STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
132.
ശ്രീ. പി. ടി. തോമസ്
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയഭൂമിയിലെ മരം മുറിക്കുന്നതിനായി 2020 ഒക്ടോബര്‍ 24 ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിന്മേല്‍ വ്യക്തതയ്ക്ക് വേണ്ടി നിയമോപദേശം തേടി കൊണ്ട് ഏതെങ്കിലും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍ അഡ്വക്കേറ്റ് ജനറലിന് കത്ത് നല്‍കിയിരുന്നോയെന്ന് അറിയിക്കുമോ ;
( ബി )
എങ്കില്‍ പ്രസ്തുത കത്തില്‍ നല്‍കിയ നിയമോപദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
133.
ശ്രീ. പി. ടി. തോമസ്
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015 മാര്‍ച്ച് 13‌ന് നിയമസഭയില്‍ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ മന്ത്രിയും രണ്ടു മുന്‍ മന്ത്രിമാരും രണ്ട് മുന്‍ സാമാജികരും വിചാരണ നേരിടണമെന്ന ഹെെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം തേടിയിരുന്നോ;
( ബി )
എങ്കില്‍ പ്രസ്തുത കേസില്‍ ലഭിച്ച നിയമോപദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നത് തടയാന്‍ നിയമ നിര്‍മ്മാണം നടത്തിയ സഭയിലെ അംഗങ്ങള്‍ തന്നെ അത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
നിയമസഭയില്‍ നടന്ന ഒരു ക്രിമിനല്‍ നടപടിയുടെ കേസ് എഴുതിത്തള്ളുന്നത് ഇത്തരം അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാകുമെന്ന് വിലയിരുത്തുന്നുണ്ടോ;
( ഇ )
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നവരെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ പ്രമുഖരായ അഭിഭാഷകരെ കോടികള്‍ മുടക്കി കോടതിയില്‍ ഹാജരാക്കുന്ന പ്രവണത സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമാണോയെന്ന് വ്യക്തമാക്കുമോ?
134.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയതുമായ വ്യവസായ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴി‍ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായതോ, നഷ്ടം കൂടിയതോ ആയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ?
135.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ആരംഭിച്ചിട്ടുള്ള ഇലക്ട്രിക് വാഹനത്തിന്റെ റിസര്‍ച്ച് & ഡെവലപ്പ്മെന്റ് പ്രോജക്ടിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
ഓരോ വര്‍ഷവും ഓട്ടോമോട്ടീവ് വാഹനങ്ങളുടെ പുതിയ മോഡലുകള്‍ നിരത്തിലിറക്കി വന്‍കിട വാഹന നിര്‍മ്മാതാക്കളുമായി മത്സരിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുവാന്‍ എന്തെല്ലാം പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ ഏതെല്ലാം തരം ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണമാണ് കെ.എ.എല്‍. ലക്ഷ്യം വെയ്ക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് കെ.എസ്.ആര്‍.ടി.സി.യുമായി ആലോചിച്ച് കെ..എസ്.ആര്‍.ടി.സി.യുടെ പഴയ ബസ്സുകള്‍ ഇലക്ട്രിക്ക് ബസ്സായി മാറ്റുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
136.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം അപകടകരമായ വിധം വര്‍ദ്ധിക്കുന്ന കാലത്ത് വൈദ്യുതി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള 'കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ' പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതി കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഏതെല്ലാം തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുറത്തിറക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
137.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ല രൂപീകരിച്ചതിനു ശേഷം ജില്ലയില്‍ പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളാണാരംഭിച്ചതെന്നും പ്രസ്തുത സ്ഥാപനങ്ങള്‍ ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എത്ര ജീവനക്കാരുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ജില്ല രൂപീകരിച്ചതിനു ശേഷം ആരംഭിച്ച ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടുണ്ടോ; എങ്കില്‍ പൂട്ടാനുള്ള കാരണവും സാഹചര്യവും വ്യക്തമാക്കാമോ;
( ഡി )
ഇന്നത്തെ കാസര്‍കോട് ജില്ല, അവിഭക്ത കണ്ണൂര്‍ ജില്ലയിലായിരുന്നപ്പോള്‍ ഇപ്പോഴത്തെ കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നോ; എങ്കില്‍ പ്രസ്തുത സ്ഥാപങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി വിശദീകരിക്കാമോ?
138.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിന്റെ ആധുനിക വല്‍ക്കരണ പദ്ധതികളുടെ ഭാഗമായി മാലിന്യത്തില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
മലിന വസ്തുക്കളില്‍ നിന്നും പ്ലാസ്റ്റര്‍ ഓഫ് പാരീസും മലിന ജലത്തില്‍ നിന്നും അയണ്‍ ഓക്സൈഡും സോഡിയം സള്‍ഫേറ്റും ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ടൈറ്റാനിയം ഡയോക്സൈഡില്‍ നിന്നും പേളസെന്റ് പിഗ്മെന്റും കാറ്റലിറ്റിക് പിഗ്മെന്റും നിര്‍മ്മാണം ആരംഭിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ടോ;
( ഡി )
ഇതോടൊപ്പം മറ്റെന്തെല്ലാം പദ്ധതികളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
139.
ശ്രീ. എച്ച്. സലാം
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നതിന് നിലവിലെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
നിയമനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കുന്നതിന് നിലവിലെ സംവിധാനം പര്യാപ്തമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിലേയ്ക്കുള്ള ജീവനക്കാരുടെ നിയമനം വേഗത്തിലും കുറ്റമറ്റവിധത്തിലുമാക്കുന്നതിനായി റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
140.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂട്രോണിക്സ് സെന്ററുകള്‍ നേരിടുന്ന പ്രതിസന്ധി സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിലേക്ക് മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുന്നതിനായി റൂട്രോണിക്സ് സെന്ററുകള്‍ക്ക്പുതിയ ഇളവുകള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
141.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോം മാറ്റിങ്ങ്സ് ഇന്ത്യ ലിമിറ്റഡില്‍ ഇ. ആര്‍. പി സംവിധാനം നടപ്പാക്കുന്നത് പൂര്‍ണ്ണമായും പരാജയപ്പെട്ടതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; എന്തൊക്കെ തിരുത്തല്‍ നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ?
142.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുളങ്കുന്നത്ത് കാവ് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നതും 2003-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതുമായ കെല്‍ട്രോണ്‍ പവ്വര്‍ഡിവൈസസ്, കെല്‍ട്രോണ്‍ റെക്ടിഫയേര്‍സ് എന്നീ സ്ഥാപനങ്ങളുടെ നശിച്ചുകൊണ്ടിരിക്കുന്ന ആസ്തിയും ഭൂമിയും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഏതെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഈ സ്ഥാപനങ്ങളുടെ ആസ്തി-ബാധ്യതകളുടെ കണക്ക് ലഭ്യമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയത് തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
143.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പാക്കുന്നതിനുളള സർക്കാർ മാർഗ്ഗനിർദ്ദേ​ശങ്ങൾ പാലിക്കാത്തത് പൊതു​മേഖലാ സ്ഥാപനങ്ങളിൽ ഇ.ആർ.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) നടപ്പിലാക്കുന്നതിനെ ദോഷകരമായി ബാധിച്ചതായുളള എ.ജി. യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എന്തെ​ങ്കിലും തിരുത്തൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കു​മോ?
144.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഫെബ്രുവരി 15-ന് ഉദ്ഘാടനം കഴിഞ്ഞ ട്രാവൻകൂർ ടൈറ്റാനിയത്തിലെ കോപ്രാസ് റിക്കവറി പ്ലാന്റിന്റെ പ്രവർത്തനം (സി.ആർ.പി) ഇതുവരേയും ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ടി.ടി.പി.യിലെ ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിലെ നിർണ്ണായക ഘടകമായി മാറാവുന്ന പ്ലാന്റിന്റെ പ്രവർത്തനം എന്നത്തേക്ക് പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് വെളിപ്പെടുത്താമോ?
145.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വ്യവസായ വകുപ്പ് മുഖാന്തരം മലമ്പുഴ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവ‍ര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത് എന്ന് അറിയിക്കാമോ; പദ്ധതികളുടെ വിശദാംശങ്ങളും അനുവദിച്ച തുകയും അറിയിക്കാമോ?
146.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹ‍ൃദമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ പാര്‍ക്കുകളില്‍ അതിവേഗ അനുമതിക്ക് ഏകജാലക ബോര്‍ഡ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ വ്യവസായ വികസന പുരോഗതി വിലയിരുത്താന്‍ സര്‍ക്കാര്‍ എന്തൊക്കെ നൂതന നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ വ്യവസായവുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് നിയമാനുസൃതമായ എന്തൊക്കെ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എത്ര പുതിയ ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളാണ് ഈ അടുത്തകാലത്ത് സംസ്ഥാനത്ത് വന്നത്; ഇതുവഴി എത്ര പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് വ്യവസായ വകുപ്പ് കണക്കാക്കുന്നുവെന്ന് വ്യക്തമാക്കുമോ?
കുടില്‍ വ്യവസായങ്ങളുടെ ഉന്നമനം
147.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച് വലിയ വ്യവസായങ്ങളോടൊപ്പം കുടില്‍ വ്യവസായങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
കുടില്‍ വ്യവസായങ്ങള്‍ക്കുള്ള വായ്പാ ആനുകൂല്യങ്ങളെക്കുറിച്ച് വിശദമാക്കാമോ?
148.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസൻഡ്-2020 ന്റെ​ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ ഏതൊക്കെയാണ്; ഇവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
149.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറിപ്പോകുന്നത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം മോശമായതിനാലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സാഹചര്യങ്ങള്‍ വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചുവെന്ന് ആക്ഷേപമുയരുമ്പോള്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കിറ്റെക്സ് ഗ്രൂപ്പ് കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചതിലൂടെ വലിയ രീതിയില്‍ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ എന്തെങ്കിലും ബദല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
150.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ കേരളം ഇപ്പോള്‍ എത്രാം സ്ഥാനത്താണെന്ന് അറിയിക്കാമോ;
( ബി )
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ ‌പട്ടികയില്‍ നിന്ന് കേരളം പിന്നോക്കം പോയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
151.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ; പരമ്പരാഗത വ്യവസായങ്ങളില്‍ യുവതലമുറയെ ആകര്‍ഷിക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
പരമ്പരാഗത വ്യവസായങ്ങള്‍ പുതിയ ഉല്‍പന്നങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിക്കാനും ഫലപ്രദമായ വിപണന വിതരണ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
152.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ ഏതൊക്കെയെന്നു വ്യക്തമാക്കാമോ;
( ബി )
വ്യവസായസ്ഥാപനങ്ങളില്‍ മാലിന്യനിര്‍മാര്‍ജനം ശരിയായ വിധത്തില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ സംവിധാനങ്ങള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ത്രിതല ഏകജാലക ബോര്‍ഡിന് പുറമെയുള്ള ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന് സഹായിക്കുന്നതെങ്ങനെയെന്നു വ്യക്തമാക്കാമോ;
( ഡി )
കെ-സ്വിഫ്റ്റ് വഴി കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ എത്ര വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് വ്യക്തമാക്കാമോ?
153.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യവസായസ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാനും ആധുനികവല്‍ക്കരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത വ്യവസായസ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
154.
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതി പ്രകാരം കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ എവിടെയെല്ലാം പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഈ പദ്ധതി പ്രകാരം ഖരമാലിന്യ നിര്‍മാര്‍ജ്ജനം എത്രത്തോളം സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( സി )
ഇപ്രകാരം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി.യുമായി ധാരണയായിട്ടുണ്ടോ; വിശദമാക്കുമോ?
155.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ ടെക്സ്റ്റൈൽ ഫാക്ടറി കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നതും നാളിതുവരെയും തുറന്ന് പ്രവര്‍ത്തനം നടത്താതിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കമ്പനി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
സര്‍ക്കാര്‍ ടെക്സ്റ്റൈൽ കോര്‍പ്പറേഷന് കൈമാറിയ പ്രസ്തുത സ്ഥലത്ത് യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കാത്ത സാഹചര്യത്തില്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനും കിന്‍ഫ്ര പാര്‍ക്ക് ഉള്‍പ്പെടെയുള്ള വ്യവസായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
156.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ അയിരൂര്‍ വില്ലേജില്‍ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് ആരംഭിക്കുന്നതിന് കിന്‍ഫ്ര എത്ര ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഗ്ലോബല്‍ ആയുര്‍വേദ വില്ലേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
157.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ നവോദയകുന്നിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് വകുപ്പുതലത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിലൂടെ പ്രദേശത്ത് ഉണ്ടാവുന്ന വികസന സാധ്യതകൾ വിശദീകരിക്കുമോ?
158.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയുന്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സിഡ്കോയുടെ അധീനതയിലുള്ള എത്ര സ്ഥാപനങ്ങളാണ് ഉള്ളത്; അവയില്‍ എത്രയെണ്ണം പ്രവർത്തിക്കുന്നുണ്ട്; പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ?
159.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പുതുതായി എത്ര ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതും വര്‍ഷങ്ങളായി പൂട്ടികിടക്കുന്നതുമായ ആസ്‍ട്രാ & വാച്ചസ് എന്ന പൊതു മേഖലാ സ്ഥാപനം തുറന്നുപ്രവവര്‍ത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
160.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായ സംരംഭകര്‍ക്കായി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള നൂതന പദ്ധതികള്‍ വിശദമാക്കുമോ;
( ബി )
കോവിഡ് മഹാമാരിയില്‍ ഉല്പാദനവും വിപണനവും തകര്‍ന്ന വ്യവസായ സംരംഭകര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമോ;
( സി )
ഇത്തരം സംരംഭകരുടെ വായ്പകള്‍ പുന:ക്രമീകരിക്കുന്നതിനും പുതിയ വായ്പകള്‍ അനുവദിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
161.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവി‍ഡ് - 19 ന്റെ പശ്ചാത്തലത്തില്‍ നിര്‍ജ്ജീവമായി കിടക്കുന്ന ചെറുകിട - ഇടത്തരം വ്യവസായ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനും അതുവഴി തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പു വരുത്തുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ സംസ്ഥാനത്ത് വ്യവസായവകുപ്പിന് കീഴില്‍ എത്ര ചെറുകിട - ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അതില്‍ എത്ര പേര്‍ തൊഴിലെടുക്കുന്നുവെന്നും വ്യക്തമാക്കുമോ?
162.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യന്ത്രവല്‍കൃതമായി നിര്‍മ്മിക്കുന്ന സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 28% നികുതിയാണ് കുടില്‍ വ്യവസായവുമായി നിര്‍മ്മിക്കുന്ന ബീഡി ഉല്‍പ്പന്നങ്ങള്‍ക്കും നിലവില്‍ ഉള്ളത് എന്നത് കണക്കിലെടുത്ത് ബീഡി തെറുപ്പ് വ്യവസായത്തിന്റെ നിലനില്‍പ്പിനായി ബീഡി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ബീഡി തെറുപ്പ് വ്യവസായത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി പരിഗണനയിലുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വ്യാജ ബീഡികളെ തടയുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
163.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധിയിലാക്കിയ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
164.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വലിയ തോതിലുള്ള വ്യാവസായിക വികസനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് പരിമിതമാണെന്നിരിക്കെ എംഎസ്എംഇ/ കോട്ടേജ് വ്യവസായങ്ങൾ വിപുലമായി ഉയർന്ന് വരുത്തക്ക വിധത്തിൽ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കുമോ;
( ബി )
ശക്തമായ ത്രിതല പഞ്ചായത്ത് സംവിധാനമുള്ള നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്തുകളെ മുഖ്യ സ്റ്റേക് ഹോൾഡറാക്കി, ചെറുകിട വ്യവസായ രംഗത്ത് ഒരു വിപ്ലവാത്മക 'പാരഡിം ഷിഫ്റ്റ് ' ഉണ്ടാക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാമോ;
( സി )
ഇത്തരത്തിലുള്ള ചെറുകിട വ്യവസായ വികസനത്തിനായി സ്പെഷ്യൽ എക്കണോമിക് സോണുകൾ ഫീസിബിലിറ്റി പഠനം നടത്തി അവശ്യാധിഷ്ഠിതമായി അനുവദിക്കുന്നത് പരിഗണിക്കാമോ?
165.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യന്ത്രവത്കൃതമായി നിര്‍മ്മിച്ചിട്ടുള്ള സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 28% നികുതിയാണ് കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്ന ബീഡി ഉല്‍പ്പന്നങ്ങള്‍ക്കും നിലവിലുള്ളതായ സാഹചര്യത്തില്‍ ബീഡി തെറുപ്പ് വ്യവസായത്തിന്റെ നിലനില്‍പ്പിനായി ബീഡി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ടോ എന്നറിയിക്കാമോ;
( ബി )
ബീഡി തെറുപ്പ് വ്യവസായത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി പരിഗണനയിലുണ്ടോ;
( സി )
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വ്യാജ ബീഡികളെ തടയുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
166.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മംഗലാപുരം വ്യവസായിക ഇടനാഴി പദ്ധതിയില്‍ മലബാറിന്റെ കേന്ദ്ര പ്രദേശമെന്ന നിലയില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലുള്ള ഡി പി ആറില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലം ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
167.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബെഗംളൂരു വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഈ വ്യവസായ ഇടനാഴി കടന്ന് പോകുന്ന തൃശൂർ ജില്ലയില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന് വ്യക്തമാക്കാമോ?
168.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ വ്യവസായ പാര്‍ക്ക്‌ ആരംഭിക്കുന്നതിനു നടപടി ഉണ്ടാകുമോ; എങ്കില്‍ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ ടൂറിസം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങള്‍ കൂടുതലായി ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
169.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവോ എന്നറിയിക്കാമോ;
( സി )
എങ്കില്‍ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ഡി )
വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
170.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വേളം ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന നാളികേര പാര്‍ക്കിന്റെ സ്ഥലം വ്യവസായ വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
വ്യവസായ വകുപ്പ് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ നാളികേര പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ പാര്‍ക്ക് എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
171.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നിയിൽ റബ്ബർ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായി ഇൻഡസ്ടിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
172.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഇല്ലാതായിരിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേരളത്തില്‍ നിന്നും വ്യവസായങ്ങളെ പുറത്താക്കുന്നു എന്ന രീതിയില്‍ കിറ്റക്സ് ഗാര്‍മെന്‍റ്സ് മാനേജിംഗ് ഡയറക്ടര്‍ പ്രസ്താവന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
കിറ്റക്സ് ഗ്രൂപ്പ് കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന മൂവായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപ പദ്ധതി ഏത് രീതിയിലുള്ളതായിരുന്നുവെന്നും എത്രപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതായിരുന്നുവെന്നും അറിയാമോ;
( ഡി )
പ്രസ്തുത വ്യവസായ സംരംഭകന്‍ മേല്‍പ്പറഞ്ഞ പദ്ധതി ഉപേക്ഷിച്ച് സംസ്ഥാനം വിട്ട് പോകുന്ന സാഹചര്യമുണ്ടായത് സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സാധ്യതകളെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
173.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഭൂമിയാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എത്ര ഭൂമി അനുവദിച്ച് നല്‍കിയിട്ടുണ്ട്; ഭൂമി അനുവദിച്ച സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരുവിവരങ്ങളും അനുവദിച്ച ഭൂമിയുടെ അളവും വിശദമാക്കുമോ;
( സി )
ഭൂമി ലഭ്യമായിട്ടും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാത്ത അവസ്ഥയുണ്ടോ; എങ്കില്‍ ഏത് കാരണത്താലാണെന്ന് വ്യക്തമാക്കുമോ;
( ഡി )
മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഭൂമിയാണ് വ്യവസായ ആവശ്യത്തിന് നല്‍കാതെ വെറുതെ കിടക്കുന്നതെന്ന് വ്യക്തമാക്കുമോ?
174.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങൾ സംസ്ഥാനത്ത് നിന്നും വിട്ടുപോകുന്ന സാഹചര്യത്തിൽ, സംരംഭകരുടെ പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിനു വേണ്ടി ഏകജാലക സംവിധാനം ഏർപ്പെടുത്തുമോ; എങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കു​മോ?
175.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇലക്ട്രാേണിക്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന വെന്റിലേറ്റര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ നാളിതുവരെയുള്ള പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി എന്തെല്ലാം നടപടി ഇക്കാര്യത്തിൽ സ്വികരിക്കുമെന്ന് വ്യക്തമാക്കുമോ?
176.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനായി വ്യവസായ നയത്തില്‍ എന്തെങ്കിലും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
വ്യവസായ സംരംഭകര്‍ കേരളത്തില്‍ നിന്നും പദ്ധതി ഉപേക്ഷിച്ചു പോകുന്നവെന്ന ആക്ഷേപം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; ഏങ്കില്‍ വ്യക്തമാക്കുമോ;
( സി )
വ്യവസായ സംരംഭങ്ങള്‍ക്ക് തയ്യാറാകുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷിക്കുന്നതിന് തടസം നേരിടുന്ന സാഹചര്യം ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ അത് എന്താണെന്ന് അറിയിക്കുമോ; ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രത്യേക കര്‍മ്മപദ്ധതി രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
177.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പ്പറേറ്റുകൾക്ക് പ്രാധാന്യം നൽകുന്ന കേന്ദ്രനയത്തിന്റെ ന്യൂനതകളിൽ നിന്ന് സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
തൊഴില്‍സാദ്ധ്യത ഏറിയതും പരിസ്ഥിതി നാശം കുറഞ്ഞതുമായ പരമ്പരാഗത മേഖലയെ നവീകരിച്ച് മത്സരക്ഷമത ഉയര്‍ത്താനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംരംഭക സൗകര്യ സൂചികയില്‍ കേരളത്തെ കൂടുതല്‍ മുന്നിലെത്തിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
178.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ താലൂക്ക് വ്യവസായ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എവിടെയാണ്; ഓഫീസ് കെട്ടിടം വാടകയ്ക്കാണോ പ്രവര്‍ത്തിക്കുന്നതെന്നും എത്ര രൂപയാണ് പ്രതിവര്‍ഷം വാടകയിനത്തില്‍ നല്‍കുന്നതെന്നും എന്നു മുതലാണ് ഓഫീസ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇതുവരെ നല്‍കിയ ആകെ വാടക എത്രയാണെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ പ്രവര്‍ത്തനം നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ എന്നാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും ആര്‍ക്കാണ് അപേക്ഷ നല്‍കിയതെന്നും അറിയിക്കാമോ; അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
താലൂക്ക് ആസ്ഥാനമായ നിലമ്പൂരില്‍ പ്രവര്‍ത്തിക്കേണ്ട താലൂക്ക് വ്യവസായ ഓഫീസ് മറ്റൊരിടത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോ; ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണോ നിലമ്പൂരിലേക്ക് വ്യവസായ ഓഫീസ് മാറുന്നതിന് അപേക്ഷ നല്‍കുന്നതില്‍ പോലും വീഴ്ചയുണ്ടാകാന്‍ കാരണമെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലമ്പൂരില്‍ അടുത്ത് തന്നെ നിര്‍മ്മാണം തുടങ്ങാന്‍ പോകുന്ന റവന്യൂ ടവറിലേക്ക് താലൂക്ക് വ്യവസായ ഓഫീസ് മാറ്റുന്നതിന് നടപടി സ്വീകരിക്കുകയോ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കുകയോ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?
179.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.പി. സുമോദ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവില്‍ ഏതെല്ലാം തരത്തിലുള്ള പരിശോധനകളാണ് വ്യവസായ സ്ഥാപനങ്ങളില്‍ നടക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഓരോ സ്ഥാപനത്തിലും ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിന് പകരം കേന്ദ്രീകൃതമായ പരിശോധനാ സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
180.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ വാക്സിൻ ഉത്പാദനം ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
എന്നത്തേക്ക് ഉത്പാദനം പൂർത്തീകരിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?
181.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ?
182.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക്ക്ഡൗണിന്റെ‌ പശ്ചാത്തലത്തില്‍ വ്യാപാരി, വ്യവസായികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
വ്യാപാരി, വ്യവസായികളുടെ അതിജീവനത്തിന് കൂടുതല്‍ ഇളവുകൾ അനുവദിക്കുന്നതിനും കൂടുതല്‍ വായ്പകള്‍ കുറഞ്ഞ പലിശയ്ക്ക് നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
183.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നിന്നും 30 കോടിയിലധികം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ച് മാറ്റിയ ക്വാറി മാഫിയക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
30 കോടിയിലധികം രൂപയുടെ പാറ പൊട്ടിച്ചു കടത്തിയവരില്‍ നിന്നും വെറും നാലര കോടി രൂപ നഷ്ടപരിഹാരം ഈടാക്കിയാല്‍ മതി എന്ന രീതിയില്‍ ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( സി )
ഈ ഭാഗത്ത് റോഡില്‍ നിന്നും എത്ര മീറ്റര്‍ ദൂരം വരെയുള്ള പാറപൊട്ടിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത് ; നിലവില്‍ എത്ര മീറ്റര്‍ ദൂരം വരെ പാറ അധികമായി പൊട്ടിച്ചു മാറ്റിയിട്ടുണ്ടെന്നു അറിയിക്കുമോ;
( ഡി )
പിഴയായി കുറഞ്ഞ തുക ഈടാക്കുന്നതിലൂടെ സര്‍ക്കാരിന് കോടികള്‍ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആയത് ഒഴിവാക്കി മുഴുവന്‍ തുകയും പിഴയായി ഈടാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഇ )
അനധികൃതമായി പാറഖനനം നടന്ന സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?
184.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനിംഗ് & ജിയോളജി വകുപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിവന്ന ധാതു പര്യവേഷണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഏതെല്ലാം ധാതു നിക്ഷേപങ്ങളെ സംബന്ധിച്ച പര്യവേഷണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ധാതു നിക്ഷേപങ്ങളായ ചീന കളിമണ്ണ്, സിലിക്ക മണല്‍, സ്വര്‍ണ്ണം, ലൈംഷെല്‍, ബോക്സൈറ്റ്, ഇരുമ്പയിര്, ഡൈമന്‍ഷന്‍ സ്റ്റോണ്‍, മണല്‍ എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ വിശദാംശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
ഓട്-ഇഷ്ടിക നിര്‍മ്മാണത്തിനാവശ്യമായ കളിമണ്ണ്, സാധാരണ മണ്ണ് എന്നിവയുടെ നിക്ഷേപത്തെക്കുറിച്ചും പര്യവേഷണങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഇവയുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?
185.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലരാമപുരത്ത് ഗതാഗതകുരുക്കോ വഴി തിരിച്ചു വിടലോ ഉണ്ടാകുമ്പോൾ തിരുവനന്തപുരത്തേക്ക് എത്താൻ പകരം റോഡായി മാറേണ്ട ഭഗവതിനട റോഡിൽ വീതി കുറഞ്ഞ ഭാഗമായ തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന്റെ മതിൽ മാറ്റി സ്ഥാപിച്ച് റോഡ് വീതി കൂട്ടുന്നതിന് മുന്‍ വ്യവസായ വകുപ്പ് മന്ത്രി തത്വത്തിൽ സമ്മതിച്ചതിനെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?
186.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍മ്മാണത്തിനായി കൈത്തറി വസ്ത്രം ലഭ്യമാക്കുവാന്‍ സാധിച്ചു എന്നും 2021-22-ല്‍ ഇതിനായി എത്ര മാത്രം ഉത്പന്നം നിര്‍മ്മിച്ചിട്ടുണ്ടെന്നും വിതരണം ചെയ്തിട്ടുണ്ടെന്നും അറിയിയ്ക്കുമോ;
( ബി )
കണ്ണൂരിലെ നാടുകാണി കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ഡൈയിംഗ് സെന്ററിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ; ആയത് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയിക്കുമോ;
( സി )
കൈത്തറി മിത്ര പദ്ധതിയുടെ ഉദ്ദേശവും പ്രവര്‍ത്തനവും വ്യക്തമാക്കുമോ; ഇത് എപ്പോള്‍ നടപ്പില്‍ വരുത്തുവാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ?
187.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഭ്യമായിട്ടുള്ള ആധുനിക രീതിയിലുള്ള തുണി നെയ്ത്ത് സംവിധാനവും നല്ല നൂല്‍ ഉല്‍പ്പാദനവും ടെക്സ്റ്റൈല്‍ തുണിത്തരങ്ങള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ള വിപുലമായ വിപണന സാദ്ധ്യതയും ഉപയോഗപ്പെടുത്തി ഗാര്‍മെന്റ്, ഫര്‍ണിഷിംഗ് ക്ലോത്ത്, ബെഡ് ഷീറ്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ കേരള ബ്രാന്‍ഡ് തുടങ്ങുവാന്‍ ഉദ്ദേശമുണ്ടോയെന്ന് വ്യക്തമാക്കുമോ?
188.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പൊതുമേഖലയില്‍ - സഹകരണമേഖലയടക്കം എത്ര മില്ലുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്എന്ന് അറിയിക്കുമോ;
( ബി )
ആധുനിക സംവിധാനത്തോടുകൂടി മെച്ചപ്പെട്ട നൂല്‍ ഉല്പാദനം നടത്താൻ കഴിയുന്ന സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താമോ;
( സി )
പൂര്‍ണ്ണമായ സംരക്ഷണവും, സൗകര്യങ്ങളും നല്‍കി സ്ത്രീ തൊഴിലാളികളുടെ സേവനം അടക്കം ഉപയോഗപ്പെടുത്തി മൂന്ന് ഷിഫ്റ്റും പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ടെക്സ്റ്റൈല്‍ മേഖലയെ സമഗ്രമായി കണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ എന്ന് വ്യക്തമാക്കുമോ?
189.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കാമോ?
190.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരകൗശല വികസന കോര്‍പ്പറേഷന്‍ നിലവില്‍ തൊഴിലാളികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ എടുക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തൊഴിലാളികളില്‍ നിന്നും സംഭരിച്ച ഉല്‍പ്പന്നങ്ങളുടെ വില ഇനത്തില്‍ എത്ര കോടി രൂപ തൊഴിലാളികള്‍ക്ക് കുടിശ്ശികയായി നല്‍കുവാന്‍ ഉണ്ടെന്ന് അറിയിക്കാമോ; കുടിശ്ശിക ഉണ്ടാവാനുള്ള കാരണം വെളിപ്പെടുത്തുമോ;
( ബി )
കരകൗശല വിദഗ്ധര്‍ക്ക് ടൂള്‍കിറ്റ് വാങ്ങാനുള്ള കേന്ദ്ര പദ്ധതിയില്‍ കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിക്കായി 2016 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 29.5 കോടി രൂപയില്‍ എത്ര കോടി രൂപ നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്; പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ നിന്നും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് വകമാറ്റി ചെലവഴിച്ചത്; കാരണം വ്യക്തമാക്കുമോ;
( ഇ )
പദ്ധതിയില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി നാളിതുവരെ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( എഫ് )
കരകൗശല വികസന കോര്‍പ്പറേഷന്‍ ആര്‍ട്ടിക്കിള്‍ ഇരുപത് ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവിനെ മാനേജിങ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ കാര്യത്തില്‍ എം.ഡിയുടെ പേരില്‍ നടപടി സ്വീകരിക്കുമോ;
( ജി )
ഈ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍, മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനെ മാനേജിംഗ് ഡയറക്ടറായി നിയമിക്കുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
191.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നെടുവാന്‍വിളയിലെ വീവേഴ്സ് കോളനിയിലെ പതിനെട്ട് താമസ്സക്കാര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിനുള്ള നടപടികള്‍ക്ക് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള ഫയലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പെരുങ്കിടവിള ഓയില്‍ കോ-ഓപ്പറേറ്റീവ് സോസൈറ്റി നമ്പര്‍ സി.ഐ .എന്‍.ഡി (ടി) 1 എന്ന സംഘത്തിന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ എത്ര രൂപയുടെ വായ്പാ കുടിശികയാണ് നിലവിലുള്ളത്; അറിയിക്കാമോ;
( സി )
പ്രസ്തുത സംഘത്തിന്റെ കുടിശികയിന്മേല്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് റിക്കവറി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
ഈ സംഘം ബോര്‍ഡില്‍ പണയപ്പെടുത്തിയിട്ടുള്ള റീസര്‍വേ 645/2 -ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്‍പത് ആര്‍ സ്ഥലം മാരായമുട്ടം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി കൈമാറാനും പ്രസ്തുത സംഘത്തിന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലുള്ള വായ്പാ കുടിശിക പെരുങ്കിടവിള ഗ്രാമപഞ്ചായത്ത് ഒടുക്കാമെന്നും കാണിച്ചുകൊണ്ട് സമര്‍പ്പിച്ചിരുന്ന ഫയലിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ഇ )
ഈ ഫയലുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കി നല്‍കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാമോ; വിശദാംശം അറിയിക്കാമോ?
192.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചല്‍ വില്ലേജില്‍ റീസര്‍വ്വെ നമ്പര്‍ 151/2-ല്‍ പെട്ട 17.20 ആര്‍ സ്ഥലം ഖാദി ബോര്‍ഡിന്റെ നിയന്ത്രണത്തിലാണോ; അറിയിക്കുമോ;
( ബി )
ഇല്ലെങ്കില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നതിന് ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയത് സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമോ?
193.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി നടപ്പാക്കുകയുണ്ടായി എന്ന് അറിയിക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ ഭൂവസ്ത്രം പദ്ധതി പ്രകാരം പ്രസ്തുത മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ നിർവ്വഹിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കാമോ?
194.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ വകുപ്പുമായി ബന്ധപ്പെട്ട് തൃശൂർ മണ്ഡലത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവർത്തങ്ങൾ വിശദമാക്കാമോ?
195.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 - 2016 കാലയളവില്‍ കയര്‍ മേഖലയ്ക്കുവേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ വിവരം ലഭ്യമാക്കാമോ; ചെലവഴിച്ച തുക സഹിതം വിശദവിവരം നല്‍കുമോ;
( ബി )
2016 - 2021 വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിവരം ലഭ്യമാക്കാമോ;പ്രസ്തുത കാലയളവില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കുമോ?
196.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത കയര്‍ തൊഴിലാളികളെ സഹായിക്കാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;
( ബി )
കയര്‍ മേഖലയെ നവീകരിക്കാനും കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമോ?
197.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തില്‍ പൂര്‍ത്തിയാകേണ്ട രണ്ടാം കയര്‍ പുനഃസംഘടനാ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങളായി നിര്‍ണ്ണയിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?
198.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് കയറും വിവിധ കയര്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നത്; ഓരോ ജില്ലയിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ സംഘങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
കയര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി കയര്‍ ഉത്പന്ന വൈവിധ്യവത്കരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ;
( ഡി )
കയര്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നതു മൂലം ഈ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാർ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; ഇതിനായി എത്ര രൂപയാണ് നാളിതുവരെ ചെലവാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
199.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജകമണ്ഡലത്തിലെ അഴിയൂർ പഞ്ചായത്തില്‍ കശുവണ്ടി കോർപറേഷനു കീഴിലുള്ള കശുവണ്ടി ഫാക്ടറി കഴിഞ്ഞ മുപ്പതു വർഷത്തോളാമായി അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനം എന്നാണ് സ്ഥാപിതമായത്; എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരുന്നതെന്നും എന്നു മുതലാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
എത്ര ഏക്കര്‍ ഭൂമിയാണ് കമ്പനിയുടെ അധീനതയിലുള്ളത്; ഇപ്പോള്‍ ഇത് ആരുടെ ഉടമസ്ഥതയിലാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
ഈ കമ്പനി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനിയിലുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
( എഫ് )
ഇല്ലെങ്കില്‍ ഈ ഭൂമി മറ്റേതെങ്കിലും പദ്ധതിക്കായി ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്നറിയിക്കാമോ?
200.
ശ്രീ. എം. എം. മണി
ശ്രീമതി യു പ്രതിഭ
ഡോ സുജിത് വിജയൻപിള്ള
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാപ്പെക്സ് ഫാക്ടറികളിലെ തൊഴിലാളികളുടെ ക്ഷേമത്തിനും തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കഴി‍ഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
2015 വരെയുള്ള കാലയളവില്‍ പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക ഇനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്ത തുകയുടെ വിശദാംശം നല്കാമോ;
( സി )
2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവിനുള്ളില്‍ കാപ്പെക്സിന് അനുവദിച്ച തുകയുടെ വിശദ വിവരം ലഭ്യമാക്കാമോ?
201.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടം മേഖലയെ സംരക്ഷിക്കുന്നതിനു വേണ്ടി പഠനം നടത്താന്‍ നിയോഗിച്ച കൃഷ്ണന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചത് ഏതു വര്‍ഷമാണ്;
( ബി )
പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.