|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4724.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അടിസ്ഥാന സൗകര്യ വികസനമെന്ന
ആവശ്യം കണക്കാക്കി ഉദാരമായ
കേന്ദ്ര സഹായം നേടിയെടുക്കാനായി
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിലേക്കായി
പ്രധാനമന്ത്രിയുമായും കേന്ദ്ര
റോഡ് ഗതാഗതവും ഹെെവേയും
മന്ത്രിയുമായും മുഖ്യമന്ത്രി
കൂടിക്കാഴ്ച നടത്തിയതിന്‍
പ്രകാരം ലഭ്യമാകുന്ന വികസന
പദ്ധതികള്‍ എന്തെല്ലാം; അവ
പ്രാവര്‍ത്തികമാക്കാന്‍
നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
4725.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയോജകമണ്ഡലങ്ങളില്‍
നടപ്പിലാക്കുന്ന ചെറുതും
വലുതുമായ വികസന
പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും
നടപടിക്രമങ്ങളും അവയുമായി
ബന്ധപ്പെട്ട ഉത്തരവുകളും
യഥാസമയം ബന്ധപ്പെട്ട എം.എൽ.എ.
മാരെ അറിയിക്കണമെന്ന ഉത്തരവ്
നിലനില്‍ക്കുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാനാവശ്യമായ
നടപടികള്‍ സ്വീകരിയ്ക്കാമോ?
4726.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭരണപരിഷ്കാര
കമ്മീഷന്‍ ഇതുവരെ എത്ര
ശിപാര്‍ശകളാണ് സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭരണപരിഷ്കാര
കമ്മീഷന്‍ സര്‍ക്കാരില്‍
സമര്‍പ്പിച്ച ശിപാര്‍ശകളില്‍
ഒന്നായ "Capacity Development
of Civil Servants-Kerala" എന്ന
ശിപാര്‍ശയിന്മേല്‍ സര്‍ക്കാര്‍
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
4727.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020
മാര്‍ച്ച് 23-ന് ലോക്ക് ഡൗണ്‍
പ്രഖ്യാപിച്ചതിന് ശേഷം
മാര്‍ച്ച്, ഏപ്രില്‍
മാസങ്ങളില്‍ ഇതര സംസ്ഥാന
തൊഴിലാളികളെ
താമസിപ്പിക്കുന്നതിനായി എത്ര
ക്യാമ്പുകള്‍
തുറന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഏത്
വകുപ്പിന്റെ ചുമതലയിലാണ്
ക്യാമ്പുകള്‍
പ്രവര്‍ത്തിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
ക്യാമ്പിനായി എത്ര രൂപയാണ്
ചെലവാക്കിയിട്ടുളളതെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ?
4728.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയമസഭയുടെ
തന്നെ മിനിയേച്ചര്‍ ആയി
അംഗീകരിക്കപ്പെട്ട നിയമസഭാ
സമിതികള്‍ നല്‍കുന്ന
റിപ്പോര്‍ട്ടുകള്‍ മിക്കവാറും
വകുപ്പുകള്‍ സഗൗരവം
പരിഗണിക്കുന്നില്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
റിപ്പോര്‍ട്ടുകളിലെ
ശിപാര്‍ശകള്‍ വര്‍ഷങ്ങളോളം
അവഗണിക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
സമിതി
റിപ്പോര്‍ട്ടുകളില്‍ നല്‍കുന്ന
ശിപാര്‍ശകളോ നിര്‍ദ്ദേശങ്ങളോ
അംഗീകരിക്കത്തക്കത്
അല്ലെങ്കില്‍ അത്തരം
ശിപാര്‍ശകള്‍ സമിതിയുടെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിനും
മറ്റുള്ളവ കാലവിളംബം കൂടാതെ
നടപ്പാക്കുന്നതിനും എല്ലാ
വകുപ്പുകളോടും പ്രത്യേകമായി
നിര്‍ദ്ദേശം നല്‍കുമോയെന്ന്
അറിയിക്കാമോ;
(
ഡി )
നിയമസഭയില്‍
ബഹു. മന്ത്രിമാര്‍ സബ്മിഷനിലും
മറ്റും നല്‍കുന്ന ഉറപ്പുകള്‍
പ്രത്യേകം ഫയലുകളായി കണക്കാക്കി
നടപ്പാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4729.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്ത്
പെട്രോള്‍, ഡീസല്‍ വില അനുദിനം
വർദ്ധിക്കുന്നതിനാൽ, ഉപഭോക്തൃ
സംസ്ഥാനം എന്ന നിലയില്‍, ഇത്
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ
ഏതെല്ലാം തരത്തില്‍ ദോഷകരമായി
ബാധിക്കുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മുന്‍
സര്‍ക്കാര്‍, വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
പതിനാല് ഇനം അവശ്യസാധനങ്ങളുടെ
വില ഉയരാതെ നിലനിര്‍ത്താൻ
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന് വിശദമാക്കാമോ;
(
സി )
ജനങ്ങള്‍ക്ക്
ഏറെ ആശ്വാസകരമായിരുന്ന പ്രസ്തുത
തീരുമാനം തുടരാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
ഇന്ധന
വില വര്‍ദ്ധനവുമൂലം
കമ്പോളത്തിലെ
അവശ്യവസ്തുക്കളുടെയും അസംസ്കൃത
വസ്തുക്കളുടെയും വില
ഉയരാതിരിക്കുന്നതിന് വിവിധ
വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ?
4730.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേനയുള്ള നിയമനങ്ങളില്‍
സംവരണം ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4731.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാർ ചുമതലയേറ്റതിനു ശേഷം
മുഖ്യമന്ത്രി
പ്രധാനമന്ത്രിയുമായി എത്ര തവണ
കൂടിക്കാഴ്ച നടത്തുകയുണ്ടായി;
(
ബി )
ഈ
സന്ദര്‍ശനത്തില്‍ സംസ്ഥാന
വികസനവുമായി ബന്ധപ്പെട്ട
ഏതെല്ലാം വിഷയങ്ങളില്‍ ചര്‍ച്ച
നടത്തുകയുണ്ടായി;
(
സി )
കൂടിക്കാഴ്ചയില്‍
സംസ്ഥാനത്തെ
ഗതാഗത-കാര്‍ഷിക-ടൂറിസം
രംഗങ്ങളിലെ വികസന
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
ചര്‍ച്ച ചെയ്യുകയുണ്ടായോ;
വിശദാംശം നല്‍കാമോ;
(
ഡി )
സംസ്ഥാനത്തിന്റെ
സമഗ്ര വികസനം ലക്ഷ്യമാക്കി
പ്രധാനമന്ത്രി മുന്നോട്ടു വച്ച
പ്രധാന നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ഇ )
സംസ്ഥാനത്തിന്റെ
സാമ്പത്തിക-സാമൂഹിക രംഗത്തെ
വികസനത്തിനായി മുഖ്യമന്ത്രി
സമര്‍പ്പിച്ച നിവേദനങ്ങളെ
സംബന്ധിച്ച് വ്യക്തമാക്കാമോ?
4732.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തില്‍ റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്‍കിയ പദ്ധതികള്‍
ഏതൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
ഓരോ
പദ്ധതിക്കും അനുവദിച്ച തുക എത്ര
വീതമെന്ന് അറിയിക്കാമോ;
(
സി )
ഓരോ
പദ്ധതിയുടെയും പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ?
4733.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
19 പ്രതിരോധത്തിന്റെ ഭാഗമായി
വാക്സിനുകള്‍ കയറ്റുമതി
ചെയ്യുന്ന നടപടികള്‍
തിരുത്തണമെന്നും സംസ്ഥാനത്തിന്
ആവശ്യത്തിന് വാക്സിനുകള്‍
ലഭ്യമാക്കണമെന്നും
ആവശ്യപ്പെട്ട് കേന്ദ്രത്തിന്
നിവേദനം നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ആവശ്യത്തിന്
വാക്സിനുകള്‍ കേരളത്തില്‍
ലഭ്യമാക്കാത്ത സാഹചര്യം
പരിഗണിച്ച് കേരളത്തില്‍ തന്നെ
കോവിഡ് പ്രതിരോധ വാക്സിന്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
വാക്സിന്‍
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; എന്നത്തേക്ക്
വാക്സിന്‍ നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
4734.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയില്‍ എച്ച്.എസ്.എ.
സോഷ്യല്‍ സയന്‍സ് റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ കാലാവധി
എന്നുവരെയാണ്;
(
ബി )
മുന്‍
വര്‍ഷങ്ങളില്‍ സ്റ്റാഫ്
ഫിക‍്സേഷന്‍ നടക്കാത്തതുകൊണ്ട്
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ
കാലാവധി നീട്ടുന്നതിനാവശ്യമായ
നടപടി സ്വീകരിക്കാമോ;
വ്യക്തമാക്കുമോ?
4735.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫയലുകളില്‍
കുരുങ്ങിക്കിടക്കുന്ന പൊതു
സമൂഹത്തിന്റെ ജീവിത സങ്കടങ്ങള്‍
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഓരോ
ഫയലും ഓരോ ജീവിതമാകയാല്‍
ഉദ്യോഗസ്ഥര്‍ അവയെ
ചുവപ്പുനാടയിൽ കുരുക്കുന്നത്
ഒഴിവാക്കുന്നതിനും
പൊതുസമൂഹത്തിന്റെ
കണ്ണീരകറ്റുന്നതിനും
സ്വീകരിച്ചുവരുന്ന പ്രധാന
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
ഫയലുകളിൽ
കാലതാമസം ഉണ്ടാക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന
ശിക്ഷാനടപടികള്‍
ഉറപ്പുവരുത്താന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(
ഡി )
വിവിധ
വകുപ്പുകളിലും
സെക്രട്ടേറിയറ്റിലും
ഇത്തരത്തില്‍ തീരുമാനമാകാതെ
കെട്ടികിടക്കുന്ന ഫയലുകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
4736.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുട്ടികളില്‍ ലഹരി വസ്തുക്കളുടെ
ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കുട്ടികള്‍
ലഹരി വസ്തുക്കള്‍
ഉപയോഗിക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാനത്ത്
നിലവില്‍ എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; 2018-19,
2019-20 എന്നീ വര്‍ഷങ്ങളിലെ
കണക്കുകള്‍ അറിയിക്കുമോ;
(
സി )
കുട്ടികളില്‍
ലഹരി വസ്തുക്കളുടെ ഉപയോഗം
കുറയ്ക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
ബോധവല്‍ക്കരണമുള്‍പ്പെടെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
4737.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എ. പ്രഭാകരൻ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വികസനത്തിന്റെ സദ്ഫലം എല്ലാ
ഭവനങ്ങളിലേക്കുമെത്തിക്കുമെന്ന
ലക്ഷ്യത്തോടെയുള്ള സുസ്ഥിര
വികസന ലക്ഷ്യങ്ങള്‍
കൈവരിക്കുന്നതിന് നടത്തുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
വികസന ലക്ഷ്യങ്ങള്‍
കൈവരിക്കുന്നതില്‍ രാജ്യത്ത്
ഏറ്റവും മികച്ച സ്ഥാനം
നേടാനായത്
നിലനിറുത്തുന്നത്തിനും വികസന
പ്രക്രിയ കൂടുതല്‍ മുന്നോട്ട്
കൊണ്ടുപോകുന്നതിനും ഉള്ള പ്രധാന
പരിപാടികള്‍ എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
സി )
പുതുതായി
പ്രഖ്യാപിച്ചിട്ടുള്ള ഏകോപന
നവകേരളം പദ്ധതിയുടെ രൂപരേഖ
തയ്യാറായിട്ടുണ്ടോ
എന്നറിയിക്കാമോ?
4738.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അര്‍ധ
അതിവേഗ റെയില്‍വേ പദ്ധതിയായ
സില്‍വര്‍ ലൈനിന് അന്തിമാനുമതി
ലഭിക്കുന്നതിന് എന്തെല്ലാം
നിബന്ധനകളാണ് കേന്ദ്ര
സര്‍ക്കാര്‍
അറിയിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുമ്പോള്‍
ഉണ്ടാകുന്ന ബാധ്യതകള്‍ സംസ്ഥാന
സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന
നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇക്കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാരിന് മറുപടി
നല്‍കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
4739.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സില്‍വര്‍
ലൈന്‍ ട്രെയിന്‍ സര്‍വ്വീസ്
ആരംഭിക്കാന്‍ പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കെ-റെയില്‍
പദ്ധതിയും സില്‍വര്‍ ലൈന്‍
പദ്ധതിയും തമ്മിലുള്ള അന്തരം
വിശദമാക്കാമോ?
4740.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡി
ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠന
സൗകര്യങ്ങൾ ഉൾപ്പെടെ
വിദ്യാഭ്യാസ മേഖലയുടെ
ശാക്തീകരണത്തിനായി അധിക വിഭവ
സമാഹരണം നടത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയുടെ മാതൃകയിൽ
വിദ്യാഭ്യാസ ശാക്തീകരണത്തിനായി
ഒരു നിധി രൂപീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
എങ്കില്‍
പ്രസ്തുത നിധിയിൽ നിന്നുള്ള
ധനസഹായം ഏതെല്ലാം ആവശ്യങ്ങൾക്ക്
വേണ്ടി ഉപയോഗിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
ഫണ്ടിലേക്ക്
ധനസമാഹരണത്തിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4741.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
അതിവേഗ റെയില്‍ പദ്ധതിയായ
കെ-റെയിലിന്റെ അന്തിമ
അലൈന്‍മെന്റ്
നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടോ;
കെ-റെയില്‍ പദ്ധതിയുടെ പേരില്‍
ബോധപൂര്‍വ്വം
സൃഷ്ടിക്കപ്പെടുന്ന അനാവശ്യ
ആശങ്ക പരിഹരിക്കുന്നതിനുള്ള
പ്രചരണ മാര്‍ഗ്ഗങ്ങള്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
4742.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
പാക്കേജില്‍ എന്തെല്ലാം
പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
വയനാട് പാക്കേജുമായി
ബന്ധപ്പെട്ട് നടക്കുന്ന
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
സി )
വിവിധ
വകുപ്പുകള്‍ക്ക് കീഴിൽ വയനാട്
പാക്കേജില്‍ ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന പദ്ധതികള്‍ക്ക്
ക്രോഡീകരണവും ഏകോപനവും
ഉറപ്പുവരുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4743.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിൽവർ
ലൈൻ റെയിൽ പാതയ്ക്കു വേണ്ടി
എത്ര ഭൂമി
ഏറ്റെടുക്കേണ്ടിവരുമെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഏറ്റെടുക്കുന്ന
ഭൂമികളുടെ വിസ്തീർണ്ണവും സർവ്വേ
നമ്പരും വില്ലേജും ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
സിൽവർ
ലൈൻ റെയിൽ പാതയ്ക്കാവശ്യമായ
ചെലവ് എങ്ങനെ കണ്ടെത്തുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഏറ്റെടുക്കുന്ന
സ്ഥലത്തിന്റെ ഉടമകൾക്ക് നൽകുന്ന
നഷ്ടപരിഹാരത്തിന്റെ
മാനദണ്ഡമെന്താണെന്നും
വ്യക്തമാക്കാമോ;
(
ഇ )
സിൽവർ
ലൈൻ റെയിൽ പാതയിൽകൂടി ഓടുന്ന
ട്രെയിനുകൾക്ക് ഏതെല്ലാം
സ്റ്റേഷനുകളിൽ സ്റ്റോപ്പ്
ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
പദ്ധതി എപ്പോൾ തുടങ്ങുമെന്നും
ട്രെയിന്‍ ഓടിത്തുടങ്ങുക
എപ്പോഴാണെന്നും അറിയിക്കാമോ?
4744.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ചുവർഷം മന്ത്രിമാർക്ക് യാത്ര
ചെയ്യുന്നതിനുവേണ്ടി പുതിയ
കാറുകൾ വാങ്ങിയിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ മന്ത്രിമാർക്ക്
വേണ്ടിയാണ് വാഹനങ്ങൾ
വാങ്ങിച്ചതെന്നും ഓരോ
വാഹനത്തിനും ചെലവഴിച്ച തുക
എത്രയാണെന്നും വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
മന്ത്രിസഭാ കാലയളവിൽ
മന്ത്രിമാർക്ക് വാഹനങ്ങൾ മാറ്റി
നൽകിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ
മന്ത്രിമാർക്ക്, എത്ര തവണ,
വാഹനങ്ങൾ മാറ്റി
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇങ്ങനെ
വാഹനങ്ങൾ മാറ്റി നൽകാൻ ഉണ്ടായ
സാഹചര്യം എന്താണെന്ന്
അറിയിക്കുമോ?
4745.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സെക്രട്ടേറിയറ്റിലേയും
സര്‍ക്കാര്‍ ഓഫീസുകളിലേയും
ഫയലുകള്‍ കാലതാമസമില്ലാതെ
അതിവേഗം തീര്‍പ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
എല്ലാ
സര്‍ക്കാര്‍ ഓഫീസുകളും
ഇ-ഫയലുകള്‍ കൈകാര്യം ചെയ്യാന്‍
സജ്ജമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നിലവില്‍
ഇ-ഫയല്‍, ഇ-ഓഫീസ് എന്നിവ
പൂര്‍ണ്ണസജ്ജമായി കൈകാര്യം
ചെയ്യുന്ന സംസ്ഥാനത്തെ
ഡയറക്ടറേറ്റുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഡയറക്ടറേറ്റുകളില്‍ നിന്നും
സെക്രട്ടേറിയറ്റിലേക്ക് ഇ
-ഓഫീസ് മുഖേന ഫയലുകള്‍
അയക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
4746.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗവണ്‍മെന്റ്
സെക്രട്ടേറിയറ്റ്/കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്‍/കേരള
സംസ്ഥാന ഓഡിറ്റ്
വകുപ്പ്/അഡ്വക്കേറ്റ് ജനറലിന്റെ
ഓഫീസ്/വിജിലന്‍സ്
ട്രിബ്യൂണല്‍/കേരള ലോകായുക്ത
എന്നീ വകുപ്പുകളില്‍
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
ഗ്രേഡ് II വിഭാഗത്തില്‍ ആകെ
എത്ര തസ്തികകളാണ് നിലവിലുള്ളത്;
വകുപ്പ് തിരിച്ച് മറുപടി
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വകുപ്പുകളില്‍ ടി തസ്തികയില്‍
നിലവില്‍ ജോലി നോക്കുന്ന
ജീവനക്കാരുടെ എണ്ണം വകുപ്പ്
തിരിച്ച് നല്‍കാമോ;
(
സി )
പ്രസ്തുത
വകുപ്പുകളില്‍ മേപ്പടി
തസ്തികയില്‍ നിലവില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
നിലവില്‍ എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട് ചെയ്യാനുള്ളത്;
വിശദാംശം വകുപ്പ് തിരിച്ച്
നല്‍കാമോ;
(
ഡി )
പ്രസ്തുത
വകുപ്പുകളില്‍ ഈ തസ്തികയില്‍
രണ്ട് വര്‍ഷത്തിനുള്ളില്‍
പ്രൊമോഷന്‍, റിട്ടയര്‍മെന്റ്
എന്നിങ്ങനെ എത്ര ഒഴിവുകള്‍
പ്രതീക്ഷിക്കുന്നു; വിശദാംശം
അറിയിക്കാമോ;
(
ഇ )
ഈ
വകുപ്പുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിലേക്കായി
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
ഗ്രേഡ് II ന്റെ പുതിയ തസ്തിക
അനുവദിക്കുന്നതിനുള്ള നടപടികള്‍
പരിഗണനയിലുണ്ടോയെന്നറിയിക്കുമോ?
4747.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തികയുടെ പേര്
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
എന്ന് പുനര്‍നാമകരണം
ചെയ്യുന്നത് സര്‍ക്കാര്‍
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4748.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ഫെബ്രുവരി 3, 4, 5 തീയതികളില്‍
മുഖ്യമന്ത്രി നടത്തിയ
അദാലത്തില്‍ തസ്തികമാറ്റം വഴി
ആശ്രിത നിയമനം ലഭിക്കുന്നതിന്
എത്ര പേരുടെ അപേക്ഷയാണ്
ലഭിച്ചതെന്നറിയിക്കാമോ;
(
ബി )
മലപ്പുറത്തെ
മൃഗസംരക്ഷണ വകുപ്പില്‍ ലെെവ്
സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയി
ജോലി ചെയ്ത് വരികെ മരണമടഞ്ഞ
ഉദയന്‍. ആര്‍. കെ.യുടെ ഭാര്യ
നിഷ. എ. ആശ്രിത
നിയമനത്തിനുവേണ്ടി സമര്‍പ്പിച്ച
അപേക്ഷയിലെ File No.
E1/44/15-AH കംപാഷനേറ്റ്
എംപ്ലാേയ്‍മെന്റ് നമ്പര്‍
പ്രകാരമുള്ള അപേക്ഷയുടെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
(
സി )
2013
ജൂണ്‍ 28-ന് മരണമടഞ്ഞ ഉദയന്റെ
ഭാര്യക്ക് ആശ്രിത നിയമന നടപടി
വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശ്രീമതി നിഷയുടെ നിയമനനടപടി
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
4749.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനത്തെ തുടര്‍ന്ന് വലിയ
സാമ്പത്തിക പ്രതിസന്ധി
നേരിടുമ്പോഴും സംസ്ഥാന
ജീവനക്കാര്‍ക്ക് ശമ്പളവും
ആനുകൂല്യങ്ങളും
മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍
നടത്തിയ നടപടികള്‍ സംബന്ധിച്ച്
ജീവനക്കാരുടെ സംഘടനകളുടെ
പ്രതികരണം എന്തായിരുന്നു;
(
ബി )
അഴിമതി
തടയുന്നതിന്റെ ഭാഗമായി
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ ബ്യൂറോയെ
ശക്തിപ്പെടുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(
സി )
സര്‍ക്കാര്‍
ജീവനക്കാരെ വ്യക്തിഹത്യ ചെയ്യുക
എന്ന ലക്ഷ്യത്തോടെ വ്യാജ
രേഖകള്‍ / കത്തുകള്‍
ചമയ്ക്കുന്നതും, സമൂഹ
മാധ്യമങ്ങളിലൂടെ അപവാദം
പ്രചരിപ്പിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടാല്‍
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നിയമ നടപടികള്‍
സ്വീകരിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ ?
4750.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുഭരണ
സെക്രട്ടേറിയറ്റിലെ
അസിസ്റ്റന്റ് മുതൽ സ്പെഷ്യൽ
സെക്രട്ടറി വരെയുള്ള
ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി
ലിസ്റ്റിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
അസിസ്റ്റന്റ്
ഇതര വിഭാഗങ്ങളിൽ നിന്നും സെക്ഷൻ
ഓഫീസർ തസ്തികയിലേക്ക് പ്രൊമോഷൻ/
ബൈട്രാൻസ്ഫർ നിയമനങ്ങൾ
നടത്തുന്നുണ്ടോ; എങ്കിൽ
പ്രസ്തുത നിയമനങ്ങള്‍
നടത്തുന്നതിനുള്ള അനുപാതം,
യോഗ്യത ഉൾപ്പടെയുള്ള
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
സി )
സെക്ഷന്‍
ഓഫീസര്‍, അസിസ്റ്റന്റ്
തസ്തികകളിലേക്ക് മറ്റ് വിഭാഗം
തസ്തികകളില്‍ നിന്നും നിയമനം
നടത്തുന്നതിന്റെ മാനദണ്ഡങ്ങള്‍
വിശദമാക്കാമോ; പ്രസ്തുത
നിയമനങ്ങള്‍ക്കായി വിവിധ
വിഭാഗങ്ങളില്‍ നിലവിലുള്ള
സീനിയോരിറ്റി ലിസ്റ്റിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
4751.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2012 നവംബര്‍ 1-ന് നിലവില്‍
വന്ന സേവന അവകാശ നിയമം എത്ര
വകുപ്പുകളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഇനി എത്ര വകുപ്പുകളിലാണ് ഈ
നിയമം നടപ്പിലാക്കാനുള്ളതെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നിയമം നടപ്പിലാക്കിയ
വകുപ്പുകളില്‍ യഥാസമയം
സേവനങ്ങള്‍ നല്‍കാത്തത്
സംബന്ധിച്ച് എത്ര പരാതികളാണ്
ലഭിച്ചിട്ടുള്ളതെന്ന് വകുപ്പ്
തിരിച്ച് വ്യക്തമാക്കുമോ;
(
സി )
സേവന
അവകാശ നിയമപ്രകാരം യഥാസമയം
സേവനം ലഭിക്കാത്തതിന് നാളിതുവരെ
എത്ര സര്‍ക്കാര്‍ ജീവനക്കാരില്‍
നിന്ന് പിഴ
ഈടാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഈ
നിയമപ്രകാരമുള്ള അപ്പീല്‍
അപേക്ഷകള്‍ കൈകാര്യം
ചെയ്യുന്നതിന് നിലവില്‍
സംവിധാനമുണ്ടോ; എങ്കില്‍ അത്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
നിയമം നടപ്പിലാക്കാത്ത
വകുപ്പുകളില്‍ ആയത്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍ എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകും എന്ന്
പറയുമോ;
(
എഫ് )
ഒന്‍പത്
വര്‍ഷങ്ങള്‍ക്ക് ശേഷവും നിയമം
പൂര്‍ണ്ണ തോതില്‍
നടപ്പിലാക്കാന്‍ കഴിയാത്തതിലെ
വീഴ്ചകള്‍ പരിശോധിക്കുമോ?
വിവിധ
വകുപ്പുകളിലെ താല്ക്കാലിക
ജീവനക്കാർ
4752.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകളിൽ ജോലി ചെയ്തിരുന്ന
താല്ക്കാലിക ജീവനക്കാരില്‍ എത്ര
പേരെയാണ് 2016-21 കാലയളവില്‍
സ്ഥിരപ്പെടുത്തിയത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
സ്വീകരിച്ച മാനദണ്ഡം
വിശദമാക്കാമോ ;
(
സി )
ഓരോ
വകുപ്പിലും എത്ര പേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
പൊതു
സ്ഥലംമാറ്റം
4753.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാരണം വിവിധ വകുപ്പുകളില്‍ പൊതു
സ്ഥലംമാറ്റം നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം ദീര്‍ഘകാലമായി
അന്യജില്ലകളില്‍ ജോലി
നോക്കേണ്ടി വരുന്ന ജീവനക്കാരുടെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പൊതു
സ്ഥലംമാറ്റം നടക്കാത്തതു കാരണം
നിലവില്‍ വരുന്ന ഒഴിവുകളില്‍
അനര്‍ഹരായവര്‍ക്കും
സീനിയോറിറ്റി മറികടന്നും സ്ഥലം
മാറ്റം അനുവദിയ്ക്കുന്നതായുള്ള
പരാതികള്‍ പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
പൊതു
സ്ഥലംമാറ്റം യഥാസമയം നടക്കാത്ത
എല്ലാ വകുപ്പുകളിലും മാനദണ്ഡ
പ്രകാരമുള്ള സ്ഥലംമാറ്റം
നടത്തുന്നതിനും ഇതുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്നിട്ടുള്ള പരാതികള്‍
പരിഹരിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
4754.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഐ.എ.എസ് , ഐ.പി.എസ്, ഐ.എഫ്.എസ്
തുടങ്ങിയ സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഒരു
വകുപ്പ് മേധാവിയ്ക്ക്, പല
വകുപ്പുകളുടെ ചുമതലകള്‍
നല്‍കിയിട്ടുള്ള സാഹചര്യം
ഒഴിവാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
അഖിലേന്ത്യാ
സര്‍വ്വീസില്‍, കേരള കേഡറിലുള്ള
എത്ര ഓഫീസര്‍മാര്‍
ഡെപ്യൂട്ടേഷനില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
4755.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയിലുള്‍പ്പെടുത്തി
പാലക്കാട് ജില്ലയിലെ ഏതെല്ലാം
റോഡുകളാണ് നവീകരിക്കുന്നത്
എന്ന് അറിയിക്കാമോ;
(
ബി )
ഇതില്‍
ഓരോ റോഡിനും അനുവദിച്ച തുകയും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
4756.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവ
കേരള നിര്‍മ്മിതിയുടെ നാലു
സുപ്രധാന സംരംഭങ്ങളായി
ആവിഷ്കരിച്ച ലെെഫ്, ആര്‍ദ്രം,
ഹരിത കേരളം, പൊതുവിദ്യാഭ്യാസ
സംരക്ഷണം എന്നീ യജ്ഞങ്ങള്‍
പുനഃസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
യജ്ഞങ്ങള്‍ വിപുലീകരിച്ച്
ഏകോപിപ്പിക്കാനുദ്ദേശിക്കുന്ന
പരിപാടിയുടെ ലക്ഷ്യവും
പ്രവര്‍ത്തന പരിപാടിയും
സംബന്ധിച്ച മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍
ജനപങ്കാളിത്തം
ഉറപ്പാക്കിക്കൊണ്ടാണോ രണ്ടാം
നവ കേരളം കര്‍മ്മ പദ്ധതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4757.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശപരിപാലന
നിയമം ലംഘിച്ച്
വാണിജ്യാവശ്യങ്ങള്‍ക്കായി
നിര്‍മ്മിച്ച കെട്ടിടങ്ങള്‍
എത്രയുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്; പ്രസ്തുത
കെട്ടിടങ്ങളുടെ കാര്യത്തിലുള്ള
നിലപാട് വ്യക്തമാക്കുമോ?
4758.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആഗോളതാപനത്തിന്റെയും
കാലാവസ്ഥാ വ്യതിയാനത്തിന്റെയും
അനന്തരഫലമായി സംസ്ഥാനത്തിന്റെ
തീരദേശ പ്രദേശങ്ങള്‍ കടല്‍
കവരുന്നത് തീരപ്രദേശത്തെ ആവാസ
വ്യവസ്ഥയെത്തന്നെ പ്രതികൂലമായി
ബാധിച്ചിരിക്കുന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കടലാക്രമണം
തടയുന്നതിന് പരമ്പരാഗത
രീതിയില്‍ നിര്‍മ്മിച്ചിട്ടുളള
കടല്‍ഭിത്തികള്‍ പ്രസ്തുത
സാഹചര്യങ്ങളെ
അതിജീവിക്കുന്നതിന്
പര്യാപ്തമാണോ എന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
സവിശേഷമായ
സാഹചര്യത്തിനനുസരിച്ച്
സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിന്
ശാസ്ത്രീയവും പ്രായോഗികവുമായ
മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍
ആരായുന്നുണ്ടോ; ഇത്
സംബന്ധിച്ചുളള എന്തെങ്കിലും
പഠനങ്ങള്‍ സര്‍ക്കാരിന്റെ
പരിശോധനയിലുണ്ടോ;
വിശദമാക്കുമോ?
4759.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവല്ല
റവന്യൂ ടവറിന് സമീപം
നിർമ്മിച്ചുകൊണ്ടിരിക്കുന്ന
കാലാവസ്ഥാ നിരീക്ഷണത്തിനായുള്ള
സ്റ്റേഷനിൽ എന്തൊക്കെ
സൗകര്യങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സ്റ്റേഷന്റെ
നിർമ്മാണം പൂർത്തീകരിച്ച്
എന്നത്തേക്ക് പ്രവർത്തനം
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4760.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പതിനെട്ട് വയസിന് താഴെ
പ്രായമുള്ള കുട്ടികള്‍ക്ക്
ഗുരുതര രോഗങ്ങളുടെ ചികിത്സ
സൗജന്യമായി തുടരുന്നുണ്ടോ;
(
ബി )
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടില്ല എന്ന
കാരണത്താല്‍ സൗജന്യ ചികിത്സ
കുട്ടികള്‍ക്ക് നിഷേധിക്കുന്ന
സാഹചര്യം നിലനില്‍ക്കുന്നുണ്ടോ;
(
സി )
തിരുവനന്തപുരം
ശ്രീ ചിത്തിര തിരുനാള്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ് ആന്റ്
ടെക്നോളജിയില്‍ റേഷന്‍കാര്‍ഡ്
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടാത്ത കുട്ടികള്‍ക്ക്
സൗജന്യ ചികിത്സ നിഷേധിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിശോധിച്ച്
സൗജന്യ ചികിത്സ
ഉറപ്പുവരുത്തുമോ;
(
ഡി )
റേഷന്‍
കാര്‍ഡ് ഭേദമന്യേ പ്രസ്തുത
ആശുപത്രിയില്‍ ഈ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് സൗജന്യ ചികിത്സ
നല്‍കി വന്നിരുന്നോ; എങ്കില്‍
നിലവില്‍ ഇത് നിഷേധിക്കുന്നത്
ഏത് സാഹചര്യത്തിലാണ് എന്നത്
പരിശോധിക്കുമോ;
(
ഇ )
സൗജന്യ
ചികിത്സ അനുവദിച്ചുതുമായി
ബന്ധപ്പെട്ട് പ്രസ്തുത
ആശുപത്രിക്ക് സര്‍ക്കാര്‍ പണം
നല്‍കുവാനുണ്ടോ; എങ്കില്‍
എത്രയെന്ന് വെളിപ്പെടുത്തുമോ;
(
എഫ് )
റേഷന്‍
കാര്‍ഡ് ഒരു പ്രത്യേക
വിഭാഗത്തില്‍ ഉള്‍പ്പെട്ടുപോയി
എന്ന കാരണത്താല്‍ ഗുരുതര
രോഗങ്ങള്‍ക്ക് ചികിത്സ
തേടിവരുന്ന പതിനെട്ട് വയസിന്
താഴെ പ്രായമുള്ള കുട്ടികള്‍ക്ക്
സൗജന്യ ചികിത്സ നിഷേധിക്കുന്നത്
ഒഴിവാക്കുന്നതിനാവശ്യമായ
അടിയന്തര നടപടി സ്വീകരിക്കുമോ?
4761.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക്
വേണ്ടി പ്രത്യേക
റിക്രൂട്ട്മെന്റ് ബോർഡ്
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ; പ്രത്യേക
റിക്രൂട്ട്മെന്റ് ബോർഡ്
രൂപീകരിക്കേണ്ടതിന്റെ ആവശ്യകത
എന്താണെന്ന് അറിയിക്കുമോ;
(
ബി )
നിലവിൽ
പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനം
നടത്തി വരുന്നത് ഏത് സർക്കാർ
ഏജൻസി വഴിയാണ്; പ്രസ്തുത നിയമന
രീതിയില്‍ ന്യൂനതകൾ
കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
നടത്തിവരുന്ന സർക്കാർ ഏജൻസിയിൽ
നിന്നും നിയമന പ്രക്രിയ
മാറ്റുന്നതിന് കാരണം
വ്യക്തമാക്കാമോ?
4762.
ശ്രീ
എ കെ എം അഷ്റഫ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പി.എസ്.സി.യുടെ പ്രവര്‍ത്തനം
യു.പി.എസ്.സി.യുടെ മാതൃകയില്‍
ക്രമീകരിക്കണമെന്ന നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പി.എസ്.സി.
പരീക്ഷകള്‍ക്ക് വാര്‍ഷിക
കലണ്ടര്‍ പ്രസിദ്ധീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
അറിയിക്കാമോ;
(
സി )
റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവരില്‍
നിയമനം ആവശ്യമില്ലാത്തവര്‍ക്ക്
റാങ്ക് ലിസ്റ്റില്‍ നിന്നും
പിന്മാറുന്നതിന് നിലവിലുള്ള
വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന
ആവശ്യത്തിന്മേൽ തീരുമാനം
എടുത്തിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
4763.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
അഞ്ച് വര്‍ഷത്തെ ഭരണകാലത്ത്
പ്രസിദ്ധീകരിച്ച പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
എണ്ണമെത്രയെന്ന് അറിയിക്കാമോ;
(
ബി )
ഇക്കാലത്ത്
പ്രസിദ്ധീകരിച്ച പല റാങ്ക്
ലിസ്റ്റുകളിലും നിയമന വേഗത
കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
റാങ്ക്
ലിസ്റ്റുകള്‍
നിലവിലുള്ളപ്പോള്‍ റവന്യൂ
ഉള്‍പ്പെടെയുള്ള പല
വകുപ്പുകളിലും ഉയര്‍ന്ന
തസ്തികകളിലുള്ള പ്രമോഷന്‍
വെെകുന്നത് മൂലം പരമാവധി
പേര്‍ക്ക് നിയമനം ലഭിക്കാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇതിനു
പരിഹാരമായി ഓരോ വകുപ്പിലുമുള്ള
പ്രമോഷനുകള്‍ സമയബന്ധിതമായി
നല്‍കുന്നതിനും ഇതുവഴി റാങ്ക്
ലിസ്റ്റില്‍ ഉള്‍പ്പെട്ട
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം
ലഭ്യമാക്കുന്നതിനും എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4764.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
നാലു വര്‍ഷമായി സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗീകാരത്തോടെ ദേശീയതല
മത്സരങ്ങളില്‍ കേരളത്തിന്
മെഡലുകള്‍ നേടി തന്നിട്ടുള്ള
നെറ്റ് ബോള്‍ എന്ന കായിക ഇനത്തെ
പി.എസ്.സി അംഗീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയം
പരിഹരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4765.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിലെ കൃഷി അസിസ്റ്റന്റ്
തസ്തികയുടെ അടിസ്ഥാനയോഗ്യത
എന്താണ്;
(
ബി )
പ്രസ്തുത
തസ്തികയുടെ അടിസ്ഥാന
യോഗ്യതയില്‍ ബി.എസ്.സി.
അഗ്രികള്‍ച്ചര്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
തസ്തികയ്ക്ക് നിലവില്‍
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ ഏതെല്ലാം
യോഗ്യതകള്‍ നേടിയ
ആള്‍ക്കാരെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(
ഡി )
പി.എസ്.സി.
നടത്തിയ പരീക്ഷയില്‍ കിട്ടിയ
മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണോ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്;
(
ഇ )
പ്രസ്തുത
തസ്തികയുടെ അടിസ്ഥാനയോഗ്യത
ഡിപ്ലോമ ഇൻ അഗ്രികള്‍ച്ചര്‍
അല്ലെങ്കിൽ വി.എച്ച്.എസ്.ഇ
അഗ്രികള്‍ച്ചര്‍ എന്നാക്കി
മാറ്റാന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പബ്ലിക്
സര്‍വ്വീസ് കമ്മീഷനില്‍
നിലവിലുള്ള അംഗങ്ങളുടെ ഒഴിവുകള്‍
4766.
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പബ്ലിക്
സര്‍വ്വീസ് കമ്മീഷനില്‍
നിലവിലുള്ള അംഗങ്ങളുടെ
ഒഴിവുകള്‍ നികത്തുന്നതിനു നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പി.എസ്.സി.
അംഗമാകാന്‍ കോഴ വാങ്ങുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സംഭവം പി.എസ്.സി.യുടെ
വിശ്വാസ്യതയ്ക്ക് ഭംഗം
വരുത്തിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
വീണ്ടെടുക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
4767.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.യിലെ
എന്‍.സി.എ. വേക്കന്‍സികള്‍ എത്ര
തവണ നോട്ടിഫൈ ചെയ്യണമെന്നാണ്
വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
എന്‍.സി.എ. നോട്ടിഫിക്കേഷനും
ഇടക്കുള്ള കാലയളവ് എത്രയാണെന്ന്
നിഷ്ക്കര്‍ശിച്ചിട്ടുണ്ടോ;
(
സി )
എന്‍.സി.എ.
നോട്ടിഫിക്കേഷന്‍
നീണ്ടുപോവുന്നത് മൂലം ഒഴിവുകള്‍
നികത്തപ്പെടാതെയും റാങ്ക്
ലിസ്റ്റില്‍ എത്തുന്നവര്‍ക്ക്
അവസരങ്ങള്‍
നഷ്ടപ്പെടുന്നതായുമുള്ള പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ആയത് പരിഹരിക്കാന്‍ എന്ത്
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
4768.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എസ്.സി.
റാങ്ക് പട്ടികയിൽ
പട്ടികവർഗ്ഗവിഭാഗക്കാരായ
ഉദ്യോഗാർഥികളുടെ അഭാവത്തിൽ
ഉടലെടുത്തതും ഇതര
സമുദായങ്ങൾക്ക് ഊഴം നൽകി
കൊടുത്തിട്ടുള്ളതും എന്നാൽ
നാളിതുവരെ പട്ടികവർഗക്കാരായ
ഉദ്യോഗാർത്ഥികൾക്ക് തിരികെ
നൽകാൻ കഴിയാത്തതുമായ എൻ.സി.എ.
ഒഴിവുകൾ നിലവിലുണ്ടോ; എങ്കില്‍
എത്രയെണ്ണം ഉണ്ടെന്നും ഏതൊക്കെ
തസ്തികകളിലാണെന്നും
വിശദമാക്കുമോ?
തിരുവനന്തപുരം
റീജിയണല്‍ ക്യാന്‍സര്‍
സെന്ററിന്റെ ഭരണനിയന്ത്രണം
4769.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
റീജിയണല്‍ ക്യാന്‍സര്‍
സെന്ററിന്റെ നിയമാവലി പ്രകാരം
ഭരണനിയന്ത്രണം കേരള
സര്‍ക്കാരിലാണോ
കേന്ദ്രസര്‍ക്കാരിലാണോ
നിക്ഷിപ്തമായിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
പത്തു വര്‍ഷത്തിനിടയില്‍ ഈ
സ്ഥാപനത്തിന് ഓരോ വര്‍ഷവും
കേരളാ സര്‍ക്കാരില്‍ നിന്നും
ലഭ്യമായ സാമ്പത്തിക സഹായം
എത്രയായിരുന്നു എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തില്‍ ഇപ്പോള്‍
പ്രവര്‍ത്തിയെടുക്കുന്ന സ്ഥിരം
ജീവനക്കാരുടെയും താല്‍ക്കാലിക
ജീവനക്കാരുടെയും കരാര്‍
ദിവസവേതന നിരക്കില്‍ ജോലി
നോക്കി വരുന്നവരുടേയും തസ്തിക
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
ഡി )
ഇവിടെ
നടക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക
നിയമനങ്ങളില്‍ സംസ്ഥാന
സര്‍ക്കാര്‍ നടപ്പിലാക്കി
വരുന്ന സംവരണ തത്വങ്ങള്‍
പാലിക്കുന്നുണ്ടോ; ഇല്ലെങ്കില്‍
ഇതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കുമോ;
(
ഇ )
ആര്‍.സി.സി.യിലെ
അദ്ധ്യാപക-അനദ്ധ്യാപക
നിയമനങ്ങള്‍ കേരളാ പബ്ലിക്
സര്‍വ്വീസ് കമ്മീഷന്റെ
പരിധിയില്‍ കൊണ്ടുവരുന്നതിനുളള
നടപടികള്‍ സ്വീകരിക്കുമോ?
4770.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
534/19,
535/19 എന്നീ കാറ്റഗറി
നമ്പരുകള്‍ പ്രകാരം നടന്ന ലൈവ്
സ്റ്റോക്ക് ഇൻസ്പെക്ടർ
പരീക്ഷയിൽ പൊതുവിഭാഗത്തില്‍
നിന്നും സർവീസ് വിഭാഗത്തില്‍
നിന്നും ഓരോ ജില്ലയിലും എത്ര
അപേക്ഷകൾ വീതം
ലഭിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര
പേർ പരീക്ഷയെഴുതുന്നതിനുള്ള
കൺഫർമേഷൻ നൽകിയിട്ടുണ്ടെന്നും
ജില്ല തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തസ്തികയിൽ എത്ര ഒഴിവുകൾ
പി.എസ്.സി. ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നുള്ള വിവരം
ജില്ലതിരിച്ച് ലഭ്യമാക്കുമോ?
4771.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2020
നവംബർ മാസത്തിൽ നിലവിൽ വന്ന
എൽ.ഡി ടൈപ്പിസ്റ്റ് (വിവിധം)
റാങ്ക് ലിസ്റ്റില്‍ നിന്നും
നാമമാത്രമായ നിയമനമാണ്
നടന്നതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
തസ്തികയിൽ വിവിധ ജില്ലകളിൽ
നിലനിൽക്കുന്ന റാങ്ക്
ലിസ്റ്റുകളില്‍ നിന്നും എത്ര
പേർക്ക് നിയമനം നൽകി; അഡ്വൈസ്
അയക്കാൻ വിവിധ ജില്ലകളിൽ എത്ര
ഒഴിവുകൾ പി.എസ്.സി.യിൽ ഉണ്ട് ;
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
തസ്തികയിലെ ഒഴിവുകൾ
ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്
മൂലം പല ജില്ലകളിലും
റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ ; ഒഴിവുകൾ
റിപ്പോർട്ട് ചെയ്യുന്നതിന് കർശന
നിർദേശം നൽകുമോ;
(
ഡി )
പ്രസ്തുത
തസ്തികയിലെ 2013-16, 2016-19
കാലയളവിലെ റാങ്ക്
ലിസ്റ്റുകളിലെയും നിലവിലെ
റാങ്ക് ലിസ്റ്റിലെയും
നിയമനങ്ങള്‍ താരതമ്യം
ചെയ്യുമ്പോൾ ടി
തസ്തികയിലേക്കുള്ള നിയമനം ഓരോ
വർഷം കഴിയും തോറും കുറഞ്ഞു
വരുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ?
4772.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനിതാ
സിവില്‍ എക്സെെസ് ഓഫീസര്‍
തസ്തികയിലേക്കുള്ള റാങ്ക്
ലിസ്റ്റ് നിലവില്‍ വന്നത്
എന്നാണെന്നും റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്ന തീയതിയും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം നല്‍കി
എന്ന് ജില്ല തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍ നിന്നും
നിലവില്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം ജില്ലകളില്‍ ആണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
റാങ്ക്
ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
പ്രതീക്ഷിക്കാവുന്ന ഒഴിവുകളുടെ
വിവര ശേഖരണം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
എക്സെെസ്,
ക്രെെംബ്രാഞ്ച്,
നര്‍കോട്ടിക്സ്, സെെബര്‍
സെല്‍, വിമുക്തി തുടങ്ങിയവയില്‍
വനിതാ സിവില്‍ എക്സെെസ്
ഓഫീസര്‍മാരെ നിയമിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോയെന്നറിയിക്കാമോ;
(
എഫ് )
വനിതാ
സിവില്‍ എക്സെെസ് ഓഫീസര്‍
പോസ്റ്റ് ക്രിയേഷന്‍
സംബന്ധിച്ച ഫയല്‍
പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി
വ്യക്തമാക്കാമോ;
(
ജി )
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നതിന് മുന്‍പായി
പരമാവധി പേര്‍ക്ക് നിയമനം
ലഭ്യമാക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4773.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാറ്റഗറി
നമ്പർ 278/2018 പ്രകാരം നടന്ന
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
പരീക്ഷയ്ക്ക് ഓരോ ജില്ലയിലും
എത്ര ഉദ്യോഗാർത്ഥികൾ അപേക്ഷ
നൽകിയിരുന്നുവെന്നും എത്ര പേർ
പരീക്ഷ എഴുതാൻ കൺഫർമേഷൻ
നൽകിയെന്നും കൺഫർമേഷൻ നൽകിയ
എത്ര പേർ പരീക്ഷ എഴുതി
എന്നുമുള്ള കണക്ക് ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
തസ്തികയിൽ എത്ര ഒഴിവുകൾ വീതമാണ്
നാളിതുവരെ പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന
വിവരം ജില്ല തിരിച്ച് നൽകാമോ;
(
സി )
06.07.2019-ന്
നടന്ന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
പരീക്ഷയ്ക്ക് രണ്ടു
വർഷങ്ങൾക്കുശേഷവും സാധ്യതാ
ലിസ്റ്റ് പോലും
പ്രസിദ്ധീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
തസ്തികയിലേക്കുള്ള നിയമനത്തിന്
ഇന്റർവ്യൂ നടത്തുവാൻ
പി.എസ്.സി.
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
4774.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ വകുപ്പുകളിലേക്കുള്ള
നിയമനങ്ങള്‍ക്കായി പി.എസ്.സി.
തയ്യാറാക്കിയ എല്‍.ഡി.
ടൈപ്പിസ്റ്റ് (കാറ്റഗറി
നമ്പര്‍. 280/2018) റാങ്ക്
ലിസ്റ്റില്‍ നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമനം നല്‍കിയിട്ടുള്ളത്;
(
ബി )
പ്രസ്തുത
തസ്തികയിലേക്ക് എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
(
സി )
പരമാവധി
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത്
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം
ലഭ്യമാക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4775.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊറോണ
വ്യാപനം തദ്ദേശ-നിയമസഭാ
തെരഞ്ഞെടുപ്പുകള്‍ എന്നീ
സാഹചര്യങ്ങളാല്‍ വിവിധ
വകുപ്പുകളില്‍ എല്‍.ജി.എസ്.
റാങ്ക് ലിസ്റ്റില്‍ നിന്നുള്ള
നിയമനം, പ്രമോഷന്‍ എന്നിവ
യഥാസമയം നടക്കാത്തതിനാല്‍ ഈ
റാങ്ക് ലിസ്റ്റിന്റെ കാലാവധി
ദീര്‍ഘിപ്പിക്കുന്ന കാര്യം
പരിഗണിക്കാമോ;
(
ബി )
സര്‍വ്വകലാശാലകളിലെ
ലാസ്റ്റ് ഗ്രേഡ്
തസ്തികകളിലേക്ക് വിവിധ
വകുപ്പിലെ എല്‍.ജി.എസ്. റാങ്ക്
ലിസ്റ്റില്‍ നിന്നും നിയമനം
നല്‍കുന്ന കാര്യം പരിഗണിക്കാമോ?
4776.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സേവനം ചെയ്യുന്ന സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ എണ്ണം
എത്രയാണെന്നും അതില്‍ വിവിധ
വിഭാഗങ്ങളിലായി എത്ര വനിതാ
സിവില്‍ പോലീസ് ഓഫീസര്‍മാര്‍
സേവനം ചെയ്യുന്നുണ്ട് എന്നും
വ്യക്തമാക്കുമോ;
(
ബി )
പുരുഷ
സിവില്‍ പോലീസ് ഓഫീസര്‍മാരുടെ
എണ്ണത്തിന്റെ നിശ്ചിത ശതമാനം
വനിതാ പോലീസ് തസ്തിക
സൃഷ്ടിക്കും എന്നും അതനുസരിച്ച്
നിയമനം നടത്തുമെന്നുമുള്ള
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
തസ്തികകള്‍ സൃഷ്ടിക്കുന്നതിന്
വേണ്ടിയാണ് ഡിജിപി പ്രൊപ്പോസൽ
സര്‍ക്കാരിലേക്ക്
നല്‍കിയിട്ടുള്ളത്;
വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
പ്രൊപ്പോസലുകള്‍ സര്‍ക്കാരില്‍
എത്തിയിട്ട് എത്ര നാളായെന്നും
പ്രസ്തുത പ്രൊപ്പോസലുകളില്‍
നയപരമായ തീരുമാനം എടുത്ത്
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ഡി )
ഇല്ലെങ്കില്‍
നിലവില്‍ തസ്തിക
സൃഷ്ടിക്കുന്നതിനായി
സര്‍ക്കാരിന് മുന്‍പിലുള്ള
പ്രൊപ്പോസലുകള്‍ പരിഗണിച്ച്
പുരുഷ സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ എണ്ണത്തിന്
ആനുപാതികമായി വനിതാ സിവില്‍
പോലീസ് ഓഫീസര്‍ തസ്തിക
അടിയന്തരമായി സൃഷ്ടിക്കുന്ന
കാര്യം പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
നിലവിലുള്ള
വനിതാ സിവില്‍ പോലീസ് ഓഫീസര്‍
പി.എസ്.സി. റാങ്ക് ലിസ്റ്റിലെ
മെയിന്‍, സപ്ലിമെന്ററി
ലിസ്റ്റുകളിലായി എത്ര
ഉദ്യോഗാര്‍ത്ഥികളാണ്
ഉള്‍പ്പെട്ടിരിക്കുന്നതെന്നും
അതില്‍ എത്ര പേര്‍ക്ക്
നാളിതുവരെ നിയമനം നല്‍കിയെന്നും
വ്യക്തമാക്കുമോ;
(
എഫ് )
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍ നിന്നും
വളരെ കുറച്ച് നിയമനങ്ങള്‍
മാത്രമേ നടന്നിട്ടുളളു
എന്നതിനാല്‍ റാങ്ക് ലിസ്റ്റ്
കാലാവധി ആറ് മാസം കൂടി നീട്ടി
നല്‍കുന്ന കാര്യം
പരിഗണിക്കുമോയെന്നും
വ്യക്തമാക്കുമോ?
4777.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാറ്റഗറി
നമ്പർ 499/19 പ്രകാരം
29.09.2020-ന് പരീക്ഷ നടന്ന
ഫുഡ് സേഫ്റ്റി ഓഫീസർ
തസ്തികയുടെ സാധ്യതാ ലിസ്റ്റ്
പോലും പി.എസ്.സി.
പ്രസിദ്ധീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
ഇക്കാര്യത്തിൽ പി.എസ്.സി.
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ട്
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകള്‍
4778.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലാവധി
കഴിഞ്ഞ പി.എസ്.സി. റാങ്ക്
ലിസ്റ്റുകള്‍ നീട്ടാന്‍
പി.എസ്.സി. യോട് ശിപാര്‍ശ
ചെയ്യാന്‍ സർക്കാരിന്
അധികാരമുണ്ടോ;
(
ബി )
20.3.2020
മുതല്‍ 29.3.2020 വരെയുളള
ഏതെല്ലാം റാങ്ക് ലിസ്റ്റുകളാണ്
30.3.2020-ലെ എ.വി.(2)
4182/02/ജി.ഡബ്ല്യൂ. ഉത്തരവ്
പ്രകാരം കാലാവധി നീട്ടിയത്;
വിശദവിവരം നല്‍കാമോ;
(
സി )
പ്രസ്തുത
ഉത്തരവ് നിയമപരമായിരുന്നോ;
കാലാവധി കഴിഞ്ഞ ലിസ്റ്റുകള്‍
പുനരുജ്ജീവിപ്പിക്കാന്‍
പി.എസ്.സി. ക്ക്
അധികാരമുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
20.3.2020-ന്
കാലാവധി കഴിയുന്നവയെയും
5.2.2021 മുതല്‍ 3.8.2021
വരെയും ഉളള പി.എസ്.സി.
ലിസ്റ്റുകള്‍ നീട്ടിയപ്പോള്‍
കോവിഡ് 19 രൂക്ഷമായിരുന്ന,
21.3.2020 മുതല്‍ 4.2.2021
വരെയുളള റാങ്ക്
ലിസ്റ്റുകള്‍ക്ക് പ്രസ്തുത
ആനുകൂല്യം നല്‍കാതിരുന്നത്
തുല്യനീതിയുടെ ലംഘനമല്ലെ;
പ്രസ്തുത കാലയളവിലെ
ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക്
അനുകൂലമായി ലിസ്റ്റിന്റെ
കാലാവധി നീട്ടി നല്‍കല്‍
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ;
(
ഇ )
പുതിയ
റാങ്ക് ലിസ്റ്റ്
വരുന്നതുവരെയുണ്ടാവുന്ന
ഒഴിവുകളില്‍ കാലാവധി കഴിഞ്ഞുപോയ
ലിസ്റ്റിലുളളവരെ നിയമിക്കാന്‍
പ്രത്യേക ഉത്തരവ് ഇറക്കാന്‍
കഴിയുമോയെന്ന് വ്യക്തമാക്കാമോ;
(
എഫ് )
20.3.2020-ന്
കാലാവധി കഴിഞ്ഞു പോയ ലിസ്റ്റ്
30.3.2020-ലെ ഉത്തരവ് പ്രകാരം
പുനരുജ്ജീവിപ്പിക്കാമെങ്കില്‍
21.3.2020 മുതല്‍ 4.2.2021
വരെയുളള പി.എസ്.സി.
ലിസ്റ്റുകളുടെ കാലാവധി ഒന്നര
വര്‍ഷം വരെ പരമാവധി കാലാവധി
നല്‍കി പുനരുജ്ജീവിപ്പിക്കാന്‍
നടപടി സ്വകരിക്കുമോ?
4779.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എസ്.സി.
യിലേക്ക് വിവിധ വകുപ്പുകളില്‍
നിന്ന് റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന ഒഴിവുകളിന്മേല്‍
നിലവിലുളള ചട്ടപ്രകാരം നിയമന
ശിപാര്‍ശ നല്‍കേണ്ട സമയപരിധി
വ്യക്തമാക്കുമോ;
(
ബി )
റാങ്ക്
പട്ടികയിലെ നിയമനത്തിന്‍മേല്‍
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ ഏതെങ്കിലും
തരത്തിലുളള സ്റ്റേ
ഒഴിവാക്കുന്നതിന് പി.എസ്.സി
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
തിരുവനന്തപുരം
ജില്ലയിലെ എല്‍.പി.എസ്.എ
തസ്തികയിലേക്ക് 18.09.2019-ല്‍
റിപ്പോര്‍ട്ട് ചെയ്തിരുന്ന 47
ഒഴിവുകളിലെ നിയമന ശിപാര്‍ശ
തടയുന്നതുമായി ബന്ധപ്പെട്ട്
ഹര്‍ജി നല്‍കിയവര്‍ നിയമന
ശിപാര്‍ശ
തടസ്സപ്പെടുത്തുന്നതിന്
ഉന്നയിച്ച തടസ്സവാദം എന്താണ്; ഈ
ഹര്‍ജിക്കാര്‍ക്ക് ഇതേ
തസ്തികയിലേക്ക് നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ; എങ്കില്‍
ഇവര്‍ ഉന്നയിച്ച തടസ്സവാദം
നിലനില്‍ക്കുന്നതാണോ;
ഇല്ലെങ്കില്‍ സ്റ്റേ
ഒഴിവാക്കുന്നതിന് പി.എസ്.സി
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ഡി )
യഥാസമയം
സ്റ്റേ ഒഴിവാക്കി
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന
ശിപാര്‍ശ നല്‍കാത്തത് റാങ്ക്
പട്ടികയില്‍ ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സമയബന്ധിതമായി നിയമനം നല്‍കുക
എന്ന സര്‍ക്കാര്‍ നയത്തിന്
വിരുദ്ധമാണെന്ന് കരുതുന്നുണ്ടോ;
(
ഇ )
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട 47 ഒഴിവുകളിലേക്ക്
അടിയന്തരമായി സ്റ്റേ ഒഴിവാക്കി
നിയമന ശിപാര്‍ശ നല്‍കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
4780.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരഫെഡിന്റെ
ഫീഡര്‍ കാറ്റഗറി റൂള്‍സിന്
(സ്പെഷ്യല്‍ റൂള്‍) നിലവില്‍
അംഗീകാരം ലഭ്യമായിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഫീഡര്‍ കാറ്റഗറി റൂള്‍സിന്
അംഗീകാരം നല്‍കുന്ന നടപടിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
സി )
ഫീഡര്‍
കാറ്റഗറി റൂള്‍സിന് അംഗീകാരം
ലഭ്യമാകാത്തത് കേരഫെഡിലെ
ജീവനക്കാരുടെ പ്രൊമോഷനെ
ബാധിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഫീഡര്‍ കാറ്റഗറി റൂള്‍സിന്
അംഗീകാരം നല്‍കുന്ന നടപടി
വേഗത്തിലാക്കുമോ;
വിശദമാക്കാമോ?
4781.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
എല്‍.ഡി.ടൈപ്പിസ്റ്റ്
തസ്തികയില്‍ എത്ര പേര്‍ക്ക്
നിയമനം
ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പുതിയ
എല്‍.ഡി.ടൈപ്പിസ്റ്റ്
തസ്തികകള്‍ സൃഷ്ടിക്കുന്നത്
പരിഗണനയിലുണ്ടോ; എങ്കില്‍
ആയതിന് എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
4782.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗവണ്‍മെന്റ്
സെക്രട്ടേറിയറ്റില്‍ പാര്‍ട്ട്
ടൈം/ഫുള്‍ടൈം, കണ്ടിജന്റ്
ജീവനക്കാരെ ലാസ്റ്റ് ഗ്രേഡ്
വിഭാഗത്തില്‍
ഉള്‍പെടുത്തിയിട്ടുണ്ടോ;
(
ബി )
പാര്‍ട്ട്
ടൈം/ഫുള്‍ടൈം, കണ്ടിജന്റ്
ജീവനക്കാരുടെ നിയമന രീതിയും
പ്രമോഷനും എങ്ങനെയെന്ന്
വിശദീകരിക്കാമോ?
4783.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ് കാറ്റഗറിയില്‍
സബോര്‍ഡിനേറ്റ് സര്‍വീസ്
നടപ്പാക്കുന്നതിന് സ്വീകരിച്ച്
വരുന്ന നടപടികള്‍
വ്യക്തമാക്കുമോ ;
(
ബി )
എന്ന്
മുതല്‍ ഇത് നടപ്പാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ?
4784.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള
ഭിന്നശേഷിക്കാരായ
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റത്തില്‍ സംവരണം
നല്‍കുന്നത് സംബന്ധിച്ച സുപ്രീം
കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍,
എത്ര മാസത്തിനകം ഈ വിധി
നടപ്പാക്കണമെന്നാണ് കോടതി
ഉത്തരവിൽ പറഞ്ഞിരിക്കുന്നത് ;
(
സി )
ഇതനുസരിച്ച്
ഇക്കണോമിക്സ് &
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
4785.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1999-2003
കാലയളവില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന നിയമനം
ലഭിച്ചതും പിന്നീട്
സ്ഥിരപ്പെടുകയും ചെയ്ത
ഭിന്നശേഷിക്കാരായ
ജീവനക്കാര്‍ക്ക് കോടതി
വിധിയുടേയും 14-ാം കേരള
നിയമസഭയുടെ സബ്ജക്റ്റ്
കമ്മിറ്റിയുടെ ശിപാര്‍ശയുടെയും
അടിസ്ഥാനത്തില്‍ പ്രൊമോഷന്‍
ഉള്‍പ്പെടെയുള്ള സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
സർക്കാർ
ജീവനക്കാർക്ക് ഗുഡ്സർവീസ് എൻട്രി
4786.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
ജീവനക്കാർക്ക് ഗുഡ് സർവീസ്
എൻട്രി അനുവദിക്കുന്നതിലെ
മാനദണ്ഡം വ്യക്തമാക്കാമോ;
സർക്കാർ ജീവനക്കാർക്ക് സർക്കാർ
ആണോ അതോ വകുപ്പ് തലവൻമാർ
സ്വന്തം നിലയിൽ ആണോ ഗുഡ് സർവീസ്
എൻട്രി നൽകുന്നതെന്ന്
അറിയിക്കാമോ;
(
ബി )
റവന്യൂ
വകുപ്പിലെ ഒരു ജീവനക്കാരിക്ക്
സർക്കാർ അനുവദിച്ചു നൽകിയ ഗുഡ്
സർവീസ് എൻട്രി വകുപ്പുതലവൻ
സ്വന്തം നിലയിൽ റദ്ദാക്കിയ
നടപടി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സർക്കാർ
അനുവദിച്ച ഗുഡ് സർവീസ് എൻട്രി
വ്യക്തിപരമായി ഒഴിവാക്കുന്നു
എന്ന നിലയിൽ ഉത്തരവിറക്കിയ
പ്രസ്തുത ഉദ്യോഗസ്ഥനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
4787.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്രിത
നിയമനവുമായി ബന്ധപ്പെട്ട
അപേക്ഷകളില്‍ കാലാനുസൃതമായ
നടപടികള്‍ ഉണ്ടാവുന്നില്ലയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആശ്രിത
നിയമനവുമായി ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍ നിലവില്‍
പരിഹരിക്കപ്പെടാതെ ഉണ്ടെന്നുളള
കാര്യം വകുപ്പ് തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ആശ്രിത
നിയമനവുമായി ബന്ധപ്പെട്ട് 2016
മുതല്‍ നാളിതുവരെ
പുറപ്പെടുവിച്ച പൊതുവായ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
4788.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇക്കഴിഞ്ഞ
നിയമസഭാ തിരഞ്ഞെടുപ്പില്‍
മഞ്ചേശ്വരം മണ്ഡലത്തിലെ
സ്ഥാനാര്‍ത്ഥിയായിരുന്ന കെ.
സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം
പിന്‍വലിക്കുന്നതിന് പണം
നല്‍കിയെന്ന ആരോപണത്തെ
തുടര്‍ന്ന് പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കേസിലെ പ്രതികള്‍ക്കെതിരെ
ഏതൊക്കെ വകുപ്പുകളാണ്
ചുമത്തിയിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(
സി )
കേസിന്റെ
അന്വേഷണം ഏത് ഘട്ടത്തിലാണെന്നും
അന്വേഷണ ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ഡി )
ഈ
കേസുമായി ബന്ധപ്പെട്ട് പണം,
മറ്റു തൊണ്ടിമുതലുകള്‍ പോലീസ്
കണ്ടെത്തി ഏറ്റെടുത്തിട്ടുണ്ടോ;
കേസിലെ പ്രതികള്‍ക്ക് ജാമ്യം
ലഭിച്ചിട്ടുണ്ടോ; കേസിലെ
പ്രതികള്‍ക്ക് ഒരു ദേശീയ
പാർട്ടിയുടെ സംസ്ഥാന
പ്രസിഡന്റുമായുള്ള ബന്ധം
അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;
(
ഇ )
മഞ്ചേശ്വരം
മണ്ഡലത്തിലെ പ്രസ്തുത ദേശീയ
കക്ഷിയുടെ സ്ഥാനാര്‍ത്ഥിക്കു
വേണ്ടിയാണ് കെ. സുന്ദരയുടെ
പത്രിക പിന്‍വലിച്ചത് എന്ന
ആക്ഷേപമുള്ളതിനാൽ ദേശീയ
കക്ഷിയുടെ സ്ഥാനാർത്ഥി ഈ
കേസില്‍ പ്രതിയായിട്ടുണ്ടോ; ഈ
കേസില്‍ ദേശീയ കക്ഷിയുടെ
സ്ഥാനാർത്ഥിയെ ചോദ്യം
ചെയ്തിട്ടുണ്ടോയെന്നും
അദ്ദേഹത്തിന്റെ പങ്ക്
അന്വേഷിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ?;
(
എഫ് )
പ്രസ്തുത
ദേശീയ കക്ഷിയുടെ ഏതൊക്കെ ഉന്നത
പ്രാദേശിക നേതാക്കളെയാണ് ചോദ്യം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
4789.
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്പ്രിംഗ്ലർ
വിഷയവുമായി ബന്ധപ്പെട്ട മാധവൻ
നമ്പ്യാർ കമ്മിറ്റിയുടെ
കണ്ടെത്തലുകൾ വിശദമാക്കാമോ;
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
മാധവൻ
നമ്പ്യാർ കമ്മിറ്റി സമർപ്പിച്ച
റിപ്പോർട്ട് പഠിക്കാൻ സർക്കാർ
വേറെ ഏതെങ്കിലും കമ്മിറ്റിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും
കമ്മിറ്റിയുടെ ഘടനയും എന്നാണ്
കമ്മിറ്റി രൂപീകരിച്ചതെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കമ്മിറ്റിക്ക് വേണ്ടി എത്ര തുക
ചെലവായിട്ടുണ്ടെന്നും കമ്മിറ്റി
സർക്കാരിന് റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോയെന്നും
പ്രധാന നിർദ്ദേശങ്ങൾ
എന്തെല്ലാമാണെന്നും
അറിയിക്കാമോ; റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
ഡി )
റിപ്പോർട്ട്
സമർപ്പിച്ചിട്ടില്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ; എങ്കിൽ
റിപ്പോർട്ട് എന്ന്
സമർപ്പിക്കുമെന്ന് അറിയിക്കുമോ?
4790.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
താലൂക്കുകളില്‍ നിന്നും ലീഗല്‍
ഹെയര്‍ഷിപ്പ്
സര്‍ട്ടിഫിക്കറ്റുകള്‍ക്കു
വേണ്ടി അയക്കുന്ന അപേക്ഷകള്‍
ഗസറ്റില്‍ പ്രസിദ്ധീകരിച്ചു
വരാന്‍ കാലതാമസവും ഏത്
ഗസറ്റിലാണ് പ്രസിദ്ധീകരിച്ച്
വരുന്നതെന്ന് അറിയാന്‍
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വില്ലേജ്
ഓഫീസില്‍ അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
ലഭിക്കുന്ന ഫയല്‍ നമ്പര്‍
(കമ്പ്യൂട്ടര്‍ ഇ-ഫയല്‍
നമ്പര്‍) ഉപയോഗിച്ച് പിന്നീട്
ആയത് ഏത് ഗസറ്റില്‍
പ്രസിദ്ധീകരിക്കും എന്ന്
അറിയാവുന്ന തരത്തില്‍ ഈ
സംവിധാനങ്ങള്‍ കണക്ട്
ചെയ്തുകൊണ്ട് ഇ-ഫയലിംഗ്
സംവിധാനം ഏര്‍പ്പെടുത്തുന്നത്
ഗുണകരമാകുമോ ; വിശദമാക്കാമോ;
(
സി )
റവന്യൂ
വിഭാഗം ഇ-ഫയലിംഗ്
സംവിധാനത്തിലേക്ക് മാറുമ്പോള്‍
ഗവണ്‍മെന്റ് പ്രസ്സിനെ കൂടി
കണക്ട് ചെയ്തുകൊണ്ട് ഗസറ്റ്
വിജ്ഞാപന സെക്ഷന്‍ കൂടി ഇതിന്റെ
ഭാഗമാക്കാന്‍
ആലോചിച്ചുവരുന്നുണ്ടോ;
വിശദമാക്കാമോ?
4791.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി
സ്വകാര്യ സംരംഭകര്‍
രൂപപ്പെടുത്തി വിതരണം ചെയ്യുന്ന
ഓണ്‍ലൈന്‍/മൊബൈല്‍
ആപ്ലിക്കേഷനുകളുടെ ഫീസ്
നിരക്ക്, ഉള്ളടക്കം,
ഗുണനിലവാരം, സേവന വ്യവസ്ഥ
എന്നിവ വിലയിരുത്തുന്നതിന്
നിലവിലുള്ള സംവിധാനങ്ങള്‍
എന്തെല്ലാമാണ്; ഇത് സംബന്ധിച്ച
പരാതികള്‍ ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഡിജിറ്റല്‍
പഠനത്തിനായി സര്‍ക്കാര്‍
തലത്തില്‍ ആപ്ലിക്കേഷനുകള്‍
തയ്യാറാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
4792.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
അക്ഷയ കേന്ദ്രങ്ങള്‍ വഴി
കൂടുതല്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിനും, അക്ഷയ
കേന്ദ്രങ്ങളെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍ നിലവില്‍
എത്ര അക്ഷയ കേന്ദ്രങ്ങളാണ്
ഉളളത്;
(
സി )
പ്രസ്തുത
നിയോജകമണ്ഡലത്തില്‍ പുതുതായി
അക്ഷയ കേന്ദ്രം ആരംഭിക്കാൻ
അപേക്ഷ നൽകിയിട്ടുള്ള സംരംഭകർ
ആരൊക്കെയാണ്;
(
ഡി )
പ്രസ്തുത
അപേക്ഷകളിന്മേല്‍ നാളിതുവരെ
സീകരിച്ച നടപടികള്‍
വിശദമാക്കാമോ?
4793.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ നിലവില്‍ എത്ര
അക്ഷയകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(
ബി )
പുതുതായി
അക്ഷയകേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന്
വിശദമാക്കാമോ?
4794.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അക്ഷയ കേന്ദ്രങ്ങൾ
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
അക്ഷയ
കേന്ദ്രങ്ങൾ അനുവദിക്കുന്നതിന്
ആർക്കാണ് അപേക്ഷ നൽകേണ്ടതെന്ന്
അറിയിക്കുമോ; അപേക്ഷയോടൊപ്പം
നല്‍കേണ്ട രേഖകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് പഞ്ചായത്തുകൾക്കും
മുനിസിപ്പാലിറ്റികൾക്കും
കോർപ്പറേഷനും പ്രത്യേകം
മാനദണ്ഡമാണോയെന്ന്
വിശദമാക്കാമോ?
4795.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഐ.ടി. പാര്‍ക്കുകളുടെ വിസ്തൃതി
2.3 കോടി ചതുരശ്ര അടിയായി
വര്‍ദ്ധിപ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(
ബി )
ഐ.ടി.
മേഖലയില്‍ മുന്‍ സര്‍ക്കാര്‍
എത്ര തൊഴിലവസരങ്ങളാണ്
സൃഷ്ടിച്ചത്; വ്യക്തമാക്കാമോ?
4796.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
ദെലീമ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൈബര്‍ കുറ്റകൃത്യങ്ങള്‍
തടയുന്നതിന്റെ ഭാഗമായി
തിരുവനന്തപുരം, കൊച്ചി,
കോഴിക്കോട് എന്നിവിടങ്ങളില്‍
പ്രവര്‍ത്തിച്ചുവരുന്ന സൈബര്‍
ഡോമുകള്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഹൈടെക് സൈബര്‍ സുരക്ഷാ കേന്ദ്രം
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
4797.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എല്ലാ
സര്‍ക്കാര്‍ ആഫീസുകളിലും
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ
ജീവനക്കാര്‍
പ്രവര്‍ത്തിക്കുന്നതുപോലെ ഐ.ടി.
വകുപ്പിലെ വിദഗ്ദ്ധരായ
ജീവനക്കാരെ മറ്റ് വകുപ്പുകളില്‍
നിയമിക്കാന്‍ കഴിയുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
4798.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
പ്രാധാന്യമുള്ള ഇന്ത്യന്‍
നേവല്‍ അക്കാദമി, ഇന്ത്യൻ
എയര്‍ഫോഴ്സ് അക്കാദമി,
ഇന്ത്യന്‍ മിലിട്ടറി അക്കാദമി,
നാഷണല്‍ ഡിഫന്‍സ് അക്കാദമി
എന്നിവിടങ്ങളില്‍ പഠിക്കുന്ന
കേരളീയരായ കുട്ടികള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്
(കയ്യെഴുത്ത്)നമ്പര്‍
27/2019/സെെ.ക്ഷേ.വ. തീയതി
29.07.2019 പ്രകാരം
ഏര്‍പ്പെടുത്തിയ രണ്ട് ലക്ഷം
രൂപയുടെ സ്കോളര്‍ഷിപ്പ് വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവില്‍ തുടര്‍ന്ന്
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം
അറിയിക്കാമോ; പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
ഏതുകാലയളവില്‍
അഡ്മിഷന്‍ നേടിയ
കുട്ടികള്‍ക്കാണ്
സ്കോളര്‍ഷിപ്പിനുള്ള അര്‍ഹത
ഉണ്ടായിരിക്കുന്നത്; പ്രസ്തുത
സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
(
ഡി )
പ്രസ്തുത
സ്കോളര്‍ഷിപ്പ് നല്‍കുന്നതിന്
സംസ്ഥാന ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
അറിയിക്കാമോ?
4799.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍,
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്
പുനരുദ്ധാരണ പദ്ധതി പ്രകാരം
അനുവദിച്ചിട്ടുള്ള റോഡുകള്‍
ഏതെല്ലാമാണെന്നും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും അറിയിക്കാമോ?
4800.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
നിയന്ത്രണവുമായി ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ
വിവിധ കാറ്റഗറികളാക്കി
ടി.പി.ആര്‍. അടിസ്ഥാനത്തില്‍
തരംതിരിക്കുന്നതിനെക്കുറിച്ച്
വിശദമായ പഠനം നടത്തിയിട്ടുണ്ടോ;
(
ബി )
ശാസ്ത്രീയമായ
രീതികള്‍ അവലംബിക്കാതെയുള്ള
കാറ്റഗറി തരംതിരിവുകള്‍ക്കെതിരെ
ഉയര്‍ന്നു വന്നിട്ടുള്ള
വിമര്‍ശനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്ക് സംബന്ധിച്ച
മാനദണ്ഡങ്ങള്‍
പുനഃപരിശോധിക്കുവാനും, ആവശ്യമായ
ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം
മാത്രം കോവിഡ് നിയന്ത്രണങ്ങള്‍
പുനഃക്രമീകരിക്കുവാനും നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കോവിഡ്
ബാധിച്ചു മരണപ്പെടുന്നവരുടെ
കുടുംബത്തിന് ധനസഹായം
4801.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ബാധിച്ചു മരണപ്പെടുന്നവരുടെ
കുടുംബത്തിന് മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
ധനസഹായം നല്‍കുന്നുണ്ടോ;
ഇല്ലെങ്കില്‍ ധനസഹായം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വിശദീകരിക്കാമോ?
4802.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ റീ ബില്‍ഡ്
കേരളയില്‍ ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന പദ്ധതികള്‍
ഏതൊക്കെയെന്ന് അറിയിക്കുമോ;
ഇതില്‍ ഓരോ പ്രവൃത്തികളുടേയും
നിലവിലുള്ള പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4803.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍, ടി.പി.ആര്‍.
മാനദണ്ഡമാക്കി കച്ചവട
സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുള്ള
അനുമതിയും നിയന്ത്രണങ്ങളും
നടപ്പാക്കുമ്പോള്‍
ജനങ്ങള്‍ക്കുണ്ടാവുന്ന
ബുദ്ധിമുട്ടുകളും തിരക്കും
ആള്‍ക്കൂട്ടവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എല്ലാ
ദിവസവും കടകള്‍ തുറന്നു
പ്രവര്‍ത്തിക്കുകയും
പ്രവര്‍ത്തന സമയം
ദീര്‍ഘിപ്പിക്കുകയും ചെയ്താല്‍,
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം കാണുവാനും, തിരക്കും
ആള്‍ക്കൂട്ടവും ഒഴിവാക്കുവാനും
സാധിക്കുമെന്നതിനാൽ സര്‍ക്കാര്‍
ഇക്കാര്യം
പരിശോധിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
4804.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദീര്‍ഘ
നാളുകളായി നീളുന്ന കൊവിഡ്
ലോക്ഡൗൺ കാരണം വരുമാനം
ഇല്ലാതെയായതിനാൽ ദൈനംദിന
ജീവിതത്തില്‍ ദുരിതം
അനുഭവിച്ചുവരുന്ന സംസ്ഥാനത്തെ
ആട്ടോറിക്ഷാ തൊഴിലാളികള്‍ക്ക്
സമാശ്വാസം നല്‍കുന്നതിന്
സഹായപദ്ധതി പരിഗണിക്കുന്നുണ്ടോ;
(
ബി )
കുടുംബാംഗങ്ങളുടെ
ചികിത്സ, മക്കളുടെ
വിദ്യാഭ്യാസം, ദൈനംദിന ജീവിത
ചെലവുകള്‍ എന്നിവ നിറവേറ്റാൻ
ബുദ്ധിമുട്ടിലായ ഇവർക്ക്
അടിയന്തരമായി ഉചിതമായ ധനസഹായം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
4805.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കേന്ദ്രീകരിച്ച്
എയര്‍സ്ട്രിപ്പുകള്‍
സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കൊല്ലം
ആശ്രാമം മൈതാനത്ത്
എയര്‍സ്ട്രിപ്പ്
നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി
രൂപരേഖ തയ്യാറായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
4806.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരംഭിക്കാനുദ്ദേശിക്കുന്ന
ലൈറ്റ് മെട്രോ പദ്ധതികള്‍
സംബന്ധിച്ച് വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
തിരുവനന്തപുരത്ത്
ലൈറ്റ് മെട്രോ പദ്ധതി
ആരംഭിക്കുന്നതിനുള്ള വിശദപദ്ധതി
റിപ്പോര്‍ട്ട് (ഡി.പി.ആര്‍.)
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രാരംഭ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ലൈറ്റ് മെട്രോ ഡിപ്പോ,
മേല്‍പ്പാലം എന്നിവ
നിര്‍മ്മിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ തുക
അനുവദിച്ചിട്ടുണ്ടോ; പദ്ധതി
ചെലവ് എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ?
4807.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃപ്പൂണിത്തുറ
എസ്.എന്‍. ജംഗ്ഷനിൽ നിന്ന്
തൃപ്പൂണിത്തുറ റെയിൽവെ
സ്‌റ്റേഷൻ വരെ കൊച്ചി മെട്രോ
റെയിൽ നീട്ടുന്നതിന് ഭരണാനുമതി
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കാമോ;
(
ബി )
എസ്.എന്‍.
ജംഗ്ഷൻ വരെയുള്ള മെട്രോ
റെയിലിന് വേണ്ടി തൂണുകൾ
നിർമ്മിച്ചിരിക്കുന്ന റോഡിന്റെ
വീതി എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
എസ്.എന്‍.
ജംഗ്ഷനിൽ നിന്ന് റെയിൽവെ
സ്റ്റേഷനിലേക്ക് എത്ര മീറ്റർ
റോഡാണ് നിർമ്മിക്കുന്നതെന്ന്
അറിയിക്കുമോ ;
(
ഡി )
ഈ
റോഡ് നിർമ്മിക്കാമെന്ന് നഗരസഭ
ഉറപ്പ് നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കാമോ?
4808.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നിയോജകമണ്ഡല പരിധിയില്‍
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്
മുഖാന്തിരം
നടപ്പിലാക്കുന്നതിനായി 2019-20
മുതല്‍ ഭരണാനുമതി ലഭിച്ചതും
നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
അറിയിക്കുമോ; അവയുടെ ഇപ്പോഴത്തെ
സ്ഥിതി സഹിതം വിശദവിവരം
ലഭ്യമാക്കുമോ?
4809.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍ ഉൾനാടൻ
ജലഗതാഗത വകുപ്പിന്റെ കീഴില്‍
നിലവില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഭരണാനുമതി
ലഭിച്ചിട്ടും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍, ടെന്‍ഡര്‍
ചെയ്തിട്ടുളള പ്രവൃത്തികള്‍,
എഗ്രിമെന്റ് ചെയ്തിട്ടുളള
പ്രവൃത്തികള്‍ എന്നിവയുടെ വിവരം
തരംതിരിച്ച് നല്‍കാമോ?
4810.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
അസംഘടിത
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍ എന്ന
നിലയില്‍ പ്രാദേശിക
പത്രപ്രവര്‍ത്തകര്‍
അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് എന്തെങ്കിലും
പദ്ധതികള്‍ പരിഗണനയിലുണ്ടോ;
വിശദവിവരം നല്‍കുമോ?
4811.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാദേശിക
മാധ്യമപ്രവര്‍ത്തകരുടെ വിവരം
സംബന്ധിച്ച് കണക്കെടുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രാദേശിക
മാധ്യമപ്രവര്‍ത്തകര്‍ക്ക്
ജില്ലാതല അക്രഡിറ്റേഷൻ
ഏര്‍പ്പെടുത്താൻ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
സി )
പ്രാദേശിക
മാധ്യമപ്രവര്‍ത്തകരുടെ വിഷയം
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി കമ്മീഷനെ
നിയോഗിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
4812.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തിരികെ എത്തിയ പ്രവാസികള്‍ക്ക്
സ്വയം തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
ബാങ്കുകളുമായി സഹകരിച്ച്
നിലവില്‍ നല്‍കി വരുന്ന
ഇളവുകള്‍ എന്താണെന്നും കൂടുതല്‍
ഇളവുകള്‍ നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ബി )
സമയബന്ധിതമായി
വായ്പ ലഭ്യമാക്കുന്നതിനും
കൂടുതല്‍ ബാങ്കുകളെ
സഹകരിപ്പിക്കുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
മടങ്ങിവരുന്ന
പ്രവാസികളുടെ പുനരധിവാസത്തിനും
തൊഴില്‍ സംരംഭങ്ങള്‍ക്കുമായി
കൂടുതല്‍ പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം
ലഭ്യമാക്കുമോ?
4813.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രവാസി
മലയാളികള്‍ക്ക് ഈ സര്‍ക്കാര്‍
നല്‍കി വരുന്ന സഹായങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
തിരിച്ചെത്തുന്ന
പ്രവാസി മലയാളികള്‍ക്ക്
സംരംഭങ്ങള്‍ തുടങ്ങാന്‍
കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍
നല്‍കുന്ന കാര്യം പരിഗണിക്കുമോ
;
(
സി )
പ്രവാസികളുടെ
പെന്‍ഷന്‍, ചികിത്സാസഹായം,
മറ്റ് വിവിധ സഹായങ്ങള്‍ എന്നിവ
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന് പ്രത്യേക
നടപടികള്‍ ഉണ്ടാകുമോ?
4814.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നോർക്ക
മുഖാന്തരം പ്രാസികൾക്ക് ഏതൊക്കെ
ആനുകൂല്യങ്ങൾ, സഹായങ്ങൾ,
പദ്ധതികൾ എന്നിവ
ലഭ്യമാക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോവിഡ്
19 പശ്ചാത്തലത്തിൽ നാട്ടിൽ
വന്ന് തിരിച്ചു പോകാൻ കഴിയാത്ത
പ്രവാസികൾക്ക് എന്ത് സഹായമാണ്
നോർക്ക ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ; നോർക്കയിൽ
ധനസഹായത്തിനായി എത്ര പ്രവാസികൾ
അപേക്ഷ നൽകിയിട്ടുണ്ട് എന്നും
എത്ര പേർക്ക് സഹായം അനുവദിച്ചു
എന്നും വ്യക്തമാക്കുമോ; ധനസഹായം
വിതരണം ചെയ്യാൻ
ബാക്കിയുള്ളവർക്ക് ആയത്
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കോവിഡിന്റെ
പശ്ചാത്തലത്തിൽ നാട്ടിൽ വന്ന്
തിരിച്ച് വിദേശത്തേക്ക് പോകാൻ
കഴിയാതെ സാമ്പത്തിക പ്രയാസം
നേരിടുന്ന ധാരാളം പ്രവാസികളുടെ
ദയനീയാവസ്ഥ സർക്കാറിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇവർക്ക് എന്തെങ്കിലും ആശ്വാസ
പദ്ധതികൾ സർക്കാറിന്റെ
പരിഗണനയിൽ ഉണ്ടോ എന്ന്
വിശദമാക്കുമോ;
(
ഡി )
ഇത്തരത്തിൽ
നാട്ടിലുള്ള പ്രവാസികൾക്ക്
വിദേശത്ത് തിരിച്ച് പോകാൻ
ഭാരിച്ച തുക വേണ്ടി വരുന്നത്
സർക്കാറിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിന് പരിഹാരമായി പ്രവാസികൾക്ക്
വിമാന ടിക്കറ്റിന് സാമ്പത്തിക
സഹായമോ ഒരു വർഷ കാലാവധിയിൽ
പലിശരഹിത വായ്പയോ നൽകാൻ
തയ്യാറാകുമോ?
4815.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദേശ
രാജ്യങ്ങളില്‍ ഉപരിപഠനം,
പ്രൊഫഷണല്‍ വിദ്യാഭ്യാസം
എന്നിവയ്ക്ക് പോകുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവാസിക്ഷേമ വകുപ്പ്
ലഭ്യമാക്കുന്ന സേവനങ്ങള്‍
വിശദമാക്കുമോ;
വിദ്യാര്‍ത്ഥികള്‍ക്ക് കരാര്‍
ഉടമ്പടികള്‍ക്ക് വിരുദ്ധമായ
അനുഭവങ്ങള്‍ നേരിടേണ്ടി
വരുന്നത് സംബന്ധിച്ച പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉപരിപഠനത്തിന്
വിദേശത്ത് പ്രവേശനം
ലഭ്യമാക്കുന്ന ഏജന്‍സികള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്‍കുന്നുണ്ടോ; സംസ്ഥാനത്ത്
ഇത്തരത്തിലുളള എത്ര അംഗീകൃത
ഏജന്‍സികളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കുമോ?
4816.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രവാസികളെ
സഹായിക്കാനായി നോര്‍ക്ക
റൂട്ട്സ് വഴി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
മഹാമാരി കാരണം ജോലി നഷ്ടപ്പെട്ട
പ്രവാസികള്‍ക്ക് ഏതൊക്കെ
തരത്തിലുള്ള സഹായങ്ങളാണ്
നോര്‍ക്ക റൂട്ട്സ് മുഖേന
ലഭ്യമാക്കുന്നതെന്ന്
അറിയിക്കാമോ?
4817.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
കെ.കെ.രമ
ശ്രീ
എം വിൻസെൻറ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2015-ൽ
നടന്ന നിയമസഭാ കൈയ്യാങ്കളി
കേസിലെ പ്രതികൾ വിചാരണ
നേരിടണമെന്ന് സുപ്രീം കോടതി
വിധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേസിൽ ഏതൊക്കെ നിയമത്തിലെ
എന്തൊക്കെ വകുപ്പുകൾക്കാണ്
പ്രതികൾ വിചാരണ നേരിടണമെന്ന്
സുപ്രീം കോടതി
വിധിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
പൊതുമുതൽ നശിപ്പിക്കുന്നത്
കുറ്റകരമാകുന്നത് ഏതെല്ലാം
നിയമപ്രകാരമാണെന്ന്
അറിയിക്കുമോ?
4818.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണ്ടാ, മാഫിയ
പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച
ചെയ്യുന്നതിന് പോലീസ്
കമ്മീഷ്ണര്‍മാര്‍ക്ക്
മജിസ്റ്റീരിയല്‍ അധികാരം
നല്‍കണമെന്ന നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ എന്നറിയിക്കാമോ;
(
ബി )
ഗുണ്ടാ
നിയമപ്രകാരം കരുതല്‍ തടങ്കലില്‍
വെയ്ക്കേണ്ട കേസുകളുടെ
ഫയലുകളില്‍ കളക്ടര്‍മാര്‍
കാലതാമസം വരുത്തുന്നതായ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
കാലതാമസം ഒഴിവാക്കാൻ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
4819.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ഗ്ഗീയ
സംഘര്‍ഷങ്ങള്‍ കൈകാര്യം
ചെയ്യുന്നതിന് സംസ്ഥാന
പോലീസില്‍ പ്രത്യേക സേനാവിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
4820.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടകരയില്‍
പണം കവര്‍ച്ച നടത്തിയെന്ന
പരാതിയുടെ അടിസ്ഥാനത്തില്‍
നടത്തിയ
അന്വേഷണത്തെത്തുടര്‍ന്ന്
കുഴല്‍പ്പണ ഇടപാട് സംബന്ധിച്ച്
കുറ്റാന്വേഷണ വിഭാഗം
കോടതിയില്‍ സമര്‍പ്പിച്ച
കുറ്റപത്രത്തിലെ പ്രധാന
ചാര്‍ജ്ജുകള്‍ എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(
ബി )
ഒരു
ദേശീയ രാഷ്ട്രീയപാര്‍ട്ടി
സ്വതന്ത്രമായ തെരഞ്ഞെടുപ്പു
പ്രക്രിയ അട്ടിമറിക്കുകയെന്ന
ലക്ഷ്യത്തോടെ വന്‍ തുക
സംസ്ഥാനത്തിനു പുറത്തു
നിന്നെത്തിച്ചെന്നും
സംസ്ഥാനത്തെ അസംബ്ലി
മണ്ഡലങ്ങളില്‍ വിതരണം
ചെയ്തെന്നുമുള്ള വിഷയം ഇലക്ഷന്‍
കമ്മീഷന്റെയും കേന്ദ്ര
സര്‍ക്കാരിന്റെയും
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;
(
സി )
എന്‍ഫോഴ്സ്മെന്റ്
വിഭാഗമോ ആദായ നികുതി വകുപ്പോ
ഈ കുഴല്‍പ്പണ കേസ്
ഏറ്റെടുത്തിട്ടുണ്ടോ എന്ന്
ഇറിയിക്കുമോ?
4821.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉണ്ടാകുന്ന എല്ലാ
കസ്റ്റഡിമരണങ്ങളും സി.ബി.ഐ.
ക്ക് കൈമാറുവാന്‍ സംസ്ഥാന
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തില്‍ ഏതൊക്കെ
കേസുകളാണ് ഇതിനകം സി.ബി.ഐ. ക്ക്
കൈമാറിയിട്ടുള്ളത്;
(
സി )
കേസുകള്‍
സി.ബി.ഐ. ഏറ്റെടുക്കുന്നത്
സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍
മന്ത്രാലയം ഏകജാലക സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(
ഡി )
സംസ്ഥാന
സര്‍ക്കാര്‍ സി.ബി.ഐ. ക്ക്
വിട്ട ഏതെങ്കിലും കേസുകള്‍
സി.ബി.ഐ.
ഏറ്റെടുക്കുന്നില്ലായെന്ന്
അറിയിച്ചിട്ടുണ്ടോ; എങ്കില്‍
ഏതൊക്കെ കേസുകളാണെന്നും അതിന്റെ
കാരണമെന്താണെന്നും അറിയിക്കുമോ?
പോലീസ്
ടെലികമ്മ്യൂണിക്കേഷനില്‍
ടെക്നിക്കല്‍ കേഡര്‍
4822.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസ്
ടെലികമ്മ്യൂണിക്കേഷനില്‍
ടെക്നിക്കല്‍ കേഡര്‍
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
എത്ര സബ്ഡിവിഷനുകളാണ് ഇപ്രകാരം
രൂപീകരിച്ചത്;
(
ബി )
പ്രസ്തുത
സബ്ഡിവിഷനുകളിലേക്ക്
കമ്പ്യൂട്ടര്‍, എ.സി. എന്നിവ
വാങ്ങിയ വകയില്‍ എന്ത് തുക
ചെലവഴിച്ചു;
(
സി )
പ്രസ്തുത
ടെക്നിക്കല്‍ കേഡറിലുള്ള
ഉദ്യാേഗസ്ഥർക്ക് എന്തെങ്കിലും
പരിശീലനം നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
4823.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
രൂപീകരണത്തിന് ശേഷം സ്പെഷ്യല്‍
റൂള്‍സ് പ്രകാരം നിലവില്‍ വന്ന
ആംഡ് പോലീസ് ബറ്റാലിയന്‍,
ഡിസ്ട്രിക്ട് ആംഡ് റിസര്‍വ്വ് ,
ജനറല്‍ എക്സിക്യുട്ടീവ് എന്ന
സംവിധാനത്തില്‍ എന്തെങ്കിലും
മാറ്റം സ്റ്റാറ്റ്യൂട്ടറി
സമ്പ്രദായ പ്രകാരം നിലവില്‍
വന്നിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
എത്ര പോലീസ് ജില്ലകളില്‍
ഡിസ്ട്രിക്ട് ആംഡ് റിസര്‍വ്വ്
നിലവില്‍ ഉണ്ടെന്നും അവ
ഏതെല്ലാം എന്നും അറിയിക്കുമോ;
(
സി )
ആംഡ്
റിസര്‍വ്വ് ല്‍ എച്ച്.സി.,
ആര്‍.എ.എസ്.ഐ., ആര്‍.എസ്.ഐ.,
ആര്‍.ഐ., എ.സി., ഡി.സി.
കമാന്‍ഡന്റ് പോസ്റ്റുകളില്‍
ഒഴിവുകള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര; ഏതെല്ലാം
ജില്ലകളില്‍; ഈ ഒഴിവുകള്‍
നികത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഡി )
കോടതി
വിധി പ്രകാരമുള്ള പ്രൊമോഷന്‍
എ.ആര്‍. ല്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
അന്തര്‍ജില്ലാ-ജില്ലാ സ്ഥലം
മാറ്റം സംബന്ധിച്ച നടപടിക്രമവും
വിശദമാക്കുമോ;
(
ഇ )
നിലവില്‍
പോലീസ് ഉദ്യാേഗസ്ഥര്‍ക്ക്
കെ.എസ്.& എസ്.എസ്.ആര്‍.
ബാധകമാണോയെന്നും അവരുടെ
പ്രമോഷന് ഇ.ഡി.പി.
കണക്കാക്കുന്നുണ്ടോയെന്നും
വിശദമാക്കുമോ; ഉണ്ടെങ്കില്‍
ആംഡ് പോലീസ്, ആംഡ് റിസര്‍വ്വ്,
ജനറല്‍ എക്സിക്യുട്ടീവ്,
മിനിസ്റ്റീരിയല്‍,
ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങി
പോലീസിലെ മറ്റ് ടെക്നിക്കല്‍
വിഭാഗത്തില്‍പ്പെട്ട
എല്ലാവര്‍ക്കും ഇ.ഡി.പി.
പ്രകാരമാണോ പ്രമോഷന്‍
നല്‍കുന്നതെന്നും അറിയിക്കുമോ?
4824.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഡ്യൂട്ടിക്കിടയില്‍
മരണമടയുന്ന പോലീസ്
ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക്
സമയബന്ധിതമായി ആശ്വാസനടപടികള്‍
ലഭിക്കുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
4825.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മോട്ടോര്‍
വാഹന നിയമത്തിലെ സെക്ഷന്‍ 192
(എ) പ്രകാരം പെര്‍മിറ്റ്
വ്യവസ്ഥകള്‍ ലംഘിച്ച് ഓടുന്ന
ബസ്സുകള്‍ക്കെതിരെ പോലീസിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
4826.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ അന്തിക്കാട് പോലീസ്
സ്റ്റേഷന്റെ പരിധിയില്‍
ഏതെല്ലാം പഞ്ചായത്തുകളാണ്
വരുന്നത്;
(
ബി )
വിസ്തൃതമായ
ഭൂപ്രദേശത്തിന്റെ ക്രമസമാധാന
ചുമതലയുള്ള അന്തിക്കാട് പോലീസ്
സ്റ്റേഷനില്‍ മതിയായ പോലീസ്
ഉദ്യോഗസ്ഥരില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
അന്തിക്കാട്
പോലീസ് സ്റ്റേഷന്
അനുവദിക്കപ്പെട്ട തസ്തികകള്‍
ഏതെല്ലാമാണ്;
(
ഡി )
പ്രസ്തുത
സ്റ്റേഷനിലെ നിലവിലുള്ള
ജീവനക്കാരുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(
ഇ )
പ്രസ്തുത
സ്റ്റേഷനില്‍ ഉദ്യാേഗസ്ഥരുടെ
കുറവുണ്ടെങ്കില്‍ ആയത്
നികത്തുന്നതിന് വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
4827.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചിലര്‍ സദാചാര പോലീസ് ആയി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
സമൂഹത്തിലുണ്ടാക്കുന്ന
പ്രശ്നങ്ങള്‍ സംബന്ധിച്ച്
പരിശോധന നടത്തിയിട്ടുണ്ടോ; ഈ
കാര്യത്തില്‍ പോലീസിന്റെ
കാര്യക്ഷമമായ ഇടപെടല്‍
ഉണ്ടാകുന്നതിന് എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
4828.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ എരമം - കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ വെള്ളോറയില്‍
പുതിയ പോലീസ് സ്റ്റേഷന്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
4829.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ അതിയന്നൂര്‍
പഞ്ചായത്തിലെ നെല്ലിമൂട്
ജംഗ്ഷനില്‍ പോലീസ് എയ്ഡ്
പോസ്റ്റ് സ്ഥാപിക്കുന്നതിനു
2020-ല്‍ നെയ്യാറ്റിന്‍കര
എം.എല്‍.എ. ഡി.ജി.പി.യ്ക്ക്
നല്‍കിയ നിവേദനത്തിന്‍ മേല്‍
എന്ത് നടപടിയെടുത്തു എന്ന്
വ്യക്തമാക്കാമോ;
(
ബി )
എയ്ഡ്
പോസ്റ്റ് സ്ഥാപിക്കുന്നതിന്
വേണ്ട നടപടിയെടുക്കാന്‍
നെയ്യാറ്റിന്‍കര
ഡി.വൈ.എസ്.പി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ; എയ്ഡ് പോസ്റ്റ്
എപ്പോള്‍ സ്ഥാപിക്കും എന്ന്
വ്യക്തമാക്കാമോ?
4830.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസിൽ നോൺ-ഐ.പി.എസ്.
തസ്തികകളിൽ ആകെ എത്ര ഉദ്യോഗസ്ഥർ
ഉണ്ട്; പ്രസ്തുത വിഭാഗത്തിൽ
മുസ്ലിം സമുദായത്തിലും
മറ്റുപിന്നാക്ക
വിഭാഗങ്ങളിലുംപെട്ട എത്ര
ഉദ്യോഗസ്ഥർ ഉണ്ടെന്നും ഇതിൽ
സംവരണത്തിലൂടെ നിയമിതരായ
ഉദ്യോഗസ്ഥരുടെ എണ്ണം
എത്രയെന്നും അറിയിക്കാമോ;
(
ബി )
കേരള
പോലീസിൽ മുസ്ലിം സമുദായത്തിലും
മറ്റുപിന്നാക്ക
വിഭാഗങ്ങളിലുംപെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
ബാക്ക്‌ലോഗ് നിലവിലുണ്ടോ;
ഉണ്ടെങ്കിൽ എത്ര; വിശദാംശം
നൽകുമോ;
(
സി )
മുസ്ലിം
സമുദായത്തിലും മറ്റുപിന്നാക്ക
വിഭാഗങ്ങളിലുംപെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
ബാക്ക്‌ലോഗ് നികത്തുന്നതിനായി
എൻ.സി.എ. വിജ്ഞാപനം
പുറത്തിറക്കിയിട്ടുണ്ടോ;
പ്രസ്തുത വിജ്ഞാപനം ഇറക്കിയത്
എന്നാണ്; ആയതിൽ നിയമനപ്രക്രിയ
ഏതുവരെയായി; വിശദാംശം നൽകുമോ?
പോലീസ്
സേനയില്‍ ടെക്നിക്കല്‍ കേഡര്‍
4831.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോലീസ്
സേനയില്‍ ടെക്നിക്കല്‍ കേഡര്‍
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേഡറിലേക്ക് പോലീസിലെ എം.ടെക്.,
ബി. ടെക്., എം.ബി.എ. തുടങ്ങിയ
യോഗ്യതയുള്ളവരെ കണ്ടെത്തി
നിയമിക്കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനകം എത്രപേര്‍ക്ക്
നിയമനം നല്‍കിയെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
ജീവനക്കാര്‍ക്ക് പ്രത്യേക
പരിശീലനം നല്‍കി എസ്.ഐ. മാരുടെ
കീഴില്‍ സബ് ഡിവിഷനുകളില്‍
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന്
അറിയിക്കുമോ?
കേരള
പോലീസിലെ വനിതാ പ്രാതിനിധ്യം
4832.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളാ
പോലീസില്‍ വനിതാ പ്രാധിനിധ്യം
നിലവില്‍ എത്ര
ശതമാനമാണെന്നറിയിക്കാമോ?
4833.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വർദ്ധിച്ചു വരുന്ന വാഹന
ഗതാഗതക്കുരുക്ക്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ,
ഉണ്ടെങ്കിൽ ആയത്
പരിഹരിക്കുന്നതിനു വേണ്ടി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
അനുദിനം
ഗതാഗതക്കുരുക്ക് വർദ്ധിച്ചു
വരുന്ന കൂത്തുപറമ്പിൽ ആയത്
ശാസ്ത്രീയമായി
പരിഹരിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ, എങ്കിൽ
ഇക്കാര്യത്തിൽ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
സി )
കൂത്തുപറമ്പ്
കേന്ദ്രമായി പുതിയ ട്രാഫിക്ക്
യൂണിറ്റ് അനുവദിച്ചിട്ടുണ്ടോ,
ഉണ്ടെങ്കിൽ ആയതിന്റെ പ്രവർത്തന
പുരോഗതി വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
യൂണിറ്റിനായി ട്രാഫിക്ക് പോലീസ്
സ്റ്റേഷൻ നിർമ്മിക്കുന്നതിന്
ഫണ്ട് അനുവദിച്ചിട്ടുണ്ടോ,
ഉണ്ടെങ്കിൽ അത് എത്രയാണെന്നും
ആയതിന്റെ പ്രവർത്തന പുരോഗതിയും
വിശദമാക്കുമോ?
4834.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കൊയിലാണ്ടി,
പേരാമ്പ്ര, മേപ്പയ്യൂര്‍,
പെരുവണ്ണാമൂഴി പോലീസ്
സ്റ്റേഷന്‍ പരിധിയിലെ എത്ര
സ്കൂളുകളില്‍ എസ്.പി.സി.
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന്‍ പരിധിയിലെ
സ്കൂളുകളില്‍ നിന്നും എത്ര
പുതിയ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് ; വിവരം
ലഭ്യമാക്കാമോ?
4835.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പോലീസ് വകുപ്പിലെ അഴിമതിയും
കെെക്കൂലിയും തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി )
നിലവില്‍
എത്ര പോലീസ് ഉദ്യോഗസ്ഥരാണ്
കെെക്കൂലി/അഴിമതി
കേസുകളില്‍പെട്ടിട്ടുളളതെന്ന്
വിശദമാക്കുമോ?
4836.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവോയിസ്റ്റ്
സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലെ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാനത്ത് കേരള ആന്റി ടെറര്‍
സ്ക്വാഡ് രൂപീകരിച്ച തീയതി
അറിയിക്കാമോ; സ്ക്വാഡിന്റെ
ഘടനയും ഉദ്യോഗസ്ഥരുടെ
തെരഞ്ഞെടുപ്പും നിയമന
കാലാവധിയും വിശദമാക്കാമോ;
(
ബി )
കെ.എ.റ്റി.എസ്
ഇന്റലിജന്‍സ് വിഭാഗത്തിലെ
അംഗങ്ങളായി ലോക്കല്‍
സ്റ്റേഷനുകളിലെ എത്ര പോലീസ്
ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും
എന്നാണ് ഇവരെ നിയമിച്ചതെന്നും
എത്ര വര്‍ഷമായി ഇവര്‍
മാറ്റമില്ലാതെ ഇന്റലിജന്‍സ്
വിഭാഗത്തില്‍ തന്നെ
തുടരുന്നുവെന്നും അറിയിക്കാമോ;
കെ.എ.റ്റി.എസ് അംഗങ്ങള്‍ക്ക്
മൂന്ന് വര്‍ഷത്തെ സേവന കാലാവധി
എന്ന, പോലീസ് ആസ്ഥാനത്തെ
08.11.2017-ാം തീയതിയിലെ
39/2017 നമ്പര്‍
എക്സിക്യൂട്ടീവ് ഡിറക്ടീവ്
കെ.എ.റ്റി.എസ് ഇന്റലിജന്‍സ്
വിഭാഗത്തിന് ബാധകമാണോ എന്ന്
അറിയിക്കാമോ;
(
സി )
കെ.എ.റ്റി.എസ്
സ്ക്വാഡിലുള്ള ഉദ്യോഗസ്ഥര്‍ക്ക്
അവരുടെ റാങ്ക് അനുസരിച്ച്
നല്‍കുന്ന പ്രത്യേക
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും അധിക
അലവന്‍സ് എത്രയാണ്
നല്‍കുന്നതെന്നും
അറിയിയ്ക്കാമോ; ഈ ആനുകൂല്യം
മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള
പ്രദേശങ്ങളിലെ പോലീസ്
സ്റ്റേഷനുകളിലെ മുഴുവന്‍
ഉദ്യോഗസ്ഥര്‍ക്കും
അനുവദിക്കാതിരിക്കുന്നത്
വിവേചനപരമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
മാവോയിസ്റ്റ്
സാന്നിദ്ധ്യമുള്ളതായി
കണ്ടെത്തിയ പ്രദേശങ്ങളിലെ
പോലീസ് സ്റ്റേഷനുകളിലെ മുഴുവന്‍
ഉദ്യോഗസ്ഥരും ദൈനംദിന ജോലികളുടെ
ഭാഗമായി മാവോയിസ്റ്റ് ഭീഷണി
നേരിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ
സാഹചര്യത്തില്‍ കെ.എ.റ്റി.എസ്
അംഗങ്ങള്‍ക്ക് നല്‍കുന്ന
പ്രത്യേക ആനുകൂല്യങ്ങള്‍
പ്രസ്തുത പോലീസ് സ്റ്റേഷനുകളിലെ
മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
കെ.എ.റ്റി.എസ്
ഇന്റലിജന്‍സ് വിഭാഗത്തില്‍
നിലവില്‍ പ്രവര്‍ത്തിക്കുന്ന
ഉദ്യോഗസ്ഥര്‍
ആന്റി-എല്‍.ഡബ്ല്യൂ.ഇ.
ട്രെയിനിംഗ്
പൂര്‍ത്തീകരിച്ചവരാണോ
എന്നറിയിക്കാമോ; കെ.എ.റ്റി.എസ്
സ്ക്വാഡിലേയ്ക്ക് ഇന്റലിജന്‍സ്
ആന്റി-എല്‍.ഡബ്ല്യൂ.ഇ.
ട്രയിനിംഗ് പൂര്‍ത്തിയാക്കിയ
പോലീസ് ഉദ്യോഗസ്ഥരെ പുതുതായി
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
നടപടി സ്വീകരിക്കുമോ?
4837.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ
സർക്കാർ വിരുദ്ധ സമരങ്ങളുടെ
പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട
കേസുകളുടെ എണ്ണം എത്രയാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ഇത്തരം സമരങ്ങളുടെ
ഭാഗമായി നശിപ്പിക്കപ്പെട്ട
പൊതുമുതലിന്റെ ആകെ മൂല്യം
എത്രയാണ്; വർഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
സി )
സമരങ്ങളുടെ
ഭാഗമായി പൊതുമുതൽ
നശിപ്പിച്ചതിന്റെ പേരിൽ എത്ര
കേസുകൾ രജിസ്റ്റർ
ചെയ്യപ്പെട്ടുവെന്നും ആകെ
പ്രതികളുടെ എണ്ണം എത്രയെന്നും
ഇതിൽ എത്രപേരാണ്
ശിക്ഷിക്കപ്പെട്ടതെന്നുമുള്ള
വിശദാംശങ്ങൾ നൽകുമോ;
(
ഡി )
സമരങ്ങളുടെ
ഭാഗമായി പൊതുമുതൽ
നശിപ്പിച്ചതിന് ഇക്കഴിഞ്ഞ
അഞ്ചുവർഷത്തിനിടയിൽ രജിസ്റ്റർ
ചെയ്യപ്പെട്ട കേസുകളിൽ എത്ര
നിയമസഭാ സാമാജികരും മുൻ നിയമസഭാ
സാമാജികരുമാണ് പ്രതികൾ
ആയിട്ടുള്ളത്; ഇവരുടെ പേര്
വിവരങ്ങൾ ലഭ്യമാക്കുമോ?
4838.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
നിയന്ത്രണങ്ങളുടെ പേരിൽ,
വഴിയോരത്ത് മത്സ്യക്കച്ചവടം
നടത്തുന്ന സ്ത്രീകളോട്, പോലീസ്
മനുഷ്യത്വരഹിതമായി
പെരുമാറുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പാരിപ്പള്ളി
പോലീസ് സ്റ്റേഷൻ പരിധിയിൽ
വഴിയോരത്ത് മത്സ്യക്കച്ചവടം
ചെയ്തിരുന്ന ശ്രീമതി മേരി എന്ന
സ്ത്രീയുടെ കൈവശമുണ്ടായിരുന്ന
മത്സ്യം അഴുക്കുചാലിലേക്ക്
തട്ടിത്തെറുപ്പിച്ച പോലീസ്
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4839.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹൈക്കോടതി
ഉത്തരവ് പ്രകാരം സർവീസിൽ
നിന്നും പിരിച്ചു വിടപ്പെട്ട
മുൻ തൊടുപുഴ സി.ഐ. ശ്രീ.എൻ.ജി.
ശ്രീമോനെ സർവ്വീസിൽ
തിരിച്ചെടുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത
വ്യക്തി അപ്പീൽ
സമർപ്പിച്ചിട്ടുണ്ടോ;
(
ബി )
അച്ചടക്കനടപടിക്ക്
കാരണമായ പരാതി നൽകിയ
ശ്രീ.ബേബിച്ചൻ വർക്കി എന്ന
വ്യക്തിയെ ശ്രീ. എൻ.ജി. ശ്രീമോൻ
ഭീഷണിപ്പെടുത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ 12.03.2021-ന്
മുഖ്യമന്ത്രി, ഡി.ജി.പി.
എന്നിവർക്ക് നൽകിയ പരാതിയിൽ
എന്തു നടപടി സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(
സി )
ശ്രീ.എൻ.ജി.
ശ്രീമോന്‍ അനുകൂലമായി
ഹൈക്കോടതിയിൽ വ്യാജ റിപ്പോർട്ട്
നൽകിയതായി ആക്ഷേപം ഉള്ള
ഉദ്യോഗസ്ഥൻ തന്നെ ടിയാനെ
സർവീസിൽ തിരിച്ചെടുക്കണമെന്ന
അപ്പീൽ അപേക്ഷ പരിഗണിക്കുന്നത്
ഉചിതമാണോ; ഇക്കാര്യത്തിൽ ശ്രീ.
ബേബിച്ചൻ വർക്കി നൽകിയ
പരാതിയിന്മേല്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ?
4840.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
വി ജോയി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഹൈക്കോടതി ഉള്‍പ്പെടെയുള്ള
കോടതികളില്‍ ക്രിമിനല്‍
കേസുകള്‍ ഏറെക്കാലമായി
തീര്‍പ്പാക്കാതെ കിടക്കുന്നത്
വേഗത്തിലാക്കാന്‍
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും
എന്ത് ചെയ്യാന്‍ സാധിക്കുമെന്ന്
പരിശോധിക്കുമോ; സി.ബി.ഐ.
ഉള്‍പ്പെടെയുള്ള കേന്ദ്ര
പ്രോസിക്യൂട്ടിംഗ്
ഏജന്‍സികളുടെയും സംസ്ഥാന
സര്‍ക്കാര്‍ പ്രോസിക്യൂഷന്റെയും
ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ
കാലതാമസം ഉണ്ടാകുന്നുണ്ടോ;
(
ബി )
കേസുകള്‍
ദശാബ്ദങ്ങളായി തീര്‍പ്പാക്കാതെ
കിടക്കുന്നത് നീതിന്യായ ഭരണത്തെ
ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍
ഇക്കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിന് ഏതെങ്കിലും
തരത്തില്‍ ഇടപെടാന്‍
സാധിക്കുമോ; സംസ്ഥാന
പ്രോസിക്യൂട്ടിംഗ് ഏജന്‍സികളുടെ
ഭാഗത്ത് നിന്നും അലംഭാവം
ഉണ്ടാകാതിരിക്കാന്‍ നിര്‍ദ്ദേശം
നല്‍കുമോ;
(
സി )
തലശ്ശേരി
ഫസല്‍ വധ കേസില്‍ ഒരു
ദശാബ്ദമായിട്ടും വിചാരണ
തുടങ്ങാത്ത സാഹചര്യത്തിൽ നിയമ
സംവിധാനത്തിന് മേല്‍ ജനങ്ങളുടെ
വിശ്വാസം ഉലയ്ക്കുംവിധം ആ
കേസില്‍ പ്രതിപ്പട്ടികയിലുള്ള
പൊതുപ്രവര്‍ത്തകര്‍
നാടുകടത്തലിന്
വിധേയരായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
കുറ്റകൃത്യത്തില്‍
ഏര്‍പ്പെട്ടവരുടെ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍ കേസുകള്‍
പുനരന്വേഷിക്കുന്നതിനുള്ള
വ്യവസ്ഥ ഉണ്ടോ; ഫസല്‍ വധം
നടത്തിയത് തങ്ങളാണെന്ന ഒരു
സംഘടനാ പ്രവര്‍ത്തകന്‍
വെളിപ്പെടുത്തിയത്
സാമൂഹ്യമാധ്യമങ്ങളിലൂടെയും
മാധ്യമങ്ങളിലൂടെയും
പുറത്തുവന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കേസ് കാലവിളംബം കൂടാതെ
പുനരന്വേഷണം നടത്തുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും
നടപടി സാധ്യമാണോ;
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെയുള്ള
അതിക്രമങ്ങള്‍
4841.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെയുള്ള
അതിക്രമങ്ങള്‍, പീഡനങ്ങള്‍
എന്നിവ സംബന്ധിച്ച് 2020 മുതല്‍
കേരളത്തില്‍ എത്ര കേസുകളാണ്
പോലീസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്; ഇതില്‍ എത്ര
പ്രതികള്‍
പിടിക്കപ്പെട്ടിട്ടുണ്ട്; ഇനി
പ്രതികളായുള്ളവരില്‍ എത്രപേര്‍
പിടിക്കപ്പെടാനുണ്ട്;
വ്യക്തമാക്കുമോ?
4842.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ പൊഴിയൂരിൽ ബ്രൂണോ
എന്ന നായയെ അതിക്രൂരമായി
പീഡിപ്പിച്ച് കൊലപ്പെടുത്തിയ
സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കേസിലെ
പ്രതികൾക്കെതിരെ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
പ്രതികൾക്കെതിരെ
ചുമത്തിയിരിക്കുന്ന വകുപ്പുകൾ
ഏതൊക്കെയാണെന്നും മാതൃകാപരമായ
ശിക്ഷ നല്‍കുവാന്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും വിശദമാക്കാമോ?
4843.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അന്ധവിശ്വാസത്തിന്റെ മറവില്‍
ചികിത്സ നടത്തുന്ന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
കേന്ദ്രങ്ങളില്‍ നടക്കുന്ന
ചൂഷണങ്ങള്‍ തടയുന്നതിന്
നിലവില്‍ എന്തെല്ലാം
നിയമങ്ങളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ?
4844.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ലോക്ക്ഡൗണിന്റെ പേരിൽ
ജനങ്ങൾക്കെതിരെ പോലീസ്
അതിക്രമങ്ങൾ ഉയർന്നു
വരുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അഞ്ചുതെങ്ങ്
കൊച്ചുമേത്തൻ കടവില്‍ മീന്‍
വില്‍പ്പന നടത്തിയിരുന്ന മേരി
എന്ന വയോധികയുടെ
പതിനാറായിരത്തോളം രൂപ വിലവരുന്ന
മത്സ്യം പാരിപ്പള്ളി പൊലീസ്
അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ
സംഭവത്തിൽ എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(
സി )
ലോക്ക്ഡൗൺ
മൂലം ജനങ്ങൾ സാമ്പത്തിക പരാധീനത
അനുഭവിക്കുമ്പോള്‍ പാവപ്പെട്ട
ജനങ്ങളുടെ മുകളിൽ പിഴ
ചുമത്തുന്ന സംഭവങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയാൻ അടിയന്തിര
നടപടി സ്വീകരിക്കുമോ?
4845.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബാലരാമപുരം-കാട്ടാക്കട
റോഡിൽ, സിമന്റ് കയറ്റി വരുന്ന
വലിയ ടോറസ് ലോറികൾ ഊരൂട്ടമ്പലം
ജംഗ്ഷനിൽ അനധികൃതമായി പാർക്ക്
ചെയ്യുന്നതുമൂലം കാൽനട
യാത്രക്കാർക്കും വാഹന
യാത്രികർക്കും വലിയ തോതിൽ
ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ലോറികൾ ബന്ധപ്പെട്ട സ്വകാര്യ
വ്യക്തിയുടെ സിമന്റ് ഗോഡൗണിന്
സമീപത്തുള്ള പാർക്കിംഗ് യാർഡിൽ
പാർക്ക് ചെയ്യിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
4846.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമൂഹ്യമാധ്യമങ്ങള്‍
വ്യാപകമായതിനെ തുടര്‍ന്ന്
ഇത്തരം മാധ്യമങ്ങളിലൂടെ
സ്ത്രീകളെ
അപകീര്‍ത്തിപ്പെടുത്തുന്നതും
കുട്ടികളെ കെണിയില്‍പ്പെടുത്തി
വഴിതെറ്റിക്കുന്നതുമായ
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇതു
സംബന്ധിച്ച പരാതികള്‍
ഫലപ്രദമായി കൈകാര്യം ചെയ്യാന്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ;
(
ബി )
സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിനാല്‍
എല്ലാ ജില്ലകളിലും സൈബര്‍
പോലീസ് സ്റ്റേഷന്‍
സ്ഥാപിച്ചിട്ടുണ്ടോ; ഇവയുടെ
പ്രവര്‍ത്തന രീതി അറിയിക്കാമോ;
(
സി )
നിരവധി
ആപ്പുകൾ സ്വകാര്യതയിലേക്ക്
കടന്നുകയറ്റം നടത്തുന്നവയും
വിവരചോര്‍ച്ച നടത്തുന്നവയും
ആയതിനാല്‍ ഇതേക്കുറിച്ച് അവബോധം
വളര്‍ത്താന്‍ പരിപാടിയുണ്ടോ;
(
ഡി )
ഡാര്‍ക്ക്
വെബിലൂടെയുള്ള അധോലോക
പ്രവര്‍ത്തനം തടയാന്‍ ശ്രമം
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4847.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൈബര്‍ ആക്രമണങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ അത്
നേരിടുന്നതിന് പോലീസിനെ
പ്രാപ്തമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പോലീസിന്
മാത്രമായി ഒരു ഐ.റ്റി. കേഡര്‍
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
വസ്തു
കയ്യേറിയ കേസിന്റെ വിശദാംശങ്ങൾ
4848.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
വാൻറോസ് ജംഗ്ഷനിൽ കട
നടത്തിയിരുന്ന കലാ ശ്രീകുമാർ
എന്ന ആളുടെ വസ്തു കയ്യേറി
അടച്ചുകെട്ടിയത് സംബന്ധിച്ച്
തിരുവനന്തപുരം കന്റോൺമെന്റ്
പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ
ചെയ്ത കേസിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ്
കാലതാമസം വരുത്തിയിട്ടുണ്ടോ;
കാരണം വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കേസിലെ പ്രതികൾ ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രതികളിൽ
ആർക്കെങ്കിലും എതിരെ,
അനധികൃതമായി ഭൂമി
കയ്യേറിയതുമായി ബന്ധപ്പെട്ട്,
സംസ്ഥാനത്തെ ഏതെങ്കിലും പോലീസ്
സ്റ്റേഷനിൽ കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ ;
(
ഇ )
കേസിലെ
ഏതെങ്കിലും പ്രതിയുടെ
വൃദ്ധമാതാവിന് പോലീസ് സംരക്ഷണം
നൽകിക്കൊണ്ട് കോടതി
ഉത്തരവായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
4849.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
ആഭ്യന്തര വകുപ്പ് മുഖാന്തിരം
ആലത്തൂര്‍ മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വിരമിച്ച
പോലീസുദ്യോഗസ്ഥരുടെ ട്രെയിനിംഗ്
പിരീഡിലെ ആനുകൂല്യം
4850.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസ്
സേനാംഗങ്ങളുടെ ട്രെയിനിംഗ്
കാലയളവ് സര്‍വ്വീസായി
പരിഗണിക്കുവാൻ
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത് തീയതി മുതലാണ്
ഈ ആനുകൂല്യം നല്‍കിയിട്ടുള്ളത്;
(
ബി )
1.4.2010-ന്
ശേഷം സര്‍വ്വീസില്‍ നിന്നും
വിരമിച്ചവര്‍ക്ക് പ്രസ്തുത
ആനുകൂല്യം ലഭിക്കുകയും
1.4.2010-ന് മുമ്പ്
വിരമിച്ചവര്‍ക്ക് ആനുകൂല്യം
ലഭിയ്ക്കാതിരിക്കുകയും
ചെയ്തതിനുള്ള കാരണമെന്താണ്;
(
സി )
ട്രെയിനിംഗ്
കഴിഞ്ഞശേഷം പോലീസ് സേനയില്‍
നിന്നും മറ്റ്
ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക്
പോയവര്‍ക്ക് ട്രെയിനിംഗ്
കാലയളവ് സര്‍വ്വീസായി
പരിഗണിച്ച് ആനുകൂല്യം
നല്‍കിയിട്ടും 1.4.2010-ന്
മുമ്പ് സേനയില്‍ നിന്നും
വിരമിച്ചതും ഇന്ന്
ജീവിച്ചിരിക്കുന്നതുമായ
അയ്യായിരത്തോളം അംഗങ്ങള്‍ക്ക്
പ്രസ്തുത ആനുകൂല്യം
ലഭിയ്ക്കാത്തതിന് കാരണമെന്താണ്;
വിശദമാക്കുമോ; ആയത്
ലഭ്യമാക്കുവാൻ അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ഡി )
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിൽ നിന്നോ മറ്റ്
കോടതികളില്‍ നിന്നോ ഈ വിഷയം
സംബന്ധിച്ച് ഉത്തരവുകൾ
വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ട്രിബ്യൂണൽ/കോടതി
ഉത്തരവുകളില്‍, ആനുകൂല്യം
നല്‍കുന്നതിനുള്ള കാലാവധി
നിര്‍ദ്ദേശിച്ചിരുന്നോ;
ഉണ്ടെങ്കില്‍ വിധിയുടെ
അടിസ്ഥാനത്തില്‍ ആനുകൂല്യം
പൂര്‍ണ്ണമായും
അര്‍ഹതപ്പെട്ടവര്‍ക്ക്
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദമാക്കാമോ;
(
എഫ് )
1.4.2010-ന്
മുമ്പ് വിരമിച്ച എല്ലാ
പോലീസുദ്യോഗസ്ഥര്‍ക്കും
ട്രെയിനിംഗ് പിരീഡിലെ ആനുകൂല്യം
എന്നത്തേക്ക് ലഭ്യമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
4851.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രാഫിക്
നിയമ ലംഘനത്തിന് ഈടാക്കുന്ന
പിഴയുടെ അമ്പത് ശതമാനം റോഡ്
സേഫ്റ്റി അതോറിറ്റിക്ക് കൈമാറണം
എന്ന നിബന്ധന പോലീസ്
ഡിപ്പാർട്ട്മെന്റ്
പാലിക്കുന്നുണ്ടോ;
(
ബി )
2008-മുതൽ
ഇതു വരെ ഓരോ വർഷവും ഈ ഇനത്തിൽ
കൈമാറിയ തുകയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ ?
4852.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് നിയന്ത്രണങ്ങള്‍
പാലിക്കാത്തതിന്റെ പേരില്‍ എത്ര
രൂപയാണ് പൊതുജനങ്ങളില്‍ നിന്ന്
പിഴയായി ഈടാക്കിയിട്ടുളളതെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തില്‍
സംസ്ഥാനത്തെ വ്യാപാരികളില്‍
നിന്നും ഈടാക്കിയിട്ടുളള തുക
എത്രയെന്ന് വ്യക്തമാക്കാമോ?
4853.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇ-കൊമേഴ്സ്
ഏജന്‍സികളെ സഹായിക്കുവാനായി
സംസ്ഥാന പോലീസ് മേധാവി, എല്ലാ
ജില്ലാ പോലീസ് മോധാവികള്‍ക്കും
15.05.2021 തീയതിയായി
റ്റി9-103231/2020
പി.എച്ച്.ക്യൂ എന്ന നമ്പര്‍
പ്രകാരം CoB മെസ്സേജ്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
ഏതെല്ലാം ഏജന്‍സികള്‍ക്ക്
വേണ്ടിയാണ് പ്രസ്തുത മെസ്സേജ്
നല്‍കിയിട്ടുളളത് എന്നതിന്റെ
വിശദവിവരം നല്‍കുമോ;
(
ബി )
നിത്യോപയോഗ
സാധനങ്ങള്‍ എന്ന പേരില്‍
കണ്ടൈന്‍മെന്റ് സോണില്‍
ഉള്‍പ്പെടെ ഇ-കൊമേഴ്സ്
സ്ഥാപനങ്ങള്‍ ഡെലിവറി
നടത്തുന്നത് മറ്റ്
ഉല്‍പ്പന്നങ്ങളാണെന്നിരിക്കെ
ഇവരെ സഹായിക്കുവാന്‍
ഇത്തരത്തിലുളള ഒരു സന്ദേശം
നല്‍കുവാനുണ്ടായ സാഹചര്യം
എന്താണെന്ന് വിശദീകരിക്കുമോ;
(
സി )
ലോക്ക്ഡൗണില്‍
സംസ്ഥാനത്തെ ഭൂരിഭാഗം
വ്യാപാരസ്ഥാപനങ്ങളും
അടച്ചിടേണ്ടി വന്നപ്പോള്‍
കണ്ടൈന്‍മെന്റ് സോണില്‍
ഉള്‍പ്പെടെ നിത്യോപയോഗ
സാധനങ്ങള്‍ എന്ന പേരില്‍
മറ്റുല്‍പ്പന്നങ്ങളുടെ ഡെലിവറി
നടത്തുന്നതിനുവേണ്ടി,
ഇ-കോമേഴ്സ് സ്ഥാപനങ്ങളെ
സഹായിക്കുന്നതിനായി പ്രസ്തുത
സന്ദേശം ജില്ലാ പോലീസ്
മേധാവികള്‍ക്ക് കൈമാറിയത്
സര്‍ക്കാരിന്റെ
അറിവോടുകൂടിയാണോ; എങ്കില്‍
ഇതിന്റെ വിശദാംശം നല്‍കുമോ?
4854.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ 2016-ന് ശേഷം
നാളിതുവരെ ആഭ്യന്തര വകുപ്പ്
മുഖേന അനുമതി ലഭിച്ച പദ്ധതികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
പ്രസ്തുത പ്രവൃത്തികളുടെ
നിലവിലെ പുരോഗതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
4855.
ശ്രീ
വി ജോയി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാഹചര്യം
കൊണ്ട് അതീവ ഗുരുതരമല്ലാത്ത
കുറ്റകൃത്യം ചെയ്തവരെ തിരുത്തി
എടുക്കാന്‍ എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
പരിഗണനയിലുള്ളത്; 2021-ല്‍
നിലവില്‍ വന്ന പ്രാെബേഷന്‍ നയം
നടപ്പാക്കാന്‍ എന്തെല്ലാം കാര്യ
പദ്ധതികളാണ് പരിഗണിക്കുന്നത്;
(
ബി )
സാമൂഹ്യ
സേവന നിയമം നടപ്പാക്കാന്‍
ആലോചിക്കുന്നുണ്ടോയെന്നറിയിക്കുമോ;
(
സി )
കുറ്റകൃത്യത്തിന്
ഇരയാകുന്നവരേയും ജയിലില്‍
കിടക്കുന്നവരുടെ ആശ്രിതരേയും
തടവ് കഴിഞ്ഞിറങ്ങുന്നവരേയും
എങ്ങനെയെല്ലാം
പുനരധിവസിപ്പിക്കാന്‍ സാധിക്കും
എന്ന് വ്യക്തമാക്കാമോ?
4856.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനില്‍ എത്ര
ജീവനക്കാരാണ് നിലവിലുള്ളതെന്ന
വിവരം സ്ഥിരം/ താല്‍ക്കാലികം
എന്ന തരത്തില്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോര്‍പ്പറേഷനില്‍ കരാര്‍
വ്യവസ്ഥയില്‍ ജോലി
നോക്കുന്നവരില്‍ ഒന്നിലേറെ തവണ
കരാര്‍ പുതുക്കി നിയമനം
ലഭിച്ചവരുണ്ടോ;എങ്കില്‍ അവരുടെ
പേര് വിവരങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയില്‍ ജോലി
നോക്കുന്നവര്‍ ഏതൊക്കെ
വകുപ്പിലെ ജീവനക്കാരാണെന്നും
അവരുടെ തസ്തിക ഏതാണെന്നും അവര്‍
ഏത് കാലയളവിലാണ്
ഡെപ്യൂട്ടേഷനില്‍
പ്രവേശിച്ചതെന്നും
വ്യക്തമാക്കുമോ;
(
ഡി )
കരാര്‍
നിയമനം നടത്തുന്നതിന് കേരള
പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷൻ
സ്വീകരിച്ചിട്ടുള്ള മാനദണ്ഡം
എന്തൊക്കെയാണ്; പ്രസ്തുത
നിയമനങ്ങള്‍ ഏംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച് വഴി നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
4857.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇ-കോമേഴ്സ്
സജീവമായതോടെ ഓണ്‍ലൈന്‍
വ്യാപാരത്തിലെ
കുറ്റകൃത്യങ്ങള്‍, എ.ടി.എം.
തട്ടിപ്പ്, സാമൂഹ്യമാധ്യമങ്ങള്‍
വഴിയുള്ള തട്ടിപ്പ്, ഓഹരി
കമ്പോളത്തിലെ കബളിപ്പിക്കല്‍
എന്നിവ വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ സൈബര്‍,
സാമ്പത്തിക കുറ്റകൃത്യങ്ങള്‍
അന്വേഷിക്കാന്‍ പരിശീലനം നേടിയ
പോലീസ് ഉദ്യോഗസ്ഥരെ
നിയമിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
4858.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011
മുതല്‍ 2016 വരെയുള്ള
ഭരണകാലത്ത് തൃശ്ശൂര്‍ ജില്ലയിലെ
അടാട്ട് ഫാർമേഴ്‌സ് സര്‍വ്വീസ്
സഹകരണ ബാങ്കില്‍
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ
പിരിച്ച്‍വിട്ട് അധികാരമേറ്റ
അഡ്‍മിനിസ്ട്രേറ്ററുടെ
ഭരണത്തില്‍ നടന്നിട്ടുള്ള
അഴിമതിയെ സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
നടക്കുന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എന്നാണ് അന്വേഷണം ആരംഭിച്ചത്;
(
സി )
അന്വേഷണത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
(
ഡി )
ഇതില്‍
വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക്
പങ്കുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ഉണ്ടെങ്കില്‍
പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
4859.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2020
ലെ പമ്പാ മണല്‍ വാരല്‍ അഴിമതി
ആരോപണവുമായി ബന്ധപ്പെട്ട്
വിജിലന്‍സ് കേസ്/
എന്‍ക്വയറി/ക്യുക്ക്
വെരിഫിക്കേഷന്‍/സര്‍പ്രൈസ്
ചെക്ക്/ബോര്‍ഡ് റിപ്പോര്‍ട്ട്
എന്നിവ പ്രകാരം അന്വേഷണം
നടക്കുന്നുണ്ടോയെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
അന്വേഷണത്തിന്റെ അടിസ്ഥാനത്തിലോ
നിലവില്‍ അന്വേഷണം
നടക്കുകയാണെങ്കിലോ അഴിമതി
തടയുവാന്‍ എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(
സി )
പ്രസ്തുത
വിഷയത്തില്‍ ബഹു. കേരളാ
ഹൈക്കോടതിയില്‍ വിജിലന്‍സ്
വകുപ്പ് കേസ് ഫയല്‍
ചെയ്തിരുന്നോ;
(
ഡി )
ഉണ്ടെങ്കില്‍
പകര്‍പ്പ് സഹിതം വിവരങ്ങള്‍
വിശദമാക്കുമോ;
(
ഇ )
പ്രസ്തുത
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ
പേരുവിവരവും വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(
എഫ് )
പമ്പ
തീരത്തു നിന്നും നീക്കം ചെയ്ത
ലക്ഷകണക്കിന് രൂപ വിലയുള്ള
മണല്‍ ശേഖരത്തിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ?
4860.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
1.04.2020 മുതല്‍ 28 അതിവേഗ
പോക്സോ കോടതികള്‍ ആരംഭിക്കാന്‍
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഈ കോടതികള്‍ക്ക് അനുവദിച്ച
തസ്തികകള്‍ ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
സിവില്‍
ജുഡീഷ്യറി ഡിപ്പാര്‍ട്ട്മെന്റ്
ജീവനക്കാർക്ക് കോടതി
നടപടിക്രമങ്ങള്‍ സുതാര്യമായും
തടസ്സരഹിതമായും നടത്തുന്നതിന്
സഹായകരമായ രീതിയിൽ പ്രസ്തുത
കോടതികളില്‍ സ്ഥിരം
ജീവനക്കാരുടെ തസ്തിക
സൃഷ്ടിക്കുമോ?
4861.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗ്രാമീണ കോടതികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സിവില്‍
കോടതി നിലവിലില്ലാത്ത
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
പരിധിയില്‍ ഗ്രാമീണ കോടതി
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
4862.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടിയില്‍
ഒരു ഫസ്റ്റ് ക്ലാസ്സ്
മജിസ്ട്രേറ്റ് കോടതി
സ്ഥാപിക്കണം എന്ന
നിര്‍ദ്ദേശത്തിന്മേല്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
നിലവിലുള്ള
മുന്‍ഗണനാ ലിസ്റ്റില്‍
കൊണ്ടോട്ടിക്ക് എത്രാമത്തെ
സ്ഥാനമാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇക്കാര്യത്തില്‍
ബഹു. ഹൈക്കോടതി രജിസ്ട്രാറിന്റെ
ഏതെങ്കിലും നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ?
4863.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ത്രീധന നിരോധന നിയമം
കര്‍ശനമായി നടപ്പാക്കാനും ഒപ്പം
കേന്ദ്ര സ്ത്രീധന നിരോധന
നിയമത്തിന്റെ ഭാഗമായി സംസ്ഥാന
സര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടം
കര്‍ശനമായി നടപ്പാക്കാനുമായി
സ്വീകരിച്ചുവരുന്ന പ്രധാന
നടപടികള്‍ എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(
ബി )
വിവാഹ
സമ്മാനമായി പണവും സ്വര്‍ണ്ണവും
വസ്തുവകകളും വീടും വരുമാന
സ്രോതസ്സുകളായ കെട്ടിടങ്ങളും
ഉള്‍പ്പെടെ വിവാഹം കഴിയ്ക്കുന്ന
പുരുഷന്മാര്‍ക്കു
നല്‍കുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഇത്തരം
നിയമവിരുദ്ധ പ്രവര്‍ത്തനം
നടത്തുന്ന വധൂ വരന്മാരുടെ
മാതാപിതാക്കള്‍ക്കെതിരെ കഴിഞ്ഞ
5 വര്‍ഷങ്ങളില്‍ സംസ്ഥാനത്തു
എത്ര കേസ്സുകള്‍ പോലീസ്
രജിസ്റ്റര്‍ ചെയ്തുവെന്ന കണക്ക്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ; കേസ്സുകളില്‍
എത്ര പേര്‍ക്ക് ശിക്ഷ
നല്‍കുവാന്‍ കഴിഞ്ഞു; വിശദാംശം
ലഭ്യമാക്കുമോ?
4864.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജയില്‍
തടവുകാര്‍ സ്വര്‍ണ്ണക്കടത്ത്,
കവര്‍ച്ച, ക്വട്ടേഷന്‍
ഉള്‍പ്പെടെയുള്ള
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നുവെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ജയിലുകളില്‍
മൊബൈല്‍ ഫോണുകള്‍
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
എന്തു നടപടി സ്വീകരിച്ചു;
(
സി )
ജയിലുകളില്‍
ഔദ്യോഗിക ഫോണ്‍ ദുരുപയോഗം
ചെയ്തതായി റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(
ഡി )
ജയില്‍
തടവുകാര്‍ കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നില്ല എന്ന്
ഉറപ്പാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
4865.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ കര്‍ശന
നടപടികളിലൂടെ തടഞ്ഞ ബ്ലേഡ്
മാഫിയ ഉള്‍പ്പെടെയുള്ള
സാമ്പത്തിക കുറ്റവാളികള്‍
ഒരിടവേളയ്ക്കു ശേഷം
പ്രവര്‍ത്തനം
തുടങ്ങിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ഇത്തരം എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തുവെന്നും എത്ര
പേരെ അറസ്റ്റു ചെയ്തു
നിയമനടപടികള്‍ക്കു
വിധേയമാക്കിയെന്നും
അറിയിക്കാമോ;
(
സി )
ഇത്തരം
പ്രവര്‍ത്തനം സംസ്ഥാനത്തു
നിന്ന് തുടച്ചു നീക്കുവാന്‍
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(
ഡി )
ഇവയോടൊപ്പം
സൈബര്‍ സാമ്പത്തിക
കുറ്റകൃത്യങ്ങളും
വർദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത് അവ
നിയന്ത്രിയ്ക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
4866.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പതിനാറ്
മീറ്റര്‍ വരെ ഉയരമുള്ള ലോ റൈസ്
കെട്ടിടങ്ങള്‍ക്ക് അഗ്നി രക്ഷാ
വകുപ്പില്‍ നിന്നും ഫയര്‍
എന്‍.ഒ.സി. ലഭിക്കുന്നതിനുള്ള
ബുദ്ധിമുട്ട് സംബന്ധിച്ച്
സര്‍ക്കാരിന് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
ബി )
നിലവില്‍
ആയത് ലഭിക്കുന്നതിനുള്ള അപേക്ഷ
ബന്ധപ്പെട്ട ഫയര്‍ സ്റ്റേഷനില്‍
നല്‍കി, ജില്ലാ ഫയര്‍ ഓഫീസര്‍
ചെയര്‍മാനായുള്ള കമ്മിറ്റി
പരിശോധിച്ച് ,
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന് വേണ്ടി മാത്രം
റീജിയണല്‍ ഓഫീസിലേക്ക്
അയക്കുന്നത് മൂലം കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
സി )
16
മീറ്റര്‍ ഉയരം വരെയുള്ള
ഗണത്തില്‍പ്പെട്ട ലോ റൈസ്
കെട്ടിടങ്ങള്‍ക്ക്
കെ.എം.ബി.ആര്‍., കെ.പി.ബി.ആര്‍
റൂളുകള്‍ പ്രകാരം
നിര്‍ദ്ദേശിച്ചിട്ടില്ലാത്ത
സ്പെഷ്യല്‍ കാറ്റഗറി തരംതിരിവ്
ഒഴിവാക്കി അതേ ജില്ലയിലുള്ള
ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും
ഫയര്‍ എന്‍.ഒ.സി. നല്‍കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
4867.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭരണ
പരിഷ്ക്കാര കമ്മീഷന്‍, ഫയര്‍
ആന്റ് റെസ്ക്യൂ സര്‍വ്വീസില്‍
നടപ്പിലാക്കേണ്ട പരിഷ്കാരം
സംബന്ധിച്ച് എന്തെങ്കിലും
നിര്‍ദ്ദേശം
സമര്‍പ്പിച്ചിരുന്നോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എന്തെല്ലാം
നടപടി സ്വീകരിച്ചു;
വ്യക്തമാക്കാമോ?
4868.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം ഫയര്‍ സ്റ്റേഷനുകളാണ്
പുതുതായി ആരംഭിക്കാന്‍
തത്വത്തില്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവ
തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
4869.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
ഫയര്‍ സ്റ്റേഷന്‍
കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
കെട്ടിട
നിര്‍മ്മാണത്തിനായി അനുവദിച്ച
ഭൂമിയുടെ തരം മാറ്റല്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
കെട്ടിടനിര്‍മ്മാണം വേഗതയില്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
4870.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ എരുമേലി,
മുണ്ടക്കയം എന്നീ സ്ഥലങ്ങളില്‍
പുതിയതായി ഫയര്‍ സ്റ്റേഷനുകള്‍
അനുവദിക്കുന്നതിനുള്ള നിര്‍ദേശം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലങ്ങളില്‍ ഫയര്‍
സ്റ്റേഷനുകള്‍
അനുവദിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4871.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്റെ കെട്ടിട
നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍
തുക വകയിരുത്തിയതിന്റെ
അടിസ്ഥാനത്തില്‍ പൊതുമരാമത്ത്
കെട്ടിടവിഭാഗം വ്യക്തമായ
എസ്റ്റിമേറ്റ്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എസ്റ്റിമേറ്റിന്റെ
അടിസ്ഥാനത്തില്‍ കെട്ടിട
നിര്‍മ്മാണത്തിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കണമെന്ന പ്രൊപ്പോസല്‍
ഫയര്‍ ആന്റ് റസ്ക്യൂ വകുപ്പ്
മേധാവി സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
4872.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
ബദിയടുക്കയിൽ ഫയർ സ്റ്റേഷൻ
നിർമ്മിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
ഇതിനുവേണ്ടി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ എന്നും
അതുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ ;
(
സി )
ഫയർ
സ്റ്റേഷൻ നിർമ്മിക്കാൻ
ഉദ്ദേശിക്കുന്ന ഭൂമി ഏത്
വകുപ്പിന്റെ അധീനതയിലാണെന്നും
പ്രസ്തുത വകുപ്പ് ആവശ്യമായ
സ്ഥലം വിട്ടു
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ? എങ്കിൽ അതുമായി
ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്
നൽകാമോ ;
(
ഡി )
ബദിയടുക്കയിൽ
ഫയർ സ്റ്റേഷൻ നിർമ്മിക്കാന്‍
എത്ര രൂപ ചെലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4873.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജയില്‍
വകുപ്പില്‍ നിലനിന്നുവരുന്ന
ഇന്‍-സര്‍വ്വീസ് ട്രെയിനിംഗിന്
പകരം പ്രീ-സര്‍വ്വീസ്
ട്രെയിനിംഗ്
ഏർപ്പെടുത്തുന്നതിനുള്ള
സര്‍ക്കാര്‍ ഉത്തരവ് ഏതെല്ലാം
തസ്തികകള്‍ക്ക് ബാധകമാണ്;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പും അതിന്മേല്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങളും ലഭ്യമാക്കാമോ;
(
ബി )
ജയില്‍
വകുപ്പില്‍ ഫിസിക്കല്‍
ട്രെയിനിംഗ് ആവശ്യമുള്ള
ഏതെല്ലാം തസ്തികകളിലാണ്
പി.എസ്.സി. നേരിട്ട് നിയമനം
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
2015-ന്
ശേഷം നാളിതുവരെ അസിസ്റ്റന്റ്
സൂപ്രണ്ട്/സബ് ജയില്‍ സൂപ്രണ്ട്
തസ്തികയില്‍ പി.എസ്.സി. വഴി
നേരിട്ട് എത്ര പേര്‍ക്ക് നിയമനം
നല്‍കി; പരിശീലനം
ലഭിക്കുന്നതിന് മുമ്പ് സബ്
ജയില്‍ സൂപ്രണ്ടായി നിയമനം
നല്‍കാറുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
ജയില്‍
വകുപ്പിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എക്സിക്യൂട്ടീവ് വിഭാഗത്തിൽ
ഫിസിക്കല്‍ ട്രെയിനിംഗ്
നിര്‍ബന്ധമാക്കിയിട്ടുള്ളതും
പി.എസ്.സി. വഴി നേരിട്ട് നിയമനം
നടത്തുന്നതുമായ എല്ലാ
തസ്തികകള്‍ക്കും
പ്രീ-സര്‍വ്വീസ് ട്രെയിനിംഗ്
നിര്‍ബന്ധമാക്കിക്കൊണ്ട് ജയില്‍
നിയമന ചട്ടങ്ങളിൽ ആവശ്യമായ
ഭേദഗതി വരുത്തുന്നതിന് നടപടി
സ്വീകരിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
ജയില്‍
പരിഷ്കരണ കമ്മീഷന്‍
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍
4874.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റിട്ടയേഡ്
ഡി.ജി.പി. ഡോ. അലക്സാണ്ടര്‍
ജേക്കബ് ചെയര്‍മാനായ ജയില്‍
പരിഷ്കരണ കമ്മീഷന്‍
സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
ഒരു പൊലീസ് സബ് ഡിവിഷനില്‍ ഒരു
ജയില്‍ സ്ഥാപനം ഉണ്ടാകണമെന്ന്
ശിപാര്‍ശ ചെയ്തിരുന്നോ
എന്നറിയിക്കാമോ;
(
ബി )
ജയില്‍
വകുപ്പിലെ തിരുവനന്തപുരം
മേഖലയില്‍ ഏതൊക്കെ പോലീസ് സബ്
ഡിവിഷനുകളിലാണ് ജയിലുകള്‍
നിലവിലില്ലാത്തത്; ഇവിടങ്ങളില്‍
പുതിയ ജയില്‍ സ്ഥാപനങ്ങള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി )
രാജസ്ഥാനിലെ
സാംഗനീര്‍ ഓപ്പണ്‍ എയര്‍
ക്യാമ്പസ് മാതൃകയില്‍ പാറശ്ശാല
മണ്ഡലത്തിലെ നെട്ടുകാല്‍ത്തേരി
തുറന്ന ജയിലിലെ അനക്സായി
പ്രവര്‍ത്തിക്കുന്ന തേവന്‍കോട്
അനക്സ് പുതിയ ഓപ്പണ്‍ എയര്‍
ക്യാമ്പസ്സായി മാറ്റണമെന്ന
കമ്മീഷന്‍ ശിപാര്‍ശ
പരിഗണിക്കുമോ; അതിലേക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
പ്രസ്തുത
റിപ്പോര്‍ട്ടില്‍ മൂന്ന്
സെന്‍ട്രല്‍ ജയിലുകള്‍
കേന്ദ്രീകരിച്ച് നൂറ്
അസിസ്റ്റന്റ് പ്രിസണ്‍
ഓഫീസര്‍മാര്‍ വീതമുള്ള മൂന്ന്
റിസര്‍വ് സേന രൂപീകരിക്കണമെന്ന്
ശിപാര്‍ശ ചെയ്തിട്ടുണ്ടോ; ആയത്
പരിഗണിക്കാമോ;
(
ഇ )
പ്രസ്തുത
റിപ്പോര്‍ട്ട് പ്രകാരം ജയില്‍
വകുപ്പിലെ വിവിധ ജയില്‍
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
കുറവ് പരിഹരിക്കുന്നതിന്
പുതുതായി എത്ര തസ്തികകള്‍
അനുവദിക്കണമെന്നാണ് ശിപാര്‍ശ
ചെയ്തിട്ടുള്ളത്; പ്രസ്തുത
ശിപാര്‍ശ നടപ്പിലാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; ഈ
ശിപാര്‍ശയുമായി ബന്ധപ്പെട്ട്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
4875.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
വികസനത്തിന് സ്ഥലം
നല്‍കിയവരടക്കം വിവിധ
ആവശ്യങ്ങള്‍ക്കായി അനന്തരാവകാശ
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കേണ്ടവര്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിലെ കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആയത്
സംബന്ധിച്ച് സര്‍ക്കാര്‍
പ്രസ്സില്‍ ലഭിച്ചിട്ടുള്ള
അപേക്ഷകള്‍ അടിയന്തരമായി
ഗസറ്റില്‍ പബ്ലിഷ്
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(
സി )
തിരൂരങ്ങാടി
താലൂക്കിൽ വള്ളിക്കുന്ന്
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട
ആളുകളുടെ അനന്തരവകാശ
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിന്റെ ഭാഗമായ ഗസറ്റ്
വിജ്ഞാപനം നല്‍കുന്നതിന് എത്ര
അപേക്ഷകള്‍ സര്‍ക്കാര്‍
സെൻട്രല്‍ പ്രസ്സില്‍
നിലവിലുണ്ട്; ആയത് അടിയന്തരമായി
പബ്ലിഷ് ചെയ്യുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
4876.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അച്ചടി
വകുപ്പില്‍ രണ്ടാം ഗ്രേഡ് ഓഫ്
സെറ്റ് പ്രിന്റിംഗ് മെഷീന്‍
ഓപ്പറേറ്റര്‍മാരുടെ എത്ര
തസ്തികകളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലേയ്ക്ക് അവസാനമായി
പി.എസ്.സി. വഴി നിയമനം എന്നാണ്
നടന്നതെന്നും എത്ര നിയമനങ്ങൾ
നടന്നുവെന്നും അറിയിക്കാമോ;
(
സി )
നിലവില്‍
അച്ചടി വകുപ്പില്‍ രണ്ടാം
ഗ്രേഡ് ഓഫ് സെറ്റ് പ്രിന്റിംഗ്
മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ
എത്ര ഒഴിവുകള്‍ നിലവിലുണ്ട്; ഈ
ഒഴിവുകള്‍ നിലവില്‍ വന്ന
തീയതികള്‍ വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകള്‍ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത
തീയതി വ്യക്തമാക്കുമോ;
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
അടിയന്തരമായി ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(
ഇ )
മേൽ
തസ്തികയില്‍ നിയമനം
നടത്തുന്നതിന് നിയമപരമായോ
സാങ്കേതികമായോ എന്തെങ്കിലും
തടസ്സങ്ങള്‍ നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
4877.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അച്ചടി
വകുപ്പിലെ ഡെപ്യൂട്ടി
സൂപ്രണ്ട്, അസിസ്റ്റന്റ്
സൂപ്രണ്ട് എന്നീ തസ്തികകളിലെ
നിയമനത്തിന് ഒഴിവുകള്‍
നിലവിലുണ്ടോ; ഇത് സംബന്ധിച്ച്
സീനിയോരിറ്റി പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ഡിപ്പാര്‍ട്ട്‌മെന്റല്‍
പ്രൊമോഷന്‍ കമ്മിറ്റി യോഗം
ചേര്‍ന്ന് പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിനുള്ള നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
സി )
സ്‌പെഷ്യല്‍
റൂള്‍സ് പ്രകാരമുള്ള
പ്രൊമോഷന്‍ യഥാസമയം നടത്തി
പ്രസ്സുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടികള്‍
ത്വരിതപ്പെടുത്തുമോ;
വ്യക്തമാക്കാമോ?
4878.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അച്ചടി
വകുപ്പില്‍ രണ്ടാം ഗ്രേഡ് ഓഫ്
സെറ്റ് പ്രിന്റിംഗ് മെഷീന്‍
ഓപ്പറേറ്ററുടെ എത്ര തസ്തികകളാണ്
നിലവിലുള്ളത്;
(
ബി )
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി. വഴി
അവസാനമായി നിയമനം നടന്നത്
എന്നാണെന്നും എത്ര
തസ്തികയിലാണെന്നും
വിശദമാക്കാമോ;
(
സി )
രണ്ടാം
ഗ്രേഡ് ഓഫ് സെറ്റ് പ്രിന്റിംഗ്
മെഷീന്‍ ഓപ്പറേറ്റമാരുടെ
ഒഴിവുകള്‍ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ഡി )
അച്ചടി
വകുപ്പില്‍ നിലവിലെ സ്പെഷ്യല്‍
റൂള്‍ പ്രകാരം രണ്ടാം ഗ്രേഡ്
ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീന്‍
ഓപ്പറേറ്റര്‍ തസ്തികയില്‍
നിയമനം നടത്തുന്നതിന് എന്ത്
സാങ്കേതിക നിയമ പ്രശ്നങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
അച്ചടി
വകുപ്പില്‍ സെക്രട്ടറിയും
ഡയറക്ടറും നിലവില്‍ എത്ര
കേസ്സുകളില്‍ കോടതിയലക്ഷ്യ
നടപടികള്‍ നേരിടുന്നുവെന്നും അവ
ഏതൊക്കെയെന്നും ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
എഫ് )
അച്ചടി
വകുപ്പിലെ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് വിഭാഗത്തില്‍
ഏതെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
4879.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
വികസനത്തിന് സ്ഥലം
നല്‍കിയവരില്‍ അനന്തരാവകാശ
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കേണ്ടവര്‍ക്ക്
സര്‍ട്ടിഫിക്കറ്റ് നിലവില്‍
ലഭിക്കുന്നതിലെ കാലതാമസം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആയത്
സംബന്ധിച്ച് നിലവില്‍
സര്‍ക്കാര്‍ പ്രസ്സില്‍
ലഭിച്ചിട്ടുള്ള അപേക്ഷകള്‍
അടിയന്തരമായി ഗസറ്റില്‍ പബ്ലിഷ്
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
4880.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കണ്ണൂര്‍, തലശ്ശേരി,
തളിപ്പറമ്പ്, പയ്യന്നൂര്‍,
ഇരിട്ടി താലൂക്കുകളില്‍ നിന്നും
തിരുവനന്തപുരം ഗവണ്‍മെന്റ്
പ്രസ് ഡയറക്ടർക്ക് സര്‍ക്കാര്‍
ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍
ലഭിച്ച പിന്തുടര്‍ച്ചാവകാശ
സര്‍ട്ടിഫിക്കറ്റുമായി
ബന്ധപ്പെട്ട അപേക്ഷകളില്‍ ഏത്
തീയതി വരെ ലഭിച്ച അപേക്ഷകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നറിയിക്കാമോ;
(
ബി )
2021
ജൂലായ് 31 വരെ ലഭിച്ച എത്ര
അപേക്ഷകള്‍ രജിസ്റ്റര്‍
ചെയ്യാന്‍ ബാക്കിയുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പിന്തുടര്‍ച്ചാവകാശ
സര്‍ട്ടിഫിക്കറ്റുമായി
ബന്ധപ്പെട്ട അപേക്ഷകള്‍
ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍
ലഭിക്കുന്ന സമയം തന്നെ
രജിസ്റ്റര്‍ ചെയ്യുന്നതിനും
അടുത്തു തന്നെ
പ്രസിദ്ധീകരിക്കുന്ന ഗസറ്റില്‍
ഉള്‍പ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
4881.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷ
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്ക് പഠനത്തിനായി
നൽകി വരുന്ന ആനുകൂല്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ടി
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്ക് മത്സര
പരീക്ഷകൾക്കുള്ള പരിശീലനം
നൽകുന്നതിനായി കോച്ചിംഗ്
സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
കൽപ്പറ്റ
നിയോജക മണ്ഡലത്തിൽ പ്രസ്തുത
വിദ്യാർത്ഥികൾക്ക് മത്സര
പരീക്ഷകൾക്ക് പരിശീലനം
നൽകുന്നതിനായി ഒരു കോച്ചിംഗ്
സ്ഥാപനം ആരംഭിക്കുന്നതിനു വേണ്ട
നടപടികൾ സ്വീകരിക്കുമോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4882.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
22.02.2011-ലെ
പൊതുഭരണ (ന്യൂനപക്ഷക്ഷേമ)
വകുപ്പിന്റെ സ.ഉ.(കൈ)നം.
57/2011/പൊ.ഭ.വ. ഉത്തരവിനെ
തുടര്‍ന്ന് നടപ്പിലാക്കിയ 80:20
അനുപാതമനുസരിച്ച് 2011 മുതല്‍
2021 മാര്‍ച്ച് മാസം വരെ ഓരോ
വര്‍ഷവും ന്യൂനപക്ഷ
ക്ഷേമവകുപ്പ് മുസ്ലീം
വിദ്യാര്‍ത്ഥികള്‍ക്കും
ലത്തീന്‍/പരിവര്‍ത്തിത ക്രൈസ്തവ
വിദ്യാര്‍ത്ഥികള്‍ക്കും
അനുവദിച്ച സ്കോളര്‍ഷിപ്പുകളുടെ
പേരും, എണ്ണവും, തുകയും ജില്ല
തിരിച്ച് വ്യക്തമാക്കാമോ?
4883.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കാനിരിക്കുന്ന
അര്‍ദ്ധ അതിവേഗ റെയില്‍
പദ്ധതിയില്‍ എത്ര
സ്റ്റോപ്പുകളാണ്
അനുവദിച്ചിട്ടുള്ളതെന്നും അവ
ഏതെല്ലാമാണെന്നും പ്രസ്തത
റെയില്‍പാത ഏതെല്ലാം
ജില്ലകളിലൂടെയാണ് കടന്നു
പോകുന്നതെന്നും വിശദമാക്കാമോ;
(
ബി )
പ്രസ്തത
റെയില്‍പാത പാലക്കാട്
ജില്ലയിലെ ഏതെല്ലാം
സ്ഥലങ്ങളിലൂടെയാണ് കടന്നു
പോകുന്നതെന്ന് വ്യക്തമാക്കാമോ?
4884.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കുളുകളിലെ ഏതെല്ലാം
വിഭാഗങ്ങളിലാണ് സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
നിലവിലുള്ളതെന്ന് പഞ്ചായത്ത്
തിരിച്ച് അറിയിക്കാമോ;
(
ബി )
നിലമ്പൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളില്‍ നിന്നാണ് പുതുതായി
എസ്.പി.സി. തുടങ്ങുന്നതിന്
അപേക്ഷ ലഭിച്ചിട്ടുള്ളതെന്നും
അപേക്ഷയിന്മേല്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികളും വിശദമാക്കാമോ;
(
സി )
എയിഡഡ്
സ്കൂളുകളില്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
നടപ്പാക്കുന്നതിന് സ്കൂൾ
മാനേജ്‍മെന്റ് ഒരുക്കേണ്ട
സൗകര്യങ്ങളും ഒടുക്കേണ്ട തുകയും
എത്രയെന്ന് വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍ ഇളവുകള്‍
അനുവദിക്കാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
മാവോയിസ്റ്റ്
ഭീഷണി നിലനില്‍ക്കുന്ന മലയോര
വനപ്രദേശമെന്ന നിലയില്‍
നിലമ്പൂര്‍ മണ്ഡലത്തിലെ
കൂടുതല്‍ സ്കൂളുകളില്‍
എസ്.പി.സി. ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ സന്നദ്ധമാകുമോ;
ഇതിനായി നടപടി സ്വീകരിക്കുമോ?
4885.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
- കാസർഗോഡ് സിൽവർ ലൈൻ അതിവേഗ
റെയിൽ പാതയ്ക്ക് കേന്ദ്ര
സർക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
4886.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബാറുകൾ,
കച്ചവട സ്ഥാപനങ്ങൾ, പൊതുഗതാഗതം
എന്നിവയെല്ലാം ഭാഗികമായി
തുറന്നപ്പോൾ, കോവിഡ്
നിയന്ത്രണങ്ങളോടെ
ആരാധനാലയങ്ങള്‍ തുറന്ന്
പ്രവര്‍ത്തിക്കാന്‍
അനുവദിക്കണമെന്ന് മത നേതാക്കള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
വെള്ളിയാഴ്ചയിലെ
ജുമുഅ , ഞായറാഴ്ച ദിവസങ്ങളിലെ
ക്രൈസ്തവ ദേവാലയങ്ങളിലെ
പ്രാര്‍ത്ഥന, ക്ഷേത്രങ്ങളിലെ
പ്രാർത്ഥന എന്നിവയ്ക്ക് അനുമതി
നല്‍കാന്‍ സര്‍ക്കാര്‍
തയ്യാറാകാത്തത് എന്ത് കൊണ്ടാണ്;
(
സി )
പ്രത്യേക
പ്രാര്‍ത്ഥനകള്‍ക്കായി
ആരാധനാലയങ്ങള്‍ തുറന്ന്
പ്രവര്‍ത്തിക്കുന്നതിന് അനുമതി
നല്‍കുവാന്‍ സര്‍ക്കാര്‍
തയ്യാറാകുമോ; വ്യക്‌തമാക്കാമോ?
|
|
|
|
|
|
|
|