|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2807.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
യു.എ.ലത്തീഫ്
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സര്‍വ്വകലാശാലകള്‍
നടത്തുന്ന കോഴ്സുകളില്‍
കാലാനുസൃതമായ മാറ്റങ്ങള്‍
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിനായി
സര്‍വ്വകലാശാല നിയമങ്ങളിലും
ചട്ടങ്ങളിലും മാറ്റം വരുത്തുന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
ഉന്നതവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
പാഠ്യപദ്ധതി പരിഷ്കരിക്കുമോ;
വിശദാംശം നല്‍കുമോ?
2808.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ഉന്നതവിദ്യാഭ്യാസ മേഖലയില്‍
പഠനം നടത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍
ഏതൊക്കെയെന്നും ഇപ്പോള്‍
നല്‍കിവരുന്ന തുക ഏതു വര്‍ഷമാണ്
അവസാനമായി പരിഷ്ക്കരിച്ചതെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തിലുള്ള
സ്കോളര്‍ഷിപ്പുകള്‍
സാമ്പത്തികമായി പിന്നാക്കം
നില്‍ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
മാനദണ്ഡങ്ങള്‍ക്ക് വിധേയമായി
നല്‍കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
2809.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലടി
സംസ്കൃത സര്‍വ്വകലാശാലയില്‍
സംസ്കൃത സാഹിത്യ ബിരുദാനന്തര
ബിരുദ പരീക്ഷയുടെ
ഉത്തരക്കടലാസുകള്‍ കാണാനില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട് മൂല്യ
നിര്‍ണ്ണയ സമിതി ചെയര്‍മാനെ
സസ്പെന്റ് ചെയ്തിരുന്നോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശവും ബന്ധപ്പെട്ട
സസ്പെൻഷൻ ഉത്തരവിന്റെ
പകര്‍പ്പും ലഭ്യമാക്കാമോ;
(
സി )
എത്ര
കുട്ടികളുടെ ഉത്തരക്കടലാസ്സാണ്
നഷ്ടമായതെന്നും ഇത് സംബന്ധിച്ച്
ഏതെങ്കിലും പരാതി സര്‍ക്കാരിനോ
പോലീസിനോ
നല്‍കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പും ലഭ്യമാക്കാമോ;
(
ഡി )
കാലടി
സംസ്കൃത സര്‍വ്വകലാശാലയില്‍
സമാനമായ കാലഘട്ടത്തില്‍ നടന്ന
മറ്റ് പരീക്ഷകളുടെ
ഉത്തരക്കടലാസുകളും
നഷ്ടപ്പെട്ടിട്ടുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കഴിഞ്ഞ രണ്ട് വര്‍ഷം
യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷാ
പേപ്പറുകളുടെ വിവരം സംബന്ധിച്ച്
സര്‍ക്കാര്‍ ഉന്നതതല അന്വേഷണം
നടത്തുമോ; വിശദാംശം
ലഭ്യമാക്കാമോ?
2810.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലെ
അതിഥി അധ്യാപകരുടെ നിലവിലെ
വേതനം എത്രയാണെന്ന്
അറിയിക്കുമോ; ഈ കാര്യത്തില്‍
4.7.2018-ന് ഇറക്കിയ
സര്‍ക്കാര്‍ ഉത്തരവിന് ശേഷം
പിന്നീട് വേതന വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
യു.ജി.സി.
2019 ജനുവരി 28-ന് ഇറക്കിയ
സര്‍ക്കുലറില്‍ അതിഥി
അധ്യാപകുരുടെ വേതനം
മണിക്കൂറില്‍ ആയിരത്തി അഞ്ഞൂറ്
എന്ന നിരക്കില്‍
വര്‍ദ്ധിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
യു.ജി.സി. യുടെ പ്രസ്തുത
ഉത്തരവ് നടപ്പിലാക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ
നിര്‍ദ്ദേശത്തിന്മേല്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
വിവിധ
ഡി.ഡി.ഇ. ഓഫീസുകളിലെ
ജീവനക്കാരുടെ അനാസ്ഥ കാരണം
അതിഥി അധ്യാപകരുടെ ശമ്പള
ബില്ലുകള്‍ മുടങ്ങിയിട്ടുള്ളതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്ഥിര അധ്യാപകരുടെ ബില്ലുകള്‍
വീഴ്ച കൂടാതെ നല്‍കുകയും അതിഥി
അധ്യാപകരുടെ വേതന ബില്ലുകള്‍
നല്‍കുന്നതില്‍ വീഴ്ച
വരുത്തുകയും ചെയ്ത
ജീവനക്കാര്‍ക്കെതിരെ ശിക്ഷാ
നടപടി സ്വീകരിക്കുമോ;
(
ഡി )
ഉന്നതവിദ്യാഭ്യാസ
വകുപ്പ് 21.10.2017-ന് ഇറക്കിയ
ഉത്തരവ് പ്രകാരം എല്ലാ എയ്ഡഡ്
കോളേജ് പ്രിന്‍സിപ്പല്‍മാരും
അതിഥി അധ്യാപകരുടെ മുന്‍
മാസത്തെ വേതന ബില്‍
സമര്‍പ്പിച്ചിട്ടുണ്ടെന്ന
സാക്ഷ്യപത്രം ശമ്പള
ബില്ലിനോടൊപ്പം നല്‍കണമെന്ന്
വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇതില്‍ വീഴ്ച വരുത്തിയ
പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ
എന്ത് നടപടികള്‍ സ്വീകരിച്ചു
എന്ന് അറിയിക്കാമോ?
2811.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗവേഷണ കോഴ്സുകളുടെ
ആധുനികവല്‍ക്കരണത്തിന് എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാന
വികസനവുമായി ബന്ധപ്പെട്ട്
പുതുതലമുറ കോഴ്സുകളും
സ്കോളര്‍ഷിപ്പുകളും സ്മാര്‍ട്ട്
ക്ലാസ്റൂമുകളും
ഏർപ്പെടുത്തുന്നതിനും
പാഠ്യവിഷയങ്ങളും പാഠ്യപദ്ധതിയും
പരിഷ്കരിക്കാനും നടപടി
സ്വീകരിക്കുമോ?
2812.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ്
ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ
പാഠ്യപദ്ധതിയും ഘടനയും
മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി രൂപീകരിച്ചിരുന്ന
വിദഗ്ദ്ധ സമിതിയുടെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
ബി )
മികച്ച
ആശയവിനിമയ ശേഷിയും യുക്തിബോധവും
വളര്‍ത്തുന്നതും
അന്തര്‍വൈജ്ഞാനിക കോഴ്സുകള്‍
ഉള്‍പ്പെടുന്നതുമായ രീതിയിലാണോ
നവീകരണം ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
സര്‍വ്വകലാശാലകളിലെ
ഗവേഷണ പ്രവര്‍ത്തനങ്ങളെ
അന്തര്‍ദ്ദേശീയ
നിലവാരത്തിലേക്കുയര്‍ത്തുന്നതിനും
നാടിന്റെ വികസനത്തിന്
ചാലകശക്തിയാകാന്‍ കഴിയുന്ന
തരത്തില്‍
രൂപപ്പെടുത്തിയെടുക്കുന്നതിനും
പരിപാടിയുണ്ടോയെന്ന്
അറിയിക്കുമോ?
2813.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
പത്ത് വർഷത്തിനുള്ളിൽ
സംസ്ഥാനത്ത് എയ്ഡഡ്/സ്വകാര്യ
മേഖലകളിൽ എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങൾ
അനുവദിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളിലെ കോഴ്സുകൾ
ഏതൊക്കെയാണെന്നും കുട്ടികളുടെ
എണ്ണം എത്രയെന്നും സ്ഥാപനം
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഈ
സ്ഥാപനങ്ങളുടെ നടത്തിപ്പ്
ഇൻഡിവിജ്വൽ/കോർപ്പറേറ്റ്
മാനേജ്‌മെന്റ്
ഉത്തരവാദിത്തത്തിലാണോയെന്ന് തരം
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
എയ്ഡഡ്/സ്വകാര്യ
മേഖലകളിൽ വിദ്യാഭ്യാസ
സ്ഥാപനങ്ങൾ അനുവദിക്കാനുള്ള
അപേക്ഷ
തീർപ്പുകൽപ്പിക്കുന്നതിനായി
ബാക്കിയുണ്ടോയെന്ന്
വ്യക്തമാക്കാമോ; വിശദാംശം
നല്‍കാമോ?
2814.
ഡോ.
എം.കെ . മുനീർ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ത്രീധനം എന്ന സാമൂഹ്യതിന്മയെ
സംബന്ധിച്ച് കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
അവബോധം സൃഷ്ടിക്കുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
ബി )
ബിരുദം
നേടുന്നതിന് സ്ത്രീധന ബോണ്ട്
ഏര്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2815.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
നിയോജക മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന ഐ.എച്ച്.ആര്‍.ഡി.
കോളേജുകളില്‍ പുതിയ കോഴ്സുകള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
2816.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ പുതിയ കോളേജുകള്‍
ആരംഭിക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2817.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവ
കേരള നിര്‍മ്മാണത്തിന് ആക്കം
കൂട്ടുന്നതിനായി
ആവിഷ്കരിക്കുന്ന
ഉന്നതവിദ്യാഭ്യാസ നയം
സംബന്ധിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നയത്തിന്റെ ഭാഗമായി സാങ്കേതിക
വിദ്യാഭ്യാസ വകുപ്പില്‍
എന്തൊക്കെ മാറ്റങ്ങളാണ്
കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
2818.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
രംഗത്ത് മുഴുവന്‍ കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കും
ഡിജിറ്റല്‍ ഉപകരണം നിലവില്‍
ലഭ്യമാണോ; ഇല്ലെങ്കില്‍ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും ആയത്
ഉറപ്പുവരുത്താന്‍ സ്വീകരിച്ചു
വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഭാഗമായ
ലെറ്റസ് ഗോ ഡിജിറ്റല്‍ നയം
കൊണ്ട് ഉദ്ദേശിക്കുന്നത്
എന്തെല്ലാമെന്നും ഇതുവഴി
ഉന്നതവിദ്യാഭ്യാസ രംഗത്ത്
ഉണ്ടാക്കാനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍ എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(
സി )
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസ കലണ്ടര്‍ പഠന
വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ
വിദ്യാര്‍ത്ഥികള്‍ക്കുമായി
പ്രസിദ്ധീകരിക്കുന്നത്
പരിഗണിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
2819.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ മേഖലയുടെ
സമഗ്ര പുന:സംഘടന ലക്ഷ്യമാക്കി
ബ്ലെന്‍ഡഡ് മോഡ് ഓഫ് ലേണിംഗ്
& ടീച്ചിംഗ് എന്ന പേരില്‍
യു.ജി.സി. ആശയക്കുറിപ്പ്
പ്രസിദ്ധീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
സംസ്ഥാനത്തിന്റെ അഭിപ്രായം
തേടിയിട്ടുണ്ടോ;
(
സി )
യു.ജി.സി.
യുടെ പ്രസ്തുത നിര്‍ദ്ദേശം
ഉന്നതവിദ്യാഭ്യാസത്തിന്റെ
കച്ചവടവത്ക്കരണത്തിന്
ഇടയാക്കുമോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
കോവിഡ്
കാലത്തെ പ്രതിസന്ധി
അതിജീവിക്കുന്നതിന്
താല്‍ക്കാലിക ഉപാധിയെന്ന
നിലയില്‍ ആരംഭിച്ച ഓണ്‍ലൈന്‍
ക്ലാസ്സുകളെ അനൗപചാരിക
വിദ്യാഭ്യാസത്തിന് പകരമായി
സ്ഥാപനവത്ക്കരിക്കാന്‍
ശ്രമിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ?
2820.
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നൂതന കോഴ്സുകളായ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,
റോബോട്ടിക്സ്, ഡിസെെന്‍
എഞ്ചിനീയറിംഗ് എന്നിവയില്‍
വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം
നൽകാന്‍ സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
(
ബി )
മാറുന്ന
തൊഴിൽ സാഹചര്യങ്ങൾക്ക്
അനുസൃതമായി പ്രൊഫഷണൽ കോഴ്സുകൾ
പുനഃക്രമീകരിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥികള്‍ക്ക് അതത്
മേഖലകളിലെയും ഇതര വെെജ്ഞാനിക
മേഖലകളിലെയും ഏറ്റവും മികച്ച
അറിവുകള്‍
സ്വായത്തമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(
ഡി )
ഉയർന്ന
നിലവാരത്തിലുള്ള വിദേശ
സര്‍വ്വകലാശാലകളുമായി ചേര്‍ന്ന്
സംസ്ഥാനത്ത് ഉന്നതപഠനം
സാധ്യമാക്കുന്നതിന്
സര്‍വ്വകലാശാലകള്‍
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
2821.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ കൗണ്‍സിലും
ഡിജിറ്റല്‍ സര്‍വ്വകലാശാലയും
ചേര്‍ന്ന് കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി
ലെറ്റ്സ്ഗോ ഡിജിറ്റല്‍ എന്ന
ഏകീകൃത പ്ലാറ്റ്ഫോം
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
എങ്കില്‍
ഏതെല്ലാം സര്‍വ്വകലാശാലകളെയും
സ്ഥാപനങ്ങളെയും
ഏകോപിപ്പിച്ചാണ് പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നിര്‍വ്വഹണത്തിന്റെ
സാങ്കേതിക സഹായവും ഏകോപനവും
ഏത് ഏജന്‍സിയെയാണ്
ഏല്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി എന്ന് ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
2822.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ മേഖല
മികവുറ്റതാക്കുന്നതിന്റെ
ഭാഗമായി വിവിധ വൈജ്ഞാനിക
മേഖലകളെ ഒരു കുടക്കീഴില്‍
കൊണ്ടുവരുന്നതിനുള്ള കേന്ദ്രം
ആരംഭിക്കുന്നത് പരിഗണനയില്‍
ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍
നൽകാമോ;
(
ബി )
ഉന്നതവിദ്യാഭ്യാസ
മേഖല പരിഷ്കരിക്കുന്നതിന്റെ
ഭാഗമായി നിലവിലെ നിയമങ്ങള്‍
കാലോചിതമായി മാറ്റുന്നതിനുള്ള
നടപടികള്‍ പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
കരിക്കുലം,
പരീക്ഷ, ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍
എന്തെല്ലാം തരത്തിലുള്ള
മാറ്റങ്ങളാണ് പരിഗണിക്കുന്നത്;
വിശദാംശങ്ങള്‍ നൽകാമോ?
2823.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ മേഖലയെ
അന്തര്‍ദേശീയ നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ ഭാഗമായി
അക്കാദമിക് സിറ്റി
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഇക്കാര്യത്തിലെ നയം
വ്യക്തമാക്കുമോ ;
(
ബി )
എങ്കില്‍
വിദ്യാഭ്യാസപരമായി
പിന്നാക്കാവസ്ഥയിലുള്ള മലപ്പുറം
ജില്ലയില്‍ ഒരു അക്കാദമിക്
സിറ്റി ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ ?
2824.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
എയ്ഡഡ് കോളേജുകളില്‍ ഗസ്റ്റ്
അധ്യാപകരെ നിയമിക്കുന്നതിന്
ബോണ്ട് ഏര്‍പ്പെടുത്തിയത് ഏത്
വര്‍ഷം മുതലാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ബോണ്ട് വയ്ക്കുന്നതില്‍
നിന്നും ഗസ്റ്റ് അധ്യാപകര്‍ക്ക്
ഏതെങ്കിലും വര്‍ഷം ഇളവ്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
ബന്ധപ്പെട്ട ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി )
2018-19
അദ്ധ്യയന വര്‍ഷം മുതല്‍
ഇത്തരത്തില്‍ ബോണ്ട്
വയ്ക്കാത്തത് മൂലം ശമ്പളം
ലഭിക്കാത്ത അധ്യാപകരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(
ഡി )
ഈ
അധ്യാപകര്‍ക്ക് ബോണ്ട്
വയ്ക്കുന്നതില്‍ നിന്നും
പ്രത്യേക ഇളവ് നല്‍കി ചെയ്ത
ജോലിക്ക് ശമ്പളം നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
2825.
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍വ്വകലാശാലകളിലെ അദ്ധ്യാപക
നിയമനങ്ങളില്‍ ഉള്ളതായി
പറയപ്പെടുന്ന ക്രമക്കേടുകളെ
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(
ബി )
സര്‍വ്വകലാശാല
അദ്ധ്യാപക നിയമനത്തിന് ഏകീകൃത
രൂപം വേണമെന്ന നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
നിയമനങ്ങളിലെ പരാതികള്‍
പരിഗണിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ?
2826.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയിലെ
വിവിധ തസ്തികകളിലെ
നിയമനങ്ങള്‍ക്കുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
എയ്ഡഡ്
കോളേജുകളിലെ നിയമനങ്ങളെല്ലാം
പ്രസ്തുത മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണോ നടത്തുന്നത്;
ഇല്ലെങ്കില്‍ ഏതൊക്കെ
തസ്തികകള്‍ക്കാണ് ഇളവുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
സി )
എയ്‌ഡഡ്
മേഖലയിലെ ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക,
അനധ്യാപക നിയമനങ്ങളിൽ
സംവരണതത്വം പാലിക്കുന്നുണ്ടോ;
എങ്കിൽ സംവരണം നല്‍കുന്നതിന്റെ
ആനുപാതിക കണക്ക്
വിശദീകരിക്കുമോ;
(
ഡി )
ഇല്ലെങ്കില്‍
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന
പ്രസ്തുത സ്ഥാപനങ്ങളിലെ
നിയമനങ്ങളെല്ലാം സംവരണതത്വം
പാലിച്ചുകൊണ്ടുള്ളതാക്കാന്‍
നടപടി സ്വീകരിക്കുമോ?
2827.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
സർവ്വകലാശാലകളിലെ അധ്യാപക
നിയമനങ്ങൾ പബ്ലിക് സർവ്വീസ്
കമ്മീഷന് വിടുന്നതിനും ഇത്തരം
ഒഴിവുകൾ യഥാസമയം റിപ്പോർട്ട്
ചെയ്യുന്നതിനും വേണ്ടി
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
സർവ്വകലാശാലയിലെ
അധ്യാപക നിയമനങ്ങളിൽ സംവരണം
ഉറപ്പുവരുത്തുന്നതിനായി
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
(
സി )
എയ്ഡഡ്
കോളേജുകളിലെ അധ്യാപക നിയമനത്തിൽ
സംവരണം പാലിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ ഇത്തരം കോളേജുകളിലെ
അധ്യാപക നിയമനത്തിൽ സംവരണം
ഉറപ്പ് വരുത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
കേരളത്തിലെ
ഓപ്പൺ യൂണിവേഴ്സിറ്റികളിൽ വിവിധ
കോഴ്സുകൾക്ക് അനുമതി
നൽകുന്നതിന് എന്തെങ്കിലും
കാലതാമസം നേരിടുന്നുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2828.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി-ആപ്റ്റിലെ
ജീവനക്കാര്‍ക്ക് ഇപ്പോള്‍
നല്‍കുന്നത് എത്രാമത്തെ ശമ്പള
പരിഷ്കരണം അനുസരിച്ചുള്ള
ശമ്പളമാണെന്ന് അറിയിക്കാമോ;
(
ബി )
ഇനി
എത്ര ശമ്പള പരിഷ്കരണം
നടപ്പിലാക്കാനുണ്ട്;
കാലതാമസത്തിനുള്ള
കാരണമെന്തെന്ന് വ്യക്തമാക്കാമോ?
2829.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ പത്തിരിപ്പാല
സര്‍ക്കാര്‍ ആര്‍ട്സ് &
സയന്‍സ് കോളേജില്‍ എം.എ. മലയാളം
ലാംഗ്വേജ് വിത്ത് മീഡിയ
സ്റ്റഡീസ് , എം.എ. ഇംഗ്ലീഷ്
ലാംഗ്വേജ് & ലിറ്ററേച്ചര്‍
വിത്ത് ജെന്‍ഡര്‍ സ്റ്റഡീസ്,
ബി.എ. ഇക്കണോമിക്സ്, ബി.എസ്.സി.
മാത്തമാറ്റിക്സ് കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള ശിപാര്‍ശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പത്തിരിപ്പാല
സര്‍ക്കാര്‍ കോളേജില്‍ ഓഫീസ്
റൂം, പ്രിന്‍സിപ്പല്‍ റൂം,
സ്ട്രോങ്ങ് റൂം, കോണ്‍ഫറന്‍സ്
ഹാള്‍, പരീക്ഷാ ഹാള്‍, ലൈബ്രറി
എന്നീ സൗകര്യങ്ങളോടുകൂടിയ
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്
നിര്‍മ്മിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
2830.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
സി.കെ.ജി.എം. ഗവണ്‍മെന്റ്
കോളേജിന്റെ സമഗ്ര
വികസനത്തിനായുള്ള മാസ്റ്റര്‍
പ്ലാന്‍ ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
കാര്യങ്ങളാണ് അതില്‍
ഉള്‍പ്പെട്ടിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ; ഇതില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
നിലവില്‍
ഈ കോളേജില്‍ ഏതൊക്കെ
കോഴ്സുകളാണ് ഉള്ളതെന്നും പുതിയ
കോഴ്സുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്നും
വ്യക്തമാക്കാമോ;
(
സി )
ഏതൊക്കെ
പുതിയ കോഴ്സുകളാണ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2831.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ ഗവണ്‍മെന്റ്
ആർട്സ് & സയന്‍സ് കോളേജില്‍
നിലവില്‍ എത്ര കോഴ്സുകളാണ്
ഉള്ളത്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തില്‍ പുതിയ കോഴ്സുകള്‍
അനുവദിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
നല്‍കുമോ?
2832.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
സര്‍ക്കാര്‍ ആർട്സ് ആൻഡ്
സയൻസ് കോളേജില്‍ വാടക കുടിശ്ശിക
നല്‍കാന്‍ ഉണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത കുടിശ്ശിക നല്‍കാന്‍
നടപടി സ്വീകരിക്കുമോ?
2833.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ചെര്‍പ്പുളശ്ശേരിയില്‍
2019-20 ബഡ്ജറ്റില്‍
പ്രഖ്യാപിച്ച സര്‍ക്കാര്‍
കോളേജിന്റെ നിജസ്ഥിതി എന്താണ്;
കോളേജിന്റെ പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍ കഴിയും;
വിശദമാക്കാമോ?
2834.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അമ്പലപ്പുഴയില്‍
സര്‍ക്കാര്‍ കോളേജ്
അനുവദിച്ചത് ഏത് വര്‍ഷമാണ്;
ആയത് സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജില്‍ ഏതൊക്കെ
കോഴ്സുകളാണുള്ളത്;
കാലാനുസൃതമായ പുതിയ
കോഴ്സുകള്‍ കോളജില്‍
അനുവദിക്കുമോ;
(
സി )
പ്രസ്തുത
കോളേജിന് നാക് അക്രഡിറ്റേഷന്‍
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(
ഡി )
ആലപ്പുഴ
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ
ഏക സര്‍ക്കാര്‍ ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജ് എന്ന നിലയില്‍
പ്രസ്തുത കോളേജിന്റെ സമഗ്ര
വികസനത്തില്‍ എന്തൊക്കെ
കാര്യങ്ങളാണ് ഇനിയും
പൂര്‍ത്തീകരിക്കാനായി
ഉള്ളതെന്നും ആയതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നും
വിശദമാക്കുമോ?
2835.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസ
സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ
പിന്നാക്കം നില്‍ക്കുന്ന
പ്രദേശത്ത് സ്ഥിതി ചെയ്യുന്ന
കുന്ദമംഗലം ഗവണ്‍മെന്റ്
ആര്‍ട്സ് & സയന്‍സ്
കോളേജില്‍ തൊഴില്‍ സാധ്യതയുള്ള
പുതിയ ബിരുദ, ബിരുദാനന്തര
കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2836.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക
അനദ്ധ്യാപക ജീവനക്കാരുടെ സേവന
വേതനവുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
ബി )
സ്വാശ്രയ
കോളേജുകളിലെ അദ്ധ്യാപക
അനദ്ധ്യാപക ജീവനക്കാരുടെ സേവന
വേതന വ്യവസ്ഥകള്‍ സംബന്ധിച്ച്
ചട്ടങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
നിലവില്‍
സംസ്ഥാനത്തെ സ്വാശ്രയ
കോളേജുകളില്‍ പിന്‍തുടരുന്ന
ചട്ടങ്ങള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
2837.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി-ആപ്റ്റിലെ
ജീവനക്കാരുടെ ഓവര്‍ടൈം വേതനം
മണിക്കൂറില്‍ എത്ര രൂപയാണെന്ന്
വ്യക്തമാക്കുമോ; ഇത് എന്നാണ്
പ്രബല്യത്തില്‍ വന്നതെന്നും
വേതനം പുതുക്കി
നിശ്ചയിക്കുവാന്‍ എന്തെങ്കിലും
തടസ്സം ഉണ്ടോ എന്നും
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ജീവനക്കാരുടെ ഇ.പി.എഫ്. വിഹിതം
അടയ്ക്കുന്നതില്‍ കുടിശിക
വരുത്തിയിട്ടുണ്ടോ; എങ്കിൽ
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
സി )
സി-ആപ്റ്റിലെ
എത്ര ജീവനക്കാര്‍ കഴിഞ്ഞ രണ്ട്
വര്‍ഷക്കാലയളവില്‍ അണ്‍
ഓതറൈസ്ഡ് ആബ്സന്റ്
ആയിട്ടുണ്ടെന്ന് അറിയിക്കുമോ;
ഇവര്‍ ആരൊക്കെയെന്നും ഇവരെ
തിരികെ ജോലിയില്‍
പ്രവേശിപ്പിക്കാന്‍ എന്ത്
നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്
എന്നും വ്യക്തമാക്കാമോ?
2838.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാതൃഭാഷയിലും
എന്‍ജിനീയറിംഗ് പഠനമാകാമെന്ന
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍
ടെക്നിക്കല്‍ എഡ്യുക്കേഷന്‍
നിര്‍ദ്ദേശം സംബന്ധിച്ച്
എന്തെങ്കിലും തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2839.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
ഗവണ്‍മെന്റ് പോളിടെക്നിക്കില്‍
ഏതൊക്കെ കോഴ്സുകളിലായി എത്ര
കുട്ടികള്‍ വീതം പഠിക്കുന്നു
എന്ന് വ്യക്തമാക്കാമോ; പ്രസ്തുത
സ്ഥാപനത്തില്‍ നിലവില്‍ എത്ര
തസ്തികകളാണ് ഉള്ളതെന്നും അവ
എതൊക്കെയെന്നും വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
കോഴ്സുകളാണ് പുതിയതായി ഇവിടെ
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;
ഇതിനാവശ്യമായ തസ്തികകള്‍
ഏതൊക്കെയാണ്; ഇവ
സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ എന്നറിയിക്കാമോ?
2840.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
മേഖലയിലെ എ ക്ലാസ്സ്
പോളിടെക്നിക്കുകളെ
എന്‍ജിനീയറിംഗ് കോളേജുകള്‍
ആക്കി മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ ;
(
ബി )
എ
ക്ലാസ് ഐ.ടി.ഐ. കളെ
പോളിടെക്നിക്കുകള്‍ ആക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
2841.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ സര്‍ക്കാര്‍
പോളിടെക്നിക് കോളേജുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; സഹകരണ
മേഖലയില്‍ പ്രസ്തുത കോളേജുകള്‍
അനുവദിക്കുന്ന കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ;
(
ബി )
നിലവിലുളള
പോളിടെക്നിക് കോളേജുകളുടെ
എണ്ണവും വിശദവിവരങ്ങളും ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
വനിതകള്‍ക്കായി
സംസ്ഥാനത്ത് എത്ര പോളിടെക്നിക്
കോളേജുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും അവ
ഏതൊക്കെ ജില്ലകളിലാണെന്നും
വിശദമാക്കാമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
താലൂക്കില്‍ നിലവില്‍
പോളിടെക്നിക് കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
സൗജന്യമായി സ്ഥലവും അടിസ്ഥാന
സൗകര്യങ്ങളും നല്‍കിയാല്‍
പ്രസ്തുത മണ്ഡലത്തില്‍ പുതിയ
സര്‍ക്കാര്‍ വനിത പോളിടെക്നിക്
കോളേജ് അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ഇ )
നിലമ്പൂര്‍
മണ്ഡലത്തില്‍ പുതിയ
പോളിടെക്നിക് കോളേജ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് സാധ്യതാപഠനം
നടത്തുന്നതിനും വിശദമായ
പ്രോജക്റ്റ് റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനും സാങ്കേതിക
വിദ്യാഭ്യാസ ഡയറക്ടറേറ്റിന്
സര്‍ക്കാര്‍ നിര്‍ദ്ദേശം
നല്‍കുമോ; ഇതിനായി നടപടി
സ്വീകരിക്കുമോ?
2842.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2015-ല്‍
ഭരണാനുമതി ലഭിച്ച മുക്കം
ഗവണ്‍മെന്റ് പോളിടെക്നിക്
ആരംഭിക്കാന്‍
കഴിയാതിരുന്നതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
സ്ഥലം
ലഭ്യമാക്കുന്ന ഇടങ്ങളില്‍
പോളിടെക്നിക്ക്
ആരംഭിക്കുന്നതിന് എതെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
എങ്കില്‍
തിരുവമ്പാടി മണ്ഡലത്തില്‍
സ്ഥലലഭ്യതയുള്ള പ്രദേശത്ത്
പോളിടെക്നിക്ക്
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
2843.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തിലെ ദ്വാരക സര്‍ക്കാര്‍
പോളിടെക്നിക്കിന് പുതിയ
കെട്ടിടം നിര്‍മിക്കുന്ന
നടപടിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണത്തിന്റെ
മേല്‍നോട്ട ചുമതല വഹിക്കുന്ന
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കുമോ;
(
സി )
കെട്ടിടനിര്‍മ്മാണം
എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന് അറിയിക്കാമോ?
2844.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രിന്‍റിംഗ്
മേഖലയില്‍ ഉന്നത ടെക്നിക്കല്‍
വിദ്യാഭ്യാസയോഗ്യത ആവശ്യമായ
തസ്തികകളില്‍
യോഗ്യതയില്ലാത്തവരെ പ്രൊമോട്ട്
ചെയ്യുന്നത് എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ; എല്ലാ
തസ്തികകള്‍ക്കും ഇത് ബാധകമാണോ;
(
ബി )
സി-ആപ്റ്റിന്റെ
എല്ലാ ജില്ലാ ഓഫീസുകളിലും
ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ് എന്ന
തസ്തികയില്‍ സ്ഥിരം ഓഫീസര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(
സി )
സ്വന്തമായി
ഒരു കെട്ടിടം ഇല്ലാത്തതിനാല്‍
അടച്ചുപൂട്ടല്‍ ഭീഷണിയിലായ
കോട്ടയം സബ്സെന്ററിന്
സ്വന്തമായി കെട്ടിടം
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
2845.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെങ്കിലും അംഗീകൃത
സ്ഥാപനത്തില്‍ കെ.ജി.ടി.ഇ.
പ്രിന്റിംഗ് (ലോവർ) കോഴ്സ്
റഗുലറായി നടത്തുന്നുണ്ടോ;
(
ബി )
കെ.ജി.ടി.ഇ.
പ്രിന്റിംഗ് (ലോവർ) പരീക്ഷ
എഴുതുന്നതിന്
നിശ്ചയിച്ചിട്ടുള്ള യോഗ്യത
എന്താണെന്ന് വിശദമാക്കാമോ;
(
സി )
സി-ആപ്റ്റിന്റെ
ആറുമാസത്തെ കെ.ജി.ടി.ഇ.
അഡ്വാന്‍സ്ഡ് കോഴ്സ് ഇന്‍
ഓഫ്‍സെറ്റ് പ്രിന്റിംഗ്
റഗുലറായാണോ നടത്തുന്നത്; ഇത്
പഠിക്കുന്നതിനുളള യോഗ്യത
എന്താണ്;
(
ഡി )
ഒരു
സര്‍ക്കാര്‍ അംഗീകൃത
സ്ഥാപനത്തില്‍ റഗുലറായി പഠിച്ച്
കെ.ജി.ടി.ഇ. അഡ്വാന്‍സ്ഡ്
കോഴ്സ് ഇന്‍ ഓഫ്‍സെറ്റ്
പ്രിന്റിംഗ് പാസായി ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റ്, സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നുള്ള പരിചയ
സര്‍ട്ടിഫിക്കറ്റിന്റെ മാത്രം
പിൻബലത്തില്‍ അപേക്ഷ നല്‍കി
ആര്‍ക്കും എഴുതാവുന്ന
കെ.ജി.ടി.ഇ. പ്രിന്റിംഗ് (ലോവർ)
സര്‍ട്ടിഫിക്കറ്റിന് തുല്യമായി
പരിഗണിക്കാന്‍ സാധിക്കില്ലെന്ന്
സര്‍ക്കാര്‍ നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ തുല്യത
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കാന്‍ ലഭിക്കുന്ന
അപേക്ഷകളില്‍ അനാവശ്യ കാലതാമസം
വരുത്തുന്നുണ്ടോയെന്ന കാര്യം
പരിശോധിക്കുമോ;
(
ഇ )
ഉദ്യോഗാര്‍ത്ഥികളെ
പ്രയാസപ്പെടുത്തുന്ന രീതിയില്‍
കൃത്യമായ തീരുമാനമെടുക്കാതെ
തുല്യത സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് വൈകിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ?
2846.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ മേഖലയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
നിലവിലുള്ള
കോഴ്സുകള്‍ കാലാനുസൃതമായി
പരിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
2847.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എൻജിനീയറിങ്ങ് കോളേജുകളില്‍
നിന്ന് പഠിച്ചിറങ്ങുന്നവര്‍
നൈപുണ്യശേഷി
കൈവരിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിന് കെ.ടി.യു.
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ ;
(
ബി )
ഉന്നത
വിദ്യാഭ്യാസ കോഴ്സുകൾ പാശ്ചാത്യ
മാതൃകയിൽ ക്രെഡിറ്റ് ബേസ്ഡ്
ആക്കാൻ ആലോചനയുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
സി )
സാങ്കേതിക
ശാസ്ത്ര സര്‍വകലാശാലയുടെ പരീക്ഷ
നടത്തിപ്പും മൂല്യനിര്‍ണ്ണയവും
കുറ്റമറ്റതാക്കാന്‍ കഴിഞ്ഞ
സർക്കാർ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ; ഈ സർക്കാർ
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പരിഷ്‌കാരങ്ങൾ വ്യക്തമാക്കാമോ?
2848.
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്റെ
പശ്ചാത്തലത്തിൽ സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസത്തിന്റെ
ഗുണമേന്മയും പ്രാപ്യതയും
വര്‍ദ്ധിപ്പിക്കാനായി നടത്തിയ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
യൂണിവേഴ്സിറ്റി
പരീക്ഷകൾ ഓൺലൈൻ ആയി നടത്തണമെന്ന
നിർദ്ദേശം സർക്കാരിന് മുൻപിൽ
വിദ്യാർത്ഥി സമൂഹം
സമർപ്പിച്ചിരുന്നോ;
(
സി )
എങ്കിൽ
ഈ നിർദ്ദേശം പരിഗണിക്കാൻ
വിസമ്മതിച്ചതിന് കാരണം
വിശദമാക്കാമോ;
(
ഡി )
യൂണിവേഴ്സിറ്റി
പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള
പ്രതിബന്ധങ്ങൾ എന്താണെന്ന്
അറിയിക്കാമോ?
2849.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ സമഗ്ര മാറ്റം
ലക്ഷ്യമാക്കി
സര്‍വ്വകലാശാലകളില്‍ മികവിന്റെ
കേന്ദ്രം ആരംഭിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഗവേഷണമടക്കമുള്ള
ഏതെല്ലാം മേഖലകളിലാണ് സമഗ്ര
പരിഷ്കാരം കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്; ഇതിന്റെ
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ സമഗ്ര
മാറ്റത്തിനുവേണ്ടി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനായി
ഉന്നതാധികാര കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
2850.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
സര്‍വ്വകലാശാലകളുമായി
ബന്ധപ്പെട്ട് കാലാകാലങ്ങളായി
സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍ക്കനുസൃതമായി
സമയാസമയങ്ങളില്‍ അതാത്
സര്‍വ്വകലാശാല ചട്ടങ്ങളില്‍
ഭേദഗതി വരുത്താറുണ്ടോ;
(
ബി )
ഇപ്രകാരം
സര്‍വ്വകലാശാല ചട്ടങ്ങളില്‍
ഭേദഗതി വരുത്താത്തത് മൂലം
നിലവിലെ സര്‍ക്കാര്‍ ഉത്തരവിലെ
മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി
സര്‍വ്വകലാശാലകള്‍
തീരുമാനമെടുക്കുകയും
അതിനെത്തുടര്‍ന്ന്
സര്‍വ്വകലാശാലകള്‍ക്കും
സര്‍ക്കാരിനും സാമ്പത്തിക
ബാധ്യതയുള്‍പ്പെടെ
സൃഷ്ടിക്കുന്ന സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ആയത്
ഒഴിവാക്കാന്‍ കാലാകാലങ്ങളിലെ
സര്‍ക്കാര്‍ ഉത്തരവുകളിലെ
മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി
ബന്ധപ്പെട്ട സര്‍വ്വകലാശാല
ചട്ടങ്ങളില്‍ സമയബന്ധിതമായി
ഭേദഗതി വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കേരളത്തിലെ
സര്‍വ്വകലാശാലകളിലെ അധ്യാപക,
അനധ്യാപക ജീവനക്കാര്‍ക്ക്
കാലാകാലങ്ങളിലെ സര്‍ക്കാര്‍
ഉത്തരവ് പ്രകാരമുള്ള ശമ്പളം,
മറ്റാനുകൂല്യങ്ങള്‍ എന്നിവ
അനുവദിക്കുമ്പോള്‍ ബന്ധപ്പെട്ട
സര്‍വ്വകലാശാല ചട്ടങ്ങളില്‍
ആവശ്യമായ ഭേദഗതി വരുത്തുന്നതിന്
സര്‍ക്കാരില്‍ നിന്നും
നിര്‍ദ്ദേശം നല്‍കാറുണ്ടോ;
ആയതുമായി ബന്ധപ്പെട്ട്
സര്‍വ്വകലാശാലകള്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഇ )
ഇത്തരം
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍ക്ക്
അനുസരിച്ച് ഭേദഗതി വരുത്തിയ
സര്‍വ്വകലാശാലകളുടെ
പ്രൊപ്പോസലുകള്‍ക്ക്
ചാന്‍സലറില്‍ നിന്നും അംഗീകാരം
ലഭിക്കാന്‍ ബാക്കിയുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
2851.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റെഗുലര്‍
വിദ്യാഭ്യാസം വിവിധ
കാരണങ്ങളാല്‍ അസാധ്യമായവര്‍ക്ക്
അവസരം നൽകുക എന്ന ലക്ഷ്യത്തോടെ
ആരംഭിച്ച ശ്രീനാരായണഗുരു
ഓപ്പണ്‍ സര്‍വ്വകലാശാലയുടെ
പ്രവർത്തനം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വ്വകലാശാലയുടെ പ്രവർത്തനം
നിലച്ചിട്ടുണ്ടോ; എങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
സി )
ശ്രീനാരായണ
ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല
നിയമത്തിലെ ന്യുനനതകൾ കാരണം
കേരളത്തിലെ വിദ്യാർത്ഥികൾക്ക്
സംസ്ഥാനത്ത് ഓപ്പണ്‍ കോഴ്സുകളിൽ
പഠനം ലഭ്യമാക്കാൻ സാധിക്കാത്ത
സാഹചര്യമുണ്ടോ;
(
ഡി )
എങ്കിൽ
ഇത് പരിഹരിക്കാൻ നിയമ ഭേദഗതി
കൊണ്ടുവരാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
2852.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിയമപഠനത്തിന്റെ സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
നിയമ സര്‍വ്വകലാശാലയോ നിയമ
വിദ്യാഭ്യാസ ഡയറക്ടറേറ്റോ
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രത്യേക
നിയമ വിദ്യാഭ്യാസ ഡയറക്ടറേറ്റ്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് മൂന്നംഗ സമിതി
സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
2853.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
മഹാമാരിയെ തുടര്‍ന്ന്
ഉണ്ടാകുവാന്‍ സാധ്യതയുള്ള
മാനസിക സംഘര്‍ഷങ്ങള്‍
ലഘൂകരിക്കുവാന്‍ എന്തെങ്കിലും
പദ്ധതികള്‍ ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
ആയതിനുള്ള നടപടി സ്വീകരിക്കുമോ?
2854.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ അനുവദിച്ച കേരള
യൂണിവേഴ്സിറ്റിയുടെ യു.ഐ.ടി.
ആരംഭിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
യു.ഐ.ടി. അടിയന്തരമായി
ആരംഭിക്കുമോ; വ്യക്തമാക്കുമോ?
2855.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സർവ്വകലാശാലയിൽ മലയാള
മഹാനിഘണ്ടു മേധാവിയായി നിയമിച്ച
വ്യക്തി മുന്‍പ് യു.ജി.സി.
ഫണ്ട് കൈപ്പറ്റിയിട്ടും സംസ്കൃത
ഭാഷ നിഘണ്ടു
തയ്യാറാക്കിയില്ലെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്കൃത
സർവ്വകലാശാല പ്രൊഫസറായിരിക്കെ
സംസ്കൃത ഭാഷ നിഘണ്ടു
തയ്യാറാക്കിയില്ലെന്ന കാരണത്താൽ
കൈപ്പറ്റിയ തുക സർവ്വകലാശാല
നിരന്തരം ആവശ്യപ്പെട്ട പ്രകാരം
തിരിച്ചടച്ച വ്യക്തിക്ക് കേരള
സർവ്വകലാശാലയിൽ മലയാള
മഹാനിഘണ്ടു മേധാവിയായി നിയമനം
നൽകിയതിന്റെ അടിസ്ഥാനം
വ്യക്തമാക്കാമോ;?
2856.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
വിവിധ സര്‍വ്വകലാശാലകളില്‍
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
ഗ്രേഡ് 2 വിഭാഗത്തില്‍ ആകെ എത്ര
തസ്തികകളാണ് നിലവിലുള്ളത്;
പ്രസ്തുത തസ്തികയില്‍ നിലവില്‍
ജോലി നോക്കിവരുന്നതില്‍
പി.എസ്.സി. വഴി ജോലി
നേടിയവരുടെയും കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരുടെയും വിവരങ്ങള്‍
സര്‍വ്വകലാശാല അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍ വിവിധ
സര്‍വ്വകലാശാലകളിലായി നിലവില്‍
എത്ര ഒഴിവുകളുണ്ട്; ടി
ഒഴിവുകള്‍ പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
അടുത്ത
രണ്ടുവര്‍ഷത്തിനുള്ളില്‍
പ്രസ്തുത തസ്തികയില്‍
പ്രമോഷന്‍, റിട്ടയര്‍മെന്റ്
എന്നിവയുള്‍പ്പെടെ എത്ര
പ്രതീക്ഷിത ഒഴിവുകള്‍ ഉണ്ടാകും
എന്നുള്ള വിവരം സര്‍വ്വകലാശാല
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
ഡി )
വിവിധ
സര്‍വ്വകലാശാലകളിലെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് 2
വിഭാഗത്തില്‍ പുതുതായി
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിവരം
സര്‍വ്വകലാശാല അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
2857.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ആസ്ഥാനമായി
പ്രവര്‍ത്തിയ്ക്കുന്ന
ശ്രീനാരായണഗുരു ഓപ്പണ്‍
യൂണിവേഴ്സിറ്റിയില്‍
സര്‍ക്കാര്‍
അനുവദിച്ചിരിയ്ക്കുന്ന
തസ്തികകള്‍ ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ; പ്രസ്തുത
തസ്തികയില്‍ നടക്കുന്ന നിയമനം
സംബന്ധിച്ച വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
സര്‍വ്വകലാശാലയില്‍ മറ്റ്
സര്‍വ്വകലാശാലകളില്‍ നിന്നും
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍
നിയമനത്തിനുള്ള സാധ്യത
പരിഗണിയ്ക്കുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
സി )
ഇതിനോടകം
പ്രസ്തുത സര്‍വ്വകലാശാലയില്‍
നടന്ന നിയമനങ്ങള്‍ സംബന്ധിച്ച്
ഏതെങ്കിലും വിധത്തിലുള്ള പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പരാതിയിന്മേല്‍
കൈക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ?
2858.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ തുറവൂരില്‍
പ്രവര്‍ത്തിക്കുന്ന സംസ്കൃത
സര്‍വ്വകലാശാല പ്രാദേശിക പഠന
കേന്ദ്രം വാടക കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്ഥാപനത്തിന്
സ്ഥലമെടുക്കുന്നതിന് 2019-20
ബഡ്ജറ്റ് മറുപടി പ്രസംഗത്തില്‍
തുക വകയിരുത്തിയതിനെ തുടര്‍ന്ന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഇതിനായുള്ള
ഭൂമി ഏറ്റെടുക്കല്‍
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
2859.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സേവനവ്യവസ്ഥകളില്‍
തുല്യരാണെന്ന് പറയപ്പെടുമ്പോഴും
സ്വാശ്രയ കോളേജുകളിലെ പരിചയം
യോഗ്യതയായി പലയിടത്തും
പരിഗണിക്കാറില്ല എന്നതില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ;
(
ബി )
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള സ്വാശ്രയ
സ്ഥാപനങ്ങളിലെ പരിചയം
യോഗ്യതയായി
പരിഗണിക്കാവുന്നതല്ലേയെന്ന്
അറിയിക്കുമോ;
(
സി )
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍ സ്വാശ്രയ
കോളേജ് അദ്ധ്യാപകര്‍ക്ക്
പാര്‍ട്ട് ടൈം പി.എച്ച്.ഡി.
ക്ക് പ്രവേശനം നേടാനുള്ള അവസരം
ലഭ്യമല്ലാത്തതിനാൽ അതിന്മേൽ
എന്ത് നടപടിയാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സ്വാശ്രയ
കോളേജ് അദ്ധ്യാപകരെ
യൂണിവേഴ്സിറ്റി സെനറ്റ്,
സിൻഡിക്കേറ്റ്, സബ്ജക്റ്റ്
കമ്മിറ്റി എന്നിവയില്‍
ഉള്‍പ്പെടുത്താത്തത്
സംബന്ധിച്ച് സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(
ഇ )
സര്‍ക്കാരിന്റെ
നയം അനുകൂലമല്ലെങ്കില്‍ എന്താണ്
കാരണം; അനുകൂലമാണെങ്കില്‍
ഇതുവരെ എന്ത് നടപടി
സ്വീകരിച്ചു; വിശദമാക്കുമോ?
2860.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
അര്‍ഹതയുണ്ടായിട്ടും ജോലി
ലഭിക്കാതെ പോയ പ്രൊഫസര്‍ക്ക്
ജോലി ചെയ്തതായി കണക്കാക്കി
ശമ്പളം കൊടുക്കുവാന്‍ കോടതി
ഉത്തരവ് വന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ സാഹചര്യം
വ്യക്തമാക്കുമോ; സംഭവത്തിന്
കാരണക്കാരായ ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന് അറിയിക്കുമോ;
പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
അയോഗ്യനായിട്ടും ജോലിയില്‍
തുടര്‍ന്ന പ്രൊഫസര്‍ക്ക് ശമ്പളം
നല്‍കുവാന്‍ കോടതി ഉത്തരവ്
ഉണ്ടായിട്ടുണ്ടോ; ഇതിന്റെ
സാഹചര്യം വ്യക്തമാക്കുമോ?
2861.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സർവ്വകലാശാലയ്ക്ക് കീഴിലെ
കോളേജുകളെ അംഗീകൃത ഗവേഷണ
സ്ഥാപനങ്ങളായി അംഗീകരിച്ചിട്ട്
വർഷങ്ങളായിട്ടും നാളിതു വരെ
ഗവേഷക വിദ്യാർത്ഥികള്‍ക്ക്
സർവ്വകലാശാല യാതൊരു വിധ
ഫെല്ലോഷിപ്പും നൽകുന്നില്ലെന്ന
കാര്യം ശ്രദ്ധയില്‍പ്പെ
ട്ടിട്ടുണ്ടോ;
(
ബി )
കേരളത്തിലെ
മറ്റ് സർവകലാശാലകള്‍ക്ക് കീഴിലെ
അംഗീകൃത ഗവേഷണ സ്ഥാപനങ്ങളായ
കോളേജുകളിലുള്ള ഗവേഷക
വിദ്യാർത്ഥികൾക്ക് അതാത്
സർവ്വകലാശാലകൾ വർഷങ്ങളായി
ഫെല്ലോഷിപ്പ്
നൽകിക്കൊണ്ടിരിക്കുമ്പോള്‍
കാലിക്കറ്റ് സർവകലാശാല മാത്രം
ഗവേഷക വിദ്യാർത്ഥികളോട്
കാണിക്കുന്ന വിവേചനം
അവസാനിപ്പിക്കുവാന്‍
നിർദ്ദേശങ്ങൾ നൽകുമോ ;
(
സി )
ഗവേഷണം
പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടി രാജ്യത്തെ യു.ജി.സി
അടക്കമുള്ള വിദ്യാഭ്യാസ രംഗത്തെ
സമിതികൾ സർവകലാശാലകൾ മുഖേനയും
അതിന് കീഴിലുള്ള കലാലയങ്ങൾ
മുഖേനയും നിരന്തരം
പരിശ്രമിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ കേരളത്തിലെ
സര്‍വകലാശാലകളില്‍ ഒരു എകീകൃത
നയം ഗവേഷണ മേഖലയില്‍
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ ?
2862.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
അംഗപരിമിതരുടെ സംവരണത്തിന്
ഹോറിസോണ്ടല്‍ സംവരണ രീതിയാണോ
വെര്‍ട്ടിക്കല്‍ സംവരണ രീതിയാണോ
അവലംബിച്ചതെന്ന്
വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
രീതി അവലംബിക്കുവാന്‍
സര്‍വ്വകലാശാല അടിസ്ഥാനമാക്കിയ
സര്‍ക്കാര്‍ ഉത്തരവ് ഏതാണെന്ന്
അറിയിക്കുമോ; വ്യക്തമാക്കുമോ?
2863.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
അധ്യയന വര്‍ഷത്തെ കേരള
എന്‍ജിനീയറിംഗ്, ഫാര്‍മസി എന്നീ
കോഴ്സുകളിലേക്കുള്ള പ്രവേശന
പരീക്ഷക്ക് കോവിഡിന്റെ
സാഹചര്യത്തില്‍ കൂടുതല്‍
പരീക്ഷാ സെന്ററുകള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി
എന്തൊക്കെ മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
2864.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി-ആപ്റ്റില്‍
ലോട്ടറി അച്ചടി
വിപുലീകരിക്കുന്നതിന്റെ ഭാഗമായി
ഇരുപത് കോടി രൂപയുടെ പദ്ധതി
നടപ്പിലാക്കുന്നതിന്റെ
നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
2865.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017-ല്‍
ഐ.സി.ഡി.എസ്.
സൂപ്പര്‍വെെസര്‍മാര്‍ നേരിടുന്ന
പ്രശ്നങ്ങളെപ്പറ്റി പഠിക്കാന്‍
നിയോഗിച്ച ഡോ. റ്റി.കെ.ആനന്ദി
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
മേല്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഒരു
ഐ.സി.ഡി.എസ്. സൂപ്പര്‍വെെസറുടെ
ചുമതലയില്‍ ഉളള അംഗനവാടികളുടെ
എണ്ണത്തിന്റെ അനുപാതത്തില്‍
മാറ്റം വരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
നിലവില്‍
ഐ.സി.ഡി.എസ്. സൂപ്പര്‍വെെസര്‍
റാങ്ക് ലിസ്റ്റ്
പ്രാബല്യത്തിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ കാലാവധി
ഏതുവരെ, എത്രപേര്‍ക്ക് നിയമനം
നല്‍കി, എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടതില്‍ നടപടി
സ്വീകരിക്കാനുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2866.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
നീതി വകുപ്പ്
മിശ്രവിവാഹിതര്‍ക്കായി
നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
മിശ്രവിവാഹം
പ്രോല്‍സാഹിപ്പിക്കുന്നതിനും
മിശ്രവിവാഹിതര്‍ക്ക് സാമൂഹ്യ
സുരക്ഷ
ഉറപ്പുവരുത്തുന്നതിനുമായി
സ്വീകരിക്കുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ?
2867.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇതരസംസ്ഥാന
തൊഴിലാളികളുടെ കുട്ടികളെ
പരിപാലിക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള മൊബൈല്‍
ക്രഷ് പദ്ധതി സംസ്ഥാനത്ത്
എവിടെയോക്കെയാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദവിവരങ്ങള്‍ നല്‍കാമോ?
2868.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസകിരണം
പദ്ധതി പ്രകാരമുള്ള ധനസഹായം
നൽകുന്നതിലെ കാലതാമസം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തത
കാലതാമസം ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ധനസഹായം ക്ഷേമ പെൻഷനുകൾ
നല്കുന്നതുപോലെ കൃത്യമായി
വിതരണം ചെയ്യുവാൻ നടപടികൾ
സ്വീകരിക്കുമോ?
2869.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ മുളിയാര്‍
പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍
പുനരധിവാസ കേന്ദ്രത്തിന്റെ
നിർമ്മാണ പുരോഗതി അറിയിക്കുമോ;
(
ബി )
ഇത്
പൂര്‍ണ്ണതോതില്‍
യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര തുക
വേണ്ടിവരും; വിശദമാക്കാമോ;
(
സി )
ഈ
തുക കണ്ടെത്താനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
2870.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസകിരണം
പദ്ധതി മുഖേന എന്തെല്ലാം
സഹായങ്ങളാണ് നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി മുഖേന എന്ന് മുതലുള്ള
കുടിശ്ശികയാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
കുടിശ്ശിക
നല്‍കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
2871.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വികലാംഗക്ഷേമ
കോര്‍പ്പറേഷന്‍ വഴി
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ
സഹായ ഉപകരണങ്ങള്‍ നല്‍കുന്ന
പദ്ധതിയില്‍ ബധിരര്‍ക്ക് ആശയ
വിനിമയം എളുപ്പമാക്കുന്നതിനുളള
സ്മാര്‍ട്ട് ഫോണ്‍/ടാബ് എന്നിവ
നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
2872.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷാ മിഷന്‍ മുഖേന
നടപ്പാക്കി വരുന്ന വിവിധ
സാമൂഹ്യക്ഷേമ പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ മുഖേന കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
അപേക്ഷകര്‍ക്ക് കഴിഞ്ഞ
രണ്ടുവര്‍ഷ കാലയളവില്‍
ലഭിച്ചിട്ടുള്ള
സഹായങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
2873.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആശ്വാസ കിരണം പദ്ധതിയുടെ ആകെ
ഗുണഭോക്താക്കള്‍
എത്രയെന്നറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ആരംഭിച്ചത് എന്നാണെന്നും
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത്
പദ്ധതിയിൽ പുതുതായി
ചേര്‍ന്നവരുടെ എണ്ണവും
അറിയിക്കുമോ;
(
സി )
പദ്ധതിയിലൂടെ
സഹായം ലഭിക്കുന്നതിനായി
പുതുതായി അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളവരുടെ
എണ്ണം എത്രയാണെന്നറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള സഹായധന
വിതരണം നിലച്ചിരിക്കുകയാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര മാസത്തെ
കുടിശ്ശികയാണ് ഇനി വിതരണം
ചെയ്യാനുള്ളതെന്നറിയിക്കാമോ;
(
ഇ )
പ്രസ്തുത
കുടിശ്ശിക അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
2874.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജക മണ്ഡലത്തില്‍ എത്ര
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇതില്‍ എത്ര അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടങ്ങളില്ല
എന്നും വിശദീകരിക്കാമോ;
(
ബി )
സ്വന്തമായി
കെട്ടിടങ്ങളില്ലാത്ത
അംഗന്‍വാടികള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന് സാമൂഹ്യ
നീതി വകുപ്പിന്റെ ചുമതലയില്‍
എന്തെല്ലാം പദ്ധതികളാണ്
ഉള്ളതെന്ന് വിശദീകരിക്കുമോ?
2875.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സമഗ്ര
ശിശുവികസന പരിപാടിയുടെ ഭാഗമായി
കോതമംഗലം മണ്ഡലത്തില്‍ എത്ര
അംഗന്‍വാടികള്‍ സ്മാര്‍ട്ട്
അംഗന്‍വാടികളാക്കി
ഉയര്‍ത്തിയിട്ടുണ്ട് എന്നും അവ
ഏതെല്ലാമെന്നും വിശദമാക്കാമോ;
(
ബി )
സ്മാര്‍ട്ട്
അംഗന്‍വാടികളില്‍
കുട്ടികള്‍ക്ക് എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ സ്മാര്‍ട്ട്
അംഗന്‍വാടി ആയി
ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍
നൽകിയിട്ടുള്ള അംഗന്‍വാടികള്‍
പൂര്‍ണ്ണ തോതില്‍ സ്മാര്‍ട്ട്
അംഗന്‍വാടികളായി പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ; ഇവയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ഡി )
മണ്ഡലത്തിലെ
കൂടുതല്‍ അംഗന്‍വാടികള്‍
ഇപ്രകാരം ഉയര്‍ത്തുന്നതിന്
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2876.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
16.08.1999
മുതല്‍ 2003 വരെയുള്ള
കാലയളവില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന താല്‍ക്കാലിക
നിയമനം ലഭിച്ച് 18.05.2013 ലെ
സ.ഉ.(പി)നം.40/2013/സാ.നീ.വ.
പ്രകാരം പുനര്‍ നിയമനം ലഭിച്ച
ഭിന്നശേഷി ജീവനക്കാരുടെ
റെഗുലറൈസേഷനുമായി ബന്ധപ്പെട്ട്
ലഭിച്ച അപേക്ഷകളുടെ
അടിസ്ഥാനത്തില്‍ സാമൂഹ്യ നീതി
വകുപ്പ് സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് സാമൂഹ്യനീതി
വകുപ്പ് സമർപ്പിച്ച
ശുപാര്‍ശയിന്മേൽ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ ?
2877.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ബഡ്സ് സ്കൂളുകളാണ്
ഉള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ; ബഡ്സ്
സ്കൂളുകള്‍ അനുവദിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
ബഡ്സ്
സ്കൂളുകളിലെ തസ്തികകള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകളെന്തെല്ലാമാണ്;
പ്രസ്തുത യോഗ്യതകള്‍ ഉള്ള
ആളുകള്‍ തന്നെയാണോ നിലവില്‍
പ്രസ്തുത സ്കൂളുകളിലെ
തസ്തികകള്‍ കൈകാര്യം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
കൂടുതല്‍
മേഖലകളില്‍ ബഡ്സ് സ്കൂളുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2878.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഴ്ച
പരിമിതര്‍ ഉള്‍പ്പെടെയുള്ള
ഭിന്നശേഷി വിഭാഗത്തിന്
കമ്പ്യൂട്ടര്‍ അധിഷ്ഠിത
പരിശീലനം നല്‍കുന്ന പദ്ധതി
നിലവിലുണ്ടോ; ഇത്തരം പരിശീലനം
ലഭ്യമാക്കിയിരുന്ന ഇന്‍സെെറ്റ്
എന്ന പദ്ധതി പുനരാരംഭിക്കുവാന്‍
ആലോചിച്ചിട്ടുണ്ടോ;
(
ബി )
ഭിന്നശേഷി
വിഭാഗത്തിനായി കമ്പ്യൂട്ടര്‍,
ആന്‍ഡ്രോയ്ഡ് പരിശീലനം
ലഭ്യമാക്കുന്ന പദ്ധതികള്‍
ആവിഷ്കരിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ?
2879.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
16.08.1999
മുതൽ 2003 വരെയുള്ള കാലയളവിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന താൽക്കാലിക നിയമനം
ലഭിച്ച് 18.05.2013 ലെ
സര്‍ക്കാര്‍ ഉത്തരവ് GO (P) No.
40/13/SJD പ്രകാരം പുനർനിയമനം
ലഭിച്ച ഭിന്നശേഷിക്കാരായ
ജീവനക്കാരുടെ റഗുലറൈസേഷനുമായി
ബന്ധപെട്ട് ലഭിച്ച
അപേക്ഷകളിന്മേല്‍ സാമൂഹ്യ നീതി
വകുപ്പ് സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
2880.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2004
മുതല്‍ സര്‍ക്കാര്‍
സര്‍വ്വീസില്‍ പ്രവേശിച്ച
ഭിന്നശേഷിക്കാരായ ജീവനക്കാരെ
സ്ഥിരമാക്കുന്നത് സംബന്ധിച്ച
നിലപാട് വ്യക്തമാക്കാമോ;
(
ബി )
2003
വരെ താത്കാലിക ജീവനക്കാരായി
എത്ര ഭിന്നശേഷിക്കാരെ
നിയമിച്ചിട്ടുണ്ട്; ആയതില്‍
എത്രപേര്‍ സര്‍വ്വീസില്‍
നിന്നും വിരമിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമിതരായ
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികളെ
സ്ഥിരപ്പെടുത്തുന്നതിന്
എന്തെങ്കിലും മാനദണ്ഡം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
2881.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018-ല്‍
ഭിന്നശേഷിക്കാരുടെ
നിയമനപ്രക്രിയ പഠിക്കുന്നതിന്
കമ്മിറ്റിയെ
നിയോഗിച്ചിരുന്നുവോ; എങ്കില്‍
കമ്മിറ്റി റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
ഭിന്നശേഷി
വിഭാഗത്തിന് ജോലിയിലുള്ള
സംവരണത്തിന് ഹോറിസോണ്ടല്‍ സംവരണ
രീതിയാണോ വെര്‍ട്ടിക്കല്‍ സംവരണ
രീതിയാണോ സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഹോറിസോണ്ടല്‍
രീതിയിലാണ് സംവരണമെങ്കില്‍ അത്
നടപ്പാക്കുന്ന പ്രക്രിയ
വിശദമാക്കുമോ?
2882.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓട്ടിസം
ബാധിതരായ കുട്ടികളുടെ
ക്ഷേമത്തിനായി എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്‍കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവര്‍ക്കായുളള
സ്പെക്ട്രം പദ്ധതിയുടെ
പ്രവര്‍ത്തനം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
എന്‍ഡോസള്‍ഫാന്‍
ബാധിത പ്രദേശമായ കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍ ഓട്ടിസം
ബാധിതരായവര്‍ക്ക്
റീഹാബിലിറ്റേഷന്‍ സെന്റര്‍
ആരംഭിക്കുമോയെന്ന്
അറിയിക്കാമോ?
2883.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഇ-ഓഫീസ് സംവിധാനം കാഴ്ച
പരിമിതര്‍ ഉള്‍പ്പെടെയുള്ള
ഭിന്നശേഷിക്കാര്‍ക്ക്
സൗഹാര്‍ദ്ദപരമാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2884.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
നിയോജക മണ്ഡലത്തിലെ എട്ട്
പഞ്ചായത്തുകളിലായി
ഭിന്നശേഷിക്കാര്‍ക്ക്
ഡിസ്എബിലിറ്റി
സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റി
കാര്‍ഡും ലഭ്യമാക്കുന്നതിനായി
2326 അപേക്ഷകള്‍
തീർപ്പുകൽപ്പിക്കാതെ ഉള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അപേക്ഷകര്‍ക്ക് ഡിസ്എബിലിറ്റി
സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റി
കാര്‍ഡും നല്‍കുന്നതിന്
കാലതാമസം നേരിടുന്നത് എന്ത്
കൊണ്ടാണ് എന്ന് വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
അപേക്ഷകളില്‍ തീര്‍പ്പ്
കല്‍പ്പിച്ച്
സര്‍ട്ടിഫിക്കറ്റും ഐഡി
കാര്‍ഡും എപ്പോള്‍ വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വിശദമാക്കുമോ;
(
ഡി )
മംഗല്‍പാടി
താലൂക്ക് ആസ്ഥാന ആശുപത്രിയില്‍,
ഭിന്നശേഷിക്കാര്‍ക്ക്
ഡിസ്എബിലിറ്റി
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന് മെഡിക്കല്‍
ബോര്‍ഡ് സ്ഥാപിക്കുന്നതിന്
ആരോഗ്യ വകുപ്പുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ?
2885.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സവിശേഷ
സഹായം അര്‍ഹിക്കുന്ന
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
സാമൂഹ്യനീതി വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കുമോ;
(
ബി )
ഈ
വിഭാഗം വിദ്യാർത്ഥികളുടെ
ഉന്നമനത്തിനായി 2016-2021
കാലയളവില്‍ ചെലവഴിച്ച തുകയുടെ
വിശദവിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
ഇവർക്കായി
സർക്കാർ
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കുമോ?
2886.
ശ്രീ
ഡി കെ മുരളി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രാന്‍സ്‍ജെന്റര്‍
വിഭാഗത്തില്‍പ്പെട്ടവര്‍
എത്രപേരുണ്ടെന്ന് കണ്ടെത്താന്‍
സര്‍വ്വേ നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
ഇന്ത്യയിലാദ്യമായി
ട്രാന്‍സ്ജെന്റര്‍
വിഭാഗത്തിനായി ഒരു നയം
രൂപീകരിച്ച് നടപ്പാക്കിയത്
കേരളത്തിലാണോ; എങ്കില്‍
പ്രസ്തുത നയത്തിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
ട്രാന്‍സ്ജെന്റര്‍
വിഭാഗത്തിന്റെ ക്ഷേമത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദീകരിക്കാമോ;
(
ഡി )
ട്രാന്‍സ്ജെന്റര്‍
വിഭാഗത്തിന്റെ
നൈപുണ്യവികസനത്തിനായി
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ; വിശദമാക്കാമോ?
|
|
|
|
|
|
|
|