STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5327.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ എസ്റ്റേറ്റുകളിലും വ്യാവസായിക മേഖലകളിലും 22 കെ.വി. വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്തിന് പുറത്തുനിന്ന് കുറ‍ഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍‍ മേല്‍ പറഞ്ഞ മേഖലകളിലെ കമ്പനികള്‍ക്ക് അനുമതി നല്‍കുമോ;
( സി )
പുതിയ വ്യവസായങ്ങള്‍ക്കും നിലവിലുള്ള ഫാക്ടറികളുടെ വിപുലീകരണ യൂണിറ്റുകള്‍ക്കും ഇലക്ട്രിക് ഡ്യൂട്ടി നല്‍കുന്നതില്‍ നിന്ന് അഞ്ചുവര്‍ഷത്തെ ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പുറത്തുനിന്ന് പാരമ്പര്യേതര സ്രോതസ്സില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ ക്രോസ് സബ്സിഡി ചാര്‍ജ്ജ്, ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ്ജ് എന്നിവ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
5328.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ചു 25 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കുവാൻ സാധിക്കാത്തതിന്റെ കാരണം അറിയിക്കാമോ?
5329.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിൽ എത്ര സയന്റിസ്റ്റുകൾ നിലവിലുണ്ടെന്നും ഇവരുടെ ശമ്പളം, പ്രൊമോഷൻ ആനുകൂല്യങ്ങൾ എന്നിവ ഏത് നിയമപ്രകാരമാണ് നൽകേണ്ടതെന്നും വ്യക്തമാക്കുമോ;
( ബി )
ഇവർ നടത്തിയ ഗവേഷണങ്ങൾ പ്രൊമോഷന് വേണ്ടി അസ്സസ്മെന്റ്,സ്ക്രീനിംഗ് കമ്മിറ്റികള്‍ അംഗീകരിച്ചതിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഈ സയന്റിസ്റ്റുകൾ നാളിതുവരെ ഏതെങ്കിലും പേറ്റന്റിന്അപേക്ഷിച്ചിട്ടുണ്ടോ;
( സി )
സയന്റിസ്റ്റുകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എ.ജി. നടത്തിയ ഓഡിറ്റിംഗിൽ എന്തെല്ലാം ഗുരുതര പരാമർശങ്ങളാണ് കണ്ടെത്തിയത് എന്ന് വിശദീകരിക്കാമോ; പ്രസക്ത ഭാഗത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഫയലിൽ തിരിമറി നടത്തിയും, സി.എസ്.ഐ.ആര്‍. റൂളും, ഹൈക്കോടതി വിധിയും തെറ്റിദ്ധരിച്ചു പ്രൊമോഷന് വേണ്ടി കത്തയച്ചതായി എ.ജി കണ്ടെത്തിയിട്ടുണ്ടോ ;
( ഇ )
ഇതിൽ അനെർട്ടിലെ ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെന്ന് തസ്തിക ഉൾപ്പെടെ വെളിപ്പെടുത്താമോ;
( എഫ് )
മേൽകത്തിന്റെ അടിസ്ഥാനത്തിൽ സയന്റിസ്റ്റുകൾക്കു പ്രൊമോഷൻ നൽകിയിട്ടുണ്ടോയെന്നും അതിനു ശേഷം നാളിതുവരെ എത്ര തുക ശമ്പള - കുടിശ്ശിക ഇനങ്ങളില്‍ ഇവർക്ക് നൽകിയിട്ടുണ്ടെന്നും വിശദമാക്കാമോ?
5330.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിൽ വൈദ്യുതി വകുപ്പിന്റെ കീഴിൽ നടന്നുവരുന്ന വിവിധ പ്രവർത്തനങ്ങളും അവയുടെ പുരോഗതിയും വെളിപ്പെടുത്തുമോ;
( ബി )
വോൾട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളും ത്രീഫേസ് ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തികളുടെ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുവാൻ നിർദേശം നൽകുമോ?
5331.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസയിടങ്ങൾക്കും പറമ്പുകള്‍ക്കും മുകളിലൂടെ പുതുതായി ഹൈടെന്‍ഷന്‍ ലൈനുകള്‍ വലിക്കുമ്പോഴും, മുന്‍പ് സ്ഥാപിച്ചവ കെ.എസ്.ഇ.ബി അപ്ഗ്രേഡ് ചെയ്യുമ്പോഴും റൈറ്റ് ഓഫ് വെ-യ്ക്ക് താഴെ വരുന്ന സ്ഥലത്തിന് ന്യായവിലയുടെ പതിനഞ്ച് ശതമാനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
മുന്‍പ് പൂര്‍ത്തീകരിച്ച ഹൈടെന്‍ഷന്‍ ലൈനുകളുടെ റൈറ്റ് ഓഫ് വെ പരിധിയില്‍ വരുന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ;
( സി )
ഹൈടെന്‍ഷന്‍ ലൈനുകള്‍ വലിക്കുന്നതിന്റെ ഭാഗമായി വെട്ടിമാറ്റപ്പെടുന്ന മരങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കുമോ; എങ്കില്‍ ആയത് സംബന്ധിച്ച വിലനിര്‍ണ്ണയം നടത്തുന്നത് ഫോറസ്റ്റ് വകുപ്പാണോ; വിശദമാക്കാമോ?
5332.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ജെ. മാക്‌സി
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഫലമായി കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ നഷ്ടം ,ചാര്‍ജ് വര്‍ദ്ധിപ്പിക്കാതെ തന്നെ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ആവര്‍ത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിനു വരുത്തിയ ബാധ്യത എത്രയായിരുന്നു;
( സി )
വാണിജ്യ ഉപഭോക്താക്കളുടെയും വന്‍കിട ഉപഭോക്താക്കളുടെയും കുടിശ്ശിക സമയബന്ധിതമായി പിരിച്ചെടുക്കാന്‍ നടപടിയുണ്ടാകുമോ; നിലവിലെ ആകെ കുടിശ്ശിക എത്രയെന്ന് അറിയിക്കാമോ;
( ഡി )
പ്രസരണ-വിതരണ നഷ്ടം കുറച്ചുകൊണ്ടുവരാന്‍ 2016 മുതൽ നടത്തിയ ശ്രമത്തിന്റെ ഫലമായി കൈവരിക്കാന്‍ കഴിഞ്ഞ സാമ്പത്തിക നേട്ടം എത്രയെന്ന് അറിയിക്കാമോ?
5333.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് ലെെനില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് കെ.എസ്.ഇ.ബി. ഇന്‍ഷുറന്‍സ് പരിരക്ഷ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
5334.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകളും സ്റ്റേ വയറുകളും മാറ്റി സ്ഥാപിക്കുന്നതിന് അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇലക്ട്രിക് പോസ്റ്റുകളും സ്റ്റേ വയറുകളും മാറ്റി സ്ഥാപിക്കുന്നതിന് ഒരു നിശ്ചിത ചാര്‍ജ്ജ് ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5335.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ വൈദ്യുതി വിതരണത്തിൽ നിരന്തരം തടസമുണ്ടാകുന്നത് (പ്രത്യേകിച്ച് മഴക്കാലത്ത് ) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വൈദ്യുതി ഉപകരണങ്ങള്‍, മറ്റു അനുബന്ധ സാധന സാമഗ്രികള്‍ എന്നിവയുടെ കാര്യത്തില്‍ ജില്ലയിലെ വിവിധ സെക്ഷൻ ഓഫീസുകൾ സ്വയം പര്യാപ്തമാണോ ; അല്ലെങ്കിൽ എന്തിന്റെയെല്ലാം കുറവാണുള്ളതെന്ന് സെക്ഷൻ തിരിച്ചു വ്യക്തമാക്കാമോ;
( സി )
വിവിധ സെക്ഷൻ ഓഫീസുകൾ ജീവനക്കാരുടെ കാര്യത്തിൽ സ്വയം പര്യാപ്തമാണോ ;വിവിധ സെക്ഷൻ ഓഫീസുകളിൽ എത്ര തസ്തികകൾ ഉണ്ടെന്നും അവയിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതാണെന്നും ,അവ എന്നത്തേക്ക് നികത്താനാകുമെന്നും വ്യക്തമാക്കാമോ;
( ഡി )
പുതിയ കണക്ഷനു വേണ്ടി എത്ര അപേക്ഷകൾ ഓരോ സെക്ഷനുകളിലും ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ; ഇവയില്‍ കണക്ഷൻ നല്‍കാനാവാതെ എത്ര കാലമായി പ്രസ്തുത അപേക്ഷകൾ കെട്ടികിടക്കുന്നുണ്ടെന്ന് സെക്ഷൻ തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
കാസർകോട് ജില്ലയിൽ അണ്ടർ ഗ്രൗണ്ട് കേബിൾ വഴി ഏതെല്ലാം ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്ന് സെക്ഷൻ തിരിച്ചു അറിയിക്കാമോ?
5336.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക സംരംഭങ്ങള്‍ക്ക് ക്യാപ്റ്റീവ് അടിസ്ഥാനത്തില്‍ വൈദ്യുത നിലയങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
5337.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമാണ്; ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഓട്ടോമാറ്റിക് പേയ്മെന്റ് നടത്തുന്നതിന് എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര ശതമാനം ഉപഭോക്താക്കളാണ്‌ മൊബൈല്‍ ആപ്പുകള്‍, ഇ-വാലറ്റുകള്‍ എന്നിവ വഴി പണമടയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
നേരിട്ട് പണമടയ്ക്കാന്‍ കഴിയുന്ന സി.ഡി.എം സംവിധാനം കെ.എസ്.ഇ.ബി യുടെ ഏതെല്ലാം കേന്ദ്രങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്; കൂടുതല്‍ സി.ഡി.എമ്മുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ എന്നറിയിക്കാമോ?
5338.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വെെദ്യുതി നിയമ ഭേദഗതി സംസ്ഥാനത്തെ വെെദ്യുതി ഉത്പാദന, വിതരണ,ഉപഭോഗ മേഖലകളെ ഏതുതരത്തിൽ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത നിയമ ഭേദഗതിയുണ്ടാക്കുന്ന ആശങ്കകള്‍ എന്താണെന്ന് വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത ആശങ്കകള്‍ തരണം ചെയ്ത് വെെദ്യുതി വിതരണം പൊതു മേഖലയില്‍ നിലനിര്‍ത്തി നിലവിലെ സമ്പ്രദായം തുടരുവാനും സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി സംസ്ഥാന തീരുമാന പ്രകാരം മാത്രമായി നിജപ്പെടുത്തുവാനുമായി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
5339.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്വകാര്യ മേഖലയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
5340.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പാരമ്പര്യേതര ഊര്‍ജ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് വ്യക്തമാക്കുമോ ?
5341.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും, ഊര്‍ജ്ജ സംരക്ഷണത്തിനുമായി വൈദ്യുതിവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
5342.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാതെ കേന്ദ്രം നിര്‍ദ്ദേശിച്ച അധിക വായ്പ എടുക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അധിക വായ്പ എടുക്കുന്നതിന് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ; വൈദ്യുതി മേഖലയില്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
5343.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് സൗജന്യമായി കാര്‍ഷികാവശ്യങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കിൽ സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ;വിശദാംശങ്ങൾ നൽകുമോ?
5344.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ;
( ബി )
കെ.എസ്.ഇ.ബി.യുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും എല്‍.ഇ.ഡി. ബള്‍ബ് ലഭിക്കുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കാന്‍ തയ്യാറാവുമോയെന്ന് വ്യക്തമാക്കാമോ?
5345.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനര്‍ട്ടിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍ ഏതൊക്കെ; ഇതിന്റെ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
അനര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളിൽ വൈദ്യുതി എത്താത്ത വിദൂരസ്ഥല ഭവനങ്ങള്‍ വൈദ്യുതീകരിക്കുക, സോളാര്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സ്റ്റാര്‍ട്ട് അപ്പ് അക്ഷയ ഊര്‍ജ്ജ സേവനകേന്ദ്രങ്ങള്‍ അരംഭിച്ചിട്ടുണ്ടോ; അവയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ;
( ഡി )
കാര്‍ബണ്‍ ന്യൂട്രല്‍ ഗവേണന്‍സ് എന്ന പദ്ധതിയിലൂടെ എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിട്ടത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
5346.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ലിമിറ്റഡ് 'അനര്‍ട്ട്' വഴി നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വീടുകളില്‍ സമ്പൂര്‍ണ്ണ സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് നിലവിലുള്ള പദ്ധതികള്‍ ഏതൊക്കെയെന്നും, കായംകുളം മണ്ഡലത്തില്‍ ഈ പദ്ധതി എത്ര ഗാര്‍ഹിക ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നും വിശദമാക്കാമോ?
5347.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി എന്തു തുകയാണ് നീക്കിവച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരം വ്യക്തമാക്കാമോ;ഈ പദ്ധതി എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന്അറിയിക്കുമോ?
5348.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിലെ വിവിധ കെ.എസ്.ഇ.ബി. ഓഫീസുകള്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
5349.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറിയ നദികളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ;ഉണ്ടെങ്കിൽ പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ കൂടുതല്‍ നദികളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5350.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണ മേഖലയുടെ നവീകരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആർ.ഡി.എസ്.എസ്. (റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ടോ; പദ്ധതിയുടെ കരട് മാർഗ്ഗരേഖ പ്രകാരം എന്തെല്ലാം പ്രവർത്തന ഘടകങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
വൈദ്യുതി വിതരണ മേഖലയിൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച സർവ്വീസ് അറ്റ് ഡോർ സ്റ്റെപ്പ് എന്ന പദ്ധതി വിപുലീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
വൈദ്യുതി തടസ്സം പരമാവധി പരിഹരിക്കുന്നതിനായി നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
5351.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി ആവിഷ്‍ക്കരിച്ച ദ്യുതി പദ്ധതിയില്‍ എന്തൊക്കെ പ്രവൃത്തികളാണ് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്; ആയത് എത്രത്തോളം യാഥാർത്ഥ്യമാക്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ പദ്ധതിയ്ക്കായി കെ.എസ്.ഇ.ബി, നാളിതുവരെ എന്ത് തുക ചെലവഴിച്ചിട്ടുണ്ട്; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ?
5352.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തിലെ മാര്‍മല ജലവൈദ്യുതി പദ്ധതിക്ക് നെഗോഷ്യേറ്റട്ട് പര്‍ച്ചേസ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനു് സ്വീകരിച്ച നടപടികളും പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?
5353.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് സമഗ്രമായ പദ്ധതി സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കാമോ?
5354.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ വിശദാംശങ്ങളും പ്രവർത്തന പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
പല ജില്ലകളിലും പ്രസ്തുത പദ്ധതിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ആവശ്യമായ പ്രോത്സാഹനം നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ സർക്കാർ സമയ പരിധി നിശ്ചയിക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ഡി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; സമയപരിധി നിശ്ചയിച്ച് ലക്ഷ്യം കൈവരിക്കാൻ വകുപ്പ് തലത്തിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
5355.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ ആധുനിക വൈദ്യുതി വിതരണ സംവിധാനമായ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ ഉപയോഗിച്ചുളള റിംഗ് മെയിന്‍ ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
വാഴാനി ഡാമിലെ വെള്ളം ഉപയോഗിച്ച് വാഴാനിയില്‍ ചെറുകിട ജലവൈദ്യുത നിലയം ആരംഭിക്കുവാന്‍ പദ്ധതികള്‍ പരിഗണനയിലുണ്ടോ?
5356.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
5357.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രസരണ നഷ്ടം വൈദ്യുതി മോഷണം എന്നിവ തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; അറിയിക്കാമോ;
( ബി )
ഇതിനായി സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമാണോ; അല്ലെങ്കില്‍ ആവശ്യമായ പുതിയ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( സി )
നിലവില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെയും വില്‍ക്കുന്നതിന്റെയും നിരക്കുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ?
5358.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ വിവിധ ജില്ലകളില്‍ വോള്‍ട്ടേജ് ശരിയായ അളവില്‍ നിലനിര്‍ത്തുന്നതിനും പ്രസരണ നഷ്ടം കുറക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
വൈദ്യുതി തടസ്സം കുറയ്ക്കുന്നതിന് എച്ച്.ടി. ലൈനുകളിലും എല്‍.റ്റി. ലൈനുകളിലും ഏരിയല്‍ ബന്‍ജ്ഡ് കേബിള്‍ (എ.ബി.സി.) നടപ്പാക്കി തുടങ്ങിയിട്ടുണ്ടോ; എങ്കില്‍ മലബാറിലെ ഏതെല്ലാം ജില്ലകളില്‍ ഇത് നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5359.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. എച്ച്. സലാം
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതോല്പാദന മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇടുക്കിയില്‍ രണ്ടാം നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടക്കുന്നുണ്ടോ; ജലവൈദ്യുത പദ്ധതികളുടെ കാലപ്പഴക്കം പരിഗണിച്ച് നവീകരണത്തിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ അറിയിക്കാമോ;
( സി )
പുരപ്പുറ സൗരോര്‍ജോല്പാദന പദ്ധതിയില്‍ കൈവരിക്കാനായ നേട്ടം അറിയിക്കാമോ; കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കീഴിലുള്ള ഡാമുകളില്‍ ബാണാസുര സാഗര്‍ മാതൃകയില്‍ ഫ്ലോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ചെലവിലുണ്ടാകുന്ന വര്‍ദ്ധനവിന് ആനുപാതികമായി നിരക്കുവര്‍ദ്ധന അപ്രായോഗികമായതിനാല്‍ ചെലവു കുറയ്ക്കാനായി പ്രസരണ വിതരണ രംഗത്തെ നഷ്ടവും പ്രവര്‍ത്തന ചെലവും കുറയ്ക്കാന്‍ പരിപാടിയുണ്ടോ എന്നറിയിക്കാമോ?
5360.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടം മുതല്‍ നാളിതുവരെ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ പിരിഞ്ഞു കിട്ടാന്‍ കുടിശ്ശികയായിട്ടുള്ളത് ഏതൊക്കെ വിഭാഗങ്ങളില്‍ നിന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഫ്ലാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹികേതര കണക്ഷനുകളില്‍ നിന്നും ആകെ എന്ത് തുക കഴിഞ്ഞ സര്‍ക്കാര്‍ പിരിച്ചെടുത്തിട്ടുണ്ട്;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്ത് തുക കുടിശ്ശികയായുണ്ടായിരുന്നു; പ്രസ്തുത തുക പൂര്‍ണ്ണമായി പിരിച്ചെടുക്കാനുള്ള സത്വരനടപടി സ്വീകരിക്കുമോ?
5361.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാര്‍ അധികാരമേറ്റത് മുതൽ നാളിതുവരെ എത്ര തവണ സംസ്ഥാനത്ത് വൈദ്യുത ചാർജ്ജിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും ഓരോതവണയും ഉള്ള വർദ്ധനവിന്റെ നിരക്ക് എത്രയാണെന്നും അറിയിക്കുമോ?
5362.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്‌ഡൗൺ തുടങ്ങിയത് മുതൽ എത്രപേർക്ക് തവണകളായി വൈദ്യുതി ബില്ലടയ്ക്കാൻ സൗകര്യം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
തവണകളായി പണം അടയ്ക്കാനുള്ള സൗകര്യം നൽകിയിട്ടും വീഴ്ചവരുത്തിയവർ എത്രയാണെന്നും ആ നിലയിൽ എത്ര കുടിശ്ശികകൾ ഉണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
കുടിശ്ശിക നിവാരണത്തിന് എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ കുടിശ്ശിക എപ്പോഴാണ് പിരിച്ചെടുക്കാൻ സാധിക്കുക എന്ന് വ്യക്തമാക്കാമോ?
5363.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത ഗുണഭോക്താക്കള്‍ ആരൊക്കെ എന്നും എത്ര യൂണിറ്റ് വെെദ്യുതി വീതമാണ് നല്‍കുന്നതെന്നും വിശദമാക്കാമോ?
5364.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ വൈദ്യുതിബോര്‍ഡിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒഴികെയുള്ള ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ്ജിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളതുക പിരിച്ചെടുക്കാനായിട്ടുണ്ടോ; ഇല്ലെങ്കിൽ എത്ര തുക കുടിശ്ശികയായി പിരിച്ചെടുക്കാൻ ഉണ്ടെന്ന് വ്യക്തമാക്കുമോ ?
5365.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി എത്ര കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇനി എത്ര കുടുംബങ്ങള്‍ക്ക് വെെദ്യുതി കണക്ഷന്‍ നല്‍കാനുണ്ടെന്നു അറിയിക്കുമോ;
( സി )
ആയതിന്റെ ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങള്‍ നല്‍കാമോ;
( ഡി )
ഇനിയും കണക്ഷന്‍ ലഭിക്കാത്തവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ?
5366.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ മലയോര ഗ്രാമ പഞ്ചായത്തുകളില്‍ വെെദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഒറ്റശേഖരമംഗലം കേന്ദ്രമാക്കി ഒരു 110 കെ. വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഒറ്റശേഖരമംഗലം, വെള്ളറട, അമ്പൂരി, കള്ളിക്കാട് എന്നിവിടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ വെെദ്യുതി ലെെനുകളും പോസ്റ്റുകളും തകരുന്നത് കൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും കവേര്‍ഡ് ഇലക്ട്രിസിറ്റി ലെെനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കാമോ?
5367.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ തെരുവ് വിളക്കുകള്‍ക്കായുള്ള ലൈന്‍ വലിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡെപ്പോസിറ്റ് ചെയ്ത തുകയില്‍ എത്ര രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നുള്ള വിവരം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം അറിയിക്കുമോ; പ്രസ്തുത പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ?
5368.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ഇനിയും വൈദ്യുതീകരണം പൂര്‍ത്തിയാക്കാത്ത എത്ര ആദിവാസി കോളനികള്‍ ഉണ്ടെന്നും, അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
ആദിവാസി കോളനികളില്‍ വൈദ്യുതീകരണം എത്താത്തതിനാല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനമടക്കം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ ,ഇനിയും വൈദ്യുതി എത്താത്ത കോളനികളില്‍ വൈദ്യുതീകരണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5369.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലമ്പൂരിലെ 110 കെ.വി. സബ് സ്റ്റേഷനിലേക്കുള്ള പ്രസരണ ലൈന്‍ മോണോപ്പോള്‍ സ്ഥാപിച്ച് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ വിശദമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എന്നാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചതെന്നും എത്ര തുകയാണ് ഇതിനായി പൊതുമരാമത്ത് വകുപ്പ് അടക്കേണ്ടതെന്നും അറിയിക്കാമോ;
( ബി )
110 കെ.വി. ലൈന്‍ നിലമ്പൂര്‍ ബൈപ്പാസിന്റെ 1.5 മീറ്റര്‍ മീഡിയന്‍ സ്ട്രിപ്പിലൂടെ ആണോ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; ബൈപ്പാസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇപ്രകാരം പ്രസരണ ലൈന്‍ സ്ഥാപിക്കാനാണോ തീരുമാനിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ; നിലമ്പൂര്‍ ബൈപ്പാസിന്റെ എത്ര കിലോ മീറ്റര്‍ ദൂരത്തിലാണ് മീഡിയന്‍ സ്ട്രിപ്പില്‍ മോണോപ്പോള്‍ സ്ഥാപിച്ച് പ്രസരണ ലൈന്‍ നിര്‍മ്മിക്കേണ്ടതെന്നും ഏത് പ്രദേശം മുതല്‍ ഏത് പ്രദേശം വരെയാണ് ഇങ്ങനെ നിര്‍മ്മിക്കേണ്ടെതെന്നും വ്യക്തമാക്കാമോ;
( സി )
നിലവില്‍ നിലമ്പൂര്‍ 110 കെ.വി സബ് സ്റ്റേഷനിലേക്കുള്ള പ്രസരണ ലൈന്‍ എത്ര സര്‍ക്യൂട്ടുകളായിട്ടാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ഇത് നിലവിലുള്ള ടവറുകളിലാണോ സ്ഥാപിച്ചിട്ടുള്ളതെന്നും ഭാവിയില്‍ എത്ര സര്‍ക്യൂട്ടുകളാണ് പരമാവധി സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ഡി )
നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള 66 കെ.വി. എച്ച്.ടി. ടവറുകളില്‍ തന്നെ പ്രസരണ ലൈന്‍ 110 കെ.വി.യാക്കി ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ; എന്തുകൊണ്ടാണ് മോണോപ്പോള്‍ സ്ഥാപിക്കണമെന്ന തീരുമാനത്തിലേക്ക് വൈദ്യുതി വകുപ്പ് എത്തിച്ചേര്‍ന്നതെന്നും വിശദമാക്കാമോ; സുരക്ഷാ പ്രശ്നങ്ങളാണെങ്കില്‍ അവ എന്താണെന്നും മോണോപ്പോള്‍ അല്ലാത്ത മറ്റ് പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടോയെന്നും അറിയിക്കാമോ;
( ഇ )
നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസിന്റെയും 110 കെ.വി. പ്രസരണ ലൈനിന്റെയും സംയോജിപ്പിച്ച അലൈന്‍മെന്റ് ഡിസൈന്‍ ലഭ്യമാക്കാമോ; എവിടെയൊക്കെയാണ് പ്രസരണ ലൈന്‍ റോഡ് മുറിച്ച് കടക്കുന്നതെന്നും വ്യക്തമാക്കാമോ ?
5370.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗരോര്‍ജ്ജത്തില്‍ നിന്നും എത്ര കിലോ വാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്; ഇപ്രകാരം ഉല്പാദിപ്പിക്കുന്ന വൈദ്യുതി പ്രധാനമായും ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( ബി )
സൗരോർജ്ജ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവിഷ്ക്കക്കരിച്ചിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഇതിന്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ ധനസഹായങ്ങൾ ലഭ്യമാക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5371.
ശ്രീ. യു.എ.ലത്തീഫ്
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സോളാര്‍ വൈദ്യുതി കൂടുതലായി ഉല്പാദിപ്പിക്കാന്‍ നടപ്പാക്കുന്ന പദ്ധതിയുടെ വിശദവിവരം നല്കുമോ; ഇതിന്റെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്ന് അറിയിക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം വീടുകൾ,ഫ്ലാറ്റുകൾ ,വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിന് സോളാർ വൈദ്യുതോല്പാദന ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നു നിര്‍ബന്ധം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ സോളാര്‍ വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അമ്പതു ലക്ഷം രൂപയിലധികം ചെലവു ചെയ്തു നിര്‍മ്മിക്കുന്ന വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും വ്യവസായ വാണിജ്യസ്ഥാപനങ്ങള്‍ക്കും സോളാര്‍ വൈദ്യുതോല്പാദന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കി ചട്ടങ്ങളില്‍ മാറ്റം വരുത്തുമോയെന്ന് വിശദീകരിക്കാമോ?
5372.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌, വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പദ്ധതി വിജയകരമാണെന്ന് വിലയിരുത്തുന്നുണ്ടോയെന്ന് അറിയിക്കുമോ?
5373.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്ന് അറിയിക്കാമോ; വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഇതിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് അറിയിക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര വീടുകളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ഡി )
പ്രസ്തുത സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; അറിയിക്കാമോ;
( ഇ )
ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ?
5374.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരോര്‍ജ്ജ വൈദ്യുതോല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പ്രസ്തുത പദ്ധതിയില്‍ കൈവരിച്ച പുരോഗതി എന്തെന്നും വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് വേണ്ടി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിനായി ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
5375.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ സ്വകാര്യ/സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര സോളാര്‍ വൈദ്യുത നിലയങ്ങള്‍ ഉണ്ടെന്നും ഇതുവഴി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നതെന്നും സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ?
5376.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
5377.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ കെ ആൻസലൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനത്തിനും അതിന്റെ പ്രചരണത്തിനും അനര്‍ട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണങ്ങളുടെ ഉല്പാദന, വിതരണത്തില്‍ അനര്‍ട്ട് വഹിക്കുന്ന പങ്ക് എന്താണ്; ഇത്തരം ഗൃഹോപകരണങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്‍സി ഏതാണ്; വിശദമാക്കുമോ;
( സി )
സൗരോര്‍ജ്ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എന്തെല്ലാം ഉല്പന്നങ്ങളാണ് ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുളളതെന്നും അവയുടെ ഉത്പാദന, വിപണനത്തിനായി എന്തെങ്കിലും ധനസഹായമോ സാങ്കേതിക സഹായമോ നവസംരംഭകര്‍ക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കുമോ?
5378.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംഥാനത്ത് വൈദ്യുതി വിതരണ ലൈനുകളില്‍ നിന്നും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് മരണമടയുന്ന ജീവനക്കാരില്‍ ഏറെയും കരാര്‍ ജീവനക്കാരാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ അപകടത്തില്‍പെടുന്ന സ്ഥിരം ജീവനക്കാരുടെ കുടുംബത്തിനു ലഭിക്കുന്ന സഹായ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ?
5379.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര കെ.എസ്.ഇ.ബി. സെക്ഷനുകളാണ് പ്രവര്‍ത്തിക്കുന്നത്; ഈ സെക്ഷനുകളില്‍ ഓരോന്നിലും എത്ര കണക്ഷനുകളുണ്ട് എന്ന് അറിയിക്കാമോ;
( ബി )
തടസ്സമില്ലാതെ വെെദ്യുതി ലഭിക്കുന്നതിനും ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുമായി ബാലുശ്ശേരി മണ്ഡലത്തിലെ ഏതെങ്കിലും സെക്ഷന്‍ വിഭജിക്കാന്‍ ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിലവില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ ഏതെങ്കിലും സെക്ഷനുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;
( ഡി )
ബാലുശ്ശേരി മണ്ഡലത്തില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി കെ.എസ്.ഇ.ബി.യുടെ കെെവശം ഭൂമിയുള്ളത് എന്ന് അറിയിക്കാമോ?
5380.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുപത്തി രണ്ടായിരം ഉപഭോക്താക്കളുള്ള ഈരാറ്റുപേട്ട കെ.എസ്.ഇ.ബി. മേജര്‍ സെക്ഷന്‍ വിഭജിച്ച് പാലാ നിയോജക മണ്ഡലത്തിലെ കളത്തുക്കടവില്‍ ഒരു ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5381.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വെെദ്യുതി വകുപ്പിന്റെ എത്ര ഓഫീസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;പ്രസ്തുത ഓഫീസുകളുടെ പ്രവര്‍ത്തനത്തിനായി വാടക ഇനത്തില്‍ എത്ര രൂപ ഒരു മാസം ചെലവഴിക്കുന്നുണ്ട്‌ ;
( ബി )
സ്വന്തമായി സ്ഥലം ലഭ്യമാക്കുന്നതിനും ഇത്തരം ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുമുളള പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
5382.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ നിലവിലുളള കെ. എസ്. ഇ. ബി ഓഫീസുകളിൽ സ്വന്തമായി കെട്ടിടം ഉള്ള ഓഫീസുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ. എസ്. ഇ. ബി സെക്ഷൻ ഓഫീസുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സ്വന്തം കെട്ടിടം ഇല്ലാത്ത ഓഫീസുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ; ഇത്തരത്തില്‍ കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
മഞ്ചേശ്വരം മണ്ഡലത്തിൽ കെട്ടിടമില്ലാത്ത കെ. എസ്. ഇ. ബി സെക്ഷൻ ഓഫീസുകൾക്ക് ഈ വർഷം തന്നെ കെട്ടിടം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5383.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പിണ്ണാക്കനാട് 33 കെ.വി. സബ്സ്റ്റേഷനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സബ് സ്റ്റേഷന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5384.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ സംസ്ഥാനത്ത് എവിടെയെല്ലാമാണ് കെ.എസ്.ഇ.ബി. പുതിയ സബ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത സബ് സ്റ്റേഷനനുകൾ സ്ഥാപിക്കുന്നതിനായി എന്ത് തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്ത് പുതിയ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5385.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.-യുടെ ജി.ഐ.എസ് സബ്സ്റ്റേഷനുകളുടെ പ്രത്യേകത എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം മണ്ഡലങ്ങളിലാണ് ജി.ഐ.എസ് സബ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുളളത് ;ഇവ ഓരോന്നിനും കണക്കാക്കിയ ചെലവ് എത്ര വീതമാണെന്ന് വ്യക്തമാക്കാമോ?
5386.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ 33 കെ.വി സബ്സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഏതെല്ലാം സ്ഥലങ്ങളാണ് കെ.എസ്.ഇ.ബി-യുടെ പരിഗണനയിലുള്ളതെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
സബ്സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
5387.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, കാഞ്ഞിരംകുളം, പൂവാർ, തിരുപുറം, കോട്ടുകാൽ, കാരോട്, കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട തീരദേശത്തും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമവും വൈദ്യുതി തടസ്സവും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ആയതിനുളള പരിഹാരം എന്ന നിലയില്‍ പൂവാർ കെ. എസ്. ഇ. ബി 33 കെ.വി സബ്‌സ്റ്റേഷൻ 110 കെ.വി. ആയി ഉയർത്തുന്ന പ്രവൃത്തിയുടെ ഡി പി ആർ അംഗീകരിച്ചുണ്ടോ; ഇല്ലെങ്കില്‍ ഡി പി ആർ അംഗീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5388.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പെറ്റി കോണ്‍ട്രാക്ട് വര്‍ക്കേഴ്സില്‍ നിന്ന് മസ്ദൂര്‍ തസ്തികയിലേയ്ക്കുള്ള അന്തിമ സീനിയോരിറ്റി പട്ടികയില്‍ (കാറ്റഗറി നം. 63/2017) ഉള്‍പ്പെട്ടവരുടെ നിയമന വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
ഇരുപത് വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുമോ?
5389.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പുഴക്കടവ്, തെറ്റിക്കുളം, മണമ്പൂര്‍, നാവായിക്കുളം, ഇടവ, കായല്‍പ്പുറം, പാലച്ചിറ തുടങ്ങിയ പമ്പ് ഹൗസുകളില്‍ പലപ്പാേഴും ഉണ്ടാകുന്ന വെെദ്യുതിയുടെ ഏറ്റക്കുറച്ചിലുകള്‍, വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ആയത് കുടിവെള്ള വിതരണത്തിന് തടസ്സം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത പമ്പ് ഹൗസുകളിലേക്കുള്ള വെെദ്യുതിക്ക് തടസ്സം വരാത്ത തരത്തില്‍ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5390.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണരംഗം സ്വകാര്യവൽക്കരിക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാർ നിർദേശങ്ങളോട് ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.