|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
774.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
എം.വിജിന്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മതേതര
- ജനാധിപത്യ ബോധവും ഉന്നത
ധാര്‍മിക മൂല്യങ്ങളും
പകര്‍ന്നുനല്‍കുന്നതും
ശാസ്ത്രീയവീക്ഷണത്തിനു അടിത്തറ
പാകുന്നതുമായിരിക്കണം ഒരു
ജനാധിപത്യക്രമത്തില്‍
പൊതുവിദ്യാഭ്യാസം എന്ന
കാഴ്ചപ്പാടോടെയാണോ സംസ്ഥാനത്ത്
പാഠ്യ പദ്ധതിക്ക് രൂപം
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പാഠ്യപദ്ധതി
രൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ
അധികാരം കവര്‍ന്നുകൊണ്ട്
കേന്ദ്രം നിശ്ചയിക്കുന്ന
പാഠ്യപദ്ധതി നടപ്പാക്കാന്‍
എന്‍.സി.ഇ.ആര്‍.ടി.
സംസ്ഥാനങ്ങളോട്
ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഏക
പക്ഷീയമായി പ്രഖ്യാപിച്ച ദേശീയ
വിദ്യാഭ്യാസ നയവും പാഠ്യപദ്ധതി
പരിഷ്ക്കരണവും സൃഷ്ടിക്കുന്ന
ആശങ്ക കണക്കിലെടുത്ത്
ഇക്കാര്യങ്ങളില്‍ സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര
സര്‍ക്കാരിനോട്
വ്യക്തമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
775.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
യു പ്രതിഭ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
മേഖലയില്‍ മറ്റു സംസ്ഥാനങ്ങളെ
അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍
നിശ്ചിത പഠന നിലവാരം
പുലർത്തുന്നതിലും അവർക്ക്
ഗുണമേന്മയുള്ള വിദ്യാഭ്യാസം
നല്‍കുന്നതിലും കേരളം കൈവരിച്ച
നേട്ടങ്ങളെ സംബന്ധിച്ച്
ദേശീയതലത്തില്‍ എന്തെങ്കിലും
പഠനങ്ങള്‍ നടത്തിയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
പൊതുമേഖലയിലും
സ്വകാര്യ-സ്വാശ്രയ
മേഖലയിലുമുള്ള വിദ്യാര്‍ത്ഥി
പ്രവേശനത്തിന്റെയും വിജയ
ശതമാനത്തിന്റെയും കണക്കുകള്‍
സര്‍ക്കാര്‍ പരിശോധിക്കാറുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
സി )
പൊതുവിദ്യാഭ്യാസ
മേഖലയിലേയ്ക്ക്
വിദ്യാര്‍ത്ഥികളെ കൂടുതലായി
ആകര്‍ഷിക്കുന്നതിന്റെ പ്രധാന
ഘടകങ്ങള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ഡി )
കോവിഡിന്റെ
പ്രത്യേക സാഹചര്യത്തില്‍
ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാ
വിദ്യാര്‍ത്ഥികളിലും
എത്തിക്കുന്നതിനായി
നടത്തിവരുന്ന ശ്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
776.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
വിദ്യാലയങ്ങളില്‍ നടപ്പിലാക്കി
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
ബി )
എസ്.
എസ്. എല്‍. സി. വിജയ ശതമാനം
ഉയര്‍ന്ന സാഹചര്യത്തില്‍
എല്ലാവര്‍ക്കും ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസം
ഉറപ്പാക്കുന്നതിനായി
ഹെെസ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്യുന്നതിനും ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
കൂടുതല്‍ ബാച്ചുകള്‍
അനുവദിക്കുന്നതിനുമുള്ള
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
777.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
നവീകരിക്കുന്ന വിദ്യാലയങ്ങളുടെ
വിവരങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിയ്ക്കുന്നതിന് പഴയ
ക്ലാസ്സ് മുറികള്‍ പൊളിച്ച്
നീക്കം ചെയ്തിട്ടുള്ള
സ്കൂളുകളില്‍ പഠനത്തിന്
ആവശ്യമായ ക്ലാസ്സ് മുറികള്‍
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സ്കൂള്‍
തുറക്കുന്നതിന് മുമ്പായി പുതിയ
ക്ലാസ്സ് മുറികള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
778.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ദെലീമ
ശ്രീ
എം മുകേഷ്
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിലൂടെ സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങള്‍ക്ക്
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍ ഈ സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍ എത്ര
ശതമാനം വിദ്യാലയങ്ങളില്‍
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും
അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇത്
ദേശീയ ശരാശരിയുടെ എത്ര
ശതമാനമാണെന്നും പ്രസ്തുത
പദ്ധതിയുടെ നിലവിലെ പുരോഗതിയും
വെളിപ്പെടുത്താമോ?
779.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍ സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ വികസനത്തിന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍ നിന്നും
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍
തുക അനുവദിച്ച തലശ്ശേരി നിയോജക
മണ്ഡലത്തിലെ സ്കൂളുകളുടെ
നിലവിലുള്ള അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഇനിയും
പൂര്‍ത്തീകരിക്കാത്തവ
ഏതൊക്കെയാണെന്നും ആയത്
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം എന്താണെന്നും ഇവ
പൂര്‍ത്തീകരിക്കാന്‍ ഇനി
എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും വ്യക്തമാക്കാമോ?
780.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പരിപാടിയില്‍
ഉള്‍പ്പെടുത്തി മഞ്ചേശ്വരം
മണ്ഡലത്തിലെ ഏതെല്ലാം
വിദ്യാലയങ്ങള്‍ക്കാണ്
പദ്ധതികള്‍
അനുവദിച്ചിട്ടുള്ളത്;
സ്കൂളുകളുടെ പേരുവിവരങ്ങള്‍
,അനുവദിച്ച തുക,ഫണ്ടുകളുടെ
വിശദാംശങ്ങള്‍ എന്നിവ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(
സി )
ഇതില്‍
സാങ്കേതികാനുമതി ലഭ്യമാകാൻ
ബാക്കിയുള്ള പദ്ധതികള്‍
ഏതൊക്കെയാണ്;
(
ഡി )
ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തീകരിക്കാൻ
ബാക്കിയുള്ള പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
(
ഇ )
പ്രവൃത്തി
പൂര്‍ത്തീകരിച്ച പദ്ധതികള്‍
ഏതൊക്കെയാണ്; ഏതെങ്കിലും
പ്രവൃത്തികള്‍
ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍
അതിന്റെ കാരണമെന്താണെന്ന്
വിശദമാക്കുമോ;
(
എഫ് )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത ഈ
അധ്യയന വര്‍ഷം 500ല്‍ കൂടുതല്‍
കുട്ടികള്‍ ഉള്ളതുമായ
വിദ്യാലയങ്ങള്‍ക്ക് പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഫണ്ട് അനുവദിക്കുമോ;
വിശദമാക്കുമോ?
781.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യവികസനത്തിനായി ജി.ഒ.
(ആര്‍.റ്റി) നം.
5503/2018/ജി.ഇ.ഡി.എന്‍.
പ്രകാരം പാറശ്ലാല നിയോജക
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് ഒരു
കോടി രൂപവീതം ഫണ്ട്
അനുവദിച്ചിരുന്നെങ്കിലും
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമുള്ള ലിസ്റ്റില്‍
ഉള്‍പ്പെട്ടിരുന്ന ഗവ.
ജി.എച്ച്.എസ് . ധനുവച്ചപുരം
എന്ന സ്കൂള്‍
നവീകരിക്കുന്നതിനുള്ള
തുടര്‍നടപടികളില്‍ നിന്നും
ഒഴിവാക്കാനിടയായ സാഹചര്യം
എന്താണെന്ന് അറിയിക്കാമോ;
(
ബി )
ഉദ്യോഗസ്ഥര്‍ക്ക്
സംഭവിച്ച സാങ്കേതിക പിഴവ് കാരണം
പുതുക്കിയ ലിസ്റ്റില്‍ നിന്നും
ഒഴിവാക്കപ്പെട്ടതും
അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നതും അടിസ്ഥാന
സൗകര്യങ്ങളുടെ കുറവ്
അനുഭവപ്പെടുന്നതുമായ
ധനുവച്ചപുരം ഗവ. ഗേള്‍സ്
ഹെെസ്കൂളിനെ പ്രസ്തുത
പട്ടികയില്‍ തിരികെ
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനുള്ള
തുടര്‍നടപടികള്‍
കെെക്കൊള്ളാമോ;
(
സി )
പ്രസ്തുത
ഉത്തരവ് പ്രകാരമുള്ള മറ്റ്
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(
ഡി )
പാറശ്ശാല
മണ്ഡലത്തില്‍ 3 കോടി രൂപയുടെ
ധനകാര്യ അനുമതി ലഭിച്ച പാറശ്ശാല
ഗവ. വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
782.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഹരിപ്പാട്
മണ്ഡലത്തിലെ എതെല്ലാം
സ്‌കൂളുകളിലാണ് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് ആറാട്ടുപുഴ മംഗലം
സ്‌കൂളിലെ നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇതിന്റെ
നിര്‍മ്മാണം എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
783.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നിയോജക മണ്ഡല പരിധിയില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പദ്ധതി പ്രകാരം
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികള്‍ എന്തെല്ലാമാണ്;
അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം
വിശദ വിവരം ലഭ്യമാക്കുമോ?
784.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രത്യേക
പരിഗണന ആവശ്യമുള്ള കുട്ടികൾക്ക്
വിദ്യാഭ്യാസം നൽകുന്നതിനായി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും
സന്നദ്ധസംഘടനകളും സ്ഥാപനങ്ങള്‍
രജിസ്റ്റർ ചെയ്ത്
പ്രവർത്തിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രത്യേക
പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ
സേവനം ഇത്തരം സ്ഥാപനങ്ങൾക്ക്
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രത്യേക
പരിശീലനം സിദ്ധിച്ച
അദ്ധ്യാപകരുടെ സേവനം
ലഭ്യമാക്കുന്നതിന് നടപ്പുവര്‍ഷം
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വ്യക്തമാക്കുമോ;
(
ഡി )
സ്വകാര്യമേഖലയിലെ
സ്പെഷ്യല്‍ സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
അദ്ധ്യാപകര്‍ക്ക് മെച്ചപെട്ട
വേതനവും ആനുകുല്യങ്ങളും
ലഭ്യമാക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ ;
വ്യക്തമാക്കാമോ;
(
ഇ )
പ്രത്യേക
പരിഗണന ആവശ്യമുള്ള
കുട്ടികള്‍ക്കായി
വിദഗ്ദ്ധപരിശീലനം നേടിയ
അദ്ധ്യാപകരുടെ സേവനം
ലഭ്യമാക്കുന്നതിനായി അദ്ധ്യാപക
പരിശീലന
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
785.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡിജിറ്റല്‍,
ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിന്
അവസരം ലഭിക്കാതെ മാനസിക
സമ്മര്‍ദ്ദം മൂലം
വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ
ചെയ്തതായ സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പശ്ചാത്തലത്തില്‍, കുട്ടികളുടെ
മാനസിക സംഘര്‍ഷം
ലഘൂകരിക്കുന്നതിനായി
സര്‍ക്കാര്‍ എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇന്റര്‍നെറ്റ്
ഉള്‍പ്പെടെയുള്ള അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവവും
അധ്യാപക-വിദ്യാര്‍ത്ഥി
ബന്ധത്തിലെ വിടവും
കുട്ടികള്‍ക്ക് സ്കൂള്‍
അന്തരീക്ഷം നഷ്ടപ്പെടുത്തുകയും
അവരിൽ മാനസിക
സംഘര്‍ഷമുണ്ടാക്കുകയും
ചെയ്യുന്ന സാഹചര്യത്തില്‍
പ്രസ്തുത പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് എന്തെങ്കിലും
ബദല്‍ മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ
ഡിജിറ്റല്‍/ഓണ്‍ലെെന്‍
വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്
പ്രത്യേക കര്‍മ്മപദ്ധതി
തയ്യാറാക്കുമോ; വ്യക്തമാക്കുമോ?
786.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു വിദ്യാഭ്യാസ മേഖല കൈവരിച്ച
നേട്ടങ്ങള്‍ തുടരുന്നതിനും
കോവിഡിന്റെ പ്രതികൂല
സാഹചര്യത്തിലും അവ കൂടുതല്‍
കാര്യക്ഷമമായി
കൊണ്ടുപോകുന്നതിനും എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
വിദ്യാഭ്യാസ വകുപ്പ്
പുറത്തിറക്കിയ 2019-20 ലെ
രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ
റിപ്പോര്‍ട്ട് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
അതിന്റെ വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(
സി )
പഠന
നിലവാരത്തിലും പഠനേതര
വിഷയത്തിലും സ്കൂളുകളുടെ
പശ്ചാത്തല വികസനത്തിലും
കേരളത്തിനുണ്ടായ നേട്ടങ്ങളായി
റിപ്പോര്‍ട്ടില്‍ പ്രത്യേകമായി
പ്രതിപാദിച്ചിട്ടുള്ളതെന്ന്
എന്തെല്ലാമാണ് അറിയിക്കാമോ?
787.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
-19ന്റെ വ്യാപന ഭീഷണി മൂലം
അടച്ചിടലും ജീവനക്കാരുടെ കുറവും
എസ്.എസ്.എല്‍.സി,
ഹയര്‍സെക്കണ്ടറി, കെ-ടെറ്റ്,
സെറ്റ് പരീക്ഷകളുടെ
സര്‍ട്ടിഫിക്കറ്റ് വിതരണം,
തെറ്റ് തിരുത്തി നല്‍കല്‍
എന്നിവയ്ക്ക് കാലതാമസം
ഉണ്ടാകുന്നതായും ഇത്
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയാസമുണ്ടാക്കുന്നതായും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
ഇവ
സമയബന്ധിതമായി നല്‍കുന്നതിന്
ആവശ്യമായ ക്രമീകരണം ഉണ്ടാകുമോ
എന്നറിയിക്കാമോ?
788.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എം.വിജിന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസം
ഗുണമേന്മയുള്ളതും ദേശീയ
നിലവാരത്തിലുള്ളതുമാക്കുന്നതിന്റെ
ഭാഗമായി പാഠപുസ്തകങ്ങള്‍
തയ്യാറാക്കുന്നതിന് എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പിന്‍തുടര്‍ന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ദേശീയതലത്തില്‍
നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക്
വിധേയമായി ചരിത്ര
പാഠപുസ്തകങ്ങളില്‍ തിരുത്തല്‍
വരുത്തുന്നതിനുള്ള ശ്രമങ്ങള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മാനവികതയും
സാഹോദര്യവും ഇടകലർന്ന
സൗഹാര്‍ദ്ദപരമായ
വിദ്യാലയാന്തരീക്ഷം
സൃഷ്ടിക്കുന്നതിനായി
നടത്തിവരുന്ന ശ്രമങ്ങള്‍ക്ക്
ഇത് തിരച്ചടിയാകുമെന്ന വസ്തുത
ഗൗരവമായിക്കാണുന്നുണ്ടോ;
(
ഡി )
ഇക്കാര്യത്തിൽ
ഫെഡറല്‍ സംവിധാനത്തിനുള്ളില്‍
നിന്നുകൊണ്ട് ഭരണഘടനാപരമായി
സംസ്ഥാനത്തിന്റെ
അധികാരാവകാശങ്ങള്‍
സംരക്ഷിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
789.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരി മൂലം സ്ക്കൂളുകള്‍
പ്രവര്‍ത്തനം ഇല്ലാത്തതിനാൽ
സംസ്ഥാനത്തെ സ്ക്കൂളുകളിലെ പാചക
തൊഴിലാളികൾ സാമ്പത്തിക
പ്രയാസത്തിലാണെന്ന കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഈ വിഭാഗക്കാർക്ക്
സർക്കാർ സഹായം നൽകുന്ന കാര്യം
പരിഗണിക്കാമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
790.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
നിയോജക മണ്ഡലത്തിലെ അൺ
എക്കണോമിക് കാറ്റഗറിയിൽ
ഉൾപ്പെടുത്തിയ വിദ്യാലയങ്ങളുടെ
എണ്ണം എത്രയാണ്; ഇവ ഓരോന്നും
സ്ഥിതി ചെയ്യുന്നത് ഏതു
തദ്ദേശസ്ഥാപനത്തിന്റെ
പരിധിയിലാണെന്ന വിവരം
ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
ഈ സ്കൂളുില്‍ പഠിക്കുന്ന
കുട്ടികളുടെയും അധ്യാപകരുടെയും
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഓരോ
സ്കൂളുകളിലെയും സ്ഥിര
അധ്യാപകരുടെയും ദിവസവേതന
അധ്യാപകരുടെയും എണ്ണം
തരംതിരിച്ചു ലഭ്യമാക്കുമോ;
(
ഡി )
ഈ
വിദ്യാലയങ്ങളിൽ ദിവസ വേതന
വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന
അദ്ധ്യാപകർക്ക് കോവിഡ്
മഹാമാരിയുടെ കാലത്ത് സർക്കാർ
സമാശ്വാസ പദ്ധതികളെന്തെങ്കിലും
നടപ്പാക്കുകയുണ്ടായോ;
വിശദാംശങ്ങള്‍ നല്‍കുമോ?
791.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍
പഠനത്തിന് ഏകീകൃത പ്ലാറ്റ്ഫോം
സജ്ജമാക്കിയിട്ടുണ്ടോ; ഇതുവഴി
ലക്ഷ്യമാക്കുന്ന നേട്ടങ്ങളും
സവിശേഷതകളും അറിയിക്കാമോ;
(
ബി )
ജി-സ്യൂട്ട്
ഉപയോഗിക്കുന്നതിനായി
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
പ്രത്യേക പരിശീലനം ആവശ്യമായി
വരുന്നുണ്ടോ; എങ്കില്‍
അതിനേര്‍പ്പെടുത്തിയിരിക്കുന്ന
ക്രമീകരണങ്ങള്‍ അറിയിക്കാമോ;
(
സി )
വ്യക്തിഗത
വിവര സുരക്ഷയും ഡാറ്റ സുരക്ഷയും
ഉറപ്പുവരുത്തുന്നതിനായി
ചെയ്തിട്ടുള്ള കാര്യങ്ങള്‍
അറിയിക്കാമോ;
(
ഡി )
ഡിജിറ്റല്‍
ഉപകരണങ്ങളുടെയും
ഇന്റര്‍നെറ്റിന്റെയും ലഭ്യത
ഉറപ്പുവരുത്താന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ?
792.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓണ്‍ലൈന്‍
പഠനത്തിന് സൗകര്യമില്ലാത്ത
നിര്‍ധന കുടുംബത്തിലെ
കുട്ടികളുടെ കണക്ക്
സര്‍ക്കാരിന്റെ പക്കലുണ്ടോ ;
(
ബി )
ഇത്തരത്തില്‍
പഠനസൗകര്യമില്ലാത്ത
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍
പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍
സൗജന്യമായി വിതരണം
ചെയ്യുന്നതിന് എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത് ;
വിശദമാക്കുമോ?
793.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസം ലോകത്തിന്
മാതൃകയായി മാറിയ സാഹചര്യത്തില്‍
ഈ മേഖലയില്‍ കൂടുതല്‍ ഗുണപരമായ
മാറ്റങ്ങള്‍ക്കായി പുതിയ
നയങ്ങള്‍ നടപ്പാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ ;
(
ബി )
പൊതുവിദ്യാലയങ്ങളിലെ
അധ്യാപര്‍ക്ക് മികച്ച
പരിശീലനവും
വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക
അവബോധ ക്യാമ്പുകളും നിരന്തരമായി
നടത്തുന്നതിന് നടപടികള്‍
ഉണ്ടാകുമോ ;
(
സി )
സമൂഹത്തോട്
ഉത്തരവാദിത്വമുള്ള യുവ തലമുറയെ
വാര്‍ത്തെടുക്കുന്നതിന്
ആവശ്യമായ സാമൂഹ്യ സേവന
പരിപാടികള്‍ സ്കൂളുകളില്‍
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
794.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരി മൂലം പ്രതിസന്ധിയിലായ
വിദ്യാഭ്യാസ മേഖലയെ
പുഷ്ടിപ്പെടുത്തുന്നതിനുള്ള
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
കൈറ്റ്
വിക്ടേഴ്സ് ചാനലിലൂടെയല്ലാതെ
സ്കൂള്‍ തലത്തില്‍ നേരിട്ടുള്ള
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിന്
സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം
നല്‍കുമോ;
(
സി )
മലയാളം,
ഇംഗ്ലീഷ് മീഡിയം
ക്ലാസുകള്‍ക്കായി വ്യത്യസ്ത
ഓണ്‍ലൈന്‍ ക്ലാസുകള്‍
നടത്തുന്നതിന് അദ്ധ്യാപകർക്ക്
മാർഗ്ഗനിദ്ദേശം നൽകുമോ;
വ്യക്തമാക്കുമോ;
(
ഡി )
വിദ്യാര്‍ത്ഥികളുടെ
മാനസികമായ പ്രശ്നങ്ങളില്‍
സൗഹൃദാന്തരീക്ഷം
സൃഷ്ടിക്കുന്നതിന് ഓണ്‍ലൈന്‍
വിദ്യാഭ്യാസം മുഖേന
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
795.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയെ തുടര്‍ന്നുണ്ടായ
ലോക്ക് ഡൗണ്‍മൂലം
നടപ്പിലാക്കിയ ഓണ്‍ലെെന്‍ പഠനം
കുട്ടികളില്‍ മാനസികാരോഗ്യ
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഓണ്‍ലെെന്‍
ക്ലാസുകളോടൊപ്പം
കുട്ടികള്‍ക്കായി മാനസികാരോഗ്യ
ക്ലാസുകള്‍ കൂടി
ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച്
ആലോചിക്കാമോ;
(
സി )
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലും മാനസികാരോഗ്യ
സാക്ഷരത കൊണ്ടു
വരുന്നതിനെകുറിച്ച്
ആലോചിക്കാമോ;
(
ഡി )
വിദ്യാർത്ഥികൾക്ക്
വീട്ടില്‍ തന്നെ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ അന്തരീക്ഷം
സൃഷ്ടിക്കുന്ന തരത്തിലുള്ള ടെെം
ടേബിളുകള്‍ തയ്യാറാക്കുന്നതിന്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ?
796.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
ഓണ്‍ലൈന്‍ പഠന സൗകര്യം
ഒരുക്കിയിട്ടുണ്ടോ;
(
ബി )
ഓണ്‍ലൈന്‍
പഠന സൗകര്യമില്ലാത്ത എത്ര
വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത്
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
വിവിധ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍
പഠനത്തിന് നെറ്റ് വര്‍ക്കിന്റെ
ലഭ്യതക്കുറവ് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ ?
797.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-ലെ
എസ്.എസ്.എല്‍.സി. പരീക്ഷയില്‍
മലപ്പുറം ജില്ലയില്‍ നിന്ന്
എത്ര വിദ്യാര്‍ത്ഥികള്‍
ഉപരിപഠനത്തിന് അര്‍ഹത
നേടിയിട്ടുണ്ട്;അര്‍ഹത നേടിയ
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
പ്രസ്തുത ജില്ലയില്‍ തന്നെ
ഉപരിപഠനത്തിന് അവസരം
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജില്ലയില്‍
ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി, ടെക്നിക്കല്‍
വിദ്യാഭ്യാസം എന്നീ
വിഭാഗങ്ങളിലെ കോഴ്സുകളില്‍ എത്ര
സീറ്റുകള്‍ സര്‍ക്കാര്‍,
എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളില്‍
നിലവിലുണ്ടെന്ന് തരം തിരിച്ച്
വ്യക്തമാക്കാമോ?
798.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാർ
മേഖലയിൽ വിശിഷ്യാ മലപ്പുറം
ജില്ലയില്‍ പ്ലസ് ടു പഠനത്തിന്
മതിയായ സീറ്റുകള്‍ ഇല്ലെന്ന
ആക്ഷേപം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എല്ലാ
സർക്കാർ, എയ്ഡഡ്
വിദ്യാലയങ്ങളിലും അധിക ബാച്ചുകൾ
അനുവദിക്കുമോ ;
(
ബി )
എസ്
എസ് എൽ സി വിജയിച്ച
എല്ലാവര്‍ക്കും തുടർപഠനം
സാധ്യമാകുന്നവിധം സർക്കാർ,
എയ്ഡഡ് മേഖലയിൽ പ്ലസ് വൺ
സീറ്റുകൾ വർധിപ്പിക്കുമോ
എന്നറിയിക്കാമോ;
(
സി )
ഐ
.ടി.ഐ മറ്റു സമാന കോഴ്‌സുകൾ
എന്നിവക്കും സീറ്റുകൾ
വർധിപ്പിക്കുന്ന കാര്യം
പരിഗണിക്കുമോ?
799.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ എത്ര
പൊതുവിദ്യാലയങ്ങള്‍ ഉണ്ടെന്നും
അവയിൽ സര്‍ക്കാര്‍ സ്കൂളുകൾ
എത്രയെന്നും എയ്ഡഡ് സ്കൂളുകൾ
എത്രയെന്നും അറിയിക്കാമോ;
(
ബി )
കോവിഡ്
കാലഘട്ടത്തില്‍ പ്രസ്തുത
വിദ്യാലയങ്ങളിൽ പഠിക്കുന്ന
കുട്ടികളുടെ 'ഡിജിറ്റല്‍
ഡെഫിഷ്യൻസി' പരിഹരിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
സി )
മണ്ഡലത്തിലെ
സാമ്പത്തികമായി പിന്നാക്കം
നില്‍ക്കുന്ന കുട്ടികളുടെ
പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
800.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21-വര്‍ഷത്തേക്ക്
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ
മേഖലയില്‍ ചെലവഴിക്കുന്നതിനായി
കേന്ദ്ര ഗവണ്മെന്റില്‍ നിന്നും
അനുവദിച്ചിരുന്ന തുക
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
2020-21
വര്‍ഷത്തില്‍ പൊതു വിദ്യാഭ്യാസ
മേഖലയില്‍ സര്‍ക്കാര്‍
ചെലവഴിച്ച ആകെ തുക എത്രയാണ്;
ഏതൊക്കെ മേഖലകളിലായാണ് ഈ തുക
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഇതില്‍ സംസ്ഥാന
വിഹിതവും കേന്ദ്ര വിഹിതവും എത്ര
വീതമാണ്;
(
സി )
സംസ്ഥാനത്തെ
വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞി
വിതരണത്തിന് മാത്രമായി കേന്ദ്ര
സംസ്ഥാന സർക്കാരുകളുടെ വിഹിതം
എത്ര തുക വീതമാണെന്ന്
അറിയിക്കുമോ?
801.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ അദ്ധ്യയന വര്‍ഷം മുതല്‍
പൂര്‍ണ്ണമായും ഓണ്‍ലെെന്‍
ക്ലാസുകള്‍ മുഖേന അധ്യയനം
നടത്തുവാന്‍ കഴിയുന്ന സാഹചര്യം
നിലവിലുണ്ടോ;
(
ബി )
കഴിഞ്ഞ
അദ്ധ്യയന വര്‍ഷം ഡിജിറ്റല്‍
വിദ്യാഭ്യാസ രീതിയില്‍ നടത്തിയ
ക്ലാസ്സുകള്‍ പശ്ചാത്തല സൗകര്യം
ഇല്ലാത്തതിനാല്‍ നഷ്ടപ്പെട്ട
വിദ്യാര്‍ത്ഥികളെക്കുറിച്ച്
സര്‍ക്കാര്‍ എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഡിജിറ്റല്‍
ഡിവെെഡ് ഒഴിവാക്കി ഇത്തരം
വിദ്യാര്‍ത്ഥികളെ കൂടി
ഡിജിറ്റല്‍/ഓണ്‍ലെെന്‍
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ
ഭാഗമാക്കുവാന്‍ കഴിഞ്ഞ ഒരു
വര്‍ഷക്കാലം സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
(
ഡി )
ഈ
അദ്ധ്യയന വര്‍ഷവും
ഇന്റര്‍നെെറ്റ് സൗകര്യങ്ങളുടെ
അപര്യാപ്തയും സ്മാര്‍ട്ട്
ഫോണ്‍ ഉള്‍പെടെയുള്ള പശ്ചാത്തല
സൗകര്യങ്ങളുടെ അഭാവവും നിമിത്തം
നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്
ക്ലാസുകള്‍ നഷ്ടപെട്ടുന്ന
സാഹചര്യം ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
വെളിപ്പെടുത്തുമോ?
802.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എച്ച്. സലാം
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
അനിവാര്യമാക്കി തീര്‍ത്ത
നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍
പഠനമാര്‍ഗ്ഗം
നിര്‍ബന്ധമാക്കിയത്
വിദ്യാര്‍ത്ഥികളില്‍,
വിശേഷിച്ച് പ്രൈമറി
തലത്തിലുള്ളവരില്‍,
എത്തരത്തില്‍ പ്രഭാവം
ചെലുത്തിയെന്നതു സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ഓണ്‍ലൈന്‍
വിദ്യാഭ്യാസ സമ്പ്രദായത്തില്‍
ഒരാളും
ഒഴിവാക്കപ്പെടുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
സി )
അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും പരസ്പരം
സംവദിക്കാവുന്ന
തരത്തിലായിരുന്നോ ഓണ്‍ലൈന്‍
ക്ലാസ്സുകള്‍
സംഘടിപ്പിക്കപ്പെട്ടിരുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
കോവിഡ്
നിയന്ത്രണങ്ങളില്‍ ഇളവുള്ള
പ്രദേശങ്ങളിലെ സ്കൂളുകളിലെ
കുട്ടികളെ പല ഗ്രൂപ്പായി
തിരിച്ച് സാമൂഹ്യ അകലവും മറ്റ്
നിയന്ത്രണങ്ങളും പാലിച്ച്
ആഴ്ചയില്‍ ഒന്നോ രണ്ടോ
ദിവസമെങ്കിലും ക്ലാസ്സ്
ലഭ്യമാക്കുന്ന കാര്യം
പരിശോധിക്കുമോ?
803.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത
കുട്ടികളുടെ എണ്ണം
കണ്ടെത്തിയിട്ടുണ്ടോ:
വിശദാംശങ്ങൾ നൽകാമോ?
804.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ ജി.എല്‍.പി
സ്കൂള്‍ കരേക്കാട്, ഗവണ്‍മെന്റ്
യു.പി സ്കൂള്‍, പൊന്‍മള എന്നീ
സ്കൂളുകളുടെ എസ്റ്റിമേറ്റ്
വിദ്യാഭ്യാസ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റ് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; പ്രസ്തുത
പ്രൊപ്പോസലുകള്‍ ഇപ്പോള്‍ ഏത്
ഓഫീസിലാണെന്ന് വ്യക്തമാക്കുമോ;
(
സി )
വിദ്യാഭ്യാസ
വകുപ്പിന്റെ തൊട്ടടുത്ത
വര്‍ക്കിംഗ് ഗ്രൂപ്പില്‍
പ്രസ്തുത സ്കൂളുകളെ
ഉള്‍പ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭ്യമാക്കുമോ?
805.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
കിടങ്ങറ സര്‍ക്കാര്‍ സ്കൂള്‍
അന്താരാഷ്ട്ര നിലവാരത്തില്‍
നിര്‍മ്മിച്ചത് പോലെ ഈ
പ്രദേശത്തെ കൂടുതല്‍ സ്കൂളുകള്‍
അന്താരാഷ്ട്ര നിലവാരത്തില്‍
പുനരുദ്ധരിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കുട്ടനാട്ടിലെ
മുഴവന്‍ സര്‍ക്കാര്‍
വിദ്യാലയങ്ങളിലും എന്‍സിസി,
സ്കൗട്ട്സ്, എന്‍എസ്എസ്
തുടങ്ങിയ സംവിധാനങ്ങള്‍
ആരംഭിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ; എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
806.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തിലെ വിവിധ
സ്കൂളുകള്‍ക്ക് വിവിധ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
2016 - 21 കാലയളവില്‍ തുക
അനുവദിച്ച പുതിയ
നിര്‍മ്മാണങ്ങളുടെ വിശദ വിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിര്‍വ്വഹണ
ഏജന്‍സികളും അനുവദിക്കപ്പെട്ട
തുകയും വിശദമാക്കുമോ;
(
സി )
പദ്ധതികളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
807.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തില്‍ ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
കിഫ്ബി മുഖേന മൂന്നു കോടി രൂപ
അനുവദിച്ചിട്ടുള്ള അവിടനല്ലൂര്‍
ജി.എച്ച്.എസ്.എസ്, പൂനൂര്‍
ജി.എം.യു.പി.എസ് എന്നീ
സ്കൂളുകളുടെ പ്രവൃത്തി
ആരംഭിക്കുന്നതില്‍ കാലതാമസം
നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
808.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തില്‍ 2016 മുതല്‍
നാളിതുവരെ ഏതെല്ലാം
സ്കൂളുകള്‍ക്കാണ് ചലഞ്ച് ഫണ്ട്
തുക അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
സ്കൂളുകളുടെയും നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതുവരെയായെന്ന്
അറിയിക്കാമോ?
809.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഒരു കോടി
രൂപയുടെ അംഗീകാരം ലഭിച്ച
കണ്ണൂര്‍, കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി ഗവണ്‍മെന്റ്
ബോയ്സ് ഹയര്‍സെക്കണ്ടറി,
ചെറുകുന്ന് ഗവണ്‍മെന്റ്
വെല്‍ഫയര്‍ ഹയര്‍ സെക്കണ്ടറി,
കടന്നപ്പള്ളി ഗവണ്‍മെന്റ് ഹയര്‍
സെക്കണ്ടറി എന്നീ സ്കൂളുകളിലെ
നിര്‍മ്മാണ പ്രവൃത്തിയുടെ
വിശദാംശം ലഭ്യമാക്കാമോ?
810.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ മാവൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിന്
കിഫ്ബി മുഖേന എത്ര രൂപയുടെ
ഭരണാനുമതിയാണ് ലഭ്യമാക്കിയത്;
തുക അനുവദിച്ചുകൊണ്ട്
പുറപ്പെടുവിച്ച ഉത്തരവിന്റെ
നമ്പരും തീയതിയും അറിയിക്കാമോ;
(
ബി )
ഏത്
ഏജന്‍സി മുഖേനയാണ് ഈ പ്രവൃത്തി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്; ഇതേ
കാലയളവില്‍ അനുമതി ലഭിച്ച മറ്റ്
പല സ്കൂളുകളുടെയും പ്രവൃത്തി
പൂര്‍ത്തീകരിച്ചുകഴിഞ്ഞത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
811.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
വര്‍ഷത്തില്‍ സമഗ്ര ശിക്ഷാ കേരള
മുഖേന കേരളത്തിലെ
പൊതുവിദ്യാഭ്യാസ രംഗത്ത്
ഏതൊക്കെ മേഖലയിലാണ് ഫണ്ട്
വിനിയോഗം നടന്നതെന്നും ഇതിനായി
ചെലവഴിക്കപ്പെട്ട തുക
എത്രയാണെന്നും അറിയിക്കുമോ;
(
ബി )
ഈ
കാലയളവില്‍ സ്കൂളുകള്‍ തുറന്ന്
പ്രവര്‍ത്തിക്കാത്ത
സാഹചര്യത്തില്‍ എസ്.എസ്.കെ.
ഫണ്ട് ചെലവഴിക്കപ്പെടാത്ത
സാഹചര്യം നിലവിലുണ്ടോ; എങ്കില്‍
ഈ വര്‍ഷവും പ്രസ്തുത തുക
ചെലവഴിക്കാന്‍ കഴിയാതെ
വരുമെന്ന് കരുതുന്നുണ്ടോ;
(
സി )
എങ്കിൽ
ഈ തുക ഉപയോഗിച്ച്
വിദ്യാർത്ഥികൾക്ക് മൊബൈൽ, ടാബ്,
ടി.വി. മുതലായ ഓണ്‍ലൈന്‍ പഠന
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
സാധ്യതകള്‍ സര്‍ക്കാര്‍
ആരായുകയുണ്ടായോ;
(
ഡി )
ഇല്ലെങ്കില്‍
ഇതിനായി എന്തൊക്കെ അടിന്തര
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
812.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ സ്കൂളുകളില്‍
നീന്തല്‍ക്കുളം സ്ഥാപിക്കുന്ന
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ നിന്ന്
തിരഞ്ഞെടുത്തിട്ടുളള സ്കൂളുകള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ;ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
813.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സി.ബി.എസ്.ഇ
/ഐ.സി.എസ്.ഇ പ്ലസ് ടു തലത്തിൽ
നിയമ പഠനം ഒരു പ്രത്യേക
വിഷയമായി പഠിക്കുവാൻ
വിദ്യാർത്ഥികൾക്ക്
അവസരമുള്ളപ്പോൾ സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിലെ
വിദ്യാർത്ഥികൾക്ക് ഇത്തരം
സാഹചര്യം ഇല്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
ഹയർ സെക്കണ്ടറി തലത്തിലെങ്കിലും
നിയമ പഠനം ഒരു പ്രത്യേക
വിഷയമായി പഠിക്കുവാൻ
വിദ്യാർത്ഥികൾക്ക് അവസരം
ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിൽ പ്ലസ് ടു
തലത്തിൽ നിയമ പഠനം മറ്റ്
വിഷയങ്ങളെ പോലെ ഒരു പാഠ്യ
വിഷയമായി പരിഗണിച്ചു കൊണ്ട്,
വിദ്യാർത്ഥികൾക്ക് നിയമത്തിൽ
അറിവ് ലഭിക്കുവാൻ അവസരം
ലഭ്യമാക്കുമോ; ആയതിലേക്കായി
പാഠ്യപദ്ധതി പരിഷ്ക്കരിക്കുമോ
എന്നറിയിക്കാമോ?
814.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെള്ളത്തുവല്‍
ഗവ. എല്‍.പി.എസ്.-ലെ പി.ടി.എസ്.
ആയ ശ്രീമതി ഉഷാറാണി നല്‍കിയ
സ്പെഷ്യൽ കാഷ്വൽ ലീവ് അപേക്ഷ
അനുവദിച്ച് ഉത്തരവാകുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
സി )
ഇത്
വേഗത്തില്‍
തീര്‍പ്പാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
815.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
നിയോജക മണ്ഡലത്തിലെ രാമമംഗലം,
തിരുമാറാടി, മണ്ണത്തൂര്‍,
കൂത്താട്ടുകുളം, വടകര എല്‍.പി
സ്കൂളുകളുടെ ഭൗതിക
സാഹചര്യങ്ങള്‍ പരിശോധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
എല്‍.പി. സ്കൂളുകളില്‍ ഭൗതിക
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിലേക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിദ്യാലയങ്ങളുടെ
കെട്ടിടങ്ങള്‍ക്ക് പ്ലാന്‍
ഫണ്ടില്‍ നിന്നും തുക
അനുവദിക്കുന്നതിനായുളള
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
816.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ഇടയിലക്കാട്
എഎല്‍പി സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനായി
വര്‍ഷങ്ങള്‍ മുമ്പ് തന്നെ
സമ്മതപത്രവും അനുബന്ധ രേഖകളും
നല്‍കിയിട്ടും സ്കൂള്‍
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്കൂള്‍
ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ്
എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
817.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിൽ എത്ര സർക്കാർ യു.പി.
സ്കൂൾ ഉണ്ട് എന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
ജില്ലയിൽ സർക്കാർ യു.പി.എസ്എ
തസ്തികയിൽ നിന്നും 2022 ജനുവരി
1 മുതൽ 2025 ഡിസംബർ 31 വരെയുളള
കാലയളവിൽ വിരമിക്കുന്ന
അദ്ധ്യാപകരുടെ പേര് വിവരങ്ങൾ,
തീയ്യതി,ഇപ്പോൾ അവർ ജോലി
നോക്കുന്ന സ്ഥലം എന്നിവ
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കാമോ?
818.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ എസ്.എസ്.എല്‍.സി,
പ്ലസ്ടു
വിദ്യാര്‍ത്ഥികള്‍ക്കുളള ഗ്രേസ്
മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന
ഉത്തരവ് പിന്‍വലിച്ച്
നിലവിലുണ്ടായിരുന്ന തല്‍സ്ഥിതി
തുടരുന്നതിന് നടപടി
സ്വീകരിക്കുമോ?
819.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അദ്ധ്യയന വര്‍ഷം എത്ര
കുട്ടികളാണ് എസ്.എസ്.എല്‍.സി.
പരീക്ഷ എഴുതിയത്; എത്ര പേര്‍
ഉന്നത പഠനത്തിന് യോഗ്യത നേടി;
വിജയ ശതമാനം എത്രയാണ്;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍
എത്ര പ്ലസ് ടു സീറ്റുകള്‍
നിലവിലുണ്ട്;
(
സി )
ഉപരിപഠനത്തിന്
യോഗ്യത നേടിയ എല്ലാ
കുട്ടികള്‍ക്കും അവസരം
നല്‍കുന്നതിന് ഈ സീറ്റുകള്‍
പര്യാപ്തമാണോ;
(
ഡി )
അല്ലെങ്കില്‍
ഉപരിപഠനത്തിന് യോഗ്യത നേടിയ
വിദ്യാര്‍ത്ഥികളുടെ ആശങ്ക
പരിഹരിച്ച് കൊണ്ട് മുഴുവന്‍
പേര്‍ക്കും പഠനാവസരം
ഉറപ്പാക്കാന്‍ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
820.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ എസ്.എസ്.എല്‍,സി,
പ്ലസ് ടു പരീക്ഷ എഴുതിയ
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ
ഗ്രേസ് മാര്‍ക്ക്
നല്‍കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
എങ്കില്‍
കോവിഡ് കാലഘട്ടത്തില്‍
പഠനത്തോടൊപ്പം
എന്‍.എസ്‍.എസ്‍, എന്‍.സി.സി,
സ്കൗട്ട് ആന്റ് ഗൈഡ്സ്,
എസ്‍.പി.സി എന്നിവയിലൂടെ
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍
നടത്തിയവര്‍ക്ക് ഗ്രേസ്
മാര്‍ക്ക് നിഷേധിക്കാനുള്ള
തീരുമാനം പുനഃപരിശോധിക്കുമോ?
821.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
സ്കൂള്‍ കെട്ടിടങ്ങളുടെ
പ്രവൃത്തി ആരംഭിക്കാന്‍
സാധിക്കാത്ത ഏതെങ്കിലും സ്കൂള്‍
നിലവിലുണ്ടോ; എങ്കില്‍ മാവൂര്‍
ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍
ഉള്‍പ്പെടെയുള്ള സ്കൂളുകളുടെ
പ്രവൃത്തി ആരംഭിക്കുന്നതില്‍
കാലതാമസം വരുന്നതിനിടയാക്കിയ
കാരണങ്ങള്‍ വിശദമാക്കാമോ;
(
ബി )
ക്ലാസ്
റൂമുകളുടെ അപര്യാപ്തതമൂലം
പ്രയാസപ്പെടുന്ന മാവൂര്‍ ഗവ.
ഹയര്‍സെക്കന്ററി സ്കൂള്‍
കെട്ടിടത്തിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
822.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇക്കഴിഞ്ഞ
എസ്.എസ്.എൽ.സി. പരീക്ഷയിൽ
കാസർകോട് ജില്ലയിൽ നിന്ന് എത്ര
കുട്ടികൾ വിജയിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കുട്ടികളിൽ എത്രപേർ എല്ലാ
വിഷയത്തിനും എ-പ്ലസ്
നേടിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
കാസർകോട്
ജില്ലയിൽ പ്ലസ്-വണിന് എത്ര
സീറ്റുകൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എസ്.എസ്.എൽ.സി.
പരീക്ഷ ജയിച്ച എല്ലാ
കുട്ടികൾക്കും സീറ്റ് നൽകാൻ
സാധിക്കുമോ; ഇല്ലെങ്കിൽ എന്തു
ബദൽ സംവിധാനമാണ് സർക്കാർ
ഉണ്ടാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കാസർകോട്
ജില്ലയിൽ പ്ലസ് വണിന് സീറ്റ്
വർദ്ധിപ്പിക്കുവാൻ നടപടി
സ്വീകരിക്കാമോ?
823.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ എസ്.എസ്.എല്‍.സി.,
പ്ലസ് ടു എന്നീ പരീക്ഷകളിൽ
വിദ്യാർത്ഥികൾക്ക് ഗ്രേസ്
മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
മുന്‍വര്‍ഷങ്ങളിലെ
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി ഗ്രേസ് മാര്‍ക്ക്
നല്‍കണമെന്ന നിര്‍ദ്ദേശം
നിരാകരിച്ചതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
തീരുമാനം പുനഃപരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ?
824.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എന്‍.എസ്.ക്യു.എഫ്
പാഠ്യപദ്ധതി പ്രകാരം വൊക്കേഷണൽ
ഹയർ സെക്കണ്ടറി വിഭാഗത്തിൽ
മുൻവർഷങ്ങളിൽ തുടങ്ങിയ ചില
പാരാമെഡിക്കൽ കോഴ്സുകൾ പ്ലസ്
ടു തലത്തിൽ നടപ്പിലാക്കാൻ
സാധിക്കില്ലെന്ന് കേന്ദ്ര
സര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടോ; ഇത്തരത്തിൽ
റദ്ദാക്കിയ കോഴ്സുകൾ
ഏതൊക്കെയാണ്; ഇതിനുപകരം ഈ വർഷം
പുതിയ കോഴ്സുകൾ
നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
എന്‍.എസ്.ക്യു.എഫ്
പാഠ്യപദ്ധതി വി.എച്ച്.എസ്.ഇ-യിൽ
നടപ്പിലാക്കിയശേഷം ഇതിനായുളള
മാസ്റ്റർ ടൈം ടേബിൾ
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
അതിന്റെ ഒരു പകർപ്പ്
ലഭ്യമാക്കാമോ?
825.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ഓരോ അധ്യയനവര്‍ഷവും
സര്‍ക്കാര്‍ സ്കൂളുകളില്‍
ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
അധ്യയന വര്‍ഷവും സര്‍ക്കാര്‍
സ്കൂളില്‍ പ്രവേശനം നേടുന്ന
വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍
വര്‍ദ്ധനവ് വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
826.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ
പ്രകാരം സ്കൂള്‍
അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍
വിദ്യാഭ്യാസത്തിന്
വിദ്യാലയങ്ങളെ സജ്ജമാക്കുവാന്‍
സാധിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
വിദ്യാലയ
വിദ്യാഭ്യാസത്തിന്റെ അഭാവം
വിദ്യാര്‍ത്ഥികളില്‍ മാനസിക
പിരിമുറുക്കത്തിനും വിഷാദ
മനോഭാവത്തിനും
കാരണമാക്കിയിട്ടുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
വിദ്യാര്‍ത്ഥികളുടെ
മാനസികവ‍്യഥ
ലഘൂകരിക്കുന്നതിനായി സ്കൂളുകള്‍
മുഖേന പ്രത്യേക ഓണ്‍ലൈന്‍
ക്ലാസ്സുകള്‍ സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(
ഡി )
തൃപ്തികരമായ
ഓണ്‍ലൈന്‍ പഠനത്തിലൂടെ പഠന
നിലവാരം ഫലപ്രദമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
827.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
200
വര്‍ഷം പഴക്കമുള്ള
സ്കൂളുകള്‍ക്ക് പ്രത്യേക
ധനസഹായം നല്‍കുമെന്ന് 2017 - 18
ലെ ബഡ്ജറ്റ് പ്രസംഗത്തിലും 150
വര്‍ഷം പിന്നിട്ട
സ്കൂളുകള്‍ക്ക് പ്രത്യേക
ധനസഹായം നല്‍കുമെന്ന് 2018 - 19
ലെ ബഡ്ജറ്റ് പ്രസംഗത്തിലും
പ്രഖ്യാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട മാവേലിക്കര
ഗവണ്‍മെന്റ് വൊക്കേഷണല്‍ &
ഹയര്‍ സെക്കന്ററി സ്കൂളിനും
മാവേലിക്കര ഗവണ്‍മെന്റ്
എല്‍.പി.എസിനും ധനസഹായം
നല്‍കുമോയെന്നും ധനസഹായം
നല്‍കുന്നതിന് സ്വീകരിച്ച
നടപടികളും വിശദമാക്കുമോ;
(
സി )
പ്രസ്തുത
ആവശ്യത്തിലേക്ക് വിശദമായ
എസ്റ്റിമേറ്റും പ്ലാനും
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടോയെന്നും
അതിന്മേല്‍ സ്വീകരിച്ച
നടപടികളും വിശദമാക്കാമോ?
828.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബിയിലുള്‍പ്പെടുത്തി
മൂന്നുകോടി രൂപ ചിലവില്‍
നവീകരിക്കുന്ന മലമ്പുഴ
മണ്ഡലത്തിലെ കഞ്ചിക്കോട്
ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിര്‍മ്മാണ ചുമതല
ഏത് ഏജന്‍സിക്കാണ് എന്നും ഈ
പ്രവര്‍ത്തിയുടെ എസ്.പി.വി
ആരാണ് എന്നും അറിയിക്കാമോ?
829.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
ഗവണ്‍മെന്റ് ബോയ്സ് ഹയര്‍
സെക്കൻഡറി സ്കൂളിന്റെയും
വട്ടേക്കാട് ഗവണ്‍മെന്റ് യു.പി.
സ്കൂളിന്റെയും നിര്‍മ്മാണ
പ്രവൃത്തി
വിലയിരുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്കൂളുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാണ് കരാര്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
നിലവില്‍
എന്തെല്ലാം പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
സ്കൂളുകളുടെ പ്രവൃത്തികള്‍
എന്ന് പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
830.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍ സ്കൂളുകളിലെ
കെട്ടിട നിര്‍മ്മാണത്തിനായി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച ഫണ്ട് സംബന്ധിച്ച
വിശദാംശം ഓരോ സ്കൂളിന്റെയും
പേര്, അതത് സ്കൂളില്‍ അനുവദിച്ച
തുക എന്നിങ്ങനെ തിരിച്ച്
നല്‍കുമോ;
(
ബി )
ഈ
കെട്ടിടങ്ങളുടെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഓരോ
കെട്ടിടങ്ങളുടേയും നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ?
831.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-17
സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ
ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച പൂഞ്ഞാർ
ഗവ.എൽ.പി. സ്കൂൾ
കെട്ടിടനിർമ്മാണം സംബന്ധിച്ച
നടപടികളുടെ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്കൂളിന്റെ
കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ
ഒഴിവാക്കി പുതിയ കെട്ടിടം
നിർമ്മിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
832.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രധാന അധ്യാപകരില്ലാത്ത എത്ര
ഗവൺമെന്റ്/എയ്ഡഡ് പ്രൈമറി
സ്കൂളുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രൈമറി
സ്കൂളുകളില്‍ പ്രധാന അധ്യാപക
പ്രൊമോഷൻ അവസാനമായി
നടപ്പിലാക്കിയ വര്‍ഷം
അറിയിക്കുമോ;
(
സി )
ഇത്
സംബന്ധിച്ച് എന്തെങ്കിലും കോടതി
വ്യവഹാരങ്ങള്‍
നിലവിലുണ്ടെങ്കില്‍ അവ
വേഗത്തില്‍ തീര്‍പ്പ്
കല്‍പ്പിച്ച് പ്രൈമറി
സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ
നിയമനം ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
833.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019
മാർച്ച് 31 ന് ശേഷം വിരമിക്കൽ
മൂലമുണ്ടായ എച്ച്.എസ്.എസ്.ടി.
ഒഴിവുകൾ പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്തിട്ടില്ല
എന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
സർക്കാർ
മേഖലയിൽ 2010-ന് ശേഷം
അനുവദിക്കപ്പെട്ട ഹയർ
സെക്കണ്ടറി സ്കൂളുകളിലെ
അദ്ധ്യാപക തസ്തികകൾക്ക്
നാളിതുവരെയായും അംഗീകാരം
ലഭിച്ചിട്ടില്ല എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
ഉദ്യോഗസ്ഥഭരണപരിഷ്ക്കാര
(ഉപദേശ-സി) വകുപ്പിന്റെ
ഉപ.സി3/149/2018 ഉപ.ഭവ
10/08/2018 പരിപത്രം പ്രകാരം
2019 കലണ്ടർ വർഷത്തെയും
ഉപ.സി3/101/2019 ഉപ.ഭവ
20/09/2019 പരിപത്രം പ്രകാരം
2020 കലണ്ടർ വർഷത്തെയും എത്ര
പ്രതീക്ഷിത ഒഴിവുകൾ
പി.എസ്.സി-ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചും റിപ്പോർട്ട് ചെയ്ത
തീയതി അനുസരിച്ചുളള കണക്കുകൾ
ലഭ്യമാക്കാമോ;
(
ഡി )
വി.എച്ച്.എസ്.ഇയിൽ
പ്രത്യേക റാങ്ക് ലിസ്റ്റ്
നിലവിലില്ലാത്തതിനാൽ ഒഴിവുള്ള
അദ്ധ്യാപക തസ്തികകൾ നിലവിലുള്ള
എച്ച്.എസ്.എസ്.ടി. റാങ്ക്
ലിസ്റ്റിൽ നിന്നും നിയമനം
നടത്തുന്ന കാര്യം പരിഗണിക്കാമോ
എന്ന് അറിയിക്കുമോ?
834.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ സർക്കാർ തലത്തിലും
എയ്ഡഡ് തലത്തിലും അൺഎയ്ഡഡ്
തലത്തിലും എത്ര
എൽ.പി/യു.പി/ഹൈസ്കൂളുകൾ
ഉണ്ടെന്ന് വ്യക്തമാക്കാമോ;
(
ബി )
ഇവിടെയുള്ള
അദ്ധ്യാപകരുടെയും
കുട്ടികളുടെയും എണ്ണം സ്കൂൾ
തിരിച്ചു വ്യക്തമാക്കുമോ;
(
സി )
ഈ
സ്കൂളുകളിൽ അദ്ധ്യാപകരുടെ
തസ്തികകൾ ഒഴിഞ്ഞു
കിടക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ; അദ്ധ്യാപക
നിയമനത്തിന് അംഗീകാരം ലഭിക്കാൻ
ബാക്കിയുണ്ടോ; എങ്കിൽ വിശദാംശം
സ്കൂൾ തിരിച്ചു നൽകാമോ;
(
ഡി )
ഈ
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യങ്ങളെക്കുറിച്ച് സർക്കാർ
പരിശോധിച്ചിട്ടുണ്ടോ; അടിസ്ഥാന
സൗകര്യങ്ങളുടെ കാര്യത്തിൽ
മുന്നിൽ നിൽക്കുന്നതും ഏറ്റവും
പിന്നോക്കാവസ്ഥയിൽ
കഴിയുന്നതുമായ സ്കൂളുകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
835.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
13-06-2016,
01-06-2020 എന്നീ തീയതികളിൽ
മലപ്പുറം ജില്ലയില്‍
അനദ്ധ്യാപകവിഭാഗത്തില്‍പ്പെട്ട
സംരക്ഷിത എഫ്.ടി. മീനിയല്‍
ജീവനക്കാര്‍ ഉണ്ടായിരുന്നോ;
ഉണ്ടായിരുന്നുവെങ്കില്‍
പുനർവിന്യാസം വഴി ഇവരെ
നിയമിച്ചിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
836.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഒരു വിഭാഗം ഹൈസ്കൂളുകളില്‍
ഇംഗ്ലീഷ് വിഷയം പഠിപ്പിക്കാൻ
ഇംഗ്ലീഷ് വിഷയ അദ്ധ്യാപകര്‍
ഇല്ലാത്തത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
837.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിൽ കര്‍ണ്ണാടകയുമായി
ചേര്‍ന്നുകിടക്കുന്നതും
വനപ്രദേശത്താല്‍
ചുറ്റപ്പെട്ടതുമായ ദേലമ്പാടി
പഞ്ചായത്തിലെ രണ്ട് ഹയര്‍
സെക്കണ്ടറി സ്കൂളുകളിലും ഒരു
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിലും വര്‍ഷങ്ങളായി
സ്ഥിരമായി അദ്ധ്യാപകര്‍ വരാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സര്‍ക്കാര്‍
നിയമിച്ചാല്‍ത്തന്നെ സര്‍വ്വീസ്
ചട്ടപ്രകാരം സ്ഥലംമാറ്റത്തിന്
അപേക്ഷ നല്‍കുകയോ മെഡിക്കല്‍
ലീവ് എടുക്കുകയോ ചെയ്യുകമൂലം
കന്നഡ ഭാഷാന്യൂനപക്ഷ
പഞ്ചായത്തുകളായ ഇവിടുത്തെ
കുട്ടികളുടെ പഠനം സ്ഥിരമായി
മുടങ്ങിപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത്തരത്തിലുള്ള സ്കൂളുകളിലെ
അദ്ധ്യാപകക്ഷാമം ശാശ്വതമായി
പരിഹരിക്കാന്‍ പ്രത്യേക നടപടി
സ്വീകരിക്കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
838.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന്
കീഴിൽ എൽ.ഡി. ക്ലർക്കിന്റെ എത്ര
ഒഴിവുകളാണ് നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകൾ നികത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
839.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
സെന്‍റ് മൈക്കിള്‍സ്
എച്ച്.എസ്സ്.എസ്സിലെ സിസ്റ്റര്‍
ത്രേസ്യ പി. ജെ ശൂന്യവേതനാവധി
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കോപ്പി
ലഭ്യമാക്കാമോ;
(
ബി )
സിസ്റ്റര്‍
ത്രേസ്യയുടെ അപേക്ഷയില്‍
എന്നേക്ക് തീര്‍പ്പ്
കല്‍പ്പിക്കാന്‍ കഴിയും എന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
ഫയല്‍
തീര്‍പ്പാക്കാതിരിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
840.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിൽ നിന്നും
എസ്.എസ്.എല്‍.സി. വരെ ഉറുദു
ഒന്നാം ഭാഷ പഠിച്ചിറങ്ങുന്ന
വിദ്യാർത്ഥികൾക്ക് ഹയർ
സെക്കണ്ടറി/വി.എച്ച്.എസ്.സി.
തലത്തിൽ ഉപഭാഷ ഉറുദു
പഠിക്കുന്നതിന് അവസരം
ഇല്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
പരിഹരിക്കുന്നതിനായി ഹയർ
സെക്കണ്ടറി/വി.എച്ച്.എസ്.സി.യിൽ
ഉറുദു അദ്ധ്യാപക തസ്തിക
സൃഷ്ടിക്കുന്ന കാര്യം
പരിഗണിക്കാമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
841.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇംഗ്ലീഷ്
അദ്ധ്യാപക തസ്തിക ഇല്ലാത്ത
എത്ര ഹൈസ്‍കൂളുകളാണ്
സംസ്ഥാനത്തുള്ളതെന്ന്
അറിയിക്കാമോ; ഈ സ്‍കൂളുകളില്‍
ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം
ചെയ്യുന്നതെങ്ങനെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇംഗ്ലീഷ്
പഠിപ്പിക്കുവാന്‍ യോഗ്യതയുള്ള
പതിനായിരക്കണക്കിന്
ഉദ്യോഗാര്‍ത്ഥികള്‍
നിലനില്‍ക്കുമ്പോള്‍ മറ്റു
വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍
ഹൈസ്‍കൂള്‍ ക്ലാസ്സുകളില്‍
ഇംഗ്ലീഷ് പഠിപ്പിക്കുന്ന
സാഹചര്യം ഉണ്ടാകുന്നത് മൂലം
കുട്ടികളുടെ ഇംഗ്ലീഷിലുള്ള
നിലവാരം കുറയുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
ഇംഗ്ലീഷ്
അദ്ധ്യാപക തസ്തിക ഇല്ലാത്ത
ഹൈസ്‍കൂളുകളില്‍ പ്രസ്തുത
തസ്തിക അടിയന്തരമായി
സൃഷ്ടിക്കാന്‍ നടപടിയെടുക്കുമോ
എന്ന് വിശദമാക്കുമോ?
842.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സി.ബി.എസ്സ്.ഇ
സ്കൂളുകളിലെ കുട്ടികളുടെ
ട്യൂഷന്‍ ഫീസില്‍ ഇളവ്
നല്‍കുന്ന കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്കൂളുകളില്‍ പലതും സ്പെഷ്യല്‍
ഫീസ് വാങ്ങുന്ന കാര്യം
സര്‍ക്കാരിന്റെ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;ആയതിന്
നിയന്ത്രണം ഏര്‍പ്പെടുത്തുമോ
എന്ന് അറിയിക്കുമോ?
843.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിടനിര്‍മ്മാണാനുമതി
ലഭിക്കാത്തത് കാരണം സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും ശമ്പളം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പഴയ
കെട്ടിടം പൊളിച്ചുമാറ്റി പുതിയ
കെട്ടിടം നിർമ്മിക്കുമ്പോള്‍
കെട്ടിട നിര്‍മ്മാണാനുമതി
ലഭിക്കാത്തതിന്റെ പേരില്‍
ജീവനക്കാരുടെ ശമ്പളം തടഞ്ഞു
വയ്ക്കാൻ വ്യവസ്ഥയുണ്ടോ
എന്നറിയിക്കാമോ;
(
സി )
മണിയൂര്‍
ഗ്രാമപഞ്ചായത്തിലെ ആറങ്ങോട്
എം.എല്‍.പി. സ്കൂളിലെ
അദ്ധ്യാപകര്‍ക്ക് 8 മാസമായി
ശമ്പളം ലഭിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സ്കൂളിലെ അദ്ധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും ശമ്പളം
ലഭിക്കുന്നതിന് നിലവില്‍
തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍
എന്താണെന്നു വ്യക്തമാക്കാമോ;
ഇവര്‍ക്ക് ശമ്പളം
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കാമോ?
844.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ ചിത്തിരപുരത്ത്
പ്രവര്‍ത്തിക്കുന്ന ഗവ. ITI
ക്ക് അനുവദിച്ച സ്ഥലത്തിന്റെ
ബി.ടി.ആറിൽ പൊതുവിദ്യാഭ്യാസ
വകുപ്പ് എന്ന് പേര്
ചേര്‍ത്തിരിക്കുന്നതിനാല്‍,
പൊതുവിദ്യാഭ്യാസ വകുപ്പ്
എന്‍.ഒ.സി. നല്‍കുന്നതിന് ഫയല്‍
ലഭിച്ചിട്ടുണ്ടോ; അറിയിക്കുമോ;
(
ബി )
ആയതിന്
നാളിതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
ഫയല്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
845.
ഡോ.കെ.ടി.ജലീൽ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍
കാഴ്ച-കേള്‍വി പരിമിതിയുള്ള
ഭിന്നശേഷിക്കാരായ കുട്ടികള്‍
പഠിക്കുന്ന സ്പെഷ്യല്‍
സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
സ്കൂളുകള്‍
തുറന്നു
പ്രവര്‍ത്തിക്കാത്തതിനാല്‍
അധ്യാപകരുടെ സഹകരണത്തോടെ
വീടുകളില്‍ പഠനം നടത്തുന്ന
ഇത്തരം കുട്ടികളെയും
ഭക്ഷ്യഭദ്രത അലവന്‍സ്
ഭക്ഷ്യക്കിറ്റുകളായി വീടുകളില്‍
വിതരണം ചെയ്യുന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(
സി )
അന്ധ-ബധിര
വിദ്യാലയങ്ങളുടെ പശ്ചാത്തല
സൗകര്യം കാലാനുസൃതമായും അവരുടെ
പരിമിതികള്‍ക്കിണങ്ങുന്നതുമായ
രീതിയില്‍ ആധുനിക സൗകര്യങ്ങളോടെ
വികസിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
846.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
മുഴുവൻ പൊതുവിദ്യാലയങ്ങളിലും
ഹൈസ്കൂൾ തലത്തിൽ മലയാളം, ഹിന്ദി
എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ
അദ്ധ്യാപകർ ഉള്ളതു പോലെ
ഇംഗ്ലീഷ് വിഷയം പഠിപ്പിക്കുവാൻ
പ്രത്യേകം ഇംഗ്ലീഷ് അദ്ധ്യാപകരെ
നിയമിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ?
847.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ജനുവരി 1 മുതൽ 2025 ഡിസംബർ 31
വരെ എറണാകുളം ജില്ലയിലെ സർക്കാർ
എല്‍.പി. സ്കൂളുകളിൽ
ഉണ്ടായേക്കാവുന്ന റിട്ടയർമെൻ്റ്
ഒഴിവുകൾ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതേ
വർഷങ്ങളിൽ എറണാകുളം ജില്ലയിലെ
സർക്കാർ എല്‍.പി. സ്കൂളുകളിൽ
ഉണ്ടായേക്കാവുന്ന പ്രധാന
അദ്ധ്യാപകരുടെ റിട്ടയർമെൻ്റ്
ഒഴിവുകൾ വർഷാടിസ്ഥാനത്തിൽ
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
ദേശീയ
വിദ്യാഭ്യാസ നയ പ്രകാരം
എന്‍.എസ്.ക്യു.എഫ്. പാഠ്യപദ്ധതി
ഒമ്പതാം ക്ലാസ് മുതൽ
നടപ്പിലാക്കുവാൻ കേന്ദ്ര
നിർദ്ദേശം ഉണ്ടായിട്ടും അത്
നടപ്പിലാക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
848.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അധ്യയന വര്‍ഷം വയനാട്
ജില്ലയില്‍ എത്ര
അദ്ധ്യാപകര്‍ക്കാണ് പി.എസ്.സി.
വഴി നിയമനം നല്‍കിയത്‍ എന്ന്
വ്യക്തമാക്കുമോ;
(
ബി )
തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ജില്ലയില്‍ നിലവില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന കാര്യം
വ്യക്തമാക്കാമോ?
849.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിൽ 2013 നു ശേഷം നാളിതു
വരെ എല്‍.പി./യു.പി.
അദ്ധ്യാപകർക്ക് എച്ച്.എസ്.എ.
(ഇംഗ്ലീഷ്) തസ്തികയിലേക്ക് ബൈ
ട്രാൻസ്ഫർ പ്രൊമോഷൻ
നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര
പേർക്കാണ് പ്രമോഷൻ
നൽകിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ജില്ലയിൽ
യോഗ്യരായ എല്‍.പി./യു.പി.
അദ്ധ്യാപകർക്ക് അർഹതപെട്ട
ക്വാട്ടക്ക് ആനുപാതികമായി ബൈ
ട്രാൻസ്ഫർ പ്രൊമോഷൻ നൽകുവാൻ
നിർദേശം നൽകുമോ ?
850.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍
സംസ്ഥാനത്തെ പ്രൈമറി
സ്കൂളുകളില്‍ നിലവിലുള്ള പ്രധാന
അദ്ധ്യാപക തസ്തികയില്‍ എത്ര
ഒഴിവുകള്‍ നികത്താനുണ്ട്
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നതു മൂലം സ്കൂളുകളില്‍
ഉണ്ടാകുന്ന പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികകള്‍ സമയബന്ധിതമായി
നികത്തുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ; ഇല്ലെങ്കില്‍
നികത്താന്‍ കഴിയാത്തതിന്റെ
സാങ്കേതിക കാരണം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
851.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാരിപ്പളളി
അമൃത സംസ്‌കൃതം ഹയര്‍
സെക്കന്‍ഡറി സ്കൂളില്‍
യു.പി.എസ്.എ. തസ്തികയില്‍ 2013
ജൂണ്‍ മാസം മുതല്‍ ജോലി ചെയ്തു
വന്നിരുന്ന ശ്രീമതി.മഹിത.ആര്‍
എന്ന അദ്ധ്യാപികയ്ക്ക് 2018-19
അദ്ധ്യായനവര്‍ഷത്തിലെ തസ്തിക
നിര്‍ണ്ണയത്തില്‍ കുട്ടികളുടെ
കുറവ് ഉണ്ടായതിനാല്‍ തസ്തിക
നഷ്ടപ്പെടുകയുണ്ടായോ; എങ്കിൽ
പ്രസ്തുത അദ്ധ്യാപികയ്ക്ക്
സംരക്ഷണം നല്‍കുന്നവിധത്തില്‍
സര്‍ക്കാര്‍ തലത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(
ബി )
മേൽപ്പറഞ്ഞ
തരത്തിൽ തസ്തിക നഷ്ടപ്പട്ട
അദ്ധ്യാപകര്‍ക്ക്
സംരക്ഷണാനുകൂല്യം
ലഭിക്കുന്നതുമായി ബന്ധപ്പെട്ട
ജെ2/186/2018 എന്ന ഫയലിന്മേല്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്നറിയിക്കാമോ?
852.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ എത്ര പാര്‍ട്ട്ടൈം
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍
(ഹിന്ദി) തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യിലേയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പി.എസ്.സി.
നിയമന ശിപാര്‍ശ നല്‍കിയ എത്ര
പേര്‍ക്ക് ഇനി നിയമനം
നല്‍കാനുണ്ടെന്ന് പേരു
വിവരമുള്‍പ്പെടെ
വ്യക്തമാക്കാമോ?
853.
ശ്രീ
ഡി കെ മുരളി
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനൗപചാരിക
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി സംസ്ഥാന സാക്ഷരതാ
മിഷന്‍ മുന്‍ സര്‍ക്കാരിന്റെ
കാലത്ത് നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിവരിക്കാമോ;
(
ബി )
കുടുംബപരമായതോ
സാമൂഹ്യ സാഹചര്യങ്ങളോ കാരണം
പഠനം മുടങ്ങിപ്പോയവര്‍ക്കും
സാക്ഷരതാമിഷന്റെ
പ്രവര്‍ത്തനത്തിലൂടെ
മുഖ്യധാരയിലേയ്ക്ക്
എത്തുന്നതിന്
സാധിക്കുന്നതിനാല്‍ പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമതയോടെ
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ സാക്ഷരതാ
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
തടസ്സം വരാതെ മുന്നോട്ടു കൊണ്ട്
പോകുന്നതിന് എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
854.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴില്‍
വകുപ്പ് കിറ്റക്സ് ഗ്രൂപ്പിന്റെ
കമ്പനികളിൽ നടത്തിയ പരിശോധന
റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
(
ബി )
പരിശോധന
റിപ്പോര്‍ട്ടിന്റെ പ്രധാന
കണ്ടെത്തലുകള്‍ വിശദമാക്കാമോ;
(
സി )
പരിശോധന
റിപ്പോര്‍ട്ടിന്‍മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
855.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മിനിമം
വേതന നിയമത്തിന്റെ പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
തൊഴില്‍മേഖലകളില്‍ മിനിമം വേതനം
പുതുക്കി നിശ്ചയിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളെ കുറിച്ച്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പട്ടികയില്‍ നിന്നും ഇതിനകം
ഏതൊക്കെ മേഖലകളിലാണ് മിനിമം
വേതനം പുതുക്കി നിശ്ചയിച്ചത് ;
വിശദ വിവരം ലഭ്യമാക്കുമോ;
(
സി )
മിനിമം
വേതനം നടപ്പിലാക്കാനുള്ള മറ്റ്
മേഖലകള്‍ ഏതൊക്കെയാണ്; പ്രസ്തുത
മേഖലകളിൽ മിനിമം വേതനം
നടപ്പിലാക്കാന്‍ സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികളെകുറിച്ച് വിശദമാക്കാമോ?
856.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധിയില്‍
കെ.എം.ടി/11/എസ്.സി.ഡബ്ല്യു3/286
നമ്പര്‍ തൊഴിലാളി വിഹിതം
അടച്ചുവന്നിരുന്ന ചന്ദ്രന്‍.കെ
എന്നയാള്‍ക്ക് അറുപത് വയസ്സ്
കഴിഞ്ഞിട്ടും പെന്‍ഷന്‍
നല്‍കിയിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ക്ഷേമനിധി
കാലാവധി കഴിഞ്ഞത് അറിയാതെ
അറുപത് വയസ്സിന് ശേഷവും
വിഹിതമടച്ചതിന്റെ പേരില്‍
പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നത്
തിരുത്തി ടിയാന് പെന്‍ഷന്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
857.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ്;
ആര്‍ക്കൊക്കെ ഇതില്‍ അംഗമാകാന്‍
കഴിയും; അറിയിക്കുമോ;
(
ബി )
ഇതിന്റെ
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്
മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന
ആട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ അംഗമായവരെ പുതിയ
ക്ഷേമനിധിയില്‍
അംഗമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന്
വിശദമാക്കാമോ;
(
സി )
മോട്ടോര്‍
അനുബന്ധ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന സ്കാറ്റേഡ്
തൊഴിലാളികള്‍ക്ക് ഇപ്പോള്‍
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ അംഗത്വം
നല്‍കിയിട്ടുണ്ടോ; ഇവരുടെ
ഉടമാവിഹിതം ക്ഷേമനിധിയില്‍
അടയ്ക്കാന്‍ കഴിയാത്ത കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇവ
പരിഹരിക്കുന്നതിന് ആക്റ്റിലും
ചട്ടത്തിലും ഭേദഗതികൊണ്ടുവരാന്‍
നടപടി സ്വീകരിക്കുമോ?
858.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലുള്ള
തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകൾ
സംയോജിപ്പിക്കാന്‍ മുന്‍
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ; അതിനുള്ള
നടപടികള്‍ എത്രത്തോളമായി എന്ന്
വ്യക്തമാക്കാമോ;
(
ബി )
ക്ഷേമനിധി
ബോര്‍ഡുകളുടെ സംയോജനം
പൂര്‍ത്തിയാകാത്തതിനാലും
ബോര്‍ഡുകള്‍ക്ക്
വരുമാനമില്ലാത്തതിനാലും
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍
നല്‍കാന്‍ ബുദ്ധിമുട്ട്
വരാതിരിക്കാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
ക്ഷേമനിധി
ബോര്‍ഡുകള്‍
കാര്യക്ഷമമാക്കുന്നതിനും ചെറിയ
ബോര്‍ഡുകളുടെ സംയോജനം
നടത്തുന്നതിനും അടിയന്തര
നടപടികള്‍ കെെക്കൊള്ളുമോ?
859.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂരിലെ
നിർദ്ദിഷ്ട കൺസ്ട്രക്ഷൻ
അക്കാദമിയ്ക്കായി
നിർമാണത്തൊഴിലാളി ക്ഷേമബോർഡ്
സമർപ്പിച്ച പദ്ധതി രൂപരേഖയിൽ
ഭേദഗതികൾ വരുത്തുന്നത്
സംബന്ധിച്ച നടപടികളുടെ പുരോഗതി
അറിയിക്കാമോ ;
(
ബി )
പ്രസ്തുത
പദ്ധതി രൂപരേഖയിൽ ഭേദഗതികൾ
ഉൾപ്പെടുത്തി അംഗീകാരം നൽകുവാൻ
എന്തെല്ലാം നടപടിക്രമങ്ങൾ
പൂർത്തിയാക്കാനുണ്ടെന്ന്
വിശദമാക്കാമോ ;
(
സി )
കാലതാമസം
കൂടാതെ തന്നെ നിർദ്ദിഷ്ട
കൺസ്ട്രക്ഷൻ അക്കാദമിയുടെ
നിർമാണ പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിന് അടിയന്തര
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
860.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരി സംസ്ഥാനത്തെ
ചെറുകിട-ഇടത്തരം
വ്യവസായങ്ങളെയും അതില്‍
പണിയെടുക്കുന്ന താെഴിലാളികളെയും
എങ്ങനെ ബാധിച്ചു എന്നതു
സംബന്ധിച്ച് സര്‍ക്കാര്‍
നിലവില്‍ ഏതെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
എത്ര പേര്‍ക്ക് തൊഴില്‍
നഷ്ടപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും ആനുകൂല്യങ്ങള്‍
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
861.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടം
മേഖലയിൽ ഇ. എസ്. ഐ സ്കീം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
അതിന്റെ
നടപടികള്‍ എത്രത്തോളമായി എന്ന്
വ്യക്തമാക്കുമോ?
862.
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ദുരിതവും പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ തുടരെയുള്ള
വിലവര്‍ദ്ധനവും ഓട്ടോ, ടാക്സി
മേഖലയെ പ്രതികൂലമായി
ബാധിക്കുന്നത് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഈ
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
തൊഴിലാളികളുടെ ദുരിതം
അകറ്റുന്നതിന് എന്തെങ്കിലും
പദ്ധതി ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
863.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഞ്ചിക്കോട്
വ്യവസായമേഖലയിലെ അതിഥി
തൊഴിലാളികൾ ഉള്‍പ്പെടെയുള്ള
തൊഴിലാളികളുടെ ക്ഷേമത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
മേഖലയില്‍ ജോലി ചെയ്യുന്ന
സ്ത്രീകള്‍ക്ക് 'അപ്നാഘര്‍'
മാതൃകയില്‍ ഹോസ്റ്റല്‍
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
864.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തു
മിനിമം വേതന നിയമം
നടപ്പിലാക്കാത്ത എത്ര വ്യവസായ
സംഭരംഭങ്ങളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
865.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ നിലവില്‍ ഐ.ടി.ഐ
ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ
ഐ.ടി.ഐ അനുവദിക്കുന്നതിനുള്ള
നടപടികള്‍ കൈകൊള്ളുവാന്‍
സന്നദ്ധമാകുമോ;
(
ബി )
പുതിയ
ഐ.ടി.ഐ-കള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍
വിശദംശങ്ങള്‍ നല്‍കുമോ?
866.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിങ്ങോം
ഗവണ്‍മെന്റ് ഐ.റ്റി.ഐ.ക്ക്
പുതിയകെട്ടിടം നിര്‍മ്മിക്കാന്‍
വകുപ്പില്‍ നിന്ന് ഫണ്ട്
അനുവദിച്ചിരുന്നോ
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി പൊതുമരാമത്ത് വകുപ്പ്
ഡെപ്പോസിറ്റ് വര്‍ക്ക്
ആയിട്ടാണോ ചെയ്തത്
എന്നറിയിക്കാമോ;
(
സി )
ടെണ്ടര്‍
ബാലന്‍സ് ആയി എത്ര തുക
നീക്കിയിരിപ്പുണ്ട്;
(
ഡി )
നിലവില്‍
ഒന്നാം നിലയുടെ പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്ത
സാഹചര്യത്തില്‍ ടെണ്ടര്‍
ബാലന്‍സ് തുക ഉപയോഗിച്ച്
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തികരിക്കാന്‍
സാധിക്കുമോ;
(
ഇ )
ബാക്കിയുള്ള
പ്രവൃത്തി ചെയ്യുന്നതിന്
ഗവണ്‍മെന്റില്‍ നിന്ന് പുതിയ
ഭരണാനുമതി ആവശ്യമുണ്ടോ;
എങ്കില്‍ അതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
867.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മികച്ച
അടിസ്ഥാന സൗകര്യം ലഭ്യമായ
കണ്ണൂര്‍ ജില്ലയിലെ മാടായി
ഗവണ്‍മെന്റ് ഐ. ടി. ഐ-യില്‍
പുതിയ കോഴ്സുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
868.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിൽ ആലപ്പാട്
അനുവദിച്ച സർക്കാർ ഐ.റ്റി.ഐ.
യുടെ പ്രവർത്തനം ഏതുവരെയായി
എന്ന് വിശദമാക്കാമോ?
869.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ പൈവളിഗെയില്‍
ഐ.ടി.ഐ തുടങ്ങുമെന്ന് മുന്‍
സര്‍ക്കാര്‍ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ; വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഐ.ടി.ഐ ഭാഷാന്യൂനപക്ഷ
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയാണോ
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കുമോ; ഇതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ഉറുദു,കന്നട ഭാഷാ ന്യൂനപക്ഷ
ഐ.ടി.ഐ എവിടെയൊക്കെയാണ്
നിലവില്‍ ഉള്ളതെന്ന്
വിശദമാക്കുമോ;
(
ഡി )
ഉറുദു,കന്നട
ഭാഷാന്യൂനപക്ഷങ്ങള്‍ ഏറ്റവും
കൂടുതലുള്ള മഞ്ചേശ്വരം
മണ്ഡലത്തില്‍ ഭാഷാ ന്യൂനപക്ഷ
ഐ.ടി.ഐ തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ; പൈവെളിഗെ ഐ.ടി.ഐ
ഈ വര്‍ഷം ആരംഭിക്കുവാൻ
കഴിയുമോയെന്ന് അറിയിക്കുമോ?
870.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പന്ന്യന്നൂര്‍ സര്‍ക്കാര്‍
ഐ.ടി.ഐ.യുടെ കെട്ടിടം
നിര്‍മ്മിക്കുന്നത് സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന് എന്തൊക്കെ
നടപടിക്രമങ്ങളാണ്
ബാക്കിയുള്ളതെന്നും കെട്ടിട
നിര്‍മ്മാണം അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്നും
അറിയിക്കുമോ?
871.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എംപ്ലോയ് മെന്റ്
എക്സ്ചേഞ്ചുകളില്‍ ഇപ്പോള്‍
എത്ര ഉദ്യോഗാര്‍ത്ഥികള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
അതില്‍ സ്ത്രീകളെത്ര;
പുരുഷന്മാര്‍ എത്ര;വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പി.
എസ്. സി. വഴി നിയമനം ലഭിച്ച
പലരും എംപ്ലോയ് മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തവരാണെന്നിരിക്കെ അത്തരം
ഉദ്യോഗാര്‍ത്ഥികളുടെയും മറ്റ്
സര്‍ക്കാര്‍ ജോലി
ലഭിച്ചവരുടെയും പേരുകള്‍
പ്രസ്തുത രജിസ്റ്ററില്‍ നിന്നും
ഒഴിവാക്കാന്‍ ഇപ്പോള്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ എന്തെങ്കിലും
നടപടി സ്വീകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
872.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉയർന്ന
തോതിലുള്ള തൊഴിലില്ലായ്മയും
യോഗ്യതക്കനുസരിച്ചുള്ള
തൊഴിലിന്റെ ദൗർലഭ്യവും
പരിഹരിക്കുന്നതിനായി സർക്കാർ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
മികവിന്റെ
കേന്ദ്രങ്ങൾ സൃഷ്ടിച്ച് സ്വയം
തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ
എന്തെങ്കിലും പദ്ധതികൾ സർക്കാർ
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതുമായി
ബന്ധപ്പെട്ട് കൽപ്പറ്റ നിയോജക
മണ്ഡലത്തിൽ എന്തെങ്കിലും
പദ്ധതികൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ നൽകാമോ ;
(
സി )
കോവിഡ്
മഹാമാരിയുടെ പശ്ചാത്തലത്തിൽ
സ്വയം സഹായ സംഘങ്ങളുടെ
പ്രവർത്തനങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനും
സ്വയം തൊഴിൽ പദ്ധതികൾ
പരിപോഷിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
873.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ എടരിക്കോട് ഇഎസ്ഐ
ആശുപത്രിയുടെ വികസനം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
ബി )
ആശുപത്രിക്ക്
സ്വന്തമായി കെട്ടിടം
ലഭ്യമാക്കുവാന്‍ വേണ്ടി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്ഥലത്തിനു വേണ്ടി റവന്യൂ
വകുപ്പിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ആശുപത്രിയില്‍ ജീവനക്കാരുടെ
കുറവ് പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|