|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*91.
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് മഹാമാരിയെത്തുടര്‍ന്ന്
അടഞ്ഞുകിടക്കുന്ന പൊതു
വിദ്യാലയങ്ങളില്‍ ക്ലാസുകള്‍
ആരംഭിക്കുന്നതിന്
മുന്നൊരുക്കങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പൊതു
വിദ്യാലയങ്ങള്‍ തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുള്ള
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
മുഴുവന്‍ സ്കൂള്‍
ജീവനക്കാര്‍ക്കും വാക്സിനേഷന്‍
നല്‍കുന്നതിനുള്ള നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സ്കൂള്‍
ബസുകളുടെ അറ്റകുറ്റപണി നടത്തി
സഞ്ചാര യോഗ്യമാക്കുന്നതിനും
അവയുടെ ഫിറ്റ്നസ് പരിശോധന
നടത്തുന്നതിനും നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(
ഇ )
സ്കൂള്‍
തുറക്കുന്നതുമായി ബന്ധപ്പെട്ട
വിവിധ വിഷയങ്ങള്‍ കൈകാര്യം
ചെയ്യുന്നതിന് വിവിധ
വകുപ്പുകളുടെ ഏകോപനത്തിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*92.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമരാമത്ത് വകുപ്പിലെ അഴിമതി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന് സ്വീകരിച്ച
നടപടികള്‍ ഈ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പൊതുമരാമത്ത്
പ്രവൃത്തികളെ സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
വകുപ്പിലെ വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
ആധുനികീകരിക്കുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ;
(
ഡി )
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനായി സോഷ്യല്‍
ഓഡിറ്റ് നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*93.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
66-ല്‍ ചേർത്തല എക്സ്റേ കവല
മുതൽ അരൂർ വരെ നടത്തിയ
പുനർനിർമ്മാണത്തിലെ
ക്രമക്കേടുകൾ സംബന്ധിച്ച്
പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇക്കാര്യം
വിജിലൻസ് അന്വേഷിക്കണമെന്ന
ആവശ്യത്തിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ഈ
വിഷയത്തിൽ വകുപ്പുതല അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
കണ്ടെത്തലുകൾ വിശദമാക്കുമോ?
*94.
ശ്രീ
ഡി കെ മുരളി
ശ്രീ.
എം. എം. മണി
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റീസർവ്വേ നടപടികൾ
ഊർജ്ജിതപ്പെടുത്തുന്നതിന്റെ
ഭാഗമായി പ്രത്യേക സംവിധാനങ്ങൾ
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കുമോ;
(
ബി )
ഏതെല്ലാം
നൂതന സാങ്കേതിക വിദ്യകൾ
ഉപയോഗിച്ചാണ് റീസർവ്വേ
നടപടികൾ നടത്തുന്നത്; ഇതിനായി
പ്രത്യേക സോഫ്റ്റ്‌വെയറുകൾ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ഡിജിറ്റൽ
റീസർവ്വേ നടപടികൾ എന്നത്തേക്ക്
പൂർത്തിയാക്കാൻ
സാധിക്കും; റീസർവ്വേ
പൂർത്തിയാക്കുന്നതിലൂടെ
എന്തെല്ലാം മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്; വിശദാംശം
നല്കുമോ?
*95.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന്റെ ചുമതലയില്‍
നടത്തുന്ന നിര്‍മ്മാണ
പ്രവൃത്തികള്‍ സംബന്ധിച്ച്
പരാതി നല്‍കുന്നതിന് മൊബൈല്‍
ആപ്പ് സംവിധാനം നിലവിലുണ്ടോ;
ഇതുവഴി ലഭിക്കുന്ന പരാതികള്‍
പരിശോധിച്ച് അടിയന്തര നടപടി
സ്വീകരിക്കുന്നതിന് പ്രത്യേക
സെല്‍ രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സെല്ലിന്റെ
പ്രവര്‍ത്തനം വിശദമാക്കാമോ;
(
ബി )
സാമൂഹ്യ
മാധ്യമങ്ങളിലൂടെ ലഭിക്കുന്ന
പരാതി പരിശോധിക്കുന്നതിന്
വകുപ്പുതലത്തില്‍ പ്രത്യേക
സംവിധാനം ഒരുക്കിയിട്ടുണ്ടോ;
ഇതിലൂടെ ലഭിക്കുന്ന വ്യാജ
പരാതികള്‍ മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കാതിരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
ദേശീയ
പാതകളിലെ തകരാറുകള്‍
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് എടുത്തിട്ടുള്ള
തീരുമാനങ്ങള്‍ വിശദീകരിക്കാമോ;
(
ഡി )
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജന
സൗഹൃദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
*96.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂപതിവ് ചട്ടങ്ങള്‍ കാലോചിതമായി
പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
പ്രസ്തുത ചട്ടങ്ങള്‍
പരിഷ്കരിക്കുമ്പോള്‍ എന്തെല്ലാം
മാറ്റങ്ങളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട പഠനം
നടത്തുന്നതിനായി വിദഗ്ധ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
*97.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുണീക് തണ്ടപ്പേര്‍ പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്
കേന്ദ്രസര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
ഈ
പദ്ധതി നടപ്പിലാക്കുന്നതിലൂടെ
എന്തെല്ലാം സൗകര്യങ്ങളാണ്
ജനങ്ങള്‍ക്ക് ലഭ്യമാകുന്നതെന്ന്
വിശദീകരിക്കുമോ;
(
സി )
യുണീക്
തണ്ടപ്പേര്‍ നമ്പര്‍
പ്രാബല്യത്തിലാക്കുന്നതോടെ ഭൂമി
ഇടപാടുമായി ബന്ധപ്പെട്ട
ക്രമക്കേടുകള്‍
അവസാനിപ്പിക്കുന്നതിനും ബിനാമി
ഇടപാടുകള്‍
നിയന്ത്രിക്കുന്നതിനും കഴിയുമോ;
(
ഡി )
വസ്തുവിന്റെ
പ്രമാണപ്രകാരമുള്ള ഉടമ
മരണപ്പെടുകയും ഭാഗാധാരം
നടത്താന്‍ കഴിയാതെ വരികയും
ചെയ്തിട്ടുള്ള ഭൂമിയുടെയും
വിവിധ വ്യവഹാരങ്ങളില്‍പെട്ട്
ഉടമസ്ഥാവകാശം
നിര്‍ണ്ണയിക്കപ്പെടാതെയുമുള്ള
വസ്തുക്കളുടെയും യുണീക്ക്
തണ്ടപ്പേര്‍ നമ്പര്‍
തയ്യാറാക്കുന്നതിന് മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
*98.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസ
വാണിജ്യവല്‍ക്കരണത്തിന് ബദലായി
സംസ്ഥാനത്ത് എല്ലാവര്‍ക്കും
മികച്ച വിദ്യാഭ്യാസം എന്ന
കാഴ്ചപ്പാടോടെ കഴിഞ്ഞ
സര്‍ക്കാര്‍ ആരംഭിച്ച് ഈ
സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന
പൊതുവിദ്യാഭ്യാസ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
മുഴുവന്‍
സര്‍ക്കാര്‍, എയ്ഡഡ്
വിദ്യാലയങ്ങളും മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനുള്ള
അക്കാദമിക അടിസ്ഥാന സൗകര്യ
വികസന പ്രവര്‍ത്തനങ്ങളുടെ ഫലം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
അധ്യാപന
നിലവാരം ഉയര്‍ത്താന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കുമോ?
*99.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീമതി
യു പ്രതിഭ
ശ്രീ.
എ. രാജ
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡാനന്തരം അനുഭവവേദ്യ ടൂറിസത്തിന്റെ (എക്സ്പീരിയൻഷ്യല്‍
ടൂറിസം) സാധ്യതകൾ
പ്രയോജനപ്പെടുത്തുന്നതിനായി
പ്രത്യേകമായ
പദ്ധതിക്ക് രൂപം
കൊടുത്തിട്ടുണ്ടോ; കൃഷിയുമായി
ബന്ധപ്പെട്ട ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
ഫാം
ടൂറിസം ജനകീയമാക്കുന്നതിന്റെ
ഭാഗമായി ആവിഷ്കരിച്ച പദ്ധതികൾ
വിശദമാക്കാമോ;
(
സി )
കർഷകർക്ക്
വരുമാനവും ടൂറിസ്റ്റുകൾക്ക്
ആസ്വാദനവും നൽകാനാവുംവിധം
കൃഷി, ടൂറിസം വകുപ്പുകളുടെ
ഏകോപനത്തിലൂടെ വിനോദസഞ്ചാരമേഖല
ശക്തിപ്പെടുത്തുന്നതിനുള്ള
സാധ്യത സംസ്ഥാനത്ത്
നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
(
ഡി )
ഇതുവഴി
ടൂറിസം മേഖലയിലും
ജനജീവിതത്തിലും എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
*100.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നോക്കുകൂലി
നിരോധിച്ചുകൊണ്ടുള്ള 2018 -ലെ
കേരള ഹൈക്കോടതി വിധി
നടപ്പിലാക്കാൻ സർക്കാർ
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടതെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിധിയെത്തുടർന്ന് സംസ്ഥാനത്ത്
നോക്കുകൂലി നിരോധിച്ചിട്ടും
ഇത്തരം സംഭവങ്ങൾ വീണ്ടും
ഉണ്ടാകുന്നതിനെ ഹൈക്കോടതി
വിമർശിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
നോക്കുകൂലിയുടെ
പേരിൽ നടക്കുന്ന
അതിക്രമങ്ങള്‍ക്കെതിരെ കേസ്
രജിസ്റ്റർ ചെയ്യുന്നതിലും നടപടി
സ്വീകരിക്കുന്നതിലും
വീഴ്ചയുണ്ടായിട്ടുണ്ടോ;
(
ഡി )
നോക്കുകൂലി
വിവാദങ്ങൾ
സംസ്ഥാനത്തെക്കുറിച്ച് തെറ്റായ
ധാരണകൾ പരത്തുകയും വ്യവസായ
സൗഹൃദ അന്തരീക്ഷത്തെ
പ്രതികൂലമായി ബാധിക്കുകയും
ചെയ്യുന്നു എന്ന കോടതിയുടെ
വിമർശനം ഗൗരവത്തോടെ
കാണുന്നുണ്ടോ; എങ്കിൽ ഇത്
പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
*101.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡിജിറ്റല്‍
പഠനോപകരണങ്ങളില്ലാത്ത
പാര്‍ശ്വവല്‍കൃത
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
ആവിഷ്കരിച്ചിട്ടുള്ള
വിദ്യാകിരണം പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഈ
പദ്ധതി പ്രകാരം ഏതെല്ലാം
പഠനോപകരണങ്ങള്‍ എത്ര വീതം
വാങ്ങാനാണ്
നിശ്ചയിച്ചിട്ടുള്ളതെന്നും
അതിനായുള്ള ചെലവെത്രയെന്നും
അറിയിക്കാമോ;
(
സി )
കണക്‌ടിവിറ്റിയുടെ
അഭാവം കൊണ്ടും സാമ്പത്തികശേഷി
ഇല്ലാത്തതുകൊണ്ടും
ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത
കുട്ടികളുടെ പ്രശ്നം
പരിഹരിക്കാന്‍ നടത്തിയ
ഇടപെടലിനെ കുറിച്ച്
അറിയിക്കാമോ?
*102.
ശ്രീ.
സജീവ് ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നോക്കുകൂലി നിർത്തലാക്കാൻ
സർക്കാർ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
നോക്കുകൂലി
നിരോധിച്ച ശേഷവും
ഇതുസംബന്ധിച്ച് നിരവധി സംഭവങ്ങൾ
റിപ്പോർട്ട് ചെയ്യുന്ന
സാഹചര്യത്തിൽ നോക്കുകൂലി
നിർത്തലാക്കാൻ സ്വീകരിച്ച
നടപടികൾ പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തുമ്പ
റോക്കറ്റ് വിക്ഷേപണ
കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന
ഐ.എസ്.ആർ.ഒ.യുടെ വാഹനത്തെ
നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ
വാർത്ത ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ഡി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
സർക്കാർ എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*103.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയുടെ പശ്ചാത്തലത്തില്‍
ഫലപ്രദമായ ഓണ്‍ലൈന്‍ പഠനം
ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി
സ്ഥിരമായ നെറ്റ്‌വർക്ക്,
ടി.വി., സ്മാര്‍ട്ട് ഫോണ്‍
എന്നിവയുടെ ലഭ്യത
ഉറപ്പാക്കുന്നതിനായി എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സ്കൂളിലെ
കൂട്ടായ്മയും പൊതുകളിയിടങ്ങളും
ഇല്ലാതായതും പുറത്തിറങ്ങുന്നത്
തടഞ്ഞതുമെല്ലാം ചേര്‍ന്ന്
കുട്ടികളിലുണ്ടാക്കിയ മാനസിക
അസ്വസ്ഥത പരിഹരിച്ച്
മാനസികാരോഗ്യം
ഉറപ്പുവരുത്തുന്നതിനായി
പ്രത്യേകമായ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി
സഹകരിച്ച് കൗണ്‍സിലിംഗ്
സെല്ലുകള്‍ രൂപീകരിക്കുന്നതിന്
പദ്ധതികളുണ്ടോ; വിശദാംശം
നൽകുമോ;
(
ഡി )
കോവിഡ്
വ്യാപനം കുറയുന്നതിനനുസരിച്ച്
അത്തരം പ്രദേശങ്ങളില്‍
പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്
അയല്‍പക്ക പഠനകേന്ദ്രങ്ങള്‍
തുടങ്ങുന്നത് പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
*104.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
പഠനത്തില്‍ പിന്നാക്കം
നില്‍ക്കുന്നവരെ കണ്ടെത്തി
പ്രത്യേക പരിഗണന നല്‍കി
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിനുതകുന്ന
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പാക്കിവരുന്നത്;
(
ബി )
പഠനത്തില്‍
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക് വേണ്ടി
സര്‍ക്കാര്‍ ആവിഷ്കരിച്ച്
നടപ്പാക്കുന്ന ശ്രദ്ധ
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തിലുളള
ശാസ്ത്രീയവും പ്രായോഗികവുമായ
വിദ്യാഭ്യാസ രീതി സംസ്ഥാനത്താകെ
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*105.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിത
ചരക്ക് ഇടനാഴി-2 എന്ന പേരില്‍
കൊച്ചി - ബേപ്പൂര്‍ - അഴീക്കല്‍
തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
തീരക്കടല്‍ കപ്പല്‍ ഗതാഗതത്തിന്
ആവശ്യമായ ചരക്കു ഗതാഗതം
ആകര്‍ഷിക്കാന്‍ പര്യാപ്തമാകും
വിധം പ്രോത്സാഹന നടപടികളും
പ്രചരണ പരിപാടികളും
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
തീരക്കടല്‍
ചരക്കു കപ്പല്‍ ഗതാഗതം കൂടുതല്‍
പ്രയോജനപ്രദമാക്കി കപ്പല്‍
മാര്‍ഗ്ഗമുള്ള ചരക്കുകടത്ത്
വര്‍ദ്ധിപ്പിക്കാന്‍ നിലവിലുള്ള
സര്‍വ്വീസ് കൊല്ലം വരെ
നീട്ടുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ;
(
സി )
നിലവില്‍
പ്രായോഗികവും സാങ്കേതികവുമായ
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടെന്ന കേരള
എക്സ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ
പ്രസ്താവനയുടെ അടിസ്ഥാനത്തില്‍
പരിശോധന നടത്തുന്നതിനും
ചരക്കുകടത്തിന്റെ ഇരുപത് ശതമാനം
തീരക്കടല്‍ കപ്പല്‍
മാര്‍ഗ്ഗമാക്കുകയെന്ന ലക്ഷ്യം
സഫലീകരിക്കുന്നതിനുമുളള
ക്രിയാത്മക നടപടികള്‍
സ്വീകരിക്കുമോ?
*106.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തിന്റെ
ഇതരഭാഗങ്ങളില്‍ ഓണ്‍ലൈന്‍
പഠനസൗകര്യം ലഭ്യമായത് ഗ്രാമീണ
മേഖലയില്‍ 8 ശതമാനവും നഗര
പ്രദേശങ്ങളില്‍ 24 ശതമാനവും
ആണെന്ന് ചില സര്‍വേ
റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുമ്പോള്‍
സംസ്ഥാനത്ത് ഒരു
വിദ്യാര്‍ത്ഥിയും ഡിജിറ്റല്‍
പഠനത്തില്‍ നിന്നും
പുറത്താകുന്നില്ലെന്നുറപ്പ്
വരുത്താന്‍ സർക്കാർ നടത്തിയ
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
(
ബി )
പഠനോപകരണങ്ങള്‍
ഇല്ലാത്തതുകൊണ്ട് ഡിജിറ്റല്‍
പഠനത്തിന് ശേഷിയില്ലാത്തവരായി
സംസ്ഥാനത്ത് എത്ര കുട്ടികള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
ഇവര്‍ക്ക്
പഠനോപകരണങ്ങള്‍ സമയബന്ധിതമായി
ലഭ്യമാക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*107.
ശ്രീമതി
കെ.കെ.രമ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അർഹരായ ഒരു ലക്ഷത്തിലധികം
വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ
സാഹചര്യത്തിൽ പ്ലസ് വണ്ണിന്
പ്രവേശനം നേടാനാകില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ
കാണുമോ;
(
ബി )
അർഹരായ
എല്ലാ വിദ്യാര്‍ത്ഥികൾക്കും
പ്രവേശനം ലഭ്യമാക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
എല്ലാ
വിഷയങ്ങളിലും എ പ്ലസ് നേടിയ
വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയം
ലഭിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രതിസന്ധി പരിഹരിക്കാൻ പ്ലസ്
വൺ ബാച്ചുകൾ വർധിപ്പിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
*108.
ശ്രീ.
പി. ടി. തോമസ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ നവംബർ മാസത്തിൽ സ്കൂൾ
തുറക്കുന്നതിന് മുന്നോടിയായി
സ്വീകരിച്ചിരിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
കോവിഡ്
വ്യാപനം ഉയർന്നുനിൽക്കുന്ന
സാഹചര്യത്തിൽ രക്ഷിതാക്കളുടെ
ആശങ്ക പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇതുമായി
ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും
കുട്ടികൾക്കും കൗൺസിലിംഗ്
അടക്കമുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
പ്രൈമറി
ക്ലാസ്സിലെ കുട്ടികൾ കോവിഡ്
മാനദണ്ഡങ്ങൾ പാലിക്കുമെന്ന്
ഉറപ്പുവരുത്താൻ പ്രത്യേക
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*109.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1964
-ലെയും 1993 -ലെയും ഭൂപതിവ്
ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത്
സംബന്ധിച്ച ഹൈക്കോടതിയുടെയും
സുപ്രീംകോടതിയുടെയും
ഉത്തരവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ മുഖ്യമന്ത്രി 2019
ഡിസംബര്‍ 17 -ന്
വിളിച്ചുചേര്‍ത്ത സര്‍വകക്ഷി
യോഗത്തിന്റെ അഭിപ്രായങ്ങള്‍
കണക്കിലെടുത്ത് നിലവിലുള്ള
ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*110.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാര വികസന സാധ്യതകളുള്ള
ഗ്രാമീണ കേന്ദ്രങ്ങള്‍ തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെ വികസിപ്പിച്ച്
ആഭ്യന്തര-വിദേശ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന് എന്തെല്ലാം
പദ്ധതികളാണ് നിലവിലുള്ളതെന്ന്
വിശദീകരിക്കാമോ;
(
ബി )
ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന
ആരാധനാലയങ്ങളെയും സ്ഥലങ്ങളെയും
ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന
വിനോദസഞ്ചാര പദ്ധതികളില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെക്കൂടി
ഉള്‍പ്പെടുത്തി ജനകീയമാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
വിനോദസഞ്ചാര
വികസന പദ്ധതിയുടെ ഭാഗമായി
പരമ്പരാഗത കരകൗശല
ഉല്‍പ്പന്നങ്ങളും
ഗൃഹോപകരണങ്ങളും ശേഖരിച്ച്
വിപണനകേന്ദ്രങ്ങളില്‍
പ്രദര്‍ശിപ്പിക്കുന്നതിനും
വിപണനം നടത്തുന്നതിനും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട് നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
കോവിഡ്
മഹാമാരിയെത്തുടര്‍ന്ന്
പ്രതിസന്ധിയിലായ വിനോദസഞ്ചാര
മേഖലയുടെ വികസനത്തിന്
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
*111.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാവര്‍ക്കും ഭൂമി എല്ലാ
ഭൂമിക്കും രേഖ എന്ന
കാഴ്ചപ്പാടോടെ അര്‍ഹരായ
എല്ലാവര്‍ക്കും പട്ടയം
നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തൊക്കെയാണ്; അഞ്ച്
വര്‍ഷത്തിനുള്ളില്‍
അര്‍ഹരായവര്‍ക്കെല്ലാം പട്ടയം
നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
തലമുറകളായി
കൈവശമുള്ള ഭൂമിക്ക് സാങ്കേതിക
കാരണങ്ങളാല്‍ പട്ടയം
ലഭിക്കാതിരിക്കുന്ന അവസ്ഥ
ഒഴിവാക്കി അര്‍ഹരായവര്‍ക്ക്
സമയബന്ധിതമായി പട്ടയം
നല്‍കുന്നതിന്
ശ്രദ്ധപതിപ്പിക്കുന്നുണ്ടോ;
(
സി )
സര്‍ക്കാരിന്റെ
നൂറുദിന കര്‍മ്മപരിപാടിയില്‍
വിതരണം ചെയ്യാന്‍
ലക്ഷ്യമിട്ടിരുന്ന പട്ടയങ്ങളുടെ
എണ്ണം അറിയിക്കുമോ; അതില്‍
വിതരണം ചെയ്ത പട്ടയങ്ങളുടെ
കണക്ക് വ്യക്തമാക്കുമോ?
*112.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ തുറമുഖങ്ങളിലേക്ക്
വിദേശകപ്പലുകളെ ആകർഷിക്കുവാൻ
ആവശ്യമായ നടപടി സ്വീകരിക്കുമോ;
(
ബി )
ഇതിനായി
തുറമുഖങ്ങൾ
സജ്ജമാക്കുന്നതിനാവശ്യമായ
നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾ
നടത്തുമോയെന്ന് വ്യക്തമാക്കാമോ;
(
സി )
എങ്കില്‍
ഇവ എന്നത്തേക്ക്
പൂർത്തീകരിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
*113.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലെ സാമൂഹിക സാംസ്കാരിക
സാഹചര്യങ്ങളില്‍ പ്രീ സ്കൂള്‍
വിദ്യാഭ്യാസത്തിന് സമഗ്രമായ ഒരു
നയം രൂപീകരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
അങ്കണവാടികള്‍,
പൊതുവിദ്യാലയങ്ങളിലെ പ്രീ
പ്രൈമറി സ്കൂളുകള്‍ എന്നിവയെ
ഏകോപിപ്പിച്ചുകൊണ്ട്
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
സഹകരണത്തോടെ പ്രീ സ്കൂള്‍
വിദ്യാഭ്യാസം
പരിഷ്ക്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പൊതു
വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള
പ്രീ പ്രൈമറി വിഭാഗത്തിലെ ഒരു
വിഭാഗം അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
സര്‍ക്കാര്‍
ആനുകൂല്യം ലഭിക്കാത്ത എയ്ഡഡ്
വിദ്യാലയങ്ങളിലെയും സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ ഒരു
വിഭാഗത്തിലെയും
ജീവനക്കാര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
പ്രസ്തുത ആനുകൂല്യം
ലഭിക്കുന്നതിനുള്ള പദ്ധതികള്‍
നടപ്പിലാക്കുമോ; വിശദമാക്കാമോ?
*114.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പകുതിമാത്രം
പണി പൂര്‍ത്തിയായ
കഴക്കൂട്ടം-കാരോട് ബൈപാസില്‍
ടോള്‍ പിരിവ് ആരംഭിച്ചത്
നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന
കാര്യം പരിശോധിക്കുമോ;
പ്രദേശവാസികളുടെ പ്രശ്നം
പരിഹരിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പകുതി
ചെലവ് സംസ്ഥാനം വഹിച്ച ആലപ്പുഴ
ബൈപാസ്, കൊല്ലം ബൈപാസ്
എന്നിവിടങ്ങളിലും ടോള്‍
പിരിക്കാന്‍ എന്‍.എച്ച്.എ.ഐ.
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ദേശീയപാതയുടെ
പരിപാലനത്തില്‍
എന്‍.എച്ച്.എ.ഐ.യുടെ അനാസ്ഥ
പരിഹരിക്കാന്‍ വേണ്ട
സമ്മര്‍ദ്ദം
ചെലുത്തിവരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*115.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിർമ്മാണത്തിനായി അദാനി
ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ
പ്രധാന വ്യവസ്ഥകൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
കരാർ പ്രകാരം നിർമ്മാണം
പൂർത്തിയാക്കാൻ അദാനി
കമ്പനിക്ക് സാധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കരാർ പ്രകാരം പദ്ധതി ഏത് വർഷം
പൂർത്തീകരിക്കും എന്നാണ് അദാനി
ഗ്രൂപ്പ് ഉറപ്പ് നൽകിയിരുന്നത്;
(
സി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂർത്തീകരിക്കാൻ സാധിക്കാത്ത
പക്ഷം ഇതു സംബന്ധിച്ച കരാറിലെ
വ്യവസ്ഥകൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പദ്ധതിയുടെ
പ്രവര്‍ത്തനം സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നിർദ്ദേശങ്ങളാണ്
നൽകിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
*116.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ കോഴ്സുകള്‍ ദേശീയ
നെെപുണ്യ യോഗ്യതാ
ചട്ടക്കൂടില്‍
അധിഷ്ഠിതമാക്കുന്ന കാര്യം
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
ഇത്
വൊക്കേഷണല്‍ പഠനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ
രീതിയില്‍ പ്രയോജനപ്പെടുമെന്ന്
വ്യക്തമാക്കാമോ;
(
സി )
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍
തൊഴില്‍ പഠനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി മറ്റെന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
വിദേശത്തും
സ്വദേശത്തും ഉയര്‍ന്നുവരുന്ന
പുതിയ തൊഴില്‍ മേഖലകള്‍,
സാധ്യതകള്‍ എന്നിവയെക്കുറിച്ച്
വിദ്യര്‍ത്ഥികള്‍ക്ക് അവബോധം
സൃഷ്ടിക്കുന്നതിനുതകുന്ന
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍ വിഭാവനം
ചെയ്യുന്നത്; വിശദാംശം നൽകുമോ?
*117.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ
വിദ്യാഭ്യാസം ഉറപ്പുവരുത്താൻ
സർക്കാർ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
പഠനാവശ്യത്തിന്
മൊബൈല്‍ റേഞ്ചിനായി മരത്തിൽ
കയറിയ പന്നിയോട് ആദിവാസി
കോളനിയിലെ വിദ്യാർത്ഥി വീണ്
പരിക്കേറ്റ സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
മൊബൈൽ
നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത
ആദിവാസി കോളനികളിലെ
വിദ്യാർത്ഥികൾക്ക് അടക്കം ഓൺലൈൻ
വിദ്യാഭ്യാസം
ലഭ്യമാക്കുന്നതില്‍ വീഴ്‌ച
സംഭവിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ഡി )
ഇനിയും
ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കാൻ
സാധിക്കാത്ത കുട്ടികൾക്ക്
അതിനുള്ള സൗകര്യങ്ങള്‍
അടിയന്തരമായി ലഭ്യമാക്കാൻ
മുന്‍കൈ എടുക്കുമോ?
*118.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ചരിത്ര സ്മാരകങ്ങള്‍
സംരക്ഷിക്കാന്‍ പുതുതായി
സ്വീകരിച്ചിട്ടുള്ള പദ്ധതികള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
ബി )
സ്വാതന്ത്ര്യത്തിന്
മുമ്പ് സംസ്ഥാനത്ത്
സ്ഥാപിക്കപ്പെട്ട സ്‌കൂളുകള്‍,
കോളേജുകള്‍ എന്നിവിടങ്ങളിലെ
ഏറ്റവും പഴക്കമേറിയ
കെട്ടിടങ്ങള്‍ ചരിത്ര
സ്മാരകങ്ങളുടെ പട്ടികയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
*119.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ വകുപ്പ്
നടപ്പാക്കിവരുന്ന നെെതികം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ;
(
ബി )
വിദ്യാര്‍ത്ഥികളില്‍
ലിംഗ നീതി, ലിംഗ സമത്വം
എന്നിവയെക്കുറിച്ചും
ഭരണഘടനാപരമായ
അവകാശങ്ങളെക്കുറിച്ചും അവബോധം
സൃഷ്ടിക്കുന്നതിനുതകുന്ന
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
ഇപ്പോള്‍
നടപ്പിലാക്കിവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
ഭരണഘടന
വിഭാവനം ചെയ്യുന്ന മതേതരത്വവും
സാഹോദര്യവും
ഉയര്‍ത്തിപ്പിടിക്കുവാൻ
വിദ്യാർത്ഥികളെ
പ്രാപ്തരാക്കുന്നതിന് പഠന,
പഠനേതര പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്ത് നടപ്പിലാക്കുമോ
എന്ന് അറിയിക്കുമോ?
*120.
ശ്രീ
. മഞ്ഞളാംകുഴി അലി
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രണ്ടരലക്ഷം ഹെക്ടറോളം സർക്കാർ
ഭൂമി ഹാരിസൺ മലയാളം
ഉൾപ്പെടെയുള്ളവർ കൈവശം
വെച്ചിരിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇവ തിരിച്ചുപിടിക്കുന്നതിന്
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടോ;
(
സി )
സർക്കാർ
ഭൂമിയിലെ അനധികൃത കയ്യേറ്റം
ഒഴിപ്പിക്കാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ?
|
|
|
|
|
|
|
|