|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*151.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പട്ടയ
ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും
സ്വാഭാവികമായി
വളര്‍ന്നുവന്നതുമായ മരങ്ങൾ
മുറിക്കുന്നത് സംബന്ധിച്ച്
വ്യക്തത വരുത്താൻ റവന്യു
വകുപ്പ് 11.03.2020-ന് ഇറക്കിയ
ഉത്തരവിന് ഹൈക്കോടതി സ്റ്റേ
നിലനിന്ന കാലയളവിൽ കോടതിവിധിയെ
മറികടക്കുന്ന രീതിയിൽ
24.10.2020-ന് റവന്യൂ
പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ
ഉത്തരവ് നിയമാനുസൃതമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
( ബി )
സംസ്ഥാനത്തെ
നിയമങ്ങളിലും ചട്ടങ്ങളിലും
പട്ടയഭൂമിയിലെ ചന്ദനം, ഈട്ടി,
എബണി, തേക്ക്, കരിമരം എന്നീ
മരങ്ങൾ മുറിക്കാൻ സാധിക്കില്ല
എന്ന് നിഷ്കർഷിച്ചിരിക്കെ
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി
ഒരു ഉത്തരവിലൂടെ ഇതിനെ
മറികടന്നത് നിയമ
വിരുദ്ധമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( സി )
24.10.2020-ന്
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി
ഇറക്കിയ ഉത്തരവിന് നിയമവകുപ്പിൽ
നിന്നോ എ.ജി.യിൽ നിന്നോ
നിയമോപദേശം ആരാഞ്ഞിരുന്നോ;
എങ്കിൽ ഇതുസംബന്ധിച്ച് നല്‍കിയ
നിയമോപദേശം എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ?
*152.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എ.
സി. മൊയ്‌തീൻ
ശ്രീ കെ
ആൻസലൻ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
നികുതി വരുമാനം കുറയുന്ന
സാഹചര്യത്തില്‍ സര്‍ക്കാര്‍
ചെലവും കുറഞ്ഞാല്‍ അത്
ഗുരുതരമായ സാമ്പത്തിക
മാന്ദ്യത്തിന് വഴിവെക്കുമെന്ന്
കരുതുന്നുണ്ടോ;
( ബി )
സാമ്പത്തിക
വളര്‍ച്ച തിരിച്ചുപിടിക്കാന്‍
ചെലവുകള്‍ ഉയര്‍ത്തേണ്ടത്
അനിവാര്യമായ സാഹചര്യത്തില്‍
സര്‍ക്കാര്‍ പ്രഖ്യാപിച്ച
ഇരുപതിനായിരം കോടി രൂപയുടെ
രണ്ടാം കോവിഡ് പാക്കേജില്‍
എന്തെല്ലാം ഘടകങ്ങളാണ്
ഉള്‍ക്കൊള്ളുന്നതെന്ന്
അറിയിക്കാമോ;
( സി )
സാമ്പത്തിക
പുനരുജ്ജീവന വായ്പ
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ; ഇത്തരം വായ്പ
പദ്ധതികളില്‍ പലിശയിളവ്
നല്‍കുന്നുണ്ടോ?
*153.
ശ്രീ പി
എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തിന്റെ
സമ്പദ് ഘടനയ്ക്ക് ഉത്തേജനം
നല്‍കത്തക്കവിധം അടിസ്ഥാന
സൗകര്യ വികസനത്തില്‍
നിര്‍ണ്ണായക സ്വാധീനം
ചെലുത്താന്‍ കിഫ്ബിക്ക്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
പദ്ധതി
അവലോകനം, മേല്‍നോട്ടം,
സാങ്കേതിക പരിശോധന എന്നിവ
മികച്ച രീതിയില്‍
നിര്‍വ്വഹിക്കുന്നതിന്
എന്തെല്ലാം നടപടികളാണ് കിഫ്ബി
സ്വീകരിച്ചിട്ടുള്ളത്;
( സി )
പദ്ധതി
നിര്‍വ്വഹണ ഏജന്‍സികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ് കിഫ്ബി
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
( ഡി )
പദ്ധതികള്‍
തെരഞ്ഞെടുക്കുന്നതിന് കിഫ്ബി
അനുവര്‍ത്തിക്കുന്ന നടപടിക്രമം
വ്യക്തമാക്കാമോ;
( ഇ )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ സംസ്ഥാനം
നേരിടുന്ന സാമ്പത്തിക മാന്ദ്യം
മറികടക്കുന്നതിന് കിഫ്ബി മുഖേന
പദ്ധതികള്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*154.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ
വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാർ
പുതിയ ഹാള്‍മാര്‍ക്കിംഗ് രീതി
നടപ്പിലാക്കിയതിനാല്‍
സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാര
രംഗത്ത് പ്രവര്‍ത്തിക്കുന്ന
ലൈസന്‍സ് എടുത്തിട്ടില്ലാത്ത
ചെറുകിട ജൂവല്ലറിക്കാർ
പ്രതിസന്ധിയിലായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുലത്തൊഴില്‍
ചെയ്യുന്ന നിരവധി
ആഭരണത്തൊഴിലാളികള്‍ ഇതുമൂലം
ആശങ്കയിലാണെന്നതിനാൽ
ഇക്കാര്യത്തിലുള്ള നയം
വ്യക്തമാക്കാമോ;
( സി )
ഹാള്‍മാര്‍ക്കിംഗ്
ലൈസന്‍സ് എടുക്കുന്നതിന്
സാവകാശവും സമയവും
അനുവദിക്കണമെന്ന ആവശ്യം
പരിഗണിക്കുമോ; കുലത്തൊഴില്‍
ചെയ്തുജീവിക്കുന്ന ചെറുകിട
ജുവല്ലറിക്കാരുടെ തൊഴിൽ
നിലച്ചുപോകുന്ന അവസ്ഥയ്ക്ക്
പരിഹാരം കാണാൻ സര്‍ക്കാര്‍
ഇടപെടല്‍ നടത്തുമോയെന്ന്
വ്യക്തമാക്കാമോ?
*155.
ശ്രീ വി
ശശി
ശ്രീ. ഇ
കെ വിജയൻ
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
ഇലക്ട്രിക് മൊബിലിറ്റി
ഇക്കോസിസ്റ്റം
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
( ബി )
ഇലക്ട്രിക്
വാഹനങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
( സി )
ഇലക്ട്രിക്
മൊബിലിറ്റി സംവിധാനം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത് നിക്ഷേപം
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
ഇലക്ട്രിക്
മൊബിലിറ്റി ഇക്കോസിസ്റ്റം
വ്യപകമാക്കുന്നതിന് നിലവില്‍
അഭിമുഖീകരിക്കുന്ന പ്രധാന
പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
*156.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ .
ഷാഫി പറമ്പിൽ
ശ്രീ എം
വിൻസെൻറ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
കോവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ
പ്രതിസന്ധി കാരണം ചെറുകിട
വ്യപാരികൾ ആത്മഹത്യ ചെയ്യുന്ന
സാഹചര്യം ഉണ്ടായതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൊവിഡ്
കാരണം കടക്കെണിയിൽപ്പെട്ട
ചെറുകിട വ്യപാരികൾക്ക്
ആശ്വാസമേകാൻ പ്രത്യേക പാക്കേജ്
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
( സി )
ചെറുകിട
വ്യപാരികൾക്ക് ലഭ്യമാക്കിയ
വായ്പകളുടെ തിരിച്ചടവ് മുടങ്ങി
അവ നിഷ്ക്രിയ ആസ്തിയായി മാറുന്ന
സാഹചര്യം ഒഴിവാക്കാൻ
ബാങ്കുകളുമായി ചർച്ച ചെയ്ത്
പരിഹാരം കാണാൻ ശ്രമം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
ചെറുകിട
വ്യാപാരികളുടെയും
വ്യവസായികളുടെയും വായ്പ
തിരിച്ചടവ് മുടങ്ങി സിബിൽ സ്കോർ
നഷ്ടമാവുന്നത് പരിഹരിക്കാൻ
സർക്കാർ മുൻകൈയെടുക്കുമോ;
വിശദമാക്കാമോ?
*157.
ശ്രീ വി
ജോയി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ എം
എസ് അരുൺ കുമാര്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാര്യക്ഷമമായ
ഇടപെടലിന്റെ ഫലമായി പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളെ
പുനരുദ്ധരിച്ച് ലാഭകരമാക്കാന്‍
സാധിച്ചിരുന്നോ
എന്നറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ
പൊതുമേഖല സ്ഥാപനങ്ങളുടെ ഭാവി
വികസനത്തിന് രൂപം നല്‍കാന്‍
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നുണ്ടോ;
വിശദമാക്കുമോ;
( സി )
കേന്ദ്ര
സര്‍ക്കാര്‍ വിറ്റഴിക്കുന്ന
സംസ്ഥാനത്തെ കേന്ദ്ര പൊതു മേഖല
സ്ഥാപനങ്ങളെ വ്യവസായ
വികസനത്തില്‍ ഇവയുടെ പ്രാധാന്യം
കണക്കിലെടുത്ത് സംസ്ഥാനം
ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
*158.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ. എൻ.
ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ചെറുകിട ജലവൈദ്യുത പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ; ഇത്തരം
പദ്ധതികളിലൂടെ എത്ര യൂണിറ്റ്
വൈദ്യുതിയാണ് അധികമായി
ഉത്പാദിപ്പിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( ബി )
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍ക്കായി
എനര്‍ജി മാനേജ്മെന്റ് സെന്റര്‍
കണ്ടെത്തിയിട്ടുള്ള
സ്ഥലങ്ങളില്‍ പദ്ധതി
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
സംരംഭങ്ങളിൽ സ്വകാര്യ സംരംഭകരെ
കൂടി ഉള്‍പ്പെടുത്തുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
*159.
ശ്രീ.
എച്ച്. സലാം
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുടെ
നികുതി നിര്‍ണയാധികാരം
കവര്‍ന്നെടുത്ത ജി.എസ്.ടി.
സംവിധാനം കേന്ദ്ര സര്‍ക്കാര്‍
നടപ്പിലാക്കിയതിന് ശേഷം നികുതി
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
ഭരണഘടനാനുസരണം
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട
നികുതി നഷ്ടപരിഹാരം യഥാസമയം
ലഭ്യമാക്കാത്തത്
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ
പ്രതികൂലമായി ബാധിക്കുന്നുണ്ടോ;
( സി )
കേന്ദ്ര
സര്‍ക്കാര്‍ അവധാനതയില്ലാതെ
ജി.എസ്.ടി. നടപ്പിലാക്കിയതും
ഡാറ്റ അനലിറ്റിക്കല്‍ സംവിധാനം
പൂര്‍ണമായി
പ്രവര്‍ത്തനക്ഷമമാകാത്തതും
കാരണം വരുമാനം പ്രതീക്ഷിത
നിലയിലേക്ക് ഉയരാത്തതിനാൽ
ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ച്
വര്‍ഷത്തിനുശേഷവും തുടരണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
*160.
ശ്രീ കെ
ആൻസലൻ
ശ്രീ എം
രാജഗോപാലൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വ്യവസായ സംരംഭകര്‍ക്ക് ഭൂമി
പാട്ടത്തിന് നല്‍കുന്നത്
സംബന്ധിച്ച് നിലവിലുള്ള
വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
( ബി )
ഭൂമി
കൂടുതല്‍ സുതാര്യമായും
വേഗതയിലും ലഭ്യമാക്കുന്നതിന്
പ്രസ്തുത വ്യവസ്ഥകളിൽ
എന്തെല്ലാം ഭേദഗതികളാണ്
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( സി )
വ്യവസായ
സംരംഭത്തിന് അനുവദിച്ച
ഭൂമിയില്‍
ആവശ്യത്തിലധികമുള്ളതും സ്ഥാപനം
പ്രവര്‍ത്തനരഹിതമായതിനെ
തുടര്‍ന്ന് ഉപയോഗശൂന്യമായതും
കണ്ടെത്തി പുതിയ സംരംഭകര്‍ക്ക്
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
( ഡി )
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും സംരംഭം
തുടങ്ങാന്‍ ഭൂമി
ലഭ്യമാക്കുന്നതുപോലെ സഹകരണ
സംഘങ്ങള്‍ക്കും സംരംഭങ്ങള്‍
തുടങ്ങുന്നതിന് ഭൂമി
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ?
*161.
ശ്രീ ഒ .
ആർ. കേളു
ശ്രീ എ.
സി. മൊയ്‌തീൻ
ശ്രീ ജി
സ്റ്റീഫന്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കേന്ദ്ര
സര്‍ക്കാര്‍ വൈദ്യുതി
നിയമഭേദഗതികളിലൂടെ ദേശീയ
തലത്തില്‍ വൈദ്യുതി സ്വകാര്യ
മേഖലക്ക് ലാഭക്കച്ചവടത്തിനുള്ള
ഒരു ചരക്ക് മാത്രമായി
പരിമിതപ്പെടുത്തുന്നത് പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന് ബദലായി സംസ്ഥാനം
വൈദ്യുതോല്പാദന-പ്രസരണ-വിതരണം
പൊതു മേഖലയില്‍ നിലനിര്‍ത്തി
മാതൃകാപരമായ സേവനം നല്‍കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
( ബി )
കെ.എസ്.ഇ.ബി.
നല്‍കുന്ന സേവനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള ആധുനികീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
( സി )
എല്ലാ
വീട്ടിലും വൈദ്യുതി എത്തിച്ച
സാഹചര്യത്തില്‍ ഉപഭോക്തൃ സേവനം
കൂടുതൽ
മെച്ചപ്പെടുത്തുന്നതിനായി
നടപടിക്രമങ്ങൾ
ലഘൂകരിച്ചിരുന്നോ; എങ്കില്‍ അവ
എന്തെല്ലാമെന്ന് അറിയിക്കാമോ?
*162.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ. എൻ.
ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി എപ്പോള്‍
മുതല്‍ പ്രാബല്യത്തില്‍
കൊണ്ടുവരുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
*163.
ശ്രീ എ
കെ എം അഷ്റഫ്
ഡോ.
എം.കെ . മുനീർ
ശ്രീ എൻ
എ നെല്ലിക്കുന്ന്
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് നിലവിലുള്ള
നിയമങ്ങള്‍ പര്യാപ്തമല്ല എന്ന്
കരുതുന്നുണ്ടോ;
( ബി )
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് തടസ്സം
നില്‍ക്കുന്ന ഉദ്യോഗസ്ഥരെ
ശിക്ഷിക്കുന്നതിനു വേണ്ടി
നിയമനിര്‍മ്മാണം നടത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
*164.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
പി. ടി. തോമസ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാര്‍ഷിക
വായ്പാപരിധി ജി.ഡി.പി. യുടെ
അഞ്ച് ശതമാനമായി ഉയർത്തണമെന്ന്
സംസ്ഥാനം കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
( ബി )
കിഫ്‌ബി
അടക്കമുള്ള സ്ഥാപനങ്ങളുടെ
വായ്പാതിരിച്ചടവിന്റെ അധിക
ബാധ്യത വരാനിരിക്കേ വാർഷിക
വായ്‌പാപരിധി ഉയർത്തി വീണ്ടും
കടമെടുത്താൽ സംസ്ഥാനത്തിന്റെ
സാമ്പത്തിക നില കൂടുതൽ
തകരാറിലാകുന്ന
സാഹചര്യമുണ്ടാകുമോ എന്ന്
അറിയിക്കാമോ;
( സി )
സംസ്ഥാനം
അഭിമുഖീകരിക്കുന്ന സാമ്പത്തിക
പ്രതിസന്ധി പരിഹരിക്കാൻ നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതടക്കമുള്ള
മറ്റ് മാർഗ്ഗങ്ങൾ തേടാൻ
സാധിക്കുമോ എന്ന് വിശദമാക്കാമോ?
*165.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കാന്‍ പുതിയ
നിയമനിര്‍മ്മാണം നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
( ബി )
എങ്കില്‍
പ്രസ്തുത നിയമത്തില്‍
വ്യവസായികളുടെ പരാതികളില്‍
കുറ്റക്കാരെന്ന് കണ്ടെത്തുന്ന
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കാനുളള
നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*166.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ പി
സി വിഷ്ണുനാഥ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന
സർക്കാരിൽ നിന്നും കിഫ്‌ബിക്ക്
ഗ്രാന്റ് ഇനത്തിൽ നാളിതുവരെ
എത്ര തുക നൽകിയിട്ടുണ്ട് എന്ന
കണക്ക് ലഭ്യമാണോ; എങ്കില്‍
നല്‍കുമോ;
( ബി )
നിർദ്ദിഷ്ട
കാലയളവിൽ കിഫ്‌ബിയ്ക്ക്
ഗ്രാന്റ് ആയി ലഭിക്കുന്ന തുകയും
തിരിച്ചടവ് ബാധ്യതയും
സന്തുലിതമായിരിക്കുമെന്ന്
കിഫ്‌ബി ഉറപ്പുവരുത്തുന്നുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
( സി )
കിഫ്ബി
പദ്ധതികൾക്ക് അനുമതി നൽകുമ്പോൾ
തിരിച്ചടവ് ബാധ്യത
വിലയിരുത്താറുണ്ടോ;
വിശദമാക്കുമോ?
*167.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി
എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്
രണ്ടാം തരംഗത്തെത്തുടർന്ന്
ചെറുകിട തൊഴിൽ സംരംഭങ്ങൾക്കും
വാണിജ്യ മേഖലയ്ക്കും ഉണ്ടായ
പ്രതിസന്ധി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
ചെറുകിട
വ്യവസായ വാണിജ്യ മേഖലകളിലെ
മാന്ദ്യവും പ്രതിസന്ധിയും
മറികടക്കാൻ സർക്കാർ
പ്രഖ്യാപിച്ച സഹായ പാക്കേജ്
പ്രധാനമായും ഏതെല്ലാം
മേഖലകളിലാണ്
സഹായകരമാകുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍
പ്രഖ്യാപിച്ച സഹായ പാക്കേജിന്
ഫണ്ട് കണ്ടെത്തുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
( ഡി )
കോവിഡിന്റെ
പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച
സഹായ പാക്കേജ് വ്യവസായ ഭദ്രത
പദ്ധതി പ്രകാരമുള്ള സഹായവുമായി
സംയോജിപ്പിച്ച്
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
*168.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ എ
കെ എം അഷ്റഫ്
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്പന്നങ്ങളില്‍
നിന്ന് മൂല്യവര്‍ധിത
ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന
പദ്ധതികള്‍ വ്യവസായ വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍
ഇതിന്റെ ഭാഗമായി വൈന്‍
നിര്‍മ്മാണ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് അവ
ആരംഭിയ്ക്കാനുദ്ദേശിയ്ക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
*169.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ എം
മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
പൊതുമേഖല രംഗത്ത് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ നവീകരണ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
വിപുലീകരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിക്കുന്നതെന്ന്
അറിയിക്കാമോ;
( ബി )
ഓരോ
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും
പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( സി )
മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കുന്നതിന്റെ
മേല്‍നോട്ട ചുമതല
ഏല്‍പ്പിച്ചിരിക്കുന്നത് ഏത്
ഏജന്‍സിയെയാണെന്ന്
വ്യക്തമാക്കുമോ; കരട്
മാസ്റ്റര്‍ പ്ലാന്‍ ഇതിനകം
തയ്യാറായിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*170.
ശ്രീ എം
വിൻസെൻറ്
ശ്രീ .
ഷാഫി പറമ്പിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി.
നടപ്പിലാക്കിയിട്ട് നാല് വർഷമായ
സാഹചര്യത്തില്‍ 20 ശതമാനം
നികുതി വരുമാന വർദ്ധനവ് നേടാൻ
സാധിച്ചിട്ടുണ്ടോ എന്ന്
അറിയിയ്ക്കുമോ; ഇല്ലെങ്കിൽ
ഇതിന്റെ കാരണമെന്താണെന്ന്
വിശദമാക്കാമോ;
( ബി )
ഉപഭോക്തൃ
സംസ്ഥാനമായ കേരളത്തിൽ
ഡെസ്റ്റിനേഷൻ ടാക്‌സായ
ജി.എസ്.ടി. നടപ്പിലാക്കുമ്പോൾ
നികുതി വരുമാനത്തിൽ വലിയ വർദ്ധന
പ്രതീക്ഷിച്ചിരുന്നോ എന്ന്
അറിയ്ക്കുമോ; ഇത്
നേടിയെടുക്കാന്‍
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
ഇതിന്റെ കാരണങ്ങൾ പഠന
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
( സി )
ജി.എസ്.ടി.
പിരിവ് കാര്യക്ഷമമാക്കാൻ
എന്തൊക്കെ നടപടികളാണ് മുന്‍
സർക്കാർ സ്വീകരിച്ചിരുന്നത്;
നികുതി വരുമാനത്തിൽ ഉണ്ടാകുന്ന
ഇടിവ് പ്രസ്തുത നടപടികള്‍
കാര്യക്ഷമമല്ല എന്നതാണോ
സൂചിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( ഡി )
നികുതി
പിരിവ് കാര്യക്ഷമമാക്കാൻ
എന്തൊക്കെ നടപടികളാണ് ഈ
സർക്കാർ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*171.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ സി
എച്ച് കുഞ്ഞമ്പു
ശ്രീ. എ.
രാജ
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്ത
വൈദ്യുത പ്രതിസന്ധി
നേരിട്ടിരുന്ന സാഹചര്യത്തില്‍
നിന്നും വൈദ്യുതി തടസ്സരഹിതമായി
ലഭിക്കുന്ന സംസ്ഥാനമാക്കി
മാറ്റുന്നതിനായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്കരിച്ച് നടപ്പാക്കിയ
പദ്ധതികള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
( ബി )
പാരമ്പര്യേതര
വൈദ്യുത സ്രോതസുകള്‍
കണ്ടെത്തുന്നതിനും ഫലപ്രദമായി
പ്രയോജനപ്പെടുത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍ വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
( സി )
സോളാര്‍
വൈദ്യുത പദ്ധതികള്‍
വ്യാപകമാക്കുന്നതിനും പഴയ
സോളാര്‍ പദ്ധതികള്‍
പുനഃക്രമീകരിച്ച്
നവീകരിക്കുന്നതിനും
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*172.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ കെ
യു ജനീഷ് കുമാർ
ശ്രീ ഡി
കെ മുരളി
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍
സ്വരൂപിക്കുന്ന നിക്ഷേപങ്ങള്‍
സംസ്ഥാന വികസനത്തിന് ഏതെങ്കിലും
തരത്തില്‍
മുതല്‍ക്കൂട്ടാകുന്നുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര
സര്‍ക്കാര്‍ പുതിയ സഹകരണ
വകുപ്പ് രൂപീകരിച്ച
പശ്ചാത്തലത്തില്‍ മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം നിയന്ത്രിച്ച്
നിക്ഷേപകരുടെ താല്‍പര്യം
പരിരക്ഷിക്കാന്‍
നടപടിയുണ്ടാകുമോ?
*173.
ശ്രീ .
മുഹമ്മദ് മുഹസിൻ പി .
ശ്രീ. ഇ
കെ വിജയൻ
ശ്രീ വി
ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി.യുമായി
ബന്ധപ്പെട്ട് സംസ്ഥാനം നിലവില്‍
അഭിമുഖീകരിക്കുന്ന പ്രധാന
പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
( ബി )
കൃത്യവും
പ്രശ്നരഹിതവുമായ രീതിയിൽ
ജി.എസ്.ടി. ശൃംഖല സജ്ജമാക്കാൻ
കേന്ദ്രസർക്കാരിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി.യുമായി
ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ
നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും
പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ഡി )
കേന്ദ്ര
സർക്കാർ കൊണ്ടുവന്ന ഭേദഗതികളും
സർക്കുലറുകളും
നോട്ടിഫിക്കേഷനുകളും
ജി.എസ്.ടി. നിയമം കൂടുതൽ
സങ്കീർണ്ണമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ഇ )
ജി.എസ്.ടി.യുമായി
ബന്ധപ്പെട്ട് സംസ്ഥാനത്തിന്
ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാര
തുക കേന്ദ്ര സര്‍ക്കാര്‍
അനുവദിക്കുന്നതിന് കാലതാമസം
നേരിട്ടിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
*174.
ശ്രീ സി
എച്ച് കുഞ്ഞമ്പു
ശ്രീ .
കെ .ഡി .പ്രസേനൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജി.എസ്.ടി.
യില്‍ വ്യാജ ഇന്‍പുട്ട് ടാക്സ്
ഉള്‍പ്പെടെ
മുപ്പത്തി അയ്യായിരം
കോടിയിലധികം രൂപയുടെ
ക്രമക്കേടുകള്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം മാത്രം
കേന്ദ്ര ഏജന്‍സികള്‍
കണ്ടുപിടിച്ചെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ജി.എസ്.ടി.യില്‍
വ്യാപകമായ ക്രമക്കേടുകള്‍
നടക്കുന്നുണ്ടെന്ന്
സൂചിപ്പിക്കുന്നതിനാല്‍
സംസ്ഥാനത്ത് ജി.എസ്.ടി.
വെട്ടിപ്പ് തടയാനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
( ബി )
ഏതുവര്‍ഷം
വരെയുള്ള വാര്‍ഷിക
റിട്ടേണുകളാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
( സി )
ചെക്ക്പോസ്റ്റ്
സംവിധാനം ഇല്ലാതായതിന് ബദല്‍
എന്ന നിലയില്‍ ഇ-വെബില്‍ ക്യാമറ
നിരീക്ഷണം നടത്തിയ നടപടി
എത്രമാത്രം ഫലപ്രദമായിട്ടുണ്ട്;
ക്രോസ് വെരിഫിക്കേഷന്‍
സാദ്ധ്യമാകും വിധം ഇലക്ട്രോണിക്
ഡാറ്റ ലഭ്യമാണോ;
വ്യക്തമാക്കാമോ?
*175.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
നിലവിലുള്ള വ്യവസായാനുകൂല
അന്തരീക്ഷത്തെ ഹനിക്കുക എന്ന
ലക്ഷ്യത്തോടെ ചില കോണുകളില്‍
നിന്നുണ്ടാകുന്ന പ്രചരണങ്ങളുടെ
നിജസ്ഥിതി വ്യവസായസമൂഹത്തെയും
പൊതുജനങ്ങളെയും
ബോധ്യപ്പെടുത്താനാവശ്യമായ
ഇടപെടല്‍ നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
വ്യവസായ
വകുപ്പുമന്ത്രി വ്യവസായ
പ്രമുഖരുമായി കൂടിക്കാഴ്ച
നടത്തി അവരുടെ ആശങ്ക
ദൂരീകരിക്കാന്‍
നടപടിയെടുത്തിരുന്നോ;
( സി )
സംരംഭകരുടെ
പരാതികൾ പരിഹരിക്കാനായി സംരംഭം
തുടങ്ങിയവരെയും തുടങ്ങാന്‍
ആഗ്രഹിക്കുന്നവരെയും നേരിട്ടു
കാണാന്‍ മീറ്റ് ദ മിനിസ്റ്റര്‍
പരിപാടി ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*176.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ .
സണ്ണി ജോസഫ്
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി.
നടപ്പാക്കിയപ്പോൾ ഉപഭോക്തൃ
സംസ്ഥാനമായിട്ടും കേരളത്തിന്റെ
നികുതിവരുമാനത്തിൽ കുറവുണ്ടായത്
നികുതി ഭരണസംവിധാനത്തിലെ
കെടുകാര്യസ്ഥതയും അഴിമതിയും
മൂലമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
( ബി )
പരോക്ഷ
നികുതികളുടെ ചരിത്രത്തിൽ തന്നെ
ഏറ്റവും കൂടുതൽ സർവീസ് ടാക്സ്
പിരിക്കാനുള്ള അവസരം
കൈവന്നിട്ടും സർവീസ് മേഖലയിൽ
പുതിയ വരുമാന സ്രോതസ്സുകൾ
കണ്ടെത്തുന്നതിലും നികുതി
വെട്ടിപ്പ് തടയുന്നതിലും
പരാജയപ്പെട്ടതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള കാരണങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കുമോ;
( സി )
സംസ്ഥാനത്തിന്റെ
നികുതി വരുമാനം വർദ്ധിപ്പിക്കുക
എന്ന മുഖ്യലക്ഷ്യം
നടപ്പാക്കുന്നതിനായി നികുതി
ഭരണസംവിധാനം കാര്യക്ഷമമായി
പുന:സംഘടിപ്പിക്കാൻ
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
*177.
ശ്രീമതി
ഒ എസ് അംബിക
ഡോ.കെ.ടി.ജലീൽ
ശ്രീ വി
കെ പ്രശാന്ത്
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നിക്ഷേപം
ആകർഷിക്കുന്നതിൽ വ്യവസായ
പാര്‍ക്കുകളുടെ പ്രാധാന്യം
കണക്കിലെടുത്ത് സംസ്ഥാനത്ത്
കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത്
നിലവിലുള്ള വ്യവസായ
പാര്‍ക്കുകളുടെ സ്ഥിതി
വ്യക്തമാക്കുമോ;
( സി )
നിക്ഷേപകരെ
ആകര്‍ഷിക്കാന്‍ ഇത്തരം
പാര്‍ക്കുകളില്‍ പുതുതായി
എന്തൊക്കെ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത്
പെട്രോ കെമിക്കല്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനത്തിന് പ്രാരംഭം
കുറിക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
*178.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്
ഏറ്റവും അനുയോജ്യവും തൊഴില്‍
ദായക ശേഷിയുള്ളതുമായ എം.എസ്.എം.
സംരംഭകരെ
പ്രോത്സാഹിപ്പിക്കാന്‍
പ്രത്യേകം പദ്ധതികള്‍
ഉണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കോവിഡ്
രണ്ടാം തരംഗം സൃഷ്ടിച്ച
പ്രതിസന്ധി മറികടക്കുന്നതിന് ഈ
മേഖലയിലുള്ള സംരംഭങ്ങള്‍ക്ക്
പ്രത്യേക പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
( സി )
കേരള
ഇന്‍വെസ്റ്റ്മെന്റ്
പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍
നിയമം പാസ്സാക്കിയത് എം.എസ്.എം.
സംരംഭകരുടെ വളര്‍ച്ചക്ക്
കാരണമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
( ഡി )
നാനോ
വ്യവസായങ്ങള്‍ക്ക് മാര്‍ജിന്‍
മണി ഗ്രാന്റ് നല്‍കുന്ന പദ്ധതി
കൂടുതല്‍ ആകര്‍ഷകമാക്കാന്‍
നടപടി സ്വീകരിച്ചിരുന്നോയെന്ന്
അറിയിക്കുമോ?
*179.
ശ്രീ എം
നൗഷാദ്
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ ജി
സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
സഹകരണ സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിനായി
എന്തെല്ലാം നൂതന പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( ബി )
സഹകരണ
മേഖലയില്‍ എന്തെല്ലാം ആധുനിക
ബാങ്കിംഗ് സൗകര്യങ്ങളാണ്
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
( സി )
സഹകരണ
മേഖലയിലെ നിക്ഷേപ സമാഹരണം
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*180.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
കിഫ്‌ബി മുഖേന നാളിതുവരെ അനുമതി
നൽകിയ വൻകിട പദ്ധതികൾ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത
പദ്ധതികളുടെ നിർമ്മാണ പുരോഗതി
വിശദമാക്കാമോ;
( സി )
മുന്‍
സർക്കാർ അഞ്ചുവർഷം കൊണ്ട്
അൻപതിനായിരം കോടി രൂപയുടെ
പദ്ധതികൾ പൂർത്തിയാക്കുമെന്ന്
പ്രഖ്യാപിച്ചത് നിറവേറ്റാൻ
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണങ്ങൾ വിശദമാക്കാമോ?
|
|
|
|
|
|
|
|