സംസ്ഥാനത്ത് വർദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
*141.
ശ്രീ ഡി കെ മുരളി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗരകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഫ്ലാറ്റ് സമുച്ചയങ്ങളില്‍ പച്ചക്കറികൃഷിക്ക് ഉപയോഗിക്കാനുതകുംവിധം മലിനജല ശുദ്ധീകരണ പ്രോജക്ട് നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംയോജിത ബഹുവിള പുരയിടകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*142.
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.ഡി.സവർക്കർ, എം.എസ്.ഗോൾവാൾക്കർ, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക് എന്നിവരുടെ പുസ്തകങ്ങൾ കണ്ണൂർ സർവകലാശാലയുടെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സിന്റെ സിലബസിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന്മേല്‍ നിലപാട് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല അധികൃതർക്ക് എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
ഇത് സംബന്ധിച്ച് ഏതെങ്കിലും കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ കമ്മിറ്റിയുടെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത സിലബസ്സിൽ നിന്നും മേല്പറഞ്ഞവരുടെ പുസ്തകങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*143.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന്റെ സാധ്യതയ്ക്കനുസരിച്ച് റെയില്‍വേ വികസനം ഇനിയും സാധ്യമായിട്ടില്ലെന്നത് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത് പരിഹരിക്കുന്നതിന് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് -ന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ;
( സി )
റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമെന്ന നിലയില്‍ കെ-റെയില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ റെയില്‍വേ വികസനം വേഗത്തിലാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ?
*144.
ശ്രീ എം നൗഷാദ്
ഡോ.കെ.ടി.ജലീൽ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ഉല്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
അന്താരാഷ്ട്ര കമ്പോള വിലകളുടെ വ്യത്യാസം അനുസരിച്ച് കര്‍ഷകന് ലഭിക്കുന്ന വിലയില്‍ സ്ഥിരത ഇല്ലാതായത് കൃഷിക്കാരെ പ്രതികൂലമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ കൃഷിഭവനുകളെ സ്മാര്‍ട്ടാക്കി കാര്‍ഷികോല്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്ന സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*145.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം കിട്ടാനായി നടപ്പിലാക്കിയ നീര പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഏത് രീതിയിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വേണ്ടത്ര പഠനങ്ങളില്ലാതെ ഉല്പാദനം തുടങ്ങിയതാണോ പദ്ധതി പരാജയപ്പെടാന്‍ കാരണമെന്നും പ്രസ്തുത പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ എന്തെല്ലാം പാക്കേജുകളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?‌?
*146.
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈജ്ഞാനിക സമൂഹസൃഷ്ടിയെന്ന ലക്ഷ്യം നിറവേറ്റുന്നതിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ?;
( ബി )
ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുവാന്‍ സര്‍വ്വകലാശാലകളെയും കോളേജുകളെയും സജ്ജമാക്കുന്നതിന് പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്ക്കരണത്തിന് വേണ്ട റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കമ്മീഷനുകളെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എന്നത്തേയ്ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയിക്കാമോ ?
*147.
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയിൽ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നഷ്ടവും കര്‍ഷകരുടെ ദുരിതാവസ്ഥയും പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
അന്താരാഷ്ട്ര വ്യാപാരത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും നാണ്യവിളകളുടെയും വിൽപ്പനയെ കോവിഡ് മഹാമാരി എത്തരത്തിലാണ് ബാധിച്ചത് എന്ന് വിശദമാക്കാമോ;
( സി )
കോവിഡ് കാലത്തെ ലോക്ക്ഡൗണും ഗതാഗത നിയന്ത്രണവും മൂലം ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കർഷകർക്ക് സംരക്ഷണവും സഹായവും നല്‍കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
*148.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിക്കാനുതകുന്ന പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ; ഇതിനനുബന്ധമായി എന്തെല്ലാം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
തരിശുനിലങ്ങൾ കൃഷിയിടങ്ങളാക്കുന്ന പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിനായി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളില്‍ എത്രത്തോളം  പുരോഗതി കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
*149.
ശ്രീ. എം. എം. മണി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയുടെ പുരോഗതിയ്ക്കും അതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഈ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
ഉല്പാദനക്ഷമത വർദ്ധിപ്പിക്കല്‍, ഉല്പന്ന സംഭരണം കുറ്റമറ്റതാക്കല്‍, മൂല്യവർദ്ധിതോല്പന്നങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ കാർഷികവൃത്തിയെ ആശ്രയിക്കത്തക്കവിധമുള്ള വരുമാന സ്രോതസ്സാക്കി മാറ്റി യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( സി )
പ്രാദേശിക വിപണി വിപുലീകരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
*150.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പൊതുജന ആവശ്യത്തിനായി കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിൽ പമ്പുകൾ ആരംഭിക്കുന്ന യാത്രാ ഫ്യുവൽസ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പമ്പുകളിൽ പൊതുജനങ്ങള്‍ക്കായി സി.എൻ.ജി., എൽ.എൻ.ജി., എൽ.പി.ജി. എന്നീ ഇന്ധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
പൊതുജനങ്ങളെ കെ.എസ്.ആർ.ടി.സി.യുടെ പമ്പുകളിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.